വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘അവർ ലോകത്തിന്റെ ഭാഗമല്ല’

‘അവർ ലോകത്തിന്റെ ഭാഗമല്ല’

അധ്യായം പതി​നെട്ട്‌

‘അവർ ലോക​ത്തി​ന്റെ ഭാഗമല്ല’

1. (എ) തന്റെ മരണത്തി​നു മുമ്പ്‌, യേശു ശിഷ്യ​ന്മാർക്കു​വേണ്ടി എന്തു പ്രാർഥി​ച്ചു? (ബി) “ലോക​ത്തി​ന്റെ ഭാഗമ”ല്ലാതി​രി​ക്കു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

 യേശു കൊല്ല​പ്പെ​ട്ട​തി​ന്റെ തലേ രാത്രി​യിൽ അവൻ തന്റെ ശിഷ്യ​ന്മാർക്കു​വേണ്ടി പ്രാർഥി​ച്ചു. സാത്താൻ അവരെ കഠിന സമ്മർദ​ത്തിൻകീ​ഴി​ലാ​ക്കു​മെന്ന്‌ അറിഞ്ഞു​കൊണ്ട്‌ യേശു തന്റെ പിതാ​വി​നോ​ടു പറഞ്ഞു: “ലോക​ത്തിൽനിന്ന്‌ അവരെ എടുക്കണം എന്നല്ല, ദുഷ്ടനിൽനിന്ന്‌ അവരെ കാത്തു​കൊ​ള്ളണം എന്നു ഞാൻ നിന്നോട്‌ അപേക്ഷി​ക്കു​ന്നു. ഞാൻ ലോക​ത്തി​ന്റെ ഭാഗമ​ല്ലാ​ത്ത​തു​പോ​ലെ അവരും ലോക​ത്തി​ന്റെ ഭാഗമല്ല.” (യോഹ​ന്നാൻ 17:15, 16, NW) ലോക​ത്തിൽനി​ന്നു വേറിട്ടു നിൽക്കു​ന്നത്‌ ഇത്ര പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? കാരണം സാത്താ​നാണ്‌ ഈ ലോക​ത്തി​ന്റെ ഭരണാ​ധി​പൻ. അവന്റെ നിയ​ന്ത്ര​ണ​ത്തി​ലുള്ള ഒരു ലോക​ത്തി​ന്റെ ഭാഗമാ​യി​രി​ക്കാൻ ക്രിസ്‌ത്യാ​നി​കൾ ആഗ്രഹി​ക്കു​ക​യില്ല.—ലൂക്കൊസ്‌ 4:5-8; യോഹ​ന്നാൻ 14:30; 1 യോഹ​ന്നാൻ 5:19.

2. യേശു ലോക​ത്തി​ന്റെ ഭാഗമ​ല്ലാ​തി​രു​ന്നത്‌ ഏതു വിധങ്ങ​ളിൽ?

2 യേശു ലോക​ത്തി​ന്റെ ഭാഗമ​ല്ലാ​യി​രു​ന്നു എന്നു പറയു​മ്പോൾ അവനു മറ്റുള്ള​വ​രോ​ടു സ്‌നേ​ഹ​മി​ല്ലാ​യി​രു​ന്നു എന്ന്‌ അർഥമില്ല. മറിച്ച്‌, അവൻ രോഗി​കളെ സൗഖ്യ​മാ​ക്കു​ക​യും മരിച്ച​വരെ ഉയിർപ്പി​ക്കു​ക​യും ദൈവ​രാ​ജ്യ​ത്തെ കുറിച്ച്‌ ആളുകളെ പഠിപ്പി​ക്കു​ക​യും ചെയ്‌തു. അവൻ മനുഷ്യ​വർഗ​ത്തി​നു​വേണ്ടി തന്റെ ജീവൻ കൊടു​ക്കു​ക​പോ​ലും ചെയ്‌തു. എന്നാൽ സാത്താന്റെ ലോക​ത്തി​ന്റെ ആത്മാവ്‌ പ്രകട​മാ​ക്കു​ന്ന​വ​രു​ടെ ഭക്തികെട്ട മനോ​ഭാ​വ​ങ്ങ​ളെ​യും പ്രവർത്ത​ന​ങ്ങ​ളെ​യും അവൻ സ്‌നേ​ഹി​ച്ചില്ല. അതു​കൊണ്ട്‌, അധാർമിക മോഹങ്ങൾ, ഭൗതി​കത്വ ജീവി​ത​രീ​തി, പ്രാമു​ഖ്യത പിടി​ച്ചു​പ​റ്റാ​നുള്ള ശ്രമം എന്നിവ​യ്‌ക്കെ​തി​രെ അവൻ മുന്നറി​യി​പ്പു നൽകി. (മത്തായി 5:27, 28; 6:19-21; ലൂക്കൊസ്‌ 20:46, 47) അപ്പോൾ ലോക​രാ​ഷ്‌ട്രീ​യ​ത്തെ​യും യേശു ഒഴിവാ​ക്കി​യ​തിൽ അതിശ​യി​ക്കാ​നില്ല. ഒരു യഹൂദ​നാ​യി​രു​ന്നെ​ങ്കി​ലും, അവൻ റോമും യഹൂദ​ന്മാ​രും തമ്മിലുള്ള രാഷ്‌ട്രീയ വിവാ​ദ​ങ്ങ​ളിൽ നിഷ്‌പക്ഷത പാലിച്ചു.

