വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവവചനം ധൈര്യത്തോടെ സംസാരിക്കുന്നതിൽ തുടരുക

ദൈവവചനം ധൈര്യത്തോടെ സംസാരിക്കുന്നതിൽ തുടരുക

അധ്യായം പത്തൊ​മ്പത്‌

ദൈവ​വ​ചനം ധൈര്യ​ത്തോ​ടെ സംസാ​രി​ക്കു​ന്ന​തിൽ തുടരുക

1. (എ) യേശു​വി​ന്റെ ശിഷ്യ​ന്മാർ ഏതു സുവാർത്ത ഘോഷി​ച്ചു, എന്നാൽ ചില യഹൂദ​ന്മാർ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? (ബി) നമുക്ക്‌ ഏതു ചോദ്യ​ങ്ങൾ ചോദി​ക്കാം?

 ഏകദേശം 2,000 വർഷം മുമ്പ്‌, ദൈവ​പു​ത്ര​നായ യേശു​ക്രി​സ്‌തു സർവ ഭൂമി​യെ​യും ഭരിക്കാ​നുള്ള ഭാവി രാജാ​വാ​യി അഭി​ഷേകം ചെയ്യ​പ്പെട്ടു. മതശ​ത്രു​ക്ക​ളു​ടെ പ്രേര​ണ​യാൽ യേശു വധിക്ക​പ്പെട്ടു. എന്നാൽ യഹോവ അവനെ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ച്ചു. യേശു​വി​ലൂ​ടെ ഇപ്പോൾ നിത്യ​ജീ​വൻ സാധ്യ​മാ​യി​രു​ന്നു. എന്നാൽ യേശു​വി​ന്റെ ശിഷ്യ​ന്മാർ പരസ്യ​മാ​യി ഈ സുവാർത്ത ഘോഷി​ച്ച​പ്പോൾ എതിർപ്പു പൊട്ടി​പ്പു​റ​പ്പെട്ടു. എതിരാ​ളി​കൾ അവരിൽ ചിലരെ തടവി​ലാ​ക്കി, മാത്രമല്ല അവർ അവരെ അടിക്കു​ക​യും യേശു​വി​നെ കുറി​ച്ചുള്ള സംസാരം നിറു​ത്താൻ ആജ്ഞാപി​ക്കു​ക​യും ചെയ്‌തു. (പ്രവൃ​ത്തി​കൾ 4:1-3, 17; 5:17, 18, 40) അവർ എന്തു ചെയ്യും? നിങ്ങൾ എന്തു ചെയ്യു​മാ​യി​രു​ന്നു? നിങ്ങൾ ധൈര്യ​പൂർവം സാക്ഷീ​ക​രി​ക്കു​ന്ന​തിൽ തുടരു​മാ​യി​രു​ന്നോ?

2. (എ) നമ്മുടെ നാളിൽ അത്ഭുത​ക​ര​മായ ഏതു വാർത്ത ഘോഷി​ക്കേ​ണ്ട​തുണ്ട്‌? (ബി) സുവാർത്ത പ്രസം​ഗി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം ഉള്ളത്‌ ആർക്ക്‌?

2 ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വായ യേശു​ക്രി​സ്‌തു 1914-ൽ ‘അവന്റെ ശത്രു​ക്ക​ളു​ടെ മധ്യേ വാഴാൻ’ സ്വർഗ​ത്തിൽ സിംഹാ​സ​ന​സ്ഥ​നാ​ക്ക​പ്പെട്ടു. (സങ്കീർത്തനം 110:2) അടുത്ത​താ​യി, സാത്താ​നും അവന്റെ ഭൂതങ്ങ​ളും ഭൂമി​യി​ലേക്കു വലി​ച്ചെ​റി​യ​പ്പെട്ടു. (വെളി​പ്പാ​ടു 12:1-5, 7-12) ഇപ്പോ​ഴത്തെ ദുഷ്ട​ലോ​ക​ത്തി​ന്റെ അന്ത്യനാ​ളു​കൾ ആരംഭി​ച്ചി​രു​ന്നു. ഈ കാലഘട്ടം അവസാ​നി​ക്കു​മ്പോൾ, ദൈവം മുഴു സാത്താന്യ വ്യവസ്ഥി​തി​യെ​യും തകർത്തു നശിപ്പി​ക്കും. (ദാനീ​യേൽ 2:44; മത്തായി 24:21) അതിജീ​വി​ക്കു​ന്ന​വർക്ക്‌, ഒരു പറുദീസ ആയിത്തീ​രുന്ന ഭൂമി​യി​ലെ നിത്യ​ജീ​വന്റെ ഭാവി പ്രത്യാശ ഉണ്ടായി​രി​ക്കും. ഈ സുവാർത്ത നിങ്ങൾ സ്വീക​രി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ നിങ്ങൾ അതു മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കാൻ ആഗ്രഹി​ക്കും. (മത്തായി 24:14) എന്നാൽ നിങ്ങൾക്ക്‌ എന്തു പ്രതി​ക​രണം പ്രതീ​ക്ഷി​ക്കാൻ കഴിയും?

