വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 63—2 യോഹന്നാൻ

ബൈബിൾ പുസ്‌തക നമ്പർ 63—2 യോഹന്നാൻ

ബൈബിൾ പുസ്‌തക നമ്പർ 63—2 യോഹ​ന്നാൻ

എഴുത്തുകാരൻ: അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ

എഴുതിയ സ്ഥലം: എഫേസൂസ്‌ അല്ലെങ്കിൽ സമീപം

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു. ഏകദേശം 98

1. രണ്ടു യോഹ​ന്നാൻ എഴുതി​യത്‌ ആർക്കാ​യി​രി​ക്കാം?

 യോഹ​ന്നാ​ന്റെ രണ്ടാമത്തെ ലേഖനം ഹ്രസ്വ​മാണ്‌—അത്‌ ഒരൊററ പപ്പൈ​റസ്‌ ഷീററിൽ എഴുതാൻ കഴിയു​മാ​യി​രു​ന്നു. എന്നാൽ അത്‌ അർഥസ​മ്പൂർണ​മാണ്‌. അതു സംബോ​ധ​ന​ചെ​യ്യു​ന്നതു ‘മാന്യ​നാ​യ​കി​യാ​രെ​യും മക്കളെയു’മാണ്‌. അക്കാലത്തു “കൈര്യാ” (“നായകി” എന്നതിന്റെ ഗ്രീക്ക്‌) ഒരു സംജ്ഞാ​നാ​മ​മാ​യി സ്ഥിതി​ചെ​യ്‌തി​രു​ന്ന​തു​കൊണ്ട്‌ ആ പേരുളള ഒരു വ്യക്തി​യെ​യാ​ണു സംബോ​ധന ചെയ്‌ത​തെന്നു ചില ബൈബിൾ പണ്ഡിതൻമാർ വിചാ​രി​ക്കു​ന്നു. മറിച്ച്‌, “മാന്യ​നാ​യ​കി​യാർ,” [“തെര​ഞ്ഞെ​ടു​ക്ക​പ്പെട്ട മഹിള,” NW] എന്നു പരാമർശി​ച്ചു​കൊണ്ട്‌ ഒരു ക്രിസ്‌തീയ സഭക്കാണു യോഹ​ന്നാൻ എഴുതു​ന്ന​തെന്നു ചിലർ വിചാ​രി​ക്കു​ന്നു. പീഡകരെ കുഴപ്പി​ക്കാൻ ഇതു ചെയ്‌തി​രി​ക്കാം. അങ്ങനെ​യാ​ണെ​ങ്കിൽ, അവസാ​നത്തെ വാക്യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന “സഹോ​ദരി”യുടെ മക്കളുടെ അഭിവാ​ദ്യ​ങ്ങൾ മറെറാ​രു സഭയിലെ അംഗങ്ങ​ളിൽപ്പെ​ട്ട​വ​രു​ടേ​താ​യി​രി​ക്കും. അതു​കൊ​ണ്ടു രണ്ടാമത്തെ ലേഖനം ലക്ഷ്യത്തിൽ ഒന്നാമ​ത്തേ​തു​പോ​ലെ പൊതു​വ്യാ​പ്‌തി​യു​ള​ള​താ​യിരി​ക്കാൻ ഉദ്ദേശി​ക്ക​പ്പെ​ട്ടി​രു​ന്നില്ല, എന്തെന്നാൽ തെളി​വ​നു​സ​രിച്ച്‌ അത്‌ ഒരു വ്യക്തി​ക്കോ ഒരു പ്രത്യേക സഭക്കോ ആണ്‌ എഴുത​പ്പെ​ട്ടത്‌.—വാക്യം 1.

2. (എ) രണ്ടു യോഹ​ന്നാ​ന്റെ എഴുത്തു​കാ​ര​നെന്ന നിലയിൽ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​നി​ലേക്ക്‌ ഏതു തെളിവു വിരൽചൂ​ണ്ടു​ന്നു? (ബി) ലേഖനം എഫേസൂ​സിൽവെ​ച്ചോ അതിന​ടു​ത്തു​വെ​ച്ചോ പൊ.യു. ഏതാണ്ട്‌ 98-ൽ എഴുത​പ്പെ​ട്ടു​വെന്ന്‌ എന്തു സൂചി​പ്പി​ക്കു​ന്നു, അതിന്റെ വിശ്വാ​സ്യ​തയെ പിന്താ​ങ്ങു​ന്നത്‌ എന്ത്‌?

