വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബുദ്ധിയുപദേശം ശ്രദ്ധിക്കുക, ശിക്ഷണം സ്വീകരിക്കുക

ബുദ്ധിയുപദേശം ശ്രദ്ധിക്കുക, ശിക്ഷണം സ്വീകരിക്കുക

അധ്യായം പതിനഞ്ച്‌

ബുദ്ധി​യു​പ​ദേശം ശ്രദ്ധി​ക്കുക, ശിക്ഷണം സ്വീക​രി​ക്കു​ക

1. (എ) നമു​ക്കെ​ല്ലാം ബുദ്ധി​യു​പ​ദേ​ശ​വും ശിക്ഷണ​വും ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) നാം ഏതു ചോദ്യം പരിചി​ന്തി​ക്കേ​ണ്ട​തുണ്ട്‌?

 “നാം എല്ലാവ​രും പലതി​ലും തെററി​പ്പോ​കു​ന്നു” എന്ന്‌ യാക്കോബ്‌ 3:2-ൽ ബൈബിൾ പറയുന്നു. ഏതുതരം ആളുക​ളാ​യി​രി​ക്കാ​നാ​ണോ ദൈവ​വ​ചനം നമ്മെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌ അങ്ങനെ ആയിരി​ക്കു​ന്ന​തിൽ നാം പരാജ​യ​പ്പെ​ട്ടി​ട്ടുള്ള അനേകം സന്ദർഭങ്ങൾ ഉണ്ടായി​രി​ക്കാം. അതു​കൊണ്ട്‌ “ബുദ്ധി​യു​പ​ദേശം ശ്രദ്ധി​ക്കു​ക​യും ശിക്ഷണം സ്വീക​രി​ക്കു​ക​യും ചെയ്യുക” എന്നു ബൈബിൾ പറയു​ന്നതു ശരിയാ​ണെന്നു നാം സമ്മതി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 19:20, NW) നമ്മുടെ ജീവി​തത്തെ ബൈബിൾ പഠിപ്പി​ക്ക​ലു​ക​ളോ​ടു ചേർച്ച​യി​ലാ​ക്കാൻ നാം ഇതി​നോ​ട​കം​തന്നെ മാറ്റങ്ങൾ വരുത്തി​യി​ട്ടുണ്ട്‌ എന്നതിനു സംശയ​മില്ല. എന്നാൽ ഒരു സഹക്രി​സ്‌ത്യാ​നി ഒരു പ്രത്യേക സംഗതി സംബന്ധി​ച്ചു നമ്മെ ബുദ്ധി​യു​പ​ദേ​ശി​ക്കു​ന്നെ​ങ്കിൽ നാം എങ്ങനെ പ്രതി​ക​രി​ക്കും?

2. നമുക്കു വ്യക്തി​പ​ര​മായ ബുദ്ധി​യു​പ​ദേശം ലഭിക്കു​മ്പോൾ നാം എന്തു ചെയ്യണം?

2 തങ്ങളെ​ത്തന്നെ ന്യായീ​ക​രി​ക്കാ​നും സാഹച​ര്യ​ത്തി​ന്റെ ഗൗരവം കുറയ്‌ക്കാ​നും അല്ലെങ്കിൽ മറ്റുള്ള​വരെ കുറ്റ​പ്പെ​ടു​ത്താ​നും ശ്രമി​ച്ചു​കൊ​ണ്ടാ​ണു ചിലർ പ്രതി​ക​രി​ക്കു​ന്നത്‌. എന്നാൽ ബുദ്ധി​യു​പ​ദേശം ശ്രദ്ധി​ക്കു​ന്ന​തും അതു ബാധക​മാ​ക്കു​ന്ന​തു​മാണ്‌ ഏറെ നല്ലത്‌. (എബ്രായർ 12:11) തീർച്ച​യാ​യും, മറ്റുള്ള​വ​രിൽനിന്ന്‌ ആരും പൂർണത പ്രതീ​ക്ഷി​ക്ക​രുത്‌. നിസ്സാര സംഗതി​ക​ളെ​യോ ബൈബിൾ ഒരാളു​ടെ വ്യക്തി​പ​ര​മായ ഇഷ്ടത്തിനു വിടുന്ന കാര്യ​ങ്ങ​ളെ​യോ കുറിച്ചു നിരന്തരം ബുദ്ധി​യു​പ​ദേശം കൊടു​ക്കു​ക​യു​മ​രുത്‌. ചില​പ്പോൾ ബുദ്ധി​യു​പ​ദേശം കൊടു​ക്കു​ന്ന​യാൾ എല്ലാ വസ്‌തു​ത​ക​ളും പരിഗ​ണി​ച്ചി​ട്ടി​ല്ലാ​യി​രി​ക്കാം, അങ്ങനെ​യെ​ങ്കിൽ അവയെ ആദര​വോ​ടെ അദ്ദേഹ​ത്തി​ന്റെ ശ്രദ്ധയിൽ പെടു​ത്താ​വു​ന്ന​താണ്‌. എന്നാൽ പിൻവ​രുന്ന ചർച്ചയിൽ, നൽക​പ്പെ​ടുന്ന ബുദ്ധി​യു​പ​ദേശം അല്ലെങ്കിൽ ശിക്ഷണം ഉചിത​മാ​ണെന്ന്‌, ബൈബി​ള​ധി​ഷ്‌ഠി​ത​മാ​ണെന്ന്‌, നമുക്കു സങ്കൽപ്പി​ക്കാം. എങ്ങനെ വേണം ഒരുവൻ പ്രതി​ക​രി​ക്കാൻ?

