വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭവനത്തിൽ ദൈവഭക്തി ആചരിക്കുക

ഭവനത്തിൽ ദൈവഭക്തി ആചരിക്കുക

അധ്യായം പതി​നേഴ്‌

ഭവനത്തിൽ ദൈവ​ഭക്തി ആചരി​ക്കു​ക

1. ദൈവ​വ​ച​ന​ത്തി​ലെ മാർഗ​നിർദേശം ബാധക​മാ​ക്കു​ന്നതു വിവാ​ഹ​ബ​ന്ധ​ങ്ങളെ എങ്ങനെ ബാധി​ച്ചി​രി​ക്കു​ന്നു?

 യഹോ​വ​യാ​ണു വിവാ​ഹ​ത്തി​ന്റെ കാരണ​ഭൂ​തൻ. കുടും​ബ​ങ്ങൾക്കുള്ള അത്യുത്തമ മാർഗ​നിർദേശം അവന്റെ വചനം പ്രദാനം ചെയ്യുന്നു. ആ മാർഗ​നിർദേശം ബാധക​മാ​ക്കി​യ​തി​ന്റെ ഫലമായി അനേകർ വിജയ​പ്ര​ദ​മായ വിവാ​ഹ​ബ​ന്ധങ്ങൾ കെട്ടി​പ്പ​ടു​ത്തി​രി​ക്കു​ന്നു. വിവാഹം കഴിക്കാ​തെ ഒരുമി​ച്ചു ജീവി​ച്ചി​രുന്ന ചിലർ തങ്ങളുടെ വിവാഹം നിയമ​പ​ര​മാ​യി രജിസ്റ്റർ ചെയ്യാൻ പ്രേരി​ത​രാ​യി​ട്ടുണ്ട്‌ എന്നതു പ്രശം​സ​നീ​യ​മാണ്‌. മറ്റു ചിലർ വിവാ​ഹ​ബാ​ഹ്യ ബന്ധങ്ങൾ ഉപേക്ഷി​ച്ചി​രി​ക്കു​ന്നു. തങ്ങളുടെ ഭാര്യ​മാ​രെ​യും കുട്ടി​ക​ളെ​യും ദ്രോ​ഹി​ച്ചി​രുന്ന അക്രമാ​സ​ക്ത​രായ പുരു​ഷ​ന്മാർ ദയയും ആർദ്ര​ത​യും പ്രകട​മാ​ക്കാൻ പഠിച്ചി​രി​ക്കു​ന്നു.

2. ക്രിസ്‌തീയ കുടും​ബ​ജീ​വി​ത​ത്തിൽ എന്ത്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു?

2 ക്രിസ്‌തീയ കുടും​ബ​ജീ​വി​ത​ത്തിൽ, വിവാഹ സ്ഥിരതയെ നാം എങ്ങനെ വീക്ഷി​ക്കു​ന്നു, നമ്മുടെ കുടുംബ ഉത്തരവാ​ദി​ത്വ​ങ്ങൾ നിറ​വേ​റ്റാൻ നാം എന്തു ചെയ്യുന്നു, കുടും​ബാം​ഗ​ങ്ങ​ളോ​ടു നാം എങ്ങനെ ഇടപെ​ടു​ന്നു എന്നിങ്ങനെ അനേകം കാര്യങ്ങൾ ഉൾപ്പെ​ടു​ന്നു. (എഫെസ്യർ 5:33–6:4, ന്യൂ ഇൻഡ്യാ ബൈബിൾ ഭാഷാ​ന്തരം) കുടും​ബ​ജീ​വി​തത്തെ കുറിച്ചു ബൈബിൾ എന്തു പറയു​ന്നു​വെന്നു നമുക്ക​റി​യാ​മാ​യി​രി​ക്കാം. എന്നാൽ അതിലെ ബുദ്ധി​യു​പ​ദേ​ശങ്ങൾ ബാധക​മാ​ക്കു​ന്ന​താണ്‌ ഏറെ പ്രധാനം. ദൈവ​നി​യ​മങ്ങൾ ലംഘി​ച്ച​തിന്‌ യേശു കുറ്റം​വി​ധി​ച്ച​വ​രെ​പ്പോ​ലെ ആയിരി​ക്കാൻ നമ്മിലാ​രും ആഗ്രഹി​ക്കു​ന്നില്ല. അവരുടെ ധാരണ മതഭക്തി ഉണ്ടായി​രു​ന്നാൽ മാത്രം മതി​യെ​ന്നാ​യി​രു​ന്നു. എന്നാൽ അതു ശരിയാ​യി​രു​ന്നില്ല. (മത്തായി 15:4-9) ദൈവ​ഭ​ക്തി​യു​ടെ ഒരു പരി​വേഷം ഉണ്ടായി​രി​ക്കാ​നും എന്നാൽ ‘നമ്മുടെ സ്വന്തം ഭവനത്തിൽ’ അതു പ്രകട​മാ​ക്കു​ന്ന​തിൽ പരാജ​യ​പ്പെ​ടാ​നും നാം ആഗ്രഹി​ക്കു​ന്നില്ല. മറിച്ച്‌, യഥാർഥ ദൈവ​ഭക്തി പ്രകട​മാ​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു, അതു “വലി​യൊ​രു നേട്ടമാണ്‌.”—1 തിമൊ​ഥെ​യൊസ്‌ 5:4; 6:6, പി.ഒ.സി. ബൈബിൾ; 2 തിമൊ​ഥെ​യൊസ്‌ 3:5.

