വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 59—യാക്കോബ്‌

ബൈബിൾ പുസ്‌തക നമ്പർ 59—യാക്കോബ്‌

ബൈബിൾ പുസ്‌തക നമ്പർ 59—യാക്കോബ്‌

എഴുത്തുകാരൻ: യാക്കോബ്‌

എഴുതിയ സ്ഥലം: യെരു​ശ​ലേം

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു. 62-നുമുമ്പ്‌

1. യാക്കോബ്‌ എന്ന അഭിധാ​ന​ത്തി​ലു​ളള പുസ്‌ത​ക​ത്തി​ന്റെ എഴുത്തു​കാ​രൻ യാക്കോബ്‌ ആണെന്നു​ള​ളതു സംബന്ധിച്ച്‌ ഒരു ചോദ്യം ഉയർത്തു​ന്നത്‌ എന്ത്‌?

 “അവന്നു ബുദ്ധി​ഭ്രമം ഉണ്ടു.” അതാണു യേശു​വി​ന്റെ ബന്ധുക്കൾ അവനെ​ക്കു​റി​ച്ചു വിചാ​രി​ച്ചത്‌. അവന്റെ ഭൗമി​ക​ശു​ശ്രൂ​ഷ​ക്കാ​ലത്ത്‌ “അവന്റെ സഹോ​ദ​രൻമാ​രും അവനിൽ വിശ്വ​സി​ച്ചില്ല.” യോ​സേ​ഫി​നോ​ടും ശിമ​യോ​നോ​ടും യൂദാ​യോ​ടു​മൊ​പ്പം യാക്കോ​ബും യേശു​വി​ന്റെ ആദിമ ശിഷ്യ​രി​ലൊ​രാ​ളാ​യി എണ്ണപ്പെ​ട്ടില്ല. (മർക്കൊ. 3:21; യോഹ. 7:5; മത്താ. 13:55) അപ്പോൾ, യാക്കോബ്‌ എന്ന പേർ വഹിക്കുന്ന ബൈബിൾപു​സ്‌തകം യേശു​വി​ന്റെ അർധസ​ഹോ​ദ​ര​നായ യാക്കോബ്‌ എഴുതി​യെന്ന്‌ ഏതടി​സ്ഥാ​ന​ത്തിൽ പറയാൻ കഴിയും?

2. യേശു​വി​ന്റെ അർധസ​ഹോ​ദ​ര​നാ​യി​രു​ന്നു യാക്കോ​ബി​ന്റെ എഴുത്തു​കാ​ര​നെന്നു തെളി​യി​ക്കു​ന്നത്‌ എന്ത്‌?

2 പുനരു​ത്ഥാ​നം പ്രാപിച്ച യേശു യാക്കോ​ബി​നു പ്രത്യ​ക്ഷ​മാ​യി എന്നു രേഖ പ്രകട​മാ​ക്കു​ന്നു. ഇതു യേശു, മിശി​ഹാ​യാ​ണെന്ന്‌ അവനെ സംശയാ​തീ​ത​മാ​യി ബോധ്യ​പ്പെ​ടു​ത്തി​യെ​ന്ന​തി​നു സംശയം വേണ്ട. (1 കൊരി. 15:7) പെന്ത​ക്കോ​സ്‌തി​നു​മു​മ്പു​പോ​ലും മറിയ​യും യേശു​വി​ന്റെ സഹോ​ദ​രൻമാ​രും യെരു​ശ​ലേ​മി​ലെ ഒരു മാളി​ക​മു​റി​യിൽ പ്രാർഥ​ന​ക്കാ​യി അപ്പോ​സ്‌ത​ലൻമാ​രോ​ടു​കൂ​ടെ കൂടി​വ​ന്നി​രു​ന്ന​താ​യി പ്രവൃ​ത്തി​കൾ 1:12-14 പറയുന്നു. എന്നാൽ അപ്പോ​സ്‌ത​ലൻമാ​രിൽ യാക്കോബ്‌ എന്നു പേരുളള ഒരാളല്ലേ ലേഖന​മെ​ഴു​തി​യത്‌? അല്ല, കാരണം തുടക്ക​ത്തിൽതന്നെ എഴുത്തു​കാ​രൻ ഒരു അപ്പോ​സ്‌ത​ല​നാ​യി​ട്ടല്ല, പിന്നെ​യോ ‘കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ ഒരു അടിയ​മാ​യി’ തന്നേത്തന്നെ തിരി​ച്ച​റി​യി​ക്കു​ന്നു. മാത്ര​വു​മല്ല, യാക്കോ​ബി​ന്റേ​തി​നോ​ടു സമാന​മായ യൂദാ​യു​ടെ ആമുഖ​വാ​ക്കു​കൾ യൂദായെ (അല്ലെങ്കിൽ യൂദാ​സി​നെ) കുറി​ച്ചും “യേശു​ക്രി​സ്‌തു​വി​ന്റെ ഒരു അടിമ​യും എന്നാൽ യാക്കോ​ബി​ന്റെ സഹോ​ദ​ര​നും” എന്നു പറയുന്നു. (യാക്കോ. 1:1; യൂദാ 1, NW) ഇതിൽനി​ന്നു യേശു​വി​ന്റെ ജഡിക അർധസ​ഹോ​ദ​രൻമാ​രായ യാക്കോ​ബും യൂദാ​യും തങ്ങളുടെ നാമങ്ങൾ വഹിക്കുന്ന ബൈബിൾപു​സ്‌ത​ക​ങ്ങ​ളെ​ഴു​തി​യെന്നു നമുക്കു വിശ്വാ​സ​യോ​ഗ്യ​മാ​യി നിഗമ​നം​ചെ​യ്യാൻ കഴിയും.

3. എഴുത്തി​നു​ളള യാക്കോ​ബി​ന്റെ യോഗ്യ​തകൾ ഏവയാ​യി​രു​ന്നു?

