“അന്യോന്യം ഉററു സ്നേഹിക്കുക”
അധ്യായം 17
“അന്യോന്യം ഉററു സ്നേഹിക്കുക”
1, 2. (എ) യഹോവയുടെ സാക്ഷികളുടെ മീററിംഗുകളിലെ നവാഗതർക്ക് മിക്കപ്പോഴും മതിപ്പുളവാക്കുന്നതെന്ത്? (ബി) ഈ ഗുണത്തിന്റെ വേറെ ഏതു തെളിവ് അവർ നമ്മുടെ കൺവെൻഷനുകളിൽ നിരീക്ഷിക്കുന്നു?
1 ആളുകൾ ആദ്യം യഹോവയുടെ സാക്ഷികളുടെ സഭാമീററിംഗുകൾക്കു വരുമ്പോൾ അവിടെ പ്രകടമാക്കപ്പെടുന്ന സ്നേഹത്തിൽ അവർക്കു മിക്കപ്പോഴും അഗാധമായ മതിപ്പുളവാകുന്നു. സ്നേഹോഷ്മളമായ കൂട്ടായ്മയിലും അവർക്കു വ്യക്തിപരമായി നൽകപ്പെട്ട സ്വാഗതത്തിലും അവർ ഇതു നിരീക്ഷിക്കുന്നു.
2 നമ്മുടെ കൺവെൻഷനുകളിൽ ഹാജരാകുന്നവരിൽ മിക്കവരും നല്ല പെരുമാററമുളളവരാണെന്നും സന്ദർശകർ ശ്രദ്ധിക്കുന്നു. അങ്ങനെയുളള ഒരു കൺവെൻഷനെ സംബന്ധിച്ച് ഒരു ന്യൂസ് റിപ്പോർട്ടർ ഇങ്ങനെ എഴുതി: ‘ആരും മയക്കുമരുന്നുകളുടെയോ മദ്യത്തിന്റെയോ സ്വാധീനത്തിൻ കീഴിലായിരുന്നില്ല. അട്ടഹാസമോ അലർച്ചയോ ഇല്ല. ഉന്തും തളളുമില്ല. ആരും ആക്രോശിക്കുകയോ ശപിക്കുകയോ ചെയ്യുന്നില്ല. വൃത്തികെട്ട തമാശകളോ അസഭ്യഭാഷയോ ഇല്ല. വായുവിൽ പുകനിറയുന്നില്ല. മോഷണമില്ല. ആരും പുൽപ്പുറത്തു കാലിപ്പാത്രങ്ങൾ എറിയുന്നില്ല. അത് യഥാർത്ഥത്തിൽ അസാധാരണമായിരുന്നു.’ ഇതെല്ലാം ‘അയോഗ്യമായി പെരുമാറാത്തതും സ്വന്തം താൽപ്പര്യങ്ങൾ അന്വേഷിക്കാത്തതുമായ’തരം സ്നേഹത്തിന്റെ തെളിവാണ്.—1 കൊരി. 13:4-8.
3. (എ) കാലക്രമത്തിൽ നമ്മുടെ സ്നേഹപ്രകടനം സംബന്ധിച്ച് എന്തു തെളിയണം? (ബി) നാം ക്രിസ്തുവിനെ അനുകരിച്ചുകൊണ്ട് ഏതുതരം സ്നേഹം നട്ടുവളർത്തേണ്ട ആവശ്യമുണ്ട്?
