വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ഒന്നാമതു രാജ്യം അന്വേഷിച്ചുകൊണ്ടേയിരിക്കുക’

‘ഒന്നാമതു രാജ്യം അന്വേഷിച്ചുകൊണ്ടേയിരിക്കുക’

അധ്യായം പതി​നൊന്ന്‌

‘ഒന്നാമതു രാജ്യം അന്വേ​ഷി​ച്ചു​കൊ​ണ്ടേ​യി​രി​ക്കുക’

1. (എ) ഒന്നാമതു രാജ്യം അന്വേ​ഷി​ക്കാൻ യേശു തന്റെ ശ്രോ​താ​ക്കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌ എന്തു​കൊണ്ട്‌? (ബി) നാം നമ്മോ​ടു​തന്നെ ഏതു ചോദ്യം ചോദി​ക്കണം?

 യേശു 1,900-ത്തിലധി​കം വർഷം മുമ്പ്‌, ഗലീല​യിൽ നടത്തിയ ഒരു പ്രസം​ഗ​ത്തിൽ തന്റെ ശ്രോ​താ​ക്കളെ ഇപ്രകാ​രം പ്രോ​ത്സാ​ഹി​പ്പി​ച്ചു: “ഒന്നാമതു രാജ്യ​വും [ദൈവ​ത്തി​ന്റെ] നീതി​യും അന്വേ​ഷി​ച്ചു​കൊ​ണ്ടേ​യി​രി​ക്കുക.” എന്നാൽ അതു വളരെ അടിയ​ന്തി​ര​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌? നൂറ്റാ​ണ്ടു​കൾ കഴിഞ്ഞല്ലേ ക്രിസ്‌തു​വി​നു രാജ്യാ​ധി​കാ​രം ലഭിക്കു​മാ​യി​രു​ന്നു​ള്ളൂ? അതേ, പക്ഷേ യഹോവ തന്റെ പരമാ​ധി​കാ​ര​ത്തി​ന്റെ ഔചി​ത്യം സംസ്ഥാ​പി​ക്കു​ന്ന​തും ഭൂമിയെ സംബന്ധിച്ച തന്റെ മഹത്തായ ഉദ്ദേശ്യം നിറ​വേ​റ്റു​ന്ന​തും മിശി​ഹൈക രാജ്യം മുഖേന ആയിരി​ക്കു​മാ​യി​രു​ന്നു. ആ കാര്യ​ങ്ങ​ളു​ടെ പ്രാധാ​ന്യം യഥാർഥ​മാ​യും മനസ്സി​ലാ​ക്കുന്ന ഏതൊ​രാ​ളും തന്റെ ജീവി​ത​ത്തിൽ രാജ്യ​ത്തി​നു പ്രഥമ സ്ഥാനം കൊടു​ക്കു​മാ​യി​രു​ന്നു. ഒന്നാം നൂറ്റാ​ണ്ടിൽ അതു സത്യമാ​യി​രു​ന്നെ​ങ്കിൽ, ക്രിസ്‌തു രാജാ​വാ​യി സിംഹാ​സ​ന​സ്ഥ​നാ​യി​രി​ക്കുന്ന ഇക്കാലത്ത്‌ അത്‌ എത്രയ​ധി​കം സത്യമാ​യി​രി​ക്കും! അതു​കൊണ്ട്‌ ചോദ്യം ഇതാണ്‌, ഞാൻ ഒന്നാമതു ദൈവ​രാ​ജ്യം അന്വേ​ഷി​ക്കു​ന്നു​വെന്ന്‌ എന്റെ ജീവി​ത​രീ​തി തെളി​യി​ക്കു​ന്നു​വോ?—മത്തായി 6:33, NW.

2. ആളുകൾ പൊതു​വേ ഏതു കാര്യ​ങ്ങ​ളിൽ മുഴു​കി​യി​രി​ക്കു​ന്നു?

2 ഇന്നു ലോക​മെ​മ്പാ​ടു​മുള്ള ദശലക്ഷ​ക്ക​ണ​ക്കി​നാ​ളു​കൾ ഒന്നാമതു രാജ്യം അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. തങ്ങളെ​ത്തന്നെ യഹോ​വ​യ്‌ക്കു സമർപ്പി​ച്ചി​രി​ക്കുന്ന അവർ അവന്റെ ഇഷ്ടം ചെയ്യു​ന്ന​തി​നെ കേന്ദ്രീ​ക​രി​ച്ചു ജീവിതം നയിച്ചു​കൊണ്ട്‌ രാജ്യ​ഭ​ര​ണ​ത്തി​നുള്ള തങ്ങളുടെ പിന്തുണ പ്രകട​മാ​ക്കു​ന്നു. മറിച്ച്‌, മനുഷ്യ​വർഗ​ത്തിൽ ബഹുഭൂ​രി​പക്ഷം പേരും ലൗകിക കാര്യങ്ങൾ അന്വേ​ഷി​ക്കു​ന്ന​തിൽ മുഴു​കി​യി​രി​ക്കു​ന്നു. ചിലർ പണവും സ്വത്തു​ക്ക​ളും പണം കൊടു​ത്തു വാങ്ങാൻ കഴിയുന്ന ഉല്ലാസ​ങ്ങ​ളും തേടുന്നു. മറ്റു ചിലരാ​കട്ടെ തങ്ങളുടെ തൊഴിൽ മെച്ച​പ്പെ​ടു​ത്താ​നുള്ള തത്രപ്പാ​ടി​ലാണ്‌. അവരുടെ ജീവി​ത​രീ​തി സ്വന്ത കാര്യ​ങ്ങ​ളി​ലും ഭൗതിക വസ്‌തു​ക്ക​ളി​ലും ഉല്ലാസ​ങ്ങ​ളി​ലു​മുള്ള ആസക്തിയെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു. ഇനി, ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നെ​ങ്കിൽത്തന്നെ അവർ അവനു ജീവി​ത​ത്തിൽ രണ്ടാം സ്ഥാനമേ കൽപ്പി​ച്ചി​ട്ടു​ള്ളൂ.—മത്തായി 6:31, 32.

