വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 9—1 ശമൂവേൽ

ബൈബിൾ പുസ്‌തക നമ്പർ 9—1 ശമൂവേൽ

ബൈബിൾ പുസ്‌തക നമ്പർ 9—1 ശമൂവേൽ

എഴുത്തുകാർ: ശമൂവേൽ, ഗാദ്‌, നാഥാൻ

എഴുതിയ സ്ഥലം: ഇസ്രാ​യേൽ

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു.മു. ഏകദേശം 1078

ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. ഏകദേശം 1180-1078

1. ഇസ്രാ​യേൽ ജനതയു​ടെ സംഘട​ന​യിൽ പൊ.യു.മു. 1117-ൽ ഏതു വലിയ മാററം വന്നു, അതിനു ശേഷം ഏതവസ്ഥകൾ വരാനി​രു​ന്നു?

 പൊ.യു.മു. 1117-ൽ ഇസ്രാ​യേ​ലി​ന്റെ ദേശീയ സംഘട​ന​യിൽ പ്രാധാ​ന്യ​മർഹി​ക്കുന്ന ഒരു മാററ​മു​ണ്ടാ​യി. ഒരു മാനു​ഷ​രാ​ജാ​വു നിയമി​ക്ക​പ്പെട്ടു! ഇതു ശമൂവേൽ ഇസ്രാ​യേ​ലിൽ യഹോ​വ​യു​ടെ പ്രവാ​ച​ക​നാ​യി സേവി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണു സംഭവി​ച്ചത്‌. യഹോവ ഇതു മുന്നറി​യു​ക​യും മുൻകൂ​ട്ടി​പ്പ​റ​യു​ക​യും ചെയ്‌തി​രു​ന്നെ​ങ്കി​ലും ഇസ്രാ​യേൽജനം ആവശ്യ​പ്പെട്ട പ്രകാരം രാജാ​ധി​പ​ത്യ​ത്തി​ലേ​ക്കു​ളള മാററം ശമൂ​വേ​ലിന്‌ ഒരു ഞെട്ടി​ക്കുന്ന പ്രഹര​മാ​യി​ട്ടാണ്‌ അനുഭ​വ​പ്പെ​ട്ടത്‌. ജനനം​മു​തൽ യഹോ​വ​യു​ടെ സേവന​ത്തിന്‌ അർപ്പി​ത​നും യഹോ​വ​യു​ടെ രാജത്വ​ത്തി​ന്റെ ആദരപൂർവ​ക​മായ അംഗീ​ക​രണം ഉൾക്കൊ​ണ്ടി​രു​ന്ന​വ​നു​മായ ശമൂവേൽ ദൈവ​ത്തി​ന്റെ വിശു​ദ്ധ​ജ​ന​ത​യി​ലെ തന്റെ സഹ അംഗങ്ങൾക്കു വിപത്‌ക​ര​മായ ഫലങ്ങൾ മുൻകൂ​ട്ടി​ക്കണ്ടു. യഹോ​വ​യു​ടെ മാർഗ​നിർദേ​ശ​പ്ര​കാ​രം മാത്ര​മാ​ണു ശമൂവേൽ അവരുടെ ആവശ്യ​ങ്ങൾക്കു വഴങ്ങി​യത്‌. “അതി​ന്റെ​ശേഷം ശമൂവേൽ രാജധർമ്മം ജനത്തെ പറഞ്ഞു​കേൾപ്പി​ച്ചു; അതു ഒരു പുസ്‌ത​ക​ത്തിൽ എഴുതി യഹോ​വ​യു​ടെ സന്നിധി​യിൽ വെച്ചു.” (1 ശമൂ. 10:25) അങ്ങനെ ന്യായാ​ധി​പൻമാ​രു​ടെ യുഗം അവസാ​നി​ച്ചു, മനുഷ്യ​രാ​ജാ​ക്കൻമാ​രു​ടെ യുഗം ആരംഭി​ച്ചു. അത്‌ ഇസ്രാ​യേ​ലി​ന്റെ അഭൂത​പൂർവ​മായ ശക്തിയി​ലേ​ക്കും പ്രശസ്‌തി​യി​ലേ​ക്കും ഉളള ഉയർച്ചക്കു സാക്ഷ്യം വഹിക്കു​മാ​യി​രു​ന്നു, ഒടുവിൽ അപമാ​ന​ത്തി​ലേ​ക്കും യഹോ​വ​യു​ടെ പ്രീതി​യിൽനി​ന്നു​ളള അകൽച്ച​യി​ലേ​ക്കും വീഴു​ക​യും ചെയ്യു​മാ​യി​രു​ന്നു.

2. ഒന്നു ശമൂവേൽ എഴുതി​യ​താര്‌, അവരുടെ യോഗ്യ​തകൾ എന്തൊ​ക്കെ​യാ​യി​രു​ന്നു?

2 ഈ സുപ്ര​ധാന കാലഘ​ട്ട​ത്തി​ന്റെ ദിവ്യ​രേഖ നിർമി​ക്കു​ന്ന​തിന്‌ ആർക്കു യോഗ്യ​ത​യുണ്ട്‌? ഉചിത​മാ​യി, എഴുത്താ​രം​ഭി​ക്കാൻ വിശ്വ​സ്‌ത​നായ ശമൂ​വേ​ലി​നെ യഹോവ തിര​ഞ്ഞെ​ടു​ത്തു. ശമൂവേൽ എന്നതിന്റെ അർഥം “ദൈവ​നാ​മം” എന്നാണ്‌, ആ നാളു​ക​ളിൽ യഹോ​വ​യു​ടെ നാമത്തെ ഉയർത്തി​പ്പി​ടി​ക്കു​ന്നവൻ എന്ന നിലയിൽ അദ്ദേഹം തീർച്ച​യാ​യും പ്രമുഖൻ ആയിരു​ന്നു. പുസ്‌ത​ക​ത്തി​ന്റെ ആദ്യത്തെ 24 അധ്യാ​യങ്ങൾ ശമൂവേൽ എഴുതി​യ​താ​യി കാണ​പ്പെ​ടു​ന്നു. പിന്നീട്‌, അദ്ദേഹ​ത്തി​ന്റെ മരണ​ശേഷം ഗാദും നാഥാ​നും എഴുത്ത്‌ ഏറെറ​ടു​ക്കു​ക​യും ശൗലിന്റെ മരണം​വ​രെ​യു​ളള രേഖയിൽ അവസാ​നത്തെ ഏതാനും​ചില വർഷങ്ങൾ പൂർത്തീ​ക​രി​ക്കു​ക​യും ചെയ്‌തു. 1 ദിനവൃ​ത്താ​ന്തം 29:29 ഇതു സൂചി​പ്പി​ക്കു​ന്നു, അതിങ്ങനെ വായി​ക്ക​പ്പെ​ടു​ന്നു: “എന്നാൽ ദാവീ​ദു​രാ​ജാ​വി​ന്റെ ആദ്യന്ത​വൃ​ത്താ​ന്ത​ങ്ങ​ളും . . . ദർശക​നായ ശമൂ​വേ​ലി​ന്റെ വൃത്താ​ന്ത​ത്തി​ലും നാഥാൻപ്ര​വാ​ച​കന്റെ പുസ്‌ത​ക​ത്തി​ലും ദർശക​നായ ഗാദിന്റെ വൃത്താ​ന്ത​ത്തി​ലും എഴുതി​യി​രി​ക്കു​ന്നു​വ​ല്ലോ.” രാജാ​ക്കൻമാ​രിൽനി​ന്നും ദിനവൃ​ത്താ​ന്ത​ങ്ങ​ളിൽനി​ന്നും വ്യത്യ​സ്‌ത​മാ​യി ശമൂ​വേ​ലി​ന്റെ പുസ്‌ത​കങ്ങൾ മുൻ രേഖകളെ മിക്കവാ​റും പരാമർശി​ക്കു​ന്നില്ല, അങ്ങനെ ദാവീ​ദി​ന്റെ സമകാ​ലീ​ന​രായ ശമൂ​വേ​ലും ഗാദും നാഥാ​നും എഴുത്തു​കാ​രാ​യി സ്ഥിരീ​ക​രി​ക്ക​പ്പെ​ടു​ന്നു. ഈ പുരു​ഷൻമാർ മൂവരും യഹോ​വ​യു​ടെ പ്രവാ​ച​കൻമാർ എന്ന നിലയിൽ ഉത്തരവാ​ദി​ത്വ​മു​ളള സ്ഥാനങ്ങൾ വഹിച്ചി​രു​ന്നു, ജനതയു​ടെ ശക്തിയെ ഊററി​ക്കു​ടി​ച്ചി​രുന്ന വിഗ്ര​ഹാ​രാ​ധ​നയെ എതിർക്കു​ക​യും ചെയ്‌തി​രു​ന്നു.

3. (എ) ഒന്നു ശമൂവേൽ ഒരു വേറിട്ട ബൈബിൾപു​സ്‌ത​ക​മാ​കാ​നി​ട​യാ​യ​തെ​ങ്ങനെ? (ബി) അത്‌ എപ്പോൾ പൂർത്തി​യാ​യി, അത്‌ ഏതു കാലഘ​ട്ടത്തെ ഉൾപ്പെ​ടു​ത്തു​ന്നു?

3 ശമൂ​വേ​ലി​ന്റെ രണ്ടു പുസ്‌ത​കങ്ങൾ ആദ്യം ഒരു ചുരു​ളോ വാല്യ​മോ ആയിരു​ന്നു. ഗ്രീക്ക്‌ സെപ്‌റ​റു​വ​ജിൻറി​ന്റെ ഈ ഭാഗം പ്രസി​ദ്ധീ​ക​രി​ച്ച​പ്പോൾ ശമൂവേൽ രണ്ടു ഭാഗങ്ങ​ളാ​യി തിരി​ക്ക​പ്പെട്ടു. സെപ്‌റ​റു​വ​ജിൻറിഒന്നു ശമൂവേൽ ഒന്നു രാജ്യങ്ങൾ എന്നു വിളി​ക്ക​പ്പെ​ട്ടി​രു​ന്നു. ഈ വിഭജ​ന​വും ഒന്നു രാജാ​ക്കൻമാർ എന്ന പേരും ലാററിൻ വൾഗേ​ററ്‌ സ്വീക​രി​ച്ചു, ഇന്നോളം കാത്തലിക്ക്‌ ബൈബി​ളു​ക​ളിൽ അങ്ങനെ തുടരു​ക​യും ചെയ്യുന്നു. ഒന്നും രണ്ടും ശമൂവേൽ ആദ്യം ഒരു പുസ്‌ത​ക​മാ​യി​രു​ന്നു​വെ​ന്നതു 1 ശമൂവേൽ 28:24-ന്റെ മാസ​രൊ​റ്റിക്ക്‌ കുറിപ്പു പ്രകട​മാ​ക്കു​ന്നു. ഈ വാക്യം ശമൂ​വേ​ലി​ന്റെ പുസ്‌ത​ക​ത്തി​ന്റെ മധ്യത്തി​ലാ​ണെന്ന്‌ അതു പ്രസ്‌താ​വി​ക്കു​ന്നു. ഈ പുസ്‌തകം പൊ.യു.മു. 1078-ൽ പൂർത്തീ​ക​രി​ക്ക​പ്പെ​ട്ട​താ​യി കാണ​പ്പെ​ടു​ന്നു. അതു​കൊ​ണ്ടു സാധ്യ​ത​യ​നു​സ​രിച്ച്‌ ഒന്നു ശമൂവേൽ പൊ.യു.മു. ഏതാണ്ട്‌ 1180 മുതൽ 1078 വരെയു​ളള ഒരു നൂറു​വർഷ​വും അൽപ്പവും​കൂ​ടെ ഉൾപ്പെ​ടു​ത്തു​ന്നു.

4. ഒന്നു ശമൂ​വേ​ലി​ലെ രേഖയു​ടെ കൃത്യ​തയെ എങ്ങനെ പിന്താ​ങ്ങി​യി​രി​ക്കു​ന്നു?

4 രേഖയു​ടെ കൃത്യ​ത​സം​ബ​ന്ധിച്ച തെളി​വു​കൾ ധാരാ​ള​മുണ്ട്‌. ഭൂമി​ശാ​സ്‌ത്ര​പ​ര​മായ സ്ഥാനങ്ങൾ, വർണി​ച്ചി​രി​ക്കുന്ന സംഭവ​ങ്ങൾക്ക്‌ അനു​യോ​ജ്യ​മാണ്‌. രസാവ​ഹ​മാ​യി, ഫെലി​സ്‌ത്യ​രു​ടെ സമ്പൂർണ തുരത്ത​ലി​ലേക്കു നയിച്ച മിക്‌മാ​ശി​ലെ ഫെലി​സ്‌ത്യ​കാ​വൽസേ​ന​യു​ടെ മേലുളള യോനാ​ഥാ​ന്റെ വിജയ​ക​ര​മായ ആക്രമണം ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തിൽ ബ്രിട്ടീഷ്‌ സൈന്യാ​ധി​പൻ ആവർത്തി​ച്ചു, അദ്ദേഹം ശമൂ​വേ​ലി​ന്റെ നിശ്വ​സ്‌ത​രേ​ഖ​ക​ളിൽ വർണി​ച്ചി​രി​ക്കുന്ന പ്രദേ​ശ​പ​ര​മായ അടയാ​ളങ്ങൾ പിന്തു​ടർന്നു തുർക്കി​കളെ തുരത്തി​യ​താ​യി അറിയ​പ്പെ​ടു​ന്നു.—14:4-14. a

5. ബൈബി​ളെ​ഴു​ത്തു​കാർ ഒന്നു ശമൂ​വേ​ലി​ന്റെ സത്യതയെ സാക്ഷീ​ക​രി​ക്കു​ന്ന​തെ​ങ്ങനെ?

