വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മോശൈക ന്യായപ്രമാണം നിങ്ങളെ സംബന്ധിച്ച്‌ അർത്ഥമാക്കുന്നത്‌

മോശൈക ന്യായപ്രമാണം നിങ്ങളെ സംബന്ധിച്ച്‌ അർത്ഥമാക്കുന്നത്‌

അധ്യായം 19

മോ​ശൈക ന്യായ​പ്ര​മാ​ണം നിങ്ങളെ സംബന്ധിച്ച്‌ അർത്ഥമാ​ക്കു​ന്നത്‌

1. (എ)പരിച്‌ഛേ​ദ​ന​യേൽക്കാത്ത വിജാ​തീ​യർ പൊ. യു. 36 മുതൽ ക്രിസ്‌ത്യാ​നി​ക​ളെന്ന നിലയിൽ യഹോ​വക്കു സ്വീകാ​ര്യ​രാ​യി​രു​ന്നു​വെന്ന്‌ എന്തു സൂചി​പ്പി​ച്ചു? (ബി) എന്നാൽ ചില ആദിമ​ക്രി​സ്‌ത്യാ​നി​കൾക്ക്‌ എന്തു വിവാ​ദ​പ്ര​ശ്‌നം സംബന്ധിച്ച്‌ ശക്തമായ വികാ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു?

1 വിജാ​തീയ ക്രിസ്‌ത്യാ​നി​കൾ മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തി​ന്റെ വ്യവസ്ഥകൾ പാലി​ക്ക​ണ​മോ​യെ​ന്നു​ള​ളത്‌ അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ നാളു​ക​ളിൽ ചൂടു​പി​ടിച്ച വാദ​പ്ര​തി​വാ​ദം നടന്ന ഒരു വിവാ​ദ​പ്ര​ശ്‌ന​മാ​യി​രു​ന്നു. പരിച്‌ഛേ​ദ​ന​യേൽക്കാത്ത വിജാ​തീ​യ​രു​ടെ​മേൽ പൊ. യു. 36-ൽ പരിശു​ദ്ധാ​ത്മാ​വു വന്നിരു​ന്നു​വെ​ന്നത്‌ സത്യമാണ്‌. എന്നാൽ വിജാ​തീയ ശിഷ്യരെ പരിച്‌ഛേദന കഴിപ്പി​ക്ക​ണ​മെ​ന്നും മോ​ശെ​യു​ടെ ന്യായ​പ്ര​മാ​ണം അനുഷ്‌ഠി​ക്കാൻ പഠിപ്പി​ക്ക​ണ​മെ​ന്നും യഹൂദ പശ്ചാത്ത​ല​ത്തോ​ടു​കൂ​ടിയ ചില ക്രിസ്‌ത്യാ​നി​കൾക്ക്‌ ശക്തമായ അഭി​പ്രാ​യ​മു​ണ്ടാ​യി​രു​ന്നു. യഥാർത്ഥ​ത്തിൽ അവർ ആ ന്യായ​പ്ര​മാ​ണ​മോ, ഒരുപക്ഷേ അതിന്റെ ഭാഗമോ, അനുസ​രി​ക്കേ​ണ്ട​താ​വ​ശ്യ​മാ​യി​രു​ന്നോ? പൊ. യു. 49-ൽ ഈ വിവാ​ദ​പ്ര​ശ്‌നം യെരൂ​ശ​ലേ​മി​ലെ ഭരണസം​ഘ​ത്തിന്‌ വിട്ടു​കൊ​ടു​ത്തു.—പ്രവൃ. 10:44-48; 15:1, 2, 5.

2. ഈ വിവാ​ദ​പ്ര​ശ്‌നം നമുക്ക്‌ താൽപ്പ​ര്യ​മു​ള​വാ​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

2 തീരു​മാ​നം നമുക്ക്‌ അതീവ താത്‌പ​ര്യ​മു​ള​ള​താണ്‌. എന്തു​കൊണ്ട്‌? ക്രിസ്‌ത്യാ​നി​കൾ ശബ്ബത്തനു​ഷ്‌ഠാ​നം പോ​ലെ​യു​ളള ചില ന്യായ​പ്ര​മാ​ണ​വ്യ​വ​സ്ഥകൾ പാലി​ക്ക​ണ​മെന്നു വാദി​ക്കുന്ന ആളുകളെ ചില​പ്പോൾ നാം കണ്ടുമു​ട്ടു​ന്ന​തു​കൊ​ണ്ടു മാത്രമല്ല, പിന്നെ​യോ ബൈബിൾതന്നെ “ന്യായ​പ്ര​മാ​ണം വിശു​ദ്ധ​മാണ്‌, കല്‌പന വിശു​ദ്ധ​വും നീതി​യു​ള​ള​തും നല്ലതു​മാ​കു​ന്നു” എന്ന്‌ പറയു​ന്ന​തു​കൊ​ണ്ടും കൂടെ​യാണ്‌. (റോമ. 7:12) ന്യായ​പ്ര​മാണ ഉടമ്പടി​യു​ടെ മദ്ധ്യസ്ഥൻ മോ​ശെ​യാ​യി​രു​ന്ന​തു​കൊണ്ട്‌ മോ​ശൈ​ക​ന്യാ​യ​പ്ര​മാ​ണ​മെന്ന്‌ അതു പരാമർശി​ക്ക​പ്പെ​ടു​ന്നു​വെ​ങ്കി​ലും ആ ന്യായ​പ്ര​മാ​ണ​സം​ഹിത യഥാർത്ഥ​ത്തിൽ യഹോ​വ​യാം ദൈവ​ത്തിൽ നിന്ന്‌ ഉത്ഭവി​ച്ച​താ​യി​രു​ന്നു.—പുറ. 24:3, 8.

ന്യായ​പ്ര​മാ​ണം എന്തിന്‌?

3. യിസ്രാ​യേ​ലി​നു ന്യായ​പ്ര​മാ​ണം കൊടു​ക്ക​പ്പെ​ട്ട​തെ​ന്തു​കൊണ്ട്‌?

