വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ തന്റെ സംഘടനയെ നയിക്കുന്നത്‌ എങ്ങനെ?

യഹോവ തന്റെ സംഘടനയെ നയിക്കുന്നത്‌ എങ്ങനെ?

അധ്യായം പതിന്നാല്‌

യഹോവ തന്റെ സംഘട​നയെ നയിക്കു​ന്നത്‌ എങ്ങനെ?

1. യഹോ​വ​യു​ടെ സംഘട​നയെ കുറി​ച്ചുള്ള ഏതു വിവരങ്ങൾ ബൈബിൾ വെളി​പ്പെ​ടു​ത്തു​ന്നു, അതു നമുക്കു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

 ദൈവ​ത്തിന്‌ ഒരു സംഘടന ഉണ്ടോ? തീർച്ച​യാ​യും ഉണ്ടെന്നു നിശ്വസ്‌ത തിരു​വെ​ഴു​ത്തു​കൾ നമ്മോടു പറയുന്നു. അവന്റെ വചനത്തിൽ, ആ സംഘട​ന​യു​ടെ ഭയാദ​രവ്‌ ഉണർത്തുന്ന സ്വർഗീയ ഭാഗത്തി​ന്റെ ദർശനങ്ങൾ അവൻ നമുക്കു നൽകുന്നു. (യെഹെ​സ്‌കേൽ 1:1, 4-14; ദാനീ​യേൽ 7:9, 10, 13, 14) ഈ അദൃശ്യ ഭാഗം നമുക്കു കാണാൻ കഴിയി​ല്ലെ​ങ്കി​ലും അത്‌ ഇന്നത്തെ സത്യാ​രാ​ധ​കരെ അതിയാ​യി ബാധി​ക്കു​ന്നുണ്ട്‌. (2 രാജാ​ക്ക​ന്മാർ 6:15-17) യഹോ​വ​യു​ടെ സംഘട​ന​യ്‌ക്ക്‌ ഭൂമി​യിൽ ഒരു ദൃശ്യ ഭാഗവു​മുണ്ട്‌. അത്‌ ഏതാ​ണെ​ന്നും യഹോവ അതിനെ നയിക്കു​ന്നത്‌ എങ്ങനെ​യെ​ന്നും മനസ്സി​ലാ​ക്കാൻ ബൈബിൾ നമ്മെ സഹായി​ക്കു​ന്നു.

ദൃശ്യ​ഭാ​ഗത്തെ തിരി​ച്ച​റി​യൽ

2. ഏതു പുതിയ സഭയെ​യാ​ണു ദൈവം ഉളവാ​ക്കി​യത്‌?

2 ഇസ്രാ​യേൽ ജനത 1,545 വർഷം ദൈവ​ത്തി​ന്റെ സഭയാ​യി​രു​ന്നു. (പ്രവൃ​ത്തി​കൾ 7:38) എന്നാൽ ആ ജനത ദൈവ​നി​യ​മങ്ങൾ അനുസ​രി​ക്കു​ന്ന​തിൽ പരാജ​യ​പ്പെ​ടു​ക​യും അവന്റെ സ്വന്തം പുത്രനെ ത്യജി​ക്കു​ക​യും ചെയ്‌തു. തത്‌ഫ​ല​മാ​യി, യഹോവ ആ സഭയെ തള്ളിക്ക​ള​യു​ക​യും ഉപേക്ഷി​ക്കു​ക​യും ചെയ്‌തു. “നോക്കൂ! നിങ്ങളു​ടെ ഭവനം നിങ്ങൾക്കു നഷ്ടപ്പെ​ട്ടി​രി​ക്കു​ന്നു” എന്നു യഹൂദ​ന്മാ​രോ​ടു യേശു പറയു​ക​യു​ണ്ടാ​യി. (മത്തായി 23:38, NW) പിന്നീടു ദൈവം ഒരു പുതിയ സഭയെ ഉളവാക്കി. അതുമാ​യി അവൻ ഒരു പുതിയ ഉടമ്പടി ചെയ്‌തു. സ്വർഗ​ത്തിൽ തന്റെ പുത്ര​നോ​ടു ചേരാൻ ദൈവം തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന 1,44,000 വ്യക്തികൾ ചേർന്ന​താണ്‌ ഈ സഭ.—വെളി​പ്പാ​ടു 14:1-4.

