വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 57—ഫിലേമോൻ

ബൈബിൾ പുസ്‌തക നമ്പർ 57—ഫിലേമോൻ

ബൈബിൾ പുസ്‌തക നമ്പർ 57—ഫിലേമോൻ

എഴുത്തുകാരൻ: പൗലൊസ്‌

എഴുതിയ സ്ഥലം: റോം

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു. ഏകദേശം 60-61

1. ഫിലേ​മോ​നു​ളള ലേഖന​ത്തി​ന്റെ ചില സവി​ശേ​ഷ​ത​ക​ളേവ?

 വളരെ നയപര​വും സ്‌നേ​ഹ​നിർഭ​ര​വു​മായ പൗലൊ​സി​ന്റെ ഈ ലേഖനം ഇന്നു ക്രിസ്‌ത്യാ​നി​കൾക്കു വളരെ താത്‌പ​ര്യ​മു​ള​ള​താണ്‌. അതു “ജാതി​ക​ളു​ടെ അപ്പൊ​സ്‌തല”നിൽനി​ന്നു​ള​ള​താ​യി സൂക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ഏററവും ഹ്രസ്വ​മായ ലേഖന​മാണ്‌. അതുമാ​ത്രമല്ല, മുഴു​ബൈ​ബി​ളി​ലും രണ്ടും മൂന്നും യോഹ​ന്നാ​നിൽ മാത്രമേ അതിലു​ള​ള​തിൽ കുറച്ചു വിവരങ്ങൾ അടങ്ങി​യി​ട്ടു​ളളു. കൂടാതെ ഔദ്യോ​ഗി​ക​മാ​യി ഒരു സഭയെ​യോ ഉത്തരവാ​ദി​ത്വ​മു​ളള ഒരു മേൽവി​ചാ​ര​ക​നെ​യോ സംബോ​ധ​ന​ചെ​യ്യാ​തെ ഒരു സ്വകാ​ര്യ​വ്യ​ക്തി​യെ സംബോ​ധ​ന​ചെ​യ്യു​ക​യും ആ ക്രിസ്‌തീ​യ​സ​ഹോ​ദ​ര​നു​മാ​യി, അതായത്‌, ഏഷ്യാ​മൈ​ന​റി​ന്റെ ഹൃദയ​ഭാ​ഗ​ത്തു​ളള ഫ്രുഗ്യ​ന​ഗ​ര​മായ കൊ​ലൊ​സ്സ്യ​യിൽ ജീവിച്ച പ്രത്യ​ക്ഷ​ത്തിൽ ധനിക​നാ​യി​രുന്ന ഫിലേ​മോ​നു​മാ​യി പൗലൊസ്‌ ചർച്ച ചെയ്യാ​നാ​ഗ്ര​ഹിച്ച പ്രത്യേക പ്രശ്‌നം മാത്രം കൈകാ​ര്യം​ചെ​യ്യു​ക​യും ചെയ്‌ത പൗലൊ​സി​ന്റെ “സ്വകാര്യ” ലേഖനം ഇതു മാത്ര​മാണ്‌.—റോമ. 11:13.

2. ഏതു പശ്ചാത്ത​ല​ത്തിൽ, എന്തു​ദ്ദേ​ശ്യ​ത്തിൽ, ഫിലേ​മോ​നു​ളള ലേഖനം എഴുത​പ്പെട്ടു?