3. (എ) ആളുകൾ രാജ്യ​സ​ന്ദേ​ശ​ത്തോട്‌ എങ്ങനെ പ്രതി​ക​രി​ക്കു​ന്നു? (ബി) നമ്മെ അഭിമു​ഖീ​ക​രി​ക്കുന്ന ചോദ്യ​മേത്‌?

3 നിങ്ങൾ രാജ്യ​സു​വാർത്ത ഘോഷി​ക്കു​മ്പോൾ ചിലർ അതിനെ സ്വാഗതം ചെയ്‌തേ​ക്കാം, എന്നാൽ മിക്കവ​രും നിസ്സം​ഗ​രാ​യി​രി​ക്കും. (മത്തായി 24:37-39) ചിലർ നിങ്ങളെ പരിഹ​സി​ക്കു​ക​യോ എതിർക്കു​ക​യോ ചെയ്‌തേ​ക്കാം. നിങ്ങളു​ടെ സ്വന്തം ബന്ധുക്ക​ളിൽനി​ന്നു​തന്നെ എതിർപ്പ്‌ ഉണ്ടാ​യേ​ക്കാ​മെന്നു യേശു മുന്നറി​യി​പ്പു നൽകി. (ലൂക്കൊസ്‌ 21:16-19) അതു നിങ്ങളു​ടെ ജോലി സ്ഥലത്തോ സ്‌കൂ​ളി​ലോ ഉണ്ടാ​യേ​ക്കാം. ഭൂമി​യു​ടെ ചില ഭാഗങ്ങ​ളിൽ യഹോ​വ​യു​ടെ സാക്ഷികൾ ഗവൺമെന്റ്‌ നിരോ​ധ​ന​ത്തിൻ കീഴിൽ പോലു​മാണ്‌. അത്തരം സാഹച​ര്യ​ങ്ങളെ അഭിമു​ഖീ​ക​രി​ക്കു​മ്പോൾ നിങ്ങൾ ദൈവ​വ​ചനം ധൈര്യ​പൂർവം പ്രസം​ഗി​ക്കു​ന്ന​തിൽ തുടരു​ക​യും ‘വിശ്വാ​സ​ത്തിൽ നിലനി​ല്‌ക്കു​ക​യും’ ചെയ്യു​മോ?—1 കൊരി​ന്ത്യർ 16:13.

നമ്മുടെ സ്വന്തം ശക്തിയിൽ ആശ്രയി​ക്കു​ന്നി​ല്ല

4. (എ) നമ്മൾ ദൈവ​ത്തി​ന്റെ വിശ്വസ്‌ത ദാസരാ​ണെന്നു തെളി​യി​ക്കാൻ അത്യാ​വ​ശ്യ​മാ​യി​രി​ക്കുന്ന ഒരു വ്യവസ്ഥ എന്ത്‌? (ബി) ക്രിസ്‌തീയ യോഗങ്ങൾ വളരെ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

4 യഹോ​വ​യു​ടെ ഒരു വിശ്വസ്‌ത ദാസനാ​യി​രി​ക്കു​ന്ന​തിന്‌ അത്യാ​വ​ശ്യ​മായ ഒരു സംഗതി അവന്റെ കരുത​ലു​ക​ളി​ലുള്ള ആശ്രയ​മാണ്‌. അവയി​ലൊന്ന്‌ സഭാ​യോ​ഗ​ങ്ങ​ളാണ്‌. അവയെ അവഗണി​ക്കാ​തി​രി​ക്കാൻ തിരു​വെ​ഴു​ത്തു​കൾ നമ്മെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (എബ്രായർ 10:23-25) യഹോ​വ​യു​ടെ വിശ്വസ്‌ത സാക്ഷി​ക​ളാ​യി തുടർന്നി​ട്ടു​ള്ളവർ സഹാരാ​ധ​ക​രു​മാ​യി യോഗ​ങ്ങ​ളിൽ ക്രമമാ​യി ഹാജരാ​കാൻ കഠിന പ്രയത്‌നം ചെയ്‌തി​ട്ടുണ്ട്‌. ഈ യോഗ​ങ്ങ​ളിൽ പങ്കെടു​ക്കു​മ്പോൾ നമ്മുടെ തിരു​വെ​ഴു​ത്തു പരിജ്ഞാ​നം വർധി​ക്കു​ന്നു. കൂടാതെ, നന്നായി അറിയാ​വുന്ന സത്യങ്ങ​ളോ​ടുള്ള നമ്മുടെ വിലമ​തി​പ്പു വളരുന്നു, അവ ഉപയോ​ഗി​ക്കാ​നുള്ള മാർഗ​ങ്ങളെ കുറി​ച്ചുള്ള നമ്മുടെ അവബോ​ധം മൂർച്ച​യേ​റി​യത്‌ ആയിത്തീ​രു​ന്നു. ഏകീകൃത ആരാധ​ന​യിൽ നാം നമ്മുടെ ക്രിസ്‌തീയ സഹോ​ദ​ര​ന്മാ​രോ​ടു കൂടുതൽ അടുക്കു​ക​യും ദൈ​വേഷ്ടം ചെയ്യാൻ ബലിഷ്‌ഠ​രാ​യി​ത്തീ​രു​ക​യും ചെയ്യുന്നു. യഹോ​വ​യു​ടെ ആത്മാവ്‌ സഭയി​ലൂ​ടെ മാർഗ​നിർദേ​ശങ്ങൾ നൽകുന്നു, ആ ആത്മാവു മുഖാ​ന്തരം യേശു നമ്മുടെ മധ്യേ സന്നിഹി​ത​നാ​യി​രി​ക്കു​ന്നു.—മത്തായി 18:20; വെളി​പ്പാ​ടു 3:6.