3 നാം ഇന്നു ന്യായ​പ്ര​മാ​ണത്തെ എങ്ങനെ വീക്ഷി​ക്കു​ന്നു​വെ​ന്നത്‌, യഹോവ യിസ്രാ​യേ​ലിന്‌ ഒരു ന്യായ​പ്ര​മാ​ണ​സം​ഹിത കൊടു​ത്ത​തി​ന്റെ കാരണം നമുക്കു മനസ്സി​ലാ​കു​ന്നു​ണ്ടോ​യെ​ന്ന​തി​നാൽ ബാധി​ക്ക​പ്പെ​ടു​ന്നു. തിരു​വെ​ഴു​ത്തു​കൾ ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “വാഗ്‌ദത്തം കൊടു​ക്ക​പ്പെട്ട സന്തതി വന്നെത്തു​ന്ന​തു​വരെ ലംഘനങ്ങൾ പ്രത്യ​ക്ഷ​മാ​കേ​ണ്ട​തിന്‌ അത്‌ [അബ്രാ​ഹാ​മ്യ ഉടമ്പടി​യോ​ടു] കൂട്ട​പ്പെട്ടു . . . തൽഫല​മാ​യി, വിശ്വാ​സം നിമിത്തം നാം നീതി​മാൻമാ​രാ​യി പ്രഖ്യാ​പി​ക്ക​പ്പെ​ടേ​ണ്ട​തിന്‌ ന്യായ​പ്ര​മാ​ണം ക്രിസ്‌തു​വി​ലേക്കു നയിക്കുന്ന നമ്മുടെ ഗുരു ആയിത്തീർന്നി​രി​ക്കു​ന്നു.” (ഗലാ. 3:19, 24) ന്യായ​പ്ര​മാ​ണം ഇത്‌ എങ്ങനെ ചെയ്‌തു?

4. (എ) ആ ന്യായ​പ്ര​മാ​ണം “ലംഘനങ്ങൾ പ്രത്യ​ക്ഷമാ”ക്കിയ​തെ​ങ്ങനെ? (ബി) അത്‌ വിശ്വ​സ്‌തരെ ക്രിസ്‌തു​വി​ലേക്കു നയിക്കു​ക​യും കൂടെ ചെയ്‌ത​തെ​ങ്ങനെ?

4 ജീവി​ത​ത്തി​ന്റെ വിവിധ വശങ്ങളെ ഉൾപ്പെ​ടു​ത്തുന്ന ഒരു പൂർണ്ണ മാതൃക വിവരി​ച്ചു​കൊണ്ട്‌ അത്‌ യഹൂദൻമാർ പാപി​ക​ളാ​ണെന്നു പ്രകട​മാ​ക്കി. ഏതു സദു​ദ്ദേ​ശ്യ​ങ്ങ​ളും ഉത്‌സാ​ഹ​പൂർവ്വ​ക​മായ ശ്രമങ്ങ​ളും ഉണ്ടായി​രു​ന്നാ​ലും അവർക്ക്‌ അതിന്റെ വ്യവസ്ഥകൾ പാലി​ക്കാൻ കഴിക​യി​ല്ലെന്ന്‌ തെളിഞ്ഞു. അപൂർണ്ണ മനുഷ്യ കുടും​ബ​ത്തി​ന്റെ ഒരു സാമ്പിൾ എന്ന നിലയിൽ യഹൂദൻമാ​രെ ഉപയോ​ഗി​ച്ചു​കൊണ്ട്‌, നമ്മിൽ ഓരോ​രു​ത്ത​രും ഉൾപ്പെടെ സകല ലോക​വും ദൈവ​ശി​ക്ഷക്കു ബാദ്ധ്യ​സ്ഥ​രായ പാപി​ക​ളാ​ണെന്ന്‌ ന്യായ​പ്ര​മാ​ണം തുറന്നു​കാ​ട്ടി. (റോമ. 3:19, 20) അങ്ങനെ മനുഷ്യ​വർഗ്ഗ​ത്തിന്‌ ഒരു രക്ഷകന്റെ ആവശ്യ​മു​ണ്ടെന്ന്‌ അത്‌ ദൃഢീ​ക​രി​ച്ചു. അത്‌ വിശ്വ​സ്‌തരെ ആ രക്ഷകനെന്ന നിലയിൽ യേശു​ക്രി​സ്‌തു​വി​ലേക്കു നയിച്ചു. ഏതു വിധത്തിൽ? ന്യായ​പ്ര​മാ​ണം പൂർണ്ണ​മാ​യി അനുസ​രി​ച്ചവൻ, അങ്ങനെ പാപമി​ല്ലാത്ത ഏക മനുഷ്യൻ, എന്നനി​ല​യിൽ അത്‌ അവനെ തിരി​ച്ച​റി​യി​ച്ചു. ന്യായ​പ്ര​മാ​ണ​പ്ര​കാ​ര​മു​ളള മൃഗബ​ലി​കൾക്ക്‌ പരിമി​ത​മായ മൂല്യമേ ഉണ്ടായി​രു​ന്നു​ളളു, എന്നാൽ ഒരു പൂർണ്ണ​മ​നു​ഷ്യൻ എന്ന നിലയിൽ യേശു​വിന്‌ തന്റെ ജീവനെ, യഥാർത്ഥ​മാ​യി പാപത്തെ നീക്കി​ക്ക​ള​യു​ന്ന​തും വിശ്വാ​സം പ്രകട​മാ​ക്കുന്ന എല്ലാവർക്കും നിത്യ​ജീ​വ​നി​ലേ​ക്കു​ളള വഴി തുറക്കു​ന്ന​തു​മായ ഒരു യാഗമാ​യി അർപ്പി​ക്കാൻ കഴിഞ്ഞു.—യോഹ. 1:29; 3:16; 1 പത്രോ. 1:18, 19.

5. നൽക​പ്പെ​ട്ടി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ ഈ ഖണ്ഡിക​യോ​ടു​കൂ​ടെ ചേർത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകുക.

5 ഈ പശ്ചാത്തലം മനസ്സിൽ പിടി​ച്ചു​കൊണ്ട്‌ നിങ്ങൾ എങ്ങനെ ചുവടെ ചേർക്കുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറയും?

മോശൈക ന്യായ​പ്ര​മാ​ണം എന്നെങ്കി​ലും സകല മനുഷ്യ​വർഗ്ഗ​ത്തി​നും ബാധക​മാ​യി​രി​ക്കാൻ ഉദ്ദേശി​ക്ക​പ്പെ​ട്ടി​രു​ന്നോ? (സങ്കീ. 147:19, 20; പുറ. 31:12, 13)

ഒരുനാൾ ന്യായ​പ്ര​മാണ ഉടമ്പടി അവസാ​നി​ക്കു​മെന്ന്‌ യഹോവ യിസ്രാ​യേ​ലിന്‌ എന്തെങ്കി​ലും സൂചന കൊടു​ത്തോ? (യിരെ. 31:31-33; എബ്രാ. 8:13)

വാരംതോറുമുളള ഒരു ശബ്ബത്ത്‌ അനുഷ്‌ഠി​ക്കു​ന്ന​തി​നു​ളള വ്യവസ്ഥ ഉൾപ്പെ​ടെ​യു​ളള പത്തു കൽപ്പനകൾ, ന്യായ​പ്ര​മാ​ണ​ത്തി​ന്റെ ശേഷി​ച്ച​ഭാ​ഗം റദ്ദാക്ക​പ്പെ​ട്ട​ശേഷം പ്രാബ​ല്യ​ത്തിൽ തുടർന്നോ? (കൊലോ. 2:13, 14, 16; 2 കൊരി. 3:7-11 [പുറപ്പാട്‌ 34:28-30 വ്യക്തമാ​ക്കിയ പ്രകാരം]; റോമ. 7:6, 7)

യഹോവ എന്തു മുഖേന ന്യായ​പ്ര​മാണ ഉടമ്പടി​യെ അവസാ​നി​പ്പി​ച്ചു? (കൊലോ. 2:13-17; മത്താ. 5:17, 18; റോമ. 10:4)

6. മോ​ശൈ​ക​ന്യാ​യ​പ്ര​മാ​ണം ഇപ്പോ​ഴും പ്രാബ​ല്യ​ത്തി​ലി​രി​ക്കു​ന്നു​വെന്ന്‌ അവകാ​ശ​പ്പെ​ടുന്ന വാദങ്ങൾ എന്തു സൂചി​പ്പി​ക്കു​ന്നു?

