വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 65—യൂദാ

ബൈബിൾ പുസ്‌തക നമ്പർ 65—യൂദാ

ബൈബിൾ പുസ്‌തക നമ്പർ 65—യൂദാ

എഴുത്തുകാരൻ: യൂദാ

എഴുതിയ സ്ഥലം: പാലസ്‌തീൻ (?)

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു. ഏകദേശം 65

1. സഭക്കു​ള​ളി​ലെ ഏതവസ്ഥകൾ നിമിത്തം തന്റെ സഹോ​ദ​രൻമാർക്കു​വേണ്ടി ഊർജ​സ്വ​ല​മായ ലേഖനം എഴു​തേ​ണ്ട​താ​വ​ശ്യ​മാ​ണെന്നു യൂദാ കണ്ടെത്തി?

 യൂദാ​യു​ടെ ക്രിസ്‌തീയ സഹോ​ദ​രൻമാർ അപകട​ത്തി​ലാ​യി​രു​ന്നു! ക്രിസ്‌തു​യേ​ശു​വി​ന്റെ മരണത്തി​നും പുനരു​ത്ഥാ​ന​ത്തി​നും ശേഷം കടന്നു​പോ​യി​രുന്ന കാലത്ത്‌ അന്യ ഘടകങ്ങൾ ക്രിസ്‌തീ​യ​സ​ഭ​യി​ലേക്കു നുഴഞ്ഞു​ക​ട​ന്നി​രു​ന്നു. ഏതാണ്ട്‌ 14 വർഷം​മുമ്പ്‌ അപ്പോ​സ്‌ത​ല​നായ പൗലൊസ്‌ മുന്നറി​യി​പ്പു കൊടു​ത്തി​രു​ന്ന​തു​പോ​ലെ, വിശ്വാ​സ​ത്തി​നു തുരങ്കം​വെ​ക്കുക എന്ന ഉദ്ദേശ്യ​ത്തിൽ ശത്രു നുഴഞ്ഞു​ക​യ​റി​യി​രു​ന്നു. (2 തെസ്സ. 2:3) ഈ അപകട​ത്തി​നെ​തി​രെ സഹോ​ദ​രൻമാ​രെ എങ്ങനെ ഉണർവും ജാഗ്ര​ത​യു​മു​ള​ള​വ​രാ​ക്കി നിർത്തണം? വളച്ചു​കെ​ട്ടി​ല്ലാത്ത പ്രസ്‌താ​വ​ന​സം​ബ​ന്ധിച്ച്‌ ഊർജ​സ്വ​ല​വും തിളക്ക​മാർന്ന​തു​മായ യൂദാ​യു​ടെ ലേഖനം ഉത്തരം പ്രദാ​നം​ചെ​യ്‌തു. 3-ഉം 4-ഉം വാക്യ​ങ്ങ​ളിൽ യൂദാ​തന്നെ തന്റെ നിലപാ​ടു വ്യക്തമാ​യി പ്രസ്‌താ​വി​ച്ചു: ‘നമ്മുടെ ദൈവ​ത്തി​ന്റെ കൃപയെ ദുഷ്‌കാ​മ​വൃ​ത്തി​ക്കു ഹേതു​വാ​ക്കിയ അഭക്തരായ ചില മനുഷ്യർ നുഴഞ്ഞു​വ​ന്നി​രി​ക്കു​ന്ന​തു​കൊ​ണ്ടു നിങ്ങൾക്ക്‌ എഴു​തേ​ണ്ടത്‌ ആവശ്യ​മാ​ണെന്ന്‌ എനിക്കു തോന്നി.’ അവിക​ല​മായ ഉപദേ​ശ​ത്തി​ന്റെ​യും ധാർമി​ക​ത​യു​ടെ​യും അടിസ്ഥാ​ന​ങ്ങൾക്കു​തന്നെ ഭീഷണി ഉയരു​ക​യാ​യി​രു​ന്നു. സഹോ​ദ​രൻമാർ ക്രമത്തിൽ വിശ്വാ​സ​ത്തി​നു​വേണ്ടി ഒരു കഠിന​പോ​രാ​ട്ടം കഴി​ക്കേ​ണ്ട​തിന്‌ അവരുടെ താത്‌പ​ര്യ​ങ്ങൾക്കു​വേണ്ടി പോരാ​ടാൻ താൻ ആഹ്വാ​നം​ചെ​യ്യ​പ്പെ​ടു​ന്ന​താ​യി യൂദാ​യ്‌ക്കു തോന്നി.