3 യാക്കോബ്‌ ക്രിസ്‌തീ​യ​സ​ഭ​യ്‌ക്ക്‌ ഒരു ബുദ്ധ്യു​പ​ദേ​ശ​ലേ​ഖനം എഴുതാൻ തികച്ചും യോഗ്യ​നാ​യി​രു​ന്നു. യെരു​ശ​ലേം സഭയിലെ ഒരു മേൽവി​ചാ​ര​ക​നെന്ന നിലയിൽ അവൻ അതിയാ​യി ബഹുമാ​നി​ക്ക​പ്പെ​ട്ടി​രു​ന്നു. “കർത്താ​വി​ന്റെ സഹോ​ദ​ര​നായ യാക്കോ​ബി”നെക്കു​റിച്ച്‌, കേഫാ​വി​നോ​ടും യോഹ​ന്നാ​നോ​ടു​മൊ​പ്പം സഭയിലെ ‘തൂണു​ക​ളിൽ’ ഒരാ​ളെന്നു പൗലൊസ്‌ പറയുന്നു. (ഗലാ. 1:19; 2:9) തടവിൽനി​ന്നു​ളള തന്റെ മോച​ന​ത്തി​നു​ശേഷം പത്രൊസ്‌ ‘യാക്കോ​ബി​നും സഹോ​ദ​രൻമാർക്കും’ സത്വര സന്ദേശ​മ​യ​യ്‌ക്കു​ന്ന​തിൽനി​ന്നു യാക്കോ​ബി​ന്റെ പ്രാമു​ഖ്യത സൂചി​പ്പി​ക്ക​പ്പെ​ടു​ന്നു. പരിച്‌ഛേ​ദ​ന​സം​ബ​ന്ധിച്ച്‌ ഒരു തീരു​മാ​ന​ത്തിന്‌ അപേക്ഷി​ക്കാൻ പൗലൊ​സും ബർന്നബാ​സും യെരു​ശ​ലേ​മി​ലേക്കു യാത്ര​ചെ​യ്‌ത​പ്പോൾ “അപ്പോ​സ്‌ത​ലൻമാ​രു​ടെ​യും പ്രായ​മേ​റിയ പുരു​ഷൻമാ​രു​ടെ​യും” വക്താവാ​യി പ്രവർത്തി​ച്ചതു യാക്കോ​ബാ​യി​രു​ന്നി​ല്ലേ? ആനുഷം​ഗി​ക​മാ​യി, ഈ തീരു​മാ​ന​വും യാക്കോ​ബി​ന്റെ ലേഖന​വും “അഭിവാ​ദ്യ​ങ്ങൾ” എന്ന സർവസ​മ​മായ വന്ദന​ത്തോ​ടെ തുടങ്ങു​ന്നു—അവയ്‌ക്ക്‌ ഒരു പൊതു എഴുത്തു​കാ​ര​നാ​ണു​ണ്ടാ​യി​രു​ന്ന​തെ​ന്നു​ള​ള​തി​ന്റെ മറെറാ​രു സൂചന.—പ്രവൃ. 12:17; 15:13, 22, 23; യാക്കോ. 1:1, NW.

4. യാക്കോ​ബി​ന്റെ ലേഖനം പൊ.യു. 62-ന്‌ അൽപ്പം​മുമ്പ്‌ എഴുത​പ്പെ​ട്ടു​വെന്നു സൂചി​പ്പി​ക്കു​ന്നത്‌ എന്ത്‌?

4 യാക്കോ​ബി​നെ കല്ലെറി​ഞ്ഞു​കൊ​ന്ന​തിന്‌ ഉത്തരവാ​ദി ഒരു സദൂക്യ​നാ​യി​രുന്ന അനാനസ്‌ (അനന്യാസ്‌) മഹാപു​രോ​ഹി​ത​നാ​യി​രു​ന്നു​വെന്നു ചരി​ത്ര​കാ​ര​നായ ജോസീ​ഫസ്‌ നമ്മോടു പറയുന്നു. ഇതു റോമാ​ഗ​വർണ​റാ​യി​രുന്ന ഫെസ്‌റ​റ​സി​ന്റെ പൊ.യു. ഏതാണ്ട്‌ 62-ലെ മരണ​ശേ​ഷ​വും അവന്റെ പിൻഗാ​മി​യായ ആൽബി​നസ്‌ സ്ഥാന​മേൽക്കു​ന്ന​തി​നു​മു​മ്പു​മാ​യി​രു​ന്നു. a എന്നാൽ യാക്കോബ്‌ എപ്പോ​ഴാ​ണു ലേഖന​മെ​ഴു​തി​യത്‌? “ചിതറി​പ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങ”ളെ, അക്ഷരീ​യ​മാ​യി “ചിതറി​പ്പോ​ക​ലിൽ ഉളളവരെ,” ആണു യെരു​ശ​ലേ​മിൽനി​ന്നു​ളള തന്റെ ലേഖന​ത്തിൽ യാക്കോബ്‌ സംബോ​ധ​ന​ചെ​യ്യു​ന്നത്‌. (യാക്കോ. 1:1, NW അടിക്കു​റിപ്പ്‌) പൊ.യു. 33-ലെ പരിശു​ദ്ധാ​ത്മാ​വി​ന്റെ പകരലി​നെ തുടർന്നു ക്രിസ്‌ത്യാ​നി​ത്വം പുറ​ത്തേക്കു വ്യാപി​ക്കു​ന്ന​തി​നും ലേഖന​ത്തിൽ പറഞ്ഞി​രി​ക്കുന്ന ഭയങ്കര അവസ്ഥകൾ ഉടലെ​ടു​ക്കു​ന്ന​തി​നും സമയ​മെ​ടു​ക്കു​മാ​യി​രു​ന്നു. കൂടാതെ, ക്രിസ്‌ത്യാ​നി​കൾ മേലാൽ ചെറിയ കൂട്ടങ്ങ​ളാ​യി​രി​ക്കാ​തെ ദുർബ​ലർക്കു​വേണ്ടി പ്രാർഥി​ക്കാ​നും അവരെ പിന്താ​ങ്ങാ​നും കഴിവും പക്വത​യു​മു​ളള “മൂപ്പൻമാർ” ഉളള സഭകളാ​യി സംഘടി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്ന​താ​യി ലേഖനം സൂചി​പ്പി​ക്കു​ന്നു. തന്നെയു​മല്ല, ഒരളവി​ലു​ളള അലംഭാ​വ​വും ഔപചാ​രി​ക​ത​യും നുഴഞ്ഞു​ക​യ​റു​ന്ന​തി​നു വേണ്ടത്ര സമയം കടന്നു​പോ​യി​രു​ന്നു. (2:1-4; 4:1-3; 5:14; 1:26, 27) അതു​കൊണ്ട്‌, ഫെസ്‌റ​റ​സി​ന്റെ മരണത്തെ ചുററി​പ്പ​റ​റി​യു​ളള സംഭവ​ങ്ങ​ളെ​ക്കു​റി​ച്ചു​ളള ജോസീ​ഫ​സി​ന്റെ വിവര​ണ​വും ഫെസ്‌റ​റ​സി​ന്റെ മരണം പൊ.യു. ഏതാണ്ട്‌ 62-ൽ നടന്നു​വെന്നു സ്ഥാപി​ക്കുന്ന ആധാര​ങ്ങ​ളും ശരിയാ​ണെ​ങ്കിൽ ഒരു പിൽക്കാല തീയതി​യിൽ, ഒരുപക്ഷേ പൊ.യു. 62-ന്‌ അൽപ്പം മുമ്പ്‌ യാക്കോബ്‌ തന്റെ ലേഖന​മെ​ഴു​തി.

5. യാക്കോ​ബി​ന്റെ വിശ്വാ​സ്യ​തയെ തെളി​യി​ക്കു​ന്ന​തെന്ത്‌?

5 യാക്കോ​ബി​ന്റെ വിശ്വാ​സ്യത സംബന്ധി​ച്ചാ​ണെ​ങ്കിൽ, അതു വത്തിക്കാൻ നമ്പർ 1209-ലും സൈനാ​റ​റിക്ക്‌, അലക്‌സാ​ണ്ട്രി​യൻ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളി​ലും അടങ്ങി​യി​രി​ക്കു​ന്നു. പൊ.യു. 397-ലെ കാർത്തേജ്‌ കൗൺസി​ലി​നു​മു​മ്പു​ളള പത്തു പുരാതന പുസ്‌ത​ക​പ്പ​ട്ടി​ക​ക​ളി​ലെ​ങ്കി​ലും അതുൾപ്പെ​ടു​ന്നു. b സഭാപ​ര​മായ ആദിമ എഴുത്തു​കാർ വ്യാപ​ക​മാ​യി അത്‌ ഉദ്ധരിച്ചു. നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളിൽ ശേഷി​ച്ച​വ​യോ​ടു​ളള ആഴമായ ഒരു ആന്തരി​ക​യോ​ജിപ്പ്‌ യാക്കോ​ബി​ന്റെ എഴുത്തു​ക​ളിൽ വളരെ പ്രകട​മാണ്‌.