5. നിരോ​ധ​ന​ത്തിൻ കീഴി​ലാ​യി​രി​ക്കു​മ്പോൾ യഹോ​വ​യു​ടെ സാക്ഷികൾ യോഗങ്ങൾ സംബന്ധിച്ച്‌ എന്തു ചെയ്യുന്നു?

5 നിങ്ങൾ എല്ലാ യോഗ​ങ്ങൾക്കും ക്രമമാ​യി ഹാജരാ​കു​ന്നു​ണ്ടോ? അവിടെ ചർച്ച ചെയ്‌തു​കേൾക്കുന്ന കാര്യങ്ങൾ നിങ്ങൾ വ്യക്തി​പ​ര​മാ​യി ബാധക​മാ​ക്കു​ന്നു​ണ്ടോ? ചില സമയങ്ങ​ളിൽ, യഹോ​വ​യു​ടെ സാക്ഷികൾ നിരോ​ധ​ന​ത്തിൻ കീഴി​ലാ​യി​രി​ക്കു​മ്പോൾ സ്വകാ​ര്യ​ഭ​വ​ന​ങ്ങ​ളിൽ ചെറിയ കൂട്ടങ്ങ​ളാ​യി യോഗങ്ങൾ നടത്തേണ്ടി വന്നിട്ടുണ്ട്‌. സ്ഥലങ്ങൾക്കും സമയങ്ങൾക്കും മാറ്റം വരാം. ചില​പ്പോൾ അവ സൗകര്യ​പ്ര​ദ​മാ​യി​രി​ക്കില്ല, ചില യോഗങ്ങൾ നടത്തു​ന്നതു രാത്രി​യി​ലാ​യി​രി​ക്കാം. എന്നാൽ വ്യക്തി​പ​ര​മായ അസൗക​ര്യ​ങ്ങ​ളോ അപകട​മോ ഗണ്യമാ​ക്കാ​തെ വിശ്വസ്‌ത സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ ഓരോ യോഗ​ത്തി​നും സന്നിഹി​ത​രാ​കാൻ ആത്മാർഥ ശ്രമം ചെയ്യുന്നു.

6. നാം യഹോ​വ​യി​ലുള്ള നമ്മുടെ ആശ്രയം പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ, ധൈര്യ​ത്തോ​ടെ സംസാ​രി​ക്കു​ന്ന​തിൽ തുടരാൻ അതു നമ്മെ എങ്ങനെ സഹായി​ക്കും?

