വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 61—2 പത്രൊസ്‌

ബൈബിൾ പുസ്‌തക നമ്പർ 61—2 പത്രൊസ്‌

ബൈബിൾ പുസ്‌തക നമ്പർ 61—2 പത്രൊസ്‌

എഴുത്തുകാരൻ: പത്രൊസ്‌

എഴുതിയ സ്ഥലം: ബാബി​ലോൻ (?)

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു. ഏകദേശം 64

1. രണ്ടു പത്രൊസ്‌ എഴുതി​യതു പത്രൊ​സാ​ണെന്ന്‌ ഏതു വസ്‌തു​തകൾ തെളി​യി​ക്കു​ന്നു?

 പത്രൊസ്‌ തന്റെ രണ്ടാമത്തെ ലേഖനം രചിച്ച​പ്പോൾ, താൻ താമസി​യാ​തെ മരണത്തെ അഭിമു​ഖീ​ക​രി​ക്കേ​ണ്ട​താ​ണെന്നു തിരി​ച്ച​റി​ഞ്ഞു. തങ്ങളുടെ ശുശ്രൂ​ഷ​യിൽ സ്ഥിരത പാലി​ക്കാൻ സഹക്രി​സ്‌ത്യാ​നി​കളെ സഹായി​ക്കു​ന്ന​തി​നു സൂക്ഷ്‌മ​പ​രി​ജ്ഞാ​ന​മു​ണ്ടാ​യി​രി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം അവരെ അനുസ്‌മ​രി​പ്പി​ക്കാൻ അവൻ ആകാം​ക്ഷാ​പൂർവം ആഗ്രഹി​ച്ചു. അപ്പോ​സ്‌ത​ല​നായ പത്രൊ​സി​ന്റെ പേർവ​ഹി​ക്കുന്ന രണ്ടാം ലേഖന​ത്തി​ന്റെ എഴുത്തു​കാ​രൻ അവനാ​ണെ​ന്നു​ള​ള​തി​നെ സംശയി​ക്കു​ന്ന​തിന്‌ ഏതെങ്കി​ലും കാരണ​മു​ണ്ടാ​യി​രി​ക്കു​മോ? ലേഖനം​തന്നെ ലേഖന​കർത്തൃ​ത്വം സംബന്ധി​ച്ചു പൊന്തി​വ​രാ​വുന്ന ഏതു സംശയ​ങ്ങ​ളെ​യും തുടച്ചു​നീ​ക്കു​ന്നു. താൻ “യേശു​ക്രി​സ്‌തു​വി​ന്റെ ഒരു അടിമ​യും അപ്പോ​സ്‌ത​ല​നു​മായ ശിമോൻ പത്രൊസ്‌” ആണെന്ന്‌ എഴുത്തു​കാ​രൻതന്നെ പറയുന്നു. (2 പത്രൊ. 1:1, NW) അവൻ ഇതിനെ ‘ഞാൻ നിങ്ങൾക്ക്‌ എഴുതുന്ന രണ്ടാമത്തെ ലേഖനം’ എന്നു പരാമർശി​ക്കു​ന്നു. (3:1) അവൻ തന്നേക്കു​റി​ച്ചു​തന്നെ യേശു​ക്രി​സ്‌തു​വി​ന്റെ മറുരൂ​പ​ത്തി​ന്റെ ഒരു ദൃക്‌സാ​ക്ഷി​യെന്നു പറയുന്നു. അതു പത്രൊസ്‌ യാക്കോ​ബി​നോ​ടും യോഹ​ന്നാ​നോ​ടും​കൂ​ടെ പങ്കുവെച്ച ഒരു പദവി​യാ​യി​രു​ന്നു. അവൻ ഇതി​നെ​ക്കു​റിച്ച്‌ ഒരു ദൃക്‌സാ​ക്ഷി​യു​ടെ സകല വികാ​ര​ത്തോ​ടും​കൂ​ടെ എഴുതു​ന്നു. (1:16-21) യേശു തന്റെ മരണത്തെ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്ന​താ​യി അവൻ പറയുന്നു.—2 പത്രൊ. 1:14; യോഹ. 21:18, 19.

2. രണ്ടു പത്രൊ​സി​ന്റെ കാനോ​നി​ക​തയെ തെളി​യി​ക്കു​ന്നത്‌ എന്ത്‌?