6. (എ) യാക്കോബ്‌ തന്റെ ലേഖന​മെ​ഴു​തേ​ണ്ട​താ​വ​ശ്യ​മാ​ക്കി​ത്തീർത്ത സാഹച​ര്യ​ങ്ങ​ളേവ? (ബി) യാക്കോ​ബി​ന്റെ ലേഖനം വിശ്വാ​സ​ത്തെ​സം​ബ​ന്ധിച്ച പൗലൊ​സി​ന്റെ വാദങ്ങൾക്കു വിരു​ദ്ധ​മാ​യി​രി​ക്കു​ന്ന​തി​നു​പ​കരം പൂരക​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

6 യാക്കോബ്‌ ഈ ലേഖനം എഴുതി​യത്‌ എന്തിനാണ്‌? ലേഖന​ത്തി​ന്റെ ഒരു ശ്രദ്ധാ​പൂർവ​ക​മായ പരിചി​ന്തനം ആന്തരി​കാ​വ​സ്ഥകൾ സഹോ​ദ​രൻമാ​രു​ടെ ഇടയിൽ വൈഷ​മ്യ​ങ്ങൾക്കി​ട​യാ​ക്കു​ക​യാ​യി​രു​ന്നു​വെന്നു വെളി​പ്പെ​ടു​ത്തു​ന്നു. ക്രിസ്‌തീയ നിലവാ​ര​ങ്ങളെ താഴ്‌ത്തു​ക​യാ​യി​രു​ന്നു, അതെ അവഗണി​ക്കു​ക​പോ​ലു​മാ​യി​രു​ന്നു. തന്നിമി​ത്തം ലോക​ത്തോ​ടു​ളള സൗഹൃ​ദ​ത്തി​ന്റെ കാര്യ​ത്തിൽ ചിലർ ആത്മീയ വ്യഭി​ചാ​രി​ണി​ക​ളാ​യി​ത്തീർന്നി​രു​ന്നു. സാങ്കൽപ്പിക വൈരു​ദ്ധ്യ​ങ്ങൾ കണ്ടുപി​ടി​ക്കാ​നു​ളള ആകാം​ക്ഷ​യോ​ടെ, പ്രവൃ​ത്തി​കൾ മുഖേ​ന​യു​ളള വിശ്വാ​സത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന യാക്കോ​ബി​ന്റെ ലേഖനം പ്രവൃ​ത്തി​ക​ളാ​ലല്ല, വിശ്വാ​സ​ത്താ​ലു​ളള രക്ഷയെ​സം​ബ​ന്ധിച്ച പൗലൊ​സി​ന്റെ എഴുത്തു​കളെ ദുർബ​ല​മാ​ക്കു​ന്നു​വെന്നു ചിലർ അവകാ​ശ​പ്പെ​ട്ടി​ട്ടുണ്ട്‌. എന്നിരു​ന്നാ​ലും, വെറും വാക്കു​കളല്ല, പ്രവൃ​ത്തി​കൾ പിന്താ​ങ്ങുന്ന വിശ്വാ​സത്തെ ആണു യാക്കോബ്‌ പരാമർശി​ക്കു​ന്ന​തെ​ന്നും അതേസ​മയം ന്യായ​പ്ര​മാ​ണ​ത്തി​ന്റെ പ്രവൃ​ത്തി​ക​ളെ​യാ​ണു പൗലൊസ്‌ വ്യക്തമാ​യും അർഥമാ​ക്കു​ന്ന​തെ​ന്നും സന്ദർഭം വെളി​പ്പെ​ടു​ത്തു​ന്നു. യഥാർഥ​ത്തിൽ, യാക്കോബ്‌ വിശ്വാ​സം പ്രകട​മാ​കുന്ന വിധം നിർവ​ചി​ച്ചു​കൊണ്ട്‌ ഒരു പടികൂ​ടെ മുമ്പോ​ട്ടു​പോ​യി പൗലൊ​സി​ന്റെ വാദങ്ങളെ പോഷി​പ്പി​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌. ക്രിസ്‌ത്യാ​നി​യു​ടെ അനുദിന പ്രശ്‌ന​ങ്ങളെ കൈകാ​ര്യം​ചെ​യ്യു​ന്ന​തി​നാൽ യാക്കോ​ബി​ന്റെ ബുദ്ധ്യു​പ​ദേശം അത്യന്തം പ്രാ​യോ​ഗി​ക​മാണ്‌.

7. യാക്കോബ്‌ യേശു​വി​ന്റെ പഠിപ്പി​ക്കൽരീ​തി​കളെ പകർത്തു​ന്നത്‌ എങ്ങനെ, എന്തു ഫലത്തോ​ടെ?

7 മൃഗങ്ങൾ, കപ്പലുകൾ, കർഷകർ, സസ്യങ്ങൾ എന്നിവ ഉൾപ്പെടെ അനുദിന ജീവി​ത​ത്തിൽനിന്ന്‌ അടർത്തി​യെ​ടുത്ത ദൃഷ്ടാ​ന്തങ്ങൾ വിശ്വാ​സ​വും ക്ഷമയും സഹിഷ്‌ണു​ത​യും സംബന്ധിച്ച യാക്കോ​ബി​ന്റെ വാദങ്ങൾക്കു നിറപ്പ​കി​ട്ടാർന്ന പിന്തുണ കൊടു​ക്കു​ന്നു. യേശു​വി​ന്റെ വിജയ​പ്ര​ദ​മായ പഠിപ്പി​ക്കൽരീ​തി​ക​ളു​ടെ ഈ പകർത്തൽ അവന്റെ ബുദ്ധ്യു​പ​ദേ​ശത്തെ അത്യന്തം ശക്തിമ​ത്താ​ക്കു​ന്നു. ഈ ലേഖനം വ്യക്തി​കളെ പ്രേരി​പ്പി​ക്കുന്ന ആന്തരങ്ങളെ സംബന്ധിച്ച യാക്കോ​ബി​ന്റെ വിവേ​ച​ന​യിൽ ഒരുവനു മതിപ്പു​ള​വാ​ക്കു​ന്നു.

യാക്കോ​ബി​ന്റെ ഉളളടക്കം

8. ക്ഷമാപൂർവ​ക​മായ സഹിഷ്‌ണു​ത​യിൽനിന്ന്‌ എന്തു ഫലമു​ണ്ടാ​കും, എന്നാൽ ദുർമോ​ഹ​ത്തിൽനിന്ന്‌ എന്തു ഫലം?