2 ഈ ലേഖന​ത്തി​ന്റെ ഉദ്ദേശ്യം വ്യക്തമാ​യി വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു: പൗലൊ​സി​ന്റെ റോമി​ലെ ആദ്യത്തെ തടവു​കാ​ലത്ത്‌ (പൊ.യു. 59-61) അവനു ദൈവ​രാ​ജ്യം പ്രസം​ഗി​ക്കു​ന്ന​തി​നു വലിയ സ്വാത​ന്ത്ര്യ​മു​ണ്ടാ​യി​രു​ന്നു. അവന്റെ പ്രസംഗം ശ്രദ്ധി​ച്ച​വ​രിൽ ഒരാളാ​യി​രു​ന്നു പൗലൊ​സി​ന്റെ സുഹൃ​ത്താ​യി​രുന്ന ഫിലേ​മോ​ന്റെ ഭവനത്തിൽനിന്ന്‌ ഒളി​ച്ചോ​ടിയ അടിമ​യായ ഒനേസി​മൂസ്‌. തത്‌ഫ​ല​മാ​യി, ഒനേസി​മൂസ്‌ ഒരു ക്രിസ്‌ത്യാ​നി​യാ​യി. ഒനേസി​മൂ​സി​നെ അയാളു​ടെ സമ്മത​ത്തോ​ടെ ഫിലേ​മോ​ന്റെ അടുക്ക​ലേക്കു തിരി​ച്ച​യ​യ്‌ക്കാൻ പൗലൊസ്‌ തീരു​മാ​നി​ച്ചു. ഈ സമയത്തു​ത​ന്നെ​യാ​യി​രു​ന്നു പൗലൊസ്‌ എഫേസൂ​സി​ലും കൊ​ലൊ​സ്സ്യ​യി​ലു​മു​ളള സഭകൾക്കു ലേഖന​ങ്ങ​ളെ​ഴു​തി​യത്‌. ഈ രണ്ടു ലേഖന​ങ്ങ​ളി​ലും അവൻ അടിമ-ഉടമ ബന്ധത്തിൽ എങ്ങനെ വർത്തി​ക്ക​ണ​മെ​ന്ന​തു​സം​ബ​ന്ധി​ച്ചു ക്രിസ്‌തീയ അടിമ​കൾക്കും ഉടമകൾക്കും നല്ല ബുദ്ധ്യു​പ​ദേശം കൊടു​ത്തു. (എഫെ. 6:5-9; കൊലൊ. 3:22–4:1) എന്നിരു​ന്നാ​ലും, അതിലു​പ​രി​യാ​യി ഒനേസി​മൂ​സി​നു​വേണ്ടി താൻ വ്യക്തി​പ​ര​മാ​യി വാദിച്ച ഒരു ലേഖനം പൗലൊസ്‌ ഫിലേ​മോന്‌ എഴുതി. അത്‌ അവൻ സ്വന്ത കൈപ്പ​ട​യിൽ എഴുതിയ ഒരു ലേഖന​മാ​യി​രു​ന്നു—പൗലൊ​സി​നെ സംബന്ധി​ച്ച​ട​ത്തോ​ളം ഒരു അസാധാ​രണ നടപടി. (ഫിലേ. 19) ഈ വ്യക്തി​പ​ര​മായ സ്‌പർശം അവന്റെ വാദത്തി​നു ഘനം കൂട്ടി.

3. ഫിലേ​മോ​നു​ളള ലേഖനം എപ്പോൾ എഴുതി​യി​രി​ക്കാ​നാണ്‌ ഏററവു​മ​ധി​കം സാധ്യത, അത്‌ എങ്ങനെ കൊടു​ത്ത​യ​യ്‌ക്ക​പ്പെട്ടു?

3 പ്രത്യ​ക്ഷ​ത്തിൽ പരിവർത്തി​തരെ ഉളവാ​ക്കാൻ തക്കവണ്ണം പൗലൊസ്‌ ദീർഘ​മാ​യി റോമിൽ പ്രസം​ഗി​ച്ചി​രു​ന്ന​തു​കൊ​ണ്ടു പൊ.യു. 60-61-ൽ ഈ ലേഖനം എഴുതി​യി​രി​ക്കാ​നാണ്‌ ഏററവു​മ​ധി​കം സാധ്യത. കൂടാതെ, വിമോ​ചി​ത​നാ​കു​മെ​ന്നു​ളള പ്രത്യാശ 22-ാം വാക്യ​ത്തിൽ അവൻ പ്രകട​മാ​ക്കു​ന്ന​തു​കൊ​ണ്ടു തന്റെ തടവു​വാ​സം കുറേ പിന്നി​ട്ട​ശേഷം ലേഖന​മെ​ഴു​തി​യെന്നു നമുക്ക്‌ അനുമാ​നി​ക്കാ​വു​ന്ന​താണ്‌. ഈ മൂന്നു ലേഖനങ്ങൾ, ഫിലേ​മോ​നു​ളള ഒന്നും എഫേസൂ​സി​ലും കൊ​ലൊ​സ്സ്യ​യി​ലു​മു​ളള സഭകൾക്കു​ള​ള​വ​യും, തിഹി​ക്കോ​സി​ന്റെ​യും ഒനേസി​മൂ​സി​ന്റെ​യും കൈവശം കൊടു​ത്ത​യ​ച്ചു​വെന്നു പ്രത്യ​ക്ഷ​മാ​കു​ന്നു.—എഫെ. 6:21, 22; കൊലൊ. 4:7-9.