2 എന്നിരു​ന്നാ​ലും, ചില വിമർശകർ രണ്ടാമത്തെ ലേഖനത്തെ പത്രൊ​സി​ന്റെ കൃതി​യാ​ണോ​യെന്നു സംശയി​ക്കു​ന്ന​തി​നു​ളള കാരണ​മാ​യി രണ്ടു ലേഖന​ങ്ങ​ളി​ലെ​യും ശൈലി​ക​ളു​ടെ വ്യത്യാ​സ​ത്തി​ലേക്കു വിരൽചൂ​ണ്ടി​യി​ട്ടുണ്ട്‌. എന്നാൽ ഇതു യഥാർഥ​മായ പ്രശ്‌ന​മു​യർത്തു​ക​യില്ല, എന്തു​കൊ​ണ്ടെ​ന്നാൽ വിഷയ​വും എഴുത്തി​ന്റെ ഉദ്ദേശ്യ​വും വ്യത്യ​സ്‌ത​മാ​യി​രു​ന്നു. കൂടാതെ, പത്രൊസ്‌ തന്റെ ഒന്നാമത്തെ ലേഖനം “ഒരു വിശ്വസ്‌ത സഹോ​ദ​ര​നായ സില്വാ​നോ​സ്‌മു​ഖാ​ന്തരം” എഴുതി. വാചക​ങ്ങൾക്കു രൂപം​കൊ​ടു​ക്കു​ന്ന​തി​നു സില്വാ​നോ​സി​നു കുറെ അനുവാ​ദം കൊടു​ത്തു​വെ​ങ്കിൽ അതു രണ്ടു ലേഖന​ങ്ങ​ളു​ടെ​യും ശൈലി​യി​ലു​ളള വ്യത്യാ​സ​ത്തി​നു കാരണ​മാ​കാം, രണ്ടാമത്തെ ലേഖനം എഴുതി​യ​തിൽ സില്വാ​നോ​സി​നു പ്രത്യ​ക്ഷ​ത്തിൽ ഒരു പങ്കുണ്ടാ​യി​രു​ന്നില്ല. (1 പത്രൊ. 5:12, NW) “അതിനു പിതാ​ക്കൻമാ​രിൽനി​ന്നു​ളള സാക്ഷ്യം കുറവാണ്‌” എന്ന കാരണ​ത്താൽ അതിന്റെ കാനോ​നി​കത സംബന്ധി​ച്ചും തർക്കമുണ്ട്‌. എന്നിരു​ന്നാ​ലും, “ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ പ്രമുഖ ആദിമ പുസ്‌ത​ക​പ്പ​ട്ടി​കകൾ” എന്ന ചാർട്ടിൽനി​ന്നു നിരീ​ക്ഷി​ക്കാൻ കഴിയു​ന്ന​തു​പോ​ലെ, മൂന്നാം കാർത്തേജ്‌ കൗൺസി​ലി​നു മുമ്പുളള നിരവധി പ്രാമാ​ണി​കർ രണ്ടു പത്രൊ​സി​നെ ബൈബിൾ പുസ്‌ത​ക​പ്പ​ട്ടി​ക​യു​ടെ ഭാഗ​മെന്നു പരിഗ​ണി​ച്ചു. a