6 നമുക്കു ദൈവ​ത്തി​ന്റെ സഹായം ആവശ്യ​മാ​ണെന്നു തിരി​ച്ച​റി​ഞ്ഞു​കൊണ്ട്‌ ഹൃദയം​ഗ​മ​മായ പ്രാർഥ​ന​യിൽ യഹോ​വ​യി​ലേക്കു നിരന്തരം നോക്കു​ന്ന​തി​നാൽ അവനി​ലുള്ള ആശ്രയം വളരുന്നു. നിങ്ങൾ അതു ചെയ്യു​ന്നു​വോ? തന്റെ ഭൗമിക ശുശ്രൂ​ഷ​ക്കാ​ലത്ത്‌ യേശു ആവർത്തി​ച്ചു പ്രാർഥി​ച്ചു. (ലൂക്കൊസ്‌ 3:21; 6:12, 13; 22:39-44) ദണ്ഡനസ്‌തം​ഭ​ത്തി​ലെ അവന്റെ മരണത്തി​ന്റെ തലേ രാത്രി​യിൽ ‘പരീക്ഷ​യിൽ അകപ്പെ​ടാ​തി​രി​പ്പാൻ ഉണർന്നി​രു​ന്നു പ്രാർത്ഥി​പ്പിൻ’ എന്നു പറഞ്ഞു​കൊണ്ട്‌ അവൻ തന്റെ ശിഷ്യ​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. (മർക്കൊസ്‌ 14:38) നാം രാജ്യ​സ​ന്ദേ​ശ​ത്തോ​ടുള്ള ഉദാസീ​ന​തയെ അഭിമു​ഖീ​ക​രി​ക്കു​ന്നെ​ങ്കിൽ ശുശ്രൂ​ഷ​യിൽ മന്ദീഭാ​വം കാട്ടാ​നുള്ള പ്രലോ​ഭനം നമുക്ക്‌ ഉണ്ടാ​യേ​ക്കാം. ആളുക​ളിൽ നിന്നുള്ള പരിഹാ​സ​മോ പീഡന​മോ ഉണ്ടാകു​മ്പോൾ അത്‌ ഒഴിവാ​ക്കാൻ പ്രസം​ഗ​വേല നിറു​ത്തു​ന്ന​തി​നു നാം പ്രലോ​ഭി​ത​രാ​യേ​ക്കാം. എന്നാൽ ധൈര്യ​പൂർവം പ്രസം​ഗി​ച്ചു​കൊ​ണ്ടേ​യി​രി​ക്കാൻ നമ്മെ സഹായി​ക്കു​ന്ന​തി​നു ദൈവാ​ത്മാ​വി​നു​വേണ്ടി നാം ആത്മാർഥ​മാ​യി പ്രാർഥി​ക്കു​ന്നെ​ങ്കിൽ ആ പ്രലോ​ഭ​ന​ങ്ങൾക്കു വഴി​പ്പെ​ടു​ന്ന​തിൽനി​ന്നു നാം സംരക്ഷി​ക്ക​പ്പെ​ടും.—ലൂക്കൊസ്‌ 11:13; എഫെസ്യർ 6:18-20

ധീരമായ സാക്ഷീ​ക​ര​ണ​ത്തി​ന്റെ ഒരു രേഖ

7. (എ) പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തി​ലെ വിവര​ങ്ങ​ളിൽ നമുക്കു പ്രത്യേക താത്‌പ​ര്യ​മു​ള്ളത്‌ എന്തു​കൊണ്ട്‌? (ബി) നൽകി​യി​രി​ക്കുന്ന വിവരങ്ങൾ നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യു​മെന്ന്‌ ഊന്നി​പ്പ​റ​ഞ്ഞു​കൊണ്ട്‌ ഈ ഖണ്ഡിക​യു​ടെ ഒടുവിൽ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറയുക.

7 പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തിൽ അടങ്ങി​യി​രി​ക്കുന്ന വിവരങ്ങൾ നമു​ക്കെ​ല്ലാം പ്രത്യേക താത്‌പ​ര്യ​മു​ള്ള​താണ്‌. നമ്മു​ടേതു പോലുള്ള വികാ​രങ്ങൾ ഉണ്ടായി​രുന്ന അപ്പൊ​സ്‌ത​ല​ന്മാ​രും മറ്റ്‌ ആദിമ ശിഷ്യ​ന്മാ​രും തടസ്സങ്ങളെ തരണം ചെയ്യു​ക​യും യഹോ​വ​യു​ടെ സുധീ​ര​രായ വിശ്വസ്‌ത സാക്ഷി​ക​ളെന്നു തെളി​യി​ക്കു​ക​യും ചെയ്‌തത്‌ എങ്ങനെ​യെന്ന്‌ അതു പറയുന്നു. ചുവടെ ചേർക്കുന്ന ചോദ്യ​ങ്ങ​ളു​ടെ​യും പരാമർശി​ച്ചി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​ക​ളു​ടെ​യും സഹായ​ത്തോ​ടെ നമുക്ക്‌ ആ രേഖയു​ടെ ഒരു ഭാഗം പരി​ശോ​ധി​ക്കാം. അങ്ങനെ ചെയ്യവേ, വായി​ക്കുന്ന കാര്യ​ങ്ങ​ളിൽനി​ന്നു നിങ്ങൾക്ക്‌ എങ്ങനെ പ്രയോ​ജനം നേടാ​മെന്നു പരിചി​ന്തി​ക്കുക.

