വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 58—എബ്രായർ

ബൈബിൾ പുസ്‌തക നമ്പർ 58—എബ്രായർ

ബൈബിൾ പുസ്‌തക നമ്പർ 58—എബ്രായർ

എഴുത്തുകാരൻ: പൗലൊസ്‌

എഴുതിയ സ്ഥലം: റോം

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു. ഏകദേശം 61

1. ഏതു നിയോ​ഗ​ത്തോ​ടു​ളള ചേർച്ച​യിൽ പൗലൊസ്‌ എബ്രാ​യർക്കു​ളള ലേഖനം എഴുതി?

 “ജാതി​ക​ളു​ടെ” അപ്പോ​സ്‌ത​ല​നാ​യി​ട്ടാ​ണു പൗലൊസ്‌ ഏററം നന്നായി അറിയ​പ്പെ​ടു​ന്നത്‌. എന്നാൽ അവന്റെ ശുശ്രൂഷ യഹൂദ​ര​ല്ലാ​ത്ത​വ​രിൽ പരിമി​ത​പ്പെ​ട്ടി​രു​ന്നോ? അശേഷ​മില്ല! പൗലൊസ്‌ സ്‌നാ​പ​ന​മേൽക്കു​ക​യും തന്റെ വേലക്കു നിയോ​ഗി​ക്ക​പ്പെ​ടു​ക​യും ചെയ്‌ത​തി​നു തൊട്ടു​മു​മ്പു കർത്താ​വായ യേശു അനന്യാ​സി​നോട്‌ ഇങ്ങനെ പറഞ്ഞു: “അവൻ [പൗലൊസ്‌] എന്റെ നാമം ജാതി​കൾക്കും രാജാ​ക്കൻമാർക്കും യിസ്രാ​യേൽമ​ക്കൾക്കും മുമ്പിൽ വഹിപ്പാൻ ഞാൻ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നോ​രു പാത്രം ആകുന്നു.” (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.) (പ്രവൃ. 9:15; ഗലാ. 2:8, 9) എബ്രാ​യ​രു​ടെ പുസ്‌ത​ക​ത്തി​ന്റെ എഴുത്തു സത്യമാ​യി ഇസ്രാ​യേൽ പുത്രൻമാർക്കു മുമ്പിൽ യേശു​വി​ന്റെ നാമം വഹിപ്പാ​നു​ളള പൗലൊ​സി​ന്റെ നിയോ​ഗ​ത്തിന്‌ അനു​യോ​ജ്യ​മാ​യി​രു​ന്നു.

2. എബ്രാ​യ​ലേ​ഖനം എഴുതി​യതു പൗലൊ​സാണ്‌ എന്നതി​നെ​തി​രായ വാദങ്ങളെ എങ്ങനെ ഖണ്ഡിക്കാം?

2 എന്നിരു​ന്നാ​ലും, പൗലൊസ്‌ എബ്രായർ എഴുതി​യെ​ന്ന​തി​നെ ചില വിമർശകർ സംശയി​ക്കു​ന്നുണ്ട്‌. ഈ ലേഖന​ത്തിൽ പൗലൊ​സി​ന്റെ പേര്‌ കാണു​ന്നി​ല്ലെ​ന്നു​ള​ള​താണ്‌ ഒരു തടസ്സവാ​ദം. എന്നാൽ ഇതു യഥാർഥ​ത്തിൽ തടസ്സമല്ല, മിക്ക​പ്പോ​ഴും ആന്തരിക തെളി​വി​നാൽ തിരി​ച്ച​റി​യ​പ്പെ​ടുന്ന എഴുത്തു​കാ​രന്റെ പേരു മററ​നേകം കാനോ​നി​ക​പു​സ്‌ത​ക​ങ്ങ​ളി​ലും പറയു​ന്നി​ല്ല​ല്ലോ. അതിലു​പരി, യഹൂദ്യ​യി​ലെ യഹൂദൻമാർ പൗലൊ​സി​ന്റെ നാമത്തെ വിദ്വേ​ഷ​ല​ക്ഷ്യ​മാ​ക്കി​യി​രു​ന്ന​തു​കൊണ്ട്‌ അവിടത്തെ എബ്രായ ക്രിസ്‌ത്യാ​നി​കൾക്ക്‌ എഴുതി​യ​പ്പോൾ അവൻ തന്റെ പേർ മനഃപൂർവം ഒഴിവാ​ക്കി​യി​രി​ക്കാ​മെന്നു ചിലർ വിചാ​രി​ക്കു​ന്നു. (പ്രവൃ. 21:28) തന്റെ മററു ലേഖന​ങ്ങ​ളി​ലെ ശൈലി​യിൽ നിന്നുളള മാററ​വും പൗലൊ​സാണ്‌ എഴുത്തു​കാ​ര​നെ​ന്നു​ള​ള​തി​നു യഥാർഥ തടസ്സവാ​ദ​മാ​യി​രി​ക്കു​ന്നില്ല. പുറജാ​തി​ക​ളെ​യോ യഹൂദൻമാ​രെ​യോ ക്രിസ്‌ത്യാ​നി​ക​ളെ​യോ സംബോ​ധ​ന​ചെ​യ്യു​മ്പോൾ “എല്ലാവർക്കും എല്ലാമാ​യി​ത്തീ”രാനുളള തന്റെ പ്രാപ്‌തി പൗലൊസ്‌ എല്ലായ്‌പോ​ഴും തെളി​യി​ച്ചു. ഇവിടെ അവന്റെ ന്യായ​വാ​ദം യഹൂദൻമാർക്ക്‌ ഒരു യഹൂദ​നിൽനി​ന്നെ​ന്ന​പോ​ലെ, അവർക്കു പൂർണ​മാ​യി മനസ്സി​ലാ​ക്കാ​നും വിലമ​തി​ക്കാ​നും കഴിയുന്ന വാദങ്ങ​ളാ​യി അവതരി​പ്പി​ക്ക​പ്പെ​ടു​ന്നു.—1 കൊരി. 9:22.

3. ഏത്‌ ആന്തരി​ക​തെ​ളിവ്‌ എബ്രാ​യ​ലേ​ഖനം എഴുതി​യതു പൗലൊ​സാ​ണെന്നു തെളി​യി​ക്കു​ക​യും അവൻ മുഖ്യ​മാ​യി യഹൂദർക്കു​വേണ്ടി എഴുതി​യെന്നു സൂചി​പ്പി​ക്കു​ക​യും ചെയ്യുന്നു?

3 പുസ്‌ത​ക​ത്തി​ലെ ആന്തരി​ക​തെ​ളി​വു പൗലൊ​സാണ്‌ എഴുത്തു​കാ​ര​നെ​ന്ന​തി​നെ അനുകൂ​ലി​ക്കു​ന്ന​താണ്‌. എഴുത്തു​കാ​രൻ ഇററലി​യി​ലാ​യി​രു​ന്നു, തിമൊ​ഥെ​യൊ​സി​നോ​ടു ബന്ധപ്പെ​ട്ടു​മി​രു​ന്നു. ഈ വസ്‌തു​തകൾ പൗലൊ​സി​നു യോജി​ക്കു​ന്നു. (എബ്രാ. 13:23, 24) അതിനു​പു​റമേ, വാദങ്ങൾ യഹൂദ​വീ​ക്ഷ​ണ​ത്തിൽ അവതരി​പ്പി​ക്ക​പ്പെ​ടു​ന്നു​വെ​ങ്കി​ലും ഉപദേശം പൗലൊ​സി​ന്റെ സാധാരണ രീതി​യി​ലാണ്‌, ലേഖനം സംബോ​ധ​ന​ചെ​യ്‌തി​രി​ക്കുന്ന എബ്രായർ മാത്ര​മു​ളള സഭക്ക്‌ ആകർഷ​ക​മാ​കാൻ ഉദ്ദേശി​ച്ചി​രി​ക്കു​ന്ന​വ​തന്നെ. ഈ ആശയം​സം​ബ​ന്ധി​ച്ചു ക്ലാർക്കി​ന്റെ ഭാഷ്യം, വാല്യം 6, പേജ്‌ 681 എബ്രാ​യ​രെ​പ്പ​ററി ഇങ്ങനെ പറയുന്നു: “ലേഖന​ത്തി​ന്റെ മുഴു ഘടനയും അതു സ്വാഭാ​വി​ക​മാ​യി യഹൂദർ ആയിരു​ന്ന​വർക്ക്‌ എഴുത​പ്പെ​ട്ടു​വെന്നു തെളി​യി​ക്കു​ന്നു. അതു ജാതി​കൾക്ക്‌ എഴുത​പ്പെ​ട്ടി​രു​ന്നു​വെ​ങ്കിൽ, അവരിൽ പതിനാ​യി​ര​ത്തി​ലൊ​രാൾക്കു​പോ​ലും വാദം ഗ്രഹി​ക്കാൻ കഴിയു​മാ​യി​രു​ന്നില്ല, യഹൂദ​വ്യ​വ​സ്ഥി​തി​യി​ലു​ളള പരിച​യ​മി​ല്ലാ​യ്‌മ​തന്നെ കാരണം; അതി​നെ​ക്കു​റി​ച്ചു​ളള പരിജ്ഞാ​നം ഉണ്ടെന്ന്‌ ഈ ലേഖന​ത്തി​ന്റെ എഴുത്തു​കാ​രൻ ഉടനീളം സങ്കൽപ്പി​ക്കു​ന്നു​ണ്ട​ല്ലോ.” പൗലൊ​സി​ന്റെ മററു ലേഖന​ങ്ങ​ളോ​ടു താരത​മ്യ​പ്പെ​ടു​ത്തു​മ്പോൾ ശൈലി​യിൽ കാണുന്ന വ്യത്യാ​സ​ത്തി​ന്റെ കാരണം നൽകാൻ ഇതു സഹായി​ക്കു​ന്നു.

4. പൗലൊ​സി​ന്റെ എബ്രാ​യ​ലേ​ഖ​ന​കർത്തൃ​ത്വ​ത്തി​ന്റെ കൂടു​ത​ലായ എന്തു തെളി​വുണ്ട്‌?

