വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബുദ്ധിയുപദേശം ശ്രദ്ധിക്കുക, ശിക്ഷണം സ്വീകരിക്കുക

ബുദ്ധിയുപദേശം ശ്രദ്ധിക്കുക, ശിക്ഷണം സ്വീകരിക്കുക

അധ്യായം 16

ബുദ്ധി​യു​പ​ദേശം ശ്രദ്ധി​ക്കുക, ശിക്ഷണം സ്വീക​രി​ക്കു​ക

1. (എ) നമ്മിൽ ആരെങ്കി​ലും ബുദ്ധി​യു​പ​ദേ​ശ​വും ശിക്ഷണ​വും ആവശ്യ​മി​ല്ലാ​ത്ത​വ​രാ​യി ഉണ്ടോ? (ബി) എന്നാൽ നാം ഏതു ചോദ്യ​ങ്ങൾ പരിചി​ന്തി​ക്കു​ന്നതു നല്ലതാണ്‌?

1 “നമ്മളെ​ല്ലാം അനേകം പ്രാവ​ശ്യം അബദ്ധത്തിൽ ചാടുന്നു” എന്നു പറയുന്ന തിരു​വെ​ഴു​ത്തി​നോട്‌ നമ്മിൽ മിക്കവ​രും അനായാ​സം യോജി​ക്കും. (യാക്കോ. 3:2) ദൈവ​വ​ചനം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തു​പോ​ലെ​യും നാം ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ​യു​മു​ളള ആളായി​രി​ക്കു​ന്ന​തിൽ നമുക്കു പിഴവു പററിയ സന്ദർഭ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക പ്രയാ​സമല്ല. തന്നിമി​ത്തം “നിന്റെ ഭാവി​യിൽ നീ ജ്ഞാനി​യാ​യി​ത്തീ​രേ​ണ്ട​തിന്‌ ബുദ്ധി​യു​പ​ദേശം ശ്രദ്ധി​ക്കു​ക​യും ശിക്ഷണം സ്വീക​രി​ക്കു​ക​യും ചെയ്യുക” എന്നു ബൈബിൾ നമ്മോടു പറയു​മ്പോൾ അതു ശരിയാ​ണെന്നു നാം സമ്മതി​ക്കു​ന്നു. (സദൃശ. 19:20) അങ്ങനെ​യു​ളള സഹായം നമുക്കാ​വ​ശ്യ​മാ​ണെന്ന്‌ നമുക്ക​റി​യാം. നാം ബൈബി​ളിൽ നിന്ന്‌ പഠിച്ച​തി​നോ​ടു നമ്മുടെ ജീവി​തത്തെ ചേർച്ച​യിൽ വരുത്തു​ന്ന​തിന്‌ നാം ജീവി​ത​ത്തിൽ ക്രമീ​ക​ര​ണങ്ങൾ വരുത്തി​യി​ട്ടു​ണ്ടെ​ന്നു​ള​ള​തി​നു സംശയ​മില്ല. എന്നാൽ നാം ബുദ്ധി​ശൂ​ന്യ​മാ​യി പ്രവർത്തിച്ച ഒരു പ്രത്യേക സംഗതി സംബന്ധിച്ച്‌ ഒരു സഹക്രി​സ്‌ത്യാ​നി നമ്മെ വ്യക്തി​പ​ര​മാ​യി ബുദ്ധി​യു​പ​ദേ​ശി​ക്കു​ന്നു​വെ​ങ്കിൽ നാം എങ്ങനെ പ്രതി​ക​രി​ക്കു​ന്നു? അല്ലെങ്കിൽ ഏതെങ്കി​ലും പ്രവർത്ത​ന​ത്തിൽ നമുക്ക്‌ എങ്ങനെ മെച്ച​പ്പെ​ടാ​മെന്ന്‌ അയാൾ കേവലം ഒരു നിർദ്ദേശം വെക്കു​ന്നു​വെ​ങ്കി​ലോ?

2. (എ) നാം വ്യക്തി​പ​ര​മായ ബുദ്ധി​യു​പ​ദേ​ശ​ത്തോട്‌ വിലമ​തി​പ്പു പ്രകട​മാ​ക്കേ​ണ്ട​തെ​ന്തു​കൊണ്ട്‌? (ബി) നാം എങ്ങനെ പ്രതി​ക​രി​ക്ക​രുത്‌?

2 അപൂർണ്ണ മാനു​ഷ​പ്ര​കൃ​തി നിമി​ത്ത​മു​ളള നമ്മുടെ സത്വര ആന്തരിക പ്രതി​ക​ര​ണങ്ങൾ ഗണ്യമാ​ക്കാ​തെ നാം ബുദ്ധി​യു​പ​ദേ​ശ​ത്തോട്‌ ആത്മാർത്ഥ​മാ​യി വിലമ​തി​പ്പു പ്രകട​മാ​ക്കു​ക​യും അതു ബാധക​മാ​ക്കാൻ ശ്രമി​ക്കു​ക​യും വേണം. നാം അങ്ങനെ ചെയ്യു​മ്പോൾ പ്രയോ​ജ​ന​ക​ര​മായ ഫലം ഉണ്ടായി​രി​ക്കാൻ കഴിയും. (എബ്രാ. 12:11) എന്നിരു​ന്നാ​ലും, ബുദ്ധി​യു​പ​ദേ​ശി​ക്ക​പ്പെ​ട്ട​പ്പോൾ, ഒരുപക്ഷേ നാം നമ്മേത്തന്നെ നീതീ​ക​രി​ക്കാ​നോ സാഹച​ര്യ​ത്തി​ന്റെ ഗൗരവത്തെ കുറയ്‌ക്കാ​നോ മററാ​രു​ടെ​യെ​ങ്കി​ലും മേൽ പഴിചാ​രാ​നോ ശ്രമി​ച്ചി​രി​ക്കാം. നിങ്ങൾ അങ്ങനെ എന്നെങ്കി​ലും പ്രതി​ക​രി​ച്ചി​ട്ടു​ണ്ടോ? ആ സന്ദർഭ​ത്തെ​ക്കു​റി​ച്ചു നാം പിന്തി​രി​ഞ്ഞു ചിന്തി​ക്കു​മ്പോൾ, ബുദ്ധി​യു​പ​ദേശം നൽകിയ ആളി​നോട്‌ നമുക്കു നീരസം തോന്നു​ന്നു​ണ്ടോ? നമ്മെ ബുദ്ധി​യു​പ​ദേ​ശി​ച്ച​യാ​ളു​ടെ ദൗർബ്ബ​ല്യ​ങ്ങ​ളേ​യോ അയാൾ ബുദ്ധി​യു​പ​ദേ​ശിച്ച രീതി​യേ​യോ വിമർശി​ക്കാൻ നാം ചായ്‌വു​ള​ള​വ​രാ​ണോ, അത്‌ എങ്ങനെ​യെ​ങ്കി​ലും നമ്മുടെ സ്വന്തം ദൗർബ്ബ​ല്യ​ങ്ങൾക്ക്‌ ഒഴിക​ഴി​വാ​കു​മെ​ന്നു​ള​ള​തു​പോ​ലെ? അങ്ങനെ​യു​ളള പ്രവണ​ത​കളെ തരണം ചെയ്യു​ന്ന​തിന്‌ ബൈബി​ളിന്‌ ഒരു വ്യക്തിയെ സഹായി​ക്കാൻ കഴിയു​മോ?