“എന്റെ രാജ്യം ഈ ലോക​ത്തി​ന്റെ ഭാഗമല്ല”

3. (എ) യഹൂദ മതനേ​താ​ക്ക​ന്മാർ യേശു​വി​നെ കുറിച്ച്‌ പീലാ​ത്തൊ​സി​ന്റെ മുമ്പാകെ എന്തു കുറ്റാ​രോ​പണം നടത്തി, എന്തു​കൊണ്ട്‌? (ബി) ഒരു മാനുഷ രാജാ​വാ​യി​രി​ക്കു​ന്ന​തിൽ യേശു​വി​നു താത്‌പ​ര്യ​മി​ല്ലാ​യി​രു​ന്നു എന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു?

3 യഹൂദ മതനേ​താ​ക്ക​ന്മാർ യേശു​വി​നെ അറസ്റ്റു ചെയ്യി​ക്കു​ക​യും റോമൻ ഗവർണ​റായ പൊന്തി​യൊസ്‌ പീലാ​ത്തൊ​സി​ന്റെ അടുക്കൽ കൊണ്ടു​പോ​കു​ക​യും ചെയ്‌ത​പ്പോൾ സംഭവി​ച്ച​തെ​ന്തെന്നു ചിന്തി​ക്കുക. യഥാർഥ​ത്തിൽ, യേശു തങ്ങളുടെ കാപട്യ​ത്തെ തുറന്നു​കാ​ട്ടി​യതു നിമിത്തം ആ മതനേ​താ​ക്ക​ന്മാർ അസ്വസ്ഥ​രാ​യി​രു​ന്നു. അതു​കൊണ്ട്‌ യേശു​വി​നെ​തി​രെ നടപടി എടുപ്പി​ക്കാൻ അവർ അവന്റെ മേൽ ഈ വ്യാജാ​രോ​പണം ഉന്നയിച്ചു: “ഇവൻ ഞങ്ങളുടെ ജാതിയെ മറിച്ചു​ക​ള​ക​യും താൻ ക്രിസ്‌തു എന്ന രാജാ​വാ​കു​ന്നു എന്നു പറഞ്ഞു​കൊ​ണ്ടു കൈസർക്കു കരം കൊടു​ക്കു​ന്നതു വിരോ​ധി​ക്ക​യും ചെയ്യു​ന്ന​താ​യി ഞങ്ങൾ കണ്ടു.” (ലൂക്കൊസ്‌ 23:2) ഇത്‌ ഒരു നുണ ആയിരു​ന്നെന്നു വ്യക്തമാണ്‌. കാരണം ഒരു വർഷം മുമ്പ്‌ ആളുകൾ അവനെ രാജാ​വാ​ക്കാൻ ആഗ്രഹി​ച്ച​പ്പോൾ അവൻ അതു നിരസി​ക്കു​ക​യാ​ണു​ണ്ടാ​യത്‌. (യോഹ​ന്നാൻ 6:15) ഭാവി​യിൽ താൻ ഒരു സ്വർഗീയ രാജാ​വാ​യി​രി​ക്കേ​ണ്ട​താ​ണെന്ന്‌ അവന്‌ അറിയാ​മാ​യി​രു​ന്നു. (ലൂക്കൊസ്‌ 19:11, 12) കൂടാതെ, മനുഷ്യ​രല്ല, യഹോ​വ​യാണ്‌ അവനെ സിംഹാ​സ​നസ്ഥൻ ആക്കേണ്ടി​യി​രു​ന്നത്‌.

4. നികുതി കൊടു​ക്കു​ന്നതു സംബന്ധിച്ച്‌ യേശു​വി​ന്റെ മനോ​ഭാ​വം എന്തായി​രു​ന്നു?

4 യേശു​വി​ന്റെ അറസ്റ്റിനു വെറും മൂന്നു ദിവസം മുമ്പ്‌, കരം കൊടു​ക്കു​ന്ന​തി​നെ​തി​രെ അവനെ​ക്കൊണ്ട്‌ എന്തെങ്കി​ലും പറയിച്ച്‌ അവനെ കുടു​ക്കാൻ പരീശ​ന്മാർ ശ്രമിച്ചു. എന്നാൽ “ഒരു ദനാറ [ഒരു റോമൻ നാണയം] എന്നെ കാണി​ക്കു​വിൻ. ആരുടെ രൂപവും ലിഖി​ത​വു​മാണ്‌ ഇതിലു​ള്ളത്‌?” എന്ന്‌ അവൻ പറഞ്ഞു. “സീസറി​ന്റേത്‌” എന്ന്‌ അവർ പറഞ്ഞ​പ്പോൾ, “എങ്കിൽ സീസറി​നു​ള്ളത്‌ സീസറി​നും ദൈവ​ത്തി​നു​ള്ളത്‌ ദൈവ​ത്തി​നും കൊടു​ക്കു​വിൻ” എന്ന്‌ അവൻ മറുപടി പറഞ്ഞു.—ലൂക്കൊസ്‌ 20:20-25, പി.ഒ.സി. ബൈബിൾ.