8 “വചനം ചെയ്യു​ന്നവർ” എന്നനി​ല​യി​ലു​ളള ക്ഷമാപൂർവ​ക​മായ സഹിഷ്‌ണുത (1:1-27). യാക്കോബ്‌ പ്രോ​ത്സാ​ഹ​ന​വാ​ക്കു​ക​ളോ​ടെ തുടക്ക​മി​ടു​ന്നു: “എന്റെ സഹോ​ദ​രൻമാ​രേ, നിങ്ങൾ വിവിധ പരീക്ഷ​ക​ളിൽ അകപ്പെ​ടു​മ്പോൾ . . . അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ.” ക്ഷമാപൂർവ​ക​മായ സഹിഷ്‌ണു​ത​യി​ലൂ​ടെ അവർ തികഞ്ഞ​വ​രാ​ക്ക​പ്പെ​ടും. ഒരാൾക്കു ജ്ഞാനം കുറവാ​ണെ​ങ്കിൽ, അയാൾ അതിനു​വേണ്ടി ദൈവ​ത്തോ​ടു ചോദി​ച്ചു​കൊ​ണ്ടി​രി​ക്കണം, കാററ​ടി​ച്ചു​ല​യുന്ന സമു​ദ്ര​ത്തി​ലെ തിരമാ​ല​യെ​പ്പോ​ലെ സംശയ​ത്തോ​ടെയല്ല, വിശ്വാ​സ​ത്തോ​ടെ. എളിമ​യു​ള​ളവർ ഉയർത്ത​പ്പെ​ടും, എന്നാൽ ധനികർ നശിച്ചു​പോ​കുന്ന പുഷ്‌പം പോലെ വാടി​പ്പോ​കും. പീഡാ​നു​ഭവം സഹിക്കുന്ന മനുഷ്യൻ സന്തുഷ്ട​നാ​കു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ “അവൻ കൊള​ളാ​കു​ന്ന​വ​നാ​യി തെളി​ഞ്ഞ​ശേഷം കർത്താവു തന്നെ സ്‌നേ​ഹി​ക്കു​ന്ന​വർക്കു വാഗ്‌ദ​ത്തം​ചെയ്‌ത ജീവകി​രീ​ടം പ്രാപി​ക്കും.” ദൈവം മമനു​ഷ്യ​ന്റെ വീഴ്‌ച​ക്കി​ട​യാ​ക്കു​ന്ന​തിന്‌ അവനെ തിൻമ​യാൽ പരീക്ഷി​ക്കു​ന്നില്ല. ഒരുവന്റെ സ്വന്തം തെററായ മോഹ​മാ​ണു പുഷ്ടി​പ്രാ​പി​ക്കു​ന്ന​തും പാപത്തെ പ്രസവി​ക്കു​ന്ന​തും. ക്രമത്തിൽ ഇതു മരണം ഉളവാ​ക്കു​ന്നു.—1:2, 12, 22.

9. “വചനം ചെയ്യു​ന്നവർ” ആയിരി​ക്കു​ന്ന​തിൽ എന്ത്‌ ഉൾപ്പെ​ടു​ന്നു, എന്നാൽ ഏതു രൂപത്തി​ലു​ളള ആരാധന ദൈവ​ത്താൽ അംഗീ​ക​രി​ക്ക​പ്പെ​ടു​ന്നു?

9 എവി​ടെ​നി​ന്നാ​ണു നല്ല ദാനങ്ങ​ളെ​ല്ലാം വരുന്നത്‌? ഒരിക്ക​ലും മാററം​വ​രാത്ത, ‘സ്വർഗീയ വെളി​ച്ച​ങ്ങ​ളു​ടെ പിതാ​വിൽനിന്ന്‌.’ “നാം അവന്റെ സൃഷ്ടി​ക​ളിൽ ഒരുവി​ധം ആദ്യഫ​ല​മാ​കേ​ണ്ട​തി​ന്നു അവൻ തന്റെ ഇഷ്ടം ഹേതു​വാ​യി സത്യത്തി​ന്റെ വചനത്താൽ നമ്മെ ജനിപ്പി​ച്ചി​രി​ക്കു​ന്നു,” യാക്കോബ്‌ പറയുന്നു. അപ്പോൾ, ക്രിസ്‌ത്യാ​നി​കൾ കേൾവി​സം​ബ​ന്ധി​ച്ചു വേഗത​യു​ള​ള​വ​രും സംസാ​രം​സം​ബ​ന്ധി​ച്ചു താമസ​മു​ള​ള​വ​രും കോപം സംബന്ധി​ച്ചു താമസ​മു​ള​ള​വ​രും ആയിരി​ക്കണം, അവർ സകല അഴുക്കും ധാർമിക വഷളത്വ​വും നീക്കി രക്ഷാവ​ച​ന​ത്തി​ന്റെ നടീൽ സ്വീക​രി​ക്കണം. ‘വചനം കേൾക്കു​ന്നവർ മാത്ര​മാ​യി​രി​ക്കാ​തെ ചെയ്യു​ന്ന​വ​രാ​യി​രി​പ്പിൻ.’ എന്തു​കൊ​ണ്ടെ​ന്നാൽ സ്വാത​ന്ത്ര്യ​ത്തി​ന്റെ കണ്ണാടി​പോ​ലെ​യു​ളള നിയമ​ത്തി​ലേക്കു ചുഴി​ഞ്ഞി​റ​ങ്ങു​ക​യും അതിൽ ഉററി​രി​ക്കു​ക​യും ചെയ്യു​ന്നവൻ “താൻ ചെയ്യു​ന്ന​തിൽ ഭാഗ്യ​വാൻ ആകും.” തന്റെ നാവിനു കടിഞ്ഞാ​ണി​ടാത്ത മമനു​ഷ്യ​ന്റെ ഔപചാ​രിക ആരാധന വ്യർഥ​മാണ്‌, എന്നാൽ “പിതാ​വായ ദൈവ​ത്തി​ന്റെ മുമ്പാകെ ശുദ്ധവും നിർമ്മ​ല​വു​മാ​യു​ളള ഭക്തിയോ [“ആരാധ​നാ​രൂ​പ​മോ,” NW]: അനാഥ​രെ​യും വിധവ​മാ​രെ​യും അവരുടെ സങ്കടത്തിൽ ചെന്നു​കാ​ണു​ന്ന​തും ലോക​ത്താ​ലു​ളള കളങ്കം പററാ​ത​വണ്ണം തന്നെത്താൻ കാത്തു​കൊ​ള​ളു​ന്ന​തും ആകുന്നു.”—1:17, 18, 22, 25, 27.

10. (എ) ഏതു പക്ഷഭേ​ദങ്ങൾ വർജി​ക്കണം? (ബി) വിശ്വാ​സ​ത്തോ​ടു പ്രവൃ​ത്തി​കൾക്കു​ളള ബന്ധമെന്ത്‌?