നമ്മുടെ മുന്നറി​യി​പ്പി​നാ​യി രേഖ​പ്പെ​ടു​ത്ത​പ്പെട്ട ദൃഷ്ടാ​ന്ത​ങ്ങൾ

3. (എ) ബുദ്ധി​യു​പ​ദേ​ശ​ത്തോ​ടും ശിക്ഷണ​ത്തോ​ടും ശരിയായ വീക്ഷണം വളർത്തി​യെ​ടു​ക്കു​ന്ന​തിന്‌ നമ്മെ സഹായി​ക്കാൻ കഴിയുന്ന എന്ത്‌ ബൈബി​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്നു? (ബി) ബുദ്ധി​യു​പ​ദേ​ശ​ത്തോ​ടു​ളള ശൗലി​ന്റെ​യും ഉസ്സിയാ​വി​ന്റെ​യും പ്രതി​ക​ര​ണങ്ങൾ വിശക​ലനം ചെയ്യു​ന്ന​തിന്‌ മുകളിൽ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾ ഉപയോ​ഗി​ക്കുക.

3 ഈ വിഷയം സംബന്ധിച്ച്‌ നേരി​ട്ടു​ളള ധാരാളം മുന്നറി​യി​പ്പു​കൾ നൽകു​ന്ന​തി​നു പുറമേ, ദൈവ​വ​ച​ന​ത്തിൽ ബുദ്ധി​യു​പ​ദേ​ശി​ക്ക​പ്പെട്ട വ്യക്തി​കളെ സംബന്ധിച്ച യഥാർത്ഥ ജീവി​താ​നു​ഭ​വ​ങ്ങ​ളും അടങ്ങി​യി​രി​ക്കു​ന്നു. ബുദ്ധി​യു​പ​ദേശം സ്വീക​രി​ക്കു​ന്ന​യാൾ തന്റെ മനോ​ഭാ​വ​ത്തി​നോ നടത്തക്കോ മാററം വരു​ത്തേ​ണ്ടി​യി​രു​ന്ന​തു​കൊണ്ട്‌ മിക്ക​പ്പോ​ഴും അതു ശിക്ഷണ​വും കൂടെ​യാ​യി​രു​ന്നു. ഈ ദൃഷ്ടാ​ന്ത​ങ്ങ​ളിൽ ചിലതു പരി​ശോ​ധി​ക്കാൻ നിങ്ങൾ ചുവടെ ചേർത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾ ഉപയോ​ഗി​ക്കു​മ്പോൾ നമു​ക്കെ​ല്ലാം പ്രയോ​ജനം നേടാൻ കഴിയുന്ന വളരെ​യ​ധി​കം കാര്യ​ങ്ങ​ളു​ണ്ടെന്ന്‌ നിങ്ങൾ കണ്ടെത്തും:

ശൗൽ, കീശിന്റെ മകൻ: അമാ​ലേ​ക്കി​നെ​തി​രാ​യി യുദ്ധം ചെയ്‌ത​പ്പോൾ അവൻ രാജാ​വി​നെ​യും അവരുടെ ഏററം നല്ല മൃഗങ്ങ​ളെ​യും നശിപ്പി​ക്കാ​തി​രു​ന്ന​തി​നാൽ അവൻ യഹോ​വയെ പൂർണ്ണ​മാ​യി അനുസ​രി​ക്കു​ന്ന​തിൽ പരാജ​യ​പ്പെ​ട്ടി​രു​ന്നു. (1 ശമു. 15:1-11)

ശമുവേൽ കൊടുത്ത ശാസനാ​പ​ര​മായ ബുദ്ധി​യു​പ​ദേ​ശ​ത്തോ​ടു​ളള ശൗലിന്റെ പ്രതി​ക​ര​ണ​ത്തിൽ അവൻ തെററി​ന്റെ ഗൗരവം കുറയ്‌ക്കാൻ ശ്രമി​ക്കു​ക​യാ​യി​രു​ന്നു​വെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു? (വാക്യം 20) അവൻ ആരു​ടെ​മേൽ പഴിചാ​രാൻ ശ്രമിച്ചു? (വാക്യം 21) അവൻ ഒടുവിൽ തെററു സമ്മതി​ച്ച​പ്പോൾ അവൻ എന്ത്‌ ഒഴിക​ഴി​വു പറഞ്ഞു? (വാക്യം 24) ഈ ഘട്ടത്തിൽപോ​ലും അവൻ ഏററവും തൽപ്പര​നാ​യി​രു​ന്നത്‌ എന്തിൽ ആയിരു​ന്ന​താ​യി തോന്നി? (വാക്യങ്ങൾ 25, 30)