4. ഫിലേ​മോ​ന്റെ എഴുത്തു​കാ​രൻ ആരാ​ണെ​ന്നു​ള​ള​തി​നെ​യും അതിന്റെ വിശ്വാ​സ്യ​ത​യെ​യും തെളി​യി​ക്കു​ന്നത്‌ എന്ത്‌?

4 ഫിലേ​മോൻ എഴുതി​യതു പൗലൊസ്‌ ആണെന്നു​ള​ളത്‌ ആദ്യവാ​ക്യം മുതൽതന്നെ സ്‌പഷ്ട​മാണ്‌, അവിടെ അവന്റെ പേർ എടുത്തു​പ​റ​യു​ന്നുണ്ട്‌. ഓറി​ജ​നും തെർത്തു​ല്യ​നും അവനെ അങ്ങനെ അംഗീ​ക​രി​ക്കു​ന്നുണ്ട്‌. a പൊ.യു. രണ്ടാം നൂററാ​ണ്ടി​ലെ മുറേ​റേ​റാ​റി​യൻ ശകലത്തിൽ പൗലൊ​സി​ന്റെ മററു ലേഖന​ങ്ങ​ളോ​ടൊ​പ്പം ഈ പുസ്‌ത​ക​വും പട്ടിക​പ്പെ​ടു​ത്തി​യി​ട്ടു​ള​ളത്‌ അതിന്റെ വിശ്വാ​സ്യ​ത​യെ​യും തെളി​യി​ക്കു​ന്നു.

ഫിലേ​മോ​ന്റെ ഉളളടക്കം

5. (എ) ലേഖനം ഏത്‌ അഭിവാ​ദ്യ​ങ്ങ​ളോ​ടും അഭിന​ന്ദ​ന​ത്തോ​ടും​കൂ​ടെ ആരംഭി​ക്കു​ന്നു? (ബി) ഫിലേ​മോ​ന്റെ അടിമ​യായ ഒനേസി​മൂ​സി​നെ​ക്കു​റി​ച്ചു പൗലൊസ്‌ അവനോട്‌ എന്തു പറയുന്നു?

