വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 60—1 പത്രൊസ്‌

ബൈബിൾ പുസ്‌തക നമ്പർ 60—1 പത്രൊസ്‌

ബൈബിൾ പുസ്‌തക നമ്പർ 60—1 പത്രൊസ്‌

എഴുത്തുകാരൻ: പത്രൊസ്‌

എഴുതിയ സ്ഥലം: ബാബി​ലോൻ

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു. ഏകദേശം 62-64

1. ക്രിസ്‌ത്യാ​നി​കൾ പീഡാ​നു​ഭ​വ​ങ്ങൾക്കു വിധേ​യ​രാ​കേ​ണ്ടി​യി​രു​ന്നത്‌ എന്തു​കൊണ്ട്‌, പത്രൊ​സി​ന്റെ ഒന്നാമത്തെ ലേഖനം കാലോ​ചി​ത​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

 ആദിമ ക്രിസ്‌ത്യാ​നി​കൾ ദൈവ​ത്തി​ന്റെ മാഹാ​ത്മ്യ​ങ്ങൾ എല്ലായി​ട​ത്തും ഘോഷി​ച്ച​പ്പോൾ റോമാ​സാ​മ്രാ​ജ്യ​ത്തി​ലു​ട​നീ​ളം രാജ്യ​വേല വളർന്നു​വർധി​ച്ചു. എന്നിരു​ന്നാ​ലും തീക്ഷ്‌ണ​ത​യു​ളള ഈ കൂട്ട​ത്തെ​ക്കു​റി​ച്ചു ചില തെററി​ദ്ധാ​ര​ണകൾ പൊന്തി​വന്നു. ഒരു സംഗതി പറഞ്ഞാൽ, അവരുടെ മതം യെരു​ശ​ലേ​മിൽനി​ന്നും യഹൂദൻമാ​രു​ടെ ഇടയിൽനി​ന്നും ഉത്ഭവി​ച്ചി​രു​ന്നു. അവർ റോമാ​നു​ക​ത്തിൻ കീഴിൽ കഷ്ടപ്പെ​ട്ട​വ​രും പ്രാ​ദേ​ശിക ഗവർണർമാർക്ക്‌ എപ്പോ​ഴും തലവേദന ഉണ്ടാക്കി​ക്കൊ​ണ്ടി​രു​ന്ന​വ​രു​മായ രാഷ്‌ട്രീ​യ​മ​നഃ​സ്ഥി​തി​ക്കാ​രായ യഹൂദ തീവ്ര​വാ​ദി​ക​ളാ​ണെന്നു ചിലർ തെററി​ദ്ധ​രി​ച്ചു. കൂടാതെ, ചക്രവർത്തി​ക്കു ബലിയർപ്പി​ക്കു​ന്ന​തിന്‌ അല്ലെങ്കിൽ അന്നത്തെ പുറജാ​തീയ മതചട​ങ്ങു​ക​ളിൽ കൂടി​ക്ക​ല​രു​ന്ന​തി​നു വിസമ്മ​തി​ച്ച​തിൽ ക്രിസ്‌ത്യാ​നി​കൾ വ്യത്യ​സ്‌ത​രാ​യി​രു​ന്നു. അവർ ദുഷി​ക്ക​പ്പെ​ടു​ക​യും വിശ്വാ​സം​നി​മി​ത്തം അനേകം പീഡാ​നു​ഭ​വ​ങ്ങൾക്കു വിധേ​യ​രാ​കേ​ണ്ടി​വ​രു​ക​യും ചെയ്‌തു. തക്കസമ​യത്ത്‌, ദിവ്യ​നി​ശ്വ​സ്‌ത​തയെ സൂചി​പ്പി​ക്കുന്ന ദീർഘ​ദൃ​ഷ്ടി​യോ​ടെ, പത്രൊസ്‌ ഉറച്ചു​നിൽക്കാൻ ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊ​ണ്ടും അക്കാലത്തെ കൈസ​റാ​യി​രുന്ന നീറോ​യു​ടെ കീഴിൽ എങ്ങനെ വർത്തി​ക്ക​ണ​മെന്നു ബുദ്ധ്യു​പ​ദേ​ശി​ച്ചു​കൊ​ണ്ടും തന്റെ ഒന്നാമത്തെ ലേഖനം എഴുതി. അതിനു​ശേഷം മിക്കവാ​റും പൊടു​ന്നനേ പൊട്ടി​പ്പു​റ​പ്പെട്ട പീഡന​ക്കൊ​ടു​ങ്കാ​റ​റി​ന്റെ വീക്ഷണ​ത്തിൽ ഈ ലേഖനം അത്യന്തം കാലോ​ചി​ത​മെന്നു തെളിഞ്ഞു.

2. പത്രൊ​സി​ന്റെ പേർ വഹിക്കുന്ന ലേഖന​ത്തി​ന്റെ എഴുത്തു​കാ​രൻ അവൻത​ന്നെ​യാ​ണെന്നു തെളി​യി​ക്കു​ന്നത്‌ എന്ത്‌, ലേഖനം ആരെയാ​ണു സംബോ​ധ​ന​ചെ​യ്‌തത്‌?