നമ്മുടെ പ്രബോ​ധ​ന​ത്തി​നു വേണ്ടി​യുള്ള ദൃഷ്ടാ​ന്ത​ങ്ങൾ

3, 4. (എ) ബുദ്ധി​യു​പ​ദേ​ശ​ത്തോ​ടും ശിക്ഷണ​ത്തോ​ടു​മുള്ള ശരിയായ വീക്ഷണം വളർത്താൻ നമ്മെ സഹായി​ക്കുന്ന എന്ത്‌ ബൈബി​ളിൽ അടങ്ങി​യി​രി​ക്കു​ന്നു? (ബി) ശൗൽ രാജാവു ബുദ്ധി​യു​പ​ദേ​ശ​ത്തോ​ടു പ്രതി​ക​രി​ച്ചത്‌ എങ്ങനെ, ഫലമെ​ന്താ​യി​രു​ന്നു?

3 ആവശ്യ​മായ ബുദ്ധി​യു​പ​ദേശം ലഭിച്ച വ്യക്തി​ക​ളു​ടെ യഥാർഥ ജീവി​താ​നു​ഭ​വങ്ങൾ ദൈവ​വ​ച​ന​ത്തിൽ അടങ്ങി​യി​രി​ക്കു​ന്നു. ചില സമയങ്ങ​ളിൽ, ബുദ്ധി​യു​പ​ദേ​ശ​ത്തോ​ടൊ​പ്പം ശിക്ഷണ​വും ഉണ്ടായി​രു​ന്നു. അങ്ങനെ​യുള്ള ഒരു വ്യക്തി ആയിരു​ന്നു ഇസ്രാ​യേ​ലി​ലെ ശൗൽ രാജാവ്‌. അവൻ അമാ​ലേക്യ ജനതയു​ടെ കാര്യ​ത്തിൽ യഹോ​വയെ അനുസ​രി​ച്ചില്ല. അമാ​ലേ​ക്യർ ദൈവ​ദാ​സരെ എതിർത്തി​രു​ന്നു. ആ ദുഷ്ട ജനത്തി​നെ​തി​രെ​യുള്ള യഹോ​വ​യു​ടെ ദിവ്യ​ന്യാ​യ​വി​ധി അനുസ​രിച്ച്‌, അവരിൽ ആരെയും, അവരുടെ ആടുമാ​ടു​കളെ പോലും, ജീവ​നോ​ടെ വെച്ചേ​ക്ക​രു​താ​യി​രു​ന്നു. എന്നാൽ ശൗൽ രാജാവ്‌ അവരുടെ രാജാ​വി​നെ വധിക്കാ​തെ വിട്ടു, അതു​പോ​ലെ അവൻ അവരുടെ മൃഗങ്ങ​ളിൽ ഉത്തമമാ​യ​വയെ ജീവ​നോ​ടെ സൂക്ഷി​ക്കു​ക​യും ചെയ്‌തു.—1 ശമൂവേൽ 15:1-11.

4 ശൗലിനെ ശാസി​ക്കാൻ യഹോവ ശമൂവേൽ പ്രവാ​ച​കനെ അയച്ചു. ശൗലിന്റെ പ്രതി​ക​രണം എന്തായി​രു​ന്നു? താൻ അമാ​ലേ​ക്യ​രെ ജയിച്ച​ട​ക്കി​യി​ല്ലേ, രാജാ​വി​നെ മാത്ര​മല്ലേ വെറുതേ വിട്ടുള്ളൂ എന്നൊക്കെ അവൻ വാദിച്ചു. എന്നാൽ അതു യഹോ​വ​യു​ടെ കൽപ്പന​കൾക്കു വിരു​ദ്ധ​മാ​യി​രു​ന്നു. (1 ശമൂവേൽ 15:20) ആടുമാ​ടു​കളെ കൊല്ലാ​തി​രു​ന്ന​തി​നു ജനത്തി​ന്മേൽ പഴിചാ​രാൻ ശ്രമി​ച്ചു​കൊണ്ട്‌ ശൗൽ പറഞ്ഞു: ‘ഞാൻ ജനത്തെ ഭയപ്പെട്ടു അവരുടെ വാക്കു അനുസ​രി​ച്ചു.’ (1 ശമൂവേൽ 15:24) തന്റെ അഭിമാ​നം സംരക്ഷി​ക്കു​ന്ന​തി​ലാ​യി​രു​ന്നു അവന്‌ ഏറെ താത്‌പ​ര്യ​മെന്നു തോന്നു​ന്നു. ജനത്തിന്റെ മുമ്പാകെ തന്നെ ബഹുമാ​നി​ക്കാൻ അവൻ ശമൂ​വേ​ലി​നോട്‌ ആവശ്യ​പ്പെ​ടുക പോലും ചെയ്‌തു. (1 ശമൂവേൽ 15:30) ഒടുവിൽ, രാജാ​വെന്ന നിലയിൽനിന്ന്‌ യഹോവ അവനെ തള്ളിക്ക​ളഞ്ഞു.—1 ശമൂവേൽ 16:1.

