വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവവചനം മുറുകെ പിടിക്കുക

ദൈവവചനം മുറുകെ പിടിക്കുക

അധ്യായം മൂന്ന്‌

ദൈവ​വ​ചനം മുറുകെ പിടി​ക്കു​ക

1. (എ) പുരാതന ഇസ്രാ​യേ​ല്യർ ദൈവ​വ​ച​ന​ത്തി​ന്റെ സത്യത അനുഭ​വി​ച്ച​റി​ഞ്ഞത്‌ എങ്ങനെ? (ബി) അതു നമുക്കു താത്‌പ​ര്യ​മു​ള്ള​താ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

 ‘നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങ​ളെ​ക്കു​റിച്ച്‌ അരുളി​ച്ചെ​യ്‌തി​ട്ടുള്ള സകല നന്മകളി​ലും​വെച്ച്‌ ഒന്നിന്നും വീഴ്‌ച​വ​ന്നി​ട്ടി​ല്ലെന്നു നിങ്ങൾക്കു പൂർണ്ണ​ഹൃ​ദ​യ​ത്തി​ലും പൂർണ്ണ​മ​ന​സ്സി​ലും ബോധ്യ​മാ​യി​രി​ക്കു​ന്നു; സകലവും നിങ്ങൾക്കു സംഭവി​ച്ചു ഒന്നിന്നും വീഴ്‌ച​വ​ന്നി​ട്ടില്ല.’ (യോശുവ 23:14-16) ഇസ്രാ​യേൽ ജനത വാഗ്‌ദത്ത ദേശത്തു പാർപ്പു​റ​പ്പി​ച്ച​ശേഷം യോശുവ അവരുടെ മൂപ്പന്മാ​രോ​ടു പറഞ്ഞ വാക്കു​ക​ളാണ്‌ അവ. യഹോ​വ​യു​ടെ വാഗ്‌ദാ​നങ്ങൾ തീർച്ച​യാ​യും ആശ്രയ​യോ​ഗ്യ​മെന്നു തെളിഞ്ഞു. ആ വിവര​ണ​വും ബൈബി​ളി​ന്റെ ശേഷിച്ച ഭാഗങ്ങ​ളും “നമുക്കു പ്രത്യാശ ഉണ്ടാ​കേ​ണ്ട​തി​ന്നു” നമുക്കാ​യി പരിര​ക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.—റോമർ 15:4.

2. (എ) ഏത്‌ അർഥത്തി​ലാണ്‌ ബൈബിൾ ‘ദൈവ​നി​ശ്വ​സ്‌തം’ ആയിരി​ക്കു​ന്നത്‌? (ബി) ബൈബിൾ ദിവ്യ​നി​ശ്വ​സ്‌ത​മാ​ണെന്ന്‌ അറിവു​ള്ള​തി​നാൽ നമുക്ക്‌ എന്ത്‌ ഉത്തരവാ​ദി​ത്വ​മുണ്ട്‌?

2 ഏതാണ്ടു 40 മാനുഷ എഴുത്തു​കാർ ബൈബിൾ എഴുതാൻ ഉപയോ​ഗി​ക്ക​പ്പെ​ട്ടെ​ങ്കി​ലും യഹോ​വ​ത​ന്നെ​യാണ്‌ അതിന്റെ ഗ്രന്ഥകർത്താവ്‌. ബൈബി​ളി​ന്റെ മുഴു രചന​യെ​യും അവൻ സജീവ​മാ​യി നിയ​ന്ത്രി​ച്ചു എന്നാണോ അതിനർഥം? അതേ. തന്റെ ശക്തി​യേ​റിയ പരിശു​ദ്ധാ​ത്മാവ്‌—പ്രവർത്ത​ന​നി​ര​ത​മായ ശക്തി—മുഖാ​ന്ത​ര​മാണ്‌ അവൻ അതു ചെയ്‌തത്‌. അപ്പൊ​സ്‌ത​ല​നായ പൗലൊ​സി​ന്റെ ഈ വാക്കുകൾ വളരെ സത്യമാണ്‌: “എല്ലാതി​രു​വെ​ഴു​ത്തും ദൈവ​ശ്വാ​സീ​യ​മാ​ക​യാൽ [“ദൈവ​നി​ശ്വ​സ്‌തം ആകയാൽ,” NW] ദൈവ​ത്തി​ന്റെ മനുഷ്യൻ സകല സൽപ്ര​വൃ​ത്തി​ക്കും വക പ്രാപി​ച്ചു തികഞ്ഞവൻ ആകേണ്ട​തി​ന്നു . . . പ്രയോ​ജ​ന​മു​ള്ളതു ആകുന്നു.” ബൈബിൾ ദൈവ​നി​ശ്വ​സ്‌ത​മാ​ണെന്നു ബോധ്യ​പ്പെ​ട്ടി​രി​ക്കുന്ന, എല്ലായി​ട​ത്തു​മുള്ള ആളുകൾ ബൈബി​ളി​നു ശ്രദ്ധ​കൊ​ടു​ക്കു​ക​യും അതിന്റെ ഉപദേ​ശ​ങ്ങൾക്ക്‌ അനുസൃ​ത​മാ​യി ജീവി​ക്കു​ക​യും ചെയ്യുന്നു.—2 തിമൊ​ഥെ​യൊസ്‌ 3:16, 17; 1 തെസ്സ​ലൊ​നീ​ക്യർ 2:13.

ബൈബി​ളി​നെ വിലമ​തി​ക്കാൻ മറ്റുള്ള​വരെ സഹായി​ക്കു​ക

3. ബൈബിൾ ദൈവ​വ​ച​ന​മാ​ണെന്ന ബോധ്യം ഇല്ലാത്ത​വരെ സഹായി​ക്കാ​നുള്ള ഏറ്റവും നല്ല മാർഗ​മെന്ത്‌?

