വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സർവ്വസൃഷ്ടിയും അഭിമുഖീകരിക്കേണ്ടിയിരുന്ന വിവാദവിഷയം

സർവ്വസൃഷ്ടിയും അഭിമുഖീകരിക്കേണ്ടിയിരുന്ന വിവാദവിഷയം

അധ്യായം 6

സർവ്വസൃ​ഷ്ടി​യും അഭിമു​ഖീ​ക​രി​ക്കേ​ണ്ടി​യി​രുന്ന വിവാ​ദ​വി​ഷ​യം

1. (എ) സാത്താൻ ഏദനിൽ ഏതു വിവാ​ദ​വി​ഷയം ഉന്നയിച്ചു? (ബി) അവൻ പറഞ്ഞകാ​ര്യ​ത്താൽ ആ വിവാ​ദ​വി​ഷയം സൂചി​പ്പി​ക്ക​പ്പെ​ടു​ന്ന​തെ​ങ്ങനെ?

1 ഏദനിൽ മത്സരം പൊട്ടി​പ്പു​റ​പ്പെ​ട്ട​പ്പോൾ സർവ്വസൃ​ഷ്ടി​യെ​യും ബാധി​ക്കുന്ന ഗൗരവ​മു​ളള ഒരു വിവാ​ദ​വി​ഷയം ഉന്നയി​ക്ക​പ്പെട്ടു. ഹവ്വായെ സമീപി​ച്ചു​കൊണ്ട്‌, അവളു​ടെ​യും അവളുടെ ഭർത്താ​വി​ന്റെ​യും അവകാ​ശങ്ങൾ ഗൗരവ​മാ​യി നിഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെന്ന്‌ സാത്താൻ സൂചി​പ്പി​ച്ചു. “തോട്ട​ത്തി​ലെ യാതൊ​രു വൃക്ഷത്തി​ന്റെ​യും ഫലം നിങ്ങൾ തിന്നരു​തെന്ന്‌ ദൈവം പറഞ്ഞു​വെ​ന്നത്‌ അങ്ങനെ​ത​ന്നെ​യോ?” എന്ന്‌ അവൻ ചോദി​ച്ചു. ഒരു വൃക്ഷത്തെ സംബന്ധി​ച്ചു​മാ​ത്രം “നിങ്ങൾ മരിക്കാ​തി​രി​ക്കേ​ണ്ട​തിന്‌ നിങ്ങൾ അതിൽനിന്ന്‌ തിന്നരുത്‌, അരുത്‌ നിങ്ങൾ അതു തൊടു​ക​യു​മ​രുത്‌” എന്ന്‌ ദൈവം കൽപ്പി​ച്ചി​ട്ടു​ണ്ടെന്ന്‌ ഹവ്വാ മറുപടി പറഞ്ഞു. അതിങ്കൽ ഹവ്വായു​ടെ​യോ ആദാമി​ന്റെ​യോ ജീവൻ ദൈവ​ത്തോ​ടു​ളള അനുസ​ര​ണത്തെ ആശ്രയി​ച്ചി​രി​ക്കു​ന്നി​ല്ലെന്ന്‌ പറഞ്ഞു​കൊണ്ട്‌ സാത്താൻ യഹോവ വ്യാജം പറഞ്ഞതാ​യി നേരിട്ടു കുററാ​രോ​പണം നടത്തി. ദൈവം തന്റെ സൃഷ്ടി​ക​ളിൽനിന്ന്‌ ഒരു നൻമ—ജീവി​ത​ത്തിൽ തങ്ങളുടെ സ്വന്തം പ്രമാ​ണങ്ങൾ വയ്‌ക്കു​ന്ന​തി​നു​ളള പ്രാപ്‌തി—പിൻവ​ലി​ച്ചി​രി​ക്കു​ക​യാ​ണെന്ന്‌ അവൻ അവകാ​ശ​പ്പെട്ടു. “നിങ്ങൾ തീർച്ച​യാ​യും മരിക്കു​ക​യില്ല” എന്ന്‌ സാത്താൻ തറപ്പി​ച്ചു​പ​റഞ്ഞു. “എന്തു​കൊ​ണ്ടെ​ന്നാൽ നിങ്ങൾ അതിൽനിന്ന്‌ തിന്നുന്ന ദിവസം​തന്നെ നിങ്ങളു​ടെ കണ്ണുകൾ തുറ​ക്കേ​ണ്ട​താ​ണെ​ന്നും നിങ്ങൾ നൻമയും തിൻമ​യും അറിയു​ന്ന​വ​രാ​യി ദൈവ​ത്തെ​പ്പോ​ലെ​യാ​യി​രി​ക്കേ​ണ്ട​താ​ണെ​ന്നും ദൈവം അറിയു​ന്നു.” (ഉല്‌പ. 3:1-5) സ്വന്തം തീരു​മാ​നങ്ങൾ എടുക്കു​ന്നതു തനിക്ക്‌ മെച്ചമാ​യി​രി​ക്കു​മെന്നു വിശ്വ​സി​ക്കാൻ ഹവ്വായെ സാത്താൻ നയിച്ചു. സൂചന​യി​ലൂ​ടെ അവൻ ഭരിക്കാ​നു​ളള ദൈവ​ത്തി​ന്റെ അവകാ​ശ​ത്തെ​യും അവന്റെ ഭരണവി​ധ​ത്തെ​യും അവിടെ വെല്ലു​വി​ളി​ച്ചു. ഉന്നയി​ക്ക​പ്പെട്ട വിവാ​ദ​വി​ഷ​യ​ത്തിൽ യഥാർത്ഥ​ത്തിൽ സാർവ്വ​ത്രി​ക​പ​ര​മാ​ധി​കാ​രം ഉൾപ്പെ​ട്ടി​രു​ന്നു.

2. ആദ്യമ​നു​ഷ്യ​ജോ​ടി​യെ എന്തിനു കാത്തു​സൂ​ക്ഷി​ക്കാൻ കഴിയു​മാ​യി​രു​ന്നു?

