വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 6—യോശുവ

ബൈബിൾ പുസ്‌തക നമ്പർ 6—യോശുവ

ബൈബിൾ പുസ്‌തക നമ്പർ 6—യോശുവ

എഴുത്തുകാരൻ: യോശുവ

എഴുതിയ സ്ഥലം: കനാൻ

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു.മു. ഏകദേശം 1450

ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. 1473-ഏകദേശം 1450

1. പൊ.യു.മു. 1473-ൽ ഇസ്രാ​യേ​ലി​നെ ഏതു സാഹച​ര്യം അഭിമു​ഖീ​ക​രി​ക്കു​ന്നു?

 വർഷം പൊ.യു.മു. 1473. രംഗം ഏററവും നാടകീ​യ​വും പുളക​പ്ര​ദ​വും. മോവാബ്‌ സമഭൂ​മി​യിൽ പാളയ​മ​ടി​ച്ചി​രി​ക്കുന്ന ഇസ്രാ​യേ​ല്യർ വാഗ്‌ദ​ത്ത​ദേ​ശത്തു പ്രവേ​ശി​ക്കാൻ നിലയു​റ​പ്പി​ച്ചി​രി​ക്കു​ക​യാണ്‌. യോർദാ​ന്റെ മറുക​ര​യി​ലെ ആ പ്രദേ​ശത്തു നിരവധി ചെറു​രാ​ജ്യ​ങ്ങൾ സ്ഥിതി​ചെ​യ്യു​ന്നു, ഓരോ​ന്നി​നും അതതിന്റെ സ്വകാര്യ സൈന്യ​ങ്ങൾ ഉണ്ട്‌. അവ അവയിൽത്തന്നെ ഛിദ്രി​ച്ച​വ​യും ഈജി​പ്‌തി​ന്റെ വർഷങ്ങ​ളി​ലെ അഴിമതി നിറഞ്ഞ മേൽക്കോ​യ്‌മ​യാൽ ബലഹീ​ന​വു​മാണ്‌. എന്നിരു​ന്നാ​ലും, ഇസ്രാ​യേൽജ​ന​തയെ സംബന്ധി​ച്ച​ട​ത്തോ​ളം എതിർപക്ഷം ശക്തമാണ്‌. ദേശത്തെ കീഴട​ക്ക​ണ​മെ​ങ്കിൽ യെരീ​ഹോ, ഹായി, ഹാസോർ, ലാഖീശ്‌ എന്നിങ്ങനെ കോട്ട​കെട്ടി ഉറപ്പിച്ച അനേകം നഗരങ്ങൾ പിടി​ച്ച​ട​ക്കേ​ണ്ട​തുണ്ട്‌. ദുർഘ​ട​മായ ഒരു സമയമാ​ണു തൊട്ടു​മു​മ്പിൽ സ്ഥിതി​ചെ​യ്യു​ന്നത്‌. നിർണാ​യ​ക​യു​ദ്ധം നടത്തി വിജയം​നേ​ടി​യേ തീരൂ, തന്റെ ജനത്തെ ആ ദേശത്തു കുടി​പാർപ്പി​ക്കു​മെ​ന്നു​ളള തന്റെ വാഗ്‌ദത്തം നിറ​വേ​റ​റു​ന്ന​തിന്‌ അവർക്കു​വേണ്ടി ശക്തമായ അത്ഭുത​ങ്ങ​ളോ​ടെ യഹോ​വ​തന്നെ രംഗ​പ്ര​വേ​ശം​ചെ​യ്യു​ന്നു. നിസ്സം​ശ​യ​മാ​യി, തന്റെ ജനത്തോ​ടു​ളള യഹോ​വ​യു​ടെ ഇടപെ​ട​ലു​ക​ളിൽ വളരെ മുന്തി​നിൽക്കുന്ന ഈ ഉത്തേജ​ക​മായ സംഭവങ്ങൾ രേഖ​പ്പെ​ടു​ത്തേ​ണ്ടി​വ​രും, അതും ഒരു ദൃക്‌സാ​ക്ഷി​യാൽ. ഇതിനു മോശ​യു​ടെ പിൻഗാ​മി​യാ​യി യഹോവ നിയമിച്ച യോശു​വ​യെ​ക്കാൾ മെച്ചമാ​യി ഏതു മനുഷ്യ​നു​ണ്ടാ​യി​രി​ക്കാൻ കഴിയും!—സംഖ്യാ. 27:15-23.

2. യോശു​വയെ നേതാ​വും എഴുത്തു​കാ​ര​നു​മാ​യി തിര​ഞ്ഞെ​ടു​ത്തത്‌ ഉചിത​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

2 ഒരു നേതാ​വും നടക്കാ​നി​രി​ക്കുന്ന സംഭവങ്ങൾ രേഖ​പ്പെ​ടു​ത്താ​നു​ളള ആളുമെന്ന നിലയിൽ യോശു​വ​യു​ടെ തിര​ഞ്ഞെ​ടുപ്പ്‌ അത്യന്തം ഉചിത​മാണ്‌. മരുഭൂ​മി​യിൽ കഴിഞ്ഞ 40 വർഷങ്ങ​ളി​ലു​ട​നീ​ളം അവൻ മോശ​യു​ടെ വളരെ അടുത്ത സഹകാ​രി​യാ​യി​രു​ന്നു. യോശുവ “ബാല്യം​മു​തൽ മോ​ശെ​യു​ടെ ശുശ്രൂ​ഷ​ക്കാ​ര​നാ​യി​രുന്ന”തുകൊണ്ട്‌ അവൻ ഒരു ആത്മീയ​നേ​താ​വും ഒരു സൈനി​ക​നേ​താ​വു​മെന്ന നിലയിൽ യോഗ്യ​നെന്നു തെളി​ഞ്ഞി​രു​ന്നു. (സംഖ്യാ. 11:28; പുറ. 24:13; 33:11; യോശു. 1:1) ഇസ്രാ​യേൽ ഈജി​പ്‌തു വിട്ട പൊ.യു.മു. 1513-ൽ അമാ​ലേ​ക്യ​രെ തോൽപ്പി​ച്ച​പ്പോൾ അവനാ​യി​രു​ന്നു ഇസ്രാ​യേ​ലി​ന്റെ പടത്തലവൻ. (പുറ. 17:9-14) കനാൻ ഒററു​നോ​ക്കാ​നു​ളള അപകട​ക​ര​മായ ദൗത്യ​ത്തി​നു​വേണ്ടി ഓരോ ഗോ​ത്ര​ത്തിൽനി​ന്നും ഓരോ​രു​ത്തരെ തിര​ഞ്ഞെ​ടു​ത്ത​പ്പോൾ, മോശ​യു​ടെ വിശ്വസ്‌ത സഹപ്ര​വർത്ത​ക​നും ഒരു നിർഭയ സേനാ​ധി​പ​നു​മെന്ന നിലയിൽ എഫ്രയീം​ഗോ​ത്രത്തെ പ്രതി​നി​ധാ​നം​ചെ​യ്യാൻ സ്വാഭാ​വി​ക​മാ​യും തിര​ഞ്ഞെ​ടു​ത്തത്‌ അവനെ​യാ​യി​രു​ന്നു. ആ അവസര​ത്തി​ലെ അവന്റെ ധൈര്യ​വും വിശ്വ​സ്‌ത​ത​യും വാഗ്‌ദ​ത്ത​ദേ​ശ​ത്തേ​ക്കു​ളള അവന്റെ പ്രവേ​ശ​ന​ത്തിന്‌ ഉറപ്പു​കൊ​ടു​ത്തു. (സംഖ്യാ. 13:8; 14:6-9, 30, 38) അതേ, നൂന്റെ മകനായ യോശുവ എന്ന ഈ മനുഷ്യൻ, “ആത്മാവു​ളള പുരു​ഷ​നാ​യി” “യഹോ​വ​യോ​ടു പൂർണ്ണ​മാ​യി പററി​നിന്ന,” “ജ്ഞാനാ​ത്മ​പൂർണ്ണ”നായ ഒരു മനുഷ്യ​നാണ്‌. “യോശു​വ​യു​ടെ കാല​ത്തൊ​ക്കെ​യും” “യിസ്രാ​യേൽ യഹോ​വയെ സേവിച്ച”ത്‌ അതിശ​യമല്ല.—സംഖ്യാ. 27:18; 32:12; ആവ. 34:9; യോശു. 24:31.

3. യോശുവ യഥാർഥ​ത്തിൽ ജീവി​ച്ചി​രുന്ന, യഹോ​വ​യു​ടെ ഒരു ദാസനും അവന്റെ പേർവ​ഹി​ക്കുന്ന പുസ്‌ത​ക​ത്തി​ന്റെ എഴുത്തു​കാ​ര​നു​മാ​യി​രു​ന്നു​വെന്ന്‌ എന്തു തെളി​യി​ക്കു​ന്നു?