6 ഇതിന്റെ വെളി​ച്ച​ത്തിൽ, മോ​ശൈക ന്യായ​പ്ര​മാ​ണം ഇപ്പോ​ഴും പ്രാബ​ല്യ​ത്തി​ലു​ണ്ടെന്ന്‌ വാദി​ക്കു​ന്ന​തി​നാൽ എന്താണു സൂചി​പ്പി​ക്കു​ന്നത്‌? ഫലത്തിൽ, ഇത്‌ യേശു​ക്രി​സ്‌തു​വി​ലു​ളള വിശ്വാ​സ​ത്തി​ന്റെ ഒരു നിരസ​ന​മാണ്‌. അങ്ങനെ​യാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ അങ്ങനെ​യു​ളള ഒരു വീക്ഷണം, ദൈവ​ത്തിന്‌ ന്യായ​പ്ര​മാ​ണത്തെ അവസാ​നി​പ്പി​ക്കാ​നു​ളള വഴി​യൊ​രു​ക്കി​ക്കൊണ്ട്‌ യേശു അതിനെ നിവർത്തി​ച്ചു​വെന്ന വസ്‌തു​തയെ തളളി​ക്ക​ള​യു​ന്നു. ക്രിസ്‌ത്യാ​നി​ക​ളെ​ന്ന​വ​കാ​ശ​പ്പെട്ട​വ​രും ന്യായ​പ്ര​മാ​ണ​മോ അതിന്റെ കുറേ ഭാഗമോ അനുസ​രി​ക്കു​ന്ന​തി​ന​നു​കൂ​ല​മായ വാദങ്ങ​ളാൽ സ്വാധീ​നി​ക്ക​പ്പെ​ട്ട​വ​രു​മായ ആളുകൾക്ക്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇങ്ങനെ ശക്തിമ​ത്താ​യി എഴുതി: “നിയമ​ത്താൽ നീതി​മാൻമാ​രാ​യി പ്രഖ്യാ​പി​ക്ക​പ്പെ​ടാൻ ശ്രമി​ക്കുന്ന നിങ്ങൾ ആരായി​രു​ന്നാ​ലും നിങ്ങൾ ക്രിസ്‌തു​വിൽനിന്ന്‌ വേർപെ​ട്ടി​രി​ക്കു​ന്നു; നിങ്ങൾ അവന്റെ അനർഹ​ദ​യ​യിൽനിന്ന്‌ വീണു​പോ​യി​രി​ക്കു​ന്നു.”—ഗലാ. 5:4; റോമർ 10:2-4 കൂടെ കാണുക.

7. (എ) ന്യായ​പ്ര​മാ​ണ​ത്തി​ന്റെ ചില വശങ്ങളു​ടെ തുടർച്ച​ക്ക​നു​കൂ​ല​മാ​യി വാദി​ക്കു​ന്നവർ പൂർണ്ണ​മാ​യി എന്തു വിലമ​തി​ക്കു​ന്നില്ല? (ബി) ക്രിസ്‌തീയ പ്രവൃ​ത്തി​കൾ എത്ര പ്രധാ​ന​മാണ്‌, നമുക്ക്‌ നിത്യ​ജീ​വന്റെ ദാനം ലഭിക്കു​ന്ന​തി​നോട്‌ ഇവക്ക്‌ എന്തു ബന്ധമുണ്ട്‌?

7 ന്യായ​പ്ര​മാ​ണ​ത്തി​ന്റെ ചില വശങ്ങൾ തുടരു​ന്ന​തി​ന​നു​കൂ​ല​മാ​യി വാദി​ക്കു​ന്നവർ ദൈവ​ത്തി​ങ്കലെ നീതി​യു​ളള നില ന്യായ​പ്ര​മാ​ണ​ത്തി​ന്റെ പ്രവൃ​ത്തി​ക​ളി​ലല്ല, പിന്നെ​യോ യേശു​വി​ന്റെ ബലിയു​ടെ മൂല്യ​ത്തി​ലു​ളള വിശ്വാ​സ​ത്തി​ലാണ്‌ ആശ്രയി​ച്ചി​രി​ക്കു​ന്ന​തെന്ന്‌ പൂർണ്ണ​മാ​യി വിലയി​രു​ത്തു​ന്നില്ല. (ഗലാ. 3:11, 12) അങ്ങനെ​യു​ളള പ്രവൃ​ത്തി​ക​ളാൽ ഒരു വ്യക്തി തന്നേത്തന്നെ നീതി​മാ​നെന്നു തെളി​യി​ക്കേ​ണ്ട​താ​ണെന്ന്‌ അവർ വിചാ​രി​ക്കു​ന്നു—പാപി​ക​ളായ മനുഷ്യർക്ക്‌ അസാദ്ധ്യ​മായ ഒന്നുതന്നെ. ക്രിസ്‌ത്യാ​നി​കൾക്കു ബാധക​മാ​കുന്ന ദൈവ​ത്തി​ന്റെ​യും ക്രിസ്‌തു​വി​ന്റെ​യും കല്‌പ​ന​ക​ള​നു​സ​രി​ച്ചു​കൊ​ണ്ടു​ളള പ്രവൃ​ത്തി​കൾ ചെയ്യു​ന്നത്‌ തീർച്ച​യാ​യും പ്രധാ​ന​മാണ്‌. (യാക്കോ. 2:15-17; മത്താ. 28:19, 20) ഇവ നമ്മുടെ സ്‌നേ​ഹ​വും വിശ്വാ​സ​വും പ്രകട​മാ​ക്കു​ന്ന​തി​നു​ളള ഒരു മാർഗ്ഗ​മാണ്‌, അവയുടെ അഭാവം നമ്മുടെ വിശ്വാ​സം മൃതമാ​ണെന്നു സൂചി​പ്പി​ക്കും. എന്നാൽ നാം എത്ര കഠിന​മാ​യി പ്രവർത്തി​ച്ചാ​ലും നമുക്ക്‌ രക്ഷ സമ്പാദി​ക്കാൻ കഴിക​യില്ല. യേശു​ക്രി​സ്‌തു​വി​ന്റെ ബലി കൂടാതെ പാപത്തിൽനി​ന്നും മരണത്തിൽനി​ന്നു​മു​ളള രക്ഷ സാദ്ധ്യ​മാ​യി​രി​ക്ക​യില്ല. അങ്ങനെ നിത്യ​ജീ​വൻ യേശു​ക്രി​സ്‌തു​വി​ലൂ​ടെ​യു​ളള ദൈവ​ത്തി​ന്റെ ഒരു ദാനമാണ്‌, അസാധാ​രണ അനർഹ​ദ​യ​യു​ടെ ഒരു പ്രകട​ന​മാണ്‌, നമ്മുടെ പ്രവൃ​ത്തി​കൾക്കു​ളള ശമ്പളമല്ല.—എഫേ. 2:8, 9; റോമ. 3:23, 24; 6:23.

