വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ തന്റെ സ്ഥാപനത്തെ നയിക്കുന്നതെങ്ങനെ?

യഹോവ തന്റെ സ്ഥാപനത്തെ നയിക്കുന്നതെങ്ങനെ?

അധ്യായം 15

യഹോവ തന്റെ സ്ഥാപനത്തെ നയിക്കു​ന്ന​തെ​ങ്ങനെ?

1. യഹോ​വ​യു​ടെ സ്ഥാപനത്തെ സംബന്ധിച്ച എന്തു വിവരം ബൈബിൾ വെളി​പ്പെ​ടു​ത്തു​ന്നു, അതു നമുക്കു പ്രധാ​ന​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

1 യഹോവ നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളി​ലൂ​ടെ നമുക്കു തന്റെ അത്ഭുത​ക​ര​മായ സ്വർഗ്ഗീയ സ്ഥാപന​ത്തി​ന്റെ ദർശനങ്ങൾ നൽകുന്നു. (യെശ. 6:2, 3; യെഹെ. 1:1, 4-28; ദാനി. 7:9, 10, 13, 14) നമുക്ക്‌ ആത്മീയ ജീവി​കളെ കാണാൻ കഴിക​യി​ല്ലെ​ങ്കി​ലും, വിശുദ്ധ ദൂതൻമാ​രു​ടെ പ്രവർത്തനം ഭൂമി​യി​ലെ സത്യാ​രാ​ധ​കരെ ബാധി​ക്കു​ന്ന​വി​ധം സംബന്ധിച്ച്‌ അവൻ നമ്മെ ജാഗരൂ​ക​രാ​ക്കു​ന്നു. (ഉല്‌പ. 28:12, 13; 2 രാജാ. 6:15-17; സങ്കീ. 34:7; മത്താ. 13:41, 42; 25:31, 32) ബൈബിൾ യഹോ​വ​യു​ടെ സ്ഥാപന​ത്തി​ന്റെ ദൃശ്യ​ഭാ​ഗ​ത്തെ​യും വർണ്ണി​ക്കു​ക​യും അവൻ അതിനെ നയിക്കുന്ന വിധം മനസ്സി​ലാ​ക്കാൻ നമ്മെ സഹായി​ക്കു​ക​യും ചെയ്യുന്നു. നമുക്ക്‌ യഥാർത്ഥ​ത്തിൽ ഈ കാര്യ​ങ്ങളെ സംബന്ധിച്ച ആത്മീയ ഗ്രാഹ്യം ഉണ്ടെങ്കിൽ, അത്‌ “യഹോ​വയെ പൂർണ്ണ​മാ​യി പ്രസാ​ദി​പ്പി​ക്കു​ക​യെന്ന ലക്ഷ്യത്തിൽ അവനു യോഗ്യ​മാ​യി നടക്കാൻ” നമ്മെ സഹായി​ക്കും.—കൊലോ. 1:9, 10.

ദൃശ്യ​ഭാ​ഗത്തെ തിരി​ച്ച​റി​യൽ

2. പൊ. യു. 33-ലെ പെന്തെ​ക്കോ​സ്‌തു മുതൽ ദൈവ​ത്തി​ന്റെ സഭ ഏതാണ്‌?

2 യിസ്രാ​യേൽ ജനത 1,545 വർഷം ദൈവ​ത്തി​ന്റെ സഭയാ​യി​രു​ന്നു. എന്നാൽ അവർ ന്യായ​പ്ര​മാണ ഉടമ്പടി പാലി​ക്കു​ന്ന​തിൽ പരാജ​യ​പ്പെ​ടു​ക​യും ദൈവ​ത്തി​ന്റെ സ്വന്തം പുത്രനെ തളളി​ക്ക​ള​യു​ക​യും ചെയ്‌തു. തന്നിമി​ത്തം യഹോവ ഒരു പുതിയ സഭയെ ആസ്‌തി​ക്യ​ത്തി​ലേക്കു വരുത്തി, അതുമാ​യി അവൻ ഒരു പുതിയ ഉടമ്പടി ചെയ്‌തു. ഈ സഭ സ്വർഗ്ഗ​ത്തിൽ ദൈവ​പു​ത്ര​നോ​ടു ചേരാൻ അവനാൽ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടുന്ന 1,44,000 പേർ ചേർന്നു​ള​വാ​കുന്ന, ക്രിസ്‌തു​വി​ന്റെ “മണവാട്ടി”യായി തിരു​വെ​ഴു​ത്തു​ക​ളിൽ തിരി​ച്ച​റി​യ​പ്പെ​ടു​ന്നു. (എഫേ. 5:22-32; വെളി. 14:1; 21:9, 10) ആദ്യത്തവർ പൊ. യു. 33-ലെ പെന്തെ​ക്കോ​സ്‌തി​ന്റെ സമയത്ത്‌ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യ​പ്പെട്ടു. ഇപ്പോൾ, തന്റെ ഉദ്ദേശ്യം നിറ​വേ​റ​റു​ന്ന​തിന്‌ താൻ ഉപയോ​ഗി​ക്കുന്ന സഭ ഇതാ​ണെ​ന്നു​ള​ള​തിന്‌ യഹോവ പരിശു​ദ്ധാ​ത്മാ​വു മുഖാ​ന്തരം തെററി​ല്ലാത്ത തെളിവു കൊടു​ത്തു.—എബ്രാ. 2:2-4.

3. ഇന്ന്‌ യഹോ​വ​യു​ടെ ദൃശ്യ​സ്ഥാ​പ​ന​ത്തിൽ ഉൾപ്പെ​ടു​ന്ന​താ​രാണ്‌?