3. (എ) ഏതുതരം നിക്ഷേ​പങ്ങൾ തേടാ​നാണ്‌ യേശു ശിഷ്യ​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌, എന്തു​കൊണ്ട്‌? (ബി) ഭൗതിക കാര്യങ്ങൾ സംബന്ധിച്ച്‌ അമിത​മാ​യി ഉത്‌ക​ണ്‌ഠ​പ്പെ​ടേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

3 എന്നിരു​ന്നാ​ലും, യേശു തന്റെ ശിഷ്യ​ന്മാർക്ക്‌ ഈ ബുദ്ധി​യു​പ​ദേശം കൊടു​ത്തു: “ഈ ഭൂമി​യിൽ നിങ്ങൾ നിക്ഷേപം സ്വരൂ​പി​ക്ക​രു​തു,” കാരണം അങ്ങനെ​യുള്ള സ്വത്തുക്കൾ എന്നേക്കും നിലനിൽക്കു​ന്നില്ല. മറിച്ച്‌, യഹോ​വയെ സേവി​ച്ചു​കൊണ്ട്‌ ‘സ്വർഗ്ഗ​ത്തിൽ നിക്ഷേപം സ്വരൂ​പി​ക്കാൻ’ അവൻ പറഞ്ഞു. ദൈ​വേഷ്ടം ചെയ്യു​ന്ന​തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ക​യും ഊർജം ചെലവി​ടു​ക​യും ചെയ്‌തു​കൊണ്ട്‌ തങ്ങളുടെ കണ്ണ്‌ ‘ലളിത​മാ​ക്കി’ (NW) സൂക്ഷി​ക്കാൻ അവൻ തന്റെ അനുഗാ​മി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. “നിങ്ങൾക്കു ദൈവ​ത്തെ​യും മാമോ​നെ​യും [“ധനത്തെ​യും,” ന്യൂ ഇൻഡ്യാ ബൈബിൾ ഭാഷാ​ന്തരം] സേവി​പ്പാൻ കഴിക​യില്ല” എന്ന്‌ അവൻ അവരോ​ടു പറഞ്ഞു. എന്നാൽ ഭക്ഷണം, വസ്‌ത്രം, പാർപ്പി​ടം എന്നിങ്ങ​നെ​യുള്ള ഭൗതി​കാ​വ​ശ്യ​ങ്ങൾ സംബന്ധി​ച്ചെന്ത്‌? ‘വിചാ​ര​പ്പെ​ട​രുത്‌’ എന്ന്‌ യേശു ബുദ്ധി​യു​പ​ദേ​ശി​ച്ചു. അവൻ പക്ഷിക​ളി​ലേക്ക്‌ അവരുടെ ശ്രദ്ധ ക്ഷണിച്ചു—ദൈവം അവയെ പോറ്റു​ന്നു. പുഷ്‌പ​ങ്ങ​ളിൽ നിന്ന്‌ ഒരു പാഠം പഠിക്കാൻ യേശു തന്റെ അനുഗാ​മി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു—ദൈവം അവയെ ഉടുപ്പി​ക്കു​ന്നു. യഹോ​വ​യു​ടെ ബുദ്ധി​ശ​ക്തി​യുള്ള മനുഷ്യ​ദാ​സ​ന്മാർ ഇവയിൽ ഏതി​നെ​ക്കാ​ളും വിലയു​ള്ള​വ​രല്ലേ? “അപ്പോൾ, ഒന്നാമതു രാജ്യ​വും അവന്റെ നീതി​യും അന്വേ​ഷി​ച്ചു​കൊ​ണ്ടേ​യി​രി​ക്കുക,” (NW) യേശു പറഞ്ഞു. ‘അതോ​ടു​കൂ​ടെ ഇതൊ​ക്കെ​യും [അഥവാ ഈ ആവശ്യ വസ്‌തു​ക്ക​ളൊ​ക്കെ​യും] നിങ്ങൾക്കു കിട്ടും.’ (മത്തായി 6:19-34) നിങ്ങൾ അതു വിശ്വ​സി​ക്കു​ന്നു​വോ? നിങ്ങളു​ടെ പ്രവൃ​ത്തി​കൾ അതു പ്രകട​മാ​ക്കു​ന്നു​വോ?

രാജ്യ​സ​ത്യം ഞെരു​ങ്ങി​പ്പോ​കാൻ അനുവ​ദി​ക്ക​രുത്‌

4. ഒരാൾ ഭൗതിക വസ്‌തു​ക്കൾക്ക്‌ അമിത പ്രാധാ​ന്യം കൊടു​ക്കു​ന്നെ​ങ്കിൽ, പരിണ​ത​ഫലം എന്തായി​രി​ക്കും?

4 തന്റെയും കുടും​ബ​ത്തി​ന്റെ​യും ഭൗതി​കാ​വ​ശ്യ​ങ്ങൾ തൃപ്‌തി​പ്പെ​ടു​ത്തു​ന്ന​തിൽ ഒരുവൻ താത്‌പ​ര്യ​മെ​ടു​ക്കു​ന്നത്‌ ഉചിത​മാണ്‌. എന്നിരു​ന്നാ​ലും, ഒരാൾ ഭൗതിക വസ്‌തു​ക്ക​ളിൽ അമിത തത്‌പ​ര​നാ​ണെ​ങ്കിൽ, ഫലം വിപത്‌ക​ര​മാ​യേ​ക്കാം. അയാൾ രാജ്യ​ത്തിൽ വിശ്വ​സി​ക്കു​ന്ന​താ​യി അവകാ​ശ​പ്പെ​ട്ടേ​ക്കാ​മെ​ങ്കി​ലും, തന്റെ ഹൃദയ​ത്തിൽ മറ്റു കാര്യ​ങ്ങൾക്കു പ്രഥമ സ്ഥാനം കൊടു​ക്കു​ന്നെ​ങ്കിൽ രാജ്യ​സ​ത്യം ഞെരു​ങ്ങി​പ്പോ​കും. (മത്തായി 13:18-22) ദൃഷ്ടാ​ന്ത​ത്തിന്‌, ഒരു സന്ദർഭ​ത്തിൽ ധനിക​നായ ഒരു യുവഭ​ര​ണാ​ധി​കാ​രി “നിത്യ​ജീ​വനെ അവകാശം ആക്കുവാൻ ഞാൻ എന്തു ചെയ്യേണം?” എന്ന്‌ യേശു​വി​നോ​ടു ചോദി​ച്ചു. അയാൾ ഒരു സന്മാർഗ​ജീ​വി​തം നയിക്കു​ക​യും മറ്റുള്ള​വ​രോ​ടു നന്നായി പെരു​മാ​റു​ക​യും ചെയ്‌തി​രു​ന്നു, എന്നാൽ അയാൾക്കു തന്റെ ഭൗതിക സ്വത്തു​ക്ക​ളോട്‌ അമിത​മായ പ്രിയം ഉണ്ടായി​രു​ന്നു. ക്രിസ്‌തു​വി​ന്റെ ഒരു അനുഗാ​മി ആയിത്തീ​രു​ന്ന​തിന്‌ അവ ത്യജി​ക്കാൻ അയാൾക്കു കഴിഞ്ഞില്ല. അങ്ങനെ സ്വർഗീയ രാജ്യ​ത്തിൽ ക്രിസ്‌തു​വി​നോ​ടു​കൂ​ടെ ആയിരി​ക്കു​ന്ന​തി​ലേക്കു നയിക്കു​മാ​യി​രുന്ന അവസരം അയാൾക്കു കൈവി​ട്ടു​പോ​യി. “സമ്പത്തു​ള്ളവർ ദൈവ​രാ​ജ്യ​ത്തിൽ കടക്കു​ന്നതു എത്ര പ്രയാസം” എന്ന്‌ ആ സന്ദർഭ​ത്തിൽ യേശു പറഞ്ഞു.—മർക്കൊസ്‌ 10:17-23.