4 ഏതാണ്ട്‌ 1930-ലെ ചെസ്‌ററർ ബീററി പപ്പൈ​റസ്‌ നമ്പർ 2-ന്റെ (P46) കണ്ടുപി​ടി​ത്തം എഴുത്തു​കാ​രൻ പൗലൊ​സാ​ണെ​ന്നു​ള​ള​തി​ന്റെ കൂടു​ത​ലായ തെളിവു നൽകി​യി​രി​ക്കു​ന്നു. പൗലൊ​സി​ന്റെ മരണത്തി​നു വെറും ഒന്നര നൂററാ​ണ്ടു​മാ​ത്രം കഴിഞ്ഞ്‌ എഴുതിയ ഈ പപ്പൈ​റസ്‌ കൈ​യെ​ഴു​ത്തു​പു​സ്‌ത​ക​ത്തെ​ക്കു​റിച്ച്‌ അഭി​പ്രാ​യം പറഞ്ഞു​കൊ​ണ്ടു പ്രമുഖ ബ്രിട്ടീഷ്‌ പാഠനി​രൂ​പ​ക​നായ സർ ഫ്രെഡ​റിക്‌ കെനിയൻ ഇങ്ങനെ പറഞ്ഞു: “എബ്രായർ റോമർക്കു തൊട്ടു​പി​ന്നാ​ലെ വെച്ചി​രി​ക്കു​ന്നു​വെ​ന്നതു ശ്രദ്ധാർഹ​മാണ്‌, (ഇതു മിക്കവാ​റും മുൻവ​ഴ​ക്ക​മി​ല്ലാത്ത നിലപാ​ടാണ്‌) ഈ കൈ​യെ​ഴു​ത്തു​പ്രതി എഴുത​പ്പെട്ട ആദിമ തീയതി​യിൽ പൗലൊ​സാണ്‌ എഴുത്തു​കാ​ര​നെ​ന്നു​ള​ള​തി​നെ​ക്കു​റി​ച്ചു സംശയം തോന്നി​യി​രു​ന്നി​ല്ലെന്ന്‌ അതു പ്രകട​മാ​ക്കു​ന്നു.” a ഇതേ പ്രശ്‌നം സംബന്ധി​ച്ചു മക്ലി​ന്റോ​ക്കി​ന്റെ​യും സ്‌​ട്രോം​ഗി​ന്റെ​യും സൈ​ക്ലോ​പീ​ഡിയ സ്‌പഷ്ട​മാ​യി പ്രസ്‌താ​വി​ക്കു​ന്നു: “പൗലൊ​സ​ല്ലാ​തെ മറെറാ​രാൾ ഈ ലേഖന​ത്തി​ന്റെ കർത്തൃ​ത്വം അവകാ​ശ​പ്പെ​ടു​ന്ന​തിന്‌ അനുകൂ​ല​മാ​യി ബാഹ്യ​മാ​യോ ആന്തരി​ക​മാ​യോ കഴമ്പുളള തെളി​വില്ല.” b

5. എബ്രാ​യ​രു​ടെ ഉളളടക്കം അതു നിശ്വ​സ്‌ത​മാ​ണെന്ന്‌ എങ്ങനെ തെളി​യി​ക്കു​ന്നു?

5 ആദിമ ക്രിസ്‌ത്യാ​നി​കൾ പുസ്‌ത​ക​ത്തി​നു കൊടുത്ത അംഗീ​കാ​ര​ത്തി​നു പുറമേ എബ്രാ​യ​രു​ടെ ഉളളടക്കം അതു “ദൈവ​നി​ശ്വസ്‌ത”മാണെന്നു തെളി​യി​ക്കു​ന്നു. അതു തുടർച്ച​യാ​യി വായന​ക്കാ​രനെ എബ്രായ തിരു​വെ​ഴു​ത്തി​ലെ പ്രവച​നങ്ങൾ ചൂണ്ടി​ക്കാ​ട്ടു​ക​യും ആദിമ എഴുത്തു​കളെ നിരവധി പ്രാവ​ശ്യം പരാമർശി​ക്കു​ക​യും അവയെ​ല്ലാം ക്രിസ്‌തു​യേ​ശു​വിൽ എങ്ങനെ നിവൃ​ത്തി​യേ​റി​യെന്നു പ്രകട​മാ​ക്കു​ക​യും ചെയ്യുന്നു. ഒന്നാം അധ്യാ​യ​ത്തിൽത്തന്നെ, പുത്രൻ ഇപ്പോൾ ദൂതൻമാ​രെ​ക്കാൾ ശ്രേഷ്‌ഠ​നാ​ണെ​ന്നു​ളള ആശയം വികസി​പ്പി​ക്കു​മ്പോൾ എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ ഏഴിൽ കുറയാത്ത ഉദ്ധരണി​കൾ ഉപയോ​ഗി​ക്കു​ന്നുണ്ട്‌. അതു തുടർച്ച​യാ​യി യഹോ​വ​യു​ടെ വചന​ത്തെ​യും അവന്റെ നാമ​ത്തെ​യും മഹിമ​പ്പെ​ടു​ത്തു​ക​യും ജീവന്റെ മുഖ്യ​കാ​ര്യ​സ്ഥ​നെന്ന നിലയിൽ യേശു​വി​ലേ​ക്കും മമനു​ഷ്യ​ന്റെ ഏകപ്ര​ത്യാ​ശ​യെന്ന നിലയിൽ ക്രിസ്‌തു​വി​നാ​ലു​ളള ദൈവ​രാ​ജ്യ​ത്തി​ലേ​ക്കും വിരൽചൂ​ണ്ടു​ക​യും ചെയ്യുന്നു.

6. എബ്രാ​യ​രു​ടെ എഴുത്തി​ന്റെ സ്ഥലവും സമയവും സംബന്ധി​ച്ചു തെളിവ്‌ എന്തു സൂചി​പ്പി​ക്കു​ന്നു?

6 എഴുത്തി​ന്റെ കാലം സംബന്ധി​ച്ചാ​ണെ​ങ്കിൽ, ഇററലി​യി​ലാ​യി​രു​ന്ന​പ്പോ​ഴാ​ണു പൗലൊസ്‌ ഈ ലേഖന​മെ​ഴു​തി​യ​തെന്നു തെളി​യി​ച്ചു​ക​ഴി​ഞ്ഞ​ല്ലോ. ലേഖനം ഉപസം​ഹ​രി​ക്കു​മ്പോൾ അവൻ പറയുന്നു: “സഹോ​ദ​ര​നായ തിമോ​ഥെ​യോസ്‌ തടവിൽനി​ന്നു ഇറങ്ങി എന്നു അറിവിൻ. അവൻ വേഗത്തിൽ വന്നാൽ ഞാൻ അവനു​മാ​യി നിങ്ങളെ വന്നുകാ​ണും.” (13:23) പൗലൊസ്‌ തടവിൽനി​ന്നു നേര​ത്തെ​യു​ളള മോചനം പ്രതീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും തിമൊ​ഥെ​യൊ​സി​നോ​ടു​കൂ​ടെ പോകാൻ ആശിച്ചി​രു​ന്നു​വെ​ന്നും ഇതു സൂചി​പ്പി​ക്കു​ന്ന​താ​യി തോന്നു​ന്നു. അവനും തടവി​ലാ​ക്ക​പ്പെ​ട്ടി​രു​ന്നു, എന്നാൽ അപ്പോ​ഴേ​ക്കും വിമോ​ചി​ത​നാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. അതു​കൊണ്ട്‌, പൗലൊ​സി​ന്റെ ആദ്യത്തെ തടവിന്റെ അന്തിമ​വർഷം എഴുത്തി​ന്റെ വർഷമാ​യി സൂചി​പ്പി​ക്ക​പ്പെ​ടു​ന്നു, അതായത്‌ പൊ.യു. 61.

7. യെരു​ശ​ലേ​മി​ലെ യഹൂദ ക്രിസ്‌ത്യാ​നി​കളെ ഏതുതരം എതിർപ്പ്‌ അഭിമു​ഖീ​ക​രി​ച്ചു, അവർക്ക്‌ എന്താവ​ശ്യ​മാ​യി​രു​ന്നു?

7 യഹൂദ​വ്യ​വ​സ്ഥി​തി​യു​ടെ അന്ത്യകാ​ലത്ത്‌, യഹൂദ്യ​യി​ലെ എബ്രായ ക്രിസ്‌ത്യാ​നി​ക​ളു​ടെ​മേൽ, വിശേ​ഷാൽ യെരു​ശ​ലേ​മി​ലു​ള​ള​വ​രു​ടെ​മേൽ, കഠിന​പ​രി​ശോ​ധ​ന​യു​ടെ ഒരു കാലഘട്ടം വന്നെത്തി. സുവാർത്ത വളരു​ക​യും വ്യാപി​ക്കു​ക​യും ചെയ്‌ത​തോ​ടെ, യഹൂദൻമാർ ക്രിസ്‌ത്യാ​നി​ക​ളോ​ടു​ളള തങ്ങളുടെ എതിർപ്പിൽ അങ്ങേയ​ററം കുപി​ത​രും മതഭ്രാ​ന്ത​രു​മാ​യി​ത്തീ​രു​ക​യാ​യി​രു​ന്നു. ചുരു​ക്കം​ചില വർഷങ്ങൾക്കു മുമ്പു​മാ​ത്ര​മാ​യി​രു​ന്നു യെരു​ശ​ലേ​മി​ലേ​ക്കു​ളള പൗലൊ​സി​ന്റെ വരവു​തന്നെ ഒരു ലഹള ഇളക്കി​വി​ട്ടത്‌, മതഭക്ത​രായ യഹൂദൻമാർ ഉച്ചത്തിൽ, “ഇങ്ങനെ​ത്ത​വനെ ഭൂമി​യിൽനി​ന്നു നീക്കി​ക്കളക; അവൻ ജീവി​ച്ചി​രി​ക്കു​ന്നതു യോഗ്യ​മല്ല” എന്ന്‌ അലറി. അവന്റെ കഥകഴി​ച്ചി​ട്ട​ല്ലാ​തെ തിന്നു​ക​യോ കുടി​ക്കു​ക​യോ ചെയ്യു​ക​യി​ല്ലെ​ന്നു​ളള ശപഥ​ത്തോ​ടെ 40-ൽപ്പരം യഹൂദൻമാർ പ്രതി​ജ്ഞാ​ബ​ദ്ധ​രാ​യി​ത്തീർന്നി​രു​ന്നു. രാത്രി​യിൽ അവനെ കൈസ​രി​യ​യി​ലേക്കു കൊണ്ടു​പോ​കാൻ കനത്ത ആയുധ​സ​ന്നാ​ഹ​ത്തോ​ടു​കൂ​ടിയ സൈന്യ​ങ്ങ​ളു​ടെ അകമ്പടി ആവശ്യ​മാ​യി വന്നു. (പ്രവൃ. 22:22; 23:12-15, 23, 24) മതഭ്രാ​ന്തി​ന്റെ​യും ക്രിസ്‌ത്യാ​നി​ക​ളോ​ടു​ളള വിദ്വേ​ഷ​ത്തി​ന്റെ​യും ഈ അന്തരീ​ക്ഷ​ത്തിൽ സഭ ജീവി​ക്കു​ക​യും പ്രസം​ഗി​ക്കു​ക​യും വിശ്വാ​സ​ത്തിൽ സ്ഥിരത​യു​ള​ള​വ​രാ​യി നിലനിൽക്കു​ക​യും ചെയ്യണ​മാ​യി​രു​ന്നു. അവർ യഹൂദ​മ​ത​ത്തി​ലേ​ക്കും ഇപ്പോൾ വെറും ആചാരാ​നു​ഷ്‌ഠാ​ന​ത്തെ​ക്കാൾ കവിഞ്ഞ യാതൊ​ന്നു​മ​ല്ലാ​താ​യി​ത്തീർന്നി​രുന്ന മൃഗയാ​ഗാർപ്പ​ണ​ങ്ങ​ളോ​ടു​കൂ​ടിയ മോ​ശൈ​ക​ന്യാ​യ​പ്ര​മാ​ണ​ത്തി​ന്റെ അനുഷ്‌ഠാ​ന​ത്തി​ലേ​ക്കും പിന്തി​രി​ഞ്ഞു​പോ​കാ​തി​രി​ക്കേ​ണ്ട​തി​നു ക്രിസ്‌തു എങ്ങനെ ന്യായ​പ്ര​മാ​ണത്തെ നിവർത്തി​ച്ചി​രു​ന്നു​വെന്ന നല്ല അറിവും ഗ്രാഹ്യ​വും അവർക്കു​ണ്ടാ​യി​രി​ക്ക​ണ​മാ​യി​രു​ന്നു.

8. എബ്രാ​യർക്ക്‌ ഈ എഴു​ത്തെ​ഴു​താൻ പൗലൊസ്‌ ആദരണീ​യ​മാം​വി​ധം സജ്ജനാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌, അവൻ വാദങ്ങ​ളു​ടെ ഏതു നിര അവതരി​പ്പി​ച്ചു?

