വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം ദുഷ്ടത അനുവദിക്കുന്നതിൽനിന്നു നാം എന്തു മനസ്സിലാക്കുന്നു?

ദൈവം ദുഷ്ടത അനുവദിക്കുന്നതിൽനിന്നു നാം എന്തു മനസ്സിലാക്കുന്നു?

അധ്യായം ഏഴ്‌

ദൈവം ദുഷ്ടത അനുവ​ദി​ക്കു​ന്ന​തിൽനി​ന്നു നാം എന്തു മനസ്സി​ലാ​ക്കു​ന്നു?

1, 2. (എ) യഹോവ ഏദെനിൽവെച്ചു മത്സരി​കളെ സത്വരം വധിച്ചി​രു​ന്നെ​ങ്കിൽ, അതു നമ്മെ എങ്ങനെ ബാധി​ക്കു​മാ​യി​രു​ന്നു? (ബി) സ്‌നേ​ഹ​പൂർവ​ക​മായ ഏതു ക്രമീ​ക​ര​ണങ്ങൾ യഹോവ നമുക്കാ​യി ലഭ്യമാ​ക്കി​യി​രി​ക്കു​ന്നു?

 “എന്റെ ആയുഷ്‌കാ​ലം ചുരു​ക്ക​വും കഷ്ടമു​ള്ള​തും അത്രേ” എന്നു ഗോ​ത്ര​പി​താ​വായ യാക്കോബ്‌ പറഞ്ഞു. (ഉല്‌പത്തി 47:9) സമാന​മാ​യി, “മനുഷ്യൻ അല്‌പാ​യു​സ്സു​ള്ള​വ​നും കഷ്ടസമ്പൂർണ്ണ​നും ആകുന്നു” എന്ന്‌ ഇയ്യോബ്‌ പ്രസ്‌താ​വി​ച്ചു. (ഇയ്യോബ്‌ 14:1) അവരെ​പ്പോ​ലെ നമ്മിൽ മിക്കവ​രും പ്രയാ​സ​ങ്ങ​ളും അനീതി​ക​ളും ദുരന്ത​ങ്ങൾപോ​ലും അനുഭ​വി​ച്ചി​ട്ടുണ്ട്‌. എന്നിരു​ന്നാ​ലും, നമ്മൾ ജനിച്ചത്‌ ദൈവ​ത്തി​ന്റെ ഭാഗത്തെ അനീതി അല്ലായി​രു​ന്നു. ആദാമി​നും ഹവ്വായ്‌ക്കും ഉണ്ടായി​രു​ന്ന​തു​പോ​ലെ, പൂർണ​ത​യുള്ള മനസ്സോ ശരീര​മോ ഒരു പറുദീ​സാ ഭവനമോ നമുക്ക്‌ ഇല്ലെന്നു​ള്ളതു സത്യം. എന്നാൽ ആദാമും ഹവ്വായും യഹോ​വ​യ്‌ക്കെ​തി​രെ മത്സരിച്ച ഉടൻതന്നെ അവൻ അവരെ വധിച്ചി​രു​ന്നെ​ങ്കി​ലോ? എങ്കിൽ രോഗ​മോ ദുഃഖ​മോ മരണമോ ഉണ്ടായി​രി​ക്കു​മാ​യി​രു​ന്നില്ല എന്നതു ശരിയാണ്‌. എന്നാൽ അതോ​ടൊ​പ്പം മനുഷ്യ​വർഗ​വും ഉണ്ടായി​രി​ക്കു​മാ​യി​രു​ന്നില്ല എന്നതാണു വാസ്‌തവം. നമ്മളാ​രും ജനിക്കു​മാ​യി​രു​ന്നില്ല. മക്കളെ ജനിപ്പി​ക്കാൻ ദൈവം കരുണാ​പൂർവം ആദാമി​നെ​യും ഹവ്വാ​യെ​യും അനുവ​ദി​ച്ചു, ആ മക്കൾക്കു പാരമ്പ​ര്യ​സി​ദ്ധ​മാ​യി അപൂർണത ഉണ്ടായി​രി​ക്കു​മാ​യി​രു​ന്നെ​ങ്കി​ലും. ആദാം നഷ്ടപ്പെ​ടു​ത്തി​യത്‌—ഒരു പറുദീ​സാ ഭൂമി​യി​ലെ നിത്യ​ജീ​വൻ—നമുക്കു തിരികെ കിട്ടാൻ യഹോവ ക്രിസ്‌തു​വി​ലൂ​ടെ ക്രമീ​ക​രണം ചെയ്‌തു.—യോഹ​ന്നാൻ 10:10; റോമർ 5:12.

2 പുതിയ ലോക​ത്തി​ലെ പറുദീ​സാ ചുറ്റു​പാ​ടു​ക​ളി​ലുള്ള നിത്യ​ജീ​വ​നാ​യി നോക്കി​പ്പാർത്തി​രി​ക്കാൻ കഴിയു​ന്നതു നമ്മെ സംബന്ധിച്ച്‌ എത്ര പ്രോ​ത്സാ​ഹ​ജ​ന​ക​മാണ്‌! അവിടെ നമ്മൾ രോഗം, സങ്കടം, വേദന, മരണം എന്നിവ​യിൽനി​ന്നും ദുഷ്ട ജനങ്ങളിൽനി​ന്നും മോചി​ത​രാ​യി​രി​ക്കും. (സദൃശ​വാ​ക്യ​ങ്ങൾ 2:21, 22; വെളി​പ്പാ​ടു 21:4, 5) എന്നാൽ നമ്മുടെ വ്യക്തി​പ​ര​മായ രക്ഷ നമുക്കും യഹോ​വ​യ്‌ക്കും വളരെ മൂല്യ​വ​ത്താ​യി​രി​ക്കെ, അതിലും പ്രധാ​ന​മായ ചിലത്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു​വെന്ന്‌ ബൈബിൾ രേഖയിൽനി​ന്നു നാം മനസ്സി​ലാ​ക്കു​ന്നു.

അവന്റെ മഹത്തായ നാമത്തി​നു​വേ​ണ്ടി

3. ഭൂമി​യെ​യും മനുഷ്യ​വർഗ​ത്തെ​യും സംബന്ധിച്ച യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തി​ന്റെ നിവൃ​ത്തി​യിൽ എന്ത്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു?

