വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ദുഷ്ടാത്മ സേനകൾക്കെതിരെ പോരാടുക’

‘ദുഷ്ടാത്മ സേനകൾക്കെതിരെ പോരാടുക’

അധ്യായം 8

‘ദുഷ്ടാത്മ സേനകൾക്കെ​തി​രെ പോരാ​ടുക’

1. ദുഷ്ടാ​ത്മാ​ക്ക​ളു​ടെ പ്രവർത്തനം നമുക്ക്‌ പ്രത്യേ​കാൽ താൽപ്പ​ര്യ​മു​ള​ള​താ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

1 ഭൗതി​കത്വ മനഃസ്ഥി​തി​ക്കാ​രായ ആളുകൾ ദുഷ്ടാ​ത്മാ​ക്കളെ സംബന്ധിച്ച ആശയത്തെ പരിഹ​സി​ച്ചേ​ക്കാം. എന്നാൽ അത്‌ നിസ്സാ​ര​കാ​ര്യ​മല്ല. അവർ വിശ്വ​സി​ച്ചാ​ലും ഇല്ലെങ്കി​ലും, ഭൂത​പ്ര​വർത്തനം സകലരു​ടെ​യും​മേൽ സമ്മർദ്ദം ചെലു​ത്തു​ന്നുണ്ട്‌. യഹോ​വ​യു​ടെ ആരാധകർ ഒഴിവു​ള​ള​വരല്ല. യഥാർത്ഥ​ത്തിൽ, അവർ മുഖ്യ​ല​ക്ഷ്യ​മാണ്‌. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഈ പോരാ​ട്ടം സംബന്ധിച്ച്‌ നമ്മെ ജാഗരൂ​ക​രാ​ക്കി​ക്കൊണ്ട്‌ പറയുന്നു: “നമുക്ക്‌ ഒരു പോരാ​ട്ട​മു​ള​ളത്‌ ജഡരക്ത​ങ്ങൾക്കെ​തി​രാ​യി​ട്ടല്ല, പിന്നെ​യോ [ജഡരക്ത​മ​ണ്ഡ​ല​ത്തി​ല​ല്ലാത്ത] ഭരണകൂ​ട​ങ്ങൾക്കെ​തി​രാ​യിട്ട്‌, അധികാ​ര​ങ്ങൾക്കെ​തി​രാ​യിട്ട്‌, ഈ അന്ധകാ​ര​ത്തി​ന്റെ ലോക​ഭ​ര​ണാ​ധി​പൻമാർക്കെ​തി​രാ​യിട്ട്‌, സ്വർഗ്ഗീയ സ്ഥലങ്ങളി​ലെ ദുഷ്ടാ​ത്മ​സേ​ന​കൾക്കെ​തി​രാ​യിട്ട്‌, ആകുന്നു.” (എഫേ. 6:12) നമ്മുടെ നാളിൽ സമ്മർദ്ദം ഒരു സർവ്വകാല ഉച്ചാവ​സ്ഥ​യി​ലെ​ത്തി​യി​രി​ക്കു​ക​യാണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ സാത്താൻ സ്വർഗ്ഗ​ത്തിൽനിന്ന്‌ ബഹിഷ്‌ക്ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാണ്‌, അവന്റെ കാലം ഹ്രസ്വ​മാ​ണെ​ന്ന​റി​യു​ന്ന​തി​നാൽ കുപി​ത​നു​മാണ്‌.—വെളി. 12:12.

2. നമുക്ക്‌ മനുഷ്യാ​തീത ആത്മാക്കൾക്കെ​തി​രെ വിജയ​പ്ര​ദ​മാ​യി പോരാ​ടുക സാദ്ധ്യ​മാ​യി​രി​ക്കു​ന്ന​തെ​ങ്ങനെ?

2 നമ്മിലാർക്കെ​ങ്കി​ലും മനുഷ്യാ​തീത ആത്മസേ​ന​കൾക്കെ​തി​രാ​യു​ളള ഒരു പോരാ​ട്ട​ത്തിൽ എങ്ങനെ വിജയി​ക്കാൻ കഴിയും? യഹോ​വ​യി​ലു​ളള പൂർണ്ണ​മായ ആശ്രയ​ത്താൽ മാത്രം. നാം അവനെ ശ്രദ്ധി​ക്കു​ക​യും അവന്റെ വാക്കനു​സ​രി​ക്കു​ക​യും വേണം. അങ്ങനെ ചെയ്യു​ന്ന​തി​നാൽ, സാത്താ​ന്യ​നി​യ​ന്ത്ര​ണ​ത്തിൻ കീഴി​ലു​ള​ള​വർക്ക്‌ അനുഭ​വ​പ്പെ​ടുന്ന ശാരീ​രി​ക​വും ധാർമ്മി​ക​വും വൈകാ​രി​ക​വും മാനസി​ക​വു​മായ തകരാ​റിൽനിന്ന്‌ നമുക്ക്‌ ഒഴിവാ​ക്ക​പ്പെ​ടാൻ കഴിയും.—എഫേ. 6:11; യാക്കോ: 4:7.

സ്വർഗ്ഗീയ സ്ഥലങ്ങളി​ലെ ലോക ഭരണാ​ധി​പൻമാർ

3. സാത്താൻ എന്തി​നോ​ടും, ആരോ​ടും, ദുഷ്ടമാ​യി എതിർക്കു​ന്നു?

3 യഹോവ സ്വർഗ്ഗ​ങ്ങ​ളി​ലെ തന്റെ അനുകൂ​ല​സ്ഥാ​ന​ത്തു​നിന്ന്‌ ദർശി​ക്കുന്ന പ്രകാരം അവൻ ലോകാ​വ​സ്ഥയെ നമുക്കു​വേണ്ടി ഭംഗ്യ​ന്ത​രേണ വർണ്ണി​ക്കു​ന്നു. അവൻ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാന്‌ ഒരു ദർശനം കാണി​ച്ചു​കൊ​ടു​ത്തു, അതിൽ പൊ. യു. 1914-ൽ സ്വർഗ്ഗ​ത്തിൽ ജനിപ്പി​ക്ക​പ്പെ​ടു​ന്ന​യു​ടനെ ദൈവ​ത്തി​ന്റെ മശി​ഹൈക രാജ്യത്തെ സാദ്ധ്യ​മെ​ങ്കിൽ വിഴു​ങ്ങാൻ നിലയു​റ​പ്പി​ച്ചി​രി​ക്കുന്ന “തീനി​റ​മു​ളള ഒരു മഹാസർപ്പ”മായി സാത്താൻ ചിത്രീ​ക​രി​ക്ക​പ്പെട്ടു. അതിൽ പരാജ​യ​പ്പെ​ട്ട​പ്പോൾ സാത്താൻ ദൈവ​ത്തി​ന്റെ സ്‌ത്രീ​യു​ടെ ഉപഭാ​ഗ​മായ, ആ രാജ്യ​ത്തി​ന്റെ ദൃശ്യ പ്രതി​നി​ധി​കൾക്കെ​തി​രെ ദുഷ്ടപീ​ഡ​ന​ത്തി​ന്റെ ഒരു പ്രളയം ഇളക്കി​വി​ട്ടു.—വെളി. 12:3, 4, 13, 17.