8. മോ​ശൈ​ക​ന്യാ​യ​പ്ര​മാ​ണം വിജാ​തീയ ക്രിസ്‌ത്യാ​നി​കൾക്കു ബാധക​മാ​ക്കു​ന്ന​തുൾപ്പെ​ടുന്ന വിവാ​ദ​പ്ര​ശ്‌നം സംബന്ധിച്ച്‌ ഒന്നാം നൂററാ​ണ്ടി​ലെ ഭരണസം​ഘം എന്തു തീരു​മാ​നി​ച്ചു?

8 മോ​ശൈക ന്യായ​പ്ര​മാ​ണം വിജാ​തീയ ക്രിസ്‌ത്യാ​നി​കൾക്ക്‌ ബാധക​മാ​ക്കു​ന്നത്‌ ഉൾപ്പെ​ടുന്ന വിവാ​ദ​പ്ര​ശ്‌നം ഒന്നാം നൂററാ​ണ്ടിൽ യെരൂ​ശ​ലേ​മി​ലെ ഭരണസം​ഘ​ത്തിന്‌ സമർപ്പി​ക്ക​പ്പെ​ട്ട​പ്പോൾ, അവരുടെ തീരു​മാ​നം ഈ വസ്‌തു​ത​കൾക്ക​നു​യോ​ജ്യ​മാ​യി​രു​ന്നു. വിജാ​തീയ വിശ്വാ​സി​ക​ളു​ടെ​മേൽ പരിശു​ദ്ധാ​ത്മാ​വു പകര​പ്പെ​ടു​ന്ന​തി​നു മുമ്പ്‌ മോ​ശൈക ന്യായ​പ്ര​മാ​ണ​മ​നു​സ​രി​ച്ചു​ളള പ്രവൃ​ത്തി​കൾ ചെയ്യാൻ യഹോവ അവരോട്‌ ആവശ്യ​പ്പെ​ട്ടി​ല്ലെന്ന്‌ അവർ തിരി​ച്ച​റി​ഞ്ഞു. ആ ഭരണസം​ഘ​ത്തി​ന്റെ തീരു​മാ​നം ആ ന്യായ​പ്ര​മാ​ണ​ത്തോ​ടു ചേർച്ച​യി​ലാ​യി​രുന്ന ചില നിരോ​ധ​നങ്ങൾ “അവശ്യ​കാ​ര്യ​ങ്ങൾ” എന്നനി​ല​യിൽ പട്ടിക​പ്പെ​ടു​ത്തു​ക​തന്നെ ചെയ്‌തു. എന്നാൽ അവ ന്യായ​പ്ര​മാ​ണ​ത്തിന്‌ മുമ്പു നടന്ന സംഭവ​ങ്ങ​ളെ​ക്കു​റി​ച്ചു​ളള ബൈബിൾ രേഖയിൽ അടിസ്ഥാ​ന​പ്പെ​ട്ടി​രു​ന്നു. തന്നിമി​ത്തം വിജാ​തീയ ക്രിസ്‌ത്യാ​നി​ക​ളു​ടെ​മേൽ മോ​ശൈ​ക​ന്യാ​യ​പ്ര​മാ​ണ​മോ അതിന്റെ ഏതെങ്കി​ലും ഭാഗമോ അനുസ​രി​ക്കാ​നു​ളള ഉത്തരവാ​ദി​ത്തം അടി​ച്ചേൽപ്പി​ച്ചില്ല. മറിച്ച്‌, മോ​ശെക്കു മുമ്പ്‌ അംഗീ​ക​രി​ക്ക​പ്പെ​ട്ടി​രുന്ന പ്രമാ​ണ​ങ്ങ​ളു​ടെ സ്ഥിരീ​ക​ര​ണ​മാ​ണു​ണ്ടാ​യത്‌.—പ്രവൃ​ത്തി​കൾ 15:28, 29; ഉല്‌പത്തി. 9:3, 4; 34:2-7; 35:2-5 താരത​മ്യ​പ്പെ​ടു​ത്തുക.

9. (എ) യഹൂദൻമാ​രോട്‌ ഇപ്പോ​ഴും മോ​ശൈ​ക​ന്യാ​യ​പ്ര​മാ​ണം അനുസ​രി​ക്ക​ണ​മെന്ന്‌ ദൈവം ആവശ്യ​പ്പെ​ടു​ന്നു​ണ്ടോ? (ബി) ക്രിസ്‌തു​മ​രിച്ച രീതി​യാൽ അവർക്കു​വേണ്ടി എന്തു പ്രത്യേക കരുതൽ ചെയ്യ​പ്പെട്ടു?

