വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ സ്‌നാപനത്തിന്റെ അർഥം

നിങ്ങളുടെ സ്‌നാപനത്തിന്റെ അർഥം

അധ്യായം പന്ത്രണ്ട്‌

നിങ്ങളു​ടെ സ്‌നാ​പ​ന​ത്തി​ന്റെ അർഥം

1. ജലസ്‌നാ​പ​ന​ത്തിൽ നമുക്ക്‌ ഓരോ​രു​ത്തർക്കും വ്യക്തി​പ​ര​മായ താത്‌പ​ര്യം ഉണ്ടായി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

 പൊ.യു. 29 എന്ന വർഷത്തിൽ യോർദാൻ നദിയിൽ നിമജ്ജനം ചെയ്‌തു​കൊണ്ട്‌ യേശു സ്‌നാ​പ​ന​മേറ്റു, യോഹ​ന്നാൻ സ്‌നാ​പ​ക​നാ​യി​രു​ന്നു അവനെ സ്‌നാ​പ​ന​പ്പെ​ടു​ത്തി​യത്‌. യഹോവ ഈ രംഗം നിരീ​ക്ഷി​ച്ചു​കൊ​ണ്ടി​രു​ന്നു, അവൻ തന്റെ അംഗീ​കാ​രം പ്രകട​മാ​ക്കു​ക​യും ചെയ്‌തു. (മത്തായി 3:16, 17) അങ്ങനെ യേശു തന്റെ സകല ശിഷ്യ​ന്മാ​രും അനുക​രി​ക്കേണ്ട ഒരു മാതൃക വെച്ചു. മൂന്നര വർഷം കഴിഞ്ഞ്‌, യേശു തന്റെ ശിഷ്യ​ന്മാർക്ക്‌ ഈ നിർദേ​ശങ്ങൾ കൊടു​ത്തു: “സ്വർഗ്ഗ​ത്തി​ലും ഭൂമി​യി​ലും സകല അധികാ​ര​വും എനിക്കു നല്‌ക​പ്പെ​ട്ടി​രി​ക്കു​ന്നു. ആകയാൽ നിങ്ങൾ പുറ​പ്പെട്ടു, പിതാ​വി​ന്റെ​യും പുത്ര​ന്റെ​യും പരിശു​ദ്ധാ​ത്മാ​വി​ന്റെ​യും നാമത്തിൽ സ്‌നാനം [“സ്‌നാ​പനം,” NW] കഴിപ്പി​ച്ചും ഞാൻ നിങ്ങ​ളോ​ടു കല്‌പി​ച്ചതു ഒക്കെയും പ്രമാ​ണി​പ്പാൻ തക്കവണ്ണം ഉപദേ​ശി​ച്ചും​കൊ​ണ്ടു സകലജാ​തി​ക​ളെ​യും ശിഷ്യ​രാ​ക്കി​ക്കൊൾവിൻ.” (മത്തായി 28:18, 20) യേശു അവിടെ നിർദേ​ശി​ച്ച​തി​നു ചേർച്ച​യിൽ നിങ്ങൾ സ്‌നാ​പ​ന​മേ​റ്റി​ട്ടു​ണ്ടോ? ഇല്ലെങ്കിൽ, നിങ്ങൾ അതിന്‌ ഒരുങ്ങു​ന്നു​ണ്ടോ?

2. സ്‌നാ​പ​ന​ത്തോ​ടുള്ള ബന്ധത്തിൽ ഏതു ചോദ്യ​ങ്ങൾക്ക്‌ ഉത്തരം ലഭി​ക്കേ​ണ്ട​തുണ്ട്‌?

2 എങ്ങനെ​യാ​യാ​ലും, യഹോ​വയെ സേവി​ക്കാ​നും അവന്റെ നീതി​യുള്ള പുതിയ ലോക​ത്തിൽ ജീവി​ക്കാ​നും ആഗ്രഹി​ക്കുന്ന ഏവർക്കും സ്‌നാ​പ​നത്തെ കുറി​ച്ചുള്ള വ്യക്തമായ ഗ്രാഹ്യം ഉണ്ടായി​രി​ക്കു​ന്നതു പ്രധാ​ന​മാണ്‌. ഉത്തരം കിട്ടേണ്ട ചോദ്യ​ങ്ങ​ളിൽ ഇവ ഉൾപ്പെ​ടു​ന്നു: ഇന്നത്തെ ക്രിസ്‌തീയ സ്‌നാ​പ​ന​ത്തിന്‌ യേശു​വി​ന്റെ സ്‌നാ​പ​ന​ത്തി​ന്റെ അതേ അർഥം ഉണ്ടോ? “പിതാ​വി​ന്റെ​യും പുത്ര​ന്റെ​യും പരിശു​ദ്ധാ​ത്മാ​വി​ന്റെ​യും നാമത്തിൽ” സ്‌നാ​പ​ന​മേൽക്കുക എന്നതിന്റെ അർഥ​മെന്ത്‌? ക്രിസ്‌തീയ ജലസ്‌നാ​പ​ന​ത്തി​ന്റെ അർഥത്തിന്‌ അനുസൃ​ത​മാ​യി ജീവി​ക്കു​ന്ന​തിൽ എന്ത്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു?

യോഹ​ന്നാൻ നടത്തിയ സ്‌നാ​പ​ന​ങ്ങൾ

3. യോഹ​ന്നാ​ന്റെ സ്‌നാ​പനം ആർക്കു വേണ്ടി മാത്ര​മു​ള്ള​താ​യി​രു​ന്നു?