3. ദൈവം ഇപ്പോൾ ഒരു പുതിയ സഭയെ ഉപയോ​ഗി​ക്കു​ക​യാണ്‌ എന്നതിന്റെ വ്യക്തമായ തെളി​വെന്ന നിലയിൽ പൊ.യു. 33-ലെ പെന്തെ​ക്കൊ​സ്‌തിൽ എന്തു സംഭവി​ച്ചു?

3 ആ പുതിയ സഭയിലെ ആദ്യത്തവർ പൊ.യു. 33-ലെ പെന്തെ​ക്കൊ​സ്‌തിൽ യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യ​പ്പെട്ടു. ശ്രദ്ധേ​യ​മായ ആ സംഭവ​ത്തെ​പ്പറ്റി നാം ഇങ്ങനെ വായി​ക്കു​ന്നു: “പെന്തെ​കൊ​സ്‌ത​നാൾ വന്നപ്പോൾ എല്ലാവ​രും ഒരു സ്ഥലത്തു ഒന്നിച്ചു കൂടി​യി​രു​ന്നു. പെട്ടെന്നു കൊടിയ കാററ​ടി​ക്കു​ന്ന​തു​പോ​ലെ ആകാശ​ത്തു​നി​ന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നി​രുന്ന വീടു മുഴു​വ​നും നിറെച്ചു. അഗ്നിജ്വാ​ല​പോ​ലെ പിളർന്നി​രി​ക്കുന്ന നാവുകൾ അവർക്കു പ്രത്യ​ക്ഷ​മാ​യി അവരിൽ ഓരോ​രു​ത്തന്റെ മേൽ പതിഞ്ഞു. എല്ലാവ​രും പരിശു​ദ്ധാ​ത്മാ​വു നിറഞ്ഞ​വ​രാ​യി.” (പ്രവൃ​ത്തി​കൾ 2:1-4) അങ്ങനെ, സ്വർഗ​ത്തി​ലെ യേശു​ക്രി​സ്‌തു​വി​ന്റെ നേതൃ​ത്വ​ത്തിൽ തന്റെ ഉദ്ദേശ്യം നിറ​വേ​റ്റാൻ ദൈവം ഇപ്പോൾ ഉപയോ​ഗി​ക്കുന്ന ആളുക​ളു​ടെ കൂട്ടം ഇതാ​ണെന്നു ദൈവാ​ത്മാ​വു തെളിവു നൽകി.

4. ഇന്നു യഹോ​വ​യു​ടെ ദൃശ്യ സംഘട​ന​യിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ ആരെല്ലാം?

4 ഇന്ന്‌ 1,44,000-ത്തിന്റെ ഒരു ശേഷിപ്പു മാത്രമേ ഭൂമി​യി​ലു​ള്ളൂ. എന്നാൽ ബൈബിൾ പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​യാ​യി ‘വേറെ ആടുക​ളു​ടെ’ “ഒരു മഹാപു​രു​ഷാ​രം,” ദശലക്ഷ​ങ്ങൾതന്നെ, അഭിഷിക്ത ശേഷി​പ്പി​നോ​ടുള്ള സഹവാ​സ​ത്തി​ലേക്കു വരുത്ത​പ്പെ​ട്ടി​രി​ക്കു​ന്നു. നല്ല ഇടയനായ യേശു ഈ വേറെ ആടുകളെ, ശേഷി​പ്പി​നോ​ടു കൂട്ടി​ച്ചേർത്ത​തി​നാൽ അവർ തങ്ങളുടെ ഏക ഇടയനായ അവന്റെ കീഴിൽ ഏക ആട്ടിൻകൂ​ട്ട​മാ​യി​ത്തീർന്നി​രി​ക്കു​ന്നു. (വെളി​പ്പാ​ടു 7:9; യോഹ​ന്നാൻ 10:11, 16) ഇവരെ​ല്ലാം ചേർന്ന്‌ ഒരു ഏകീകൃത സഭ, യഹോ​വ​യു​ടെ ദൃശ്യ സംഘടന, ആയിത്തീർന്നി​രി​ക്കു​ന്നു.

