വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 8—രൂത്ത്‌

ബൈബിൾ പുസ്‌തക നമ്പർ 8—രൂത്ത്‌

ബൈബിൾ പുസ്‌തക നമ്പർ 8—രൂത്ത്‌

എഴുത്തുകാരൻ: ശമൂവേൽ

എഴുതിയ സ്ഥലം: ഇസ്രാ​യേൽ

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു.മു. ഏകദേശം 1090

ഉൾപ്പെട്ടിരിക്കുന്ന കാലം: ന്യായാ​ധി​പൻമാ​രു​ടെ ഭരണകാ​ലത്തെ 11 വർഷങ്ങൾ

1. (എ) രൂത്തിന്റെ പുസ്‌തകം ഒരു പ്രേമ​ക​ഥ​യി​ലും കവിഞ്ഞ​താ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ബൈബി​ളിൽ രൂത്തി​നെ​സം​ബ​ന്ധിച്ച്‌ ഏതു പ്രത്യേക പ്രസ്‌താ​വം നടത്തി​യി​രി​ക്കു​ന്നു?

 രൂത്തിന്റെ പുസ്‌തകം ബോവ​സി​ന്റെ​യും രൂത്തി​ന്റെ​യും മനോ​ഹ​ര​മായ പ്രേമ​ക​ഥ​യാ​യി ഇതൾവി​രി​യുന്ന ഉല്ലാസ​പ്ര​ദ​മായ ഒരു നാടക​മാണ്‌. എന്നിരു​ന്നാ​ലും, അതു കേവലം ഗ്രാമീ​ണ​പ്രേ​മ​ക​ഥയല്ല. വിനോ​ദി​പ്പി​ക്കു​ക​യെ​ന്നതല്ല അതിന്റെ ഉദ്ദേശ്യം. ഈ പുസ്‌തകം ഒരു രാജ്യ​സ​ന്ത​തി​യെ ഉളവാ​ക്കാ​നു​ളള യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തെ ഊന്നി​പ്പ​റ​യു​ന്നു, അത്‌ അവന്റെ സ്‌നേ​ഹ​ദ​യയെ പുകഴ്‌ത്തു​ന്നു. (രൂത്ത്‌ 1:8; 2:20; 3:10) യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തി​ന്റെ വിശാ​ല​ഗു​ണം അവൻ പുറജാ​തി​ദേ​വ​നായ കെമോ​ശി​ന്റെ മുൻ ആരാധ​ക​യായ ഒരു മോവാ​ബ്യ​സ്‌ത്രീ​യെ തിര​ഞ്ഞെ​ടു​ക്കു​ന്ന​തിൽ കാണ​പ്പെ​ടു​ന്നു, അവൾ യേശു​ക്രി​സ്‌തു​വി​ന്റെ ഒരു പൂർവിക മാതാ​വാ​യി​ത്തീ​രു​ന്ന​തി​നു സത്യമ​ത​ത്തി​ലേക്കു പരിവർത്ത​നം​ചെ​യ്‌തു. രൂത്ത്‌ അബ്രഹാം​മു​തൽ യേശു​വ​രെ​യു​ളള വംശാ​വ​ലി​യിൽ പേർപ​റ​ഞ്ഞി​ട്ടു​ളള നാലു സ്‌ത്രീ​ക​ളിൽ ഒരുവ​ളാണ്‌. (മത്താ. 1:3, 5, 16) ബൈബിൾപു​സ്‌ത​ക​ങ്ങൾക്ക്‌ രണ്ടു സ്‌ത്രീ​ക​ളു​ടെ പേരു​ക​ളി​ട്ടി​ട്ടുണ്ട്‌. രൂത്ത്‌, എസ്ഥേറി​നോ​ടൊ​പ്പം അവരി​ലൊ​രു സ്‌ത്രീ​യാണ്‌.

2. രൂത്തിലെ സംഭവങ്ങൾ എപ്പോൾ നടന്നു, പുസ്‌തകം എപ്പോൾ എഴുത​പ്പെട്ടു, ആരാൽ?