3 ഇന്ന്‌ 1,44,000-ത്തിന്റെ ഒരു ശേഷിപ്പു മാത്രമേ ഭൂമി​യി​ലു​ളളു. എന്നാൽ ബൈബിൾ പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​യാ​യി “വേറെ ആടുക​ളു​ടെ” ഒരു മഹാപു​രു​ഷാ​രം അവരു​മാ​യു​ളള സജീവ​സ​ഹ​വാ​സ​ത്തി​ലേക്കു വരുത്ത​പ്പെ​ട്ടി​രി​ക്കു​ന്നു. നല്ല ഇടയനായ യേശു​ക്രി​സ്‌തു ഈ “വേറെ ആടുകളെ” ആത്മജനനം പ്രാപിച്ച തന്റെ അനുഗാ​മി​ക​ളു​ടെ ശേഷി​പ്പാ​യി​രി​ക്കു​ന്ന​വ​രോട്‌ സംയോ​ജി​പ്പി​ച്ചി​രി​ക്കു​ന്നു. തന്നിമി​ത്തം അവർ തങ്ങളുടെ “ഏക ഇടയ”നെന്ന നിലയിൽ അവന്റെ കീഴിൽ “ഏക ആട്ടിൻകൂ​ട്ടം” ആയിരി​ക്കു​ന്നു. (യോഹ. 10:11, 16; വെളി. 7:9, 10) ഇവരെ​ല്ലാം ചേർന്ന്‌ ഏക ഏകീകൃത സ്ഥാപനം ഉളവാ​കു​ന്നു, യഹോ​വ​യു​ടെ ഇന്നത്തെ ദൃശ്യ​സ്ഥാ​പനം.

ദിവ്യാ​ധി​പത്യ ഘടന

4. ആരാണ്‌ സ്ഥാപനത്തെ നയിക്കു​ന്നത്‌, എങ്ങനെ?

4 “ജീവനു​ളള ദൈവ​ത്തി​ന്റെ സഭ” എന്ന തിരു​വെ​ഴു​ത്തു പദപ്ര​യോ​ഗം അതിനെ നയിക്കു​ന്ന​താ​രെന്നു സ്‌പഷ്ട​മാ​ക്കു​ന്നു. സ്ഥാപനം ദിവ്യാ​ധി​പ​ത്യ​പ​ര​മാണ്‌, അഥവാ ദൈവ​ത്താൽ ഭരിക്ക​പ്പെ​ടു​ന്ന​താണ്‌. സഭയുടെ അദൃശ്യ​ശി​ര​സ്സാ​യി​രി​ക്കാൻ യഹോവ നിയമി​ച്ചി​രി​ക്കുന്ന ഏകനായ കർത്താ​വായ യേശു​ക്രി​സ്‌തു മുഖാ​ന്ത​ര​വും തന്റെ സ്വന്തം നിശ്വ​സ്‌ത​വ​ച​ന​മായ ബൈബിൾ മുഖാ​ന്ത​ര​വും യഹോവ തന്റെ ജനത്തിന്‌ മാർഗ്ഗ​നിർദ്ദേശം കൊടു​ക്കു​ന്നു.—1 തിമൊ. 3:14, 15; എഫേ. 1:22, 23; 2 തിമൊ. 3:16, 17.

5. (എ) ഒന്നാം നൂററാ​ണ്ടിൽ സഭയുടെ സ്വർഗ്ഗീയ നടത്തിപ്പ്‌ പ്രകട​മാ​യി​രു​ന്ന​തെ​ങ്ങനെ? (ബി) ഇപ്പോ​ഴും സഭയുടെ ശിരസ്സ്‌ യേശു​വാ​ണെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു?

5 സഭയുടെ ആദ്യ അംഗങ്ങൾ പൊ. യു. 33-ലെ പെന്തെ​ക്കോ​സ്‌തിൽ പരിശു​ദ്ധാ​ത്മാ​വി​നാൽ പ്രവർത്ത​ന​ത്തിന്‌ ഉത്തേജി​പ്പി​ക്ക​പ്പെ​ട്ട​പ്പോൾ അങ്ങനെ​യു​ളള ദിവ്യാ​ധി​പത്യ മാർഗ്ഗ​നിർദ്ദേശം പ്രസ്‌പ​ഷ്ട​മാ​യി​രു​ന്നു. (പ്രവൃ. 2:1-4, 32, 33) യഹോ​വ​യു​ടെ ദൂതൻ ആഫ്രി​ക്ക​യി​ലേക്കു സുവാർത്ത വ്യാപി​ക്കു​ന്ന​തി​നി​ട​യാ​ക്കിയ സംഭവ​ങ്ങളെ നയിച്ച​പ്പോൾ അതു പ്രകട​മാ​യി​രു​ന്നു. (പ്രവൃ. 8:26-39) അതു​പോ​ലെ​തന്നെ, തർസൂ​സി​ലെ ശൗലിന്റെ പരിവർത്തന സമയത്ത്‌ യേശു​വി​ന്റെ ശബ്ദം മാർഗ്ഗ​നിർദ്ദേ​ശങ്ങൾ കൊടു​ത്ത​പ്പോ​ഴും, വീണ്ടും വിജാ​തീ​യ​രു​ടെ ഇടയിലെ മിഷന​റി​വേല ആരംഭി​ച്ച​പ്പോ​ഴും. (പ്രവൃ. 9:3-7, 10-17; 10:9-16, 19-23; 11:12) എന്നാൽ ആവശ്യ​മാ​യി​രുന്ന മാർഗ്ഗ​നിർദ്ദേശം എല്ലായ്‌പ്പോ​ഴും അങ്ങനെ​യു​ളള പകി​ട്ടേ​റിയ വിധങ്ങ​ളി​ലല്ല കൊടു​ക്ക​പ്പെ​ട്ടത്‌. കാല​ക്ര​മ​ത്തിൽ, മേലാൽ സ്വർഗ്ഗ​ത്തിൽനിന്ന്‌ ശബ്ദങ്ങൾ കേട്ടില്ല. മേലാൽ ദൂതൻമാർ മനുഷ്യർക്കു പ്രത്യ​ക്ഷ​പ്പെ​ട്ടില്ല. മേലാൽ ആത്മാവി​ന്റെ അത്ഭുത​വ​ര​ങ്ങ​ളു​മി​ല്ലാ​യി​രു​ന്നു. എന്നിരു​ന്നാ​ലും, “നോക്കു! വ്യവസ്ഥി​തി​യു​ടെ സമാപനം വരെ എല്ലാ നാളു​ക​ളി​ലും ഞാൻ നിങ്ങ​ളോ​ടു​കൂ​ടെ​യുണ്ട്‌” എന്ന്‌ യേശു തന്റെ വിശ്വ​സ്‌താ​നു​ഗാ​മി​ക​ളോ​ടു വാഗ്‌ദത്തം ചെയ്‌തി​രു​ന്നു. താൻ അങ്ങനെ കൂടെ​യു​ണ്ടെന്ന്‌ വസ്‌തു​തകൾ പ്രകട​മാ​ക്കു​ക​യും ചെയ്യുന്നു. (മത്താ. 28:20; 1 കൊരി. 13:8) യഹോ​വ​യു​ടെ സാക്ഷികൾ അവന്റെ ശിരഃ​സ്ഥാ​നം അംഗീ​ക​രി​ക്കു​ന്നു​വെന്നു മാത്രമല്ല, അവന്റെ സഹായ​മി​ല്ലാ​യി​രു​ന്നെ​ങ്കിൽ, ഉഗ്രമായ ശത്രു​ത​യിൻമ​ദ്ധ്യേ അവർ രാജ്യ​സ​ന്ദേശം ഘോഷി​ക്കു​ന്ന​തിൽ തുടരു​ന്നത്‌ അസാദ്ധ്യ​വു​മാ​യി​രി​ക്കു​മാ​യി​രു​ന്നു​വെന്ന്‌ സ്‌പഷ്ട​മാണ്‌.