ദിവ്യാ​ധി​പത്യ ഘടന

5. ദൈവ​ത്തി​ന്റെ സംഘട​നയെ നയിക്കു​ന്നത്‌ ആർ, എങ്ങനെ?

5 “ജീവനുള്ള ദൈവ​ത്തി​ന്റെ സഭ” എന്ന തിരു​വെ​ഴു​ത്തു പദപ്ര​യോ​ഗം അതിനെ നയിക്കു​ന്നത്‌ ആരാ​ണെന്നു വ്യക്തമാ​ക്കു​ന്നു. സംഘടന ദിവ്യാ​ധി​പ​ത്യ​പ​ര​മാണ്‌ അല്ലെങ്കിൽ ദൈവ​ത്താൽ ഭരിക്ക​പ്പെ​ടു​ന്ന​താണ്‌. സഭയുടെ അദൃശ്യ ശിരസ്സാ​യി​രി​ക്കാൻ താൻ നിയമി​ച്ചി​രി​ക്കുന്ന ഏകനായ യേശു​വി​ലൂ​ടെ​യും തന്റെ സ്വന്തം നിശ്വസ്‌ത വചനമായ ബൈബി​ളി​ലൂ​ടെ​യും യഹോവ തന്റെ ജനത്തിനു മാർഗ​നിർദേശം നൽകുന്നു.—1 തിമൊ​ഥെ​യൊസ്‌ 3:14, 15; എഫെസ്യർ 1:22, 23; 2 തിമൊ​ഥെ​യൊസ്‌ 3:16, 17.

6. (എ) സഭയു​ടെ​മേൽ സ്വർഗീയ മാർഗ​നിർദേ​ശ​മു​ണ്ടെന്ന്‌ ഒന്നാം നൂറ്റാ​ണ്ടിൽ പ്രകട​മാ​യത്‌ എങ്ങനെ? (ബി) യേശു ഇപ്പോ​ഴും സഭയുടെ ശിരസ്സാ​ണെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു?

6 അത്തരം മാർഗ​നിർദേശം പെന്തെ​ക്കൊ​സ്‌തിൽ വളരെ ദൃശ്യ​മാ​യി​രു​ന്നു. (പ്രവൃ​ത്തി​കൾ 2:14-18, 32, 33) യഹോ​വ​യു​ടെ ദൂതൻ ആഫ്രി​ക്ക​യി​ലേ​ക്കുള്ള സുവാർത്ത​യു​ടെ വ്യാപ​നത്തെ നയിച്ച​പ്പോ​ഴും തർസൊ​സി​ലെ ശൗലിന്റെ പരിവർത്ത​ന​വേ​ള​യിൽ യേശു​വി​ന്റെ സ്വരം മാർഗ​നിർദേ​ശങ്ങൾ നൽകി​യ​പ്പോ​ഴും പത്രൊസ്‌ വിജാ​തീ​യ​രു​ടെ ഇടയിൽ പ്രസം​ഗ​വേല തുടങ്ങി​യ​പ്പോ​ഴു​മെ​ല്ലാം അതു വ്യക്തമാ​യി​രു​ന്നു. (പ്രവൃ​ത്തി​കൾ 8:26, 27; 9:3-7; 10:9-16, 19-22) എന്നാൽ, അതിൽപ്പി​ന്നെ സ്വർഗ​ത്തിൽനി​ന്നു ശബ്ദങ്ങൾ കേൾക്കു​ക​യോ ദൂതന്മാർ പ്രത്യ​ക്ഷ​മാ​വു​ക​യോ ആത്മാവി​ന്റെ അത്ഭുത​വ​രങ്ങൾ നൽക​പ്പെ​ടു​ക​യോ ചെയ്യു​ക​യു​ണ്ടാ​യില്ല. എന്നിരു​ന്നാ​ലും, ‘ഞാനോ ലോകാ​വ​സാ​ന​ത്തോ​ളം എല്ലാനാ​ളും നിങ്ങ​ളോ​ടു​കൂ​ടെ ഉണ്ടായി​രി​ക്കും’ എന്ന്‌ യേശു വാഗ്‌ദാ​നം ചെയ്‌തി​രു​ന്നു. (മത്തായി 28:20; 1 കൊരി​ന്ത്യർ 13:8) ഇന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ യേശു​വി​ന്റെ മാർഗ​നിർദേ​ശത്തെ അംഗീ​ക​രി​ക്കു​ന്നു. അതില്ലാ​തെ, കടുത്ത ശത്രു​ത​യിൻ മധ്യേ രാജ്യ​സ​ന്ദേശം ഘോഷി​ക്കുക അസാധ്യ​മാ​യി​രി​ക്കും.