2 “ന്യായാ​ധി​പൻമാർ ന്യായ​പാ​ലനം നടത്തിയ കാലത്ത്‌ . . . ” ഈ പ്രാരം​ഭ​വാ​ക്കു​ക​ളോ​ടെ രൂത്തിന്റെ പുസ്‌തകം അതിന്റെ കോൾമ​യിർകൊ​ള​ളി​ക്കുന്ന വിവര​ണ​ത്തി​ലേക്കു കടക്കുന്നു. ഈ പുസ്‌തകം പിന്നീട്‌, ഇസ്രാ​യേൽരാ​ജാ​ക്കൻമാ​രു​ടെ കാലത്ത്‌ എഴുത​പ്പെ​ട്ട​താ​ണെന്ന്‌ ഈ വാക്കു​ക​ളിൽനി​ന്നു മനസ്സി​ലാ​കു​ന്നു. എന്നിരു​ന്നാ​ലും, പുസ്‌ത​ക​ത്തിൽ പ്രതി​പാ​ദി​ച്ചി​രി​ക്കുന്ന സംഭവങ്ങൾ ന്യായാ​ധി​പൻമാ​രു​ടെ കാലത്തെ ഏതാണ്ട്‌ 11 വർഷത്തെ ഉൾപ്പെ​ടു​ത്തി. എഴുത്തു​കാ​രന്റെ പേർ പ്രസ്‌താ​വി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും അതു ശമൂ​വേ​ലാ​യി​രി​ക്കാൻ വളരെ സാധ്യ​ത​യുണ്ട്‌, ന്യായാ​ധി​പൻമാ​രു​ടെ പുസ്‌തകം എഴുതി​യ​തും രാജാ​ക്കൻമാ​രു​ടെ കാലത്തി​ന്റെ തുടക്ക​ത്തിൽ പ്രമുഖ വിശ്വ​സ്‌ത​നാ​യി​രു​ന്ന​തും അവനാ​ണെന്നു കാണ​പ്പെ​ടു​ന്നു. അവസാ​ന​വാ​ക്യ​ങ്ങൾ ദാവീദ്‌ അപ്പോൾത്തന്നെ പ്രമു​ഖ​നാ​യി​ത്തീ​രു​ക​യാ​ണെന്നു സൂചി​പ്പി​ക്കു​ന്ന​തി​നാൽ എഴുത്തു പൊ.യു.മു. ഏതാണ്ട്‌ 1090-ൽ ആണു നടക്കു​ന്നത്‌. യഹൂദാ​ഗോ​ത്ര​ത്തിൽനിന്ന്‌ “ഒരു സിംഹ”ത്തെക്കു​റി​ച്ചു യഹോവ നൽകിയ വാഗ്‌ദത്തം സുപരി​ചി​ത​മാ​ക്കി​യി​രു​ന്ന​വ​നും ആ ഗോ​ത്ര​ത്തി​ലെ ദാവീ​ദി​നെ അഭി​ഷേ​കം​ചെ​യ്യു​ന്ന​തി​നു യഹോവ ഉപയോ​ഗി​ച്ച​വ​നു​മായ ശമൂവേൽ ദാവീ​ദു​വ​രെ​യു​ളള വംശാ​വ​ലി​യു​ടെ ഒരു രേഖ ഉണ്ടാക്കു​ന്ന​തിൽ അഗാധ​ത​ത്‌പ​ര​നാ​യി​രി​ക്കു​മാ​യി​രു​ന്നു.—ഉല്‌പ. 49:9, 10; 1 ശമൂ. 16:1, 13; രൂത്ത്‌ 1:1; 2:4; 4:13, 18-22.

3. ഏതു വസ്‌തു​തകൾ രൂത്തിന്റെ കാനോ​നി​ക​ത്വ​ത്തെ സ്ഥിരീ​ക​രി​ക്കു​ന്നു?

3 രൂത്തിന്റെ കാനോ​നിക പ്രാമാ​ണ്യം ഒരിക്ക​ലും വെല്ലു​വി​ളി​ക്ക​പ്പെ​ട്ടി​ട്ടില്ല. മത്തായി 1:5-ലെ യേശു​വി​ന്റെ വംശാ​വ​ലി​യിൽ രൂത്തിന്റെ പേർചേർക്ക​ലി​നെ യഹോവ നിശ്വ​സ്‌ത​മാ​ക്കി​യ​പ്പോൾ അതിനു വേണ്ടത്ര സ്ഥിരീ​ക​രണം ലഭിച്ചു. യഹൂദൻമാർ രൂത്തിനെ എല്ലായ്‌പോ​ഴും എബ്രായ കാനോ​ന്റെ ഭാഗമാ​യി അംഗീ​ക​രി​ച്ചി​ട്ടുണ്ട്‌. അപ്പോൾ ഈ പുസ്‌ത​ക​ത്തി​ന്റെ ശകലങ്ങൾ 1947 മുതൽ കണ്ടുപി​ടി​ക്ക​പ്പെ​ട്ടി​ട്ടു​ളള ചാവു​ക​ടൽചു​രു​ളു​ക​ളി​ലെ മററു കാനോ​നി​ക​പു​സ്‌ത​ക​ങ്ങ​ളു​ടെ കൂട്ടത്തിൽ കണ്ടെത്ത​പ്പെ​ട്ടത്‌ അതിശ​യമല്ല. തന്നെയു​മല്ല, രൂത്ത്‌ യഹോ​വ​യു​ടെ രാജ്യോ​ദ്ദേ​ശ്യ​ങ്ങ​ളോ​ടും മോശ​യു​ടെ ന്യായ​പ്ര​മാ​ണ​വ്യ​വ​സ്ഥ​ക​ളോ​ടും പൂർണ​മാ​യി യോജി​ക്കു​ന്നു. വിഗ്ര​ഹാ​രാ​ധി​ക​ളായ കനാന്യ​രും മോവാ​ബ്യ​രു​മാ​യു​ളള വിവാഹം ഇസ്രാ​യേ​ല്യർക്കു വിലക്ക​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും യഹോ​വ​യു​ടെ ആരാധന സ്വീക​രിച്ച വിദേ​ശി​കളെ ഇത്‌ ഒഴിവാ​ക്കി​യില്ല. രൂത്തിന്റെ പുസ്‌ത​ക​ത്തിൽ വീണ്ടെ​ടു​പ്പി​ന്റെ​യും ദേവര​വി​വാ​ഹ​ത്തി​ന്റെ​യും നിയമം അതിന്റെ സകല വിശദാം​ശ​ങ്ങ​ളി​ലും പാലി​ക്ക​പ്പെ​ടു​ന്നു.—ആവ. 7:1-4; 23:3, 4; 25:5-10.