അപ്പൊസ്‌തലന്മാർ ഉന്നത വിദ്യാ​ഭ്യാ​സ​മു​ള്ളവർ ആയിരു​ന്നോ? എന്തുതന്നെ സംഭവി​ച്ചാ​ലും ഭയപ്പെ​ടാത്ത തരക്കാർ ആയിരു​ന്നോ അവർ? (യോഹ​ന്നാൻ 18:17, 25-27; 20:19; പ്രവൃ​ത്തി​കൾ 4:13)

ദൈവത്തിന്റെ സ്വന്തം പുത്രനെ കുറ്റം​വി​ധിച്ച യഹൂദ കോട​തി​ക്കു മുമ്പാകെ ധൈര്യ​പൂർവം സംസാ​രി​ക്കാൻ പത്രൊ​സി​നെ പ്രാപ്‌ത​നാ​ക്കി​യത്‌ എന്ത്‌? (മത്തായി 10:19, 20; പ്രവൃ​ത്തി​കൾ 4:8)

സൻഹെദ്രീമിനു മുമ്പാകെ വരുത്ത​പ്പെ​ടു​ന്ന​തി​നു മുമ്പുള്ള ആഴ്‌ച​ക​ളിൽ അപ്പൊ​സ്‌ത​ല​ന്മാർ എന്തു ചെയ്‌തു​കൊ​ണ്ടി​രു​ന്നു? (പ്രവൃ​ത്തി​കൾ 1:14; 2:1, 42)

യേശുവിന്റെ നാമത്തിൽ സംസാ​രി​ക്കു​ന്നതു നിറു​ത്താൻ ഭരണാ​ധി​കാ​രി​കൾ അപ്പൊ​സ്‌ത​ല​ന്മാ​രോട്‌ ആജ്ഞാപി​ച്ച​പ്പോൾ പത്രൊ​സും യോഹ​ന്നാ​നും എങ്ങനെ പ്രതി​ക​രി​ച്ചു? (പ്രവൃ​ത്തി​കൾ 4:19, 20)

തങ്ങളെ വിട്ടയച്ച ശേഷം അപ്പൊ​സ്‌ത​ല​ന്മാർ വീണ്ടും സഹായ​ത്തി​നാ​യി ആരി​ലേക്കു നോക്കി? പീഡനം അവസാ​നി​ക്കാ​നാ​ണോ അതോ മറ്റെന്തി​നെ​ങ്കി​ലും വേണ്ടി​യാ​ണോ അവർ പ്രാർഥി​ച്ചത്‌? (പ്രവൃ​ത്തി​കൾ 4:24-31)

എതിരാളികൾ പ്രസം​ഗ​വേല നിറു​ത്തി​ക്കാൻ ശ്രമി​ച്ച​പ്പോൾ ഏതു മുഖാ​ന്ത​ര​ത്താൽ യഹോവ സഹായം കൊടു​ത്തു? (പ്രവൃ​ത്തി​കൾ 5:17-20)

തങ്ങളെ വിടു​വി​ച്ച​തി​ന്റെ കാരണം തങ്ങൾക്കു മനസ്സി​ലാ​യ​താ​യി അപ്പൊ​സ്‌ത​ല​ന്മാർ പ്രകട​മാ​ക്കി​യത്‌ എങ്ങനെ? (പ്രവൃ​ത്തി​കൾ 5:21, 41, 42)

പീഡനം നിമിത്തം ശിഷ്യ​ന്മാ​രിൽ അനേകർ ചിതറി​പ്പോ​യ​പ്പോൾ പോലും അവർ എന്തു ചെയ്യു​ന്ന​തിൽ തുടർന്നു? (പ്രവൃ​ത്തി​കൾ 8:3, 4; 11:19-21)

8. ആദിമ ശിഷ്യ​ന്മാ​രു​ടെ ശുശ്രൂ​ഷ​യ്‌ക്കു പുളക​പ്ര​ദ​മായ എന്തു ഫലമു​ണ്ടാ​യി, നാം ശുശ്രൂ​ഷ​യിൽ ഉൾപ്പെ​ടാൻ ഇടയാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