3 സ്നേഹം ഓരോ യഥാർത്ഥ ക്രിസ്ത്യാനിയെയും തിരിച്ചറിയിക്കുന്ന ഒരു ഗുണമാണ്. (യോഹ. 13:35) നാം ആത്മീയമായി വളരുമ്പോൾ നാം അതു കൂടുതൽ പൂർണ്ണമായി പ്രകടമാക്കിയേ തീരൂ. തന്റെ സഹോദരൻമാരുടെ സ്നേഹം “ഇനിയും അധികമധികം പെരുകണ”മെന്ന് അപ്പോസ്തലനായ പൗലോസ് പ്രാർത്ഥിച്ചു. (ഫിലി. 1:9; 1 തെസ്സ. 3:12) “സഹോദരൻമാരുടെ മുഴുസമൂഹ”ത്തെയും ആശ്ലേഷിക്കുന്നതിന് തങ്ങളുടെ സ്നേഹത്തെ അനുവദിക്കാൻ പത്രോസ് സഹക്രിസ്ത്യാനികളെ ശക്തമായി ഉപദേശിച്ചു. (1 പത്രോ. 2:17) നമ്മുടെ സ്നേഹം നാം വ്യക്തിപരമായി അറിയാൻ ശ്രമം ചെലുത്താത്ത ആളുകളോടുകൂടെ കേവലം മീററിംഗുകൾക്കു ഹാജരാകുന്നതിലധികം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്. അതിൽ വല്ലപ്പോഴും ദയാപൂർവ്വകമായ ഒരു “വന്ദനം” പറയുന്നതിലധികം ഉൾപ്പെട്ടിരിക്കേണ്ടതാണ്. അത് ആത്മത്യാഗപരമായിരിക്കണമെന്ന് അപ്പോസ്തലനായ യോഹന്നാൻ പ്രകടമാക്കി. അവൻ ഇങ്ങനെ എഴുതി: “ഇതിനാൽ നാം സ്നേഹം അറിയാനിടയായിരിക്കുന്നു, എന്തുകൊണ്ടെന്നാൽ [ദൈവപുത്രൻ] നമുക്കുവേണ്ടി തന്റെ ദേഹിയെ വെച്ചുകൊടുത്തു; നാം നമ്മുടെ സഹോദരൻമാർക്കുവേണ്ടി നമ്മുടെ ജീവനെ വെച്ചുകൊടുക്കാനുളള കടപ്പാടിൻ കീഴിലാണ്.” (1 യോഹ. 3:16; യോഹ. 15:12, 13) നാം ഇതുവരെയും അതു ചെയ്തിട്ടില്ല. എന്നാൽ നാം നമ്മുടെ സഹോദരൻമാർക്കുവേണ്ടി യഥാർത്ഥമായി നമ്മുടെ ജീവനെ വെച്ചുകൊടുക്കുമോ? ശരി, സൗകര്യപ്രദമല്ലാത്തപ്പോൾപോലും നാം ഇപ്പോൾ എത്രത്തോളം അവരെ സഹായിക്കാൻ വഴിവിട്ടു പ്രവർത്തിക്കുന്നു?
4. (എ) വേറെ ഏതു വിധത്തിൽ നമുക്കു കൂടുതൽ പൂർണ്ണമായി സ്നേഹം പ്രകടമാക്കാൻ കഴിയുമെന്ന് നമുക്കു കണ്ടെത്താവുന്നതാണ്? (ബി) അന്യോന്യം ഉററ സ്നേഹം കാണിക്കുന്നത് മർമ്മപ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
4 ഒരു ആത്മത്യാഗപരമായ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന പ്രവൃത്തികളോടുകൂടെ നമ്മുടെ സഹോദരൻമാരോട് യഥാർത്ഥത്തിൽ ഊഷ്മളമായ ഒരു വികാരം നമുക്കുണ്ടായിരിക്കുന്നതും പ്രധാനമാണ്. “സഹോദരസ്നേഹത്തോടെ അന്യോന്യം കരുണാർദ്രമായ പ്രിയം പ്രകടമാക്കുക” എന്നു ദൈവവചനം നമ്മെ ശക്തമായി ഉപദേശിക്കുന്നു. (റോമ. 12:10) നമുക്കെല്ലാം ചില ആളുകളോട് അങ്ങനെയുളള വികാരമുണ്ട്. നമുക്ക് അങ്ങനെയുളള പ്രിയം തോന്നുന്നവരുടെ കൂട്ടത്തിൽ കൂടുതൽപേരെ ഉൾപ്പെടുത്താൻ കഴിയുമോ? പഴയവ്യവസ്ഥിതിയുടെ അവസാനം അടുത്തുവരുമ്പോൾ നമ്മുടെ ക്രിസ്തീയ സഹോദരൻമാരോട് നാം പൂർവ്വാധികം അടുക്കുന്നത് മർമ്മപ്രധാനമാണ്. “സകല കാര്യങ്ങളുടെയും അവസാനം അടുത്തിരിക്കുന്നു. . . . എല്ലാററിനുമുപരിയായി, അന്യോന്യം ഉററുസ്നേഹിക്കുക, എന്തുകൊണ്ടെന്നാൽ സ്നേഹം അനേകം പാപങ്ങളെ മറയ്ക്കുന്നു” എന്നു പറഞ്ഞുകൊണ്ട് ബൈബിൾ ഇതു സംബന്ധിച്ച് നമ്മെ ജാഗരൂകരാക്കുന്നു.—1 പത്രോ. 4:7, 8.
5. സഭയിലെ അംഗങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുകയില്ലെന്ന് പ്രതീക്ഷിക്കുന്നത് തെററായിരിക്കുന്നതെന്തുകൊണ്ട്?