3. പ്രത്യ​ക്ഷ​ത്തിൽ എപ്പോൾ, എവി​ടെ​വച്ചു രണ്ടു പത്രൊസ്‌ എഴുത​പ്പെട്ടു, അത്‌ ആരെ സംബോ​ധന ചെയ്‌തു?

3 പത്രൊ​സി​ന്റെ രണ്ടാം ലേഖനം എപ്പോ​ഴാണ്‌ എഴുത​പ്പെ​ട്ടത്‌? ഒന്നാം ലേഖന​ത്തി​നു​ശേഷം താമസി​യാ​തെ ബാബി​ലോ​നിൽനി​ന്നോ അതിന്റെ പരിസ​ര​ത്തു​നി​ന്നോ പൊ.യു. ഏതാണ്ട്‌ 64-ൽ അത്‌ എഴുത​പ്പെ​ട്ടി​രി​ക്കാ​നി​ട​യുണ്ട്‌. എന്നാൽ നേരി​ട്ടു​ളള തെളി​വില്ല, വിശേ​ഷാൽ സ്ഥലം സംബന്ധിച്ച്‌. എഴുത്തി​ന്റെ സമയത്തു പൗലൊ​സി​ന്റെ മിക്ക ലേഖന​ങ്ങ​ളും സഭകൾക്കി​ട​യിൽ പ്രചരി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പത്രൊ​സിന്‌ അവയെ​ക്കു​റി​ച്ച​റി​യാ​മാ​യി​രു​ന്നു. അവൻ അവയെ ദൈവ​നി​ശ്വ​സ്‌ത​മാ​യി കരുതു​ക​യും ‘ശേഷം തിരു​വെ​ഴു​ത്തു​ക​ളോ​ടു​കൂ​ടെ’ അവയെ ഉൾപ്പെ​ടു​ത്തു​ക​യും ചെയ്‌തു. പത്രൊ​സി​ന്റെ രണ്ടാമത്തെ ലേഖനം, “ഞങ്ങൾക്കു ലഭിച്ച​തു​പോ​ലെ അതേ വില​യേ​റിയ വിശ്വാ​സം ലഭിച്ചവ”രെ സംബോ​ധ​ന​ചെ​യ്യു​ന്ന​താണ്‌. അവരിൽ ഒന്നാം ലേഖനം ആർക്കെ​ഴു​തി​യോ അവരും പത്രൊ​സി​ന്റെ പ്രസംഗം കേട്ടി​രുന്ന മററു​ള​ള​വ​രും ഉൾപ്പെ​ടു​ന്നു. ഒന്നാമത്തെ ലേഖനം അനേകം പ്രദേ​ശ​ങ്ങ​ളിൽ പ്രചരി​ച്ചി​രു​ന്ന​തു​പോ​ലെ, രണ്ടാം ലേഖന​ത്തി​നും ഒരു പൊതു സ്വഭാവം കൈവന്നു.—2 പത്രൊ. 3:15, 16; 1:1; 3:1; 1 പത്രൊ. 1:1.