2 യോഹ​ന്നാൻ ഈ ലേഖനം എഴുതി​യെ​ന്ന​തി​നെ സംശയി​ക്കാൻ ന്യായ​മില്ല. എഴുത്തു​കാ​രൻ സ്വയം “മൂപ്പൻ” എന്നു വിളി​ക്കു​ന്നു. യോഹ​ന്നാ​ന്റെ പ്രായ​ക്കൂ​ടു​തൽകൊ​ണ്ടു മാത്രമല്ല, പിന്നെ​യോ “തൂണു​ക​ളിൽ” (ഗലാ. 2:9) ഒരുവ​നും അതിജീ​വി​ക്കുന്ന അവസാ​നത്തെ അപ്പോ​സ്‌ത​ല​നു​മെന്ന നിലയിൽ അവൻ സത്യമാ​യി ക്രിസ്‌തീയ സഭയിലെ ഒരു “മൂപ്പൻ” ആയിരു​ന്ന​തു​കൊ​ണ്ടും ഇതു തീർച്ച​യാ​യും യോഹ​ന്നാ​നു ചേരുന്നു. അവൻ സുപ്ര​സി​ദ്ധ​നാ​യി​രു​ന്നു, അവന്റെ വായന​ക്കാർക്കു കൂടു​ത​ലായ തിരി​ച്ച​റി​യി​ക്കൽ ആവശ്യ​മാ​യി​രി​ക്കു​മാ​യി​രു​ന്നില്ല. എഴുത്തു​കാ​രൻ അവനാ​ണെ​ന്നു​ള​ളത്‌ ഒന്നാമത്തെ ലേഖന​ത്തോ​ടും യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തോ​ടു​മു​ളള ശൈലി​യി​ലെ സാമ്യ​ത്താ​ലും സൂചി​പ്പി​ക്ക​പ്പെ​ടു​ന്നു. ഒന്നാമത്തെ ലേഖന​ത്തെ​പ്പോ​ലെ, രണ്ടാമത്തെ ലേഖന​വും എഫേസൂ​സിൽവെ​ച്ചോ പരിസ​ര​ത്തു​വെ​ച്ചോ പൊ.യു. ഏതാണ്ട്‌ 98-ൽ എഴുത​പ്പെ​ട്ടു​വെന്നു പ്രകട​മാ​കു​ന്നു. രണ്ടും മൂന്നും യോഹ​ന്നാ​നെ​ക്കു​റി​ച്ചു മക്ലി​ന്റോ​ക്കി​ന്റെ​യും സ്‌​ട്രോം​ഗി​ന്റെ​യും സൈ​ക്ലോ​പീ​ഡിയ ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ടു​ന്നു: “രണ്ടു ലേഖന​ങ്ങ​ളും അവയുടെ പൊതു സാദൃ​ശ്യം നിമിത്തം എഫേസൂ​സിൽനി​ന്നു​ളള ആദ്യത്തെ ലേഖന​ത്തി​നു​ശേഷം താമസി​യാ​തെ എഴുത​പ്പെ​ട്ടു​വെന്നു നമുക്ക്‌ ഊഹി​ക്കാ​വു​ന്ന​താണ്‌. അവ രണ്ടും ഒന്നാം ലേഖന​ത്തിൽ പൂർണ​മാ​യി വിവരി​ക്ക​പ്പെ​ട്ടി​രുന്ന തത്ത്വങ്ങൾ നടത്തയു​ടെ വ്യക്തി​ഗ​ത​മായ കേസു​കൾക്കു ബാധക​മാ​ക്കു​ന്നു.” a ഈ ലേഖന​ത്തി​ന്റെ വിശ്വാ​സ്യ​തക്കു തെളി​വാ​യി രണ്ടാം നൂററാ​ണ്ടി​ലെ ഐറേ​നി​യസ്‌ അത്‌ ഉദ്ധരി​ക്കു​ക​യും അതേ കാലഘ​ട്ട​ത്തിൽത്ത​ന്നെ​യു​ളള അലക്‌സാ​ണ്ട്രി​യ​യി​ലെ ക്ലെമൻറ്‌ അംഗീ​ക​രി​ക്കു​ക​യും ചെയ്‌തു. b കൂടാതെ, യോഹ​ന്നാ​ന്റെ ലേഖനങ്ങൾ മുറേ​റേ​റാ​റി​യൻ ശകലത്തിൽ പട്ടിക​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.

3. യോഹ​ന്നാൻ ഈ ലേഖന​മെ​ഴു​തി​യത്‌ എന്തിനാണ്‌?