5. ബുദ്ധി​യു​പ​ദേശം ത്യജി​ച്ച​പ്പോൾ ഉസ്സീയാ രാജാ​വിന്‌ എന്തു സംഭവി​ച്ചു?

5 യഹൂദ​യി​ലെ ഉസ്സീയാ രാജാവു “തന്റെ ദൈവ​മായ യഹോ​വ​യോ​ടു കുററം ചെയ്‌തു ധൂപപീ​ഠ​ത്തി​ന്മേൽ ധൂപം കാട്ടു​വാൻ യഹോ​വ​യു​ടെ ആലയത്തിൽ കടന്നു​ചെന്നു.” (2 ദിനവൃ​ത്താ​ന്തം 26:16) എന്നാൽ പുരോ​ഹി​ത​ന്മാർക്കു മാത്രമേ നിയമാ​നു​സൃ​തം ധൂപം കാട്ടു​വാൻ കഴിയു​മാ​യി​രു​ന്നു​ള്ളൂ. മഹാപു​രോ​ഹി​തൻ ഉസ്സീയാ​വി​നെ തടയാൻ ശ്രമി​ച്ച​പ്പോൾ രാജാവു കോപ​ത്തോ​ടെ പ്രതി​ക​രി​ച്ചു. ഫലമോ? ബൈബിൾ ഇങ്ങനെ രേഖ​പ്പെ​ടു​ത്തു​ന്നു: “അവന്റെ നെററി​മേൽ കുഷ്‌ഠം പൊങ്ങി . . . യഹോവ തന്നെ ബാധി​ച്ച​തു​കൊ​ണ്ടു . . . ഉസ്സീയാ​രാ​ജാ​വു ജീവപ​ര്യ​ന്തം കുഷ്‌ഠ​രോ​ഗി​യാ​യി​രു​ന്നു.”—2 ദിനവൃ​ത്താ​ന്തം 26:19-21.

6. (എ) ശൗലും ഉസ്സീയാ​വും ബുദ്ധി​യു​പ​ദേ​ശത്തെ എതിർത്തത്‌ എന്തു​കൊണ്ട്‌? (ബി) ബുദ്ധി​യു​പ​ദേ​ശത്തെ എതിർക്കു​ന്നത്‌ ഇന്നു ഗൗരവ​മേ​റിയ ഒരു പ്രശ്‌ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

6 ശൗലും ഉസ്സീയാ​വും ബുദ്ധി​യു​പ​ദേശം സ്വീക​രി​ക്കുക പ്രയാ​സ​മാ​ണെന്നു കണ്ടെത്തി​യത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു? അടിസ്ഥാന പ്രശ്‌നം അഹങ്കാ​ര​മാ​യി​രു​ന്നു. ഇരുവ​രും തങ്ങളെ​ക്കു​റി​ച്ചു​തന്നെ കണക്കി​ലേറെ ഭാവിച്ചു. ഈ സ്വഭാവം നിമിത്തം അനേകർ തങ്ങൾക്കു​തന്നെ ദുഃഖം വരുത്തി​ക്കൂ​ട്ടു​ന്നു. ബുദ്ധി​യു​പ​ദേശം കൈ​ക്കൊ​ള്ളു​ന്നത്‌ തങ്ങൾക്ക്‌ എന്തോ പോരാ​യ്‌മ​യു​ള്ള​താ​യി സൂചി​പ്പി​ക്കു​ന്നു​വെന്ന്‌ അല്ലെങ്കിൽ തങ്ങളുടെ സത്‌കീർത്തി​ക്കു കോട്ടം തട്ടാൻ ഇടയാ​ക്കു​ന്നു​വെന്ന്‌ അവർ വിചാ​രി​ക്കു​ന്ന​താ​യി തോന്നു​ന്നു. എന്നാൽ അഹങ്കാരം ഒരു ദൗർബ​ല്യ​മാണ്‌. അഹങ്കാരം ഒരു വ്യക്തി​യു​ടെ ചിന്തയ്‌ക്കു മങ്ങലേൽപ്പി​ക്കു​ന്ന​തി​നാൽ, യഹോവ തന്റെ വചനത്തി​ലൂ​ടെ​യും സംഘട​ന​യി​ലൂ​ടെ​യും നൽകുന്ന സഹായത്തെ അയാൾ ചെറു​ത്തു​നിൽക്കാൻ ചായ്‌വു കാട്ടുന്നു. അതിനാൽ യഹോവ ഈ മുന്നറി​യി​പ്പു നൽകുന്നു: “നാശത്തി​ന്നു മുമ്പെ ഗർവ്വം; വീഴ്‌ചക്കു മുമ്പെ ഉന്നതഭാ​വം.”—സദൃശ​വാ​ക്യ​ങ്ങൾ 16:18; റോമർ 12:3.

ബുദ്ധി​യു​പ​ദേശം സ്വീക​രി​ക്ക​ണം

7. മോശെ ബുദ്ധി​യു​പ​ദേ​ശ​ത്തോ​ടു പ്രതി​ക​രിച്ച വിധത്തിൽനി​ന്നു ഗുണക​ര​മായ എന്തു പാഠങ്ങൾ പഠിക്കാൻ കഴിയും?