3 യോശു​വ​യു​ടെ അനുഭ​വ​ജ്ഞാ​ന​ത്തി​ന്റെ​യും പരിശീ​ല​ന​ത്തി​ന്റെ​യും യഹോ​വ​യു​ടെ ഒരു സത്യാ​രാ​ധ​ക​നെന്ന നിലയി​ലു​ളള പരി​ശോ​ധി​ക്ക​പ്പെട്ട ഗുണങ്ങ​ളു​ടെ​യും നിലപാ​ടിൽ ‘ദൈവ​നി​ശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളു​ടെ’ എഴുത്തു​കാ​രി​ലൊ​രു​വ​നെന്ന നിലയിൽ ഉപയോ​ഗി​ക്ക​പ്പെ​ടു​ന്ന​തിന്‌ അവൻ തീർച്ച​യാ​യും യോഗ്യ​നാ​യി​രു​ന്നു. യോശുവ കേവലം കെട്ടു​ക​ഥാ​പു​രു​ഷനല്ല, പിന്നെ​യോ യഥാർഥ​ത്തിൽ ജീവി​ച്ചി​രുന്ന യഹോ​വ​യു​ടെ ഒരു ദാസനാ​യി​രു​ന്നു. ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളിൽ അവനെ പേരെ​ടു​ത്തു​പ​റ​ഞ്ഞി​ട്ടുണ്ട്‌. (പ്രവൃ. 7:45; എബ്രാ. 4:8) തന്റെ ജീവി​ത​കാ​ലത്തെ സംഭവ​ങ്ങ​ളെ​ക്കു​റിച്ച്‌ എഴുതാൻ മോശ ഉപയോ​ഗി​ക്ക​പ്പെ​ട്ട​തു​പോ​ലെ, അവന്റെ പിൻഗാ​മി​യായ യോശു​വ​തന്നെ സാക്ഷി​യാ​യി​രുന്ന സംഭവങ്ങൾ എഴുതാൻ അവൻ ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നതു യുക്തി​യു​ക്ത​മാണ്‌. ഈ പുസ്‌തകം സംഭവ​ങ്ങ​ളു​ടെ സാക്ഷി​യാ​യി​രുന്ന ഒരാൾ എഴുതി​യ​താ​ണെ​ന്നു​ള​ളതു യോശുവ 6:25 പ്രകട​മാ​ക്കു​ന്നുണ്ട്‌. യഹൂദ​പാ​ര​മ്പ​ര്യം എഴുത്തു​കാ​ര​നെന്ന ബഹുമതി യോശു​വ​ക്കാ​ണു കൊടു​ക്കു​ന്നത്‌. പുസ്‌ത​കം​തന്നെ “യോശുവ ഈ വചനങ്ങൾ ദൈവ​ത്തി​ന്റെ ന്യായ​പ്ര​മാ​ണ​പു​സ്‌ത​ക​ത്തിൽ എഴുതി” എന്നു പ്രസ്‌താ​വി​ക്കു​ന്നു.—യോശു. 24:26.

4. ബൈബിൾപ്ര​വചന നിവൃ​ത്തി​യാ​ലും പിൽക്കാല ബൈബി​ളെ​ഴു​ത്തു​കാ​രു​ടെ സാക്ഷ്യ​ത്താ​ലും യോശു​വ​യു​ടെ പുസ്‌ത​ക​ത്തി​ന്റെ വിശ്വാ​സ്യത തെളി​യി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ?

4 യെരീ​ഹോ​യു​ടെ നാശത്തി​ന്റെ സമയത്ത്‌, ആ നഗരത്തി​ന്റെ പുനർനിർമാ​ണം​സം​ബ​ന്ധി​ച്ചു യോശുവ ഒരു പ്രാവ​ച​നിക ശാപം ഉച്ചരിച്ചു, ഏതാണ്ട്‌ 500 വർഷം​ക​ഴിഞ്ഞ്‌ ഇസ്രാ​യേൽരാ​ജാ​വായ ആഹാബി​ന്റെ നാളു​ക​ളിൽ അതിനു ശ്രദ്ധേ​യ​മായ ഒരു നിവൃ​ത്തി​യു​ണ്ടാ​യി. (യോശു. 6:26; 1 രാജാ. 16:33, 34) യോശു​വ​യു​ടെ പുസ്‌ത​ക​ത്തി​ന്റെ വിശ്വാ​സ്യത അതിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന അനേകം സംഭവ​ങ്ങളെ പിൽക്കാല ബൈബി​ളെ​ഴു​ത്തു​കാർ പരാമർശി​ക്കു​ന്ന​തിൽനി​ന്നു കൂടു​ത​ലാ​യി സ്ഥിരീ​ക​രി​ക്ക​പ്പെ​ടു​ന്നു. സങ്കീർത്ത​ന​ക്കാർ പലപ്പോ​ഴും ഇവയെ പരാമർശി​ക്കു​ന്നുണ്ട്‌. (സങ്കീ. 44:1-3; 78:54, 55; 105:42-45; 135:10-12; 136:17-22), നെഹെ​മ്യാ​വും (നെഹെ. 9:22-25), യെശയ്യാ​വും (യെശ. 28:21), അപ്പോ​സ്‌ത​ല​നായ പൗലൊ​സും (പ്രവൃ. 13:19; എബ്രാ. 11:30, 31) ശിഷ്യ​നായ യാക്കോ​ബും (യാക്കോ. 2:25) അങ്ങനെ ചെയ്യുന്നു.

5. (എ) യോശു​വ​യു​ടെ പുസ്‌തകം ഏതു കാലഘ​ട്ടത്തെ ഉൾപ്പെ​ടു​ത്തു​ന്നു? (ബി)  യോശുവ എന്ന പേർ ഉചിത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

5 യോശു​വ​യു​ടെ പുസ്‌തകം പൊ.യു.മു. 1473-ലെ കനാനി​ലേ​ക്കു​ളള പ്രവേ​ശനം മുതൽ സാധ്യ​ത​യ​നു​സ​രി​ച്ചു യോശുവ മരിച്ച വർഷമായ പൊ.യു.മു. ഏതാണ്ട്‌ 1450 വരെയു​ളള 20-ൽപ്പരം വർഷത്തെ ഉൾപ്പെ​ടു​ത്തു​ന്നു. “യഹോവ രക്ഷയാ​കു​ന്നു” എന്നർഥ​മു​ളള യോശുവ (എബ്രായ, യെഹോ​ഷ്വാ) എന്ന പേർതന്നെ ദേശത്തി​ന്റെ ജയിച്ച​ട​ക്ക​ലി​ന്റെ കാലത്തെ ദൃശ്യ​നേ​താ​വെന്ന റോളി​ന്റെ വീക്ഷണ​ത്തിൽ ഏററവും ഉചിത​മാണ്‌. അവൻ വിമോ​ച​ക​നെന്ന നിലയിൽ സകല മഹത്ത്വ​വും യഹോ​വ​ക്കാ​ണു കൊടു​ത്തത്‌. സെപ്‌റ​റു​വ​ജിൻറിയേശൂസ്‌ (യെഹോ​ഷ്വാ​യു​ടെ ഗ്രീക്ക്‌ തത്തുല്യ​പദം) എന്നാണ്‌ ഈ പുസ്‌തകം വിളി​ക്ക​പ്പെ​ടു​ന്നത്‌, ഇതിൽനി​ന്നാ​ണു യേശു എന്ന പേർ വന്നത്‌. ധൈര്യം, അനുസ​രണം, നിർമലത എന്നീ തന്റെ സദ്‌ഗു​ണ​ങ്ങ​ളിൽ യോശുവ യഥാർഥ​മാ​യി “നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു”വിന്റെ ഒരു മഹനീയ പ്രവാചക മാതൃ​ക​യാണ്‌.—റോമ. 5:1.

യോശു​വ​യു​ടെ പുസ്‌ത​ക​ത്തി​ന്റെ ഉളളടക്കം

6. യോശുവ എന്ന ബൈബിൾപു​സ്‌തകം ഏതു സ്വാഭാ​വിക വിഭാ​ഗ​ങ്ങ​ളാ​യി തിരി​യു​ന്നു?

6 പുസ്‌തകം നാലു സ്വാഭാ​വിക വിഭാ​ഗ​ങ്ങ​ളിൽ പെടുന്നു: (1) വാഗ്‌ദ​ത്ത​ദേ​ശ​ത്തേ​ക്കു​ളള നദിക​ടക്കൽ (2) കനാന്റെ ജയിച്ച​ടക്കൽ (3) ദേശം വിഭാ​ഗി​ച്ചു​കൊ​ടു​ക്കൽ (4) യോശു​വ​യു​ടെ വിടവാ​ങ്ങൽ പ്രബോ​ധ​നങ്ങൾ. മുഴു​വി​വ​ര​ണ​വും ഉജ്ജ്വല​മാ​യി അവതരി​പ്പി​ച്ചി​രി​ക്കു​ന്നു, കോരി​ത്ത​രി​പ്പി​ക്കുന്ന രസകര​മായ സംഭവങ്ങൾ നിറഞ്ഞ​തു​മാ​ണത്‌.

7. യഹോവ യോശു​വക്ക്‌ ഏതു പ്രോ​ത്സാ​ഹ​ന​വും ബുദ്ധ്യു​പ​ദേ​ശ​വും കൊടു​ക്കു​ന്നു?

7 വാഗ്‌ദ​ത്ത​ദേ​ശ​ത്തേ​ക്കു​ളള നദി കടക്കൽ (1:1–5:12). ഭാവി​പ​രി​ശോ​ധ​നകൾ അറിഞ്ഞു​കൊണ്ട്‌, തുടക്ക​ത്തിൽതന്നെ യഹോവ യോശു​വക്ക്‌ ഉറപ്പും നല്ല ബുദ്ധ്യു​പ​ദേ​ശ​വും കൊടു​ക്കു​ന്നു: “നല്ല ഉറപ്പും ധൈര്യ​വും ഉളളവ​നാ​യി​മാ​ത്രം ഇരിക്ക. . . ഈ ന്യായ​പ്ര​മാ​ണ​പു​സ്‌ത​ക​ത്തി​ലു​ള​ളതു നിന്റെ വായിൽനി​ന്നു നീങ്ങി​പ്പോ​ക​രു​തു; അതിൽ എഴുതി​യി​രി​ക്കു​ന്ന​തു​പോ​ലെ ഒക്കെയും പ്രമാ​ണി​ച്ചു​ന​ട​ക്കേ​ണ്ട​തി​ന്നു നീ രാവും പകലും അതു ധ്യാനി​ച്ചു​കൊ​ണ്ടി​രി​ക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധി​ക്കും; നീ കൃതാർത്ഥ​നാ​യും ഇരിക്കും. നിന്റെ ദൈവ​മായ യഹോവ നീ പോകു​ന്നേ​ട​ത്തൊ​ക്കെ​യും നിന്നോ​ടു​കൂ​ടെ ഉളളതു​കൊ​ണ്ടു ഉറപ്പും ധൈര്യ​വു​മു​ള​ള​വ​നാ​യി​രിക്ക . . . എന്നു ഞാൻ നിന്നോ​ടു കല്‌പി​ച്ചു​വ​ല്ലോ.” (1:7-9) യോശുവ യഥാർഥ നേതാ​വും അധിപ​നു​മെന്ന നിലയിൽ യഹോ​വക്കു ബഹുമതി കൊടു​ക്കു​ക​യും കൽപ്പി​ച്ചി​രു​ന്ന​തു​പോ​ലെ യോർദാൻ കടക്കു​ന്ന​തിന്‌ ഉടൻതന്നെ ഒരുങ്ങി​ത്തു​ട​ങ്ങു​ക​യും ചെയ്യുന്നു. ഇസ്രാ​യേ​ല്യർ മോശ​യു​ടെ പിൻഗാ​മി​യെന്ന നിലയിൽ അവനെ സ്വീക​രി​ക്കു​ന്നു, അവർ വിശ്വ​സ്‌ത​രാ​യി​രി​ക്കു​മെന്നു പ്രതിജ്ഞ ചെയ്യുന്നു. അപ്പോൾ കനാന്റെ ജയിച്ച​ട​ക്ക​ലി​നാ​യി മുന്നോട്ട്‌!

