വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പുനരുത്ഥാന പ്രത്യാശയുടെ ശക്തി

പുനരുത്ഥാന പ്രത്യാശയുടെ ശക്തി

അധ്യായം 9

പുനരു​ത്ഥാന പ്രത്യാ​ശ​യു​ടെ ശക്തി

1. പുനരു​ത്ഥാ​ന​ത്താൽ ഏത്‌ അത്‌ഭു​ത​ക​ര​മായ പ്രത്യാ​ശകൾ സാദ്ധ്യ​മാ​ക്ക​പ്പെ​ടു​ന്നു?

1 പുനരു​ത്ഥാ​ന​മി​ല്ലെ​ങ്കിൽ മരിച്ച മനുഷ്യർക്ക്‌ യാതൊ​രു ഭാവി ജീവ​ന്റെ​യും പ്രത്യാ​ശ​യില്ല. എന്നാൽ മരിച്ചു​പോ​യി​രി​ക്കുന്ന ശതകോ​ടി​കൾക്ക്‌ നിത്യ​ജീ​വൻ ആസ്വദി​ക്കു​ന്ന​തി​നുള്ള വിലതീ​രാത്ത അവസരം യഹോവ അനർഹ​ദ​യ​യിൽനിന്ന്‌ തുറന്നു​കൊ​ടു​ത്തി​ട്ടുണ്ട്‌. തൽഫല​മാ​യി, മരണത്തിൽ നിദ്ര​പ്രാ​പി​ച്ചി​രി​ക്കുന്ന പ്രിയ​പ്പെ​ട്ട​വ​രു​മാ​യി വീണ്ടും കൂടി​ച്ചേ​രു​ന്ന​തി​നുള്ള ഹൃദ​യോ​ദ്ദീ​പ​ക​മായ പ്രത്യാശ നമുക്കുണ്ട്‌.—മർക്കോ. 535, 41, 42 താരത​മ്യ​പ്പെ​ടു​ത്തുക; പ്രവൃ​ത്തി​കൾ 9:36-41.

2. (എ) യഹോ​വ​യു​ടെ ഉദ്ദേശ്യ നിർവ്വ​ഹ​ണ​ത്തിൽ ഏതു വിധങ്ങ​ളിൽ പുനരു​ത്ഥാ​നം പ്രധാ​ന​മെന്നു തെളി​ഞ്ഞി​രി​ക്കു​ന്നു? (ബി) വിശേ​ഷിച്ച്‌ എപ്പോൾ പുനരു​ത്ഥാ​നം നമുക്ക്‌ ശക്തിയു​ടെ ഒരു പ്രധാന ഉറവാണ്‌?

2 “ഒരു മനുഷ്യ​നുള്ള സകലതും അവൻ തന്റെ ദേഹി​ക്കു​വേണ്ടി കൊടു​ക്കും” എന്ന സാത്താന്റെ ദ്രോ​ഹ​പൂർവ്വ​ക​മായ ആരോ​പണം തെളി​യി​ക്കു​ന്ന​തിന്‌ ശ്രമി​ക്കു​മ്പോൾ, തന്റെ വിശ്വസ്‌ത ദാസന്മാർക്ക്‌ ദീർഘ​മായ ഉപദ്രവം കൂടാതെ അങ്ങേയ​റ്റം​വരെ പോകു​ന്ന​തിന്‌ സാത്താനെ അനുവ​ദി​ക്കാൻ പുനരു​ത്ഥാ​നം മൂലം യഹോ​വ​യ്‌ക്കു കഴിയും. (ഇയ്യോ. 2:4) യേശു മരിച്ച​വ​രിൽനിന്ന്‌ ഉയർപ്പി​ക്ക​പ്പെ​ട്ട​തു​കൊണ്ട്‌ അവനു തന്റെ മാനു​ഷ​ബ​ലി​യു​ടെ മൂല്യം നമുക്ക്‌ ജീവര​ക്ഷാ​ക​ര​മായ പ്രയോ​ജ​ന​ത്തോ​ടെ തന്റെ പിതാ​വി​ന്റെ സ്വർഗ്ഗീയ സിംഹാ​സ​ന​ത്തി​നു മുമ്പാകെ കാഴ്‌ച​വെ​ക്കാൻ കഴിഞ്ഞു. യേശു​ക്രി​സ്‌തു​വി​ന്റെ കൂട്ടവ​കാ​ശി​കൾ പുനരു​ത്ഥാ​ന​ത്താൽ സ്വർഗ്ഗീയ രാജ്യ​ത്തിൽ അവനോ​ടു​കൂ​ടെ ചേരുന്നു. നമ്മെ മരണ​ത്തോ​ടു മുഖാ​മു​ഖം വരുത്തുന്ന പരി​ശോ​ധ​ന​കൾക്കു നാം വിധേ​യ​രാ​കു​മ്പോൾ, വിശ്വാ​സ​മുള്ള നമു​ക്കെ​ല്ലാ​വർക്കും പുനരു​ത്ഥാ​നം സാധാ​ര​ണ​യിൽ കവിഞ്ഞ ശക്തിയു​ടെ ഒരു ഉറവാ​കു​ന്നു.

ക്രിസ്‌തീയ വിശ്വാ​സ​ത്തിന്‌ അടിസ്ഥാ​ന​പ​ര​മാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണം

3. (എ) ഏതർത്ഥ​ത്തി​ലാണ്‌ പുനരു​ത്ഥാ​നം ഒരു “പ്രാഥ​മിക ഉപദേശം” ആയിരി​ക്കു​ന്നത്‌? (ബി) പൊതു​ലോ​ക​ത്തിന്‌ പുനരു​ത്ഥാ​നം എന്തർത്ഥ​മാ​ക്കു​ന്നു?