2. (എ) യൂദാ ആരായി​രു​ന്നു? (ബി) യേശു​വു​മാ​യു​ളള ഏതു ബന്ധത്തെ യൂദാ ഏററവു​മ​ധി​കം വിലമ​തി​ച്ചു?

2 എന്നാൽ യൂദാ ആരായി​രു​ന്നു? ലേഖനം “യേശു​ക്രി​സ്‌തു​വി​ന്റെ ദാസനും യാക്കോ​ബി​ന്റെ സഹോ​ദ​ര​നു​മായ യൂദാ . . . വിളി​ക്ക​പ്പെ​ട്ട​വർക്കു” എഴുതി​യ​താ​ണെന്ന്‌ അതിന്റെ പ്രാരം​ഭ​വാ​ക്കു​കൾ നമ്മോടു പറയുന്നു. യേശു​വി​ന്റെ ആദ്യത്തെ 12 അപ്പോ​സ്‌ത​ലൻമാ​രിൽ രണ്ടു​പേർക്കു യൂദാ എന്നു പേരു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടു യൂദാ അല്ലെങ്കിൽ യൂദാസ്‌ ഒരു അപ്പോ​സ്‌ത​ല​നാ​യി​രു​ന്നോ? (ലൂക്കൊ. 6:16) യൂദാ തന്നേക്കു​റിച്ച്‌ ഒരു അപ്പോ​സ്‌തലൻ എന്നു പറയു​ന്നില്ല. മറിച്ച്‌, അവൻ അപ്പോ​സ്‌ത​ലൻമാ​രെ​ക്കു​റി​ച്ചു പ്രഥമ​പു​രു​ഷ​നിൽ “അവർ” എന്നാണു പറയു​ന്നത്‌, തന്നേ ഒഴിവാ​ക്കി​യാ​ണെന്നു സ്‌പഷ്ട​മാ​ണ​ല്ലോ. (യൂദാ 17, 18) തന്നെയു​മല്ല, അവൻ സ്‌പഷ്ട​മാ​യി യേശു​വി​ന്റെ ഒരു അർധസ​ഹോ​ദ​ര​നാ​യി​രുന്ന യാക്കോ​ബി​ന്റെ ലേഖന​ത്തി​ന്റെ എഴുത്തു​കാ​ര​നായ ‘യാക്കോ​ബി​ന്റെ സഹോ​ദരൻ’ എന്നു തന്നേത്തന്നെ വിളി​ക്കു​ന്നു. (വാ. 1) യെരു​ശ​ലേം സഭയിലെ ‘തൂണു​ക​ളിൽ’ ഒന്നെന്ന നിലയിൽ ഈ യാക്കോബ്‌ സുപ്ര​സി​ദ്ധ​നാ​യി​രു​ന്നു, അതു​കൊ​ണ്ടു യൂദാ അവനോ​ടു​കൂ​ടെ​യു​ള​ള​വ​നാ​യി സ്വയം തിരി​ച്ച​റി​യി​ക്കു​ന്നു. ഇതു യൂദാ​യെ​യും യേശു​വി​ന്റെ അർധസഹോദരൻമാരിലൊരുവനാക്കിത്തീർക്കുന്നു, അവനെ അങ്ങനെ പട്ടിക​പ്പെ​ടു​ത്തു​ന്നു​മുണ്ട്‌. (ഗലാ. 1:19; 2:9; മത്താ. 13:55; മർക്കൊ. 6:3) എന്നിരു​ന്നാ​ലും, യൂദാ യേശു​വു​മാ​യു​ളള തന്റെ ജഡിക​ബ​ന്ധ​ത്തിൽനി​ന്നു മുത​ലെ​ടു​ത്തില്ല, എന്നാൽ അവൻ “യേശു​ക്രി​സ്‌തു​വി​ന്റെ ദാസ”നെന്ന നിലയി​ലു​ളള തന്റെ ആത്മീയ​ബ​ന്ധ​ത്തി​നാ​ണു വിനീ​ത​മാ​യി ഊന്നൽ കൊടു​ത്തത്‌.—1 കൊരി. 7:22; 2 കൊരി. 5:16; മത്താ. 20:27.

3. യൂദാ​യു​ടെ ലേഖന​ത്തി​ന്റെ വിശ്വാ​സ്യ​തയെ തെളി​യി​ക്കു​ന്നത്‌ എന്ത്‌?