10 ശരിയായ പ്രവൃ​ത്തി​ക​ളാൽ പൂർണ​മാ​ക്ക​പ്പെ​ടുന്ന വിശ്വാ​സം (2:1-26). ദരി​ദ്രരെ അപേക്ഷി​ച്ചു ധനികർക്കു മുൻഗണന കൊടു​ത്തു​കൊ​ണ്ടു സഹോ​ദ​രൻമാർ പക്ഷഭേദം കാണി​ക്കു​ക​യാണ്‌. എന്നാൽ “ദൈവം ലോക​ത്തിൽ ദരി​ദ്ര​രാ​യ​വരെ വിശ്വാ​സ​ത്തിൽ സമ്പന്നരും . . . രാജ്യ​ത്തി​ന്റെ അവകാ​ശി​ക​ളു​മാ​കേ​ണ്ട​തി​ന്നു തിര​ഞ്ഞെടു”ത്തുവെ​ന്നതു സത്യമ​ല്ല​യോ? ധനികർ ഞെരു​ക്കു​ന്ന​വ​രല്ലേ? സഹോ​ദ​രൻമാർ “കൂട്ടു​കാ​രനെ നിന്നെ​പ്പോ​ലെ തന്നേ സ്‌നേ​ഹി​ക്കേണം” എന്ന രാജകീയ ന്യായ​പ്ര​മാ​ണം അനുസ​രി​ക്കു​ക​യും പക്ഷപാ​തി​ത്വം ഒഴിവാ​ക്കു​ക​യും വേണം. അവർ കരുണ കാണി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യും ചെയ്യട്ടെ, എന്തെന്നാൽ ന്യായ​പ്ര​മാ​ണത്തെ സംബന്ധി​ച്ച​ട​ത്തോ​ളം ഒരു സംഗതി​യിൽ തെററു​ചെ​യ്യു​ന്നവൻ എല്ലാറ​റി​ലും തെററു​ചെ​യ്യു​ന്നു. പ്രവൃ​ത്തി​ക​ളി​ല്ലാത്ത വിശ്വാ​സം അർഥശൂ​ന്യ​മാണ്‌, ഞെരു​ക്ക​മു​ളള ഒരു സഹോ​ദ​ര​നോ​ടോ സഹോ​ദ​രി​യോ​ടോ, പ്രാ​യോ​ഗി​ക​സ​ഹാ​യം കൊടു​ക്കാ​തെ, “തീ കായു​ക​യും വിശപ്പ​ട​ക്കു​ക​യും ചെയ്‌വിൻ” എന്നു പറയു​ന്ന​തു​പോ​ലെ. പ്രവൃ​ത്തി​കൾ കൂടാതെ വിശ്വാ​സം പ്രകട​മാ​ക്കാൻ കഴിയു​മോ? യാഗപീ​ഠ​ത്തിൻമേൽ ഇസ്‌ഹാ​ക്കി​നെ അർപ്പി​ച്ച​തി​നാൽ അബ്രഹാ​മി​ന്റെ വിശ്വാ​സം അവന്റെ പ്രവൃ​ത്തി​ക​ളാ​ല​ല്ല​യോ പൂർണ​മാ​ക്ക​പ്പെ​ട്ടത്‌? അതു​പോ​ലെ​തന്നെ, വേശ്യ​യാ​യി​രുന്ന രാഹാബ്‌ ‘പ്രവൃ​ത്തി​ക​ളാൽ നീതീ​ക​രി​ക്ക​പ്പെട്ടു.’ അതു​കൊ​ണ്ടു പ്രവൃ​ത്തി​ക​ളി​ല്ലാത്ത വിശ്വാ​സം മൃതമാണ്‌.—2:5, 8, 16, 19, 25.

11. (എ) ഏതു ദൃഷ്ടാ​ന്ത​ങ്ങ​ളു​ടെ ഉപയോ​ഗ​ത്താൽ യാക്കോബ്‌ നാവി​നെ​ക്കു​റി​ച്ചു മുന്നറി​യി​പ്പു നൽകുന്നു? (ബി) ജ്ഞാനവും വിവേ​ക​വും എങ്ങനെ പ്രകട​മാ​ക്കണം?

11 ജ്ഞാനം പഠിപ്പി​ക്കു​ന്ന​തി​നു നാവിനെ നിയ​ന്ത്രി​ക്കൽ (3:1-18). സഹോ​ദ​രൻമാർ ഏറെ കഠിന​മായ ന്യായ​വി​ധി പ്രാപി​ക്കാ​തി​രി​ക്കേ​ണ്ട​തിന്‌ ഉപദേ​ഷ്ടാ​ക്ക​ളാ​കു​ന്ന​തിൽ ജാഗ്രത പുലർത്തണം. എല്ലാവ​രും അനേകം പ്രാവ​ശ്യം ഇടറുന്നു. കടിഞ്ഞാൺ ഒരു കുതി​ര​യു​ടെ ശരീരത്തെ നിയ​ന്ത്രി​ക്കു​ന്ന​തു​പോ​ലെ​യും ചെറിയ ചുക്കാൻ ഒരു വലിയ കപ്പലിനെ നിയ​ന്ത്രി​ക്കു​ന്ന​തു​പോ​ലെ​യും ആ ചെറിയ അവയവ​ത്തിന്‌, നാവിന്‌, വലിയ ശക്തിയുണ്ട്‌. അത്‌ ഒരു വലിയ കാടിനെ അഗ്നിക്കി​ര​യാ​ക്കാൻ കഴിയുന്ന ഒരു തീ പോ​ലെ​യാണ്‌! കാട്ടു​മൃ​ഗ​ങ്ങളെ നാവി​നെ​ക്കാൾ അനായാ​സം മെരു​ക്കാൻ കഴിയും! അതു​കൊ​ണ്ടു മനുഷ്യർ യഹോ​വയെ വാഴ്‌ത്തു​ന്നു, എന്നിരു​ന്നാ​ലും അവരുടെ സഹമനു​ഷ്യ​നെ ശപിക്കു​ന്നു. ഇത്‌ ഉചിതമല്ല. ഒരു ഉറവ കയ്‌പു​ജ​ല​വും മധുര​ജ​ല​വും ഉളവാ​ക്കു​ന്നു​വോ? ഒരു അത്തിവൃ​ക്ഷ​ത്തിന്‌ ഒലിവു​പ​ഴങ്ങൾ ഉളവാ​ക്കാൻ കഴിയു​മോ? ഒരു മുന്തി​രി​വ​ള​ളിക്ക്‌ അത്തിപ്പ​ഴങ്ങൾ? ഉപ്പു​വെ​ള​ള​ത്തി​നു മധുര​വെ​ളളം? യാക്കോബ്‌ ചോദി​ക്കു​ന്നു: “നിങ്ങളിൽ ജ്ഞാനി​യും വിവേ​കി​യു​മാ​യവൻ ആർ?” അയാൾ സൗമ്യ​ത​യോ​ടെ തന്റെ പ്രവൃ​ത്തി​കൾ കാണി​ച്ചു​കൊ​ടു​ക്കു​ക​യും സത്യത്തി​നെ​തി​രെ​യു​ളള മത്സരത്തെ, മൃഗീ​യ​മായ വീമ്പി​ള​ക്ക​ലി​നെ, ഒഴിവാ​ക്കു​ക​യും ചെയ്യട്ടെ. എന്തെന്നാൽ “ഉയരത്തിൽനി​ന്നു​ളള ജ്ഞാനമോ ഒന്നാമതു നിർമ്മ​ല​വും പിന്നെ സമാധാ​ന​വും ശാന്തത​യും അനുസ​ര​ണ​വു​മു​ള​ള​തും കരുണ​യും സൽഫല​വും നിറഞ്ഞ​തും പക്ഷപാ​ത​വും കപടവും ഇല്ലാത്ത​തു​മാ​കു​ന്നു.”—3:13, 17.