8 യഹൂദ​ക്രി​സ്‌ത്യാ​നി​കൾ വിധേ​യ​രാ​ക്ക​പ്പെട്ട സമ്മർദ​വും പീഡന​വും മനസ്സി​ലാ​ക്കാൻ അപ്പോ​സ്‌ത​ല​നായ പൗലൊ​സി​നെ​ക്കാൾ മററാ​രും പ്രാപ്‌ത​നാ​യി​രു​ന്നില്ല. ശക്തമായ വാദങ്ങ​ളും യഹൂദ​പാ​ര​മ്പ​ര്യ​ത്തി​ന്റെ ഖണ്ഡനങ്ങ​ളും അവർക്കു പ്രദാ​നം​ചെ​യ്യാൻ മുൻ പരീശ​നായ പൗലൊ​സി​നെ​ക്കാൾ മററാ​രും മെച്ചമാ​യി സജ്ജനാ​യി​രു​ന്നില്ല. ഗമാലി​യേ​ലി​ന്റെ പാദത്തി​ങ്ക​ലി​രു​ന്നു പഠിച്ച മോ​ശൈക ന്യായ​പ്ര​മാ​ണത്തെ സംബന്ധിച്ച അവന്റെ വിപു​ല​മായ വിജ്ഞാനം ഉപയോ​ഗ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു ന്യായ​പ്ര​മാ​ണ​ത്തി​ന്റെ​യും അതിന്റെ നിബന്ധ​ന​ക​ളു​ടെ​യും യാഗങ്ങ​ളു​ടെ​യും നിവൃ​ത്തി​യാ​ണു ക്രിസ്‌തു എന്നതിന്റെ അവിതർക്കി​ത​മായ തെളിവ്‌ അവൻ അവതരി​പ്പി​ച്ചു. പുതി​യ​തും മെച്ച​പ്പെ​ട്ട​തു​മായ ഉടമ്പടി​യിൻകീ​ഴിൽ അമൂല്യ​മാ​യി മഹത്തര​മായ പ്രയോ​ജ​നങ്ങൾ കൈവ​രു​ത്തി​ക്കൊ​ണ്ടു വളരെ​ക്കൂ​ടു​തൽ മഹത്ത്വ​മാർന്ന യാഥാർഥ്യ​ങ്ങൾ അവയെ എങ്ങനെ മാററി​സ്ഥാ​പി​ച്ചി​രി​ക്കു​ന്നു​വെന്ന്‌ അവൻ തെളി​യി​ച്ചു. അവന്റെ സൂക്ഷ്‌മ​ത​യു​ളള മനസ്സ്‌ തെളി​വു​കൾ ഒന്നിനു​പി​റകേ മറെറാ​ന്നാ​യി വ്യക്തമാ​യും ബോധ്യം​വ​രു​ത്ത​ത്ത​ക്ക​വ​ണ്ണ​വും അണിനി​രത്തി. ന്യായ​പ്ര​മാണ നിയമ​ത്തി​ന്റെ അവസാ​ന​വും പുതിയ ഉടമ്പടി​യു​ടെ രംഗ​പ്ര​വേ​ശ​വും, അഹരോ​ന്റെ പൗരോ​ഹി​ത്യ​ത്തെ​ക്കാൾ ഉപരി​യായ ക്രിസ്‌തു​വി​ന്റെ പൗരോ​ഹി​ത്യ​ത്തി​ന്റെ ശ്രേഷ്‌ഠത, കാളക​ളു​ടെ​യും കോലാ​ടു​ക​ളു​ടെ​യും യാഗാർപ്പ​ണ​ങ്ങ​ളോ​ടു​ളള താരത​മ്യ​ത്തിൽ ക്രിസ്‌തു​വി​ന്റെ യാഗത്തി​ന്റെ യഥാർഥ മൂല്യം, ഒരു വെറും ഭൗമി​ക​കൂ​ടാ​ര​ത്തി​ലേക്കല്ല, സ്വർഗ​ത്തിൽ യഹോ​വ​യു​ടെ സന്നിധി​യി​ലേ​ക്കു​ത​ന്നെ​യു​ളള ക്രിസ്‌തു​വി​ന്റെ പ്രവേ​ശനം—അവിശ്വാ​സി​ക​ളായ യഹൂദൻമാർക്ക്‌ അങ്ങേയ​ററം വെറു​പ്പു​ളള ശ്രദ്ധേ​യ​മാം​വി​ധം പുതി​യ​തായ ഈ ഉപദേ​ശ​ങ്ങ​ളെ​ല്ലാം—ന്യായ​ബോ​ധ​മു​ളള ഒരു യഹൂദ​നും ബോധ്യ​പ്പെ​ടാ​തി​രി​ക്കാൻ കഴിയാ​ത്ത​വി​ധം എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നു​ളള ധാരാളം തെളി​വു​ക​ളോ​ടെ എബ്രായ ക്രിസ്‌ത്യാ​നി​കൾക്കാ​യി അവതരി​പ്പി​ക്ക​പ്പെട്ടു.

9. എബ്രാ​യ​രു​ടെ ലേഖനം ഏതു ശക്തമായ ആയുധ​മാ​യി​ത്തീർന്നു, അതു പൗലൊ​സി​ന്റെ സ്‌നേ​ഹ​ത്തി​ന്റെ ഒരു പ്രകട​ന​മാ​യി​രു​ന്നത്‌ എങ്ങനെ?

9 ഈ ലേഖനം​കൊ​ണ്ടു സായു​ധ​രായ എബ്രായ ക്രിസ്‌ത്യാ​നി​കൾക്ക്‌, പീഡക​രായ യഹൂദ​രു​ടെ വായട​യ്‌ക്കു​ന്ന​തി​നു പുതി​യ​തും ശക്തവു​മായ ഒരു ആയുധ​വും അതു​പോ​ലെ​തന്നെ ദൈവ​സ​ത്യം അന്വേ​ഷി​ക്കുന്ന യഹൂദൻമാ​രെ ബോധ്യ​പ്പെ​ടു​ത്തു​ന്ന​തി​നും പരിവർത്തി​പ്പി​ക്കു​ന്ന​തി​നു​മു​ളള പ്രേര​ണാ​ത്മ​ക​മായ ഒരു വാദവും കിട്ടി. ലേഖനം പൗലൊ​സിന്‌ എബ്രാ​യ​ക്രി​സ്‌ത്യാ​നി​ക​ളോ​ടു​ളള അഗാധ​മായ സ്‌നേ​ഹ​ത്തെ​യും അവരുടെ അത്യാ​വ​ശ്യ​ത്തി​ന്റെ സമയത്ത്‌ അവരെ പ്രാ​യോ​ഗി​ക​മായ ഒരു വിധത്തിൽ സഹായി​ക്കു​ന്ന​തി​നു​ളള തീക്ഷ്‌ണ​മായ ആഗ്രഹ​ത്തെ​യും പ്രകട​മാ​ക്കു​ന്നു.

എബ്രാ​യ​രു​ടെ ഉളളടക്കം

10. എബ്രാ​യ​രി​ലെ പ്രാരം​ഭ​വാ​ക്കു​കൾ ക്രിസ്‌തു​വി​ന്റെ സ്ഥാനം സംബന്ധിച്ച്‌ എന്തു പ്രസ്‌താ​വി​ക്കു​ന്നു?

10 ക്രിസ്‌തു​വി​ന്റെ ഉന്നതമായ സ്ഥാനം (1:1–3:6). പ്രാരംഭ വാക്കുകൾ ക്രിസ്‌തു​വിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്നു: “ദൈവം പണ്ടു ഭാഗം ഭാഗമാ​യി​ട്ടും വിവി​ധ​മാ​യി​ട്ടും പ്രവാ​ച​കൻമാർ മുഖാ​ന്തരം പിതാ​ക്കൻമാ​രോ​ടു അരുളി​ച്ചെ​യ്‌തി​ട്ടു ഈ അന്ത്യകാ​ലത്തു പുത്രൻമു​ഖാ​ന്തരം നമ്മോടു അരുളി​ച്ചെ​യ്‌തി​രി​ക്കു​ന്നു.” ഈ പുത്രൻ സകലത്തി​ന്റെ​യും നിയമി​താ​വ​കാ​ശി​യും തന്റെ പിതാ​വിൻ മഹത്ത്വ​ത്തി​ന്റെ പ്രതി​ഫ​ല​ന​വു​മാണ്‌. നമ്മുടെ പാപങ്ങൾക്ക്‌ ഒരു ശുദ്ധീ​ക​രണം വരുത്തി​യ​ശേഷം അവൻ ഇപ്പോൾ “മഹിമ​യു​ടെ വലത്തു​ഭാ​ഗത്തു ഇരിക്ക​യും” ചെയ്‌തി​രി​ക്കു​ന്നു. (1:1-3) ദൂതൻമാ​രു​ടെ​മേ​ലു​ളള യേശു​വി​ന്റെ ശ്രേഷ്‌ഠത തെളി​യി​ക്കാൻ പൗലൊസ്‌ തിരു​വെ​ഴു​ത്തി​നു​മേൽ തിരു​വെ​ഴുത്ത്‌ ഉദ്ധരി​ക്കു​ന്നു.

11. (എ) കേട്ടത്‌ അധികം ശ്രദ്ധ​യോ​ടെ കരുതി​ക്കൊൾവാൻ പൗലൊസ്‌ ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) യേശു​വി​ന്റെ അനുഭ​വ​ങ്ങ​ളും അവന്റെ ഉയർന്ന സ്ഥാനവും നിമിത്തം യേശു ഏതു കാര്യങ്ങൾ നിർവ​ഹി​ക്കാൻ പ്രാപ്‌ത​നാണ്‌?

11 “കേട്ടതു അധികം ശ്രദ്ധ​യോ​ടെ കരുതി​ക്കൊൾവാൻ ആവശ്യ​മാ​കു​ന്നു” എന്നു പൗലൊസ്‌ എഴുതു​ന്നു. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ “ദൂതൻമാർമു​ഖാ​ന്തരം അരുളി​ച്ചെയ്‌ത വചനം” അനുസ​രി​ക്കാ​തി​രു​ന്ന​തി​നു കഠിന​ശിക്ഷ ലഭിച്ചു​വെ​ങ്കിൽ, ‘കർത്താവു താൻ പറഞ്ഞു​തു​ട​ങ്ങിയ ഇത്ര വലിയ രക്ഷ നാം ഗണ്യമാ​ക്കാ​തെ പോയാൽ എങ്ങനെ തെററി ഒഴിയും’ എന്നു പൗലൊസ്‌ വാദി​ക്കു​ന്നു. ദൈവം “മനുഷ്യ​പു​ത്രനെ” ദൂതൻമാ​രെ​ക്കാൾ അൽപ്പം താണവ​നാ​യി ഉണ്ടാക്കി, എന്നാൽ ഇപ്പോൾ “ദൈവ​കൃ​പ​യാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദി​പ്പാൻ . . . യേശു മരണം അനുഭ​വി​ച്ച​തു​കൊ​ണ്ടു അവനെ മഹത്വ​വും ബഹുമാ​ന​വും അണിഞ്ഞ​വ​നാ​യി നാം കാണുന്നു.” (2:1-4, 6, 9) അനേകം പുത്രൻമാ​രെ മഹത്ത്വ​ത്തി​ലേക്ക്‌ ആനയി​ക്കു​മ്പോൾ ദൈവം അവരുടെ മുഖ്യ​ര​ക്ഷാ​കാ​ര്യ​സ്ഥനെ ആദ്യം “കഷ്ടാനു​ഭ​വ​ങ്ങ​ളാൽ തികഞ്ഞവ”നാക്കി. അവനാണു പിശാ​ചി​നെ നാസ്‌തി​യാ​ക്കി “ജീവപ​ര്യ​ന്തം മരണഭീ​തി​യാൽ അടിമ​ക​ളാ​യി​രു​ന്ന​വരെ ഒക്കെയും” സ്വത​ന്ത്ര​രാ​ക്കു​ന്നത്‌. അങ്ങനെ യേശു ‘കരുണ​യും വിശ്വ​സ്‌ത​ത​യു​മു​ളള ഒരു മഹാപു​രോ​ഹി​തൻ’ ആയിത്തീ​രു​ന്നു. അത്ഭുത​ക​ര​മാ​യി, അവൻതന്നെ പരീക്ഷ​യിൻകീ​ഴിൽ കഷ്ടപ്പെ​ട്ട​തു​കൊണ്ട്‌ അവൻ “പരീക്ഷി​ക്ക​പ്പെ​ടു​ന്ന​വർക്കു സഹായി​പ്പാൻ കഴിവു​ള​ളവൻ ആകുന്നു.” (2:10, 15, 17, 18) അതു​കൊ​ണ്ടു യേശു മോശ​യെ​ക്കാൾ കൂടുതൽ മഹത്ത്വ​ത്തി​നു യോഗ്യ​നാ​യി എണ്ണപ്പെ​ടു​ന്നു.