3 എബ്രായർ 6:1, 2-ൽ പ്രസ്‌താ​വി​ച്ചി​രി​ക്കുന്ന പ്രകാരം പുനരു​ത്ഥാ​നം ഒരു “പ്രാഥ​മിക ഉപദേശ”മാണ്‌, വിശ്വാ​സ​ത്തി​ന്റെ അടിത്ത​റ​യു​ടെ ഭാഗമാണ്‌, അതു കൂടാതെ നമുക്ക്‌ ഒരിക്ക​ലും പക്വത​യുള്ള ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീ​രാൻ കഴിക​യില്ല. എന്നാൽ അതു പൊതു​ലോ​ക​ത്തി​ന്റെ ചിന്തയ്‌ക്ക്‌ അന്യമാണ്‌. ആത്മീയത ഇല്ലാത്ത​തി​നാൽ അധിക​മ​ധി​ക​മാ​ളു​കൾ ഉല്ലാസ​ത്തിൽ വ്യാപൃ​ത​രാ​കു​ന്നു. ഈ ജീവി​തത്തെ മാത്രമേ അവർ യഥാർത്ഥ​മാ​യി കാണു​ന്നു​ള്ളൂ. (1 കൊരി. 15:32) ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന​ക​ത്തും പുറത്തു​മുള്ള പരമ്പരാ​ഗത മതങ്ങ​ളോ​ടു പറ്റിനിൽക്കു​ന്നവർ തങ്ങൾക്ക്‌ ഒരു അമർത്ത്യ​ദേഹി ഉണ്ടെന്നു വിചാ​രി​ക്കു​ന്നു, അതു പുനരു​ത്ഥാ​നത്തെ അനാവ​ശ്യ​മാ​ക്കി​ത്തീർക്കു​ന്നു. ഈ രണ്ടു ധാരണ​കളെ പൊരു​ത്ത​പ്പെ​ടു​ത്താൻ ശ്രമി​ക്കു​ന്നവർ അത്‌ ആശാവ​ഹ​മാ​യി​രി​ക്കു​ന്ന​തി​നു​പ​കരം കുഴപ്പി​ക്കു​ന്ന​താ​ണെന്ന്‌ കണ്ടെത്തു​ന്നു. ശ്രദ്ധി​ക്കു​ന്ന​തി​നു മനസ്സു​ള്ള​വരെ നമുക്ക്‌ എങ്ങനെ സഹായി​ക്കാൻ കഴിയും?—പ്രവൃ. 17:32

4. (എ) ഒരു വ്യക്തിക്ക്‌ പുനരു​ത്ഥാ​നത്തെ വിലമ​തി​ക്കാൻ കഴിയു​ന്ന​തി​നു മുമ്പ്‌, നാം അയാളു​മാ​യി എന്തു ചർച്ച​ചെ​യ്യേണ്ട ആവശ്യ​മു​ണ്ടാ​യി​രി​ക്കാം? (ബി) ദേഹി എന്താ​ണെന്ന്‌ വിശദീ​ക​രി​ക്കാൻ ഏതു തിരു​വെ​ഴു​ത്തു​കൾ നിങ്ങൾ ഉപയോ​ഗി​ക്കും? മരിച്ച​വ​രു​ടെ അവസ്ഥ വിശദീ​ക​രി​ക്കാ​നോ? (സി) എന്നാൽ ആ വാക്യ​ങ്ങ​ളിൽ കാണ​പ്പെ​ടുന്ന സത്യങ്ങളെ മറയ്‌ക്കു​ന്ന​താ​യി തോന്നുന്ന ഒരു ബൈബിൾ ഭാഷാ​ന്ത​ര​മാണ്‌ ആരെങ്കി​ലും ഉപയോ​ഗി​ക്കു​ന്ന​തെ​ങ്കി​ലോ?

4 അങ്ങനെ​യു​ള്ള​വർക്ക്‌ പുനരു​ത്ഥാ​നം എത്ര വിശി​ഷ്ട​മായ കരുത​ലാ​ണെന്നു വിലമ​തി​ക്കാൻ കഴിയു​ന്ന​തി​നു മുമ്പ്‌, അവർ ദേഹി എന്താ​ണെ​ന്നും മരിച്ച​വ​രു​ടെ അവസ്ഥ എന്താ​ണെ​ന്നും മനസ്സി​ലാ​ക്കേ​ണ്ട​തുണ്ട്‌. മിക്ക​പ്പോ​ഴും സത്യത്തി​നു​വേണ്ടി വിശക്കുന്ന ഒരാൾക്ക്‌, ഈ കാര്യങ്ങൾ വ്യക്തമാ​ക്കു​ന്ന​തിന്‌ ചുരുക്കം ചില തിരു​വെ​ഴു​ത്തു​കൾ മാത്രമേ ആവശ്യ​മാ​യി​രി​ക്കു​ന്നു​ള്ളൂ.(ഉല്‌പ. 2:7; യെഹെ.18:4; സങ്കീ 146:3, 4) എന്നാൽ ബൈബി​ളി​ന്റെ ചില ആധുനിക ഭാഷാ​ന്ത​ര​ങ്ങ​ളും പരാവർത്തന പതിപ്പു​ക​ളും ഈ സത്യങ്ങളെ മറയ്‌ക്കു​ന്നു. അതു​കൊണ്ട്‌, ബൈബി​ളി​ന്റെ മൂല ഭാഷക​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന പദപ്ര​യോ​ഗ​ങ്ങ​ളെ​ക്കു​റിച്ച്‌ പരിചി​ന്തി​ക്കേ​ണ്ട​താ​വ​ശ്യ​മാ​യി​രി​ക്കാം.

5. അങ്ങനെ​യുള്ള ഒരാളെ ദേഹി എന്തെന്നു ഗ്രഹി​ക്കാൻ നിങ്ങൾ എങ്ങനെ സഹായി​ക്കും?