3 യേശു സ്‌നാ​പനം ഏറ്റതിന്‌ ഏതാണ്ട്‌ ആറു മാസം​മുമ്പ്‌ “സ്വർഗ്ഗ​രാ​ജ്യം സമീപി​ച്ചി​രി​ക്ക​യാൽ മാനസാ​ന്ത​ര​പ്പെ​ടു​വിൻ” എന്നു പറഞ്ഞു​കൊണ്ട്‌ യോഹ​ന്നാൻ സ്‌നാ​പകൻ യഹൂദ്യ​മ​രു​ഭൂ​മി​യിൽ പ്രസം​ഗി​ക്കു​ക​യു​ണ്ടാ​യി. (മത്തായി 3:1, 2) യോഹ​ന്നാൻ പറഞ്ഞത്‌ ആളുകൾ കേട്ടനു​സ​രി​ച്ചു. അവർ പരസ്യ​മാ​യി പാപങ്ങൾ ഏറ്റുപ​റഞ്ഞ്‌ അനുത​പി​ച്ചു, അനന്തരം യോർദാൻ നദിയിൽ യോഹ​ന്നാ​നാൽ സ്‌നാ​പ​ന​മേൽക്കേ​ണ്ട​തിന്‌ അവന്റെ അടുക്കൽ ചെന്നു. ആ സ്‌നാ​പനം യഹൂദ​ന്മാർക്കു വേണ്ടി മാത്ര​മു​ള്ള​താ​യി​രു​ന്നു.—ലൂക്കൊസ്‌ 1:13-16; പ്രവൃ​ത്തി​കൾ 13:23, 24.

4. ഒന്നാം നൂറ്റാ​ണ്ടി​ലെ യഹൂദ​ന്മാർ അടിയ​ന്തി​ര​മാ​യി അനുത​പി​ക്കേ​ണ്ടി​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

4 ആ യഹൂദ​ന്മാർ അടിയ​ന്തി​ര​മാ​യി അനുത​പി​ക്കേ​ണ്ടത്‌ ആവശ്യ​മാ​യി​രു​ന്നു. പൊ.യു.മു. 1513-ൽ അവരുടെ പൂർവ​പി​താ​ക്ക​ന്മാർ സീനായി പർവത​ത്തിൽവെച്ച്‌ യഹോ​വ​യാം ദൈവ​വു​മാ​യി ഒരു ദേശീയ ഉടമ്പടി​യിൽ—പാവന​മായ ഒരു ഔപചാ​രിക കരാറിൽ—ഏർപ്പെ​ട്ടി​രു​ന്നു. എന്നാൽ അവരുടെ കടുത്ത പാപങ്ങൾ നിമിത്തം, അവർ ആ ഉടമ്പടി​പ്ര​കാ​ര​മുള്ള ഉത്തരവാ​ദി​ത്വ​ങ്ങൾക്ക്‌ അനുസൃ​ത​മാ​യി ജീവി​ച്ചില്ല. അതിനാൽ അവർ കുറ്റം വിധി​ക്ക​പ്പെട്ടു. യേശു​വി​ന്റെ നാൾ ആയപ്പോ​ഴേ​ക്കും അവർ നിർണാ​യ​ക​മായ ഒരു സാഹച​ര്യ​ത്തിൽ ആയിരു​ന്നു. മലാഖി മുൻകൂ​ട്ടി പറഞ്ഞ “യഹോ​വ​യു​ടെ വലുതും ഭയങ്കര​വു​മായ നാൾ” സമീപി​ച്ചി​രു​ന്നു. പൊ.യു. 70-ൽ റോമൻ സൈന്യ​ങ്ങൾ യെരൂ​ശ​ലേ​മി​നെ​യും അതിലെ ആലയ​ത്തെ​യും പത്തുല​ക്ഷ​ത്തി​ലേറെ യഹൂദ​ന്മാ​രെ​യും നശിപ്പി​ച്ച​പ്പോൾ ആ “നാൾ” വന്നു. ആ നാശത്തി​നു മുമ്പേ, സത്യാ​രാ​ധ​ന​യ്‌ക്കു​വേ​ണ്ടി​യുള്ള തീക്ഷ്‌ണ​ത​യോ​ടെ യോഹ​ന്നാൻ സ്‌നാ​പകൻ “ഒരുക്ക​മു​ള്ളോ​രു ജനത്തെ കർത്താ​വി​ന്നു​വേണ്ടി ഒരുക്കു​വാൻ” അയയ്‌ക്ക​പ്പെട്ടു. അവർ മോ​ശൈക ന്യായ​പ്ര​മാണ ഉടമ്പടി​ക്കെ​തി​രായ തങ്ങളുടെ പാപങ്ങൾ സംബന്ധിച്ച്‌ അനുത​പി​ക്കു​ക​യും യഹോവ തങ്ങളുടെ അടുക്ക​ലേക്ക്‌ അയയ്‌ക്കുന്ന ദൈവ​പു​ത്ര​നായ യേശു​വി​നെ സ്വീക​രി​ക്കാൻ ഒരുങ്ങി​യി​രി​ക്കു​ക​യും ചെയ്യേ​ണ്ട​തു​ണ്ടാ​യി​രു​ന്നു.—മലാഖി 4:4-6; ലൂക്കൊസ്‌ 1:17; പ്രവൃ​ത്തി​കൾ 19:4.

5. (എ) യേശു സ്‌നാ​പനം ഏൽക്കാൻ ചെന്ന​പ്പോൾ യോഹ​ന്നാൻ അതിനെ ചോദ്യം ചെയ്‌തത്‌ എന്തു​കൊണ്ട്‌? (ബി) യേശു​വി​ന്റെ സ്‌നാ​പനം എന്തിനെ പ്രതീ​ക​പ്പെ​ടു​ത്തി?