3 നാം കണ്ടുമു​ട്ടു​ന്ന​വ​രിൽ പലരും, നമുക്ക്‌ ഉള്ളതു​പോ​ലെ ബൈബിൾ ദൈവ​വ​ച​ന​മാ​ണെന്ന ബോധ്യം ഉള്ളവരല്ല. നമുക്ക്‌ അവരെ എങ്ങനെ സഹായി​ക്കാ​നാ​കും? മിക്ക​പ്പോ​ഴും ഏറ്റവും നല്ല മാർഗം ബൈബിൾ തുറന്ന്‌ അതിൽ അടങ്ങി​യി​രി​ക്കുന്ന കാര്യങ്ങൾ അവർക്കു കാണി​ച്ചു​കൊ​ടു​ക്കു​ന്ന​താണ്‌. “ദൈവ​ത്തി​ന്റെ വചനം ജീവനും ചൈത​ന്യ​വു​മു​ള്ള​താ​യി ഇരുവാ​യ്‌ത്ത​ല​യുള്ള ഏതു വാളി​നെ​ക്കാ​ളും മൂർച്ച​യേ​റി​യ​തും . . . ഹൃദയ​ത്തി​ലെ ചിന്തന​ങ്ങ​ളെ​യും ഭാവങ്ങ​ളെ​യും വിവേ​ചി​ക്കു​ന്ന​തും ആകുന്നു.” (എബ്രായർ 4:12) “ദൈവ​ത്തി​ന്റെ വചനം” മൃതമായ ചരി​ത്രമല്ല; അതു ജീവനു​ള്ള​താണ്‌! അതിലെ വാഗ്‌ദാ​നങ്ങൾ ആർക്കും തടയാ​നാ​വാ​ത്ത​വി​ധം നിവൃ​ത്തി​യി​ലേക്കു മുന്നേ​റു​ക​യാണ്‌. നാം വ്യക്തി​പ​ര​മാ​യി പറഞ്ഞേ​ക്കാ​വുന്ന എന്തി​നെ​ക്കാ​ളും ശക്തമായി ഒരു വ്യക്തി​യു​ടെ ഹൃദയത്തെ സ്വാധീ​നി​ക്കാൻ ബൈബിൾ സന്ദേശ​ത്തി​നു കഴിയും.

4. ബൈബിൾ സത്യങ്ങൾ സംബന്ധിച്ച ഏതു വിശദീ​ക​ര​ണങ്ങൾ ബൈബി​ളി​നോ​ടുള്ള ചിലരു​ടെ മനോ​ഭാ​വ​ത്തി​നു മാറ്റം വരുത്തി​യി​രി​ക്കു​ന്നു, എന്തു​കൊണ്ട്‌?

4 ബൈബി​ളിൽ ദൈവ​നാ​മം കണ്ടത്‌ ദൈവ​വ​ചനം കൂടുതൽ സൂക്ഷ്‌മ​മാ​യി പരി​ശോ​ധി​ക്കാൻ അനേകരെ പ്രേരി​പ്പി​ച്ചി​രി​ക്കു​ന്നു. മറ്റു ചിലരാ​കട്ടെ, ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം, ദൈവം ദുഷ്ടത അനുവ​ദി​ക്കു​ന്ന​തി​ന്റെ കാരണം, ആനുകാ​ലിക സംഭവ​ങ്ങ​ളു​ടെ അർഥം, ഒരു പറുദീ​സാ​ഭൂ​മി​യി​ലെ നിത്യ​ജീ​വന്റെ പ്രത്യാശ എന്നീ കാര്യങ്ങൾ ബൈബി​ളിൽനി​ന്നു കാണി​ച്ചു​കൊ​ടു​ത്ത​പ്പോ​ഴാണ്‌ അതു പഠിക്കാൻ തീരു​മാ​നി​ച്ചത്‌. മതാചാ​രങ്ങൾ നിമിത്തം ആളുകൾ ദുഷ്ടാ​ത്മാ​ക്ക​ളു​ടെ ഉപദ്ര​വ​ത്തി​നു വിധേ​യ​രാ​യി​ട്ടുള്ള ദേശങ്ങ​ളിൽ, അതിന്റെ കാരണ​വും പ്രതി​വി​ധി​യും സംബന്ധിച്ച ബൈബിൾ വിശദീ​ക​രണം താത്‌പ​ര്യം ഉണർത്തി​യി​ട്ടുണ്ട്‌. ഈ ആശയങ്ങൾ ആത്മാർഥ​ഹൃ​ദ​യ​രിൽ മതിപ്പു​ള​വാ​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? എന്തു​കൊ​ണ്ടെ​ന്നാൽ അത്തരം മർമ​പ്ര​ധാ​ന​മായ കാര്യങ്ങൾ സംബന്ധിച്ച വിശ്വ​സ​നീ​യ​മായ വിവര​ങ്ങ​ളു​ടെ ഏക ഉറവു ബൈബി​ളാണ്‌.—സങ്കീർത്തനം 119:130.

5. (എ) ബൈബി​ളിൽ വിശ്വ​സി​ക്കു​ന്നി​ല്ലെന്ന്‌ ആളുകൾ പറയു​മ്പോൾ അതിന്റെ കാരണം എന്തായി​രി​ക്കാം? (ബി) അങ്ങനെ​യു​ള്ള​വരെ നമുക്ക്‌ എങ്ങനെ സഹായി​ക്കാം?