2 യഹോ​വ​യോ​ടു​ളള സ്‌നേ​ഹ​ത്തിന്‌ ഹവ്വായെ കാത്തു​സൂ​ക്ഷി​ക്കാൻ കഴിയു​മാ​യി​രു​ന്നു. അവളുടെ ഭർത്താ​വി​ന്റെ ശിരഃ​സ്ഥാ​ന​ത്തോ​ടു​ളള ആദരവിന്‌ ദുഷ്‌പ്ര​വൃ​ത്തി​യിൽനിന്ന്‌ അവളെ പിന്തി​രി​പ്പി​ക്കാ​നും കഴിയു​മാ​യി​രു​ന്നു. എന്നാൽ അവൾ ഒരു സത്വര പ്രയോ​ജനം എന്നു തോന്നി​യ​തി​നെ​ക്കു​റി​ച്ചു മാത്രമേ ചിന്തി​ച്ചു​ളളു. വിലക്ക​പ്പെ​ട്ടത്‌ അവളുടെ ദൃഷ്ടി​യിൽ അഭികാ​മ്യ​മാ​യി​ത്തീർന്നു. സാത്താന്റെ ന്യായ​വാ​ദ​ത്താൽ പൂർണ്ണ​മാ​യും വഞ്ചിക്ക​പ്പെട്ട്‌ അവൾ ദൈവ​നി​യ​മത്തെ ലംഘിച്ചു. അനന്തരം അവൾ ആദാമി​നെ ഉൾപ്പെ​ടു​ത്തി. സാത്താന്റെ വ്യാജ​ത്താൽ വഞ്ചിക്ക​പ്പെ​ട്ടി​ല്ലെ​ങ്കി​ലും അവനും ദൈവ​സ്‌നേ​ഹ​ത്തോ​ടു​ളള കടുത്ത വിലമ​തി​പ്പി​ല്ലായ്‌മ പ്രകട​മാ​ക്കി. അവൻ യഹോ​വ​യു​ടെ ശിരഃ​സ്ഥാ​നത്തെ അവഗണി​ക്കു​ക​യും തന്റെ മത്സരി​യായ ഭാര്യ​യു​ടെ പക്ഷത്തു​നിൽക്കു​ന്ന​തി​നെ തെര​ഞ്ഞെ​ടു​ക്കു​ക​യും ചെയ്‌തു.—ഉല്‌പ. 3:6; 1 തിമൊ. 2:13, 14.

3. (എ) യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തിൻമേ​ലു​ളള സാത്താന്റെ ആക്രമ​ണ​ത്തോട്‌ കൂടു​ത​ലായ ഏതു വിവാ​ദ​വി​ഷയം അടുത്തു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു? (ബി) ആർ അതിനാൽ ബാധി​ക്ക​പ്പെ​ടു​ന്നു?

3 യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തിൻമേ​ലു​ളള സാത്താന്റെ ആക്രമണം ഏദനിലെ സംഭവ​ത്തോ​ടു​കൂ​ടെ നിന്നു​പോ​യില്ല. പ്രത്യ​ക്ഷ​ത്തിൽ അവിടെ അവനു ലഭിച്ച വിജയത്തെ തുടർന്ന്‌ അവൻ മററു​ള​ള​വ​രു​ടെ ഭാഗത്തെ യഹോ​വ​യോ​ടു​ളള വിശ്വ​സ്‌ത​തയെ ചോദ്യം ചെയ്‌തു. അപ്പോൾ, അത്‌, അടുത്തു​ബ​ന്ധ​മു​ളള ഒരു ഉപവി​വാ​ദ​വി​ഷ​യ​മാ​യി​ത്തീർന്നു. അവന്റെ വെല്ലു​വി​ളി ആദാമി​ന്റെ സന്തതി​ക​ളെ​യും ദൈവ​ത്തി​ന്റെ സകല ആത്മപു​ത്രൻമാ​രെ​യും ദൈവ​ത്തി​ന്റെ പ്രിയ​പ്പെട്ട ആദ്യജാ​ത​പു​ത്ര​നെ​പോ​ലും ഉൾപ്പെ​ടു​ത്താൻ വ്യാപ​ക​മാ​യി. ഇയ്യോ​ബി​ന്റെ നാളിൽ, യഹോ​വയെ സേവി​ക്കു​ന്നവർ അങ്ങനെ ചെയ്യു​ന്നത്‌ തങ്ങൾ ദൈവ​ത്തെ​യും അവന്റെ ഭരണവി​ധ​ത്തെ​യും ഇഷ്ടപ്പെ​ടു​ന്ന​തു​കൊ​ണ്ടല്ല, പിന്നെ​യോ സ്വാർത്ഥ​കാ​ര​ണ​ങ്ങ​ളാ​ലാ​ണെന്ന്‌ സാത്താൻ വാദിച്ചു. ഞെരു​ക്ക​പ്പെ​ടു​മ്പോൾ അവരെ​ല്ലാം സ്വാർത്ഥ​മോ​ഹ​ങ്ങൾക്ക്‌ വഴി​പ്പെ​ടു​മെന്ന്‌ അവൻ വാദിച്ചു. അവൻ വാദി​ച്ചതു ശരിയാ​യി​രു​ന്നോ?—ഇയ്യോ. 1:6-12; 2:1-6; വെളി. 12:10.

അവർ വിവാ​ദ​വി​ഷ​യ​ത്തോ​ടു പ്രതി​ക​രിച്ച വിധം

4. അനേകം മനുഷ്യർ യഹോ​വ​യു​ടെ പരമാ​ധി​കാ​രത്തെ ഉയർത്തി​പ്പി​ടി​ച്ചി​ട്ടി​ല്ലാ​ത്ത​തെ​ന്തു​കൊണ്ട്‌?

4 മററു​ള​ളവർ മത്സരത്തിൽ സാത്താ​നോ​ടു ചേരാ​നു​ളള സാദ്ധ്യ​തയെ യഹോവ തളളി​ക്ക​ള​ഞ്ഞില്ല. യഥാർത്ഥ​ത്തിൽ, ഏദനിൽ ന്യായ​വി​ധി പ്രസ്‌താ​വി​ച്ച​പ്പോൾ ‘സർപ്പത്തി​ന്റെ സന്തതി’യായി​ത്തീ​രു​ന്ന​വരെ ദൈവം പരാമർശി​ക്കു​ക​യു​ണ്ടാ​യി. (ഉല്‌പ. 3:15) യേശു​വി​ന്റെ മരണത്തി​നു ഗൂഢാ​ലോ​ചന നടത്തിയ പരീശൻമാ​രും ക്രിസ്‌തു​വി​നെ ഒററി​ക്കൊ​ടുത്ത ഇസ്‌ക്ക​രി​യോ​ത്താ യൂദാ​യും അവരിൽപെ​ട്ട​വ​രാ​യി​രു​ന്നു. അവർ കേവലം അറിയാ​തെ ഏതെങ്കി​ലും തെററായ നടപടി സ്വീക​രി​ക്കു​ക​യ​ല്ലാ​യി​രു​ന്നു. ശരി​യെ​ന്തെന്ന്‌ അവർക്ക​റി​യാ​മാ​യി​രു​ന്നു, എന്നാൽ മനഃപൂർവ്വം യഹോ​വ​ക്കും അവന്റെ ദാസൻമാർക്കും എതിരായ ഒരു നിലപാ​ടു സ്വീക​രി​ക്കു​ക​യാ​യി​രു​ന്നു. എന്നുവ​രി​കി​ലും, യഹോ​വ​യു​ടെ വ്യവസ്ഥ​ക​ളോട്‌ അനുരൂ​പ​പ്പെ​ടാഞ്ഞ മററു അസംഖ്യം പേർ അജ്ഞതയി​ലാണ്‌ പ്രവർത്തി​ച്ചി​ട്ടു​ള​ളത്‌.—പ്രവൃ. 17:29, 30.