12. ക്രിസ്‌ത്യാ​നി​കൾ ദൈവ​ത്തി​ന്റെ സ്വസ്ഥത​യിൽ പ്രവേ​ശി​ക്കാൻ ഏതു ഗതി ഒഴിവാ​ക്കണം?

12 വിശ്വാ​സ​ത്താ​ലും അനുസ​ര​ണ​ത്താ​ലും ദൈവ​ത്തി​ന്റെ സ്വസ്ഥത​യി​ലേക്കു പ്രവേ​ശി​ക്കൽ (3:7–4:13). എല്ലാവ​രി​ലും വെച്ചു ക്രിസ്‌ത്യാ​നി​കൾ “ജീവനു​ളള ദൈവത്തെ ത്യജി​ച്ചു​ക​ള​യാ​തി​രി​ക്കേ​ണ്ട​തി​ന്നു അവിശ്വാ​സ​മു​ളള ദുഷ്ടഹൃ​ദയം” വളർത്തി​യെ​ടു​ക്കാ​തി​രി​ക്കാൻ ഇസ്രാ​യേ​ല്യ​രു​ടെ അവിശ്വ​സ്‌ത​ത​യു​ടെ ദൃഷ്ടാ​ന്ത​ത്തിൽനി​ന്നു മുന്നറി​യി​പ്പു സ്വീക​രി​ക്കണം. (എബ്രാ. 3:12; സങ്കീ. 95:7-11) ഈജി​പ്‌തു വിട്ട ഇസ്രാ​യേ​ല്യർ, ഭൂമിയെ സംബന്ധി​ക്കുന്ന സൃഷ്ടി​ക്രി​യ​ക​ളിൽനി​ന്നു വിരമി​ച്ചി​രുന്ന ദൈവ​ത്തി​ന്റെ വിശ്ര​മ​ത്തി​ലേക്ക്‌ അഥവാ ശബത്തി​ലേക്കു പ്രവേ​ശി​ക്കു​ന്ന​തിൽ, അനുസ​ര​ണ​ക്കേ​ടും വിശ്വാ​സ​രാ​ഹി​ത്യ​വും നിമിത്തം പരാജ​യ​പ്പെട്ടു. എന്നിരു​ന്നാ​ലും, പൗലൊസ്‌ വിശദീ​ക​രി​ക്കു​ന്നു: “ദൈവ​ത്തി​ന്റെ ജനത്തിന്നു ഒരു ശബത്തനു​ഭവം ശേഷി​ച്ചി​രി​ക്കു​ന്നു. ദൈവം തന്റെ പ്രവൃ​ത്തി​ക​ളിൽനി​ന്നു എന്നപോ​ലെ അവന്റെ സ്വസ്ഥത​യിൽ പ്രവേ​ശി​ച്ചവൻ താനും തന്റെ പ്രവൃ​ത്തി​ക​ളിൽനി​ന്നു നിവൃ​ത്ത​നാ​യി​ത്തീർന്നു.” ഇസ്രാ​യേൽ പ്രകട​മാ​ക്കിയ അനുസ​ര​ണ​ക്കേ​ടി​ന്റെ മാതൃക ഒഴിവാ​ക്കേ​ണ്ട​താണ്‌. എന്തു​കൊ​ണ്ടെ​ന്നാൽ “ദൈവ​ത്തി​ന്റെ വചനം ജീവനും ചൈത​ന്യ​വു​മു​ള​ള​താ​യി ഇരുവാ​യ്‌ത്ത​ല​യു​ളള ഏതു വാളി​നെ​ക്കാ​ളും മൂർച്ച​യേ​റി​യ​തും . . . ഹൃദയ​ത്തി​ലെ ചിന്തന​ങ്ങ​ളെ​യും ഭാവങ്ങ​ളെ​യും വിവേ​ചി​ക്കു​ന്ന​തും ആകുന്നു.”—എബ്രാ. 4:9, 10, 12.

13. (എ) ക്രിസ്‌തു നിത്യ​ര​ക്ഷക്ക്‌ ഉത്തരവാ​ദി​യാ​യി ‘എന്നേക്കും ഒരു പുരോ​ഹി​തൻ’ ആയിത്തീർന്നത്‌ എങ്ങനെ? (ബി) പൗലൊസ്‌ പക്വത​യി​ലേക്കു പുരോ​ഗ​മി​ക്കാൻ എബ്രാ​യരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

13 ക്രിസ്‌തു​വി​ന്റെ പൗരോ​ഹി​ത്യ​ത്തി​ന്റെ ശ്രേഷ്‌ഠ​ത​യെ​ക്കു​റി​ച്ചു​ളള പക്വമായ വീക്ഷണം (4:14–7:28). എബ്രാ​യർക്കു കരുണ ലഭി​ക്കേ​ണ്ട​തിന്‌, ആകാശ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​യി​രി​ക്കുന്ന വലിയ മഹാപു​രോ​ഹി​ത​നായ യേശു​വി​നെ ഏററു​പ​റ​യു​ന്ന​തി​നോ​ടു പററി​നിൽക്കാൻ പൗലൊസ്‌ അവരെ ശക്തമായി ഉപദേ​ശി​ക്കു​ന്നു. ക്രിസ്‌തു തന്നേത്തന്നെ മഹത്ത്വീ​ക​രി​ച്ചില്ല. എന്നാൽ “നീ മല്‌ക്കീ​സേ​ദെ​ക്കി​ന്റെ ക്രമ​പ്ര​കാ​രം എന്നേക്കും ഒരു പുരോ​ഹി​തൻ” എന്നു പറഞ്ഞതു പിതാ​വാ​യി​രു​ന്നു. (എബ്രാ. 5:6; സങ്കീ. 110:4) ഒന്നാമ​താ​യി, തന്നെ അനുസ​രി​ക്കുന്ന എല്ലാവർക്കും നിത്യ​ര​ക്ഷക്ക്‌ ഉത്തരവാ​ദി​യാ​യി​ത്തീ​രേ​ണ്ട​തി​നു കഷ്ടപ്പാ​ടി​ലൂ​ടെ അനുസ​രണം പഠിച്ചു​കൊ​ണ്ടു ക്രിസ്‌തു മഹാപു​രോ​ഹി​ത​സ്ഥാ​ന​ത്തി​നു​വേണ്ടി പൂർണ​നാ​ക്ക​പ്പെട്ടു. പൗലൊ​സി​നു ‘തെളി​യി​ച്ചു​ത​രു​വാൻ വിഷമ​മു​ളള കാര്യങ്ങൾ വളരെ പറവാ​നു​ണ്ടു’ എന്നാൽ യഥാർഥ​ത്തിൽ എബ്രായർ ഉപദേ​ഷ്ടാ​ക്ക​ളാ​യി​രി​ക്കേ​ണ്ട​പ്പോൾ, പിന്നെ​യും പാൽ ആവശ്യ​മു​ളള ശിശു​ക്ക​ളാണ്‌. “കട്ടിയാ​യു​ളള ആഹാരം നൻമതിൻമ​കളെ തിരി​ച്ച​റി​വാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രി​യ​ങ്ങ​ളു​ള​ള​വ​രാ​യി പ്രായം തികഞ്ഞ​വർക്കേ പററു​ക​യു​ളളു.” “പരിജ്ഞാ​ന​പൂർത്തി [“പക്വത,” NW] പ്രാപി​പ്പാൻ ശ്രമിക്കു”ന്നതിന്‌ അപ്പോ​സ്‌തലൻ അവരെ ശക്തമായി ഉപദേ​ശി​ക്കു​ന്നു.—എബ്രാ. 5:11, 14; 6:2.

14. വിശ്വാ​സി​കൾക്ക്‌ എങ്ങനെ വാഗ്‌ദത്തം പ്രാപി​ക്കാ​വു​ന്ന​താണ്‌, അവരുടെ പ്രത്യാശ എങ്ങനെ സ്ഥാപി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു?

14 ദൈവ​വ​ചനം അറിഞ്ഞി​ട്ടു വീണു​പോ​യവർ “ദൈവ​പു​ത്രനെ വീണ്ടും ക്രൂശി​ക്കു​ന്ന​വ​രും അവന്നു ലോകാ​പ​വാ​ദം വരുത്തു​ന്ന​വ​രും ആകകൊ​ണ്ടു” അവരെ വീണ്ടും അനുതാ​പ​ത്തി​ലേക്കു പുനരു​ജ്ജീ​വി​പ്പി​ക്കുക അസാധ്യ​മാണ്‌. വിശ്വ​സ്‌ത​ത​യാ​ലും ക്ഷമയാ​ലും മാത്രമേ വിശ്വാ​സി​കൾക്ക്‌ അബ്രഹാ​മി​നോ​ടു ചെയ്‌ത വാഗ്‌ദ​ത്തത്തെ അവകാ​ശ​മാ​ക്കു​വാൻ കഴിക​യു​ളളു. മാററ​മി​ല്ലാത്ത രണ്ടു കാര്യ​ങ്ങ​ളാൽ—ദൈവ​ത്തി​ന്റെ വചനത്താ​ലും ആണയാ​ലും—ഉറപ്പും സ്ഥിരത​യു​മു​ള​ള​താ​ക്ക​പ്പെട്ട ഒരു വാഗ്‌ദ​ത്ത​മാ​ണത്‌. ‘നിശ്ചയ​വും സ്ഥിരവു​മായ, ആത്മാവി​ന്റെ ഒരു നങ്കൂര​മായ’ അവരുടെ പ്രത്യാശ, മൽക്കി​സെ​ദ​ക്കി​ന്റെ ക്രമ​പ്ര​കാ​ര​മു​ളള ഒരു മഹാപു​രോ​ഹി​ത​നും മുന്നോ​ടി​യു​മാ​യി യേശു​വി​ന്റെ “തിരശ്ശീ​ലെ​ക്ക​ക​ത്തേക്കു”ളള പ്രവേ​ശ​ന​ത്താൽ ഉറപ്പാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.—6:6, 19.