5 എന്നിരു​ന്നാ​ലും, തങ്ങൾ ബൈബി​ളിൽ വിശ്വ​സി​ക്കു​ന്നി​ല്ലെന്ന്‌ ആളുകൾ പറയു​ന്നെ​ങ്കി​ലോ? സംഭാ​ഷണം അതോടെ അവസാ​നി​പ്പി​ക്ക​ണ​മോ? ന്യായ​വാ​ദം ചെയ്യാൻ അവർ സന്നദ്ധരാ​ണെ​ങ്കിൽ അവസാ​നി​പ്പി​ക്ക​രുത്‌. ഒരുപക്ഷേ അവർ ബൈബി​ളി​നെ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ പുസ്‌ത​ക​മാ​യി​ട്ടാ​യി​രി​ക്കാം വീക്ഷി​ക്കു​ന്നത്‌. ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ കപടഭ​ക്തി​യു​ടെ​യും രാഷ്‌ട്രീയ കൂട്ടു​കെ​ട്ടി​ന്റെ​യും ചരി​ത്ര​വും പണത്തി​നാ​യുള്ള നിരന്തര അഭ്യർഥ​ന​ക​ളു​മാ​യി​രി​ക്കാം ബൈബി​ളി​നോ​ടുള്ള അവരുടെ വിരോ​ധ​ത്തി​നു കാരണം. അത്‌ അങ്ങനെ​യാ​ണോ എന്ന്‌ അവരോ​ടു ചോദി​ക്കു​ന്നത്‌ നന്നായി​രി​ക്കും. ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ ലൗകിക രീതി​കളെ ബൈബിൾ കുറ്റം വിധി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നും ഒപ്പം ക്രൈ​സ്‌ത​വ​ലോ​ക​വും സത്യ​ക്രി​സ്‌ത്യാ​നി​ത്വ​വും തമ്മിൽ വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നും കാണി​ച്ചു​കൊ​ടു​ക്കു​ന്നത്‌ അവരുടെ താത്‌പ​ര്യ​ത്തെ ഉണർത്തി​യേ​ക്കാം.—മീഖാ 3:11, 12; മത്തായി 15:7-9; യാക്കോബ്‌ 4:4.

6. (എ) ബൈബിൾ ദൈവ​വ​ച​ന​മാ​ണെന്ന്‌ നിങ്ങളെ വ്യക്തി​പ​ര​മാ​യി ബോധ്യ​പ്പെ​ടു​ത്തു​ന്നത്‌ എന്ത്‌? (ബി) ബൈബിൾ യഥാർഥ​ത്തിൽ ദൈവ​ത്തിൽനി​ന്നു​ള്ള​താ​ണെന്നു വിലമ​തി​ക്കാൻ ആളുകളെ സഹായി​ക്കു​ന്ന​തിന്‌ വേറെ ഏതു വാദഗ​തി​കൾ ഉപയോ​ഗി​ക്കാൻ കഴിയും?

6 മറ്റു ചിലരു​ടെ കാര്യ​ത്തിൽ, ബൈബിൾ ദൈവ​നി​ശ്വ​സ്‌ത​മാ​ണെ​ന്ന​തി​നുള്ള തെളി​വു​ക​ളു​ടെ വളച്ചു​കെ​ട്ടി​ല്ലാത്ത ഒരു ചർച്ച സഹായ​ക​മാ​യി​രു​ന്നേ​ക്കാം. ബൈബിൾ യഹോ​വ​യാം ദൈവ​ത്തിൽനി​ന്നു​ള്ള​താ​ണെന്നു നിങ്ങൾക്കു വ്യക്തമാ​യി തെളി​യി​ച്ചു​ത​രു​ന്നത്‌ എന്താണ്‌? അതു ബൈബിൾതന്നെ അതിന്റെ ഉത്ഭവം സംബന്ധി​ച്ചു പറയുന്ന കാര്യ​ങ്ങ​ളാ​ണോ? അതോ, ഭാവിയെ സംബന്ധിച്ച വിശദ​വി​വ​രങ്ങൾ നൽകു​ന്ന​തും ഒരു മനുഷ്യാ​തീത ഉറവിൽനി​ന്നു മാത്രം വന്നിട്ടു​ള്ള​തു​മായ നിരവധി പ്രവച​നങ്ങൾ ബൈബി​ളിൽ ഉണ്ട്‌ എന്ന വസ്‌തു​ത​യാ​ണോ? (2 പത്രൊസ്‌ 1:20, 21) ഒരുപക്ഷേ, ഏതാണ്ട്‌ 1,600 വർഷത്തെ ഒരു കാലഘ​ട്ടം​കൊണ്ട്‌ 40 ആളുകൾ എഴുതി​യ​താ​ണെ​ങ്കി​ലും ബൈബി​ളിന്‌ അത്ഭുത​ക​ര​മായ ആന്തരി​ക​യോ​ജി​പ്പുണ്ട്‌ എന്നുള്ള​താ​ണോ? അതുമ​ല്ലെ​ങ്കിൽ ആ കാലങ്ങ​ളി​ലെ മറ്റു ലിഖി​ത​ങ്ങ​ളിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി ബൈബി​ളി​നുള്ള ശാസ്‌ത്രീയ കൃത്യ​ത​യാ​ണോ? അതിന്റെ എഴുത്തു​കാ​രു​ടെ സത്യസ​ന്ധ​ത​യാ​ണോ? അതിനെ നശിപ്പി​ക്കാ​നുള്ള ഹീനമായ ശ്രമങ്ങൾ ഉണ്ടായി​ട്ടും അത്‌ പരിര​ക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എന്ന വസ്‌തു​ത​യാ​ണോ? വ്യക്തി​പ​ര​മാ​യി നിങ്ങളിൽ മതിപ്പു​ള​വാ​ക്കിയ ഏത്‌ ആശയവും മറ്റുള്ള​വരെ സഹായി​ക്കാ​നും ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌. a

നമ്മുടെ ബൈബിൾ വായന

7, 8. (എ) ബൈബിൾ വിശ്വ​സി​ക്കാൻ മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തി​നു പുറമേ, നാംതന്നെ എന്തു ചെയ്യേ​ണ്ട​താണ്‌? (ബി) വ്യക്തി​പ​ര​മായ ബൈബിൾ വായന​യ്‌ക്കു പുറമേ നമുക്ക്‌ എന്തു കൂടെ ആവശ്യ​മാണ്‌? (സി) നിങ്ങൾ വ്യക്തി​പ​ര​മാ​യി യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങൾ സംബന്ധിച്ച ഗ്രാഹ്യം നേടി​യി​രി​ക്കു​ന്നത്‌ എങ്ങനെ?