രണ്ടു പത്രൊ​സി​ന്റെ ഉളളടക്കം

4. (എ) സൂക്ഷ്‌മ​പ​രി​ജ്ഞാ​നം​സം​ബ​ന്ധി​ച്ചു ഫലപൂർണ​രാ​കാൻ സഹോ​ദ​രൻമാർ എങ്ങനെ കഠിന​യ​ത്‌നം ചെയ്യണം, അവരോട്‌ എന്തു വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നു? (ബി) പ്രവാ​ച​ക​വ​ചനം എങ്ങനെ കൂടുതൽ ഉറപ്പാ​ക്ക​പ്പെ​ടു​ന്നു, അത്‌ അനുസ​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

4 സ്വർഗീയ രാജ്യ​ത്തി​ലേ​ക്കു​ളള വിളി ഉറപ്പാക്കൽ (1:1-21). ‘വിശ്വാ​സം ലഭിച്ച​വ​രിൽ’ സ്‌നേ​ഹ​പൂർവ​ക​മായ താത്‌പ​ര്യം വേഗം​തന്നെ പത്രൊസ്‌ പ്രകട​മാ​ക്കു​ന്നു. അവർക്കു “ദൈവ​ത്തി​ന്റെ​യും നമ്മുടെ കർത്താ​വായ യേശു​വി​ന്റെ​യും പരിജ്ഞാന”ത്താൽ അനർഹ​ദ​യ​യും സമാധാ​ന​വും വർധി​ച്ചു​വ​രാൻ അവൻ ആഗ്രഹി​ക്കു​ന്നു. ദൈവം അവർക്കു “വില​യേ​റി​യ​തും അതിമ​ഹ​ത്തു​മായ വാഗ്‌ദത്ത”ങ്ങൾ സൗജന്യ​മാ​യി നൽകി​യി​രി​ക്കു​ന്നു, അവയാൽ അവർക്കു ദിവ്യ​സ്വ​ഭാ​വ​ത്തി​നു കൂട്ടാ​ളി​ക​ളാ​യി​ത്തീ​രാ​വു​ന്ന​താണ്‌. തന്നിമി​ത്തം, അവർ ആത്മാർഥ​മായ ശ്രമത്താൽ തങ്ങളുടെ വിശ്വാ​സ​ത്തി​നു സത്‌ഗു​ണ​വും പരിജ്ഞാ​ന​വും ആത്മനി​യ​ന്ത്ര​ണ​വും സഹിഷ്‌ണു​ത​യും ദൈവ​ഭ​ക്തി​യും സഹോ​ദ​ര​പ്രീ​തി​യും സ്‌നേ​ഹ​വും പ്രദാ​നം​ചെ​യ്യട്ടെ. ഈ ഗുണങ്ങൾ അവരിൽ നിറഞ്ഞു​ക​വി​യു​ക​യാ​ണെ​ങ്കിൽ, അവർ ഒരിക്ക​ലും സൂക്ഷ്‌മ​പ​രി​ജ്ഞാ​നം​സം​ബ​ന്ധി​ച്ചു നിഷ്‌ക്രി​യ​രോ നിഷ്‌ഫ​ല​രോ ആകുക​യില്ല. സഹോ​ദ​രൻമാർ തങ്ങളുടെ വിളി​യും തിര​ഞ്ഞെ​ടു​പ്പും അതു​പോ​ലെ​തന്നെ തങ്ങളുടെ കർത്താ​വി​ന്റെ നിത്യ​രാ​ജ്യ​ത്തി​ലേ​ക്കു​ളള പ്രവേ​ശ​ന​വും ഉറപ്പാ​ക്കു​വാൻ തങ്ങളുടെ പരമാ​വധി പ്രവർത്തി​ക്കണം. ‘തന്റെ കൂടാരം പൊളി​ഞ്ഞു​പോ​കാൻ അടുത്തി​രി​ക്കു​ന്നു’വെന്നറി​ഞ്ഞു​കൊണ്ട്‌, തന്റെ വേർപാ​ടി​നു​ശേഷം അവർ അവയെ​ക്കു​റി​ച്ചു പറയേ​ണ്ട​തിന്‌ അവൻ ഈ കാര്യങ്ങൾ അവരെ അനുസ്‌മ​രി​പ്പി​ക്കു​ക​യാണ്‌. പത്രൊസ്‌ വിശു​ദ്ധ​പർവ​ത​ത്തിൽ ക്രിസ്‌തു​വി​ന്റെ മഹിമക്ക്‌ ഒരു ദൃക്‌സാ​ക്ഷി​യാ​യി​രു​ന്നു, അന്ന്‌ ഈ വചനങ്ങൾ ‘“ഇവൻ എന്റെ പ്രിയ​പു​ത്രൻ; ഇവങ്കൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു” എന്നുളള ശബ്ദം അതി​ശ്രേ​ഷ്‌ഠ​തേ​ജ​സ്സി​ങ്കൽനി​ന്നു വന്നു.’ അങ്ങനെ പ്രവാ​ച​ക​വ​ചനം കൂടുതൽ ഉറപ്പാ​ക്ക​പ്പെ​ടു​ന്നു. അത്‌ അനുസ​രി​ക്കണം, എന്തു​കൊ​ണ്ടെ​ന്നാൽ മമനു​ഷ്യ​ന്റെ ഇഷ്ടത്താലല്ല, പിന്നെ​യോ “ദൈവ​ക​ല്‌പ​ന​യാൽ മനുഷ്യർ പരിശു​ദ്ധാ​ത്മ​നി​യോ​ഗം പ്രാപി​ച്ചി​ട്ടു സംസാ​രി​ച്ച​ത​ത്രേ” അത്‌.—1:1, 2, 4, 14, 17, 21.