6. (എ) “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ” ആയിരി​ക്കു​ന്ന​താര്‌, എന്തു​കൊണ്ട്‌? (ബി) അവൻ ആ “അടിമ”ക്ക്‌ എന്തു നിയമനം കൊടു​ത്തു?

6 യേശു​വി​ന്റെ മരണത്തിന്‌ അല്‌പ​നാൾ മുമ്പ്‌ അവൻ ഒരു “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ”യെക്കു​റിച്ച്‌ തന്റെ ശിഷ്യൻമാ​രോ​ടു സംസാ​രി​ച്ചു. യജമാനൻ എന്ന നിലയിൽ അവൻ അടിമയെ പ്രത്യേക ഉത്തരവാ​ദി​ത്തം ഭരമേൽപ്പി​ക്കും. യേശു​വി​ന്റെ വർണ്ണന​യ​നു​സ​രിച്ച്‌ ആ “അടിമ” യജമാനൻ സ്വർഗ്ഗ​ത്തി​ലേക്കു പോകു​മ്പോൾ സ്ഥലത്തു​ണ്ടാ​യി​രി​ക്കും, ക്രിസ്‌തു​വി​ന്റെ തിരി​ച്ചു​വ​ര​വി​ന്റെ സമയത്തും ജീവി​ച്ചി​രി​പ്പു​ണ്ടാ​യി​രി​ക്കും. അങ്ങനെ​യു​ളള ഒരു വർണ്ണന ഒരു ഒററ മനുഷ്യ​നു യോജി​ക്കാൻ സാദ്ധ്യ​ത​യില്ല. എന്നാൽ മൊത്ത​ത്തിൽ വീക്ഷി​ക്ക​പ്പെ​ടുന്ന ക്രിസ്‌തു​വി​ന്റെ വിശ്വസ്‌ത അഭിഷിക്ത സഭയ്‌ക്കു അതു തീർച്ച​യാ​യും യോജി​ക്കു​ന്നു. താൻ അവരെ തന്റെ സ്വന്തരക്തം കൊണ്ട്‌ വിലക്കു വാങ്ങാൻ പോകു​ക​യാ​ണെന്ന്‌ യേശു​വി​ന​റി​യാ​മാ​യി​രു​ന്നു. തന്നിമി​ത്തം അവൻ അവരെ സംയു​ക്ത​മാ​യി തന്റെ “അടിമ” എന്നു പരാമർശി​ച്ചു. ശിഷ്യരെ ഉളവാ​ക്കാ​നും “ഉചിത​മായ സമയത്ത്‌ അവരുടെ [ആത്മീയ] ആഹാരം” കൊടു​ത്തു​കൊണ്ട്‌ അവരെ ആത്മീയ​മാ​യി തുടർച്ച​യാ​യി പോഷി​പ്പി​ക്കാ​നും അവരെ​യെ​ല്ലാം നിയോ​ഗി​ച്ചു​കൊണ്ട്‌ അവൻ അവർക്ക്‌ വേല കൊടു​ത്തു. അവരുടെ നിയമനം പൊ. യു. 33-ലെ പെന്തെ​ക്കോ​സ്‌തിൽ പരിശു​ദ്ധാ​ത്മാ​വി​നാൽ സ്ഥിരീ​ക​രി​ക്ക​പ്പെട്ടു.—മത്താ. 24:45-47; 28:19, 20; 1 കൊരി. 6:19, 20; യെശയ്യാവ്‌ 43:10 താരത​മ്യ​പ്പെ​ടു​ത്തുക.

7. (എ) ഇപ്പോൾ “അടിമ”ക്ക്‌ എന്തു വിപു​ലീ​കൃത ഉത്തരവാ​ദി​ത്ത​ങ്ങ​ളുണ്ട്‌? (ബി) ഈ സരണി​യി​ലൂ​ടെ​യു​ളള ഉദ്‌ബോ​ധ​ന​ത്തോ​ടു​ളള നമ്മുടെ പ്രതി​ക​രണം പ്രധാ​ന​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

7 യജമാ​നന്റെ തിരി​ച്ചു​വ​ര​വി​ങ്കൽ, “അടിമ” വിശ്വ​സ്‌ത​മാ​യി തന്റെ വേല ചെയ്യു​ക​യാ​ണെ​ങ്കിൽ, അവനെ വിപു​ല​മായ ഉത്തരവാ​ദി​ത്തങ്ങൾ ഭരമേൽപ്പി​ക്കും. തുടർന്നു​വ​രുന്ന സംവത്സ​രങ്ങൾ രാജ്യ​ത്തിന്‌ ഒരു ആഗോള സാക്ഷ്യം കൊടു​ക്കേണ്ട സമയമാ​യി​രി​ക്കും. യഹോ​വ​യു​ടെ ആരാധ​ക​രു​ടെ ഒരു “മഹാപു​രു​ഷാ​രം” “മഹോ​പ​ദ്രവ”ത്തിലെ അവരുടെ സംരക്ഷണം മുൻനിർത്തി കൂട്ടി​ച്ചേർക്ക​പ്പെ​ടും. (മത്താ. 24:14; വെളി. 7:9, 10) ഇവർക്കും ആത്മീയാ​ഹാ​രം ആവശ്യ​മാ​യി​രി​ക്കും, അത്‌ ക്രിസ്‌തു​വി​ന്റെ ആത്മാഭി​ഷി​ക്ത​ദാ​സൻമാ​രാ​കുന്ന സംയുക്ത “അടിമ”യാൽ അവർക്കു കൊടു​ക്ക​പ്പെ​ടും. യഹോ​വയെ പ്രസാ​ദി​പ്പി​ക്കു​ന്ന​തിന്‌, അവൻ ഈ സരണി​യി​ലൂ​ടെ പ്രദാനം ചെയ്യുന്ന ഉദ്‌ബോ​ധനം നാം സ്വീക​രി​ക്കു​ക​യും അതി​നോ​ടു പൂർണ്ണ​ചേർച്ച​യിൽ പ്രവർത്തി​ക്കു​ക​യും ചെയ്യേ​ണ്ട​തുണ്ട്‌.

