വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സിംഹാസനത്തിൻ മുമ്പാകെ ഒരു മഹാപുരുഷാരം

യഹോവയുടെ സിംഹാസനത്തിൻ മുമ്പാകെ ഒരു മഹാപുരുഷാരം

അധ്യായം പതിമൂന്ന്‌

യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തിൻ മുമ്പാകെ ഒരു മഹാപു​രു​ഷാ​രം

1. (എ) ക്രിസ്‌തീ​യ​പൂർവ ദൈവ​ദാ​സർക്കോ 1,44,000 പേർക്കോ തങ്ങളുടെ പ്രതി​ഫലം ലഭിക്കു​ന്ന​തി​നു മുമ്പ്‌ അവർ എന്ത്‌ അനുഭ​വി​ക്കേ​ണ്ട​താണ്‌? (ബി) ഇക്കാലത്തു ജീവി​ക്കുന്ന “ഒരു മഹാപു​രു​ഷാര”ത്തിന്‌ എന്തു സാധ്യ​മാ​യി​രി​ക്കും?

 ഹാബെൽ മുതൽ യോഹ​ന്നാൻ സ്‌നാ​പകൻ വരെയുള്ള വിശ്വസ്‌ത ദൈവ​ദാ​സർ ദൈ​വേഷ്ടം ചെയ്യു​ന്ന​തി​നു തങ്ങളുടെ ജീവി​ത​ത്തിൽ പ്രഥമ സ്ഥാനം നൽകി. എന്നിരു​ന്നാ​ലും, അവരെ​ല്ലാം മരിച്ചു. ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തി​ലെ ഭൗമിക ജീവനി​ലേ​ക്കുള്ള പുനരു​ത്ഥാ​ന​മാണ്‌ അവർക്കു ലഭിക്കാൻ പോകു​ന്നത്‌. ദൈവ​ത്തി​ന്റെ സ്വർഗീ​യ​രാ​ജ്യ​ത്തിൽ ക്രിസ്‌തു​വി​നോ​ടു​കൂ​ടെ ഭരിക്കാ​നുള്ള 1,44,000 പേരുടെ കാര്യ​ത്തി​ലും, മരണ​ശേഷം മാത്രമേ അവർക്കു തങ്ങളുടെ പ്രതി​ഫലം ലഭിക്കു​ക​യു​ള്ളൂ. എന്നിരു​ന്നാ​ലും ഈ അന്ത്യനാ​ളു​ക​ളിൽ, മരിക്കാ​തെ ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ പ്രതീ​ക്ഷ​യുള്ള, സകല ജനതക​ളിൽനി​ന്നു​മുള്ള “ഒരു മഹാപു​രു​ഷാ​രം” ഉണ്ടായി​രി​ക്കു​മെന്നു വെളി​പ്പാ​ടു 7:9 പ്രകട​മാ​ക്കു​ന്നു. അവരിൽ ഒരാളാ​ണോ നിങ്ങൾ?

മഹാപു​രു​ഷാ​രത്തെ തിരി​ച്ച​റി​യൽ

2. വെളി​പ്പാ​ടു 7:9-ലെ മഹാപു​രു​ഷാ​രം ആരാ​ണെന്നു വ്യക്തമാ​യി മനസ്സി​ലാ​ക്കു​ന്ന​തി​ലേക്കു നയിച്ചത്‌ എന്ത്‌?

2 മത്തായി 25:31-46-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന യേശു​വി​ന്റെ ഉപമയി​ലെ ‘ചെമ്മരി​യാ​ടു​ക​ളും’ യോഹ​ന്നാൻ 10:16-ൽ പരാമർശി​ച്ചി​രി​ക്കുന്ന ‘വേറെ ആടുക​ളും’ ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ അവസരം ലഭിക്കുന്ന ആളുക​ളാ​ണെന്ന്‌ 1923-ൽ യഹോ​വ​യു​ടെ ദാസന്മാർ തിരി​ച്ച​റി​ഞ്ഞു. യെഹെ​സ്‌കേൽ 9:1-11-ൽ, തങ്ങളുടെ നെറ്റി​ക​ളിൽ അടയാളം കൈ​ക്കൊ​ള്ളു​ന്ന​വ​രാ​യി വർണി​ച്ചി​രി​ക്കു​ന്ന​വ​രും ഭൗമിക പ്രത്യാ​ശ​യു​ള്ള​വ​രാ​ണെന്ന്‌ 1931-ൽ വ്യക്തമാ​ക്ക​പ്പെട്ടു. പിന്നീട്‌, 1935-ൽ മഹാപു​രു​ഷാ​രം യേശു പറഞ്ഞ വേറെ ആടുക​ളു​ടെ ഭാഗമാ​യി​ത്തീ​രു​ന്നു​വെന്നു മനസ്സി​ലാ​യി. ഇന്ന്‌ ഈ അനുഗൃ​ഹീത മഹാപു​രു​ഷാ​ര​ത്തി​ന്റെ എണ്ണം ദശലക്ഷ​ങ്ങ​ളാണ്‌.