2 പത്രൊ​സി​ന്റെ ലേഖന​കർത്തൃ​ത്വം പ്രാരം​ഭ​വാ​ക്കു​ക​ളാൽ സ്ഥാപി​ക്ക​പ്പെ​ടു​ന്നു. തന്നെയു​മല്ല ഐറേ​നി​യസ്‌, അലക്‌സാ​ണ്ട്രി​യ​യി​ലെ ക്ലെമൻറ്‌, ഓറിജൻ, തെർത്തു​ല്യൻ എന്നിവ​രെ​ല്ലാം പത്രൊ​സി​നെ എഴുത്തു​കാ​ര​നാ​യി തിരി​ച്ച​റി​യി​ച്ചു​കൊ​ണ്ടു ലേഖന​ത്തിൽനിന്ന്‌ ഉദ്ധരി​ക്കു​ന്നു. a ഒന്നു പത്രൊ​സി​ന്റെ വിശ്വാ​സ്യ​തക്കു നിശ്വ​സ്‌ത​ലേ​ഖ​ന​ങ്ങ​ളിൽ ഏതൊ​ന്നി​നെ​യും​പോ​ലെ നല്ല സാക്ഷ്യം നൽക​പ്പെ​ടു​ന്നുണ്ട്‌. സഭയിലെ മൂപ്പൻമാർ ലേഖനം യഥേഷ്ടം ഉപയോ​ഗി​ച്ചു​വെന്നു യൂസേ​ബി​യസ്‌ നമ്മോടു പറയുന്നു; അദ്ദേഹ​ത്തി​ന്റെ കാലത്ത്‌ (പൊ.യു. ഏകദേശം 260-342) അതിന്റെ വിശ്വാ​സ്യ​ത​സം​ബ​ന്ധി​ച്ചു തർക്കമി​ല്ലാ​യി​രു​ന്നു. രണ്ടാം നൂററാ​ണ്ടി​ന്റെ പ്രാരം​ഭ​ത്തി​ലെ ഇഗ്‌നേ​ഷ്യസ്‌, ഹെർമാസ്‌, ബർന്നബാസ്‌ എന്നിവ​രെ​ല്ലാം അതിനെ പരാമർശി​ക്കു​ന്നുണ്ട്‌. b ഒന്നു പത്രൊസ്‌, ശേഷിച്ച നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളു​മാ​യി തികച്ചും ചേർച്ച​യി​ലാണ്‌, ഏഷ്യാ​മൈ​ന​റി​ലെ പ്രദേ​ശ​ങ്ങ​ളായ “പൊ​ന്തൊ​സി​ലും ഗലാത്യ​യി​ലും കപ്പദൊ​ക്യ​യി​ലും ആസ്യയി​ലും ബിഥു​ന്യ​യി​ലും ചിതറി​പ്പാർക്കുന്ന പരദേ​ശി​ക​ളായ” യഹൂദൻമാ​രും യഹൂദൻമാ​ര​ല്ലാ​ത്ത​വ​രു​മായ ക്രിസ്‌ത്യാ​നി​കൾക്കു ശക്തമായ ഒരു സന്ദേശം വിവരി​ക്കു​ക​യും ചെയ്യുന്നു.—1 പത്രൊ. 1:1.

3. ഒന്നു പത്രൊ​സി​ന്റെ എഴുത്തി​ന്റെ സമയം സംബന്ധിച്ച്‌ എന്തു തെളി​വുണ്ട്‌?

3 ലേഖനം എപ്പോ​ഴാണ്‌ എഴുത​പ്പെ​ട്ടത്‌? ഒന്നുകിൽ പുറജാ​തി​ക​ളിൽനി​ന്നോ അല്ലെങ്കിൽ പരിവർത്ത​നം​ചെ​യ്യാഞ്ഞ യഹൂദൻമാ​രിൽനി​ന്നോ ക്രിസ്‌ത്യാ​നി​കൾ പീഡാ​നു​ഭ​വ​ങ്ങൾക്കു വിധേ​യ​രാ​കു​ക​യാ​യി​രു​ന്നു​വെ​ന്നും എന്നാൽ പൊ.യു. 64-ൽ തുടക്ക​മിട്ട നീറോ​യു​ടെ പീഡന​പ്ര​സ്ഥാ​നം അതുവരെ തുടങ്ങി​യി​രു​ന്നി​ല്ലെ​ന്നും അതിന്റെ സ്വരം സൂചി​പ്പി​ക്കു​ന്നു. പത്രൊസ്‌ അതിനു തൊട്ടു​മുമ്പ്‌, സാധ്യ​ത​യ​നു​സ​രിച്ച്‌ പൊ.യു. 62-നും 64-നുമി​ടക്ക്‌, ഈ ലേഖന​മെ​ഴു​തി​യെന്നു സ്‌പഷ്ട​മാണ്‌. മർക്കൊസ്‌ അപ്പോ​ഴും പൗലൊ​സി​നോ​ടു​കൂ​ടെ ഉണ്ടായി​രു​ന്നു​വെന്ന വസ്‌തുത ഈ നിഗമ​നത്തെ ബലവത്താ​ക്കു​ന്നു. റോമി​ലെ പൗലൊ​സി​ന്റെ ഒന്നാമത്തെ തടവു​വാ​സ​ക്കാ​ലത്തു (പൊ.യു. ഏകദേശം 59-61), മർക്കൊസ്‌ പൗലൊ​സി​നോ​ടു​കൂ​ടെ ഉണ്ടായി​രു​ന്നു, എന്നാൽ ഏഷ്യാ​മൈ​ന​റി​ലേക്കു യാത്ര​ചെ​യ്യാ​നി​രി​ക്കു​ക​യാ​യി​രു​ന്നു; പൗലൊ​സി​ന്റെ രണ്ടാമത്തെ തടവു​കാ​ലത്തു (പൊ. യു. ഏകദേശം 65-ൽ) മർക്കൊസ്‌ വീണ്ടും പൗലൊ​സി​നോ​ടു ചേരാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. (1 പത്രൊ. 5:13; കൊലൊ. 4:10; 2 തിമൊ. 4:11) ഇതിനി​ട​യിൽ അവനു ബാബി​ലോ​നിൽ പത്രൊ​സി​നോ​ടു​കൂ​ടെ ആയിരി​ക്കാ​നു​ളള അവസര​മു​ണ്ടാ​യി​രി​ക്കു​മാ​യി​രു​ന്നു.

4, 5. (എ) പത്രൊസ്‌ തന്റെ ഒന്നാമത്തെ ലേഖനം റോമിൽനിന്ന്‌ എഴുതി​യെന്നു സൂചി​പ്പി​ക്കുന്ന അവകാ​ശ​വാ​ദത്തെ ഖണ്ഡിക്കു​ന്നത്‌ എന്ത്‌? (ബി) അവൻ അക്ഷരീയ ബാബി​ലോ​നിൽനിന്ന്‌ എഴുതി​യെന്നു സൂചി​പ്പി​ക്കു​ന്നത്‌ എന്ത്‌?