ഉസ്സിയാവ്‌: ധൂപം കത്തിക്കാൻ പുരോ​ഹി​തൻമാർക്കു മാത്രമേ അധികാ​ര​മു​ണ്ടാ​യി​രു​ന്നു​ള​ളു​വെ​ങ്കി​ലും അവൻ അതു ചെയ്യാൻ യഹോ​വ​യു​ടെ ആലയത്തി​ലേക്കു പോയി. (2 ദിനവൃ. 26:16-20)

മഹാപു​രോ​ഹി​തൻ ഉസ്സിയാ​രാ​ജാ​വി​നെ തടയാൻ ശ്രമി​ച്ച​പ്പോൾ രാജാവു കോപ​ത്തോ​ടെ പ്രതി​ക​രി​ച്ച​തെ​ന്തു​കൊണ്ട്‌? (16-ാം വാക്യം താരത​മ്യ​പ്പെ​ടു​ത്തുക.) പരിണ​ത​ഫലം എന്തായി​രു​ന്നു? (വാക്യങ്ങൾ 19-21)

4. (എ) ശൗലും ഉസ്സിയാ​വും ബുദ്ധി​യു​പ​ദേശം സ്വീക​രി​ക്കുക പ്രയാ​സ​മാ​ണെന്നു കണ്ടെത്തി​യ​തെ​ന്തു​കൊണ്ട്‌? (ബി) അത്‌ ഇന്നും ഗൗരവ​മു​ളള ഒരു പ്രശ്‌ന​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

4 ഈ ഓരോ സന്ദർഭ​ങ്ങ​ളി​ലും ബുദ്ധി​യു​പ​ദേ​ശ​ത്തി​നു​ളള തന്റെ ആവശ്യത്തെ അഭിമു​ഖീ​ക​രി​ക്കു​ന്നതു വളരെ പ്രയാ​സ​മാ​ണെന്ന്‌ വ്യക്തി കണ്ടെത്തി​യ​തെ​ന്തു​കൊണ്ട്‌? അടിസ്ഥാ​ന​പ്ര​ശ്‌നം അഹങ്കാ​ര​മാ​യി​രു​ന്നു, സ്വയം വലിപ്പം ഭാവി​ക്ക​ലാ​യി​രു​ന്നു, ഈ സ്വഭാവം നിമിത്തം ഇക്കാലത്ത്‌ അനേകർ തങ്ങളു​ടെ​മേൽത്തന്നെ വളരെ​യ​ധി​കം ദുഃഖം വരുത്തി​ക്കൂ​ട്ടു​ന്നു. പ്രായം നിമി​ത്ത​മാ​യാ​ലും സ്ഥാനം നിമി​ത്ത​മാ​യാ​ലും തങ്ങൾ പരിഗ​ണി​ക്കുന്ന പ്രകാരം കുറെ അന്തസ്സ്‌ നേടി​ക്ക​ഴി​യു​മ്പോൾ അവർ വ്യക്തി​പ​ര​മായ ബുദ്ധി​യു​പ​ദേശം ചെവി​ക്കൊ​ള​ളാൻ മനസ്സു​ള​ള​വരല്ല. അത്‌ തങ്ങളിലെ എന്തോ കുറവി​നെ സൂചി​പ്പി​ക്കു​ന്ന​താ​യോ തങ്ങളുടെ കീർത്തി​യെ കളങ്ക​പ്പെ​ടു​ത്തു​ന്ന​താ​യോ അവർ വിചാ​രി​ക്കു​ന്ന​താ​യി തോന്നു​ന്നു. എന്നാൽ യഥാർത്ഥ​ത്തിൽ അഹങ്കാ​ര​മാണ്‌ ദൗർബ്ബ​ല്യ​ത്തെ സൂചി​പ്പി​ക്കു​ന്നത്‌. ഈ തെററ്‌ കേവലം സാധാ​ര​ണ​മാ​യ​തു​കൊണ്ട്‌ അത്‌ സ്വയം ക്ഷമിക്കാ​നു​ളള ഒന്നായി​രി​ക്കു​ന്നില്ല. അത്‌ യഹോവ തന്റെ വചനത്താ​ലും ദൃശ്യ​സ്ഥാ​പ​ന​ത്താ​ലും നൽകുന്ന സ്‌നേ​ഹ​പു​ര​സ്സ​ര​മായ സഹായ​ത്തോട്‌ ഒരു വ്യക്തി എതിർക്ക​ത്ത​ക്ക​വണ്ണം അയാളു​ടെ ചിന്തയെ ഇരുട്ടി​ലാ​ഴ്‌ത്തു​ന്ന​തിന്‌ സാത്താൻ ഉപയോ​ഗി​ക്കുന്ന ഒരു കെണി​യാണ്‌. “ഒരു വീഴ്‌ച​ക്കു​മുമ്പ്‌ അഹങ്കാ​ര​വും തട്ടിവീ​ഴു​ന്ന​തി​നു മുമ്പ്‌ ഒരു ധിക്കാര മനോ​ഭാ​വ​വു​മാണ്‌” എന്ന്‌ യഹോവ മുന്നറി​യി​പ്പു നൽകുന്നു.—സദൃശ. 16:18; റോമർ 12:3; സദൃശ​വാ​ക്യ​ങ്ങൾ 16:5 കൂടെ കാണുക.

5. മോ​ശെ​യേ​യും ദാവീ​ദി​നെ​യും കുറി​ച്ചു​ളള വിവര​ണ​ങ്ങ​ളിൽനിന്ന്‌ എന്തു പാഠങ്ങൾ പഠിക്കാൻ കഴിയു​മെന്നു തിട്ട​പ്പെ​ടു​ത്താൻ ഈ ഖണ്ഡിക​യു​ടെ ഭാഗമാ​യി​രി​ക്കുന്ന ചോദ്യ​ങ്ങൾ ഉപയോ​ഗി​ക്കുക.