3. ‘സിംഹാ​സ​ന​ത്തിൻ മുമ്പാകെ നിൽക്കു​ന്നു’ എന്ന പദപ്ര​യോ​ഗം ഒരു സ്വർഗീയ വർഗത്തെ പരാമർശി​ക്കു​ന്നി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

3 വെളി​പ്പാ​ടു 7:9-ൽ മഹാപു​രു​ഷാ​രം സ്വർഗ​ത്തി​ലാ​യി​രി​ക്കു​ന്ന​താ​യി കാണ​പ്പെ​ടു​ന്നില്ല. ദൈവ​ത്തി​ന്റെ ‘സിംഹാ​സ​ന​ത്തിൻ മുമ്പിൽ’ നിൽക്കാൻ അവർ സ്വർഗ​ത്തിൽ ആയിരി​ക്കേ​ണ്ട​തില്ല. അവർ ദൈവ​ത്തി​ന്റെ ദൃഷ്ടി​പ​ഥ​ത്തി​ലാ​ണെന്നേ അതിന്‌ അർഥമു​ള്ളൂ. (സങ്കീർത്തനം 11:4) മഹാപു​രു​ഷാ​രത്തെ “ആർക്കും എണ്ണിക്കൂ​ടാത്ത” ഒരു വർഗമാ​യാ​ണു ബൈബിൾ തിരി​ച്ച​റി​യി​ക്കു​ന്നത്‌. ആ അനിശ്ചിത സംഖ്യയെ വെളി​പ്പാ​ടു 7:4-8-ലും വെളി​പ്പാ​ടു 14:1-4-ലും പ്രതി​പാ​ദി​ച്ചി​രി​ക്കുന്ന സുനി​ശ്ചിത സംഖ്യ​യു​മാ​യി താരത​മ്യം ചെയ്യു​മ്പോൾ അതൊരു സ്വർഗീയ വർഗമ​ല്ലെന്നു മനസ്സി​ലാ​ക്കാൻ കഴിയും. അവിടെ ഭൂമി​യിൽനി​ന്നു സ്വർഗ​ത്തി​ലേക്ക്‌ എടുക്ക​പ്പെ​ടു​ന്ന​വ​രു​ടെ സംഖ്യ 1,44,000 ആണെന്നു വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

4. (എ) മഹാപു​രു​ഷാ​രം അതിജീ​വി​ക്കുന്ന ‘മഹോ​പ​ദ്രവം’ എന്താണ്‌? (ബി) വെളി​പ്പാ​ടു 7:11, 12-ൽ പ്രസ്‌താ​വി​ച്ചി​രി​ക്കുന്ന പ്രകാരം, ആർ മഹാപു​രു​ഷാ​രത്തെ നിരീ​ക്ഷി​ക്കു​ക​യും അവരോ​ടു​കൂ​ടെ ആരാധ​ന​യിൽ പങ്കുപ​റ്റു​ക​യും ചെയ്യുന്നു?

4 വെളി​പ്പാ​ടു 7:14 (NW) മഹാപു​രു​ഷാ​ര​ത്തെ​ക്കു​റിച്ച്‌ “ഇവരാ​കു​ന്നു മഹോ​പ​ദ്ര​വ​ത്തിൽനി​ന്നു പുറത്തു വരുന്നവർ” എന്നു പറയുന്നു. മാനവ​ച​രി​ത്രം ഇന്നോളം സാക്ഷ്യം വഹിച്ചി​ട്ടു​ള്ള​തി​ലേ​ക്കും ദാരു​ണ​മായ അനർഥത്തെ അവർ അതിജീ​വി​ക്കു​ന്നു. (മത്തായി 24:21, NW) തങ്ങളുടെ രക്ഷയ്‌ക്കാ​യി അവർ ദൈവ​ത്തി​നും ക്രിസ്‌തു​വി​നും നന്ദി നൽകു​മ്പോൾ സ്വർഗ​ത്തി​ലെ സകല വിശ്വസ്‌ത ജീവി​ക​ളും “ആമേൻ; നമ്മുടെ ദൈവ​ത്തി​ന്നു എന്നെ​ന്നേ​ക്കും സ്‌തു​തി​യും മഹത്വ​വും ജ്ഞാനവും സ്‌തോ​ത്ര​വും ബഹുമാ​ന​വും ശക്തിയും ബലവും; ആമേൻ” എന്നു പറഞ്ഞു​കൊണ്ട്‌ അവരോ​ടു ചേരും.—വെളി​പ്പാ​ടു 7:11, 12.