7 ബൈബിൾ വിശ്വ​സി​ക്കാൻ മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തി​നു പുറമേ, നാംതന്നെ അതു ക്രമമാ​യി വായി​ക്കാൻ സമയം എടു​ക്കേ​ണ്ട​തുണ്ട്‌. നിങ്ങൾ അതു ചെയ്യു​ന്നു​ണ്ടോ? ഉത്‌പാ​ദി​പ്പി​ക്ക​പ്പെ​ട്ടി​ട്ടുള്ള പുസ്‌ത​ക​ങ്ങ​ളിൽവെച്ച്‌ ഏറ്റവും പ്രധാ​ന​പ്പെ​ട്ടതു ബൈബി​ളാണ്‌. എന്നാൽ വ്യക്തി​പ​ര​മായ ബൈബിൾ വായന​കൊ​ണ്ടു മാത്രം നാം തൃപ്‌തി​പ്പെ​ടാൻ പാടില്ല. നാം നമ്മെത്തന്നെ ഒറ്റപ്പെ​ടു​ത്തു​ന്ന​തി​നെ​തി​രെ തിരു​വെ​ഴു​ത്തു​കൾ മുന്നറി​യി​പ്പു നൽകുന്നു. സ്വന്തമായ ഗവേഷ​ണ​ത്തി​ലൂ​ടെ എല്ലാത്തി​നു​മുള്ള ഉത്തരം കണ്ടെത്താൻ കഴിയു​മെന്നു നാം ചിന്തി​ക്ക​രുത്‌. സമനി​ല​യുള്ള ക്രിസ്‌ത്യാ​നി​ക​ളാ​യി​രി​ക്കാൻ നാം വ്യക്തി​പ​ര​മായ പഠനം നടത്തു​ന്ന​തോ​ടൊ​പ്പം ദൈവ​ജ​ന​ത്തി​ന്റെ യോഗ​ങ്ങ​ളിൽ ക്രമമാ​യി സംബന്ധി​ക്കു​ക​യും ചെയ്യേ​ണ്ട​തുണ്ട്‌.—സദൃശ​വാ​ക്യ​ങ്ങൾ 18:1; എബ്രായർ 10:24, 25.

8 യെശയ്യാ പ്രവചനം വായി​ച്ചു​കൊ​ണ്ടി​രുന്ന ഒരു എത്യോ​പ്യൻ ഉദ്യോ​ഗ​സ്ഥനെ കുറിച്ചു ബൈബിൾ പറയുന്നു. ഒരു ദൈവ​ദൂ​തന്റെ നിർദേ​ശ​പ്ര​കാ​രം ക്രിസ്‌തീയ സുവി​ശേ​ഷ​ക​നായ ഫിലി​പ്പൊസ്‌ ആ മനുഷ്യ​നെ സമീപി​ച്ചു. “നീ വായി​ക്കു​ന്നതു ഗ്രഹി​ക്കു​ന്നു​വോ?” എന്നു ഫിലി​പ്പൊസ്‌ അദ്ദേഹ​ത്തോ​ടു ചോദി​ച്ചു. “ഒരുത്തൻ പൊരുൾ തിരി​ച്ചു​ത​രാ​ഞ്ഞാൽ എങ്ങനെ ഗ്രഹി​ക്കും” എന്ന്‌ എത്യോ​പ്യൻ താഴ്‌മ​യോ​ടെ മറുപടി പറഞ്ഞു. ആ തിരു​വെ​ഴു​ത്തു​ഭാ​ഗം വിശദീ​ക​രി​ച്ചു​ത​രാൻ അദ്ദേഹം ഫിലി​പ്പൊ​സി​നോട്‌ ആവശ്യ​പ്പെട്ടു. ബൈബിൾ സ്വന്തമാ​യി വായിച്ചു തിരു​വെ​ഴു​ത്തു​കൾ സ്വന്ത ഇഷ്ടപ്ര​കാ​രം വ്യാഖ്യാ​നി​ച്ചി​രുന്ന ഒരു വ്യക്തി ആയിരു​ന്നില്ല ഫിലി​പ്പൊസ്‌. അവൻ ദൈവ​ത്തി​ന്റെ ദൃശ്യ​സം​ഘ​ട​ന​യു​മാ​യി അടുത്ത സമ്പർക്കം പുലർത്തി​യി​രു​ന്നു. അതു​കൊണ്ട്‌, യഹോവ ആ സംഘട​ന​യി​ലൂ​ടെ ലഭ്യമാ​ക്കി​ക്കൊ​ണ്ടി​രുന്ന പ്രബോ​ധ​ന​ത്തിൽനി​ന്നു പ്രയോ​ജനം അനുഭ​വി​ക്കാൻ അവന്‌ എത്യോ​പ്യ​നെ സഹായി​ക്കാൻ കഴിയു​മാ​യി​രു​ന്നു. (പ്രവൃ​ത്തി​കൾ 6:5, 6; 8:5, 26-35) സമാന​മാ​യി ഇന്ന്‌, യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങൾ സംബന്ധിച്ച്‌ സ്വയം ശരിയായ ഗ്രാഹ്യ​ത്തിൽ എത്താൻ ആർക്കും കഴിയു​ക​യില്ല. യഹോവ തന്റെ ദൃശ്യ​സം​ഘ​ട​ന​യി​ലൂ​ടെ സ്‌നേ​ഹ​പൂർവം പ്രദാനം ചെയ്യുന്ന സഹായം നമു​ക്കെ​ല്ലാം ആവശ്യ​മാണ്‌.

9. നമു​ക്കെ​ല്ലാം ഏതു ബൈബിൾ വായനാ പരിപാ​ടി​യിൽനി​ന്നു പ്രയോ​ജനം നേടാ​നാ​കും?