5 ഏതായാ​ലും, ഈ പുസ്‌ത​ക​ത്തി​ന്റെ നിശ്വ​സ്‌ത​ത​ക്കും വിശ്വാ​സ്യ​ത​ക്കും അതിലും പ്രബല​മായ കാരണ​ങ്ങ​ളുണ്ട്‌. അതിൽ ഇസ്രാ​യേൽ ഒരു രാജാ​വി​നെ ചോദി​ക്കു​മെ​ന്നു​ളള യഹോ​വ​യു​ടെ പ്രവച​ന​ത്തി​ന്റെ ശ്രദ്ധേ​യ​മായ നിവൃത്തി അടങ്ങി​യി​രി​ക്കു​ന്നു. (ആവ. 17:14; 1 ശമൂ. 8:5) വർഷങ്ങൾക്കു​ശേഷം, ഹോശേയ അതിന്റെ രേഖയെ സ്ഥിരീ​ക​രി​ച്ചു​കൊ​ണ്ടു യഹോവ ഇങ്ങനെ പറയു​ന്ന​താ​യി ഉദ്ധരിച്ചു, “എന്റെ കോപ​ത്തിൽ ഞാൻ നിനക്കു ഒരു രാജാ​വി​നെ തന്നു, എന്റെ ക്രോ​ധ​ത്തിൽ ഞാൻ അവനെ നീക്കി​ക്ക​ളഞ്ഞു.” (ഹോശേ. 13:11) യേശു​വി​ന്റെ ‘കാല​ത്തെ​ക്കു​റി​ച്ചു പ്രസ്‌താ​വി​ച്ചി​രുന്ന’ ഒരു പ്രവാ​ച​ക​നാ​യി പത്രൊസ്‌ ശമൂ​വേ​ലി​നെ തിരി​ച്ച​റി​യി​ച്ച​പ്പോൾ ശമൂവേൽ നിശ്വ​സ്‌ത​നാ​യി​രു​ന്ന​താ​യി പത്രൊസ്‌ സൂചി​പ്പി​ച്ചു. (പ്രവൃ. 3:24) ഇസ്രാ​യേ​ലി​ന്റെ ചരി​ത്രത്തെ ചുരുക്കി പ്രദീ​പ്‌ത​മാ​ക്കി​യ​പ്പോൾ പൗലൊസ്‌ 1 ശമൂവേൽ 13:14 ഉദ്ധരിച്ചു. (പ്രവൃ. 13:20-22) യേശു​തന്നെ തന്റെ നാളിലെ പരീശൻമാ​രോട്‌: “ദാവീദു തനിക്കും കൂടെ​യു​ള​ള​വർക്കും വിശന്ന​പ്പോൾ ചെയ്‌തതു എന്തു? . . . എന്നു നിങ്ങൾ വായി​ച്ചി​ട്ടി​ല്ല​യോ?” എന്നു ചോദി​ച്ചു​കൊണ്ട്‌ ഈ വിവരണം വിശ്വാ​സ്യ​മാ​ണെ​ന്നു​ള​ള​തിന്‌ ഉറപ്പു​നൽകി. (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.) അനന്തരം അവൻ ദാവീദ്‌ കാഴ്‌ച​യപ്പം ചോദി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ളള വിവരണം നൽകി. (മത്താ. 12:1-4; 1 ശമൂ. 21:1-6) പറഞ്ഞു​ക​ഴി​ഞ്ഞ​തു​പോ​ലെ എസ്രാ​യും വിവര​ണത്തെ യഥാർഥ​മാ​യി അംഗീ​ക​രി​ച്ചു.—1 ദിന. 29:29.

6. വേറെ ഏത്‌ ആന്തരിക ബൈബിൾതെ​ളിവ്‌ ഒന്നു ശമൂവേൽ വിശ്വാ​സ്യ​മാ​ണെന്നു പ്രകട​മാ​ക്കു​ന്നു?

6 ദാവീ​ദി​ന്റെ പ്രവർത്ത​ന​ങ്ങ​ളു​ടെ ആദ്യവി​വ​രണം ഇതായ​തു​കൊ​ണ്ടു തിരു​വെ​ഴു​ത്തു​ക​ളി​ലു​ട​നീ​ളം കാണ​പ്പെ​ടുന്ന ദാവീ​ദി​നെ​ക്കു​റി​ച്ചു​ളള ഓരോ പ്രസ്‌താ​വ​ന​യും ശമൂ​വേ​ലി​ന്റെ പുസ്‌ത​കത്തെ ദൈവ​ത്തി​ന്റെ നിശ്വ​സ്‌ത​വ​ച​ന​ത്തി​ന്റെ ഭാഗമാ​യി സ്ഥിരീ​ക​രി​ക്കു​ന്നു. അതിലെ സംഭവ​ങ്ങ​ളിൽ ചിലതി​നെ ദാവീ​ദി​ന്റെ സങ്കീർത്ത​ന​ങ്ങ​ളു​ടെ മേലെ​ഴു​ത്തു​ക​ളിൽ പരാമർശി​ക്കു​ക​പോ​ലും ചെയ്യു​ന്നുണ്ട്‌, സങ്കീർത്തനം 59 (1 ശമൂ. 19:11), സങ്കീർത്തനം 34 (1 ശമൂ. 21:13, 14), സങ്കീർത്തനം 142 (1 ശമൂ. 22:1 അല്ലെങ്കിൽ 1 ശമൂ. 24:1, 3) എന്നിവി​ട​ങ്ങ​ളി​ലേ​തു​പോ​ലെ. അങ്ങനെ, ദൈവ​ത്തി​ന്റെ സ്വന്ത വചനത്തി​ലെ ആന്തരിക തെളിവ്‌ ഒന്നു ശമൂ​വേ​ലി​ന്റെ വിശ്വാ​സ്യ​തയെ അവിതർക്കി​ത​മാ​യി സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

ഒന്നു ശമൂ​വേ​ലി​ന്റെ ഉളളടക്കം

7. പുസ്‌ത​ക​ത്തിൽ അടങ്ങി​യി​രി​ക്കുന്ന ചരിത്രം ഇസ്രാ​യേ​ലി​ലെ ഏതു നേതാ​ക്കൻമാ​രു​ടെ ജീവി​തത്തെ സംബന്ധി​ക്കു​ന്ന​താണ്‌?

7 ഈ പുസ്‌തകം ഇസ്രാ​യേല്യ നേതാ​ക്കൻമാ​രിൽ നാലു​പേ​രു​ടെ ആയുഷ്‌കാ​ലത്തെ ഭാഗി​ക​മാ​യോ മുഴു​വ​നാ​യോ ഉൾപ്പെ​ടു​ത്തു​ന്നു: മഹാപു​രോ​ഹി​ത​നായ ഏലി, പ്രവാ​ച​ക​നായ ശമൂവേൽ, ആദ്യരാ​ജാ​വായ ശൗൽ, അടുത്ത രാജാ​വാ​യി​രി​ക്കാൻ അഭി​ഷേ​കം​ചെ​യ്യ​പ്പെട്ട ദാവീദ്‌.

8. ശമൂ​വേ​ലി​ന്റെ ജനനത്തി​ന്റെ​യും അവൻ “യഹോ​വ​യു​ടെ ഒരു ശുശ്രൂ​ഷക”നായി​ത്തീ​രു​ന്ന​തി​ന്റെ​യും സാഹച​ര്യ​ങ്ങ​ളേവ?

8 ഏലിയു​ടെ ന്യായാ​ധി​പ​ത്യ​പ​ദ​വി​യും ബാലനായ ശമൂ​വേ​ലും (1:1–4:22). വിവരണം തുടങ്ങു​മ്പോൾ അത്‌ ഒരു ലേവ്യ​നായ എൽക്കാ​നാ​യു​ടെ ഇഷ്ടഭാ​ര്യ​യായ ഹന്നായെ നമുക്കു പരിച​യ​പ്പെ​ടു​ത്തു​ന്നു. അവൾക്കു സന്താന​മില്ല, ഈ കാരണ​ത്താൽ എൽക്കാ​നാ​യു​ടെ മറേറ ഭാര്യ​യായ പെനീനാ അവളെ പുച്ഛി​ക്കു​ന്നു. കുടും​ബം യഹോ​വ​യു​ടെ ഉടമ്പടി​യു​ടെ പെട്ടകം സ്ഥിതി​ചെ​യ്യുന്ന ശീലോ​യി​ലേ​ക്കു​ളള വാർഷിക സന്ദർശ​ന​ങ്ങ​ളി​ലൊ​ന്നു നടത്തു​മ്പോൾ ഹന്നാ ഒരു പുത്ര​നു​വേണ്ടി ഉത്സുക​മാ​യി പ്രാർഥി​ക്കു​ന്നു. തന്റെ പ്രാർഥ​നക്ക്‌ ഉത്തരം​കി​ട്ടു​ക​യാ​ണെ​ങ്കിൽ, അവൾ കുട്ടിയെ യഹോ​വ​യു​ടെ സേവന​ത്തിന്‌ അർപ്പി​ക്കു​മെന്നു വാഗ്‌ദാ​നം ചെയ്യുന്നു. ദൈവം അവളുടെ പ്രാർഥ​നക്ക്‌ ഉത്തരം കൊടു​ക്കു​ന്നു, അവൾ ഒരു പുത്രനെ, ശമൂ​വേ​ലി​നെ, പ്രസവി​ക്കു​ന്നു. അവന്റെ മുലകു​ടി മാറിയ ഉടനെ അവൾ അവനെ യഹോ​വ​യു​ടെ ആലയത്തി​ലേക്കു കൊണ്ടു​വന്നു, ‘യഹോ​വക്കു നിവേ​ദിത’നായ ഒരുവ​നെന്ന നിലയിൽ അവനെ മഹാപു​രോ​ഹി​ത​നായ ഏലിയു​ടെ പരിപാ​ല​ന​ത്തിന്‌ ഏൽപ്പി​ക്കു​ന്നു. (1:28) അനന്തരം ഹന്നാ നന്ദിയു​ടെ​യും സന്തുഷ്ടി​യു​ടെ​യും ഒരു ഉല്ലാസ​ഗീ​തം ആലപി​ക്കു​ന്നു. ബാലൻ, “പുരോ​ഹി​ത​നായ ഏലിയു​ടെ മുമ്പിൽ യഹോ​വെക്കു ശുശ്രൂഷ”ചെയ്യു​ന്ന​വ​നാ​യി​ത്തീ​രു​ന്നു.—2:11.

9. ശമൂവേൽ എങ്ങനെ ഇസ്രാ​യേ​ലിൽ പ്രവാ​ച​ക​നാ​യി​ത്തീ​രു​ന്നു?

9 ഏലിയു​ടെ കാര്യം എല്ലാം ശുഭമല്ല. അവൻ വൃദ്ധനാ​യി, അവന്റെ രണ്ടു പുത്രൻമാർ “യഹോ​വയെ ഓർക്കാത്ത” വിലകെട്ട ആഭാസൻമാർ ആയിരു​ന്നു. (2:12) അവർ തങ്ങളുടെ അത്യാ​ഗ്ര​ഹ​ത്തെ​യും അധാർമിക മോഹ​ത്തെ​യും തൃപ്‌തി​പ്പെ​ടു​ത്താൻ പൗരോ​ഹി​ത്യ പദവിയെ ഉപയോ​ഗി​ക്കു​ന്നു. ഏലി അവരെ തിരു​ത്തു​ന്ന​തിൽ പരാജ​യ​പ്പെ​ടു​ന്നു. അതു​കൊ​ണ്ടു യഹോവ ഏലിയു​ടെ ഭവനത്തി​നെ​തി​രെ ദിവ്യ​ദൂ​തു​കൾ അയയ്‌ക്കാൻ തുടങ്ങു​ക​യും “നിന്റെ ഭവനത്തിൽ ഒരുനാ​ളും ഒരു വൃദ്ധൻ ഉണ്ടാക”യില്ലെ​ന്നും ഏലിയു​ടെ രണ്ടു പുത്രൻമാ​രും ഒരു ദിവസം​തന്നെ മരിക്കു​മെ​ന്നും മുന്നറി​യി​പ്പു കൊടു​ക്കു​ക​യും ചെയ്യുന്നു. (1 ശമൂ. 2:30-34; 1 രാജാ. 2:27) ഒടുവിൽ, ചെവി തരിപ്പി​ക്കുന്ന ഒരു ന്യായ​വി​ധി​ദൂ​തു​മാ​യി അവൻ ശമൂവേൽ ബാലനെ ഏലിയു​ടെ അടു​ത്തേക്ക്‌ അയയ്‌ക്കു​ന്നു. അങ്ങനെ ബാലശ​മൂ​വേ​ലിന്‌ ഇസ്രാ​യേ​ലി​ലെ പ്രവാ​ചകൻ എന്ന ബഹുമതി ലഭിക്കു​ന്നു.—1 ശമൂ. 3:1, 11.

10. യഹോവ ഏലിയു​ടെ ഭവനത്തിൻമേൽ എങ്ങനെ ന്യായ​വി​ധി നടത്തുന്നു?