5 ഇതു ചെയ്യു​ന്ന​തിന്‌ പുതി​യ​ലോ​ക​ഭാ​ഷാ​ന്തരം വിശേ​ഷാൽ വില​യേ​റി​യ​താണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ അത്‌ നേഫെഷ്‌ എന്ന എബ്രാ​യ​പ​ദ​വും തത്തുല്യ ഗ്രീക്ക്‌ പദമായ സൈക്കി​യും എല്ലായ്‌പോ​ഴും “ദേഹി” എന്നു വിവർത്തനം ചെയ്യുന്നു, അതിന്റെ അനുബ​ന്ധ​ത്തിൽ ഈ പദങ്ങൾ വരുന്ന അനേകം വാക്യ​ങ്ങ​ളും ചേർത്തി​രി​ക്കു​ന്നു. മറ്റ്‌ ആധുനിക വിവർത്ത​നങ്ങൾ ഇതേ മൂലപ​ദ​ങ്ങളെ “ദേഹി” എന്നു മാത്രമല്ല, പിന്നെ​യോ “ജീവി” “വ്യക്തി” “ആൾ” “ജീവൻ” എന്നും വിവർത്തനം ചെയ്യുന്നു; “എന്റെ നേഫെഷ്‌” “ഞാൻ” എന്നും “നിന്റെ നേഫേഷ്‌” “നീ” എന്നും വിവർത്തനം ചെയ്യാം. ഈ ബൈബി​ളു​കളെ പഴക്ക​മേ​റിയ ചില വിവർത്ത​ന​ങ്ങ​ളു​മാ​യോ പുതി​യ​ലോ​ക​ഭാ​ഷാ​ന്ത​ര​വു​മാ​യോ തുലനം ചെയ്യു​ന്നത്‌ “ദേഹി” എന്നു വിവർത്തനം ചെയ്‌തി​രി​ക്കുന്ന മൂലഭാ​ഷാ​ന്ത​രങ്ങൾ (1) വ്യക്തി​ക​ളെ​യും (2) മൃഗങ്ങ​ളെ​യും (3) അവർ അങ്ങനെ ആസ്വദി​ക്കുന്ന ജീവ​നെ​യും പരാമർശി​ക്കു​ന്നു​വെന്നു മനസ്സി​ലാ​ക്കാൻ ആത്മാർത്ഥ​ത​യുള്ള ഒരു അദ്ധ്യേ​താ​വി​നെ സഹായി​ക്കും. എന്നാൽ ദേഹി മരണത്തി​ങ്കൽ ശരീരത്തെ വിട്ടു​പോ​കാൻ കഴിയു​ന്ന​തും മറ്റെവി​ടെ​യോ ബോധ​പൂർവ്വ​ക​മായ അസ്‌തി​ത്വം തുടരു​ന്ന​തു​മായ അദൃശ്യ​വും അസ്‌പർശ​നീ​യ​വു​മായ ഒന്നാണെന്ന ആശയം ഒരിക്ക​ലും അവ നൽകു​ന്നില്ല.

6. (എ) ചില ആധുനിക ഭാഷാ​ന്ത​രങ്ങൾ ഷീയോൾ, ഹേഡീസ്‌, ഗീഹെന്നാ എന്നിവ​യു​ടെ അർത്ഥം സംബന്ധിച്ച്‌ വായന​ക്കാ​രെ കുഴയ്‌ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) ഷീയോ​ളി​ലെ അഥവാ ഹേഡീ​സി​ലെ ആളുക​ളു​ടെ അവസ്ഥയെ ബൈബി​ളിൽ നിന്ന്‌ നിങ്ങൾ എങ്ങനെ വിശദീ​ക​രി​ക്കും? ഗീഹെ​ന്നാ​യി​ലെ​യോ?

6 അതു​പോ​ലെ​തന്നെ, പുതി​യ​ലോ​ക​ഭാ​ഷാ​ന്തരം ഷീയോൾ എന്ന എബ്രാ​യ​പ​ദത്തെ ഭാഷാ​ന്തരം ചെയ്‌ത്‌ ഷീയോൾ എന്ന്‌ ഉപയോ​ഗി​ക്കു​ന്ന​തി​ലും ഹേഡീസ്‌ എന്ന ഗ്രീക്ക്‌ പദത്തിന്റെ സ്ഥാനത്ത്‌ ഹേഡീസ്‌ എന്നുതന്നെ ഉപയോ​ഗി​ക്കു​ന്ന​തി​ലും ഗീയെ​ന്നാ​യിക്ക്‌ ഗീഹെന്നാ എന്ന്‌ ഉപയോ​ഗി​ക്കു​ന്ന​തി​ലും പരസ്‌പ​ര​യോ​ജി​പ്പു​ള്ള​താണ്‌. എന്നാൽ ബൈബി​ളി​ന്റെ മറ്റു ചില ആധുനിക ഭാഷാ​ന്ത​ര​ങ്ങ​ളും പരാവർത്ത​ന​ങ്ങ​ളും ഹേഡീ​സി​നെ​യും ഗീയെ​ന്നാ​യെ​യും “നരകം” എന്നു വിവർത്തനം ചെയ്യു​ക​യും, അതിനു പുറമെ, ഷീയോ​ളി​ന്റെ​യും ഹേഡീ​സി​ന്റെ​യും മറ്റു വിവർത്ത​ന​ങ്ങ​ളെന്ന നിലയിൽ “ശവക്കുഴി” എന്നും “മരിച്ച​വ​രു​ടെ ലോകം” എന്നും ഉപയോ​ഗി​ക്കു​ക​യും ചെയ്യു​ന്നത്‌ വായന​ക്കാ​രനെ കുഴപ്പി​ക്കു​ന്നു. ആവശ്യ​മാ​യി​രി​ക്കു​ന്ന​ടത്ത്‌ ഭാഷാ​ന്ത​രങ്ങൾ തമ്മിൽ താരത​മ്യ​പ്പെ​ടു​ത്തു​ന്ന​തി​നാൽ ഷീയോൾ ഹേഡീ​സി​ന്റെ തത്തുല്യ പദമാ​ണെന്ന്‌ കാണി​ക്കാൻ കഴിയും. (സങ്കീ. 16:10; പ്രവൃ. 2:27) മനുഷ്യ​വർഗ്ഗ​ത്തി​ന്റെ പൊതു​ശ​വ​ക്കു​ഴി​യായ ഷീയോൾ അഥവാ ഹേഡീസ്‌ ജീവ​നോ​ടല്ല, മരണ​ത്തോ​ടാണ്‌ ബന്ധപ്പെ​ട്ടി​രി​ക്കു​ന്ന​തെന്ന്‌ ബൈബിൾ വ്യക്തമാ​ക്കു​ന്നു. (സങ്കീ. 89:48; വെളി. 20:13) അത്‌ പുനരു​ത്ഥാ​നം മുഖാ​ന്തരം അവി​ടെ​നിന്ന്‌ തിരിച്ചു വരുന്ന​തി​നുള്ള പ്രത്യാ​ശ​യി​ലേ​ക്കും വിരൽ ചൂണ്ടുന്നു. (ഇയ്യോ. 14:13; പ്രവൃ. 2:31) മറിച്ച്‌ ,ഗീഹെ​ന്നാ​യി​ലേക്ക്‌ പോകു​ന്ന​വർക്ക്‌ ഭാവി ജീവന്റെ പ്രത്യാശ വെച്ചു​നീ​ട്ടു​ന്നില്ല. തീർച്ച​യാ​യും ദേഹിക്ക്‌ അവിടെ ബോധ​പൂർവ്വ​ക​മായ അസ്‌തി​ത്വം ഉള്ളതായി പറയു​ന്നില്ല.—മത്താ. 18:9; 10:28.