3 ഭൂമി​യെ​യും മനുഷ്യ​വർഗ​ത്തെ​യും സംബന്ധിച്ച ദൈ​വോ​ദ്ദേ​ശ്യ​ത്തി​ന്റെ നിവൃ​ത്തി​യിൽ അവന്റെ നാമം ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. യഹോവ എന്ന ആ നാമത്തി​ന്റെ അർഥം “ആയിത്തീ​രാൻ അവൻ ഇടയാ​ക്കു​ന്നു” എന്നാണ്‌. അതു​കൊണ്ട്‌ അവന്റെ നാമം, അഖിലാണ്ഡ പരമാ​ധി​കാ​രി​യും തന്റെ ഉദ്ദേശ്യ​ങ്ങൾ നിവർത്തി​ക്കുന്ന മഹാ സ്രഷ്ടാ​വും സത്യത്തി​ന്റെ ദൈവ​വും എന്ന നിലയി​ലുള്ള അവന്റെ കീർത്തി​യെ ഉൾക്കൊ​ള്ളു​ന്നു. യഹോ​വ​യു​ടെ സ്ഥാനം നിമിത്തം അവന്റെ നാമത്തി​നും അതിൽ എന്ത്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു എന്നതി​നും അർഹമായ തികഞ്ഞ ആദരവു കൊടു​ക്കു​ന്ന​തി​നെ​യും എല്ലാവ​രും അവനെ അനുസ​രി​ക്കു​ന്ന​തി​നെ​യും ആശ്രയി​ച്ചാണ്‌ മുഴു അഖിലാ​ണ്ഡ​ത്തി​ലെ​യും സമാധാ​ന​വും ക്ഷേമവും സ്ഥിതി​ചെ​യ്യു​ന്നത്‌.

4. ഭൂമിയെ സംബന്ധിച്ച യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തിൽ എന്ത്‌ ഉൾപ്പെ​ട്ടി​രു​ന്നു?

4 ആദാമി​നെ​യും ഹവ്വാ​യെ​യും സൃഷ്ടി​ച്ച​ശേഷം യഹോവ അവർക്ക്‌ ഒരു നിയമനം നൽകി. തന്റെ ഉദ്ദേശ്യം, അവർ മുഴു​ഭൂ​മി​യെ​യും കീഴടക്കി പറുദീ​സ​യു​ടെ അതിരു​കൾ വ്യാപി​പ്പി​ക്കുക എന്നതു മാത്രമല്ല, അവരുടെ സന്തതി​ക​ളെ​ക്കൊ​ണ്ടു ഭൂമിയെ നിറയ്‌ക്കു​ക​യും കൂടി ചെയ്യുക എന്നതാ​ണെന്ന്‌ അവൻ വ്യക്തമാ​ക്കി. (ഉല്‌പത്തി 1:28) അവരുടെ പാപം നിമിത്തം ഈ ഉദ്ദേശ്യം പരാജ​യ​പ്പെ​ടാൻ പോകു​ക​യാ​യി​രു​ന്നോ? ഈ ഭൂമി​യെ​യും മനുഷ്യ​രാ​ശി​യെ​യും സംബന്ധിച്ച തന്റെ ഉദ്ദേശ്യം നിറ​വേ​റ്റാൻ സർവശ​ക്ത​നായ യഹോ​വ​യ്‌ക്കു കഴിയു​ന്നി​ല്ലെ​ങ്കിൽ അവന്റെ നാമത്തിന്‌ അത്‌ എന്തൊരു നിന്ദയാ​യി​രി​ക്കും!

5. (എ) ആദ്യ മനുഷ്യർ നന്മതി​ന്മ​ക​ളു​ടെ അറിവി​ന്റെ വൃക്ഷത്തിൽനി​ന്നു ഭക്ഷിച്ചാൽ അവർ എപ്പോൾ മരിക്കു​മാ​യി​രു​ന്നു? (ബി) ഭൂമിയെ സംബന്ധിച്ച തന്റെ ഉദ്ദേശ്യ​ത്തെ ആദരി​ക്കവേ, യഹോവ ഉല്‌പത്തി 2:17-ലെ തന്റെ വാക്കു നിവർത്തി​ച്ചത്‌ എങ്ങനെ?

5 ആദാമും ഹവ്വായും തന്റെ വാക്ക്‌ അനുസ​രി​ക്കാ​തെ നന്മതി​ന്മ​ക​ളു​ടെ അറിവി​ന്റെ വൃക്ഷത്തിൽ നിന്നുള്ള ഫലം ഭക്ഷിച്ചാൽ, അതു ഭക്ഷിക്കുന്ന “ദിവസം” അവർ മരിക്കു​മെന്നു യഹോവ മുന്നറി​യി​പ്പു കൊടു​ത്തി​രു​ന്നു. (ഉല്‌പത്തി 2:17, NW) തന്റെ വാക്കു പാലി​ച്ചു​കൊണ്ട്‌, അവർ പാപം ചെയ്‌ത അന്നുതന്നെ യഹോവ അവരോ​ടു കണക്കു ചോദി​ക്കു​ക​യും അവർക്കു മരണശിക്ഷ വിധി​ക്കു​ക​യും ചെയ്‌തു. ദൈവ​ത്തി​ന്റെ ദൃഷ്ടി​യിൽ, ആദാമും ഹവ്വായും ആ ദിവസം​തന്നെ മരിച്ചു. എന്നുവ​രി​കി​ലും ഭൂമിയെ സംബന്ധിച്ച തന്റെ ഉദ്ദേശ്യം നിറ​വേ​റ്റാൻ, അവർ ശാരീ​രി​ക​മാ​യി മരിക്കു​ന്ന​തി​നു മുമ്പ്‌ ഒരു കുടും​ബത്തെ ഉളവാ​ക്കാൻ യഹോവ അവരെ അനുവ​ദി​ച്ചു. എന്നിരു​ന്നാ​ലും, 1,000 വർഷത്തെ ഒരു ദിവസ​മാ​യി വീക്ഷി​ക്കാൻ ദൈവ​ത്തി​നു കഴിയു​മെ​ന്ന​തു​കൊണ്ട്‌, 930-ാം വയസ്സിൽ ആദാമി​ന്റെ ജീവിതം അവസാ​നി​ച്ച​പ്പോൾ അവൻ ഒരു “ദിവസ”ത്തിനു​ള്ളിൽത്തന്നെ മരി​ച്ചെന്നു പറയാൻ കഴിയും. (2 പത്രൊസ്‌ 3:8, NW; ഉല്‌പത്തി 5:3-5) അങ്ങനെ ശിക്ഷ എപ്പോൾ നടപ്പി​ലാ​ക്കും എന്നതു സംബന്ധിച്ച്‌ യഹോവ നടത്തിയ പ്രസ്‌താ​വ​ന​യു​ടെ സത്യത ഉയർത്തി​പ്പി​ടി​ക്ക​പ്പെട്ടു, അവരുടെ മരണം ഭൂമിയെ സംബന്ധിച്ച അവന്റെ ഉദ്ദേശ്യ​ത്തെ നിഷ്‌ഫ​ല​മാ​ക്കി​യില്ല. എങ്കിലും ദുഷ്ടന്മാർ ഉൾപ്പെ​ടെ​യുള്ള അപൂർണ മനുഷ്യർ കുറെ​ക്കാ​ല​ത്തേക്കു ജീവി​ക്കാൻ അനുവ​ദി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

