വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ഒന്നാമതു രാജ്യം അന്വേഷിച്ചു കൊണ്ടിരിക്കുക’

‘ഒന്നാമതു രാജ്യം അന്വേഷിച്ചു കൊണ്ടിരിക്കുക’

അധ്യായം 11

‘ഒന്നാമതു രാജ്യം അന്വേ​ഷി​ച്ചു കൊണ്ടി​രി​ക്കുക’

1. (എ)യേശു 1,900 വർഷം മുമ്പ്‌, ഒന്നാമതു രാജ്യം അന്വേ​ഷി​ക്കാൻ പറഞ്ഞ​തെ​ന്തു​കൊണ്ട്‌? (ബി) നാം നമ്മോ​ടു​തന്നെ ഏതു ചോദ്യം ചോദി​ക്കണം?

1 “അപ്പോൾ, ഒന്നാമതു രാജ്യ​വും അവന്റെ നീതി​യും അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കുക” എന്ന്‌ 1,900-ത്തിൽപരം വർഷം മുമ്പ്‌, ഗലീല​യിൽ ചെയ്‌ത ഒരു പ്രസം​ഗ​ത്തിൽ, യേശു തന്റെ ശ്രോ​താ​ക്കളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യു​ണ്ടാ​യി. എന്നാൽ എന്തു​കൊണ്ട്‌? ക്രിസ്‌തു​വി​ന്റെ സിംഹാ​സ​നാ​രോ​ഹ​ണ​ത്തി​നു​ളള സമയം അനേകം നൂററാ​ണ്ടു​കൾക്കു ശേഷമാ​യി​രു​ന്നി​ല്ലേ? അതെ. എന്നാൽ യഹോ​വ​യു​ടെ സ്വന്തം വിശു​ദ്ധ​നാ​മം സംസ്ഥാ​പി​ക്ക​പ്പെ​ടു​ന്ന​തി​നും ഭൂമിയെ സംബന്ധിച്ച അവന്റെ മഹത്തായ ഉദ്ദേശ്യം നിവർത്തി​ക്ക​പ്പെ​ടു​ന്ന​തി​നു​മു​ളള ഉപാധി ആ മശി​ഹൈ​ക​രാ​ജ്യ​മാണ്‌. ഇതിന്റെ പ്രാധാ​ന്യ​ത്തെ യഥാർത്ഥ​മാ​യി വിലമ​തി​ക്കുന്ന ഏതൊ​രു​വ​നും തന്റെ ജീവി​ത​ത്തിൽ രാജ്യ​ത്തിന്‌ ഒന്നാം സ്ഥാനം കൊടു​ക്കു​ന്ന​താ​യി​രി​ക്കും. അത്‌ ഒന്നാം നൂററാ​ണ്ടിൽ സത്യമാ​യി​രു​ന്നു, രാജ്യ​ഭ​രണം നടക്കുന്ന ഇപ്പോൾ അതു തീർച്ച​യാ​യും അങ്ങനെ​തന്നെ. നിങ്ങളു​ടെ ജീവി​ത​രീ​തി നിങ്ങൾ ദൈവ​രാ​ജ്യ​ത്തെ ഒന്നാമത്‌ അന്വേ​ഷി​ക്കു​ന്നു​ണ്ടെന്ന്‌ പ്രകട​മാ​ക്കു​ന്നു​വോ?—മത്താ. 6:33.

2. സാമാ​ന്യ​ജനം ആകാം​ക്ഷാ​പൂർവ്വം തേടുന്ന കാര്യ​ങ്ങ​ളേവ?

2 സാമാ​ന്യ​ജനം മററു കാര്യ​ങ്ങ​ളി​ലാണ്‌ കൂടുതൽ തൽപ്പര​രാ​യി​രി​ക്കു​ന്നത്‌. അവർ ധനവും, വസ്‌ത്ര​വും, ആഹാര​വും, പണം കൊടു​ത്തു​വാ​ങ്ങാൻ കഴിയുന്ന മററു ഭൗതി​ക​വ​സ്‌തു​ക്ക​ളും, ഉല്ലാസ​ങ്ങ​ളും ആകാം​ക്ഷാ​പൂർവ്വം തേടു​ക​യാണ്‌. (മത്താ. 6:31, 32) അവരുടെ ജീവി​ത​രീ​തി സ്വന്തം കാര്യ​ത്തി​ലും ഉല്ലാസ​ത്തി​ലു​മു​ളള ആസക്തിയെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു. അവരുടെ ജീവി​ത​ത്തിൽ ദൈവ​ത്തിന്‌ രണ്ടാം സ്ഥാന​മേ​യു​ളളു—അവർക്ക്‌ അവനിൽ അല്‌പ​മെ​ങ്കി​ലും വിശ്വാ​സ​മു​ണ്ടെ​ങ്കിൽ.

3. (എ) യേശു ഏതുതരം നിക്ഷേ​പങ്ങൾ അന്വേ​ഷി​ക്കാൻ തന്റെ ശിഷ്യൻമാ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചു, എന്തു​കൊണ്ട്‌? (ബി) ഭൗതി​കാ​വ​ശ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അമിത​മാ​യി ഉൽക്കണ്‌ഠ​പ്പെ​ടേ​ണ്ട​തി​ല്ലാ​ഞ്ഞ​തെ​ന്തു​കൊണ്ട്‌?