യോഗ്യ​രെന്നു തെളി​യി​ക്കു​ന്നു

5. മഹാപു​രു​ഷാ​ര​ത്തി​ന്റെ ഭാഗമാ​യി​ത്തീ​രാൻ എന്താവ​ശ്യ​മാ​ണെന്നു നമുക്ക്‌ എങ്ങനെ നിർണ​യി​ക്കാ​നാ​കും?

5 മഹോ​പ​ദ്രവ കാലത്ത്‌ മഹാപു​രു​ഷാ​ര​ത്തി​നു സംരക്ഷണം ലഭിക്കു​ന്നത്‌ യഹോ​വ​യു​ടെ നീതി​യുള്ള പ്രമാ​ണ​ങ്ങൾക്കു ചേർച്ച​യി​ലാണ്‌. വിടു​വി​ക്ക​പ്പെ​ടു​ന്ന​വരെ തിരി​ച്ച​റി​യി​ക്കുന്ന ഗുണങ്ങൾ ബൈബി​ളിൽ വ്യക്തമാ​യി ചർച്ച ചെയ്‌തി​ട്ടുണ്ട്‌. അങ്ങനെ, അതിജീ​വ​ന​ത്തി​നു യോഗ്യ​രെന്നു തെളി​യി​ക്കുക എന്ന ലക്ഷ്യത്തിൽ നീതി​സ്‌നേ​ഹി​കൾക്ക്‌ ഇപ്പോൾ പ്രവർത്തി​ക്കുക സാധ്യ​മാണ്‌. ഇവർ എന്തു ചെയ്യണം?

6. മഹാപു​രു​ഷാ​രത്തെ ഉചിത​മാ​യി ആടുക​ളോട്‌ ഉപമി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

6 ആടുകൾ സൗമ്യ​പ്ര​കൃ​ത​വും കീഴ്‌പെടൽ സ്വഭാ​വ​വും ഉള്ളവയാണ്‌. അതു​കൊണ്ട്‌ സ്വർഗീയ വർഗമ​ല്ലാത്ത വേറെ ആടുകൾ തനിക്കു​ണ്ടെന്ന്‌ യേശു പറഞ്ഞ​പ്പോൾ ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ ആഗ്രഹി​ക്കു​ന്ന​തോ​ടൊ​പ്പം അവന്റെ ഉപദേ​ശ​ങ്ങൾക്കു കീഴ്‌പെ​ടു​ക​യും ചെയ്യുന്ന ആളുക​ളെ​യാണ്‌ അവൻ ഉദ്ദേശി​ച്ചത്‌. “എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കു​ന്നു, ഞാൻ അവയെ അറിക​യും അവ എന്നെ അനുഗ​മി​ക്ക​യും ചെയ്യുന്നു” എന്ന്‌ യേശു പറഞ്ഞു. (യോഹ​ന്നാൻ 10:16, 27, NW) ഇവർ യഥാർഥ​ത്തിൽ യേശു പറയു​ന്നതു ശ്രദ്ധി​ക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ അവന്റെ ശിഷ്യ​രാ​യി​ത്തീ​രുന്ന വ്യക്തി​ക​ളാണ്‌.

7. യേശു​വി​ന്റെ അനുഗാ​മി​കൾ ഏതു ഗുണങ്ങൾ വളർത്തി​യെ​ടു​ക്കേ​ണ്ട​തുണ്ട്‌?

7 യേശു​വി​ന്റെ ഈ അനുഗാ​മി​ക​ളിൽ ഓരോ​രു​ത്ത​രും വേറെ ഏതു ഗുണങ്ങൾ വളർത്തി​യെ​ടു​ക്കേ​ണ്ട​തുണ്ട്‌? ദൈവ​വ​ചനം ഉത്തരം നൽകുന്നു: “മുമ്പി​ലത്തെ നടപ്പു സംബന്ധി​ച്ചു . . . പഴയ മനുഷ്യ​നെ ഉപേക്ഷി​ച്ചു . . . നീതി​യി​ലും വിശു​ദ്ധി​യി​ലും ദൈവാ​നു​രൂ​പ​മാ​യി സൃഷ്ടി​ക്ക​പ്പെട്ട പുതു​മ​നു​ഷ്യ​നെ [“പുതിയ വ്യക്തി​ത്വം,” NW] ധരിച്ചു​കൊൾവിൻ.” (എഫെസ്യർ 4:22-24) ദൈവ​ദാ​സ​ന്മാ​രു​ടെ ഐക്യം ഊട്ടി​യു​റ​പ്പി​ക്കുന്ന ഗുണങ്ങൾ—“സ്‌നേഹം, സന്തോഷം, സമാധാ​നം, ദീർഘക്ഷമ, ദയ, പരോ​പ​കാ​രം, വിശ്വ​സ്‌തത, സൌമ്യത, ഇന്ദ്രി​യ​ജയം”—അവർ വളർത്തി​യെ​ടു​ക്കു​ന്നു.—ഗലാത്യർ 5:22, 23.