വിവാ​ഹ​ബന്ധം എത്രനാൾ നിലനിൽക്കും?

3. (എ) അനേകം വിവാ​ഹ​ബ​ന്ധ​ങ്ങൾക്ക്‌ എന്തു സംഭവി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു, എന്നാൽ നമ്മുടെ തീരു​മാ​നം എന്തായി​രി​ക്കണം? (ബി) ഈ ഖണ്ഡിക​യ്‌ക്കു കീഴിൽ നൽകി​യി​രി​ക്കുന്ന ചോദ്യ​ങ്ങൾക്ക്‌ നിങ്ങളു​ടെ ബൈബിൾ ഉപയോ​ഗിച്ച്‌ ഉത്തരം പറയുക.

3 അനായാ​സം തകരുന്ന വിവാ​ഹ​ബ​ന്ധ​ങ്ങ​ളു​ടെ എണ്ണം വർധി​ച്ചു​വ​രു​ക​യാണ്‌. വർഷങ്ങ​ളോ​ളം ഒരുമി​ച്ചു കഴിഞ്ഞ ചില ദമ്പതി​മാർ വിവാ​ഹ​മോ​ചനം നേടി മറ്റൊ​രാ​ളെ വിവാഹം ചെയ്യാൻ തീരു​മാ​നി​ക്കു​ന്നു. കൂടാതെ, ചുരു​ങ്ങിയ കാലത്തെ വിവാ​ഹ​ജീ​വി​ത​ത്തി​നു ശേഷം ചെറു​പ്പ​ക്കാ​രായ ദമ്പതി​മാർ വേർപി​രി​യു​ന്ന​താ​യുള്ള വാർത്ത​ക​ളും ഇന്ന്‌ അപൂർവമല്ല. മറ്റുള്ളവർ എന്തും ചെയ്‌തു​കൊ​ള്ളട്ടെ നാം യഹോ​വയെ പ്രസാ​ദി​പ്പി​ക്കാൻ ആഗ്രഹി​ക്കണം. അതു​കൊണ്ട്‌ വിവാഹ സ്ഥിരതയെ കുറിച്ചു ദൈവ​വ​ചനം പറയു​ന്നത്‌ എന്തെന്നു കാണാൻ നമുക്കു ചുവടെ ചേർക്കുന്ന ചോദ്യ​ങ്ങ​ളും തിരു​വെ​ഴു​ത്തു​ക​ളും പരിചി​ന്തി​ക്കാം.

ഒരു പുരു​ഷ​നും സ്‌ത്രീ​യും വിവാ​ഹി​ത​രാ​കു​മ്പോൾ അവർ എത്രകാ​ലം ഒരുമി​ച്ചു ജീവി​ക്കണം? (മർക്കൊസ്‌ 10:6-9; റോമർ 7:2, 3)

പുനർവിവാഹത്തിന്റെ സാധ്യ​ത​യോ​ടെ വിവാ​ഹ​മോ​ച​ന​ത്തി​നു ദൈവ​മു​മ്പാ​കെ സാധു​ത​യുള്ള ഏക അടിസ്ഥാ​നം എന്താണ്‌? (മത്തായി 5:31, 32; 19:3-9)

തന്റെ വചനം അധികാ​ര​പ്പെ​ടു​ത്താത്ത ഉപേക്ഷ​ണ​ങ്ങളെ യഹോവ എങ്ങനെ വീക്ഷി​ക്കു​ന്നു? (മലാഖി 2:13-16)

ദാമ്പത്യ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാ​നുള്ള ഒരു മാർഗ​മാ​യി ബൈബിൾ വേർപി​രി​യ​ലി​നെ ശുപാർശ ചെയ്യു​ന്നു​വോ? (1 കൊരി​ന്ത്യർ 7:10-13)

ഏതു സാഹച​ര്യ​ങ്ങ​ളിൽ ഒരു വേർപി​രി​യൽ ആവശ്യ​മാ​യി​ത്തീർന്നേ​ക്കാം? (സങ്കീർത്തനം 11:5, NW; ലൂക്കൊസ്‌ 4:8; 1 തിമൊ​ഥെ​യൊസ്‌ 5:8)

4. ചില വിവാ​ഹങ്ങൾ നിലനിൽക്കു​ന്നത്‌ എന്തു​കൊണ്ട്‌?