12. (എ) സഭയിൽ ഏതു തെററായ അവസ്ഥകൾ സ്ഥിതി​ചെ​യ്യു​ന്നു, അവയുടെ ഉറവേത്‌? (ബി) യഹോ​വ​യു​ടെ അംഗീ​കാ​രം നേടു​ന്ന​തിന്‌ ഏതു മനോ​ഭാ​വം ഒഴിവാ​ക്കു​ക​യും ഏതു ഗുണം നട്ടുവ​ളർത്തു​ക​യും ചെയ്യണം?

12 ഭോ​ഗേ​ച്ഛ​യും ലോക​സ്‌നേ​ഹ​വും വർജി​ക്കുക (4:1-17). “നിങ്ങളിൽ ശണ്‌ഠ​യും കലഹവും എവി​ടെ​നി​ന്നു?” തന്റെ സ്വന്തം ചോദ്യ​ത്തി​നു യാക്കോബ്‌ ഉത്തരം പറയുന്നു: ‘നിങ്ങളു​ടെ ഭോ​ഗേ​ച്ഛ​ക​ളിൽനിന്ന്‌’! ചിലരു​ടെ ആന്തരങ്ങൾ തെററാണ്‌. ലോക​ത്തി​ന്റെ സുഹൃ​ത്തു​ക്ക​ളാ​യി​രി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്നവർ “വ്യഭി​ചാ​രണി”കൾ ആണ്‌, അവർ ദൈവ​ത്തി​ന്റെ ശത്രുക്കൾ ആയിത്തീ​രു​ന്നു. അതു​കൊണ്ട്‌, അവൻ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു: “പിശാ​ചി​നോ​ടു എതിർത്തു​നി​ല്‌പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടി​പ്പോ​കും. ദൈവ​ത്തോ​ടു അടുത്തു​ചെ​ല്ലു​വിൻ; എന്നാൽ അവൻ നിങ്ങ​ളോ​ടു അടുത്ത​വ​രും.” യഹോവ താഴ്‌മ​യു​ള​ള​വരെ ഉയർത്തും. അതു​കൊ​ണ്ടു സഹോ​ദ​രൻമാർ അന്യോ​ന്യം വിധി​ക്കു​ന്നതു നിർത്തണം. ഒരു ദിവസം​മു​തൽ പിറേ​റ​ന്നു​വ​രെ​യു​ളള തന്റെ ജീവ​നെ​ക്കു​റി​ച്ചു യാതൊ​രു​ത്തർക്കും ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയാ​ത്ത​തി​നാൽ അവർ “കർത്താ​വി​ന്നു [“യഹോ​വക്ക്‌,” NW] ഇഷ്ടമു​ണ്ടെ​ങ്കിൽ ഞങ്ങൾ ജീവി​ച്ചി​രു​ന്നു ഇന്നിന്നതു ചെയ്യും” എന്നുതന്നെ വേണം പറയാൻ. അഹങ്കാരം ദുഷ്ടമാണ്‌, നൻമ അറിഞ്ഞിട്ട്‌ അതു ചെയ്യാ​ത്തത്‌ ഒരു പാപമാണ്‌.—4:1, 4, 7, 8, 15.

13. (എ) ധനികർക്ക്‌ മഹാകഷ്ടം ഉളള​തെ​ന്തു​കൊണ്ട്‌? (ബി) ക്ഷമക്കും സഹിഷ്‌ണു​ത​ക്കു​മു​ളള ആവശ്യം യാക്കോബ്‌ വിശദീ​ക​രി​ക്കു​ന്നത്‌ എങ്ങനെ, എന്തു ഫലങ്ങ​ളോ​ടെ?

13 നീതി​യിൽ സഹിച്ചു​നിൽക്കു​ന്നവർ സന്തുഷ്ടർ (5:1-20). ‘ധനവാൻമാ​രേ, കരഞ്ഞു​മു​റ​യി​ടു​വിൻ’ എന്നു യാക്കോബ്‌ പ്രഖ്യാ​പി​ക്കു​ന്നു. ‘നിങ്ങളു​ടെ സ്വത്തിന്റെ തുരുമ്പ്‌ നിങ്ങൾക്കെ​തി​രെ സാക്ഷി​യാ​യി​രി​ക്കും. നിങ്ങൾ അപഹരിച്ച കൊയ്‌ത്തു​കാ​രു​ടെ സഹായ​ത്തി​നാ​യു​ളള നിലവി​ളി സൈന്യ​ങ്ങ​ളു​ടെ യഹോവ കേട്ടി​രി​ക്കു​ന്നു. നിങ്ങൾ ആഡംബ​ര​ത്തി​ലും ഭോ​ഗേ​ച്ഛ​യി​ലും ജീവി​ച്ചി​രി​ക്കു​ന്നു, നിങ്ങൾ നീതി​മാ​നാ​യ​വനെ കുററം വിധി​ക്കു​ക​യും കൊല​ചെ​യ്യു​ക​യും ചെയ്‌തി​രി​ക്കു​ന്നു.’ എന്നിരു​ന്നാ​ലും, കർത്താ​വി​ന്റെ സാന്നി​ധ്യ​ത്തി​ന്റെ സാമീ​പ്യ​ത്തി​ന്റെ കാഴ്‌ച​പ്പാ​ടിൽ സഹോ​ദ​രൻമാർ കൊയ്‌ത്തി​നു​വേണ്ടി കാത്തി​രി​ക്കുന്ന കർഷക​നെ​പ്പോ​ലെ ക്ഷമ പ്രകട​മാ​ക്കു​ക​യും “യഹോ​വ​യു​ടെ നാമത്തിൽ സംസാ​രിച്ച” പ്രവാ​ച​കൻമാ​രു​ടെ മാതൃക പരിഗ​ണി​ക്കു​ക​യും ചെയ്യണം. സഹിച്ചു​നി​ന്നി​ട്ടു​ള​ളവർ സന്തുഷ്ട​രാ​കു​ന്നു! സഹോ​ദ​രൻമാർ ഇയ്യോ​ബി​ന്റെ സഹിഷ്‌ണു​ത​യും യഹോവ നൽകിയ ഫലവും ഓർമി​ക്കണം, “യഹോവ വളരെ ആർദ്ര​പ്രി​യ​വും കരുണ​യു​മു​ള​ളവൻ ആകുന്നു എന്നുതന്നെ.”—5:1-6, 10, 11, NW.

14. പാപം ഏററു​പ​റ​യു​ന്ന​തു​സം​ബ​ന്ധി​ച്ചും പ്രാർഥ​ന​സം​ബ​ന്ധി​ച്ചും ഏതു സമാപന ബുദ്ധ്യു​പ​ദേശം കൊടു​ക്കു​ന്നു?