8. (എ) രാഹാബ്‌ എങ്ങനെ വിശ്വാ​സം പ്രകട​മാ​ക്കു​ന്നു? (ബി) യഹോവ ഇസ്രാ​യേ​ലി​ന്റെ മധ്യേ തന്നേത്തന്നെ ഒരു “ജീവനു​ളള ദൈവം” എന്നു തെളി​യി​ക്കു​ന്നത്‌ എങ്ങനെ?

8 യെരീ​ഹോ ഒററു​നോ​ക്കാൻ രണ്ടു പുരു​ഷൻമാ​രെ അയയ്‌ക്കു​ന്നു. വേശ്യ​യായ രാഹാബ്‌ തന്റെ ജീവനെ അപകട​ത്തി​ലാ​ക്കി​ക്കൊ​ണ്ടു ചാരൻമാ​രെ ഒളിപ്പി​ച്ച​തു​വഴി യഹോ​വ​യി​ലു​ളള തന്റെ വിശ്വാ​സം പ്രകട​മാ​ക്കാൻ അവസരം തക്കത്തി​ലു​പ​യോ​ഗി​ക്കു​ന്നു. പ്രതി​ഫ​ല​മാ​യി യെരീ​ഹോ​യെ നശിപ്പി​ക്കു​മ്പോൾ അവളെ ഒഴിവാ​ക്കു​മെന്നു ചാരൻമാർ സത്യം​ചെ​യ്യു​ന്നു. ഇസ്രാ​യേ​ല്യർ നിമിത്തം ദേശത്തെ സകല നിവാ​സി​ക​ളും അധൈ​ര്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നു​ളള വാർത്ത തിരി​കെ​വ​രു​ന്നു. റിപ്പോർട്ട്‌ അനുകൂ​ല​മാ​യ​തി​നാൽ വെളള​പ്പൊ​ക്ക​മു​ണ്ടാ​യി​രുന്ന യോർദാൻന​ദി​യി​ങ്ക​ലേക്കു യോശുവ സത്വരം നീങ്ങുന്നു. താൻ യോശു​വയെ പിന്താ​ങ്ങു​ന്നു​ണ്ടെ​ന്നും, മോശ​യു​ടെ കാല​ത്തെ​പ്പോ​ലെ, ഇസ്രാ​യേ​ലി​ന്റെ മധ്യത്തിൽ ഒരു “ജീവനു​ളള ദൈവം” ഉണ്ടെന്നു​മു​ള​ള​തി​നു യഹോവ ഇപ്പോൾ പ്രത്യ​ക്ഷ​മായ തെളിവു കൊടു​ക്കു​ന്നു. (3:10) ഉടമ്പടി​യു​ടെ പെട്ടകം ചുമക്കുന്ന പുരോ​ഹി​തൻമാർ യോർദാ​നിൽ കാലു​കു​ത്തു​മ്പോൾ മേൽഭാ​ഗ​ത്തു​നി​ന്നു​ളള വെളളം കുന്നു​കൂ​ടു​ക​യും ഉണങ്ങിയ നിലത്തു​കൂ​ടെ കടക്കാൻ ഇസ്രാ​യേ​ല്യ​രെ അനുവ​ദി​ക്കു​ക​യും ചെയ്യുന്നു. യോശുവ നദിയു​ടെ നടുവിൽനിന്ന്‌ ഒരു സ്‌മാ​ര​ക​മാ​യി 12 കല്ലുകൾ എടുക്കു​ക​യും വേറെ 12 കല്ലുകൾ നദിയിൽ പുരോ​ഹി​തൻമാർ നിൽക്കു​ന്ന​ടത്തു സ്ഥാപി​ക്കു​ക​യും ചെയ്യുന്നു. അതിനു​ശേഷം പുരോ​ഹി​തൻമാർ കടക്കു​ക​യും വെളളം വെളള​പ്പൊ​ക്ക​ത്തി​ന്റെ അവസ്ഥയി​ലേക്കു മടങ്ങി​വ​രു​ക​യും ചെയ്യുന്നു.

9. അടുത്ത​താ​യി ഗിൽഗാ​ലിൽ എന്തു സംഭവി​ക്കു​ന്നു?

9 കുറുകെ കടന്ന​ശേഷം ജനം യോർദാ​നും യെരീ​ഹോ​യ്‌ക്കും ഇടയിൽ ഗിൽഗാ​ലിൽ പാളയ​മ​ടി​ക്കു​ന്നു, ഇവിടെ യോശുവ വരാനു​ളള തലമു​റ​കൾക്ക്‌ ഒരു സാക്ഷ്യ​മാ​യും “ഭൂമി​യി​ലെ സകല ജാതി​ക​ളും യഹോ​വ​യു​ടെ കൈ ശക്തിയു​ള​ള​തെന്നു അറിഞ്ഞു നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ എന്നേക്കും ഭയപ്പെ​ടേ​ണ്ടതി”ന്നായും സ്‌മാ​ര​ക​ക്ക​ല്ലു​കൾ നാട്ടുന്നു. (4:24) (അതിനു​ശേഷം ഗിൽഗാൽ കുറേ കാല​ത്തേക്ക്‌ ഒരു അടിസ്ഥാന പാളയ​മാ​യി ഉപയോ​ഗി​ച്ചി​രി​ക്കാ​മെന്നു യോശുവ 10:15 സൂചി​പ്പി​ക്കു​ന്നു.) ഇവി​ടെ​വെ​ച്ചാണ്‌ ഇസ്രാ​യേൽപു​രു​ഷൻമാ​രെ പരിച്‌ഛേദന കഴിപ്പി​ക്കു​ന്നത്‌, കാരണം മരുഭൂ​മി​യാ​ത്ര​ക്കാ​ലത്തു പരിച്‌ഛേദന കഴിപ്പി​ക്ക​ലി​ല്ലാ​യി​രു​ന്നു. പെസഹ ആഘോ​ഷി​ക്കു​ന്നു, മന്നാ നിലയ്‌ക്കു​ന്നു, ഒടുവിൽ ഇസ്രാ​യേ​ല്യർ ദേശത്തെ വിളവു ഭക്ഷിച്ചു​തു​ട​ങ്ങു​ന്നു.

10. യെരീ​ഹോ​യു​ടെ പിടി​ച്ച​ടക്കൽ സംബന്ധി​ച്ചു യഹോവ യോശു​വയെ എങ്ങനെ പ്രബോ​ധി​പ്പി​ക്കു​ന്നു, ഏതു നാടകീയ പ്രവർത്തനം തുടർന്നു നടക്കുന്നു?

10 കനാന്റെ ജയിച്ച​ടക്കൽ (5:13–12:24). ഇപ്പോൾ ആദ്യത്തെ ലക്ഷ്യസ്ഥാ​നം ആക്രമ​ണ​സാ​ധ്യ​മായ അകലത്തിൽ സ്ഥിതി​ചെ​യ്യു​ന്നു. എന്നാൽ “അടച്ചു ഉറപ്പാ​ക്കി​യി​രുന്ന” മതിലു​ക​ളോ​ടു​കൂ​ടിയ ഈ യെരീ​ഹോ നഗരത്തെ എങ്ങനെ പിടി​ച്ച​ട​ക്കും? (6:1) യഹോ​വ​തന്നെ നടപടി​ക്ര​മ​ത്തി​ന്റെ വിശദാം​ശങ്ങൾ നൽകുന്നു. യോശു​വയെ ഉപദേ​ശി​ക്കാൻ “യഹോ​വ​യു​ടെ സൈന്യ​ത്തി​ന്റെ അധിപതി”യെ അയച്ചു​കൊ​ണ്ടു​തന്നെ. (5:14) ദിവസം ഒരു പ്രാവ​ശ്യം വീതം ആറുദി​വസം ഇസ്രാ​യേൽ സൈന്യം നഗരത്തി​നു ചുററും മാർച്ചു​ചെ​യ്യണം, മുന്നിൽ പടയാ​ളി​ക​ളും പിറകേ ഘോഷ​യാ​ത്ര​യാ​യി ആട്ടിൻകൊ​മ്പു​കൊ​ണ്ടു​ളള കാഹള​മൂ​തുന്ന പുരോ​ഹി​തൻമാ​രും ഉടമ്പടി​യു​ടെ പെട്ടകം ചുമക്കുന്ന മററു​ള​ള​വ​രും പുറ​പ്പെ​ടണം. ഏഴാം ദിവസം അവർ ഏഴു പ്രാവ​ശ്യം ചുററണം. യോശുവ വിശ്വ​സ്‌ത​മാ​യി ആജ്ഞകൾ ജനങ്ങളെ അറിയി​ക്കു​ന്നു. കൽപ്പി​ച്ചി​രു​ന്ന​തു​പോ​ലെ​തന്നെ കൃത്യ​മാ​യി സൈന്യ​ങ്ങൾ യെരീ​ഹോ​യ്‌ക്കു ചുററും മാർച്ചു​ചെ​യ്യു​ന്നു. യാതൊ​രു വാക്കും ഉച്ചരി​ക്കു​ന്നില്ല. കാൽപെ​രു​മാ​റ​റ​വും പുരോ​ഹി​തൻമാ​രാ​ലു​ളള കാഹള​മൂ​ത്തു​മ​ല്ലാ​തെ ശബ്ദം കേൾപ്പാ​നില്ല. അനന്തരം, അന്തിമ​ദി​വ​സ​ത്തിൽ ഏഴാമത്തെ ചുററി​ന​ട​പ്പി​ന്റെ പൂർത്തീ​ക​ര​ണ​ശേഷം ആർപ്പി​ടാൻ യോശുവ അവർക്ക്‌ അറിയി​പ്പു​കൊ​ടു​ക്കു​ന്നു. അവർ “ഒരു വലിയ പോർവി​ളി”യായി ആർപ്പി​ടു​ക​തന്നെ ചെയ്യു​മ്പോൾ യെരീ​ഹോ​യു​ടെ മതിലു​കൾ നിലം​പ​തി​ക്കു​ന്നു! (6:20) എല്ലാവ​രും ഏകോ​പി​ച്ചു നഗരത്തി​ലേക്കു പാഞ്ഞു​ക​യറി അതിനെ പിടി​ച്ച​ടക്കി അഗ്നിക്കി​ര​യാ​ക്കു​ന്നു. വിശ്വ​സ്‌ത​യായ രാഹാ​ബി​നും അവളുടെ ഭവനക്കാർക്കും മാത്രമേ വിടുതൽ ലഭിക്കു​ന്നു​ളളു.