8. ശേഷി​പ്പി​നെ പിന്തു​ണ​യ്‌ക്കു​മ്പോൾ മഹാപു​രു​ഷാ​ര​ത്തിന്‌ എന്ത്‌ അഭിമു​ഖീ​ക​രി​ക്കേണ്ടി വരും?

8 പ്രസം​ഗ​വേ​ല​യിൽ നേതൃ​ത്വം വഹിക്കുന്ന, സ്വർഗീയ പ്രത്യാ​ശ​യു​ള്ള​വ​രു​ടെ ചെറിയ ആട്ടിൻകൂ​ട്ടത്തെ മഹാപു​രു​ഷാ​രം പിന്തു​ണ​യ്‌ക്കു​ന്നു. (മത്തായി 24:14; 25:40) ഈ അന്ത്യനാ​ളു​ക​ളു​ടെ തുടക്ക​ത്തിൽ ക്രിസ്‌തു​യേ​ശു​വും അവന്റെ ദൂതന്മാ​രും സാത്താ​നെ​യും അവന്റെ ഭൂതങ്ങ​ളെ​യും സ്വർഗ​ത്തിൽനി​ന്നു ബഹിഷ്‌ക​രി​ച്ചതു നിമിത്തം എതിർപ്പി​നെ അഭിമു​ഖീ​ക​രി​ക്കേ​ണ്ടി​വ​രു​മെന്ന്‌ വേറെ ആടുകൾക്ക്‌ അറിയാ​മെ​ങ്കി​ലും അവർ ഈ പിന്തുണ കൊടു​ക്കു​ന്നു. സ്വർഗ​ത്തിൽനി​ന്നുള്ള ഈ ബഹിഷ്‌ക​രണം “ഭൂമിക്കു . . . അയ്യോ കഷ്ടം” വരുത്തു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ “പിശാചു തനിക്കു അല്‌പ​കാ​ല​മേ​യു​ള്ളു എന്നു അറിഞ്ഞു മഹാ​ക്രോ​ധ​ത്തോ​ടെ നിങ്ങളു​ടെ അടുക്കൽ ഇറങ്ങി​വ​ന്നി​രി​ക്കു​ന്നു.” (വെളി​പ്പാ​ടു 12:7-12) അങ്ങനെ, ഈ വ്യവസ്ഥി​തി​യു​ടെ അന്ത്യം അടുത്തു​വ​രവേ ദൈവ​ദാ​സ​രോ​ടുള്ള തന്റെ എതിർപ്പു സാത്താൻ രൂക്ഷമാ​ക്കു​ന്നു.

9. സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തിൽ ദൈവ​ദാ​സർ എത്ര​ത്തോ​ളം വിജയി​ച്ചി​രി​ക്കു​ന്നു, എന്തു​കൊണ്ട്‌?

9 ഹീനമായ എതിർപ്പിൻ മധ്യേ​യും പ്രസം​ഗ​വേല മുന്നേ​റു​ന്നു. ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ അവസാ​ന​ത്തിൽ ഏതാനും ആയിരങ്ങൾ മാത്രം ഉണ്ടായി​രുന്ന രാജ്യ​പ്ര​സം​ഗ​ക​രു​ടെ എണ്ണം ഇപ്പോൾ വർധിച്ച്‌ ദശലക്ഷ​ങ്ങ​ളാ​യി​രി​ക്കു​ന്നു. കാരണം, “നിനക്കു വിരോ​ധ​മാ​യി ഉണ്ടാക്കുന്ന യാതൊ​രു ആയുധ​വും ഫലിക്ക​യില്ല” എന്നു യഹോവ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നു. (യെശയ്യാ​വു 54:17) ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​യെ പരാജ​യ​പ്പെ​ടു​ത്താ​നാ​വി​ല്ലെന്ന്‌ യഹൂദ ഹൈ​ക്കോ​ട​തി​യി​ലെ ഒരംഗം പോലും തിരി​ച്ച​റി​യു​ക​യു​ണ്ടാ​യി. ശിഷ്യ​ന്മാ​രെ സംബന്ധിച്ച്‌ ഒന്നാം നൂറ്റാ​ണ്ടിൽ അദ്ദേഹം പരീശ​ന്മാ​രോട്‌ ഇങ്ങനെ പറഞ്ഞു: “ആകയാൽ ഈ മനുഷ്യ​രെ വിട്ടു ഒഴിഞ്ഞു കൊൾവിൻ . . . ഈ ആലോ​ച​ന​യോ പ്രവൃ​ത്തി​യോ മാനുഷം എന്നു വരികിൽ അതു നശിച്ചു​പോ​കും; ദൈവി​കം എങ്കിലോ നിങ്ങൾക്കു അതു നശിപ്പി​പ്പാൻ കഴിക​യില്ല; നിങ്ങൾ ദൈവ​ത്തോ​ടു പോരാ​ടു​ന്നു എന്നു വരരു​ത​ല്ലോ.”—പ്രവൃ​ത്തി​കൾ 5:38, 39.