14 അവർ ആണയി​ടു​ന്നതു നിർത്തട്ടെ. മറിച്ച്‌, അവർ “ഉവ്വ്‌ എന്നു പറഞ്ഞാൽ ഉവ്വ്‌ എന്നും ഇല്ല എന്നു പറഞ്ഞാൽ ഇല്ല” എന്നും അർഥമാ​യി​രി​ക്കട്ടെ. അവർ തങ്ങളുടെ പാപങ്ങൾ തുറന്ന്‌ ഏററു​പ​റ​യു​ക​യും അന്യോ​ന്യം പ്രാർഥി​ക്കു​ക​യും വേണം. ഏലിയാ​വി​ന്റെ പ്രാർഥ​ന​ക​ളാൽ പ്രകട​മാ​ക്ക​പ്പെ​ടു​ന്ന​തു​പോ​ലെ, “നീതി​മാ​ന്റെ . . . പ്രാർഥന വളരെ ഫലിക്കു​ന്നു.” ഒരുവൻ സത്യത്തിൽനി​ന്നു വഴി​തെ​റ​റി​ക്ക​പ്പെ​ടു​ന്നു​വെ​ങ്കിൽ അയാളെ തിരികെ വരുത്തു​ന്നവൻ “അവന്റെ പ്രാണനെ മരണത്തിൽനി​ന്നു രക്ഷിക്ക​യും പാപങ്ങ​ളു​ടെ ബഹുത്വം മറെക്ക​യും ചെയ്യും.”—5:12, 16, 20.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

15. യാക്കോബ്‌ എബ്രാ​യ​തി​രു​വെ​ഴു​ത്തു​കളെ എങ്ങനെ ബാധക​മാ​ക്കു​ന്നു? ദൃഷ്ടാ​ന്തീ​ക​രി​ക്കുക.

15 യാക്കോബ്‌ യേശു​വി​ന്റെ പേർ രണ്ടു​പ്രാ​വ​ശ്യ​മേ പറയു​ന്നു​ള​ളു​വെ​ങ്കി​ലും (1:1; 2:1), യാക്കോ​ബി​ന്റെ ലേഖന​വും ഗിരി​പ്ര​ഭാ​ഷ​ണ​വും തമ്മിലു​ളള ഒരു ശ്രദ്ധാ​പൂർവ​മായ താരത​മ്യ​പ​ഠനം വെളി​പ്പെ​ടു​ത്തു​ന്ന​തു​പോ​ലെ, അവൻ യജമാ​നന്റെ ഉപദേ​ശ​ങ്ങ​ളു​ടെ വളരെ​യ​ധി​ക​മായ പ്രാ​യോ​ഗിക ബാധക​മാ​ക്കൽ നടത്തു​ന്നുണ്ട്‌. അതേസ​മയം യഹോ​വ​യു​ടെ നാമം (പുതി​യ​ലോക ഭാഷാ​ന്തരം) 13 പ്രാവ​ശ്യം കാണുന്നു. അവന്റെ വാഗ്‌ദ​ത്ത​ങ്ങളെ വിശ്വാ​സം കാക്കുന്ന ക്രിസ്‌ത്യാ​നി​കൾക്കു​ളള പ്രതി​ഫ​ല​മാ​യി ഊന്നി​പ്പ​റ​യു​ന്നു. (4:10; 5:11) യാക്കോബ്‌ തന്റെ പ്രാ​യോ​ഗി​ക​ബു​ദ്ധ്യു​പ​ദേശം വികസി​പ്പി​ക്കു​ന്ന​തി​നു ദൃഷ്ടാ​ന്ത​ങ്ങൾക്കാ​യും യോജിച്ച ഉദ്ധരണി​കൾക്കാ​യും ആവർത്തിച്ച്‌ എബ്രായ തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗി​ക്കു​ന്നു. “തിരു​വെ​ഴു​ത്തി​ന്നു ഒത്തവണ്ണം”, “തിരു​വെ​ഴു​ത്തു നിവൃ​ത്തി​യാ​യി,” ‘തിരു​വെ​ഴു​ത്തു സംസാ​രി​ക്കു​ന്നു’ എന്നിങ്ങ​നെ​യു​ളള പ്രയോ​ഗ​ങ്ങ​ളാൽ അവൻ ഉറവിനെ തിരി​ച്ച​റി​യി​ക്കു​ന്നു; തുടർന്ന്‌ അവൻ ഈ തിരു​വെ​ഴു​ത്തു​കളെ ക്രിസ്‌തീയ ജീവി​ത​ത്തി​നു ബാധക​മാ​ക്കു​ന്നു. (2:8, 23; 4:5) ബുദ്ധ്യു​പ​ദേ​ശ​ത്തി​ലെ ആശയങ്ങൾ വ്യക്തമാ​ക്കു​മ്പോ​ഴും യോജി​പ്പു​ളള ഒരു സാകല്യ​മെന്ന നിലയിൽ ദൈവ​വ​ച​ന​ത്തിൽ വിശ്വാ​സം കെട്ടു​പ​ണി​ചെ​യ്യു​മ്പോ​ഴും യാക്കോബ്‌ അബ്രഹാ​മി​ന്റെ വിശ്വാ​സ​ത്തി​ന്റെ പ്രവൃ​ത്തി​കൾ, രാഹാ​ബി​ന്റെ പ്രവൃ​ത്തി​ക​ളാ​ലു​ളള വിശ്വാ​സ​പ്ര​ക​ടനം, ഇയ്യോ​ബി​ന്റെ വിശ്വ​സ്‌ത​മായ സഹനം, പ്രാർഥ​ന​യി​ലു​ളള ഏലിയാ​വി​ന്റെ ആശ്രയം എന്നിവയെ ഉചിത​മാ​യി പരാമർശി​ക്കു​ന്നു.—യാക്കോ. 2:21-25; 5:11, 17, 18; ഉല്‌പ. 22:9-12; യോശു. 2:1-21; ഇയ്യോ. 1:20-22; 42:10; 1 രാജാ. 17:1; 18:41-45.

16. യാക്കോബ്‌ ഏതു ബുദ്ധ്യു​പ​ദേ​ശ​വും മുന്നറി​യി​പ്പു​ക​ളും കൊടു​ക്കു​ന്നു, അങ്ങനെ​യു​ളള പ്രാ​യോ​ഗി​ക​ജ്ഞാ​നം ഏതുറ​വിൽനി​ന്നാണ്‌?