5 ഒനേസി​മൂസ്‌ “ഒരു ദാസന്നു മീതെ”യായി അവന്റെ യജമാ​നന്റെ അടുക്ക​ലേക്കു തിരി​ച്ച​യ​യ്‌ക്ക​പ്പെ​ടു​ന്നു (വാക്യ. 1-25). പൗലൊസ്‌ ഫിലേ​മോ​നും “സഹോ​ദ​രി​യായ” അപ്പിയ​ക്കും “ഞങ്ങളുടെ സഹഭട​നായ” അർക്കി​പ്പൊ​സി​ന്നും ഫിലേ​മോ​ന്റെ വീട്ടിലെ സഭക്കും ഊഷ്‌മ​ള​മായ അഭിവാ​ദ​നങ്ങൾ അയയ്‌ക്കു​ന്നു. (“സ്‌നേ​ഹ​മു​ളള” എന്നർഥ​മു​ളള) ഫിലേ​മോ​നെ കർത്താ​വായ യേശു​വി​നോ​ടും വിശു​ദ്ധൻമാ​രോ​ടും അവനുളള സ്‌നേ​ഹ​വും വിശ്വാ​സ​വും നിമിത്തം പൗലൊസ്‌ ശ്ലാഘി​ക്കു​ന്നു. ഫിലേ​മോ​ന്റെ സ്‌നേ​ഹ​ത്തെ​ക്കു​റി​ച്ചു​ളള വാർത്തകൾ പൗലൊ​സി​നു വളരെ​യ​ധി​കം സന്തോ​ഷ​വും ആശ്വാ​സ​വും കൈവ​രു​ത്തി​യി​രി​ക്കു​ന്നു. വയസ്സനും തടവു​കാ​ര​നു​മായ പൗലൊസ്‌ തന്റെ തടവു​ബ​ന്ധ​ന​ങ്ങ​ളി​ലി​രി​ക്കെ താൻ “ജനിപ്പിച്ച” തന്റെ “മകനായ” ഒനേസി​മൂ​സി​നെ​ക്കു​റി​ച്ചു വലിയ സംസാ​ര​സ്വാ​ത​ന്ത്ര്യ​ത്തോ​ടെ സംസാ​രി​ക്കു​ന്നു. (“പ്രയോ​ജ​ന​മു​ള​ളവൻ” എന്നർഥ​മു​ളള) ഒനേസി​മൂസ്‌ മുമ്പു ഫിലേ​മോന്‌ ഉപയോ​ഗ​മി​ല്ലാ​ത്തവൻ ആയിരു​ന്നു. എന്നാൽ ഇപ്പോൾ അവൻ ഫിലേ​മോ​നും പൗലൊ​സി​നും പ്രയോ​ജ​ന​മു​ള​ള​വ​നാണ്‌.—വാക്യ. 2, 10.

6. ഒനേസി​മൂ​സി​നോട്‌ ഏതു തരം പെരു​മാ​ററം പൗലൊസ്‌ ശുപാർശ​ചെ​യ്യു​ന്നു, ഏതു നയപര​മായ ന്യായ​വാ​ദ​ത്തോ​ടെ?

6 തടവിൽ തന്നെ ശുശ്രൂ​ഷി​ക്കു​ന്ന​തിന്‌ ഒനേസി​മൂ​സി​നെ കൂടെ നിർത്താൻ പൗലൊ​സി​നി​ഷ്ട​മാ​യി​രു​ന്നു, എന്നാൽ ഫിലേ​മോ​ന്റെ സമ്മതം കൂടാതെ അവൻ അതു ചെയ്യില്ല. അതു​കൊണ്ട്‌ “ഇനി ദാസനല്ല, ദാസന്നു​മീ​തെ പ്രിയ​സ​ഹോ​ദര”ൻ ആയി അവനെ പൗലൊസ്‌ തിരി​ച്ച​യ​യ്‌ക്കു​ക​യാണ്‌. തന്നെ സ്വീക​രി​ക്കു​ന്ന​തു​പോ​ലെ, ദയാപൂർവം ഒനേസി​മൂ​സി​നെ സ്വീക​രി​ക്ക​ണ​മെന്നു പൗലൊസ്‌ അപേക്ഷി​ക്കു​ന്നു. ഒനേസി​മൂസ്‌ ഫിലേ​മോ​നെ വഞ്ചിച്ചി​ട്ടു​ണ്ടെ​ങ്കിൽ, അതു പൗലൊ​സി​ന്റെ കണക്കിൽ ചുമത്ത​പ്പെ​ടട്ടെ, എന്തു​കൊ​ണ്ടെ​ന്നാൽ “നീ നിന്നെ​തന്നേ എനിക്കു തരുവാൻ കടം​പെ​ട്ടി​രി​ക്കു​ന്നു” എന്നു പൗലൊസ്‌ ഫിലേ​മോ​നോ​ടു പറയുന്നു. (വാക്യ. 16, 19) താൻ താമസി​യാ​തെ വിമോ​ചി​ത​നാ​യേ​ക്കു​മെ​ന്നും ഫിലേ​മോ​നെ സന്ദർശി​ച്ചേ​ക്കു​മെ​ന്നും പൗലൊസ്‌ പ്രത്യാ​ശി​ക്കു​ന്നു, ആശംസ​ക​ളോ​ടെ അവൻ ഉപസം​ഹ​രി​ക്കു​ന്നു.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