8 സുവാർത്താ പ്രസം​ഗ​വേല വ്യർഥ​മാ​യി​രു​ന്നില്ല. പൊ.യു. 33-ലെ പെന്തെ​ക്കൊ​സ്‌തിൽ ഏകദേശം 3,000 ശിഷ്യ​ന്മാർ സ്‌നാ​പ​ന​മേറ്റു. “മേല്‌ക്കു​മേൽ അനവധി പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും കർത്താ​വിൽ വിശ്വ​സി​ച്ചു ചേർന്നു​വന്നു.” (പ്രവൃ​ത്തി​കൾ 2:41; 4:4; 5:14) കാല​ക്ര​മ​ത്തിൽ, ദൈവ​ജ​നത്തെ കഠിന​മാ​യി പീഡി​പ്പി​ച്ചി​രു​ന്ന​വ​രിൽ ഒരാളായ തർസൊ​സി​ലെ ശൗൽപോ​ലും ഒരു ക്രിസ്‌ത്യാ​നി ആയിത്തീ​രു​ക​യും ധീരമാ​യി സത്യത്തി​നു സാക്ഷ്യം പറഞ്ഞു​തു​ട​ങ്ങു​ക​യും ചെയ്‌തു. അവൻ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ എന്ന്‌ അറിയ​പ്പെ​ടാ​നി​ട​യാ​യി. (ഗലാത്യർ 1:22-24) ഒന്നാം നൂറ്റാ​ണ്ടിൽ തുടക്ക​മിട്ട വേല നിന്നി​ട്ടില്ല. ഈ അന്ത്യനാ​ളു​ക​ളിൽ അതിന്റെ ഗതി​വേഗം വർധി​ച്ചി​രി​ക്കു​ന്നു, ഭൂമി​യു​ടെ എല്ലാ ഭാഗങ്ങ​ളി​ലും അത്‌ എത്തുക​യും ചെയ്‌തി​രി​ക്കു​ന്നു. നമുക്ക്‌ അതിൽ പങ്കുപ​റ്റാ​നുള്ള പദവി​യുണ്ട്‌. നാം അങ്ങനെ ചെയ്യു​മ്പോൾ നമുക്കു മുമ്പു സേവി​ച്ചി​ട്ടുള്ള വിശ്വസ്‌ത സാക്ഷികൾ വെച്ച മാതൃ​ക​യിൽനി​ന്നു നമുക്കു പഠിക്കാൻ കഴിയും.

9. (എ) സാക്ഷീ​ക​രി​ക്കു​ന്ന​തി​നു പൗലൊസ്‌ ഏത്‌ അവസരങ്ങൾ ഉപയോ​ഗി​ച്ചു? (ബി) നിങ്ങൾ ഏതു വിധങ്ങ​ളിൽ മറ്റുള്ള​വ​രു​ടെ പക്കൽ രാജ്യ​സ​ന്ദേശം എത്തിക്കു​ന്നു?

9 യേശു​ക്രി​സ്‌തു​വി​നെ കുറി​ച്ചുള്ള സത്യം പഠിച്ച​പ്പോൾ പൗലൊസ്‌ എന്തു ചെയ്‌തു? “അധികം താമസി​യാ​തെ, യേശു ദൈവ​പു​ത്ര​നാ​ണെന്നു അവൻ . . . പ്രഘോ​ഷി​ക്കാൻ തുടങ്ങി.” (പ്രവൃ​ത്തി​കൾ 9:20, പി.ഒ.സി. ബൈ.) തന്നോ​ടുള്ള ദൈവ​ത്തി​ന്റെ അനർഹ​ദ​യയെ അവൻ വിലമ​തി​ച്ചു, തനിക്കു ലഭിച്ച സുവാർത്ത എല്ലാവർക്കും ആവശ്യ​മാ​ണെന്ന്‌ അവൻ തിരി​ച്ച​റി​ഞ്ഞു. പൗലൊസ്‌ ഒരു യഹൂദ​നാ​യി​രു​ന്നു, അന്നത്തെ പതിവ​നു​സ​രി​ച്ചു സാക്ഷ്യം നൽകാൻ അവൻ സിന​ഗോ​ഗു​ക​ളിൽ പോയി. കൂടാതെ അവൻ വീടു​തോ​റും പ്രസം​ഗി​ച്ചു, ചന്തസ്ഥലത്തു കണ്ടുമു​ട്ടിയ ആളുക​ളോ​ടു ന്യായ​വാ​ദം ചെയ്‌തു. സുവാർത്ത പ്രസം​ഗി​ക്കാൻ പുതിയ പ്രദേ​ശ​ങ്ങ​ളി​ലേക്കു പോകാ​നും അവൻ സന്നദ്ധനാ​യി​രു​ന്നു.—പ്രവൃ​ത്തി​കൾ 17:17; 20:20; റോമർ 15:23, 24.

10. (എ) സാക്ഷീ​ക​രണം നടത്തിയ രീതി​യി​ലൂ​ടെ, താൻ ധൈര്യ​ശാ​ലി മാത്രമല്ല വിവേ​ച​നാ​ശേ​ഷി​യു​ള്ള​വ​നും ആണെന്നു പൗലൊസ്‌ പ്രകട​മാ​ക്കി​യത്‌ എങ്ങനെ? (ബി) ബന്ധുക്ക​ളോ​ടോ സഹജോ​ലി​ക്കാ​രോ​ടോ സഹപാ​ഠി​ക​ളോ​ടോ സാക്ഷീ​ക​രി​ക്കു​മ്പോൾ നമുക്ക്‌ എങ്ങനെ പൗലൊ​സി​ന്റെ ഗുണങ്ങൾ പ്രതി​ഫ​ലി​പ്പി​ക്കാ​വു​ന്ന​താണ്‌?