3 പൊ.യു. രണ്ടാം നൂററാ​ണ്ടി​ലെ മുറേ​റേ​റാ​റി​യൻ ശകലത്തിൽ ഈ ബൈബിൾ പുസ്‌ത​ക​ത്തെ​ക്കു​റി​ച്ചു പറഞ്ഞി​രി​ക്കു​ന്നത്‌ അതിന്റെ വിശ്വാ​സ്യ​ത​യു​ടെ തെളി​വാണ്‌. കൂടാതെ, അലക്‌സാ​ണ്ട്രി​യാ​യി​ലെ ക്ലെമൻറ്‌ (പൊ.യു. രണ്ടാം നൂററാണ്ട്‌) അതിനെ കാനോ​നി​ക​മാ​യി സ്വീക​രി​ച്ചു. ഓറിജൻ അതിനെ “ഏതാനും വരിക​ളി​ലു​ള​ള​തെ​ങ്കി​ലും സ്വർഗീ​യ​കൃ​പ​യു​ടെ ആരോ​ഗ്യ​പ്ര​ദ​മായ വാക്കുകൾ നിറഞ്ഞ” ഒരു കൃതി എന്നു പരാമർശി​ച്ചു. a അതിനെ വിശ്വാ​സ്യ​മെന്നു തെർത്തു​ല്യ​നും പരിഗ​ണി​ച്ചു. അതു മററു തിരു​വെ​ഴു​ത്തു​ക​ളോ​ടു​കൂ​ടെ ഉളളതാ​ണെ​ന്നു​ള​ള​തി​നു സംശയ​മില്ല.

4. യൂദാ ഏതു തരം ലേഖന​മാണ്‌, അത്‌ എവി​ടെ​വച്ച്‌ എഴുത​പ്പെ​ടാ​നാ​ണു സാധ്യത, എഴുത്തി​ന്റെ കാലം​സം​ബ​ന്ധിച്ച്‌ എന്തു സൂചി​പ്പി​ക്ക​പ്പെ​ടു​ന്നു?

4 യൂദാ യാതൊ​രു സഭയെ​യും അല്ലെങ്കിൽ വ്യക്തി​യെ​യും പ്രത്യേ​കം എടുത്തു​പ​റ​യാ​തെ “വിളി​ക്ക​പ്പെ​ട്ട​വർക്കു” ആണ്‌ എഴുതു​ന്നത്‌. അതു​കൊണ്ട്‌ അവന്റെ ലേഖനം സകല ക്രിസ്‌ത്യാ​നി​കൾക്കും​വേണ്ടി വ്യാപ​ക​മാ​യി അയച്ചു​കൊ​ടു​ക്കാ​നു​ളള ഒരു പൊതു​ലേ​ഖ​ന​മാണ്‌. പ്രസ്‌താ​വി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും എഴുതിയ സ്ഥലം പാലസ്‌തീ​നാ​യി​രി​ക്കാ​നാണ്‌ ഏററവു​മ​ധി​കം സാധ്യ​ത​യു​ള​ളത്‌. എഴുത്തി​ന്റെ തീയതി ഉറപ്പോ​ടെ നിർണ​യി​ക്കാ​നും പ്രയാ​സ​മുണ്ട്‌. എന്നിരു​ന്നാ​ലും, അതു ക്രിസ്‌തീ​യ​സ​ഭ​യു​ടെ വളർച്ച​യിൽ ദീർഘ​കാ​ലം കഴിഞ്ഞാ​യി​രി​ക്കണം, എന്തു​കൊ​ണ്ടെ​ന്നാൽ യൂദാ “നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ അപ്പോ​സ്‌ത​ലൻമാർ മുൻപറഞ്ഞ വാക്കുക”ളിലേക്കു ശ്രദ്ധ ക്ഷണിക്കു​ക​യും പ്രത്യ​ക്ഷ​ത്തിൽ 2 പത്രൊസ്‌ 3:3 ഉദ്ധരി​ക്കു​ക​യും ചെയ്യുന്നു. (യൂദാ 17, 18) തന്നെയു​മല്ല, യൂദാ​യും രണ്ടു പത്രൊ​സി​ന്റെ രണ്ടാം അധ്യാ​യ​വും തമ്മിൽ ശക്തമായ സാമ്യ​മുണ്ട്‌. ഇതു പത്രൊസ്‌ എഴുതിയ അതേ കാലത്തു​തന്നെ അവൻ എഴുതി​യെന്നു സൂചി​പ്പി​ക്കു​ന്നു, ഇരുവ​രും അക്കാലത്തെ സഭയ്‌ക്കു നേരി​ടുന്ന അപകട​ത്തെ​ക്കു​റിച്ച്‌ അഗാധ​മാ​യി ഉത്‌ക​ണ്‌ഠാ​കു​ല​രാ​യി​രു​ന്നു. അതു​കൊ​ണ്ടു പൊ.യു. ഏകദേശം 65 ഒരു ഉചിത​മായ തീയതി​യാ​യി സൂചി​പ്പി​ക്ക​പ്പെ​ടു​ന്നു. പൊ.യു. 66-ലെ യഹൂദൻമാ​രു​ടെ വിപ്ലവത്തെ അടിച്ച​മർത്താൻ സെസ്‌റ​റ്യസ്‌ ഗാലസ്‌ വരുന്ന​തി​നെ​ക്കു​റി​ച്ചോ പൊ.യു. 70-ൽ യെരു​ശ​ലേം വീഴു​ന്ന​തി​നെ​ക്കു​റി​ച്ചോ അവൻ പറയാ​ത്ത​തും ഈ തീയതി​ക്കു തെളി​വാണ്‌. യൂദാ തന്റെ ലേഖന​ത്തിൽ പാപി​കൾക്കെ​തി​രെ നടത്തപ്പെട്ട പ്രത്യേക ദിവ്യ​ന്യാ​യ​വി​ധി​കളെ പരാമർശി​ക്കു​ന്നു. യെരു​ശ​ലേം നേരത്തെ വീണി​രു​ന്നെ​ങ്കിൽ, വിശേ​ഷാൽ യേശു ആ സംഭവത്തെ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്ന​തി​നാൽ ഈ ന്യായ​വി​ധി​നിർവ​ഹ​ണ​ത്തെ​ക്കു​റി​ച്ചു പറഞ്ഞു​കൊണ്ട്‌ അവൻ തന്റെ വാദത്തെ പ്രബല​മാ​ക്കു​മാ​യി​രു​ന്നു.—യൂദാ 5-7; ലൂക്കൊ. 19:41-44.