10. (എ) മഹാപു​രു​ഷാ​ര​ത്തി​ന്റെ മേലുള്ള “അടയാളം” എന്തിനെ അർഥമാ​ക്കു​ന്നു? (ബി) ‘സ്വർഗ​ത്തിൽനി​ന്നുള്ള ശബ്ദം’ ദൈവ​ദാ​സർ അനുസ​രി​ക്കു​ന്നത്‌ എങ്ങനെ?

10 മഹാപു​രു​ഷാ​ര​ത്തിൽപ്പെ​ട്ടവർ അതിജീ​വ​ന​ത്തിന്‌ അടയാ​ള​മി​ട​പ്പെ​ട്ട​വ​രാ​യി ചിത്രീ​ക​രി​ക്ക​പ്പെ​ടു​ന്നു. (യെഹെ​സ്‌കേൽ 9:4-6) അവർ യഹോ​വ​യ്‌ക്കു സമർപ്പി​ത​രാ​ണെ​ന്നും യേശു​വി​ന്റെ ശിഷ്യ​രാ​യി സ്‌നാ​പ​ന​മേ​റ്റി​രി​ക്കു​ന്നെ​ന്നും ഒരു ക്രിസ്‌തു​സ​മാന വ്യക്തി​ത്വം നട്ടുവ​ളർത്താൻ ശ്രമി​ക്കു​ന്നെ​ന്നും ഉള്ളതിന്റെ തെളി​വാണ്‌ ആ “അടയാളം.” “എന്റെ ജനമാ​യു​ള്ളോ​രേ, അവളുടെ പാപങ്ങ​ളിൽ കൂട്ടാ​ളി​ക​ളാ​കാ​തെ​യും അവളുടെ ബാധക​ളിൽ ഓഹരി​ക്കാ​രാ​കാ​തെ​യു​മി​രി​പ്പാൻ അവളെ വിട്ടു​പോ​രു​വിൻ” എന്നു സാത്താന്റെ ലോക​വ്യാ​പക വ്യാജമത സാമ്രാ​ജ്യ​ത്തെ കുറിച്ചു പറയുന്ന ‘സ്വർഗ​ത്തിൽനി​ന്നുള്ള ശബ്ദം’ അവർ അനുസ​രി​ക്കു​ന്നു.—വെളി​പ്പാ​ടു 18:1-5.

11. മഹാപു​രു​ഷാ​ര​ത്തിൽപ്പെ​ട്ടവർ തങ്ങൾ യഹോ​വ​യു​ടെ ദാസരാ​ണെന്ന്‌ ഏതു പ്രധാ​ന​പ്പെട്ട വിധത്തിൽ പ്രകട​മാ​ക്കു​ന്നു?

11 കൂടാതെ, യേശു തന്റെ അനുഗാ​മി​ക​ളോട്‌ ഇപ്രകാ​രം പറയു​ക​യു​ണ്ടാ​യി: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യ​ന്മാർ എന്നു എല്ലാവ​രും അറിയും.” (യോഹ​ന്നാൻ 13:35) ഇതിനു വിരു​ദ്ധ​മാ​യി, ഈ ലോക​ത്തി​ന്റെ മതങ്ങളി​ലെ അംഗങ്ങൾ മിക്ക​പ്പോ​ഴും മറ്റംഗ​ങ്ങളെ വ്യത്യസ്‌ത ദേശങ്ങ​ളിൽ പെട്ടവ​രാ​യ​തു​കൊ​ണ്ടു മാത്രം യുദ്ധങ്ങ​ളിൽ കൊല്ലു​ന്നു! ദൈവ​വ​ചനം ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “ദൈവ​ത്തി​ന്റെ മക്കൾ ആരെന്നും പിശാ​ചി​ന്റെ മക്കൾ ആരെന്നും ഇതിനാൽ തെളി​യു​ന്നു; നീതി പ്രവർത്തി​ക്കാ​ത്തവൻ ആരും സഹോ​ദ​രനെ സ്‌നേ​ഹി​ക്കാ​ത്ത​വ​നും ദൈവ​ത്തിൽനി​ന്നു​ള്ള​വനല്ല. . . . നാം അന്യോ​ന്യം സ്‌നേ​ഹി​ക്കേണം. . . . കയീൻ ദുഷ്ടനിൽനി​ന്നു​ള്ള​വ​നാ​യി സഹോ​ദ​രനെ കൊന്ന​തു​പോ​ലെ അല്ല.”—1 യോഹ​ന്നാൻ 3:10-12.

12. ആകാത്ത ഫലം പുറ​പ്പെ​ടു​വി​ക്കുന്ന മതപര​മായ ‘വൃക്ഷങ്ങ’ളോടു മഹോ​പ​ദ്ര​വ​ത്തിൽ യഹോവ എങ്ങനെ ഇടപെ​ടും?