5. (എ) യേശു അറസ്റ്റു ചെയ്യ​പ്പെ​ട്ട​പ്പോൾ അവൻ തന്റെ ശിഷ്യ​ന്മാർക്ക്‌ എന്തു പാഠം നൽകി? (ബി) താൻ ചെയ്‌ത​തി​ന്റെ കാരണം യേശു വിശദീ​ക​രി​ച്ചത്‌ എങ്ങനെ? (സി) ആ വിചാ​ര​ണ​യു​ടെ ഫലം എന്തായി​രു​ന്നു?

5 യേശു ഒരിക്ക​ലും ലൗകിക അധികാ​രി​കൾക്കെ​തി​രെ മത്സരി​ക്കാൻ ആളുകളെ ഉപദേ​ശി​ച്ചില്ല. അവനെ അറസ്റ്റു ചെയ്യാൻ റോമൻ പടയാ​ളി​ക​ളും മറ്റുള്ള​വ​രും ചെന്ന​പ്പോൾ പത്രൊസ്‌ ഒരു വാൾ ഊരി അതി​ലൊ​രു​വനെ വെട്ടി അവന്റെ ചെവി അറുത്തു. എന്നാൽ യേശു ഇപ്രകാ​രം പറഞ്ഞു: “വാൾ ഉറയിൽ ഇടുക; വാൾ എടുക്കു​ന്നവൻ ഒക്കെയും വാളാൽ നശിച്ചു​പോ​കും.” (മത്തായി 26:51, 52) അടുത്ത ദിവസം യേശു പീലാ​ത്തൊ​സി​നോട്‌ ഇപ്രകാ​രം വ്യക്തമാ​ക്കി: “എന്റെ രാജ്യം ഈ ലോക​ത്തി​ന്റെ ഭാഗമല്ല. എന്റെ രാജ്യം ഈ ലോക​ത്തി​ന്റെ ഭാഗമാ​യി​രു​ന്നെ​ങ്കിൽ, ഞാൻ യഹൂദർക്ക്‌ ഏൽപ്പി​ക്ക​പ്പെ​ടാ​തി​രി​ക്കേ​ണ്ട​തിന്‌ എന്റെ സേവകർ പോരാ​ടു​മാ​യി​രു​ന്നു.” (യോഹ​ന്നാൻ 18:36, NW) അവർ ‘ചുമത്തിയ കുറ്റം ഒന്നും [യേശു​വിൽ] കണ്ടില്ല’ എന്നു പീലാ​ത്തൊസ്‌ സമ്മതിച്ചു. എന്നാൽ ജനക്കൂ​ട്ട​ത്തി​ന്റെ സമ്മർദ​ത്തി​നു വഴങ്ങി പീലാ​ത്തൊസ്‌ യേശു​വി​നെ സ്‌തം​ഭ​ത്തി​ലേറ്റി.—ലൂക്കൊസ്‌ 23:13-15; യോഹ​ന്നാൻ 19:12-16.

ശിഷ്യ​ന്മാർ യേശു​വി​ന്റെ നേതൃ​ത്വം പിന്തു​ട​രു​ന്നു

6. തങ്ങൾ ലോക​ത്തി​ന്റെ ആത്മാവ്‌ ഒഴിവാ​ക്ക​വേ​തന്നെ ആളുകളെ സ്‌നേ​ഹി​ക്കു​ന്നു​വെന്ന്‌ ആദിമ ക്രിസ്‌ത്യാ​നി​കൾ എങ്ങനെ പ്രകട​മാ​ക്കി?