3 എന്നാൽ യേശു തന്റെ ശിഷ്യൻമാർക്ക്‌ ഈ ബുദ്ധി​യു​പ​ദേശം കൊടു​ത്തു: “ഭൂമി​യിൽ നിങ്ങൾക്കു​വേണ്ടി നിക്ഷേ​പങ്ങൾ ശേഖരി​ക്കു​ന്നതു നിർത്തുക,” എന്തു​കൊ​ണ്ടെ​ന്നാൽ അങ്ങനെ​യു​ളള സ്വത്തു​ക്ക​ളൊ​ന്നും എന്നേക്കും നിലനിൽക്കു​ന്നില്ല. “മറിച്ച്‌,” യഹോ​വയെ സേവി​ക്കു​ന്ന​തി​നാൽ “നിങ്ങൾക്കു​വേണ്ടി സ്വർഗ്ഗ​ത്തിൽ നിക്ഷേ​പങ്ങൾ ശേഖരി​ക്കുക” എന്ന്‌ അവൻ പറഞ്ഞു. തങ്ങളുടെ ശ്രദ്ധ ദൈ​വേഷ്ടം ചെയ്യുക എന്ന ഒരൊററ സംഗതി​യിൽ കേന്ദ്രീ​ക​രി​ച്ചു​കൊണ്ട്‌ അവരുടെ കണ്ണ്‌ “ലഘു”ആയി സൂക്ഷി​ക്കാൻ അവൻ തന്റെ അനുഗാ​മി​കളെ ശക്തമായി ഉപദേ​ശി​ച്ചു. “നിങ്ങൾക്ക്‌ ദൈവ​ത്തി​നു​വേ​ണ്ടി​യും ധനത്തി​നു​വേ​ണ്ടി​യും അടിമ​വേല ചെയ്യാൻ സാദ്ധ്യമല്ല” എന്ന്‌ അവൻ അവരോ​ടു പറഞ്ഞു. എന്നാൽ ഭക്ഷണം, വസ്‌ത്രം, അഭയം എന്നിങ്ങ​നെ​യു​ളള ഭൗതി​കാ​വ​ശ്യ​ങ്ങൾ സംബന്ധി​ച്ചെന്ത്‌? “ഉൽക്കണ്‌ഠ​പ്പെടൽ നിർത്തുക,” യേശു ബുദ്ധി​യു​പ​ദേ​ശി​ച്ചു. അവൻ അവരുടെ ശ്രദ്ധയെ പക്ഷിക​ളി​ലേക്കു തിരി​ച്ചു​വി​ട്ടു—ദൈവം അവയെ പോറ​റു​ന്നു. പുഷ്‌പ​ങ്ങ​ളിൽനിന്ന്‌ ഒരു പാഠം പഠിക്കാൻ അവൻ തന്റെ അനുഗാ​മി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു—ദൈവം അവയെ മനോ​ഹ​ര​മാ​യി വസ്‌ത്ര​മ​ണി​യി​ക്കു​ന്നു. യഹോ​വ​യു​ടെ ബുദ്ധി​ശ​ക്തി​യു​ളള മനുഷ്യ​ദാ​സൻമാർ ഇവയിൽ ഏതി​നെ​ക്കാ​ളും വിലയു​ള​ള​വ​രല്ലേ? “അപ്പോൾ, ഒന്നാമതു രാജ്യ​വും അവന്റെ നീതി​യും അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കുക, ഈ മറെറല്ലാ [അവശ്യ] വസ്‌തു​ക്ക​ളും നിങ്ങൾക്ക്‌ കൂട്ട​പ്പെ​ടും” എന്ന്‌ യേശു പറഞ്ഞു. (മത്താ. 6:19-34) നിങ്ങൾ അതു വിശ്വ​സി​ക്കു​ന്നു​വോ? നിങ്ങളു​ടെ പ്രവർത്ത​നങ്ങൾ അതു പ്രകട​മാ​ക്കു​ന്നു​വോ?

രാജ്യ സത്യത്തെ ഞെരു​ക്ക​രുത്‌?

4. ഒരു വ്യക്തി ഭൗതിക കാര്യ​ങ്ങൾക്ക്‌ വളരെ​യ​ധി​കം പ്രാധാ​ന്യം കൊടു​ക്കു​ന്നു​വെ​ങ്കിൽ പരിണ​ത​ഫലം എന്തായി​രി​ക്കാം? വിശദീ​ക​രി​ക്കുക.

4 ഒരു വ്യക്തി ഭൗതി​ക​കാ​ര്യ​ങ്ങ​ളിൽ അമിത​മാ​യി തൽപ്പര​നാ​ണെ​ങ്കിൽ ഫലം വിപൽക്ക​ര​മാ​യി​രി​ക്കാൻ കഴിയും. തനിക്ക്‌ രാജ്യ​ത്തിൽ താൽപ്പ​ര്യ​മു​ണ്ടെന്ന്‌ അയാൾ അവകാ​ശ​പ്പെ​ടു​ന്നു​വെ​ങ്കിൽപോ​ലും, തന്റെ ഹൃദയ​ത്തിൽ മററു കാര്യ​ങ്ങൾക്കാണ്‌ ഒന്നാം സ്ഥാനം കൊടു​ക്കു​ന്ന​തെ​ങ്കിൽ, രാജ്യ​സ​ത്യം ഞെരു​ക്ക​പ്പെ​ടും. (മത്താ. 13:18, 19, 22) ദൃഷ്ടാ​ന്ത​മാ​യി, ധനിക​നായ ഒരു യുവ ഭരണാ​ധി​കാ​രി “നിത്യ​ജീ​വൻ അവകാ​ശ​മാ​ക്കാൻ ഞാൻ എന്തു ചെയ്യണം?” എന്ന്‌ ഒരു സന്ദർഭ​ത്തിൽ യേശു​വി​നോ​ടു ചോദി​ച്ചു. യേശു​വി​ന്റെ മറുപ​ടി​യോ​ടു​ളള അയാളു​ടെ പ്രതി​വ​ചനം അയാൾ ഒരു ധാർമ്മിക ജീവിതം നയിക്കു​ന്ന​താ​യും മററു​ള​ള​വ​രോ​ടു നന്നായി പെരു​മാ​റു​ന്ന​താ​യും പ്രകട​മാ​ക്കി. എന്നാൽ അയാൾ തന്റെ ഭൗതിക സ്വത്തു​ക്ക​ളോ​ടു അമിത​മാ​യി പററി​നി​ന്നി​രു​ന്നു. അയാൾക്ക്‌ ക്രിസ്‌തു​വി​ന്റെ ഒരു അനുഗാ​മി​യാ​കു​ന്ന​തിന്‌ അനുകൂ​ല​മാ​യി അവയോ​ടു വിടപ​റ​യാൻ തന്നേത്തന്നെ പ്രേരി​പ്പി​ക്കാൻ കഴിഞ്ഞില്ല. അങ്ങനെ സ്വർഗ്ഗീയ രാജ്യ​ത്തിൽ ക്രിസ്‌തു​വി​നോ​ടു​കൂ​ടെ ഒരു ഭരണാ​ധി​കാ​രി​യാ​കു​ന്ന​തി​ലേക്കു തന്നെ നയിക്കാൻ കഴിയു​മാ​യി​രുന്ന ഒരു അവസരത്തെ അയാൾ പാഴാക്കി. ആ അവസര​ത്തിൽ യേശു പറഞ്ഞ​പ്ര​കാ​രം: “പണമു​ള​ളവർ ദൈവ​രാ​ജ്യ​ത്തിൽ കടക്കു​ന്നത്‌ എത്ര പ്രയാ​സ​മു​ളള ഒരു കാര്യ​മാ​യി​രി​ക്കും!”—മർക്കോ. 10:17-23.