4 ചിലർ വിജയ​പ്ര​ദ​വും നിലനിൽക്കു​ന്ന​തു​മായ ദാമ്പത്യ​ജീ​വി​തം ആസ്വദി​ക്കു​ന്നു. എന്തു​കൊണ്ട്‌? ഇരുക​ക്ഷി​ക​ളും പക്വത പ്രാപി​ക്കു​ന്ന​തു​വരെ വിവാഹം നീട്ടി​വെ​ക്കു​ന്നത്‌ ഒരു മുഖ്യ​ഘ​ട​ക​മാണ്‌. ഒപ്പം, ഒരുവന്റെ താത്‌പ​ര്യ​ങ്ങ​ളിൽ പങ്കാളി​യാ​കുന്ന, കാര്യങ്ങൾ തുറന്നു ചർച്ച ചെയ്യാൻ സാധി​ക്കുന്ന, ഒരു ഇണയെ കണ്ടെത്തു​ന്ന​തും പ്രധാ​ന​മാണ്‌. എന്നാൽ അതിലും പ്രധാനം യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും പ്രശ്‌നങ്ങൾ കൈകാ​ര്യം ചെയ്യാ​നുള്ള അടിസ്ഥാ​ന​മാ​യി അവന്റെ വചനത്തെ ആദരി​ക്കു​ക​യും ചെയ്യുന്ന ഒരു ഇണയെ കണ്ടെത്തു​ന്ന​താണ്‌. (സങ്കീർത്തനം 119:97, 104; 2 തിമൊ​ഥെ​യൊസ്‌ 3:16, 17) അത്തര​മൊ​രു വ്യക്തിക്ക്‌, കാര്യങ്ങൾ ഉദ്ദേശി​ക്കു​ന്ന​തു​പോ​ലെ നടക്കാ​ത്ത​പക്ഷം തനിക്ക്‌ എപ്പോൾ വേണ​മെ​ങ്കി​ലും വേർപി​രി​യു​ക​യോ വിവാ​ഹ​മോ​ചനം നേടു​ക​യോ ചെയ്യാ​മെന്ന മനോ​ഭാ​വം ഉണ്ടായി​രി​ക്കില്ല. സ്വന്തം ഉത്തരവാ​ദി​ത്വ​ങ്ങ​ളിൽനിന്ന്‌ ഒഴിഞ്ഞു​മാ​റാ​നുള്ള ഒഴിക​ഴി​വാ​യി ഇണയുടെ ദൗർബ​ല്യ​ങ്ങളെ അയാൾ ഉപയോ​ഗി​ക്കു​ക​യില്ല. പകരം അയാൾ പ്രശ്‌ന​ങ്ങളെ ധൈര്യ​ത്തോ​ടെ നേരി​ടു​ക​യും പ്രാ​യോ​ഗിക പരിഹാ​രങ്ങൾ കണ്ടെത്തു​ക​യും ചെയ്യും.

5. (എ) യഹോ​വ​യോ​ടുള്ള വിശ്വ​സ്‌തത വിവാ​ഹ​ബ​ന്ധ​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ? (ബി) എതിർപ്പു നേരി​ടു​മ്പോൾ പോലും യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളോ​ടു പറ്റിനിൽക്കു​ന്ന​തി​നാൽ എന്തു പ്രയോ​ജ​ന​മുണ്ട്‌?

5 ദുരി​ത​മ​നു​ഭ​വി​ക്കു​മ്പോൾ നമ്മൾ യഹോ​വ​യു​ടെ വഴികൾ ഉപേക്ഷി​ക്കു​മെന്നു സാത്താൻ വാദി​ക്കു​ന്നു. (ഇയ്യോബ്‌ 2:4, 5; സദൃശ​വാ​ക്യ​ങ്ങൾ 27:11) ഇണയിൽനി​ന്നുള്ള എതിർപ്പു മൂലം ബുദ്ധി​മുട്ട്‌ അനുഭ​വി​ച്ചി​ട്ടുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ബഹുഭൂ​രി​പ​ക്ഷ​വും തങ്ങളുടെ വിവാഹ പ്രതി​ജ്ഞകൾ ഉപേക്ഷി​ച്ചി​ട്ടില്ല. അവർ യഹോ​വ​യോ​ടും അവന്റെ കൽപ്പന​ക​ളോ​ടും വിശ്വ​സ്‌ത​രാ​യി തുടരു​ന്നു. (മത്തായി 5:37) സഹിച്ചു​നി​ന്നി​ട്ടു​ള്ള​വ​രിൽ ചിലർക്ക്‌ യഹോ​വയെ സേവി​ക്കു​ന്ന​തിൽ ഇണ തങ്ങളോ​ടു ചേർന്ന​തി​ന്റെ സന്തോഷം അനുഭ​വി​ക്കാൻ കഴിഞ്ഞി​ട്ടുണ്ട്‌—വർഷങ്ങ​ളോ​ളം നീണ്ട എതിർപ്പി​നു​ശേഷം പോലും! (1 പത്രൊസ്‌ 3:1, 2) ചില സാക്ഷി​ക​ളു​ടെ ഇണകൾ മാറ്റത്തി​ന്റെ ലക്ഷണ​മൊ​ന്നും കാണി​ച്ചി​ട്ടില്ല, അല്ലെങ്കിൽ തങ്ങൾ യഹോ​വയെ സേവി​ക്കുക നിമിത്തം ഇണകൾ ഉപേക്ഷി​ച്ചു​പോ​യി​രി​ക്കു​ന്നു. ഈ സാക്ഷി​ക​ളു​ടെ കാര്യ​ത്തി​ലും, ഭവനത്തിൽ ദൈവ​ഭ​ക്തി​യു​ടെ തെളിവു നൽകു​ന്നതു നിമിത്തം തങ്ങൾ അനു​ഗ്ര​ഹി​ക്ക​പ്പെ​ടു​മെന്ന്‌ അവർക്ക്‌ അറിയാം.—സങ്കീർത്തനം 55:22; 145:16.