7. ഉചിത​മാ​യി മനസ്സി​ലാ​ക്കു​മ്പോൾ പുനരു​ത്ഥാ​ന​ത്തിന്‌ ഒരു വ്യക്തി​യു​ടെ മനോ​ഭാ​വ​ത്തെ​യും പ്രവർത്ത​ന​ങ്ങ​ളെ​യും എങ്ങനെ സ്വാധീ​നി​ക്കാൻ കഴിയും?

7 ആ കാര്യങ്ങൾ വ്യക്തമാ​കു​മ്പോൾ ക്രിസ്‌തു​വി​ന്റെ മരണവും പുനരു​ത്ഥാ​ന​വും യഥാർത്ഥ​മാ​യി അർത്ഥവ​ത്താ​യി​ത്തീ​രു​ന്നു. ഒരു വ്യക്തിയെ സംബന്ധിച്ച്‌ പുനരു​ത്ഥാ​നം എന്തർത്ഥ​മാ​ക്കി​യേ​ക്കാ​മെന്ന്‌ ഗ്രഹി​ക്കാൻ അയാളെ ഇപ്പോൾ സഹായി​ക്കാൻ കഴിയും. ഇത്ര അത്ഭുത​ക​ര​മായ കരുതൽ ചെയ്‌ത​തി​ലുള്ള യഹോ​വ​യു​ടെ സ്‌നേ​ഹത്തെ വിലമ​തി​ച്ചു​തു​ട​ങ്ങാ​നും അയാൾക്കു കഴിയും. മരണത്തിൽ പ്രിയ​പ്പെ​ട്ടവർ നഷ്ടപ്പെ​ട്ട​വർക്ക്‌ അനുഭ​വ​പ്പെ​ടുന്ന ദുഃഖ​ത്തി​നു പകരം ഇപ്പോൾ ദൈവ​ത്തി​ന്റെ നൂതന​ക്ര​മ​ത്തി​ലെ പുഃന​സം​ഗ​മ​ത്തി​ന്റെ സന്തോ​ഷ​ക​ര​മായ പ്രതീക്ഷ ഉണ്ടായി​രി​ക്കാൻ കഴിയും. യേശു​ക്രി​സ്‌തു​വി​ന്റെ പുനരു​ത്ഥാ​നം ക്രിസ്‌തീ​യ​വി​ശ്വാ​സ​ത്തി​ന്റെ ഒരു മൂലക്ക​ല്ലാ​ണെന്ന്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ തിരി​ച്ച​റി​ഞ്ഞു. അവർ തീക്ഷ്‌ണ​ത​യോ​ടെ അതി​നെ​ക്കു​റി​ച്ചും അതു ഉറപ്പു​നൽകിയ പ്രത്യാ​ശ​യെ​ക്കു​റി​ച്ചും മറ്റുള്ള​വ​രോ​ടു സാക്ഷീ​ക​രി​ച്ചു. അങ്ങനെ​തന്നെ, ഇക്കാലത്ത്‌ അതിനെ വിലമ​തി​ക്കു​ന്നവർ ഈ വില​യേ​റിയ സത്യം മറ്റുള്ള​വർക്കു പങ്കു​വെ​ക്കാൻ ആകാം​ക്ഷ​യു​ള്ള​വ​രാണ്‌.—പ്രവൃ. 5:30-32; 10:40-43; 13:32-39;17:31.

‘ഹേഡീ​സി​ന്റെ താക്കോൽ’ ഉപയോ​ഗി​ക്കു​ന്നു

8. “മരണത്തി​ന്റെ​യും ഹേഡീ​സി​ന്റെ​യും താക്കോ​ലു​കൾ” യേശു ഉപയോ​ഗി​ക്കു​ന്നത്‌ അവന്റെ ആത്‌മാ​ഭി​ഷിക്ത അനുഗാ​മി​കൾക്ക്‌ എന്തർത്ഥ​മാ​ക്കും?