4. (എ) മാനുഷ ഗവൺമെൻറു​ക​ളു​ടെ അധികാ​ര​ത്തി​ന്റെ ഉറവു സംബന്ധിച്ച ഏതു വസ്‌തുത സംബന്ധിച്ച്‌ ബൈബിൾ നമ്മെ ജാഗരൂ​ക​രാ​ക്കു​ന്നു? (ബി) സകല രാഷ്‌ട്രീയ ഭരണാ​ധി​കാ​രി​ക​ളും ഇപ്പോൾ എന്തി​ലേക്ക്‌ കൂട്ടി​ച്ചേർക്ക​പ്പെ​ടു​ന്നു, ആരാൽ?

4 യോഹ​ന്നാ​നു​ണ്ടായ ആ വെളി​പ്പാ​ടിൽ മനുഷ്യ​ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ ശക്തിയു​ടെ​യും അധികാ​ര​ത്തി​ന്റെ​യും ഉറവും തുറന്നു​കാ​ണി​ച്ചി​രി​ക്കു​ന്നു. 7 തലയും 10 കൊമ്പു​മു​ളള ഒരു സംയുക്ത കാട്ടു​മൃ​ഗത്തെ അവനു കാണി​ച്ചു​കൊ​ടു​ത്തു, അത്‌ “സകല ഗോ​ത്ര​ത്തിൻമേ​ലും ജനത്തിൻമേ​ലും ഭാഷ​മേ​ലും ജനതയു​ടെ മേലും” അധികാ​ര​മു​ളള ഒരു മൃഗമാ​യി​രു​ന്നു. ഇത്‌ ഒരൊററ ഭരണകൂ​ട​ത്തെയല്ല, പിന്നെ​യോ ആഗോള രാഷ്‌ട്രീയ വ്യവസ്ഥി​തി​യെ​യാണ്‌ പ്രതി​നി​ധാ​നം ചെയ്യു​ന്നത്‌. “മഹാസർപ്പം [പിശാ​ചായ സാത്താൻ] മൃഗത്തിന്‌ അതിന്റെ ശക്തിയും അതിന്റെ സിംഹാ​സ​ന​വും വലിയ അധികാ​ര​വും കൊടു​ത്തു”വെന്ന്‌ യോഹ​ന്നാ​നോട്‌ അറിയി​ക്ക​പ്പെട്ടു. (വെളി​പ്പാട്‌ 13:1, 2, 7; ലൂക്കോസ്‌ 4:5, 6 താരത​മ്യ​പ്പെ​ടു​ത്തുക.) രാഷ്‌ട്രീ​യ​ഭ​ര​ണാ​ധി​കാ​രി​കൾക്ക്‌ ഏതെങ്കി​ലും മതമു​ണ്ടാ​യി​രു​ന്നാ​ലും, “മൃഗ”ത്തിലെ അംഗരാ​ഷ്‌ട്ര​ങ്ങ​ളൊ​ന്നും യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തി​നും അവന്റെ അഭിഷിക്ത രാജാ​വായ യേശു​ക്രി​സ്‌തു​വി​നും കീഴ്‌പ്പെ​ടു​ന്നില്ല. അവയെ​ല്ലാം അവയുടെ സ്വന്തം പരമാ​ധി​കാ​ര​ത്തോ​ടു പററി​നിൽക്കാൻ പോരാ​ടു​ക​യാണ്‌. ഇന്ന്‌, വെളി​പ്പാ​ടു പ്രകട​മാ​ക്കു​ന്ന​തു​പോ​ലെ, “ഭൂതങ്ങ​ളാൽ നിശ്വ​സ്‌ത​മായ മൊഴി​കൾ” അവയെ​യെ​ല്ലാം ഹാർ-മെഗ​ദ്ദോ​നി​ലെ “സർവ്വശ​ക്ത​നായ ദൈവ​ത്തി​ന്റെ മഹാദി​വ​സ​ത്തി​ലെ യുദ്ധ”ത്തിലേക്ക്‌ കൂട്ടി​ച്ചേർത്തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. (വെളി. 16:13, 14, 16) തീർച്ച​യാ​യും, അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എഴുതി​യ​തു​പോ​ലെ, “ലോക ഭരണാ​ധി​പൻമാർ” വെറും മനുഷ്യ​രല്ല, പിന്നെ​യോ “സ്വർഗ്ഗീയ സ്ഥലങ്ങളി​ലെ ദുഷ്ടാ​ത്മ​സേ​ന​കളാ”ണ്‌. (എഫേ. 6:12) യഹോ​വ​യു​ടെ സത്യാ​രാ​ധ​ക​രെന്നു തെളി​യി​ക്കാ​നു​ളള എല്ലാവ​രും അതിന്റെ പൂർണ്ണ പ്രാധാ​ന്യം ഗ്രഹി​ക്കേ​ണ്ട​യാ​വ​ശ്യ​മുണ്ട്‌.