5. വ്യാ​ജോ​പ​ദേ​ഷ്ടാ​ക്കൾക്കെ​തി​രാ​യി പത്രൊസ്‌ എന്തു മുന്നറി​യി​പ്പു നൽകുന്നു, അങ്ങനെ​യു​ള​ള​വർക്കെ​തി​രായ ദൈവ​ത്തി​ന്റെ ന്യായ​വി​ധി​ക​ളു​ടെ സുനി​ശ്ചി​ത​ത്വം​സം​ബ​ന്ധിച്ച്‌ ഏതു ശക്തമായ ദൃഷ്ടാ​ന്തങ്ങൾ അവൻ ഉപയോ​ഗി​ക്കു​ന്നു?

5 വ്യാ​ജോ​പ​ദേ​ഷ്ടാ​ക്കൾക്കെ​തി​രെ ശക്തമായ മുന്നറി​യിപ്പ്‌ (2:1-22). കളള​പ്ര​വാ​ച​കൻമാ​രും ഉപദേ​ഷ്ടാ​ക്കൻമാ​രും വിനാ​ശ​ക​ര​മായ മതവി​ഭാ​ഗങ്ങൾ ആനയി​ക്കു​ക​യും അഴിഞ്ഞ നടത്തക്കു പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും സത്യത്തിൻമേൽ നിന്ദ വരുത്തു​ക​യും ചെയ്യും. എന്നാൽ അവരുടെ നാശം ഉറങ്ങു​ന്നില്ല. പാപം​ചെയ്‌ത ദൂതൻമാ​രെ ശിക്ഷി​ക്കു​ന്ന​തിൽനി​ന്നോ നോഹ​യു​ടെ നാളിൽ ഒരു പ്രളയം വരുത്തു​ന്ന​തിൽനി​ന്നോ സോ​ദോ​മി​നെ​യും ഗൊ​മോ​റ​യെ​യും ചാമ്പലാ​ക്കു​ന്ന​തിൽനി​ന്നോ ദൈവം പിൻമാ​റി​നി​ന്നില്ല. എന്നാൽ അവൻ പ്രസം​ഗ​ക​നായ നോഹ​യെ​യും നീതി​മാ​നായ ലോത്തി​നെ​യും വിടു​വി​ച്ചു, തന്നിമി​ത്തം ‘ദൈവി​ക​ഭ​ക്തി​യു​ള​ള​വരെ പീഡാ​നു​ഭ​വ​ത്തിൽനി​ന്നു വിടു​വി​ക്കാ​നും നീതി​കെട്ട ആളുകളെ ഛേദി​ക്ക​പ്പെ​ടു​ന്ന​തിന്‌ ന്യായ​വി​ധി ദിവസ​ത്തി​ലേക്കു കരുതി​വെ​ക്കാ​നും യഹോവ അറിയു​ന്നു,’ എന്തു​കൊ​ണ്ടെ​ന്നാൽ അവർ സാഹസി​ക​രും തന്നിഷ്ട​ക്കാ​രും ന്യായ​ബോ​ധ​മി​ല്ലാത്ത മൃഗങ്ങൾക്കു തുല്യ​രും അജ്ഞരും ദുഷി​പ​റ​യു​ന്ന​വ​രും വഞ്ചനാ​ത്മ​ക​മായ ഉപദേ​ശ​ങ്ങ​ളിൽ ഉല്ലസി​ക്കു​ന്ന​വ​രും വ്യഭി​ചാ​രി​ക​ളും ദുരാ​ഗ്ര​ഹി​ക​ളും ദുഷ്‌പ്ര​വൃ​ത്തി​യു​ടെ പ്രതി​ഫലം ഇച്ഛിക്കു​ന്ന​തിൽ ബിലെ​യാ​മി​നെ​പ്പോ​ലെ​യു​ള​ള​വ​രു​മാ​കു​ന്നു. അവർ സ്വാത​ന്ത്ര്യം വാഗ്‌ദാ​നം​ചെ​യ്യു​ന്നു, എന്നാൽ അവർതന്നെ അഴിമ​തി​യു​ടെ അടിമ​ക​ളാണ്‌. അവർ നീതി​യു​ടെ പാത അറിയാ​തി​രി​ക്കു​ന്നത്‌ അവർക്കു മെച്ചമാ​യി​രി​ക്കു​മാ​യി​രു​ന്നു, എന്തെന്നാൽ: “സ്വന്ത ഛർദ്ദിക്കു തിരിഞ്ഞ നായെ​ന്നും കുളി​ച്ചി​ട്ടു ചെളി​യിൽ ഉരുളു​വാൻ തിരിഞ്ഞ പന്നി​യെ​ന്നും” ഉളള മൊഴി അവർക്കു സംഭവി​ച്ചി​രി​ക്കു​ന്നു.—2:9, 22, NW.

6. (എ) പത്രൊസ്‌ എഴുതു​ന്നത്‌ എന്തിന്‌, ദൈവ​ത്തി​ന്റെ വാഗ്‌ദ​ത്തം​സം​ബ​ന്ധിച്ച്‌ അവൻ എന്തു പറയുന്നു? (ബി) പരിഹാ​സി​ക​ളോ​ടു​ളള വിപരീത താരത​മ്യ​ത്തിൽ ക്രിസ്‌ത്യാ​നി​കൾ എങ്ങനെ തങ്ങളേ​ത്തന്നെ ജാഗ്ര​ത​യു​ള​ള​വ​രെന്നു പ്രകട​മാ​ക്കണം?