9 ബൈബിൾ ഗ്രാഹ്യം നേടാൻ നമ്മെ സഹായി​ക്കു​ന്ന​തിന്‌ യഹോ​വ​യു​ടെ സംഘടന വിവിധ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ വിശി​ഷ്ട​മായ തിരു​വെ​ഴു​ത്തു വിവരങ്ങൾ പ്രദാനം ചെയ്യുന്നു. അതിനു​പു​റമേ, ലോക​മെ​മ്പാ​ടു​മുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ എല്ലാ സഭകളി​ലും ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളി​നോ​ടുള്ള ബന്ധത്തിൽ ക്രമമുള്ള ഒരു ബൈബിൾ വായനാ പരിപാ​ടി പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. വ്യക്തി​പ​ര​മാ​യി വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ പരി​ശോ​ധി​ക്കു​ന്നതു വളരെ പ്രയോ​ജ​ന​ക​ര​മാണ്‌. (സങ്കീർത്തനം 1:1-3; 19:7, 8) ബൈബിൾ ക്രമമാ​യി വായി​ക്കാൻ പ്രത്യേക ശ്രമം ചെയ്യുക. എല്ലാം പൂർണ​മാ​യി മനസ്സി​ലാ​യി​ല്ലെ​ങ്കിൽ പോലും തിരു​വെ​ഴു​ത്തു​ക​ളു​ടെ ഒരു ആകമാന ഗ്രാഹ്യം നേടു​ന്നത്‌ ഏറെ മൂല്യ​വ​ത്താണ്‌. ദൃഷ്ടാ​ന്ത​ത്തിന്‌, നിങ്ങൾ ദിവസ​വും നാലോ അഞ്ചോ പേജു മാത്രം വായി​ച്ചാൽത്തന്നെ ഒരു വർഷം​കൊ​ണ്ടു ബൈബിൾ മുഴുവൻ വായി​ച്ചു​തീർക്കാ​നാ​കും.

10. (എ) നിങ്ങൾ എപ്പോ​ഴാ​ണു ബൈബിൾ വായി​ക്കു​ന്നത്‌? (ബി) ബൈബിൾ വായി​ക്കു​മ്പോൾ ആരെ കൂടെ ഉൾപ്പെ​ടു​ത്തണം, ബൈബിൾ വായന​യിൽ ക്രമമു​ള്ളവർ ആയിരി​ക്കു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

10 നിങ്ങൾക്ക്‌ എപ്പോൾ ബൈബിൾ വായി​ക്കാ​വു​ന്ന​താണ്‌? അതിനാ​യി ദിവസ​വും 10-ഓ 15-ഓ മിനിട്ടു മാത്രം മാറ്റി​വെ​ച്ചാൽ പോലും നിങ്ങൾക്കു വലിയ പ്രയോ​ജനം ലഭിക്കും. അല്ലെങ്കിൽ കുറഞ്ഞ​പക്ഷം ഓരോ വാരത്തി​ലും അതിന്‌ പതിവാ​യി സമയം പട്ടിക​പ്പെ​ടു​ത്തുക. എന്നിട്ട്‌ ആ പട്ടിക​യോ​ടു പറ്റിനിൽക്കുക. നിങ്ങൾ വിവാ​ഹി​ത​നാ​ണെ​ങ്കിൽ, നിങ്ങളും ഇണയും ഒന്നിച്ചി​രുന്ന്‌ ഉച്ചത്തിൽ ബൈബിൾ വായി​ക്കു​ന്നത്‌ ആസ്വദി​ച്ചേ​ക്കാം. വായി​ക്കാൻ തക്ക പ്രായ​മുള്ള കുട്ടികൾ ഉണ്ടെങ്കിൽ അവർക്കു മാറി​മാ​റി ഉച്ചത്തിൽ വായി​ക്കാ​വു​ന്ന​താണ്‌. ബൈബിൾ വായന, ആഹാരം കഴിക്കു​ന്ന​തു​പോ​ലെ, ഒരു ആജീവ​നാന്ത ശീലമാ​യി​രി​ക്കണം. ഒരാളു​ടെ ആഹാര​ശീ​ലങ്ങൾ മോശ​മാ​ണെ​ങ്കിൽ അയാളു​ടെ ആരോ​ഗ്യം ക്ഷയിക്കു​മെന്നു നിങ്ങൾക്ക​റി​യാം. സമാന​മാ​യി, നമ്മുടെ ആത്മീയ ജീവൻ, അക്കാര​ണ​ത്താൽ നമ്മുടെ നിത്യ​ജീ​വൻ, “ദൈവ​ത്തി​ന്റെ വായിൽകൂ​ടി വരുന്ന സകലവ​ച​നം​കൊ​ണ്ടും” ക്രമമാ​യി പോഷി​പ്പി​ക്ക​പ്പെ​ടു​ന്ന​തി​നെ ആശ്രയി​ച്ചി​രി​ക്കു​ന്നു.—മത്തായി 4:4.

നമ്മുടെ ലക്ഷ്യം

11. നാം ബൈബിൾ വായി​ക്കു​ന്ന​തി​ന്റെ ലക്ഷ്യം എന്തായി​രി​ക്കണം?

11 നാം ബൈബിൾ വായി​ക്കു​ന്ന​തി​ന്റെ ലക്ഷ്യം എന്തായി​രി​ക്കണം? അത്‌, കുറേ പേജുകൾ വായി​ച്ചു​വി​ടുക എന്നത്‌ ആയിരി​ക്ക​രുത്‌. ദൈവത്തെ മെച്ചമാ​യി അറിയു​ന്ന​തി​ലൂ​ടെ അവനോ​ടുള്ള നമ്മുടെ സ്‌നേഹം വർധി​പ്പി​ക്കാ​നും അവനെ സ്വീകാ​ര്യ​മാ​യി ആരാധി​ക്കാ​നു​മാ​യി​രി​ക്കണം നമ്മുടെ ലക്ഷ്യം. (യോഹ​ന്നാൻ 5:39-42) “യഹോവേ, നിന്റെ വഴികളെ എന്നെ അറിയി​ക്കേ​ണമേ; നിന്റെ പാതകളെ എനിക്കു ഉപദേ​ശി​ച്ചു​ത​രേ​ണമേ” എന്നു പറഞ്ഞ ബൈബിൾ എഴുത്തു​കാ​ര​ന്റേ​തു​പോ​ലെ ആയിരി​ക്കണം നമ്മുടെ മനോ​ഭാ​വം.—സങ്കീർത്തനം 25:4.