11. ഹായി​യി​ലെ പ്രാരം​ഭ​പ​രാ​ജ​യ​ത്തിന്‌ എങ്ങനെ പരിഹാ​രം വരുത്തു​ന്നു?

11 ഇനി പടിഞ്ഞാ​റോ​ട്ടു ഹായി​യി​ലേക്ക്‌! നഗരം പിടി​ച്ച​ട​ക്കാൻ അയയ്‌ക്ക​പ്പെട്ട 3,000 ഇസ്രാ​യേല്യ പടയാ​ളി​കളെ ഹായി​യി​ലെ പടജ്ജനം തുരത്തു​മ്പോൾ മറെറാ​രു അനായാ​സ​വി​ജ​യ​ത്തി​ന്റെ ഉറപ്പു കൊടും​ഭീ​തി​യാ​യി മാറുന്നു. എന്തു സംഭവി​ച്ചി​രി​ക്കു​ന്നു? യഹോവ അവരെ കൈവി​ട്ടി​രി​ക്കു​ന്നു​വോ? യോശുവ ആകാം​ക്ഷ​യോ​ടെ യഹോ​വ​യോട്‌ അന്വേ​ഷി​ക്കു​ന്നു. യെരീ​ഹോ​യി​ലെ സകലവും നശിപ്പി​ച്ചു​ക​ള​യ​ണ​മെ​ന്നു​ളള കൽപ്പനക്കു വിരു​ദ്ധ​മാ​യി പാളയ​ത്തിൽ ആരോ എന്തോ മോഷ്ടിച്ച്‌ ഒളിച്ചു​വെ​ച്ചു​കൊണ്ട്‌ അനുസ​ര​ണ​ക്കേടു കാണി​ച്ചി​രി​ക്കു​ന്നു​വെന്നു യഹോവ മറുപടി പറയുന്നു. യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്തോ​ടെ തുടർന്നു നേട്ടങ്ങ​ളു​ണ്ടാ​ക്കു​ന്ന​തിന്‌ ഇസ്രാ​യേൽ മുന്നമേ പാളയ​ത്തിൽനിന്ന്‌ ഈ അശുദ്ധി നീക്കേ​ണ്ട​താണ്‌. ദിവ്യ മാർഗ​നിർദേ​ശ​ത്തിൽ ദുഷ്‌പ്ര​വൃ​ത്തി​ക്കാ​ര​നായ ആഖാൻ കണ്ടുപി​ടി​ക്ക​പ്പെ​ടു​ന്നു, അയാളും കുടും​ബ​വും കല്ലെറി​ഞ്ഞു​കൊ​ല്ല​പ്പെ​ടു​ന്നു. യഹോ​വ​യു​ടെ പ്രീതി വീണ്ടു​കി​ട്ടി​യ​തോ​ടെ ഇസ്രാ​യേ​ല്യർ ഇപ്പോൾ ഹായി​ക്കെ​തി​രെ നീങ്ങുന്നു. വീണ്ടും ഒരിക്കൽകൂ​ടെ പ്രയോ​ഗി​ക്കാ​നു​ളള തന്ത്രം യഹോ​വ​തന്നെ വെളി​പ്പെ​ടു​ത്തു​ന്നു. ഹായി​യി​ലെ നിവാ​സി​കൾ തങ്ങളുടെ ചുവരു​ക​ളു​ളള നഗരത്തിൽനി​ന്നു പുറത്തു​വ​രാൻ പ്രലോ​ഭി​ത​രാ​കു​ക​യും ഒരു പതിയി​രു​പ്പിൽ കുടു​ങ്ങി​പ്പോ​കു​ക​യും ചെയ്യുന്നു. നഗരം പിടി​ക്ക​പ്പെ​ടു​ക​യും സകല നിവാ​സി​ക​ളോ​ടും​കൂ​ടെ നശിപ്പി​ക്ക​പ്പെ​ടു​ക​യും ചെയ്യുന്നു. (8:26-28) ശത്രു​വി​നോ​ടു വിട്ടു​വീ​ഴ്‌ച​യില്ല!

12. യോശുവ അടുത്ത​താ​യി ഏതു ദിവ്യ​കൽപ്പന നിറ​വേ​റ​റു​ന്നു?

12 മോശ​മു​ഖാ​ന്ത​ര​മു​ളള യഹോ​വ​യു​ടെ കൽപ്പന അനുസ​രി​ച്ചു​കൊ​ണ്ടു യോശുവ പിന്നെ ഏബാൽപർവ​ത​ത്തിൽ ഒരു യാഗപീ​ഠം പണിയു​ക​യും അതിൽ “ന്യായ​പ്ര​മാ​ണ​ത്തി​ന്റെ ഒരു പകർപ്പു” എഴുതു​ക​യും ചെയ്യുന്നു. (8:32) അനന്തരം അവൻ മുഴു​ജ​ന​ത​യു​ടെ​യും സഭ, പകുതി​പേർ ഗെരി​സീം പർവത​ത്തി​ലും പകുതി ഏബാൽ പർവത​ത്തി​ലും നിൽക്കെ ന്യായ​പ്ര​മാ​ണ​ത്തി​ലെ വചനങ്ങ​ളും ഒപ്പം അനു​ഗ്ര​ഹ​വും ശാപവും വായി​ക്കു​ന്നു.—ആവ. 11:29; 27:1-13.

13. ഗിബെ​യോ​ന്യർ “സാമർഥ്യ​ത്തോ​ടെ” പ്രവർത്തി​ക്കു​ന്ന​തിൽനിന്ന്‌ എന്തു ഫലമു​ണ്ടാ​കു​ന്നു?

13 ആക്രമ​ണ​ത്തി​ന്റെ ശീഘ്ര​പു​രോ​ഗ​തി​യിൽ ഭയന്നു കനാനി​ലെ നിരവധി ചെറു​രാ​ജ്യ​ങ്ങൾ യോശു​വ​യു​ടെ മുന്നേ​ററം തടയാ​നു​ളള ശ്രമത്തിൽ സംഘടി​ക്കു​ന്നു. ഏതായാ​ലും, ‘യോശുവ യെരീ​ഹോ​വി​നോ​ടും ഹായി​യോ​ടും ചെയ്‌തതു ഗിബെ​യോ​ന്യർ കേട്ട​പ്പോൾ അവർ സാമർഥ്യ​ത്തോ​ടെ പ്രവർത്തി​ക്കു​ന്നു’ (യോശു. 9:3, 4, NW) കനാനിൽനി​ന്നു വിദൂ​ര​ത്തി​ലു​ളള ഒരു ദേശത്തു​നി​ന്നു വരുന്ന​താ​യി നടിച്ചു​കൊണ്ട്‌, “അവരെ ജീവ​നോ​ടെ രക്ഷിക്കു”ന്നതിന്‌ അവർ യോശു​വ​യു​മാ​യി ഒരു ഉടമ്പടി​ചെ​യ്യു​ന്നു. ഉപായം കണ്ടുപി​ടി​ക്ക​പ്പെ​ട്ട​പ്പോൾ, ഇസ്രാ​യേ​ല്യർ ഉടമ്പടി​യെ മാനി​ക്കു​ന്നു, എന്നാൽ ഗിബെ​യോ​ന്യ​രെ ‘ഏററവും താണ അടിമ​ക​ളെ​പ്പോ​ലെ’ “വിറകു കീറു​ന്ന​വ​രും വെളളം കോരു​ന്ന​വ​രും” ആക്കുക​യും ഹാമിന്റെ പുത്ര​നായ കനാ​ന്റെ​മേ​ലു​ളള നോഹ​യു​ടെ നിശ്വസ്‌ത ശാപത്തെ ഭാഗി​ക​മാ​യി നിവർത്തി​ക്കു​ക​യും ചെയ്യുന്നു.—യോശു. 9:15, 27; ഉല്‌പ. 9:25.