5. (എ) ഹവ്വായിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി, യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി നിലനി​ന്നി​ട്ടു​ള​ളവർ അവന്റെ വചനത്തെ എങ്ങനെ വീക്ഷി​ച്ചി​രി​ക്കു​ന്നു? (ബി) നോഹ തന്റെ വിശ്വ​സ്‌ത​തയെ തെളി​യി​ച്ച​തെ​ങ്ങനെ, നമുക്ക്‌ അവന്റെ ദൃഷ്ടാ​ന്ത​ത്തിൽ നിന്ന്‌ എങ്ങനെ പ്രയോ​ജനം നേടാൻ കഴിയും?

5 ഇവരിൽനി​ന്നെ​ല്ലാം വ്യത്യ​സ്‌ത​രാ​യി​രു​ന്നു തങ്ങളുടെ സ്രഷ്ടാ​വി​നെ​ക്കു​റിച്ച്‌ അറിയു​ക​യും പരമാ​ധി​കാ​രി​യെ​ന്ന​നി​ല​യിൽ അവനോ​ടു​ളള വിശ്വ​സ്‌തത തെളി​യി​ക്കു​ക​യും ചെയ്‌ത വിശ്വാ​സി​ക​ളാ​യി​രുന്ന സ്‌ത്രീ​പു​രു​ഷൻമാർ. അവർ ദൈവ​ത്തിൽ വിശ്വ​സി​ച്ചു. തങ്ങളുടെ ജീവൻ അവനെ കേട്ടനു​സ​രി​ക്കു​ന്ന​തിൽ ആശ്രയി​ച്ചി​രി​ക്കു​ന്നു​വെന്ന്‌ അവർ അറിഞ്ഞി​രു​ന്നു. നോഹ അങ്ങനെ​യു​ളള ഒരു മനുഷ്യ​നാ​യി​രു​ന്നു. തന്നിമി​ത്തം, “സർവ്വജ​ഡ​ത്തി​ന്റെ​യും അവസാനം എന്റെ മുമ്പാകെ വന്നിരി​ക്കു​ന്നു . . . നിനക്കു​വേണ്ടി ഒരു പെട്ടകം ഉണ്ടാക്കുക” എന്ന്‌ ദൈവം നോഹ​യോ​ടു പറഞ്ഞ​പ്പോൾ അവൻ യഹോ​വ​യു​ടെ നിർദ്ദേ​ശ​ത്തിന്‌ വഴങ്ങി. അന്നത്തെ മററാ​ളു​കൾ, മുന്നറി​യി​പ്പു കൊടു​ക്ക​പ്പെ​ട്ടി​ട്ടും, അസാധാ​ര​ണ​മായ യാതൊ​ന്നും സംഭവി​ക്കാൻ പോകു​ന്നി​ല്ലെ​ന്നു​ളള മട്ടിൽ തങ്ങളുടെ പതിവു ജീവി​ത​ക്രമം തുടർന്നു. എന്നാൽ നോഹ ബൃഹത്തായ ഒരു പെട്ടകം പണിയു​ക​യും യഹോ​വ​യു​ടെ നീതി​യു​ളള വഴിക​ളെ​ക്കു​റി​ച്ചു മററു​ള​ള​വ​രോ​ടു പ്രസം​ഗി​ക്കു​ന്ന​തിൽ തിര​ക്കോ​ടെ ഏർപ്പെ​ടു​ക​യും ചെയ്‌തു. രേഖ പറയു​ന്ന​പ്ര​കാ​രം, “ദൈവം തന്നോടു കല്‌പി​ച്ചി​രു​ന്ന​തെ​ല്ലാ​മ​നു​സ​രി​ച്ചു പ്രവർത്തി​ക്കാൻ നോഹ പുറ​പ്പെട്ടു. അവൻ അങ്ങനെ​തന്നെ ചെയ്‌തു.”—ഉല്‌പ. 6:13-22; എബ്രായർ 11:7-ഉം 2 പത്രോസ്‌ 2:5-ഉം കൂടെ കാണുക.

6. (എ) വേറെ എന്തും നിർമ്മ​ല​താ​പാ​ല​ക​രു​ടെ ലക്ഷണമാ​യി​രു​ന്നി​ട്ടുണ്ട്‌? (ബി) സാറാ ഈ ഗുണങ്ങൾ പ്രത്യ​ക്ഷ​പ്പെ​ടു​ത്തി​യ​തെ​ങ്ങനെ, നമുക്ക്‌ അവളുടെ ദൃഷ്ടാ​ന്ത​ത്തിൽ നിന്ന്‌ ഏതുവി​ധ​ത്തിൽ പ്രയോ​ജനം നേടാൻ കഴിയും?

6 ശിരഃ​സ്ഥാ​ന​ത്തി​ന്റെ തത്വ​ത്തോ​ടു​ളള ഉയർന്ന ആദരവും ഒപ്പം യഹോ​വ​യോ​ടു​ളള വ്യക്തി​പ​ര​മായ സ്‌നേ​ഹ​വും നിർമ്മ​ല​താ​പാ​ല​ക​രു​ടെ ഇടയിൽ മുന്തി​നി​ന്നി​രു​ന്നു. അവർ തന്റെ ഭർത്താ​വി​നെ മുൻക​ടന്നു പ്രവർത്തിച്ച ഹവ്വാ​യെ​പ്പോ​ലെ ആയിരു​ന്നില്ല. യഹോ​വ​യു​ടെ നിയമത്തെ അവഗണിച്ച ആദാമി​നെ​പ്പോ​ലെ​യു​മാ​യി​രു​ന്നില്ല. അബ്രാ​ഹാ​മി​ന്റെ ഭാര്യ​യാ​യി​രുന്ന സാറാ ഈ നല്ല ഗുണങ്ങൾ പ്രകട​മാ​ക്കി. അവളുടെ സംസാ​ര​ത്തിൽ മാത്രമല്ല, അവളുടെ ഹൃദയ​ത്തി​ലും അബ്രാ​ഹാം അവളുടെ “യജമാനൻ” ആയിരു​ന്നു. കൂടാതെ, അവൾ വ്യക്തി​പ​ര​മാ​യി യഹോ​വയെ സ്‌നേ​ഹി​ച്ചു. അവൾ വിശ്വാ​സ​മു​ളള ഒരു സ്‌ത്രീ ആയിരു​ന്നു. അവൾ അബ്രാ​ഹാ​മി​നോ​ടൊ​പ്പം, “ദൈവം ശില്‌പി​യും നിർമ്മാ​താ​വു​മാ​യി​രി​ക്കുന്ന, യഥാർത്ഥ അടിസ്ഥാ​ന​ങ്ങ​ളു​ളള നഗരത്തി​നു​വേണ്ടി [ദൈവ​രാ​ജ്യം] കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു.”—1 പത്രോ. 3:5, 6; എബ്രാ. 11:10-16.