രൂത്തിലെ ഉളളടക്കം

4. ഏതു തീരു​മാ​നം രൂത്തിനെ അഭിമു​ഖീ​ക​രി​ക്കു​ന്നു, തന്റെ ആരാധ​നാ​സ​മ്പ്ര​ദാ​യം സംബന്ധിച്ച അവളുടെ തിര​ഞ്ഞെ​ടുപ്പ്‌ എന്തു സൂചി​പ്പി​ക്കു​ന്നു?

4 നവോ​മി​യോ​ടു പററി​നിൽക്കാ​നു​ളള രൂത്തിന്റെ തീരു​മാ​നം (1:1-22). കഥ തുടങ്ങു​ന്നത്‌ ഇസ്രാ​യേ​ലി​ലെ ഒരു ക്ഷാമകാ​ല​ത്താണ്‌. ഒരു ബേത്‌ല​ഹേ​മ്യ​നായ എലീ​മേ​ലെക്ക്‌ തന്റെ ഭാര്യ​യായ നവോ​മി​യോ​ടും രണ്ടു പുത്രൻമാ​രായ മഹ്ലോ​നോ​ടും കില്യോ​നോ​ടും കൂടെ കുറേ​ക്കാ​ലം മോവാ​ബിൽ പാർക്കു​ന്ന​തി​നു യോർദാൻ കടക്കുന്നു. അവിടെ പുത്രൻമാർ മോവാ​ബ്യ​സ്‌ത്രീ​ക​ളായ ഓർപ്പ​യെ​യും രൂത്തി​നെ​യും വിവാഹം കഴിക്കു​ന്നു. അത്യാ​ഹി​തം കുടും​ബ​വൃ​ത്തത്തെ തകർക്കു​ന്നു, ആദ്യം പിതാ​വി​ന്റെ മരണത്താ​ലും പിന്നീടു രണ്ടു പുത്രൻമാ​രു​ടെ മരണത്താ​ലും. മക്കളി​ല്ലാത്ത മൂന്നു വിധവ​മാർ അവശേ​ഷി​ക്കു​ന്നു, എലീ​മേ​ലെ​ക്കി​നു സന്തതി​യില്ല. തന്റെ ജനത്തിന്‌ ആഹാരം കൊടു​ത്തു​കൊ​ണ്ടു യഹോവ വീണ്ടും തന്റെ ശ്രദ്ധ ഇസ്രാ​യേ​ലി​ലേക്കു തിരി​ച്ചി​രി​ക്കു​ന്ന​താ​യി കേട്ടു​കൊ​ണ്ടു നവോമി തന്റെ നാടായ യഹൂദ​യി​ലേക്കു തിരികെ യാത്ര ചെയ്യാൻ തീരു​മാ​നി​ക്കു​ന്നു. പുത്ര​ഭാ​ര്യ​മാർ അവളോ​ടു​കൂ​ടെ ഇറങ്ങി​ത്തി​രി​ക്കു​ന്നു. അവർക്കു സ്വന്തജ​ന​ത്തിൽനി​ന്നു ഭർത്താ​ക്കൻമാ​രെ നൽകു​ന്ന​തി​നു യഹോ​വ​യു​ടെ സ്‌നേ​ഹ​ദ​യ​ക്കു​വേണ്ടി അപേക്ഷി​ച്ചു​കൊ​ണ്ടു മോവാ​ബി​ലേക്കു മടങ്ങി​പ്പോ​കാൻ നവോമി അവരോട്‌ അഭ്യർഥി​ക്കു​ന്നു. ഒടുവിൽ ഓർപ്പാ, “തന്റെ ജനത്തി​ന്റെ​യും തന്റെ ദേവ​ന്റെ​യും അടുക്കൽ മടങ്ങി​പ്പോ​യി,” എന്നാൽ യഹോ​വ​യു​ടെ ആരാധ​ന​യി​ലേ​ക്കു​ളള തന്റെ പരിവർത്ത​ന​ത്തിൽ ആത്മാർഥ​ത​യോ​ടും ഉറപ്പോ​ടും കൂടെ രൂത്ത്‌ നവോ​മി​യോ​ടു പററി​നിൽക്കു​ന്നു. അവളുടെ തീരു​മാ​നം ഭംഗ്യ​ന്ത​രേണ ഈ വാക്കു​ക​ളിൽ പ്രകട​മാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു: “നീ പോകു​ന്നേ​ടത്തു ഞാനും പോരും; നീ പാർക്കു​ന്നേ​ടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം. നീ മരിക്കു​ന്നേ​ടത്തു ഞാനും മരിച്ചു അടക്ക​പ്പെ​ടും; മരണത്താ​ല​ല്ലാ​തെ ഞാൻ നിന്നെ വിട്ടു​പി​രി​ഞ്ഞാൽ യഹോവ തക്കവണ്ണ​വും അധിക​വും എന്നോടു ചെയ്യു​മാ​റാ​കട്ടെ.” (1:15-17) എന്നിരു​ന്നാ​ലും, പേരിന്‌ “എന്റെ പ്രസന്നത” എന്ന്‌ അർഥമു​ളള വിധവ​യും മക്കളി​ല്ലാ​ത്ത​വ​ളു​മായ നവോമി തനിക്കു​തന്നെ “കയ്‌പ്‌” എന്നർഥ​മു​ളള മാറാ എന്ന പേർ നിർദേ​ശി​ക്കു​ന്നു.