5. (എ) പൗലോസ്‌ എന്തിൽ തൃപ്‌ത​നാ​യി​രി​ക്കാൻ തിമൊ​ഥെ​യോ​സി​നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു, എന്തു​കൊണ്ട്‌? (ബി) സാത്താൻ വിനാ​ശ​ക​മായ ഒരു കെണി​യാ​യി “പണസ്‌നേഹ”ത്തെ ഉപയോ​ഗി​ക്കു​ന്ന​തെ​ങ്ങനെ?

5 വർഷങ്ങൾ കഴിഞ്ഞ്‌, അപ്പോ​സ്‌ത​ല​നായ പൗലോസ്‌ അന്ന്‌ ഒരു സമ്പന്ന വ്യാപാ​ര​കേ​ന്ദ്ര​മായ എഫേസൂ​സി​ലാ​യി​രുന്ന തിമൊ​ഥെ​യോ​സി​നെ​ഴു​തി. അവൻ അവനെ ഇങ്ങനെ അനുസ്‌മ​രി​പ്പി​ച്ചു: “നാം ലോക​ത്തി​ലേക്കു യാതൊ​ന്നും കൊണ്ടു​വ​ന്നി​ട്ടില്ല, നമുക്ക്‌ യാതൊ​ന്നും പുറ​ത്തേക്ക്‌ കൊണ്ടു​പോ​കാ​നും കഴിക​യില്ല. ആകയാൽ, ആഹാര​വും വസ്‌ത്ര​വു​മു​ണ്ടെ​ങ്കിൽ നാം അവയാൽ തൃപ്‌ത​രാ​യി​രി​ക്കും.” തനിക്കും തന്റെ കുടും​ബ​ത്തി​നും​വേണ്ടി അനു​യോ​ജ്യ​മായ “ആഹാര​വും വസ്‌ത്ര​വും” പ്രദാനം ചെയ്യാൻ ജോലി​ചെ​യ്യു​ന്നത്‌ ഉചിത​മാണ്‌. എന്നാൽ “സമ്പന്നരാ​കാൻ നിശ്ചയി​ച്ചി​രി​ക്കു​ന്നവർ ഒരു പരീക്ഷ​യി​ലും കെണി​യി​ലും മനുഷ്യ​രെ നാശത്തി​ലും കെടു​തി​യി​ലും ആഴ്‌ത്തി​ക്ക​ള​യുന്ന നിരർത്ഥ​ക​വും ഹാനി​ക​ര​വു​മായ അനേകം ആഗ്രഹ​ങ്ങ​ളി​ലും അകപ്പെ​ടു​ന്നു” എന്ന്‌ പൗലോസ്‌ മുന്നറി​യി​പ്പു​കൊ​ടു​ത്തു. സാത്താൻ ഉപായി​യാണ്‌. ആദ്യം അവൻ ചെറിയ വിധങ്ങ​ളിൽ ഒരു വ്യക്തിയെ വശീക​രി​ച്ചേ​ക്കാം. മിക്ക​പ്പോ​ഴും അതേ തുടർന്ന്‌ കുറേ​ക്കൂ​ടെ വലിയ സമ്മർദ്ദം—ഒരുപക്ഷേ ശമ്പളക്കൂ​ടു​ത​ലു​ള​ള​തെ​ങ്കി​ലും മുമ്പ്‌ ആത്മീയ കാര്യ​ങ്ങൾക്ക്‌ മാററി​വെ​ച്ചി​രുന്ന സമയം ആവശ്യ​പ്പെ​ടുന്ന ഒരു ഉദ്യോ​ഗ​ക്ക​യ​റ​റ​ത്തി​ന്റെ അവസരം—ഉണ്ടാകു​ന്നു. നാം ജാഗ്രത പുലർത്തു​ന്നി​ല്ലെ​ങ്കിൽ, “പണസ്‌നേഹ”ത്തിന്‌ സർവ്വ​പ്ര​ധാ​ന​മായ രാജ്യ​താൽപ്പ​ര്യ​ങ്ങളെ ഞെരു​ക്കാൻ കഴിയും. പൗലോസ്‌ പ്രസ്‌താ​വിച്ച പ്രകാരം, “ഈ [പണ] സ്‌നേഹം എത്തിപ്പി​ടി​ച്ചു​കൊണ്ട്‌ ചിലർ വിശ്വാ​സ​ത്തിൽനിന്ന്‌ വഴി​തെ​റ​റി​ക്ക​പ്പെ​ടു​ക​യും അനേകം വേദന​ക​ളോ​ടെ തങ്ങളേ​ത്തന്നെ ആസകലം കുത്തി​മു​റി​വേൽപ്പി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.”.—1 തിമൊ. 6:7-10.

6. (എ) കെണി​യി​ല​ക​പ്പെ​ടു​ന്ന​തൊ​ഴി​വാ​ക്കാൻ നാം എന്തു ചെയ്യേ​ണ്ട​താണ്‌? (ബി) ഇന്നത്തെ ലോക​സാ​മ്പ​ത്തി​ക​സ്ഥി​തി​യു​ടെ വീക്ഷണ​ത്തിൽ അത്‌ പ്രാ​യോ​ഗി​ക​മാ​ണോ?

6 തന്റെ ക്രിസ്‌തീയ സഹോ​ദ​ര​നോ​ടു​ളള യഥാർത്ഥ​സ്‌നേ​ഹ​ത്തോ​ടെ, പൗലോസ്‌ “ഇവ വിട്ട്‌ ഓടി​പ്പോ​കുക” എന്നും “വിശ്വാ​സ​ത്തി​ന്റെ നല്ല പോർ പൊരു​തുക” എന്നും ശക്തമായി തിമൊ​ഥെ​യോ​സി​നെ ഉപദേ​ശി​ച്ചു. (1 തിമൊ. 6:11, 12) നാം നമ്മുടെ ചുററു​മു​ളള ലോക​ത്തി​ന്റെ ഭൗതി​കാ​സക്ത ജീവി​ത​രീ​തി​യോ​ടൊത്ത്‌ അടിച്ചു​നീ​ക്ക​പ്പെ​ടു​ന്ന​തൊ​ഴി​വാ​ക്ക​ണ​മെ​ങ്കിൽ, അതിന്‌ ആത്മാർത്ഥ​മായ ശ്രമം ആവശ്യ​മാണ്‌. എന്നാൽ നാം നമ്മുടെ വിശ്വാ​സ​ത്തിന്‌ അനു​യോ​ജ്യ​മാ​യി തീവ്ര​ശ്രമം ചെയ്യു​ന്നു​വെ​ങ്കിൽ യഹോവ ഒരിക്ക​ലും നമ്മെ ഉപേക്ഷി​ക്കു​ക​യില്ല. ഉയർന്ന വിലക​ളും വിപു​ല​വ്യാ​പ​ക​മായ തൊഴി​ലി​ല്ലാ​യ്‌മ​യും ഗണ്യമാ​ക്കാ​തെ, നമുക്ക്‌ യഥാർത്ഥ​ത്തിൽ ആവശ്യ​മു​ളളവ ലഭിക്കു​ന്നു​വെന്ന്‌ അവൻ ഉറപ്പു​വ​രു​ത്തും.—എബ്രാ. 13:5, 6.