ഓരോ​രു​ത്ത​രും തങ്ങളുടെ ഭാഗം നിർവ​ഹി​ക്കു​ന്നു

6. ദാമ്പത്യ​ബന്ധം വിജയ​പ്ര​ദ​മാ​ക്കാൻ ഏതു ക്രമീ​ക​ര​ണത്തെ ആദരി​ക്കേ​ണ്ട​തുണ്ട്‌?

6 തീർച്ച​യാ​യും, ദാമ്പത്യ​ബ​ന്ധത്തെ വിജയ​പ്ര​ദ​മാ​ക്കാൻ കേവലം ഒരുമി​ച്ചു പാർക്കു​ന്ന​തി​ല​ധി​കം ആവശ്യ​മാണ്‌. ഓരോ ഇണയ്‌ക്കും അടിസ്ഥാ​ന​പ​ര​മാ​യി ഉണ്ടായി​രി​ക്കേണ്ട ഒരു സംഗതി യഹോ​വ​യു​ടെ ശിരഃ​സ്ഥാന ക്രമീ​ക​ര​ണ​ത്തോ​ടുള്ള ആദരവാണ്‌. ഇതു ഭവനത്തിൽ നല്ല അച്ചടക്ക​വും സുരക്ഷി​ത​ത്വ​ബോ​ധ​വും ഉണ്ടാകാൻ സഹായി​ക്കു​ന്നു. 1 കൊരി​ന്ത്യർ 11:3-ൽ നാം ഇങ്ങനെ വായി​ക്കു​ന്നു: “ഏതു പുരു​ഷ​ന്റെ​യും തല ക്രിസ്‌തു, സ്‌ത്രീ​യു​ടെ തല പുരുഷൻ, ക്രിസ്‌തു​വി​ന്റെ തല ദൈവം.”

7. കുടും​ബ​ത്തിൽ ശിരഃ​സ്ഥാ​നം എങ്ങനെ പ്രയോ​ഗി​ക്ക​പ്പെ​ടണം?

7 ആ വാക്യ​ത്തിൽ ആദ്യം പറഞ്ഞി​രി​ക്കുന്ന കാര്യം നിങ്ങൾ ശ്രദ്ധി​ച്ചോ? ഏതു പുരു​ഷ​നും ശിരസ്സാ​യി ക്രിസ്‌തു ഉണ്ട്‌, ആ ശിരസ്സിന്‌ അയാൾ കീഴ്‌പെ​ട്ടി​രി​ക്കു​ക​യും വേണം. ഭർത്താവ്‌ യേശു​വി​ന്റെ ഗുണങ്ങളെ പ്രതി​ഫ​ലി​പ്പി​ക്കുന്ന വിധത്തിൽ ശിരഃ​സ്ഥാ​നം പ്രയോ​ഗി​ക്കണം എന്നാണ്‌ അതിനർഥം. യേശു യഹോ​വ​യ്‌ക്കു കീഴ്‌പെ​ട്ടി​രി​ക്കു​ക​യും സഭയെ ആഴമായി സ്‌നേ​ഹി​ക്കു​ക​യും അതിനെ പരിപാ​ലി​ക്കു​ക​യും ചെയ്യുന്നു. (1 തിമൊ​ഥെ​യൊസ്‌ 3:15) അവൻ “തന്നെത്താൻ അവൾക്കു വേണ്ടി ഏല്‌പി​ച്ചു”കൊടു​ക്കുക പോലും ചെയ്‌തു. യേശു അഹങ്കാ​രി​യോ പരിഗണന ഇല്ലാത്ത​വ​നോ അല്ല, മറിച്ച്‌ “സൌമ്യ​ത​യും താഴ്‌മ​യും” ഉള്ളവനാണ്‌. അവന്റെ ശിരഃ​സ്ഥാ​ന​ത്തിൻ കീഴിൽ വരുന്നവർ അവരുടെ “ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തു”ന്നു. ഒരു ഭർത്താവ്‌ തന്റെ കുടും​ബ​ത്തോട്‌ ഈ വിധത്തിൽ ഇടപെ​ടു​മ്പോൾ അയാൾ ക്രിസ്‌തു​വി​നു തന്നെത്തന്നെ കീഴ്‌പെ​ടു​ത്തു​ക​യാ​ണെന്നു പ്രകട​മാ​ക്കു​ന്നു. അപ്പോൾ, തന്റെ ഭർത്താ​വി​നോ​ടു സഹകരി​ക്കു​ന്ന​തും അദ്ദേഹ​ത്തി​ന്റെ ശിരഃ​സ്ഥാ​ന​ത്തി​നു കീഴ്‌പെ​ട്ടി​രി​ക്കു​ന്ന​തും പ്രയോ​ജ​ന​ക​ര​വും നവോ​ന്മേ​ഷ​പ്ര​ദ​വു​മാ​ണെന്ന്‌ ഒരു ക്രിസ്‌തീയ ഭാര്യ കണ്ടെത്തും.—എഫെസ്യർ 5:25-33; മത്തായി 11:28, 29; സദൃശ​വാ​ക്യ​ങ്ങൾ 31:10, 28.