7. (എ) മോശെ ഏതു സാഹച​ര്യ​ങ്ങ​ളിൽ യഹോ​വ​യു​ടെ പരമാ​ധി​കാ​രത്തെ ഉയർത്തി​പ്പി​ടി​ച്ചു? (ബി) അവന്റെ ദൃഷ്ടാന്തം നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്‌തേ​ക്കാം?

7 അബ്രാ​ഹാം തന്റെ സ്വദേശം വിട്ട​ശേഷം ഏകദേശം 430 വർഷം കഴിഞ്ഞ്‌ മോശെ ഈജി​പ്‌റ​റി​ലെ ഫറവോ​നെ മുഖാ​മു​ഖം നേരി​ട്ടു​കൊണ്ട്‌ യഹോ​വ​യു​ടെ പരമാ​ധി​കാ​രത്തെ ഉയർത്തി​പ്പി​ടി​ച്ചു. മോശെ ആത്മവി​ശ്വാ​സ​മു​ള​ള​വ​നാ​യി​രു​ന്നു​വെന്നല്ല. മറിച്ച്‌, നന്നായി സംസാ​രി​ക്കാ​നു​ളള തന്റെ പ്രാപ്‌തി​യെ അവൻ സംശയി​ച്ചു. എന്നാൽ അവൻ യഹോ​വയെ അനുസ​രി​ച്ചു. യഹോ​വ​യു​ടെ പിന്തു​ണ​യോ​ടും തന്റെ സഹോ​ദ​ര​നായ അഹരോ​ന്റെ സഹായ​ത്തോ​ടും​കൂ​ടെ മോശെ ആവർത്തിച്ച്‌ യഹോ​വ​യു​ടെ വചനം ഫറവോ​നെ അറിയി​ച്ചു. ഫറവോൻ ശാഠ്യം​പി​ടി​ച്ചു. യിസ്രാ​യേൽ പുത്രൻമാ​രിൽ ചിലർപോ​ലും മോ​ശെയെ പരുഷ​മാ​യി വിമർശി​ച്ചു. എന്നാൽ മോശെ വിശ്വ​സ്‌ത​ത​യോ​ടെ യഹോവ തന്നോടു കല്‌പി​ച്ച​തെ​ല്ലാം ചെയ്‌തു. അവൻ മുഖാ​ന്തരം യിസ്രാ​യേൽ ഈജി​പ്‌റ​റിൽനിന്ന്‌ വിടു​വി​ക്ക​പ്പെട്ടു.—പുറ. 7:6; 12:50, 51.

8. (എ) യഹോ​വ​യോ​ടു​ളള വിശ്വ​സ്‌ത​ത​യിൽ യഹോവ പ്രത്യേ​കം എഴുതി പറഞ്ഞി​രി​ക്കു​ന്ന​തി​ല​ധി​കം ചെയ്യു​ന്നത്‌ ഉൾപ്പെ​ടു​ന്നു​വെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു? (ബി) ഇത്തരം വിശ്വ​സ്‌ത​ത​യു​ടെ വിലമ​തിപ്പ്‌ 1 യോഹ​ന്നാൻ 2:15 ബാധക​മാ​ക്കാൻ നമ്മെ എങ്ങനെ സഹായി​ച്ചേ​ക്കാം?

8 യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രു​ന്നവർ നിയമ​ത്തി​ന്റെ അക്ഷരം, ദൈവം എഴുതി​യി​രു​ന്ന​തു​മാ​ത്രം, അനുസ​രി​ക്കാ​നേ ആവശ്യ​പ്പെ​ട്ടി​ട്ടു​ള​ളു​വെന്ന്‌ ന്യായ​വാ​ദം ചെയ്‌തില്ല. പോത്തീ​ഫ​റി​ന്റെ ഭാര്യ തന്നോട്‌ വ്യഭി​ചാ​ര​പ​ര​മായ വേഴ്‌ച​ക​ളി​ലേർപ്പെ​ടാൻ യോ​സേ​ഫി​നെ വശീക​രി​ക്കാൻ ശ്രമി​ച്ച​പ്പോൾ വ്യഭി​ചാ​രത്തെ പ്രത്യേ​ക​മാ​യി നിരോ​ധിച്ച, ദൈവ​ത്തിൽനി​ന്നു​ളള എഴുത​പ്പെട്ട കല്‌പന ഇല്ലായി​രു​ന്നു. എന്നാൽ ഏദനിൽ യഹോവ ഏർപ്പെ​ടു​ത്തി​യി​രുന്ന വിവാ​ഹ​ക്ര​മീ​ക​ര​ണ​ത്തെ​ക്കു​റിച്ച്‌ അറിഞ്ഞി​രു​ന്ന​തി​ന്റെ അടിസ്ഥാ​ന​ത്തിൽ മറെറാ​രു പുരു​ഷന്റെ ഭാര്യ​യു​മാ​യി ലൈം​ഗിക വേഴ്‌ച​ക​ളി​ലേർപ്പെ​ടു​ന്നത്‌ ദൈവത്തെ അപ്രീ​തി​പ്പെ​ടു​ത്തു​മെന്ന്‌ യോ​സേ​ഫിന്‌ ബോധ്യ​മു​ണ്ടാ​യി​രു​ന്നു. ഈജി​പ്‌ററു​കാ​രെ​പ്പോ​ലെ​യാ​യി​രി​ക്കാൻ ദൈവം തന്നെ അനുവ​ദി​ക്കുന്ന പരിധി​കൾ പരീക്ഷി​ച്ചു​നോ​ക്കു​ന്ന​തിൽ യോ​സേ​ഫി​നു താൽപ്പ​ര്യ​മി​ല്ലാ​യി​രു​ന്നു. മനുഷ്യ​വർഗ്ഗ​ത്തോ​ടു​ളള ദൈവ​ത്തി​ന്റെ ഇടപെ​ട​ലു​ക​ളെ​ക്കു​റി​ച്ചു ധ്യാനി​ച്ചു​കൊ​ണ്ടും അനന്തരം ദൈ​വേ​ഷ്ട​മെന്ന്‌ താൻ തിരി​ച്ച​റി​ഞ്ഞത്‌ മനഃസാ​ക്ഷി​പൂർവ്വം ബാധക​മാ​ക്കി​ക്കൊ​ണ്ടും അവൻ യഹോ​വ​യു​ടെ വഴികളെ ഉയർത്തി​പ്പി​ടി​ച്ചു.—ഉല്‌പ. 39:7-12; സങ്കീ. 77:11, 12 താരത​മ്യ​പ്പെ​ടു​ത്തുക.