7. (എ) ആർ ചേർന്നാണ്‌ “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ” ഉണ്ടായി​രി​ക്കു​ന്നത്‌, എന്തു​കൊണ്ട്‌? (ബി) “അടിമ”യ്‌ക്ക്‌ എന്തു നിയമനം നൽക​പ്പെട്ടു?

7 തന്റെ മരണത്തിന്‌ അൽപ്പകാ​ലം മുമ്പ്‌, യജമാനൻ എന്ന നിലയിൽ താൻ പ്രത്യേക ഉത്തരവാ​ദി​ത്വ​ങ്ങൾ ഭരമേൽപ്പി​ക്കുന്ന “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ”യെക്കു​റിച്ച്‌ യേശു തന്റെ ശിഷ്യ​ന്മാ​രോ​ടു പറഞ്ഞു. കർത്താവു സ്വർഗ​ത്തി​ലേക്കു പോകുന്ന സമയത്ത്‌ ആ “അടിമ” ഉണ്ടായി​രി​ക്കു​മാ​യി​രു​ന്നു, ക്രിസ്‌തു രാജ്യാ​ധി​കാ​ര​ത്തിൽ അദൃശ്യ​മാ​യി തിരി​ച്ചു​വ​രുന്ന സമയത്തും കഠിന​വേല ചെയ്‌തു​കൊണ്ട്‌ ആ “അടിമ” ഉണ്ടായി​രി​ക്കു​മാ​യി​രു​ന്നു. അത്തര​മൊ​രു വർണന തീർച്ച​യാ​യും ഒരൊറ്റ വ്യക്തിക്കു യോജി​ക്കു​ക​യില്ല, മറിച്ച്‌ ക്രിസ്‌തു​വി​ന്റെ അഭിഷിക്ത സഭയ്‌ക്കു യോജി​ക്കു​ന്നു. തന്റെ രക്തത്താൽ വിലയ്‌ക്കു വാങ്ങി​യി​രി​ക്ക​യാൽ യേശു അതിനെ തന്റെ “അടിമ” എന്നു പരാമർശി​ച്ചു. ശിഷ്യരെ ഉളവാ​ക്കാ​നും അവർക്കു “തത്സമയത്തു [ആത്മീയ] ഭക്ഷണം” കൊടു​ത്തു​കൊ​ണ്ടു ക്രമാ​നു​ഗ​ത​മാ​യി പോഷി​പ്പി​ക്കാ​നും അവൻ അതിന്റെ അംഗങ്ങളെ നിയോ​ഗി​ച്ചു.—മത്തായി 24:45-47, NW; 28:19; യെശയ്യാ​വു 43:10; ലൂക്കൊസ്‌ 12:42, NW; 1 പത്രൊസ്‌ 4:10.