6 അങ്ങനെ, ലോക​ത്തി​ന്റെ ഭാഗമ​ല്ലാ​തി​രി​ക്കുക എന്നാൽ എന്താ​ണെന്ന്‌ ശിഷ്യ​ന്മാർക്കു മനസ്സി​ലാ​യി. റോമൻ സർക്കസ്‌ കൂടാ​ര​ത്തി​ലെ​യും വേദി​യി​ലെ​യും അക്രമാ​സ​ക്ത​വും അധാർമി​ക​വു​മായ വിനോ​ദം ഉൾപ്പെ​ടെ​യുള്ള ലോക​ത്തി​ന്റെ ഭക്തികെട്ട ആത്മാവും പ്രവർത്ത​ന​ങ്ങ​ളും ഒഴിവാ​ക്ക​ണ​മെന്ന്‌ അത്‌ അർഥമാ​ക്കി. അതുനി​മി​ത്തം ശിഷ്യ​ന്മാർ മനുഷ്യ​വർഗത്തെ ദ്വേഷി​ക്കു​ന്നവർ എന്നു വിളി​ക്ക​പ്പെട്ടു. എന്നാൽ അവർ ഒരിക്ക​ലും തങ്ങളുടെ സഹമനു​ഷ്യ​രെ ദ്വേഷി​ച്ചില്ല, പകരം രക്ഷയ്‌ക്കാ​യുള്ള ദൈവ​ത്തി​ന്റെ കരുത​ലു​ക​ളിൽനി​ന്നു പ്രയോ​ജനം അനുഭ​വി​ക്കാൻ മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തിന്‌ അവർ കഠിന​മാ​യി യത്‌നി​ക്കു​ക​യാ​ണു ചെയ്‌തത്‌.

7. (എ) ലോക​ത്തി​ന്റെ ഭാഗമ​ല്ലാ​തി​രു​ന്ന​തി​നാൽ ആദിമ ക്രിസ്‌ത്യാ​നി​കൾക്ക്‌ എന്ത്‌ അനുഭവം ഉണ്ടായി? (ബി) അവർ രാഷ്‌ട്രീയ ഭരണാ​ധി​കാ​രി​ക​ളെ​യും നികുതി കൊടു​ക്കു​ന്ന​തി​നെ​യും എങ്ങനെ വീക്ഷിച്ചു, എന്തു​കൊണ്ട്‌?

7 ഗവൺമെന്റ്‌ അധികാ​രി​കൾ യേശു​വി​നോ​ടു ചെയ്‌ത​തു​പോ​ലെ അവന്റെ ശിഷ്യ​ന്മാ​രെ​യും മിക്ക​പ്പോ​ഴും തെറ്റായ വിവര​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ പീഡി​പ്പി​ച്ചു. എന്നിരു​ന്നാ​ലും, ‘ദൈവ​ത്താ​ല​ല്ലാ​തെ ഒരു അധികാ​ര​വും ഇല്ലാത്ത​തി​നാൽ ശ്രേഷ്‌ഠാ​ധി​കാ​ര​ങ്ങൾക്കു കീഴ്‌പെ​ട്ടി​രി​ക്കാൻ’ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ റോമി​ലെ ക്രിസ്‌ത്യാ​നി​കൾക്ക്‌ പൊ.യു. 56-നോട​ടുത്ത്‌ എഴുതി. യഹോവ ലൗകിക ഗവൺമെ​ന്റു​കളെ സ്ഥാപി​ക്കു​ന്നു​വെന്നല്ല, പിന്നെ​യോ അവന്റെ രാജ്യം സർവ ഭൂമി​യെ​യും ഭരിക്കു​ന്ന​തു​വരെ മാത്രം സ്ഥിതി ചെയ്യാൻ അവൻ അവയെ അനുവ​ദി​ക്കു​ന്നു. ഉചിത​മാ​യി, ലൗകിക അധികാ​രി​കളെ ആദരി​ക്കാ​നും നികു​തി​കൾ കൊടു​ക്കാ​നും പൗലൊസ്‌ ക്രിസ്‌ത്യാ​നി​കളെ ഉപദേ​ശി​ച്ചു.—റോമർ 13:1-7; തീത്തൊസ്‌ 3:1, 2.

8. (എ) ക്രിസ്‌ത്യാ​നി​കൾ ഏതള​വോ​ളം ശ്രേഷ്‌ഠാ​ധി​കാ​ര​ങ്ങൾക്കു കീഴ്‌പെ​ട്ടി​രി​ക്കണം? (ബി) ആദിമ ക്രിസ്‌ത്യാ​നി​കൾ യേശു​വി​ന്റെ മാതൃക പിൻപ​റ്റി​യത്‌ എങ്ങനെ?