10 തക്ക സമയത്തു യഹോവ ഫെലി​സ്‌ത്യ​രെ വരുത്തി​ക്കൊണ്ട്‌ ഈ ന്യായ​വി​ധി നടപ്പി​ലാ​ക്കു​ന്നു. യുദ്ധഗതി ഇസ്രാ​യേ​ലി​നെ​തി​രെ തിരി​യു​മ്പോൾ, ഇസ്രാ​യേ​ല്യർ ഉച്ചത്തിൽ ആർപ്പി​ട്ടു​കൊ​ണ്ടു ശീലോ​യിൽനി​ന്നു തങ്ങളുടെ സൈനി​ക​പാ​ള​യ​ത്തി​ലേക്ക്‌ ഉടമ്പടി​യു​ടെ പെട്ടകം കൊണ്ടു​വ​രു​ന്നു. ആർപ്പു കേട്ടു​കൊ​ണ്ടും പെട്ടകം ഇസ്രാ​യേ​ല്യ​പാ​ള​യ​ത്തി​ലേക്കു കൊണ്ടു​വ​ന്നി​രി​ക്കു​ന്ന​താ​യി മനസ്സി​ലാ​ക്കി​ക്കൊ​ണ്ടും ഫെലി​സ്‌ത്യർ തങ്ങളേ​ത്തന്നെ ബലപ്പെ​ടു​ത്തു​ക​യും ഞെട്ടി​ക്കുന്ന ഒരു വിജയം നേടു​ക​യും ചെയ്യുന്നു, ഇസ്രാ​യേ​ല്യ​രെ പൂർണ​മാ​യി തുരത്തി​ക്കൊ​ണ്ടു​തന്നെ. പെട്ടകം പിടി​ക്ക​പ്പെ​ടു​ന്നു, ഏലിയു​ടെ രണ്ടു പുത്രൻമാ​രും മരിക്കു​ന്നു. വിറയ്‌ക്കുന്ന ഹൃദയ​ത്തോ​ടെ ഏലി വാർത്ത കേൾക്കു​ന്നു. പെട്ടക​ത്തി​ന്റെ കാര്യം പറഞ്ഞ ഉടനേ അവൻ തന്റെ ആസനത്തിൽനി​ന്നു പിന്നോ​ട്ടു മറിഞ്ഞു​വീ​ണു കഴു​ത്തൊ​ടി​ഞ്ഞു മരിക്കു​ന്നു. ഇത്‌ അവന്റെ 40 വർഷത്തെ ന്യായ​പാ​ല​ന​ത്തിന്‌ അവസാനം വരുത്തു​ന്നു. സത്യമാ​യി, “മഹത്വം യിസ്രാ​യേ​ലിൽനി​ന്നു പൊയ്‌പോ​യി,” എന്തു​കൊ​ണ്ടെ​ന്നാൽ പെട്ടകം തന്റെ ജനത്തോ​ടു​കൂ​ടെ​യു​ളള യഹോ​വ​യു​ടെ സാന്നി​ധ്യ​ത്തെ പ്രതി​നി​ധാ​നം​ചെ​യ്യു​ന്നു.—4:22.

11. പെട്ടകം മാന്ത്രി​ക​വ​സ്‌തു അല്ലെന്നു തെളി​യു​ന്നത്‌ എങ്ങനെ?

11 ശമൂവേൽ ഇസ്രാ​യേ​ലി​നു ന്യായ​പാ​ല​നം​ചെ​യ്യു​ന്നു (5:1–7:17). ഇപ്പോൾ ഫെലി​സ്‌ത്യ​രും യഹോ​വ​യു​ടെ പെട്ടകത്തെ ഒരു മാന്ത്രി​ക​വ​സ്‌തു​വാ​യി ഉപയോ​ഗി​ക്കാൻ പാടി​ല്ലെന്ന്‌ അവർക്കു വലിയ ദുഃഖം​വ​രു​മാ​റു മനസ്സി​ലാ​ക്കേ​ണ്ട​തുണ്ട്‌. അവർ അസ്‌തോ​ദി​ലെ ദാഗോ​ന്റെ ക്ഷേത്ര​ത്തി​ലേക്കു പെട്ടകം കൊണ്ടു​പോ​കു​മ്പോൾ, അവരുടെ ദൈവം കമഴ്‌ന്ന​ടി​ച്ചു വീഴുന്നു. അടുത്ത ദിവസം ദാഗോൻ വീണ്ടും ഉമ്മരപ്പ​ടി​ക്കൽ കമഴ്‌ന്നു​വീ​ഴു​ന്നു, ഈ പ്രാവ​ശ്യം അവന്റെ തലയും രണ്ടു കൈത്ത​ല​ങ്ങ​ളും വേർപെ​ടു​ന്നു. ഇതു ‘ദാഗോ​ന്റെ ഉമ്മരപ്പ​ടി​മേൽ ചവിട്ടാ​തി​രി​ക്കുന്ന’ അന്ധവി​ശ്വാ​സ​പ​ര​മായ ഫെലി​സ്‌ത്യ ആചാര​ത്തി​നു തുടക്കം കുറി​ക്കു​ന്നു. (5:5) ഫെലി​സ്‌ത്യർ ഗത്തി​ലേ​ക്കും അനന്തരം എക്രോ​നി​ലേ​ക്കും പെട്ടകം ധൃതി​യിൽ കൊണ്ടു​പോ​കു​ന്നു, എന്നാൽ എല്ലാം വ്യർഥം​തന്നെ! വെപ്രാ​ള​ത്തി​ന്റെ​യും മൂലക്കു​രു​വി​ന്റെ​യും എലിബാ​ധ​യു​ടെ​യും രൂപത്തിൽ ദണ്ഡനങ്ങൾ വരുന്നു. മരണസം​ഖ്യ വർധി​ക്കു​ന്ന​തോ​ടെ ഫെലി​സ്‌ത്യ സഖ്യ​പ്ര​ഭു​ക്കൾ അന്തിമ നൈരാ​ശ്യ​ത്തിൽ കറവയു​ളള രണ്ടു പശുക്കളെ കെട്ടിയ ഒരു പുതിയ വണ്ടിയിൽ പെട്ടകം ഇസ്രാ​യേ​ലി​ലേക്കു തിരി​ച്ച​യ​യ്‌ക്കു​ന്നു. ബേത്‌ശേ​മെ​ശിൽ ഇസ്രാ​യേ​ല്യ​രിൽ ചിലർ പെട്ടകത്തെ നോക്കു​ന്ന​തു​കൊണ്ട്‌ അവർക്കു വിപത്തു ഭവിക്കു​ന്നു (1 ശമൂ. 6:19; സംഖ്യാ. 4:6, 20) ഒടുവിൽ, പെട്ടകം കിര്യത്ത്‌ യെയാ​രീം എന്ന ലേവ്യ​ന​ഗ​ര​ത്തിൽ അബീനാ​ദാ​ബി​ന്റെ വീട്ടിൽ ഇരിക്കാ​നി​ട​യാ​കു​ന്നു.

12. ശരിയായ ആരാധ​ന​ക്കു​വേ​ണ്ടി​യു​ളള ശമൂ​വേ​ലി​ന്റെ വാദത്തിൽനിന്ന്‌ എന്തനു​ഗ്ര​ഹങ്ങൾ കൈവ​രു​ന്നു?

12 പെട്ടകം അബീനാ​ദാ​ബി​ന്റെ വീട്ടിൽ 20 വർഷം ഇരിക്കു​ന്നു. പുരു​ഷ​പ്രാ​യ​ത്തി​ലേക്കു വളരുന്ന ശമൂവേൽ ബാലു​ക​ളെ​യും അസ്‌തോ​രെത്ത്‌ പ്രതി​മ​ക​ളെ​യും നീക്കം​ചെ​യ്യാ​നും മുഴു ഹൃദയ​ത്തോ​ടെ യഹോ​വയെ സേവി​ക്കാ​നും ഇസ്രാ​യേ​ലി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. അവർ ഇതു ചെയ്യുന്നു. ആരാധി​ക്കു​ന്ന​തിന്‌ അവർ മിസ്‌പ​യിൽ കൂടി​വ​രു​മ്പോൾ ഫെലി​സ്‌ത്യ സഖ്യ​പ്ര​ഭു​ക്കൾ യുദ്ധത്തി​നു​ളള അവസരത്തെ തക്കത്തിൽ ഉപയോ​ഗി​ക്കു​ന്നു, ജാഗ്ര​ത​യി​ല്ലാഞ്ഞ ഇസ്രാ​യേ​ലി​നെ പിടി​കൂ​ടു​ന്നു. ഇസ്രാ​യേൽ ശമൂ​വേ​ലി​ലൂ​ടെ യഹോ​വയെ വിളി​ച്ച​പേ​ക്ഷി​ക്കു​ന്നു. യഹോ​വ​യിൽനിന്ന്‌ ഉച്ചത്തി​ലു​ളള ഒരു ഇടിനാ​ദം ഫെലി​സ്‌ത്യ​രെ കുഴപ്പ​ത്തി​ലാ​ക്കു​ന്നു, ഇസ്രാ​യേ​ല്യർ യാഗത്താ​ലും പ്രാർഥ​ന​യാ​ലും ബലം​പ്രാ​പിച്ച്‌ ഒരു തകർപ്പൻ വിജയം നേടുന്നു. ആ സമയം മുതൽ, ‘യഹോ​വ​യു​ടെ കൈ ശമൂ​വേ​ലി​ന്റെ നാളു​ക​ളി​ലെ​ല്ലാം ഫെലി​സ്‌ത്യർക്കെ​തി​രാ​യി തുടരു​ന്നു.’ (7:13, NW) എന്നിരു​ന്നാ​ലും, ശമൂ​വേ​ലി​നു സേവന​വി​രാ​മം ഇല്ല. തന്റെ ആയുഷ്‌കാ​ലം മുഴുവൻ അവൻ ഇസ്രാ​യേ​ലി​നു ന്യായ​പാ​ലനം നടത്തുന്നു, യെരു​ശ​ലേ​മി​നു തൊട്ടു​വ​ട​ക്കു​ളള രാമയിൽ തുടങ്ങി ബെഥേ​ലും ഗിൽഗാ​ലും മിസ്‌പ​യും​വരെ ഒരു വാർഷി​ക​സ​ഞ്ചാ​രം നടത്തി​ക്കൊ​ണ്ടു​തന്നെ. രാമയിൽ അവൻ യഹോ​വക്ക്‌ ഒരു യാഗപീ​ഠം പണിയു​ന്നു.

13. ഇസ്രാ​യേൽ യഹോ​വയെ രാജാ​വെന്ന നിലയിൽ നിരസി​ക്കു​ന്ന​തെ​ങ്ങനെ, ശമൂവേൽ ഏതു പരിണ​ത​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചു മുന്നറി​യി​പ്പു​നൽകു​ന്നു?

13 ഇസ്രാ​യേ​ലി​ലെ ആദ്യരാ​ജാവ്‌, ശൗൽ (8:1–12:25). ശമൂവേൽ യഹോ​വ​യു​ടെ സേവന​ത്തിൽ പ്രായാ​ധി​ക്യ​ത്തി​ലെ​ത്തി​യി​രി​ക്കു​ന്നു, എന്നാൽ അവന്റെ പുത്രൻമാർ അവരുടെ പിതാ​വി​ന്റെ വഴിക​ളിൽ നടക്കു​ന്നില്ല, എന്തു​കൊ​ണ്ടെ​ന്നാൽ അവർ കൈക്കൂ​ലി വാങ്ങു​ക​യും ന്യായം മറിച്ചു​ക​ള​യു​ക​യും ചെയ്യുന്നു. ഈ സമയത്ത്‌ ഇസ്രാ​യേ​ലി​ലെ പ്രായ​മു​ളള പുരു​ഷൻമാർ, “ആകയാൽ സകല ജാതി​കൾക്കു​മു​ള​ള​തു​പോ​ലെ, ഞങ്ങളെ ഭരി​ക്കേ​ണ്ട​തി​ന്നു ഞങ്ങൾക്കു ഒരു രാജാ​വി​നെ നിയമി​ച്ചു​ത​രേ​ണ​മെന്നു” ആവശ്യ​പ്പെ​ട്ടു​കൊ​ണ്ടു ശമൂ​വേ​ലി​നെ സമീപി​ക്കു​ന്നു. (8:5) വളരെ അസ്വസ്ഥ​നാ​യി ശമൂവേൽ യഹോ​വയെ പ്രാർഥ​ന​യിൽ സമീപി​ക്കു​ന്നു. യഹോവ ഉത്തരം നൽകുന്നു: “അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാ​ത​വണ്ണം എന്നെയാ​കു​ന്നു ത്യജി​ച്ചി​രി​ക്കു​ന്നതു. . . . ആകയാൽ അവരുടെ അപേക്ഷ കേൾക്ക.” (8:7-9) എന്നിരു​ന്നാ​ലും, ആദ്യം അവരുടെ മത്സരപൂർവ​ക​മായ അപേക്ഷ​യു​ടെ ദാരു​ണ​മായ പരിണ​ത​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചു ശമൂവേൽ അവർക്കു മുന്നറി​യി​പ്പു​കൊ​ടു​ത്തേ തീരൂ: സൈനി​ക​സ​ന്നാ​ഹം, നികുതി, സ്വാത​ന്ത്ര്യ​നഷ്ടം, ഒടുവിൽ കഠിന​ദുഃ​ഖ​വും യഹോ​വ​യോ​ടു​ളള നിലവി​ളി​യും. തങ്ങളുടെ ഇച്ഛകളിൽനി​ന്നു പിൻമാ​റാ​തെ ജനം ഒരു രാജാ​വി​നെ ആവശ്യ​പ്പെ​ടു​ന്നു.

14. ശൗൽ രാജത്വ​ത്തിൽ എങ്ങനെ സ്ഥിരീ​ക​രി​ക്ക​പ്പെ​ടാ​നി​ട​യാ​കു​ന്നു?