5. സാത്താ​ന്യ​വ്യ​വ​സ്ഥി​തി​യെ പിന്താ​ങ്ങു​ന്ന​തി​ലേക്ക്‌ സ്വാധീ​നി​ക്ക​പ്പെ​ടു​ന്ന​തി​നെ ഒഴിവാ​ക്കാൻ ശ്രദ്ധ ആവശ്യ​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

5 മനുഷ്യ കുടും​ബത്തെ ഛിന്നഭി​ന്ന​മാ​ക്കുന്ന പോരാ​ട്ടങ്ങൾ ദിവസ​വും നമ്മുടെ ജീവി​തത്തെ സ്‌പർശി​ക്കു​ന്നു. ആളുകൾ തങ്ങൾ ഏതിന്റെ ഭാഗമാ​ണോ ആ രാഷ്‌ട്ര​ത്തി​ന്റെ​യോ ഗോ​ത്ര​ത്തി​ന്റെ​യോ ഭാഷാ​കൂ​ട്ട​ത്തി​ന്റെ​യോ സാമൂ​ഹിക വിഭാ​ഗ​ത്തി​ന്റെ​യോ പക്ഷത്ത്‌ വാക്കാ​ലോ മററു​വി​ധ​ത്തി​ലോ ചേരു​ന്നത്‌ സാധാ​ര​ണ​മാണ്‌. അവരുടെ പ്രത്യേക സാമു​ദാ​യിക വിഭാഗം നിലവി​ലു​ളള ഏതെങ്കി​ലും പോരാ​ട്ട​ത്തിൽ നേരിട്ട്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നി​ല്ലെ​ങ്കി​ലും അവർ ഒരു പക്ഷത്തെ അല്ലെങ്കിൽ മറെറാ​ന്നി​നെ അനുകൂ​ലി​ച്ചേ​ക്കാം. എന്നാൽ അവശത എന്തായി​രു​ന്നാ​ലും അവർ അനുകൂ​ലി​ക്കുന്ന വ്യക്തി​യേ​യോ ആദർശ​ല​ക്ഷ്യ​ത്തെ​യോ ഗണ്യമാ​ക്കാ​തെ അവർ എന്തി​നെ​യാണ്‌ പിന്താ​ങ്ങു​ന്നത്‌? “മുഴു ലോക​വും ദുഷ്ടനാ​യ​വന്റെ അധികാ​ര​ത്തിൽ കിടക്കു​ക​യാ​കു​ന്നു”വെന്ന്‌ ബൈബിൾ വ്യക്തമാ​യി പ്രസ്‌താ​വി​ക്കു​ന്നു. (1 യോഹ. 5:19) അപ്പോൾ ഒരു വ്യക്തിക്ക്‌ മനുഷ്യ​വർഗ്ഗ​ത്തിൽ ശേഷി​ച്ച​വ​രോ​ടു​കൂ​ടെ വഴി​തെ​റ​റി​ക്ക​പ്പെ​ടു​ന്ന​തി​നെ ഒഴിവാ​ക്കാൻ എങ്ങനെ കഴിയും? ദൈവ​രാ​ജ്യ​ത്തി​നു പൂർണ്ണ​പി​ന്തുണ കൊടു​ക്കു​ന്ന​തി​നാ​ലും ലോക​ത്തി​ലെ കക്ഷികൾ തമ്മിലു​ളള പോരാ​ട്ടങ്ങൾ സംബന്ധിച്ച്‌ തികഞ്ഞ നിഷ്‌പക്ഷത പാലി​ക്കു​ന്ന​തി​നാ​ലും മാത്രം.—യോഹ. 17:15, 16.

ദുഷ്ടനാ​യ​വന്റെ കപട പദ്ധതികൾ

6. ആളുകളെ സത്യാ​രാ​ധ​ന​യിൽനി​ന്ന​ക​റ​റാൻ സാത്താൻ ഉപയോ​ഗി​ച്ചി​ട്ടു​ളള മാർഗ്ഗ​ങ്ങ​ളിൽ എന്ത്‌ ഉൾപ്പെ​ടു​ന്നു?

6 എല്ലാ ചരി​ത്ര​കാ​ല​ഘ​ട്ട​ങ്ങ​ളി​ലും സാത്താൻ വ്യക്തി​കളെ സത്യാ​രാ​ധ​ന​യിൽനിന്ന്‌ അകററാൻ വാഗ്രൂ​പേ​ണ​യും ശാരീ​രി​ക​വു​മായ പീഡനത്തെ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. എന്നാൽ അവൻ കൂടുതൽ തന്ത്രപ​ര​മായ മാർഗ്ഗ​ങ്ങ​ളും—വഞ്ചകമായ പ്രവൃ​ത്തി​ക​ളും കപടപ​ദ്ധ​തി​ക​ളും—പ്രയോ​ഗി​ച്ചി​ട്ടുണ്ട്‌.

7. വ്യാജ​മ​തത്തെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തിൽ സാത്താന്റെ സാമർത്ഥ്യം പ്രകട​മാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ങ്ങനെ?

7 അവൻ മനുഷ്യ​വർഗ്ഗ​ത്തി​ന്റെ ഒരു വലിയ വിഭാ​ഗത്തെ, അവർ ദൈവത്തെ സേവി​ക്കു​ന്നു​വെന്ന്‌ വിശ്വ​സി​ക്കാൻ ആഗ്രഹി​ക്കു​ന്നു​വെ​ങ്കിൽ, അങ്ങനെ ചെയ്യു​ന്ന​തിന്‌ അനുവ​ദി​ച്ചു​കൊണ്ട്‌ സമർത്ഥ​മാ​യി വ്യാജ​മതം മുഖേന അന്ധകാ​ര​ത്തിൽ സൂക്ഷി​ച്ചി​രി​ക്കു​ന്നു. സത്യ​ത്തോട്‌ യഥാർത്ഥ സ്‌നേ​ഹ​മി​ല്ലാ​ത്ത​തി​നാൽ അവർ നിഗൂ​ഢ​വും വൈകാ​രി​ക​വു​മായ മതശു​ശ്രൂ​ഷ​ക​ളാൽ ആകർഷി​ക്ക​പ്പെ​ട്ടേ​ക്കാം, അല്ലെങ്കിൽ വീര്യ​പ്ര​വൃ​ത്തി​ക​ളിൽ വിശ്വ​സി​ക്കാൻ പ്രേരി​ത​രാ​യേ​ക്കാം. (2 തെസ്സ. 2:9, 10) എന്നാൽ സത്യാ​രാ​ധ​ന​യിൽ പങ്കെടു​ത്തി​ട്ടു​ള​ള​വ​രിൽനി​ന്നു​പോ​ലും “ചിലർ വഴി​തെ​റ​റി​ക്കുന്ന നിശ്വ​സ്‌ത​മൊ​ഴി​കൾക്കും ഭൂതങ്ങ​ളു​ടെ ഉപദേ​ശ​ങ്ങൾക്കും ശ്രദ്ധ കൊടു​ത്തു​കൊണ്ട്‌ . . . വീണു​പോ​കു”മെന്ന്‌ നമുക്കു മുന്നറി​യി​പ്പു നൽകുന്നു. (1 തിമൊ. 4:1) അതെങ്ങനെ സംഭവി​ക്കാം?