5 സ്‌നാ​പ​ന​മേൽക്കാൻ യോഹ​ന്നാ​ന്റെ അടുക്കൽ വന്നവരു​ടെ കൂട്ടത്തിൽ യേശു​വും ഉണ്ടായി​രു​ന്നു. എന്നാൽ എന്തു​കൊണ്ട്‌? യേശു​വിന്‌ ഏറ്റുപ​റ​യാൻ പാപങ്ങൾ ഇല്ലെന്ന്‌ അറിഞ്ഞു​കൊണ്ട്‌ യോഹ​ന്നാൻ പറഞ്ഞു: “നിന്നാൽ സ്‌നാനം ഏല്‌ക്കു​വാൻ എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നു​വോ”? എന്നാൽ യേശു​വി​ന്റെ സ്‌നാ​പനം വ്യത്യ​സ്‌ത​മായ ഒന്നിനെ പ്രതീ​ക​പ്പെ​ടു​ത്തു​മാ​യി​രു​ന്നു. അതിനാൽ, “ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീ​തി​യും നിവർത്തി​ക്കു​ന്നതു നമുക്കു ഉചിതം” എന്നു യേശു മറുപടി പറഞ്ഞു. (മത്തായി 3:13-15) യേശു​വി​നു പാപം ഇല്ലാഞ്ഞ​തി​നാൽ അവന്റെ സ്‌നാ​പനം പാപം സംബന്ധിച്ച അനുതാ​പ​ത്തി​ന്റെ പ്രതീ​ക​മ​ല്ലാ​യി​രു​ന്നു; അവൻ ദൈവ​ത്തി​നു തന്നെത്തന്നെ സമർപ്പി​ക്കേണ്ട ആവശ്യ​വു​മി​ല്ലാ​യി​രു​ന്നു. കാരണം, അവൻ അപ്പോൾത്തന്നെ യഹോ​വ​യ്‌ക്കു സമർപ്പി​ത​മാ​യി​രുന്ന ഒരു ജനതയി​ലെ അംഗമാ​യി​രു​ന്നു. പകരം, 30-ാം വയസ്സിലെ അവന്റെ സ്‌നാ​പനം സവി​ശേ​ഷ​മായ ഒന്നായി​രു​ന്നു. അത്‌ അവന്റെ സ്വർഗീയ പിതാ​വി​ന്റെ കൂടു​ത​ലായ ഇഷ്ടം ചെയ്യാൻ തന്നെത്തന്നെ അവനു വിട്ടു​കൊ​ടു​ക്കു​ന്ന​തി​നെ പ്രതീ​ക​പ്പെ​ടു​ത്തി.

6. തന്നെ സംബന്ധിച്ച ദൈ​വേഷ്ടം ചെയ്യു​ന്ന​തി​നെ യേശു എത്ര ഗൗരവ​ത്തോ​ടെ​യാ​ണു വീക്ഷി​ച്ചത്‌?

6 ക്രിസ്‌തു​യേ​ശു​വി​നെ സംബന്ധിച്ച ദൈവ​ഹി​ത​ത്തിൽ രാജ്യ​ത്തോ​ടു ബന്ധപ്പെട്ട പ്രവർത്തനം ഉൾപ്പെ​ട്ടി​രു​ന്നു. (ലൂക്കൊസ്‌ 8:1) അവന്റെ പൂർണ​ത​യുള്ള മനുഷ്യ​ജീ​വനെ ഒരു മറുവി​ല​യാ​യും ഒരു പുതിയ ഉടമ്പടി​യു​ടെ അടിസ്ഥാ​ന​മാ​യും അർപ്പി​ക്കു​ന്ന​തും അതിൽ ഉൾപ്പെ​ട്ടി​രു​ന്നു. (മത്തായി 20:28; 26:26-28; എബ്രായർ 10:5-10) തന്റെ സ്‌നാ​പനം എന്തിനെ പ്രതീ​ക​പ്പെ​ടു​ത്തി​യോ അതിനെ വളരെ ഗൗരവ​മാ​യി യേശു വീക്ഷിച്ചു. അവന്റെ ശ്രദ്ധ മറ്റു കാര്യ​ങ്ങ​ളി​ലേക്കു തിരി​ഞ്ഞു​പോ​കാൻ അവൻ അനുവ​ദി​ച്ചില്ല. തന്റെ ഭൗമിക ജീവി​ത​ത്തി​ന്റെ അവസാ​നം​വരെ അവൻ ദൈ​വേഷ്ടം ചെയ്യു​ന്ന​തിൽ തുടർന്നു, ദൈവ​രാ​ജ്യ​പ്ര​സം​ഗത്തെ അവൻ തന്റെ മുഖ്യ വേലയാ​ക്കി.—യോഹ​ന്നാൻ 4:34.

ക്രിസ്‌തീയ ശിഷ്യ​ന്മാ​രു​ടെ ജലസ്‌നാ​പ​നം

7. പൊ.യു. 33-ലെ പെന്തെ​ക്കൊ​സ്‌തു മുതൽ, സ്‌നാ​പ​ന​ത്തോ​ടുള്ള ബന്ധത്തിൽ എന്തു ചെയ്യാൻ ക്രിസ്‌ത്യാ​നി​ക​ളോ​ടു പറയ​പ്പെട്ടു?

7 യേശു​വി​ന്റെ ആദ്യ ശിഷ്യ​ന്മാർ യോഹ​ന്നാ​നാൽ സ്‌നാ​പ​ന​മേറ്റു. തുടർന്ന്‌ അവർ സ്വർഗ​രാ​ജ്യ​ത്തി​ന്റെ ഭാവി അംഗങ്ങ​ളെന്ന നിലയിൽ യേശു​വി​ങ്ക​ലേക്കു നയിക്ക​പ്പെട്ടു. (യോഹ​ന്നാൻ 3:25-30) യേശു​വി​ന്റെ നിർദേ​ശ​പ്ര​കാ​രം ഈ ശിഷ്യ​ന്മാ​രും കുറച്ചു പേരെ സ്‌നാ​പ​ന​പ്പെ​ടു​ത്തി, അതിന്‌ യോഹ​ന്നാ​ന്റെ സ്‌നാ​പ​ന​ത്തി​ന്റെ അതേ അർഥമാ​ണു​ണ്ടാ​യി​രു​ന്നത്‌. (യോഹ​ന്നാൻ 4:1, 2) എന്നിരു​ന്നാ​ലും, പൊ.യു. 33-ലെ പെന്തെ​ക്കൊ​സ്‌തു മുതൽ അവർ ആളുകളെ “പിതാ​വി​ന്റെ​യും പുത്ര​ന്റെ​യും പരിശു​ദ്ധാ​ത്മാ​വി​ന്റെ​യും നാമത്തിൽ” സ്‌നാ​പ​ന​പ്പെ​ടു​ത്താ​നുള്ള ദൗത്യം നിറ​വേ​റ്റി​ത്തു​ടങ്ങി. (മത്തായി 28:19, 20) അതിന്റെ അർഥം പുനര​വ​ലോ​കനം ചെയ്യു​ന്നതു വളരെ പ്രയോ​ജ​ന​ക​ര​മാ​ണെന്നു നിങ്ങൾ കണ്ടെത്തും.

8. ‘പിതാ​വി​ന്റെ നാമത്തിൽ’ സ്‌നാ​പ​ന​മേൽക്കുക എന്നതിന്റെ അർഥ​മെന്ത്‌?