16 വചനം കേൾക്കു​ന്നവർ മാത്ര​മാ​യി​രി​ക്കാ​തെ ചെയ്യു​ന്ന​വ​രാ​യി​രി​ക്കു​ന്ന​തി​നും നീതി​പ്ര​വൃ​ത്തി​ക​ളാൽ വിശ്വാ​സം തെളി​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നും വിവിധ പീഡാ​നു​ഭ​വങ്ങൾ സഹിക്കു​ന്ന​തിൽ സന്തോഷം കണ്ടെത്തു​ന്ന​തി​നും ജ്ഞാനത്തി​നു​വേണ്ടി ദൈവ​ത്തോട്‌ അപേക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നും എല്ലായ്‌പോ​ഴും പ്രാർഥ​ന​യിൽ അവനോട്‌ അടുക്കു​ന്ന​തി​നും “കൂട്ടു​കാ​രനെ നിന്നെ​പ്പോ​ലെ തന്നേ സ്‌നേ​ഹി​ക്കേണം” എന്ന രാജകീയ നിയമം അനുസ​രി​ക്കു​ന്ന​തി​നു​മു​ളള യാക്കോ​ബി​ന്റെ ബുദ്ധ്യു​പ​ദേശം വില​പ്പെ​ട്ട​താണ്‌. (യാക്കോ. 1:22; 2:24; 1:2, 5; 4:8; 5:13-18; 2:8) തെററു പഠിപ്പി​ക്കു​ന്ന​തി​നും നാവിനെ ഹാനി​ക​ര​മാ​യി ഉപയോ​ഗി​ക്കു​ന്ന​തി​നും സഭയിൽ വർഗവി​വേ​ചനം ഉളവാ​ക്കു​ന്ന​തി​നും ഇന്ദ്രിയ സുഖം വാഞ്‌ഛി​ക്കു​ന്ന​തി​നും അഴിഞ്ഞു​പോ​കുന്ന ധനത്തിൽ ആശ്രയി​ക്കു​ന്ന​തി​നും എതിരായ അവന്റെ മുന്നറി​യി​പ്പു​കൾ ശക്തമാണ്‌. (3:1, 8; 2:4; 4:3; 5:1, 5) ലോക​വു​മാ​യു​ളള സഖിത്വം ആത്മീയ​വ്യ​ഭി​ചാ​ര​വും ദൈവ​ത്തോ​ടു​ളള ശത്രു​ത്വ​വു​മാ​യി​ത്തീ​രു​ന്നു​വെന്നു യാക്കോബ്‌ സുവ്യ​ക്ത​മാ​ക്കു​ന്നു. അവൻ ദൈവ​ദൃ​ഷ്ടി​യിൽ ശുദ്ധമായ പ്രാ​യോ​ഗിക ആരാധ​നാ​രൂ​പ​ത്തി​ന്റെ നിർവ​ചനം നൽകുന്നു: “അനാഥ​രെ​യും വിധവ​മാ​രെ​യും അവരുടെ സങ്കടത്തിൽ ചെന്നു കാണു​ന്ന​തും ലോക​ത്താ​ലു​ളള കളങ്കം പററാ​ത​വണ്ണം തന്നെത്താൻ കാത്തു​കൊ​ള​ളു​ന്ന​തും.” (4:4; 1:27) വളരെ പ്രാ​യോ​ഗി​ക​വും മനസ്സി​ലാ​ക്കാൻ എളുപ്പ​വു​മായ ഈ ബുദ്ധ്യു​പ​ദേ​ശ​മെ​ല്ലാം​ത​ന്നെ​യാണ്‌ ആദിമ​ക്രി​സ്‌തീ​യ​സ​ഭ​യു​ടെ ഈ ‘തൂണിൽ’നിന്നു പ്രതീ​ക്ഷി​ക്കാൻ കഴിയു​ന്നത്‌. (ഗലാ. 2:9) അതിലെ സൗമ്യ​മായ സന്ദേശം നമ്മുടെ പ്രക്ഷുബ്ധ കാലങ്ങ​ളിൽ ക്രിസ്‌ത്യാ​നി​കൾക്ക്‌ ഒരു വഴികാ​ട്ടി​യാ​യി തുടരു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ “നീതി എന്ന ഫലം” ഉളവാ​ക്കു​ന്നത്‌ “ഉയരത്തിൽനി​ന്നു​ളള ജ്ഞാന”മാണ്‌.—3:17, 18.

17. വിശ്വ​സ്‌ത​പ്ര​വൃ​ത്തി​ക​ളിൽ സഹിച്ചു​നിൽക്കു​ന്ന​തിന്‌ ഏതു ശക്തമായ കാരണം അവതരി​പ്പി​ക്ക​പ്പെ​ടു​ന്നു?

17 ദൈവ​രാ​ജ്യ​ത്തി​ലെ ജീവി​ത​മാ​കുന്ന തങ്ങളുടെ ലക്ഷ്യം പ്രാപി​ക്കാൻ തന്റെ സഹോ​ദ​രൻമാ​രെ സഹായി​ക്കു​ന്ന​തി​നു യാക്കോബ്‌ ആകാം​ക്ഷ​യു​ള​ള​വ​നാ​യി​രു​ന്നു. അതു​കൊണ്ട്‌ അവൻ അവരെ ഇങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു: “നിങ്ങളും ദീർഘ​ക്ഷ​മ​യോ​ടി​രി​പ്പിൻ; നിങ്ങളു​ടെ ഹൃദയം സ്ഥിരമാ​ക്കു​വിൻ; കർത്താ​വി​ന്റെ പ്രത്യക്ഷത സമീപി​ച്ചി​രി​ക്കു​ന്നു.” പീഡാ​നു​ഭവം സഹിച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു​വെ​ങ്കിൽ അവർ സന്തുഷ്ട​രാണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ ദൈവാം​ഗീ​കാ​രം “കർത്താവു തന്നെ സ്‌നേ​ഹി​ക്കു​ന്ന​വർക്കു വാഗ്‌ദ​ത്തം​ചെയ്‌ത ജീവകി​രീ​ടം” പ്രാപി​ക്കു​ന്ന​തി​നെ അർഥമാ​ക്കും. (5:8; 1:12) അങ്ങനെ ജീവകി​രീ​ട​ത്തി​ന്റെ ദൈവി​ക​വാ​ഗ്‌ദ​ത്ത​ത്തി​നു—സ്വർഗ​ങ്ങ​ളി​ലെ അമർത്ത്യ​ജീ​വ​നാ​യാ​ലും ഭൂമി​യി​ലെ നിത്യ​ജീ​വ​നാ​യാ​ലും—വിശ്വസ്‌ത പ്രവർത്ത​ന​ങ്ങ​ളിൽ സഹിച്ചു​നിൽക്കു​ന്ന​തി​നു​ളള ശക്തമായ കാരണ​മെന്ന നിലയിൽ ദൃഢത കൊടു​ത്തി​രി​ക്കു​ന്നു. തീർച്ച​യാ​യും ഈ വിശി​ഷ്ട​മായ ലേഖനം സ്വർഗ​ത്തി​ലെ​യോ നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു ആകുന്ന രാജ്യ​സ​ന്ത​തി​യാൽ ഭരിക്ക​പ്പെ​ടുന്ന യഹോ​വ​യു​ടെ പുതി​യ​ലോ​ക​ത്തി​ലെ​യോ നിത്യ​ജീ​വന്റെ ലാക്കിനെ എത്തിപ്പി​ടി​ക്കാൻ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കും.—2:5.

[അടിക്കു​റി​പ്പു​കൾ]

a യഹൂദ പുരാതനത്വങ്ങൾ, XX, 197-200 (IX, 1); വെബ്‌സ്‌റേ​റ​ഴ്‌സ്‌ ന്യൂ ബയോ​ഗ്ര​ഫി​ക്കൽ ഡിക്‌ഷ്‌നറി, 1983, പേജ്‌ 350.

b ചാർട്ടു കാണുക, പേജ്‌ 303.

[അധ്യയന ചോദ്യ​ങ്ങൾ]