7. ഒനേസി​മൂ​സി​ന്റെ കാര്യ​ത്തിൽ, ഒരു അപ്പോ​സ്‌ത​ല​നെന്ന തന്റെ ഉയർന്ന നിയോ​ഗ​ത്തോ​ടു പൗലൊസ്‌ പററി​നിൽക്കു​ന്നത്‌ എങ്ങനെ?

7 ഈ ലേഖന​ത്താൽ പ്രകട​മാ​ക്ക​പ്പെ​ടുന്ന പ്രകാരം, പൗലൊസ്‌ അടിമ​ത്തം​പോ​ലെ ഈ വ്യവസ്ഥി​തി​യി​ലു​ളള ഏർപ്പാ​ടു​കളെ നീക്കം​ചെ​യ്യാൻ ശ്രമി​ച്ചു​കൊണ്ട്‌ ഒരു “സാമൂ​ഹി​ക​സു​വി​ശേഷം” പ്രസം​ഗി​ക്കു​ക​യാ​യി​രു​ന്നില്ല. അവൻ സ്വേച്ഛാ​പ​ര​മാ​യി ക്രിസ്‌തീയ അടിമ​ക​ളെ​പ്പോ​ലും സ്വത​ന്ത്ര​രാ​ക്കി​യില്ല. മറിച്ച്‌ ഒളി​ച്ചോ​ടിയ ഒരു അടിമ​യായ ഒനേസി​മൂ​സി​നെ റോം​മു​തൽ കൊ​ലൊ​സ്സ്യ​വരെ 1400-ൽപ്പരം കിലോ​മീ​ററർ വരുന്ന ഒരു യാത്ര​യിൽ യജമാ​ന​നായ ഫിലേ​മോ​ന്റെ അടുക്ക​ലേ​ക്കു​തന്നെ പൗലൊസ്‌ തിരി​ച്ച​യച്ചു. അങ്ങനെ പൗലൊസ്‌ ഒരു അപ്പോ​സ്‌തലൻ എന്ന തന്റെ ഉയർന്ന നിയോ​ഗ​ത്തോ​ടു പററി​നി​ന്നു​കൊ​ണ്ടു ‘ദൈവ​രാ​ജ്യം പ്രസം​ഗി​ക്കു​ക​യും കർത്താ​വായ യേശു​ക്രി​സ്‌തു​വി​നെ​ക്കു​റി​ച്ചു ഉപദേ​ശി​ക്കു​ക​യും ചെയ്യുക’ എന്ന തന്റെ ദിവ്യ നിയോ​ഗം കർശന​മാ​യി അനുസ​രി​ച്ചു.—പ്രവൃ. 28:31; ഫിലേ. 8, 9.

8. ക്രിസ്‌തീയ തത്ത്വങ്ങ​ളു​ടെ ഏതു പ്രയുക്തി ഫിലേ​മോൻ ചിത്രീ​ക​രി​ക്കു​ന്നു?