8 ‘പിതാ​വി​ന്റെ നാമത്തിൽ’ സ്‌നാ​പ​ന​മേൽക്കുക എന്നാൽ എന്താണർഥം? അതിന്റെ അർഥം അവന്റെ നാമ​ത്തെ​യും സ്ഥാന​ത്തെ​യും അധികാ​ര​ത്തെ​യും ഉദ്ദേശ്യ​ത്തെ​യും നിയമ​ങ്ങ​ളെ​യും അംഗീ​ക​രി​ക്കുക എന്നാണ്‌. അതിൽ എന്ത്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു​വെന്നു പരിചി​ന്തി​ക്കുക. (1) അവന്റെ നാമത്തെ സംബന്ധിച്ച്‌ സങ്കീർത്തനം 83:18 പറയുന്നു: “യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂ​മി​ക്കും​മീ​തെ അത്യു​ന്നതൻ.” (2) അവന്റെ സ്ഥാന​ത്തെ​ക്കു​റി​ച്ചു യിരെ​മ്യാ​വു 10:10 പ്രസ്‌താ​വി​ക്കു​ന്നു: “യഹോ​വ​യോ സത്യ​ദൈവം.” (3) അവന്റെ അധികാ​ര​ത്തെ​ക്കു​റി​ച്ചു വെളി​പ്പാ​ടു 4:11 (NW) പറയുന്നു: “ഞങ്ങളുടെ ദൈവ​മായ യഹോവേ, നീ മഹത്ത്വ​വും ബഹുമാ​ന​വും ശക്തിയും സ്വീക​രി​ക്കാൻ യോഗ്യ​നാണ്‌. എന്തെന്നാൽ നീ സർവവും സൃഷ്ടിച്ചു. നിന്റെ ഹിതമ​നു​സ​രിച്ച്‌ അവയ്‌ക്ക്‌ അസ്‌തി​ത്വം ലഭിക്കു​ക​യും അവ സൃഷ്ടി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു.” (4) നമ്മെ പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും രക്ഷിക്കാൻ ഉദ്ദേശി​ക്കുന്ന ജീവദാ​താ​വാ​ണു യഹോ​വ​യെ​ന്നും നാം അംഗീ​ക​രി​ക്കണം: “രക്ഷ യഹോ​വെ​ക്കു​ള്ള​താ​കു​ന്നു.” (സങ്കീർത്തനം 3:8; 36:9) (5) യഹോവ പരമോ​ന്നത നിയമ​ദാ​താ​വാ​ണെന്നു നാം അംഗീ​ക​രി​ക്കേ​ണ്ട​തുണ്ട്‌: “യഹോവ നമ്മുടെ ന്യായാ​ധി​പൻ; യഹോവ നമ്മുടെ ന്യായ​ദാ​താ​വു; യഹോവ നമ്മുടെ രാജാവു.” (യെശയ്യാ​വു 33:22) അവൻ ഈ സ്ഥാനങ്ങ​ളെ​ല്ലാം വഹിക്കു​ന്ന​തി​നാൽ, നമ്മെ ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ച്ചി​രി​ക്കു​ന്നു: “നിന്റെ ദൈവ​മായ കർത്താ​വി​നെ [“യഹോ​വയെ,” NW] നീ പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടും പൂർണ്ണാ​ത്മാ​വോ​ടും പൂർണ്ണ​മ​ന​സ്സോ​ടും​കൂ​ടെ സ്‌നേ​ഹി​ക്കേണം.”—മത്തായി 22:37.

9. ‘പുത്രന്റെ നാമത്തിൽ’ സ്‌നാ​പ​ന​മേൽക്കുക എന്നതിന്റെ അർഥ​മെന്ത്‌?

9 ‘പുത്രന്റെ നാമ’ത്തിലുള്ള സ്‌നാ​പനം എന്തർഥ​മാ​ക്കു​ന്നു? അത്‌ യേശു​ക്രി​സ്‌തു​വി​ന്റെ നാമ​ത്തെ​യും സ്ഥാന​ത്തെ​യും അധികാ​ര​ത്തെ​യും അംഗീ​ക​രി​ക്കു​ന്ന​തി​നെ അർഥമാ​ക്കു​ന്നു. യേശു എന്ന അവന്റെ നാമത്തി​ന്റെ അർഥം “യഹോവ രക്ഷ ആകുന്നു” എന്നാണ്‌. അവൻ ദൈവ​ത്തി​ന്റെ സൃഷ്ടി​ക​ളിൽ ആദ്യത്തവൻ, ദൈവ​ത്തി​ന്റെ ഏകജാ​ത​നായ പുത്രൻ ആയിരി​ക്കു​ന്ന​തി​നാ​ലാണ്‌ അവന്‌ ആ സ്ഥാനം ലഭിച്ചി​രി​ക്കു​ന്നത്‌. (മത്തായി 16:16; കൊ​ലൊ​സ്സ്യർ 1:15, 16) ഈ പുത്രനെ കുറിച്ച്‌ യോഹ​ന്നാൻ 3:16 നമ്മോട്‌ ഇങ്ങനെ പറയുന്നു: ‘തന്റെ ഏകജാ​ത​നായ പുത്ര​നിൽ വിശ്വ​സി​ക്കുന്ന ഏവനും നശിച്ചു​പോ​കാ​തെ നിത്യ​ജീ​വൻ പ്രാപി​ക്കേ​ണ്ട​തി​ന്നു ദൈവം അവനെ നല്‌കു​വാൻ തക്കവണ്ണം ലോകത്തെ [വീണ്ടെ​ടു​ക്ക​പ്പെ​ടാ​വുന്ന മനുഷ്യ​വർഗത്തെ] സ്‌നേ​ഹി​ച്ചു.’ യേശു വിശ്വ​സ്‌ത​നാ​യി മരിച്ച​തു​കൊണ്ട്‌, ദൈവം അവനെ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്കു​ക​യും കൂടു​ത​ലായ അധികാ​രം കൊടു​ക്കു​ക​യും ചെയ്‌തു. യഹോവ, അഖിലാ​ണ്ഡ​ത്തിൽ താൻ കഴിഞ്ഞുള്ള തൊട്ട​ടുത്ത ‘ഒരു ശ്രേഷ്‌ഠ​സ്ഥാ​ന​ത്തേക്ക്‌ [യേശു​വി​നെ] ഉയർത്തി’ എന്ന്‌ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ പറയുന്നു. ‘യേശു​വി​ന്റെ നാമത്തി​ങ്കൽ മുഴങ്കാൽ ഒക്കെയും മടങ്ങു​ക​യും എല്ലാ നാവും “യേശു​ക്രി​സ്‌തു കർത്താവു” എന്നു പിതാ​വായ ദൈവ​ത്തി​ന്റെ മഹത്വ​ത്തി​ന്നാ​യി ഏററു​പ​റ​ക​യും ചെയ്യേ​ണ്ടത്‌’ അതു​കൊ​ണ്ടാണ്‌. (ഫിലി​പ്പി​യർ 2:9-11) അതിന്റെ അർഥം യേശു​വി​ന്റെ കൽപ്പനകൾ അനുസ​രി​ക്ക​ണ​മെ​ന്നാണ്‌. വാസ്‌ത​വ​ത്തിൽ ആ കൽപ്പനകൾ പുറ​പ്പെ​ടു​ന്നത്‌ യഹോ​വ​യിൽനി​ന്നു തന്നെയാണ്‌.—യോഹ​ന്നാൻ 15:10.