5. (എ) ഏതു കാര്യ​ങ്ങൾകൊ​ണ്ടു തൃപ്‌തി​പ്പെ​ടാ​നാ​ണു പൗലൊസ്‌ തിമൊ​ഥെ​യൊ​സി​നെ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌, എന്തു​കൊണ്ട്‌? (ബി) സാത്താൻ “ദ്രവ്യാ​ഗ്രഹ”ത്തെ നാശക​ര​മായ ഒരു കെണി​യാ​യി ഉപയോ​ഗി​ക്കു​ന്നത്‌ എങ്ങനെ?

5 വർഷങ്ങൾക്കു​ശേഷം, സമ്പദ്‌സ​മൃ​ദ്ധ​മായ ഒരു വ്യാപാ​ര​കേ​ന്ദ്ര​മായ എഫെ​സൊ​സി​ലാ​യി​രുന്ന തിമൊ​ഥെ​യൊ​സിന്‌ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ എഴുതി: “ഇഹലോ​ക​ത്തി​ലേക്കു നാം ഒന്നും കൊണ്ടു​വ​ന്നി​ട്ടില്ല; ഇവി​ടെ​നി​ന്നു യാതൊ​ന്നും കൊണ്ടു​പോ​കു​വാൻ കഴിയു​ന്ന​തു​മല്ല. ഉണ്മാനും ഉടുപ്പാ​നും ഉണ്ടെങ്കിൽ മതി എന്നു നാം വിചാ​രിക്ക.” തനിക്കും തന്റെ കുടും​ബ​ത്തി​നും ‘ഉണ്മാനും ഉടുപ്പാ​നും’ ഉണ്ടായി​രി​ക്കു​ന്ന​തിന്‌ ഒരുവൻ പണി​യെ​ടു​ക്കു​ന്നത്‌ ഉചിത​മാണ്‌. എന്നാൽ പൗലൊസ്‌ ഇങ്ങനെ മുന്നറി​യി​പ്പു നൽകി: “ധനിക​ന്മാ​രാ​കു​വാൻ ആഗ്രഹി​ക്കു​ന്നവർ പരീക്ഷ​യി​ലും കണിയി​ലും കുടു​ങ്ങു​ക​യും മനുഷ്യർ സംഹാ​ര​നാ​ശ​ങ്ങ​ളിൽ മുങ്ങി​പ്പോ​കു​വാൻ ഇടവരുന്ന മൌഢ്യ​വും ദോഷ​ക​ര​വു​മായ പല മോഹ​ങ്ങൾക്കും ഇരയാ​യി​ത്തീ​രു​ക​യും ചെയ്യുന്നു.” സാത്താൻ സൂത്ര​ശാ​ലി​യാണ്‌. ആദ്യം അവൻ ഒരാളെ ചെറിയ വിധങ്ങ​ളിൽ പ്രലോ​ഭി​പ്പി​ച്ചേ​ക്കാം. അതിനെ തുടർന്നു കൂടിയ സമ്മർദം ഉണ്ടാ​യേ​ക്കാം—അത്‌ ഒരുപക്ഷേ ഒരു സ്ഥാനക്ക​യ​റ്റ​ത്തി​നുള്ള അവസര​മാ​യി​രി​ക്കാം, അല്ലെങ്കിൽ മുമ്പ്‌ ആത്മീയ കാര്യ​ങ്ങൾക്കു മാറ്റി​വെ​ച്ചി​രുന്ന സമയം വിനി​യോ​ഗി​ക്കേ​ണ്ടി​വ​രുന്ന, കൂടുതൽ ശമ്പളം ലഭിക്കുന്ന ജോലി​ക്കുള്ള സാധ്യത ആയിരി​ക്കാം. നാം ജാഗരൂ​ക​ര​ല്ലെ​ങ്കിൽ “ദ്രവ്യാ​ഗ്രഹം” പ്രാധാ​ന്യ​മേ​റിയ രാജ്യ​താ​ത്‌പ​ര്യ​ങ്ങളെ ഞെരു​ക്കി​ക്ക​ള​ഞ്ഞേ​ക്കാം. അതേക്കു​റിച്ച്‌ പൗലൊസ്‌ ഇങ്ങനെ പറയുന്നു: “ഇതു ചിലർ കാംക്ഷി​ച്ചി​ട്ടു വിശ്വാ​സം വിട്ടു​ഴന്നു ബഹുദുഃ​ഖ​ങ്ങൾക്കു അധീന​രാ​യി​ത്തീർന്നി​രി​ക്കു​ന്നു.”—1 തിമൊ​ഥെ​യൊസ്‌ 6:7-10.