4 എവി​ടെ​വെ​ച്ചാണ്‌ ഒന്നു പത്രൊസ്‌ എഴുത​പ്പെ​ട്ടത്‌? ബൈബിൾഭാ​ഷ്യ​കാ​രൻമാർ അതിന്റെ വിശ്വാ​സ്യ​ത​യെ​യും കാനോ​നി​ക​ത​യെ​യും ലേഖന​കർത്തൃ​ത്വ​ത്തെ​യും എഴുത്തി​ന്റെ ഏകദേശ തീയതി​യെ​യും സംബന്ധി​ച്ചു യോജി​പ്പി​ലാ​ണെ​ങ്കി​ലും എഴുത്തി​ന്റെ സ്ഥലംസം​ബ​ന്ധിച്ച്‌ അവർ വിയോ​ജി​ക്കു​ക​യാണ്‌. പത്രൊ​സി​ന്റെ സ്വന്തം സാക്ഷ്യ​പ്ര​കാ​രം അവൻ ബാബി​ലോ​നി​ലാ​യി​രു​ന്ന​പ്പോ​ഴാണ്‌ ഒന്നാമത്തെ ലേഖനം എഴുതു​ന്നത്‌. (1 പത്രൊ. 5:13) എന്നാൽ “ബാബി​ലോൻ” എന്നതു റോമി​ന്റെ ഒരു ഗൂഢാർഥ പ്രയോ​ഗ​മാ​ണെന്നു പറഞ്ഞു​കൊണ്ട്‌ അവൻ റോമിൽനിന്ന്‌ എഴുതി​യെന്നു ചിലർ അവകാ​ശ​പ്പെ​ടു​ന്നു. എന്നിരു​ന്നാ​ലും തെളിവ്‌ അത്തരം വീക്ഷണത്തെ പിന്താ​ങ്ങു​ന്നില്ല. ബാബി​ലോൻ കൃത്യ​മാ​യി റോമി​നെ പരാമർശി​ക്കു​ന്നു​വെന്നു ബൈബിൾ ഒരിട​ത്തും സൂചി​പ്പി​ക്കു​ന്നില്ല. അക്ഷരീയ പൊ​ന്തോ​സി​ലും ഗലാത്യ​യി​ലും കപ്പദോ​ക്യ​യി​ലും ആസ്യയി​ലും ബിഥു​ന്യ​യി​ലു​മു​ള​ള​വരെ സംബോ​ധന ചെയ്‌താ​ണു പത്രൊസ്‌ തന്റെ ലേഖനം എഴുതി​യത്‌ എന്നുള​ള​തു​കൊ​ണ്ടു ബാബി​ലോ​നെ​ക്കു​റി​ച്ചു​ളള അവന്റെ പരാമർശം ആ പേരി​ലു​ളള അക്ഷരീ​യ​സ്ഥ​ല​ത്തെ​യാ​യി​രു​ന്നെന്നു ന്യായ​മാ​യി സിദ്ധി​ക്കു​ന്നു. (1:1) പത്രൊസ്‌ ബാബി​ലോ​നി​ലാ​യി​രി​ക്കാൻ നല്ല കാരണ​മു​ണ്ടാ​യി​രു​ന്നു. അവനെ ‘പരിച്‌ഛേ​ദ​ന​യേ​റ​റ​വർക്കു​വേണ്ടി​യു​ളള സുവാർത്ത’ ഭരമേൽപ്പി​ച്ചി​രു​ന്നു, ബാബി​ലോ​നിൽ ഒരു വലിയ യഹൂദ​സ​മൂ​ഹ​മു​ണ്ടാ​യി​രു​ന്നു. (ഗലാ. 2:7-9, NW) ബാബി​ലോ​ന്യ തൽമൂ​ദി​ന്റെ ഉത്‌പാ​ദ​ന​ത്തെ​ക്കു​റി​ച്ചു ചർച്ച​ചെ​യ്യു​മ്പോൾ എൻ​സൈ​ക്ലോ​പീ​ഡിയ ജൂഡാ​യിക്ക പൊതു​യു​ഗ​ത്തി​ലെ യഹൂദ​മ​ത​ത്തി​ന്റെ “ബാബി​ലോ​നി​ലെ വലിയ അക്കാദ​മി​കളെ” പരാമർശി​ക്കു​ന്നു. c

5 പത്രൊസ്‌ എഴുതിയ രണ്ടു ലേഖനങ്ങൾ ഉൾപ്പെ​ടെ​യു​ളള നിശ്വസ്‌ത തിരു​വെ​ഴു​ത്തു​കൾ അവൻ റോമിൽ പോകു​ന്ന​തി​നെ​ക്കു​റി​ച്ചു പറയു​ന്നില്ല. പൗലൊസ്‌ റോമി​ലാ​യി​രി​ക്കു​ന്ന​താ​യി പറയു​ന്നുണ്ട്‌, എന്നാൽ പത്രൊസ്‌ അവി​ടെ​യാ​യി​രി​ക്കു​ന്ന​താ​യി അവൻ ഒരിക്ക​ലും പരാമർശി​ക്കു​ന്നില്ല. റോമർക്കു​ളള തന്റെ ലേഖന​ത്തിൽ പൗലൊസ്‌ 35 പേരുകൾ പറയു​ക​യും 26 പേർക്കു പേർപ​റഞ്ഞ്‌ അഭിവാ​ദ​നങ്ങൾ അയയ്‌ക്കു​ക​യും ചെയ്യു​ന്നു​വെ​ങ്കി​ലും അവൻ പത്രൊ​സി​ന്റെ കാര്യം പറയാ​തി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? ആ സമയത്തു പത്രൊസ്‌ അവിടെ ഇല്ലാഞ്ഞ​തു​കൊ​ണ്ടു​മാ​ത്രം! (റോമ. 16:3-15) പത്രൊസ്‌ തന്റെ ഒന്നാമത്തെ ലേഖനം എഴുതിയ ഇടമായ “ബാബി​ലോൻ” തെളി​വ​നു​സ​രി​ച്ചു മെസ​പ്പൊ​ട്ടേ​മി​യ​യി​ലു​ളള യൂഫ്ര​ട്ടീസ്‌ നദീതീ​ര​ങ്ങ​ളിൽ സ്ഥിതി​ചെയ്‌ത അക്ഷരീയ ബാബി​ലോൻ ആയിരു​ന്നു.

ഒന്നു പത്രൊ​സി​ന്റെ ഉളളടക്കം

6. ഏതു പ്രത്യാ​ശ​യെ​ക്കു​റി​ച്ചു പത്രൊസ്‌ എഴുതു​ന്നു, എന്തടി​സ്ഥാ​ന​ത്തിൽ ഈ പ്രത്യാ​ശ​യി​ലേ​ക്കു​ളള “പുതു​ജ​നനം” സാധ്യ​മാണ്‌?