12 യേശു ഇങ്ങനെ പ്രഖ്യാ​പി​ച്ചു: “നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്‌ക്കു​ന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്‌ക്കു​ന്നു. നല്ല വൃക്ഷത്തി​ന്നു ആകാത്ത ഫലവും ആകാത്ത വൃക്ഷത്തി​ന്നു നല്ല ഫലവും കായ്‌പാൻ കഴിക​യില്ല. നല്ല ഫലം കായ്‌ക്കാത്ത വൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു. ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരി​ച്ച​റി​യും.” (മത്തായി 7:17-20) ഈ ലോക​ത്തി​ന്റെ മതങ്ങൾ പുറ​പ്പെ​ടു​വി​ക്കുന്ന ഫലം അവയെ ആകാത്ത ‘വൃക്ഷങ്ങൾ’ ആയി തിരി​ച്ച​റി​യി​ക്കു​ന്നു, യഹോവ താമസി​യാ​തെ മഹോ​പ​ദ്ര​വ​ത്തിൽ അവയെ നശിപ്പി​ക്കും.—വെളി​പ്പാ​ടു 17:16.

13. യഹോ​വ​യു​ടെ ‘സിംഹാ​സ​ന​ത്തിൻ മുമ്പാകെ’ ഏകീകൃ​ത​രാ​യി നില​കൊ​ള്ളു​ന്നു എന്ന്‌ മഹാപു​രു​ഷാ​രം പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ?

13 വെളി​പ്പാ​ടു 7:9-15 മഹാപു​രു​ഷാ​ര​ത്തി​ന്റെ സംരക്ഷ​ണ​ത്തി​ലേക്കു നയിക്കുന്ന ഘടകങ്ങ​ളി​ലേക്കു ശ്രദ്ധ ക്ഷണിക്കു​ന്നു. യഹോ​വ​യു​ടെ അഖിലാണ്ഡ പരമാ​ധി​കാ​രത്തെ ഉയർത്തി​പ്പി​ടി​ച്ചു​കൊണ്ട്‌ അവർ ഏകീകൃ​ത​രാ​യി അവന്റെ ‘സിംഹാ​സ​ന​ത്തിൻ മുമ്പാകെ’ നിൽക്കു​ന്ന​താ​യി കാണി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. അവർ “കുഞ്ഞാ​ടി​ന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളു​പ്പി​ച്ചി​രി​ക്കു​ന്നു,” യേശു​വി​ന്റെ പാപപ​രി​ഹാര ബലിയെ അവർ അംഗീ​ക​രി​ക്കു​ന്ന​താ​യി അതു പ്രകട​മാ​ക്കു​ന്നു. (യോഹ​ന്നാൻ 1:29) അവർ ദൈവ​ത്തി​നു തങ്ങളെ​ത്തന്നെ സമർപ്പി​ക്കു​ക​യും ജലസ്‌നാ​പ​ന​ത്താൽ അതിനെ പ്രതീ​ക​പ്പെ​ടു​ത്തു​ക​യും ചെയ്‌തി​രി​ക്കു​ന്നു. അതു​കൊണ്ട്‌ അവർ ദൈവ​മു​മ്പാ​കെ വെള്ള നിലയ​ങ്കി​ക​ളാൽ ചിത്രീ​ക​രി​ക്ക​പ്പെ​ടുന്ന ശുദ്ധമായ ഒരു നിലപാട്‌ ആസ്വദി​ക്കു​ന്നു, കൂടാതെ അവർ “രാപ്പകൽ അവനെ ആരാധി​ക്കു​ന്നു.” നിങ്ങളു​ടെ ജീവി​തത്തെ ഇവിടെ വർണി​ച്ചി​രി​ക്കു​ന്ന​തി​നോട്‌ ഇനിയും കൂടുതൽ ചേർച്ച​യിൽ വരു​ത്തേ​ണ്ട​തു​ണ്ടോ?

ഇപ്പോ​ഴത്തെ പ്രയോ​ജ​ന​ങ്ങൾ

14. ഇപ്പോൾപ്പോ​ലും യഹോ​വ​യു​ടെ ദാസർക്കു ലഭിക്കുന്ന അതുല്യ പ്രയോ​ജ​ന​ങ്ങ​ളിൽ ചിലത്‌ ഏവ?