6. (എ) ഭൗതി​കാ​സ​ക്തി​യു​ടെ കെണി​യിൽ വീഴാ​തി​രി​ക്കാൻ നാം എന്തു ചെയ്യണം? (ബി) ലോക​ത്തി​ന്റെ സാമ്പത്തിക സ്ഥിതി കണക്കി​ലെ​ടു​ക്കു​മ്പോൾ പോലും നമുക്ക്‌ എന്ത്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും?

6 തന്റെ ക്രിസ്‌തീയ സഹോ​ദ​ര​നായ തിമൊ​ഥെ​യൊ​സി​നോ​ടുള്ള ആത്മാർഥ സ്‌നേ​ഹ​ത്തോ​ടെ, പൗലൊസ്‌ അവനെ ഇങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ച്ചു: “അതു വിട്ടോ​ടി . . . വിശ്വാ​സ​ത്തി​ന്റെ നല്ല പോർ പൊരു​തുക.” (1 തിമൊ​ഥെ​യൊസ്‌ 6:11, 12) ചുറ്റു​മുള്ള ലോക​ത്തി​ന്റെ ഭൗതി​കാ​സക്ത ജീവി​ത​രീ​തി​യാൽ സ്വാധീ​നി​ക്ക​പ്പെ​ടാ​തി​രി​ക്കാൻ നാം ആത്മാർഥ​മാ​യി ശ്രമി​ക്കേ​ണ്ട​തുണ്ട്‌. എന്നാൽ നാം നമ്മുടെ വിശ്വാ​സ​ത്തി​നു ചേർച്ച​യിൽ പ്രയത്‌നി​ക്കു​ന്നെ​ങ്കിൽ യഹോവ നമ്മെ ഒരിക്ക​ലും ഉപേക്ഷി​ക്ക​യില്ല. വിലക്ക​യ​റ്റ​വും പരക്കെ​യുള്ള തൊഴി​ലി​ല്ലാ​യ്‌മ​യും ഒക്കെ ഉണ്ടെങ്കി​ലും നമ്മുടെ യഥാർഥ ആവശ്യങ്ങൾ നിവർത്തി​ക്ക​പ്പെ​ടു​ന്നു​വെന്ന്‌ അവൻ ഉറപ്പു​വ​രു​ത്തും. പൗലൊസ്‌ എഴുതി: ‘നിങ്ങളു​ടെ നടപ്പു ദ്രവ്യാ​ഗ്ര​ഹ​മി​ല്ലാ​ത്ത​താ​യി​രി​ക്കട്ടെ; ഉള്ളതു​കൊ​ണ്ടു തൃപ്‌തി​പ്പെ​ടു​വിൻ; “ഞാൻ നിന്നെ ഒരുനാ​ളും കൈ വിടു​ക​യില്ല, ഉപേക്ഷി​ക്ക​യു​മില്ല” എന്നു അവൻ തന്നേ അരുളി​ച്ചെ​യ്‌തി​രി​ക്കു​ന്നു​വ​ല്ലോ. ആകയാൽ “കർത്താവു എനിക്കു തുണ; ഞാൻ പേടി​ക്ക​യില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും” എന്നു നമുക്കു ധൈര്യ​ത്തോ​ടെ പറയാം.’ (എബ്രായർ 13:5, 6) ദാവീദ്‌ രാജാവ്‌ ഇങ്ങനെ എഴുതി: “ഞാൻ ബാലനാ​യി​രു​ന്നു, വൃദ്ധനാ​യി​ത്തീർന്നു; നീതി​മാൻ തുണയി​ല്ലാ​തി​രി​ക്കു​ന്ന​തും അവന്റെ സന്തതി ആഹാരം ഇരക്കു​ന്ന​തും ഞാൻ കണ്ടിട്ടില്ല.”—സങ്കീർത്തനം 37:25.

ആദിമ ക്രിസ്‌ത്യാ​നി​കൾ മാതൃക വെക്കുന്നു

7. പ്രസംഗം സംബന്ധിച്ച ഏതു നിർദേ​ശങ്ങൾ യേശു തന്റെ ശിഷ്യ​ന്മാർക്കു നൽകി, ഇവ ഉചിത​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

7 യേശു തന്റെ അപ്പൊ​സ്‌ത​ല​ന്മാർക്കു തക്ക പരിശീ​ലനം കൊടു​ത്ത​ശേഷം സുവാർത്ത പ്രസം​ഗി​ക്കാ​നും “സ്വർഗ്ഗ​രാ​ജ്യം സമീപി​ച്ചി​രി​ക്കു​ന്നു” എന്നു ഘോഷി​ക്കാ​നും അവരെ ഇസ്രാ​യേ​ലി​ലേക്ക്‌ അയച്ചു. അത്‌ എത്ര പുളക​പ്ര​ദ​മായ സന്ദേശ​മാ​യി​രു​ന്നു! മിശി​ഹൈക രാജാ​വായ യേശു​ക്രി​സ്‌തു അവരുടെ മധ്യേ ഉണ്ടായി​രു​ന്നു. അപ്പൊ​സ്‌ത​ല​ന്മാർ ദൈവ​സേ​വ​ന​ത്തി​നു തങ്ങളെ​ത്തന്നെ അർപ്പി​ച്ച​തി​നാൽ ദൈവം അവർക്കാ​യി കരുതു​മെന്ന വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കാൻ യേശു അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. അതു​കൊണ്ട്‌ അവൻ ഇങ്ങനെ പറഞ്ഞു: “വഴിക്കു വടിയും പൊക്ക​ണ​വും അപ്പവും പണവും ഒന്നും എടുക്ക​രു​തു; രണ്ടു ഉടുപ്പും അരുതു. നിങ്ങൾ ഏതു വീട്ടിൽ എങ്കിലും ചെന്നാൽ അവിടം വിട്ടു​പോ​കും​വരെ അവി​ടെ​ത്തന്നേ പാർപ്പിൻ.” (മത്തായി 10:5-10; ലൂക്കൊസ്‌ 9:1-6) അവരുടെ ആവശ്യങ്ങൾ സഹ ഇസ്രാ​യേ​ല്യർ നിറ​വേ​റ്റു​മെന്ന്‌ യഹോവ ഉറപ്പു​വ​രു​ത്തു​മാ​യി​രു​ന്നു, ഇസ്രാ​യേ​ല്യർക്കു പൊതു​വേ അപരി​ചി​ത​രോട്‌ ആതിഥ്യം കാണി​ക്കുന്ന പതിവു​ണ്ടാ​യി​രു​ന്നു.