3 ഒന്നു യോഹ​ന്നാ​നെ​ക്കു​റി​ച്ചു സത്യമാ​യി​രു​ന്ന​തു​പോ​ലെ, ഈ ലേഖനം എഴുതി​യ​തി​ന്റെ കാരണം ക്രിസ്‌തീയ വിശ്വാ​സ​ത്തി​നെ​തി​രായ വ്യാ​ജോ​പ​ദേ​ഷ്ടാ​ക്ക​ളു​ടെ കടന്നാ​ക്ര​മ​ണ​മാ​യി​രു​ന്നു. പരസ്‌പ​ര​സ്‌നേ​ഹ​ത്തിൽ സത്യത്തിൽ തുടർന്നു നടക്കവേ അങ്ങനെ​യു​ള​ള​വരെ തിരി​ച്ച​റി​യാ​നും അവരിൽനിന്ന്‌ അകന്നു​നിൽക്കാ​നും കഴിയ​ത്ത​ക്ക​വണ്ണം അവരെ​ക്കു​റി​ച്ചു തന്റെ വായന​ക്കാർക്കു മുന്നറി​യി​പ്പു കൊടു​ക്കാൻ യോഹ​ന്നാൻ ആഗ്രഹി​ക്കു​ന്നു.

രണ്ടു യോഹ​ന്നാ​ന്റെ ഉളളടക്കം

4. അന്യോ​ന്യം സ്‌നേ​ഹി​ക്കാൻ യോഹ​ന്നാൻ വിശേ​ഷാൽ ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, ക്രിസ്‌തു​വി​ന്റെ ഉപദേ​ശ​ത്തി​ന​തീ​ത​മാ​യി തളളി​ക്ക​യ​റി​പ്പോ​കു​ന്ന​വ​രോട്‌ എങ്ങനെ പെരു​മാ​റണം?

4 പരസ്‌പരം സ്‌നേ​ഹി​ക്കുക; വിശ്വാ​സ​ത്യാ​ഗി​കളെ ത്യജി​ക്കുക (വാക്യ. 1-13). ‘മാന്യ​നാ​യ​കി​യാ​രോ​ടും മക്കളോ​ടും’ സത്യത്തി​ലു​ളള തന്റെ സ്‌നേഹം പ്രകട​മാ​ക്കി​യ​ശേഷം പിതാവു കൽപ്പിച്ച പ്രകാരം അവരിൽ ചിലർ സത്യത്തിൽ നടക്കു​ന്നതു കണ്ടതിൽ യോഹ​ന്നാൻ സന്തോ​ഷി​ക്കു​ന്നു. ദൈവ​ത്തി​ന്റെ കൽപ്പന​ക​ള​നു​സ​രി​ച്ചു തുടർന്നു നടന്നു​കൊണ്ട്‌ അവർ അന്യോ​ന്യം സ്‌നേഹം പ്രകട​മാ​ക്കാൻ അവൻ അപേക്ഷി​ക്കു​ന്നു. എന്തു​കൊ​ണ്ടെ​ന്നാൽ യേശു​ക്രി​സ്‌തു ജഡത്തിൽ വന്നതായി ഏററു​പ​റ​യാത്ത വഞ്ചകരും എതിർക്രി​സ്‌തു​ക്ക​ളും ലോക​ത്തി​ലേക്കു പുറ​പ്പെ​ട്ടി​രി​ക്കു​ന്നു. ക്രിസ്‌തു​വി​ന്റെ ഉപദേ​ശ​ത്തി​ന​തീ​ത​മാ​യി തളളി​ക്ക​യ​റി​പ്പോ​കു​ന്ന​വനു ദൈവ​മില്ല, എന്നാൽ ഈ ഉപദേ​ശ​ത്തിൽ നിലനിൽക്കു​ന്ന​വനു “പിതാ​വും പുത്ര​നും” ഉണ്ട്‌. ഈ ഉപദേശം കൊണ്ടു​വ​രാത്ത ഏതൊ​രു​വ​നെ​യും അവരുടെ വീടു​ക​ളിൽ സ്വീക​രി​ക്ക​രുത്‌, അഭിവാ​ദ​നം​ചെ​യ്യു​ക​പോ​ലു​മ​രുത്‌. യോഹ​ന്നാന്‌ അനേകം കാര്യങ്ങൾ അവർക്ക്‌ എഴുതാ​നുണ്ട്‌, എന്നാൽ അവരുടെ സന്തോഷം “പൂർണ്ണ​മാ​കേ​ണ്ട​തി​ന്നു” വന്ന്‌ അവരു​മാ​യി മുഖാ​മു​ഖം സംസാ​രി​ക്കാൻ അവൻ ആഗ്രഹി​ക്കു​ന്നു.—വാക്യ. 9, 12.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

5. (എ) ആധുനി​ക​കാ​ല​ങ്ങ​ളി​ലും ഉയർന്നു​വ​ന്നി​ട്ടു​ളള ഏതു സാഹച​ര്യം യോഹ​ന്നാ​ന്റെ നാളിൽ ഉയർന്നു​വന്നു? (ബി) യോഹ​ന്നാ​നെ​പ്പോ​ലെ, ഇന്നു നമുക്കു സഭയുടെ ഐക്യ​ത്തി​നു​വേണ്ടി എങ്ങനെ വിലമ​തി​പ്പു പ്രകട​മാ​ക്കാൻ കഴിയും?