14 ഇപ്പോൾ നാം ബെന്യാ​മീൻഗോ​ത്ര​ത്തി​ലെ കീശിന്റെ ഒരു പുത്ര​നും ഇസ്രാ​യേ​ലി​ലെ അതിമ​നോ​ഹ​ര​നും ഏററവും പൊക്ക​മു​ളള മനുഷ്യ​നു​മായ ശൗലിനെ കണ്ടുമു​ട്ടു​ന്നു. അവൻ ശമൂ​വേ​ലി​ന്റെ അടുക്ക​ലേക്കു നയിക്ക​പ്പെ​ടു​ന്നു, ശമൂവേൽ ഒരു വിരുന്നു നൽകി ശൗലിനെ ആദരി​ക്കു​ന്നു, അവനെ അഭി​ഷേ​കം​ചെ​യ്യു​ന്നു, മിസ്‌പ​യി​ലെ ഒരു സംഗമ​ത്തിൽ സകല ഇസ്രാ​യേ​ലി​നും അവനെ പരിച​യ​പ്പെ​ടു​ത്തു​ന്നു. ആദ്യം ശൗൽ സാമാ​ന​ങ്ങൾക്കി​ട​യിൽ ഒളിച്ചി​രി​ക്കു​ന്നു​വെ​ങ്കി​ലും ഒടുവിൽ യഹോവ തിര​ഞ്ഞെ​ടു​ത്ത​യാ​ളാ​യി അവതരി​പ്പി​ക്ക​പ്പെ​ടു​ന്നു. വീണ്ടും ഒരിക്കൽകൂ​ടെ ശമൂവേൽ ഇസ്രാ​യേ​ലി​നെ രാജധർമം ഓർമി​പ്പി​ക്കു​ക​യും ഒരു പുസ്‌ത​ക​ത്തിൽ അതെഴു​തു​ക​യും ചെയ്യുന്നു. എന്നിരു​ന്നാ​ലും, ഗിലെ​യാ​ദി​ലെ യാബേ​ശി​ന്റെ​മേ​ലു​ളള ഉപരോ​ധം നീക്കി അമ്മോ​ന്യ​രു​ടെ​മേൽ വിജയം നേടു​ന്ന​തു​വരെ ശൗലിന്റെ രാജസ്ഥാ​നം കരുത്താർജി​ക്കു​ന്നില്ല, അങ്ങനെ ജനം ഗിൽഗാ​ലിൽവെച്ച്‌ അവന്റെ രാജത്വ​ത്തെ സ്ഥിരീ​ക​രി​ക്കു​ന്നു. വീണ്ടും, യഹോ​വയെ ഭയപ്പെ​ടാ​നും സേവി​ക്കാ​നും അനുസ​രി​ക്കാ​നും ശമൂവേൽ അവരെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു. കൊയ്‌ത്തു​കാ​ലത്തു കാലത്തി​നു​ചേ​രാത്ത ഇടിമു​ഴ​ക്ക​ങ്ങ​ളു​ടെ​യും മഴയു​ടെ​യും രൂപത്തിൽ ഒരു അടയാളം അയയ്‌ക്കാൻ അവൻ യഹോ​വ​യോട്‌ അപേക്ഷി​ക്കു​ന്നു. ഭയാവ​ഹ​മായ ഒരു പ്രകട​ന​ത്തിൽ, ഒരു രാജാ​വെന്ന നിലയിൽ തന്നെ നിരസി​ച്ച​തി​ലു​ളള കോപം യഹോവ പ്രകട​മാ​ക്കു​ന്നു.

15. ഏതു ധിക്കാ​ര​പ​ര​മായ പാപം ശൗലിന്റെ പരാജ​യ​ത്തി​ലേക്കു നയിക്കു​ന്നു?

15 ശൗലിന്റെ അനുസ​ര​ണ​ക്കേട്‌ (13:1–15:35). ഫെലി​സ്‌ത്യർ ഇസ്രാ​യേ​ലി​നെ ഞെരു​ക്കു​ന്ന​തിൽ തുടരു​മ്പോൾ ശൗലിന്റെ ധീരപു​ത്ര​നായ യോനാ​ഥാൻ ഒരു ഫെലി​സ്‌ത്യ കാവൽസേ​നയെ തോൽപ്പി​ക്കു​ന്നു. ഇതിനു പകരം വീട്ടാൻ ശത്രു എണ്ണത്തിൽ ‘കടൽപ്പു​റത്തെ മണൽപോ​ലെ’ ഒരു വലിയ സൈന്യ​ത്തെ അയയ്‌ക്കു​ന്നു. അവർ മിക്‌മാ​ശിൽ പാളയ​മ​ടി​ക്കു​ന്നു. ഇസ്രാ​യേല്യ അണിക​ളിൽ അസ്വസ്ഥത വ്യാപ​ക​മാ​കു​ന്നു. ‘നമുക്കു യഹോ​വ​യു​ടെ മാർഗ​നിർദേശം നൽകു​ന്ന​തി​നു ശമൂവേൽ വന്നിരു​ന്നെ​ങ്കിൽ!’ ശമൂ​വേ​ലി​നു​വേണ്ടി കാത്തി​രി​ക്കു​ന്ന​തിൽ അക്ഷമനാ​യി ശൗൽ ധിക്കാ​ര​പൂർവം സ്വയം ഹോമ​യാ​ഗം അർപ്പി​ക്കു​ന്നു. പെട്ടെന്നു ശമൂവേൽ പ്രത്യ​ക്ഷ​പ്പെ​ടു​ന്നു. ശൗലിന്റെ മുടന്തൻ ന്യായങ്ങൾ തളളി​ക്ക​ള​ഞ്ഞു​കൊണ്ട്‌ അവൻ യഹോ​വ​യു​ടെ ന്യായ​വി​ധി ഉച്ചരി​ക്കു​ന്നു: “ഇപ്പോ​ഴോ നിന്റെ രാജത്വം നിലനിൽക്ക​യില്ല; യഹോവ നിന്നോ​ടു കല്‌പി​ച്ച​തി​നെ നീ പ്രമാ​ണി​ക്കാ​യ്‌ക​കൊ​ണ്ടു തനിക്കു ബോധിച്ച ഒരു പുരു​ഷനെ യഹോവ അന്വേ​ഷി​ച്ചി​ട്ടു​ണ്ടു; അവനെ യഹോവ തന്റെ ജനത്തിന്നു പ്രഭു​വാ​യി നിയമി​ച്ചി​രി​ക്കു​ന്നു.”—13:14.

16. ശൗലിന്റെ എടുത്തു​ചാ​ട്ടം ഏതു പ്രയാ​സ​ങ്ങ​ളിൽ കലാശി​ക്കു​ന്നു?

16 യോനാ​ഥാൻ യഹോ​വ​യു​ടെ നാമത്തി​നു​വേ​ണ്ടി​യു​ളള തീക്ഷ്‌ണ​ത​യോ​ടെ വീണ്ടും ഒരു ഫെലി​സ്‌ത്യ സൈനി​ക​കേ​ന്ദ്രത്തെ ആക്രമി​ക്കു​ന്നു, ഈ പ്രാവ​ശ്യം അവന്റെ കവചവാ​ഹകൻ മാത്ര​മാ​ണു കൂടെ​യു​ള​ളത്‌. അവർ പെട്ടെന്ന്‌ ഏതാണ്ട്‌ 20 പേരെ വെട്ടി​വീ​ഴ്‌ത്തു​ന്നു. ഒരു ഭൂകമ്പം ശത്രു​വി​ന്റെ അങ്കലാപ്പു വർധി​പ്പി​ക്കു​ന്നു. അവർ തുരത്ത​പ്പെ​ടു​ന്നു, ഇസ്രാ​യേൽ നിർബാ​ധം പിന്തു​ട​രു​ന്നു. എന്നിരു​ന്നാ​ലും, യുദ്ധം തീരു​ന്ന​തി​നു​മു​മ്പു ഭക്ഷണം​ക​ഴി​ക്ക​രു​തെന്നു യോദ്ധാ​ക്കളെ വിലക്കി​ക്കൊ​ണ്ടു​ളള ശൗലിന്റെ സാഹസി​ക​മായ പ്രതി​ജ്ഞ​യാൽ വിജയ​ത്തി​ന്റെ പൂർണ​ശ​ക്തി​ക്കു കോട്ടം​ത​ട്ടു​ന്നു. പടയാ​ളി​കൾ പെട്ടെന്നു ക്ഷീണി​ക്കു​ക​യും രക്തം ഒഴുക്കി​ക്ക​ള​യാൻ സമയ​മെ​ടു​ക്കാ​തെ, കൊന്ന ഉടനെ മാംസം തിന്നു​കൊ​ണ്ടു യഹോ​വ​ക്കെ​തി​രെ പാപം ചെയ്യു​ക​യും ചെയ്യുന്നു. യോനാ​ഥാ​നെ​സം​ബ​ന്ധി​ച്ചാ​ണെ​ങ്കിൽ, പ്രതി​ജ്ഞ​യെ​ക്കു​റി​ച്ചു കേൾക്കു​ന്ന​തി​നു​മുമ്പ്‌ ഒരു തേൻകൂ​ട്ടിൽനി​ന്നു ഭക്ഷിച്ചു​കൊണ്ട്‌ അവൻ ഉൻമേഷം പ്രാപി​ച്ചി​രു​ന്നു. അവൻ പ്രതി​ജ്ഞയെ ഒരു പ്രതി​ബ​ന്ധ​മെന്ന നിലയിൽ ധീരമാ​യി അപലപി​ക്കു​ന്നു. ഇസ്രാ​യേ​ലിൽ അവൻ വരുത്തിയ വലിയ രക്ഷനി​മി​ത്തം ജനം അവനെ മരണത്തിൽനി​ന്നു വീണ്ടെ​ടു​ക്കു​ന്നു.

17. ശൗലിന്റെ കൂടു​ത​ലായ ഏതു പരിത്യ​ജനം അവന്റെ രണ്ടാമത്തെ ഗൗരവ​മായ പാപത്തെ തുടർന്നു​ണ്ടാ​കു​ന്നു?

17 ഇപ്പോൾ നിന്ദാർഹ​രായ അമാ​ലേ​ക്യർക്കെ​തി​രെ യഹോ​വ​യു​ടെ ന്യായ​വി​ധി നടപ്പി​ലാ​ക്കാ​നു​ളള സമയമാ​യി. (ആവ. 25:17-19) അവർ പൂർണ​മാ​യും തുടച്ചു​നീ​ക്ക​പ്പെ​ടേ​ണ്ടി​യി​രി​ക്കു​ന്നു. മനുഷ്യ​നെ​യോ മൃഗ​ത്തെ​യോ ഒന്നി​നെ​യും ഒഴിവാ​ക്കാൻ പാടില്ല. കൊളള എടുക്ക​രുത്‌. സകലവും നശിപ്പി​ക്ക​പ്പെ​ടണം. എന്നിരു​ന്നാ​ലും, ശൗൽ അനുസ​ര​ണ​മി​ല്ലാ​തെ അമാ​ലേ​ക്യ​രാ​ജാ​വായ ആഗാഗി​നെ​യും യഹോ​വക്കു ബലിക​ഴി​ക്കാ​നെന്ന മട്ടിൽ ആട്ടിൻകൂ​ട്ട​ത്തി​ലും മാടു​ക​ളി​ലും ഏററവും നല്ലതി​നെ​യും സംരക്ഷി​ക്കു​ന്നു. ഇത്‌ ഇസ്രാ​യേ​ലി​ന്റെ ദൈവത്തെ വളരെ അപ്രീ​തി​പ്പെ​ടു​ത്തി​യ​തു​കൊ​ണ്ടു ശൗലിനെ രണ്ടാം​വട്ടം ത്യജി​ക്കാൻ അവൻ ശമൂ​വേ​ലി​നെ പ്രേരി​പ്പി​ക്കു​ന്നു. മുഖം​ര​ക്ഷി​ക്കാ​നു​ളള ശൗലിന്റെ ഒഴിക​ഴി​വു​കൾ അവഗണി​ച്ചു​കൊ​ണ്ടു ശമൂവേൽ ഇങ്ങനെ പ്രഖ്യാ​പി​ക്കു​ന്നു: “യഹോ​വ​യു​ടെ കല്‌പന അനുസ​രി​ക്കു​ന്ന​തു​പോ​ലെ, ഹോമ​യാ​ഗ​ങ്ങ​ളും ഹനനയാ​ഗ​ങ്ങ​ളും യഹോ​വെക്കു പ്രസാ​ദ​മാ​കു​മോ? ഇതാ, അനുസ​രി​ക്കു​ന്നതു യാഗ​ത്തെ​ക്കാ​ളും . . . നല്ലതു. . . . നീ യഹോ​വ​യു​ടെ വചനത്തെ തളളി​ക്ക​ള​ഞ്ഞ​തു​കൊ​ണ്ടു അവൻ നിന്നെ​യും രാജസ്ഥാ​ന​ത്തിൽനി​ന്നു തളളി​ക്ക​ള​ഞ്ഞി​രി​ക്കു​ന്നു.” (1 ശമൂ. 15:22, 23) അപ്പോൾ ശൗൽ ശമൂ​വേ​ലി​നോ​ടു കെഞ്ചി​യ​പേ​ക്ഷി​ക്കാൻ അടുക്കു​ക​യും അവന്റെ മേലങ്കി​യിൽനി​ന്നു വസ്‌ത്രാ​ഞ്ചലം കീറു​ക​യും ചെയ്യുന്നു. അത്രതന്നെ തീർച്ച​യാ​യി ശൗലിൽനി​ന്നു രാജ്യം പറിച്ചു​കീ​റു​ക​യും ഒരു മെച്ചപ്പെട്ട മനുഷ്യ​നു കൊടു​ക്കു​ക​യും ചെയ്യു​മെന്നു ശമൂവേൽ അവനോട്‌ ഉറപ്പി​ച്ചു​പ​റ​യു​ന്നു. ശമൂ​വേൽതന്നെ വാളെ​ടുത്ത്‌ ആഗാഗി​നെ വധിക്കു​ക​യും ശൗലിനെ ഇനി​യൊ​രി​ക്ക​ലും കാണാ​തി​രി​ക്കാൻ തക്കവണ്ണം അവനു പുറം​തി​രി​ഞ്ഞു​ക​ള​ക​യും ചെയ്യുന്നു.

18. യഹോവ ഏതടി​സ്ഥാ​ന​ത്തിൽ ദാവീ​ദി​നെ തിര​ഞ്ഞെ​ടു​ക്കു​ന്നു?