8, 9. (എ) ഒന്നാം നൂററാ​ണ്ടിൽ ഉപദേശം സംബന്ധിച്ച ചോദ്യ​ങ്ങൾക്കു തീരു​മാ​ന​മു​ണ്ടാ​ക്കു​ന്ന​തി​നും സുവാർത്താ പ്രസംഗം സംബന്ധിച്ച്‌ ആവശ്യ​മായ മാർഗ്ഗ​നിർദ്ദേശം കൊടു​ക്കു​ന്ന​തി​നും എന്തു ക്രമീ​ക​രണം ഉണ്ടായി​രു​ന്നു? (ബി) ഇന്ന്‌ സമാന​മായ എന്തു ക്രമീ​ക​ര​ണ​മുണ്ട്‌?

8 തീർച്ച​യാ​യും, ചില സമയങ്ങ​ളിൽ ഉപദേ​ശ​വും നടപടി​ക്ര​മ​വും സംബന്ധിച്ച്‌ ചോദ്യ​ങ്ങൾ പൊങ്ങി​വ​ന്നേ​ക്കാം. അപ്പോ​ഴെന്ത്‌? വിജാ​തീയ പുതു​വി​ശ്വാ​സി​കൾക്കാ​യു​ളള വ്യവസ്ഥകൾ സംബന്ധിച്ച ഒരു വിവാദം എങ്ങനെ തീരു​മാ​നി​ക്ക​പ്പെ​ട്ടു​വെന്ന്‌ പ്രവൃ​ത്തി​ക​ളു​ടെ 15-ാം അദ്ധ്യായം പറയുന്നു. അത്‌ കേന്ദ്ര​ഭ​ര​ണ​സം​ഘ​മാ​യി സേവിച്ച അപ്പോ​സ്‌ത​ലൻമാ​രു​ടെ​യും യെരൂ​ശ​ലേ​മി​ലെ പ്രായ​മേ​റിയ പുരു​ഷൻമാ​രു​ടെ​യും പരിഗ​ണ​നക്കു വിട​പ്പെട്ടു. ആ പ്രായ​മേ​റിയ പുരു​ഷൻമാർ അപ്രമാ​ദി​ത്വ​മു​ള​ള​വ​രാ​യി​രു​ന്നില്ല. അവർ ഒരിക്ക​ലും തെററു​വ​രു​ത്താഞ്ഞ ആളുകൾ ആയിരു​ന്നില്ല. (ഗലാത്യർ 2:11-14 താരത​മ്യ​പ്പെ​ടു​ത്തുക.) എന്നാൽ ദൈവം അവരെ ഉപയോ​ഗി​ച്ചു. അവർ പ്രസ്‌തുത വിഷയം സംബന്ധിച്ച്‌ നിശ്വസ്‌ത തിരു​വെ​ഴു​ത്തു​കൾ പറഞ്ഞതും വിജാ​തീയ വയൽ തുറന്ന​തി​ലു​ളള ദൈവാ​ത്മാ​വി​ന്റെ പ്രവർത്ത​ന​ത്തി​ന്റെ തെളി​വും പരിചി​ന്തി​ച്ചു. അനന്തരം അവർ ഒരു വിധി പ്രസ്‌താ​വി​ച്ചു. ആ ക്രമീ​ക​ര​ണത്തെ ദൈവം അനു​ഗ്ര​ഹി​ച്ചു. (പ്രവൃ. 15:1-29; 16:4, 5) കർത്താ​വു​തന്നെ അധികാരപ്പെടുത്തിയിരുന്നതിനനുയോജ്യമായി സുവാർത്താ​പ്ര​സം​ഗം വ്യാപി​പ്പി​ക്കു​ന്ന​തിന്‌ ആ കേന്ദ്ര​സം​ഘ​ത്തിൽനിന്ന്‌ വ്യക്തികൾ അയയ്‌ക്ക​പ്പെ​ടു​ക​യും ചെയ്‌തു.—പ്രവൃ. 8:14; ഗലാ. 2:9.

9 നമ്മുടെ നാളിൽ ഭരണസം​ഘം വിവി​ധ​രാ​ജ്യ​ങ്ങ​ളിൽനി​ന്നു​ളള ആത്മാഭി​ഷിക്ത സഹോ​ദ​രൻമാർ ചേർന്നാണ്‌ ഉണ്ടായി​രി​ക്കു​ന്നത്‌. അത്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോക ആസ്ഥാന​ത്തി​ലാണ്‌ സ്ഥിതി​ചെ​യ്യു​ന്നത്‌. അത്‌ വിശ്വ​സ്‌ത​ത​യോ​ടെ യേശു​ക്രി​സ്‌തു​വി​ന്റെ ശിരഃ​സ്ഥാ​ന​ത്തിൻകീ​ഴിൽ ശുദ്ധാ​രാ​ധ​ന​യു​ടെ താൽപ്പ​ര്യ​ങ്ങൾ വികസി​പ്പി​ക്കു​ന്നു. ഈ സഹോ​ദ​രൻമാർ അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ വീക്ഷണ​ത്തിൽ പങ്കുപ​റ​റു​ന്നു, അവൻ സഹക്രി​സ്‌ത്യാ​നി​കൾക്ക്‌ ആത്മീയ ബുദ്ധി​യു​പ​ദേശം അയച്ചു കൊടു​ത്ത​പ്പോൾ ഇങ്ങനെ എഴുതി: “ഞങ്ങൾ നിങ്ങളു​ടെ വിശ്വാ​സ​ത്തിൻമേൽ യജമാ​നൻമാ​രാ​ണെന്നല്ല, എന്നാൽ ഞങ്ങൾ നിങ്ങളു​ടെ സന്തോ​ഷ​ത്തി​നു​വേ​ണ്ടി​യു​ളള കൂട്ടു​ജോ​ലി​ക്കാ​രാണ്‌, എന്തെന്നാൽ നിങ്ങൾ നിൽക്കു​ന്നത്‌ നിങ്ങളു​ടെ വിശ്വാ​സ​ത്താ​ലാണ്‌.”—2 കൊരി. 1:24.