7 ബുദ്ധി​യു​പ​ദേശം സ്വീക​രി​ച്ച​വ​രു​ടെ നല്ല ദൃഷ്ടാ​ന്ത​ങ്ങ​ളും തിരു​വെ​ഴു​ത്തു​ക​ളിൽ അടങ്ങി​യി​രി​ക്കു​ന്നു, നമുക്ക്‌ ഇവയിൽനി​ന്നു പഠിക്കാൻ കഴിയും. മോ​ശെ​യെ​ക്കു​റി​ച്ചു പരിചി​ന്തി​ക്കുക. അവന്റെ വമ്പിച്ച ജോലി​ഭാ​രം കൈകാ​ര്യം ചെയ്യേണ്ട വിധം സംബന്ധിച്ച്‌ അവന്റെ അമ്മായി​യപ്പൻ ബുദ്ധി​യു​പ​ദേശം നൽകി. മോശെ അതു ശ്രദ്ധി​ക്കു​ക​യും സത്വരം നടപ്പി​ലാ​ക്കു​ക​യും ചെയ്‌തു. (പുറപ്പാ​ടു 18:13-24) മോ​ശെക്കു വലിയ അധികാ​രം ഉണ്ടായി​രു​ന്നു​വെ​ന്നി​രി​ക്കെ, അവൻ ബുദ്ധി​യു​പ​ദേ​ശ​ത്തി​നു ചെവി​കൊ​ടു​ത്തത്‌ എന്തിന്‌? അവൻ താഴ്‌മ​യു​ള്ള​വ​നാ​യി​രു​ന്നു. “മോശെ എന്ന പുരു​ഷ​നോ ഭൂതല​ത്തിൽ ഉള്ള സകലമ​നു​ഷ്യ​രി​ലും അതി​സൌ​മ്യ​നാ​യി​രു​ന്നു” എന്നു ബൈബിൾ പറയുന്നു. (സംഖ്യാ​പു​സ്‌തകം 12:3) സൗമ്യത എത്ര പ്രധാ​ന​മാണ്‌? അതു നമ്മുടെ ജീവനെ അർഥമാ​ക്കു​ന്നു​വെന്ന്‌ സെഫന്യാ​വു 2:3 പ്രകട​മാ​ക്കു​ന്നു.

8. (എ) ദാവീദ്‌ ഏതു പാപങ്ങൾ ചെയ്‌തു? (ബി) നാഥാന്റെ ശാസന​യോ​ടുള്ള ദാവീ​ദി​ന്റെ പ്രതി​ക​രണം എന്തായി​രു​ന്നു? (സി) ദാവീ​ദി​ന്റെ പാപങ്ങൾക്ക്‌ എന്തു പരിണ​ത​ഫ​ലങ്ങൾ ഉണ്ടായി?

8 ദാവീദു രാജാവ്‌ ബത്ത്‌-ശേബയു​മാ​യി വ്യഭി​ചാ​രം ചെയ്യു​ക​യും അവളുടെ ഭർത്താ​വായ ഊരീ​യാ​വി​നെ കൊല്ലി​ച്ചു​കൊണ്ട്‌ അതു മൂടി​വെ​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്‌തു. ദാവീ​ദി​നെ ശാസി​ക്കാൻ യഹോവ നാഥാൻ പ്രവാ​ച​കനെ അയച്ചു. “ഞാൻ യഹോ​വ​യോ​ടു പാപം ചെയ്‌തി​രി​ക്കു​ന്നു” എന്ന്‌ അനുതാ​പം പ്രകട​മാ​ക്കി​ക്കൊണ്ട്‌ പെട്ടെ​ന്നു​തന്നെ അവൻ സമ്മതിച്ചു. (2 ശമൂവേൽ 12:13) ദൈവം ദാവീ​ദി​ന്റെ അനുതാ​പം അംഗീ​ക​രി​ച്ചെ​ങ്കി​ലും അവൻ തന്റെ തെറ്റിന്റെ പരിണ​ത​ഫ​ലങ്ങൾ അനുഭ​വി​ക്ക​ണ​മാ​യി​രു​ന്നു. ‘വാൾ [അവന്റെ] ഗൃഹത്തെ ഒരിക്ക​ലും വിട്ടു​മാ​റു​ക​യില്ല’ എന്നും അവന്റെ ഭാര്യ​മാ​രെ ‘[അവന്റെ] കൂട്ടു​കാ​രന്നു’ കൊടു​ക്കു​മെ​ന്നും വ്യഭി​ചാ​ര​ത്തിൽ ജനിച്ച അവന്റെ പുത്രൻ തീർച്ച​യാ​യും “മരിച്ചു​പോ​കും” എന്നും യഹോവ അവനോ​ടു പറഞ്ഞു.—2 ശമൂവേൽ 12:10, 11, 14.

9. നമുക്കു ബുദ്ധി​യു​പ​ദേ​ശ​മോ ശിക്ഷണ​മോ ലഭിക്കു​മ്പോൾ നാം എന്തു മറക്കാൻ പാടില്ല?