10. ‘പരിശു​ദ്ധാ​ത്മാ​വി​ന്റെ നാമത്തിൽ’ സ്‌നാ​പ​ന​മേൽക്കുക എന്നതിന്റെ അർഥ​മെന്ത്‌?

10 ‘പരിശു​ദ്ധാ​ത്മാ​വി​ന്റെ നാമത്തിൽ’ സ്‌നാ​പ​ന​മേൽക്കു​ന്ന​തി​ന്റെ അർഥ​മെ​ന്താണ്‌? അതിന്റെ അർഥം പരിശു​ദ്ധാ​ത്മാ​വി​ന്റെ പങ്കി​നെ​യും പ്രവർത്ത​ന​ത്തെ​യും അംഗീ​ക​രി​ക്കുക എന്നാണ്‌. പരിശു​ദ്ധാ​ത്മാവ്‌ എന്താണ്‌? അത്‌ യഹോ​വ​യു​ടെ പ്രവർത്ത​ന​നി​ര​ത​മായ ശക്തിയാണ്‌, അതുപ​യോ​ഗി​ച്ചാണ്‌ അവൻ തന്റെ ഉദ്ദേശ്യ​ങ്ങൾ നിറ​വേ​റ്റു​ന്നത്‌. “ഞാൻ പിതാ​വി​നോ​ടു ചോദി​ക്കും, അവൻ സത്യത്തി​ന്റെ ആത്മാവു എന്ന മറ്റൊരു കാര്യ​സ്ഥനെ എന്നേക്കും നിങ്ങ​ളോ​ടു​കൂ​ടെ ഇരി​ക്കേ​ണ്ട​തി​ന്നു നിങ്ങൾക്കു തരും” എന്നു യേശു തന്റെ അനുഗാ​മി​ക​ളോ​ടു പറഞ്ഞു. (യോഹ​ന്നാൻ 14:16, 17) ഇത്‌ എന്തു ചെയ്യാൻ അവരെ പ്രാപ്‌ത​രാ​ക്കും? യേശു കൂടു​ത​ലാ​യി അവരോട്‌ ഇങ്ങനെ പറഞ്ഞു: “എന്നാൽ പരിശു​ദ്ധാ​ത്മാ​വു നിങ്ങളു​ടെ മേൽ വരു​മ്പോൾ നിങ്ങൾ ശക്തി ലഭിച്ചി​ട്ടു യെരൂ​ശ​ലേ​മി​ലും യെഹൂ​ദ്യ​യിൽ എല്ലാട​ത്തും ശമര്യ​യി​ലും ഭൂമി​യു​ടെ അററ​ത്തോ​ള​വും എന്റെ സാക്ഷികൾ ആകും.” (പ്രവൃ​ത്തി​കൾ 1:8) പരിശു​ദ്ധാ​ത്മാ​വു മുഖാ​ന്ത​ര​മാണ്‌ യഹോവ ബൈബി​ളി​ന്റെ എഴുത്തി​നെ നിശ്വ​സ്‌ത​മാ​ക്കി​യ​തും: “പ്രവചനം ഒരിക്ക​ലും മനുഷ്യ​ന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവ​ക​ല്‌പ​ന​യാൽ മനുഷ്യർ പരിശു​ദ്ധാ​ത്മ​നി​യോ​ഗം പ്രാപി​ച്ചി​ട്ടു സംസാ​രി​ച്ച​ത​ത്രേ.” (2 പത്രൊസ്‌ 1:21) അതു​കൊണ്ട്‌ നാം ബൈബിൾ പഠിക്കു​മ്പോൾ നാം പരിശു​ദ്ധാ​ത്മാ​വി​ന്റെ പങ്കിനെ അംഗീ​ക​രി​ക്കു​ന്നു. നാം പരിശു​ദ്ധാ​ത്മാ​വി​നെ അംഗീ​ക​രി​ക്കുന്ന മറ്റൊരു വിധം ‘ആത്മാവി​ന്റെ ഫലം’—“സ്‌നേഹം, സന്തോഷം, സമാധാ​നം, ദീർഘക്ഷമ, ദയ, പരോ​പ​കാ​രം, വിശ്വ​സ്‌തത, സൌമ്യത, ഇന്ദ്രി​യ​ജയം” എന്നിവ—ഉളവാ​ക്കാൻ നമ്മെ സഹായി​ക്കു​ന്ന​തി​നു യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്ന​താണ്‌.—ഗലാത്യർ 5:22, 23.

11. (എ) നമ്മുടെ നാളിൽ സ്‌നാ​പ​ന​ത്തി​ന്റെ യഥാർഥ അർഥം എന്ത്‌? (ബി) സ്‌നാ​പനം, മരിക്കു​ന്ന​തും ഉയിർപ്പി​ക്ക​പ്പെ​ടു​ന്ന​തും പോലെ ആയിരി​ക്കു​ന്നത്‌ എങ്ങനെ?