14 യഹോ​വയെ സേവി​ക്കു​ന്ന​വർക്ക്‌ ഇപ്പോൾപ്പോ​ലും ലഭിക്കുന്ന അതുല്യ പ്രയോ​ജ​നങ്ങൾ നിങ്ങൾ നിരീ​ക്ഷി​ച്ചി​രി​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾ യഹോ​വ​യു​ടെ നീതി​യുള്ള ഉദ്ദേശ്യ​ങ്ങളെ കുറിച്ചു പഠിച്ച​പ്പോൾ, ശോഭ​ന​മായ ഒരു ഭാവി പ്രത്യാശ ഉണ്ടെന്നു നിങ്ങൾ മനസ്സി​ലാ​ക്കി. അതു​കൊണ്ട്‌ ഇപ്പോൾ നിങ്ങൾക്ക്‌ ഒരു യഥാർഥ ജീവി​തോ​ദ്ദേ​ശ്യം ഉണ്ട്‌—ഒരു പറുദീ​സാ ഭൂമി​യി​ലെ നിത്യ​ജീ​വന്റെ സന്തോ​ഷ​പൂർണ​മായ പ്രതീ​ക്ഷ​യോ​ടെ സത്യ​ദൈ​വത്തെ സേവി​ക്കുക എന്നതു​തന്നെ. അതേ, രാജാ​വായ യേശു​ക്രി​സ്‌തു ‘[മഹാപു​രു​ഷാ​രത്തെ] മേച്ചു ജീവജ​ല​ത്തി​ന്റെ ഉറവു​ക​ളി​ലേക്കു നടത്തും.’—വെളി​പ്പാ​ടു 7:17.

15. രാഷ്‌ട്രീ​യ​വും ധാർമി​ക​വു​മായ കാര്യ​ങ്ങ​ളിൽ ബൈബിൾ തത്ത്വങ്ങൾ മുറു​കെ​പ്പി​ടി​ക്കു​ന്ന​തി​നാൽ യഹോ​വ​യു​ടെ സാക്ഷി​കൾക്കു പ്രയോ​ജനം കിട്ടു​ന്നത്‌ എങ്ങനെ?

15 മഹാപു​രു​ഷാ​രം അനുഭ​വി​ക്കുന്ന അതിമ​ഹ​ത്തായ ഒരു പ്രയോ​ജനം യഹോ​വ​യു​ടെ ദാസന്മാ​രു​ടെ ഇടയിൽ ഭൂവ്യാ​പ​ക​മാ​യി കാണുന്ന സ്‌നേ​ഹ​വും ഐക്യ​വും യോജി​പ്പു​മാണ്‌. നമ്മളെ​ല്ലാം ഒരേ ആത്മീയാ​ഹാ​രം ഭക്ഷിക്കു​ന്ന​തി​നാൽ നമ്മളെ​ല്ലാം ദൈവ​വ​ച​ന​ത്തി​ലെ ഒരേ നിയമ​ങ്ങ​ളും തത്ത്വങ്ങ​ളും അനുസ​രി​ക്കു​ന്നു. അതു​കൊ​ണ്ടാ​ണു നമ്മൾ രാഷ്‌ട്രീ​യ​മോ ദേശീ​യ​മോ ആയ പ്രത്യ​യ​ശാ​സ്‌ത്ര​ങ്ങ​ളാൽ ഭിന്നിച്ചു പോകാ​ത്തത്‌. മാത്ര​വു​മല്ല, ദൈവം തന്റെ ജനത്തിൽനിന്ന്‌ ആവശ്യ​പ്പെ​ടുന്ന ഉയർന്ന ധാർമിക നിലവാ​ര​ങ്ങ​ളും നാം പിൻപ​റ്റു​ന്നു. (1 കൊരി​ന്ത്യർ 6:9-11) അങ്ങനെ, ലോക​ത്തിൽ പ്രബല​പ്പെ​ട്ടി​രി​ക്കുന്ന ശണ്‌ഠ, അനൈ​ക്യം, അധാർമി​കത എന്നിവ​യ്‌ക്കു വശംവ​ദ​രാ​കു​ന്ന​തി​നു പകരം യഹോ​വ​യു​ടെ ജനം ഒരു ആത്മീയ പറുദീ​സാ​വസ്ഥ ആസ്വദി​ക്കു​ന്നു. ഇതിനെ യെശയ്യാ​വു 65:13, 14-ൽ വർണി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്നു ശ്രദ്ധി​ക്കുക.

16. മഹാപു​രു​ഷാ​ര​ത്തി​നു പൊതു​വായ ജീവിത പ്രശ്‌നങ്ങൾ ഉണ്ടെങ്കി​ലും, അവർക്ക്‌ എന്തു പ്രത്യാ​ശ​യുണ്ട്‌?