8 എന്നുവ​രി​കി​ലും, രാഷ്‌ട്രീയ ഭരണാ​ധി​കാ​രി​ക​ളോ​ടുള്ള കീഴ്‌പെടൽ പരിപൂർണ​മായ ഒന്നല്ല, ആപേക്ഷി​ക​മായ ഒന്നായി​രി​ക്ക​ണ​മാ​യി​രു​ന്നു. യഹോ​വ​യു​ടെ നിയമ​ങ്ങ​ളും മനുഷ്യ​ന്റെ നിയമ​ങ്ങ​ളും തമ്മിൽ വൈരു​ദ്ധ്യ​മു​ള്ള​പ്പോൾ യഹോ​വയെ സേവി​ക്കു​ന്നവർ അവന്റെ നിയമ​ങ്ങ​ളാണ്‌ അനുസ​രി​ക്കേ​ണ്ടത്‌. നാഗരി​ക​ത​യി​ലേ​ക്കുള്ള പാതയിൽ—ഒരു ലോക​ച​രി​ത്രം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ആദിമ ക്രിസ്‌ത്യാ​നി​കളെ കുറിച്ചു പറയു​ന്നതു ശ്രദ്ധി​ക്കുക: “റോമൻ പൗരന്മാ​രു​ടെ ചില കടമക​ളിൽ പങ്കു​ചേ​രാൻ ക്രിസ്‌ത്യാ​നി​കൾ വിസമ്മ​തി​ച്ചു. സൈനിക സേവന​ത്തിൽ പ്രവേ​ശി​ക്കു​ന്നത്‌ തങ്ങളുടെ വിശ്വാ​സ​ത്തി​ന്റെ ലംഘന​മാ​ണെന്നു . . . ക്രിസ്‌ത്യാ​നി​കൾക്കു തോന്നി. അവർ രാഷ്‌ട്രീയ സ്ഥാനങ്ങൾ വഹിക്കു​ക​യി​ല്ലാ​യി​രു​ന്നു. അവർ ചക്രവർത്തി​യെ ആരാധി​ക്കു​ക​യി​ല്ലാ​യി​രു​ന്നു.” യഹൂദ ഹൈ​ക്കോ​ടതി പ്രസംഗം നിറു​ത്താൻ ശിഷ്യ​ന്മാ​രോട്‌ “അമർച്ച​യാ​യി കല്‌പി”ച്ചപ്പോൾ “[ഞങ്ങൾ] മനുഷ്യ​രെ​ക്കാൾ ദൈവത്തെ അനുസ​രി​ക്കേ​ണ്ട​താ​കു​ന്നു” എന്ന്‌ അവർ ഉത്തരം പറഞ്ഞു.—പ്രവൃ​ത്തി​കൾ 5:27-29.

9. (എ) യെരൂ​ശ​ലേ​മി​ലെ ക്രിസ്‌ത്യാ​നി​കൾ പൊ.യു. 66-ൽ ഒരു പ്രത്യേക നടപടി സ്വീക​രി​ച്ച​തി​നു കാരണ​മെന്ത്‌? (ബി) അതു വില​യേ​റിയ ഒരു മാതൃ​ക​യാ​യി ഉതകു​ന്നത്‌ ഏതു വിധത്തിൽ?

9 രാഷ്‌ട്രീ​യ​വും സൈനി​ക​വു​മായ വിവാ​ദങ്ങൾ സംബന്ധിച്ച്‌ ശിഷ്യ​ന്മാർ കർശന​മായ നിഷ്‌പക്ഷത പാലിച്ചു. പൊ.യു.66-ൽ യഹൂദ്യ​യി​ലെ യഹൂദ​ന്മാർ കൈസർക്കെ​തി​രെ വിപ്ലവം നടത്തി. റോമൻ സൈന്യം പെട്ടെന്ന്‌ യെരൂ​ശ​ലേ​മി​നെ വളഞ്ഞു. ആ നഗരത്തി​ലെ ക്രിസ്‌ത്യാ​നി​കൾ എന്തു​ചെ​യ്‌തു? നഗരത്തിൽനി​ന്നു പുറത്തു​പോ​കാ​നുള്ള യേശു​വി​ന്റെ ഉപദേശം അവർ ഓർത്തു. റോമാ​ക്കാർ താത്‌കാ​ലി​ക​മാ​യി പിൻവാ​ങ്ങി​യ​പ്പോൾ, ക്രിസ്‌ത്യാ​നി​കൾ യോർദാൻ നദി കടന്ന്‌ പെല്ലാ പർവത​പ്ര​ദേ​ശ​ത്തേക്ക്‌ ഓടി​പ്പോ​യി. (ലൂക്കൊസ്‌ 21:20-24) അവരുടെ നിഷ്‌പക്ഷത പിൽക്കാ​ലത്തെ വിശ്വസ്‌ത ക്രിസ്‌ത്യാ​നി​കൾക്ക്‌ ഒരു മാതൃ​ക​യാ​യി ഉതകുന്നു.

ഈ അന്ത്യനാ​ളു​ക​ളിൽ ക്രിസ്‌തീയ നിഷ്‌പ​ക്ഷർ

10. (എ) യഹോ​വ​യു​ടെ സാക്ഷികൾ ഏതു വേലയിൽ തിര​ക്കോ​ടെ ഏർപ്പെ​ടു​ന്നു, എന്തു​കൊണ്ട്‌? (ബി) അവർ ഏതു കാര്യ​ത്തിൽ നിഷ്‌പ​ക്ഷ​രാണ്‌?