9 പൊ. യു. 33-ലെ പെന്തെ​ക്കോ​സ്‌തി​നു​ശേഷം മോ​ശൈ​ക​ന്യാ​യ​പ്ര​മാ​ണ​സം​ഹി​ത​യോട്‌ അനുരൂ​പ​പ്പെ​ടാൻ ദൈവം യഹൂദൻമാ​രോ​ടു​തന്നെ മേലാൽ ആവശ്യ​പ്പെ​ട്ടില്ല. വിശ്വാ​സം പ്രകട​മാ​ക്കിയ യഹൂദൻമാർ ഇതിൽ സന്തോ​ഷി​ക്കു​ന്ന​തിന്‌ പ്രത്യേക കാരണം കാണു​ക​യു​ണ്ടാ​യി. എന്തു​കൊണ്ട്‌? വിജാ​തീ​യ​രും പാപി​ക​ളും തന്നിമി​ത്തം മരിക്കു​ന്ന​വ​രു​മാ​യി​രു​ന്നെ​ങ്കി​ലും, ന്യായ​പ്ര​മാണ ഉടമ്പടി​യു​ടെ ലംഘക​രാ​യി​രി​ക്കുക നിമിത്തം ദൈവ​ശാ​പ​ത്തിൻ കീഴി​ലാ​യത്‌ യഹൂദൻമാർ മാത്ര​മാ​യി​രു​ന്നു. എന്നാൽ ക്രിസ്‌തു മരിച്ച രീതി​യാൽ—ശപിക്ക​പ്പെട്ട ഒരു കുററ​പ്പു​ള​ളി​യെ​ന്ന​പോ​ലെ ഒരു ദണ്ഡനസ്‌തം​ഭ​ത്തിൽ തറയ്‌ക്ക​പ്പെ​ട്ട​തി​നാൽ—അവൻ തന്നിൽ വിശ്വ​സി​ക്കുന്ന യഹൂദൻമാ​രു​ടെ സ്ഥാന​മെ​ടു​ക്കു​ക​യും ന്യായ​പ്ര​മാ​ണ​ത്തോ​ടു​ളള അവരുടെ അനുസ​ര​ണ​ക്കേ​ടി​ന്റെ ഫലമായി വരുത്തി​വെച്ച ശിക്ഷയിൽനിന്ന്‌ അവർക്ക്‌ വിമോ​ചനം നൽകു​ക​യും ചെയ്‌തു. (ഗലാ. 3:10-13) അങ്ങനെ മോ​ശൈ​ക​ന്യാ​യ​പ്ര​മാ​ണ​ത്തിൻകീ​ഴിൽ അവർക്ക്‌ ഒരിക്ക​ലും ലഭിക്കാൻ കഴിയാഞ്ഞ മോചനം അവൻ അവർക്കു പ്രദാനം ചെയ്‌തു.—പ്രവൃ​ത്തി​കൾ 13:38, 39.

10. ന്യായ​പ്ര​മാ​ണ​ത്തി​ന്റെ നീക്കൽ ഏകീകൃ​താ​രാ​ധ​ന​യി​ലെ ഒരു ഘടക​മെന്ന്‌ ഏതുവി​ധ​ത്തിൽ തെളിഞ്ഞു?

10 യഥാർത്ഥ​ത്തിൽ, ന്യായ​പ്ര​മാ​ണം, യഹൂദൻമാ​രെ വിജാ​തീ​യ​രിൽനിന്ന്‌ വേലി​കെട്ടി വേർപെ​ടു​ത്തി​യി​രു​ന്നു. വിജാ​തീ​യർക്കു ബാധക​മാ​കാഞ്ഞ വ്യവസ്ഥകൾ യഹൂദൻമാ​രു​ടെ​മേൽ വെക്ക​പ്പെ​ട്ടി​രു​ന്നു. പരിച്‌ഛേ​ദ​ന​യേൽക്കാഞ്ഞ വിജാ​തീ​യർ യഹൂദൻമാ​രു​ടെ ആരാധ​ന​യിൽ പൂർണ്ണ​മാ​യി അവരോ​ടു ചേരു​ന്ന​തിൽനിന്ന്‌ മാററി​നിർത്ത​പ്പെ​ട്ടി​രു​ന്നു. (പുറപ്പാട്‌ 12:48; പ്രവൃ​ത്തി​കൾ 10:28 താരത​മ്യ​പ്പെ​ടു​ത്തുക) എന്നാൽ ന്യായ​പ്ര​മാ​ണം അതിന്റെ ഉദ്ദേശ്യം നിറ​വേ​റ​റു​ക​യും നീക്ക​പ്പെ​ടു​ക​യും ചെയ്‌ത​പ്പോൾ, യഹൂദൻമാർക്കും പരിച്‌ഛേ​ദ​ന​യേൽക്കാഞ്ഞ വിജാ​തീ​യർക്കും ഏകസത്യ​ദൈ​വ​ത്തി​ന്റെ ആരാധ​ന​യിൽ ക്രിസ്‌തു മുഖേന ഏകീകൃ​ത​രാ​കുക സാദ്ധ്യ​മാ​യി​രു​ന്നു.—എഫേ. 2:11-18.

ന്യായ​പ്ര​മാ​ണ​ത്തെ​ക്കു​റി​ച്ചു​ളള പരിജ്ഞാ​നം നമുക്കു പ്രയോ​ജനം ചെയ്യുന്നു

11. ന്യായ​പ്ര​മാ​ണ​ത്തെ​ക്കു​റി​ച്ചു​ളള പരിജ്ഞാ​നം ഏതുവി​ധ​ത്തിൽ ക്രിസ്‌തു​വി​ന്റെ ഉപദേ​ശങ്ങൾ മനസ്സി​ലാ​ക്കാൻ നമ്മെ സഹായി​ക്കു​ന്നു?

11 നാം ഇന്ന്‌ ന്യായ​പ്ര​മാ​ണ​ത്തിൻ കീഴി​ല​ല്ലെ​ങ്കി​ലും അതി​നെ​ക്കു​റി​ച്ചു​ളള പരിജ്ഞാ​നം നമ്മി​ലോ​രോ​രു​ത്തർക്കും വലിയ പ്രയോ​ജനം ചെയ്യു​ന്ന​താണ്‌. ഏതുവി​ധ​ത്തിൽ? യേശു ഒരു യഹൂദ​മാ​താ​വിൽ ജനിക്കു​ക​യും മോ​ശൈ​ക​ന്യാ​യ​പ്ര​മാ​ണ​ത്തിൻ കീഴി​ലാ​കു​ക​യും ചെയ്‌തെന്ന്‌ ഓർക്കുക. ആ ന്യായ​പ്ര​മാ​ണ​ത്തി​ന്റെ വ്യവസ്ഥ​ക​ളെ​ക്കു​റി​ച്ചു​ളള അറിവി​ന്റെ അടിസ്ഥാ​ന​ത്തിൽ മാത്രമേ അവൻ ചെയ്‌ത ചില കാര്യങ്ങൾ പൂർണ്ണ​മാ​യി മനസ്സി​ലാ​ക്കാൻ കഴിയൂ. (ഗലാ. 4:4; ലൂക്കോസ്‌ 22:7, 8 കാണുക) കൂടാതെ, ആ ന്യായ​പ്ര​മാ​ണ​ത്തിൻ കീഴി​ലാ​യി​രുന്ന ജനത്തിന്റെ ഇടയി​ലാ​യി​രു​ന്നു അവൻ തന്റെ ശുശ്രൂഷ നിർവ്വ​ഹി​ച്ചത്‌. തന്നിമി​ത്തം, മിക്ക​പ്പോ​ഴും അവന്റെ ഉപദേ​ശങ്ങൾ ന്യായ​പ്ര​മാ​ണ​ത്തോട്‌ ബന്ധപ്പെട്ട സാഹച​ര്യ​ങ്ങ​ളിൻമേ​ലാണ്‌ കെട്ടു​പണി ചെയ്യ​പ്പെ​ട്ടത്‌.—മത്തായി 5:23, 24 താരത​മ്യ​പ്പെ​ടു​ത്തുക.