9 നല്ല ബുദ്ധി​യു​പ​ദേശം കേട്ടനു​സ​രി​ക്കു​ന്ന​തി​ന്റെ പ്രയോ​ജനം ദാവീദു രാജാ​വിന്‌ അറിയാ​മാ​യി​രു​ന്നു. ചില​പ്പോൾ, തനിക്കു ബുദ്ധി​യു​പ​ദേശം ആരു തന്നോ ആ ആളെ​പ്രതി അവൻ ദൈവ​ത്തി​നു നന്ദി​കൊ​ടു​ത്തു. (1 ശമൂവേൽ 25:32-35) നമ്മൾ അതു​പോ​ലെ​യാ​ണോ? ആണെങ്കിൽ, പിന്നീട്‌ ഓർത്തു ദുഃഖി​ച്ചേ​ക്കാ​വുന്ന തരം കാര്യങ്ങൾ പറയു​ന്ന​തിൽനി​ന്നും ചെയ്യു​ന്ന​തിൽനി​ന്നും നാം സംരക്ഷി​ക്ക​പ്പെ​ടും. എന്നാൽ നാം ചില സാഹച​ര്യ​ങ്ങ​ളിൽ ഉൾപ്പെ​ട്ട​തി​ന്റെ ഫലമായി നമുക്ക്‌ ബുദ്ധി​യു​പ​ദേ​ശ​മോ ശിക്ഷണ​മോ ലഭിക്കു​ന്നെ​ങ്കി​ലോ? ഇതു നമ്മുടെ നിത്യ​ക്ഷേമം മുന്നിൽ കാണുന്ന യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തി​ന്റെ തെളി​വാ​ണെന്നു നമുക്കു മറക്കാ​തി​രി​ക്കാം.—സദൃശ​വാ​ക്യ​ങ്ങൾ 3:11, 12; 4:13.

നട്ടുവ​ളർത്തേണ്ട അമൂല്യ ഗുണങ്ങൾ

10. രാജ്യ​ത്തിൽ പ്രവേ​ശി​ക്കു​ന്ന​വർക്ക്‌ ഏതു ഗുണം ആവശ്യ​മാ​ണെന്ന്‌ യേശു പ്രകട​മാ​ക്കി?

10 യഹോ​വ​യു​മാ​യും നമ്മുടെ ക്രിസ്‌തീയ സഹോ​ദ​ര​ന്മാ​രു​മാ​യും നല്ല ഒരു ബന്ധം ഉണ്ടായി​രി​ക്കു​ന്ന​തി​നു നാം ചില ഗുണങ്ങൾ നട്ടുവ​ളർത്തേ​ണ്ട​തുണ്ട്‌. ഒരു സന്ദർഭ​ത്തിൽ യേശു ഒരു കുട്ടിയെ തന്റെ ശിഷ്യ​ന്മാ​രു​ടെ നടുവിൽ നിറു​ത്തി​യി​ട്ടു പിൻവ​രു​ന്ന​പ്ര​കാ​രം പറഞ്ഞ​പ്പോൾ അവൻ ആ ഗുണങ്ങ​ളി​ലൊ​ന്നു സൂചി​പ്പി​ച്ചു: “നിങ്ങൾ തിരിഞ്ഞു ശിശു​ക്ക​ളെ​പ്പോ​ലെ ആയ്‌വ​രു​ന്നില്ല എങ്കിൽ സ്വർഗ്ഗ​രാ​ജ്യ​ത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമാ​യി​ട്ടു നിങ്ങ​ളോ​ടു പറയുന്നു . . . ആകയാൽ ഈ ശിശു​വി​നെ​പ്പോ​ലെ തന്നെത്താൻ താഴ്‌ത്തു​ന്നവൻ സ്വർഗ്ഗ​രാ​ജ്യ​ത്തിൽ ഏററവും വലിയവൻ ആകുന്നു.” (മത്തായി 18:3, 4) അവന്റെ ശിഷ്യ​ന്മാർ താഴ്‌മ നട്ടുവ​ളർത്ത​ണ​മാ​യി​രു​ന്നു. കാരണം, തങ്ങളിൽ ഏറ്റവും വലിയവൻ ആരാ​ണെന്ന്‌ അവർ തമ്മിൽ തമ്മിൽ തർക്കി​ച്ചി​രു​ന്നു.—ലൂക്കൊസ്‌ 22:24-27.

11. (എ) നാം ആരുടെ മുമ്പാകെ താഴ്‌മ​യു​ള്ളവർ ആയിരി​ക്കേ​ണ്ട​തുണ്ട്‌, എന്തു​കൊണ്ട്‌? (ബി) നാം താഴ്‌മ​യു​ള്ളവർ ആണെങ്കിൽ ബുദ്ധി​യു​പ​ദേ​ശ​ത്തോട്‌ എങ്ങനെ പ്രതി​ക​രി​ക്കും?