9. പിശാച്‌ ഇയ്യോ​ബി​ന്റെ നാളിൽ ഉന്നയിച്ച ആരോ​പ​ണ​ത്തിൽ അവൻ വ്യാജം പറയു​ന്ന​വ​നാ​ണെന്ന്‌ ആവർത്തി​ച്ചു തെളി​യി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ങ്ങനെ?

9 കഠിന​മാ​യി പരി​ശോ​ധി​ക്ക​പ്പെ​ട്ടാൽപോ​ലും യഹോ​വയെ യഥാർത്ഥ​മാ​യി അറിയു​ന്നവർ അവനിൽനിന്ന്‌ അകന്നു​മാ​റു​ന്നില്ല. ഇയ്യോ​ബിന്‌ അവന്റെ സ്വത്തു​ക്ക​ളെ​ല്ലാം നഷ്ടപ്പെ​ടു​ക​യോ ശാരീ​രി​ക​മാ​യി ഉപദ്ര​വി​ക്ക​പ്പെ​ടു​ക​യോ ചെയ്‌താൽ യഹോവ പുകഴ്‌ത്തി​പ്പറഞ്ഞ അവൻ പോലും ദൈവത്തെ ഉപേക്ഷി​ക്കു​മെന്ന്‌ സാത്താൻ കുററ​പ്പെ​ടു​ത്തി. എന്നാൽ പിശാച്‌ നുണപ​റ​യു​ന്ന​വ​നാ​ണെന്ന്‌ ഇയ്യോബ്‌ തെളി​യി​ച്ചു. തന്നെ മുക്കി​ത്താ​ഴ്‌ത്തി​ക്കൊ​ണ്ടി​രുന്ന സകല അനർത്ഥ​ത്തി​നും കാരണ​മെ​ന്തെന്ന്‌ അവൻ അറിയാ​തി​രു​ന്നി​ട്ടും അവൻ ഇതു ചെയ്‌തു. (ഇയ്യോ. 2:3, 9, 10) തന്റെ ആശയം തെളി​യി​ക്കാൻ പിന്നെ​യും ശ്രമി​ച്ചു​കൊണ്ട്‌, ബാബി​ലോൻ രാജാവു നിർത്തിയ ഒരു പ്രതി​മ​യു​ടെ മുമ്പാകെ കുമ്പി​ട്ടാ​രാ​ധി​ച്ചി​ല്ലെ​ങ്കിൽ ഒരു തീച്ചൂ​ള​യി​ലി​ട്ടു​കൊ​ല്ലു​മെന്നു മൂന്ന്‌ യുവ എബ്രാ​യരെ കുപി​ത​നായ ആ രാജാവ്‌ ഭീഷണി​പ്പെ​ടു​ത്താൻ സാത്താ​നി​ട​യാ​ക്കി. രാജക​ല്‌പ​ന​യേ​യോ വിഗ്ര​ഹാ​രാ​ധ​ന​ക്കെ​തി​രായ യഹോ​വ​യു​ടെ നിയമ​ത്തെ​യോ തെര​ഞ്ഞെ​ടു​ക്കാൻ നിർബ്ബ​ന്ധി​ത​രാ​യ​പ്പോൾ, തങ്ങൾ യഹോ​വ​യെ​യാ​ണു സേവി​ക്കു​ന്ന​തെ​ന്നും അവനാണു തങ്ങളുടെ പരമോ​ന്നത പരമാ​ധി​കാ​രി​യെ​ന്നും അവർ ദൃഢമാ​യി അറിയി​ച്ചു. ദൈവ​ത്തോ​ടു​ളള വിശ്വ​സ്‌തത അവർക്കു ജീവ​നേ​ക്കാൾ വില​യേ​റി​യ​താ​യി​രു​ന്നു.—ദാനി. 3:14-18.

10. അപൂർണ്ണ​മ​നു​ഷ്യ​രായ നമുക്ക്‌ നാം യഥാർത്ഥ​മാ​യി യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​ണെന്ന്‌ തെളി​യി​ക്കുക സാദ്ധ്യ​മാ​യി​രി​ക്കു​ന്ന​തെ​ങ്ങനെ?

10 യഹോ​വ​യോ​ടു വിശ്വ​സ്‌ത​നാ​യി​രി​ക്കാൻ ഒരു വ്യക്തി പൂർണ്ണ​നാ​യി​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും, ഒരു തെററു ചെയ്യു​ന്ന​യാൾ തികച്ചും പരാജ​യ​പ്പെ​ട്ടെ​ന്നും ഇതിൽനിന്ന്‌ നാം നിഗമനം ചെയ്യണ​മോ? അശേഷം വേണ്ട! മോ​ശെക്കു പിഴവു​പ​റ​റിയ സമയങ്ങ​ളെ​ക്കു​റി​ച്ചു ബൈബിൾ പ്രത്യേ​ക​മാ​യി നമ്മോടു പറയു​ന്നുണ്ട്‌. യഹോ​വക്ക്‌ അനിഷ്ട​മാ​യി, എന്നാൽ അവൻ മോ​ശെയെ തളളി​ക്ക​ള​ഞ്ഞില്ല. അപ്പോ​സ്‌ത​ലൻമാർ പല വശങ്ങൾ സംബന്ധി​ച്ചും മാതൃ​കാ​യോ​ഗ്യ​രാ​യി​രു​ന്നെ​ങ്കി​ലും അവർക്കു​മു​ണ്ടാ​യി​രു​ന്നു ദൗർബ്ബ​ല്യ​ങ്ങൾ. വിശ്വ​സ്‌തത ഹൃദയ​ത്തിൽനി​ന്നു​ളള സ്ഥിരമായ അനുസ​രണം ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നു. എന്നാൽ, നമ്മുടെ അവകാ​ശ​പ്പെ​ടു​ത്തിയ അപൂർണ്ണ​തയെ കണക്കി​ലെ​ടു​ത്തു​കൊണ്ട്‌, നാം ഏതെങ്കി​ലും സംഗതി​യിൽ അവന്റെ ഇഷ്ടത്തെ കരുതി​ക്കൂ​ട്ടി അവഗണി​ക്കു​ന്നി​ല്ലെ​ങ്കിൽ യഹോവ പ്രസാ​ദി​ക്കു​ന്നു. ദൗർബ്ബ​ല്യം നിമിത്തം നാം ദുഷ്‌പ്ര​വൃ​ത്തി​യിൽ ഉൾപ്പെ​ടു​ന്നു​വെ​ങ്കിൽ, നാം ആത്മാർത്ഥ​മാ​യി അനുത​പി​ക്കു​ന്ന​തും അങ്ങനെ അത്‌ ഒരു ശീലമാ​ക്കാ​തി​രി​ക്കു​ന്ന​തും പ്രധാ​ന​മാണ്‌. അങ്ങനെ യഹോവ നല്ലതെന്നു പറയു​ന്ന​തി​നെ നാം സത്യമാ​യി സ്‌നേ​ഹി​ക്കു​ന്നു​വെ​ന്നും അവൻ ചീത്ത​യെന്നു കാണി​ച്ചു​ത​രു​ന്ന​തി​നെ വെറു​ക്കു​ന്നു​വെ​ന്നും നാം പ്രകട​മാ​ക്കു​ന്നു. യേശു​വി​ന്റെ ബലിയു​ടെ പാപപ​രി​ഹാ​ര​മൂ​ല്യ​ത്തി​ലു​ളള നമ്മുടെ വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ നമുക്ക്‌ ദൈവ​മു​മ്പാ​കെ ശുദ്ധമായ ഒരു നിലപാട്‌ ആസ്വദി​ക്കാൻ കഴിയും.—ആമോ. 5:15; പ്രവൃ. 3:19; എബ്രാ. 9:14.