6 ക്രിസ്‌തു​മൂ​ലം ഒരു ജീവനു​ളള പ്രത്യാ​ശ​യി​ലേക്കു പുതു​ജ​നനം (1:1-25). തുടക്ക​ത്തിൽത്തന്നെ പത്രൊസ്‌ തന്റെ വായന​ക്കാ​രു​ടെ ശ്രദ്ധയെ “ഒരു ജീവനു​ളള പ്രത്യാ​ശ​യി​ലേ​ക്കു​ളള പുതു​ജനന”ത്തിലേ​ക്കും അവർക്കു​വേണ്ടി സ്വർഗ​ങ്ങ​ളിൽ കരുതി​വെ​ച്ചി​രി​ക്കുന്ന വാടി​പ്പോ​കാത്ത അവകാ​ശ​ത്തി​ലേ​ക്കും തിരി​ച്ചു​വി​ടു​ന്നു. അതു യേശു​ക്രി​സ്‌തു​വി​ന്റെ പുനരു​ത്ഥാ​നം മുഖാ​ന്ത​ര​മു​ളള ദൈവ​ക​രു​ണ​പ്ര​കാ​ര​മാണ്‌. അതു​കൊണ്ട്‌, “തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടവർ” വിവിധ പീഡാ​നു​ഭ​വ​ങ്ങ​ളാൽ ദുഃഖി​ത​രാ​ണെ​ങ്കി​ലും അതിയാ​യി സന്തോ​ഷി​ക്കു​ക​യാണ്‌. തന്നിമി​ത്തം അവരുടെ പരി​ശോ​ധി​ക്ക​പ്പെട്ട ഗുണം “യേശു​ക്രി​സ്‌തു​വി​ന്റെ വെളി​പ്പാ​ടി​ങ്കലെ സ്‌തു​തി​ക്കും മഹത്ത്വ​ത്തി​നും മാനത്തി​നും ഒരു കാരണ​മെന്നു” കണ്ടെത്തി​യേ​ക്കാം. പുരാതന കാലത്തെ പ്രവാ​ച​കൻമാ​രും ദൂതൻമാർപോ​ലും ഈ രക്ഷയെ​ക്കു​റിച്ച്‌ ആരാഞ്ഞി​ട്ടുണ്ട്‌. അതു​കൊണ്ട്‌, തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടവർ തങ്ങളുടെ മനസ്സു​കളെ പ്രവർത്ത​ന​ത്തി​നു​വേണ്ടി ഉറപ്പി​ക്കു​ക​യും തങ്ങളുടെ നടത്തയി​ലെ​ല്ലാം വിശു​ദ്ധ​രാ​യി​ത്തീർന്നു​കൊണ്ട്‌ ഈ അനർഹ​ദ​യ​യിൽ തങ്ങളുടെ പ്രത്യാശ അർപ്പി​ക്കു​ക​യും വേണം. ദുഷി​ച്ചു​പോ​കുന്ന വസ്‌തു​ക്ക​ളെ​ക്കൊ​ണ്ടല്ല, പിന്നെ​യോ “നിഷ്‌ക​ള​ങ്ക​വും കറയി​ല്ലാ​ത്ത​തു​മായ ഒരു ആട്ടിൻകു​ട്ടി​യു​ടേ​തു​പോ​ലെ​യു​ളള, ക്രിസ്‌തു​വി​ന്റെ തന്നെ വിലപ്പെട്ട രക്തത്താൽ” തങ്ങൾ വിടു​വി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തി​ന്റെ വീക്ഷണ​ത്തിൽ ഇത്‌ ഉചിത​മല്ലേ? അവരുടെ “പുതു​ജ​നനം” ജീവനു​ള​ള​വ​നും നിലനിൽക്കു​ന്ന​വ​നു​മായ ദൈവ​ത്തി​ന്റെ, യഹോ​വ​യു​ടെ, വചനത്താ​ലാണ്‌. അത്‌ എന്നേക്കും നിലനിൽക്കു​ന്നു, സുവാർത്ത​യാ​യി അവരോ​ടു പ്രഖ്യാ​പി​ക്ക​പ്പെ​ട്ട​തും അതാണ്‌.—1:1, 3, 7, 19, 23, NW.

7. (എ) ക്രിസ്‌ത്യാ​നി​കൾ എന്തായി പണിയ​പ്പെ​ടു​ന്നു, എന്തു​ദ്ദേ​ശ്യ​ത്തി​നാ​യി? (ബി) താത്‌കാ​ലിക നിവാ​സി​ക​ളെന്ന നിലയിൽ അവർ എങ്ങനെ വർത്തി​ക്കണം?

7 ജനതക​ളു​ടെ ഇടയിൽ നല്ല നടത്ത നിലനിർത്തൽ (2:1–3:22). ജീവനു​ളള കല്ലുകൾ എന്ന നിലയിൽ ക്രിസ്‌ത്യാ​നി​കൾ, അനുസ​ര​ണം​കെ​ട്ട​വർക്ക്‌ ഒരു ഇടർച്ച​ക്ക​ല്ലാ​യി​ത്തീർന്ന, അടിസ്ഥാ​ന​മൂ​ല​ക്ക​ല്ലായ യേശു​ക്രി​സ്‌തു​മു​ഖാ​ന്തരം ദൈവ​ത്തി​നു സ്വീകാ​ര്യ​മായ യാഗങ്ങ​ളർപ്പി​ക്കുന്ന ഒരു ആത്മീയ മന്ദിര​മാ​യി പണിയ​പ്പെ​ടു​ക​യാണ്‌. വിശ്വാ​സം പ്രകട​മാ​ക്കു​ന്നവർ ‘അന്ധകാ​ര​ത്തിൽനി​ന്നു തന്റെ അത്ഭുത​പ്ര​കാ​ശ​ത്തി​ലേക്കു തങ്ങളെ വിളി​ച്ച​വന്റെ സൽഗു​ണ​ങ്ങളെ ഘോഷി​പ്പാ​ന്ത​ക്ക​വണ്ണം ഒരു രാജകീ​യ​പു​രോ​ഹി​ത​വർഗ​വും ഒരു വിശു​ദ്ധ​വം​ശ​വും ആയിത്തീർന്നി​രി​ക്കു​ക​യാണ്‌.’ ജനതക​ളു​ടെ ഇടയിലെ താത്‌കാ​ലിക നിവാ​സി​കൾ എന്ന നിലയിൽ അവർ ജഡിക​മോ​ഹ​ങ്ങ​ളിൽനിന്ന്‌ ഒഴിഞ്ഞു​നിൽക്കു​ക​യും നല്ല നടത്ത നിലനിർത്തു​ക​യും ചെയ്യട്ടെ. അവർ ഒരു രാജാ​വി​നാ​യാ​ലും അവന്റെ ഗവർണർമാർക്കാ​യാ​ലും “സകല മാനു​ഷ​നി​യ​മ​ത്തി​ന്നും” കീഴ്‌പ്പെ​ട്ടി​രി​ക്കട്ടെ. അതേ, അവർ ‘എല്ലാവ​രെ​യും ബഹുമാ​നി​ക്കട്ടെ, സഹോ​ദ​ര​വർഗത്തെ സ്‌നേ​ഹി​ക്കട്ടെ, ദൈവത്തെ ഭയപ്പെ​ടട്ടെ, രാജാ​വി​നെ ബഹുമാ​നി​ക്കട്ടെ.’ അതു​പോ​ലെ​തന്നെ, ദാസൻമാർ അന്യാ​യ​മായ കഷ്ടപ്പാ​ടിൽ സഹിച്ചു​നി​ന്നു​കൊണ്ട്‌ ഒരു നല്ല മനഃസാ​ക്ഷി​യോ​ടെ അവരുടെ ഉടമസ്ഥർക്കു കീഴ്‌പ്പെ​ട്ടി​രി​ക്കട്ടെ. പാപര​ഹി​ത​നെ​ങ്കി​ലും ക്രിസ്‌തു​പോ​ലും ശകാര​ത്തി​നും കഷ്ടപ്പാ​ടി​നും വിധേ​യ​നാ​യി, അവന്റെ കാൽചു​വ​ടു​കളെ അടുത്തു പിന്തു​ട​രാൻ കഴി​യേ​ണ്ട​തിന്‌ “ഒരു മാതൃക”വെച്ചു​കൊ​ണ്ടു​തന്നെ.—2:9, 13, 17, 21.