10 പൗലൊസ്‌ ധൈര്യ​ശാ​ലി മാത്രമല്ല വിവേ​ച​നാ​ശേ​ഷി​യു​ള്ള​വ​നും ആയിരു​ന്നു, നമ്മളും അങ്ങനെ ആയിരി​ക്കണം. യഹൂദ​ന്മാ​രോട്‌ അവരുടെ പിതാ​ക്ക​ന്മാ​രോ​ടു ദൈവം ചെയ്‌തി​രുന്ന വാഗ്‌ദാ​ന​ങ്ങ​ളെ​യും ഗ്രീക്കു​കാ​രോട്‌ അവർക്കു പരിചി​ത​മാ​യി​രുന്ന കാര്യ​ങ്ങ​ളെ​യും ആസ്‌പ​ദ​മാ​ക്കി അവൻ സംസാ​രി​ച്ചു. ചില സമയങ്ങ​ളിൽ ഒരു സാക്ഷ്യം കൊടു​ക്കു​ന്ന​തി​നുള്ള മാർഗ​മാ​യി അവൻ സ്വന്തം അനുഭ​വങ്ങൾ ഉപയോ​ഗ​പ്പെ​ടു​ത്തി. “സുവി​ശേ​ഷ​ത്തിൽ ഒരു പങ്കാളി​യാ​കേ​ണ്ട​തി​ന്നു ഞാൻ സകലവും സുവി​ശേഷം നിമിത്തം ചെയ്യുന്നു” എന്ന്‌ അവൻ പറഞ്ഞു.—1 കൊരി​ന്ത്യർ 9:20-23; പ്രവൃ​ത്തി​കൾ 22:3-21.

11. (എ) എതിരാ​ളി​ക​ളു​മാ​യുള്ള നിരന്തര ഏറ്റുമു​ട്ടൽ ഒഴിവാ​ക്കാൻ പൗലൊസ്‌ എന്തു ചെയ്‌തു? (ബി) നമുക്കു ജ്ഞാനപൂർവം പൗലൊ​സി​ന്റെ ദൃഷ്ടാന്തം എപ്പോൾ അനുക​രി​ക്കാ​വു​ന്ന​താണ്‌, എങ്ങനെ? (സി) ധൈര്യ​ത്തോ​ടെ സംസാ​രി​ക്കു​ന്ന​തിൽ തുടരാ​നുള്ള ശക്തി എവി​ടെ​നി​ന്നു വരുന്നു?

11 എതിർപ്പു മൂലം കുറെ കാല​ത്തേക്കു മറ്റൊരു പ്രദേ​ശത്തു പ്രസം​ഗി​ക്കു​ന്ന​താ​ണു മെച്ച​മെന്നു തോന്നി​യ​പ്പോൾ പൗലൊസ്‌ എതിരാ​ളി​ക​ളു​മാ​യി ഏറ്റുമു​ട്ടാ​തെ അങ്ങനെ ചെയ്‌തു. (പ്രവൃ​ത്തി​കൾ 14:5-7; 18:5-7; റോമർ 12:18) എന്നാൽ അവന്‌ ഒരിക്ക​ലും സുവാർത്തയെ കുറിച്ചു ലജ്ജയി​ല്ലാ​യി​രു​ന്നു. (റോമർ 1:16) എതിരാ​ളി​ക​ളിൽനി​ന്നു നിന്ദ്യ​വും അക്രമാ​സക്തം പോലു​മായ പെരു​മാ​റ്റം നേരി​ടേണ്ടി വന്നെങ്കി​ലും പ്രസം​ഗി​ക്കു​ന്ന​തിൽ തുടരാൻ പൗലൊസ്‌ ‘നമ്മുടെ ദൈവ​ത്തിൽ ധൈര്യ​പ്പെട്ടു.’ ‘കർത്താ​വോ എനിക്കു തുണനി​ന്നു പ്രസംഗം എന്നെ​ക്കൊ​ണ്ടു നിവർത്തി​പ്പാൻ എന്നെ ശക്തീക​രി​ച്ചു’ എന്ന്‌ അവൻ പറയു​ക​യു​ണ്ടാ​യി. (2 തെസ്സ​ലൊ​നീ​ക്യർ 2:2; 2 തിമൊ​ഥെ​യൊസ്‌ 4:17) ക്രിസ്‌തീയ സഭയുടെ ശിരസ്സായ യേശു നമ്മുടെ നാളി​ലേക്ക്‌ അവൻ മുൻകൂ​ട്ടി പറഞ്ഞ വേല ചെയ്യാൻ നമുക്ക്‌ ആവശ്യ​മായ ശക്തി നൽകു​ന്ന​തിൽ തുടരു​ന്നു.—മർക്കൊസ്‌ 13:10.