5 തീർച്ചയായും, നാം അപൂർണ്ണരായിരിക്കുന്നടത്തോളംകാലം, മററുളളവർക്കു നീരസമുളവാക്കുന്ന കാര്യങ്ങൾ നാം ചെയ്യുന്ന സമയങ്ങളുണ്ടായിരിക്കും. അവരും വിവിധ വിധങ്ങളിൽ നമുക്കെതിരെ പാപം ചെയ്യും. (1 യോഹ. 1:8) നിങ്ങൾ അങ്ങനെയുളള ഒരു സാഹചര്യത്തിൽ എത്തിയിരിക്കുന്നതായി കണ്ടെത്തുന്നുവെങ്കിൽ നിങ്ങൾ എന്തു ചെയ്യണം?
പ്രശ്നങ്ങൾ പൊന്തിവരുമ്പോൾ ചെയ്യേണ്ടത്
6. (എ) ബൈബിളിന്റെ ബുദ്ധിയുപദേശം നമ്മുടെ ചായ്വുകളോടു എല്ലായ്പ്പോഴും യോജിക്കാതിരുന്നേക്കാവുന്നതെന്തുകൊണ്ട്? (ബി) എന്നാൽ നാം അതു പ്രായോഗികമാക്കുന്നുവെങ്കിൽ എന്തു പ്രയോജനം സിദ്ധിക്കും?
6 തിരുവെഴുത്തുകൾ ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽകുന്നു. എന്നാൽ അവ ബുദ്ധിയുപദേശിക്കുന്നത്, നാം അപൂർണ്ണമനുഷ്യരെന്നനിലയിൽ ചെയ്യാൻ ചായ്വുകാണിക്കുന്നതിനോട് ഒത്തുവരാതിരുന്നേക്കാം. (റോമ. 7:21-23) എന്നുവരികിലും നാം അതിൽ മെച്ചപ്പെടാൻ ആത്മാർത്ഥമായി പ്രവർത്തിക്കുന്നത് യഹോവയെ പ്രസാദിപ്പിക്കാനുളള നമ്മുടെ ആത്മാർത്ഥമായ ആഗ്രഹത്തിന്റെ തെളിവുനൽകും, അത് മററുളളവരോടുളള നമ്മുടെ സ്നേഹത്തിന്റെ ഗുണത്തെ പരിപുഷ്ടിപ്പെടുത്തുകയും ചെയ്യും.
7. (എ) നമ്മെ ആരെങ്കിലും ദ്രോഹിക്കുന്നുവെങ്കിൽ നാം പകരം വീട്ടരുതാത്തതെന്തുകൊണ്ട്? (ബി) നമുക്ക് ഇടർച്ചയുണ്ടാക്കുന്ന ഒരു സഹോദരനെ നാം കേവലം ഒഴിവാക്കരുതാത്തതെന്തുകൊണ്ട്?
7 ചിലപ്പോൾ ആളുകൾ ദ്രോഹിക്കപ്പെടുമ്പോൾ അവർ കുററക്കാരനോടു പകരംവീട്ടാനുളള മാർഗ്ഗങ്ങൾ ആരായുന്നു. എന്നാൽ അത് സാഹചര്യത്തെ കൂടുതൽ വഷളാക്കുന്നേയുളളു. പകരംവീട്ടൽ ആവശ്യമാണെങ്കിൽ നാം അതു ദൈവത്തിന് വിട്ടുകൊടുക്കണം. (സദൃശ. 24:29; റോമ. 12:17-21) മററുചിലർ കുററക്കാരനെ തങ്ങളുടെ ജീവിതത്തിനു പുറത്തുനിർത്തി വാതിലടയ്ക്കാനും അയാളുമായുളള സമ്പർക്കം ഒഴിവാക്കാനും ശ്രമിച്ചേക്കാം. എന്നാൽ നമുക്ക് സഹാരാധകരോട് അതു ചെയ്യാൻ കഴികയില്ല. നമ്മുടെ ആരാധനയുടെ സ്വീകാര്യത, ഭാഗികമായി, നമ്മുടെ സഹോദരൻമാരെ നാം സ്നേഹിക്കുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. (1 യോഹ. 4:20) നാം സംസാരിക്കുകയില്ലാത്ത ഒരാളെ, അല്ലെങ്കിൽ ഒരാളുടെ സാന്നിദ്ധ്യംതന്നെ നമ്മെ അസഹ്യപ്പെടുത്തുന്നുവെങ്കിൽ അയാളെ നാം സ്നേഹിക്കുന്നുവെന്ന് നമുക്കു സത്യസന്ധമായി പറയാൻ കഴിയുമോ? നാം പ്രശ്നത്തെ അഭിമുഖീകരിക്കുകയും അതു പരിഹരിക്കുകയും ചെയ്യേണ്ട ആവശ്യമുണ്ട്. എങ്ങനെ?