8. യഹോ​വയെ ആരാധി​ച്ചി​രുന്ന ചില​രെ​പ്പോ​ലും സാത്താൻ വ്യാജ​മ​ത​ത്തി​ലേക്ക്‌ ആകർഷി​ച്ചി​രി​ക്കു​ന്ന​തെ​ങ്ങനെ?

8 പിശാച്‌ തന്ത്രപൂർവ്വം ഒരു വ്യക്തി​യു​ടെ ദൗർബ്ബ​ല്യ​ങ്ങളെ ആകർഷി​ക്കു​ന്നു. അയാളു​ടെ​മേൽ മാനുഷ ഭയത്തിന്‌ ഇപ്പോ​ഴും സ്വാധീ​ന​മു​ണ്ടോ? എങ്കിൽ അയാൾ വ്യാജ​മ​തോ​ത്ഭ​വ​മു​ളള ആചാര​ങ്ങ​ളിൽ പങ്കെടു​ക്കാൻ ബന്ധുക്ക​ളിൽനി​ന്നോ അയൽക്കാ​രിൽനി​ന്നോ ഉളള സമ്മർദ്ദ​ത്തി​നു വഴങ്ങി​യേ​ക്കാം. വ്യക്തി അഹങ്കാ​രി​യാ​ണോ? അങ്ങനെ​യെ​ങ്കിൽ, അയാളെ ബുദ്ധി​യു​പ​ദേ​ശി​ക്കു​മ്പോ​ഴോ അയാളു​ടെ ആശയങ്ങളെ മററു​ള​ളവർ സ്വീക​രി​ക്കാ​ത്ത​പ്പോ​ഴോ അയാൾ നീരസ​പ്പെ​ട്ടേ​ക്കാം. (സദൃശ. 29:25; 15:10; 1 തിമൊ. 6:3, 4) വയൽശു​ശ്രൂ​ഷ​യിൽ അയാളു​ടെ പങ്കുപ​ററൽ സ്‌നേ​ഹ​ത്താൽ പ്രേരി​ത​മാ​ണോ? അയാളു​ടെ വീക്ഷണ​ഗ​തി​യെ ക്രിസ്‌തു​വി​ന്റെ ദൃഷ്ടാ​ന്ത​ത്തോട്‌ അനുരൂ​പ​പ്പെ​ടു​ന്ന​തിന്‌ പൊരു​ത്ത​പ്പെ​ടു​ത്തു​ന്ന​തി​നു പകരം, അയാൾ ബൈബിൾ വായി​ക്കു​ക​യും ഒരു “നല്ലജീ​വി​തം” നയിക്കു​ക​യും ചെയ്‌താൽ മാത്രം മതി​യെന്നു പറഞ്ഞു​കൊണ്ട്‌ ‘കർണ്ണങ്ങളെ രസിപ്പി​ക്കുന്ന’വരി​ലേക്ക്‌ ചാഞ്ഞേ​ക്കാം. (2 തിമൊ. 4:3) അയാൾ ദൈവം തന്റെ വചനത്താ​ലും തന്റെ സ്ഥാപന​ത്താ​ലും നിർദ്ദേ​ശി​ക്കുന്ന വിധത്തിൽ യഹോ​വയെ ആരാധി​ക്കാ​ത്തി​ട​ത്തോ​ളം കാലം, അയാൾ യഥാർത്ഥ​ത്തിൽ മറെറാ​രു മതവി​ഭാ​ഗ​ത്തിൽ ചേരു​ന്നു​വോ അതോ കേവലം സ്വന്തം മതത്തോ​ടു പററി​നിൽക്കു​ന്നു​വോ​യെ​ന്നതു സാത്താനു പ്രധാ​നമല്ല.

9. സാത്താൻ തന്റെ ലക്ഷ്യങ്ങൾ നേടു​ന്ന​തിന്‌ ഉപായ​പൂർവ്വം ലൈം​ഗി​ക​തയെ ഉപയോ​ഗി​ക്കു​ന്ന​തെ​ങ്ങനെ?

9 സാത്താൻ സാധാ​ര​ണ​ഗ​തി​യി​ലു​ളള ആഗ്രഹ​ങ്ങളെ തെററായ വിധങ്ങ​ളിൽ തൃപ്‌തി​പ്പെ​ടു​ത്താ​നും ആളുകളെ തന്ത്രപൂർവ്വം വശീക​രി​ക്കു​ന്നു. ഇത്‌ ലൈം​ഗിക സൗഹൃ​ദ​ങ്ങൾക്കു​ളള ആഗ്രഹ​ത്തി​ന്റെ കാര്യ​ത്തിൽ അവൻ ചെയ്‌തി​ട്ടുണ്ട്‌. ബൈബിൾ ധാർമ്മി​ക​തയെ ത്യജി​ച്ചു​കൊണ്ട്‌ ലോക​ത്തി​ലെ അനേകർ അവിവാ​ഹി​തർ തമ്മിലു​ളള ലൈം​ഗി​ക​വേ​ഴ്‌ച​കളെ നിയമാ​നു​സൃത ഉല്ലാസ​മോ തങ്ങൾ മുതിർന്ന​വ​രാ​ണെന്നു തെളി​യി​ക്കു​ന്ന​തി​നു​ളള ഒരു മാർഗ്ഗ​മോ ആയി വീക്ഷി​ക്കു​ന്നു. എന്നാൽ വിവാ​ഹി​തരെ സംബന്ധി​ച്ചെന്ത്‌? ദാമ്പത്യ​പ്ര​ശ്‌നങ്ങൾ അനുഭ​വി​ക്കുന്ന ലോക​ജ​നങ്ങൾ വിവാ​ഹ​മോ​ചനം നേടു​ന്ന​തോ കേവലം വേർപി​രിഞ്ഞ്‌ മറെറാ​രു ഇണയോ​ടു​കൂ​ടെ വസിക്കു​ന്ന​തോ അപൂർവ്വമല്ല. ഈ ജീവി​ത​രീ​തി നാം കാണു​മ്പോൾ, നമുക്ക്‌ എന്തോ നഷ്ടപ്പെ​ടു​ന്നു​ണ്ടെന്ന്‌, ക്രിസ്‌തീയ രീതി വളരെ കർശന​മാ​ണെന്ന്‌ നമുക്കു തോന്നു​ന്നു​വോ? യഹോവ എന്തോ നൻമ പിൻവ​ലി​ച്ചി​രി​ക്കു​ക​യാ​ണെന്ന്‌ ഒരു വ്യക്തി​യെ​ക്കൊ​ണ്ടു ചിന്തി​പ്പി​ക്കു​ക​യാണ്‌ സാത്താന്റെ തന്ത്രപ​ര​മായ സമീപനം. നമുക്ക്‌ ഇപ്പോൾ ലഭിക്കാ​വുന്ന ഉല്ലാസ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ അവൻ നമ്മെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു—നമ്മുടെ മേലും മററു​ള​ള​വ​രു​ടെ​മേ​ലു​മു​ളള ദീർഘ​കാല ഫലത്തെ​യും തീർച്ച​യാ​യും യഹോ​വ​യോ​ടും അവന്റെ പുത്ര​നോ​ടു​മു​ളള നമ്മുടെ ബന്ധത്തെ​യും കുറിച്ച്‌ ചിന്തി​ക്കാ​നല്ല.—ഗലാ. 6:7, 8; 1 കൊരി. 6:9, 10.