10. (എ) മൂപ്പൻമാ​രും ശുശ്രൂ​ഷാ​ദാ​സൻമാ​രും ആരായി​രി​ക്കു​മെന്ന്‌ നിശ്ചയി​ക്കു​ന്ന​തെ​ങ്ങനെ? (ബി) അങ്ങനെ​യു​ളള സ്ഥാനങ്ങ​ളിൽ നിയമി​ത​രാ​യി​രി​ക്കു​ന്ന​വ​രോട്‌ നാം അടുത്തു സഹകരി​ക്കേ​ണ്ട​തെ​ന്തു​കൊണ്ട്‌?

10 ഈ ദിവ്യാ​ധി​പ​ത്യ​ക്ര​മീ​ക​രണം ലോക​വ്യാ​പ​ക​മാ​യു​ളള യഹോ​വ​യു​ടെ സാക്ഷി​ക​ളാൽ അംഗീ​ക​രി​ക്ക​പ്പെ​ടു​ന്നു. അവരുടെ സകല തദ്ദേശ​സ​ഭ​ക​ളും അതി​നോ​ടു​ളള അടുത്ത സഹകര​ണ​ത്തിൽ പ്രവർത്തി​ക്കു​ന്നു. സഭയുടെ നിർബാ​ധ​മായ പ്രവർത്ത​ന​ത്തിൽ ശ്രദ്ധി​ക്കു​ന്ന​തിന്‌ മൂപ്പൻമാ​രു​ടെ​യും ശുശ്രൂ​ഷാ​ദാ​സൻമാ​രു​ടെ​യും നിയമ​ന​ത്തിന്‌ ഏർപ്പാടു ചെയ്യാൻ അവർ ഭരണസം​ഘ​ത്തി​ലേക്കു നോക്കു​ന്നു. അങ്ങനെ​യു​ളള നിയമ​ന​ത്തിന്‌ ഏതടി​സ്ഥാ​ന​ത്തി​ലാണ്‌ ആളുകൾ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്നത്‌? വ്യവസ്ഥകൾ ബൈബി​ളിൽ വ്യക്തമാ​യി പ്രസ്‌താ​വി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ശുപാർശകൾ നടത്തുന്ന മൂപ്പൻമാ​രും നിയമനം നടത്താൻ അധികാ​ര​പ്പെ​ടു​ത്ത​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രും അവയോ​ടു പററി​നിൽക്കാൻ ദൈവ​മു​മ്പാ​കെ ഗൗരവ​വ​ഹ​മായ ഉത്തരവാ​ദി​ത്തം വഹിക്കു​ന്നു. (1 തിമൊ. 3:1-10, 12, 13; 5:22; തീത്തോ. 1:5-9) സഭയിലെ അംഗങ്ങ​ളു​ടെ ഇടയിൽ തെര​ഞ്ഞെ​ടു​പ്പു പ്രചാ​ര​ണ​മോ ഏതെങ്കി​ലും സഭാപ​ര​മായ വോട്ടിം​ഗോ ഇല്ല. മറിച്ച്‌, ഒന്നാം നൂററാ​ണ്ടിൽ നിയമ​നങ്ങൾ നടത്തി​യ​പ്പോൾ അപ്പോ​സ്‌ത​ലൻമാർ ചെയ്‌ത​തി​ന​നു​യോ​ജ്യ​മാ​യി ശുപാർശ ചെയ്യു​ന്ന​തി​നു​ത്ത​ര​വാ​ദി​ക​ളായ ആ മേൽവി​ചാ​ര​കൻമാ​രും പിന്നീടു നിയമ​നങ്ങൾ നടത്തു​ന്ന​വ​രും ദൈവാ​ത്മാ​വി​ന്റെ സഹായ​ത്തി​നാ​യി പ്രാർത്ഥി​ക്കു​ക​യും അവന്റെ നിശ്വസ്‌ത വചനത്തിൽനി​ന്നു​ളള മാർഗ്ഗ​നിർദ്ദേശം തേടു​ക​യും ചെയ്യുന്നു. (പ്രവൃ. 6:2-4, 6; 14:23; സങ്കീർത്തനം 75:6, 7 താരത​മ്യ​പ്പെ​ടു​ത്തുക.) മൂപ്പൻമാർ നൽകുന്ന മാർഗ്ഗ​നിർദ്ദേ​ശ​ത്തോ​ടു​ളള നമ്മുടെ പ്രതി​ക​ര​ണ​ത്താൽ “വിശ്വാ​സ​ത്തിൽ ഏകത” പ്രാപി​ക്കു​ന്ന​തിൽ നമ്മെ​യെ​ല്ലാം സഹായി​ക്കു​ന്ന​തി​നു​ളള “മനുഷ്യ​രാം​ദാ​ന​ങ്ങളെ” ക്രിസ്‌തു സ്‌നേ​ഹ​പൂർവ്വം കരുതി​യ​തി​നോ​ടു​ളള വിലമ​തി​പ്പു പ്രകട​മാ​ക്കാൻ നമുക്കു കഴിയും.—എഫേ. 4:8, 11-16.

11. (എ) ദിവ്യാ​ധി​പത്യ ക്രമീ​ക​ര​ണ​ത്തി​നു​ള​ളിൽ സ്‌ത്രീ​കൾ ഏതു വിലപ്പെട്ട സേവനങ്ങൾ നിർവ്വ​ഹി​ക്കു​ന്നു? (ബി) അവൾ ഒരു ശിരോ​വ​സ്‌ത്രം ധരി​ക്കേ​ണ്ട​യാ​വ​ശ്യ​മു​ള​ള​തെ​പ്പോൾ, എന്തു​കൊണ്ട്‌?