യൂദാ​യു​ടെ ഉളളടക്കം

5. (എ) ‘വിശ്വാ​സ​ത്തി​നു​വേണ്ടി ഒരു കഠിന​പോ​രാ​ട്ടം’ നടത്താൻ വിളി​ക്ക​പ്പെ​ട്ട​വർക്ക്‌ എഴു​തേ​ണ്ട​താ​വ​ശ്യ​മാ​ണെന്നു യൂദാ കണ്ടെത്തു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ഏതു മുന്നറി​യി​പ്പിൻദൃ​ഷ്ടാ​ന്തങ്ങൾ യൂദാ എടുത്തു​പ​റ​യു​ന്നു?

5 പരസം​ഗ​ത്തി​നും കർത്തൃ​ത്വ​ത്തോ​ടു​ളള അനാദ​ര​വി​നും എതിരായ മുന്നറി​യി​പ്പു​കൾ (വാക്യ. 1-16). ‘വിളി​ക്ക​പ്പെ​ട്ട​വരെ’ സ്‌നേ​ഹ​നിർഭ​ര​മായ ആശംസകൾ അറിയി​ച്ച​ശേഷം “നമുക്കു പൊതു​വി​ലു​ളള രക്ഷയെ​ക്കു​റി​ച്ചു” എഴുതാൻ താൻ ഉദ്ദേശി​ച്ചി​രു​ന്ന​താ​യി യൂദാ പറയുന്നു. എന്നാൽ അവർ വിശ്വാ​സ​ത്തി​നു​വേണ്ടി ‘കഠിന​പോ​രാ​ട്ടം കഴിക്കാൻ’ എഴു​തേ​ണ്ടത്‌ ആവശ്യ​മാ​ണെന്ന്‌ അവൻ ഇപ്പോൾ കണ്ടെത്തി​യി​രി​ക്കു​ന്നു. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ ദൈവ​ത്തി​ന്റെ അനർഹ​ദ​യയെ ദുർന്ന​ട​ത്തക്ക്‌ ഒരു മറയാക്കി മാററി​ക്കൊ​ണ്ടു ഭക്തികെട്ട മനുഷ്യർ നുഴഞ്ഞു​ക​യ​റി​യി​രി​ക്കു​ന്നു. ഈ മനുഷ്യർ “ഏകനാ​ഥ​നും നമ്മുടെ കർത്താ​വു​മായ യേശു​ക്രി​സ്‌തു​വി​നെ നിഷേ​ധി​ക്കുന്ന”വരാണ്‌ എന്നു യൂദാ പറയുന്നു. (വാക്യ. 1, 3, 4) യഹോവ ഒരു ജനത്തെ ഈജി​പ്‌തിൽനി​ന്നു രക്ഷിച്ചു​വെ​ങ്കി​ലും പിന്നീട്‌ അവൻ ‘വിശ്വ​സി​ക്കാ​ത്ത​വരെ നശിപ്പി​ച്ചു.’ കൂടാതെ, തങ്ങളുടെ ഉചിത​മായ വാസസ്ഥലം ഉപേക്ഷി​ച്ചു​പോയ ദൂതൻമാ​രെ യഹോവ “മഹാദി​വ​സ​ത്തി​ന്റെ വിധി​ക്കാ​യി” മാററി​നിർത്തി​യി​രി​ക്കു​ന്നു. അതു​പോ​ലെ​തന്നെ, സോ​ദോ​മിൻമേ​ലും ഗൊ​മോ​റ​യു​ടെ​മേ​ലും അവയുടെ അയൽന​ഗ​ര​ങ്ങ​ളു​ടെ​മേ​ലു​മു​ളള നിത്യ​ശിക്ഷ ‘ദുർന്ന​ടപ്പ്‌ ആചരിച്ചു അന്യജഡം മോഹി​ച്ചു​ന​ട​ക്കുന്ന’വരുടെ വിധി​സം​ബ​ന്ധി​ച്ചു മുന്നറി​യി​പ്പി​ന്റെ ഒരു ദൃഷ്ടാ​ന്ത​മാണ്‌.—വാക്യ. 5-7.