5. രൂത്ത്‌ ഏതു നല്ല ഗുണങ്ങൾ പ്രകട​മാ​ക്കു​ന്നു, ബോവസ്‌ അവളെ എങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു?

5 രൂത്ത്‌ ബോവ​സി​ന്റെ വയലിൽ കാലാ​പെ​റു​ക്കു​ന്നു (2:1-23). ബേത്‌ല​ഹേ​മിൽ എത്തിയ​പ്പോൾ യവക്കൊ​യ്‌ത്തിൽ കാലാ​പെ​റു​ക്കാൻ രൂത്ത്‌ നവോ​മി​യോട്‌ അനുവാ​ദം വാങ്ങുന്നു. വയലിന്റെ ഉടമയും പ്രായ​മു​ളള ഒരു യഹൂദ​നും അവളുടെ അമ്മായി​യ​പ്പ​നായ എലീ​മേ​ലെ​ക്കി​ന്റെ അടുത്ത ബന്ധുവു​മായ ബോവസ്‌ അവളെ കാണുന്നു. ദൈവ​ത്തി​ന്റെ നിയമം അവൾക്കു കാലാ​പെ​റു​ക്കു​ന്ന​വ​രു​ടെ അവകാ​ശങ്ങൾ അനുവ​ദി​ക്കു​ന്നു​ണ്ടെ​ങ്കി​ലും വയലിൽ ജോലി​ചെ​യ്യു​ന്ന​തി​നു​ളള അനുവാ​ദം ചോദി​ച്ചു​കൊ​ണ്ടു രൂത്ത്‌ സൗമ്യത പ്രകട​മാ​ക്കു​ന്നു. (ലേവ്യ. 19:9, 10) ഇത്‌ ഉടൻതന്നെ അനുവ​ദി​ക്ക​പ്പെ​ടു​ന്നു. തന്റെതന്നെ വയലിൽ തന്റെ ചെറു​പ്പ​ക്കാ​രി​ക​ളോ​ടു​കൂ​ടെ മാത്രം കാലാ​പെ​റു​ക്കാൻ ബോവസ്‌ അവളോ​ടു പറയുന്നു. നവോ​മി​യോ​ടു​കൂ​ടെ​യു​ളള അവളുടെ വിശ്വ​സ്‌ത​ന​ട​ത്ത​യെ​ക്കു​റി​ച്ചു താൻ കേട്ടി​ട്ടു​ണ്ടെന്നു പറഞ്ഞു​കൊണ്ട്‌ അവൻ അവളെ ഈ വാക്കു​ക​ളിൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു: “നിന്റെ പ്രവൃ​ത്തി​ക്കു യഹോവ പകരം നല്‌കട്ടെ; യിസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വ​യു​ടെ ചിറകിൻകീ​ഴെ ആശ്രയി​ച്ചു​വ​ന്നി​രി​ക്കുന്ന നിനക്കു അവൻ പൂർണ്ണ​പ്ര​തി​ഫലം തരുമാ​റാ​കട്ടെ.” (രൂത്ത്‌ 2:12) ആ സന്ധ്യക്കു രൂത്ത്‌ തന്റെ അധ്വാ​ന​ഫലം നവോ​മിക്ക്‌ ഉദാര​മാ​യി പങ്കു​വെ​ക്കു​ക​യും കാലാ​പെ​റു​ക്കി​യ​തി​ലെ തന്റെ വിജയം ബോവ​സി​ന്റെ സൻമന​സ്സു​നി​മി​ത്ത​മാ​ണെന്നു വിശദീ​ക​രി​ക്കു​ക​യും ചെയ്യുന്നു. നവോമി ഇതിൽ യഹോ​വ​യു​ടെ കൈ കാണു​ക​യും ഇങ്ങനെ പറയു​ക​യും ചെയ്യുന്നു: “ജീവനു​ള​ള​വ​രോ​ടും മരിച്ച​വ​രോ​ടും ദയ വിടാ​തി​രി​ക്കുന്ന യഹോ​വ​യാൽ അവൻ അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ടവൻ. . . . ആയാൾ നമുക്കു അടുത്ത ചാർച്ച​ക്കാ​ര​നും നമ്മുടെ വീണ്ടെ​ടു​പ്പു​കാ​രിൽ ഒരുത്ത​നും ആകുന്നു.” (2:20) അതേ, മരിച്ച എലീ​മേ​ലെ​ക്കി​ന്റെ പേരിൽ നവോ​മി​ക്കു നിയമ​പ​ര​മാ​യി സന്താനത്തെ ജനിപ്പി​ക്കാൻ കഴിയുന്ന അടുത്ത ഒരു ചാർച്ച​ക്കാ​ര​നാ​കു​ന്നു ബോവസ്‌. രൂത്ത്‌ യവക്കൊ​യ്‌ത്തും ഗോത​മ്പു​കൊ​യ്‌ത്തും അവസാ​നി​ക്കു​ന്ന​തു​വരെ ബോവ​സി​ന്റെ വയലു​ക​ളിൽ കാലാ​പെ​റു​ക്കു​ന്ന​തിൽ തുടരു​ന്നു.