14. താൻ ഇസ്രാ​യേ​ലി​നു​വേണ്ടി പോരാ​ടു​ക​യാ​ണെന്നു യഹോവ ഗിബെ​യോ​നിൽ എങ്ങനെ പ്രകട​മാ​ക്കു​ന്നു?

14 ഗിബെ​യോ​ന്യ​രു​ടെ ഈ കൂറു​മാ​ററം ചെറിയ സംഗതി​യല്ല, കാരണം “ഗിബെ​യോൻ . . . വലി​യോ​രു പട്ടണവും ഹായി​യെ​ക്കാൾ വലിയ​തും അവിടത്തെ പുരു​ഷൻമാർ എല്ലാവ​രും പരാ​ക്ര​മ​ശാ​ലി​ക​ളും ആയിരു​ന്നു.” (യോശു. 10:2) യെരു​ശ​ലേ​മി​ലെ രാജാ​വായ അദോനീ-സേദെക്ക്‌ ഇതിൽ തനിക്കും കനാനി​ലെ മററു രാജ്യ​ങ്ങൾക്കും ഒരു ഭീഷണി കാണുന്നു. ശത്രു​പ​ക്ഷ​ത്തി​ലേ​ക്കു​ളള കൂറു​മാ​ററം തടയു​ന്ന​തിന്‌ ഒരു മാതൃക വെച്ചേ തീരൂ. അതു​കൊണ്ട്‌ അദോനീ-സേദെ​ക്കും വേറെ (ഹെ​ബ്രോൻ, യർമൂത്ത്‌, ലാഖീശ്‌, എഗ്ലോൻ എന്നീ നഗരരാ​ജ്യ​ങ്ങ​ളി​ലെ) നാലു രാജാ​ക്കൻമാ​രും സംഘടി​ച്ചു ഗിബെ​യോ​നെ​തി​രെ യുദ്ധം ചെയ്യുന്നു. ഗിബെ​യോ​ന്യ​രോ​ടു​ളള തന്റെ ഉടമ്പടി മാനി​ച്ചു​കൊ​ണ്ടു യോശുവ അവരെ സഹായി​ക്കു​ന്ന​തി​നു രാത്രി​മു​ഴു​വൻ മാർച്ചു​ചെ​യ്യു​ക​യും അഞ്ചു രാജാ​ക്കൻമാ​രു​ടെ സൈന്യ​ങ്ങളെ തുരത്തു​ക​യും ചെയ്യുന്നു. യഹോവ ഒരിക്കൽകൂ​ടെ വിനാ​ശ​ക​ര​മായ ഫലങ്ങ​ളോ​ടെ മനുഷ്യാ​തീ​ത​ശ​ക്തി​ക​ളെ​യും അടയാ​ള​ങ്ങ​ളെ​യും ഉപയോ​ഗി​ച്ചു​കൊ​ണ്ടു യുദ്ധത്തിൽ ചേരുന്നു. ആകാശ​ത്തു​നി​ന്നു ശക്തമായ കൻമഴ വർഷി​ക്കു​ക​യും ഇസ്രാ​യേ​ല്യ​വാൾ നശിപ്പി​ച്ച​തി​നെ​ക്കാൾ കൂടുതൽ പേരെ കൊല്ലു​ക​യും ചെയ്യുന്നു. പിന്നീട്‌ അത്ഭുത​ങ്ങ​ളിൽവെച്ച്‌ അത്ഭുതം, ‘സൂര്യൻ ആകാശ​മ​ദ്ധ്യേ ഒരു ദിവസം​മു​ഴു​വൻ അസ്‌ത​മി​ക്കാ​തെ നിൽക്കു​ന്നു.’ (10:13) അങ്ങനെ തുരത്തൽന​ട​പടി പൂർത്തി​യാ​ക്കാൻ കഴിയും. ലോക​ജ്ഞാ​നി​കൾ ഈ അത്ഭുത​സം​ഭ​വത്തെ സംശയ​ത്തോ​ടെ വീക്ഷി​ക്കാൻ ശ്രമി​ച്ചേ​ക്കാം, എന്നാൽ വിശ്വാ​സ​മു​ള​ളവർ പ്രപഞ്ച​ശ​ക്തി​കളെ നിയ​ന്ത്രി​ക്കാ​നും അവയെ തന്റെ ഇഷ്ടപ്ര​കാ​രം നയിക്കാ​നു​മു​ളള യഹോ​വ​യു​ടെ ശക്തി​യെ​ക്കു​റി​ച്ചു​ളള പൂർണ​ബോ​ധ​ത്തോ​ടെ ദിവ്യ​രേ​ഖയെ സ്വീക​രി​ക്കു​ന്നു. യഥാർഥ​ത്തിൽ “യഹോവ തന്നേയാ​യി​രു​ന്നു ഇസ്രാ​യേ​ലി​ന്നു​വേണ്ടി യുദ്ധം​ചെ​യ്‌തതു.”—10:14.

15. ഹാസോ​രി​ലെ ആക്രമ​ണ​ത്തി​ന്റെ ഗതിയും പാരമ്യ​വും വർണി​ക്കുക.

15 അഞ്ചു രാജാ​ക്കൻമാ​രെ നിഗ്ര​ഹി​ച്ച​ശേഷം, യോശുവ മക്കേദാ​യെ നശിപ്പി​ക്കു​ന്നു. പെട്ടെന്നു തെക്കോ​ട്ടു കടന്നു​കൊണ്ട്‌ അവൻ ലിബ്‌ന, ലാഖീശ്‌, എഗ്ലോൻ, ഹെ​ബ്രോൻ, ദെബീർ എന്നിങ്ങനെ ഉപ്പുക​ട​ലി​നും മഹാസ​മു​ദ്ര​ത്തി​നു​മി​ട​ക്കു​ളള കുന്നു​ക​ളി​ലെ നഗരങ്ങളെ പൂർണ​മാ​യും നശിപ്പി​ക്കു​ന്നു. ഇപ്പോൾ ആക്രമ​ണ​ത്തി​ന്റെ വാർത്ത കനാനി​ലു​ട​നീ​ളം വ്യാപി​ച്ചി​രി​ക്കു​ക​യാണ്‌. വടക്കു ഹാസോ​രി​ലെ രാജാ​വായ യാബീൻ ഭയം വിളി​ച്ച​റി​യി​ക്കു​ന്നു. അവൻ യോർദാ​ന്റെ ഇരുവ​ശ​ങ്ങ​ളി​ലും എമ്പാടും ഇസ്രാ​യേ​ല്യർക്കെ​തി​രെ സംയുക്ത നടപടിക്ക്‌ ഒത്തുകൂ​ടാ​നു​ളള ആഹ്വാനം അയയ്‌ക്കു​ന്നു. കൂടിവന്ന ശത്രു​സൈ​ന്യ​ങ്ങൾ ഹെർമോൻ പർവത​ത്തി​നു താഴെ മേരോ​മി​ലെ വെളള​ത്തി​ന​രി​കെ പാളയ​മ​ടി​ക്കു​മ്പോൾ “കടല്‌ക്ക​ര​യി​ലെ മണൽപോ​ലെ അനവധി” ആയിരു​ന്നു. (11:4) വീണ്ടും യഹോവ യോശു​വക്കു വിജയ​ത്തിന്‌ ഉറപ്പു​കൊ​ടു​ക്കു​ക​യും യുദ്ധത​ന്ത്രം വിവരി​ക്കു​ക​യും ചെയ്യുന്നു. ഫലമെ​ന്താ​യി​രു​ന്നു? യഹോ​വ​യു​ടെ ജനത്തിന്റെ ശത്രു​ക്കൾക്കു തകർത്തു​ക​ള​യുന്ന മറെറാ​രു പരാജയം! ഹാസോർ ചുട്ടു​ക​രി​ക്കു​ന്നു, അതിന്റെ സഖ്യന​ഗ​ര​ങ്ങ​ളും അവയുടെ രാജാ​ക്കൻമാ​രും നശിപ്പി​ക്ക​പ്പെ​ടു​ന്നു. അങ്ങനെ യോശുവ ഇസ്രാ​യേ​ല്യാ​ധി​പ​ത്യം കനാനിൽ നെടു​കെ​യും കുറു​കെ​യും വ്യാപി​പ്പി​ക്കു​ന്നു. മുപ്പ​ത്തൊ​ന്നു രാജാ​ക്കൻമാർ തോൽപ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

16. ദേശത്തി​ന്റെ ഏതു വിഭാ​ഗി​ച്ചു​കൊ​ടു​ക്കൽ നടക്കുന്നു?