10 ആദിമ ക്രിസ്‌ത്യാ​നി​കളെ അനുക​രി​ച്ചു​കൊണ്ട്‌ ഈ അന്ത്യനാ​ളു​ക​ളിൽ ഏതെങ്കി​ലും സമൂഹം കർശന​മായ നിഷ്‌പക്ഷത പാലി​ച്ചി​ട്ടു​ണ്ടെന്നു ചരി​ത്ര​രേഖ തെളി​യി​ക്കു​ന്നു​വോ? ഉവ്വ്‌, യഹോ​വ​യു​ടെ സാക്ഷികൾ അങ്ങനെ ചെയ്‌തി​രി​ക്കു​ന്നു. ഈ കാലഘ​ട്ട​ത്തി​ലെ​ല്ലാം, നീതി​സ്‌നേ​ഹി​കൾക്കു നിലനിൽക്കുന്ന സമാധാ​ന​വും ഐശ്വ​ര്യ​വും സന്തുഷ്ടി​യും കൈവ​രു​ത്താ​നുള്ള ഏക മാർഗം ദൈവ​രാ​ജ്യ​മാ​ണെന്ന്‌ അവർ പ്രസം​ഗി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. (മത്തായി 24:14) എന്നാൽ, ജനതക​ളു​ടെ ഇടയിലെ വിവാ​ദങ്ങൾ സംബന്ധിച്ച്‌ അവർ കർശന​മായ നിഷ്‌പക്ഷത പാലി​ച്ചി​രി​ക്കു​ന്നു.

11. (എ) സാക്ഷി​ക​ളു​ടെ നിഷ്‌പക്ഷത വൈദി​ക​രു​ടെ നടപടി​കൾക്കു വിരു​ദ്ധ​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ? (ബി) മറ്റുള്ളവർ രാഷ്‌ട്രീ​യ​ത്തിൽ ഉൾപ്പെ​ടു​ന്നതു സംബന്ധിച്ച്‌ യഹോ​വ​യു​ടെ സാക്ഷികൾ എന്തു വീക്ഷണം സ്വീക​രി​ക്കു​ന്നു?

11 ഇതിനു കടകവി​രു​ദ്ധ​മാ​യി, ഈ ലോക​മ​ത​ങ്ങ​ളി​ലെ വൈദി​കർ രാഷ്‌ട്രീയ കാര്യ​ങ്ങ​ളിൽ വളരെ​യ​ധി​കം ഉൾപ്പെ​ടു​ന്നുണ്ട്‌. ചില രാജ്യ​ങ്ങ​ളിൽ, അവർ സ്ഥാനാർഥി​കൾക്ക്‌ അനുകൂ​ല​മാ​യോ പ്രതി​കൂ​ല​മാ​യോ സജീവ​മാ​യി പ്രചാ​രണം നടത്തി​യി​ട്ടുണ്ട്‌. വൈദി​ക​രിൽ ചിലർ രാഷ്‌ട്രീ​യ​സ്ഥാ​നം വഹിക്കുക പോലും ചെയ്യുന്നു. മറ്റു ചിലർ വൈദി​കർ അംഗീ​ക​രി​ക്കുന്ന പരിപാ​ടി​കളെ അനുകൂ​ലി​ക്കാൻ രാഷ്‌ട്രീ​യ​ക്കാ​രു​ടെ​മേൽ സമ്മർദം ചെലു​ത്തി​യി​രി​ക്കു​ന്നു. എന്നാൽ യഹോ​വ​യു​ടെ സാക്ഷികൾ രാഷ്‌ട്രീ​യ​ത്തിൽ ഉൾപ്പെ​ടു​ന്നില്ല. ഒരു രാഷ്‌ട്രീയ പാർട്ടി​യിൽ ചേരു​ന്നതു സംബന്ധി​ച്ചോ രാഷ്‌ട്രീയ സ്ഥാനങ്ങൾ തേടു​ന്നതു സംബന്ധി​ച്ചോ തെര​ഞ്ഞെ​ടു​പ്പു​ക​ളിൽ വോട്ടു ചെയ്യു​ന്നതു സംബന്ധി​ച്ചോ മറ്റുള്ളവർ ചെയ്യു​ന്ന​തിന്‌ അവർ തടസ്സം നിൽക്കു​ന്നു​മില്ല. തന്റെ ശിഷ്യ​ന്മാർ ലോക​ത്തി​ന്റെ ഭാഗമ​ല്ലെന്നു യേശു പറഞ്ഞതു​കൊണ്ട്‌ യഹോ​വ​യു​ടെ സാക്ഷികൾ രാഷ്‌ട്രീയ കാര്യ​ങ്ങ​ളിൽ പങ്കെടു​ക്കു​ന്നില്ല.

12. ഈ ലോക​ത്തി​ലെ മതങ്ങൾ നിഷ്‌പക്ഷത പാലി​ക്കാ​ത്ത​തി​ന്റെ ഫലമെ​ന്താണ്‌?