6, 7. (എ) പുറപ്പാ​ടു 9:15, 16 അനുസ​രിച്ച്‌, കുറെ​ക്കാ​ല​ത്തേക്കു തുടരാൻ യഹോവ ദുഷ്ടന്മാ​രെ അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ഫറവോ​ന്റെ കാര്യ​ത്തിൽ, യഹോ​വ​യു​ടെ ശക്തി എങ്ങനെ പ്രകട​മാ​ക്ക​പ്പെട്ടു, അവന്റെ നാമം എങ്ങനെ പ്രസി​ദ്ധ​മാ​ക്ക​പ്പെട്ടു? (സി) ഇന്നത്തെ ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ നാശം എന്തു കൈവ​രു​ത്തും?

6 മോ​ശെ​യു​ടെ നാളിൽ യഹോവ ഈജി​പ്‌തി​ലെ ഭരണാ​ധി​കാ​രി​യോ​ടു നടത്തിയ പ്രസ്‌താ​വന, ദുഷ്ടരെ തുടർന്നു ജീവി​ക്കാൻ അവൻ അനുവ​ദി​ച്ചി​രി​ക്കു​ന്ന​തി​ന്റെ കാരണം കൂടു​ത​ലാ​യി സൂചി​പ്പി​ക്കു​ന്നു. ഇസ്രാ​യേൽ മക്കൾ ഈജി​പ്‌ത്‌ വിട്ടു​പോ​കു​ന്ന​തി​നെ ഫറവോൻ വിലക്കി​യ​പ്പോൾ യഹോവ തത്‌ക്ഷണം അവനെ പ്രഹരി​ച്ചില്ല. ദേശത്തി​ന്മേൽ പത്തു ബാധകൾ വരുത്തി​ക്കൊണ്ട്‌ വിസ്‌മ​യാ​വ​ഹ​മായ വിധങ്ങ​ളിൽ യഹോവ തന്റെ ശക്തി പ്രകട​മാ​ക്കി. ഏഴാമത്തെ ബാധ​യെ​ക്കു​റി​ച്ചു മുന്നറി​യി​പ്പു നൽകവേ, തനിക്ക്‌ ഫറവോ​നെ​യും അവന്റെ ജനത്തെ​യും ഭൂമു​ഖ​ത്തു​നിന്ന്‌ അനായാ​സം തുടച്ചു​നീ​ക്കാൻ കഴിയു​മാ​യി​രു​ന്നു​വെന്നു യഹോവ അവനോ​ടു പറഞ്ഞു. “എങ്കിലും എന്റെ ശക്തി നിന്നെ കാണി​ക്കേ​ണ്ട​തി​ന്നും എന്റെ നാമം സർവ്വഭൂ​മി​യി​ലും പ്രസ്‌താ​വി​ക്ക​പ്പെ​ടേ​ണ്ട​തി​ന്നും ഞാൻ നിന്നെ നിർത്തി​യി​രി​ക്കു​ന്നു” എന്ന്‌ അവൻ പറയു​ക​യു​ണ്ടാ​യി.—പുറപ്പാ​ടു 9:15, 16.

7 യഹോവ ഇസ്രാ​യേ​ല്യ​രെ വിടു​വി​ച്ച​പ്പോൾ അവന്റെ നാമം പരക്കെ അറിയ​പ്പെ​ടാൻ ഇടയാ​യെന്നു തീർച്ച. (യോശുവ 2:1, 9-11) ഇപ്പോൾ 3,500-ലധികം വർഷങ്ങൾ കഴിഞ്ഞി​ട്ടും അവൻ അന്നു ചെയ്‌ത കാര്യങ്ങൾ വിസ്‌മ​രി​ക്ക​പ്പെ​ട്ടി​ട്ടില്ല. യഹോവ എന്ന വ്യക്തി​പ​ര​മായ നാമം മാത്രമല്ല, ആ നാമം വഹിക്കു​ന്ന​വനെ സംബന്ധി​ച്ചുള്ള സത്യവും ഘോഷി​ക്ക​പ്പെട്ടു. ഇത്‌ വാഗ്‌ദാ​നങ്ങൾ പാലി​ക്കു​ന്ന​വ​നും തന്റെ ദാസന്മാർക്കു​വേണ്ടി നടപടി സ്വീക​രി​ക്കു​ന്ന​വ​നു​മായ ദൈവം എന്ന യഹോ​വ​യു​ടെ കീർത്തി​യെ സ്ഥിരീ​ക​രി​ച്ചു. (യോശുവ 23:14) അവന്റെ സർവശക്തി നിമിത്തം യാതൊ​ന്നി​നും അവന്റെ ഉദ്ദേശ്യ​ത്തെ തടയാ​നാ​വി​ല്ലെന്ന്‌ അതു പ്രകട​മാ​ക്കി. (യെശയ്യാ​വു 14:24, 27) അതു​കൊണ്ട്‌, സാത്താന്റെ മുഴു ദുഷ്ടവ്യ​വ​സ്ഥി​തി​യെ​യും നശിപ്പി​ച്ചു​കൊണ്ട്‌ തന്റെ വിശ്വസ്‌ത ദാസന്മാർക്കു​വേണ്ടി അവൻ താമസി​യാ​തെ​തന്നെ നടപടി എടുക്കു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. പരമോ​ന്നത ശക്തിയു​ടെ ആ പ്രകട​ന​വും യഹോ​വ​യു​ടെ നാമത്തിന്‌ അതു കൈവ​രു​ത്തുന്ന മഹത്ത്വ​വും ഒരിക്ക​ലും വിസ്‌മ​രി​ക്ക​പ്പെ​ടു​ക​യില്ല. പ്രയോ​ജ​നങ്ങൾ അനന്തമാ​യി​രി​ക്കും.—യെഹെ​സ്‌കേൽ 38:23; വെളി​പ്പാ​ടു 19:1, 2.