8. (എ) തന്റെ മരണത്തി​നു തൊട്ടു​മുമ്പ്‌, യേശു പ്രസം​ഗ​വേല സംബന്ധിച്ച്‌ പുതിയ നിർദേ​ശങ്ങൾ നൽകി​യത്‌ എന്തു​കൊണ്ട്‌? (ബി) അപ്പോ​ഴും യേശു​വി​ന്റെ അനുഗാ​മി​ക​ളു​ടെ ജീവി​ത​ത്തിൽ പ്രഥമ സ്ഥാനം എന്തിന്‌ ആയിരി​ക്ക​ണ​മാ​യി​രു​ന്നു?

8 പിന്നീട്‌ തന്റെ മരണത്തി​നു തൊട്ടു​മുമ്പ്‌, മാറ്റംവന്ന സാഹച​ര്യ​ങ്ങ​ളിൻ കീഴി​ലാ​യി​രി​ക്കും ഭാവി​യിൽ തന്റെ അപ്പൊ​സ്‌ത​ല​ന്മാർക്കു പ്രവർത്തി​ക്കേണ്ടി വരിക എന്ന്‌ യേശു അവർക്കു മുന്നറി​യി​പ്പു നൽകി. അവരുടെ പ്രവർത്ത​ന​ത്തോ​ടുള്ള ഔദ്യോ​ഗിക എതിർപ്പി​ന്റെ ഫലമായി ഇസ്രാ​യേ​ലിൽ അവർക്ക്‌ അത്ര എളുപ്പ​ത്തിൽ ആതിഥ്യം ലഭിക്കു​മാ​യി​രു​ന്നില്ല. കൂടാതെ, അവർ താമസി​യാ​തെ രാജ്യ​സ​ന്ദേശം വിജാ​തീയ ദേശങ്ങ​ളി​ലേക്ക്‌ എത്തിക്കു​മാ​യി​രു​ന്നു. അപ്പോൾ അവർ “മടിശ്ശീല”യും “പൊക്കണ”വും എടുക്ക​ണ​മാ​യി​രു​ന്നു. എന്നിരു​ന്നാ​ലും, അവർക്കാ​വ​ശ്യ​മായ ആഹാര​വും വസ്‌ത്ര​വും നേടാ​നുള്ള അവരുടെ ശ്രമങ്ങളെ യഹോവ അനു​ഗ്ര​ഹി​ക്കു​മെന്ന വിശ്വാ​സ​ത്തോ​ടെ അവർ ഒന്നാമതു യഹോ​വ​യു​ടെ രാജ്യ​വും അവന്റെ നീതി​യും അന്വേ​ഷി​ച്ചു​കൊ​ണ്ടേ​യി​രി​ക്ക​ണ​മാ​യി​രു​ന്നു.—ലൂക്കൊസ്‌ 22:35-37.

9. തന്റെ ഭൗതിക ആവശ്യ​ങ്ങൾക്കാ​യി കരുത​വേ​തന്നെ പൗലൊസ്‌ ജീവി​ത​ത്തിൽ രാജ്യം ഒന്നാമതു വെച്ചത്‌ എങ്ങനെ, ഈ വിഷയം സംബന്ധിച്ച്‌ അവൻ എന്തു ബുദ്ധി​യു​പ​ദേശം നൽകി?

9 യേശു​വി​ന്റെ ബുദ്ധി​യു​പ​ദേശം ബാധക​മാ​ക്കു​ന്ന​തിൽ നല്ല മാതൃക വെച്ച ഒരുവ​നാ​യി​രു​ന്നു പൗലൊസ്‌ അപ്പൊ​സ്‌തലൻ. അവൻ ജീവി​ത​ത്തിൽ ശുശ്രൂ​ഷ​യ്‌ക്കു പ്രമുഖ സ്ഥാനം കൊടു​ത്തു. (പ്രവൃ​ത്തി​കൾ 20:24, 25) ഏതെങ്കി​ലും പ്രദേ​ശത്തു പ്രസം​ഗി​ക്കാൻ ചെല്ലു​മ്പോൾ തന്റെ ഭൗതിക ആവശ്യങ്ങൾ അവൻ സ്വന്തമാ​യി നടത്തു​മാ​യി​രു​ന്നു, അതിനാ​യി ചില​പ്പോൾ അവൻ കൂടാ​ര​പ്പണി പോലും ചെയ്‌തു. മറ്റുള്ളവർ തന്നെ പരിപാ​ലി​ക്കാൻ അവൻ പ്രതീ​ക്ഷി​ച്ചില്ല. (പ്രവൃ​ത്തി​കൾ 18:1-4; 1 തെസ്സ​ലൊ​നീ​ക്യർ 2:9) എന്നിരു​ന്നാ​ലും, മറ്റുള്ളവർ ആതിഥ്യ​വും ദാനങ്ങ​ളും നൽകി തങ്ങളുടെ സ്‌നേഹം പ്രകട​മാ​ക്കി​യ​പ്പോൾ അവൻ അവ സ്വീക​രി​ച്ചു. (പ്രവൃ​ത്തി​കൾ 16:15, 34; ഫിലി​പ്പി​യർ 4:15-17) പ്രസം​ഗ​വേ​ല​യിൽ ഏർപ്പെ​ടാ​നാ​യി കുടുംബ ഉത്തരവാ​ദി​ത്വ​ങ്ങൾ അവഗണി​ക്ക​രുത്‌, മറിച്ച്‌ അവ രണ്ടും സമനി​ല​യിൽ കൊണ്ടു​പോ​കണം എന്ന്‌ പൗലൊസ്‌ ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. അധ്വാ​നി​ക്കാ​നും തങ്ങളുടെ കുടും​ബ​ങ്ങളെ സ്‌നേ​ഹി​ക്കാ​നും വസ്‌തു​വ​കകൾ മറ്റുള്ള​വ​രു​മാ​യി പങ്കിടാ​നും അവൻ അവരെ ബുദ്ധി​യു​പ​ദേ​ശി​ച്ചു. (എഫെസ്യർ 4:28; 2 തെസ്സ​ലൊ​നീ​ക്യർ 3:7-12) ഭൗതിക സ്വത്തു​ക്ക​ളി​ലല്ല, മറിച്ച്‌ ദൈവ​ത്തിൽ വിശ്വാ​സ​മർപ്പി​ക്കാ​നും കൂടുതൽ പ്രാധാ​ന്യ​മുള്ള സംഗതി​കൾ എന്താ​ണെന്നു തങ്ങൾക്ക്‌ അറിയാ​മെന്നു പ്രകട​മാ​ക്കുന്ന വിധത്തിൽ ജീവിതം നയിക്കാ​നും അവൻ അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. യേശു​വി​ന്റെ ഉപദേ​ശ​ങ്ങ​ളോ​ടുള്ള യോജി​പ്പിൽ ഒന്നാമതു രാജ്യ​വും അവന്റെ നീതി​യും അന്വേ​ഷി​ക്കു​ന്ന​തി​നെ അത്‌ അർഥമാ​ക്കി.—ഫിലി​പ്പി​യർ 1:9-11, NW.