12 യേശു മുൻകൂ​ട്ടി പറഞ്ഞതു​പോ​ലെ, രാഷ്‌ട്രങ്ങൾ ആവർത്തി​ച്ചു യുദ്ധത്തിൽ ഏർപ്പെ​ട്ടി​ട്ടുണ്ട്‌. രാഷ്‌ട്ര​ങ്ങൾക്കു​ള്ളി​ലെ വിഭാ​ഗ​ങ്ങ​ളും അന്യോ​ന്യം യുദ്ധം ചെയ്‌തി​രി​ക്കു​ന്നു. (മത്തായി 24:3, 6, 7) മതനേ​താ​ക്ക​ന്മാർ മിക്കവാ​റും എല്ലായ്‌പോ​ഴും ഒരു രാഷ്‌ട്രത്തെ അല്ലെങ്കിൽ ഒരു വിഭാ​ഗത്തെ മറ്റൊ​ന്നി​നെ​തി​രാ​യി പിന്താ​ങ്ങി​യി​ട്ടുണ്ട്‌, അതുതന്നെ ചെയ്യാൻ അവർ തങ്ങളുടെ അനുയാ​യി​ക​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ച്ചി​രി​ക്കു​ന്നു. ഫലമോ? ദേശീയ, ഗോത്ര വ്യത്യാ​സ​ങ്ങ​ളു​ടെ പേരിൽ മാത്രം ഒരേ മതത്തിലെ അംഗങ്ങൾ യുദ്ധത്തിൽ അന്യോ​ന്യം കൊല്ലു​ന്നു. ഇതു ദൈവ​ത്തി​ന്റെ ഇഷ്ടത്തിനു വിരു​ദ്ധ​മാണ്‌.—1 യോഹ​ന്നാൻ 3:10-12; 4:8, 20.

13. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ നിഷ്‌പക്ഷത സംബന്ധിച്ച്‌ വസ്‌തു​തകൾ എന്തു പ്രകട​മാ​ക്കു​ന്നു?

13 എന്നിരു​ന്നാ​ലും, യഹോ​വ​യു​ടെ സാക്ഷികൾ എല്ലാ സംഘട്ട​ന​ങ്ങ​ളി​ലും കർശന​മാ​യി നിഷ്‌പ​ക്ഷ​രാ​യി​രു​ന്നി​ട്ടുണ്ട്‌. 1939 നവംബർ 1 ലക്കം വീക്ഷാ​ഗോ​പു​രം (ഇംഗ്ലീഷ്‌) ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “കർത്താ​വി​ന്റെ പക്ഷത്തുള്ള എല്ലാവ​രും യുദ്ധം ചെയ്യുന്ന രാഷ്‌ട്ര​ങ്ങ​ളു​ടെ കാര്യ​ത്തിൽ നിഷ്‌പ​ക്ഷ​രാ​യി​രി​ക്കും.” എല്ലാ രാഷ്‌ട്ര​ങ്ങ​ളി​ലും എല്ലാ സാഹച​ര്യ​ങ്ങ​ളി​ലു​മുള്ള യഹോ​വ​യു​ടെ സാക്ഷികൾ ഈ നിലപാ​ടിൽ ഉറച്ചു​നിൽക്കു​ന്ന​തിൽ തുടരു​ന്നു. തങ്ങളുടെ സാർവ​ദേ​ശീയ സാഹോ​ദ​ര്യ​ത്തെ തകർക്കാൻ അവർ ലോക​ത്തി​ലെ ഭിന്നിച്ച രാഷ്‌ട്രീ​യ​ത്തെ​യും യുദ്ധങ്ങ​ളെ​യും അനുവ​ദി​ക്കു​ന്നില്ല. അവർ “തങ്ങളുടെ വാളു​കളെ കൊഴു​ക്ക​ളാ​യും കുന്തങ്ങളെ വാക്കത്തി​ക​ളാ​യും അടിച്ചു”തീർക്കു​ന്നു. നിഷ്‌പ​ക്ഷ​രാ​യ​തി​നാൽ അവർ മേലാൽ യുദ്ധം അഭ്യസി​ക്കു​ന്നില്ല.—യെശയ്യാ​വു 2:3, 4; 2 കൊരി​ന്ത്യർ 10:3, 4.

14. ലോക​ത്തിൽനി​ന്നു വേറിട്ടു നിൽക്കു​ന്ന​തി​നാൽ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ എന്ത്‌ അനുഭ​വി​ക്കേ​ണ്ടി​വ​ന്നി​രി​ക്കു​ന്നു?

14 അവരുടെ നിഷ്‌പ​ക്ഷ​ത​യു​ടെ ഒരു ഫലം എന്താണ്‌? ‘നിങ്ങൾ ലോക​ത്തി​ന്റെ ഭാഗമ​ല്ലാ​ത്ത​തി​നാൽ ലോകം നിങ്ങളെ വെറു​ക്കു​ന്നു’ എന്ന്‌ യേശു പറഞ്ഞു. (യോഹ​ന്നാൻ 15:19, NW) ദൈവ​ദാ​സ​ന്മാർ ആയിരി​ക്കു​ന്ന​തി​നാൽ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ അനേകർ തടവി​ലാ​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾക്കു സംഭവി​ച്ച​തി​നു സമാന​മാ​യി, ചിലർ ദണ്ഡിപ്പി​ക്ക​പ്പെട്ടു, കൊല്ല​പ്പെ​ടു​ക​പോ​ലും ചെയ്‌തു. ലോക​ത്തി​ന്റെ ഭാഗമ​ല്ലാത്ത യഹോ​വ​യു​ടെ ദാസന്മാ​രെ ഈ “ലോക​ത്തി​ന്റെ ദൈവ”മായ സാത്താൻ എതിർക്കു​ന്ന​തി​നാ​ലാണ്‌ ഇതു സംഭവി​ക്കു​ന്നത്‌.—2 കൊരി​ന്ത്യർ 4:4; വെളി​പ്പാ​ടു 12:12.