8. (എ) ക്രിസ്‌തീയ രീതി​കൾക്കു ചില ഭവനങ്ങ​ളിൽ ഉദ്ദേശി​ക്കുന്ന ഫലം കിട്ടു​ന്നി​ല്ലെന്നു തോന്നി​യേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) അങ്ങനെ​യുള്ള ഒരു സാഹച​ര്യ​ത്തെ അഭിമു​ഖീ​ക​രി​ക്കു​ന്നെ​ങ്കിൽ നാം എന്തു ചെയ്യണം?

8 എന്നിരു​ന്നാ​ലും, പ്രശ്‌നങ്ങൾ പൊന്തി​വ​രും. ഒരു കുടും​ബ​ത്തിൽ തങ്ങളുടെ പ്രവർത്ത​നങ്ങൾ നിയ​ന്ത്രി​ക്ക​പ്പെ​ടു​ന്ന​തി​ലുള്ള നീരസം, ആ കുടും​ബ​ത്തിൽ ആരെങ്കി​ലും ബൈബിൾ തത്ത്വങ്ങൾ ബാധക​മാ​ക്കാൻ തുടങ്ങു​ന്ന​തി​നു മുമ്പു​തന്നെ, അതിലെ അംഗങ്ങ​ളിൽ ആഴത്തിൽ വേരോ​ടി​യി​ട്ടു​ണ്ടാ​കാം. ദയാപൂർവ​ക​മായ അപേക്ഷ​ക​ളും സ്‌നേ​ഹ​പു​ര​സ്സ​ര​മായ രീതി​യു​മൊ​ന്നും ഫലമു​ള​വാ​ക്കു​ന്നി​ല്ലെന്നു തോന്നി​യേ​ക്കാം. “ക്‌ഷോ​ഭ​വും ക്രോ​ധ​വും അട്ടഹാ​സ​വും ദൂഷണ​വും” ഉപേക്ഷി​ക്കാൻ ബൈബിൾ പറയു​ന്നു​വെന്നു നമുക്ക​റി​യാം. (എഫെസ്യർ 4:31, പി.ഒ.സി. ബൈ.) എന്നാൽ ചിലർക്ക്‌ പരുക്കൻ രീതി​യ​ല്ലാ​തെ മറ്റൊ​ന്നും അറിയി​ല്ലെന്നു തോന്നു​ന്നെ​ങ്കിൽ എന്തു ചെയ്യണം? ഭീഷണി​പ്പെ​ടു​ത്തു​ക​യും ശകാരി​ക്കു​ക​യും ചെയ്‌ത​വരെ യേശു അനുക​രി​ച്ചില്ല, പകരം അവൻ തന്റെ പിതാ​വിൽ ആശ്രയി​ച്ചു. (1 പത്രൊസ്‌ 2:22, 23) അതു​കൊണ്ട്‌ പിരി​മു​റു​ക്ക​ത്തി​ന്റേ​തായ സാഹച​ര്യ​ങ്ങൾ ഭവനത്തിൽ സംജാ​ത​മാ​കു​മ്പോൾ ലോക​ത്തി​ന്റെ രീതികൾ സ്വീക​രി​ക്കു​ന്ന​തി​നു പകരം സഹായ​ത്തി​നാ​യി യഹോ​വ​യോ​ടു പ്രാർഥി​ച്ചു​കൊണ്ട്‌ ദൈവ​ഭ​ക്തി​യു​ടെ തെളിവു നൽകുക.—സദൃശ​വാ​ക്യ​ങ്ങൾ 3:5-7.

9. കുറ്റം കണ്ടുപി​ടി​ക്കു​ന്ന​തി​നു പകരം എന്തു ചെയ്യാൻ അനേകം ക്രിസ്‌തീയ ഭർത്താ​ക്ക​ന്മാർ പഠിച്ചി​രി​ക്കു​ന്നു?