8. (എ) ഭാര്യ​മാർക്കും ഭർത്താ​ക്കൻമാർക്കും എന്തു നല്ല ബുദ്ധ്യു​പ​ദേശം നൽക​പ്പെ​ടു​ന്നു? (ബി) ദൈവ​മു​മ്പാ​കെ ഒരുവന്‌ ഒരു നല്ല മനഃസാ​ക്ഷി ലഭിക്കാൻ എന്താവ​ശ്യ​മാണ്‌?

8 കീഴ്‌പ്പെടൽ ഭാര്യ​മാർക്കും ബാധക​മാ​കു​ന്നു, അവർ അഗാധ​മായ ബഹുമാ​ന​ത്തോ​ടൊ​പ്പം നിർമ​ല​ന​ട​ത്ത​യാൽ തങ്ങളുടെ അവിശ്വാ​സി​ക​ളായ ഭർത്താ​ക്കൻമാ​രെ നേടു​ക​പോ​ലും ചെയ്‌തേ​ക്കാം. അവരുടെ താത്‌പ​ര്യം ബാഹ്യാ​ല​ങ്കാ​ര​ത്തി​ലാ​യി​രി​ക്ക​രുത്‌. അത്‌ അനുസ​ര​ണ​മു​ണ്ടാ​യി​രുന്ന സാറാ​യു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ “സൌമ്യ​ത​യും സാവധാ​ന​ത​യു​മു​ളള മനസ്സു എന്ന അക്ഷയഭൂ​ഷ​ണ​മായ ഹൃദയ​ത്തി​ന്റെ ഗൂഢമ​നു​ഷ്യൻ തന്നേ ആയിരി​ക്കണം; അതു ദൈവ​സ​ന്നി​ധി​യിൽ വില​യേ​റി​യ​താ​കു​ന്നു.” ഭർത്താ​ക്കൻമാർ ഭാര്യ​മാ​രെ ‘ബലഹീന പാത്രങ്ങൾ’ എന്നപോ​ലെ​യും “ജീവന്റെ കൃപെക്കു കൂട്ടവ​കാ​ശി​കൾ” എന്നപോ​ലെ​യും ബഹുമാ​നി​ക്കണം. എല്ലാ ക്രിസ്‌ത്യാ​നി​ക​ളും സഹോ​ദ​ര​സ്‌നേഹം പ്രകട​മാ​ക്കണം. ‘ജീവനെ ആഗ്രഹി​ക്കു​ന്നവൻ . . . ദോഷം വിട്ടകന്നു ഗുണം ചെയ്‌ക​യും സമാധാ​നം അന്വേ​ഷി​ച്ചു പിന്തു​ട​രു​ക​യും ചെയ്യട്ടെ. കർത്താ​വി​ന്റെ [“യഹോ​വ​യു​ടെ,” NW] കണ്ണു നീതി​മാൻമാ​രു​ടെ മേലു’ണ്ട്‌. മനുഷ്യ​രെ ഭയപ്പെ​ടാ​തെ അവർ എല്ലായ്‌പോ​ഴും തങ്ങളുടെ പ്രത്യാ​ശ​ക്കു​വേണ്ടി പ്രതി​വാ​ദം നടത്താൻ ഒരുങ്ങി​യി​രി​ക്കണം. തിൻമ​ചെ​യ്‌തി​ട്ടല്ല, ദൈ​വേ​ഷ്ട​മെ​ങ്കിൽ നൻമ​ചെ​യ്‌തി​ട്ടു കഷ്ടമനു​ഭ​വി​ക്കു​ന്നതു നല്ലതാണ്‌. “ക്രിസ്‌തു​വും നമ്മെ ദൈവ​ത്തോ​ടു അടുപ്പി​ക്കേ​ണ്ട​തി​ന്നു നീതി​മാ​നാ​യി നീതി​കെ​ട്ട​വർക്കു​വേണ്ടി പാപം നിമിത്തം ഒരിക്കൽ കഷ്ടമനു​ഭ​വി​ച്ചു, ജഡത്തിൽ മരണശിക്ഷ ഏല്‌ക്ക​യും ആത്മാവിൽ ജീവി​പ്പി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു.” പെട്ടകം​പ​ണി​യിൽ പ്രകടി​ത​മായ നോഹ​യു​ടെ വിശ്വാ​സം അവന്റെ​യും കുടും​ബ​ത്തി​ന്റെ​യും സംരക്ഷ​ണ​ത്തിൽ കലാശി​ച്ചു. ഒരു അനുരൂ​പ​വി​ധ​ത്തിൽ, പുനരു​ത്ഥാ​നം പ്രാപിച്ച ക്രിസ്‌തു​വി​ലു​ളള വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ തങ്ങളേ​ത്തന്നെ ദൈവ​ത്തി​നു സമർപ്പിച്ച്‌ ആ വിശ്വാ​സ​ത്തി​ന്റെ പ്രതീ​ക​മാ​യി സ്‌നാ​പ​ന​മേ​ററ്‌ തുടർന്നു ദൈ​വേ​ഷ്ടം​ചെ​യ്യു​ന്നവർ രക്ഷിക്ക​പ്പെ​ടു​ക​യും ദൈവം അവർക്ക്‌ ഒരു നല്ല മനഃസാ​ക്ഷി കൊടു​ക്കു​ക​യും ചെയ്യുന്നു.—3:4, 7, 10-12, 18.

9. ക്രിസ്‌ത്യാ​നി​കൾക്ക്‌ ഏതു മാനസി​ക​ഭാ​വം ഉണ്ടായി​രി​ക്കണം? എന്തു ഗണ്യമാ​ക്കാ​തെ?