5 മറിച്ച്‌, ബുദ്ധി​യു​പ​ദേശം സ്വീക​രി​ച്ച​വ​രു​ടെ നല്ല ദൃഷ്ടാ​ന്ത​ങ്ങ​ളും തിരു​വെ​ഴു​ത്തു​ക​ളി​ല​ട​ങ്ങി​യി​ട്ടുണ്ട്‌. ഇവയിൽ നിന്നും വിലപ്പെട്ട പാഠങ്ങൾ പഠിക്കാൻ കഴിയും. പരിചി​ന്തി​ക്കുക:

മോശെ: അവന്റെ ആരോ​ഗ്യ​ത്തെ തകരാ​റി​ലാ​ക്കാ​തെ അവന്റെ ഭാരി​ച്ച​വേല എങ്ങനെ കൈകാ​ര്യം ചെയ്യാ​മെ​ന്നു​ള​ളത്‌ സംബന്ധിച്ച്‌ അവന്റെ അമ്മായി​യപ്പൻ അവനു കുറെ പ്രാ​യോ​ഗിക ബുദ്ധി​യു​പ​ദേശം കൊടു​ത്തു. മോശെ ശ്രദ്ധി​ക്കു​ക​യും സത്വരം അതു ബാധക​മാ​ക്കു​ക​യും ചെയ്‌തു. (പുറ. 18:13-24)

മോ​ശെക്കു വലിയ അധികാ​രം ഉണ്ടായി​രു​ന്നി​ട്ടും, നല്ല ബുദ്ധി​യു​പ​ദേശം അവനു വളരെ സ്വീകാ​ര്യ​മാ​യി​രു​ന്ന​തെ​ന്തു​കൊണ്ട്‌? (സംഖ്യാ​പു​സ്‌തകം 12:3 താരത​മ്യ​പ്പെ​ടു​ത്തുക.) നമുക്ക്‌ ആ ഗുണം എത്ര പ്രധാ​ന​മാണ്‌? (സെഫ. 2:3)

ദാവീദ്‌: വ്യഭി​ചാ​രം ചെയ്‌ത​തി​ലും അനന്തരം സ്‌ത്രീ​യെ വിവാഹം ചെയ്യാ​നും അങ്ങനെ വ്യഭി​ചാ​രത്തെ മൂടി​വെ​ക്കാ​നും കഴിയ​ത്ത​ക്ക​വണ്ണം അവളുടെ ഭർത്താ​വി​നെ കൊല്ലി​ക്കാൻ ഗൂഢാ​ലോ​ചന നടത്തി​യ​തി​ലും ദാവീദു കുററ​ക്കാ​ര​നാ​യി​രു​ന്നു. ദാവീ​ദി​നെ ശാസി​ക്കു​ന്ന​തിന്‌ യഹോവ നാഥാനെ അയയ്‌ക്കു​ന്ന​തി​നു മുമ്പ്‌ മാസങ്ങൾ കടന്നു​പോ​യി. (2 ശമു. 11:2-12:12)

ദാവീദ്‌ ശാസന​യിൽ കുപി​ത​നാ​കു​ക​യോ തെററി​നെ ലഘുവാ​ക്കി​ക്കാ​ണി​ക്കു​ക​യോ മററു​ള​ള​വ​രിൽ പഴിചാ​രാൻ ശ്രമി​ക്കു​ക​യോ ചെയ്‌തോ? (2 ശമു. 12:13; സങ്കീ. 51: മേലെ​ഴു​ത്തും 1-3 വരെ വാക്യ​ങ്ങ​ളും.) ദാവീ​ദി​ന്റെ അനുതാ​പത്തെ ദൈവം സ്വീക​രി​ച്ചു​വെന്ന വസ്‌തു​തക്ക്‌ അവന്റെ ദുർന്ന​ട​ത്ത​യു​ടെ ദുഷ്‌ഫ​ല​ങ്ങ​ളിൽനിന്ന്‌ അവനും കുടും​ബ​വും വിമു​ക്ത​രാ​ക്ക​പ്പെ​ട്ടു​വെന്ന്‌ അർത്ഥമു​ണ്ടോ? (2 ശമു. 12:10, 11, 14; പുറ. 34:6, 7)

6. (എ) തനിക്ക്‌ നല്ല ബുദ്ധി​യു​പ​ദേശം നൽകി​യ​വരെ സംബന്ധിച്ച്‌ ദാവീദ്‌ എങ്ങനെ വിചാ​രി​ച്ചു? (ബി) നാം മനസ്സോ​ടെ അങ്ങനെ​യു​ളള ബുദ്ധി​യു​പ​ദേശം സ്വീക​രി​ക്കു​ന്നു​വെ​ങ്കിൽ നമുക്ക്‌ എങ്ങനെ പ്രയോ​ജനം ലഭിക്കാൻ കഴിയും? (സി) നമുക്ക്‌ കഠിന​ശി​ക്ഷണം നൽകു​ക​യാ​ണെ​ങ്കിൽ നാം എന്തു മറക്കരുത്‌?