12. (എ) യേശു തന്റെ ജീവി​ത​വും മോ​ശൈ​ക​ന്യാ​യ​പ്ര​മാ​ണ​വും തമ്മിൽ എന്തു ബന്ധം ചൂണ്ടി​ക്കാ​ട്ടി? (ബി) അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ന്യായ​പ്ര​മാ​ണ​ത്തെ​ക്കു​റി​ച്ചു​ളള പരിജ്ഞാ​നം ഉണ്ടായി​രി​ക്കു​ന്ന​തി​ന്റെ മൂല്യത്തെ സൂചി​പ്പി​ച്ച​തെ​ങ്ങനെ? (സി) അതിന്റെ വ്യവസ്ഥ​ക​ളു​ടെ ആത്മീയ പ്രാധാ​ന്യം നാം ഗ്രഹി​ക്കു​ന്ന​തിൽനിന്ന്‌ എന്തു ഫലമു​ണ്ടാ​കാൻ കഴിയും?

12 ഒരു മനുഷ്യ​നാ​യു​ളള തന്റെ ജീവിതം ന്യായ​പ്ര​മാ​ണ​ത്തി​ലും പ്രവാ​ച​കൻമാ​രി​ലും സങ്കീർത്ത​ന​ങ്ങ​ളി​ലും തന്നേക്കു​റിച്ച്‌ എഴുത​പ്പെ​ട്ടി​രുന്ന കാര്യങ്ങൾ നിവർത്തി​ച്ചി​രി​ക്കു​ന്നു​വെന്ന്‌ യേശു തന്റെ പുനരു​ത്ഥാ​ന​ശേഷം തന്റെ ശിഷ്യൻമാ​രെ അനുസ്‌മ​രി​പ്പി​ച്ചു. (ലൂക്കോ. 24:44) കൂടാതെ, ന്യായ​പ്ര​മാണ ഉടമ്പടി​യോ​ടു ബന്ധപ്പെട്ട സവി​ശേ​ഷ​തകൾ “സ്വർഗ്ഗീയ കാര്യ​ങ്ങ​ളു​ടെ ഒരു മാതൃകാ പ്രതി​നി​ധാ​ന​വും ഒരു നിഴലു”മായി​രി​ക്കു​ന്ന​താ​യി അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പരാമർശി​ക്കു​ക​യും “ന്യായ​പ്ര​മാ​ണ​ത്തിന്‌ വരാനി​രി​ക്കുന്ന നല്ല കാര്യ​ങ്ങ​ളു​ടെ ഒരു നിഴലു​ണ്ടെന്ന്‌” പറയു​ക​യും ചെയ്‌തു. (എബ്രാ. 8:4, 5; 10:1) യേശു​ക്രി​സ്‌തു​വി​ന്റെ പൗരോ​ഹി​ത്യ​ത്തി​ലും അവന്റെ മനുഷ്യ​ജീ​വന്റെ ബലിയി​ലും നിവൃ​ത്തി​യു​ണ്ടാ​കുന്ന അത്ഭുത​ക​ര​മായ വിശദാം​ശങ്ങൾ മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തിൽ ഉൾക്കൊ​ള​ളി​ച്ചി​രി​ക്കു​ന്നു. ഇവ സംബന്ധിച്ച നമ്മുടെ ഗ്രാഹ്യ​ത്തിന്‌ അങ്ങനെ​യു​ളള കരുത​ലു​കൾക്ക്‌ നമ്മേ സംബന്ധി​ച്ചു​ളള അർത്ഥത്തെ സമ്പുഷ്‌ഠ​മാ​ക്കാൻ കഴിയും. അങ്ങനെ​യു​ളള പ്രവാചക മാതൃ​ക​ക​ളിൽ ഇന്ന്‌ യഹോ​വ​യു​ടെ വലിയ ആത്മീയാ​ല​യ​ത്തിൽ അവനെ സ്വീകാ​ര്യ​മാ​യി ആരാധി​ക്കു​ന്ന​തി​നു​ളള ക്രമീ​ക​ര​ണ​ത്തി​ലേക്കു വിരൽചൂ​ണ്ടുന്ന വിശദാം​ശ​ങ്ങ​ളുണ്ട്‌. ഇവയെ സംബന്ധിച്ച നമ്മുടെ ഗ്രാഹ്യം വളരു​മ്പോൾ ആത്മാഭി​ഷിക്ത സഭയേ​യും നമ്മുടെ ആരാധ​ന​യോ​ടു​ളള ബന്ധത്തിൽ യേശു​ക്രി​സ്‌തു​വിൻ കീഴുളള അതിന്റെ ധർമ്മ​ത്തെ​യും കുറി​ച്ചു​ളള നമ്മുടെ വിലമ​തി​പ്പും വർദ്ധി​ക്കും.

13. ന്യായ​പ്ര​മാ​ണ​ത്തിൽ പ്രതി​ഫ​ലി​ച്ചി​രി​ക്കുന്ന നല്ല തത്വങ്ങ​ളെ​ക്കു​റി​ച്ചു ധ്യാനി​ക്കു​ന്നത്‌ പ്രയോ​ജ​നക​ര​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

13 മോ​ശൈക ന്യായ​പ്ര​മാ​ണം ദൈവ​നി​ശ്വ​സ്‌ത​മായ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഭാഗമാണ്‌, അവയെ​ല്ലാം “പഠിപ്പി​ക്ക​ലി​നും ശാസി​ക്ക​ലി​നും കാര്യങ്ങൾ നേരേ​യാ​ക്കു​ന്ന​തി​നും പ്രയോ​ജ​നകര”മാകുന്നു. (2 തിമൊ. 3:16) ന്യായ​പ്ര​മാ​ണം അധിഷ്‌ഠി​ത​മാ​യി​രി​ക്കുന്ന നിലനിൽക്കുന്ന തത്വങ്ങൾ നാം ആരായു​ന്ന​തും അവയെ​ക്കു​റി​ച്ചു ധ്യാനി​ക്കു​ന്ന​തും ദൈവ​ത്തി​നു പ്രസാ​ദ​ക​ര​മാ​യി​രി​ക്കുന്ന കാര്യങ്ങൾ ചെയ്യു​ന്ന​തി​നു​ളള ഒരു ഹൃദയം​ഗ​മ​മായ ആഗ്രഹം നമ്മിൽ കെട്ടു​പണി ചെയ്യു​ന്ന​തിന്‌ സഹായ​ക​മാ​യി​രി​ക്കാൻ കഴിയും. ന്യായ​പ്ര​മാ​ണം വിരൽചൂ​ണ്ടിയ ആത്മാവു നാം ഗ്രഹി​ക്കു​ക​യും ആ ആത്മാവി​നെ നമ്മുടെ ജീവി​ത​ത്തിൽ പ്രതി​ഫ​ലി​പ്പി​ക്കു​ക​യു​മാ​ണെ​ങ്കിൽ അത്‌ എത്ര പ്രയോ​ജ​ന​ക​ര​മാ​യി​രി​ക്കാൻ കഴിയും!