12. (എ) ‘സൂക്ഷ്‌മ​പ​രി​ജ്ഞാ​നം’ നേടു​ന്നത്‌ അനിവാ​ര്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, ആ പരിജ്ഞാ​നം ലഭിക്കാൻ ബൈബിൾ വായനാ സമയത്ത്‌ ഏതു ശ്രമം ആവശ്യ​മാ​യി​രി​ക്കാം? (ബി) ബൈബി​ളിൽനി​ന്നു വായി​ക്കുന്ന വിവരങ്ങൾ ഏതു നാലു വീക്ഷണ​ത​ല​ങ്ങ​ളിൽ നിന്നു​കൊണ്ട്‌ നമുക്കു പ്രയോ​ജ​ന​പ്ര​ദ​മാ​യി വിശക​ലനം ചെയ്യാൻ കഴിയും? (30-ാം പേജിലെ ചതുരം കാണുക.) (സി) ഈ ഖണ്ഡിക​യിൽ നൽകി​യി​രി​ക്കുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറഞ്ഞു​കൊണ്ട്‌ ഈ വീക്ഷണ​ത​ലങ്ങൾ വിശദ​മാ​ക്കുക. ഉദ്ധരി​ക്കാ​തെ പരാമർശി​ക്കുക മാത്രം ചെയ്‌തി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​കൾ എടുത്തു നോക്കുക.

12 യഹോ​വ​യിൽനിന്ന്‌ ഉപദേശം സ്വീക​രി​ക്കവേ, ‘സൂക്ഷ്‌മ​പ​രി​ജ്ഞാ​നം’ നേടുക എന്നതാ​യി​രി​ക്കണം നമ്മുടെ ആഗ്രഹം. അല്ലാത്ത​പക്ഷം, സ്വന്തം ജീവി​ത​ത്തിൽ ദൈവ​വ​ചനം ബാധക​മാ​ക്കാ​നും മറ്റുള്ള​വർക്ക്‌ അതു ശരിയാ​യി വിശദീ​ക​രി​ച്ചു​കൊ​ടു​ക്കാ​നും നമുക്ക്‌ എങ്ങനെ കഴിയും? (കൊ​ലൊ​സ്സ്യർ 3:10; 2 തിമൊ​ഥെ​യൊസ്‌ 2:15) സൂക്ഷ്‌മ പരിജ്ഞാ​നം നേടു​ന്ന​തി​നു നാം ശ്രദ്ധിച്ചു വായി​ക്കേ​ണ്ടത്‌ ആവശ്യ​മാണ്‌. ഒരു ഭാഗം ഗഹനമാ​ണെ​ങ്കിൽ, അതിന്റെ അർഥം ഗ്രഹി​ക്കാൻ നാം അത്‌ ഒന്നില​ധി​കം തവണ വായി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. വായി​ക്കുന്ന വിവര​ങ്ങളെ കുറിച്ചു വ്യത്യസ്‌ത വീക്ഷണ​ത​ല​ങ്ങ​ളിൽനി​ന്നു ചിന്തി​ച്ചു​കൊണ്ട്‌ ധ്യാനി​ക്കാൻ സമയ​മെ​ടു​ക്കു​ന്ന​തും നമുക്കു പ്രയോ​ജനം ചെയ്യും. ബൈബി​ളിൽനി​ന്നു വായി​ക്കുന്ന വിവരങ്ങൾ വിലപ്പെട്ട നാലു വീക്ഷണ​ത​ല​ങ്ങ​ളിൽ നിന്നു​കൊ​ണ്ടു നമുക്കു വിശക​ലനം ചെയ്യാ​വു​ന്ന​താണ്‌. അവ നാലും 30-ാം പേജിൽ കൊടു​ത്തി​ട്ടുണ്ട്‌. ഇവയിൽ ഒന്നോ അതില​ധി​ക​മോ വീക്ഷണ​ത​ലങ്ങൾ ഉപയോ​ഗിച്ച്‌ തിരു​വെ​ഴു​ത്തി​ലെ അനേകം ഭാഗങ്ങൾ പ്രയോ​ജ​ന​പ്ര​ദ​മാ​യി വിശക​ലനം ചെയ്യാ​നാ​കും. അടുത്ത പേജു​ക​ളി​ലെ ചോദ്യ​ങ്ങൾക്കു നിങ്ങൾ ഉത്തരം പറയു​മ്പോൾ അത്‌ എന്തു​കൊ​ണ്ടെന്നു നിങ്ങൾക്കു മനസ്സി​ലാ​കും.

(1) പലപ്പോ​ഴും, നിങ്ങൾ വായി​ക്കുന്ന തിരു​വെ​ഴു​ത്തു ഭാഗത്തിന്‌ യഹോവ ഏതുതരം ദൈവ​മാ​ണെന്നു കാണി​ക്കുന്ന ചില വിവരങ്ങൾ മനസ്സി​ലാ​ക്കി​ത്ത​രാൻ കഴിയും. ഉദാഹ​ര​ണ​ത്തിന്‌, സങ്കീർത്തനം 139:13, 14-ൽനിന്ന്‌ ഒരു അജാത ശിശു​വി​ലുള്ള ദൈവ​ത്തി​ന്റെ വലിയ താത്‌പ​ര്യ​ത്തെ​ക്കു​റി​ച്ചു നാം മനസ്സി​ലാ​ക്കു​ന്നു. “എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു. ഭയങ്കര​വും അതിശ​യ​വു​മാ​യി എന്നെ സൃഷ്ടി​ച്ചി​രി​ക്ക​യാൽ ഞാൻ നിനക്കു സ്‌തോ​ത്രം ചെയ്യുന്നു.” യഹോ​വ​യു​ടെ സൃഷ്ടി​ക്രി​യകൾ എത്ര അത്ഭുത​ക​ര​മാണ്‌! മനുഷ്യ​രെ സൃഷ്ടി​ച്ചി​രി​ക്കുന്ന വിധം നമ്മോ​ടുള്ള അവന്റെ വലിയ സ്‌നേ​ഹ​ത്തി​നു സാക്ഷ്യം വഹിക്കു​ന്നു.