16 ദേശം വിഭാ​ഗി​ച്ചു​കൊ​ടു​ക്കൽ (13:1–22:34). ഈ അനേകം വിജയങ്ങൾ ലഭിച്ചി​ട്ടും, കോട്ട​കെ​ട്ടിയ അനേകം മുഖ്യ നഗരങ്ങൾ നശിപ്പി​ക്കു​ക​യും സംഘടിത ചെറു​ത്തു​നിൽപ്പ്‌ തത്‌കാ​ലം തകരു​ക​യും ചെയ്‌തി​ട്ടും, “ഇനി ഏററവും വളരെ ദേശം കൈവ​ശ​മാ​ക്കു​വാ​നു​ണ്ടു.” (13:1) എന്നിരു​ന്നാ​ലും, ഇപ്പോൾ യോശു​വക്ക്‌ ഏതാണ്ട്‌ 90 വയസ്സ്‌ പ്രായ​മുണ്ട്‌, മറെറാ​രു വലിയ വേല ചെയ്യാ​നു​മുണ്ട്‌—ഒൻപതു പൂർണ​ഗോ​ത്ര​ങ്ങൾക്കും മനശ്ശെ​യു​ടെ പാതി​ഗോ​ത്ര​ത്തി​നും ദേശം വിഭാ​ഗി​ച്ചു​കൊ​ടു​ക്കുന്ന വേലതന്നെ. രൂബേ​നും ഗാദും മനശ്ശെ​യു​ടെ പാതി​ഗോ​ത്ര​വും യോർദാ​നു കിഴക്കു തങ്ങളുടെ അവകാശം വാങ്ങു​ക​യു​ണ്ടാ​യി. ലേവി​ഗോ​ത്ര​ത്തിന്‌ ഒന്നും കിട്ടു​ക​യില്ല. “യിസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ” അവരുടെ അവകാ​ശ​മാണ്‌. (13:33) പുരോ​ഹി​ത​നായ എലെയാ​സ​രി​ന്റെ സഹായ​ത്തോ​ടെ യോശുവ ഇപ്പോൾ യോർദാ​നു പടിഞ്ഞാ​റു​വ​ശത്തെ വീതങ്ങൾ കൊടു​ക്കു​ന്നു. അവസാ​നം​വരെ യഹോ​വ​യു​ടെ ശത്രു​ക്ക​ളോ​ടു പൊരു​താൻ ആകാം​ക്ഷ​യു​ളള 85 വയസ്സു​കാ​ര​നായ കാലേബ്‌ ഹെ​ബ്രോ​നി​ലെ അനാക്കിം-ശല്യമു​ളള പ്രദേശം അപേക്ഷി​ക്കു​ക​യും നിയമി​ച്ചു​കി​ട്ടു​ക​യും ചെയ്യുന്നു. (14:12-15) ഗോ​ത്ര​ങ്ങൾക്ക്‌ അവയുടെ അവകാ​ശങ്ങൾ ചീട്ടിട്ടു കിട്ടി​യ​ശേഷം യോശുവ എഫ്രയീം പർവത​ങ്ങ​ളി​ലു​ളള തിഗ്ലത്ത്‌-സേരഹ്‌ നഗരത്തി​നു​വേണ്ടി അപേക്ഷി​ക്കു​ക​യും “യഹോ​വ​യു​ടെ കല്‌പ​ന​പ്ര​കാ​രം” അത്‌ അവനു കൊടു​ക്കു​ക​യും ചെയ്യുന്നു. (19:50) എഫ്രയീം പർവത​പ്ര​ദേ​ശ​ത്തു​ത​ന്നെ​യു​ളള ശീലോ​യിൽ സമാഗമന കൂടാരം സ്ഥാപി​ക്ക​പ്പെ​ടു​ന്നു.

17. സങ്കേത നഗരങ്ങൾക്കും ലേവ്യർക്കു​ളള നിവാസ നഗരങ്ങൾക്കും​വേണ്ടി എന്തു കരുതൽ ചെയ്യുന്നു?

17 അബദ്ധവ​ശാൽ കൊല​ചെ​യ്യു​ന്ന​വ​നു​വേണ്ടി ആറു സങ്കേത നഗരങ്ങൾ വേർതി​രി​ക്കു​ന്നു, യോർദാ​ന്റെ ഓരോ വശത്തും മൂന്നു​വീ​തം. യോർദാ​നു പടിഞ്ഞാ​റു​വ​ശ​ത്തേതു ഗലീല​യി​ലെ കേദെ​ശും എഫ്രയീ​മി​ലെ ശേഖേ​മും യഹൂദാ​മ​ല​നാ​ട്ടി​ലെ ഹെ​ബ്രോ​നും ആയിരു​ന്നു. കിഴക്കു​വ​ശ​ത്തേതു രൂബേന്റെ പ്രദേ​ശത്തെ ബേസെ​രും ഗിലെ​യാ​ദി​ലെ രാമോ​ത്തും ബാശാ​നി​ലെ ഗോലാ​നു​മാ​യി​രു​ന്നു. ഇവക്ക്‌ ഒരു “പാവന​പ​ദവി” കൊടു​ക്കു​ന്നു. (20:7, NW) ലേവ്യർക്കു നാൽപ്പ​ത്തെട്ടു നഗരങ്ങൾ അവയുടെ മേച്ചൽസ്ഥ​ലങ്ങൾ സഹിതം നിവാ​സ​ന​ഗ​ര​ങ്ങ​ളാ​യി ഗോത്ര വീതങ്ങ​ളിൽനി​ന്നു ചീട്ടിട്ടു കൊടു​ക്കു​ന്നു. ഇവയിൽ ആറു സങ്കേത​ന​ഗ​രങ്ങൾ ഉൾപ്പെ​ടു​ന്നു. അങ്ങനെ ഇസ്രാ​യേൽ “[ദേശം] കൈവ​ശ​മാ​ക്കി അവിടെ കുടി​പാർത്തു.” യഹോവ വാഗ്‌ദ​ത്തം​ചെ​യ്‌തി​രു​ന്ന​തു​പോ​ലെ​തന്നെ “സകലവും നിവൃ​ത്തി​യാ​യി.”—21:43, 45.

18. കിഴക്കൻ ഗോ​ത്ര​ങ്ങ​ളും പടിഞ്ഞാ​റൻഗോ​ത്ര​ങ്ങ​ളും തമ്മിൽ എന്തു പ്രതി​സന്ധി ഉളവാ​കു​ന്നു, ഇത്‌ എങ്ങനെ പരിഹ​രി​ക്ക​പ്പെ​ടു​ന്നു?

18 ഈ സമയം​വ​രെ​യും യോശു​വ​യോ​ടു​കൂ​ടെ ഉണ്ടായി​രുന്ന രൂബേ​ന്റെ​യും ഗാദി​ന്റെ​യും ഗോ​ത്ര​ങ്ങ​ളിൽനി​ന്നും മനശ്ശെ​യു​ടെ പാതി ഗോ​ത്ര​ത്തിൽനി​ന്നു​മു​ളള ആളുകൾ, വിശ്വ​സ്‌ത​ത​ക്കു​ളള യോശു​വ​യു​ടെ ഉദ്‌ബോ​ധ​ന​വും അവന്റെ അനു​ഗ്ര​ഹ​വും സ്വീക​രി​ച്ചു​കൊ​ണ്ടു യോർദാ​ന​ക്ക​രെ​യു​ളള തങ്ങളുടെ അവകാ​ശ​ങ്ങ​ളി​ലേക്കു മടങ്ങി​പ്പോ​കു​ന്നു. വഴിക്കു യോർദാ​നെ സമീപി​ച്ച​പ്പോൾ അവർ ഒരു വലിയ യാഗപീ​ഠം പണിതു​യർത്തു​ന്നു. ഇത്‌ ഒരു പ്രതി​സന്ധി ഉളവാ​ക്കു​ന്നു. യഹോ​വ​യു​ടെ ആരാധ​ന​ക്കു​വേ​ണ്ടി​യു​ളള നിയമി​ത​സ്ഥലം ശീലോ​യി​ലെ സമാഗ​മ​ന​കൂ​ടാ​ര​ത്തി​ങ്ക​ലാ​യ​തി​നാൽ അവർ വഞ്ചനയും അഭക്തി​യും പ്രകട​മാ​ക്കു​ന്ന​താ​യി പടിഞ്ഞാ​റൻഗോ​ത്രങ്ങൾ ഭയപ്പെ​ടു​ന്നു. വിമത​രാ​യി സങ്കൽപ്പി​ക്ക​പ്പെ​ട്ട​വർക്കെ​തി​രെ അവർ യുദ്ധത്തി​നൊ​രു​ങ്ങു​ന്നു. എന്നിരു​ന്നാ​ലും, യാഗപീ​ഠം യാഗമർപ്പി​ക്കാ​നല്ല, പിന്നെ​യോ “യഹോ​വ​തന്നേ ദൈവം എന്നതിന്നു ഇതു നമ്മുടെ [യോർദാ​നു കിഴക്കും പടിഞ്ഞാ​റു​മു​ളള ഇസ്രാ​യേ​ലി​നു] മദ്ധ്യേ സാക്ഷി”യായി ഉതകു​ന്ന​തി​നു​വേ​ണ്ടി​യാണ്‌ എന്നു വിശദീ​ക​രി​ക്ക​പ്പെ​ട്ട​പ്പോൾ രക്തച്ചൊ​രി​ച്ചിൽ ഒഴിവാ​ക്ക​പ്പെ​ടു​ന്നു.—22:34.

19, 20. (എ) യോശുവ എന്തു വിടവാ​ങ്ങൽ പ്രബോ​ധ​നങ്ങൾ കൊടു​ക്കു​ന്നു? (ബി) അവൻ ഇസ്രാ​യേ​ലി​നു മുമ്പിൽ ഏതു വിവാ​ദ​പ്ര​ശ്‌നം വെക്കുന്നു, ഇസ്രാ​യേൽ ചെയ്യേണ്ട ശരിയായ തിര​ഞ്ഞെ​ടു​പ്പി​നെ അവൻ ഊന്നി​പ്പ​റ​യു​ന്നത്‌ എങ്ങനെ?