11 അപ്പൊ​സ്‌ത​ല​നായ പത്രൊസ്‌ എഴുതി: ‘അവ്വണ്ണം ഇളയവരേ, മൂപ്പന്മാർക്കു കീഴട​ങ്ങു​വിൻ. എല്ലാവ​രും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്‌മ ധരിച്ചു​കൊൾവിൻ. ദൈവം നിഗളി​ക​ളോ​ടു എതിർത്തു​നി​ല്‌ക്കു​ന്നു; താഴ്‌മ​യു​ള്ള​വർക്കോ കൃപ നല്‌കു​ന്നു.’ (1 പത്രൊസ്‌ 5:5) നാം ദൈവ​മു​മ്പാ​കെ താഴ്‌മ​യു​ള്ളവർ ആയിരി​ക്കേ​ണ്ട​താ​ണെന്നു നമുക്ക​റി​യാം. എന്നാൽ നാം സഹവി​ശ്വാ​സി​ക​ളു​ടെ മുമ്പാ​കെ​യും താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്ക​ണ​മെന്ന്‌ ഈ തിരു​വെ​ഴു​ത്തു പ്രകട​മാ​ക്കു​ന്നു. നാം അങ്ങനെ​യു​ള്ളവർ ആണെങ്കിൽ, മറ്റുള്ളവർ നമുക്കു നൽകുന്ന ഉചിത​മായ നിർദേ​ശ​ങ്ങ​ളിൽ നാം നീരസ​പ്പെ​ടു​ക​യില്ല, മറിച്ച്‌ നാം അവരിൽനി​ന്നു പഠിക്കും.—സദൃശ​വാ​ക്യ​ങ്ങൾ 12:15.

12. (എ) ഏതു പ്രധാ​ന​പ്പെട്ട ഗുണം താഴ്‌മ​യോട്‌ അടുത്തു ബന്ധമു​ള്ള​താണ്‌? (ബി) നമ്മുടെ പെരു​മാ​റ്റ​ത്തി​നു മറ്റുള്ള​വ​രു​ടെ​മേ​ലുള്ള ഫലം സംബന്ധിച്ച്‌ നാം ശ്രദ്ധയു​ള്ളവർ ആയിരി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

12 താഴ്‌മ​യോട്‌ അടുത്തു ബന്ധപ്പെ​ട്ട​താണ്‌ മറ്റുള്ള​വ​രു​ടെ ക്ഷേമത്തി​ലുള്ള താത്‌പ​ര്യം. അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ ഇങ്ങനെ എഴുതി: “ഓരോ​രു​ത്തൻ സ്വന്ത ഗുണമല്ല, മററു​ള്ള​വന്റെ ഗുണം അന്വേ​ഷി​ക്കട്ടെ. . . . ആകയാൽ നിങ്ങൾ തിന്നാ​ലും കുടി​ച്ചാ​ലും എന്തു​ചെ​യ്‌താ​ലും എല്ലാം ദൈവ​ത്തി​ന്റെ മഹത്വ​ത്തി​ന്നാ​യി ചെയ്‌വിൻ. യെഹൂ​ദ​ന്മാർക്കും യവനന്മാർക്കും ദൈവ​സ​ഭെ​ക്കും ഇടർച്ച​യ​ല്ലാ​ത്ത​വ​രാ​കു​വിൻ.” (1 കൊരി​ന്ത്യർ 10:24-33) നാം വ്യക്തി​പ​ര​മായ എല്ലാ ഇഷ്ടങ്ങളും മാറ്റി​വെ​ക്കേ​ണ്ട​താ​ണെന്നു പൗലൊസ്‌ പറഞ്ഞില്ല. എന്നാൽ തെറ്റാ​ണെന്നു മറ്റൊ​രാ​ളു​ടെ മനഃസാ​ക്ഷി പറയു​ന്നതു ചെയ്യാൻ അയാളെ ധൈര്യ​പ്പെ​ടു​ത്തി​യേ​ക്കാ​വുന്ന യാതൊ​ന്നും ചെയ്യാ​തി​രി​ക്കാൻ അവൻ നമ്മെ പ്രോ​ത്സാ​ഹി​പ്പി​ച്ചു.

13. തിരു​വെ​ഴു​ത്തു ബുദ്ധി​യു​പ​ദേശം ബാധക​മാ​ക്കുന്ന ശീലം നമുക്ക്‌ ഉണ്ടോ​യെന്ന്‌ ഏതു ദൃഷ്ടാന്തം സൂചി​പ്പി​ച്ചേ​ക്കാം?

13 നിങ്ങൾ മറ്റുള്ള​വ​രു​ടെ ക്ഷേമത്തി​നു നിങ്ങളു​ടെ വ്യക്തി​പ​ര​മായ താത്‌പ​ര്യ​ങ്ങ​ളെ​ക്കാൾ മുൻതൂ​ക്കം നൽകു​ന്നു​വോ? നാം ഓരോ​രു​ത്ത​രും അങ്ങനെ ചെയ്യാൻ പഠിക്കണം. ഇതു ചെയ്യാൻ കഴിയുന്ന അനേകം വിധങ്ങ​ളുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, വസ്‌ത്ര​ധാ​ര​ണ​വും ചമയവും എടുക്കുക. മാന്യ​വും വൃത്തി​യും വെടി​പ്പും ഉണ്ടായി​രി​ക്കു​ന്നതു സംബന്ധിച്ച തിരു​വെ​ഴു​ത്തു മാർഗ​നിർദേ​ശ​ങ്ങൾക്കു​ള്ളിൽ വ്യക്തി​പ​ര​മായ അഭിരു​ചി പ്രകട​മാ​ക്കാ​വുന്ന കാര്യ​ങ്ങ​ളാണ്‌ അവ. എന്നാൽ നിങ്ങളു​ടെ സമുദാ​യ​ത്തി​ലെ ആളുക​ളു​ടെ പശ്ചാത്തലം നിമിത്തം നിങ്ങളു​ടെ വസ്‌ത്ര​ധാ​ര​ണ​രീ​തി​യോ ചമയമോ രാജ്യ​സ​ന്ദേശം ശ്രദ്ധി​ക്കു​ന്ന​തിൽനി​ന്നു മറ്റുള്ള​വരെ തടയു​ന്ന​താ​യി നിങ്ങൾ മനസ്സി​ലാ​ക്കു​ന്നെ​ങ്കിൽ നിങ്ങൾ മാറ്റങ്ങൾ വരുത്തു​മോ? തീർച്ച​യാ​യും, നിത്യ​ജീ​വൻ നേടാൻ മറ്റൊ​രാ​ളെ സഹായി​ക്കു​ന്ന​താണ്‌ തന്നെത്തന്നെ പ്രസാ​ദി​പ്പി​ക്കു​ന്ന​തി​നെ​ക്കാൾ പ്രധാനം.