നിങ്ങളു​ടെ ജീവി​ത​ത്തിൽ രാജ്യം ഒന്നാമതു വെക്കുക

10. ഒന്നാമതു രാജ്യം അന്വേ​ഷി​ക്കുക എന്നതിന്റെ അർഥ​മെന്ത്‌?

10 നാം വ്യക്തി​പ​ര​മാ​യി എത്ര​ത്തോ​ളം മറ്റുള്ള​വ​രു​മാ​യി രാജ്യ​സു​വാർത്ത പങ്കു​വെ​ക്കു​ന്നുണ്ട്‌? അതു ഭാഗി​ക​മാ​യി, നമ്മുടെ സാഹച​ര്യ​ങ്ങ​ളെ​യും നമ്മുടെ വിലമ​തി​പ്പി​ന്റെ ആഴത്തെ​യും ആശ്രയി​ച്ചി​രി​ക്കു​ന്നു. ‘നിങ്ങൾക്കു മറ്റൊ​ന്നും ചെയ്യാ​നി​ല്ലാ​ത്ത​പ്പോൾ രാജ്യം അന്വേ​ഷി​ക്കുക’ എന്നല്ല യേശു പറഞ്ഞത്‌. രാജ്യ​ത്തി​ന്റെ പ്രാധാ​ന്യം അറിയാ​മാ​യി​രു​ന്ന​തി​നാൽ “തുടർച്ച​യാ​യി അവന്റെ രാജ്യം അന്വേ​ഷി​ക്കുക” എന്നു പറഞ്ഞു​കൊണ്ട്‌ അവൻ തന്റെ പിതാ​വി​ന്റെ ഇഷ്ടം വെളി​പ്പെ​ടു​ത്തി. (ലൂക്കൊസ്‌ 12:31, NW) നമ്മു​ടെ​യും നമ്മുടെ കുടും​ബ​ങ്ങ​ളു​ടെ​യും ആവശ്യങ്ങൾ നിറ​വേ​റ്റാൻ നമ്മിൽ മിക്കവർക്കും ജോലി ചെയ്യേ​ണ്ട​തു​ണ്ടെ​ങ്കി​ലും നമുക്കു വിശ്വാ​സ​മു​ള്ള​പക്ഷം ദൈവം നമുക്കു നൽകി​യി​രി​ക്കുന്ന രാജ്യ​വേ​ലയെ കേന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും നാം ജീവിതം നയിക്കുക. ഒപ്പം, നാം നമ്മുടെ കുടുംബ ഉത്തരവാ​ദി​ത്തങ്ങൾ നിറ​വേ​റ്റു​ക​യും ചെയ്യും.—1 തിമൊ​ഥെ​യൊസ്‌ 5:8.

11. (എ) രാജ്യ​സ​ന്ദേശം വ്യാപി​പ്പി​ക്കു​ന്ന​തിൽ എല്ലാവർക്കും ഒരേ അളവിൽ ചെയ്യാൻ സാധി​ക്കി​ല്ലെന്ന്‌ യേശു ദൃഷ്ടാ​ന്തീ​ക​രി​ച്ചത്‌ എങ്ങനെ? (ബി) ഒരുവന്‌ എത്രമാ​ത്രം ചെയ്യാൻ കഴിയു​മെ​ന്ന​തി​നെ ഏതു ഘടകങ്ങൾ സ്വാധീ​നി​ക്കു​ന്നു?

11 മറ്റുള്ള​വരെ അപേക്ഷിച്ച്‌, രാജ്യ​സു​വാർത്ത പ്രസം​ഗി​ക്കു​ന്ന​തിൽ കൂടുതൽ സമയം ചെലവ​ഴി​ക്കാൻ നമ്മിൽ ചിലർക്കു സാധി​ക്കു​ന്നു. എന്നാൽ വിവി​ധ​തരം മണ്ണിനെ സംബന്ധിച്ച തന്റെ ഉപമയിൽ, നല്ല മണ്ണിനു സമാന​മായ ഹൃദയ​മുള്ള ഏവരും ഫലം കായ്‌ക്കു​മെന്നു യേശു വ്യക്തമാ​ക്കി. എത്ര​ത്തോ​ളം? ഓരോ​രു​ത്ത​രു​ടെ​യും സാഹച​ര്യം വ്യത്യ​സ്‌ത​മാണ്‌. പ്രായം, ആരോ​ഗ്യം, കുടുംബ ഉത്തരവാ​ദി​ത്വ​ങ്ങൾ എന്നിവ​യെ​ല്ലാം ചില ഘടകങ്ങ​ളാണ്‌. എന്നാൽ യഥാർഥ വിലമ​തി​പ്പു​ള്ള​പ്പോൾ വളരെ​യ​ധി​കം നിർവ​ഹി​ക്കാൻ കഴിയും.—മത്തായി 13:23.

12. വിശേ​ഷി​ച്ചു ചെറു​പ്പ​ക്കാർ ഏത്‌ ആരോ​ഗ്യാ​വ​ഹ​മായ ആത്മീയ ലാക്കിനെ കുറിച്ചു പരിചി​ന്തി​ക്കാൻ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടു​ന്നു?