9 മാറ്റങ്ങൾ വരുത്തുക എല്ലായ്‌പോ​ഴും പെട്ടെന്നു സാധ്യമല്ല. എന്നാൽ ബൈബിൾ ബുദ്ധി​യു​പ​ദേശം ക്ഷമയോ​ടും ഉത്സാഹ​ത്തോ​ടും കൂടെ ബാധക​മാ​ക്കു​മ്പോൾ അതു തീർച്ച​യാ​യും ഫലം ചെയ്യും. സഭയോ​ടുള്ള ക്രിസ്‌തു​വി​ന്റെ ഇടപെ​ട​ലു​കൾ തങ്ങൾ വിലമ​തി​ക്കാ​നി​ട​യാ​യ​പ്പോൾ ദാമ്പത്യ​ബന്ധം മെച്ച​പ്പെട്ടു തുടങ്ങി​യ​താ​യി അനേകം ഭർത്താ​ക്ക​ന്മാർ കണ്ടെത്തി​യി​രി​ക്കു​ന്നു. സഭയിലെ അംഗങ്ങൾ പൂർണരല്ല. എന്നിട്ടും യേശു അതിനെ സ്‌നേ​ഹി​ക്കു​ക​യും അതിനു​വേണ്ടി നല്ല മാതൃക വെക്കു​ക​യും അഭിവൃ​ദ്ധി പ്രാപി​ക്കാൻ അതിനെ സഹായി​ക്കു​ന്ന​തി​നു തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗി​ക്കു​ക​യും ചെയ്യുന്നു. ആ സഭയ്‌ക്കു​വേണ്ടി അവൻ തന്റെ ജീവൻ വെച്ചു​കൊ​ടു​ത്തു. (1 പത്രൊസ്‌ 2:21) നല്ല ശിരഃ​സ്ഥാ​നം കാഴ്‌ച​വെ​ക്കാ​നും വിവാ​ഹ​ജീ​വി​തം മെച്ച​പ്പെ​ടു​ന്ന​തി​നു വേണ്ട സ്‌നേ​ഹ​മ​സൃ​ണ​മായ സഹായം കൊടു​ക്കാ​നും യേശു​വി​ന്റെ മാതൃക അനേകം ക്രിസ്‌തീയ ഭർത്താ​ക്ക​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രി​ക്കു​ന്നു. ഇത്‌, കുറ്റം കണ്ടുപി​ടി​ക്കു​ന്ന​തി​നെ​ക്കാൾ അല്ലെങ്കിൽ സംസാ​രി​ക്കാ​തെ പിണങ്ങി​യി​രി​ക്കു​ന്ന​തി​നെ​ക്കാൾ വളരെ മെച്ചപ്പെട്ട ഫലങ്ങൾ കൈവ​രു​ത്തു​ന്നു.

10. (എ) ഒരു ഭർത്താ​വോ ഭാര്യ​യോ—ഒരു ക്രിസ്‌ത്യാ​നി​യെന്ന്‌ അവകാ​ശ​പ്പെ​ടുന്ന ഒരാൾ പോലും—ഏതു വിധങ്ങ​ളിൽ കുടും​ബ​ത്തി​ലെ മറ്റുള്ള​വർക്കു ജീവിതം ദുഷ്‌ക​ര​മാ​ക്കി​ത്തീർത്തേ​ക്കാം? (ബി) സാഹച​ര്യം മെച്ച​പ്പെ​ടു​ത്താൻ എന്തു ചെയ്യാ​വു​ന്ന​താണ്‌?

10 ഒരു ഭർത്താവ്‌ കുടും​ബ​ത്തി​ന്റെ വൈകാ​രിക ആവശ്യങ്ങൾ സംബന്ധി​ച്ചു ബോധ​വാ​ന​ല്ലെ​ങ്കിൽ, അഥവാ ബൈബി​ളി​ന്റെ കുടുംബ ചർച്ചയ്‌ക്കും മറ്റു പ്രവർത്ത​ന​ങ്ങൾക്കും ഏർപ്പാടു ചെയ്യാൻ മുൻകൈ എടുക്കു​ന്നി​ല്ലെ​ങ്കിൽ എന്ത്‌? അല്ലെങ്കിൽ ഭാര്യ സഹകരി​ക്കാ​തി​രി​ക്കു​ക​യോ ദൈവിക കീഴ്‌പെടൽ പ്രകട​മാ​ക്കാ​തി​രി​ക്കു​ക​യോ ആണെങ്കി​ലോ? പ്രശ്‌നങ്ങൾ സംബന്ധിച്ച്‌ ആദരപൂർവ​ക​മായ കുടുംബ ചർച്ചകൾ നടത്തു​ന്ന​തി​നാൽ ചിലർക്കു നല്ല ഫലങ്ങൾ ലഭിക്കു​ന്നു. (ഉല്‌പത്തി 21:10-12; സദൃശ​വാ​ക്യ​ങ്ങൾ 15:22, NW) ആശിച്ച എല്ലാ ഫലങ്ങളും ലഭിക്കു​ന്നി​ല്ലെ​ങ്കിൽപ്പോ​ലും, മറ്റു കുടും​ബാം​ഗ​ങ്ങ​ളോ​ടു സ്‌നേ​ഹ​പൂർവ​ക​മായ പരിഗണന കാണി​ച്ചു​കൊണ്ട്‌ നമ്മുടെ ജീവി​ത​ത്തിൽ ദൈവാ​ത്മാ​വി​ന്റെ ഫലത്തിന്‌ ഇടമു​ണ്ടാ​ക്കാ​നും അതുവഴി മെച്ചപ്പെട്ട കുടുംബ അന്തരീ​ക്ഷ​ത്തി​നു സംഭാവന ചെയ്യാ​നും നമുക്ക്‌ ഓരോ​രു​ത്തർക്കും കഴിയും. (ഗലാത്യർ 5:22, 23) മറ്റേ ആൾ മെച്ച​പ്പെ​ടു​ന്ന​തും കാത്തി​രു​ന്നു​കൊ​ണ്ടല്ല, പിന്നെ​യോ നമ്മുടെ ഭാഗം ഭംഗി​യാ​യി നിറ​വേ​റ്റു​ക​യും അങ്ങനെ സ്വയം ദൈവ​ഭക്തി ആചരി​ക്കു​ന്നു​വെന്നു പ്രകട​മാ​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ തീർച്ച​യാ​യും കുടും​ബ​ജീ​വി​ത​ത്തിൽ പുരോ​ഗതി ഉണ്ടാകും.—കൊ​ലൊ​സ്സ്യർ 3:18-21.