ആദിമ ശിഷ്യൻമാർ മാതൃക വെക്കുന്നു

7. യേശു അപ്പോ​സ്‌ത​ലൻമാ​രെ യിസ്രാ​യേ​ലിൽ പ്രസം​ഗി​ക്കാ​ന​യ​ച്ച​പ്പോൾ അവൻ അവർക്ക്‌ എന്തു നിർദ്ദേ​ശങ്ങൾ കൊടു​ത്തു, അവ ഉചിത​മാ​യി​രു​ന്ന​തെ​ന്തു​കൊണ്ട്‌?

7 യേശു തന്റെ അപ്പോ​സ്‌ത​ലൻമാർക്ക്‌ അനു​യോ​ജ്യ​മായ പരിശീ​ലനം കൊടു​ത്ത​ശേഷം, അവൻ അവരെ സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തിന്‌ യിസ്രാ​യേ​ലിൽ അയച്ചു. “സ്വർഗ്ഗ​രാ​ജ്യം സമീപി​ച്ചി​രി​ക്കു​ന്നു.” അത്‌ എത്ര പുളക​പ്ര​ദ​മായ സന്ദേശ​മാ​യി​രു​ന്നു! മശി​ഹൈ​ക​രാ​ജാ​വായ യേശു​ക്രി​സ്‌തു അവരുടെ മദ്ധ്യേ ഉണ്ടായി​രു​ന്നു. അപ്പോ​സ്‌ത​ലൻമാർ ദൈവ​സേ​വ​ന​ത്തിന്‌ തങ്ങളേ​ത്തന്നെ അർപ്പി​ക്കു​ക​യാ​യി​രു​ന്ന​തു​കൊണ്ട്‌, ദൈവം അവരെ പരിപാ​ലി​ക്കു​മെ​ന്നു​ളള വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കാൻ യേശു അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. തന്നിമി​ത്തം: “യാത്രക്ക്‌ യാതൊ​ന്നും എടുക്ക​രുത്‌, വടിയോ ഭക്ഷണസ​ഞ്ചി​യോ അപ്പമോ വെളളി​നാ​ണ​യ​മോ അരുത്‌; രണ്ട്‌ ഉളളങ്കി​ക​ളും എടുക്ക​രുത്‌. എന്നാൽ നിങ്ങൾ ഒരു ഭവനത്തിൽ പ്രവേ​ശി​ക്കു​ന്ന​ട​ത്തെ​ല്ലാം അവിടെ പാർക്കു​ക​യും അവിടെ നിന്നു വിട്ടു​പോ​കു​ക​യും ചെയ്യുക” എന്ന്‌ അവൻ പറഞ്ഞു. (മത്താ. 10:5-10; ലൂക്കോ. 9:1-6; 10:4-7) അവരുടെ ആവശ്യങ്ങൾ സഹയി​സ്രാ​യേ​ല്യ​രു​ടെ കൈക​ളാൽ നിറ​വേ​റ​റ​പ്പെ​ടു​ന്ന​തിൽ യഹോവ ശ്രദ്ധി​ക്കും. അവരുടെ ഇടയിൽ അപരി​ചി​ത​രോ​ടു​ളള അതിഥി​പ്രി​യം പതിവാ​യി​രു​ന്നു.

8. (എ) തന്റെ മരണത്തിന്‌ അല്‌പം മുമ്പ്‌ യേശു വ്യത്യസ്‌ത നിർദ്ദേ​ശങ്ങൾ കൊടു​ത്ത​തെ​ന്തു​കൊണ്ട്‌? (ബി) എന്നുവ​രി​കി​ലും, അപ്പോ​ഴും അവരുടെ ജീവി​ത​ത്തിൽ എന്ത്‌ ഒന്നാം​സ്ഥാ​ന​ത്താ​യി​രി​ക്ക​ണ​മാ​യി​രു​ന്നു?

8 പിന്നീട്‌, തന്റെ മരണത്തി​നു തൊട്ടു​മുമ്പ്‌, അപ്പോ​സ്‌ത​ലൻമാർ മാററം ഭവിച്ച സാഹച​ര്യ​ങ്ങ​ളിൽ പ്രവർത്തി​ക്കു​ന്ന​താ​ണെ​ന്നു​ളള വസ്‌തുത സംബന്ധിച്ച്‌ യേശു അവരെ ജാഗരൂ​ക​രാ​ക്കി. ഔദ്യോ​ഗിക എതിർപ്പി​ന്റെ ഫലമായി യിസ്രാ​യേ​ലിൽ വളരെ മനസ്സോ​ടെ അതിഥി​പ്രി​യം പ്രകട​മാ​ക്ക​പ്പെ​ടാ​തി​രു​ന്നേ​ക്കാം. കൂടാതെ, അവർ പെട്ടെ​ന്നു​തന്നെ രാജ്യ​ദൂത്‌ വിജാ​തീയ ദേശങ്ങ​ളി​ലേക്ക്‌ എത്തിക്കു​ന്ന​താ​യി​രി​ക്കും. അപ്പോൾ, അവർ ഒരു “പണസഞ്ചി”യും ഒരു “ഭക്തണസഞ്ചി”യും എടുക്ക​ണ​മാ​യി​രു​ന്നു. എന്നിരു​ന്നാ​ലും, ആവശ്യ​മായ ആഹാര​വും വസ്‌ത്ര​വും നേടു​ന്ന​തി​നു​ളള അവരുടെ ശ്രമങ്ങളെ ദൈവം അനു​ഗ്ര​ഹി​ക്കു​മെ​ന്നു​ളള ഉറപ്പോ​ടെ അവർ ഒന്നാമതു യഹോ​വ​യു​ടെ രാജ്യ​വും അവന്റെ നീതി​യും അന്വേ​ഷി​ച്ചു​കൊ​ണ്ടേ​യി​രി​ക്ക​ണ​മാ​യി​രു​ന്നു.—ലൂക്കോ. 22:35-37.