6. രൂത്ത്‌ വീണ്ടെ​ടു​പ്പി​നാ​ലു​ളള വിവാ​ഹ​ത്തിന്‌ എങ്ങനെ അപേക്ഷി​ക്കു​ന്നു, ബോവസ്‌ എങ്ങനെ പ്രതി​ക​രി​ക്കു​ന്നു?

6 ബോവസ്‌ വീണ്ടെ​ടു​പ്പു​കാ​ര​നെന്ന നിലയിൽ രൂത്തിനെ വിവാഹം കഴിക്കു​ന്നു (3:1–4:22). സന്താ​നോ​ല്‌പാ​ദ​ന​ത്തി​നു തനിക്കു പ്രായം കടന്നു​പോയ സ്ഥിതിക്ക്‌, വീണ്ടെ​ടു​പ്പി​നാ​ലു​ളള വിവാ​ഹ​ത്തിൽ തനിക്കു പകരം നിൽക്കാൻ നവോമി ഇപ്പോൾ രൂത്തിനെ ഉപദേ​ശി​ക്കു​ന്നു. അത്ര പ്രാധാ​ന്യ​മു​ളള ഒരു ഋതുകാലത്തു ധാന്യം പാററ​ലി​ന്റെ മേൽനോ​ട്ടം വസ്‌തു ഉടമതന്നെ വ്യക്തി​പ​ര​മാ​യി വഹിക്കുന്ന പതിവു​ണ്ടാ​യി​രു​ന്നു, ഒരു ചൂടുളള പകൽ കഴിഞ്ഞ്‌ അടിക്കുന്ന കാററ്‌ ഉപയോ​ഗ​പ്പെ​ടു​ത്തു​ന്ന​തിന്‌ അതു വൈകു​ന്നേ​ര​ത്താ​ണു നിർവ​ഹി​ച്ചി​രു​ന്നത്‌. ബോവസ്‌ മെതി​ക്ക​ള​ത്തി​ലാ​യി​രി​ക്കും ഉറങ്ങു​ന്നത്‌, അവി​ടെ​വെ​ച്ചാ​ണു രൂത്ത്‌ അവനെ കണ്ടെത്തു​ന്നത്‌. അവൾ അവന്റെ അടുക്ക​ലേക്കു പതുക്കെ വരുക​യും അവന്റെ പാദങ്ങ​ളിൽനി​ന്നു പുതപ്പു മാററി കിടക്കു​ക​യും ചെയ്യുന്നു. അവൻ അർധരാ​ത്രി​യിൽ ഉണരു​മ്പോൾ അവൾ തന്നേത്തന്നെ തിരി​ച്ച​റി​യി​ക്കു​ക​യും ദേവര​വി​വാ​ഹ​ത്തി​ന്റെ അവകാശം ആവശ്യ​പ്പെ​ടു​മ്പോൾ സ്‌ത്രീ​കൾ അനുവർത്തി​ക്കുന്ന പതിവു നടപടി അനുസ​രിച്ച്‌, തന്റെമേൽ അവന്റെ വസ്‌ത്രം വിരി​ക്കാൻ അപേക്ഷി​ക്കു​ക​യും ചെയ്യുന്നു. a ബോവസ്‌, “മകളേ, നീ യഹോ​വ​യാൽ അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ടവൾ” എന്നു പ്രഖ്യാ​പി​ക്കു​ന്നു, വികാ​ര​ത്താ​ലോ അത്യാ​ഗ്ര​ഹ​ത്താ​ലോ ചെറു​പ്പ​ക്കാ​രു​ടെ പിന്നാലെ പോകാ​ഞ്ഞ​തിന്‌ അവളെ ശ്ലാഘി​ക്കു​ന്നു. അശുദ്ധ ബന്ധത്തിന്റെ ഒരു നിർദേശം വെക്കു​ന്ന​വ​ളാ​യി​രി​ക്കാ​തെ രൂത്ത്‌ ഒരു “ഉത്തമസ്‌ത്രീ” എന്ന കീർത്തി സമ്പാദി​ക്കു​ന്നു. (3:10, 11) എന്നിരു​ന്നാ​ലും, അവൻ ഇപ്പോൾ അവളോ​ടു പറയുന്ന പ്രകാരം അവനെ​ക്കാൾ അടുത്ത ബന്ധമുളള മറെറാ​രു വീണ്ടെ​ടു​പ്പു​കാ​രൻ ഉണ്ട്‌; രാവിലെ അവനു​മാ​യി അവൻ കൂടി​യാ​ലോ​ചന കഴിക്കും. രൂത്ത്‌ അതിരാ​വി​ലെ​വരെ അവന്റെ പാദത്തി​ങ്കൽ കിടക്കു​ന്നു. പിന്നീട്‌ അവൻ അവൾക്കു ധാന്യം ദാനമാ​യി കൊടു​ക്കു​ന്നു. അവൾ നവോ​മി​യു​ടെ അടുക്ക​ലേക്കു മടങ്ങി​പ്പോ​കു​ന്നു. നവോമി പരിണ​ത​ഫ​ല​ത്തെ​ക്കു​റിച്ച്‌ ആകാം​ക്ഷാ​പൂർവം അന്വേ​ഷി​ക്കു​ന്നു.