8 ക്രിസ്‌തു​വി​ന്റെ സ്വർഗ്ഗീയ രാജ്യ​ത്തിൽ അവനോ​ടു സഹവസി​ക്കാ​നുള്ള എല്ലാവ​രും ഒടുവിൽ മരിക്കണം. എന്നാൽ അവൻ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​നോട്‌ “ഞാൻ മരിച്ച​വ​നാ​യി​ത്തീർന്നു, എന്നാൽ നോക്കൂ! ഞാൻ എന്നു​മെ​ന്നേ​ക്കും ജീവി​ക്കു​ന്നു, എനിക്ക്‌ മരണത്തി​ന്റെ​യും ഹേഡീ​സി​ന്റ​യും താക്കോ​ലു​കൾ ഉണ്ട്‌” എന്നു പറഞ്ഞ​പ്പോൾ അവൻ നൽകിയ ഉറപ്പ്‌ അവർക്കു നന്നായി അറിയാം. (വെളി. 1:18) അവൻ എന്താണർത്ഥ​മാ​ക്കി​യത്‌? അവൻ സ്വന്ത അനുഭ​വ​ത്തി​ലേക്ക്‌ ശ്രദ്ധ ക്ഷണിക്കു​ക​യാ​യി​രു​ന്നു. അവനും മരിച്ചി​രു​ന്നു. എന്നാൽ ദൈവം അവനെ ഹേഡീ​സിൽ വിട്ടു​ക​ള​ഞ്ഞില്ല. മൂന്നാം ദിവസം യഹോവ അവനെ വ്യക്തി​പ​ര​മാ​യി ആത്‌മ​ജീ​വി​ത​ത്തി​ലേക്ക്‌ ഉയർപ്പി​ക്കു​ക​യും അവന്‌ അമർത്ത്യത കൊടു​ക്കു​ക​യും ചെയ്‌തു. എന്നാൽ അതു മാത്രമല്ല, ദൈവം മനുഷ്യ​വർഗ്ഗ​ത്തി​ന്റെ പൊതു​ശ​വ​ക്കു​ഴി​യിൽനി​ന്നും ആദാമ്യ​പാ​പ​ത്തി​ന്റെ ഫലങ്ങളിൽനി​ന്നും മറ്റുള്ള​വരെ വിടു​വി​ക്കു​ന്ന​തിന്‌ ഉപയോ​ഗി​ക്കാൻ “മരണത്തി​ന്റെ​യും ഹേഡീ​സി​ന്റെ​യും താക്കോ​ലു​കൾ” കൊടു​ക്കു​ക​യും ചെയ്‌തു. ആ താക്കോ​ലു​കൾ കൈവ​ശ​മു​ള്ള​തു​കൊണ്ട്‌ യേശു​വി​നു തന്റെ വിശ്വ​സ്‌താ​നു​ഗാ​മി​കളെ മരിച്ച​വ​രിൽനിന്ന്‌ ഉയർപ്പി​ക്കാൻ പ്രാപ്‌തി​യുണ്ട്‌. അവൻ അങ്ങനെ ചെയ്യു​മ്പോൾ തന്റെ ആത്‌മാ​ഭി​ഷി​ക്ത​രായ സഭാം​ഗ​ങ്ങൾക്ക്‌ അമർത്ത്യ സ്വർഗ്ഗീയ ജീവന്റെ വില​യേ​റിയ ദാനം അവൻ കൊടു​ക്കു​ന്നു, അവന്റെ പിതാവ്‌ അവനു​വേണ്ടി ചെയ്‌ത​തു​പോ​ലെ​തന്നെ.—റോമ. 6:5; ഫിലി. 3:20, 21.

9. വിശ്വ​സ്‌ത​രായ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ പുനരു​ത്ഥാ​നം എപ്പോൾ നടക്കുന്നു?

9 വിശ്വ​സ്‌ത​രായ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾക്ക്‌ ആ പുനരു​ത്ഥാ​നം എപ്പോ​ഴാണ്‌ അനുഭ​വ​പ്പെ​ടുക? അത്‌ ഇപ്പോൾത്തന്നെ തുടങ്ങി​യി​രി​ക്കു​ന്നു. അവർ ‘ക്രിസ്‌തു​വി​ന്റെ സാന്നി​ദ്ധ്യ​കാ​ലത്ത്‌’ ഉയർപ്പി​ക്ക​പ്പെ​ടു​മെന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ വിശദീ​ക​രി​ക്കു​ന്നു. ആ സാന്നി​ദ്ധ്യം പൊ. യു. 1914-ൽ തുടങ്ങി. (1 കൊരി. 15:23) ഇവർ തങ്ങളുടെ ഭൗമി​ക​ഗതി അവസാ​നി​പ്പി​ക്കു​മ്പോൾ, തങ്ങളുടെ കർത്താ​വി​ന്റെ തിരി​ച്ചു​വ​ര​വി​നു​വേണ്ടി അവർ കാത്തി​രി​ക്കേ​ണ്ട​തില്ല. അവർ മരിക്കുന്ന ഉടനെ ആത്മാവിൽ ഉയർപ്പി​ക്ക​പ്പെ​ടു​ക​യും നിമി​ഷ​നേരം കൊണ്ട്‌, കണ്ണിമ​ക്കു​ന്ന​തി​നി​ട​യിൽ മാറ്റ​പ്പെ​ടുക”യും ചെയ്യുന്നു. അവരു​ടേത്‌ എന്തൊരു സന്തുഷ്ടി​യാണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ “അവർ ചെയ്‌ത കാര്യങ്ങൾ അവരോ​ടു​കൂ​ടെ​ത്തന്നെ പോകു​ന്നു!”—1 കൊരി. 15:51, 52; വെളി. 14:13.

10. വേറെ ഏതു പുനരു​ത്ഥാ​നം ഉണ്ടായി​രി​ക്കും, അത്‌ എപ്പോൾ തുടങ്ങും?

10 എന്നാൽ അവരു​ടേതു മാത്രമല്ല ഏക പുനരു​ത്ഥാ​നം. അതിനെ “ഒന്നാം പുനരു​ത്ഥാ​നം” എന്നു വിളി​ക്കു​ന്നു​വെന്ന വസ്‌തുത മറ്റൊന്നു പിന്നാലെ വരേണ്ട​താ​ണെന്ന്‌ സൂചി​പ്പി​ക്കു​ന്നു. (വെളി. 20:6) ഈ രണ്ടാമത്തെ പുനരു​ത്ഥാ​ന​ത്തിൽനിന്ന്‌ പ്രയോ​ജനം കിട്ടു​ന്ന​വർക്ക്‌ ഒരു പരദീസാ ഭൂമി​യി​ലെ നിത്യ​ജീ​വന്റെ സന്തുഷ്ട പ്രതീക്ഷ ഉണ്ടായി​രി​ക്കും. അത്‌ എപ്പോ​ഴാ​യി​രി​ക്കും നടക്കുക? ഇപ്പോ​ഴത്തെ ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ “ഭൂമി​യും ആകാശ​വും” നീക്ക​പ്പെ​ട്ട​തി​നു ശേഷമാ​യി​രി​ക്കു​മെന്ന്‌ വെളി​പ്പാ​ടു പുസ്‌തകം പ്രകട​മാ​ക്കു​ന്നു. പഴയവ്യ​വ​സ്ഥി​തി​യു​ടെ അവസാനം വളരെ അടുത്തി​രി​ക്കു​ക​യാണ്‌. അതിനു​ശേഷം, ദൈവ​ത്തി​ന്റെ നിയമിത സമയത്ത്‌ ഭൗമിക പുനരു​ത്ഥാ​നം തുടങ്ങും.—വെളി. 20:11, 12.