12 രാജ്യ​ശു​ശ്രൂ​ഷ​യി​ലെ പങ്കു വികസി​പ്പി​ക്കാൻ നമ്മെ സഹായി​ക്കുന്ന ലക്ഷ്യങ്ങൾ ഉണ്ടായി​രി​ക്കു​ന്നതു നല്ലതാണ്‌. തീക്ഷ്‌ണ​ത​യോ​ടെ പ്രവർത്തിച്ച യുവ​ക്രി​സ്‌ത്യാ​നി​യായ തിമൊ​ഥെ​യൊ​സി​ന്റെ അതിവി​ശി​ഷ്ട​മായ മാതൃ​കയെ കുറിച്ചു ചെറു​പ്പ​ക്കാർ ഗൗരവ​ത്തോ​ടെ ചിന്തി​ക്കണം. (ഫിലി​പ്പി​യർ 2:19-22) ലൗകിക വിദ്യാ​ഭ്യാ​സം പൂർത്തി​യാ​ക്കിയ ശേഷം മുഴു​സമയ ശുശ്രൂ​ഷ​യിൽ പ്രവേ​ശി​ക്കു​ന്ന​തി​നെ​ക്കാൾ മെച്ചമാ​യി അവർക്കു ചെയ്യാൻ കഴിയുന്ന മറ്റെന്തുണ്ട്‌? ആരോ​ഗ്യാ​വ​ഹ​മായ ആത്മീയ ലാക്കുകൾ വെക്കു​ന്ന​തി​നാൽ പ്രായ​മേ​റി​യ​വർക്കും പ്രയോ​ജനം കിട്ടും.

13. (എ) നമുക്കു വ്യക്തി​പ​ര​മാ​യി രാജ്യ​സേ​വ​ന​ത്തിൽ എത്രമാ​ത്രം ചെയ്യാൻ കഴിയു​മെന്നു നിശ്ചയി​ക്കു​ന്നത്‌ ആരാണ്‌? (ബി) നാം വാസ്‌ത​വ​മാ​യും ഒന്നാമതു രാജ്യം അന്വേ​ഷി​ക്കു​ന്നെ​ങ്കിൽ നാം എന്തു തെളി​യി​ക്കും?

13 ചിലർക്കു കൂടുതൽ ചെയ്യാൻ കഴിയു​മെന്നു വിചാ​രി​ച്ചു​കൊണ്ട്‌ അവരെ വിമർശി​ക്കു​ന്ന​തി​നു പകരം, വ്യക്തി​പ​ര​മായ പുരോ​ഗതി വരുത്തു​ന്ന​തി​നു പരി​ശ്ര​മി​ക്കാൻ നമ്മുടെ വിശ്വാ​സം നമ്മെ പ്രേരി​പ്പി​ക്കണം. അങ്ങനെ, സ്വന്തം സാഹച​ര്യ​ങ്ങൾ അനുവ​ദി​ക്കു​ന്നത്ര പൂർണ​മാ​യി ദൈവത്തെ സേവി​ക്കാൻ നമുക്കു സാധി​ക്കും. (റോമർ 14:10-12; ഗലാത്യർ 6:4, 5) ഇയ്യോ​ബി​ന്റെ കാര്യ​ത്തിൽ പ്രകട​മാ​യ​തു​പോ​ലെ, നമ്മുടെ മുഖ്യ​താ​ത്‌പ​ര്യ​ങ്ങൾ ഭൗതിക സ്വത്തു​ക്ക​ളും സ്വന്തം സുഖവും വ്യക്തി​പ​ര​മായ ക്ഷേമവും ആണെന്നും ദൈവത്തെ സേവി​ക്കു​ന്ന​തി​ലുള്ള നമ്മുടെ ആന്തരം സ്വാർഥ​പ​ര​മാ​ണെ​ന്നും സാത്താൻ വാദി​ക്കു​ന്നു. എന്നാൽ നാം വാസ്‌ത​വ​മാ​യി രാജ്യം ഒന്നാമത്‌ അന്വേ​ഷി​ക്കു​ന്നെ​ങ്കിൽ, പിശാച്‌ കടുത്ത നുണയ​നാ​ണെന്നു തെളി​യി​ക്കു​ന്ന​തിൽ നമുക്ക്‌ ഒരു പങ്കുണ്ടാ​യി​രി​ക്കും. നമ്മുടെ ജീവി​ത​ത്തിൽ ദൈവ​സേ​വ​ന​മാണ്‌ ഒന്നാമതു വരുന്നത്‌ എന്നതിനു നാം തെളിവു നൽകുന്നു. യഹോ​വ​യോ​ടുള്ള നമ്മുടെ ആഴമായ സ്‌നേ​ഹ​വും അവന്റെ പരമാ​ധി​കാ​ര​ത്തി​നുള്ള നമ്മുടെ വിശ്വസ്‌ത പിന്തു​ണ​യും സഹമനു​ഷ്യ​രോ​ടുള്ള നമ്മുടെ സ്‌നേ​ഹ​വും വാക്കി​നാ​ലും പ്രവൃ​ത്തി​യാ​ലും നാം തെളി​യി​ക്കു​ന്നു.—ഇയ്യോബ്‌ 1:9-11; 2:4, 5; സദൃശ​വാ​ക്യ​ങ്ങൾ 27:11.

14. (എ) വയൽ ശുശ്രൂ​ഷ​യ്‌ക്ക്‌ ഒരു പട്ടിക പ്രയോ​ജ​ന​ക​ര​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) അനേകം സാക്ഷികൾ വയൽശു​ശ്രൂ​ഷ​യിൽ എത്ര​ത്തോ​ളം പങ്കെടു​ക്കു​ന്നു?