‘ഹാ, ദൈവ​ത്തി​ന്റെ ജ്ഞാനത്തി​ന്റെ ആഴം!’

8. ഏതു വസ്‌തു​തകൾ പരിചി​ന്തി​ക്കാൻ പൗലൊസ്‌ നമ്മെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു?

8 റോമർക്കുള്ള തന്റെ ലേഖന​ത്തിൽ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ “ദൈവ​ത്തി​ന്റെ പക്കൽ അനീതി ഉണ്ടോ?” എന്ന ചോദ്യം ഉന്നയി​ക്കു​ന്നു. “ഒരുനാ​ളും ഇല്ല” എന്ന്‌ അവൻ ദൃഢമാ​യി ഉത്തരം നൽകുന്നു. അനന്തരം അവൻ ദൈവ​ത്തി​ന്റെ കരുണയെ ഊന്നി​പ്പ​റ​യു​ക​യും ഫറവോ​നെ കുറെ​ക്കാ​ല​ത്തേക്കു കൂടി ജീവി​ക്കാൻ അനുവ​ദി​ച്ച​തിന്‌ യഹോവ നൽകിയ കാരണത്തെ പരാമർശി​ക്കു​ക​യും ചെയ്യുന്നു. മനുഷ്യ​രായ നാം കുശവന്റെ കൈക​ളി​ലെ കളിമ​ണ്ണു​പോ​ലെ​യാ​ണെ​ന്നും പൗലൊസ്‌ പ്രകട​മാ​ക്കു​ന്നു. പിന്നീട്‌ അവൻ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “എന്നാൽ ദൈവം തന്റെ കോപം കാണി​പ്പാ​നും ശക്തി വെളി​പ്പെ​ടു​ത്തു​വാ​നും യെഹൂ​ദ​ന്മാ​രിൽനി​ന്നു മാത്രമല്ല, ജാതി​ക​ളിൽനി​ന്നും വിളിച്ചു തേജസ്സി​ന്നാ​യി മുന്നൊ​രു​ക്കിയ കരുണാ​പാ​ത്ര​ങ്ങ​ളായ നമ്മിൽ തന്റെ തേജസ്സി​ന്റെ ധനം വെളി​പ്പെ​ടു​ത്തു​വാ​നും ഇച്ഛിച്ചി​ട്ടു നാശ​യോ​ഗ്യ​മായ കോപ​പാ​ത്ര​ങ്ങളെ വളരെ ദീർഘ​ക്ഷ​മ​യോ​ടെ സഹിച്ചു എങ്കിൽ എന്തു?”—റോമർ 9:14-24.

9. (എ) ‘നാശ​യോ​ഗ്യ​മായ കോപ​പാ​ത്രങ്ങൾ’ ആര്‌? (ബി) തന്നെ എതിർക്കു​ന്ന​വ​രോട്‌ യഹോവ വലിയ ദീർഘക്ഷമ കാണി​ച്ചി​രി​ക്കു​ന്നത്‌ ഏത്‌ അർഥത്തിൽ, അന്തിമ​ഫലം തന്നെ സ്‌നേ​ഹി​ക്കു​ന്ന​വ​രു​ടെ പ്രയോ​ജ​ന​ത്തിന്‌ ഉതകു​ന്നത്‌ എങ്ങനെ?

9 ഏദെനി​ലെ മത്സരം മുതൽ യഹോ​വ​യെ​യും അവന്റെ നിയമ​ങ്ങ​ളെ​യും എതിർത്തി​ട്ടുള്ള ഏവരും ‘നാശ​യോ​ഗ്യ​മായ കോപ​പാ​ത്രങ്ങൾ’ ആയിരു​ന്നി​ട്ടുണ്ട്‌. അന്നുമു​തൽ ഇക്കാലം വരെയും യഹോവ ദീർഘക്ഷമ പ്രകട​മാ​ക്കി​യി​രി​ക്കു​ന്നു. ദുഷ്ടർ അവന്റെ നടപടി​കളെ പരിഹ​സി​ക്കു​ക​യും അവന്റെ ദാസന്മാ​രെ പീഡി​പ്പി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. അവർ അവന്റെ പുത്രനെ കൊല്ലു​ക​പോ​ലും ചെയ്‌തു. വലിയ നിയ​ന്ത്രണം പാലി​ച്ചു​കൊണ്ട്‌ യഹോവ തനി​ക്കെ​തി​രെ​യുള്ള മത്സരത്തി​ന്റെ​യും തന്നെ മാറ്റി​നി​റു​ത്തി​ക്കൊ​ണ്ടുള്ള മനുഷ്യ​ഭ​ര​ണ​ത്തി​ന്റെ​യും വിപത്‌ക​ര​മായ ഫലങ്ങൾ പൂർണ​മാ​യി കാണാൻ സകല സൃഷ്ടി​കൾക്കും വേണ്ടത്ര സമയം അനുവ​ദി​ച്ചി​രി​ക്കു​ന്നു. അതിനി​ടെ, യേശു​വി​ന്റെ മരണം അനുസ​ര​ണ​മുള്ള മനുഷ്യ​വർഗത്തെ വിടു​വി​ക്കു​ന്ന​തി​നും ‘പിശാ​ചി​ന്റെ പ്രവൃ​ത്തി​കളെ അഴിക്കു​ന്ന​തി​നും’ ഉള്ള വഴി തുറന്നു.—1 യോഹ​ന്നാൻ 3:8; എബ്രായർ 2:14, 15.