15. യേശു​വി​ന്റെ പൗരോ​ഹി​ത്യം മൽക്കി​സെ​ദ​ക്കി​ന്റെ രീതി​പ്ര​കാ​ര​മാ​യ​തി​നാൽ ലേവി​യു​ടേ​തി​നെ​ക്കാൾ ശ്രേഷ്‌ഠ​മാ​ണെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു?

15 ഈ മൽക്കി​സെ​ദക്ക്‌ “ശാലേം​രാ​ജാ​വും അത്യു​ന്ന​ത​നായ ദൈവ​ത്തി​ന്റെ പുരോ​ഹി​തനു”മായി​രു​ന്നു. കുടും​ബ​ത്ത​ല​വ​നായ അബ്രഹാം​പോ​ലും അദ്ദേഹ​ത്തി​നു ദശാം​ശങ്ങൾ കൊടു​ത്തു, അപ്പോൾ അബ്രഹാ​മി​ന്റെ കടി​പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രുന്ന ലേവി​യും അബ്രഹാ​മി​ലൂ​ടെ അങ്ങനെ ചെയ്‌തു. മൽക്കി​സെ​ദ​ക്കിൽനിന്ന്‌ അബ്രഹാ​മി​നു കിട്ടിയ അനു​ഗ്രഹം അങ്ങനെ അജാത​ലേ​വി​യി​ലേ​ക്കും വ്യാപി​ച്ചു, ഇതു ലേവ്യ​പൗ​രോ​ഹി​ത്യം മൽക്കി​സെ​ദ​ക്കി​ന്റേ​തി​നെ​ക്കാൾ താണതാ​ണെന്നു പ്രകട​മാ​ക്കി. കൂടാതെ, അഹരോ​ന്യ ലേവ്യ​പൗ​രോ​ഹി​ത്യ​ത്താൽ പൂർണത കൈവ​ന്നെ​ങ്കിൽ “മെല്‌ക്കീ​സേ​ദെ​ക്കി​ന്റെ ക്രമ​പ്ര​കാ​രം” മറെറാ​രു പുരോ​ഹി​തന്റെ ആവശ്യ​മു​ണ്ടാ​യി​രി​ക്കു​മോ? മാത്ര​വു​മല്ല, പൗരോ​ഹി​ത്യ​ത്തിൽ ഒരു മാററ​മു​ണ്ടെ​ങ്കിൽ, “ന്യായ​പ്ര​മാ​ണ​ത്തി​ന്നും​കൂ​ടെ മാററം വരുവാൻ ആവശ്യം.”—7:1, 11, 12.

16. യേശു​വി​ന്റെ പൗരോ​ഹി​ത്യം ന്യായ​പ്ര​മാ​ണ​ത്തിൻകീ​ഴു​ളള പൗരോ​ഹി​ത്യ​ത്തെ​ക്കാൾ ശ്രേഷ്‌ഠ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

16 യഥാർഥ​ത്തിൽ ന്യായ​പ്ര​മാ​ണം യാതൊ​ന്നും പൂർണ​മാ​ക്കി​യില്ല, എന്നാൽ അതു ദുർബ​ല​വും നിഷ്‌ഫ​ല​വു​മാ​ണെന്നു തെളിഞ്ഞു. പുരോ​ഹി​തൻമാർ മരിച്ചു​കൊ​ണ്ടി​രു​ന്ന​തി​നാൽ അതിൻപ്ര​കാ​രം പുരോ​ഹി​തൻമാർ ആയിത്തീർന്നവർ അനേക​രാ​യി​രു​ന്നു. എന്നാൽ യേശു “എന്നേക്കും ഇരിക്കു​ന്ന​തു​കൊ​ണ്ടു മാറാത്ത പൗരോ​ഹി​ത്യം ആകുന്നു പ്രാപി​ച്ചി​രി​ക്കു​ന്നതു. അതു​കൊ​ണ്ടു താൻമു​ഖാ​ന്ത​ര​മാ​യി ദൈവ​ത്തോ​ടു അടുക്കു​ന്ന​വർക്കു വേണ്ടി പക്ഷവാ​ദം​ചെ​യ്‌വാൻ സദാ ജീവി​ക്കു​ന്ന​വ​നാ​ക​യാൽ അവരെ പൂർണ​മാ​യി രക്ഷിപ്പാൻ അവൻ പ്രാപ്‌ത​നാ​കു​ന്നു.” ഈ മഹാപു​രോ​ഹി​ത​നായ യേശു “പവിത്രൻ, നിർദ്ദോ​ഷൻ, നിർമ്മലൻ, പാപി​ക​ളോ​ടു വേറു​വി​ട്ടവൻ” ആണ്‌, അതേസ​മയം ന്യായ​പ്ര​മാ​ണ​ത്താൽ നിയമി​ക്ക​പ്പെ​ടുന്ന മഹാപു​രോ​ഹി​തൻമാർ ദുർബ​ല​രാണ്‌, മററു​ള​ള​വർക്കു​വേണ്ടി മധ്യസ്ഥ​ത​വ​ഹി​ക്കാൻ കഴിയു​ന്ന​തി​നു​മുമ്പ്‌ ആദ്യം സ്വന്തം പാപങ്ങൾക്കാ​യി യാഗങ്ങ​ളർപ്പി​ക്കേ​ണ്ട​വ​രാണ്‌. അതു​കൊണ്ട്‌ ആണയോ​ടു​കൂ​ടിയ ദൈവ​ത്തി​ന്റെ വചനം “എന്നേക്കും തികെ​ഞ്ഞ​വ​നാ​യി​ത്തീർന്ന പുത്രനെ പുരോ​ഹി​ത​നാ​ക്കു​ന്നു.”—7:24-26, 28.

17. പുതിയ ഉടമ്പടി ഏതിലാ​ണു ശ്രേഷ്‌ഠ​മാ​യി​രി​ക്കു​ന്നത്‌?

17 പുതിയ ഉടമ്പടി​യു​ടെ ശ്രേഷ്‌ഠത (8:1–10:31). യേശു “വിശേ​ഷ​ത​യേ​റിയ വാഗ്‌ദ​ത്ത​ങ്ങ​ളിൻമേൽ സ്ഥാപി​ക്ക​പ്പെട്ട നിയമ​ത്തി​ന്റെ മദ്ധ്യസ്ഥനാ”യിരി​ക്കു​ന്ന​താ​യി കാണി​ക്ക​പ്പെ​ടു​ന്നു. (8:6) പൗലൊസ്‌ യിരെ​മ്യാ​വു 31:31-34 പൂർണ​മാ​യി ഉദ്ധരി​ക്കു​ക​യും പുതിയ ഉടമ്പടി​യിൽ ഉൾപ്പെ​ട്ട​വർക്ക്‌ അവരുടെ മനസ്സു​ക​ളി​ലും ഹൃദയ​ങ്ങ​ളി​ലും ദൈവ​ത്തി​ന്റെ നിയമങ്ങൾ എഴുത​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും എല്ലാവ​രും യഹോ​വയെ അറിയു​മെ​ന്നും യഹോവ “അവരുടെ പാപങ്ങളെ ഇനി ഓർക്ക​യു​മില്ല” എന്നും പ്രകട​മാ​ക്കു​ക​യും ചെയ്യുന്നു. ഈ “പുതിയ ഉടമ്പടി” മുൻ ഉടമ്പടി​യെ (ന്യായ​പ്ര​മാണ ഉടമ്പടി​യെ) പഴയതാ​ക്കി​യി​രി​ക്കു​ന്നു, അത്‌ “നീങ്ങി​പ്പോ​കു​വാൻ അടുത്തി​രി​ക്കു​ന്നു.”—എബ്രാ. 8:12, 13.

18. രണ്ട്‌ ഉടമ്പടി​ക​ളോ​ടു​ളള ബന്ധത്തിലെ യാഗങ്ങ​ളു​ടെ കാര്യ​ത്തിൽ പൗലൊസ്‌ ഏതു താരത​മ്യം നടത്തുന്നു?

18 പൗലൊസ്‌ മുൻ ഉടമ്പടി​യു​ടെ കൂടാ​ര​ത്തി​ങ്കലെ വാർഷി​ക​യാ​ഗ​ങ്ങളെ “ഗുണീ​ക​ര​ണ​കാ​ല​ത്തോ​ളം ചുമത്തി​യി​രുന്ന ജഡിക​നി​യമങ്ങ”ളായി വർണി​ക്കു​ന്നു. എന്നിരു​ന്നാ​ലും, ക്രിസ്‌തു മഹാപു​രോ​ഹി​ത​നാ​യി വന്നപ്പോൾ അതു കോലാ​ടു​ക​ളു​ടെ​യോ കാളക്കു​ട്ടി​ക​ളു​ടെ​യോ രക്തവു​മാ​യി​ട്ടല്ല, പിന്നെ​യോ വില​യേ​റിയ സ്വന്തം രക്തവു​മാ​യി​ട്ടാ​യി​രു​ന്നു. മോശ​യു​ടെ മൃഗരക്ത തളിക്ക​ലാ​ണു മുൻ ഉടമ്പടി​യെ സാധു​വാ​ക്കി​യ​തും മാതൃ​ക​യി​ലെ കൂടാ​രത്തെ ശുദ്ധീ​ക​രി​ച്ച​തും. എന്നാൽ പുതിയ ഉടമ്പടി​യോ​ടു​ളള ബന്ധത്തിൽ സ്വർഗീ​യ​യാ​ഥാർഥ്യ​ങ്ങൾക്കു മെച്ചപ്പെട്ട യാഗങ്ങൾ ആവശ്യ​മാ​യി​രു​ന്നു. എന്തു​കൊ​ണ്ടെ​ന്നാൽ, “ക്രിസ്‌തു വാസ്‌ത​വ​മാ​യ​തി​ന്റെ പ്രതി​ബിം​ബ​മാ​യി കൈപ്പ​ണി​യായ വിശുദ്ധ മന്ദിര​ത്തി​ലേക്കല്ല, ഇപ്പോൾ നമുക്കു വേണ്ടി ദൈവ​സ​ന്നി​ധി​യിൽ പ്രത്യ​ക്ഷ​നാ​വാൻ സ്വർഗ്ഗ​ത്തി​ലേ​ക്ക​ത്രേ പ്രവേ​ശി​ച്ചതു.” ഇസ്രാ​യേ​ലി​ലെ മഹാപു​രോ​ഹി​ത​നെ​പ്പോ​ലെ ക്രിസ്‌തു വാർഷി​ക​യാ​ഗങ്ങൾ അർപ്പി​ക്കേ​ണ്ട​തില്ല, എന്തെന്നാൽ “അവൻ ലോകാ​വ​സാ​ന​ത്തിൽ സ്വന്ത യാഗം​കൊ​ണ്ടു പാപപ​രി​ഹാ​രം വരുത്തു​വാൻ ഒരിക്കൽ പ്രത്യ​ക്ഷ​നാ​യി.”—9:10, 24, 26.

19. (എ) ന്യായ​പ്ര​മാ​ണം എന്തു ചെയ്യാൻ അപ്രാ​പ്‌ത​മാ​യി​രി​ക്കു​ന്നു, എന്തു​കൊണ്ട്‌? (ബി) വിശു​ദ്ധീ​ക​ര​ണ​ത്തോ​ടു​ളള ബന്ധത്തിൽ ദൈവ​ത്തി​ന്റെ ഇഷ്ടം എന്താണ്‌?