14. താഴ്‌മ​യും മറ്റുള്ള​വ​രി​ലുള്ള താത്‌പ​ര്യ​വും നട്ടുവ​ളർത്തു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

14 താഴ്‌മ​യും മറ്റുള്ള​വ​രി​ലുള്ള താത്‌പ​ര്യ​വും പ്രകട​മാ​ക്കു​ന്ന​തിൽ യേശു മാതൃ​ക​വെച്ചു. തന്റെ ശിഷ്യ​ന്മാ​രു​ടെ കാലുകൾ അവൻ കഴുകുക പോലും ചെയ്‌തു. (യോഹ​ന്നാൻ 13:12-15) അവനെ​ക്കു​റി​ച്ചു ദൈവ​വ​ചനം പറയുന്നു: “ക്രിസ്‌തു​യേ​ശു​വി​ലുള്ള ഭാവം തന്നേ നിങ്ങളി​ലും ഉണ്ടായി​രി​ക്കട്ടെ. അവൻ ദൈവ​രൂ​പ​ത്തിൽ ഇരിക്കെ ദൈവ​ത്തോ​ടുള്ള സമത്വം മുറുകെ പിടി​ച്ചു​കൊ​ള്ളേണം എന്നു വിചാ​രി​ക്കാ​തെ ദാസരൂ​പം എടുത്തു മനുഷ്യ​സാ​ദൃ​ശ്യ​ത്തി​ലാ​യി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യ​നാ​യി വിളങ്ങി തന്നെത്താൻ താഴ്‌ത്തി മരണ​ത്തോ​ളം ക്രൂശി​ലെ മരണ​ത്തോ​ളം തന്നേ, അനുസ​ര​ണ​മു​ള്ള​വ​നാ​യി​ത്തീർന്നു.”—ഫിലി​പ്പി​യർ 2:5-8; റോമർ 15:2, 3.

യഹോ​വ​യു​ടെ ശിക്ഷണം നിരസി​ക്ക​രുത്‌

15. (എ) ദൈവ​ത്തി​നു പ്രസാ​ദ​ക​ര​മായ ഒരു വ്യക്തി​ത്വം ഉണ്ടായി​രി​ക്കാൻ നാം ഏതു മാറ്റങ്ങൾ വരു​ത്തേ​ണ്ട​തുണ്ട്‌? (ബി) എന്തു മുഖാ​ന്ത​ര​മാണ്‌ യഹോവ നമു​ക്കെ​ല്ലാം വേണ്ടി ബുദ്ധി​യു​പ​ദേ​ശ​വും ശിക്ഷണ​വും പ്രദാനം ചെയ്‌തി​രി​ക്കു​ന്നത്‌?

15 നാമെ​ല്ലാം പാപി​ക​ളാ​ക​യാൽ, നമ്മുടെ ദൈവ​ത്തി​ന്റെ വ്യക്തി​ത്വ​ത്തെ പ്രതി​ഫ​ലി​പ്പി​ക്ക​ണ​മെ​ങ്കിൽ നമ്മുടെ മനോ​ഭാ​വ​ത്തി​ലും പെരു​മാ​റ്റ​ത്തി​ലും മാറ്റങ്ങൾ ആവശ്യ​മാണ്‌. നമ്മൾ “പുതിയ വ്യക്തി​ത്വം” ധരി​ക്കേ​ണ്ട​തുണ്ട്‌. (കൊ​ലൊ​സ്സ്യർ 3:5-14, NW) പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ ആവശ്യ​മാ​യി​രി​ക്കുന്ന മേഖലകൾ തിരി​ച്ച​റി​യാ​നും അനന്തരം അവ എങ്ങനെ വരുത്താ​മെന്നു കാണാ​നും ബുദ്ധി​യു​പ​ദേ​ശ​വും ശിക്ഷണ​വും നമ്മെ സഹായി​ക്കു​ന്നു. നമുക്കാ​വ​ശ്യ​മുള്ള പ്രബോ​ധ​ന​ത്തി​ന്റെ അടിസ്ഥാന ഉറവു ബൈബിൾ തന്നെയാണ്‌. (2 തിമൊ​ഥെ​യൊസ്‌ 3:16, 17) യഹോ​വ​യു​ടെ സംഘടന ഒരുക്കി​ത്ത​രുന്ന സാഹി​ത്യ​ങ്ങ​ളും യോഗ​ങ്ങ​ളും ദൈവ​വ​ചനം ബാധക​മാ​ക്കാൻ നമ്മെ സഹായി​ക്കു​ന്നു. ഒരു ബുദ്ധി​യു​പ​ദേശം നമ്മൾ നേരത്തേ കേട്ടി​ട്ടു​ണ്ടെ​ങ്കി​ലും അതിന്റെ ആവശ്യം നമ്മൾ തിരി​ച്ച​റി​യു​ക​യും മെച്ച​പ്പെ​ടാൻ ശ്രമി​ക്കു​ക​യും ചെയ്യു​മോ?