8. (എ) അടിമ​വർഗ​ത്തിന്‌ ഇപ്പോൾ എന്ത്‌ ഉത്തരവാ​ദി​ത്വ​ങ്ങൾ ഉണ്ട്‌? (ബി) ദൈവം ഉപയോ​ഗി​ക്കുന്ന സരണി​യി​ലൂ​ടെ ലഭിക്കുന്ന പ്രബോ​ധ​ന​ത്തോ​ടുള്ള നമ്മുടെ പ്രതി​ക​രണം പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

8 യജമാ​നന്റെ 1914-ലെ അദൃശ്യ മടങ്ങി​വ​ര​വി​ന്റെ സമയത്ത്‌ അടിമ​വർഗം തങ്ങളുടെ വേല വിശ്വ​സ്‌ത​മാ​യി ചെയ്‌തു​കൊ​ണ്ടി​രു​ന്ന​തി​നാൽ 1919-ൽ അവൻ അവരെ കൂടുതൽ വലിയ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏൽപ്പി​ച്ചു​വെ​ന്ന​തി​നു തെളി​വുണ്ട്‌. അന്നു മുതലുള്ള വർഷങ്ങൾ രാജ്യ​ത്തിന്‌ ഒരു ആഗോള സാക്ഷ്യം നൽകാ​നുള്ള സമയമാ​യി​രു​ന്നി​ട്ടുണ്ട്‌. യഹോ​വ​യു​ടെ ആരാധ​ക​രു​ടെ ഒരു മഹാപു​രു​ഷാ​രം മഹോ​പ​ദ്ര​വത്തെ അതിജീ​വി​ക്കാ​നാ​യി കൂട്ടി​ച്ചേർക്ക​പ്പെ​ട്ടു​കൊ​ണ്ടു​മി​രി​ക്കു​ന്നു. (മത്തായി 24:14, 21, 22; വെളി​പ്പാ​ടു 7:9, 10) ഇവർക്കും ആത്മീയ​ഭ​ക്ഷണം ആവശ്യ​മാണ്‌, അടിമ​വർഗ​മാണ്‌ അത്‌ അവർക്കു വിളമ്പി​ക്കൊ​ടു​ക്കു​ന്നത്‌. തന്നിമി​ത്തം, യഹോ​വയെ പ്രസാ​ദി​പ്പി​ക്കു​ന്ന​തി​നു നാം ഈ സരണി​യി​ലൂ​ടെ അവൻ നൽകുന്ന പ്രബോ​ധനം സ്വീക​രി​ക്കു​ക​യും അതിനു ചേർച്ച​യിൽ പ്രവർത്തി​ക്കു​ക​യും ചെയ്യേ​ണ്ട​തുണ്ട്‌.

9, 10. (എ) ഒന്നാം നൂറ്റാ​ണ്ടിൽ ഉപദേശ സംബന്ധ​മായ പ്രശ്‌ന​ങ്ങൾക്കു പരിഹാ​രം ഉണ്ടാക്കാ​നും സുവാർത്താ പ്രസം​ഗ​ത്തി​നു മാർഗ​നിർദേശം കൊടു​ക്കാ​നും എന്തു ക്രമീ​ക​രണം ഉണ്ടായി​രു​ന്നു? (ബി) യഹോ​വ​യു​ടെ ജനത്തിന്റെ പ്രവർത്ത​ന​ങ്ങളെ ഏകോ​പി​പ്പി​ക്കാൻ ഏതു ക്രമീ​ക​ര​ണ​ങ്ങ​ളാണ്‌ ഇന്നുള്ളത്‌?