8, 9. (എ) ഒരു സഹോദരനെതിരായി നമുക്കു പരാതിക്കു കാരണമുണ്ടെങ്കിൽ നാം ചെയ്യേണ്ട ശരിയായ സംഗതിയെന്ത്? (ബി) എന്നാൽ അയാൾ നമുക്കെതിരെ ആവർത്തിച്ചു പാപം ചെയ്തിരിക്കുന്നുവെങ്കിലെന്ത്? (സി) നാം ഈ വിധത്തിൽ സംഗതി കൈകാര്യം ചെയ്യേണ്ടതെന്തുകൊണ്ട്, അങ്ങനെ ചെയ്യുന്നതിനു നമ്മെ എന്തു സഹായിക്കും?
8 ഈ സംഗതി സംബന്ധിച്ച് അപ്പോസ്തലനായ പൗലോസ് എഴുതി: “ആർക്കെങ്കിലും മറെറാരാൾക്കെതിരെ പരാതിക്കു കാരണമുണ്ടെങ്കിൽ അന്യോന്യം പൊറുക്കുന്നതിലും അന്യോന്യം സൗജന്യമായി ക്ഷമിക്കുന്നതിലും തുടരുക. യഹോവ നിങ്ങളോടു സൗജന്യമായി ക്ഷമിച്ചതുപോലെതന്നെ നിങ്ങളും ചെയ്യുക.” (കൊലോ. 3:13) നിങ്ങൾക്ക് അതു ചെയ്യാൻ കഴിയുമോ? ആ വ്യക്തി വിവിധവിധങ്ങളിൽ നിങ്ങൾക്കെതിരെ ആവർത്തിച്ചു പാപം ചെയ്യുന്നുവെങ്കിലോ?
9 അപ്പോസ്തലനായ പത്രോസിന് അതേ ചോദ്യമുണ്ടായിരുന്നു. ഒരുപക്ഷേ താൻ ഒരു സഹോദരനോട് ഏഴു പ്രാവശ്യം വരെ ക്ഷമിക്കാൻ ശ്രമിക്കണമെന്ന് അവൻ സൂചിപ്പിച്ചു. യേശു ഇങ്ങനെ മറുപടി പറഞ്ഞു: “ഏഴു പ്രാവശ്യംവരെയല്ല, പിന്നെയോ എഴുപത്തേഴു പ്രാവശ്യംവരെ എന്നു ഞാൻ നിന്നോടു പറയുന്നു.” എന്നാൽ എന്തുകൊണ്ട്? ഏതെങ്കിലും മനുഷ്യൻ നമ്മോടു കടപ്പെട്ടിരിക്കാവുന്നതിനോടുളള താരതമ്യത്തിൽ നമുക്കു ദൈവത്തോടുളള കടത്തിന്റെ വൈപുല്യത്തെ പ്രദീപ്തമാക്കിയ ഒരു ദൃഷ്ടാന്തം സഹിതം യേശു വിശദീകരിച്ചു. (മത്താ. 18:21-35) നാം ദിവസവും നിരവധി വിധങ്ങളിൽ ദൈവത്തിനെതിരെ പാപം ചെയ്യുന്നു—ചിലപ്പോൾ സ്വാർത്ഥ പ്രവൃത്തിയാൽ, പലപ്പോഴും നാം പറയുന്നതിനാലും ചിന്തിക്കുന്നതിനാലും; അതുപോലെതന്നെ നാം ചെയ്യേണ്ടതു ചെയ്യുന്നതിലുളള പരാജയത്താലും. നമ്മുടെ അജ്ഞതയിൽ, നാം ചെയ്ത ചില കാര്യങ്ങൾ തെററായിരുന്നുവെന്ന് നാം തിരിച്ചറിയാതിരിക്കുകപോലും ചെയ്തേക്കാം, അല്ലെങ്കിൽ ജീവിതത്തിരക്കിൽ ആ കാര്യം സംബന്ധിച്ച് വേണ്ടത്ര ഗൗരവമായി ചിന്തിക്കാതിരുന്നേക്കാം. നമ്മുടെ പാപങ്ങൾക്കു ശിക്ഷയായി ദൈവത്തിനു നമ്മുടെ ജീവൻ ആവശ്യപ്പെടാൻ കഴിയും. (റോമ. 6:23) എന്നാൽ അവൻ നമ്മോടു കരുണയുളളവനായിരിക്കുന്നതിൽ തുടർന്നിരിക്കുന്നു. (സങ്കീ. 103:10-14) അതുകൊണ്ട് അന്യോന്യം സമാനമായ ഒരു രീതിയിൽ ഇടപെടാൻ അവൻ നമ്മോട് ആവശ്യപ്പെടുന്നത് അശേഷം ന്യായരഹിതമല്ല. (മത്താ. 6:14, 15; എഫേ. 4:1-3) നീരസം വെച്ചുപുലർത്താതെ നാം അതു ചെയ്യുമ്പോൾ നാം “ദ്രോഹത്തിന്റെ കണക്കു സൂക്ഷിക്കാ”ത്തതരം സ്നേഹം ആർജ്ജിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണത്.—1 കൊരി. 13:4, 5; 1 പത്രോ. 3:8, 9.