16. യഹോവ വ്യക്തി​ക​ളെന്ന നിലയിൽ നമുക്ക്‌ എന്തു സഹായം നൽകുന്നു?

16 സ്‌നേ​ഹ​പൂർവ​ക​മായ താത്‌പ​ര്യ​ത്തോ​ടെ യഹോവ നമ്മെ നമ്മുടെ പ്രശ്‌ന​ങ്ങ​ളിൽ സഹായി​ക്കു​ന്നു. ഭവന ബൈബി​ള​ധ്യ​യ​ന​ങ്ങ​ളാൽ ദശലക്ഷങ്ങൾ സഹായി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. ഹൃദയ​വേദന ഉണ്ടാക്കാ​വുന്ന നടത്തയിൽനി​ന്നു കുട്ടി​കളെ സംരക്ഷി​ക്കു​ന്ന​തിന്‌ മാതാ​പി​താ​ക്കൾ അവർക്കു വേണ്ട ബുദ്ധി​യു​പ​ദേ​ശ​വും ശിക്ഷണ​വും കൊടു​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 6:20-23) വയൽപ്ര​വർത്ത​ന​ത്തിൽ സ്വന്തം ശ്രമങ്ങൾ മെച്ച​പ്പെ​ടു​ത്തു​ന്ന​തി​നു ചിലർ മിക്ക​പ്പോ​ഴും സഭയ്‌ക്കു​ള്ളി​ലെ അനുഭ​വ​സ​മ്പ​ന്ന​രായ ശുശ്രൂ​ഷ​ക​ന്മാ​രോ​ടു ബുദ്ധി​യു​പ​ദേ​ശ​വും നിർദേ​ശ​വും ആരായു​ന്നു. ചില സമയങ്ങ​ളിൽ, മൂപ്പന്മാർ അന്യോ​ന്യ​മോ ശുശ്രൂ​ഷ​യിൽ അനുഭ​വ​സ​മ്പ​ന്ന​രായ മറ്റുള്ള​വ​രോ​ടോ ബുദ്ധി​യു​പ​ദേശം ചോദി​ക്കു​ന്നു. ആത്മീയ യോഗ്യ​തകൾ ഉള്ളവർ സഹായം ആവശ്യ​മു​ള്ള​വർക്ക്‌ സൗമ്യ​ത​യോ​ടെ അതു കൊടു​ക്കാൻ ബൈബിൾ ഉപയോ​ഗി​ക്കു​ന്നു. നിങ്ങൾ ബുദ്ധി​യു​പ​ദേശം കൊടു​ക്കു​ന്നെ​ങ്കിൽ, “നീയും പരീക്ഷ​യിൽ അകപ്പെ​ടാ​തി​രി​പ്പാൻ സൂക്ഷി​ച്ചു​കൊൾക” എന്ന ബൈബി​ളി​ന്റെ ഓർമി​പ്പി​ക്കൽ മനസ്സിൽ പിടി​ക്കുക. (ഗലാത്യർ 6:1, 2) അതേ, ഏക സത്യ​ദൈ​വത്തെ ഐക്യ​ത്തിൽ ആരാധി​ക്കാൻ നമു​ക്കേ​വർക്കും ബുദ്ധി​യു​പ​ദേ​ശ​വും ശിക്ഷണ​വും ആവശ്യ​മാണ്‌.

പുനരവലോകന ചർച്ച

• നാം വ്യക്തി​പ​ര​മാ​യി പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരുത്തേണ്ട മേഖലകൾ തിരി​ച്ച​റി​യാൻ യഹോവ സ്‌നേ​ഹ​പൂർവം നമ്മെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

• ആവശ്യ​മായ ബുദ്ധി​യു​പ​ദേശം സ്വീക​രി​ക്കു​ന്ന​തിൽ അനേകർക്കു പ്രയാ​സ​മു​ള്ളത്‌ എന്തു​കൊണ്ട്‌, അത്‌ എത്ര ഗൗരവ​മു​ള്ള​താണ്‌?

• ഏത്‌ അമൂല്യ ഗുണങ്ങൾ ബുദ്ധി​യു​പ​ദേ​ശ​ത്തി​നു ചെവി​കൊ​ടു​ക്കാൻ നമ്മെ സഹായി​ക്കും, ഇവയിൽ യേശു മാതൃക വെച്ചത്‌ എങ്ങനെ?

[അധ്യയന ചോദ്യ​ങ്ങൾ]

[142-ാം പേജിലെ ചിത്രം]

ബുദ്ധിയുപദേശം തള്ളിക്കളഞ്ഞ ഉസ്സീയാ​വി​നു കുഷ്‌ഠ​രോ​ഗം ബാധിച്ചു

[142-ാം പേജിലെ ചിത്രം]

യിത്രോവിൽനിന്നു ബുദ്ധി​യു​പ​ദേശം സ്വീക​രി​ച്ചതു മോ​ശെക്കു ഗുണം ചെയ്‌തു