11. (എ) മനുഷ്യ​രു​ടെ ഇടയിൽ ആർ പൂർണ്ണ​മായ ദൈവി​ക​ഭക്തി നിലനിർത്തി, ഇത്‌ എന്തു​തെ​ളി​യി​ച്ചു? (ബി) അവൻ ചെയ്‌ത സംഗതി​യാൽ നാം എങ്ങനെ സഹായി​ക്ക​പ്പെ​ടു​ന്നു?

11 എന്നിരു​ന്നാ​ലും, പൂർണ്ണ​മായ ദൈവി​ക​ഭക്തി മനുഷ്യർക്കു കേവലം സാദ്ധ്യ​മ​ല്ലെന്നു വരുമോ? ഇതിന്റെ ഉത്തരം ഏതാണ്ട്‌ 4,000 വർഷം ഒരു “വിശുദ്ധ രഹസ്യ”മായി​രു​ന്നു. (1 തിമൊ. 3:16) ആദാം, പൂർണ്ണ​നാ​യി സൃഷ്ടി​ക്ക​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും, ദൈവി​ക​ഭ​ക്തി​യു​ടെ പൂർണ്ണ​ത​യു​ളള ദൃഷ്ടാന്തം വെച്ചില്ല. അതിന്‌ ആർക്കു കഴിയും? അവന്റെ പാപപൂർണ്ണ​രായ സന്തതി​ക​ളി​ലാർക്കും കഴിക​യി​ല്ലെന്നു തീർച്ച. അങ്ങനെ ചെയ്യുന്ന ഏക മനുഷ്യൻ യേശു​ക്രി​സ്‌തു ആയിരു​ന്നു. കൂടുതൽ അനുകൂ​ല​മായ സാഹച​ര്യ​ങ്ങൾ ഉണ്ടായി​രുന്ന ആദാമിന്‌ ആഗ്രഹ​മു​ണ്ടാ​യി​രു​ന്നെ​ങ്കിൽ, അവന്‌ പൂർണ്ണ​മായ നിർമ്മലത പാലി​ക്കാൻ കഴിയു​മാ​യി​രു​ന്നു​വെന്ന്‌ യേശു​വി​ന്റെ നേട്ടം തെളി​യി​ച്ചു. ദൈവ​ത്തി​ന്റെ സൃഷ്ടി​ക്രി​യ​യി​ലാ​യി​രു​ന്നില്ല തെററ്‌. അതു​കൊണ്ട്‌ ദിവ്യ​നി​യ​മ​ത്തോ​ടു​ളള അനുസ​രണം മാത്രമല്ല സാർവ്വ​ത്രിക പരമാ​ധി​കാ​രി​യായ യഹോ​വ​യോ​ടു​ളള വ്യക്തി​പ​ര​മായ ഭക്തിയും പ്രകട​മാ​ക്കു​ന്ന​തിൽ നാം അനുക​രി​ക്കാൻ ശ്രമി​ക്കുന്ന ദൃഷ്ടാന്തം യേശു​ക്രി​സ്‌തു​വാണ്‌.

നമ്മുടെ വ്യക്തി​പ​ര​മായ ഉത്തരം എന്താണ്‌?

12. യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തോ​ടു​ളള നമ്മുടെ മനോ​ഭാ​വം സംബന്ധിച്ച്‌ നാം നിരന്തരം ജാഗ്രത പുലർത്തേ​ണ്ട​തെ​ന്തു​കൊണ്ട്‌?

12 ഇന്ന്‌ നമ്മി​ലോ​രോ​രു​ത്തർക്കും സാർവ്വ​ത്രിക വിവാ​ദ​വി​ഷ​യത്തെ അഭിമു​ഖീ​ക​രി​ക്കേ​ണ്ട​തുണ്ട്‌. നമുക്ക്‌ അതിനെ ഒഴിഞ്ഞു​മാ​റാൻ സാദ്ധ്യമല്ല. നാം യഹോ​വ​യു​ടെ പക്ഷത്താ​ണെന്ന്‌ പരസ്യ​മാ​യി പ്രസ്‌താ​വി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ, സാത്താൻ നമ്മെ ഒരു ലക്ഷ്യമാ​ക്കു​ന്നു. അവൻ ചിന്തനീ​യ​മായ ഏതു ദിശയിൽനി​ന്നും സമ്മർദ്ദം വരുത്തി​ക്കൂ​ട്ടു​ന്നു. തന്റെ ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ അവസാ​നം​വ​രെ​യും അവൻ അങ്ങനെ ചെയ്യു​ന്ന​തിൽ തുടരും. നമുക്ക്‌ നമ്മുടെ ജാഗ്ര​ത​യിൽ അയവു​വ​രു​ത്താൻ പാടില്ല. (1 പത്രോ. 5:8) നമ്മുടെ നടത്ത പരമോ​ന്നത വിവാ​ദ​വി​ഷ​യ​ത്തിൽ നാം എവിടെ നില​കൊ​ള​ളു​ന്നു​വെന്ന്‌ പ്രകട​മാ​ക്കു​ന്നു.