6 യഹോ​വ​യു​ടെ ദിവസത്തെ മനസ്സിൽ അടുപ്പി​ച്ചു​നിർത്തുക (3:1-18). മുൻപറഞ്ഞ വചനങ്ങൾ ക്രിസ്‌ത്യാ​നി​കൾ ഓർക്കേ​ണ്ട​തിന്‌ അവരുടെ വ്യക്തമായ ചിന്താ​പ്രാ​പ്‌തി​കളെ ഉണർത്താൻ പത്രൊസ്‌ എഴുതു​ക​യാണ്‌. ക്രിസ്‌തു​വി​ന്റെ “വാഗ്‌ദത്ത സാന്നി​ദ്ധ്യം എവിടെ?” എന്നു ചോദി​ച്ചു​കൊണ്ട്‌ അന്ത്യകാ​ലത്തു പരിഹാ​സി​കൾ വരും. പുരാതന കാലങ്ങ​ളി​ലെ ലോകത്തെ ദൈവം വെളളം​കൊ​ണ്ടു നശിപ്പി​ച്ചു​വെ​ന്നും “ഇപ്പോ​ഴത്തെ ആകാശ​വും ഭൂമി​യും അതേ വചനത്താൽ തീക്കായി സൂക്ഷി​ച്ചും ന്യായ​വി​ധി​യും ഭക്തികെട്ട മനുഷ്യ​രു​ടെ നാശവും സംഭവി​പ്പാ​നു​ളള ദിവസ​ത്തേക്കു കരുതി​വെ​ച്ചു​മി​രി​ക്കു​ന്നു” എന്നും ഈ മനുഷ്യ​രു​ടെ ശ്രദ്ധയിൽ പെടു​ന്നില്ല. ഒരു ആയിരം വർഷം യഹോ​വക്ക്‌ ഒരു ദിവസം​പോ​ലെ​യാണ്‌, അതു​കൊണ്ട്‌ “യഹോവ തന്റെ വാഗ്‌ദത്തം നിവർത്തി​പ്പാൻ താമസി​ക്കു​ന്നില്ല,” എന്നാൽ അവൻ ആരും നശിപ്പി​ക്ക​പ്പെ​ടാ​നാ​ഗ്ര​ഹി​ക്കാ​തെ ക്ഷമയു​ള​ള​വ​നാണ്‌. അതു​കൊണ്ട്‌, ക്രിസ്‌ത്യാ​നി​കൾ നടത്ത സൂക്ഷി​ക്കു​ക​യും ആകാശങ്ങൾ അഗ്നിയാൽ വിലയി​ക്കു​ക​യും ഉഗ്രതാ​പ​ത്താൽ മൂലകങ്ങൾ ഉരുകു​ക​യും ചെയ്യുന്ന യഹോ​വ​യു​ടെ ദിവസത്തെ കാത്തി​രി​ക്കു​ക​യും മനസ്സിൽ അടുപ്പി​ച്ചു​നിർത്തു​ക​യും ചെയ്യവേ ദൈവ​ഭ​ക്തി​പ്ര​വൃ​ത്തി​കൾ ചെയ്‌തു​കൊ​ണ്ടി​രി​ക്കണം. എന്നാൽ ദൈവ​വാ​ഗ്‌ദ​ത്ത​പ്ര​കാ​രം “പുതിയ ആകാശ​ങ്ങ​ളും ഒരു പുതിയ ഭൂമി​യും” ഉണ്ടാകാ​നി​രി​ക്കു​ക​യാണ്‌.—3:4, 7, 9, 13, NW.

7. മുന്ന​മേ​യു​ളള ഈ പരിജ്ഞാ​ന​മു​ള​ള​തി​നാൽ, ക്രിസ്‌ത്യാ​നി​കൾ എങ്ങനെ തീവ്ര​ശ്രമം ചെയ്യണം?

7 അതു​കൊണ്ട്‌, ഒടുവിൽ അവരെ “കറയും കളങ്കവു​മി​ല്ലാ​ത്ത​വ​രാ​യി സമാധാ​ന​ത്തോ​ടെ കാൺമാൻ” അവർ തങ്ങളുടെ പരമാ​വധി പ്രവർത്തി​ക്കണം. പ്രിയ​നായ പൗലൊസ്‌ അവർക്ക്‌ എഴുതി​യ​തു​പോ​ലെ​തന്നെ അവർ തങ്ങളുടെ കർത്താ​വി​ന്റെ ക്ഷമയെ രക്ഷയെന്നു പരിഗ​ണി​ക്കണം. മുന്ന​മേ​യു​ളള ഈ അറി​വോ​ടെ, അവർ തങ്ങളുടെ സ്വന്ത സ്ഥിരത​യിൽനി​ന്നു വീണു​പോ​കാ​തി​രി​ക്കാൻ സൂക്ഷി​ക്കണം. എന്നാൽ “കൃപയി​ലും നമ്മുടെ കർത്താ​വും രക്ഷിതാ​വു​മായ യേശു​ക്രി​സ്‌തു​വി​ന്റെ പരിജ്ഞാ​ന​ത്തി​ലും വളരു​വിൻ. അവന്നു ഇപ്പോ​ഴും എന്നെ​ന്നേ​ക്കും മഹത്വം,” പത്രൊസ്‌ ഉപസം​ഹ​രി​ക്കു​ന്നു.—3:14, 18.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

8. (എ) പത്രൊസ്‌ എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ​യും ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ​യും നിശ്വ​സ്‌തത സാക്ഷ്യ​പ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ? (ബി) സൂക്ഷ്‌മ​പ​രി​ജ്ഞാ​നം മുറു​കെ​പ്പി​ടി​ക്കു​ന്ന​തി​നാൽ നമുക്ക്‌ എങ്ങനെ പ്രയോ​ജനം ലഭിക്കും?