10. സാത്താൻ ഏതു മാർഗ്ഗ​ങ്ങ​ളാൽ നമ്മുടെ മനോ​ഭാ​വത്തെ അക്രമ​ത്തി​ലേക്ക്‌ മറിക്കാൻ ശ്രമി​ക്കു​ന്നു?

10 മറെറാ​രു സ്വാഭാ​വിക ആഗ്രഹം വിനോ​ദ​ത്തോ​ടാണ്‌. അത്‌ ഉദാത്ത​മാ​യി​രി​ക്കു​മ്പോൾ, അതിന്‌ ശാരീ​രി​ക​മാ​യും മാനസി​ക​മാ​യും വൈകാ​രി​ക​മാ​യും നവോൻമേ​ഷ​പ്ര​ദ​മാ​യി​രി​ക്കാൻ കഴിയും. എന്നാൽ സാത്താൻ നമ്മുടെ ചിന്തയെ ദൈവ​ത്തി​ന്റേ​തിൽനിന്ന്‌ അന്യ​പ്പെ​ടു​ത്താൻ വിശ്രമ വിനോ​ദാ​വ​സ​ര​ങ്ങളെ സമർത്ഥ​മാ​യി ഉപയോ​ഗി​ക്കു​മ്പോൾ നമ്മുടെ പ്രതി​ക​ര​ണ​മെ​ന്താണ്‌? ദൃഷ്ടാ​ന്ത​മാ​യി, അക്രമത്തെ ഇഷ്ടപ്പെ​ടു​ന്ന​വരെ യഹോവ വെറു​ക്കു​ന്നു​വെന്ന്‌ നമുക്ക​റി​യാം. (സങ്കീ. 11:5) എന്നാൽ ടെലി​വി​ഷ​നി​ലെ​യോ തീയേ​റ​റ​റി​ലേ​യോ ചലച്ചി​ത്രങ്ങൾ അതിനെ വിശേ​ഷ​വൽക്ക​രി​ക്കു​മ്പോൾ നാം നിഷ്‌ക്രി​യ​മാ​യി ഇരുന്ന്‌ അതെല്ലാം ഉൾക്കൊ​ള​ളു​ന്നു​വോ? എന്നാൽ കായിക വിനോ​ദ​ത്തി​ന്റെ പേരിൽ അത്‌ അവതരി​പ്പി​ക്ക​പ്പെ​ടു​ന്നു​വെ​ങ്കിൽ, നാം അത്‌ അംഗീ​ക​രി​ക്കു​ക​യും ഒരുപക്ഷേ പങ്കാളി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊണ്ട്‌ ആക്രോ​ശി​ക്കു​ക​യും ചെയ്യു​ന്നു​വോ?—ഉല്‌പത്തി 6:13 താരത​മ്യ​പ്പെ​ടു​ത്തുക.

11. ആത്മാചാ​രത്തെ സംബന്ധിച്ച്‌ സത്യം അറിയാ​വുന്ന ആൾപോ​ലും ജാഗ്രത പാലി​ക്കു​ന്നി​ല്ലെ​ങ്കിൽ ഏതു വിധങ്ങ​ളിൽ കെണി​യിൽ വീണേ​ക്കാം?

11 ഏതെങ്കി​ലും രൂപത്തി​ലു​ളള ആത്മാചാ​ര​ത്തിൽ—ആഭിചാ​രം, മന്ത്രവാ​ദം, അല്ലെങ്കിൽ മരിച്ച​വ​രോട്‌ ആശയവി​നി​യമം ചെയ്യൽ എന്നിവ​യിൽ—ഏർപ്പെ​ടു​ന്ന​വരെ “യഹോ​വക്ക്‌ വെറു​പ്പാണ്‌” എന്നും നമുക്ക​റി​യാം. നാം ആത്മമദ്ധ്യ​വർത്തി​ക​ളോട്‌ ആലോചന ചോദി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ക​യില്ല. തീർച്ച​യാ​യും അവരുടെ ഭൂതാ​വി​ഷ്ട​ക​ലകൾ ആചരി​ക്കാൻ നാം അവരെ നമ്മുടെ വീട്ടി​ലേക്കു സ്വാഗതം ചെയ്യു​ക​യില്ല. എന്നാൽ അവർ നമ്മുടെ ടെലി​വി​ഷൻ സ്‌ക്രീ​നിൽ പ്രത്യ​ക്ഷ​പ്പെ​ട്ടാൽ നാം അവരെ ശ്രദ്ധി​ക്ക​യും ഹരംപൂണ്ട്‌ വീക്ഷി​ക്കു​ക​യും ചെയ്യു​മോ? നാം ഒരിക്ക​ലും ഒരു മന്ത്രവാദ വൈദ്യ​നിൽ നിന്ന്‌ ചികിത്സ സ്വീക​രി​ക്കു​ക​യി​ല്ലെ​ങ്കി​ലും നമ്മുടെ നവജാ​ത​ശി​ശു​വി​നെ എങ്ങനെ​യോ സംരക്ഷി​ച്ചേ​ക്കാ​മെ​ന്നു​ളള ചിന്തയാൽ അതിന്റെ കൈക്കു​ഴ​യിൽ ഒരു ചരടു​കെ​ട്ടു​മോ? ‘മന്ത്ര നിബദ്ധ​രാ​ക്കുന്ന’തിനെ ബൈബിൾ കുററം​വി​ധി​ക്കു​ന്നു​വെ​ന്ന​റി​ഞ്ഞു​കൊണ്ട്‌ നമ്മുടെ മനസ്സിനെ താൽക്കാ​ലി​ക​മാ​യി പോലും നിയ​ന്ത്രി​ക്കാൻ നാം ഒരു ഹിപ്‌നോ​ട്ടി​സ്‌റ​റി​നെ അനുവ​ദി​ക്കു​മോ?—ആവ. 18:10-12; ഗലാ. 5:19-21.