യോഹന്നാൻ 14:9, 10-ൽ പറഞ്ഞി​രി​ക്കു​ന്ന​തി​ന്റെ കാഴ്‌ച​പ്പാ​ടിൽ, യേശു മറ്റുള്ള​വ​രോട്‌ ഇടപെട്ട വിധത്തെ കുറിച്ചു വായി​ക്കു​മ്പോൾ ആ സാഹച​ര്യ​ങ്ങ​ളിൽ യഹോ​വ​തന്നെ എങ്ങനെ പ്രവർത്തി​ക്കു​മാ​യി​രു​ന്നു എന്ന്‌ നമുക്കു മനസ്സി​ലാ​ക്കാ​നാ​കു​ന്നു. അതു മനസ്സിൽപ്പി​ടി​ച്ചു​കൊണ്ട്‌ ലൂക്കൊസ്‌ 5:12, 13-ലും ലൂക്കൊസ്‌ 7:11-15-ലും രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന സംഭവ​ങ്ങ​ളിൽനി​ന്നു നമുക്കു യഹോ​വ​യെ​ക്കു​റിച്ച്‌ എന്തു നിഗമനം ചെയ്യാ​നാ​കും?

(2) ബൈബി​ളി​ന്റെ പ്രതി​പാ​ദ്യ​വി​ഷ​യ​ത്തോട്‌—വാഗ്‌ദത്ത സന്തതി​യായ യേശു​ക്രി​സ്‌തു​വി​ന്റെ കീഴിലെ രാജ്യം മുഖാ​ന്തരം യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തി​ന്റെ ഔചി​ത്യം സംസ്ഥാ​പി​ക്കു​ന്ന​തി​നോ​ടും അവന്റെ നാമം വിശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നോ​ടും—ഈ വിവരണം എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു​വെന്നു പരിചി​ന്തി​ക്കുക.

യെഹെസ്‌കേലും ദാനീ​യേ​ലും ബൈബി​ളി​ന്റെ പ്രതി​പാ​ദ്യ​വി​ഷ​യ​ത്തിന്‌ ഊന്നൽ നൽകി​ക്കൊ​ണ്ടു സംസാ​രി​ച്ചത്‌ എങ്ങനെ? (യെഹെ​സ്‌കേൽ 38:21-23; ദാനീ​യേൽ 2:44; 4:17; 7:9-14)

ബൈബിൾ യേശു​വി​നെ വാഗ്‌ദത്ത സന്തതി​യാ​യി വ്യക്തമാ​യി തിരി​ച്ച​റി​യി​ക്കു​ന്നത്‌ എങ്ങനെ? (ഗലാത്യർ 3:16)

ദൈവരാജ്യം എന്ന പ്രതി​പാ​ദ്യ​വി​ഷ​യ​ത്തി​ന്റെ മഹത്തായ പാരമ്യ​ത്തെ വെളി​പ്പാ​ടു പുസ്‌തകം വർണി​ക്കു​ന്നത്‌ എങ്ങനെ? (വെളി​പ്പാ​ടു 11:15; 12:7-10; 17:16-18; 19:11-16; 20:1-3; 21:1-5)

(3) വായി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ഭാഗം നിങ്ങൾക്കു വ്യക്തി​പ​ര​മാ​യി എങ്ങനെ ബാധക​മാ​ക്കാ​മെന്നു സ്വയം ചോദി​ക്കുക. ദൃഷ്ടാ​ന്ത​ത്തിന്‌, പുറപ്പാ​ടു മുതൽ ആവർത്ത​ന​പു​സ്‌തകം വരെയുള്ള ഭാഗങ്ങ​ളിൽ ഇസ്രാ​യേ​ലി​ന്റെ അധാർമി​ക​ത​യെ​യും മത്സര മനോ​ഭാ​വ​ത്തെ​യും കുറിച്ചു നാം വായി​ക്കു​ന്നു. അത്തരം മനോ​ഭാ​വ​ങ്ങ​ളും പ്രവൃ​ത്തി​ക​ളും തിക്തഫ​ലങ്ങൾ വരുത്തി​വെ​ച്ച​താ​യി നാം മനസ്സി​ലാ​ക്കു​ന്നു. അതിനാൽ ഇസ്രാ​യേ​ല്യ​രു​ടെ മോശ​മായ മാതൃക അനുക​രി​ക്കാ​തി​രു​ന്നു​കൊണ്ട്‌ യഹോ​വയെ പ്രസാ​ദി​പ്പി​ക്കാൻ നാം പ്രേരി​ത​രാ​കണം. “ഇതു ദൃഷ്ടാ​ന്ത​മാ​യി​ട്ടു അവർക്കു സംഭവി​ച്ചു, ലോകാ​വ​സാ​നം വന്നെത്തി​യി​രി​ക്കുന്ന നമുക്കു ബുദ്ധ്യു​പ​ദേ​ശ​ത്തി​ന്നാ​യി എഴുതി​യു​മി​രി​ക്കു​ന്നു.”—1 കൊരി​ന്ത്യർ 10:11.

കയീൻ ഹാബേ​ലി​നെ കൊല ചെയ്‌ത​തി​നെ കുറി​ച്ചുള്ള വിവര​ണ​ത്തിൽ നമുക്കു​വേണ്ടി എന്തു ബുദ്ധി​യു​പ​ദേശം ഉണ്ട്‌? (ഉല്‌പത്തി 4:3-12; എബ്രായർ 11:4; 1 യോഹ​ന്നാൻ 3:10-15; 4:20, 21)

സ്വർഗീയ പ്രത്യാ​ശ​യുള്ള ക്രിസ്‌ത്യാ​നി​കൾക്കാ​യുള്ള ബൈബിൾ ബുദ്ധി​യു​പ​ദേശം ഭൂമി​യി​ലെ നിത്യ​ജീ​വന്റെ പ്രത്യാ​ശ​യു​ള്ള​വർക്കും ബാധക​മാ​ണോ? (സംഖ്യാ​പു​സ്‌തകം 15:16; യോഹ​ന്നാൻ 10:16)

ക്രിസ്‌തീയ സഭയിൽ നമുക്കു നല്ല നില ഉണ്ടെങ്കി​ലും, നമുക്ക്‌ ഇപ്പോൾത്തന്നെ അറിയാ​വുന്ന ബൈബിൾ ബുദ്ധി​യു​പ​ദേശം കൂടുതൽ തിക​വോ​ടെ എങ്ങനെ ബാധക​മാ​ക്കാ​മെന്നു ചിന്തി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (2 കൊരി​ന്ത്യർ 13:5; 1 തെസ്സ​ലൊ​നീ​ക്യർ 4:1)