7. ബോവസ്‌ എങ്ങനെ കൂടി​യാ​ലോ​ച​ന​യി​ലൂ​ടെ വിവാഹം ഉറപ്പി​ക്കു​ന്നു, എന്ത്‌ അനു​ഗ്ര​ഹങ്ങൾ കൈവ​രു​ന്നു?

7 ബോവസ്‌ വീണ്ടെ​ടു​പ്പു​കാ​രനെ അന്വേ​ഷി​ക്കാൻ അതിരാ​വി​ലെ നഗരവാ​തിൽക്ക​ലേക്കു പോകു​ന്നു. നഗരത്തി​ലെ പ്രായ​മേ​റിയ പത്തു പുരു​ഷൻമാ​രെ സാക്ഷി​ക​ളാ​യി നിർത്തി​ക്കൊണ്ട്‌ അവൻ എലീ​മേ​ലെ​ക്കി​നു​ള​ള​തെ​ല്ലാം വാങ്ങു​ന്ന​തി​നു​ളള ആദ്യ അവസരം ഈ അടുത്ത ബന്ധുവി​നു കൊടു​ക്കു​ന്നു. അവൻ അതു ചെയ്യു​മോ? തന്റെ സ്വത്തു വർധി​പ്പി​ക്കാ​മെന്നു വിചാ​രിച്ച അവന്റെ സത്വര മറുപടി ഉവ്വ്‌ എന്നാണ്‌. എന്നിരു​ന്നാ​ലും രൂത്തു​മാ​യി ദേവര​വി​വാ​ഹ​ത്തി​ലേർപ്പെ​ട​ണ​മെന്ന വ്യവസ്ഥ​യെ​ക്കു​റി​ച്ചു മനസ്സി​ലാ​ക്കു​മ്പോൾ അവൻ സ്വന്ത അവകാ​ശ​ത്തെ​ക്കു​റി​ച്ചു ഭയന്നു തന്റെ ചെരുപ്പ്‌ ഊരി​ക്കൊണ്ട്‌ തന്റെ വിസമ്മതം നിയമ​പ​ര​മാ​യി സൂചി​പ്പി​ക്കു​ന്നു. ബൈബിൾരേ​ഖ​യിൽ അവന്റെ പേർ പറഞ്ഞി​ട്ടില്ല, “എടോ” എന്നുളള അപമാ​ന​ക​ര​മായ പ്രസ്‌താ​വ​ന​മാ​ത്രമേ ഉളളു. അപ്പോൾ ബോവസ്‌ അതേ സാക്ഷി​ക​ളു​ടെ മുമ്പാകെ രൂത്തിനെ തന്റെ ഭാര്യ​യാ​യി വാങ്ങുന്നു. ഇത്‌ ഏതെങ്കി​ലും സ്വാർഥ കാരണ​ത്താ​ലാ​ണോ? അല്ല, പിന്നെ​യോ ‘മരിച്ച​വന്റെ പേർ മാഞ്ഞു​പോ​കാ​തി​രി’ക്കേണ്ടതി​നാണ്‌. (4:1, 10) സകല കാണി​ക​ളും ഈ സ്‌നേ​ഹ​പൂർവ​ക​മായ ക്രമീ​ക​ര​ണ​ത്തിൻമേൽ യഹോ​വ​യു​ടെ അനു​ഗ്രഹം തേടുന്നു. തീർച്ച​യാ​യും അനു​ഗ്രഹം അത്ഭുത​ക​ര​മെന്നു തെളി​യു​ന്നു! രൂത്ത്‌ ബോവ​സി​ന്റെ വാർധ​ക്യ​ത്തിൽ അവന്‌ ഒരു മകനെ പ്രസവി​ക്കു​ന്നു. നവോമി കുട്ടിക്കു ധാത്രി​യാ​യി​ത്തീ​രു​ന്നു. അവൻ “നൊ​വൊ​മി​ക്കു ഒരു മകൻ” എന്നു വിളി​ക്ക​പ്പെ​ടു​ന്നു, ഓബേദ്‌ എന്നു പേരി​ടു​ക​യും ചെയ്യുന്നു.—4:17.