9 കഷ്ടപ്പാടു ഗണ്യമാ​ക്കാ​തെ, ഒരു ക്രിസ്‌ത്യാ​നി​യെന്ന നിലയിൽ ദൈ​വേഷ്ടം ചെയ്യു​ന്ന​തിൽ സന്തോ​ഷി​ക്കൽ (4:1–5:14). ക്രിസ്‌ത്യാ​നി​കൾക്കു ക്രിസ്‌തു​വി​ന്റേ​തു​പോ​ലെ​യു​ളള അതേ മാനസി​ക​ഭാ​വം ഉണ്ടായി​രി​ക്കണം. ജനതക​ളോ​ടൊ​പ്പം “ദുർന്ന​ട​പ്പി​ന്റെ അതേ കവിച്ച​ലിൽ” നടക്കാ​തി​രി​ക്കു​ന്ന​തി​നാൽ ക്രിസ്‌ത്യാ​നി​കളെ അവർ ദുഷി​ക്കു​ന്നു​വെ​ങ്കി​ലും മേലാൽ ജനതക​ളു​ടെയല്ല, ദൈവ​ത്തി​ന്റെ ഇഷ്ടം മാത്രം ചെയ്യാ​നാ​ണു ജീവി​ക്കേ​ണ്ടത്‌. എല്ലാറ​റി​ന്റെ​യും അവസാനം അടുത്തി​രി​ക്കു​ന്ന​തു​കൊണ്ട്‌ അവർ സുബോ​ധ​മു​ള​ള​വ​രും പ്രാർഥ​നാ​നി​ര​ത​രു​മാ​യി അന്യോ​ന്യം ഉററു സ്‌നേ​ഹി​ക്കു​ക​യും ദൈവം മഹത്ത്വീ​ക​രി​ക്ക​പ്പെ​ടേ​ണ്ട​തിന്‌ എല്ലാം ചെയ്യു​ക​യും വേണം. അവരുടെ ഇടയിൽ പീഡാ​നു​ഭ​വങ്ങൾ കത്തിക്കാ​ളു​മ്പോൾ അവർ അന്ധാളി​ക്ക​രുത്‌, എന്നാൽ അവർ ക്രിസ്‌തു​വി​ന്റെ കഷ്ടപ്പാ​ടു​ക​ളിൽ പങ്കാളി​ക​ളെന്ന നിലയിൽ സന്തോ​ഷി​ക്കണം. എന്നിരു​ന്നാ​ലും ആരും ദുഷ്‌പ്ര​വൃ​ത്തി​ക്കാ​ര​നാ​യി കഷ്ടം സഹിക്കാ​തി​രി​ക്കട്ടെ. ന്യായ​വി​ധി ദൈവ​ഭ​വ​ന​ത്തിൽ തുടങ്ങു​ന്ന​തി​നാൽ “ദൈ​വേ​ഷ്ട​പ്ര​കാ​രം കഷ്ടം സഹിക്കു​ന്നവർ നൻമ ചെയ്‌തു​കൊ​ണ്ടു തങ്ങളുടെ പ്രാണനെ വിശ്വ​സ്‌ത​നായ സ്രഷ്ടാ​വി​ങ്കൽ ഭരമേ​ല്‌പി​ക്കട്ടെ.”—4:4, 19.

10. പ്രായ​മേ​റി​യ​വർക്കും ഇളയവർക്കും എന്തു ബുദ്ധ്യു​പ​ദേശം നൽക​പ്പെ​ടു​ന്നു, ഏതു ശക്തമായ ഉറപ്പോ​ടെ പത്രൊസ്‌ തന്റെ ലേഖനം അവസാ​നി​പ്പി​ക്കു​ന്നു?

10 പ്രായ​മേ​റിയ പുരു​ഷൻമാർ ദൈവ​ത്തി​ന്റെ ആട്ടിൻകൂ​ട്ടത്തെ മനസ്സോ​ടെ, അതേ, ആകാം​ക്ഷ​യോ​ടെ മേയി​ക്കണം. ആട്ടിൻകൂ​ട്ട​ത്തി​നു മാതൃ​ക​ക​ളാ​യി​രി​ക്കു​ന്നതു മുഖ്യ ഇടയന്റെ പ്രത്യ​ക്ഷ​ത​യി​ങ്കൽ അവർക്കു മഹത്ത്വ​ത്തി​ന്റെ വാടാത്ത കിരീ​ട​ത്തിന്‌ ഉറപ്പു​കൊ​ടു​ക്കും. പ്രായ​ക്കു​റ​വു​ളള പുരു​ഷൻമാർ പ്രായ​മേ​റിയ പുരു​ഷൻമാർക്കു കീഴ്‌പ്പെ​ട്ടി​രി​ക്കട്ടെ, എല്ലാവർക്കും മനസ്സിന്റെ എളിമ വേണം; കാരണം “ദൈവം നിഗളി​ക​ളോ​ടു എതിർത്തു നിൽക്കു​ന്നു; താഴ്‌മ​യു​ള​ള​വർക്കോ കൃപ നൽകുന്നു.” അവർ വിശ്വാ​സ​ത്തിൽ ഉറപ്പു​ള​ള​വ​രാ​യി ആ “അലറുന്ന സിംഹ”മായ പിശാ​ചി​നെ സൂക്ഷി​ക്കട്ടെ. പത്രൊസ്‌ തന്റെ ഉദ്‌ബോ​ധനം ഉപസം​ഹ​രി​ക്കു​മ്പോൾ വീണ്ടും ഉറപ്പിന്റെ ശക്തമായ വാക്കുകൾ മുഴങ്ങു​ന്നു: “എന്നാൽ അല്‌പ​കാ​ല​ത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്‌തു​വിൽ തന്റെ നിത്യ​തേ​ജ​സ്സി​ന്നാ​യി വിളി​ച്ചി​രി​ക്കുന്ന സർവ്വകൃ​പാ​ലു​വായ ദൈവം തന്നേ യഥാസ്ഥാ​ന​പ്പെ​ടു​ത്തി ഉറപ്പിച്ചു ശക്തീക​രി​ക്കും. ബലം എന്നെ​ന്നേ​ക്കും അവന്നു​ള​ളതു. ആമേൻ.”—5:5, 8, 10, 11.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

11. മേൽവി​ചാ​ര​കൻമാർക്കു ബുദ്ധ്യു​പ​ദേശം കൊടു​ക്കു​മ്പോൾ പത്രൊസ്‌ യേശു​വി​ന്റെ​യും പൗലൊ​സി​ന്റെ​യും ബുദ്ധ്യു​പ​ദേശം പിൻപ​റ​റു​ന്നത്‌ എങ്ങനെ?