12. ക്രിസ്‌തീയ ധൈര്യ​ത്തി​നു തെളിവു നൽകു​ന്നത്‌ എന്ത്‌, അതിനുള്ള അടിസ്ഥാ​നം എന്ത്‌?

12 ഒന്നാം നൂറ്റാ​ണ്ടിൽ യേശു​വും മറ്റു വിശ്വസ്‌ത ദൈവ​ദാ​സ​ന്മാ​രും ചെയ്‌ത​തു​പോ​ലെ​തന്നെ, ദൈവ​വ​ചനം ധൈര്യ​പൂർവം സംസാ​രി​ക്കു​ന്ന​തിൽ തുടരാൻ നമുക്കു സകല കാരണ​വു​മുണ്ട്‌. പരിഗ​ണ​ന​യി​ല്ലാ​ത്തവർ ആയിരി​ക്ക​ണ​മെ​ന്നോ സന്ദേശം വേണ്ടാ​ത്ത​വ​രിൽ അത്‌ അടി​ച്ചേൽപ്പി​ക്കാൻ ശ്രമി​ക്ക​ണ​മെ​ന്നോ അതിനർഥമല്ല. എന്നാൽ ആളുകൾ ഉദാസീ​ന​രാ​യ​തു​കൊ​ണ്ടു നാം മടുത്തു പിന്മാ​റു​ന്നില്ല, എതിർപ്പു​മൂ​ലം നാം മൗനം പാലി​ക്കു​ന്നു​മില്ല. യേശു​വി​നെ​പ്പോ​ലെ നാം, സർവ ഭൂമി​യെ​യും ഭരിക്കാൻ യോഗ്യ​ത​യുള്ള ഗവൺമെന്റ്‌ എന്നനി​ല​യിൽ ദൈവ​രാ​ജ്യ​ത്തി​ലേക്കു വിരൽചൂ​ണ്ടു​ന്നു. നാം അഖിലാണ്ഡ പരമാ​ധി​കാ​രി​യായ യഹോ​വയെ പ്രതി​നി​ധാ​നം ചെയ്യു​ന്ന​തി​നാ​ലും നാം ഘോഷി​ക്കുന്ന സന്ദേശം നമ്മിൽനി​ന്നല്ല, അവനിൽനി​ന്നു​ള്ളത്‌ ആകയാ​ലും നാം ധൈര്യ​ത്തോ​ടെ സംസാ​രി​ക്കു​ന്നു. യഹോ​വ​യോ​ടുള്ള നമ്മുടെ സ്‌നേ​ഹ​മാ​യി​രി​ക്കണം അവനെ സ്‌തു​തി​ക്കു​ന്ന​തി​നുള്ള നമ്മുടെ അതിശ​ക്ത​മായ പ്രേര​ക​ഘ​ടകം.—ഫിലി​പ്പി​യർ 1:27, 28; 1 തെസ്സ​ലൊ​നീ​ക്യർ 2:13.

പുനരവലോകന ചർച്ച

• സാധ്യ​മാ​കുന്ന ഏവരു​മാ​യി രാജ്യ​സ​ന്ദേശം പങ്കു​വെ​ക്കു​ന്നത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, എന്നാൽ നമുക്ക്‌ എങ്ങനെ​യുള്ള പ്രതി​ക​ര​ണങ്ങൾ പ്രതീ​ക്ഷി​ക്കാൻ കഴിയും?

• യഹോ​വയെ സേവി​ക്കാൻ നാം സ്വന്ത ശക്തിയിൽ ആശ്രയി​ക്കു​ന്നി​ല്ലെന്ന്‌ നമുക്ക്‌ എങ്ങനെ പ്രകട​മാ​ക്കാ​നാ​കും?

• പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തിൽനിന്ന്‌ ഏതു വില​യേ​റിയ പാഠങ്ങൾ നാം പഠിക്കു​ന്നു?

[അധ്യയന ചോദ്യ​ങ്ങൾ]

[173-ാം പേജിലെ ചിത്രങ്ങൾ]

കഴിഞ്ഞ കാല​ത്തേ​തു​പോ​ലെ ഇന്നും യഹോ​വ​യു​ടെ ദാസന്മാർ ദൈവ​വ​ചനം ധൈര്യ​ത്തോ​ടെ സംസാ​രി​ക്കു​ന്നു