10. കഴിഞ്ഞ 1,900 വർഷക്കാ​ലം യഹോവ ദുഷ്ടന്മാ​രെ സഹിച്ചി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

10 യേശു​വി​ന്റെ പുനരു​ത്ഥാ​നം മുതലുള്ള 1,900-ത്തിൽപ്പരം വർഷക്കാ​ലത്ത്‌, യഹോവ ‘കോപ​പാ​ത്ര​ങ്ങ​ളു​ടെ’ നാശത്തെ താമസി​പ്പി​ച്ചു​കൊണ്ട്‌ കൂടു​ത​ലാ​യി അവരെ സഹിച്ചി​രി​ക്കു​ന്നു. എന്തു​കൊണ്ട്‌? ഒരു കാരണം, തന്റെ സ്വർഗീയ രാജ്യ​ത്തിൽ യേശു​ക്രി​സ്‌തു​വി​നോ​ടൊ​പ്പം ആയിരി​ക്കാ​നു​ള്ള​വരെ അവൻ ഒരുക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു എന്നതാണ്‌. ഇവരുടെ എണ്ണം, 1,44,000 ആണ്‌. അവരാണ്‌ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ പറഞ്ഞ ‘കരുണാ​പാ​ത്രങ്ങൾ.’ ആദ്യം യഹൂദ​ന്മാ​രു​ടെ ഇടയിൽനി​ന്നുള്ള വ്യക്തികൾ ഈ സ്വർഗീ​യ​വർഗം ആയിരി​ക്കാൻ ക്ഷണിക്ക​പ്പെട്ടു. പിന്നീട്‌ ദൈവം വിജാ​തീയ രാഷ്‌ട്ര​ങ്ങ​ളി​ലെ ആളുകളെ ക്ഷണിച്ചു. തന്നെ സേവി​ക്കാൻ ഇവരിൽ ആരെയും യഹോവ നിർബ​ന്ധി​ച്ചില്ല. എന്നാൽ തന്റെ സ്‌നേ​ഹ​നിർഭ​ര​മായ കരുത​ലു​ക​ളോ​ടു വിലമ​തി​പ്പോ​ടെ പ്രതി​ക​രി​ച്ച​വ​രു​ടെ ഇടയിൽനിന്ന്‌ ചിലർക്ക്‌ സ്വർഗീയ രാജ്യ​ത്തിൽ തന്റെ പുത്രന്റെ സഹഭര​ണാ​ധി​കാ​രി​ക​ളാ​യി​രി​ക്കാ​നുള്ള പദവി അവൻ കൊടു​ത്തു. ആ സ്വർഗീ​യ​വർഗ​ത്തി​ന്റെ ഒരുക്കൽ ഇപ്പോൾ മിക്കവാ​റും പൂർത്തി​യാ​യി​രി​ക്കു​ക​യാണ്‌.—ലൂക്കൊസ്‌ 22:29; വെളി​പ്പാ​ടു 14:1-4.

11. (എ) യഹോ​വ​യു​ടെ ദീർഘ​ക്ഷ​മ​യിൽനിന്ന്‌ ഏതു കൂട്ടമാണ്‌ ഇപ്പോൾ പ്രയോ​ജനം അനുഭ​വി​ക്കു​ന്നത്‌? (ബി) മരിച്ച​വർക്ക്‌ എങ്ങനെ പ്രയോ​ജനം ലഭിക്കും?

11 എന്നാൽ ഭൂമി​യിൽ നിവാ​സി​ക​ളു​ണ്ടാ​യി​രി​ക്കു​ന്നതു സംബന്ധി​ച്ചെന്ത്‌? യഹോ​വ​യു​ടെ ദീർഘക്ഷമ സകല ജനതക​ളിൽനി​ന്നു​മുള്ള “ഒരു മഹാപു​രു​ഷാര”ത്തിന്റെ കൂട്ടി​ച്ചേർപ്പും സാധ്യ​മാ​ക്കി​യി​രി​ക്കു​ന്നു. അവരുടെ എണ്ണം ഇപ്പോൾ ദശലക്ഷങ്ങൾ ആയിരി​ക്കു​ന്നു. ഈ ഭൗമി​ക​വർഗം ഈ വ്യവസ്ഥി​തി​യു​ടെ അന്ത്യത്തെ അതിജീ​വി​ക്കു​മെ​ന്നും ഒരു പറുദീ​സാ​ഭൂ​മി​യി​ലെ നിത്യ​ജീ​വന്റെ പ്രത്യാശ അവർക്ക്‌ ഉണ്ടായി​രി​ക്കു​മെ​ന്നും യഹോവ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നു. (വെളി​പ്പാ​ടു 7:9, 10; സങ്കീർത്തനം 37:29; യോഹ​ന്നാൻ 10:16) ദൈവ​ത്തി​ന്റെ തക്കസമ​യത്ത്‌, മരിച്ച​വ​രിൽനിന്ന്‌ അസംഖ്യം പേർ ഉയിർപ്പി​ക്ക​പ്പെ​ടും, അവർക്കു സ്വർഗീയ രാജ്യ​ത്തി​ന്റെ ഭൗമിക പ്രജക​ളാ​യി​രി​ക്കാ​നുള്ള അവസരം നൽക​പ്പെ​ടും. “നീതി​മാ​ന്മാ​രു​ടെ​യും നീതി​കെ​ട്ട​വ​രു​ടെ​യും പുനരു​ത്ഥാ​നം ഉണ്ടാകും” എന്ന്‌ പ്രവൃ​ത്തി​കൾ 24:15-ൽ ദൈവ​വ​ചനം മുൻകൂ​ട്ടി പറയുന്നു.—യോഹ​ന്നാൻ 5:28, 29.

12. (എ) യഹോവ ദുഷ്ടത സഹിച്ചി​രി​ക്കു​ന്ന​തിൽനിന്ന്‌ നാം അവനെ​ക്കു​റിച്ച്‌ എന്തു പഠിച്ചി​രി​ക്കു​ന്നു? (ബി) യഹോവ ഈ കാര്യ​ങ്ങളെ കൈകാ​ര്യം ചെയ്‌ത വിധ​ത്തെ​ക്കു​റി​ച്ചു നിങ്ങൾ എന്തു വിചാ​രി​ക്കു​ന്നു?