11 പത്രൊ​സി​ന്റെ ഒന്നാമത്തെ ലേഖന​ത്തിൽ മേൽവി​ചാ​ര​കൻമാർക്കു​ളള നല്ല ഉപദേശം അടങ്ങി​യി​രി​ക്കു​ന്നു. യോഹ​ന്നാൻ 21:15-17-ലെ യേശു​വി​ന്റെ സ്വന്തം ബുദ്ധ്യു​പ​ദേ​ശ​ത്തെ​യും പ്രവൃ​ത്തി​കൾ 20:25-35-ലെ പൗലൊ​സി​ന്റെ ബുദ്ധ്യു​പ​ദേ​ശ​ത്തെ​യും പിൻപ​റ​റി​ക്കൊ​ണ്ടു മേൽവി​ചാ​ര​കന്റെ വേല നിസ്വാർഥ​മാ​യും മനസ്സോ​ടെ​യും ആകാം​ക്ഷ​യോ​ടെ​യും ചെയ്യേണ്ട ഒരു ഇടയ​വേ​ല​യാ​ണെന്നു പത്രൊസ്‌ വീണ്ടും പ്രകട​മാ​ക്കു​ന്നു. മേൽവി​ചാ​രകൻ ഒരു കീഴി​ട​യ​നാണ്‌, “ഇടയ​ശ്രേഷ്‌ഠ”നായ യേശു​ക്രി​സ്‌തു​വി​നു കീഴ്‌പ്പെട്ടു സേവി​ക്കു​ന്ന​വ​നും ദൈവ​ത്തി​ന്റെ ആട്ടിൻകൂ​ട്ട​ത്തി​നു​വേണ്ടി അവനോ​ടു കണക്കു​ബോ​ധി​പ്പി​ക്കേ​ണ്ട​വ​നും തന്നെ. ഒരു മാതൃ​ക​യാ​യും സകല താഴ്‌മ​യോ​ടെ​യും അയാൾ ആട്ടിൻകൂ​ട്ട​ത്തി​ന്റെ താത്‌പ​ര്യ​ങ്ങൾ നോ​ക്കേ​ണ്ട​താണ്‌.—5:2-4.

12. (എ) ഭരണാ​ധി​കാ​രി​ക​ളോ​ടും ഉടമക​ളോ​ടും എന്ത്‌ ആപേക്ഷി​ക​കീ​ഴ്‌പ്പെടൽ പ്രകട​മാ​ക്കേ​ണ്ട​താണ്‌? (ബി) ഭാര്യ​യു​ടെ കീഴ്‌പ്പെ​ട​ലും ഭർത്താ​വി​ന്റെ ശിരഃ​സ്ഥാ​ന​വും സംബന്ധി​ച്ചു പത്രൊസ്‌ എന്തു ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നു? (സി) ലേഖന​ത്തി​ലു​ട​നീ​ളം ഏതു ക്രിസ്‌തീയ ഗുണത്തെ ഊന്നി​പ്പ​റ​ഞ്ഞി​രി​ക്കു​ന്നു?

12 ക്രിസ്‌തീയ കീഴ്‌പ്പെ​ട​ലി​ന്റെ മററ​നേകം വശങ്ങളെ പത്രൊ​സി​ന്റെ ലേഖന​ത്തിൽ സ്‌പർശി​ക്കു​ന്നുണ്ട്‌, മികച്ച ബുദ്ധ്യു​പ​ദേശം നൽകു​ന്നു​മുണ്ട്‌. 1 പത്രൊസ്‌ 2:13-17-ൽ രാജാ​വും ഗവർണ​റും​പോ​ലെ​യു​ളള ഭരണാ​ധി​കാ​രി​ക​ളോട്‌ ഉചിത​മായ കീഴ്‌പ്പെടൽ കാട്ടാൻ ഉപദേ​ശി​ക്കു​ന്നു. എന്നിരു​ന്നാ​ലും, ഇതു “ദൈവഭയ”ത്തോടു​കൂ​ടെ കർത്താ​വിൻനി​മി​ത്ത​മു​ളള ഒരു ആപേക്ഷിക കീഴ്‌പ്പെ​ട​ലാ​യി​രി​ക്കണം, ക്രിസ്‌ത്യാ​നി​കൾ ദൈവ​ത്തി​ന്റെ അടിമ​ക​ളാ​ണ​ല്ലോ. വീട്ടു​ദാ​സൻമാർ അവരുടെ ഉടമകൾക്കു കീഴ്‌പെ​ട്ടി​രി​ക്കാ​നും “ദൈവ​ത്തെ​ക്കു​റി​ച്ചു​ളള മനോ​ബോ​ധം [“മനഃസാ​ക്ഷി,” NW] നിമിത്തം” കഷ്ടമനു​ഭ​വി​ക്കേ​ണ്ട​തു​ണ്ടെ​ങ്കിൽ സഹിച്ചു​നിൽക്കാ​നും ഉദ്‌ബോ​ധി​പ്പി​ക്ക​പ്പെ​ടു​ന്നു. അവിശ്വാ​സി​ക​ളായ ഭർത്താ​ക്കൻമാർ ഉൾപ്പെടെ ഭർത്താ​ക്കൻമാ​രോ​ടു​ളള കീഴ്‌പ്പെ​ടൽസം​ബ​ന്ധിച്ച്‌ അമൂല്യ​മായ ബുദ്ധ്യു​പ​ദേശം ഭാര്യ​മാർക്കും കൊടു​ക്ക​പ്പെ​ടു​ന്നു. അവരുടെ നിർമ​ല​വും ആദരപൂർവ​ക​വു​മായ നടത്ത “ദൈവ​സ​ന്നി​ധി​യിൽ വില​യേ​റി​യ​താ​കു​ന്നു”വെന്നും അതു ഭർത്താ​ക്കൻമാ​രെ സത്യത്തി​ലേക്കു നേടു​ക​പോ​ലും ചെയ്‌തേ​ക്കാ​മെ​ന്നും കാണി​ക്കു​ന്നു​മുണ്ട്‌. ഇവിടെ പത്രൊസ്‌ ആശയത്തിന്‌ അടിവ​ര​യി​ടു​ന്ന​തിന്‌ അബ്രഹാ​മി​നോ​ടു​ളള സാറാ​യു​ടെ വിശ്വസ്‌ത കീഴ്‌പ്പെ​ട​ലി​ന്റെ ദൃഷ്ടാന്തം ഉപയോ​ഗി​ക്കു​ന്നു. (1 പത്രൊ. 2:17-20; 3:1-6; ഉല്‌പ. 18:12) ക്രമത്തിൽ ഭർത്താ​ക്കൻമാർ “ബലഹീ​ന​പാ​ത്ര”ത്തോട്‌ ഉചിത​മായ പരിഗ​ണ​ന​യോ​ടെ ശിരഃ​സ്ഥാ​നം പ്രകട​മാ​ക്കണം. ഈ വിഷയം സംബന്ധി​ച്ചു പിന്നെ​യും ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു: “അവണ്ണം ഇളയവരേ, മൂപ്പൻമാർക്കു കീഴട​ങ്ങു​വിൻ.” പിന്നീട്‌ അവൻ തന്റെ ലേഖന​ത്തി​ലു​ട​നീ​ളം ഊന്നി​പ്പ​റ​ഞ്ഞി​രി​ക്കുന്ന ഒരു ക്രിസ്‌തീയ ഗുണമായ മനസ്സിന്റെ എളിമക്ക്‌, താഴ്‌മക്ക്‌, ദൃഢത കൊടു​ക്കു​ന്നു.—1 പത്രൊ. 3:7-9; 5:5-7; 2:21-25.