10. ഒരു സഹോദരന് നമുക്കെതിരെ എന്തെങ്കിലുമുണ്ടെങ്കിൽ നാം എന്തു ചെയ്യണം?
10 നമ്മുടെ സഹോദരനോട് നമുക്ക് നീരസമില്ലെങ്കിലും അയാൾക്ക് നമ്മോട് എന്തെങ്കിലുമുണ്ടെന്ന് നാം തിരിച്ചറിയുന്ന സമയങ്ങളുണ്ടായിരിക്കാം. നാം എന്തു ചെയ്യണം? താമസംവിനാ നാം അയാളോടു സംസാരിക്കുകയും സമാധാനപരമായ ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തേ തീരു. മുൻകൈ എടുക്കാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (മത്താ. 5:23, 24) അതു ചെയ്യുക എളുപ്പമല്ലായിരിക്കാം. അതിന് സ്നേഹവും ഒപ്പം താഴ്മയും ആവശ്യമാണ്. ബൈബിൾ ബുദ്ധിയുപദേശിക്കുന്നത് നിങ്ങൾ ചെയ്യത്തക്കവണ്ണം ആ ഗുണങ്ങൾ നിങ്ങളിൽ വേണ്ടത്ര ശക്തമാണോ? അത് നേടിയെടുക്കാൻ യത്നിക്കേണ്ട ഒരു പ്രധാനപ്പെട്ട ലക്ഷ്യമാണ്.
11. ഒരു സഹോദരൻ നമ്മെ അസ്വസ്ഥരാക്കുന്ന കാര്യങ്ങൾ ചെയ്യുന്നുവെങ്കിൽ അതു സംബന്ധിച്ച് എന്തു ചെയ്യണം?
11 മറിച്ച്, ആരെങ്കിലും നിങ്ങളെ—ഒരുപക്ഷേ മററുളളവരെയും—അസ്വസ്ഥരാക്കുന്ന കാര്യങ്ങൾ ചെയ്യുന്നുണ്ടായിരിക്കാം. ആരെങ്കിലും അയാളോടു സംസാരിക്കുന്നത് നന്നായിരിക്കുകയില്ലേ? ഒരുപക്ഷേ. നിങ്ങൾ വ്യക്തിപരമായി ദയാപൂർവ്വകമായ ഒരു വിധത്തിൽ അയാളോടു പ്രശ്നം വിശദീകരിക്കുമെങ്കിൽ അത് നല്ല ഫലങ്ങൾ കൈവരുത്തിയേക്കാം. എന്നാൽ ആദ്യം നിങ്ങൾ നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കേണ്ടിയിരിക്കുന്നു: ‘അയാൾ ചെയ്യുന്ന കാര്യങ്ങൾ യഥാർത്ഥത്തിൽ തിരുവെഴുത്തു വിരുദ്ധമാണോ? അതോ, എന്റെ പശ്ചാത്തലവും പരിശീലനവും അയാളുടേതിൽനിന്ന് വ്യത്യസ്തമായതുകൊണ്ടാണോ അധികമായും പ്രശ്നമുണ്ടായിരിക്കുന്നത്?’ അങ്ങനെയെങ്കിൽ, നിങ്ങളുടെ സ്വന്തം പ്രമാണങ്ങൾ വെക്കുകയും അനന്തരം അവയനുസരിച്ച് വിധിക്കുകയും ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. (യാക്കോ. 4:11, 12) യഹോവ നിഷ്പക്ഷമായി എല്ലാത്തരം പശ്ചാത്തലങ്ങളിൽനിന്നുമുളള ആളുകളെ സ്വീകരിക്കുന്നു, അവർ ആത്മീയമായി വളരുമ്പോൾ അവരോടു ക്ഷമയുളളവനുമായിരിക്കുന്നു.
12. (എ) സഭയിൽ ഗുരുതരമായ ദുഷ്പ്രവൃത്തിയുടെ ഒരു കേസ് ഉണ്ടെങ്കിൽ അത് ആർ കൈകാര്യം ചെയ്യുന്നു? (ബി) എന്നാൽ ആർക്കെതിരെ പാപം ചെയ്തുവോ അയാൾക്ക് ഏതു സാഹചര്യങ്ങളിൽ ആദ്യം പ്രവർത്തിക്കാനുളള ഉത്തരവാദിത്തമുണ്ട്? എന്തു ലക്ഷ്യത്തോടെ?