14 ഒരു പട്ടിക ഉണ്ടായി​രി​ക്കു​ക​വഴി, മറ്റു​പ്ര​കാ​ര​ത്തിൽ നാം ചെയ്‌തേ​ക്കാ​വു​ന്ന​തി​ലേറെ നിർവ​ഹി​ക്കാൻ നമുക്കു സാധി​ച്ചേ​ക്കാം. യഹോ​വ​യ്‌ക്കു​തന്നെ അവന്റെ ഉദ്ദേശ്യം നിറ​വേ​റ്റു​ന്ന​തിന്‌ “ഒരു നിയമിത സമയം” ഉണ്ട്‌. (പുറപ്പാ​ടു 9:5, NW; മർക്കൊസ്‌ 1:15, NW) സാധ്യ​മെ​ങ്കിൽ, ഓരോ വാരത്തി​ലും ഒന്നോ അധിക​മോ നിയമിത സമയങ്ങ​ളിൽ വയൽശു​ശ്രൂ​ഷ​യിൽ പങ്കെടു​ക്കു​ന്നതു നല്ലതാണ്‌. സുവാർത്ത പ്രസം​ഗി​ക്കാൻ ദിവസം ഏതാണ്ടു രണ്ടു മണിക്കൂർ ചെലവി​ട്ടു​കൊണ്ട്‌ ശതസഹ​സ്ര​ക്ക​ണ​ക്കി​നു യഹോ​വ​യു​ടെ സാക്ഷികൾ ലോക​മെ​മ്പാ​ടും സഹായ പയനി​യർമാ​രാ​യി പേർ ചാർത്തി​യി​ട്ടുണ്ട്‌. ശതസഹ​സ്ര​ക്ക​ണ​ക്കി​നു മറ്റുള്ളവർ രാജ്യ​സ​ന്ദേശം ഘോഷി​ക്കാൻ ദിവസം ഏതാണ്ട്‌ രണ്ടര മണിക്കൂർ ഉപയോ​ഗി​ച്ചു​കൊണ്ട്‌ സാധാരണ പയനി​യർമാ​രാ​യി സേവി​ക്കു​ന്നു. പ്രത്യേക പയനി​യർമാ​രും മിഷന​റി​മാ​രും രാജ്യ​സേ​വ​ന​ത്തിൽ അതിലും കൂടുതൽ സമയം ചെലവ​ഴി​ക്കു​ന്നു. ശ്രദ്ധി​ക്കുന്ന ഏതൊ​രാൾക്കും രാജ്യ​പ്ര​ത്യാ​ശ പങ്കു​വെ​ക്കാ​നുള്ള അനൗപ​ചാ​രിക അവസര​ങ്ങ​ളും നമുക്കു തേടാ​വു​ന്ന​താണ്‌. (യോഹ​ന്നാൻ 4:7-15) നമ്മുടെ സാഹച​ര്യ​ങ്ങൾ അനുവ​ദി​ക്കു​ന്നത്ര പൂർണ​മാ​യി ആ വേലയിൽ പങ്കുപ​റ്റാ​നാ​യി​രി​ക്കണം നമ്മുടെ ആഗ്രഹം. എന്തു​കൊ​ണ്ടെ​ന്നാൽ യേശു ഇങ്ങനെ മുൻകൂ​ട്ടി പറഞ്ഞു: “രാജ്യ​ത്തി​ന്റെ ഈ സുവി​ശേഷം സകലജാ​തി​കൾക്കും സാക്ഷ്യ​മാ​യി ഭൂലോ​ക​ത്തിൽ ഒക്കെയും പ്രസം​ഗി​ക്ക​പ്പെ​ടും; അപ്പോൾ അവസാനം വരും.”—മത്തായി 24:14; എഫെസ്യർ 5:15-17.

15. നമ്മുടെ ശുശ്രൂ​ഷ​യോ​ടുള്ള ബന്ധത്തിൽ, 1 കൊരി​ന്ത്യർ 15:58-ലെ ബുദ്ധി​യു​പ​ദേശം കാലോ​ചി​ത​മാ​ണെന്നു നിങ്ങൾ കരുതു​ന്നത്‌ എന്തു​കൊണ്ട്‌?

15 തങ്ങൾ ഏതു രാഷ്‌ട്ര​ത്തിൽ ജീവി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ലും, ഭൂമി​യി​ലെ​ങ്ങു​മുള്ള യഹോ​വ​യു​ടെ സാക്ഷികൾ ഈ സേവന​പ​ദ​വി​യിൽ പങ്കുപ​റ്റു​ന്നു. അവർ ഈ നിശ്വസ്‌ത ബൈബിൾ ബുദ്ധി​യു​പ​ദേശം തങ്ങൾക്കു​തന്നെ ബാധക​മാ​ക്കു​ന്നു: “ആകയാൽ എന്റെ പ്രിയ സഹോ​ദ​ര​ന്മാ​രേ, നിങ്ങൾ ഉറപ്പു​ള്ള​വ​രും കുലു​ങ്ങാ​ത്ത​വ​രും നിങ്ങളു​ടെ പ്രയത്‌നം കർത്താ​വിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞി​രി​ക്ക​യാൽ കർത്താ​വി​ന്റെ വേലയിൽ എപ്പോ​ഴും വർദ്ധി​ച്ചു​വ​രു​ന്ന​വ​രും ആകുവിൻ.”—1 കൊരി​ന്ത്യർ 15:58.

പുനരവലോകന ചർച്ച

• ‘ഒന്നാമതു രാജ്യം അന്വേ​ഷി​ച്ചു​കൊ​ണ്ടേ​യി​രി​ക്കുക’ എന്നു പറഞ്ഞ​പ്പോൾ, എന്തു രണ്ടാം സ്ഥാനത്ത്‌ ആയിരി​ക്ക​ണ​മെ​ന്നാണ്‌ യേശു സൂചി​പ്പി​ച്ചത്‌?

• നമ്മു​ടെ​യും കുടും​ബാം​ഗ​ങ്ങ​ളു​ടെ​യും ആവശ്യ​ങ്ങൾക്കാ​യി കരുതു​ന്നതു സംബന്ധിച്ച്‌ നമുക്ക്‌ എങ്ങനെ​യുള്ള വീക്ഷണം ഉണ്ടായി​രി​ക്കണം? ദൈവം നമുക്ക്‌ എന്തു സഹായം നൽകും?

• രാജ്യ​സേ​വ​ന​ത്തി​ന്റെ ഏതു വശങ്ങളിൽ നമുക്കു പങ്കെടു​ക്കാൻ കഴിയും?

[അധ്യയന ചോദ്യ​ങ്ങൾ]

[107-ാം പേജിലെ ചിത്രം]

അന്ത്യം വരുന്ന​തി​നു മുമ്പ്‌, യഹോ​വ​യു​ടെ സാക്ഷികൾ ഇന്നു സകല ദേശങ്ങ​ളി​ലും സുവാർത്ത ഘോഷി​ക്കു​ന്നു