12 ഇതി​ലെ​ല്ലാം എന്തെങ്കി​ലും അനീതി ഉണ്ടോ? ഇല്ല, എന്തു​കൊ​ണ്ടെ​ന്നാൽ ദുഷ്ടന്മാ​രു​ടെ അഥവാ ‘കോപ​പാ​ത്ര​ങ്ങ​ളു​ടെ’ നാശം താമസി​പ്പി​ക്കു​ക​വഴി, ദൈവം തന്റെ ഉദ്ദേശ്യ​ത്തി​നു ചേർച്ച​യിൽ മറ്റുള്ള​വ​രോട്‌ അനുകമ്പ കാണി​ക്കു​ക​യാണ്‌. അവൻ എത്ര കരുണാ​മ​യ​നും സ്‌നേ​ഹ​വാ​നു​മാ​ണെന്ന്‌ ഇതു പ്രകട​മാ​ക്കു​ന്നു. യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തി​ന്റെ ചുരു​ള​ഴി​യു​ന്നതു നിരീ​ക്ഷി​ക്കാൻ സമയം ലഭിച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ അവനെ​ക്കു​റി​ച്ചു​തന്നെ വളരെ കാര്യങ്ങൾ പഠിക്കാ​നും നമുക്കു സാധി​ക്കു​ന്നു. വെളി​ച്ചത്തു വരുന്ന അവന്റെ വ്യക്തി​ത്വ​ത്തി​ന്റെ വിവിധ വശങ്ങൾ—അവന്റെ നീതി, കരുണ, ദീർഘക്ഷമ, ബഹുവിധ ജ്ഞാനം—എന്നിവ നമ്മെ വിസ്‌മ​യി​പ്പി​ക്കു​ന്നു. അഖിലാണ്ഡ പരമാ​ധി​കാ​രം—ഭരണം നടത്താ​നുള്ള യഹോ​വ​യു​ടെ അവകാശം—സംബന്ധിച്ച വിവാ​ദ​പ്ര​ശ്‌നം അവൻ ജ്ഞാനപൂർവം കൈകാ​ര്യം ചെയ്‌തി​രി​ക്കുന്ന വിധം അവന്റെ ഭരണരീ​തി​യാണ്‌ അത്യു​ത്തമം എന്ന വസ്‌തു​ത​യ്‌ക്ക്‌ എക്കാല​വും ഒരു സാക്ഷ്യ​മാ​യി​രി​ക്കും. അപ്പൊ​സ്‌ത​ല​നായ പൗലൊ​സി​നോ​ടൊ​ത്തു നാം പറയുന്നു: “ഹാ, ദൈവ​ത്തി​ന്റെ ധനം, ജ്ഞാനം, അറിവു എന്നിവ​യു​ടെ ആഴമേ! അവന്റെ ന്യായ​വി​ധി​കൾ എത്ര അപ്ര​മേ​യ​വും അവന്റെ വഴികൾ എത്ര അഗോ​ച​ര​വും ആകുന്നു.”—റോമർ 11:33.

നമ്മുടെ ഭക്തി പ്രകട​മാ​ക്കാ​നുള്ള അവസരം

13. നാം വ്യക്തി​പ​ര​മായ കഷ്ടതകൾ സഹിക്കു​മ്പോൾ നമുക്ക്‌ എന്തിനുള്ള അവസരം ലഭിക്കു​ന്നു, ജ്ഞാനപൂർവം പ്രതി​ക​രി​ക്കാൻ നമ്മെ എന്തു സഹായി​ക്കും?

13 ദൈവ​ദാ​സ​ന്മാ​രിൽ അനേക​രും വ്യക്തി​പ​ര​മായ കഷ്ടതകൾ അനുഭ​വി​ക്കു​ന്നുണ്ട്‌. ദൈവം ദുഷ്ടന്മാ​രെ ഇതുവരെ നശിപ്പി​ച്ചി​ട്ടി​ല്ലാ​ത്ത​തു​കൊ​ണ്ടും മനുഷ്യ​വർഗ​ത്തി​ന്റെ മുൻകൂ​ട്ടി പറഞ്ഞി​രി​ക്കുന്ന പുനഃ​സ്ഥാ​പനം കൈവ​രു​ത്തി​യി​ട്ടി​ല്ലാ​ത്ത​തു​കൊ​ണ്ടും അവരുടെ ദുരിതം തുടരു​ക​യാണ്‌. ഇതു നമ്മെ ആകുല​രാ​ക്ക​ണ​മോ? അതോ ഇത്തരം സാഹച​ര്യ​ങ്ങളെ പിശാച്‌ ഒരു നുണയ​നാ​ണെന്നു തെളി​യി​ക്കു​ന്ന​തിൽ പങ്കുപ​റ്റാ​നുള്ള അവസര​ങ്ങ​ളാ​യി വീക്ഷി​ക്കാൻ നമുക്കു കഴിയു​മോ? പിൻവ​രുന്ന അഭ്യർഥന നാം മനസ്സിൽ പിടി​ക്കു​ന്നെ​ങ്കിൽ അങ്ങനെ ചെയ്യാൻ നാം ശക്തീക​രി​ക്ക​പ്പെ​ടും: “മകനേ, എന്നെ നിന്ദി​ക്കു​ന്ന​വ​നോ​ടു ഞാൻ ഉത്തരം പറയേ​ണ്ട​തി​ന്നു നീ ജ്ഞാനി​യാ​യി എന്റെ ഹൃദയത്തെ സന്തോ​ഷി​പ്പിക്ക.” (സദൃശ​വാ​ക്യ​ങ്ങൾ 27:11) ഭൗതിക നഷ്ടമോ ശാരീ​രിക ക്ലേശമോ അനുഭ​വി​ക്കേണ്ടി വരുന്ന​പക്ഷം ആളുകൾ ദൈവത്തെ കുറ്റ​പ്പെ​ടു​ത്തു​മെ​ന്നും ശപിക്കു​ക​പോ​ലും ചെയ്യു​മെ​ന്നും യഹോ​വയെ നിന്ദി​ക്കുന്ന സാത്താൻ അവകാ​ശ​പ്പെട്ടു. (ഇയ്യോബ്‌ 1:9-11; 2:4, 5) കഷ്ടപ്പാ​ടു​കൾ ഗണ്യമാ​ക്കാ​തെ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കു​ക​വഴി നമ്മുടെ സംഗതി​യിൽ സാത്താന്റെ അവകാ​ശ​വാ​ദം ശരിയ​ല്ലെന്നു പ്രകട​മാ​ക്കു​മ്പോൾ നാം യഹോ​വ​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌.