12. (എ) തെററാ​ണെന്നു നമുക്ക​റി​യാ​വുന്ന ആശയങ്ങളെ നാം താലോ​ലി​ക്കാ​നി​ട​യാ​ക്കു​ന്ന​തിന്‌ സംഗീതം എങ്ങനെ ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നു? (ബി) ഒരു വ്യക്തി​യു​ടെ വസ്‌ത്ര​ധാ​ര​ണ​വും കേശാ​ല​ങ്കാ​ര​രീ​തി​യും സംസാ​ര​രീ​തി​യും യഹോവ അംഗീ​ക​രി​ക്കാത്ത ജീവി​ത​രീ​തി ഉളളവ​രോ​ടു​ളള ആദരവി​നെ സൂചി​പ്പി​ച്ചേ​ക്കാ​വു​ന്ന​തെ​ങ്ങനെ? (സി) നാം സാത്താന്യ കുടി​ല​ത​ന്ത്ര​ങ്ങൾക്കി​ര​യാ​കു​ന്ന​തി​നെ ഒഴിവാ​ക്ക​ണ​മെ​ങ്കിൽ നമ്മുടെ ഭാഗത്ത്‌ എന്താവ​ശ്യ​മാണ്‌?

12 ‘ദുർവൃ​ത്തി​യും ഏതുതരം അശുദ്ധി​യും അനുചി​ത​മായ ആന്തര​ത്തോ​ടെ നിങ്ങളു​ടെ ഇടയിൽ പറയ​പ്പെ​ടു​ക​പോ​ലു​മ​രുത്‌’ എന്നു നാം തിരു​വെ​ഴു​ത്തു​ക​ളിൽ വായി​ച്ചി​ട്ടുണ്ട്‌. (എഫേ. 5:3-5) എന്നാൽ അത്തരം വിഷയങ്ങൾ ഹൃദ്യ​മായ ഒരു സംഗീ​ത​ത്തോ​ടെ​യോ ഹരം പകരുന്ന താള​ത്തോ​ടെ​യോ ദീർഘ​മായ താഡന​ത്തോ​ടെ​യോ വിദഗ്‌ദ്ധ​മാ​യി അവതരി​പ്പി​ച്ചാ​ലോ? നമുക്കു ദാമ്പത്യ​ബ​ന്ധ​ത്തി​നു പുറത്തെ ലൈം​ഗി​ക​ത​യേ​യും ഉല്ലാസ​ത്തി​നു​വേ​ണ്ടി​യു​ളള മയക്കു​മ​രു​ന്നി​ന്റെ ഉപയോ​ഗ​ത്തെ​യും മററു​ള​ള​വ​യേ​യും മഹത്വീ​ക​രി​ക്കുന്ന ഗാനങ്ങളെ അബോ​ധ​പൂർവ്വം പോലും ആവർത്തി​ച്ചു​തു​ട​ങ്ങാ​മോ? അല്ലെങ്കിൽ അങ്ങനെ​യു​ളള കാര്യ​ങ്ങ​ളിൽ വ്യാപൃ​ത​രാ​കുന്ന ആളുക​ളു​ടെ ജീവി​ത​രീ​തി​യെ അനുക​രി​ക്ക​രു​തെന്ന്‌ നമുക്ക​റി​യാ​മെ​ങ്കി​ലും അവരുടെ വസ്‌ത്ര​ധാ​ര​ണ​രീ​തി​യെ​യോ കേശാ​ല​ങ്കാ​ര​രീ​തി​യെ​യോ സംസാ​ര​രീ​തി​യെ​യോ അനുക​രി​ക്കു​ന്ന​തി​നാൽ നാം അവരോ​ടു മമതാ​ബ​ന്ധ​ത്തി​ലാ​കാൻ ചായ്‌വു​കാ​ണി​ക്കു​ന്നു​വോ? സാത്താൻ എത്ര തന്ത്രശാ​ലി​യാണ്‌! അവന്റെ ദുഷിച്ച സ്വന്തം മനസ്സി​നോട്‌ അനുരൂ​പ​പ്പെ​ടാൻ മനുഷ്യ​രെ വശീക​രി​ക്കു​ന്ന​തിന്‌ അവൻ ഉപയോ​ഗി​ക്കുന്ന രീതികൾ എത്ര വഞ്ചകമാണ്‌! (2 കൊരി. 4:3, 4) അവന്റെ തന്ത്രങ്ങൾക്ക്‌ ഇരയാ​കാ​തി​രി​ക്കു​ന്ന​തിന്‌ നാം ലോക​ത്തോ​ടൊത്ത്‌ ഒഴുകി​പ്പോ​കു​ന്ന​തി​നെ ഒഴിവാ​ക്കേ​ണ്ട​താണ്‌. “ഈ അന്ധകാ​ര​ത്തി​ന്റെ ലോക​ഭ​ര​ണാ​ധി​പൻമാർ” ആരാ​ണെന്നു നാം ഓർത്തി​രി​ക്കു​ക​യും അവരുടെ സ്വാധീ​ന​ത്തി​നെ​തി​രെ ആത്മാർത്ഥ​മാ​യി പോരാ​ടു​ക​യും ചെയ്യേ​ണ്ട​തുണ്ട്‌.—എഫേ. 6:12; 1 പത്രോ. 5:8.

ജേതാ​ക്ക​ളാ​യി​രി​ക്കാൻ സജ്ജീകൃ​തർ

13. അപൂർണ്ണ​ത​ക​ളോ​ടു​കൂ​ടിയ നമ്മിലാർക്കെ​ങ്കി​ലും, സാത്താൻ ഭരിക്കുന്ന ലോകത്തെ ജയിച്ച​ട​ക്കുക സാദ്ധ്യ​മാ​യി​രി​ക്കു​ന്ന​തെ​ങ്ങനെ?