14. (എ) ന്യായ​പ്ര​മാ​ണ​ത്തി​ലെ വ്യവസ്ഥകൾ വിരൽചൂ​ണ്ടിയ ആത്മാവ്‌ ഗ്രഹി​ക്കു​ന്ന​തി​ന്റെ മൂല്യത്തെ യേശു വിശദ​മാ​ക്കി​യ​തെ​ങ്ങനെ? (ബി) 152-ാം പേജിൽ കാണി​ച്ചി​രി​ക്കുന്ന പ്രകാരം ന്യായ​പ്ര​മാ​ണ​ത്തിൽ ഉൾക്കൊ​ള​ളി​ച്ചി​രി​ക്കുന്ന കൂടു​ത​ലായ ചില നല്ല തത്വങ്ങ​ളി​ലേക്ക്‌ ശ്രദ്ധ തിരി​ക്കുക. (സി) ഈ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ളള വിലമ​തി​പ്പിന്‌ ദൈവ​ത്തി​നു കൂടുതൽ പ്രസാ​ദ​മു​ള​ള​വ​രാ​യി​രി​ക്കാൻ നമ്മെ എങ്ങനെ സഹായി​ക്കാൻ കഴിയും?

14 യേശു തന്റെ മലമ്പ്ര​സം​ഗ​ത്തിൽ ഇതു ഫലകര​മാ​യി ചിത്രീ​ക​രി​ച്ചു. അന്ന്‌ ന്യായ​പ്ര​മാ​ണ​ത്തിൻ കീഴാ​യി​രുന്ന ജനത്തോ​ടു സംസാ​രി​ച്ച​പ്പോൾ, കൊല​പാ​തകം നടത്തു​ന്ന​തിൽനിന്ന്‌ കേവലം ഒഴിഞ്ഞു​നിൽക്കു​ന്ന​തി​നു​പ​കരം തുടർച്ച​യായ ഏതു ക്രോ​ധ​പ്ര​വ​ണ​ത​യേ​യും അവർ പിഴുതു മാററു​ക​യും തങ്ങളുടെ സഹോ​ദ​രൻമാ​രെ സംബന്ധിച്ച നിന്ദ്യ​സം​സാ​ര​ത്തിന്‌ നാവ്‌ ഉപയോ​ഗി​ക്കു​ന്ന​തിൽനിന്ന്‌ മാറി​നിൽക്കു​ക​യും ചെയ്യേ​ണ്ട​തു​ണ്ടെന്ന്‌ അവൻ പ്രകട​മാ​ക്കി. അവർ ഒരിക്ക​ലും വ്യഭി​ചാ​രം ചെയ്‌തി​ട്ടി​ല്ലാ​ഞ്ഞ​തിൽ തൃപ്‌തി​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നു പകരം, അവർ മോഹ​ത്തോ​ടെ ഒരു സ്‌ത്രീ​യെ നോക്കു​ക​പോ​ലും ചെയ്യരു​താ​യി​രു​ന്നു. അവരെ​ക്കു​റി​ച്ചു സത്യമാ​യി​രു​ന്ന​തു​പോ​ലെ, നാമും യഹോ​വ​യു​ടെ നീതി​നി​ഷ്‌ഠ​മായ വഴികൾക്ക​നു​യോ​ജ്യ​മാ​യി നമ്മുടെ സകല ശരീരാ​വ​യ​വ​ങ്ങ​ളും ഉപയോ​ഗി​ക്കാൻ ശ്രമി​ക്കേ​ണ്ട​താണ്‌. (മത്താ. 5:21, 22, 27-30; റോമർ 13:8-10 കൂടെ കാണുക.) നാം ഇതു ചെയ്യു​ന്നു​വെ​ങ്കിൽ, “നീ നിന്റെ ദൈവ​മായ യഹോ​വയെ നിന്റെ മുഴു​ഹൃ​ദ​യ​ത്തോ​ടും നിന്റെ മുഴു​ദേ​ഹി​യോ​ടും നിന്റെ മുഴു​മ​ന​സ്സോ​ടും കൂടെ സ്‌നേ​ഹി​ക്കേ​ണ്ട​താണ്‌” എന്ന ന്യായ​പ്ര​മാ​ണ​ത്തി​ലെ ഏററവും വലിയ കല്‌പ​ന​യു​ടെ അർത്ഥം നമുക്കും മനസ്സി​ലാ​കു​ന്നു​ണ്ടെന്ന്‌ നാം പ്രകട​മാ​ക്കും. (മത്താ. 22:36, 37) തീർച്ച​യാ​യും ഇത്‌ നമ്മെ യഹോ​വ​യാം ദൈവ​ത്തോട്‌ കൂടുതൽ അടുപ്പി​ക്കും. നാം മോ​ശൈക ന്യായ​പ്ര​മാ​ണ​സം​ഹി​ത​യിൻ കീഴി​ല​ല്ലെ​ങ്കി​ലും, അത്‌ അധിഷ്‌ഠി​ത​മാ​യി​രി​ക്കുന്ന തത്വങ്ങ​ളെ​യും അതില​ട​ങ്ങി​യി​രി​ക്കുന്ന പ്രാവ​ച​നിക മാതൃ​ക​ക​ളെ​യും സംബന്ധിച്ച സൂക്ഷ്‌മ​പ​രി​ജ്ഞാ​ന​ത്തിൽനിന്ന്‌ നമുക്ക്‌ സുനി​ശ്ചി​ത​മാ​യി പ്രയോ​ജനം ലഭിക്കും.

പുനരവലോകന ചർച്ച

● മോ​ശൈ​ക​ന്യാ​യ​പ്ര​മാ​ണ​ത്തോ​ടു​ളള അനുസ​ര​ണ​ത്തിന്‌ നിർബ്ബ​ന്ധി​ക്കു​ന്നവർ യഥാർത്ഥ​ത്തിൽ ക്രിസ്‌തു​വി​നെ തളളി​ക്ക​ള​യു​ന്ന​തെ​ന്തു​കൊണ്ട്‌?