19 യോശു​വ​യു​ടെ വിടവാ​ങ്ങൽ പ്രബോ​ധ​നങ്ങൾ (23:1–24:33). ‘യഹോവ ചുററു​മു​ളള സകല ശത്രു​ക്ക​ളെ​യും അടക്കി യിസ്രാ​യേ​ലി​ന്നു സ്വസ്ഥത നല്‌കി ഏറെക്കാ​ലം കഴിഞ്ഞു യോശുവ വയസ്സു​ചെന്നു വൃദ്ധനാ​യ​ശേഷം’ അവൻ പ്രചോ​ദ​ക​മായ വിടവാ​ങ്ങൽ പ്രബോ​ധ​ന​ങ്ങൾക്കാ​യി സകല ഇസ്രാ​യേ​ലി​നെ​യും കൂട്ടി​വ​രു​ത്തു​ന്നു. (23:1) അവസാ​ന​ത്തോ​ളം വിനീ​ത​നാ​യി അവൻ ജനതക​ളു​ടെ​മേ​ലു​ളള വലിയ വിജയ​ങ്ങൾക്കു സകല ബഹുമ​തി​യും യഹോ​വക്കു കൊടു​ക്കു​ന്നു. എല്ലാവ​രും ഇപ്പോൾ വിശ്വ​സ്‌ത​രാ​യി തുടരട്ടെ! “മോ​ശെ​യു​ടെ ന്യായ​പ്ര​മാ​ണ​പു​സ്‌ത​ക​ത്തിൽ എഴുതി​യി​രി​ക്കു​ന്ന​തൊ​ക്കെ​യും പ്രമാ​ണി​ച്ചു​ന​ട​പ്പാ​നും അതിൽനി​ന്നു വലത്തോ​ട്ടെ​ങ്കി​ലും ഇടത്തോ​ട്ടെ​ങ്കി​ലും മാറാ​തി​രി​പ്പാ​നും ഏററവും ഉറപ്പു​ള​ള​വ​രാ​യി​രി​പ്പിൻ.” (23:6) അവർ വ്യാജ​ദൈ​വ​ങ്ങളെ ഉപേക്ഷി​ക്കു​ക​യും ‘തങ്ങളുടെ ദൈവ​മായ യഹോ​വയെ സേവി​പ്പാൻ പൂർണ​മ​ന​സ്സോ​ടെ ഏററവും ജാഗ്ര​ത​യാ​യി​രി​ക്കു​ക​യും’ വേണം. (23:11) ശേഷി​ച്ചി​രി​ക്കുന്ന കനാന്യ​രു​മാ​യി അനുര​ഞ്‌ജനം പാടില്ല, അവരു​മാ​യി വിവാ​ഹ​ബ​ന്ധ​മോ മിശ്ര​വി​ശ്വാ​സ സഖ്യങ്ങ​ളോ പാടില്ല, എന്തു​കൊ​ണ്ടെ​ന്നാൽ ഇതു യഹോ​വ​യു​ടെ ഉഗ്ര​കോ​പം വരുത്തി​ക്കൂ​ട്ടും.

20 സകല ഗോ​ത്ര​ങ്ങ​ളെ​യും ശേഖേ​മിൽ കൂട്ടി​വ​രു​ത്തി അവരുടെ പ്രതി​പു​രുഷ ഉദ്യോ​ഗ​സ്ഥൻമാ​രെ യഹോ​വ​യു​ടെ മുമ്പാകെ വിളി​ച്ചു​വ​രു​ത്തി​യി​ട്ടു യോശുവ അടുത്ത​താ​യി, യഹോവ അബ്രഹാ​മി​നെ വിളി​ക്കു​ക​യും കനാനി​ലേക്കു വരുത്തു​ക​യും ചെയ്‌ത സമയം​മു​തൽ വാഗ്‌ദ​ത്ത​ദേ​ശ​ത്തി​ന്റെ ജയിച്ച​ട​ക്ക​ലും കൈവ​ശ​മാ​ക്ക​ലും​വരെ തന്റെ ജനത്തോ​ടു​ളള തന്റെ ഇടപെ​ട​ലു​കൾ സംബന്ധിച്ച യഹോ​വ​യു​ടെ വ്യക്തി​പ​ര​മായ വിവരണം നൽകുന്നു. യോശുവ വീണ്ടും വ്യാജ​മ​ത​ത്തെ​ക്കു​റി​ച്ചു മുന്നറി​യി​പ്പു കൊടു​ത്തി​ട്ടു “യഹോ​വയെ ഭയപ്പെട്ടു അവനെ പരമാർത്ഥ​ത​യോ​ടും വിശ്വ​സ്‌ത​ത​യോ​ടും​കൂ​ടെ സേവി​പ്പിൻ” എന്ന്‌ ഇസ്രാ​യേ​ലി​നെ ആഹ്വാനം ചെയ്യുന്നു. അതേ, “യഹോ​വയെ സേവി​പ്പിൻ.” അനന്തരം അവൻ അത്യന്തം വ്യക്തത​യോ​ടെ വിവാ​ദ​പ്ര​ശ്‌നം അവതരി​പ്പി​ക്കു​ന്നു: “നിങ്ങളു​ടെ പിതാ​ക്കൻമാർ സേവിച്ച ദേവൻമാ​രെ​യോ നിങ്ങൾ പാർത്തു​വ​രുന്ന ദേശത്തി​ലെ അമോ​ര്യ​രു​ടെ ദേവൻമാ​രെ​യോ ആരെ സേവി​ക്കും എന്നു ഇന്നു തിര​ഞ്ഞെ​ടു​ത്തു​കൊൾക. ഞാനും എന്റെ കുടും​ബ​വു​മോ ഞങ്ങൾ യഹോ​വയെ സേവി​ക്കും.” മോശയെ അനുസ്‌മ​രി​പ്പി​ക്കുന്ന ബോധ്യ​ത്തോ​ടെ അവൻ, “യഹോവ ഒരു വിശുദ്ധ ദൈവ​മാ​കു​ന്നു; അവൻ സമ്പൂർണ്ണ​ഭക്തി നിഷ്‌കർഷി​ക്കുന്ന ഒരു ദൈവ​മാ​കു​ന്നു” എന്ന്‌ ഇസ്രാ​യേ​ലി​നെ ഓർമി​പ്പി​ക്കു​ന്നു. അതു​കൊണ്ട്‌ അന്യ​ദൈ​വ​ങ്ങളെ നീക്കി​ക്ക​ള​യുക! അങ്ങനെ ജനം ഒററ​ക്കെ​ട്ടാ​യി, “ഞങ്ങളുടെ ദൈവ​മായ യഹോ​വയെ ഞങ്ങൾ സേവി​ക്കും, അവന്റെ ശബ്ദം ഞങ്ങൾ കേട്ടനു​സ​രി​ക്കും!” എന്നു പ്രഖ്യാ​പി​ക്കാൻ ഉത്തേജി​ത​രാ​കു​ന്നു. (24:14, 15, 19, 24, NW) അവരെ പിരി​ച്ചു​വി​ടു​ന്ന​തി​നു മുമ്പു യോശുവ അവരോട്‌ ഒരു ഉടമ്പടി​ചെ​യ്യു​ക​യും ഈ വചനങ്ങൾ ദൈവ​ത്തി​ന്റെ നിയമ​പു​സ്‌ത​ക​ത്തിൽ എഴുതു​ക​യും സാക്ഷ്യ​മാ​യി ഒരു വലിയ കല്ലു നാട്ടു​ക​യും ചെയ്യുന്നു. പിന്നീട്‌, യോശുവ നല്ല വാർധ​ക്യ​മായ 110- വയസ്സിൽ മരിക്കു​ക​യും തിമ്‌നത്ത്‌-സേരഹിൽ അടക്ക​പ്പെ​ടു​ക​യും ചെയ്യുന്നു.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

21. യോശു​വ​യു​ടെ പുസ്‌ത​ക​ത്തി​ലെ ഏതു ജ്ഞാനോ​പ​ദേശം ഇന്നു മുന്തിയ പ്രയോ​ജ​ന​മു​ള​ള​താണ്‌?

21 വിശ്വ​സ്‌ത​സേ​വനം സംബന്ധിച്ച യോശു​വ​യു​ടെ വിടവാ​ങ്ങൽ പ്രബോ​ധ​നങ്ങൾ വായി​ക്കു​മ്പോൾ അതു നിങ്ങളു​ടെ ഹൃദയത്തെ ഉത്തേജി​പ്പി​ക്കു​ന്നി​ല്ലേ? 3,400-ൽപ്പരം വർഷം മുമ്പ്‌ ഉച്ചരി​ക്ക​പ്പെട്ട, “ഞാനും എന്റെ കുടും​ബ​വു​മോ, ഞങ്ങൾ യഹോ​വയെ സേവി​ക്കും” എന്ന യോശു​വ​യു​ടെ വാക്കുകൾ നിങ്ങൾ പ്രതി​ധ്വ​നി​പ്പി​ക്കു​ന്നി​ല്ലേ? അല്ലെങ്കിൽ നിങ്ങൾ പീഡാ​നു​ഭ​വ​ത്തി​ന്റെ​യോ മററു വിശ്വ​സ്‌ത​രിൽനി​ന്നു​ളള ഒററ​പ്പെ​ട​ലി​ന്റെ​യോ അവസ്ഥക​ളി​ലാ​ണു യഹോ​വയെ സേവി​ക്കു​ന്ന​തെ​ങ്കിൽ വാഗ്‌ദ​ത്ത​ദേ​ശ​ത്തേ​ക്കു​ളള അഭിഗ​മ​ന​ത്തി​ന്റെ തുടക്ക​ത്തിൽ ഉച്ചരി​ക്ക​പ്പെട്ട, “നല്ല ഉറപ്പും ധൈര്യ​വു​മു​ള​ള​വ​നാ​യി​മാ​ത്രം ഇരിക്ക” എന്ന യോശു​വ​യോ​ടു​ളള യഹോ​വ​യു​ടെ വാക്കു​ക​ളിൽനി​ന്നു നിങ്ങൾ ഉത്തേജനം ഉൾക്കൊ​ള​ളു​ന്നി​ല്ലേ? മാത്ര​വു​മല്ല, ‘നിങ്ങളു​ടെ പ്രവൃത്തി സാധി​ക്കേ​ണ്ട​തി​ന്നു രാവും പകലും [ബൈബിൾ] ധ്യാനി​ക്കാ​നു​ളള’ യഹോ​വ​യു​ടെ ബുദ്ധ്യു​പ​ദേശം അനുസ​രി​ക്കു​ന്ന​തിൽ നിങ്ങൾ അമൂല്യ​മായ പ്രയോ​ജനം കണ്ടെത്തു​ന്നി​ല്ലേ? തീർച്ച​യാ​യും, അങ്ങനെ​യു​ളള ജ്ഞാനപൂർവ​ക​മായ ബുദ്ധ്യു​പ​ദേശം അനുസ​രി​ക്കുന്ന എല്ലാവ​രും അതു മുന്തിയ വിധത്തിൽ പ്രയോ​ജ​ന​പ്ര​ദ​മാ​ണെന്നു കണ്ടെത്തും.—24:15; 1:7-9.