11 പൊ.യു. 33-ൽ തുടങ്ങി, യേശു​വി​ന്റെ നിർദേ​ശ​ങ്ങൾക്കു ചേർച്ച​യിൽ ആദ്യം സ്‌നാ​പ​ന​മേ​റ്റത്‌ യഹൂദ​ന്മാ​രും യഹൂദ മതപരി​വർത്തി​ത​രും ആയിരു​ന്നു. അധികം താമസി​യാ​തെ, ക്രിസ്‌തീയ ശിഷ്യ​ത്വ​ത്തി​ന്റെ പദവി ശമര്യർക്കു നൽക​പ്പെട്ടു. പിന്നീട്‌, പൊ.യു. 36-ൽ പരി​ച്ഛേ​ദ​ന​യേൽക്കാത്ത വിജാ​തീ​യ​രി​ലേക്കു വിളി വ്യാപി​പ്പി​ക്ക​പ്പെട്ടു. സ്‌നാ​പ​ന​മേൽക്കു​ന്ന​തി​നു മുമ്പ്‌ ശമര്യ​രും വിജാ​തീ​യ​രും യഹോ​വയെ അവന്റെ പുത്രന്റെ ശിഷ്യ​രെന്ന നിലയിൽ സേവി​ക്കു​ന്ന​തിന്‌ അവനു വ്യക്തി​പ​ര​മാ​യി സമർപ്പണം നടത്തണ​മാ​യി​രു​ന്നു. ഇന്നോളം ക്രിസ്‌തീയ ജലസ്‌നാ​പ​ന​ത്തി​ന്റെ അർഥം ഇതായി തുടരു​ന്നു. വെള്ളത്തി​ലെ പൂർണ നിമജ്ജനം ഈ വ്യക്തി​പ​ര​മായ സമർപ്പ​ണ​ത്തി​ന്റെ സമുചി​ത​മായ പ്രതീ​ക​മാണ്‌. കാരണം സ്‌നാ​പനം പ്രതീ​കാ​ത്മ​ക​മായ ഒരു കുഴി​ച്ചി​ട​പ്പെ​ട​ലാണ്‌. നിങ്ങൾ സ്‌നാപന ജലത്തി​ന​ടി​യി​ലേക്കു പോകു​ന്നത്‌ നിങ്ങളു​ടെ മുൻ ജീവി​ത​ഗതി സംബന്ധി​ച്ചു നിങ്ങൾ മരിക്കു​ന്ന​തി​നെ പ്രതി​നി​ധാ​നം ചെയ്യുന്നു. വെള്ളത്തിൽനിന്ന്‌ ഉയർത്ത​പ്പെ​ടു​ന്നത്‌ നിങ്ങൾ ദൈ​വേഷ്ടം ചെയ്യാൻ ജീവി​പ്പി​ക്ക​പ്പെ​ടു​ന്ന​തി​നെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു. ഈ ‘ഒരു സ്‌നാ​പനം’ സത്യ​ക്രി​സ്‌ത്യാ​നി​ക​ളാ​യി​ത്തീ​രുന്ന എല്ലാവർക്കും ബാധക​മാ​കു​ന്നു. സ്‌നാപന വേളയിൽ അവർ യഹോ​വ​യു​ടെ ക്രിസ്‌തീയ സാക്ഷികൾ, ദൈവ​ത്തി​ന്റെ നിയമിത ശുശ്രൂ​ഷകർ, ആയിത്തീ​രു​ന്നു.—എഫെസ്യർ 4:5, NW; 2 കൊരി​ന്ത്യർ 6:3, 4.

12. ക്രിസ്‌തീയ ജലസ്‌നാ​പനം എന്തി​നോട്‌ ഒക്കുന്നു, എങ്ങനെ?

12 അത്തരം സ്‌നാ​പ​ന​ത്തി​നു ദൈവ​ദൃ​ഷ്ടി​യിൽ രക്ഷാക​ര​മായ വലിയ മൂല്യ​മുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, പ്രളയ​ത്തി​ന്റെ സമയത്ത്‌ നോഹ​യു​ടെ​യും കുടും​ബ​ത്തി​ന്റെ​യും രക്ഷയ്‌ക്ക്‌ ഉതകിയ പെട്ടക​ത്തി​ന്റെ നിർമാ​ണത്തെ കുറിച്ചു പറഞ്ഞ​ശേഷം അപ്പൊ​സ്‌ത​ല​നായ പത്രൊസ്‌ ഇങ്ങനെ എഴുതി: “അതു സ്‌നാ​ന​ത്തി​ന്നു [“സ്‌നാ​പ​ന​ത്തിന്‌,” NW] ഒരു മുൻകു​റി. സ്‌നാ​ന​മോ [“സ്‌നാ​പ​ന​മോ,” NW] ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയു​ന്ന​താ​യി​ട്ടല്ല, ദൈവ​ത്തോ​ടു നല്ല മനസ്സാ​ക്ഷി​ക്കാ​യുള്ള അപേക്ഷ​യാ​യി​ട്ട​ത്രേ യേശു​ക്രി​സ്‌തു​വി​ന്റെ പുനരു​ത്ഥാ​ന​ത്താൽ നമ്മെയും രക്ഷിക്കു​ന്നു.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.) (1 പത്രൊസ്‌ 3:21) ദൈവം നിയോ​ഗിച്ച വേല നോഹ വിശ്വ​സ്‌ത​മാ​യി ചെയ്‌തു എന്നതിന്റെ സുവ്യ​ക്ത​മായ തെളി​വാ​യി​രു​ന്നു പെട്ടകം. പെട്ടക​ത്തി​ന്റെ പണി പൂർത്തി​യാ​യ​തി​നെ തുടർന്ന്‌ “അന്നുള്ള ലോകം ജലപ്ര​ള​യ​ത്തിൽ മുങ്ങി​ന​ശി​ച്ചു.” (2 പത്രൊസ്‌ 3:6) എന്നാൽ നോഹ​യും അവന്റെ കുടും​ബ​വും, “എന്നു​വെ​ച്ചാൽ എട്ടുപേർ, വെള്ളത്തിൽകൂ​ടി രക്ഷ പ്രാപി​ച്ചു.”—1 പത്രൊസ്‌ 3:20.