19 ചുരു​ക്ക​ത്തിൽ, ‘ന്യായ​പ്ര​മാ​ണം വരുവാ​നു​ളള നൻമക​ളു​ടെ നിഴൽ’ ആയതു​കൊണ്ട്‌ അതിന്റെ ആവർത്തി​ച്ചു​ളള യാഗങ്ങൾക്കു “പാപങ്ങ​ളെ​ക്കു​റി​ച്ചു​ളള മനോ​ബോ​ധം” നീക്കാൻ കഴിഞ്ഞി​ട്ടില്ല എന്നു പൗലൊസ്‌ പറയുന്നു. എന്നിരു​ന്നാ​ലും, ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്ന​തി​നാ​ണു യേശു ലോക​ത്തി​ലേക്കു വന്നത്‌. “ആ ഇഷ്ടത്തിൽ നാം യേശു​ക്രി​സ്‌തു ഒരിക്ക​ലാ​യി കഴിച്ച ശരീര​യാ​ഗ​ത്താൽ വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു” എന്നു പൗലൊസ്‌ പറയുന്നു. അതു​കൊണ്ട്‌, എബ്രായർ ചാഞ്ചല്യം കൂടാതെ തങ്ങളുടെ വിശ്വാ​സ​ത്തി​ന്റെ പരസ്യ​പ്ര​ഖ്യാ​പ​നത്തെ മുറു​കെ​പ്പി​ടി​ക്കു​ക​യും ഒരുമി​ച്ചു​ളള കൂടി​വ​രവു മുടക്കാ​തെ “സ്‌നേ​ഹ​ത്തി​ന്നും സൽപ്ര​വൃ​ത്തി​കൾക്കും ഉത്സാഹം വർദ്ധി​പ്പി​പ്പാൻ അന്യോ​ന്യം സൂക്ഷി​ച്ചു​കൊൾക”യും ചെയ്യട്ടെ. സത്യത്തി​ന്റെ സൂക്ഷ്‌മ​പ​രി​ജ്ഞാ​നം ലഭിച്ച​ശേഷം അവർ മനഃപൂർവം പാപം​ചെ​യ്യു​ന്ന​തിൽ തുടരു​ന്നു​വെ​ങ്കിൽ ‘പാപങ്ങൾക്കു​വേണ്ടി ഇനി ഒരു യാഗവും ശേഷി​ക്കു​ന്നില്ല.’—10:1, 2, 10, 24, 26.

20. (എ) വിശ്വാ​സം എന്താണ്‌? (ബി) വിശ്വാ​സ​ത്തി​ന്റെ ഏതു തിളക്ക​മാർന്ന പദചി​ത്രങ്ങൾ പൗലൊസ്‌ വരച്ചു​കാ​ട്ടു​ന്നു?

20 വിശ്വാ​സത്തെ വിശദീ​ക​രി​ക്കു​ക​യും ഉദാഹ​രി​ക്കു​ക​യും ചെയ്യുന്നു (10:32—12:3). പൗലൊസ്‌ ഇപ്പോൾ എബ്രാ​യ​രോ​ടു പറയുന്നു: “നിങ്ങൾ പ്രകാ​ശനം ലഭിച്ച​ശേഷം . . . കഷ്ടങ്ങളാൽ വളരെ പോരാ​ട്ടം കഴിച്ച പൂർവ്വ​കാ​ലം ഓർത്തു​കൊൾവിൻ.” അവർ വലിയ പ്രതി​ഫ​ല​മു​ളള സംസാ​ര​സ്വാ​ത​ന്ത്ര്യം തളളി​ക്ക​ള​യാ​തി​രി​ക്കട്ടെ. എന്നാൽ വാഗ്‌ദത്ത നിവൃത്തി പ്രാപി​ക്കാൻ അവർ സഹിച്ചു​നിൽക്കു​ക​യും ‘ജീവരക്ഷ പ്രാപി​ക്കാ​നു​ളള വിശ്വാ​സം’ പുലർത്തു​ക​യും ചെയ്യട്ടെ. വിശ്വാ​സം! അതേ, അതാണാ​വ​ശ്യം. ആദ്യമാ​യി, പൗലൊസ്‌ അതിനെ നിർവ​ചി​ക്കു​ന്നു: “വിശ്വാ​സം എന്നതോ, ആശിക്കു​ന്ന​തി​ന്റെ ഉറപ്പും കാണാത്ത കാര്യ​ങ്ങ​ളു​ടെ നിശ്ചയ​വും ആകുന്നു.” അനന്തരം ഒരു പ്രചോ​ദ​നാ​ത്മ​ക​മായ അധ്യാ​യ​ത്തിൽ, അവൻ വിശ്വാ​സ​ത്തി​ലൂ​ടെ ജീവി​ക്കു​ക​യും പ്രവർത്തി​ക്കു​ക​യും പൊരു​തു​ക​യും സഹിച്ചു​നിൽക്കു​ക​യും നീതിക്ക്‌ അവകാ​ശി​ക​ളാ​യി​ത്തീ​രു​ക​യും ചെയ്‌ത പുരാ​ത​ന​കാ​ലത്തെ മനുഷ്യ​രു​ടെ ഹ്രസ്വ പദചി​ത്രങ്ങൾ ഒന്നിനു പുറകേ ഒന്നായി വരച്ചു​കാ​ട്ടു​ന്നു. ഇസ്‌ഹാ​ക്കി​നോ​ടും യാക്കോ​ബി​നോ​ടും​കൂ​ടെ കൂടാ​ര​ങ്ങ​ളിൽ വസിച്ചു​കൊണ്ട്‌ അബ്രഹാം “വിശ്വാ​സ​ത്താൽ” ദൈവം ശില്‌പി​യാ​യി​രി​ക്കുന്ന യഥാർഥ ‘അടിസ്ഥാ​ന​ങ്ങ​ളു​ളള നഗരത്തി​നാ​യി’ കാത്തി​രു​ന്നു. “വിശ്വാ​സ​ത്താൽ” മോശ “അദൃശ്യ​ദൈ​വത്തെ കണ്ടതു​പോ​ലെ” ഉറച്ചു​നി​ന്നു തുടർന്നു. “ഇനി എന്തു പറയേണ്ടു?” എന്നു പൗലൊസ്‌ ചോദി​ക്കു​ന്നു. “ഗിദ്യോൻ, ബാരാക്ക്‌, ശിം​ശോൻ, യിപ്‌താഹ്‌, ദാവീദ്‌ എന്നവ​രെ​യും ശമൂവേൽ മുതലായ പ്രവാ​ച​കൻമാ​രെ​യും കുറിച്ചു വിവരി​പ്പാൻ സമയം പോരാ. വിശ്വാ​സ​ത്താൽ അവർ രാജ്യ​ങ്ങളെ അടക്കി, നീതി നടത്തി, വാഗ്‌ദത്തം പ്രാപി​ച്ചു.” മററു​ള​ള​വ​രും പരിഹാ​സങ്ങൾ, ചമ്മട്ടി​പ്ര​ഹ​രങ്ങൾ, ബന്ധനങ്ങൾ, ദണ്ഡനങ്ങൾ എന്നിവ​യി​ലൂ​ടെ പരി​ശോ​ധി​ക്ക​പ്പെ​ട്ടെ​ങ്കി​ലും “ഏററവും നല്ലൊരു ഉയിർത്തെ​ഴു​ന്നേൽപ്പു ലഭി​ക്കേ​ണ്ട​തി​ന്നു” വിടുതൽ നിരസി​ച്ചു. സത്യമാ​യി, “ലോകം അവർക്കു യോഗ്യ​മാ​യി​രു​ന്നില്ല.” അവർക്കെ​ല്ലാം അവരുടെ വിശ്വാ​സ​ത്താൽ സാക്ഷ്യം ലഭിച്ചു, എന്നിരു​ന്നാ​ലും അവർ ഇനിയും വാഗ്‌ദ​ത്ത​നി​വൃ​ത്തി പ്രാപി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. “ആകയാൽ,” പൗലൊസ്‌ തുടരു​ന്നു, “നാമും സാക്ഷി​ക​ളു​ടെ ഇത്ര വലി​യോ​രു സമൂഹം നമുക്കു ചുററും നിൽക്കു​ന്ന​തു​കൊ​ണ്ടു സകല ഭാരവും മുറുകെ പററുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചി​രി​ക്കുന്ന ഓട്ടം സ്ഥിരത​യോ​ടെ ഓടുക. വിശ്വാ​സ​ത്തി​ന്റെ നായക​നും പൂർത്തി വരുത്തു​ന്ന​വ​നു​മായ യേശു​വി​നെ നോക്കുക.”—10:32, 39; 11:1, 8, 10, 27, 32, 33, 35, 38; 12:1, 2.

21. (എ) വിശ്വാ​സ​ത്തി​ന്റെ പോരാ​ട്ട​ത്തിൽ ക്രിസ്‌ത്യാ​നി​കൾക്ക്‌ എങ്ങനെ സഹിച്ചു​നിൽക്കാം? (ബി) ദിവ്യ​മു​ന്ന​റി​യി​പ്പു ശ്രദ്ധി​ക്കു​ന്ന​തി​നു പൗലൊസ്‌ ഏതു ശക്തി​യേ​റിയ കാരണങ്ങൾ നൽകുന്നു?

21 വിശ്വാ​സ​ത്തി​ന്റെ പോരാ​ട്ട​ത്തിൽ സഹിഷ്‌ണുത (12:4-29). വിശ്വാ​സ​ത്തി​ന്റെ പോരാ​ട്ട​ത്തിൽ സഹിച്ചു​നിൽക്കാൻ പൗലൊസ്‌ എബ്രായ ക്രിസ്‌ത്യാ​നി​കളെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ പുത്രൻമാ​രെന്ന നിലയിൽ യഹോവ അവർക്കു ശിക്ഷണം കൊടു​ക്കു​ക​യാണ്‌. ദുർബ​ല​മായ കൈക​ളെ​യും മുഴങ്കാ​ലു​ക​ളെ​യും ശക്തീക​രി​ക്കു​ന്ന​തി​നും തങ്ങളുടെ പാദങ്ങൾക്കു പാത നിരപ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നു​മു​ളള സമയമാ​ണിത്‌. പവിത്ര കാര്യ​ങ്ങളെ വിലമ​തി​ക്കാഞ്ഞ ഏശാവി​ന്റെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ, അവർ തങ്ങളുടെ പരിത്യ​ജ​ന​ത്തി​നി​ട​യാ​ക്കാ​വുന്ന ഏതെങ്കി​ലും വിഷ​വേ​രോ മാലി​ന്യ​മോ പ്രവേ​ശി​ക്കു​ന്ന​തി​നെ​തി​രെ ജാഗ്രത പുലർത്തണം. അക്ഷരീയ പർവത​ത്തി​ങ്കൽ ജ്വലി​ക്കുന്ന തീയു​ടെ​യും മേഘത്തി​ന്റെ​യും ഭയങ്കര​പ്ര​ദർശ​ന​വും ശബ്ദവും നിമിത്തം, ‘ഞാൻ പേടിച്ചു വിറെ​ക്കു​ന്നു’ എന്നു മോശ പറഞ്ഞു. എന്നാൽ അവർ വളരെ​യേറെ ഭയജന​ക​മാ​യ​തി​നെ—സീയോൻമ​ല​യെ​യും ഒരു സ്വർഗീയ യെരു​ശ​ലേ​മി​നെ​യും ആയിര​മാ​യി​രം ദൂതൻമാ​രെ​യും ആദ്യജാ​തൻമാ​രു​ടെ സഭയെ​യും എല്ലാവ​രു​ടെ​യും ന്യായാ​ധി​പ​തി​യെ​യും പുതി​യ​തും മെച്ചവു​മായ ഉടമ്പടി​യു​ടെ മധ്യസ്ഥ​നായ യേശു​വി​നെ​യും—ആണു സമീപി​ച്ചി​രി​ക്കു​ന്നത്‌. ഇപ്പോൾ ദിവ്യ​മു​ന്ന​റി​യി​പ്പു ശ്രദ്ധി​ക്കു​ന്ന​തി​നു പൂർവാ​ധി​കം കാരണ​മുണ്ട്‌! മോശ​യു​ടെ കാലത്തു ദൈവ​ത്തി​ന്റെ ശബ്ദം ഭൂമിയെ കുലുക്കി, എന്നാൽ ഇപ്പോൾ അവൻ ആകാശ​ത്തെ​യും ഭൂമി​യെ​യും ഇളക്കു​മെന്നു വാഗ്‌ദ​ത്തം​ചെ​യ്‌തി​രി​ക്കു​ന്നു. “ആകയാൽ ഇളകാത്ത രാജ്യം പ്രാപി​ക്കു​ന്ന​തു​കൊ​ണ്ടു നാം . . . ദൈവ​ത്തി​ന്നു പ്രസാദം വരുമാ​റു ഭക്തി​യോ​ടും ഭയത്തോ​ടും​കൂ​ടെ സേവ ചെയ്‌ക. നമ്മുടെ ദൈവം ദഹിപ്പി​ക്കുന്ന അഗ്നിയ​ല്ലോ” എന്ന ആശയം പൗലൊസ്‌ ധരിപ്പി​ക്കു​ന്നു.—12:21, 28, 29.