11 സഭയിലെ മേൽവി​ചാ​ര​ക​സ്ഥാ​നങ്ങൾ പുരു​ഷൻമാർ വഹിക്ക​ണ​മെന്ന്‌ തിരു​വെ​ഴു​ത്തു​കൾ നിർദ്ദേ​ശി​ക്കു​ന്നു. ഇതു യാതൊ​രു വിധത്തി​ലും സ്‌ത്രീ​കളെ അവമതി​ക്കു​ന്നില്ല, എന്തു​കൊ​ണ്ടെ​ന്നാൽ അവരിൽ അനേകർ സ്വർഗ്ഗീയ രാജ്യാ​വ​കാ​ശി​ക​ളിൽ ഉൾപ്പെ​ടു​ത്ത​പ്പെ​ടു​ന്നു. വിനീ​ത​വും നിർമ്മ​ല​വു​മായ നടത്തയാ​ലും കുടും​ബ​ങ്ങളെ നോക്കു​ന്ന​തി​ലു​ളള ഉത്സാഹ​ത്താ​ലും ക്രിസ്‌തീയ സ്‌ത്രീ​ക​ളും സഭയുടെ സൽക്കീർത്തി​ക്കു സംഭാവന ചെയ്യുന്നു. (തീത്തോ. 2:3-5) അവർ മിക്ക​പ്പോ​ഴും പുതിയ താൽപ്പ​ര്യ​ക്കാ​രെ കണ്ടെത്തു​ന്ന​തി​ലും അവരെ സ്ഥാപന​ത്തോ​ടു​ളള സമ്പർക്ക​ത്തിൽ വരുത്തു​ന്ന​തി​ലും വളരെ​യേറെ പ്രവർത്തി​ക്കു​ന്നു. (സങ്കീ. 68:11) എന്നാൽ സഭക്കു​ള​ളി​ലെ പഠിപ്പി​ക്കൽ നിയമിത പുരു​ഷൻമാ​രാ​ണു നിർവ്വ​ഹി​ക്കു​ന്നത്‌. (1 തിമൊ. 2:12, 13) സഭ ഏർപ്പാടു ചെയ്‌തി​രി​ക്കുന്ന ഒരു യോഗ​ത്തിൽ യോഗ്യ​ത​യു​ളള പുരു​ഷൻമാ​രി​ല്ലെ​ങ്കിൽ, അപ്പോൾ ആദ്ധ്യക്ഷ്യം വഹിക്കു​മ്പോ​ഴോ പ്രാർത്ഥി​ക്കു​മ്പോ​ഴോ ഒരു സ്‌ത്രീ ഒരു ശിരോ​വ​സ്‌ത്രം ധരിക്കും. a യേശു തന്റെ പിതാ​വി​നോ​ടു​ളള കീഴ്‌പ്പെ​ട​ലിൽ എല്ലാവർക്കും മാതൃ​ക​വെ​ച്ച​തു​പോ​ലെ, അവൾ അങ്ങനെ യഹോ​വ​യു​ടെ ക്രമീ​ക​ര​ണ​ത്തോട്‌ ആദരവു പ്രകട​മാ​ക്കു​ന്നു.—1 കൊരി. 11:3-16; യോഹ​ന്നാൻ 8:28, 29.

12. (എ) മൂപ്പൻമാർ തങ്ങളുടെ സ്ഥാന​ത്തോട്‌ എന്തു വീക്ഷണം കൈ​ക്കൊ​ള​ളാൻ ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു? (ബി) നമു​ക്കെ​ല്ലാം ഏതു വിശിഷ്ട പദവി​യിൽ പങ്കെടു​ക്കാ​വു​ന്ന​താണ്‌?

12 ലോക​ത്തിൽ ഒരു പ്രമു​ഖ​സ്ഥാ​നം വഹിക്കുന്ന ഒരു വ്യക്തി പ്രധാ​നി​യാ​ണെന്ന്‌ പരിഗ​ണി​ക്ക​പ്പെ​ടു​ന്നു, എന്നാൽ ദൈവ​സ്ഥാ​പ​ന​ത്തിൽ “നിങ്ങളു​ടെ​യെ​ല്ലാം ഇടയിൽ ഒരു ചെറി​യ​വ​നാ​യി നടക്കു​ന്ന​വ​നാണ്‌ വലിയ​വ​നാ​യി​രി​ക്കു​ന്നത്‌” എന്നതാണ്‌ ചട്ടം. (ലൂക്കോ. 9:46-48; 22:24-26) അതു​കൊണ്ട്‌ ദൈവ​ത്തി​ന്റെ അവകാ​ശ​മാ​യി​രി​ക്കു​ന്ന​വ​രു​ടെ​മേൽ കർത്തൃ​ത്വം നടത്താതെ ആട്ടിൻകൂ​ട്ട​ത്തി​നു മാതൃ​ക​ക​ളാ​യി​രി​ക്കാൻ ശ്രദ്ധി​ക്കു​ന്ന​തിന്‌ തിരു​വെ​ഴു​ത്തു​കൾ മൂപ്പൻമാ​രെ ബുദ്ധി​യു​പ​ദേ​ശി​ക്കു​ന്നു. (1 പത്രോ. 5:2, 3) തെര​ഞ്ഞെ​ടുത്ത ചുരുക്കം ചിലർക്കു മാത്രമല്ല, യഹോ​വ​യു​ടെ സാക്ഷി​കൾക്കെ​ല്ലാം, പുരു​ഷൻമാർക്കും സ്‌ത്രീ​കൾക്കും, അഖിലാ​ണ്ഡ​പ​ര​മാ​ധി​കാ​രി​യു​ടെ നാമത്തിൽ വിനീ​ത​മാ​യി സംസാ​രി​ച്ചു​കൊ​ണ്ടും അവന്റെ രാജ്യ​ത്തെ​ക്കു​റിച്ച്‌ എല്ലായി​ട​ത്തു​മു​ളള ആളുക​ളോ​ടു സംസാ​രി​ച്ചു​കൊ​ണ്ടും അവനെ പ്രതി​നി​ധാ​നം ചെയ്യാ​നു​ളള വിശി​ഷ്ട​പ​ദ​വി​യുണ്ട്‌.