6 നല്ല ബുദ്ധി​യു​പ​ദേ​ശ​ത്തി​നു ചെവി​കൊ​ടു​ക്കു​ന്ന​തി​ന്റെ പ്രയോ​ജനം ദാവീദു രാജാ​വിന്‌ നന്നായി അറിയാ​മാ​യി​രു​ന്നു, ഒരു സന്ദർഭ​ത്തിൽ അത്‌ ആരിലൂ​ടെ വന്നോ ആ ആളിനു​വേണ്ടി അവൻ ദൈവ​ത്തി​നു നന്ദി കൊടു​ത്തു. (1 ശമു. 25:32-35; സദൃശ​വാ​ക്യ​ങ്ങൾ 9:8 കൂടെ കാണുക.) നമ്മൾ അതു​പോ​ലെ​യാ​ണോ? ആണെങ്കിൽ, ഖേദി​പ്പി​ക്കാൻ കഴിയുന്ന അനേകം കാര്യങ്ങൾ പറയു​ന്ന​തിൽനി​ന്നും ചെയ്യു​ന്ന​തിൽനി​ന്നും അതു നമ്മെ കാത്തു​സൂ​ക്ഷി​ക്കും. ബേത്ത്‌ശേ​ബ​യു​മാ​യു​ളള തന്റെ പാപ​ത്തോ​ടു​ളള ബന്ധത്തിൽ ദാവീദ്‌ കഠിന​മാ​യി ശാസി​ക്ക​പ്പെ​ട്ട​തു​പോ​ലെ, നമ്മളും കഠിന​ശി​ക്ഷ​ണ​ത്തി​ലേക്കു നയിക്കുന്ന സാഹച​ര്യ​ങ്ങ​ളിൽ വന്നെത്തു​ന്നു​വെ​ങ്കിൽ ശിക്ഷണം നമ്മുടെ നിത്യ​ക്ഷേ​മ​ത്തി​ന്റെ വീക്ഷണ​ത്തി​ലു​ളള യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തി​ന്റെ ഒരു തെളി​വാ​ണെ​ന്നു​ളള വസ്‌തു​ത​യു​ടെ കാഴ്‌ച​പ്പാട്‌ നമുക്കു നഷ്ടപ്പെ​ട​രുത്‌.—സദൃശ. 3:11, 12; 4:13.

നട്ടുവ​ളർത്തേണ്ട വിലതീ​രാത്ത ഗുണങ്ങൾ

7. രാജ്യ​ത്തിൽ കടക്കാൻ ആളുകൾക്ക്‌ എന്തു ഗുണം ഉണ്ടായി​രി​ക്ക​ണ​മെന്ന്‌ യേശു പ്രകട​മാ​ക്കി?

7 യഹോ​വ​യോ​ടും നമ്മുടെ ക്രിസ്‌തീയ സഹോ​ദ​രൻമാ​രോ​ടും ഒരു നല്ല ബന്ധം ഉണ്ടായി​രി​ക്കു​ന്ന​തിന്‌ നാം ചില വ്യക്തി​പ​ര​മായ ഗുണങ്ങൾ വളർത്തി​യെ​ടു​ക്കേ​ണ്ട​യാ​വ​ശ്യ​മുണ്ട്‌. യേശു തന്റെ ശിഷ്യൻമാ​രു​ടെ മദ്ധ്യേ ഒരു കൊച്ചു​കു​ട്ടി​യെ നിർത്തി​ക്കൊണ്ട്‌ ഇങ്ങനെ പറഞ്ഞ​പ്പോൾ അവയി​ലൊ​ന്നു പ്രദീ​പ്‌ത​മാ​ക്കു​ക​യു​ണ്ടാ​യി: “നിങ്ങൾ തിരി​ഞ്ഞു​വന്ന്‌ കൊച്ചു​കു​ട്ടി​ക​ളെ​പ്പോ​ലെ ആയിത്തീ​രാ​ത്ത​പക്ഷം നിങ്ങൾ യാതൊ​രു പ്രകാ​ര​ത്തി​ലും സ്വർഗ്ഗ​രാ​ജ്യ​ത്തിൽ പ്രവേ​ശി​ക്കു​ക​യില്ല. ആകയാൽ, ആർ തന്നേത്തന്നെ ഈ കൊച്ചു​കു​ട്ടി​യെ​പ്പോ​ലെ താഴ്‌ത്തു​ന്നു​വോ അവനാണ്‌ സ്വർഗ്ഗ​രാ​ജ്യ​ത്തിൽ ഏററവും വലിയ​വ​നാ​യി​രി​ക്കു​ന്നത്‌.” (മത്താ. 18:3, 4) ആ ശിഷ്യൻമാർ മാററങ്ങൾ വരു​ത്തേ​ണ്ട​യാ​വ​ശ്യ​മു​ണ്ടാ​യി​രു​ന്നു. അവർ തങ്ങളുടെ അഹങ്കാരം നീക്കി താഴ്‌മ നട്ടുവ​ളർത്തേ​ണ്ടി​യി​രു​ന്നു.

8. (എ) നാം ആരുടെ മുമ്പാകെ താഴ്‌മ​യു​ള​ള​വ​രാ​യി​രി​ക്കേ​ണ്ട​തുണ്ട്‌, എന്തു​കൊണ്ട്‌? (ബി) നാം അങ്ങനെ​യാ​ണെ​ങ്കിൽ നാം എങ്ങനെ ബുദ്ധി​യു​പ​ദേ​ശ​ത്തിന്‌ ചെവി​കൊ​ടു​ക്കും?