13. സ്‌നാ​പ​ന​ത്തി​ലൂ​ടെ ഒരു ക്രിസ്‌ത്യാ​നി എന്തിൽനി​ന്നു രക്ഷിക്ക​പ്പെ​ടു​ന്നു?

13 ഇന്ന്‌, പുനരു​ത്ഥാ​നം പ്രാപിച്ച ക്രിസ്‌തു​വി​ലുള്ള വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ യഹോ​വ​യ്‌ക്കു തങ്ങളെ​ത്തന്നെ സമർപ്പി​ക്കു​ന്നവർ ആ സമർപ്പ​ണ​ത്തി​ന്റെ പ്രതീ​ക​മാ​യി സ്‌നാ​പ​ന​മേൽക്കു​ന്നു. അവർ നമ്മുടെ നാളി​ലേ​ക്കുള്ള ദൈ​വേഷ്ടം ചെയ്‌തു തുടങ്ങു​ക​യും ഇപ്പോ​ഴത്തെ ദുഷ്ട​ലോ​ക​ത്തിൽനി​ന്നു രക്ഷിക്ക​പ്പെ​ടു​ക​യും ചെയ്യുന്നു. (ഗലാത്യർ 1:3, 4) അവർ മേലാൽ ഇപ്പോ​ഴത്തെ ദുഷ്ട​ലോ​ക​ത്തോ​ടൊ​പ്പം നാശത്തി​ലേക്കു നീങ്ങു​ന്നില്ല. അവർ അതിൽനി​ന്നു രക്ഷിക്ക​പ്പെ​ട്ടി​രി​ക്കു​ന്നു, ദൈവ​ത്താൽ ഒരു നല്ല മനഃസാ​ക്ഷി അവർക്കു ലഭിച്ചി​രി​ക്കു​ന്നു. അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാൻ ദൈവ​ദാ​സ​ന്മാർക്ക്‌ ഈ ഉറപ്പു​നൽകു​ന്നു: “ലോക​വും അതിന്റെ മോഹ​വും ഒഴിഞ്ഞു​പോ​കു​ന്നു; ദൈ​വേഷ്ടം ചെയ്യു​ന്ന​വ​നോ എന്നേക്കും ഇരിക്കു​ന്നു.”—1 യോഹ​ന്നാൻ 2:17.

നമ്മുടെ ഉത്തരവാ​ദി​ത്വ​ങ്ങൾക്ക്‌ അനുസൃ​ത​മാ​യി ജീവിക്കൽ

14. സ്‌നാ​പനം അതിൽത്തന്നെ രക്ഷയുടെ ഒരു ഉറപ്പ്‌ അല്ലാത്തത്‌ എന്തു​കൊണ്ട്‌?

14 സ്‌നാ​പനം അതിൽത്തന്നെ രക്ഷയുടെ ഒരു ഉറപ്പാ​ണെന്നു നിഗമനം ചെയ്യു​ന്നതു തെറ്റാ​യി​രി​ക്കും. ഒരു വ്യക്തി യേശു​ക്രി​സ്‌തു മുഖാ​ന്തരം ദൈവ​ത്തി​നു തന്നെത്തന്നെ വാസ്‌ത​വ​മാ​യി സമർപ്പി​ക്കു​ക​യും അതിനു​ശേഷം ദൈ​വേഷ്ടം നിറ​വേ​റ്റു​ക​യും അവസാ​ന​ത്തോ​ളം വിശ്വ​സ്‌ത​നാ​യി​രി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ മാത്രമേ അതിനു മൂല്യ​മു​ള്ളൂ. “അവസാ​ന​ത്തോ​ളം സഹിച്ചു​നി​ല്‌ക്കു​ന്നവൻ രക്ഷിക്ക​പ്പെ​ടും.”—മത്തായി 24:13.

15. (എ) ഇന്ന്‌, സ്‌നാ​പ​ന​മേറ്റ ക്രിസ്‌ത്യാ​നി​കളെ സംബന്ധിച്ച ദൈവ​ഹി​തം എന്ത്‌? (ബി) നമ്മുടെ ജീവി​ത​ത്തിൽ ക്രിസ്‌തീയ ശിഷ്യ​ത്വം എത്ര പ്രധാ​ന​മാ​യി​രി​ക്കണം?

15 യേശു​വി​നെ സംബന്ധിച്ച ദൈ​വേ​ഷ്ട​ത്തിൽ ഒരു മനുഷ്യൻ എന്ന നിലയിൽ അവൻ തന്റെ ജീവൻ എങ്ങനെ ഉപയോ​ഗി​ക്കു​ന്നു എന്നത്‌ ഉൾപ്പെ​ട്ടി​രു​ന്നു. അതു മരണത്തിൽ ഒരു ബലിയാ​യി അർപ്പി​ക്ക​ണ​മാ​യി​രു​ന്നു. നമ്മുടെ കാര്യ​ത്തിൽ, നമ്മുടെ ശരീരങ്ങൾ ദൈവ​ത്തി​നു കാഴ്‌ച​വെ​ക്കേ​ണ്ട​താണ്‌, നാം ദൈ​വേഷ്ടം ചെയ്‌തു​കൊണ്ട്‌ ആത്മത്യാ​ഗ​പ​ര​മായ ഒരു ജീവിതം നയി​ക്കേ​ണ്ട​താണ്‌. (റോമർ 12:1, 2) വല്ലപ്പോ​ഴു​മാ​ണെ​ങ്കിൽ പോലും നാം മനഃപൂർവം ചുറ്റു​മുള്ള ലോക​ത്തെ​പ്പോ​ലെ നടക്കു​ക​യോ ദൈവ​ത്തി​നു നാമമാ​ത്ര സേവനം അർപ്പി​ച്ചു​കൊണ്ട്‌ സ്വാർഥ താത്‌പ​ര്യ​ങ്ങൾക്ക്‌ അനുസൃ​ത​മായ ഒരു ജീവിതം നയിക്കു​ക​യോ ചെയ്യു​ന്നെ​ങ്കിൽ നാം ദൈ​വേഷ്ടം ചെയ്യു​ക​യാ​ണെന്ന്‌ ഒരിക്ക​ലും പറയാൻ കഴിയില്ല. (1 പത്രൊസ്‌ 4:1-3; 1 യോഹ​ന്നാൻ 2:15, 16) നിത്യ​ജീ​വൻ ലഭിക്കാൻ എന്തു ചെയ്യണ​മെന്ന്‌ ഒരു യഹൂദൻ ചോദി​ച്ച​പ്പോൾ ശുദ്ധമായ ഒരു ധാർമി​ക​ജീ​വി​തം നയി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം യേശു വ്യക്തമാ​ക്കി. അനന്തരം അവൻ അതിലും പ്രധാ​ന​മായ ഒന്ന്‌—ഒരു ക്രിസ്‌തീയ ശിഷ്യൻ, യേശു​വി​ന്റെ അനുഗാ​മി, ആയിരി​ക്കേ​ണ്ട​തി​ന്റെ ആവശ്യകത—ചൂണ്ടി​ക്കാ​ട്ടി. അതായി​രി​ക്കണം ജീവി​ത​ത്തി​ലെ പ്രധാന സംഗതി. അതിനു ഭൗതിക അനുധാ​വ​ന​ങ്ങ​ളു​ടെ അടുത്ത സ്ഥാനം കൊടു​ത്താൽ പോരാ.—മത്തായി 19:16-21.