8 ഫിലേ​മോ​നു​ളള ലേഖനം ഒന്നാം നൂററാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളു​ടെ ഇടയിൽ സ്ഥിതി​ചെ​യ്‌തി​രുന്ന സ്‌നേ​ഹ​ത്തെ​യും ഐക്യ​ത്തെ​യും പ്രകട​മാ​ക്കു​ന്ന​തി​നാൽ സത്യസ്ഥി​തി വെളി​പ്പെ​ടു​ത്തു​ന്ന​താണ്‌. ആദിമ​ക്രി​സ്‌ത്യാ​നി​കൾ അന്യോ​ന്യം “സഹോ​ദരൻ” എന്നും “സഹോ​ദരി” എന്നും വിളി​ച്ചി​രു​ന്നു​വെന്ന്‌ അതിൽനി​ന്നു നാം മനസ്സി​ലാ​ക്കു​ന്നു. (ഫിലേ. 2, 20) കൂടാതെ, അതു ക്രിസ്‌തീയ സഹോ​ദ​രൻമാ​രു​ടെ ഇടയിലെ ക്രിസ്‌തീയ തത്ത്വങ്ങ​ളു​ടെ പ്രയുക്തി ഇന്നത്തെ ക്രിസ്‌ത്യാ​നി​കൾക്കു​വേണ്ടി വെളി​പ്പെ​ടു​ത്തു​ന്നു. പൗലൊ​സി​ന്റെ ഭാഗത്ത്‌, സഹോ​ദ​ര​സ്‌നേ​ഹ​ത്തി​ന്റെ പ്രകട​ന​വും ഭരണപ​ര​മായ ബന്ധങ്ങ​ളോ​ടും മറെറാ​രാ​ളു​ടെ വസ്‌തു​വി​നോ​ടു​മു​ളള ആദരവും ഫലപ്ര​ദ​മായ നയവും പ്രശം​സാർഹ​മായ താഴ്‌മ​യും കാണുന്നു. ക്രിസ്‌തീയ സഭയിലെ ഒരു പ്രമുഖ മേൽവി​ചാ​ര​ക​നെന്ന നിലയി​ലു​ളള തന്റെ അധികാ​ര​ത്തി​ന്റെ ഘനത്തിൽ ഒനേസി​മൂ​സി​നോ​ടു ക്ഷമിക്കാൻ ഫിലേ​മോ​നെ നിർബ​ന്ധി​ക്കു​ന്ന​തി​നു​പ​കരം ക്രിസ്‌തീയ സ്‌നേ​ഹ​ത്തി​ന്റെ​യും തന്റെ വ്യക്തി​പ​ര​മായ സൗഹൃ​ദ​ത്തി​ന്റെ​യും അടിസ്ഥാ​ന​ത്തിൽ പൗലൊസ്‌ വിനീ​ത​മാ​യി അവനോട്‌ അപേക്ഷി​ക്കു​ക​യാ​ണു ചെയ്‌തത്‌. പൗലൊസ്‌ ഫിലേ​മോ​നെ സമീപിച്ച നയപര​മായ രീതി​യിൽനി​ന്നു മേൽവി​ചാ​ര​കൻമാർക്ക്‌ ഇന്നു പ്രയോ​ജ​ന​മ​നു​ഭ​വി​ക്കാൻ കഴിയും.

9. പൗലൊ​സി​ന്റെ അപേക്ഷ അനുസ​രി​ക്കു​ന്ന​തി​നാൽ, ഇന്നത്തെ ക്രിസ്‌ത്യാ​നി​കൾക്കു താത്‌പ​ര്യ​മു​ളള ഏതു മുൻവ​ഴക്കം ഫിലേ​മോൻ സ്ഥാപി​ക്കും?

9 തന്റെ അപേക്ഷ ഫിലേ​മോൻ അനുസ​രി​ക്കു​മെന്നു പൗലൊസ്‌ പ്രസ്‌പ​ഷ്ട​മാ​യി പ്രതീ​ക്ഷി​ച്ചു, ഫിലേ​മോൻ അങ്ങനെ ചെയ്യു​ന്നതു യേശു മത്തായി 6:14-ൽ പറഞ്ഞതി​ന്റെ​യും പൗലൊസ്‌ എഫെസ്യർ 4:32-ൽ പറഞ്ഞതി​ന്റെ​യും പ്രാ​യോ​ഗി​ക​മാ​ക്കൽ ആയിരി​ക്കും. അതു​പോ​ലെ ഇന്നു കുററ​ക്കാ​ര​നായ ഒരു സഹോ​ദ​ര​നോ​ടു ദയ കാണി​ക്കു​ന്ന​തി​നും ക്ഷമിക്കു​ന്ന​തി​നും ക്രിസ്‌ത്യാ​നി​ക​ളിൽനി​ന്നു പ്രതീ​ക്ഷി​ക്കാ​വു​ന്ന​താണ്‌. തന്റെ ഉടമസ്ഥ​ത​യി​ലു​ളള, തനിക്കു ബോധി​ച്ച​തു​പോ​ലെ ദ്രോ​ഹി​ക്കാൻ നിയമ​പ​ര​മാ​യി സ്വാത​ന്ത്ര്യ​മു​ളള ഒരു അടിമ​യോ​ടു ഫിലേ​മോ​നു ക്ഷമിക്കാ​മാ​യി​രു​ന്നെ​ങ്കിൽ ക്രിസ്‌ത്യാ​നി​കൾ ഇന്ന്‌ കുററ​ക്കാ​ര​നായ ഒരു സഹോ​ദ​ര​നോ​ടു ക്ഷമിക്കാൻ പ്രാപ്‌ത​രാ​യി​രി​ക്കണം—വളരെ പ്രയാ​സം​കു​റഞ്ഞ ഒരു കാര്യം​തന്നെ.