12 എന്നിരുന്നാലും, സഭയിലെ ആരെങ്കിലും ഘോരമായ ദുഷ്പ്രവൃത്തിയിൽ ഉൾപ്പെടുമ്പോൾ അതിൽ സത്വരമായി ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാൽ ആർ? സാധാരണയായി മൂപ്പൻമാർ. എന്നുവരികിലും, അതിൽ ഉൾപ്പെട്ടിരിക്കുന്നത് സഹോദരൻമാർ തമ്മിലുളള ഒരു ബിസിനസ് കാര്യമാണെങ്കിൽ, അല്ലെങ്കിൽ സാദ്ധ്യതയനുസരിച്ച് ഒരാളെ ഗുരുതരമായി ദ്രോഹിച്ചിരിക്കത്തക്കവിധത്തിലുളള നാവിന്റെ ദുരുപയോഗമാണെങ്കിൽ, അപ്പോൾ ആർക്കെതിരായി പാപം ചെയ്യപ്പെട്ടുവോ അയാൾ വ്യക്തിപരമായ അടിസ്ഥാനത്തിൽ കുററക്കാരനെ സഹായിക്കാൻ ആദ്യം ശ്രമിക്കേണ്ടതാണ്. എന്നാൽ അതു ചിലർക്കു പ്രയാസമായി തോന്നിയേക്കാം. എന്നാൽ യേശു മത്തായി 18:15-17-ൽ ബുദ്ധിയുപദേശിക്കുന്നത് അതാണ്. ഒരുവന്റെ സഹോദരനോടുളള സ്നേഹവും ഒരു സഹോദരനെന്നനിലയിൽ അയാളെ നിലനിർത്താനുളള ആത്മാർത്ഥമായ ആഗ്രഹവും, സാദ്ധ്യമെങ്കിൽ തെററുകാരന്റെ ഹൃദയത്തിലേക്ക് ആണ്ടിറങ്ങുന്ന ഒരു രീതിയിൽ അതു ചെയ്യാൻ ഒരുവനെ സഹായിക്കും.—സദൃശ. 16:23.
13. നമുക്കും മറെറാരു സഹോദരനും തമ്മിൽ ഒരു പ്രശ്നം സംജാതമാകുന്നുവെങ്കിൽ സംഗതിയെ ഉചിതമായി വീക്ഷിക്കാൻ നമ്മെ എന്തു സഹായിക്കും?
13 വലുതോ ചെറുതോ ആയ ഒരു പ്രശ്നം പൊന്തിവരുമ്പോൾ യഹോവ അതിനെ എങ്ങനെ വീക്ഷിക്കുന്നുവെന്നു മനസ്സിലാക്കാൻ നാം ശ്രമിക്കുന്നുവെങ്കിൽ നാം സഹായിക്കപ്പെടുന്നു. യാതൊരു രൂപത്തിലുമുളള പാപത്തെ അവൻ അംഗീകരിക്കുന്നില്ല, എന്നിരുന്നാലും അവൻ അതു നമ്മിലെല്ലാം കാണുന്നുണ്ട്. അനുതാപമില്ലാതെ പാപം ചെയ്തുകൊണ്ടിരിക്കുന്നവർ അവന്റെ തക്കസമയത്ത് അവന്റെ സ്ഥാപനത്തിൽനിന്ന് നീക്കം ചെയ്യപ്പെടുന്നു. എന്നാൽ നമ്മിൽ ശേഷിച്ചവരെ സംബന്ധിച്ചെന്ത്? നമ്മളെല്ലാം അവന്റെ ദീർഘക്ഷമയുടെയും കരുണയുടെയും ലക്ഷ്യങ്ങളാണ്. അവൻ നാം അനുകരിക്കേണ്ട മാതൃക വെക്കുന്നു. നാം അങ്ങനെ ചെയ്യുമ്പോൾ നാം അവന്റെ സ്നേഹത്തെ പ്രതിഫലിപ്പിക്കുകയാണ്.—എഫേ. 5:1, 2.
“വിശാലരാകാ”നുളള വഴികൾ അന്വേഷിക്കുക
14. (എ) “വിശാലരാകാൻ” പൗലോസ് കൊരിന്ത്യരെ പ്രോത്സാഹിപ്പിച്ചതെന്തുകൊണ്ട്? (ബി) ഇവിടെ സൂചിപ്പിച്ചിരിക്കുന്ന തിരുവെഴുത്തുകൾ നമ്മളെല്ലാം ഇതിനെക്കുറിച്ചു ചിന്തിക്കുന്നതു നല്ലതാണെന്നു സൂചിപ്പിക്കുന്നതെങ്ങനെ?