8. വാഗ്‌ദത്ത സന്തതി​യു​ടെ ഉളവാക്കൽ യഹോ​വ​യു​ടെ ക്രമീ​ക​ര​ണ​ത്താ​ലാ​ണെന്നു കൂടു​ത​ലാ​യി സൂചി​പ്പി​ക്കു​ന്ന​തെന്ത്‌?

8 രൂത്തിലെ സമാപ​ന​വാ​ക്യ​ങ്ങൾ പേരെ​സിൽനി​ന്നു ബോവ​സി​ലൂ​ടെ ദാവീ​ദി​ലേ​ക്കു​ളള വംശാ​വലി നൽകുന്നു. ഇത്ര ചുരു​ക്കം​പേർ പോരാ​ത​വണ്ണം കാല​ദൈർഘ്യം വളരെ വലുതാ​യ​തി​നാൽ എല്ലാ തലമു​റ​ക​ളും പട്ടിക​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെന്നു ചില വിമർശകർ വാദി​ച്ചി​ട്ടുണ്ട്‌. ഇതു സത്യമാ​ണോ? അതോ ഓരോ​രു​ത്ത​രും വാർധ​ക്യ​ത്തി​ലെ ഒരു പുത്രൻ സഹിതം വലിയ ആയുർ​ദൈർഘ്യ​ത്താൽ അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണോ? ഒടുവിൽ പറഞ്ഞ നിഗമനം ശരിയാ​യി​രി​ക്കാൻ കഴിയും, വാഗ്‌ദ​ത്ത​സ​ന്ത​തി​യു​ടെ ഉളവാക്കൽ മമനു​ഷ്യ​ന്റെ സ്വാഭാ​വി​ക​പ്രാ​പ്‌തി​യാ​ലല്ല, യഹോ​വ​യു​ടെ ക്രമീ​ക​ര​ണ​ത്താ​ലും അനർഹ​ദ​യ​യാ​ലു​മാ​ണെന്നു ദൃഢീ​ക​രി​ച്ചു​കൊ​ണ്ടു​തന്നെ. ഇസ്‌ഹാ​ക്കി​ന്റെ​യും ശമൂ​വേ​ലി​ന്റെ​യും യോഹ​ന്നാൻ സ്‌നാ​പ​ക​ന്റെ​യും ജനനത്തി​ന്റെ കാര്യ​ത്തി​ലെന്ന പോലെ, മററു സന്ദർഭ​ങ്ങ​ളിൽ യഹോവ തന്റെ ശക്തി സമാന​മായ വിധത്തിൽ പ്രയോ​ഗി​ച്ചു.—ഉല്‌പ. 21:1-5; 1 ശമൂ. 1:1-20; ലൂക്കൊ. 1:5-24, 57-66.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

9. രൂത്തിന്റെ നാടക​ത്തി​ലെ പ്രമുഖർ ഏതു കാര്യ​ങ്ങ​ളി​ലാ​ണു നമുക്ക്‌ ഇന്നു നല്ല മാതൃ​ക​ക​ളാ​യി​രി​ക്കു​ന്നത്‌?

9 ഈ ആഹ്ലാദ​ക​ര​മായ രേഖ ശക്തമായ വിശ്വാ​സം കെട്ടു​പ​ണി​ചെ​യ്യാൻ നീതി​സ്‌നേ​ഹി​കളെ സഹായി​ക്കു​ന്ന​തി​നു തീർച്ച​യാ​യും പ്രയോ​ജ​ന​പ്ര​ദ​മാണ്‌. ഈ ആവേശ​ജ​ന​ക​മായ നാടക​ത്തി​ലെ പ്രമു​ഖ​രെ​ല്ലാം യഹോ​വ​യിൽ മുന്തിയ വിശ്വാ​സം പ്രകട​മാ​ക്കി, അവർക്ക്‌ എല്ലാവർക്കും ‘വിശ്വാ​സ​ത്താൽ സാക്ഷ്യം ലഭിച്ചു.’ (എബ്രാ. 11:39) അവർ ഇന്നത്തെ നമുക്കു നല്ല മാതൃ​ക​ക​ളാ​യി​ത്തീർന്നു. നവോമി യഹോ​വ​യു​ടെ സ്‌നേ​ഹ​ദ​യ​യിൽ ആഴമായ വിശ്വാ​സം പ്രകട​മാ​ക്കി. (രൂത്ത്‌ 1:8; 2:20) രൂത്ത്‌ യഹോ​വ​യു​ടെ ആരാധന പിന്തു​ട​രു​ന്ന​തി​നു മനസ്സോ​ടെ തന്റെ സ്വദേശം വിട്ടു​പോ​ന്നു; അവൾ വിശ്വ​സ്‌ത​യും കീഴ്‌വ​ഴ​ക്ക​മു​ള​ള​വ​ളും മനസ്സൊ​രു​ക്ക​മു​ളള ഒരു വേലക്കാ​രി​യു​മാ​ണെന്നു സ്വയം തെളി​യി​ച്ചു. യഹോ​വ​യു​ടെ നിയമ​ത്തോ​ടു​ളള ബോവ​സി​ന്റെ നല്ല വിലമ​തി​പ്പും അവന്റെ ഇഷ്ടം ചെയ്യു​ന്ന​തി​നു​ളള അവന്റെ വിനീ​ത​മായ സമ്മതവും അതു​പോ​ലെ​തന്നെ വിശ്വ​സ്‌ത​യായ നവോ​മി​യോ​ടും ഉത്സാഹ​വ​തി​യായ രൂത്തി​നോ​ടു​മു​ളള അവന്റെ സ്‌നേ​ഹ​വു​മാ​ണു വീണ്ടെ​ടു​പ്പു​വി​വാ​ഹം നിറ​വേ​റ​റാൻ അവനെ പ്രേരി​പ്പി​ച്ചത്‌.