9. (എ) പൗലോസ്‌ രാജ്യത്തെ ഒന്നാം​സ്ഥാ​നത്തു നിർത്തി​യ​തെ​ങ്ങനെ? (ബി) അവന്റെ ശാരീ​രി​കാ​വ​ശ്യ​ങ്ങൾ എങ്ങനെ സാധിച്ചു? (സി) അവൻ ഈ കാര്യങ്ങൾ സംബന്ധിച്ച്‌ മററു​ള​ള​വർക്ക്‌ എന്തു ബുദ്ധി​യു​പ​ദേശം കൊടു​ത്തു?

9 യേശു​വി​ന്റെ ബുദ്ധി​യു​പ​ദേശം ബാധക​മാ​ക്കു​ന്നതു സംബന്ധിച്ച്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ നല്ല ദൃഷ്ടാന്തം വെച്ചു. പൗലോസ്‌ തന്റെ ജീവി​തത്തെ ശുശ്രൂ​ഷയെ കേന്ദ്രീ​ക​രി​ച്ചു കെട്ടു​പണി ചെയ്‌തു. (പ്രവൃ. 20:24, 25) അവൻ ഒരു പ്രദേ​ശത്തു പ്രസം​ഗി​ക്കാൻ പോയ​പ്പോൾ അവൻ കൂടാ​ര​പ്പ​ണി​യി​ലേർപ്പെ​ട്ടു​കൊണ്ട്‌ സ്വന്തം ഭൗതി​കാ​വ​ശ്യ​ങ്ങൾ നിറ​വേ​ററി. മററു​ള​ളവർ തന്നെ പരിപാ​ലി​ക്കാൻ അവൻ പ്രതീ​ക്ഷി​ച്ചില്ല. (പ്രവൃ. 18:1-4; 1 തെസ്സ. 2:9; 1 കൊരി. 9:18) എന്നിരു​ന്നാ​ലും, ആതിഥ്യ​വും ദാനങ്ങ​ളും നൽകി തങ്ങളുടെ സ്‌നേ​ഹ​വും വിലമ​തി​പ്പും പ്രകട​മാ​ക്കാൻ മററു​ള​ളവർ ആഗ്രഹി​ച്ച​പ്പോൾ അവൻ നന്ദിപൂർവ്വം അവ സ്വീക​രി​ച്ചു. (പ്രവൃ. 16:15, 34; ഫിലി. 4:15-17) പ്രസം​ഗി​ക്കാൻ പോകു​ന്ന​തിന്‌ തങ്ങളുടെ കുടും​ബ​ക​ട​പ്പാ​ടു​കൾ അവഗണി​ക്കാൻ അവൻ ക്രിസ്‌തീയ സ്‌ത്രീ​പു​രു​ഷൻമാ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചില്ല, എന്നാൽ തങ്ങളുടെ വിവിധ ഉത്തരവാ​ദി​ത്ത​ങ്ങളെ ഒരു സന്തുലിത വിധത്തിൽ കൈകാ​ര്യം ചെയ്യാ​നാണ്‌ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌. തങ്ങളുടെ കൈകൾ കൊണ്ട്‌ വേല ചെയ്യാ​നും തങ്ങളുടെ കുടും​ബ​ങ്ങളെ സ്‌നേ​ഹി​ക്കാ​നും മററു​ള​ള​വർക്ക്‌ ഉദാര​മാ​യി പങ്കു​വെ​ക്കാ​നും അവൻ അവരെ ബുദ്ധി​യു​പ​ദേ​ശി​ച്ചു. (എഫേ. 4:28; 2 തെസ്സ. 3:7-12; തീത്തോ. 2:3-5) ഭൗതിക സ്വത്തു​ക്ക​ളി​ലല്ല, ദൈവ​ത്തിൽ വിശ്വാ​സ​മർപ്പി​ക്കാ​നും ജീവി​ത​ത്തി​ലെ പ്രാധാ​ന്യ​മേ​റിയ കാര്യങ്ങൾ എന്താ​ണെന്നു തങ്ങൾക്ക്‌ യഥാർത്ഥ​മാ​യി മനസ്സി​ലാ​കു​ന്നു​ണ്ടെന്ന്‌ പ്രകട​മാ​ക്കുന്ന ഒരു വിധത്തിൽ തങ്ങളുടെ ജീവി​തത്തെ ഉപയോ​ഗി​ക്കാ​നും കൂടെ അവൻ അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. യേശു​വി​ന്റെ ഉപദേ​ശ​ങ്ങ​ളോ​ടു​ളള ചേർച്ച​യിൽ അത്‌ ഒന്നാമതു ദൈവ​രാ​ജ്യ​വും അവന്റെ നീതി​യും അന്വേ​ഷി​ക്കു​ന്ന​തി​നെ അർത്ഥമാ​ക്കി.—ഫിലി. 1:9-11.

രാജ്യത്തെ നിങ്ങളു​ടെ ജീവി​ത​ത്തിൽ ഒന്നാമതു വെക്കുക

10. (എ) ‘ഒന്നാമതു രാജ്യം അന്വേ​ഷി​ക്കുക’ എന്നതിന്റെ അർത്ഥ​മെന്ത്‌? (ബി) എന്നാൽ എന്ത്‌ അവഗണി​ക്ക​രുത്‌?