14 ഗ്രീസിലെ കൊരിന്തിലുണ്ടായിരുന്ന സഭയെ കെട്ടുപണി ചെയ്തുകൊണ്ട് അപ്പോസ്തലനായ പൗലോസ് അനേകം മാസങ്ങൾ ചെലവഴിച്ചിരുന്നു. അവിടത്തെ സഹോദരൻമാരെ സഹായിക്കാൻ അവൻ കഠിനാദ്ധ്വാനം ചെയ്തിരുന്നു. അവൻ അവരെ സ്നേഹിച്ചു. എന്നാൽ അവരിൽ ചിലർക്ക് അവനോട് ഊഷ്മള വികാരം ഇല്ലായിരുന്നു. അവർ വളരെ വിമർശിക്കുന്നവരായിരുന്നു. പ്രിയം പ്രകടമാക്കുന്നതിൽ “വിശാലരാകാൻ” അവൻ അവരെ പ്രോത്സാഹിപ്പിച്ചു. (2 കൊരി. 6:11-13; 12:15) നമ്മളെല്ലാം മററുളളവരോട് എത്രത്തോളം സ്നേഹം പ്രകടമാക്കുന്നുണ്ടെന്ന് പരിചിന്തിക്കുന്നതും “വിശാലരാകാനുളള” മാർഗ്ഗങ്ങളാരായുന്നതും കൊളളാം.—1 യോഹ. 3:14; 1 കൊരി. 13:3.
15. നാം വ്യക്തിപരമായി ആകർഷിക്കപ്പെടുന്നതായി തോന്നാതിരുന്നേക്കാവുന്ന ഏതൊരാളോടുമുളള സ്നേഹത്തിൽ വളരുന്നതിന് നമ്മെ എന്തിന് സഹായിക്കാൻ കഴിയും?
15 സഭയിലെ ചിലരോട് അടുക്കുക പ്രയാസമാണെന്ന് നാം കണ്ടെത്തുന്നുവോ? അവർ നമ്മോടു ചെയ്യാൻ നാം ആഗ്രഹിക്കുന്നതുപോലെതന്നെ, അവരുടെ ഭാഗത്തെ ഏതു നിസ്സാര ലംഘനങ്ങളെയും മറയ്ക്കാൻ നാം വഴിവിട്ടു പ്രവർത്തിക്കുന്നുവെങ്കിൽ അതിന് നമ്മുടെ ഇടയിലെ ബന്ധത്തെ ഊഷ്മളമാക്കുന്നതിനു സഹായിക്കാൻ കഴിയും. (സദൃശ. 17:9; 19:11) നാം അവരുടെ നല്ല ഗുണങ്ങൾ അന്വേഷിക്കുകയും അവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയുമാണെങ്കിൽ അവരോടുളള നമ്മുടെ വിചാരങ്ങൾക്കും മെച്ചപ്പെടാൻ കഴിയും. യഹോവ ഈ സഹോദരൻമാരെ ഉപയോഗിക്കുന്ന വിധങ്ങളെ നാം യഥാർത്ഥമായി ശ്രദ്ധിച്ചിട്ടുണ്ടോ? ഇതു തീർച്ചയായും അവരോടുളള നമ്മുടെ സ്നേഹം വളരാനിടയാക്കും.—ലൂക്കോ. 6:32, 33, 36.
16. പ്രായോഗികമായി, നമുക്ക് എങ്ങനെ സഭയിലുളളവരോട് സ്നേഹം പ്രകടമാക്കുന്നതിൽ “വിശാലരാകാ”ൻ കഴിയും?