9 ചില സമയങ്ങ​ളിൽ, ഉപദേ​ശ​വും നടപടി​ക്ര​മ​ങ്ങ​ളും സംബന്ധിച്ച്‌ ചോദ്യ​ങ്ങൾ ഉയർന്നു​വ​രു​ന്നു. അപ്പോൾ എന്തു ചെയ്യും? വിജാ​തീയ പരിവർത്തി​തരെ സംബന്ധിച്ച ഒരു വിവാ​ദ​പ്ര​ശ്‌ന​ത്തി​നു പരിഹാ​ര​മു​ണ്ടാ​ക്കി​യത്‌ എങ്ങനെ​യെന്നു പ്രവൃ​ത്തി​കൾ 15-ാം അധ്യായം പറയുന്നു. ഒരു കേന്ദ്ര​ഭ​ര​ണ​സം​ഘ​മാ​യി സേവിച്ച, അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ​യും യെരൂ​ശ​ലേ​മി​ലെ മൂപ്പന്മാ​രു​ടെ​യും തീരു​മാ​ന​ത്തിന്‌ അതു വിട്ടു​കൊ​ടു​ക്കു​ക​യാണ്‌ ഉണ്ടായത്‌. ആ പുരു​ഷ​ന്മാർ അപ്രമാ​ദി​ത്വ​മു​ള്ളവർ അല്ലായി​രു​ന്നു, എന്നാൽ ദൈവം അവരെ ഉപയോ​ഗി​ച്ചു. അവർ ഈ വിഷയം സംബന്ധിച്ച തിരു​വെ​ഴു​ത്തു​ക​ളും വിജാ​തീയ വയൽ തുറന്ന​തിൽ ദൈവാ​ത്മാ​വി​ന്റെ പ്രവർത്ത​ന​ത്തി​ന്റെ തെളി​വും പരിചി​ന്തി​ച്ചു. അനന്തരം അവർ ഒരു തീരു​മാ​ന​ത്തി​ലെത്തി. ആ ക്രമീ​ക​ര​ണത്തെ ദൈവം അനു​ഗ്ര​ഹി​ച്ചു. (പ്രവൃ​ത്തി​കൾ 15:1-29; 16:4, 5) രാജ്യ​പ്ര​സം​ഗം വിപു​ല​പ്പെ​ടു​ത്തു​ന്ന​തി​നു വ്യക്തി​കളെ അയച്ചത്‌ ആ കേന്ദ്ര സംഘം ആയിരു​ന്നു.

10 വിവിധ ദേശങ്ങ​ളിൽ നിന്നുള്ള ആത്മാഭി​ഷിക്ത സഹോ​ദ​ര​ന്മാ​രു​ടെ ഒരു കൂട്ടമാണ്‌ നമ്മുടെ നാളിലെ യഹോ​വ​യു​ടെ ദൃശ്യ​സം​ഘ​ട​ന​യു​ടെ ഭരണസം​ഘം. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോക ആസ്ഥാന​ത്താണ്‌ ആ സംഘം പ്രവർത്തി​ക്കു​ന്നത്‌. യേശു​ക്രി​സ്‌തു​വി​ന്റെ ശിരഃ​സ്ഥാ​ന​ത്തിൻ കീഴിൽ, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പതിനാ​യി​ര​ക്ക​ണ​ക്കി​നു സഭകളി​ലെ പ്രസം​ഗ​പ്ര​വർത്ത​നത്തെ ഏകോ​പി​പ്പി​ച്ചു​കൊണ്ട്‌ ഭരണസം​ഘം എല്ലാ ദേശങ്ങ​ളി​ലും നിർമ​ലാ​രാ​ധന വ്യാപി​പ്പി​ക്കു​ന്നു. ഭരണസം​ഘ​ത്തി​ലു​ള്ള​വർക്ക്‌ അപ്പൊ​സ്‌ത​ല​നായ പൗലൊ​സി​ന്റെ വീക്ഷണ​ഗ​തി​യാ​ണു​ള്ളത്‌. അവൻ സഹക്രി​സ്‌ത്യാ​നി​കൾക്ക്‌ ഇങ്ങനെ എഴുതി: “നിങ്ങളു​ടെ വിശ്വാ​സ​ത്തി​ന്മേൽ ഞങ്ങൾ കർത്തൃ​ത്വം ഉള്ളവർ എന്നല്ല, നിങ്ങളു​ടെ സന്തോ​ഷ​ത്തി​ന്നു ഞങ്ങൾ സഹായി​കൾ അത്രേ; വിശ്വാ​സ​സം​ബ​ന്ധ​മാ​യി നിങ്ങൾ ഉറെച്ചു നില്‌ക്കു​ന്നു​വ​ല്ലോ.”—2 കൊരി​ന്ത്യർ 1:24.