10 നാം വ്യക്തി​പ​ര​മാ​യി എത്ര​ത്തോ​ളം മററു​ള​ള​വർക്ക്‌ രാജ്യ​സു​വാർത്ത പങ്കു​വെ​ക്കു​ന്നു? ഭാഗി​ക​മാ​യി, അതു നമ്മുടെ സാഹച​ര്യ​ങ്ങ​ളെ​യും, ഒരു വലിയ അളവിൽ, നമ്മുടെ വിലമ​തി​പ്പി​ന്റെ ആഴത്തെ​യും ആശ്രയി​ച്ചി​രി​ക്കു​ന്നു. ‘നിങ്ങൾക്കു മറെറാ​ന്നും ചെയ്യാ​നി​ല്ലാ​ത്ത​പ്പോൾ രാജ്യം അന്വേ​ഷി​ക്കുക’ എന്ന്‌ യേശു പറഞ്ഞി​ല്ലെന്ന്‌ ഓർക്കുക. ‘നിങ്ങൾ വല്ലപ്പോ​ഴും രാജ്യ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ക്കു​ന്ന​ട​ത്തോ​ളം കാലം നിങ്ങൾ വേണ്ടതു ചെയ്യു​ന്നുണ്ട്‌’ എന്നും അവൻ പറഞ്ഞില്ല. ‘രാജ്യ​താ​ത്‌പ​ര്യ​ങ്ങൾക്കു​വേണ്ടി തീക്ഷ്‌ണ​മാ​യി തുടക്ക​മി​ടുക; എന്നാൽ നൂതന​ക്രമം താമസി​ക്കു​ന്നു​വെന്നു തോന്നു​ന്നു​വെ​ങ്കിൽ ദൈവ​സേ​വ​ന​ത്തിൽ എന്തെങ്കി​ലു​മൊ​ക്കെ ചെയ്യുക, എന്നാൽ കൂടു​ത​ലും മററു​ള​ള​വ​രെ​പ്പോ​ലെ ജീവി​ക്കുക’ എന്നും അവൻ പറഞ്ഞില്ല. രാജ്യ​ത്തി​ന്റെ പ്രാധാ​ന്യം നന്നായി അറിഞ്ഞി​രു​ന്ന​തി​നാൽ, അവൻ ഈ കാര്യ​ത്തി​ലു​ളള പിതാ​വി​ന്റെ ഇഷ്ടം ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “അവന്റെ രാജ്യം തുടർച്ച​യാ​യി അന്വേ​ഷി​ക്കുക.” അല്ലെങ്കിൽ, അപ്പോ​സ്‌ത​ല​നായ മത്തായി അതു രേഖ​പ്പെ​ടു​ത്തി​യ​പ്ര​കാ​രം “അപ്പോൾ, ഒന്നാമത്‌ രാജ്യ​വും അവന്റെ നീതി​യും അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കുക.” (ലൂക്കോ. 12:31; മത്താ. 6:33) നമ്മു​ടെ​യും നമ്മുടെ കുടും​ബ​ങ്ങ​ളു​ടെ​യും ശാരീ​രി​കാ​വ​ശ്യ​ങ്ങൾ സാധി​ക്കു​ന്ന​തിന്‌ എന്തെങ്കി​ലും ജോലി ചെയ്യേ​ണ്ട​താ​വ​ശ്യ​മാ​ണെന്ന്‌ നമ്മിൽ മിക്കവ​രും കണ്ടെത്തു​ന്നു​വെ​ങ്കി​ലും, നമുക്ക്‌ യഥാർത്ഥ​ത്തിൽ വിശ്വാ​സ​മു​ണ്ടെ​ങ്കിൽ, ദൈവം തന്റെ രാജ്യ​ത്തോ​ടു​ളള ബന്ധത്തിൽ നമുക്കു നൽകി​യി​രി​ക്കുന്ന വേലയെ ചുററി​പ്പ​റ​റി​യാ​യി​രി​ക്കും നമ്മുടെ ജീവിതം. അതേസ​മയം, നാം നമ്മുടെ കുടുംബ ഉത്തരവാ​ദി​ത്തങ്ങൾ അവഗണി​ക്കു​ക​യില്ല.—1 തിമൊ. 5:8; സദൃശ. 29:15.

11. (എ) രാജ്യ​സ​ന്ദേശം പരത്തു​ന്ന​തിൽ എല്ലാവർക്കും ഒരേ അളവിൽ പ്രവർത്തി​ക്കാൻ കഴിക​യി​ല്ലെ​ന്നു​ളള വസ്‌തു​തയെ യേശു ദൃഷ്ടാ​ന്തീ​ക​രി​ച്ച​തെ​ങ്ങനെ? (ബി) ഏതു ഘടകങ്ങൾക്ക്‌ ഇതി​നോ​ടു ബന്ധമുണ്ട്‌?

11 നമ്മിൽ ചിലർക്ക്‌ വയൽശു​ശ്രൂ​ഷക്ക്‌ മററു​ള​ള​വ​രെ​ക്കാൾ കൂടുതൽ സമയം ചെലവ​ഴി​ക്കാൻ സാധി​ക്കു​ന്നു. എന്നാൽ വിവി​ധ​തരം മണ്ണി​നെ​ക്കു​റി​ച്ചു​ളള തന്റെ ഉപമയിൽ നല്ല മണ്ണി​നോ​ടു സമാന​മായ ഹൃദയ​മു​ളള എല്ലാവ​രും ഫലം കായി​ക്കു​മെന്ന്‌ യേശു പ്രകട​മാ​ക്കി. എത്ര​ത്തോ​ളം? വ്യക്തി​ക​ളു​ടെ സാഹച​ര്യ​ങ്ങൾ വ്യത്യ​സ്‌ത​മാണ്‌. പ്രായ​വും ആരോ​ഗ്യ​വും കുടുംബ ഉത്തരവാ​ദി​ത്ത​ങ്ങ​ളു​മെ​ല്ലാം ഘടകങ്ങ​ളാണ്‌. എന്നാൽ യഥാർത്ഥ വിലമ​തി​പ്പു​ള​ള​പ്പോൾ വളരെ​യ​ധി​കം നിർവ്വ​ഹി​ക്കാൻ കഴിയും.—മത്താ. 13:19, 23.

12. ഏത്‌ ഉദാത്ത​മായ ആത്മീയ ലാക്കു​വെ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു പരിഗ​ണി​ക്കാൻ ചെറു​പ്പ​ക്കാർ വിശേ​ഷാൽ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടു​ന്നു?

12 രാജ്യ​ശു​ശ്രൂ​ഷ​യി​ലെ നമ്മുടെ പങ്കിനെ വികസി​പ്പി​ക്കാൻ നമ്മെ സഹായി​ക്കുന്ന ലാക്കുകൾ വെക്കു​ന്നതു നല്ലതാണ്‌. ചെറു​പ്പ​ക്കാർ തിമൊ​ഥെ​യോസ്‌ എന്ന തീക്ഷ്‌ണ​ത​യു​ണ്ടാ​യി​രുന്ന ആ യുവ ക്രിസ്‌ത്യാ​നി​യു​ടെ വിശിഷ്ട ദൃഷ്ടാ​ന്ത​ത്തെ​ക്കു​റിച്ച്‌ സഗൗരവം ചിന്തി​ക്കണം. (ഫിലി. 2:19-22) അവർ തങ്ങളുടെ ലൗകിക വിദ്യാ​ഭ്യാ​സം പൂർത്തി​യാ​ക്കു​മ്പോൾ മുഴു​സമയ ശുശ്രൂ​ഷ​യിൽ പ്രവേ​ശി​ക്കു​ന്ന​തി​നെ​ക്കാൾ മെച്ചമാ​യി അവർക്ക്‌ എന്തുണ്ടാ​യി​രി​ക്കാൻ കഴിയും? ഉദാത്ത​മായ ആത്മീയ ലാക്കുകൾ വെക്കു​ന്ന​തി​നാൽ പ്രായ​മേ​റി​യ​വർക്കും പ്രയോ​ജനം കിട്ടും.