● ന്യായ​പ്ര​മാ​ണ​ത്തെ​ക്കു​റി​ച്ചു​ളള പരിജ്ഞാ​നം യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തി​ലെ യേശു​വി​ന്റെ ധർമ്മത്തെ മനസ്സി​ലാ​ക്കാൻ നമ്മെ സഹായി​ക്കു​ന്ന​തെ​ങ്ങനെ?

● നാം ന്യായ​പ്ര​മാ​ണ​ത്തിൻ കീഴ​ല്ലെ​ങ്കി​ലും, അതിന്റെ പഠനത്തിൽനിന്ന്‌ എന്തു വില​യേ​റിയ കാര്യങ്ങൾ നമുക്കു മനസ്സി​ലാ​ക്കാൻ കഴിയും?

[അധ്യയന ചോദ്യ​ങ്ങൾ]

[152-ാം പേജിലെ ചതുരം]

മോശൈകന്യായപ്രമാണത്തിലെ ചില അടിസ്ഥാന തത്വങ്ങൾ

ദൈവത്തോടുളള ഉത്തരവാ​ദി​ത്ത​ങ്ങൾ

യഹോവയെ മാത്രം ആരാധി​ക്കുക പുറ. 20:3; 22:20

അവന്റെ നാമം ആദര​വോ​ടെ കൈകാ​ര്യം ചെയ്യുക പുറ. 20:7; ലേവ്യ. 24:16

മുഴുഹൃദയത്തോടും ദേഹി​യോ​ടും ജീവശ​ക്തി​യോ​ടും ആവ. 6:5; 10:12; 30:16 കൂടെ അവനെ സ്‌നേ​ഹി​ക്കു​ക​യും സേവി​ക്കു​ക​യും ചെയ്യുക

അനുസരിക്കാതിരിക്കുന്നതിൽ ഭയപ്പെ​ടുക, ആവ. 5:29; 6:24

അവനോട്‌ ഭയഭക്തി പ്രകട​മാ​ക്കുക അവൻ അംഗീ​ക​രി​ക്കുന്ന വിധത്തിൽ മാത്രം ലേവ്യ. 1:1-5; സംഖ്യാ. 16:1-50; അവനെ സമീപി​ക്കുക ആവ. 12:5-14

നിങ്ങളുടെ ഏററവും നല്ലത്‌ അവനു കൊടു​ക്കുക;

അത്‌ അവനിൽനി​ന്നു വന്നു പുറ. 23:19; 34:26

ആരാധകർ ശാരീ​രി​ക​മാ​യി ശുദ്ധരാ​യി​രി​ക്കണം പുറ. 19:10, 11; 30:20

ലൗകിക പദ്ധതി​കൾക്കു​വേണ്ടി ആത്മീയതാൽപ്പര്യങ്ങളെ

തളളിക്കളയാവുന്നതല്ല പുറ. 20:8-10; 34:21; സംഖ്യാ. 15:32-36

വിലക്കപ്പെട്ട മതാചാ​ര​ങ്ങൾ

വിഗ്രഹാരാധന പുറ. 20:4-6; ആവ. 7:25

മിശ്രവിശ്വാസം പുറ. 23:13; 34:12-15; ആവ. 6:14, 15; 13:1-5

ആത്മവിദ്യ, ക്ഷുദ്രം, ഭാഗ്യം​പ​റ​ച്ചിൽ, ആഭിചാ​രം, പുറ. 22:18; ലേവ്യ. 20:27; മന്ത്രവി​ദ്യ, മന്ത്ര സ്‌തബ്ധ​രാ​ക്കൽ ആവ. 18:10-12

വിവാഹവും കുടും​ബ​ജീ​വി​ത​വും

വ്യഭിചാരം വിലക്ക​പ്പെട്ടു പുറ. 20:14; ലേവ്യ. 20:10

യഹോവയെ സേവി​ക്കാത്ത ആളുമാ​യി വിവാ​ഹ​മില്ല ആവ. 7:1-4

അഗമ്യഗമനം വിലക്ക​പ്പെ​ട്ടി​രി​ക്കു​ന്നു ലേവ്യ. 18:6-16; 20:11

ലൈംഗികവികടത്തരങ്ങൾ ഒഴിവാ​ക്കുക ലേവ്യ. 18:23; 20:13

അജാതശിശുവിന്റെ ജീവനെ ആദരി​ക്കുക പുറ. 21:22, 23

നിങ്ങളുടെ മാതാ​പി​താ​ക്കളെ ബഹുമാ​നി​ക്കുക പുറ. 20:12; 21:15, 17; ആവ. 21:18-21

നിങ്ങളുടെ മക്കളെ യഹോ​വ​യു​ടെ വഴികൾ പഠിപ്പി​ക്കുക ആവ. 6:4-9; 11:18-21

മററുളളവരെ ബാധി​ക്കുന്ന കടമകൾ

മനുഷ്യജീവനെ പവി​ത്ര​മാ​യി കരുതുക പുറ. 20:13; സംഖ്യാ. 35:9-34

സഹമനുഷ്യനെ സ്‌നേ​ഹി​ക്കുക; വൈരം ഒഴിവാ​ക്കുക ലേവ്യ. 19:17, 18

പ്രായമുളളവരോടു പരിഗണന കാണി​ക്കുക ലേവ്യ. 19:32

സാമ്പത്തിക വിഷമ​മു​ള​ള​വ​രോ​ടും അനാഥ​രോ​ടും വിധവ ലേവ്യ. 25:35-37; കളോടുംസ്‌നേഹപൂർവ്വകമായതാൽപ്പര്യംപ്രകടമാക്കുക ആവ. 15:7-11; 24:19-21

ബധിരരോടും അന്ധരോ​ടും ദുഷ്‌പെ​രു​മാ​ററം പാടില്ല ലേവ്യ. 19:14; ആവ. 27:18

വ്യാപാര നടപടി​ക​ളിൽ സത്യസ​ന്ധ​രാ​യി​രി​ക്കുക ലേവ്യ. 19:35, 36; 25:14

വസ്‌തു അവകാ​ശങ്ങൾ ആദരി​ക്കുക പുറ. 20:15; 22:1, 6; 23:4; ആവ. 22:1-3

മററുളളവരുടെ വകകൾ മോഹി​ക്ക​രുത്‌ പുറ. 20:17

ഗുരുതരമായ ദുഷ്‌പ്ര​വൃ​ത്തി ചെയ്യു​ന്ന​വരെ വെളി​പ്പെ​ടു​ത്തുക ലേവ്യ. 5:1; ആവ. 13:6-11

സത്യസ​ന്ധ​രാ​യി​രി​ക്കുക; കളളസാ​ക്ഷ്യം പറയരുത്‌ പുറ. 20:16; 23:1, 2

സ്ഥാനം നിമിത്തം പക്ഷപാ​തി​ത്വ​മില്ല പുറ. 23:3, 6; ലേവ്യ. 19:15