14. കഷ്ടതകൾ ഉണ്ടാകു​മ്പോൾ നാം യഹോ​വ​യിൽ ആശ്രയി​ക്കു​ന്നെ​ങ്കിൽ നമുക്ക്‌ എന്തു പ്രയോ​ജ​നങ്ങൾ ലഭിക്കും?

14 കഷ്ടതകൾ ഉണ്ടാകു​മ്പോൾ നാം യഹോ​വ​യിൽ ആശ്രയി​ക്കു​ന്നെ​ങ്കിൽ വിലപ്പെട്ട ഗുണങ്ങൾ വളർത്തി​യെ​ടു​ക്കാൻ നമുക്കു കഴിയും. ദൃഷ്ടാ​ന്ത​ത്തിന്‌, യേശു അനുഭ​വിച്ച കഷ്ടതക​ളു​ടെ ഫലമായി അവൻ മുമ്പ്‌ അറിഞ്ഞി​ട്ടി​ല്ലാത്ത ഒരു രീതി​യിൽ “അനുസ​രണം പഠിച്ചു.” ദീർഘ​ക്ഷ​മ​യും സഹിഷ്‌ണു​ത​യും യഹോ​വ​യു​ടെ നീതി​യുള്ള വഴിക​ളോട്‌ ആഴമായ വിലമ​തി​പ്പും നട്ടുവ​ളർത്താൻ കഴിയു​മെ​ന്ന​തി​നാൽ നമുക്കും നമ്മുടെ കഷ്ടതക​ളിൽനി​ന്നു പഠിക്കാ​നാ​വും.—എബ്രായർ 5:8, 9; 12:11; യാക്കോബ്‌ 1:2-4.

15. നാം ക്ഷമയോ​ടെ ക്ലേശം സഹിക്കു​ന്ന​തിൽനിന്ന്‌ മറ്റുള്ള​വർക്ക്‌ എങ്ങനെ പ്രയോ​ജനം ലഭി​ച്ചേ​ക്കാം?

15 നാം ചെയ്യു​ന്നതു മറ്റുള്ളവർ നിരീ​ക്ഷി​ക്കും. നീതി​യോ​ടുള്ള സ്‌നേ​ഹ​ത്തി​ന്റെ പേരിൽ നാം അനുഭ​വി​ക്കുന്ന കഷ്ടതകൾ കാണു​മ്പോൾ ഇന്ന്‌ യഥാർഥ ക്രിസ്‌ത്യാ​നി​കൾ ആരെന്ന്‌ അവരിൽ ചിലർ കാല​ക്ര​മ​ത്തിൽ തിരി​ച്ച​റി​യാൻ ഇടയാ​യേ​ക്കാം. ആരാധ​ന​യിൽ നമ്മോ​ടൊ​ത്തു ചേരു​ക​വഴി നിത്യ​ജീ​വന്റെ അനു​ഗ്ര​ഹ​ങ്ങൾക്ക്‌ യോഗ്യ​രാ​യി​ത്തീ​രാൻ അവർക്കു കഴിയും. (മത്തായി 25:34-36, 40, 46) ആളുകൾക്ക്‌ ആ അവസരം ലഭിക്കാൻ യഹോ​വ​യും അവന്റെ പുത്ര​നും ആഗ്രഹി​ക്കു​ന്നു.

16. വ്യക്തി​പ​ര​മായ ക്ലേശം സംബന്ധിച്ച നമ്മുടെ വീക്ഷണം ഐക്യം എന്ന വിഷയ​ത്തോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ?

16 പ്രയാ​സ​ക​ര​മായ സാഹച​ര്യ​ങ്ങ​ളെ​പ്പോ​ലും യഹോ​വ​യോ​ടുള്ള നമ്മുടെ ഭക്തി പ്രകട​മാ​ക്കാ​നും അവന്റെ ഇഷ്ടം നിറ​വേ​റ്റു​ന്ന​തിൽ പങ്കുപ​റ്റാ​നു​മുള്ള അവസര​ങ്ങ​ളാ​യി നാം വീക്ഷി​ക്കു​മ്പോൾ അതെത്ര പ്രശം​സ​നീ​യ​മാണ്‌! അങ്ങനെ ചെയ്യു​ന്നത്‌ നാം തീർച്ച​യാ​യും ദൈവ​ത്തോ​ടും ക്രിസ്‌തു​വി​നോ​ടു​മുള്ള ഐക്യ​ത്തി​ലേക്കു നീങ്ങു​ക​യാ​ണെ​ന്നു​ള്ള​തി​നു തെളിവു നൽകും. സകല സത്യ​ക്രി​സ്‌ത്യാ​നി​കൾക്കും വേണ്ടി യേശു യഹോ​വ​യോട്‌ ഇങ്ങനെ പ്രാർഥി​ച്ചു: “ഇവർക്കു വേണ്ടി​മാ​ത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വ​സി​പ്പാ​നി​രി​ക്കു​ന്ന​വർക്കു വേണ്ടി​യും ഞാൻ അപേക്ഷി​ക്കു​ന്നു. നീ എന്നെ അയച്ചി​രി​ക്കു​ന്നു എന്നു ലോകം വിശ്വ​സി​പ്പാൻ അവർ എല്ലാവ​രും ഒന്നാ​കേ​ണ്ട​തി​ന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നി​ലും ആകുന്ന​തു​പോ​ലെ അവരും നമ്മിൽ ആകേണ്ട​തി​ന്നു [“ഐക്യ​ത്തിൽ ആകേണ്ട​തിന്‌,” NW] തന്നേ.”—യോഹ​ന്നാൻ 17:20, 21.

17. നാം യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​ണെ​ങ്കിൽ, ഭാവി സംബന്ധി​ച്ചു നമുക്ക്‌ എന്ത്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും?