13. (എ) രാജ്യ​സേ​വ​ന​ത്തിൽ നിങ്ങൾക്ക്‌ വ്യക്തി​പ​ര​മാ​യി എന്തു ചെയ്യാൻ പ്രാപ്‌തി​യു​ണ്ടെന്ന്‌ തീരു​മാ​നി​ക്കു​ന്ന​താർ? (ബി) നാം യഥാർത്ഥ​മാ​യി രാജ്യം ഒന്നാമത്‌ അന്വേ​ഷി​ക്കു​ന്നു​വെ​ങ്കിൽ, അത്‌ എന്തിന്റെ തെളി​വാണ്‌?

13 കൂടുതൽ ചെയ്യാൻ കഴിയു​മെന്ന്‌ നമുക്കു തോന്നി​യേ​ക്കാ​വു​ന്ന​വരെ നാം വിമർശി​ക്ക​രുത്‌. മറിച്ച്‌, നമ്മുടെ സ്വന്തം സാഹച​ര്യ​ങ്ങൾ അനുവ​ദി​ക്കുന്ന പൂർണ്ണ അളവോ​ളം നാം ദൈവത്തെ സേവി​ക്കേ​ണ്ട​തിന്‌ വ്യക്തി​പ​ര​മാ​യി മെച്ച​പ്പെ​ടാൻ ശ്രമി​ക്കു​ന്ന​തിന്‌ നാം വിശ്വാ​സ​ത്താൽ പ്രേരി​ത​രാ​കേ​ണ്ട​താണ്‌. (റോമ. 14:10-12; ഗലാ. 6:4) ഇയ്യോ​ബി​ന്റെ സംഗതി​യിൽ പ്രകട​മാ​ക്ക​പ്പെ​ട്ട​തു​പോ​ലെ, നാം മുഖ്യ​മാ​യി നമ്മുടെ ഭൗതിക സ്വത്തു​ക്ക​ളി​ലും നമ്മുടെ സ്വന്തം സുഖങ്ങ​ളി​ലും വ്യക്തി​പ​ര​മായ ക്ഷേമത്തി​ലു​മാണ്‌ തത്‌പ​ര​രാ​യി​രി​ക്കു​ന്ന​തെ​ന്നും ദൈവത്തെ സേവി​ക്കു​ന്ന​തി​ലു​ളള നമ്മുടെ ആന്തരം സ്വാർത്ഥ​പ​ര​മാ​ണെ​ന്നും സാത്താൻ വാദി​ക്കു​ന്നു. എന്നാൽ നാം വാസ്‌ത​വ​മാ​യി ഒന്നാമതു ദൈവ​രാ​ജ്യം അന്വേ​ഷി​ക്കു​ന്നു​വെ​ങ്കിൽ, കടുത്ത നുണയ​നായ പിശാച്‌ അങ്ങനെ​ത​ന്നെ​യാ​ണെന്നു തെളി​യി​ക്കു​ന്ന​തിൽ നമുക്ക്‌ ഒരു പങ്കു ലഭിക്കു​ന്നു. നമ്മുടെ ജീവി​ത​ത്തിൽ ഒന്നാം​സ്ഥാ​നം ഭൗതിക സ്വത്തു​ക്കൾക്കോ വ്യക്തി​പ​ര​മായ സുഖത്തി​നോ അല്ല, പിന്നെ​യോ ദൈവ​സേ​വ​ന​ത്തി​നാണ്‌ എന്ന്‌ നാം തെളിവു കൊടു​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌. അങ്ങനെ നാം യഹോ​വ​യോ​ടു​ളള നമ്മുടെ അഗാധ​സ്‌നേ​ഹ​ത്തെ​യും അവന്റെ പരമാ​ധി​കാ​ര​ത്തി​നു​ളള നമ്മുടെ വിശ്വസ്‌ത പിന്തു​ണ​യെ​യും സഹമനു​ഷ്യ​രോ​ടു​ളള നമ്മുടെ സ്‌നേ​ഹ​ത്തെ​യും വാക്കി​ലും പ്രവൃ​ത്തി​യി​ലും തെളി​യി​ക്കു​ന്നു.—സദൃശ. 27:11, ഇയ്യോ. 1:9-11; 2:4, 5.

14. (എ) വയൽസേ​വ​ന​ത്തി​നു​ളള ഒരു പട്ടിക പ്രയോ​ജ​നക​ര​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) അനേകം സാക്ഷികൾ എത്ര​ത്തോ​ളം വയൽശു​ശ്രൂ​ഷ​യിൽ പങ്കെടു​ക്കു​ന്നുണ്ട്‌, എന്തു​കൊണ്ട്‌?