15. (എ) സകല രാഷ്‌ട്ര​ങ്ങ​ളും എന്തി​ലേക്കു നീങ്ങുന്നു, എന്ത്‌ ഒഴിവാ​ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ ശ്രദ്ധാ​ലു​ക്ക​ളാണ്‌? (ബി) ലോക​ത്തിൽനി​ന്നു വേറിട്ടു നിൽക്കു​ന്നത്‌ ഇത്ര ഗൗരവ​മായ ഒരു സംഗതി ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

15 തങ്ങൾ ലോക​ത്തി​ന്റെ ഭാഗമ​ല്ലാ​ത്ത​തിൽ യഹോ​വ​യു​ടെ ദാസന്മാർ സന്തുഷ്ട​രാണ്‌. കാരണം അതിന്റെ സകല രാഷ്‌ട്ര​ങ്ങ​ളും അർമ​ഗെ​ദോ​നി​ലെ അവരുടെ അവസാ​ന​ത്തി​ലേക്കു നീങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. (ദാനീ​യേൽ 2:44; വെളി​പ്പാ​ടു 16:14, 16; 19:11-21) നാം ലോക​ത്തിൽനി​ന്നു വേറിട്ടു നിൽക്കു​ന്ന​തി​നാൽ ആ ഭവിഷ്യത്ത്‌ നമുക്ക്‌ ഒഴിവാ​ക്കാ​നാ​കും. ഭൂവ്യാ​പ​ക​മാ​യി ഏകീകൃ​ത​രായ ഒരു ജനമെന്ന നിലയിൽ നമ്മൾ ദൈവ​ത്തി​ന്റെ സ്വർഗീയ രാജ്യ​ത്തോ​ടു കൂറു​ള്ള​വ​രാണ്‌. ലോക​ത്തി​ന്റെ ഭാഗമ​ല്ലാ​ത്ത​തി​നാൽ നാം അതിന്റെ പരിഹാ​സ​ത്തി​നും പീഡന​ത്തി​നും വിധേ​യ​രാ​കു​ന്നു​വെ​ന്നതു സത്യം. എന്നാൽ വളരെ പെട്ടെ​ന്നു​തന്നെ അതിന്‌ അറുതി​വ​രും, കാരണം സാത്താന്റെ കീഴി​ലുള്ള ഇപ്പോ​ഴത്തെ ദുഷ്ട​ലോ​കം എന്നേക്കു​മാ​യി നശിപ്പി​ക്ക​പ്പെ​ടും. നേരെ മറിച്ച്‌, യഹോ​വയെ സേവി​ക്കു​ന്നവർ ദൈവ​രാ​ജ്യ​ത്തിൻ കീഴിലെ നീതി​യുള്ള പുതിയ ലോക​ത്തിൽ എന്നേക്കും ജീവി​ക്കും.—2 പത്രൊസ്‌ 3:10-13; 1 യോഹ​ന്നാൻ 2:15-17.

പുനരവലോകന ചർച്ച

• “ലോക​ത്തി​ന്റെ ഭാഗമ”ല്ലാതി​രി​ക്കു​ന്ന​തിൽ എന്ത്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു​വെന്ന്‌ യേശു എങ്ങനെ പ്രകട​മാ​ക്കി?

• (എ) ലോക​ത്തി​ന്റെ ആത്മാവ്‌, (ബി) ലൗകിക ഭരണാ​ധി​കാ​രി​കൾ, (സി) നികുതി കൊടു​ക്കൽ എന്നിവ സംബന്ധിച്ച്‌ ആദിമ ക്രിസ്‌ത്യാ​നി​കൾക്ക്‌ എന്തു മനോ​ഭാ​വം ഉണ്ടായി​രു​ന്നു?

• ആധുനിക കാലത്ത്‌ യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ ക്രിസ്‌തീയ നിഷ്‌പ​ക്ഷ​ത​യു​ടെ തെളിവു നൽകി​യി​രി​ക്കു​ന്നത്‌ ഏതു വിധങ്ങ​ളിൽ?

[അധ്യയന ചോദ്യ​ങ്ങൾ]

[165-ാം പേജിലെ ചിത്രം]

താനും തന്റെ അനുഗാ​മി​ക​ളും “ലോക​ത്തി​ന്റെ ഭാഗമല്ല” എന്ന്‌ യേശു വ്യക്തമാ​ക്കി