6. ഭക്തികെട്ട മനുഷ്യർ എന്തിൽ ആമഗ്നരാ​കു​ന്നു, യൂദാ അവരുടെ നടത്തയു​ടെ തെററും പരിണ​ത​ഫ​ല​വും വിശദ​മാ​ക്കു​ന്നത്‌ എങ്ങനെ?

6 ഇപ്പോൾ, അതേ രീതി​യിൽ, ഭക്തികെട്ട മനുഷ്യർ “ജഡത്തെ മലിന​മാ​ക്കു​ക​യും കർത്തൃ​ത്വ​ത്തെ തുച്ഛീ​ക​രി​ക്കു​ക​യും മഹിമ​കളെ ദുഷി​ക്ക​യും” ചെയ്യു​ക​യാണ്‌. എന്തിന്‌, പ്രധാ​ന​ദൂ​ത​നായ മീഖാ​യേൽപോ​ലും മോശ​യു​ടെ ശരീര​ത്തെ​ക്കു​റി​ച്ചു തർക്കി​ച്ചു​കൊ​ണ്ടി​രി​ക്കെ, “യഹോവ നിന്നെ ശകാരി​ക്കട്ടെ” എന്നു മാത്രം പറഞ്ഞത​ല്ലാ​തെ ദുഷി​ച്ചു​സം​സാ​രി​ച്ചില്ല. എന്നിരു​ന്നാ​ലും, ഈ മനുഷ്യർ ദുർഭാ​ഷണം ഉപയോ​ഗി​ക്കു​ക​യും ന്യായ​ബോ​ധ​മി​ല്ലാത്ത മൃഗങ്ങ​ളെ​പ്പോ​ലെ തങ്ങളേ​ത്തന്നെ ദുഷി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യും ചെയ്യുന്നു. അവർ കയീ​ന്റെ​യും ബിലെ​യാ​മി​ന്റെ​യും മത്സരി​യായ കോര​ഹി​ന്റെ​യും വഴിയിൽ പോയി​രി​ക്കു​ന്നു. അവർ വെളള​ത്തി​ന​ടി​യിൽ മറഞ്ഞു​കി​ട​ക്കുന്ന പാറകൾ, വെളള​മി​ല്ലാത്ത മേഘങ്ങൾ, രണ്ടു പ്രാവ​ശ്യം ചത്തതും പിഴു​തു​മാ​റ​റി​യ​തു​മായ ഫലശൂ​ന്യ​മായ വൃക്ഷങ്ങൾ, തങ്ങളുടെ ലജ്ജ നുരച്ചു​പൊ​ന്തുന്ന വന്യമായ തിരമാ​ലകൾ, നിശ്ചി​ത​പ​ഥ​മി​ല്ലാത്ത നക്ഷത്രങ്ങൾ എന്നിവ​പോ​ലെ​യാ​കു​ന്നു. ഇവർക്കു ‘സദാകാ​ല​ത്തേ​ക്കും അന്ധതമസ്സ്‌ സൂക്ഷി​ച്ചു​വെ​ച്ചി​രി​ക്കു​ന്നു.’ (വാക്യ. 8, 9, 13, NW) യഹോവ ഈ ഭക്തികെട്ട മനുഷ്യർക്കെ​തി​രെ ന്യായ​വി​ധി നടത്തു​മെന്നു ഹാനോക്ക്‌ പ്രവചി​ച്ചു. അവർ പിറു​പി​റു​പ്പു​കാ​രും പരാതി​ക്കാ​രു​മാ​കു​ന്നു. അവർ സ്വാർഥ​പൂർവം വ്യക്തി​കളെ പുകഴ്‌ത്തു​ന്നു.