22. എബ്രാ​യർക്കു​ളള തന്റെ ലേഖനം പൗലൊസ്‌ ഏതു പരിപു​ഷ്ടി​പ്പെ​ടു​ത്തുന്ന ബുദ്ധ്യു​പ​ദേ​ശ​ത്തോ​ടെ ഉപസം​ഹ​രി​ക്കു​ന്നു?

22 ആരാധ​നാ​കാ​ര്യ​ങ്ങൾ സംബന്ധിച്ച വിവിധ ഉദ്‌ബോ​ധ​നങ്ങൾ (13:1-25). പരിപു​ഷ്ടി​പ്പെ​ടു​ത്തുന്ന ബുദ്ധ്യു​പ​ദേ​ശ​ത്തി​ന്റെ സ്വരത്തിൽ പൗലൊസ്‌ ഉപസം​ഹ​രി​ക്കു​ന്നു: സഹോ​ദ​ര​സ്‌നേഹം തുടരട്ടെ, അതിഥി​പ്രി​യം മറക്കരുത്‌, വിവാഹം എല്ലാവ​രു​ടെ​യും ഇടയിൽ മാന്യ​മാ​യി​രി​ക്കട്ടെ, പണസ്‌നേ​ഹ​ത്തിൽനി​ന്നു വിട്ടു​മാ​റുക, നിങ്ങളു​ടെ ഇടയിൽ നേതൃ​ത്വം​വ​ഹി​ക്കു​ന്ന​വരെ അനുസ​രി​ക്കുക, അന്യ ഉപദേ​ശ​ങ്ങ​ളാൽ വലിച്ചു​കൊ​ണ്ടു​പോ​ക​പ്പെ​ട​രുത്‌. ഒടുവിൽ, “അവൻ [യേശു] മുഖാ​ന്തരം നാം ദൈവ​ത്തി​ന്നു അവന്റെ നാമത്തെ ഏററു​പ​റ​യുന്ന അധരഫലം എന്ന സ്‌തോ​ത്ര​യാ​ഗം ഇടവി​ടാ​തെ അർപ്പി​ക്കുക.”—13:15.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

23. ന്യായ​പ്ര​മാ​ണം​സം​ബ​ന്ധി​ച്ചു പൗലൊസ്‌ എന്തു വാദി​ക്കു​ന്നു, അവൻ തന്റെ വാദത്തെ എങ്ങനെ പിന്താ​ങ്ങു​ന്നു?

23 ക്രിസ്‌തു​വി​നെ പിന്താ​ങ്ങുന്ന ഒരു നിയമ​പ​ര​മായ വാദമെന്ന നിലയിൽ, എബ്രാ​യർക്കു​ളള ലേഖനം പൂർണ​ത​യോ​ടെ നിർമി​ക്ക​പ്പെ​ട്ട​തും എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നു​ളള തെളി​വി​നാൽ ധാരാ​ള​മാ​യി പ്രമാ​ണീ​ക​രി​പ്പെ​ട്ട​തു​മാ​യി വെല്ലു​വി​ളി​ക്കാ​നാ​വാത്ത ഒരു വിദഗ്‌ധ​സൃ​ഷ്ടി​യാണ്‌. അതു മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തി​ന്റെ വിവി​ധ​വ​ശ​ങ്ങളെ—ഉടമ്പടി, രക്തം, മധ്യസ്ഥൻ, ആരാധ​ന​ക്കു​ളള കൂടാരം, പൗരോ​ഹി​ത്യം, യാഗങ്ങൾ എന്നിവ—ചർച്ച​ക്കെ​ടു​ക്കു​ക​യും ന്യായ​പ്ര​മാ​ണ​ത്തി​ന്റെ നിവൃ​ത്തി​യായ യേശു​ക്രി​സ്‌തു​വി​ലും അവന്റെ യാഗത്തി​ലും പാരമ്യ​ത്തി​ലെ​ത്തുന്ന വരാനു​ളള വലിപ്പ​മേ​റിയ കാര്യ​ങ്ങ​ളി​ലേക്കു വിരൽചൂ​ണ്ടു​ന്ന​താ​യി ദൈവം ഉളവാ​ക്കിയ ഒരു മാതൃ​ക​യ​ല്ലാ​തെ മറെറാ​ന്നു​മല്ല അവയെന്നു പ്രകട​മാ​ക്കു​ക​യും ചെയ്യുന്നു. “പഴയതാ​കു​ന്ന​തും ജീർണി​ക്കു​ന്നതു”മായ ന്യായ​പ്ര​മാ​ണം “നീങ്ങി​പ്പോ​കു​വാൻ അടുത്തി​രി​ക്കു​ന്നു” എന്നു പൗലൊസ്‌ പറഞ്ഞു. എന്നാൽ “യേശു​ക്രി​സ്‌തു ഇന്നലെ​യും ഇന്നും എന്നെ​ന്നേ​ക്കും അനന്യൻ തന്നേ.” (8:13; 13:8; 10:1) തങ്ങൾക്കു​ളള ലേഖനം വായി​ച്ച​പ്പോൾ ആ എബ്രാ​യർക്ക്‌ എത്ര സന്തോഷം അനുഭ​വ​പ്പെ​ട്ടി​രി​ക്കണം!

24. നമുക്കിന്ന്‌ അളവററ പ്രയോ​ജ​ന​മു​ളള ഏതു ക്രമീ​ക​രണം എബ്രാ​യ​രിൽ വിശദീ​ക​രി​ക്ക​പ്പെ​ടു​ന്നു?

24 എന്നാൽ ഇന്നു നമ്മുടെ വ്യത്യസ്‌ത സാഹച​ര്യ​ങ്ങ​ളിൽ നമുക്ക്‌ ഇതിന്‌ എന്തു മൂല്യ​മാ​ണു​ള​ളത്‌? നാം ന്യായ​പ്ര​മാ​ണ​ത്തിൻ കീഴി​ല​ല്ലാ​ത്ത​തി​നാൽ നമുക്കു പൗലൊ​സി​ന്റെ വാദത്തിൽ പ്രയോ​ജ​ന​ക​ര​മായ എന്തെങ്കി​ലും കണ്ടെത്താൻ കഴിയു​മോ? കഴിയു​മെ​ന്നു​ള​ളത്‌ ഏററവും തീർച്ച​യാണ്‌. അബ്രഹാ​മി​ന്റെ സന്തതി​മു​ഖാ​ന്തരം ഭൂമി​യി​ലെ സകല കുടും​ബ​ങ്ങ​ളും തങ്ങളേ​ത്തന്നെ അനു​ഗ്ര​ഹി​ക്കു​മെന്ന്‌ അവനോ​ടു ചെയ്‌ത വാഗ്‌ദ​ത്ത​ത്തി​ല​ധി​ഷ്‌ഠി​ത​മായ പുതിയ വലിയ ഉടമ്പടി​ക്ര​മീ​ക​രണം നമുക്കു​വേണ്ടി വിവരി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ജീവനു​വേ​ണ്ടി​യു​ളള നമ്മുടെ പ്രത്യാശ, നമ്മുടെ ഏക പ്രത്യാശ, ഇതാണ്‌, അബ്രഹാ​മി​ന്റെ സന്തതി​യായ യേശു​ക്രി​സ്‌തു​വി​ലൂ​ടെ​യു​ളള യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്തി​ന്റെ പുരാതന വാഗ്‌ദ​ത്ത​ത്തി​ന്റെ നിവൃ​ത്തി​തന്നെ. ന്യായ​പ്ര​മാ​ണ​ത്തിൻ കീഴി​ല​ല്ലെ​ങ്കി​ലും നാം ആദാമി​ന്റെ സന്തതി​ക​ളെന്ന നിലയിൽ പാപത്തി​ലാ​ണു ജനിച്ചി​രി​ക്കു​ന്നത്‌. നമുക്കു കരുണ​യു​ളള ഒരു മഹാപു​രോ​ഹി​തൻ ആവശ്യ​മാണ്‌, മൂല്യ​മു​ളള പാപയാ​ഗ​മു​ള​ള​വ​നും സ്വർഗ​ത്തിൽ യഹോ​വ​യു​ടെ സാന്നി​ധ്യ​ത്തി​ലേ​ക്കു​തന്നെ പ്രവേ​ശിച്ച്‌ അവിടെ നമുക്കു​വേണ്ടി പക്ഷവാദം ചെയ്യാൻ കഴിയു​ന്ന​വ​നു​മായ ഒരു മഹാപു​രോ​ഹി​തൻതന്നെ. യഹോ​വ​യു​ടെ പുതിയ ലോക​ത്തി​ലെ ജീവനി​ലേക്കു നമ്മെ നയിക്കാൻ കഴിയുന്ന, നമ്മുടെ ദൗർബ​ല്യ​ങ്ങ​ളിൽ നമ്മോടു സഹതപി​ക്കാൻ കഴിയുന്ന, “സർവ്വത്തി​ലും നമുക്കു തുല്യ​മാ​യി പരീക്ഷി​ക്ക​പ്പെട്ട,” “കരുണ ലഭിപ്പാ​നും തത്സമയത്തു സഹായ​ത്തി​ന്നു​ളള കൃപ പ്രാപി​പ്പാ​നു​മാ​യി നാം ധൈര്യ​ത്തോ​ടെ കൃപാ​സ​ന​ത്തി​ന്നു അടുത്തു” ചെല്ലാൻ നമ്മെ ക്ഷണിക്കുന്ന, മഹാപു​രോ​ഹി​ത​നാ​യി അവനെ നാം ഇവിടെ കണ്ടെത്തു​ന്നു.—4:15, 16.

25. പൗലൊസ്‌ എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഏതു പ്രകാ​ശ​ദാ​യ​ക​മായ ബാധക​മാ​ക്ക​ലു​കൾ നടത്തുന്നു?