11. ഭൂമി​യി​ലെ ജീവനി​ലേക്ക്‌ ഉയർപ്പി​ക്ക​പ്പെ​ടുന്ന വിശ്വ​സ്‌ത​രിൽ ആർ ഉൾപ്പെ​ടും, അത്‌ പുളക​പ്ര​ദ​മായ ഒരു പ്രത്യാശ ആയിരി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

11 ആർ അതിൽ ഉൾപ്പെ​ടും? അതിപു​രാ​തന കാലങ്ങൾ മുതലുള്ള യഹോ​വ​യു​ടെ വിശ്വസ്‌ത ദാസൻമാർ. അവരിൽ പുനരു​ത്ഥാ​ന​ത്തി​ലുള്ള ശക്തമായ വിശ്വാ​സം നിമിത്തം ഘോര​മ​ര​ണ​ത്തിൽനിന്ന്‌ രക്ഷപ്പെ​ടു​ന്ന​തിന്‌ ദൈവ​ത്തോ​ടുള്ള തങ്ങളുടെ നിർമ്മ​ല​ത​യിൽ എന്തെങ്കി​ലും വിട്ടു​വീ​ഴ്‌ച​യാൽ, “എന്തെങ്കി​ലും മോച​ന​മൂ​ല്യ​ത്താൽ വിടുതൽ സ്വീക​രി​ക്കാ”ഞ്ഞ മനുഷ്യർ ഉണ്ടായി​രി​ക്കും. (എബ്രാ. 11:35) ബൈബി​ളിൽ ചുരു​ക്ക​മാ​യി മാത്രം റിപ്പോർട്ടു ചെയ്‌തി​രി​ക്കുന്ന സംഭവ​ങ്ങ​ളു​ടെ വിശദാം​ശങ്ങൾ നേരിട്ട്‌ അവരിൽനിന്ന്‌ കേൾക്കു​ന്ന​തിന്‌ അവരെ പരിച​യ​പ്പെ​ടു​ന്നത്‌ എന്തോരു സന്തോ​ഷ​മാ​യി​രി​ക്കും! മറ്റുള്ള​വ​രോ​ടു​കൂ​ടെ യഹോ​വ​യു​ടെ ഒന്നാമത്തെ സാക്ഷി​യാ​യി​രുന്ന ഹാബേൽ ഉണ്ടായി​രി​ക്കും. പ്രളയ​ത്തി​നു​മുമ്പ്‌ ദൈവ​ത്തി​ന്റെ മുന്നറി​യി​പ്പിൻ ദൂത്‌ നിർഭയം ഘോഷി​ച്ച​വ​രായ ഹാനോ​ക്കും നോഹ​യും. ദൂതൻമാ​രെ സൽക്കരിച്ച അബ്രാ​ഹാം. സീനായി മലയിൽവച്ച്‌ ന്യായ​പ്ര​മാ​ണം ആർ മുഖാ​ന്തരം കൊടു​ക്ക​പ്പെ​ട്ടോ ആ മോശെ. പൊ. യു. മു. 607-ൽ യെരു​ശ​ലേ​മി​ന്റെ നാശം കണ്ട യിരെ​മ്യാ​വി​നെ​പ്പോ​ലുള്ള ധീര പ്രവാ​ച​കൻമാർ. യേശു​വി​നെ ദൈവ​പു​ത്ര​നാ​യി ദൈവം​തന്നെ തിരി​ച്ച​റി​യി​ക്കു​ന്നതു കേട്ട യോഹ​ന്നാൻ സ്‌നാ​പകൻ. ഇപ്പോ​ഴത്തെ വ്യവസ്ഥി​തി​യു​ടെ അവസാ​ന​നാ​ളു​ക​ളിൽ മരിച്ച വിശ്വ​സ്‌ത​രും ഉണ്ടായി​രി​ക്കും.—എബ്രാ.11:4-38; മത്താ.11:11.

12. (എ) ഹേഡീ​സിൽ മരിച്ചി​രി​ക്കുന്ന എത്ര പേർ ഉയർപ്പി​ക്ക​പ്പെ​ടും? (ബി) അങ്ങനെ, ആർ ഉൾപ്പെ​ടു​ത്ത​പ്പെ​ടും, എന്തു​കൊണ്ട്‌?