8 സൂക്ഷ്‌മ​പ​രി​ജ്ഞാ​നം എത്ര അത്യന്താ​പേ​ക്ഷി​ത​മാണ്‌! താൻ എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നു നേടിയ സൂക്ഷ്‌മ​പ​രി​ജ്ഞാ​നം പത്രൊ​സ്‌തന്നെ തന്റെ വാദങ്ങ​ളിൽ നെയ്‌തു​ചേർക്കു​ന്നു. അവ പരിശു​ദ്ധാ​ത്മാ​വി​നാൽ നിശ്വ​സ്‌ത​മാ​ണെന്ന്‌ അവൻ സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു: “പ്രവചനം ഒരിക്ക​ലും മമനു​ഷ്യ​ന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവ​ക​ല്‌പ​ന​യാൽ മനുഷ്യർ പരിശു​ദ്ധാ​ത്മ​നി​യോ​ഗം പ്രാപി​ച്ചി​ട്ടു സംസാ​രി​ച്ച​ത​ത്രേ.” പൗലൊ​സി​ന്റെ ജ്ഞാനം “അവനു നൽകപ്പെട്ട”താണെ​ന്നും അവൻ ചൂണ്ടി​ക്കാ​ട്ടു​ന്നു. (1:21; 3:15, NW) ഈ നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളെ​ല്ലാം പരിചി​ന്തി​ക്കു​ന്ന​തി​നാ​ലും സൂക്ഷ്‌മ​പ​രി​ജ്ഞാ​നത്തെ മുറു​കെ​പ്പി​ടി​ക്കു​ന്ന​തി​നാ​ലും നാം അതിയാ​യി പ്രയോ​ജ​ന​മ​നു​ഭ​വി​ക്കു​ന്നു. അപ്പോൾ, “സകലവും സൃഷ്ടി​യു​ടെ ആരംഭ​ത്തിൽ ഇരുന്ന​തു​പോ​ലെ തന്നേ ഇരിക്കു​ന്നു” എന്നു പറയു​ന്ന​വ​രാ​യി പത്രൊസ്‌ വർണി​ച്ച​വ​രെ​പ്പോ​ലെ നാം ഒരിക്ക​ലും അലംഭാ​വ​മു​ള​ള​വ​രാ​കു​ക​യില്ല. (3:4) തന്റെ ലേഖന​ത്തി​ന്റെ 2-ാമധ്യാ​യ​ത്തിൽ പത്രൊസ്‌ വർണി​ക്കു​ന്ന​വ​രെ​പ്പോ​ലു​ളള വ്യാ​ജോ​പ​ദേ​ഷ്ടാ​ക്കൻമാ​രു​ടെ കെണി​യി​ലും നാം വീഴു​ക​യില്ല. മറിച്ച്‌, പത്രൊ​സും മററു ബൈബി​ളെ​ഴു​ത്തു​കാ​രും നൽകിയ ഓർമി​പ്പി​ക്ക​ലു​കൾ നാം നിരന്തരം പരിചി​ന്തി​ക്കണം. ഇവ “സത്യത്തിൽ ഉറെച്ചു” നിൽക്കാ​നും ക്ഷമയോ​ടും സ്ഥിരത​യോ​ടും​കൂ​ടെ “കൃപയി​ലും നമ്മുടെ കർത്താ​വും രക്ഷിതാ​വു​മായ യേശു​ക്രി​സ്‌തു​വി​ന്റെ പരിജ്ഞാ​ന​ത്തി​ലും വളരു”വാനും നമ്മെ സഹായി​ക്കു​ന്നു.—1:12; 3:18.

9. ഏതു ആത്മാർഥ​ശ്രമം നടത്താൻ നാം പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടു​ന്നു, എന്തു​കൊണ്ട്‌?

9 “ദൈവ​ത്തി​ന്റെ​യും നമ്മുടെ കർത്താ​വായ യേശു​വി​ന്റെ​യും പരിജ്ഞാ​ന​ത്തിൽ” വർധി​ച്ചു​വ​രാ​നു​ളള ഒരു സഹായ​മെന്ന നിലയിൽ 1-ാം അധ്യായം 5 മുതൽ 7 വരെയു​ളള വാക്യ​ങ്ങ​ളിൽ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ക്രിസ്‌തീയ ഗുണങ്ങൾ പരിപു​ഷ്ടി​പ്പെ​ടു​ത്തു​ന്ന​തിന്‌ ആത്മാർഥ​മായ ശ്രമം​ചെ​യ്യാൻ പത്രൊസ്‌ ശുപാർശ​ചെ​യ്യു​ന്നു. പിന്നീട്‌ 8-ാം വാക്യ​ത്തിൽ അവൻ കൂട്ടി​ച്ചേർക്കു​ന്നു: “ഇവ നിങ്ങൾക്കു​ണ്ടാ​യി വർദ്ധി​ക്കു​ന്നു എങ്കിൽ നിങ്ങൾ നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ പരിജ്ഞാ​നം സംബന്ധി​ച്ചു ഉത്സാഹ​മി​ല്ലാ​ത്ത​വ​രും നിഷ്‌ഫ​ലൻമാ​രും ആയിരി​ക്ക​യില്ല.” സത്യമാ​യി ഈ ദുർഘ​ട​നാ​ളു​ക​ളിൽ ദൈവ​ശു​ശ്രൂ​ഷ​ക​രെന്ന നിലയി​ലു​ളള പ്രവർത്ത​ന​ത്തിന്‌ ഇതു വിശി​ഷ്ട​മായ പ്രോ​ത്സാ​ഹ​ന​മാണ്‌!—1:2.