ഉത്തരങ്ങൾ കിട്ടു​ന്നി​ടം

11, 12. കുടും​ബ​ജീ​വി​തം വിജയ​പ്ര​ദ​മാ​ക്കാൻ നമ്മെ സഹായി​ക്കു​ന്ന​തി​നു യഹോവ എന്തു പ്രദാനം ചെയ്‌തി​രി​ക്കു​ന്നു?

11 തങ്ങളുടെ കുടുംബ കാര്യങ്ങൾ സംബന്ധിച്ച ബുദ്ധി​യു​പ​ദേ​ശ​ത്തി​നാ​യി ആളുകൾ പല ഉറവു​ക​ളെ​യും ആശ്രയി​ക്കാ​റുണ്ട്‌. എന്നാൽ ഏറ്റവും നല്ല ബുദ്ധി​യു​പ​ദേശം ദൈവ​വ​ച​ന​ത്തിൽ അടങ്ങി​യി​രി​ക്കു​ന്നു എന്നു നമുക്ക​റി​യാം. അതു ബാധക​മാ​ക്കാൻ തന്റെ ദൃശ്യ​സം​ഘ​ട​ന​യി​ലൂ​ടെ ദൈവം നമ്മെ സഹായി​ക്കു​ന്ന​തിൽ നാം നന്ദിയു​ള്ള​വ​രാണ്‌. ആ സഹായ​ത്തിൽനി​ന്നു നിങ്ങൾ പൂർണ​മാ​യി പ്രയോ​ജനം നേടു​ന്നു​ണ്ടോ?—സങ്കീർത്തനം 119:129, 130; മീഖാ 4:2.

12 സഭാ​യോ​ഗ​ങ്ങൾക്കു ഹാജരാ​കു​ന്ന​തി​നു പുറമേ കുടുംബ ബൈബിൾ പഠനത്തി​നു വേണ്ടി നിങ്ങൾ ക്രമമാ​യി സമയം വേർതി​രി​ച്ചി​ട്ടു​ണ്ടോ? അങ്ങനെ ചെയ്യുന്ന കുടും​ബ​ങ്ങൾക്ക്‌ തങ്ങളുടെ ആരാധ​ന​യിൽ ഏകീകൃ​ത​രാ​യി​രി​ക്കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തി​ക്കാൻ കഴിയും. അവർ തങ്ങളുടെ സ്വന്തം സാഹച​ര്യ​ങ്ങൾക്കു ദൈവ​വ​ചനം ബാധക​മാ​ക്കു​മ്പോൾ അവരുടെ കുടും​ബ​ജീ​വി​തം സന്തുഷ്ട​മാ​യി​ത്തീ​രു​ന്നു.—ആവർത്ത​ന​പു​സ്‌തകം 11:18-21.

13. (എ) കുടുംബ കാര്യങ്ങൾ സംബന്ധി​ച്ചു നമുക്കു ചോദ്യ​ങ്ങൾ ഉണ്ടെങ്കിൽ ആവശ്യ​മായ സഹായം നമുക്കു മിക്ക​പ്പോ​ഴും എവിടെ കണ്ടെത്താ​നാ​കും? (ബി) നാം എടുക്കുന്ന എല്ലാ തീരു​മാ​ന​ങ്ങ​ളി​ലും എന്തു പ്രതി​ഫ​ലി​ക്കേ​ണ്ട​തുണ്ട്‌?