13 യേശു തന്റെ മരണത്തി​നു മുൻപ്‌ തന്റെ അപ്പോ​സ്‌ത​ലൻമാ​രോട്‌ “ധൈര്യ​പ്പെ​ടുക! ഞാൻ ലോകത്തെ ജയിച്ച​ട​ക്കി​യി​രി​ക്കു​ന്നു” എന്നു പറഞ്ഞു. അങ്ങനെ, അവർക്കും ജേതാ​ക്ക​ളാ​യി​രി​ക്കാൻ കഴിയു​മാ​യി​രു​ന്നു; 60-ൽ പരം വർഷങ്ങൾക്കു​ശേഷം, “യേശു ദൈവ​പു​ത്ര​നാ​ണെ​ന്നു​ളള വിശ്വാ​സ​മു​ള​ള​വ​ന​ല്ലാ​തെ ആരാണ്‌ ലോകത്തെ ജയിച്ച​ട​ക്കു​ന്നത്‌?” എന്ന്‌ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ എഴുതി. (യോഹ. 16:33; 1 യോഹ. 5:5) യേശു​വി​ന്റെ കല്‌പ​നകൾ അനുസ​രി​ക്കു​ന്ന​തി​നാ​ലും ദൈവ​വ​ച​ന​ത്തി​ലാ​ശ്ര​യി​ക്കു​ന്ന​തി​നാ​ലു​മാണ്‌ അങ്ങനെ​യു​ളള വിശ്വാ​സം പ്രകട​മാ​ക്കു​ന്നത്‌, അവൻ ചെയ്‌ത​തു​പോ​ലെ​തന്നെ. വേറെ എന്തും കൂടെ ആവശ്യ​മാണ്‌? അവൻ ശിരസ്സാ​യി​രി​ക്കുന്ന സഭയോട്‌ പററി​നിൽക്കേ​ണ്ട​തും ആവശ്യ​മാണ്‌. നമുക്ക്‌ പിഴവു പററു​മ്പോൾ, നാം ആത്മാർത്ഥ​മാ​യി അനുത​പി​ക്കു​ക​യും യേശു​വി​ന്റെ ബലിയു​ടെ അടിസ്ഥാ​ന​ത്തിൽ ദൈവ​ത്തി​ന്റെ ക്ഷമ തേടു​ക​യും ചെയ്യേ​ണ്ട​താണ്‌. ഈ വിധത്തിൽ, നമ്മുടെ അപൂർണ്ണ​തകൾ ഗണ്യമാ​ക്കാ​തെ, നമുക്കും ജേതാ​ക്ക​ളാ​യി​രി​ക്കാൻ കഴിയും.

14. (എ) എഫേസ്യർ 6:13-18 വായി​ക്കുക. (ബി) ആത്മീയ പടച്ചട്ട​യു​ടെ ഓരോ ഭാഗത്തി​ന്റെ​യും പ്രയോ​ജ​നങ്ങൾ ചർച്ച ചെയ്യു​ന്ന​തി​നു​ളള അടിസ്ഥാ​ന​മെ​ന്ന​നി​ല​യിൽ നൽക​പ്പെ​ട്ടി​രി​ക്കുന്ന ചോദ്യ​ങ്ങ​ളും തിരു​വെ​ഴു​ത്തു​ക​ളും ഉപയോ​ഗി​ക്കുക.

14 വിജയി​ക്കു​ന്ന​തിന്‌ നാം “ദൈവ​ത്തിൽനി​ന്നു​ളള സമ്പൂർണ്ണ പടച്ചട്ട” ധരി​ക്കേ​ണ്ട​തുണ്ട്‌, അതിന്റെ യാതൊ​രു ഭാഗവും അവഗണി​ക്ക​രുത്‌. ദയവായി നിങ്ങളു​ടെ ബൈബിൾ എഫേസ്യർ 6:13-18-ലേക്കു മറിക്കു​ക​യും ആ ആയുധ​വർഗ്ഗത്തെ സംബന്ധിച്ച അതിലെ വർണ്ണന വായി​ക്കു​ക​യും ചെയ്യുക. പിന്നീട്‌, ചുവടെ ചേർക്കുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറഞ്ഞു​കൊണ്ട്‌, ആയുധ​വർഗ്ഗ​ത്തി​ന്റെ ഓരോ ഭാഗവും നൽകുന്ന സംരക്ഷ​ണ​ത്തിൽനിന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ പ്രയോ​ജനം നേടാൻ കഴിയു​മെന്ന്‌ പരിചി​ന്തി​ക്കുക.

“സത്യം​കൊണ്ട്‌ അര മുറു​ക്കുക”

നമുക്കു സത്യം അറിയാ​മെ​ങ്കി​ലും, നിരന്ത​ര​പ​ഠ​ന​വും ബൈബിൾ സത്യ​ത്തെ​ക്കു​റി​ച്ചു​ളള ധ്യാന​വും യോഗ​ഹാ​ജ​രും നമ്മെ എങ്ങനെ സംരക്ഷി​ക്കു​ന്നു? (ഫിലി. 3:1; 4:8, 9; 1 കൊരി. 10:12, 13; 2 കൊരി. 13:5; 1 പത്രോ. 1:13, രാജ്യ​വ​രി​മ​ദ്ധ്യ​ഭാ​ഷാ​ന്തരം)

“നീതി​യെന്ന മാർച്ചട്ട”

ഇത്‌ ആരുടെ നീതി പ്രമാ​ണ​മാണ്‌? (വെളി. 15:3)

യഹോ​വ​യു​ടെ വഴിക​ളോ​ടു​ളള സ്‌നേഹം നട്ടുവ​ളർത്തു​ന്ന​തി​ലു​ളള പരാജയം നിമിത്തം അവന്റെ കല്‌പ​ന​ക​ളോ​ടു കാണി​ക്കുന്ന അനുസ​ര​ണ​ക്കേ​ടിന്‌ ഒരുവനെ വലിയ ആത്മീയ ദ്രോ​ഹ​ത്തിന്‌ വിധേ​യ​നാ​ക്കാൻ കഴിയു​ന്ന​തെ​ങ്ങ​നെ​യെന്ന്‌ ചിത്രീ​ക​രി​ക്കുക. (1 ശമുവേൽ 15:22, 23; ആവർത്തനം 7:3, 4 കാണുക.)