7. (എ) അപ്പോ​സ്‌ത​ലൻമാർ പരിഹാ​സി​ക​ളെ​ക്കു​റിച്ച്‌ എങ്ങനെ മുന്നറി​യി​പ്പു​നൽകി? (ബി) നിത്യ​ജീ​വന്റെ പ്രത്യാ​ശ​യു​ടെ വീക്ഷണ​ത്തിൽ ‘പ്രിയർ’ തങ്ങൾക്കും മററു​ള​ള​വർക്കും​വേണ്ടി എന്തു ചെയ്യണം?

7 ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കു​ന്ന​തു​സം​ബ​ന്ധി​ച്ചു ബുദ്ധ്യു​പ​ദേശം (വാക്യ. 17-25). “അന്ത്യകാ​ലത്തു ഭക്തികെട്ട മോഹ​ങ്ങളെ അനുസ​രി​ച്ചു​ന​ട​ക്കുന്ന പരിഹാ​സി​കൾ ഉണ്ടാകും” എന്നു കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ അപ്പോ​സ്‌ത​ലൻമാർ മുന്നറി​യി​പ്പു നൽകി​പ്പോ​ന്ന​തെ​ങ്ങ​നെ​യെന്നു യൂദാ സഹോ​ദ​രൻമാ​രെ അനുസ്‌മ​രി​പ്പി​ക്കു​ന്നു. ഈ കുഴപ്പ​ക്കാർ “ആത്മീയത ഇല്ലാത്ത മൃഗീയ മനുഷ്യർ” ആണ്‌. അതു​കൊണ്ട്‌, ‘പ്രിയർ’ വിശ്വാ​സ​ത്തിൽ തങ്ങളേ​ത്തന്നെ കെട്ടു​പ​ണി​ചെ​യ്യു​ക​യും “നിത്യ​ജീ​വന്റെ കാഴ്‌ച​പ്പാ​ടോ​ടെ” ക്രിസ്‌തു​വി​ന്റെ കരുണ​ക്കാ​യി കാത്തി​രി​ക്കവേ ദൈവ​സ്‌നേ​ഹ​ത്തിൽ തങ്ങളേ​ത്തന്നെ നിലനിർത്തു​ക​യും വേണം. ക്രമത്തിൽ, അവർ ചഞ്ചലി​ക്കു​ന്ന​വർക്കു കരുണ​യും സഹായ​വും നീട്ടി​ക്കൊ​ടു​ക്കട്ടെ. അവരെ ഇടർച്ച​യിൽനി​ന്നു കാത്തു​സൂ​ക്ഷി​ക്കാൻ കഴിയുന്ന ഏകനായ “നമ്മുടെ രക്ഷകനായ ദൈവ”ത്തിനു കർത്താ​വായ യേശു​ക്രി​സ്‌തു​മു​ഖാ​ന്തരം മഹത്ത്വം ആരോ​പി​ച്ചു​കൊ​ണ്ടു യൂദാ അവസാ​നി​പ്പി​ക്കു​ന്നു.—വാക്യ. 18-21, 25, NW.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

8. തന്റെ സഹോ​ദ​രൻമാ​രെ ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്ന​തി​നു യൂദാ നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളെ​യും “പ്രകൃ​തി​യാ​കുന്ന പുസ്‌തക”ത്തെയും എങ്ങനെ ഉപയോ​ഗി​ച്ചു?