13. സൂചി​പ്പി​ച്ചി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ ഈ ഖണ്ഡിക​യു​ടെ അവസാ​ന​ത്തിൽ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക.

13 “യഹോവ തന്റെ ദൃശ്യ​സ്ഥാ​പ​നത്തെ നയിക്കു​ന്ന​തെ​ങ്ങ​നെ​യെന്ന്‌ നാം വാസ്‌ത​വ​ത്തിൽ മനസ്സി​ലാ​ക്കു​ന്നു​ണ്ടോ? നമ്മുടെ മനോ​ഭാ​വ​ങ്ങ​ളും സംസാ​ര​വും പ്രവൃ​ത്തി​ക​ളും അതിനെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു​വോ?” എന്ന്‌ നാം നമ്മോ​ടു​തന്നെ ചോദി​ക്കു​ന്നതു നന്നായി​രി​ക്കും. അങ്ങനെ​യു​ളള ഒരു വിശക​ലനം നടത്തു​ന്ന​തിന്‌ ചുവടെ ചേർക്കുന്ന ആശയങ്ങ​ളെ​ക്കു​റി​ച്ചു​ളള ന്യായ​വാ​ദ​ത്തിന്‌ നമ്മിൽ ഓരോ​രു​ത്ത​രെ​യും സഹായി​ക്കാൻ കഴിയും:

സഭയുടെ ശിര​സ്സെ​ന്ന​നി​ല​യിൽ നാം ക്രിസ്‌തു​വിന്‌ യഥാർത്ഥ​മാ​യി കീഴ്‌പ്പെ​ടു​ന്നു​വെ​ങ്കിൽ, അപ്പോൾ, ചുവടെ ചേർക്കുന്ന തിരു​വെ​ഴു​ത്തു​ക​ളിൽ സൂചി​പ്പി​ച്ചി​രി​ക്കു​ന്ന​പ്ര​കാ​രം നാം എന്തു ചെയ്യു​ന്ന​താ​യി​രി​ക്കും? (മത്താ. 24:14; 28:19, 20; ലൂക്കോ. 21:34-36; യോഹ. 13:34, 35)

സ്ഥാപനത്തിന്റെ ഭാഗമാ​യി​രി​ക്കുന്ന എല്ലാവ​രും, ഫലോ​ല്‌പാ​ദ​ക​രായ ക്രിസ്‌ത്യാ​നി​ക​ളാ​യി​രി​ക്കാ​നു​ളള തങ്ങളുടെ ശ്രമങ്ങ​ളിൽ ദൈവ​ത്തോ​ടും ക്രിസ്‌തു​വി​നോ​ടും എത്ര ആശ്രയ​മു​ള​ള​വ​രാ​ണെന്ന്‌ വിചാ​രി​ക്കണം? (യോഹ. 15:5; 1 കൊരി. 3:5-7)

സ്ഥാപനത്തിന്‌ അനു​യോ​ജ്യ​മാ​യി കാര്യ​ങ്ങളെ വീക്ഷി​ക്ക​ത്ത​ക്ക​വണ്ണം ആളുക​ളു​ടെ ചിന്തയെ പുനഃ​സ്ഥി​തീ​ക​രി​ക്കാൻ മൂപ്പൻമാർ ശ്രമി​ക്കു​മ്പോൾ, അതിൽ ആരുടെ ദയാപു​ര​സ്സ​ര​മായ താത്‌പ​ര്യ​ത്തെ നാം കാണേ​ണ്ട​താണ്‌? (എഫേ. 4:7, 8, 11-13; 2 കൊരി. 13:11)

“അടിമ”വർഗ്ഗത്തി​ലൂ​ടെ​യും അതിന്റെ ഭരണസം​ഘ​ത്തി​ലൂ​ടെ​യും വരുന്ന ആത്മീയ കരുത​ലു​കളെ നാം വിലമ​തി​പ്പോ​ടെ സ്വീക​രി​ക്കു​മ്പോൾ, നാം ആരോ​ടാണ്‌ ആദരവു കാട്ടു​ന്നത്‌? എന്നാൽ നാം അവരെ​ക്കു​റിച്ച്‌ വിലയി​ടി​ച്ചു സംസാ​രി​ക്കു​ക​യാ​ണെ​ങ്കി​ലോ? (ലൂക്കോ. 10:16; 3 യോഹ​ന്നാൻ 9, 10 താരത​മ്യ​പ്പെ​ടു​ത്തുക.)

നാം നിയമിത മൂപ്പൻമാ​രെ പരുഷ​മാ​യി വിമർശി​ക്ക​രു​താ​ത്ത​തെ​ന്തു​കൊണ്ട്‌? (പ്രവൃ. 20:28; റോമ. 12:10)

14. (എ) ദിവ്യാ​ധി​പ​ത്യ​സ്ഥാ​പ​ന​ത്തോ​ടു​ളള നമ്മുടെ മനോ​ഭാ​വ​ത്താൽ നാം എന്തു പ്രകട​മാ​ക്കു​ന്നു? (ബി) ഈ കാര്യ​ത്തിൽ പിശാ​ചി​നെ നുണയ​നെന്നു തെളി​യി​ക്കു​ന്ന​തി​നും യഹോ​വ​യു​ടെ ഹൃദയ​ത്തി​നു സന്തോഷം കൈവ​രു​ത്തു​ന്ന​തി​നും എന്ത്‌ അവസര​ങ്ങ​ളുണ്ട്‌?