12 കാല​ക്ര​മ​ത്തിൽ മറ്റുള്ള​വ​രും ഉയർപ്പി​ക്ക​പ്പെ​ടും. യേശു ‘ഹേഡീ​സി​ന്റെ താക്കോൽ’ മനുഷ്യ​വർഗ്ഗ​ത്തി​നു​വേണ്ടി എത്ര​ത്തോ​ളം ഉപയോ​ഗി​ക്കു​മെന്ന്‌ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​നു കൊടു​ക്ക​പ്പെട്ട ഒരു ദർശന​ത്തിൽ പ്രകട​മാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ആ ദർശന​ത്തിൽ ഹേഡീസ്‌ “തീത്തടാ​ക​ത്തി​ലേക്ക്‌ എറിയ​പ്പെടു”ന്നത്‌ അവൻ കണ്ടു. അതിന്റെ അർത്ഥ​മെ​ന്താണ്‌? അത്‌ നശിപ്പി​ക്ക​പ്പെ​ടു​ന്നു​വെന്ന്‌; പൂർണ്ണ​മാ​യും ശൂന്യ​മാ​ക്ക​പ്പെ​ടു​ന്ന​തി​നാൽ അത്‌ ആസ്‌തി​ക്യ​മി​ല്ലാ​തെ പോകു​ന്നു. അങ്ങനെ, വിശ്വ​സ്‌താ​രാ​ധ​കരെ ഉയർപ്പി​ക്കു​ന്ന​തി​നു പുറമേ യേശു കരുണാ​പൂർവ്വം ഹേഡീ​സിൽ അഥവാ ഷീയോ​ളിൽ നിന്ന്‌ നീതി​കെ​ട്ട​വരെ പോലും തിരികെ വരുത്തും. കേവലം മരണത്തിന്‌ വീണ്ടും യോഗ്യ​രെന്നു വിധി​ക്ക​പ്പെ​ടാൻ ഇവരിൽ ആരും ഉയർപ്പി​ക്ക​പ്പെ​ടു​ന്നില്ല. ദൈവ​രാ​ജ്യ​ത്തിൻ കീഴിലെ നീതി​നി​ഷ്‌ഠ​മായ ചുറ്റു​പാ​ടിൽ അവരുടെ ജീവി​തത്തെ യഹോ​വ​യു​ടെ വഴിക​ളോട്‌ അനു​യോ​ജ്യ​മാ​ക്കാൻ അവർ സഹായി​ക്ക​പ്പെ​ടും. ദർശനം “ജീവന്റെ ചുരുൾ” തുറക്ക​പ്പെ​ട്ട​താ​യി കാണിച്ചു. തങ്ങളുടെ പേരുകൾ അതിൽ എഴുത​പ്പെട്ടു കിട്ടു​ന്ന​തി​നുള്ള അവസരം അവർക്കു​ണ്ടാ​യി​രി​ക്കും. അവർ അവരുടെ പുനരു​ത്ഥാ​ന​ശേഷം ചെയ്യ​പ്പെ​ടുന്ന “അവരുടെ പ്രവൃ​ത്തി​ക​ള​നു​സ​രിച്ച്‌ വ്യക്തി​പ​ര​മാ​യി ന്യായം​വി​ധി​ക്ക​പ്പെ​ടും.” (വെളി. 20:12-14; പ്രവൃ. 24:15) അങ്ങനെ അന്തിമ​ഫ​ല​ത്തി​ന്റെ നിലപാ​ടിൽ വീക്ഷി​ക്കു​മ്പോൾ അവരു​ടേത്‌ “ജീവന്റെ ഒരു പുനരു​ത്ഥാന”മാണെന്ന്‌ തെളി​യാൻ കഴിയും, അനിവാ​ര്യ​മാ​യി “[കുറ്റ] വിധി​യു​ടെ ഒരു പുനരു​ത്ഥാന”മായി​രി​ക്ക​യില്ല.—യോഹ. 5:28, 29.

13. (എ) ആർ പുനരു​ത്ഥാ​നം പ്രാപി​ക്കു​ക​യില്ല? (ബി) പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചുള്ള സത്യം നമ്മുടെ ജീവി​തത്തെ എങ്ങനെ ബാധി​ക്കണം?

13 തീർച്ച​യാ​യും, ഏതു കാലത്തും ജീവി​ച്ചി​ട്ടുള്ള എല്ലാവ​രും പുനരു​ത്ഥാ​നം പ്രാപി​ക്കു​ക​യില്ല. ചിലർ മോചനം സാദ്ധ്യ​മ​ല്ലാത്ത പാപങ്ങ​ളാ​ണു ചെയ്‌തത്‌. ഇപ്പോൾ സമീപി​ച്ചി​രി​ക്കുന്ന “മഹോ​പ​ദ്രവ”ത്തിൽ കൊല്ല​പ്പെ​ടു​ന്നവർ നിത്യ​നാ​ശം അനുഭ​വി​ക്കു​ന്ന​വ​രിൽ ഉൾപ്പെ​ടും. (മത്താ. 12:31, 32; 23:33; 24:21, 22; 25:41, 46; 2 തെസ്സ. 1:6-9.) അങ്ങനെ, ഹേഡീ​സി​ലുള്ള എല്ലാവ​രെ​യും പുറത്തു​വി​ടു​ന്ന​തിൽ അസാധാ​രണ കരുണ കാണി​ക്കു​ന്നു​വെ​ന്നി​രി​ക്കെ, നാം ഇപ്പോൾ എങ്ങനെ ജീവി​ക്കു​ന്നു​വെ​ന്ന​തിൽ ഉദാസീ​ന​രാ​യി​രി​ക്കു​ന്ന​തിന്‌, പുനരു​ത്ഥാ​നം അടിസ്ഥാ​നം നൽകു​ന്നില്ല. മറിച്ച്‌, യഥാർത്ഥ​ത്തിൽ അനർഹ​മായ ദൈവ​ത്തി​ന്റെ ഈ ദയയെ​ക്കു​റിച്ച്‌ നാം എത്ര അഗാധ​മായ വിലമ​തി​പ്പു​ള്ള​വ​രാ​ണെന്ന്‌ പ്രകട​മാ​ക്കാൻ അത്‌ നമ്മെ പ്രേരി​പ്പി​ക്കേ​ണ്ട​താണ്‌.

പുനരു​ത്ഥാന പ്രത്യാ​ശ​യാൽ ബലിഷ്‌ഠ​രാ​ക്ക​പ്പെ​ടു​ന്നു

14. ഇപ്പോ​ഴത്തെ ജീവി​ത​ത്തി​ന്റെ അവസാ​ന​ത്തോ​ട​ടു​ക്കുന്ന ഒരു വ്യക്തിക്ക്‌ പുനരു​ത്ഥാ​നം വലിയ ശക്തിയു​ടെ ഒരു ഉറവാ​യി​രി​ക്കാൻ കഴിയു​ന്ന​തെ​ങ്ങനെ?

14 പുനരു​ത്ഥാന പ്രത്യാ​ശയെ സ്വന്തമാ​ക്കി​യി​ട്ടു​ള്ളവർ അതിൽനിന്ന്‌ വലിയ ശക്തി ആർജ്ജി​ക്കാൻ പ്രാപ്‌ത​രാണ്‌. അവർ തങ്ങളുടെ ജീവി​താ​വ​സാ​ന​ത്തോ​ട​ടു​ക്കു​മ്പോൾ, ഏത്‌ ചികി​ത്സാ​ന​ട​പ​ടി​കൾ ഉപയോ​ഗി​ച്ചാ​ലും മരണത്തെ അനിശ്ചി​ത​കാ​ലം നീട്ടി​വെ​ക്കാൻ തങ്ങൾക്കാ​വി​ല്ലെന്ന്‌ അവർക്ക​റി​യാം. (സഭാ. 8:8) അവർ കർത്താ​വി​ന്റെ വേലയിൽ തിരക്കു​ള്ള​വ​രാ​യി​രി​ക്കു​ക​യും അവന്റെ സ്ഥാപന​ത്തോ​ടൊത്ത്‌ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ക​യും ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽ അവർക്ക്‌ പൂർണ്ണ​മായ ഉറപ്പോ​ടെ ഭാവി​യി​ലേക്കു നോക്കാൻ കഴിയും. പുനരു​ത്ഥാ​നം മൂലം തങ്ങൾ ദൈവ​ത്തി​ന്റെ തക്കസമ​യത്ത്‌ വീണ്ടും ജീവിതം ആസ്വദി​ക്കു​മെന്ന്‌ അവർക്ക​റി​യാം. അത്‌ എന്തോരു ജീവി​ത​മാ​യി​രി​ക്കും! അപ്പോ​സ്‌ത​ല​നായ പൗലോസ്‌ വിളിച്ച പ്രകാരം “യഥാർത്ഥ​ജീ​വൻ.”—1 തിമൊ. 6:19; 1 കൊരി. 15:58; എബ്രാ. 6:10-12.