8 അപ്പോ​സ്‌ത​ല​നായ പത്രോസ്‌ പിന്നീട്‌ സഹക്രി​സ്‌ത്യാ​നി​കൾക്ക്‌ എഴുതി: “നിങ്ങ​ളെ​ല്ലാം പരസ്‌പരം മനസ്സിന്റെ എളിമ ധരിച്ചു​കൊൾക, എന്തു​കൊ​ണ്ടെ​ന്നാൽ ദൈവം ഗർവ്വി​കളെ എതിർക്കു​ന്നു, എന്നാൽ താഴ്‌മ​യു​ള​ള​വർക്ക്‌ അവൻ അനർഹദയ നൽകുന്നു.” (1 പത്രോ. 5:5) ദൈവ​മു​മ്പാ​കെ നാം താഴ്‌മ​യു​ള​ള​വ​രാ​യി​രി​ക്കേ​ണ്ടതു​ണ്ടെന്ന്‌ നമുക്ക​റി​യാം, എന്നാൽ സഹവി​ശ്വാ​സി​ക​ളോ​ടു​ളള നമ്മുടെ ബന്ധങ്ങളി​ലും നാം താഴ്‌മ​യു​ള​ള​വ​രോ മനസ്സിന്റെ എളിമ ഉളളവ​രോ ആയിരി​ക്കേ​ണ്ട​തു​ണ്ടെന്ന്‌ ഈ തിരു​വെ​ഴു​ത്തു പറയുന്നു. നാം അങ്ങനെ​യാ​ണെ​ങ്കിൽ, അവർ നമുക്കു നൽകി​യേ​ക്കാ​വുന്ന നിർദ്ദേ​ശ​ങ്ങ​ളോട്‌ നാം മൂഢമാ​യി നീരസ​പ്പെ​ടു​ക​യില്ല. നാം മററു​ള​ള​വ​രിൽ നിന്ന്‌ പഠിക്കാൻ മനസ്സു​ള​ള​വ​രാ​യി​രി​ക്കും. (സദൃശ. 12:15) നമ്മുടെ സഹോ​ദ​രൻമാർ നമുക്ക്‌ തിരുത്തൽ ബുദ്ധി​യു​പ​ദേശം നൽകേ​ണ്ട​താ​വ​ശ്യ​മാ​ണെന്നു കണ്ടെത്തു​ന്നു​വെ​ങ്കിൽ, അപ്പോൾ, നമ്മെ കരുപ്പി​ടി​പ്പി​ക്കു​ന്ന​തിന്‌ യഹോവ ഈ മുഖാ​ന്ത​രത്തെ സ്‌നേ​ഹ​പൂർവ്വം ഉപയോ​ഗി​ക്കു​ക​യാ​ണെന്ന്‌ തിരി​ച്ച​റി​ഞ്ഞു​കൊണ്ട്‌ നാം അതു നിരസി​ക്കു​ക​യില്ല.—സങ്കീ. 141:5.

9. (എ) ഏതു പ്രധാ​ന​ഗു​ണം താഴ്‌മ​യോ​ടു അടുത്തു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു? (ബി) നമ്മുടെ നടത്തക്ക്‌ മററു​ള​ള​വ​രു​ടെ​മേ​ലു​ളള ഫലത്തിൽ നാം തൽപ്പര​രാ​യി​രി​ക്കേ​ണ്ട​തെ​ന്തു​കൊണ്ട്‌?

9 താഴ്‌മ​യോട്‌ അടുത്തു ബന്ധപ്പെട്ട മറെറാ​രു ഗുണം മററു​ള​ള​വ​രു​ടെ ക്ഷേമത്തി​ലു​ളള യഥാർത്ഥ താൽപ്പ​ര്യ​മാണ്‌. നാം ചെയ്യു​ന്നത്‌ മററു​ള​ള​വരെ ബാധി​ക്കു​ന്നു​വെന്ന വസ്‌തു​ത​യിൽനിന്ന്‌ നമുക്ക്‌ ഒഴിഞ്ഞു മാറാൻ കഴിക​യില്ല. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ മററു​ള​ള​വ​രു​ടെ മനഃസാ​ക്ഷി​യോ​ടു പരിഗണന കാണി​ക്കാൻ കൊരി​ന്തി​ലും റോമി​ലു​മു​ണ്ടാ​യി​രുന്ന ആദിമ​ക്രി​സ്‌ത്യാ​നി​കളെ ബുദ്ധി​യു​പ​ദേ​ശി​ച്ചു. വ്യക്തി​പ​ര​മായ സകല ഇഷ്ടങ്ങ​ളെ​യും അവർ മാററി​വെ​ക്കേ​ണ്ട​താ​ണെന്ന്‌ അവൻ അവരോ​ടു പറയു​ക​യാ​യി​രു​ന്നില്ല, എന്നാൽ തെററാ​ണെന്ന്‌ മറെറാ​രാ​ളു​ടെ മനഃസാ​ക്ഷി അയാ​ളോ​ടു പറയുന്ന കാര്യങ്ങൾ ചെയ്യാൻ അയാളെ ധൈര്യ​പ്പെ​ടു​ത്തി​യേ​ക്കാ​വു​ന്ന​തും അങ്ങനെ അയാളു​ടെ ആത്മീയ നാശത്തി​ലേക്കു നയിക്കു​ന്ന​തു​മായ യാതൊ​ന്നും ചെയ്യാ​തി​രി​ക്കാൻ അവൻ അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ആകമാ​ന​മായ തത്വം വ്യക്തമാ​യി പ്രസ്‌താ​വി​ച്ചു​കൊണ്ട്‌ പൗലോസ്‌ എഴുതി: “ഓരോ​രു​ത്ത​നും സ്വന്തഗു​ണമല്ല, പിന്നെ​യോ മറേറ​യാ​ളു​ടെ ഗുണം അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കട്ടെ . . . ആകയാൽ, നിങ്ങൾ തിന്നാ​ലും കുടി​ച്ചാ​ലും മററ്‌ എന്തു ചെയ്‌താ​ലും സകലവും ദൈവ​മ​ഹ​ത്വ​ത്തി​നാ​യി ചെയ്യുക. യഹൂദൻമാർക്കും അതു​പോ​ലെ​തന്നെ യവനർക്കും ദൈവ​സ​ഭ​യ്‌ക്കും ഇടർച്ചക്കു കാരണ​ങ്ങ​ളാ​യി​ത്തീ​രു​ന്ന​തിൽനിന്ന്‌ ഒഴിഞ്ഞു​നിൽക്കുക.”—1 കൊരി. 10:24-33; 8:4-13; റോമ. 14:13-23.

10. നാം ആ തിരു​വെ​ഴു​ത്തു ബുദ്ധി​യു​പ​ദേശം ബാധക​മാ​ക്കു​ന്നത്‌ ഒരു ശീലമാ​ക്കു​ന്നു​ണ്ടോ​യെന്ന്‌ എന്തു സൂചി​പ്പി​ച്ചേ​ക്കാം?