13 കുടുംബ കാര്യങ്ങൾ സംബന്ധി​ച്ചു നിങ്ങൾക്കു ചോദ്യ​ങ്ങൾ ഉണ്ടായി​രി​ക്കാം. ദൃഷ്ടാ​ന്ത​ത്തിന്‌, ജനന നിയ​ന്ത്രണം സംബന്ധി​ച്ചെന്ത്‌? ഗർഭച്ഛി​ദ്രം എപ്പോ​ഴെ​ങ്കി​ലും ന്യായീ​ക​രി​ക്ക​പ്പെ​ടു​ന്നു​വോ? ഒരു കുട്ടി ആത്മീയ കാര്യ​ങ്ങ​ളിൽ താത്‌പ​ര്യം കാണി​ക്കു​ന്നി​ല്ലെ​ങ്കിൽ കുടും​ബാ​രാ​ധ​ന​യിൽ പങ്കെടു​ക്കാൻ അവനോട്‌ എത്ര​ത്തോ​ളം ആവശ്യ​പ്പെ​ടണം? അത്തരം അനേകം ചോദ്യ​ങ്ങൾ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടുള്ള സാഹി​ത്യ​ങ്ങ​ളിൽ ചർച്ച ചെയ്‌തി​ട്ടുണ്ട്‌. ഉത്തരങ്ങൾ കണ്ടുപി​ടി​ക്കാൻ സൂചി​കകൾ ഉൾപ്പെ​ടെ​യുള്ള ബൈബിൾപഠന സഹായി​കൾ ഉപയോ​ഗി​ക്കാൻ പഠിക്കുക. ഒരു സൂചി​ക​യിൽ പരാമർശി​ച്ചി​രി​ക്കുന്ന പ്രസി​ദ്ധീ​ക​ര​ണങ്ങൾ കൈവശം ഇല്ലെങ്കിൽ സ്ഥലത്തെ രാജ്യ​ഹാ​ളി​ലുള്ള ലൈ​ബ്ര​റി​യിൽ പരി​ശോ​ധി​ക്കുക. അല്ലെങ്കിൽ നിങ്ങളു​ടെ കമ്പ്യൂ​ട്ട​റിൽ ഈ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ലഭ്യമാ​യി​രി​ക്കാം. പക്വത​യുള്ള ക്രിസ്‌തീയ സ്‌ത്രീ​പു​രു​ഷ​ന്മാ​രു​മാ​യി നിങ്ങളു​ടെ ചോദ്യ​ങ്ങളെ കുറിച്ചു ചർച്ച ചെയ്യാ​വു​ന്ന​താണ്‌. എന്നാൽ എല്ലാ ചോദ്യ​ങ്ങൾക്കും ആകാം എന്നോ അരുത്‌ എന്നോ ഉള്ള ഉത്തരം എപ്പോ​ഴും പ്രതീ​ക്ഷി​ക്കാൻ കഴിയില്ല. മിക്ക​പ്പോ​ഴും വ്യക്തി​പ​ര​മാ​യോ ദമ്പതികൾ എന്ന നിലയി​ലോ നിങ്ങൾതന്നെ തീരു​മാ​നം എടു​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. അപ്പോൾ, പരസ്യ​മാ​യി മാത്രമല്ല, ഭവനത്തി​ലും നിങ്ങൾ ദൈവ​ഭക്തി ശീലി​ക്കു​ന്നു എന്നു പ്രകട​മാ​ക്കുന്ന തീരു​മാ​നങ്ങൾ എടുക്കുക.—റോമർ 14:19; എഫെസ്യർ 5:9.

പുനരവലോകന ചർച്ച

• ഒരുവന്റെ വിവാഹ ഇണയോ​ടു വിശ്വ​സ്‌ത​നാ​യി​രി​ക്കു​ന്ന​തിൽ യഹോ​വ​യോ​ടുള്ള വിശ്വ​സ്‌തത ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ?

• കുടുംബ പ്രശ്‌നങ്ങൾ നിമിത്തം സമ്മർദ​ത്തിൽ ആയിരി​ക്കു​മ്പോൾ, ദൈവ​ത്തി​നു പ്രസാ​ദ​ക​ര​മാ​യതു ചെയ്യാൻ നമ്മെ എന്തു സഹായി​ക്കും?

• കുടും​ബ​ത്തിൽ മറ്റുള്ള​വർക്കു വീഴ്‌ച ഭവിച്ചാ​ലും, സാഹച​ര്യം മെച്ച​പ്പെ​ടു​ത്താൻ നമുക്ക്‌ എന്തു ചെയ്യാ​നാ​കും?

[അധ്യയന ചോദ്യ​ങ്ങൾ]

[155-ാം പേജിലെ ചിത്രം]

ഒരു ഭർത്താ​വി​ന്റെ ശിരഃ​സ്ഥാ​നം യേശു​വി​ന്റെ ഗുണങ്ങളെ പ്രതി​ഫ​ലി​പ്പി​ക്കേ​ണ്ട​തുണ്ട്‌

[157-ാം പേജിലെ ചിത്രം]

പതിവായ ബൈബിൾ അധ്യയനം ഉണ്ടായി​രി​ക്കു​ന്നതു കുടും​ബത്തെ ഏകീഭ​വി​പ്പി​ക്കാൻ സഹായി​ക്കു​ന്നു