18 ദാവീ​ദി​ന്റെ അഭി​ഷേകം, അവന്റെ ശൂരത്വം (16:1–17:58). പിന്നീടു ഭാവി​രാ​ജാ​വി​നെ തിര​ഞ്ഞെ​ടു​ക്കാ​നും അഭി​ഷേ​കം​ചെ​യ്യാ​നും യെഹൂ​ദ​യി​ലെ ബേത്‌ല​ഹേ​മി​ലു​ളള യിശ്ശാ​യി​യു​ടെ ഭവനത്തി​ലേക്കു ശമൂ​വേ​ലി​നെ നയിക്കു​ന്നു. യിശ്ശാ​യി​യു​ടെ പുത്രൻമാർ നിരീ​ക്ഷ​ണ​ത്തി​നു​വേണ്ടി ഓരോ​രു​ത്ത​രാ​യി കടന്നു​പോ​കു​ക​യും ത്യജി​ക്ക​പ്പെ​ടു​ക​യും ചെയ്യുന്നു. യഹോവ ശമൂ​വേ​ലി​നെ ഓർമി​പ്പി​ക്കു​ന്നു: “മനുഷ്യൻ നോക്കു​ന്ന​തു​പോ​ലെയല്ല; മനുഷ്യൻ കണ്ണിന്നു കാണു​ന്നതു നോക്കു​ന്നു; യഹോ​വ​യോ ഹൃദയത്തെ നോക്കു​ന്നു.” (16:7) ഒടുവിൽ, ഏററവും ഇളയവ​നായ ദാവീ​ദി​നെ അംഗീ​ക​രി​ക്കു​ന്ന​താ​യി യഹോവ സൂചി​പ്പി​ക്കു​ന്നു, അവൻ “പവിഴ​നി​റ​മു​ള​ള​വ​നും സുനേ​ത്ര​നും കോമ​ള​രൂ​പി​യും” എന്നു വർണി​ക്ക​പ്പെ​ടു​ന്നു. ശമൂവേൽ അവനെ എണ്ണകൊണ്ട്‌ അഭി​ഷേകം ചെയ്യുന്നു. (16:12) ഇപ്പോൾ യഹോ​വ​യു​ടെ ആത്മാവ്‌ ദാവീ​ദി​ന്റെ​മേൽ വരുന്നു, എന്നാൽ ശൗൽ ഒരു ദുരാ​ത്മാ​വു വളർത്തി​യെ​ടു​ക്കു​ന്നു.

19. ദാവീദ്‌ ഏത്‌ ആദ്യകാ​ല​വി​ജയം യഹോ​വ​യു​ടെ നാമത്തിൽ നേടുന്നു?

19 ഫെലി​സ്‌ത്യർ വീണ്ടും ഇസ്രാ​യേ​ലി​ലേക്കു നുഴഞ്ഞു​ക​യ​റു​ക​യും ആറുമു​ഴ​വും ഒരു ചാണും [2.9 മീ.] പൊക്ക​മു​ളള ഒരു മല്ലനായ അവരുടെ വീരൻ ഗോലി​യാ​ത്തി​നെ മുന്നോ​ട്ടു കൊണ്ടു​വ​രു​ക​യും ചെയ്യുന്നു. അയാളു​ടെ പടച്ചട്ടക്ക്‌ ഏതാണ്ട്‌ 57 കിലോ​യും കുന്തത്തി​ന്റെ അലകിന്‌ 6.8 കിലോ​യും തൂക്കമു​ണ്ടാ​യി​രി​ക്ക​ത്ത​ക്ക​വണ്ണം അയാൾ ഒരു രാക്ഷസ​നാണ്‌. (17:4, 5, 7) ഒരു മനുഷ്യ​നെ തിര​ഞ്ഞെ​ടു​ക്കാ​നും പുറത്തു​വന്നു പൊരു​താൻ അയാളെ അനുവ​ദി​ക്കാ​നും ദൂഷക​മാ​യും പുച്ഛഭാ​വ​ത്തി​ലും ഈ ഗോലി​യാത്ത്‌ ഇസ്രാ​യേ​ലി​നെ ദിവസേന വെല്ലു​വി​ളി​ക്കു​ന്നു, എന്നാൽ ആരും മറുപടി പറയു​ന്നില്ല. ശൗൽ തന്റെ കൂടാ​ര​ത്തിൽ പേടിച്ചു വിറയ്‌ക്കു​ന്നു. എന്നിരു​ന്നാ​ലും, ദാവീദ്‌ ഫെലി​സ്‌ത്യ​ന്റെ പരിഹാ​സം കേൾക്കാ​നി​ട​യാ​കു​ന്നു. ധർമ​രോ​ഷ​ത്തോ​ടും പ്രചോ​ദി​ത​മായ ധൈര്യ​ത്തോ​ടും​കൂ​ടെ ദാവീദ്‌ ഉദ്‌ഘോ​ഷി​ക്കു​ക​യാണ്‌: “ജീവനു​ളള ദൈവ​ത്തി​ന്റെ സേനകളെ നിന്ദി​പ്പാൻ ഈ അഗ്രചർമ്മി​യായ ഫെലി​സ്‌ത്യൻ ആർ?” (17:26) താൻ മുമ്പൊ​രി​ക്ക​ലും ഉപയോ​ഗി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാൽ ദാവീദ്‌ ശൗലിന്റെ പടച്ചട്ട നിരസി​ച്ചു​കൊണ്ട്‌ ഒരു ഇടയന്റെ വടിയും ഒരു കവിണ​യും മിനു​സ​മു​ളള അഞ്ചു കല്ലുക​ളും കൊണ്ടു മാത്രം സജ്ജനായി യുദ്ധത്തി​നു പുറ​പ്പെ​ടു​ന്നു. ഈ ഇടയബാ​ല​നു​മാ​യി ഒരു ദ്വന്ദ്വ​യു​ദ്ധം നടത്തു​ന്നതു തന്റെ മാന്യ​തക്കു പോരാ​യ്‌മ​യാ​ണെന്നു കരുതി​ക്കൊ​ണ്ടു ഗോലി​യാത്ത്‌ ദാവീ​ദി​നെ ശപിക്കു​ന്നു. ആത്മവി​ശ്വാ​സം തുടി​ക്കുന്ന മറുപടി മുഴങ്ങു​ന്നു: “നീ വാളും കുന്തവും വേലു​മാ​യി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദി​ച്ചി​ട്ടു​ളള യിസ്രാ​യേൽനി​ര​ക​ളു​ടെ ദൈവ​മായ സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യു​ടെ നാമത്തിൽ നിന്റെ നേരെ വരുന്നു.” (17:45) ദാവീ​ദി​ന്റെ കവിണ​യിൽനി​ന്നു നന്നായി ഉന്നംപി​ടിച്ച്‌ ഒരു കല്ലു പായി​ക്കു​ന്നു. ഫെലി​സ്‌ത്യ​രു​ടെ വീരൻ നിലത്തു പിടച്ചു​വീ​ഴു​ന്നു! ഇരു സൈന്യ​ങ്ങ​ളും വ്യക്തമാ​യി കാൺകെ ദാവീദ്‌ അയാളു​ടെ അടുക്ക​ലേക്ക്‌ ഓടി​ച്ചെന്നു മല്ലന്റെ വാളൂരി അതിന്റെ ഉടമയു​ടെ തല ഛേദി​ക്കു​ന്ന​തിന്‌ ഉപയോ​ഗി​ക്കു​ന്നു. യഹോ​വ​യിൽനി​ന്നു​ളള എന്തൊരു മഹത്തായ വിടുതൽ! ഇസ്രാ​യേൽ പാളയ​ത്തിൽ എന്തൊരു സന്തോഷം! ഇപ്പോൾ തങ്ങളുടെ വീരൻ മരണമ​ട​ഞ്ഞ​തോ​ടെ ഫെലി​സ്‌ത്യർ ഓട്ടമി​ടു​ന്നു, സന്തോ​ഷ​ഭ​രി​ത​രായ ഇസ്രാ​യേ​ല്യർ വീറോ​ടെ പിന്തു​ട​രു​ന്നു.

20. ദാവീ​ദി​നോ​ടു​ളള യോനാ​ഥാ​ന്റെ മനോ​ഭാ​വം ശൗലി​ന്റേ​തിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി​രി​ക്കു​ന്ന​തെ​ങ്ങനെ?

20 ശൗൽ ദാവീ​ദി​നെ പിന്തു​ട​രു​ന്നു (18:1–27:12). യഹോ​വ​യു​ടെ നാമത്തി​നു​വേ​ണ്ടി​യു​ളള ദാവീ​ദി​ന്റെ നിർഭ​യ​മായ പ്രവർത്തനം അവന്‌ ഒരു വിശി​ഷ്ട​മായ സൗഹൃദം നേടി​ക്കൊ​ടു​ക്കു​ന്നു. ഇതു യോനാ​ഥാ​നു​മാ​യി​ട്ടാണ്‌, അവൻ ശൗലിന്റെ പുത്ര​നും സ്വാഭാ​വി​ക​മാ​യി രാജ്യ​ത്തി​ന്റെ അവകാ​ശി​യു​മാണ്‌. യോനാ​ഥാൻ ദാവീ​ദി​നെ “സ്വന്ത​പ്രാ​ണ​നെ​പ്പോ​ലെ സ്‌നേഹി”ക്കാൻ ഇടയാ​കു​ന്നു. തന്നിമി​ത്തം ഇരുവ​രും ഒരു സൗഹാർദ ഉടമ്പടി ഉണ്ടാക്കു​ന്നു. (18:1-3) ദാവീ​ദി​ന്റെ ഖ്യാതി ഇസ്രാ​യേ​ലിൽ പ്രകീർത്തി​ക്ക​പ്പെ​ടാ​നി​ട​യാ​കു​മ്പോൾ ശൗൽ കോപ​ത്തോ​ടെ അവനെ കൊല്ലാൻ ശ്രമി​ക്കു​ന്നു, തന്റെ മകളായ മീഖളി​നെ അവനു വിവാ​ഹം​ചെ​യ്‌തു​കൊ​ടു​ക്കു​മ്പോൾ പോലും. ശൗലിന്റെ ശത്രുത അധിക​മ​ധി​കം ഭ്രാന്ത​മാ​യി​ത്തീ​രു​ന്നു. തന്നിമി​ത്തം ഒടുവിൽ ദാവീദ്‌ യോനാ​ഥാ​ന്റെ സ്‌നേ​ഹ​പൂർവ​ക​മായ സഹായ​ത്തോ​ടെ രക്ഷപ്രാ​പി​ക്കേ​ണ്ടി​വ​രു​ന്നു. പിരി​യു​മ്പോൾ രണ്ടു​പേ​രും കരയുന്നു. “യഹോവ എനിക്കും നിനക്കും എന്റെ സന്തതി​ക്കും നിന്റെ സന്തതി​ക്കും മദ്ധ്യേ എന്നേക്കും സാക്ഷി” എന്നു പറഞ്ഞു​കൊ​ണ്ടു യോനാ​ഥാൻ ദാവീ​ദി​നോ​ടു​ളള തന്റെ വിശ്വ​സ്‌ത​തക്കു വീണ്ടും ഉറപ്പു​കൊ​ടു​ക്കു​ന്നു.—20:42.

21. ഏതു സംഭവങ്ങൾ ശൗലിൽനി​ന്നു​ളള ദാവീ​ദി​ന്റെ പലായ​ന​ത്തിന്‌ ഇടയാ​ക്കു​ന്നു?

21 കുപി​ത​നായ ശൗലിന്റെ അടുക്കൽനിന്ന്‌ ഓടി​പ്പോ​കു​മ്പോൾ ദാവീ​ദും അവന്റെ ക്ഷീണി​ത​രായ സഹായി​ക​ളു​ടെ ചെറു​സം​ഘ​വും നോബിൽ വന്നെത്തു​ന്നു. ഇവിടെ ദാവീ​ദും അവന്റെ ആളുക​ളും സ്‌ത്രീ​ക​ളിൽനി​ന്നു ശുദ്ധരാ​ണെന്ന്‌ ഉറപ്പു​ല​ഭി​ക്കു​മ്പോൾ പുരോ​ഹി​ത​നായ അഹീ​മേ​ലെക്ക്‌ വിശു​ദ്ധ​കാ​ഴ്‌ച​യപ്പം തിന്നാൻ അവരെ അനുവ​ദി​ക്കു​ന്നു. ഇപ്പോൾ ഗോലി​യാ​ത്തി​ന്റെ വാളു​മേന്തി ദാവീദ്‌ ഫെലി​സ്‌ത്യ​പ്ര​ദേ​ശത്തെ ഗത്തി​ലേക്ക്‌ ഓടി​പ്പോ​കു​ന്നു, അവിടെ അവൻ ഭ്രാന്തു നടിക്കു​ന്നു. പിന്നീട്‌ അവൻ അദുല്ലാ​മി​ന്റെ ഗുഹയി​ലേ​ക്കും അനന്തരം മോവാ​ബി​ലേ​ക്കും പിന്നീടു പ്രവാ​ച​ക​നായ ഗാദിന്റെ ഉപദേ​ശ​പ്ര​കാ​രം തിരിച്ചു യെഹൂ​ദാ​ദേ​ശ​ത്തേ​ക്കും പോകു​ന്നു. ദാവീ​ദിന്‌ അനുകൂ​ല​മായ ഒരു പ്രക്ഷോ​ഭ​ണത്തെ ഭയന്നു ഭ്രാന്ത​മായ അസൂയ നിറഞ്ഞ ശൗൽ ഏദോ​മ്യ​നായ ദോ​വേ​ഗി​നെ​ക്കൊ​ണ്ടു നോബി​ലെ പുരോ​ഹി​ത​രെ​യെ​ല്ലാം സംഹരി​പ്പി​ക്കു​ന്നു. അബ്യാ​ഥാർ മാത്രമേ ദാവീ​ദി​നോ​ടു ചേരാൻ രക്ഷപ്പെ​ടു​ന്നു​ളളു. അവൻ ആ സംഘത്തി​നു പുരോ​ഹി​ത​നാ​യി​ത്തീ​രു​ന്നു.

22. ദാവീദ്‌ എങ്ങനെ യഹോ​വ​യോ​ടു​ളള വിശ്വ​സ്‌ത​ത​യും അവന്റെ സ്ഥാപന​ത്തോ​ടു​ളള ആദരവും പ്രകട​മാ​ക്കു​ന്നു?