10 നിങ്ങൾ വ്യക്തി​പ​ര​മായ ഇഷ്ടത്തി​നു​പ​രി​യാ​യി മററു​ള​ള​വ​രു​ടെ ക്ഷേമത്തെ കരുതു​ന്നത്‌ ഒരു ശീലമാ​ക്കുന്ന ഒരാളാ​ണോ? ഇതു ചെയ്യാൻ കഴിയുന്ന അനേകം മാർഗ്ഗ​ങ്ങ​ളുണ്ട്‌, എന്നാൽ ഒരു ദൃഷ്ടാന്തം പരിചി​ന്തി​ക്കുക: പൊതു​വേ പറഞ്ഞാൽ, വസ്‌ത്ര​ധാ​ര​ണ​വും ചമയവും, നാം വിനീ​ത​രും വൃത്തി​യും ശുദ്ധി​യു​മു​ള​ള​വ​രു​മാ​യി​രി​ക്കു​ന്ന​ട​ത്തോ​ളം കാലം കേവലം വ്യക്തി​പ​ര​മായ അഭിരു​ചി​ക്ക​നു​സ​രി​ച്ചു ചെയ്യാ​വുന്ന കാര്യ​ങ്ങ​ളാണ്‌. എന്നാൽ നിങ്ങളു​ടെ ജനസമു​ദാ​യ​ത്തി​ലെ ആളുക​ളു​ടെ പശ്ചാത്തലം നിമിത്തം നിങ്ങളു​ടെ വസ്‌ത്ര​ധാ​ര​ണ​ത്തി​ന്റെ​യോ ചമയത്തി​ന്റെ​യോ രീതി രാജ്യ​സ​ന്ദേശം ശ്രദ്ധി​ക്കു​ന്ന​തിൽ നിന്ന്‌ മററു​ള​ള​വരെ തടയു​ന്ന​താ​യി നിങ്ങൾ മനസ്സി​ലാ​ക്കു​ന്നു​വെ​ങ്കിൽ നിങ്ങൾ മാററങ്ങൾ വരുത്തു​മോ? മറെറാ​രാ​ളു​ടെ ജീവൻ നിങ്ങ​ളെ​ത്തന്നെ പ്രസാ​ദി​പ്പി​ക്കു​ന്ന​തി​നെ​ക്കാൾ നിങ്ങൾക്കു പ്രധാ​ന​മാ​ണോ?

11. ക്രിസ്‌ത്യാ​നി​ക​ളാ​യി​രി​ക്കാൻ നാം യഥാർത്ഥ​മാ​യി ആഗ്രഹി​ക്കു​ന്നു​വെ​ങ്കിൽ നാം ഈ ഗുണങ്ങൾ നട്ടുവ​ളർത്തു​ന്നതു പ്രധാ​ന​മാ​ണെന്ന്‌ പ്രകട​മാ​ക്കു​ന്ന​തെന്ത്‌?

11 മുകളിൽ പരിചി​ന്തിച്ച ഗുണങ്ങൾ നമ്മുടെ ഭാഗമാ​യി​ത്തീ​രു​മ്പോൾ, നമുക്കു ക്രിസ്‌തു​വി​ന്റെ മനസ്സു​ണ്ടാ​കാൻ തുടങ്ങു​ക​യാ​ണെ​ന്നു​ള​ള​തിന്‌ അതു തെളിവു നൽകു​ക​യാണ്‌. വിനീ​ത​രാ​യി​രി​ക്കു​ന്ന​തിൽ യേശു പൂർണ്ണ​ത​യു​ളള ദൃഷ്ടാന്തം വെച്ചു. (യോഹ. 13:12-15; ഫിലി. 2:5-8) കേവലം സ്വയം പ്രസാ​ദി​പ്പി​ക്കു​ന്ന​തി​നു പകരം, മററു​ള​ള​വ​രോ​ടു താത്‌പ​ര്യം പ്രകട​മാ​ക്കു​ന്ന​തിൽ, അവൻ നമുക്ക​നു​സ​രി​ക്കാ​നു​ളള മാതൃക വെച്ചു.—റോമ. 15:2, 3.

യഹോ​വ​യു​ടെ ശിക്ഷണത്തെ തളളി​ക്ക​ള​യ​രുത്‌

12. (എ) ദൈവ​ത്തി​നു പ്രസാ​ദ​ക​ര​മാ​യി​രി​ക്കുന്ന ഒരു വ്യക്തി​ത്വം ഉണ്ടായി​രി​ക്കാൻ നമ്മളെ​ല്ലാം എന്തു മാററങ്ങൾ വരു​ത്തേ​ണ്ട​യാ​വ​ശ്യ​മുണ്ട്‌? (ബി) നമ്മെ എന്തു സഹായി​ക്കും?

12 നമ്മളെ​ല്ലാം പാപി​ക​ളാ​യി​രി​ക്കു​ന്ന​തു​കൊണ്ട്‌, നമ്മുടെ ദൈവ​ത്തി​ന്റെ വ്യക്തി​ത്വ​ത്തെ പ്രതി​ഫ​ലി​പ്പി​ക്കു​ന്ന​തിന്‌ നമ്മുടെ മനോ​ഭാ​വ​ത്തി​ലും സംസാ​ര​ത്തി​ലും നടത്തയി​ലും മാററങ്ങൾ വരു​ത്തേ​ണ്ട​താ​വ​ശ്യ​മാണ്‌. നാം “പുതിയ വ്യക്തി​ത്വം” ധരി​ക്കേ​ണ്ട​തുണ്ട്‌. (കൊലോ. 3:5-14; തീത്തോ. 2:11-14) പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരുത്തേണ്ട മണ്ഡലങ്ങൾ തിരി​ച്ച​റി​യു​ന്ന​തി​നും അനന്തരം അവ എങ്ങനെ വരുത്താ​മെന്നു മനസ്സി​ലാ​ക്കു​ന്ന​തി​നും ബുദ്ധി​യു​പ​ദേ​ശ​വും ശിക്ഷണ​വും നമ്മെ സഹായി​ക്കു​ന്നു.