13. (എ) ദൈവം ക്രിസ്‌തീയ സഭയെ വിളി​ച്ചു​വേർതി​രി​ച്ചി​രി​ക്കു​ന്ന​തി​ന്റെ ഉദ്ദേശ്യം പത്രൊസ്‌ തന്റെ ലേഖന​ത്തിൽ വ്യക്തമാ​ക്കു​ന്ന​തെ​ങ്ങനെ? (ബി) പത്രൊസ്‌ ഏതു സന്തോ​ഷ​ക​ര​മായ അവകാ​ശ​ത്തി​ലേക്കു വിരൽചൂ​ണ്ടു​ന്നു, അത്‌ ആർ പ്രാപി​ക്കു​ന്നു?

13 അഗ്നിപ​രി​ശോ​ധ​ന​ക​ളും പീഡന​ങ്ങ​ളും വീണ്ടും ആളിക്ക​ത്താൻ തുടങ്ങി​ക്കൊ​ണ്ടി​രുന്ന ഒരു സമയത്തു പത്രൊസ്‌ ശക്തീക​രി​ക്കുന്ന പ്രോ​ത്സാ​ഹനം നൽകി. അവന്റെ ലേഖനം ഇന്ന്‌ അത്തരം പരി​ശോ​ധ​ന​കളെ അഭിമു​ഖീ​ക​രി​ക്കുന്ന എല്ലാവർക്കും തീർച്ച​യാ​യും വിലതീ​രാ​ത്ത​താണ്‌. “ഞാൻ വിശു​ദ്ധ​നാ​ക​യാൽ നിങ്ങളും വിശു​ദ്ധ​രാ​യി​രി​പ്പിൻ” എന്ന യഹോ​വ​യു​ടെ വചനങ്ങൾ ഉദ്ധരി​ക്കു​ന്ന​തിൽ അവൻ എബ്രായ തിരു​വെ​ഴു​ത്തു​കളെ ഉപയോ​ഗി​ക്കു​ന്നത്‌ എങ്ങനെ​യെന്നു കാണുക. (1 പത്രൊ. 1:16; ലേവ്യ. 11:44) പിന്നീടു വീണ്ടും, മററു നിശ്വസ്‌ത തിരു​വെ​ഴു​ത്തു​കളെ ധാരാ​ള​മാ​യി പരാമർശി​ക്കുന്ന ഒരു ഭാഗത്ത്‌ ക്രിസ്‌തു എന്ന അടിസ്ഥാ​ന​ത്തിൻമേൽ ജീവനു​ളള കല്ലുകൾ കൊണ്ട്‌ ഒരു ആത്മീയ​ഗൃ​ഹ​മാ​യി ക്രിസ്‌തീ​യസഭ പണിയ​പ്പെ​ടു​ന്നത്‌ എങ്ങനെ​യെന്ന്‌ അവൻ കാണി​ച്ചു​ത​രു​ന്നു. എന്തു​ദ്ദേ​ശ്യ​ത്തിൽ? പത്രൊസ്‌ ഉത്തരം പറയുന്നു: “നിങ്ങളോ അന്ധകാ​ര​ത്തിൽനി​ന്നു തന്റെ അത്ഭുത​പ്ര​കാ​ശ​ത്തി​ലേക്കു നിങ്ങളെ വിളി​ച്ച​വന്റെ സൽഗു​ണ​ങ്ങളെ ഘോഷി​പ്പാ​ന്ത​ക്ക​വണ്ണം തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ഒരു ജാതി​യും രാജകീ​യ​പു​രോ​ഹി​ത​വർഗ്ഗ​വും വിശു​ദ്ധ​വം​ശ​വും സ്വന്തജ​ന​വു​മാ​കു​ന്നു.” (1 പത്രൊ. 2:4-10; യെശ. 28:16; സങ്കീ. 118:22; യെശ. 8:14; പുറ. 19:5, 6; യെശ. 43:21; ഹോശേ. 1:10; 2:23) ദൈവ​ത്തി​ന്റെ മുഴു വിശു​ദ്ധ​ജ​ന​ത​യു​മുൾപ്പെ​ടുന്ന പൊതു പുരോ​ഹി​ത​വർഗ​ത്തിന്‌, ഈ “രാജകീയ പുരോ​ഹി​ത​വർഗ്ഗ”ത്തിനാണ്‌, പത്രൊസ്‌ ‘ക്ഷയം, മാലി​ന്യം, വാട്ടം എന്നിവ ഇല്ലാത്ത അവകാശ’ത്തിന്റെ രാജ്യ​വാ​ഗ്‌ദത്തം, “തേജസ്സി​ന്റെ വാടാത്ത കിരീടം,” ‘ക്രിസ്‌തു​വി​ലെ നിത്യ​തേ​ജസ്സ്‌’ വെച്ചു​നീ​ട്ടു​ന്നത്‌. അങ്ങനെ, അവർ “അവന്റെ തേജസ്സി​ന്റെ പ്രത്യ​ക്ഷ​ത​യി​ങ്കൽ ഉല്ലസി​ച്ചാ​നന്ദി”ക്കേണ്ടതി​നു സന്തോ​ഷി​ച്ചു​കൊ​ണ്ടേ​യി​രി​ക്കാൻ അതിയാ​യി പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടു​ന്നു.—1 പത്രൊ. 1:4; 5:4, 10; 4:13.

[അടിക്കു​റി​പ്പു​കൾ]

a മക്ലിന്റോക്കിന്റെയും സ്‌​ട്രോം​ഗി​ന്റെ​യും സൈ​ക്ലോ​പീ​ഡിയ, 1981 പുനർമു​ദ്രണം, വാല്യം VIII, പേജ്‌ 15.

b പുതിയ ബൈബിൾ നിഘണ്ടു, രണ്ടാം പതിപ്പ്‌, 1986, ജെ. ഡി. ഡഗ്ലസ്‌ സംവി​ധാ​നം​ചെ​യ്‌തത്‌, പേജ്‌ 918.

c യെരുശലേം, 1971, വാല്യം 15, കോളം 755.

[അധ്യയന ചോദ്യ​ങ്ങൾ]