8 നിശ്വസ്‌ത തിരു​വെ​ഴു​ത്തു​കൾ ‘പ്രിയർക്കു’ മുന്നറി​യി​പ്പു​കൊ​ടു​ക്കു​ന്ന​തി​നും അവരെ പ്രബോ​ധി​പ്പി​ക്കു​ന്ന​തി​നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും പഠിപ്പി​ക്കു​ന്ന​തി​നും പ്രയോ​ജ​ന​പ്ര​ദ​മാ​ണെന്നു യൂദാ തന്നെ കണ്ടെത്തി. നുഴഞ്ഞു​ക​യ​റ​റ​ക്കാ​രു​ടെ കടുത്ത പാപത്തെ തുറന്നു​കാ​ട്ടി​യ​പ്പോൾ അവൻ പിൻമാ​റ​റ​ക്കാ​രായ ഇസ്രാ​യേൽ, പാപം​ചെയ്‌ത ദൂതൻമാർ, സോ​ദോ​മി​ലെ​യും ഗൊ​മോ​റ​യി​ലെ​യും നിവാ​സി​കൾ, എന്നിങ്ങനെ എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നു​ളള സ്‌പഷ്ട​മായ ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ അത്തരം തിൻമകൾ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്ന​വർക്കു സമാന​മായ ശിക്ഷ ഉണ്ടാകു​മെന്നു പ്രകട​മാ​ക്കി. അവൻ ദുഷിച്ച മനുഷ്യ​രെ ന്യായ​ബോ​ധ​മി​ല്ലാത്ത മൃഗങ്ങ​ളോ​ടു താരത​മ്യ​പ്പെ​ടു​ത്തി. അവർ കയീന്റെ വഴിയെ പോകു​ക​യും ബിലെ​യാ​മി​ന്റെ തെററി​ലേക്കു പായു​ക​യും തങ്ങളുടെ മത്സരസം​സാ​ര​ത്താൽ കോര​ഹി​നെ​പ്പോ​ലെ നശിക്കു​ക​യു​മാണ്‌. അവൻ “പ്രകൃ​തി​യാ​കുന്ന പുസ്‌തക”ത്തിൽനി​ന്നു​ളള വ്യക്തമായ ചിത്ര​ങ്ങ​ളും വരച്ചു​കാ​ട്ടി. യൂദാ​യു​ടെ ഋജുവായ ലേഖനം​തന്നെ ‘എല്ലാ തിരു​വെ​ഴു​ത്തി​ന്റെ​യും’ ഭാഗമാ​യി​ത്തീർന്നു. അത്‌ “അന്ത്യകാ​ലത്തു” ശരിയായ നടത്ത പാലി​ക്കാൻ ബുദ്ധ്യു​പ​ദേ​ശി​ക്കുന്ന തിരു​വെ​ഴു​ത്തു​ക​ളു​ടെ ശേഷിച്ച ഭാഗ​ത്തോ​ടൊ​പ്പം പഠി​ക്കേ​ണ്ട​തു​മാണ്‌.—യൂദാ 17, 18, 5-7, 11-13; സംഖ്യാ. 14: 35-37; ഉല്‌പ. 6:4; 18:20, 21; 19:4, 5, 24, 25; 4:4, 5, 8; സംഖ്യാ. 22:2-7, 21; 31:8; 16:1-7, 31-35.

9. ഇക്കാലത്ത്‌ ഇപ്പോ​ഴും യൂദാ​യു​ടെ മുന്നറി​യിപ്പ്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, ക്രിസ്‌ത്യാ​നി​കൾ ഏതു മേഖല​യിൽ തങ്ങളേ​ത്തന്നെ തുടർന്നു കെട്ടു​പ​ണി​ചെ​യ്‌തു​കൊ​ണ്ടി​രി​ക്കണം?

9 പുറ​മേ​നി​ന്നു​ളള എതിർപ്പും പീഡാ​നു​ഭ​വ​ങ്ങ​ളും ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ വളർച്ചയെ തടയു​ന്ന​തിൽ പരാജ​യ​പ്പെ​ട്ടി​രു​ന്നു, എന്നാൽ ഇപ്പോൾ സഹോ​ദ​രൻമാർ ഉളളിൽനി​ന്നു​ളള ദുഷി​പ്പി​നാൽ അപകട​ത്തി​ലാ​യി. ഉപരി​ത​ല​ത്തി​ന​ടി​യിൽ മറഞ്ഞു​കി​ട​ക്കുന്ന പാറകൾ മുഴു​സ​ഭ​യെ​യും തകർക്കു​മെന്നു ഭീഷണി​പ്പെ​ടു​ത്തി. ഈ അപകടം അതി​ലേറെ വിനാ​ശ​ക​ര​മാ​യി​രി​ക്കാ​മെന്നു തിരി​ച്ച​റി​ഞ്ഞു​കൊണ്ട്‌ യൂദാ ‘വിശ്വാ​സ​ത്തി​നു​വേണ്ടി ഒരു കഠിന​പോ​രാ​ട്ടം കഴിക്കു​ന്ന​തിന്‌’ അനുകൂ​ല​മാ​യി ശക്തമായി വാദിച്ചു. അവന്റെ ലേഖനം അന്നത്തെ​പ്പോ​ലെ ഇന്നും കാലോ​ചി​ത​മാണ്‌. അതേ മുന്നറി​യിപ്പ്‌ ഇന്നും ആവശ്യ​മാണ്‌. വിശ്വാ​സം ഇപ്പോ​ഴും കാത്തു​സൂ​ക്ഷി​ക്കു​ക​യും അതിനു​വേണ്ടി പൊരു​തു​ക​യും വേണം. ദുർമാർഗത്തെ പിഴു​തെ​റി​യണം, സംശയ​മു​ള​ള​വരെ കരുണാ​പൂർവം സഹായി​ക്കു​ക​യും സാധ്യ​മെ​ങ്കിൽ ‘തീയിൽനി​ന്നു വലി​ച്ചെ​ടു​ക്കു​ക​യും’ വേണം. ധാർമി​ക​നിർമ​ല​ത​യു​ടെ​യും ആത്മീയ ഫലപ്ര​ദ​ത്വ​ത്തി​ന്റെ​യും സത്യാ​രാ​ധ​ന​യു​ടെ​യും താത്‌പ​ര്യ​ത്തിൽ ക്രിസ്‌ത്യാ​നി​കൾ ഇന്ന്‌ അതിവി​ശു​ദ്ധ​വി​ശ്വാ​സ​ത്തിൽ തങ്ങളേ​ത്തന്നെ കെട്ടു​പ​ണി​ചെ​യ്യു​ന്ന​തിൽ തുടരണം. അവർ ശരിയായ തത്ത്വങ്ങ​ളിൽ ഉറച്ചു​നിൽക്കു​ക​യും പ്രാർഥ​ന​യിൽ ദൈവ​ത്തോട്‌ അടുക്കു​ക​യും വേണം. അവർ സഭയിലെ ദൈവ​ദ​ത്ത​മായ അധികാ​രത്തെ ആദരി​ച്ചു​കൊ​ണ്ടു ‘കർത്തൃ​ത്വ​ത്തോട്‌’ ഉചിത​മായ ആദരവു പുലർത്തു​ക​യും വേണം.—യൂദാ 3, 23, 8.