16 യഹോ​വ​യു​ടെ മാനു​ഷ​ദാ​സ​ന്മാർ പൂർണരല്ല എന്നതു ശരിതന്നെ. ഈ ലോക​ജീ​വി​ത​ത്തിൽ സാധാ​ര​ണ​മായ പ്രശ്‌നങ്ങൾ അവരെ​യും ബാധി​ക്കു​ന്നു, ചിലർ കഷ്ടതകൾ അനുഭ​വി​ക്കു​ന്നു, മറ്റു ചിലർ രാഷ്‌ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങ​ളു​ടെ നിർദോ​ഷി​ക​ളായ ഇരകളാ​യി​ത്തീ​രു​ന്നു. അവർ രോഗ​ങ്ങ​ളെ​യും കഷ്ടപ്പാ​ടു​ക​ളെ​യും മരണ​ത്തെ​യും അഭിമു​ഖീ​ക​രി​ക്കു​ന്നു. എന്നാൽ പുതിയ ലോക​ത്തിൽ ദൈവം ‘തങ്ങളുടെ കണ്ണിൽനി​ന്നു കണ്ണുനീർ എല്ലാം തുടെ​ച്ചു​ക​ള​യു​മെ​ന്നും ഇനി മരണം ഉണ്ടാക​യി​ല്ലെ​ന്നും ദുഃഖ​വും മുറവി​ളി​യും കഷ്ടതയും ഇനി ഉണ്ടാക​യി​ല്ലെ​ന്നും’ ഉള്ള വിശ്വാ​സം അവർക്കുണ്ട്‌.—വെളി​പ്പാ​ടു 21:4.

17. നമുക്ക്‌ ഇപ്പോൾ എന്തു സംഭവി​ച്ചാ​ലും, മഹത്തായ ഏതു ഭാവി​യാണ്‌ തന്റെ ആരാധ​കർക്കാ​യി സത്യ​ദൈവം കരുതി വെച്ചി​രി​ക്കു​ന്നത്‌?

17 വാർധ​ക്യ​ത്താ​ലോ രോഗ​ത്താ​ലോ അപകട​ത്താ​ലോ പീഡന​ത്താ​ലോ ഇപ്പോൾ നിങ്ങളു​ടെ ജീവൻ നഷ്ടമാ​കു​ന്നെ​ങ്കിൽപ്പോ​ലും, യഹോവ പറുദീ​സ​യി​ലെ ജീവി​ത​ത്തി​ലേക്കു നിങ്ങളെ പുനരു​ത്ഥാ​ന​പ്പെ​ടു​ത്തും. (പ്രവൃ​ത്തി​കൾ 24:15) അന്ന്‌ ക്രിസ്‌തു​വി​ന്റെ സഹസ്രാബ്ദ വാഴ്‌ച​ക്കാ​ലത്ത്‌ നിങ്ങൾ ആത്മീയ വിരുന്ന്‌ ആസ്വദി​ക്കു​ന്ന​തിൽ തുടരും. ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ങ്ങൾ മഹത്തായ സാക്ഷാ​ത്‌കാ​ര​ത്തി​ലേക്കു വരുന്നതു കാണു​മ്പോൾ ദൈവ​ത്തോ​ടുള്ള നിങ്ങളു​ടെ സ്‌നേ​ഹ​ത്തി​ന്റെ ആഴം വർധി​ക്കും. ദൈവം അന്നു പ്രദാനം ചെയ്യുന്ന ഭൗതിക അനു​ഗ്ര​ഹങ്ങൾ അവനോ​ടുള്ള നിങ്ങളു​ടെ സ്‌നേ​ഹത്തെ പിന്നെ​യും ആഴമേ​റി​യ​താ​ക്കും. (യെശയ്യാ​വു 25:6-9) എത്ര മഹത്തായ ഭാവി​യാണ്‌ തന്റെ ജനത്തി​നാ​യി ദൈവം കരുതി വെച്ചി​രി​ക്കു​ന്നത്‌!

പുനരവലോകന ചർച്ച

• ഏത്‌ അസാധാ​രണ സംഭവ​ത്തോ​ടാണ്‌ ബൈബിൾ മഹാപു​രു​ഷാ​രത്തെ ബന്ധപ്പെ​ടു​ത്തു​ന്നത്‌?

• ദിവ്യ​പ്രീ​തി​ക്കു പാത്ര​മായ ആ മഹാപു​രു​ഷാ​ര​ത്തി​ന്റെ ഭാഗമാ​യി​രി​ക്കാൻ നാം യഥാർഥ​ത്തിൽ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ, നാം ഇപ്പോൾ എന്തു ചെയ്യണം?

• മഹാപു​രു​ഷാ​രം ഇപ്പോൾ ആസ്വദി​ക്കു​ന്ന​തും പുതിയ ലോക​ത്തിൽ ആസ്വദി​ക്കാൻ പോകു​ന്ന​തു​മായ അനു​ഗ്ര​ഹങ്ങൾ നിങ്ങൾക്ക്‌ എത്ര പ്രധാ​ന​മാണ്‌?

[അധ്യയന ചോദ്യ​ങ്ങൾ]

[123-ാം പേജിലെ ചിത്രം]

മഹാപുരുഷാരത്തിൽപ്പെട്ട ദശലക്ഷങ്ങൾ ഏകീകൃ​ത​രാ​യി സത്യ​ദൈ​വത്തെ ആരാധി​ക്കു​ന്നു