16 മററുളളവർക്കുവേണ്ടി നമുക്കു ചെയ്യാൻ കഴിയുന്നതിനു പരിമിതികളുണ്ടെന്നു സമ്മതിക്കുന്നു. ഓരോ മീററിംഗിലും എല്ലാവരെയും അഭിവാദനം ചെയ്യാൻ നമുക്കു കഴിയാതിരുന്നേക്കാം. ഒരു ഭക്ഷണത്തിനുവേണ്ടി സുഹൃത്തുക്കളെ ക്ഷണിക്കുമ്പോൾ എല്ലാവരെയും ഉൾപ്പെടുത്തുക സാദ്ധ്യമല്ലായിരിക്കാം. നമുക്കെല്ലാം ഉററ ചങ്ങാതിമാരുണ്ട്, മററുളളവരോടുകൂടെ ചെലവഴിക്കുന്നതിനെക്കാൾ കൂടുതൽ സമയം നാം അവരോടുകൂടെ ചെലവഴിക്കുന്നു. എന്നാൽ നമുക്ക് “വിശാലരാകാ”ൻ കഴിയുമോ? നമ്മുടെ സഭയിൽ നമ്മുടെ ഒരു അടുത്ത സുഹൃത്തല്ലാതിരുന്ന ആരോടെങ്കിലും മെച്ചമായി പരിചയപ്പെട്ടുകൊണ്ട് ചുരുക്കം ചില മിനിററുകൾ ഓരോ വാരത്തിലും ചെലവഴിക്കാൻ നമുക്കു കഴിയുമോ? വയൽശുശ്രൂഷയിൽ നമ്മോടൊത്തു പ്രവർത്തിക്കാൻ അവരിൽ ഒരാളെ ചിലപ്പോഴൊക്കെ നമുക്കു ക്ഷണിക്കാമോ? നമുക്ക് യഥാർത്ഥത്തിൽ അന്യോന്യം ഉററ സ്നേഹമുണ്ടെങ്കിൽ, തീർച്ചയായും അതു പ്രകടമാക്കുന്നതിനുളള വഴികൾ നാം കണ്ടെത്തും.
17. നാം മുമ്പു കണ്ടിട്ടില്ലാത്ത സഹോദരൻമാരുടെ ഇടയിലായിരിക്കുമ്പോൾ നമുക്ക് അവരോടും ഉററ സ്നേഹമുണ്ടെന്ന് എന്തു പ്രകടമാക്കും?
17 ക്രിസ്തീയ കൺവെൻഷനുകൾ നമ്മുടെ സ്നേഹത്തിൽ “വിശാലരാകാ”നുളള നല്ല അവസരങ്ങൾ പ്രദാനം ചെയ്യുന്നു. ആയിരങ്ങൾ ഹാജരുണ്ടായിരിക്കാം. നമുക്ക് അവരെയെല്ലാം കണ്ടുമുട്ടാൻ കഴികയില്ല. എന്നാൽ നാം അവരെ മുമ്പൊരിക്കലും കണ്ടിട്ടില്ലെങ്കിലും, നാം നമ്മുടെ സൗകര്യത്തിനുപരിയായി അവരുടെ ക്ഷേമത്തെ കരുതുന്നുവെന്നു പ്രകടമാക്കുന്ന ഒരു വിധത്തിൽ നമുക്കു വർത്തിക്കാൻ കഴിയും. യോഗങ്ങളുടെ ഇടവേളകളിൽ നമുക്കു ചുററുമുളള ചിലരെ കണ്ടുപരിചയപ്പെടാൻ മുൻകൈ എടുക്കുന്നതിനാൽ നമുക്കു വ്യക്തിപരമായ താൽപര്യം പ്രകടമാക്കാൻ കഴിയും. ഭൂമിയിൽ ജീവിക്കുന്ന എല്ലാവരും ഒരു നാളിൽ എല്ലാവരുടെയും ദൈവവും പിതാവുമായവന്റെ ആരാധനയിൽ ഏകീകൃതരായ സഹോദരീ സഹോദരൻമാരായിരിക്കും. അവരെയെല്ലാം അവരുടെ വൈവിധ്യമാർന്ന അനേകം ഗുണങ്ങൾ സഹിതം അറിയുന്നത് എന്തോരു സന്തോഷമായിരിക്കും! അവരോടുളള ഉററസ്നേഹം അതു ചെയ്യാനാഗ്രഹിക്കുന്നതിന് നമ്മെ പ്രേരിപ്പിക്കും. ഇപ്പോൾ എന്തുകൊണ്ട് തുടങ്ങിക്കൂടാ?
പുനരവലോകന ചർച്ച
● സഹോദരൻമാരോ സഹോദരിമാരോ തമ്മിൽ പ്രശ്നങ്ങൾ പൊന്തിവരുമ്പോൾ, അവയ്ക്ക് എങ്ങനെ തീരുമാനം ഉണ്ടാക്കണം? എന്തുകൊണ്ട്?
● നാം ആത്മീയമായി വളരുമ്പോൾ, നമ്മുടെ സ്നേഹവും ഏതു വിധങ്ങളിൽ വളരണം?
● അടുത്ത സുഹൃത്തുക്കളുടെ ഒരു വലയത്തെക്കാൾ കൂടുതൽ പേരോട് ഉററസ്നേഹം പ്രകടമാക്കുക സാദ്ധ്യമായിരിക്കുന്നതെങ്ങനെ?
[അധ്യയന ചോദ്യങ്ങൾ]