22 യഹോ​വ​യു​ടെ ഒരു വിശ്വ​സ്‌ത​ദാ​സ​നെന്ന നിലയിൽ, ദാവീദ്‌ ഇപ്പോൾ ഫെലി​സ്‌ത്യർക്കെ​തി​രെ ഫലപ്ര​ദ​മായ ഒളി​പ്പോർ നടത്തുന്നു. എന്നിരു​ന്നാ​ലും ശൗൽ തന്റെ പടയാ​ളി​കളെ കൂട്ടി​വ​രു​ത്തി അവനെ വേട്ടയാ​ടി​പ്പി​ടി​ക്കാൻ തന്റെ സമഗ്ര​മായ ആക്രമണം “ഏൻ-ഗെദി മരുഭൂ​മി​യിൽ” തുടരു​ന്നു. (24:1) യഹോ​വക്കു പ്രിയ​ങ്ക​ര​നായ ദാവീ​ദിന്‌ എല്ലായ്‌പോ​ഴും തന്നെ പിന്തു​ട​രു​ന്ന​വർക്ക്‌ ഒരു ചുവടു മുന്നിൽ നിൽക്കാൻ സാധി​ക്കു​ന്നു. ഒരു അവസര​ത്തിൽ അവനു ശൗലിനെ വധിക്കാൻ അവസരം ലഭിക്കു​ന്നു, എന്നാൽ അവൻ ഒഴിഞ്ഞു​മാ​റു​ന്നു, ശൗലിന്റെ ജീവനെ രക്ഷിച്ച​തി​ന്റെ തെളി​വാ​യി കേവലം അവന്റെ മേലങ്കി​യു​ടെ അടിഭാ​ഗം മുറി​ച്ചെ​ടു​ത്തു​കൊ​ണ്ടു​തന്നെ. ഈ നിരു​പ​ദ്ര​വ​ക​ര​മായ പ്രവൃ​ത്തി​പോ​ലും ദാവീ​ദി​ന്റെ ഹൃദയത്തെ മഥിക്കു​ന്നു, കാരണം താൻ യഹോ​വ​യു​ടെ അഭിഷി​ക്ത​നെ​തി​രാ​യി പ്രവർത്തി​ച്ചു​വെന്ന്‌ അവനു തോന്നു​ന്നു. അവനു യഹോ​വ​യു​ടെ സ്ഥാപന​ത്തോട്‌ എത്ര നല്ല ബഹുമാ​ന​മാ​ണു​ള​ളത്‌!

23. അബീഗ​യിൽ എങ്ങനെ ദാവീ​ദു​മാ​യി സമാധാ​നം സ്ഥാപി​ക്കു​ക​യും ഒടുവിൽ അവന്റെ ഭാര്യ​യാ​യി​ത്തീ​രു​ക​യും ചെയ്യുന്നു?

23 ഇപ്പോൾ ശമൂ​വേ​ലി​ന്റെ മരണം രേഖ​പ്പെ​ടു​ത്തു​ന്നു​വെ​ങ്കി​ലും (25:1) അവന്റെ പിൻഗാ​മി​യായ എഴുത്തു​കാ​രൻ രേഖയെ മുമ്പോ​ട്ടു കൊണ്ടു​പോ​കു​ന്നു. നാബാ​ലി​ന്റെ ഇടയൻമാ​രോ​ടു സൗഹൃദം പുലർത്തി​യി​രു​ന്ന​തി​നു പ്രതി​ഫ​ല​മാ​യി തനിക്കും തന്റെ ആൾക്കാർക്കും ഭക്ഷ്യം നൽകണ​മെന്നു യഹൂദ​യി​ലെ മാവോ​നി​ലു​ളള നാബാ​ലി​നോ​ടു ദാവീദ്‌ അപേക്ഷി​ക്കു​ന്നു. നാബാൽ ദാവീ​ദി​ന്റെ ആൾക്കാരെ ‘ശകാരി​ച്ചു അയക്കുക’ മാത്ര​മാ​ണു ചെയ്യു​ന്നത്‌. ദാവീദ്‌ അവനെ ശിക്ഷി​ക്കാൻ ഇറങ്ങി​ത്തി​രി​ക്കു​ന്നു. (25:14) നാബാ​ലി​ന്റെ ഭാര്യ​യായ അബീഗ​യിൽ അപകടം തിരി​ച്ച​റി​ഞ്ഞു​കൊ​ണ്ടു രഹസ്യ​മാ​യി ദാവീ​ദി​നു ഭക്ഷണസാ​ധ​നങ്ങൾ എത്തിച്ചു​കൊ​ടുത്ത്‌ അവനെ പ്രീതി​പ്പെ​ടു​ത്തു​ന്നു. ഈ വിവേ​ക​പൂർണ​മായ പ്രവർത്ത​ന​ത്തി​നു ദാവീദ്‌ അവളെ അനു​ഗ്ര​ഹി​ച്ചു സമാധാ​ന​ത്തോ​ടെ തിരി​ച്ച​യ​യ്‌ക്കു​ന്നു. നടന്ന സംഗതി അബീഗ​യിൽ നാബാ​ലി​നെ അറിയി​ക്കു​മ്പോൾ അയാളു​ടെ ഹൃദയ​ത്തിന്‌ ആഘാത​മേൽക്കു​ന്നു, പത്തുദി​വസം കഴിഞ്ഞ്‌ അയാൾ മരിക്കു​ന്നു. ദാവീ​ദു​തന്നെ ഇപ്പോൾ കാരു​ണ്യ​വ​തി​യും സുന്ദരി​യു​മായ അബീഗ​യി​ലി​നെ വിവാ​ഹം​ക​ഴി​ക്കു​ന്നു.

24. ദാവീദ്‌ വീണ്ടും ശൗലിന്റെ ജീവനെ രക്ഷിക്കു​ന്നത്‌ എങ്ങനെ?

24 ശൗൽ മൂന്നാം പ്രാവ​ശ്യം ദാവീ​ദി​നെ ഭ്രാന്ത​മാ​യി വേട്ടയാ​ടു​ന്ന​തിൽ വ്യാപൃ​ത​നാ​കു​ന്നു. ഒരിക്കൽകൂ​ടെ അവൻ ദാവീ​ദി​ന്റെ കരുണ അനുഭ​വി​ക്കു​ന്നു. “യഹോ​വ​യാൽ ഒരു ഗാഢനി​ദ്ര” ശൗലി​ന്റെ​മേ​ലും അവന്റെ ആളുക​ളു​ടെ​മേ​ലും വീഴുന്നു. ഇതു പാളയ​ത്തിൽ പ്രവേ​ശി​ക്കാ​നും ശൗലിന്റെ കുന്തം എടുക്കാ​നും ദാവീ​ദി​നെ പ്രാപ്‌ത​നാ​ക്കു​ന്നു. എന്നാൽ അവൻ “യഹോ​വ​യു​ടെ അഭിഷി​ക്ത​ന്റെ​മേൽ കൈ”വെക്കു​ന്ന​തിൽനി​ന്നു പിൻമാ​റി​നിൽക്കു​ന്നു. (26:11, 12) രണ്ടാം പ്രാവ​ശ്യ​വും സങ്കേത​ത്തി​നാ​യി ഫെലി​സ്‌ത്യ​രു​ടെ അടുക്ക​ലേക്ക്‌ ഓടി​പ്പോ​കാൻ ദാവീദ്‌ നിർബ​ന്ധി​ത​നാ​കു​ന്നു. അവർ അവന്‌ ഒരു വാസസ്ഥ​ല​മാ​യി സിക്ലാഗ്‌ കൊടു​ക്കു​ന്നു. ഇവി​ടെ​നിന്ന്‌ അവൻ ഇസ്രാ​യേ​ലി​ന്റെ ശത്രു​ക്ക​ളിൽപ്പെട്ട മററു​ള​ള​വർക്കെ​തി​രെ തന്റെ പ്രത്യാ​ക്ര​മണം തുടരു​ന്നു.

25. ശൗൽ മൂന്നാ​മത്‌ ഏതു ഗുരു​ത​ര​മായ പാപം ചെയ്യുന്നു?

25 ശൗലിന്റെ ആത്മഹത്യാ​പ​ര​മായ അന്തം (28:1–31:13). ഫെലി​സ്‌ത്യ​രു​ടെ സഖ്യ​പ്ര​ഭു​ക്കൻമാർ ശൂനേ​മി​ലേക്ക്‌ ഒരു സംയു​ക്ത​സൈ​ന്യ​ത്തെ നീക്കുന്നു. ഒരു എതിർനീ​ക്ക​ത്തിൽ ശൗൽ ഗിൽബോ​വ​പർവ​ത​ത്തിൽ നിലയു​റ​പ്പി​ക്കു​ന്നു. അവൻ ഭ്രാന്ത​മാ​യി മാർഗ​നിർദേശം തേടുന്നു, എന്നാൽ അവനു യഹോ​വ​യിൽനിന്ന്‌ ഉത്തരം​നേ​ടാൻ കഴിയു​ന്നില്ല. ശമൂ​വേ​ലു​മാ​യി സമ്പർക്കം പുലർത്തി​യി​രു​ന്നെ​ങ്കിൽ! ഫെലി​സ്‌ത്യ അണികൾക്കു പിന്നിൽ വേഷ​പ്ര​ച്ഛ​ന്ന​നാ​യി ഏൻ-ദോരിൽ ഒരു ആത്മമധ്യ​വർത്തി​യെ അന്വേ​ഷി​ക്കാൻ പോകു​മ്പോൾ ശൗൽ മറെറാ​രു ഗുരു​ത​ര​മായ പാപം​ചെ​യ്യു​ന്നു. അവളെ കണ്ടെത്തി​യ​പ്പോൾ അവൻ തനിക്കു​വേണ്ടി ശമൂ​വേ​ലു​മാ​യി സമ്പർക്കം പുലർത്താൻ അവളോട്‌ അപേക്ഷി​ക്കു​ന്നു. നിഗമ​ന​ങ്ങ​ളി​ലേക്ക്‌ എടുത്തു​ചാ​ടാ​നു​ളള ആകാം​ക്ഷ​യാൽ മായാ​രൂ​പം മരിച്ച ശമൂവേൽ ആണെന്നു ശൗൽ സങ്കൽപ്പി​ക്കു​ന്നു. എന്നിരു​ന്നാ​ലും “ശമൂ​വേ​ലി​നു” രാജാ​വി​നു​വേണ്ടി ആശ്വാ​സ​ക​ര​മായ ദൂത്‌ ഇല്ല. നാളെ അവൻ മരിക്കും, യഹോ​വ​യു​ടെ വാക്കു​കൾക്കു ചേർച്ച​യിൽ രാജ്യം അവനിൽനിന്ന്‌ എടുക്ക​പ്പെ​ടും. മറേറ പാളയ​ത്തിൽ ഫെലി​സ്‌ത്യ​രു​ടെ സഖ്യ​പ്ര​ഭു​ക്കൻമാർ യുദ്ധത്തി​നു കയറി​പ്പോ​കു​ക​യാണ്‌. ദാവീ​ദി​നെ​യും അവന്റെ ആളുക​ളെ​യും അവരുടെ കൂട്ടത്തിൽ കണ്ടപ്പോൾ അവർ സംശയാ​ലു​ക്ക​ളാ​യി അവരെ വീട്ടി​ലേക്ക്‌ അയയ്‌ക്കു​ന്നു. കൃത്യ​സ​മ​യ​ത്തു​തന്നെ ദാവീ​ദി​ന്റെ ആളുകൾ സിക്ലാ​ഗിൽ തിരി​ച്ചെ​ത്തു​ന്നു! അമാ​ലേ​ക്യ​രു​ടെ ഒരു ആക്രമ​ണ​സം​ഘം ദാവീ​ദി​ന്റെ​യും അവന്റെ ആളുക​ളു​ടെ​യും കുടും​ബ​ത്തെ​യും സ്വത്തു​ക്ക​ളെ​യും അപഹരി​ച്ചു​കൊ​ണ്ടു കടന്നു​ക​ള​ഞ്ഞി​രി​ക്കു​ന്നു. എന്നാൽ ദാവീ​ദും അവന്റെ ആളുക​ളും അനുധാ​വ​നം​ചെ​യ്യു​ന്നു, എല്ലാം ഹാനി​കൂ​ടാ​തെ വീണ്ടെ​ടു​ക്കു​ന്നു.

26. ഇസ്രാ​യേ​ലി​ന്റെ ആദ്യരാ​ജാ​വി​ന്റെ അനർഥ​ക​ര​മായ വാഴ്‌ച എങ്ങനെ അവസാ​നി​ക്കു​ന്നു?

26 ഇപ്പോൾ ഗിൽബോ​വ​പർവ​ത​ത്തിൽ യുദ്ധം നടക്കുന്നു. ഇസ്രാ​യേ​ലി​നു വിപത്‌ക​ര​മായ പരാജയം ഭവിക്കു​ന്നു. ഫെലി​സ്‌ത്യർക്കു ദേശത്തി​ന്റെ തന്ത്ര​പ്ര​ധാ​ന​മായ ഭാഗങ്ങ​ളു​ടെ നിയ​ന്ത്രണം ലഭിക്കു​ന്നു. യോനാ​ഥാ​നും ശൗലിന്റെ മററു പുത്രൻമാ​രും കൊല്ല​പ്പെ​ടു​ന്നു, മാരക​മാ​യി മുറി​വേററ ശൗൽ സ്വന്തം വാൾകൊ​ണ്ടു തന്നേത്തന്നെ കൊല്ലു​ന്നു—ഒരു ആത്മഹത്യ. ജയം നേടിയ ഫെലി​സ്‌ത്യർ ശൗലി​ന്റെ​യും അവന്റെ മൂന്നു പുത്രൻമാ​രു​ടെ​യും മൃതശ​രീ​രങ്ങൾ ബേത്‌-ശാൻ നഗരത്തി​ന്റെ മതിലു​ക​ളിൻമേൽ തൂക്കുന്നു. എന്നാൽ യാബേശ്‌-ഗിലെ​യാ​ദി​ലെ ആളുകൾ ഈ അപമാ​ന​ക​ര​മായ നിലയിൽനിന്ന്‌ അവ നീക്കം​ചെ​യ്യു​ന്നു. ഇസ്രാ​യേ​ലി​ലെ ആദ്യരാ​ജാ​വി​ന്റെ അനർഥ​ക​ര​മായ വാഴ്‌ച അതിന്റെ വിപത്‌ക​ര​മായ അന്ത്യത്തി​ലെ​ത്തി​യി​രി​ക്കു​ന്നു.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

27. (എ) ഏലിയും ശൗലും എവിടെ പരാജ​യ​പ്പെട്ടു? (ബി) ശമൂ​വേ​ലും ദാവീ​ദും ഏതു വശങ്ങളിൽ മേൽവി​ചാ​ര​കൻമാർക്കും യുവശു​ശ്രൂ​ഷ​കർക്കും നല്ല മാതൃ​ക​ക​ളാണ്‌?