10. രൂത്തിലെ രേഖ രാജ്യ​വാ​ഗ്‌ദ​ത്ത​ങ്ങ​ളി​ലു​ളള നമ്മുടെ വിശ്വാ​സത്തെ ബലിഷ്‌ഠ​മാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

10 യഹോ​വ​യു​ടെ വിവാ​ഹ​ക്ര​മീ​ക​രണം, ഈ കാര്യ​ത്തിൽ വീണ്ടെ​ടു​പ്പി​നാ​ലു​ളള വിവാഹം, അവന്റെ ബഹുമാ​ന​ത്തി​നാ​യി ഉപയോ​ഗി​ക്ക​പ്പെട്ടു. ബോവ​സി​ന്റെ​യും രൂത്തി​ന്റെ​യും വിവാഹം ക്രമീ​ക​രി​ച്ചതു യഹോ​വ​യാ​യി​രു​ന്നു. തന്റെ സ്‌നേ​ഹ​ദ​യ​പ്ര​കാ​രം അവൻ അതിനെ അനു​ഗ്ര​ഹി​ച്ചു; അവൻ ദാവീ​ദി​ലേ​ക്കും ഒടുവിൽ വലിപ്പ​മേ​റിയ ദാവീ​ദായ യേശു​ക്രി​സ്‌തു​വി​ലേ​ക്കും നയിക്കുന്ന രാജകീ​യ​വം​ശം ഇടമു​റി​യാ​തെ സൂക്ഷി​ക്കു​ന്ന​തിന്‌ അതിനെ ഉപയോ​ഗി​ച്ചു. തന്റെ നിയമ​വ്യ​വ​സ്ഥ​പ്ര​കാ​രം രാജ്യാ​വ​കാ​ശി​യെ ഉളവാ​ക്കു​ന്ന​തി​ലു​ളള യഹോ​വ​യു​ടെ ജാഗ്ര​ത​യോ​ടു​കൂ​ടിയ ശ്രദ്ധ നമ്മുടെ ഉറപ്പിനെ ബലിഷ്‌ഠ​മാ​ക്കു​ക​യും സകല രാജ്യ​വാ​ഗ്‌ദ​ത്ത​ങ്ങ​ളു​ടെ​യും നിവൃ​ത്തി​ക്കു നാം വിശ്വാ​സ​ത്തോ​ടെ നോക്കി​പ്പാർത്തി​രി​ക്കാൻ ഇടയാ​ക്കു​ക​യും ചെയ്യേ​ണ്ട​താണ്‌. അത്‌ നാം ആരുടെ ‘ചിറകിൻ കീഴെ ആശ്രയി​ച്ചു​വ​ന്നി​രി​ക്കു​ന്നു​വോ’, ആരുടെ രാജ്യോ​ദ്ദേ​ശ്യ​ങ്ങൾ വളരെ മഹത്തായി പൂർണ​നി​വൃ​ത്തി​യി​ലേക്കു പുരോ​ഗ​മി​ക്കു​ന്നു​വോ, ആ ആത്മീയ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വ​യിൽനി​ന്നു​ളള പൂർണ പ്രതി​ഫ​ല​ത്തി​ന്റെ ഉറപ്പോ​ടെ ആധുനി​ക​നാ​ളി​ലെ കൊയ്‌ത്തു​വേ​ല​യിൽ തിരക്കു​ള​ള​വ​രാ​യി​രി​ക്കാൻ നമ്മെ പ്രചോ​ദി​പ്പി​ക്കണം. (2:12) രൂത്തിന്റെ പുസ്‌തകം ആ രാജ്യ​ത്തി​ലേക്കു നയിക്കുന്ന രേഖയി​ലെ മറെറാ​രു അത്യന്താ​പേ​ക്ഷി​ത​മായ കണ്ണിയാണ്‌!

[അടിക്കു​റി​പ്പു​കൾ]

a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 2, പേജ്‌ 829.

[അധ്യയന ചോദ്യ​ങ്ങൾ]