25 കൂടാതെ, എബ്രാ​യർക്കു​ളള പൗലൊ​സി​ന്റെ ലേഖന​ത്തിൽ, എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ ദീർഘ​നാൾമു​മ്പു രേഖ​പ്പെ​ടു​ത്തിയ പ്രവച​നങ്ങൾ പിൽക്കാ​ലത്ത്‌ അത്യത്ഭു​ത​ക​ര​മായ വിധത്തിൽ നിവൃ​ത്തി​യേ​റി​യ​താ​യു​ളള ഹൃദ​യോ​ദ്ദീ​പ​ക​മായ തെളിവു നാം കണ്ടെത്തു​ന്നു. ഇതെല്ലാം ഇന്നു നമ്മുടെ പ്രബോ​ധ​ന​ത്തി​നും ആശ്വാ​സ​ത്തി​നും വേണ്ടി​യാണ്‌. ദൃഷ്ടാ​ന്ത​ത്തിന്‌, രാജ്യ​സ​ന്ത​തി​യെന്ന നിലയിൽ “തന്റെ ശത്രുക്കൾ തന്റെ പാദപീ​ഠം ആകു​വോ​ളം” കാത്തി​രി​ക്കു​ന്ന​തി​നു ‘ദൈവ​സിം​ഹാ​സ​ന​ത്തി​ന്റെ വലത്തു​ഭാ​ഗത്തു ഇരുന്ന’ യേശു​ക്രി​സ്‌തു​വി​നു സങ്കീർത്തനം 110:1-ലെ രാജ്യ​പ്ര​വ​ച​ന​ത്തി​ന്റെ വാക്കുകൾ പൗലൊസ്‌ എബ്രാ​യ​രിൽ അഞ്ചു പ്രാവ​ശ്യം ബാധക​മാ​ക്കു​ന്നു. (എബ്രാ. 12:2; 10:12, 13; 1:3, 13; 8:1) കൂടാതെ, “മല്‌ക്കീ​സേ​ദെ​ക്കി​ന്റെ ക്രമ​പ്ര​കാ​രം എന്നേക്കും ഒരു പുരോ​ഹി​തൻ” എന്ന നിലയിൽ ദൈവ​പു​ത്രൻ വഹിക്കുന്ന പ്രധാ​ന​പ്പെട്ട സ്ഥാനത്തെ വിശദീ​ക​രി​ക്കു​മ്പോൾ പൗലൊസ്‌ സങ്കീർത്തനം 110:4 ഉദ്ധരി​ക്കു​ന്നു. ബൈബിൾരേ​ഖ​യിൽ ‘പിതാ​വി​ല്ലാത്ത, മാതാ​വി​ല്ലാത്ത, വംശാ​വ​ലി​യി​ല്ലാത്ത, ജീവാ​രം​ഭ​വും ജീവാ​വ​സാ​ന​വു​മി​ല്ലാത്ത’ പുരാ​ത​ന​കാ​ലത്തെ മൽക്കി​സെ​ദ​ക്കി​നെ​പ്പോ​ലെ, യേശു രാജാ​വും തന്റെ ഭരണത്തിൻകീ​ഴിൽ അനുസ​ര​ണ​പൂർവം തങ്ങളേ​ത്തന്നെ ആക്കി​വെ​ക്കുന്ന എല്ലാവർക്കും തന്റെ മറുവി​ല​യാ​ഗ​ത്തി​ന്റെ നിത്യ​പ്ര​യോ​ജ​നങ്ങൾ കൊടു​ക്കു​ന്ന​തിന്‌ ‘എന്നേക്കു​മു​ളള ഒരു പുരോ​ഹി​ത​നും’ ആണ്‌. (എബ്രാ. 5:6, 10; 6:20; 7:1-21) “ദൈവം എന്നും എന്നേക്കും നിന്റെ സിംഹാ​സ​ന​മാ​കു​ന്നു, നിന്റെ രാജ്യ​ത്തി​ന്റെ ചെങ്കോൽ നീതി​യു​ടെ ചെങ്കോൽ ആകുന്നു. നീ നീതിയെ സ്‌നേ​ഹി​ച്ചു, നീ അധർമത്തെ ദ്വേഷി​ച്ചു. അതു​കൊ​ണ്ടാ​ണു ദൈവം, നിന്റെ ദൈവം​തന്നെ, നിന്റെ പങ്കാളി​ക​ളെ​ക്കാ​ള​ധി​ക​മാ​യി നിന്നെ ആനന്ദ​തൈ​ലം​കൊണ്ട്‌ അഭി​ഷേ​കം​ചെ​യ്‌തത്‌” എന്ന സങ്കീർത്തനം 45:6, 7 ഉദ്ധരി​ക്കു​മ്പോൾ ഇതേ രാജ-പുരോ​ഹി​ത​നെ​യാ​ണു പൗലൊസ്‌ പരാമർശി​ക്കു​ന്നത്‌. (എബ്രാ. 1:8, 9, NW) പൗലൊസ്‌ എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ ഉദ്ധരി​ക്കു​ക​യും ക്രിസ്‌തു​യേ​ശു​വി​ലു​ളള അവയുടെ നിവൃത്തി കാണി​ക്കു​ക​യും ചെയ്യു​മ്പോൾ നമ്മുടെ പ്രകാ​ശ​ന​ത്തി​നു​വേണ്ടി ദിവ്യ​മാ​തൃ​ക​യു​ടെ ശകലങ്ങൾ യഥാസ്ഥാ​ന​ങ്ങ​ളിൽ ഇണങ്ങി​ച്ചേ​രു​ന്നത്‌ നാം കാണുന്നു.

26. വിശ്വാ​സ​ത്തിൽ സഹിഷ്‌ണു​ത​യോ​ടെ ഓട്ടം ഓടു​ന്ന​തിന്‌ എബ്രായർ ഏതു പ്രോ​ത്സാ​ഹനം നൽകുന്നു?

26 എബ്രാ​യർക്കു​ളള ലേഖനം വ്യക്തമാ​യി പ്രകട​മാ​ക്കു​ന്ന​തു​പോ​ലെ, അബ്രഹാം “ദൈവം ശിൽപ്പി​യും നിർമാ​താ​വു​മായ, യഥാർഥ അടിസ്ഥാ​ന​ങ്ങ​ളു​ളള നഗരം,” “സ്വർഗ​ത്തി​ന്റേ​തായ” നഗരം ആയ, രാജ്യ​ത്തി​നാ​യി നോക്കി​പ്പാർത്തി​രു​ന്നു. “വിശ്വാ​സ​ത്താൽ” അവൻ രാജ്യ​ത്തി​നു​വേണ്ടി എത്തിപ്പി​ടി​ച്ചു, “ഏറെ നല്ല ഒരു പുനരു​ത്ഥാന”ത്താൽ അതിന്റെ അനു​ഗ്ര​ഹങ്ങൾ പ്രാപി​ക്കാൻ അവൻ വലിയ ത്യാഗങ്ങൾ സഹിച്ചു. അബ്രഹാ​മി​ലും, വിശ്വാ​സ​മു​ണ്ടാ​യി​രുന്ന മറെറല്ലാ സ്‌ത്രീ​പു​രു​ഷൻമാ​രി​ലും—എബ്രായർ 11-ാം അധ്യാ​യ​ത്തിൽ പൗലൊസ്‌ വരച്ചു​കാ​ട്ടുന്ന “സാക്ഷി​ക​ളു​ടെ ഇത്ര വലിയ ഒരു മേഘ”ത്തിൽ—എത്ര ശ്രദ്ധേ​യ​മായ ദൃഷ്ടാ​ന്ത​മാ​ണു നാം കാണു​ന്നത്‌! നാം ഈ രേഖ വായി​ക്കു​മ്പോൾ, അങ്ങനെ​യു​ളള വിശ്വ​സ്‌ത​രായ നിർമ​ല​താ​പാ​ല​ക​രോ​ടൊ​പ്പം നമുക്കു​ളള പദവി​യി​ലും പ്രത്യാ​ശ​യി​ലു​മു​ളള വിലമ​തി​പ്പിൽ നമ്മുടെ ഹൃദയം ആഹ്ലാദി​ക്കു​ക​യും സന്തോ​ഷ​ത്താൽ തുളളി​ച്ചാ​ടു​ക​യും ചെയ്യുന്നു. അങ്ങനെ നാം “നമുക്കു മുമ്പിൽ വെച്ചി​രി​ക്കുന്ന ഓട്ടം സ്ഥിരത​യോ​ടെ ഓടാൻ” പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടു​ന്നു.—11:8, 10, 16, 35; 12:1, NW.

27. എബ്രാ​യ​രിൽ ഏതു മഹത്തായ രാജ്യ​പ്ര​തീ​ക്ഷകൾ പ്രദീ​പ്‌ത​മാ​ക്ക​പ്പെ​ടു​ന്നു?

27 ഹഗ്ഗായി​യു​ടെ പ്രവച​ന​ത്തിൽനിന്ന്‌ ഉദ്ധരി​ച്ചു​കൊ​ണ്ടു പൗലൊസ്‌ ദൈവ​ത്തി​ന്റെ വാഗ്‌ദ​ത്ത​ത്തി​ലേക്കു ശ്രദ്ധ ക്ഷണിക്കു​ന്നു: “ഞാൻ ഇനി ഒരിക്കൽ ഭൂമിയെ മാത്രമല്ല, ആകാശ​ത്തെ​യും ഇളക്കും.” (എബ്രാ. 12:26; ഹഗ്ഗാ. 2:6) എന്നിരു​ന്നാ​ലും, സന്തതി​യായ ക്രിസ്‌തു​യേ​ശു​മൂ​ല​മു​ളള ദൈവ​രാ​ജ്യം എന്നേക്കും നിലനിൽക്കും. “ആകയാൽ ഇളകാത്ത രാജ്യം പ്രാപി​ക്കു​ന്ന​തു​കൊ​ണ്ടു നാം നന്ദിയു​ള​ള​വ​രാ​യി ദൈവ​ത്തി​ന്നു പ്രസാ​ദം​വ​രു​മാ​റു ഭക്തി​യോ​ടും ഭയത്തോ​ടും​കൂ​ടെ സേവ​ചെയ്‌ക.” ഈ ഉത്തേജ​ക​മായ രേഖ, രണ്ടാം പ്രാവ​ശ്യം ക്രിസ്‌തു ‘തനിക്കാ​യി കാത്തു​നിൽക്കു​ന്ന​വ​രു​ടെ രക്ഷെക്കാ​യി പാപം​കൂ​ടാ​തെ പ്രത്യ​ക്ഷ​മാ​കു​ന്നു’ എന്നു നമുക്ക്‌ ഉറപ്പു​നൽകു​ന്നു. അപ്പോൾ അവൻമു​ഖാ​ന്തരം “നാം ദൈവ​ത്തി​ന്നു അവന്റെ നാമത്തെ ഏററു​പ​റ​യുന്ന അധരഫലം എന്ന സ്‌തോ​ത്ര​യാ​ഗം ഇടവി​ടാ​തെ അർപ്പി​ക്കുക.” യഹോ​വ​യാം ദൈവ​ത്തി​ന്റെ വലിയ നാമം അവന്റെ രാജ-പുരോ​ഹി​ത​നായ യേശു​ക്രി​സ്‌തു​വി​ലൂ​ടെ എന്നേക്കും വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടട്ടെ!—എബ്രാ. 12:28; 9:28; 13:15.

[അടിക്കു​റി​പ്പു​കൾ]

a ബൈബിളിന്റെ കഥ (ഇംഗ്ലീഷ്‌) 1964, പേജ്‌ 91.

b 1981-ലെ പുനർമു​ദ്രണം, വാല്യം IV, പേജ്‌ 147.

[അധ്യയന ചോദ്യ​ങ്ങൾ]