10. ഫിലേ​മോ​നു​ളള ലേഖന​ത്തിൽ യഹോ​വ​യു​ടെ ആത്മാവി​ന്റെ പ്രവർത്തനം പ്രകട​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

10 ഫിലേ​മോ​നു​ളള ഈ ലേഖന​ത്തിൽ യഹോ​വ​യു​ടെ ആത്മാവി​ന്റെ പ്രവർത്തനം വളരെ പ്രകട​മാണ്‌. അതു വളരെ പ്രകോ​പ​ന​പ​ര​മായ ഒരു പ്രശ്‌നത്തെ പൗലൊസ്‌ കൈകാ​ര്യം​ചെയ്‌ത വിദഗ്‌ധ​രീ​തി​യിൽ പ്രകട​മാ​യി​രി​ക്കു​ന്നു. അതു പൗലൊസ്‌ പ്രദർശി​പ്പി​ക്കുന്ന സഹാനു​ഭൂ​തി​യി​ലും ആർദ്ര​പ്രി​യ​ത്തി​ലും ഒരു സഹക്രി​സ്‌ത്യാ​നി​യി​ലു​ളള വിശ്വാ​സ​ത്തി​ലും പ്രത്യ​ക്ഷ​മാണ്‌. ഫിലേ​മോ​നു​ളള ലേഖനം, മററു തിരു​വെ​ഴു​ത്തു​ക​ളെ​പ്പോ​ലെ, ക്രിസ്‌തീയ തത്ത്വങ്ങൾ പഠിപ്പി​ക്കു​ക​യും ക്രിസ്‌തീയ ഐക്യ​ത്തി​നു പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ദൈവ​രാ​ജ്യ​ത്തിൽ പ്രത്യാ​ശി​ക്കു​ന്ന​വ​രാ​യി യഹോ​വ​യു​ടെ സ്‌നേ​ഹ​ദ​യയെ പ്രതി​ഫ​ലി​പ്പി​ക്കുന്ന നടത്തയു​ള​ള​വ​രായ “വിശു​ദ്ധൻമാ​രു​ടെ” ഇടയിൽ സമൃദ്ധ​മാ​യി​ട്ടു​ളള സ്‌നേ​ഹ​ത്തെ​യും വിശ്വാ​സ​ത്തെ​യും മഹിമ​പ്പെ​ടു​ത്തു​ക​യും ചെയ്യു​ന്നു​വെന്ന വസ്‌തു​ത​യിൽ അതു കാണ​പ്പെ​ടു​ന്നു.—വാക്യം 5.

[അടിക്കു​റി​പ്പു​കൾ]

a ജി. ഡബ്ലിയൂ. ബ്രോ​മി​ലി സംവി​ധാ​നം​ചെയ്‌ത ദി ഇൻറർനാ​ഷനൽ ബൈബിൾ സ്‌ററാൻഡേർഡ്‌ എൻ​സൈ​ക്ലോ​പീ​ഡിയ വാല്യം 3, 1986, പേജ്‌ 831.

[അധ്യയന ചോദ്യ​ങ്ങൾ]