22. സത്യാ​രാ​ധ​ന​യു​ടെ ഏത്‌ അത്യന്താ​പേ​ക്ഷിത ഗുണങ്ങൾ പ്രദീ​പ്‌ത​മാ​ക്ക​പ്പെ​ടു​ന്നു?

22 യോശു​വ​യു​ടെ പുസ്‌ത​ക​ത്തിൽ സമുജ്ജ്വ​ല​മാ​യി രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന സംഭവങ്ങൾ വെറും പുരാ​ത​ന​ച​രി​ത്ര​ത്തെ​ക്കാൾ കവിഞ്ഞ​താണ്‌. അവ ദൈവി​ക​ത​ത്ത്വ​ങ്ങളെ പ്രദീ​പ്‌ത​മാ​ക്കു​ന്നു—വളരെ പ്രമു​ഖ​മാ​യി സമ്പൂർണ​വി​ശ്വാ​സ​വും യഹോ​വ​യോ​ടു​ളള അനുസ​ര​ണ​വും അവന്റെ അനു​ഗ്ര​ഹ​ത്തി​നു മർമ​പ്ര​ധാ​ന​മാ​ണെ​ന്നു​ള​ള​തി​നെ തന്നെ. വിശ്വാ​സ​ത്താൽ, “യെരീ​ഹോ​യു​ടെ മതിലു​കൾ അവ ഏഴു ദിവസം വളയപ്പെട്ട ശേഷം വീണു” എന്നും വിശ്വാ​സം നിമിത്തം, “രാഹാബ്‌ എന്ന വേശ്യ അനുസ​ര​ണ​മി​ല്ലാ​തെ പ്രവർത്തി​ച്ച​വ​രോ​ടു​കൂ​ടെ നശിച്ചില്ല” എന്നും അപ്പോ​സ്‌ത​ല​നായ പൗലൊസ്‌ രേഖ​പ്പെ​ടു​ത്തു​ന്നു. (എബ്രാ. 11:30, 31, NW) അതു​പോ​ലെ​തന്നെ, യാക്കോബ്‌ വിശ്വാ​സ​ത്തി​ന്റെ പ്രവൃ​ത്തി​കൾ ഉളവാ​ക്കു​ന്ന​തിൽ ക്രിസ്‌ത്യാ​നി​കൾക്കു പ്രയോ​ജ​ന​ക​ര​മായ ഒരു ദൃഷ്ടാ​ന്ത​മെന്ന നിലയിൽ രാഹാ​ബി​നെ അവതരി​പ്പി​ക്കു​ന്നു.—യാക്കോ. 2:24-26.

23. യോശു​വ​യിൽ ഏതു ശക്തമായ ഓർമി​പ്പി​ക്ക​ലു​കൾ അടങ്ങി​യി​രി​ക്കു​ന്നു?

23 യോശുവ 10:10-14-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന, സൂര്യൻ നിശ്ചല​മാ​യി നിൽക്കു​ക​യും ചന്ദ്രൻ അനങ്ങാതെ നിൽക്കു​ക​യും ചെയ്‌ത അസാധാ​രണ പ്രകൃ​താ​തീത സംഭവ​ങ്ങ​ളും യഹോവ തന്റെ ജനത്തി​നു​വേണ്ടി ചെയ്‌ത മററ​നേകം അത്ഭുത​ങ്ങ​ളും ദൈവ​ത്തി​ന്റെ ദുഷ്ടരായ സകല എതിരാ​ളി​ക​ളു​ടെ​യും അന്തിമ നിർമൂ​ല​നാ​ശം വരുത്താ​നു​ളള യഹോ​വ​യു​ടെ ശക്തിയു​ടെ​യും ഉദ്ദേശ്യ​ത്തി​ന്റെ​യും ശക്തമായ ഓർമി​പ്പി​ക്ക​ലു​ക​ളാണ്‌. യോശു​വ​യു​ടെ കാല​ത്തെ​യും ദാവീ​ദി​ന്റെ കാല​ത്തെ​യും യുദ്ധരം​ഗ​മാ​യി​രുന്ന ഗിബെ​യോ​നെ, യഹോവ, “തന്റെ പ്രവൃ​ത്തി​യെ തന്റെ ആശ്ചര്യ​പ്ര​വൃ​ത്തി​യെ തന്നേ, ചെയ്യേ​ണ്ട​തി​ന്നും തന്റെ ക്രിയയെ, തന്റെ അപൂർവ്വ​ക്രി​യയെ തന്നേ നടത്തേ​ണ്ട​തി​ന്നും” ഈ നിർമൂ​ല​നാ​ശ​ത്തി​നാ​യി പ്രക്ഷു​ബ്ധ​നാ​യി എഴു​ന്നേൽക്കു​ന്ന​തി​നോ​ടു യെശയ്യാ​വു ബന്ധപ്പെ​ടു​ത്തു​ന്നു.—യെശ. 28:21, 22.

24. യോശു​വ​യു​ടെ പുസ്‌തകം രാജ്യ​വാ​ഗ്‌ദ​ത്ത​ങ്ങ​ളോട്‌ എങ്ങനെ ബന്ധപ്പെ​ടു​ന്നു, ഇവ ‘എല്ലാം നിവൃ​ത്തി​യാ​കു’മെന്ന്‌ അത്‌ എന്ത്‌ ഉറപ്പു​നൽകു​ന്നു?

24 യോശു​വ​യി​ലെ സംഭവങ്ങൾ മുമ്പോ​ട്ടു ദൈവ​രാ​ജ്യ​ത്തി​ലേക്കു വിരൽ ചൂണ്ടു​ന്നു​വോ? തീർച്ച​യാ​യും! വാഗ്‌ദ​ത്ത​ദേ​ശ​ത്തി​ന്റെ ജയിച്ച​ട​ക്ക​ലും കുടി​പാർപ്പും വളരെ വലിപ്പ​മേ​റിയ ഒന്നി​നോ​ടു ബന്ധിപ്പി​ക്കേ​ണ്ട​താ​ണെന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലൊസ്‌ സൂചി​പ്പി​ച്ചു: “യോശുവ അവർക്കു സ്വസ്ഥത വരുത്തി എങ്കിൽ മറെറാ​രു ദിവസ​ത്തെ​ക്കു​റി​ച്ചു പിന്ന​ത്തേ​തിൽ കല്‌പി​ക്ക​യി​ല്ലാ​യി​രു​ന്നു; ആകയാൽ ദൈവ​ത്തി​ന്റെ ജനത്തിന്നു ഒരു ശബത്തനു​ഭവം ശേഷി​ച്ചി​രി​ക്കു​ന്നു.” (എബ്രാ. 4:1, 8, 9) അവർ, “നമ്മുടെ കർത്താ​വും രക്ഷിതാ​വു​മായ യേശു​ക്രി​സ്‌തു​വി​ന്റെ നിത്യ​രാ​ജ്യ​ത്തി​ലേ​ക്കു​ളള പ്രവേ​ശനം” ഉറപ്പു​വ​രു​ത്തു​ന്ന​തി​നു മുന്നേ​റു​ക​യാണ്‌. (2 പത്രൊ. 1:10, 11) മത്തായി 1:5 പ്രകട​മാ​ക്കു​ന്ന​തു​പോ​ലെ, രാഹാബ്‌ യേശു​ക്രി​സ്‌തു​വി​ന്റെ ഒരു പൂർവി​ക​മാ​താ​വാ​യി​ത്തീർന്നു. അങ്ങനെ യോശു​വ​യു​ടെ പുസ്‌തകം രാജ്യ​സ​ന്ത​തി​യു​ടെ ഉത്‌പാ​ദ​ന​ത്തി​ലേക്കു നയിക്കുന്ന രേഖയി​ലെ മറെറാ​രു മർമ​പ്ര​ധാ​ന​മായ കണ്ണി പ്രദാനം ചെയ്യുന്നു. യഹോ​വ​യു​ടെ രാജ്യ​വാ​ഗ്‌ദ​ത്തങ്ങൾ സുനി​ശ്ചി​ത​മാ​യി നിവൃ​ത്തി​യേ​റു​മെന്ന്‌ അതു ദൃഢമായ ഉറപ്പു​നൽകു​ന്നു. അബ്രഹാ​മി​നോ​ടും ഇസ്‌ഹാ​ക്കി​നോ​ടും യാക്കോ​ബി​നോ​ടും ചെയ്‌ത​തും അവരുടെ വംശജ​രായ ഇസ്രാ​യേ​ല്യ​രോട്‌ ആവർത്തി​ച്ച​തു​മായ ദൈവ​ത്തി​ന്റെ വാഗ്‌ദ​ത്ത​ത്തെ​ക്കു​റി​ച്ചു സംസാ​രി​ച്ചു​കൊ​ണ്ടു രേഖ യോശു​വ​യു​ടെ നാളി​നെ​ക്കു​റി​ച്ചു പറയുന്നു: “യഹോവ യിസ്രാ​യേൽ ഗൃഹ​ത്തോ​ടു അരുളി​ച്ചെയ്‌ത വാഗ്‌ദാ​ന​ങ്ങ​ളിൽ [“നല്ല വാഗ്‌ദാ​ന​ങ്ങ​ളിൽ,” NW] ഒന്നും വൃഥാ​വാ​കാ​തെ സകലവും നിവൃ​ത്തി​യാ​യി.” (യോശു. 21:45; ഉല്‌പ. 13:14-17) അതു​പോ​ലെ​യാ​ണു നീതി​യു​ളള സ്വർഗ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു​ളള “നല്ല വാഗ്‌ദത്ത”വും—അതെല്ലാം നിവൃ​ത്തി​യാ​കും!

[അധ്യയന ചോദ്യ​ങ്ങൾ]