14 ഒരു പ്രവർത്ത​ന​പ്പ​ട്ടി​കക്ക്‌, നാം മററു​വി​ധ​ത്തിൽ ചെയ്‌തു​തീർത്തേ​ക്കാ​വു​ന്ന​തിൽ കൂടുതൽ നിർവ്വ​ഹി​ക്കു​ന്ന​തിന്‌ നമ്മെ സഹായി​ക്കാൻ കഴിയും. തന്റെ ഉദ്ദേശ്യം നിറ​വേ​റ​റു​ന്ന​തിന്‌ യഹോ​വ​ക്കു​തന്നെ ‘നിയമിത സമയങ്ങൾ’ ഉണ്ട്‌. നാം അത്‌ അനുക​രി​ക്കു​ന്നതു നല്ലതാണ്‌. (പുറ. 9:5; മർക്കോ. 1:15; ഗലാ. 4:4) സാദ്ധ്യ​മെ​ങ്കിൽ, ഓരോ വാരത്തി​ലും ഒന്നോ അധിക​മോ നിയമിത സമയങ്ങ​ളിൽ വയൽശു​ശ്രൂ​ഷ​യിൽ പങ്കെടു​ക്കു​ന്നതു നല്ലതാണ്‌. ലോക​ത്തി​നു ചുററു​മു​ളള പതിനാ​യി​ര​ക്ക​ണ​ക്കിന്‌ യഹോ​വ​യു​ടെ സാക്ഷികൾ സഹായ​പ​യ​നി​യർമാ​രാ​യി പേർ ചാർത്തു​ക​യും സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തിൽ ദിവസ​വും ശരാശരി രണ്ടോ അധിക​മോ മണിക്കൂർ ചെലവ​ഴി​ക്കു​ന്ന​തിൽ സന്തോ​ഷി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. ചിലർ ഇതു ക്രമമാ​യി ചെയ്യുന്നു; മററു​ചി​ലർ ഓരോ വർഷവും ഏതാനും പ്രാവ​ശ്യം ചെയ്യുന്നു. വേറെ അനേകാ​യി​രങ്ങൾ നിരന്ത​ര​പ​യ​നി​യർമാ​രാ​യി സേവി​ക്കു​ക​യും രാജ്യ​സ​ന്ദേശം ഘോഷി​ക്കു​ന്ന​തിന്‌ ദിവസ​വും ശരാശരി മൂന്നു മണിക്കൂ​റെ​ങ്കി​ലും ഉപയോ​ഗി​ക്കു​ക​യും ചെയ്യുന്നു. മററു​ചി​ലർ പ്രത്യേ​ക​പ​യ​നി​യർമാ​രും മിഷന​റി​മാ​രു​മെ​ന്ന​നി​ല​യിൽ രാജ്യ​സേ​വ​ന​ത്തിൽ കൂടുതൽ സമയം​പോ​ലും ചെലവ​ഴി​ക്കു​ന്നു. യഥാർത്ഥ​മാ​യി വയൽശു​ശ്രൂ​ഷ​യിൽ ഏർപ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ങ്കി​ലും അല്ലെങ്കി​ലും അനു​യോ​ജ്യ​മായ ഏതവസ​ര​ത്തി​ലും ശ്രദ്ധി​ക്കുന്ന ഏവർക്കും രാജ്യ​പ്ര​ത്യാ​ശ പങ്കു​വെ​ക്കു​ന്ന​തി​നു​ളള അവസരങ്ങൾ നമുക്കു തേടാൻ കഴിയും. (യോഹ​ന്നാൻ 4:7-15 താരത​മ്യ​പ്പെ​ടു​ത്തുക.) “രാജ്യ​ത്തി​ന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യ​മാ​യി നിവസിത ഭൂമി​യി​ലെ​ല്ലാം പ്രസം​ഗി​ക്ക​പ്പെ​ടും, അപ്പോൾ അവസാനം വരും” എന്ന യേശു​വി​ന്റെ പ്രവച​ന​ത്തി​ന്റെ വിവക്ത​ക​ളെ​ക്കു​റിച്ച്‌ നമ്മളെ​ല്ലാം സഗൗരവം ചിന്തി​ക്കണം. നമ്മുടെ ആഗ്രഹം ആ വേലയിൽ നമ്മുടെ സാഹച​ര്യ​ങ്ങൾ അനുവ​ദി​ക്കു​ന്ന​ട​ത്തോ​ളം പൂർണ്ണ​മാ​യി പങ്കെടു​ക്കാ​നാ​യി​രി​ക്കണം.—മത്താ. 24:14; എഫേ. 5:15-17.

15. നമ്മുടെ ശുശ്രൂ​ഷ​യോ​ടു​ളള ബന്ധത്തിൽ, 1 കൊരി​ന്ത്യർ 15:58-ലെ ബുദ്ധി​യു​പ​ദേശം കാലോ​ചി​ത​മാ​ണെന്ന്‌ നിങ്ങൾ വിചാ​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

15 യഹോ​വ​യു​ടെ സാക്ഷികൾ, ഏതു രാഷ്‌ട്ര​ത്തിൽ ജീവി​ച്ചാ​ലും, ഭൂമി​യു​ടെ എല്ലാ ഭാഗങ്ങ​ളി​ലും, ഒററ​ക്കെ​ട്ടാ​യി ഈ മഹത്തായ സേവന​പ​ദ​വി​യിൽ സജീവ​മാ​യി പങ്കെടു​ക്കു​ന്നു. “കർത്താ​വി​നോ​ടു​ളള ബന്ധത്തിൽ നിങ്ങളു​ടെ അദ്ധ്വാനം വ്യർത്ഥ​മ​ല്ലെ​ന്ന​റി​ഞ്ഞു​കൊണ്ട്‌ കർത്താ​വി​ന്റെ വേലയിൽ ധാരാളം ചെയ്യാ​നു​ള​ള​വ​രാ​യി, ഉറപ്പു​ള​ള​വ​രും കുലു​ങ്ങാ​ത്ത​വ​രു​മാ​യി​ത്തീ​രുക” എന്ന നിശ്വസ്‌ത ബൈബി​ളു​പ​ദേശം അവർ തങ്ങൾക്കു​തന്നെ ബാധക​മാ​ക്കു​ന്നു.—1 കൊരി. 15:58.

പുനരവലോകന ചർച്ച

● ഒന്നാമതു രാജ്യം അന്വേ​ഷി​ക്കാൻ യേശു പറഞ്ഞ​പ്പോൾ എന്ത്‌ രണ്ടാം സ്ഥാനത്തു വെക്കണ​മെന്ന്‌ അവൻ സൂചി​പ്പി​ക്കു​ക​യാ​യി​രു​ന്നു?

● നമ്മു​ടെ​യും നമ്മുടെ കുടും​ബ​ങ്ങ​ളു​ടെ​യും ശാരീ​രി​കാ​വ​ശ്യ​ങ്ങൾ നോക്കു​ന്നതു സംബന്ധി​ച്ചു നമുക്ക്‌ എന്തു വീക്ഷണ​ഗതി ഉണ്ടായി​രി​ക്കണം? ദൈവം നമുക്ക്‌ എന്തു സഹായം നൽകും?

● നമുക്ക്‌ കുറെ പങ്കുണ്ടാ​യി​രി​ക്കു​ന്ന​ട​ത്തോ​ളം കാലം നാം രാജ്യ സേവന​ത്തിൽ എത്രമാ​ത്രം പ്രവർത്തി​ക്കു​ന്നു​വെ​ന്നത്‌ എന്തെങ്കി​ലും വ്യത്യാ​സ​മു​ള​വാ​ക്കു​ന്നു​വോ? എന്തു​കൊണ്ട്‌?

[അധ്യയന ചോദ്യ​ങ്ങൾ]