(4) നിങ്ങൾ വായി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന വിവരങ്ങൾ മറ്റുള്ള​വരെ സഹായി​ക്കാൻ എങ്ങനെ ഉപയോ​ഗി​ക്കാ​മെന്നു ചിന്തി​ക്കുക. ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ ഏവരെ​യും ഉത്‌ക​ണ്‌ഠാ​കു​ല​രാ​ക്കു​ന്നു. തന്നിമി​ത്തം യേശു രാജ്യാ​ധി​കാ​ര​ത്തിൽ ആയിരി​ക്കു​മ്പോൾ വിപു​ല​മായ തോതിൽ ചെയ്യാ​നി​രി​ക്കു​ന്ന​തി​ന്റെ മുൻനി​ഴ​ലെന്ന നിലയിൽ ഭൂമി​യി​ലാ​യി​രി​ക്കെ അവൻ ചെയ്‌ത കാര്യങ്ങൾ അവരോ​ടൊ​ത്തു വായി​ക്കാ​വു​ന്ന​താണ്‌. “വളരെ പുരു​ഷാ​രം മുടന്തർ, കുരുടർ, ഊമർ, കൂനർ മുതലായ പലരെ​യും അവന്റെ അടുക്കൽ കൊണ്ടു​വന്നു . . . അവൻ അവരെ സൌഖ്യ​മാ​ക്കി.”—മത്തായി 15:30.

യായിറോസിന്റെ മകളുടെ പുനരു​ത്ഥാ​നത്തെ കുറി​ച്ചുള്ള വിവര​ണം​കൊണ്ട്‌ ആരെ സഹായി​ക്കാം? (ലൂക്കൊസ്‌ 8:41, 42, 49-56)

13. ബൈബിൾ വായന​യും യഹോ​വ​യു​ടെ സംഘട​ന​യോ​ടൊ​ത്തുള്ള പഠനവും തുടരവേ, നമുക്ക്‌ എന്തു ഫലങ്ങൾ പ്രതീ​ക്ഷി​ക്കാം?

13 മേൽപ്പറഞ്ഞ നാല്‌ ആശയങ്ങൾ പരിചി​ന്തി​ക്കു​മ്പോൾ ബൈബിൾ വായന എത്ര പ്രതി​ഫ​ല​ദാ​യകം ആയിരി​ക്കാ​വു​ന്ന​താണ്‌! ബൈബിൾ വായന ഒരു വെല്ലു​വി​ളി ആണെന്നു​ള്ളതു ശരിതന്നെ. എന്നാൽ അതു നമുക്ക്‌ ആജീവ​നാന്ത പ്രയോ​ജനം ചെയ്യും. കാരണം, തിരു​വെ​ഴു​ത്തു​കൾ വായി​ക്കവേ നാം ആത്മീയ​മാ​യി കൂടുതൽ ശക്തി പ്രാപി​ക്കും. നിരന്തര ബൈബിൾ വായന നമ്മുടെ സ്‌നേ​ഹ​വാ​നാം പിതാ​വായ യഹോ​വ​യോ​ടും ക്രിസ്‌തീയ സഹോ​ദ​ര​ങ്ങ​ളോ​ടും നമ്മെ കൂടുതൽ അടുപ്പി​ക്കും. അതു “ജീവന്റെ വചനത്തെ മുറുകെ പിടി​ക്കുക” എന്ന ബുദ്ധി​യു​പ​ദേശം അനുസ​രി​ക്കാൻ നമ്മെ സഹായി​ക്കും.—ഫിലി​പ്പി​യർ 2:16, ഓശാന ബൈ.

[അടിക്കു​റി​പ്പു​കൾ]

a ബൈബിൾ നമ്മുടെ പരിചി​ന്തനം അർഹി​ക്കു​ന്ന​തി​ന്റെ കാരണം സംബന്ധിച്ച ഒരു ചർച്ചയ്‌ക്ക്‌, യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച സകലർക്കും വേണ്ടി​യുള്ള ഒരു ഗ്രന്ഥം എന്ന ലഘുപ​ത്രിക കാണുക.

പുനര​വ​ലോ​കന ചർച്ച

• ബൈബിൾ എഴുത​പ്പെ​ട്ട​തും നമ്മുടെ നാൾവരെ പരിര​ക്ഷി​ക്ക​പ്പെ​ട്ട​തും എന്തു​കൊണ്ട്‌?

• ബൈബി​ളി​നെ വിലമ​തി​ക്കാൻ നമുക്കു മറ്റുള്ള​വരെ എങ്ങനെ സഹായി​ക്കാ​നാ​കും?

• വ്യക്തി​പ​ര​മായ നിരന്തര ബൈബിൾ വായന പ്രയോ​ജ​ന​ക​ര​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? ഏതു നാലു വീക്ഷണ​ത​ലങ്ങൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ നമുക്കു വായി​ക്കുന്ന കാര്യ​ങ്ങളെ പ്രയോ​ജ​ന​ക​ര​മാ​യി വിശക​ലനം ചെയ്യാ​വു​ന്ന​താണ്‌?

[അധ്യയന ചോദ്യ​ങ്ങൾ]

[30-ാം പേജിലെ ചതുരം/ചിത്രം]

നിങ്ങൾ ബൈബി​ളി​ന്റെ ഒരു ഭാഗം വായി​ക്കു​മ്പോൾ ഇവ പരിചി​ന്തി​ക്കുക:

ഒരു വ്യക്തി​യെന്ന നിലയിൽ യഹോ​വയെ കുറിച്ച്‌ അത്‌ എന്തു പറയുന്നു

ബൈബിളിന്റെ ആകമാന പ്രതി​പാ​ദ്യ​വി​ഷ​യ​ത്തോട്‌ അത്‌ എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു

അതു നിങ്ങളു​ടെ​തന്നെ ജീവി​തത്തെ എങ്ങനെ ബാധി​ക്ക​ണം

മറ്റുള്ളവരെ സഹായി​ക്കാൻ നിങ്ങൾക്ക്‌ അത്‌ എങ്ങനെ ഉപയോ​ഗി​ക്കാം