13. (എ) വ്യാജം പറച്ചി​ലും മോഷ​ണ​വും നാം വർജ്ജി​ക്കാ​നി​ട​യാ​ക്ക​ത്ത​ക്ക​വണ്ണം അവയുടെ ഉത്ഭവം സംബന്ധിച്ച്‌ എന്താണു​ള​ളത്‌? (ബി) ചിലയാ​ളു​കളെ ഇത്തരം ദുഷ്‌പ്ര​വൃ​ത്തി​യി​ലേക്കു ചായി​ക്കുന്ന സാഹച​ര്യ​ങ്ങൾ സംബന്ധിച്ച്‌ ഈ ഖണ്ഡിക​യു​ടെ ഒടുവിൽ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾക്ക്‌, ഓരോ​ന്നാ​യി ഉത്തരം നൽകുക.

13 അവിശ്വ​സ്‌ത​നടത്ത ലോക​ത്തിൽ സാധാ​ര​ണ​മാ​യ​തു​കൊ​ണ്ടു​മാ​ത്രം നമുക്ക്‌ അതിനെ അപ്രധാ​ന​മാ​യി കരുതാ​വു​ന്നതല്ല. നിർമ്മലത പാലി​ക്കു​ന്ന​തിന്‌ നാം എല്ലാ ജീവി​ത​കാ​ര്യ​ങ്ങ​ളി​ലും യഹോ​വ​യു​ടെ നീതി​യു​ളള വഴികൾ ബാധക​മാ​ക്കേ​ണ്ട​താ​വ​ശ്യ​മാണ്‌. ദൃഷ്ടാ​ന്തീ​ക​രി​ക്കു​ന്ന​തിന്‌ ചുവടെ ചേർക്കു​ന്നതു പരിചി​ന്തി​ക്കുക:

(1) നമ്മുടെ ആദ്യമാ​താ​പി​താ​ക്കളെ പാപത്തി​ലേക്കു നയിക്കു​ന്ന​തിന്‌ സാത്താൻ ഒരു വ്യാജത്തെ ഉപയോ​ഗി​ച്ചു. അവൻ “വ്യാജ​ത്തി​ന്റെ പിതാവ്‌” ആയിത്തീർന്നു. (യോഹ. 8:44)

ചില​പ്പോൾ യുവജ​നങ്ങൾ ഏതു സാഹച​ര്യ​ങ്ങ​ളിൽ തങ്ങളുടെ മാതാ​പി​താ​ക്ക​ളോ​ടു സത്യസ​ന്ധ​രാ​യി​രി​ക്കു​ന്ന​തിൽ പരാജ​യ​പ്പെ​ടു​ന്നു? ക്രിസ്‌തീയ യുവാക്കൾ ഇത്‌ ഒഴിവാ​ക്കു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? (സദൃശ. 6:16-19)

ഏതു വ്യാപാ​ര​ന​ട​പ​ടി​കൾ സത്യത്തി​ന്റെ ദൈവ​ത്തി​നു പകരം “വ്യാജ​ത്തി​ന്റെ പിതാ​വി​നോട്‌” ഒരു വ്യക്തിക്ക്‌ മമതാ​ബന്ധം ഉണ്ടാക്കി​യേ​ക്കാം? (മീഖാ 6:11, 12)

നാം നമ്മേക്കു​റിച്ച്‌ സത്യത്തി​നു നിരക്കു​ന്ന​തി​നെ​ക്കാൾ മെച്ചപ്പെട്ട ഒരു ധാരണ​കൊ​ടു​ക്കാൻ വിവരങ്ങൾ പറയു​ന്നു​വെ​ങ്കിൽ, അതു മററാ​രെ​യും ദ്രോ​ഹി​ക്കു​ന്നി​ല്ലെ​ങ്കിൽ, അതു തെററാ​ണോ? (സങ്കീ. 119:163; പ്രവൃ. 5:1-11 താരത​മ്യ​പ്പെ​ടു​ത്തുക.)

ആരെങ്കി​ലും ഗൗരവ​മു​ളള ദുഷ്‌പ്ര​വൃ​ത്തി​യിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു​വെ​ങ്കിൽ, അസത്യത്തെ ആശ്രയി​ച്ചു​കൊണ്ട്‌ അതിനെ മൂടി​വെ​ക്കാൻ ശ്രമി​ക്കാ​തി​രി​ക്കു​ന്നത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? (സദൃശ. 28:13)

(2) ഹവ്വായും അനന്തരം ആദാമും നൻമയും തിൻമ​യും സംബന്ധിച്ച്‌ അവരുടെ സ്വന്തം തീരു​മാ​നങ്ങൾ ചെയ്യാ​നു​ളള സാത്താന്റെ പ്രേര​ണ​യ​നു​സ​രിച്ച്‌ പ്രവർത്തി​ച്ച​പ്പോൾ, അവർ ഒന്നാമതു ചെയ്‌ത സംഗതി അവരു​ടേ​ത​ല്ലാ​ത്തത്‌ എടുക്കു​ക​യാ​യി​രു​ന്നു. അവർ മോഷ്ടാ​ക്ക​ളാ​യി​ത്തീർന്നു.

ഒരു വ്യക്തി ഞെരു​ക്ക​ത്തി​ലാ​ണെ​ങ്കിൽ, അല്ലെങ്കിൽ മോഷ​ണ​ത്തി​നി​ര​യാ​കുന്ന വ്യക്തിക്ക്‌ ധാരാ​ള​മു​ണ്ടെ​ങ്കിൽ, മോഷണം ന്യായീ​ക​രി​ക്ക​പ്പെ​ടു​ന്നു​വോ? (സദൃശ. 6:30, 31; 1 പത്രോ. 4:15)

നാം ജീവി​ക്കു​ന്ന​ടത്ത്‌ അത്‌ ഒരു സാധാ​ര​ണ​ന​ട​പടി ആണെങ്കിൽ, അല്ലെങ്കിൽ മോഷ്ടി​ച്ചെ​ടു​ക്കു​ന്നത്‌ അല്‌പ​മാ​ണെ​ങ്കിൽ, അത്‌ കുറഞ്ഞ തോതി​ലേ പ്രതി​ഷേ​ധാർഹ​മാ​യി​രി​ക്കു​ന്നു​ളേളാ? (റോമ. 12:2; എഫേ. 4:28; ലൂക്കോ. 16:10)

14, 15. (എ) ക്രിസ്‌തു​വി​ന്റെ ആയിര​വർഷ​വാ​ഴ്‌ച​യു​ടെ അവസാ​ന​ത്തിൽ സകല മനുഷ്യ​വർഗ്ഗ​ത്തിൻമേ​ലും ഏതു പരി​ശോ​ധന ഉണ്ടാകും? (ബി) നാം ഇപ്പോൾ ചെയ്യു​ന്നത്‌ നമ്മെസം​ബ​ന്ധിച്ച്‌ അന്നത്തെ ഭാവിയെ ബാധി​ക്കു​ന്ന​തെ​ങ്ങനെ?