10. (എ) സഭ മൃഗീയ മനുഷ്യ​രോട്‌ എങ്ങനെ പെരു​മാ​റണം, ഇത്‌ എന്തിൽ കലാശി​ക്കും? (ബി) രാജ്യാ​വ​കാ​ശി​കൾക്ക്‌ എന്തു പ്രതി​ഫലം ലഭിക്കാ​നി​രി​ക്കു​ന്നു, ഇവർ എന്തു ചെയ്യു​ന്ന​തിൽ യൂദാ​യോ​ടു ചേരുന്നു?

10 “ആത്മീയത ഇല്ലാത്ത മൃഗീ​യ​മ​നു​ഷ്യർ” ഒരിക്ക​ലും ദൈവ​രാ​ജ്യ​ത്തിൽ കടക്കു​ക​യില്ല, നിത്യ​ജീ​വ​നി​ലേക്കു പോകുന്ന മററു​ള​ള​വരെ അവർ അപകട​ത്തി​ലാ​ക്കു​കയേ ഉളളൂ. (യൂദാ 19, NW; ഗലാ. 5:19-21) അവർക്കെ​തി​രെ സഭയ്‌ക്കു മുന്നറി​യി​പ്പു​കൊ​ടു​ക്കണം. അത്‌ അവരെ നീക്കം​ചെ​യ്യണം! അങ്ങനെ, പ്രിയ​രോ​ടു “കരുണ​യും സമാധാ​ന​വും സ്‌നേ​ഹ​വും” വർധി​ക്കും. അവർ “നിത്യ​ജീ​വ​ന്നാ​യി​ട്ടു നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ കരുണ​ക്കാ​യി കാത്തി​രു​ന്നു​കൊ​ണ്ടു” ദൈവ​സ്‌നേ​ഹ​ത്തിൽ തങ്ങളേ​ത്തന്നെ നിലനിർത്തും. രക്ഷിതാ​വായ ദൈവം രാജ്യാ​വ​കാ​ശി​കളെ “തന്റെ മഹിമാ​സ​ന്നി​ധി​യിൽ കളങ്കമി​ല്ലാ​ത്ത​വ​രാ​യി ആനന്ദ​ത്തോ​ടെ” നിറു​ത്തും. തീർച്ച​യാ​യും ഇവർ “തേജസ്സും മഹിമ​യും ബലവും അധികാ​ര​വും” യേശു​ക്രി​സ്‌തു മുഖേന അവന്‌ ആരോ​പി​ക്കു​ന്ന​തിൽ യൂദാ​യോ​ടു ചേരുന്നു.—യൂദാ 2, 21, 24, 25.

[അടിക്കു​റി​പ്പു​കൾ]

a പുതിയ നിയമ​ത്തി​ന്റെ കാനോൻ, 1987 (ഇംഗ്ലീഷ്‌), ബി. എം. മെററ്‌സഗർ രചിച്ചത്‌, പേജ്‌ 138.

[അധ്യയന ചോദ്യ​ങ്ങൾ]