“സമാധാന സുവാർത്ത​യു​ടെ സജ്ജീക​രണം പാദങ്ങ​ളിൽ അണിയുക”

സമാധാ​ന​ത്തി​നു​വേ​ണ്ടി​യു​ളള ദൈവ​ത്തി​ന്റെ കരുത​ലു​ക​ളെ​ക്കു​റിച്ച്‌ ആളുക​ളോ​ടു സംസാ​രി​ക്കാൻ നമ്മെ നടത്തു​ന്ന​തിന്‌ നമ്മുടെ പാദങ്ങളെ തിരക്കിൽനിർത്തു​ന്നത്‌ നമുക്ക്‌ ഒരു സംരക്ഷ​ണ​മാ​യി​രി​ക്കു​ന്ന​തെ​ങ്ങനെ? (റോമ. 10:15; സങ്കീ. 73:2, 3; 1 തിമൊ. 5:13)

“വിശ്വാ​സ​ത്തി​ന്റെ വലിയ പരിച”

നമുക്ക്‌ ഉറച്ച അടിസ്ഥാ​ന​മു​ളള വിശ്വാ​സ​മു​ണ്ടെ​ങ്കിൽ, സംശയി​ക്കു​ന്ന​തി​നോ ഭയപ്പെ​ടു​ന്ന​തി​നോ ഇടയാ​ക്കാ​നു​ദ്ദേ​ശി​ച്ചു​ളള ശ്രമങ്ങ​ളു​ടെ മുമ്പിൽ നാം എങ്ങനെ പ്രതി​ക​രി​ക്കും? (2 തിമൊ​ഥെ​യോസ്‌ 1:12 താരത​മ്യ​പ്പെ​ടു​ത്തുക; 2 രാജാ​ക്കൻമാർ 6:15-17.)

“രക്ഷയെന്ന പടത്തൊ​പ്പി”

ഭൗതിക സ്വത്തുക്കൾ സംബന്ധിച്ച അമിത​മായ ഉത്‌ക്ക​ണ്‌ഠ​യാൽ കുരു​ക്കി​ലാ​കു​ന്ന​തൊ​ഴി​വാ​ക്കാൻ രക്ഷയുടെ പ്രത്യാശ ഒരുവനെ സഹായി​ക്കു​ന്ന​തെ​ങ്ങനെ? (1 തിമൊ. 6:7-10, 19)

“ആത്മാവി​ന്റെ വാൾ”

നമ്മു​ടെ​യോ മററു​ള​ള​വ​രു​ടെ​യോ ആത്മീയ​ത​ക്കെ​തി​രായ ആക്രമ​ണ​ങ്ങ​ളോട്‌ പൊരു​തു​മ്പോൾ നാം എല്ലായ്‌പ്പോ​ഴും എന്തിൽ ആശ്രയി​ക്കണം? (സങ്കീർത്തനം 119:98; സദൃശ​വാ​ക്യം 3:5, 6; മത്തായി 4:3, 4 താരത​മ്യ​പ്പെ​ടു​ത്തുക.)

അതിനു ചേർച്ച​യാ​യി, എഫേസ്യർ 6:18, 19-ൽ ആത്മീയ​യു​ദ്ധ​ത്തി​ലെ വിജയ​ത്തിന്‌ മറെറ​ന്തും​കൂ​ടെ മർമ്മ​പ്ര​ധാ​ന​മാ​ണെന്ന്‌ പ്രകട​മാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു? അത്‌ എപ്പോ​ഴെ​ല്ലാം ഉപയോ​ഗി​ക്കണം? ആർക്കു​വേണ്ടി?

15. (എ) നമ്മളെ​ല്ലാം നടത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നത്‌ കേവലം വ്യക്തി​പ​ര​മായ ഒരു ആത്മീയ യുദ്ധമാ​ണോ? (ബി) പോരാ​ട്ട​ത്തിൽ നമുക്ക്‌ എങ്ങനെ ആക്രമണം നടത്താൻ കഴിയും?

15 ക്രിസ്‌തീയ പടയാ​ളി​ക​ളെന്ന നിലയിൽ നാം ആത്മീയ​യു​ദ്ധ​ത്തിൽ ഏർപ്പെ​ട്ടി​രി​ക്കുന്ന ഒരു വലിയ സൈന്യ​ത്തി​ന്റെ ഭാഗമാണ്‌. നാം ജാഗ്രത പാലി​ക്കു​ക​യും ദൈവ​ത്തിൽ നിന്നുളള സമ്പൂർണ്ണ പടച്ചട്ട ഉപയോ​ഗ​പ്പെ​ടു​ത്തു​ക​യും ചെയ്യു​ന്നു​വെ​ങ്കിൽ നാം ഈ യുദ്ധത്തിൽ അപായ​പ്പെ​ടു​ക​യില്ല. മറിച്ച്‌, നാം ദൈവ​ത്തി​ന്റെ സഹദാ​സൻമാർക്ക്‌ ഒരു ബലദാ​യ​ക​സ​ഹാ​യ​മാ​യി​രി​ക്കും. നാം ആക്രമി​ക്കു​ന്ന​തിന്‌ സന്നദ്ധരും ആകാം​ക്ഷ​യു​ള​ള​വ​രു​മാ​യി​രി​ക്കും, സാത്താൻ വളരെ ഉഗ്രമാ​യി എതിർക്കുന്ന ഗവൺമെൻറായ ദൈവ​ത്തി​ന്റെ മശി​ഹൈക രാജ്യ​ത്തി​ന്റെ സുവാർത്ത പ്രചരി​പ്പി​ച്ചു​കൊ​ണ്ടു​തന്നെ.

പുനരവലോകന ചർച്ച

● ലോക​ത്തി​ലെ ഘടകങ്ങൾ തമ്മിലു​ളള പോരാ​ട്ട​ങ്ങ​ളിൽ യഹോ​വ​യു​ടെ ആരാധകർ തികഞ്ഞ നിഷ്‌പക്ഷത പാലി​ക്കാൻ ശ്രമി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

● ക്രിസ്‌ത്യാ​നി​കളെ ആത്മീയ​മാ​യി നശിപ്പി​ക്കാൻ സാത്താൻ ഉപയോ​ഗി​ക്കുന്ന ചില കുടി​ല​ത​ന്ത്ര​ങ്ങ​ളേവ?

● ഈ ആത്മീയ യുദ്ധത്തിൽ ദൈവം പ്രദാനം ചെയ്യുന്ന പടച്ചട്ട നിർണ്ണാ​യക വിധങ്ങ​ളിൽ നമ്മെ കാത്തു​ര​ക്ഷി​ക്കു​ന്ന​തെ​ങ്ങനെ?

[അധ്യയന ചോദ്യ​ങ്ങൾ]