5 ആധുനിക കാലങ്ങ​ളി​ലെ​ന്ന​പോ​ലെ, യോഹ​ന്നാ​ന്റെ നാളിൽ ചിലർ ക്രിസ്‌തു​വി​ന്റെ വ്യക്തവും ലളിത​വു​മായ ഉപദേ​ശ​ങ്ങ​ളിൽ ഉറച്ചു​നിൽക്കു​ന്ന​തിൽ സംതൃ​പ്‌ത​ര​ല്ലാ​യി​രു​ന്നു​വെന്നു പ്രകട​മാ​കു​ന്നു. അവർ കൂടു​ത​ലാ​യി തങ്ങളുടെ കർണങ്ങളെ രസിപ്പി​ക്കുന്ന എന്തോ, അവരെ ഉയർത്തു​ക​യും ലോക​ത​ത്ത്വ​ജ്ഞാ​നി​ക​ളു​ടെ വർഗത്തിൽ നിർത്തു​ക​യും ചെയ്യുന്ന എന്തോ, ആഗ്രഹി​ച്ചു. തങ്ങളുടെ സ്വാർഥ ലക്ഷ്യങ്ങൾ നേടു​ന്ന​തി​നു ക്രിസ്‌തീയ സഭയെ ദുഷി​പ്പി​ക്കു​ന്ന​തി​നും വിഭജി​ക്കു​ന്ന​തി​നും അവർ സന്നദ്ധരാ​യി​രു​ന്നു. സ്‌നേ​ഹ​ത്തി​ലും പിതാ​വി​നോ​ടും പുത്ര​നോ​ടു​മു​ളള ഐക്യ​ത്തിൽ ശരിയായ ഉപദേ​ശ​ത്തി​ലും സ്ഥിതി​ചെ​യ്യുന്ന സഭയുടെ യോജി​പ്പി​നെ യോഹ​ന്നാൻ വിലമ​തി​ച്ചു. നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളാൽ ലഭിച്ച​തി​ന​തീ​ത​മാ​യി മറെറാ​രു ഉപദേശം സ്വീക​രി​ച്ചു വിശ്വാ​സ​ത്യാ​ഗി​ക​ളാ​യി​ത്തീ​രു​ന്ന​വ​രു​മാ​യു​ളള കൂട്ടാ​യ്‌മ​യെ​യോ അഭിവാ​ദ​ന​ങ്ങ​ളെ​യോ നിരസി​ച്ചു​കൊ​ണ്ടു​പോ​ലും നാം ഇന്നു സഭയുടെ ഐക്യ​ത്തി​നു സമാന​മായ പ്രാധാ​ന്യം കൽപ്പി​ക്കണം. ദൈവ​കൽപ്പ​ന​കൾക്ക​നു​സൃ​ത​മാ​യും സത്യ​ക്രി​സ്‌തീയ സഹവാ​സ​ത്തിൽ കണ്ടെത്താ​വുന്ന പൂർണ​സ​ന്തോ​ഷ​ത്തി​ലും തുടർന്നു നടക്കു​ന്ന​തി​നാൽ “പിതാ​വായ ദൈവ​ത്തി​ങ്കൽനി​ന്നും പിതാ​വി​ന്റെ പുത്ര​നായ യേശു​ക്രി​സ്‌തു​വി​ങ്കൽനി​ന്നും സ്‌നേ​ഹ​ത്തി​ലും സത്യത്തി​ലും കൃപയും കനിവും സമാധാ​ന​വും നമ്മോ​ടു​കൂ​ടെ ഇരിക്കു”മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. (വാക്യം. 3) തീർച്ച​യാ​യും യോഹ​ന്നാ​ന്റെ രണ്ടാം ലേഖനം അങ്ങനെ​യു​ളള ക്രിസ്‌തീയ ഏകതയു​ടെ അനുഗൃ​ഹീ​താ​വ​സ്ഥക്ക്‌ അടിവ​ര​യി​ടു​ന്നു.

[അടിക്കു​റി​പ്പു​കൾ]

a 1981 പുനർമു​ദ്രണം, വാല്യം IV, പേജ്‌ 955.

b പുതിയ ബൈബിൾ നിഘണ്ടു, രണ്ടാം പതിപ്പ്‌, 1986, ജെ. ഡി. ഡഗ്ലസ്‌ സംവി​ധാ​നം​ചെ​യ്‌തത്‌, പേജ്‌ 605.

[അധ്യയന ചോദ്യ​ങ്ങൾ]