17 നാം യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​ണെ​ങ്കിൽ, അവൻ നമുക്ക്‌ ഉദാര​മാ​യി പ്രതി​ഫലം നൽകും. അവന്റെ വചനം പറയുന്നു: “നിങ്ങൾ ഉറപ്പു​ള്ള​വ​രും കുലു​ങ്ങാ​ത്ത​വ​രും നിങ്ങളു​ടെ പ്രയത്‌നം കർത്താ​വിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞി​രി​ക്ക​യാൽ കർത്താ​വി​ന്റെ വേലയിൽ എപ്പോ​ഴും വർദ്ധി​ച്ചു​വ​രു​ന്ന​വ​രും ആകുവിൻ.” (1 കൊരി​ന്ത്യർ 15:58) അത്‌ ഇങ്ങനെ​യും പ്രസ്‌താ​വി​ക്കു​ന്നു: “ദൈവം നിങ്ങളു​ടെ പ്രവൃ​ത്തി​യും . . . തന്റെ നാമ​ത്തോ​ടു കാണിച്ച സ്‌നേ​ഹ​വും മറന്നു​ക​ള​വാൻ തക്കവണ്ണം അനീതി​യു​ള്ള​വനല്ല.” (എബ്രായർ 6:10) യാക്കോബ്‌ 5:11 ഇങ്ങനെ പറയുന്നു: “സഹിഷ്‌ണുത കാണി​ച്ച​വരെ നാം ഭാഗ്യ​വാ​ന്മാർ എന്നു പുകഴ്‌ത്തു​ന്നു. യോബി​ന്റെ സഹിഷ്‌ണുത നിങ്ങൾ കേട്ടും കർത്താവു വരുത്തിയ അവസാനം കണ്ടുമി​രി​ക്കു​ന്നു; കർത്താവു മഹാ കരുണ​യും മനസ്സലി​വു​മു​ള്ള​വ​ന​ല്ലോ.” ഇയ്യോ​ബിന്‌ എന്തു പ്രതി​ഫലം ലഭിച്ചു? “യഹോവ ഇയ്യോ​ബി​ന്റെ പിൻകാ​ലത്തെ അവന്റെ മുൻകാ​ല​ത്തെ​ക്കാൾ അധികം അനു​ഗ്ര​ഹി​ച്ചു.” (ഇയ്യോബ്‌ 42:10-16) അതേ, യഹോവ “തന്നെ അന്വേ​ഷി​ക്കു​ന്ന​വർക്കു പ്രതി​ഫലം കൊടു​ക്കു​ന്നു.” (എബ്രായർ 11:6) നമുക്കു നോക്കി​പ്പാർത്തി​രി​ക്കാൻ എത്ര മഹത്തായ പ്രതി​ഫ​ല​മാ​ണു​ള്ളത്‌—ഒരു പറുദീ​സാ​ഭൂ​മി​യി​ലെ നിത്യ​ജീ​വൻതന്നെ!

18. ഇപ്പോൾ നമുക്ക്‌ ഉണ്ടായി​രു​ന്നേ​ക്കാ​വുന്ന വേദനാ​ക​ര​മായ ഓർമ​കൾക്ക്‌ ഒടുവിൽ എന്തു സംഭവി​ക്കും?

18 കഴിഞ്ഞ ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളാ​യി മനുഷ്യ​കു​ടും​ബ​ത്തോ​ടു ചെയ്യപ്പെട്ട സകല ദ്രോ​ഹ​വും ദൈവ​രാ​ജ്യം നീക്കം​ചെ​യ്യും. അന്നു നാം അനുഭ​വി​ക്കാൻ പോകുന്ന സന്തോഷം ഇന്നു നാം അനുഭ​വി​ക്കുന്ന ഏതു ദുരി​ത​ത്തെ​യും നിഷ്‌പ്ര​ഭ​മാ​ക്കു​ന്ന​താ​യി​രി​ക്കും. മുൻകാല ദുരി​ത​ത്തി​ന്റെ അസുഖ​ക​ര​മായ ഓർമകൾ നമ്മെ അലട്ടു​ക​യില്ല. പുതിയ ലോക​ത്തി​ലെ ആളുക​ളു​ടെ അനുദിന ജീവി​ത​ത്തി​ന്റെ പരിപു​ഷ്ടി​പ്പെ​ടു​ത്തുന്ന ചിന്തക​ളും പ്രവർത്ത​ന​ങ്ങ​ളും വേദനാ​ജ​ന​ക​മായ ഓർമ​കളെ ക്രമേണ തുടച്ചു​നീ​ക്കും. യഹോവ പ്രഖ്യാ​പി​ക്കു​ന്നു: “ഞാൻ പുതിയ ആകാശ​വും പുതിയ ഭൂമി​യും സൃഷ്ടി​ക്കു​ന്നു; മുമ്പി​ലെത്തവ ആരും ഓർക്കു​ക​യില്ല; ആരു​ടെ​യും മനസ്സിൽ വരിക​യു​മില്ല. ഞാൻ സൃഷ്ടി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു നിങ്ങൾ സന്തോ​ഷി​ച്ചു എന്നേക്കും ഘോഷി​ച്ചു​ല്ല​സി​പ്പിൻ.” അതേ, യഹോ​വ​യു​ടെ പുതിയ ലോക​ത്തിൽ, “സർവ്വഭൂ​മി​യും വിശ്ര​മി​ച്ചു സ്വസ്ഥമാ​യി​രി​ക്കു​ന്നു; അവർ ആർത്തു പാടുന്നു” എന്ന്‌ ഉദ്‌ഘോ​ഷി​ക്കാൻ നീതി​മാ​ന്മാർക്കു കഴിയും.—യെശയ്യാ​വു 14:7; 65:17, 18.

പുനരവലോകന ചർച്ച

• തിന്മ അനുവ​ദി​ച്ചി​രി​ക്കവേ, യഹോവ സ്വന്തം നാമ​ത്തോട്‌ ഉചിത​മാ​യി വലിയ ആദരവു കാണി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

• ദൈവം ‘കോപ​പാ​ത്ര​ങ്ങളെ’ സഹിച്ചി​രി​ക്കു​ന്നത്‌ അവന്റെ കരുണ നമ്മി​ലേക്ക്‌ എത്തി​ച്ചേ​രുക സാധ്യ​മാ​ക്കി​യത്‌ എങ്ങനെ?

• വ്യക്തി​പ​ര​മായ കഷ്ടതകൾ ഉൾപ്പെ​ടുന്ന സാഹച​ര്യ​ങ്ങ​ളിൽ നാം എന്തു കാണാൻ ശ്രമി​ക്കണം?

[അധ്യയന ചോദ്യ​ങ്ങൾ]

[67-ാം പേജിലെ ചിത്രങ്ങൾ]

യഹോവ “ഇയ്യോ​ബി​ന്റെ പിൻകാ​ലത്തെ അവന്റെ മുൻകാ​ല​ത്തെ​ക്കാൾ അധികം അനു​ഗ്ര​ഹി​ച്ചു”