14 നിയമിത ശിരസ്സായ ക്രിസ്‌തു​വിൻ കീഴിലെ തന്റെ ദൃശ്യ​സ്ഥാ​പനം മുഖാ​ന്ത​ര​മാണ്‌ യഹോവ ഇന്നു നമ്മോട്‌ ഇടപെ​ടു​ന്നത്‌. തന്നിമി​ത്തം ഈ സ്ഥാപന​ത്തോ​ടു​ളള നമ്മുടെ മനോ​ഭാ​വം പരമാ​ധി​കാ​ര​ത്തി​ന്റെ വിവാ​ദ​വി​ഷയം സംബന്ധിച്ച്‌ നാം സ്വീക​രി​ക്കുന്ന നിലപാ​ടി​നെ ഒരു പ്രാ​യോ​ഗിക വിധത്തിൽ പ്രകട​മാ​ക്കു​ന്നു. (എബ്രാ. 13:17) നമ്മളെ​ല്ലാം വ്യക്തി​പ​ര​മായ നേട്ടത്തി​നു​ളള ആഗ്രഹ​ത്താൽ പ്രേരി​ത​രാ​ണെന്ന്‌, നമ്മുടെ മുഖ്യ ശ്രദ്ധ സ്വാർത്ഥ​ത​യി​ലാ​ണെന്ന്‌ സാത്താൻ വാദി​ക്കു​ന്നു. എന്നാൽ തന്നി​ലേ​ക്കു​തന്നെ അനുചിത ശ്രദ്ധ ആകർഷി​ക്കുന്ന കാര്യങ്ങൾ പറയു​ന്ന​തും ചെയ്യു​ന്ന​തും ഒഴിവാ​ക്കു​മ്പോൾത്തന്നെ ആവശ്യ​മായ ഏതു വിധത്തി​ലും സേവി​ക്കു​ന്ന​തിന്‌ നമ്മേത്തന്നെ നാം സസന്തോ​ഷം ലഭ്യമാ​ക്കു​ന്നു​വെ​ങ്കിൽ പിശാച്‌ ഒരു നുണയ​നാ​ണെന്ന്‌ നാം തെളി​യി​ക്കു​ക​യാണ്‌. നമ്മുടെ ഇടയിൽ ‘നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വരെ’ നാം സ്‌നേ​ഹി​ക്കു​ക​യും ആദരി​ക്കു​ക​യും അവരുടെ വിശ്വാ​സത്തെ അനുക​രി​ക്കു​ക​യും എന്നാൽ ‘സ്വന്ത​പ്ര​യോ​ജ​ന​ത്തി​നാ​യി വ്യക്തി​കളെ പുകഴ്‌ത്തുന്ന’ തരക്കാ​ര​നാ​യി​രി​ക്കാൻ വിസമ്മ​തി​ക്കു​ക​യും ചെയ്യു​ന്നു​വെ​ങ്കിൽ നാം യഹോ​വ​യു​ടെ ഹൃദയ​ത്തി​നു സന്തോഷം കൈവ​രു​ത്തു​ന്നു. (എബ്രാ. 13:7; യൂദാ 16) യഹോ​വ​യു​ടെ സ്ഥാപന​ത്തോട്‌ ആരോ​ഗ്യാ​വ​ഹ​മായ ആദരവു നട്ടുവ​ളർത്തു​ന്ന​തി​നാ​ലും അവൻ നിർദ്ദേ​ശി​ക്കുന്ന വേല മുഴു​ഹൃ​ദ​യ​ത്തോ​ടെ ചെയ്യു​ന്ന​തി​നാ​ലും സത്യമാ​യി യഹോവ നമ്മുടെ ദൈവ​മാ​ണെ​ന്നും നാം അവന്റെ ആരാധ​ന​യിൽ ഏകീകൃ​ത​രാ​ണെ​ന്നു​മു​ള​ള​തിന്‌ നാം തെളിവു കൊടു​ക്കു​ന്നു.—1 കൊരി. 15:58.

[അടിക്കു​റി​പ്പു​കൾ]

a ഏതായാലും, സുവാർത്ത പ്രസം​ഗി​ക്കാ​നു​ളള ഉത്തരവാ​ദി​ത്തം എല്ലാ ക്രിസ്‌ത്യാ​നി​കൾക്കു​മു​ള​ള​തി​നാൽ വീടു​തോ​റും പ്രസം​ഗി​ക്കു​മ്പോൾ അവൾക്ക്‌ ഒരു ശിരോ​വ​സ്‌ത്രം ആവശ്യ​മില്ല. എന്നാൽ സാഹച​ര്യ​ങ്ങൾ അവളുടെ ഭർത്താ​വി​ന്റെ സാന്നി​ദ്ധ്യ​ത്തിൽ അവൾ ഒരു ഭവന ബൈബി​ള​ദ്ധ്യ​യനം നടത്തേ​ണ്ട​താ​വ​ശ്യ​മാ​ക്കി​ത്തീർക്കു​ന്നു​വെ​ങ്കിൽ (ഭർത്താവ്‌ ഒരു ക്രിസ്‌ത്യാ​നി​യ​ല്ലെ​ങ്കി​ലും അവളുടെ തലയാണ്‌), അവൾ ഒരു ശിരോ​വ​സ്‌ത്രം ധരിക്കണം. കൂടാതെ, ഒരു അസാധാ​രണ സാഹച​ര്യ​മെന്ന നിലയിൽ, അവൾ മുന്നമേ ക്രമീ​ക​രിച്ച ഒരു ഭവന ബൈബി​ള​ദ്ധ്യ​യനം നടത്തു​മ്പോൾ സഭയിലെ ഒരു സമർപ്പിത പുരു​ഷാം​ഗം ഹാജരു​ണ്ടെ​ങ്കിൽ, അവൾ തന്റെ ശിരസ്സു മൂടേ​ണ്ട​താണ്‌, എന്നാൽ പ്രാർത്ഥി​ക്കേ​ണ്ടത്‌ അദ്ദേഹ​മാണ്‌.

പുനരവലോകന ചർച്ച

● യഹോ​വ​യു​ടെ ഇന്നത്തെ ദൃശ്യ​സ്ഥാ​പനം ഏതാണ്‌? അതിന്റെ ഉദ്ദേശ്യ​മെന്ത്‌?

● സഭയുടെ നിയമിത ശിരസ്സ്‌ ആരാണ്‌? ഏതു ദൃശ്യ ക്രമീ​ക​ര​ണങ്ങൾ മുഖേന അവൻ നമുക്ക്‌ സ്‌നേ​ഹ​പൂർവ്വ​ക​മായ മാർഗ്ഗ​നിർദ്ദേശം നൽകുന്നു?

● സ്ഥാപന​ത്തി​ലെ ഉത്തരവാ​ദി​ത്ത​ത്തോ​ടും ആളുക​ളോ​ടും നാം ആരോ​ഗ്യാ​വ​ഹ​മായ എന്തു മനോ​ഭാ​വങ്ങൾ നട്ടുവ​ളർത്തണം?

[അധ്യയന ചോദ്യ​ങ്ങൾ]