27 ഒന്നു ശമൂ​വേ​ലിൽ എന്തൊരു ചരി​ത്ര​മാണ്‌ അടങ്ങി​യി​രി​ക്കു​ന്നത്‌! സകല വിശദാം​ശ​ങ്ങ​ളി​ലും തികച്ചും സത്യസ​ന്ധ​ത​യോ​ടെ അത്‌ ഒരേ സമയം ഇസ്രാ​യേ​ലി​ന്റെ ദൗർബ​ല്യ​ത്തെ​യും ബലത്തെ​യും തുറന്നു​കാ​ട്ടു​ന്നു. ഇസ്രാ​യേ​ലി​ലെ നാലു നേതാ​ക്കൻമാ​രാണ്‌ ഇവി​ടെ​യു​ള​ളത്‌, രണ്ടുപേർ ദൈവ​ത്തി​ന്റെ നിയമം അനുസ​രി​ച്ച​വ​രും രണ്ടുപേർ അനുസ​രി​ക്കാ​ഞ്ഞ​വ​രും. ഏലിയും ശൗലും എങ്ങനെ പരാജ​യ​മാ​യി​രു​ന്നു​വെ​ന്നതു ശ്രദ്ധി​ക്കുക: ആദ്യ​ത്തെ​യാൾ പ്രവർത്തി​ക്കാൻ ഉദാസീ​നത കാട്ടി. ഒടുവി​ല​ത്തെ​യാൾ ധിക്കാ​ര​പൂർവം പ്രവർത്തി​ച്ചു. മറിച്ച്‌, ശമൂ​വേ​ലും ദാവീ​ദും തങ്ങളുടെ ബാല്യം​മു​തൽ യഹോ​വ​യു​ടെ വഴി​യോ​ടു സ്‌നേഹം പ്രകട​മാ​ക്കി. അവർ അതനു​സ​രിച്ച്‌ അഭിവൃ​ദ്ധി​പ്പെട്ടു. ഇവിടെ എല്ലാ മേൽവി​ചാ​ര​കൻമാർക്കും​വേണ്ടി എത്ര വിലപ്പെട്ട പാഠങ്ങ​ളാ​ണു നാം കാണു​ന്നത്‌! ഇവർ ദൃഢത​യു​ള​ള​വ​രും യഹോ​വ​യു​ടെ സ്ഥാപന​ത്തി​ലെ ശുദ്ധി​യും ക്രമവും സംബന്ധിച്ച്‌ ഉണർവു​ള​ള​വ​രും അവന്റെ ക്രമീ​ക​ര​ണ​ങ്ങ​ളോട്‌ ആദരവു​ള​ള​വ​രും നിർഭ​യ​രും സത്യസ​ന്ധ​മായ പ്രകൃ​ത​മു​ള​ള​വ​രും ധീരരും മററു​ള​ള​വ​രോ​ടു സ്‌നേ​ഹ​പു​ര​സ്സ​ര​മായ പരിഗ​ണ​ന​യു​ള​ള​വ​രു​മാ​യി​രി​ക്കേ​ണ്ടത്‌ എത്ര ആവശ്യ​മാണ്‌! (2:23-25; 24:5, 7; 18:5, 14-16) വിജയ​പ്ര​ദ​രാ​യി​രുന്ന രണ്ടു​പേർക്കും ബാല്യം​മു​തൽ ലഭിച്ച ദിവ്യാ​ധി​പത്യ പരിശീ​ല​ന​ത്തി​ന്റെ പ്രയോ​ജ​ന​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും അവർ യഹോ​വ​യു​ടെ ദൂതു സംസാ​രി​ക്കു​ന്ന​തി​ലും തങ്ങളെ ഭരമേൽപ്പിച്ച താത്‌പ​ര്യ​ങ്ങൾ പരിര​ക്ഷി​ക്കു​ന്ന​തി​ലും ബാല്യ​പ്രാ​യം​മു​തൽതന്നെ ധൈര്യ​ശാ​ലി​ക​ളാ​യി​രു​ന്നു​വെ​ന്നും കൂടെ ഗൗനി​ക്കുക. (3:19; 17:33-37) യഹോ​വ​യു​ടെ സകല യുവ ആരാധ​ക​രും ഇന്നു യുവ “ശമൂ​വേൽമാ​രും” “ദാവീ​ദു​മാ​രും” ആയിത്തീ​രട്ടെ!

28. അനുസ​ര​ണത്തെ എങ്ങനെ ഊന്നി​പ്പ​റ​യു​ന്നു, ഒന്നു ശമൂ​വേ​ലി​ലെ ഏതു ബുദ്ധ്യു​പ​ദേശം മററു ബൈബി​ളെ​ഴു​ത്തു​കാർ പിൽക്കാ​ലത്ത്‌ ആവർത്തി​ക്കു​ന്നു?

28 ഈ പുസ്‌ത​ക​ത്തി​ലെ പ്രയോ​ജ​ന​ക​ര​മായ സകല വാക്കു​ക​ളു​ടെ​യും കൂട്ടത്തിൽ വ്യക്തമാ​യി ഓർത്തി​രി​ക്കേ​ണ്ട​താണ്‌ “അമാ​ലേ​ക്കി​ന്റെ ഓർമ്മയെ ആകാശ​ത്തിൻകീ​ഴിൽനി​ന്നു മായി​ച്ചു​കള”യുന്നതി​ലെ പരാജയം നിമിത്തം ശൗലിനെ ന്യായം​വി​ധി​ച്ചു​കൊണ്ട്‌ ഉച്ചരി​ക്കാൻ യഹോവ ശമൂ​വേ​ലി​നെ നിശ്വ​സ്‌ത​മാ​ക്കിയ വാക്കുകൾ. (ആവ. 25:19) ‘അനുസ​രണം യാഗ​ത്തെ​ക്കാൾ മെച്ചമാണ്‌’ എന്ന പാഠം ഹോശേയ 6:6; മീഖാ 6:6-8, മർക്കൊസ്‌ 12:33 എന്നിവി​ട​ങ്ങ​ളിൽ വിവിധ പശ്ചാത്ത​ല​ങ്ങ​ളിൽ ആവർത്തി​ക്കു​ന്നുണ്ട്‌. (1 ശമൂ. 15:22) നാം നമ്മുടെ ദൈവ​മായ യഹോ​വ​യു​ടെ ശബ്ദം തികച്ചും പൂർണ​മാ​യി അനുസ​രി​ച്ചു​കൊണ്ട്‌ ഈ നിശ്വ​സ്‌ത​രേ​ഖ​യിൽനിന്ന്‌ ഇന്നു പ്രയോ​ജനം അനുഭ​വി​ക്കേ​ണ്ടത്‌ അത്യന്താ​പേ​ക്ഷി​ത​മാണ്‌! രക്തത്തിന്റെ പവി​ത്ര​തയെ അംഗീ​ക​രി​ക്കു​ന്ന​തി​ലു​ളള അനുസ​ര​ണ​വും 1 ശമൂവേൽ 14:32, 33-ൽ നമ്മുടെ ശ്രദ്ധയി​ലേക്കു വരുത്തു​ന്നു. രക്തം ശരിയാ​യി ചോർത്തി​ക്ക​ള​യാ​തെ മാംസം ഭക്ഷിക്കു​ന്നതു ‘യഹോ​വ​യോ​ടു പാപം ചെയ്യലാ​യി’ കരുത​പ്പെട്ടു. പ്രവൃ​ത്തി​കൾ 15:28, 29-ൽ വ്യക്തമാ​ക്കി​യി​രി​ക്കു​ന്ന​തു​പോ​ലെ, ഇതു ക്രിസ്‌തീയ സഭയ്‌ക്കും ബാധക​മാ​കു​ന്നു.

29. ഒന്നു ശമൂവേൽ ഇസ്രാ​യേ​ലി​ന്റെ ഭാഗത്തെ ഏതു ദേശീയ അകൃത്യ​ത്തി​ന്റെ പരിണ​ത​ഫ​ലത്തെ ഉദാഹ​രി​ക്കു​ന്നു, തന്നിഷ്ട​ക്കാർക്ക്‌ എന്തു മുന്നറി​യി​പ്പോ​ടെ?

29 ഒന്നു ശമൂവേൽ എന്ന പുസ്‌തകം സ്വർഗ​ത്തിൽനി​ന്നു​ളള യഹോ​വ​യു​ടെ ഭരണാ​ധി​പ​ത്യ​ത്തെ അപ്രാ​യോ​ഗി​ക​മെന്നു വീക്ഷി​ക്കാ​നി​ട​യായ ഒരു ജനതയു​ടെ പരിതാ​പ​ക​ര​മായ തെററി​നെ ഉദാഹ​ര​ണ​സ​ഹി​തം വിശദ​മാ​ക്കു​ന്നു. (1 ശമൂ. 8:5, 19, 20; 10:18, 19) മാനുഷ ഭരണാ​ധി​പ​ത്യ​ത്തി​ന്റെ വീഴ്‌ച​ക​ളും വ്യർഥ​ത​യും സുവ്യ​ക്ത​മാ​യും പ്രാവ​ച​നി​ക​മാ​യും ചിത്രീ​ക​രി​ക്ക​പ്പെ​ടു​ന്നു. (8:11-18; 12:1-17) ശൗൽ തുടക്ക​ത്തിൽ ദൈവാ​ത്മാ​വു​ണ്ടാ​യി​രുന്ന വിനീ​ത​നായ ഒരു മനുഷ്യ​നാ​യി പ്രകട​മാ​ക്ക​പ്പെ​ടു​ന്നു. (9:21; 11:6), എന്നാൽ അവന്റെ നീതി​സ്‌നേ​ഹ​വും ദൈവ​ത്തി​ലു​ളള വിശ്വാ​സ​വും കുറഞ്ഞ​പ്പോൾ വിവേചന മങ്ങുക​യും ഹൃദയം കഠിന​മാ​കു​ക​യും ചെയ്‌തു. (14:24, 29, 44) അവന്റെ തീക്ഷ്‌ണ​ത​യു​ടെ ആദ്യകാല രേഖ, തന്റെ ധിക്കാ​ര​ത്തി​ന്റെ​യും അനുസ​ര​ണ​ക്കേ​ടി​ന്റെ​യും ദൈവ​ത്തി​ലു​ളള അവിശ്വാ​സ​ത്തി​ന്റെ​യും പ്രവൃ​ത്തി​ക​ളു​ടെ പിൽക്കാ​ല​രേ​ഖ​യാൽ ദുർബ​ല​മാ​ക്ക​പ്പെട്ടു. (1 ശമൂ. 13:9; 15:9; 28:7; യെഹെ. 18:24) അവന്റെ വിശ്വാ​സ​രാ​ഹി​ത്യം അരക്ഷി​ത​ത്വം, അസൂയ, പക, കൊല​പാ​തകം എന്നിവ രൂക്ഷമാ​ക്കി. (1 ശമൂ.18:9, 11; 20:33; 22:18, 19) അവൻ ജീവി​ച്ചി​രു​ന്ന​പ്പോൾ എങ്ങനെ​യോ അങ്ങനെ​ത​ന്നെ​യാ​യി​രു​ന്നു മരിച്ച​പ്പോ​ഴും—തന്റെ ദൈവ​ത്തി​നും ജനത്തി​നും ഒരു പരാജയം, തന്നെ​പ്പോ​ലെ “തന്നിഷ്ട​ക്കാ​രൻ” ആയിത്തീർന്നേ​ക്കാ​വുന്ന ഏതൊ​രാൾക്കും ഒരു മുന്നറി​യിപ്പ്‌.—2 പത്രൊ. 2:10-12.

30. ആധുനി​ക​കാല ശുശ്രൂ​ഷ​കർക്കു ശമൂ​വേ​ലി​ന്റെ ഏതു ഗുണങ്ങൾ പ്രയോ​ജ​ന​ക​ര​മാ​യി നട്ടുവ​ളർത്താ​വു​ന്ന​താണ്‌?