10. (എ) പത്രൊസ്‌ ഏതു വാഗ്‌ദാ​ന​ങ്ങൾക്കു ദൃഢത കൊടു​ക്കു​ന്നു, അവയോ​ടു​ളള ബന്ധത്തിൽ അവൻ എന്ത്‌ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു? (ബി) രാജ്യ​പ്ര​വ​ച​നങ്ങൾ സംബന്ധി​ച്ചു പത്രൊസ്‌ എന്ത്‌ ഉറപ്പു​നൽകു​ന്നു?

10 യഹോ​വ​യാം ദൈവ​ത്തി​ന്റെ “വില​യേ​റി​യ​തും അതിമ​ഹ​ത്തു​മായ വാഗ്‌ദത്തങ്ങ”ളിൽ പങ്കുപ​റ​റു​ന്നത്‌ ഉറപ്പു​വ​രു​ത്താൻ ഒരുവൻ കഠിന​ശ്ര​മം​ചെ​യ്യു​ന്നത്‌ എത്ര മൂല്യ​വ​ത്താണ്‌! അതു​കൊ​ണ്ടാ​ണു രാജ്യ​ലാ​ക്കിൽ ദൃഷ്ടി​പ​തി​പ്പി​ക്കാൻ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കളെ ഉദ്‌ബോ​ധി​പ്പി​ച്ചു​കൊ​ണ്ടു പത്രൊസ്‌ ഇങ്ങനെ പറയു​ന്നത്‌: “നിങ്ങളു​ടെ വിളി​യും തിര​ഞ്ഞെ​ടു​പ്പും ഉറപ്പാ​ക്കു​വാൻ അധികം ശ്രമി​പ്പിൻ. ഇങ്ങനെ ചെയ്‌താൽ നിങ്ങൾ ഒരുനാ​ളും ഇടറി​പ്പോ​കാ​തെ നമ്മുടെ കർത്താ​വും രക്ഷിതാ​വു​മായ യേശു​ക്രി​സ്‌തു​വി​ന്റെ നിത്യ​രാ​ജ്യ​ത്തി​ലേ​ക്കു​ളള പ്രവേ​ശനം ധാരാ​ള​മാ​യി പ്രാപി​ക്കും.” പിന്നീടു പത്രൊസ്‌ യേശു​വി​ന്റെ രാജ്യ​മ​ഹ​ത്ത്വ​ത്തി​ന്റെ മഹിമ​യി​ലേക്കു ശ്രദ്ധ ക്ഷണിക്കു​ന്നു, അവൻ മറുരൂപ ദർശന​ത്തി​ലൂ​ടെ അതിന്റെ ഒരു ദൃക്‌സാ​ക്ഷി​യാ​യി​രു​ന്നു. “പ്രവാ​ച​ക​വാ​ക്യ​വും അധികം സ്ഥിരമാ​യി​ട്ടു നമുക്കു​ണ്ടു” എന്ന്‌ അവൻ കൂട്ടി​ച്ചേർക്കു​ന്നു. യഹോ​വ​യു​ടെ മഹനീയ രാജ്യ​ത്തെ​സം​ബ​ന്ധിച്ച സകല പ്രവച​ന​ങ്ങ​ളും തീർച്ച​യാ​യും നിവൃ​ത്തി​യേ​റു​മെ​ന്നു​ള​ളതു സത്യം​തന്നെ. അങ്ങനെ, യെശയ്യാ​വി​ന്റെ പ്രവച​ന​ത്തിൽനിന്ന്‌ ഉദ്ധരിച്ച പത്രൊ​സി​ന്റെ വാക്കുകൾ നാം പ്രതി​ധ്വ​നി​പ്പി​ക്കു​ന്നതു ദൃഢവി​ശ്വാ​സ​ത്തോ​ടെ​യാണ്‌: “നാം അവന്റെ വാഗ്‌ദ​ത്ത​പ്ര​കാ​രം നീതി വസിക്കുന്ന പുതിയ ആകാശ​ത്തി​ന്നും പുതിയ ഭൂമി​ക്കു​മാ​യി​ട്ടു കാത്തി​രി​ക്കു​ന്നു.”—2 പത്രൊ. 1:4, 10, 11, 19; 3:13; യെശ. 65:17, 18.

[അടിക്കു​റി​പ്പു​കൾ]

a 303-ാം പേജിലെ ചാർട്ടു കാണുക.

[അധ്യയന ചോദ്യ​ങ്ങൾ]