13. (എ) യഹോവ ഏതു മുഖാ​ന്ത​ര​ങ്ങ​ളാൽ നമു​ക്കെ​ല്ലാം ബുദ്ധി​യു​പ​ദേ​ശ​വും ശിക്ഷണ​വും നൽകി​യി​രി​ക്കു​ന്നു? (ബി) നാം അത്‌ എന്തു ചെയ്യണം?

13 ആ പ്രബോ​ധ​ന​ത്തി​ന്റെ അടിസ്ഥാന ഉറവ്‌ ബൈബിൾത​ന്നെ​യാണ്‌. (2 തിമൊ. 3:16, 17) പിന്നെ അത്‌ എങ്ങനെ ബാധക​മാ​ക്കാ​മെന്നു കാണാൻ യഹോ​വ​യു​ടെ ദൃശ്യ​സ്ഥാ​പനം കരുതുന്ന ബൈബിൾ സാഹി​ത്യ​ത്താ​ലും യോഗ​ങ്ങ​ളാ​ലും അവൻ നമ്മെ സഹായി​ക്കു​ന്നു. നാം വിനീ​ത​മാ​യി അതിനാ​യു​ളള നമ്മുടെ വ്യക്തി​പ​ര​മായ ആവശ്യത്തെ തിരി​ച്ച​റി​യു​ക​യും മെച്ച​പ്പെ​ടാൻ നിരന്തരം ശ്രമി​ക്കു​ക​യും ചെയ്യു​മോ—നാം അതു നേരത്തെ കേട്ടി​ട്ടു​ള​ള​താ​ണെ​ങ്കി​ലും?

14. വ്യക്തി​ക​ളെ​ന്ന​നി​ല​യിൽ നമുക്ക്‌ യഹോവ കൂടു​ത​ലാ​യി എന്തു സഹായം നൽകുന്നു?

14 നമുക്ക്‌ ഒരു പ്രത്യേ​ക​പ്ര​ശ്‌ന​മാ​യി​രി​ക്കാ​വുന്ന കാര്യ​ങ്ങ​ളു​മാ​യി ഒററയ്‌ക്കു പോരാ​ട്ടം നടത്താൻ യഹോവ നമ്മെ വിടു​ന്നില്ല. സ്‌നേ​ഹ​പു​ര​സ്സ​ര​മായ താൽപ്പ​ര്യ​ത്തോ​ടെ അവൻ വ്യക്തി​പ​ര​മായ സഹായ​ത്തി​നു​വേണ്ടി കരുതൽ ചെയ്യുന്നു. ദശലക്ഷ​ക്ക​ണ​ക്കി​നാ​ളു​കൾ ഭവന ബൈബി​ള​ദ്ധ്യ​യ​നങ്ങൾ മുഖേ​ന​യു​ളള അത്തരം സഹായ​ത്തിൽനിന്ന്‌ പ്രയോ​ജ​ന​മ​നു​ഭ​വി​ച്ചി​ട്ടുണ്ട്‌. പിൽക്കാ​ല​ജീ​വി​ത​ത്തിൽ വളരെ​യ​ധി​കം ഹൃദയ​വേദന വരുത്തി​ക്കൂ​ട്ടാൻ കഴിയുന്ന നടത്തയിൽനിന്ന്‌ കുട്ടി​കളെ കാത്തു​ര​ക്ഷി​ക്കാൻ അവർക്കു ശിക്ഷണം കൊടു​ക്കു​ന്ന​തി​നു​ളള പ്രത്യേക ഉത്തരവാ​ദി​ത്തം മാതാ​പി​താ​ക്കൾക്കുണ്ട്‌. (സദൃശ. 6:20-35; 15:5) സഭയ്‌ക്കു​ള​ളി​ലും ആത്മീയ യോഗ്യ​ത​യു​ള​ളവർ ഒരു ആവശ്യം തിരി​ച്ച​റി​യു​മ്പോൾ മററു​ള​ള​വരെ യഥാസ്ഥാ​ന​പ്പെ​ടു​ത്തു​ന്ന​തിന്‌ തിരു​വെ​ഴു​ത്തു​ക​ളു​പ​യോ​ഗി​ക്കാൻ ഉത്തരവാ​ദി​ത്ത​മു​ള​ള​വ​രാണ്‌, എന്നാൽ സൗമ്യ​ത​യു​ടെ ആത്മാവിൽ വേണം അങ്ങനെ ചെയ്യാൻ. (ഗലാ. 6:1, 2) നാം ഒരു ഏകീകൃ​ത​ജ​ന​മാ​യി യഹോ​വയെ ആരാധി​ക്കേ​ണ്ട​തിന്‌ അവൻ ഈ വിധങ്ങ​ളിൽ നമുക്കു ബുദ്ധി​യു​പ​ദേ​ശ​വും ശിക്ഷണ​വും നൽകുന്നു.

പുനരവലോകന ചർച്ച

● നാം വ്യക്തി​പ​ര​മാ​യി എവിടെ ക്രമീ​ക​ര​ണങ്ങൾ വരു​ത്തേ​ണ്ട​തു​ണ്ടെന്ന്‌ കാണാൻ യഹോവ സ്‌നേ​ഹ​പൂർവ്വം നമ്മെ സഹായി​ക്കു​ന്ന​തെ​ങ്ങനെ?

● ശിക്ഷണം സ്വീക​രി​ക്കു​ന്ന​തിന്‌ അനേകർക്കു പ്രയാ​സ​മു​ള​ള​തെ​ന്തു​കൊണ്ട്‌? ഇത്‌ എത്ര ഗൗരവ​മു​ള​ള​താണ്‌?

● ബുദ്ധി​യു​പ​ദേശം സ്വീക​രി​ക്കു​ന്ന​വ​രാ​യി​രി​ക്കാൻ ഏതു വിലതീ​രാത്ത ഗുണങ്ങൾ നമ്മെ സഹായി​ക്കും? ഇവയിൽ യേശു ദൃഷ്ടാന്തം വെച്ച​തെ​ങ്ങനെ?

[അധ്യയന ചോദ്യ​ങ്ങൾ]