16. (എ) രാജ്യ​ത്തോ​ടുള്ള ബന്ധത്തിൽ ക്രിസ്‌ത്യാ​നി​കൾക്കെ​ല്ലാം എന്ത്‌ ഉത്തരവാ​ദി​ത്വ​മുണ്ട്‌? (ബി) 116, 117 പേജു​ക​ളിൽ ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ രാജ്യ​വേല ചെയ്യാ​നുള്ള ചില ഫലപ്ര​ദ​മായ മാർഗങ്ങൾ ഏവ? (സി) സാക്ഷീ​ക​ര​ണ​വേ​ല​യി​ലെ മുഴു​ഹൃ​ദ​യ​ത്തോ​ടു കൂടിയ നമ്മുടെ പങ്കുപറ്റൽ എന്തിനു തെളിവു നൽകുന്നു?

16 യേശു​വി​നെ സംബന്ധിച്ച ദൈവ​ഹി​ത​ത്തിൽ ദൈവ​രാ​ജ്യ​ത്തോ​ടു ബന്ധപ്പെട്ട മർമ​പ്ര​ധാ​ന​മായ പ്രവർത്തനം ഉൾപ്പെ​ട്ടി​രു​ന്നു​വെ​ന്നതു വീണ്ടും ഊന്നി​പ്പ​റ​യേ​ണ്ടി​യി​രി​ക്കു​ന്നു. രാജാ​വാ​യി​രി​ക്കാൻ യേശു അഭി​ഷേകം ചെയ്യ​പ്പെ​ട്ടി​രു​ന്നു. എന്നാൽ ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ, അവൻ രാജ്യ​ത്തെ​ക്കു​റി​ച്ചു തീക്ഷ്‌ണ​മായ സാക്ഷ്യം നൽകു​ക​യും ചെയ്‌തു. സമാന​മായ ഒരു സാക്ഷീ​ക​ര​ണ​വേല നമുക്കും ചെയ്യാ​നുണ്ട്‌, അതിൽ മുഴു​ഹൃ​ദ​യ​ത്തോ​ടെ ഏർപ്പെ​ടാൻ നമുക്കു സകല കാരണ​വു​മുണ്ട്‌. അങ്ങനെ ചെയ്യു​ന്ന​തി​നാൽ, നാം യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തോ​ടുള്ള നമ്മുടെ വിലമ​തി​പ്പും സഹമനു​ഷ്യ​രോ​ടുള്ള നമ്മുടെ സ്‌നേ​ഹ​വും പ്രകട​മാ​ക്കു​ന്നു. (മത്തായി 22:36-40) ലോക​മെ​മ്പാ​ടു​മുള്ള, രാജ്യ​ഘോ​ഷ​ക​രായ സഹാരാ​ധ​ക​രു​മാ​യി നാം ഏകീകൃ​ത​രാ​ണെ​ന്നും നാം തെളി​യി​ക്കു​ന്നു. ആഗോള ഐക്യ​ത്തിൽ, ആ രാജ്യ​ത്തി​ന്റെ ഭൗമിക മണ്ഡലത്തി​ലെ നിത്യ​ജീ​വനെ ലക്ഷ്യമാ​ക്കി​ക്കൊണ്ട്‌ നാം ഒത്തൊ​രു​മി​ച്ചു മുന്നേ​റു​ക​യാണ്‌.

പുനരവലോകന ചർച്ച

• യേശു​വി​ന്റെ സ്‌നാ​പ​ന​വും ഇന്നത്തെ ജലസ്‌നാ​പ​ന​വും തമ്മിൽ എന്തെല്ലാം സാമ്യ​ങ്ങ​ളും വ്യത്യാ​സ​ങ്ങ​ളു​മുണ്ട്‌?

• “പിതാ​വി​ന്റെ​യും പുത്ര​ന്റെ​യും പരിശു​ദ്ധാ​ത്മാ​വി​ന്റെ​യും നാമത്തിൽ” സ്‌നാ​പ​ന​മേൽക്കുക എന്നതിന്റെ അർഥ​മെന്ത്‌?

• ക്രിസ്‌തീയ ജലസ്‌നാ​പ​ന​ത്തി​ന്റെ ഉത്തരവാ​ദി​ത്വ​ങ്ങൾക്ക്‌ അനുസൃ​ത​മാ​യി ജീവി​ക്കു​ന്ന​തിൽ എന്ത്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു?

[അധ്യയന ചോദ്യ​ങ്ങൾ]

[116, 117 പേജു​ക​ളി​ലെ ചിത്രങ്ങൾ]

രാജ്യ​സു​വാർത്ത ഘോഷി​ക്കാ​നുള്ള ചില മാർഗങ്ങൾ

വീടുതോറും

ബന്ധുക്ക​ളോട്‌

സഹജോലിക്കാരോട്‌

സഹപാ​ഠി​ക​ളോട്‌

തെരുവുകളിൽ

താത്‌പര്യക്കാരെ സന്ദർശി​ക്കാൻ മടങ്ങി​ച്ചെ​ല്ലു​ന്ന​തി​നാൽ

ഭവന ബൈബി​ള​ധ്യ​യ​ന​ങ്ങ​ളിൽ