15. നാം ഘോര പീഡക​രാൽ ഭീഷണി​പ്പെ​ടു​ത്ത​പ്പെ​ടു​ന്നു​വെ​ങ്കിൽ യഹോ​വ​യോ​ടു നിർമ്മലത പാലി​ക്കാൻ നമ്മെ എന്തിനു സഹായി​ക്കാൻ കഴിയും?

15 ഒരു പുനരു​ത്ഥാ​ന​മു​ണ്ടെ​ന്നുള്ള അറിവു മാത്രമല്ല, പിന്നെ​യോ ആ കരുത​ലി​ന്റെ ഉറവാ​യ​വനെ അറിയു​ന്ന​താണ്‌ ശക്തരാ​യി​രി​ക്കാൻ നമ്മെ പ്രാപ്‌ത​രാ​ക്കു​ന്നത്‌. അത്‌ ഉഗ്രപീ​ഡ​ക​രു​ടെ കൈക​ളാ​ലുള്ള മരണത്താൽ ഭീഷണി​പ്പെ​ടു​ത്ത​പ്പെ​ടു​മ്പോൾ പോലും ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ നമ്മെ ശക്തരാ​ക്കു​ന്നു. ആളുകളെ അടിമ​ത്ത​ത്തിൽ നിർത്താൻ സാത്താൻ അകാല​മ​ര​ണ​ത്തി​ന്റെ ഭയത്തെ ദീർഘ​നാൾ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. എന്നാൽ യേശു അത്തരം ഭയത്തിനു വഴങ്ങി​യില്ല; അവൻ മരണ​ത്തോ​ളം യഹോ​വ​യോ​ടു വിശ്വ​സ്‌ത​നെന്നു തെളി​യി​ച്ചു. അവന്റെ മരണമു​ണ്ടാ​ക്കിയ നേട്ടത്താൽ അവൻ മറ്റുള്ള​വരെ അങ്ങനെ​യുള്ള ഭയത്തിൽനിന്ന്‌ വിമു​ക്ത​രാ​ക്കാ​നുള്ള മാർഗ്ഗം പ്രദാനം ചെയ്‌തു. (എബ്രാ. 2:14, 15) ആ കരുത​ലി​ലുള്ള തങ്ങളുടെ വിശ്വാ​സം നിമിത്തം, അവന്റെ യഥാർത്ഥ അനുഗാ​മി​കൾ നിർല​താ​പാ​ല​ക​രെന്ന നിലയിൽ ഒരു മുന്തിയ രേഖ ഉളവാ​ക്കി​യി​ട്ടുണ്ട്‌. സമ്മർദ്ദ​ത്തി​നു വിധേ​യ​രാ​ക്ക​പ്പെ​ട്ട​പ്പോൾ അവർ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​തി​ല​ധി​കം ‘തങ്ങളുടെ സ്വന്തം ദേഹി​കളെ സ്‌നേ​ഹി​ക്കു​ന്നി​ല്ലെന്ന്‌’ അവർ തെളി​യി​ച്ചി​ട്ടുണ്ട്‌. (വെളി. 12:11) അവർ ജ്ഞാനപൂർവ്വം നിത്യ​ജീ​വന്റെ പ്രതീക്ഷ നഷ്ടപ്പെ​ടു​ത്താൻ മാത്രം ക്രിസ്‌തീ​യ​ത​ത്വ​ങ്ങൾ ഉപേക്ഷി​ച്ചു​കൊണ്ട്‌ തങ്ങളുടെ ഇപ്പോ​ഴത്തെ ജീവനെ രക്ഷിക്കാൻ ശ്രമി​ക്കു​ന്നില്ല. (ലൂക്കോ. 9:24, 25) നിങ്ങൾക്ക്‌ അത്തരം വിശ്വാ​സ​മു​ണ്ടോ? നിങ്ങൾ യഥാർത്ഥ​മാ​യി യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും പുനരു​ത്ഥാന പ്രത്യാശ നിങ്ങളെ സംബന്ധിച്ച്‌ അർത്ഥമാ​ക്കു​ന്നതു കാര്യ​മാ​യി എടുക്കു​ക​യും ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽ നിങ്ങൾക്ക്‌ അത്തരം വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കും.

പുനരവലോകന ചർച്ച

● ഒരു വ്യക്തിക്ക്‌ പുനരു​ത്ഥാ​നത്തെ വിലമ​തി​ക്കാൻ കഴിയു​ന്ന​തി​നു മുമ്പ്‌ അയാൾ ദേഹി എന്തെന്നും മരിച്ച​വ​രു​ടെ അവസ്ഥ എന്തെന്നും മനസ്സി​ലാ​ക്കേ​ണ്ട​തെ​ന്തു​കൊണ്ട്‌?

● ആർ മരിച്ച​വ​രിൽനിന്ന്‌ തിരികെ വരും? ഈ അറിവു നമ്മെ എങ്ങനെ ബാധി​ക്കണം?

● പുനരു​ത്ഥാന പ്രത്യാശ നമ്മെ ബലിഷ്‌ഠ​രാ​ക്കു​ന്ന​തെ​ങ്ങനെ?

[അധ്യയന ചോദ്യ​ങ്ങൾ]