14 ക്രിസ്‌തു​വി​ന്റെ ആയിര​വർഷ​വാ​ഴ്‌ച​ക്കാ​ലത്ത്‌, സാത്താ​നും അവന്റെ ഭൂതങ്ങ​ളും അഗാധ​ത്തി​ലാ​യി​രി​ക്കും, മനുഷ്യ​വർഗ്ഗത്തെ സ്വാധീ​നി​ക്കാൻ അപ്രാ​പ്‌ത​രാ​യി​രി​ക്കും. അത്‌ എന്തോ​രാ​ശ്വാ​സ​മാ​യി​രി​ക്കും! എന്നാൽ ആയിരം വർഷം കഴിഞ്ഞ്‌ അവർ അല്‌പ​കാ​ല​ത്തേക്ക്‌ അഴിച്ചു​വി​ട​പ്പെ​ടും. സാത്താ​നും അവനെ അനുഗ​മി​ക്കു​ന്ന​വ​രും, നിർമ്മ​ല​ത​പാ​ലി​ക്കു​ന്ന​വ​രാ​യി പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ട മനുഷ്യ​വർഗ്ഗ​ത്തിൽപ്പെട്ട “വിശു​ദ്ധൻമാ”രുടെ മേൽ സമ്മർദ്ദം വരുത്തും. അവൻ യുദ്ധത്തി​ലെ​ന്ന​പോ​ലെ, സ്വർഗ്ഗീ​യ​മായ “പുതിയ യെരൂ​ശലേ”മാകുന്ന “പ്രിയ​നഗര”ത്തിനെ​തി​രെ മുന്നേ​റും, അത്‌ ഭൂമി​യിൽ സ്ഥാപി​ച്ചി​രി​ക്കുന്ന നീതിയെ തുടച്ചു​നീ​ക്കാൻ ശ്രമി​ച്ചു​കൊ​ണ്ടു​തന്നെ.—വെളി. 20:7-10.

15 കഴിഞ്ഞ കാല​ത്തെ​പ്പോ​ലെ, യഹോ​വ​യോ​ടു​ളള അവിശ്വസ്‌ത പ്രവൃ​ത്തി​കൾക്ക്‌ മനുഷ്യ​രെ വശീക​രി​ക്കാൻ സാത്താൻ വഞ്ചന​യേ​യും സ്വാർത്ഥ​ത​യി​ലേ​ക്കും അഹങ്കാ​ര​ത്തി​ലേ​ക്കു​മു​ളള ആകർഷ​ണ​ങ്ങ​ളെ​യും ഉപയോ​ഗി​ക്കാൻ വളരെ സാദ്ധ്യ​ത​യുണ്ട്‌. അന്നു ജീവി​ച്ചി​രി​ക്കാ​നു​ളള പദവി നമുക്കു​ണ്ടെ​ങ്കിൽ നാം വ്യക്തി​പ​ര​മാ​യി എങ്ങനെ പ്രതി​ക​രി​ക്കും? സാർവ്വ​ത്രിക വിവാ​ദ​വി​ഷയം സംബന്ധിച്ച്‌ നമ്മുടെ ഹൃദയം എവി​ടെ​യാ​യി​രി​ക്കും? അന്ന്‌ സകല മനുഷ്യ​വർഗ്ഗ​വും പൂർണ്ണ​രാ​യി​രി​ക്കു​ന്ന​തു​കൊണ്ട്‌ അവിശ്വ​സ്‌ത​ത​യു​ടെ ഏതു പ്രവൃ​ത്തി​യും കരുതി​ക്കൂ​ട്ടി​യാ​യി​രി​ക്കും, അത്‌ നിത്യ​നാ​ശ​ത്തിൽ കലാശി​ക്കും. നാം അന്നു വിശ്വ​സ്‌ത​രെന്നു തെളി​യേ​ണ്ട​തിന്‌, യഹോ​വ​യു​ടെ വചനത്തി​ലൂ​ടെ​യാ​യാ​ലും സ്ഥാപന​ത്തി​ലൂ​ടെ​യാ​യാ​ലും അവൻ നമുക്കു നൽകുന്ന ഏതു മാർഗ്ഗ​നിർദ്ദേ​ശ​ത്തി​നും മനസ്സോ​ടെ​യും ക്രിയാ​ത്മ​ക​മാ​യും ചെവി​കൊ​ടു​ക്കുന്ന ശീലം ഇപ്പോൾ നട്ടുവ​ളർത്തു​ന്നത്‌ എത്ര മർമ്മ​പ്ര​ധാ​ന​മാണ്‌! അങ്ങനെ ചെയ്യു​ന്ന​തി​നാൽ, നാം സാർവ്വ​ത്രിക പരമാ​ധി​കാ​രി​യെന്ന നിലയിൽ അവനോ​ടു​ളള യഥാർത്ഥ​ഭക്തി പ്രകട​മാ​ക്കു​ന്നു.

പുനരവലോകന ചർച്ച

● സകല സൃഷ്ടി​യും അഭിമു​ഖീ​ക​രി​ക്കേണ്ട വലിയ വിവാ​ദ​വി​ഷ​യ​മെന്ത്‌? നാം എങ്ങനെ ഉൾപ്പെ​ടു​ന്നു?

● 49-ാം പേജിൽ കാണി​ച്ചി​രി​ക്കുന്ന സ്‌ത്രീ​പു​രു​ഷൻമാ​രിൽ ഓരോ​രു​ത്ത​രും യഹോ​വ​യോ​ടു​ളള നിർമ്മലത പാലിച്ച വിധങ്ങ​ളിൽ മുന്തി​നിൽക്കു​ന്ന​തെന്ത്‌?

● ഓരോ ദിവസ​വും നാം നമ്മുടെ നടത്തയാൽ യഹോ​വയെ ബഹുമാ​നി​ക്കു​ന്ന​തിൽ ശ്രദ്ധാ​ലു​ക്ക​ളാ​യി​രി​ക്കേ​ണ്ടത്‌ മർമ്മ​പ്ര​ധാ​ന​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

[അധ്യയന ചോദ്യ​ങ്ങൾ]

[49-ാം പേജിലെ ചിത്രങ്ങൾ]

അവർ യഹോ​വ​യു​ടെ പരമാ​ധി​കാ​രത്തെ ഉയർത്തി​പ്പി​ടി​ച്ചു

നോഹ

സാറാ

മോശെ

യോസേഫ്‌

ഇയ്യോബ്‌

അവരുടെ ദൃഷ്ടാ​ന്ത​ത്തിൽ നിന്ന്‌ നമുക്ക്‌ എങ്ങനെ പ്രയോ​ജനം നേടാം?