30 എന്നിരു​ന്നാ​ലും, നല്ലവരു​ടെ മറുവ​ശ​വു​മുണ്ട്‌. ദൃഷ്ടാ​ന്ത​ത്തിന്‌, ചതിയോ പക്ഷപാ​ത​മോ സ്വജന​പ്രീ​തി​യോ കൂടാതെ തന്റെ ആയുഷ്‌കാ​ലം മുഴുവൻ ഇസ്രാ​യേ​ലി​നെ സേവിച്ച വിശ്വ​സ്‌ത​നായ ശമൂ​വേ​ലി​ന്റെ പ്രവർത്ത​ന​ഗതി പരിചി​ന്തി​ക്കുക. (1 ശമൂ. 12:3-5) അവൻ ബാല്യം​മു​തൽ അനുസ​രി​ക്കാൻ ആകാം​ക്ഷ​യു​ള​ള​വ​നാ​യി​രു​ന്നു (3:5), മര്യാ​ദ​ക്കാ​ര​നും ആദരവു​ള​ള​വ​നും (3:6-8), കടമകൾ നിർവ​ഹി​ക്കു​ന്ന​തിൽ ആശ്രയ​യോ​ഗ്യ​നും (3:15), സമർപ്പ​ണ​ത്തി​ലും ഭക്തിയി​ലും വ്യതി​ച​ലി​ക്കാ​ത്ത​വ​നും (7:3-6; 12:2), ശ്രദ്ധി​ക്കാൻ സന്നദ്ധനും (8:21), യഹോ​വ​യു​ടെ തീരു​മാ​ന​ങ്ങളെ മുറു​കെ​പ്പി​ടി​ക്കാൻ ഒരുക്ക​മു​ള​ള​വ​നും (10:24), വ്യക്തി​കളെ പരിഗ​ണി​ക്കാ​തെ തന്റെ ന്യായ​വി​ധി​യിൽ ദൃഢത​യു​ള​ള​വ​നും (13:13), അനുസ​ര​ണ​ത്തി​ന്റെ കാര്യ​ത്തിൽ ഉറച്ചവ​നും (15:22), ഒരു ദൗത്യം നിറ​വേ​റ​റു​ന്ന​തിൽ സ്ഥിരോ​ത്സാ​ഹി​യും (16:6, 11) ആയിരു​ന്നു. അവൻ മററു​ള​ള​വ​രിൽനിന്ന്‌ ഒരു അനുകൂ​ല​സാ​ക്ഷ്യം ലഭിച്ച​വ​നു​മാ​യി​രു​ന്നു. (2:26; 9:6) അവന്റെ ബാല്യ​കാല ശുശ്രൂഷ ഇന്നു ശുശ്രൂഷ കൈ​യേൽക്കാൻ ചെറു​പ്പ​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെന്നു മാത്രമല്ല (2:11, 18), തന്റെ ആയുസ്സി​ന്റെ അന്ത്യ​ത്തോ​ള​മു​ളള അവിരാ​മ​മായ തുടരൽ പ്രായാ​ധി​ക്യ​ത്താൽ പരിക്ഷീ​ണ​രാ​യ​വരെ പിന്താ​ങ്ങു​ക​യും ചെയ്യേ​ണ്ട​താണ്‌.—7:15.

31. യോനാ​ഥാൻ എന്തിൽ നല്ല മാതൃ​ക​യാ​യി​രി​ക്കു​ന്നു?

31 ഇനി യോനാ​ഥാ​ന്റെ വിശി​ഷ്ട​മായ മാതൃ​ക​യുണ്ട്‌. തനിക്ക്‌ അവകാ​ശ​മാ​യി കിട്ടു​മാ​യി​രുന്ന രാജത്വ​ത്തി​നു ദാവീ​ദി​നെ അഭി​ഷേ​കം​ചെ​യ്‌തു​വെന്ന വസ്‌തു​ത​യിൽ അവൻ വൈരാ​ഗ്യം കാട്ടി​യില്ല. പകരം, അവൻ ദാവീ​ദി​ന്റെ നല്ല ഗുണങ്ങളെ അംഗീ​ക​രിച്ച്‌ അവനു​മാ​യി ഒരു സൗഹൃദ ഉടമ്പടി ഉണ്ടാക്കു​ന്നു. അത്തരം നിസ്വാർഥ സഖിത്വ​ങ്ങൾക്ക്‌ ഇന്നു യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്ന​വ​രു​ടെ ഇടയിൽ അത്യന്തം കെട്ടു​പണി ചെയ്യു​ന്ന​തും പ്രോ​ത്സാ​ഹ​ജ​ന​ക​വു​മാ​യി​രി​ക്കാൻ കഴിയും.—23:16-18.

32. ഹന്നാ, അബീഗ​യിൽ എന്നീ സ്‌ത്രീ​ക​ളിൽ ഏതു നല്ല സ്വഭാ​വ​വി​ശേ​ഷങ്ങൾ നിരീ​ക്ഷി​ക്കാ​നുണ്ട്‌?

32 സ്‌ത്രീ​കൾക്കു ഹന്നായു​ടെ മാതൃ​ക​യുണ്ട്‌, അവൾ യഹോ​വ​യു​ടെ ആരാധ​നാ​സ്ഥ​ല​ത്തേക്കു തന്റെ ഭർത്താ​വു​മൊ​ത്തു ക്രമമാ​യി പോകു​മാ​യി​രു​ന്നു. അവൾ പ്രാർഥ​നാ​നി​ര​ത​യും വിനീ​ത​യു​മായ ഒരു സ്‌ത്രീ​യാ​യി​രു​ന്നു, അവൾ തന്റെ വാക്കു പാലി​ക്കു​ന്ന​തി​നും യഹോ​വ​യു​ടെ ദയയോ​ടു​ളള വിലമ​തി​പ്പു പ്രകട​മാ​ക്കു​ന്ന​തി​നും തന്റെ പുത്ര​നോ​ടു​ളള സംസർഗം ഉപേക്ഷി​ച്ചു. യഹോ​വ​ക്കാ​യു​ളള ആയുഷ്‌കാല വിശ്വ​സ്‌ത​സേ​വ​ന​ത്തിൽ അവൻ ഏർപ്പെ​ടു​ന്നതു കാണു​ന്ന​തിൽ അവളുടെ പ്രതി​ഫലം തീർച്ച​യാ​യും അതിവി​ശി​ഷ്ട​മാ​യി​രു​ന്നു. (1:11, 21-23, 27, 28) കൂടാതെ, അബീഗ​യി​ലി​ന്റെ ദൃഷ്ടാ​ന്ത​വു​മു​ണ്ടാ​യി​രു​ന്നു, അവൾ ദാവീ​ദി​ന്റെ പ്രശംസ പിടി​ച്ചു​പ​റ​റിയ സ്‌ത്രീ​സഹജ കീഴ്‌വ​ഴ​ക്ക​വും സുബോ​ധ​വും പ്രകട​മാ​ക്കി, തന്നിമി​ത്തം അവൾ പിന്നീട്‌ അവന്റെ ഭാര്യ​യാ​യി​ത്തീർന്നു.—25:32-35.

33. ദാവീ​ദി​ന്റെ നിർഭയ സ്‌നേ​ഹ​വും വിശ്വ​സ്‌ത​ത​യും ഏതു ഗതിക്കു നമ്മെ പ്രേരി​പ്പി​ക്കണം?

33 യഹോ​വ​യോ​ടു​ളള ദാവീ​ദി​ന്റെ സ്‌നേഹം, പിൻമാ​റ​റ​ത്തി​ലേക്കു പൊയ്‌ക്കൊ​ണ്ടി​രുന്ന “യഹോ​വ​യു​ടെ അഭിഷിക്ത”നായ ശൗൽ തന്നെ വേട്ടയാ​ടി​ക്കൊ​ണ്ടി​രു​ന്ന​പ്പോൾ ദാവീദു രചിച്ച സങ്കീർത്ത​ന​ങ്ങ​ളിൽ ഹൃദയ​സ്‌പൃ​ക്കാ​യി പ്രകാ​ശി​പ്പി​ച്ചി​ട്ടുണ്ട്‌. (1 ശമൂ. 24:6; സങ്കീ. 34:7, 8; 52:8; 57:1, 7, 9) പരിഹാ​സി​യായ ഗോലി​യാ​ത്തി​നെ വെല്ലു​വി​ളി​ച്ച​പ്പോൾ എത്ര ഹൃദയം​ഗ​മ​മായ വിലമ​തി​പ്പോ​ടെ​യാ​ണു ദാവീദ്‌ യഹോ​വ​യു​ടെ നാമത്തെ വിശു​ദ്ധീ​ക​രി​ച്ചത്‌! “ഞാനോ നീ നിന്ദി​ച്ചി​ട്ടു​ളള യിസ്രാ​യേൽനി​ര​ക​ളു​ടെ ദൈവ​മായ സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യു​ടെ നാമത്തിൽ നിന്റെ നേരെ വരുന്നു. യഹോവ ഇന്നു നിന്നെ എന്റെ കയ്യിൽ ഏല്‌പി​ക്കും . . . യിസ്രാ​യേ​ലിൽ ഒരു ദൈവം ഉണ്ടെന്നു സർവ്വഭൂ​മി​യും അറിയും. യഹോവ വാൾകൊ​ണ്ടും കുന്തം​കൊ​ണ്ടു​മല്ല രക്ഷിക്കു​ന്നതു എന്നു ഈ സംഘ​മെ​ല്ലാം അറിവാൻ ഇടവരും; യുദ്ധം യഹോ​വെ​ക്കു​ള​ളതു; അവൻ നിങ്ങളെ ഞങ്ങളുടെ കയ്യിൽ ഏല്‌പി​ച്ചു​ത​രും.” (1 ശമൂ. 17:45-47) യഹോ​വ​യു​ടെ ധീരനും വിശ്വ​സ്‌ത​നു​മായ ‘അഭിഷി​ക്ത​നായ’ ദാവീദ്‌ സർവഭൂ​മി​യു​ടെ​യും ദൈവ​വും രക്ഷയുടെ ഏക ഉറവു​മെന്ന നിലയിൽ യഹോ​വയെ മഹിമ​പ്പെ​ടു​ത്തി. (2 ശമൂ. 22:51) നമുക്ക്‌ ഈ ഭയരഹി​ത​മായ മാതൃക എക്കാല​വും പിന്തു​ട​രാം!

34. യഹോ​വ​യു​ടെ രാജ്യോ​ദ്ദേ​ശ്യ​ങ്ങൾ ദാവീ​ദി​നോ​ടു​ളള ബന്ധത്തിൽ കൂടു​ത​ലാ​യി ഇതൾ വിരി​യു​ന്നത്‌ എങ്ങനെ?

34 ദൈവ​ത്തി​ന്റെ രാജ്യോ​ദ്ദേ​ശ്യ​ങ്ങ​ളു​ടെ വികാ​സ​ത്തെ​ക്കു​റിച്ച്‌ ഒന്നു ശമൂ​വേ​ലിന്‌ എന്തു പറയാ​നുണ്ട്‌? ഹാ, ഇത്‌ ഈ ബൈബിൾപു​സ്‌ത​ക​ത്തി​ന്റെ യഥാർഥ സവി​ശേ​ഷ​ത​യി​ലേക്കു നമ്മെ എത്തിക്കു​ന്നു! പേരിനു “പ്രിയൻ” എന്നർഥ​മു​ണ്ടാ​യി​രി​ക്കാ​നി​ട​യു​ളള ദാവീ​ദി​നെ നാം കാണു​ന്നത്‌ ഇവി​ടെ​യാണ്‌. ദാവീദ്‌ യഹോ​വ​യു​ടെ പ്രിയ​നും ഇസ്രാ​യേ​ലിൽ രാജാ​വാ​യി​രി​ക്കാൻ യോഗ്യ​ത​യു​ളള, “തനിക്കു ബോധിച്ച ഒരു പുരുഷ”നായി തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​നു​മാ​യി​രു​ന്നു. (1 ശമൂ. 13:14) അങ്ങനെ രാജ്യം, ഉല്‌പത്തി 49:9, 10-ലെ യാക്കോ​ബി​ന്റെ അനു​ഗ്ര​ഹ​ത്തിന്‌ അനു​യോ​ജ്യ​മാ​യി യഹൂദാ​ഗോ​ത്ര​ത്തി​ലേക്കു കൈമാ​റി, അങ്ങനെ സകല ജനത്തി​ന്റെ​യും അനുസ​രണം ഉണ്ടാകു​വാ​നു​ളള ഭരണാ​ധി​കാ​രി വരുന്ന​തു​വരെ രാജത്വം യഹൂദാ​ഗോ​ത്ര​ത്തിൽ സ്ഥിതി​ചെ​യ്യേ​ണ്ട​താ​യി​രു​ന്നു.

35. ദാവീ​ദി​ന്റെ പേർ രാജ്യ​സ​ന്ത​തി​യു​ടേ​തി​നോ​ടു ബന്ധപ്പെ​ടാൻ ഇടയാ​യ​തെ​ങ്ങനെ, ദാവീ​ദി​ന്റെ ഏതു ഗുണങ്ങൾ ആ സന്തതി ഇനി പ്രകട​മാ​ക്കും?

35 തന്നെയു​മല്ല, ദാവീ​ദി​ന്റെ നാമം രാജ്യ​സ​ന്ത​തി​യോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു, സന്തതി​യും ബേത്‌ല​ഹേ​മിൽ ജനിച്ചു, ദാവീ​ദി​ന്റെ വംശത്തിൽത്തന്നെ. (മത്താ. 1:1, 6; 2:1; 21:9, 15) ആ ഒരുവൻ മഹത്ത്വീ​ക​രി​ക്ക​പ്പെട്ട യേശു​ക്രി​സ്‌തു​വാണ്‌, “യെഹൂ​ദാ​ഗോ​ത്ര​ത്തി​ലെ സിംഹ​വും ദാവീ​ദി​ന്റെ വേരു​മാ​യവൻ”—“ദാവീ​ദി​ന്റെ വേരും വംശവും ശുഭ്ര​മായ ഉദയന​ക്ഷ​ത്ര​വും”തന്നെ. (വെളി. 5:5; 22:16) ഈ “ദാവീ​ദു​പു​ത്രൻ” രാജ്യാ​ധി​കാ​ര​ത്തിൽ വാണു​കൊ​ണ്ടു ദൈവ​ത്തി​ന്റെ ശത്രുക്കൾ വീഴു​ന്ന​തു​വരെ പോരാ​ടു​ന്ന​തി​ലും സർവഭൂ​മി​യി​ലും യഹോ​വ​യു​ടെ നാമം വിശു​ദ്ധീ​ക​രി​ക്കു​ന്ന​തി​ലും തന്റെ വിശ്രു​ത​നായ പൂർവ​പി​താ​വി​ന്റെ സകല സ്ഥിരത​യും ധൈര്യ​വും പ്രകട​മാ​ക്കു​ന്ന​താ​യി​രി​ക്കും. ഈ രാജ്യ​സ​ന്ത​തി​യി​ലു​ളള നമ്മുടെ വിശ്വാ​സം എത്ര ശക്തം!

[അടിക്കു​റി​പ്പു​കൾ]

a അവസാന കുരി​ശു​യു​ദ്ധ​ത്തി​ന്റെ വീരകഥ, (ഇംഗ്ലീഷ്‌) 1923, മേജർ വിവിയൻ ഗിൽബർട്ട്‌, പേജുകൾ 183-6.

[അധ്യയന ചോദ്യ​ങ്ങൾ]