11. (എ) മൂപ്പന്മാ​രും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രും നിയമി​ക്ക​പ്പെ​ടു​ന്നത്‌ എങ്ങനെ? (ബി) നിയമി​ക്ക​പ്പെ​ടു​ന്ന​വ​രോ​ടു നാം അടുത്തു സഹകരി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

11 സഭകളു​ടെ കാര്യങ്ങൾ നോക്കു​ന്ന​തിന്‌ മൂപ്പന്മാ​രെ​യും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രെ​യും നിയമി​ക്കാൻ അധികാ​ര​മുള്ള യോഗ്യ​രായ സഹോ​ദ​ര​ന്മാ​രെ തിര​ഞ്ഞെ​ടു​ക്കാൻ ലോക​മെ​മ്പാ​ടു​മുള്ള യഹോ​വ​യു​ടെ സാക്ഷികൾ ഭരണസം​ഘ​ത്തി​ലേക്കു നോക്കു​ന്നു. നിയമി​ക്ക​പ്പെ​ടു​ന്ന​വർക്കുള്ള യോഗ്യ​തകൾ ബൈബി​ളിൽ പ്രസ്‌താ​വി​ച്ചി​ട്ടുണ്ട്‌. നിയമി​ക്ക​പ്പെ​ടുന്ന പുരു​ഷ​ന്മാർ പൂർണരല്ല, തെറ്റുകൾ വരുത്തു​ന്ന​വ​രാണ്‌ എന്ന വസ്‌തുത കണക്കി​ലെ​ടു​ക്കു​ന്നു. ശുപാർശകൾ നടത്തുന്ന മൂപ്പന്മാർക്കും നിയമനം നടത്തു​ന്ന​വർക്കും ദൈവ​മു​മ്പാ​കെ ഗൗരവ​മേ​റിയ ഉത്തരവാ​ദി​ത്വ​മാ​ണു​ള്ളത്‌. (1 തിമൊ​ഥെ​യൊസ്‌ 3:1-10, 12, 13; തീത്തൊസ്‌ 1:5-9) അതു​കൊണ്ട്‌ അവർ ദൈവാ​ത്മാ​വി​ന്റെ സഹായ​ത്തി​നാ​യി പ്രാർഥി​ക്കു​ക​യും അവന്റെ നിശ്വസ്‌ത വചനത്തിൽനി​ന്നുള്ള മാർഗ​ദർശനം തേടു​ക​യും ചെയ്യുന്നു. (പ്രവൃ​ത്തി​കൾ 6:2-4, 6; 14:23) ഈ ‘മനുഷ്യ​രാം ദാനങ്ങൾക്കു’ (NW) വേണ്ടി നമുക്കു വിലമ​തി​പ്പു പ്രകട​മാ​ക്കാം, അവരാണു ‘വിശ്വാ​സ​ത്തി​ലുള്ള ഐക്യത’ പ്രാപി​ക്കാൻ നമ്മെ​യെ​ല്ലാം സഹായി​ക്കു​ന്നത്‌.—എഫെസ്യർ 4:8, 11-16.

12. ദിവ്യാ​ധി​പത്യ ക്രമീ​ക​ര​ണ​ത്തിൽ യഹോവ സ്‌ത്രീ​കളെ ഉപയോ​ഗി​ക്കു​ന്നത്‌ എങ്ങനെ?

12 സഭയുടെ മേൽവി​ചാ​രണ പുരു​ഷ​ന്മാർ നടത്തണ​മെ​ന്നാണ്‌ തിരു​വെ​ഴു​ത്തു​കൾ നിർദേ​ശി​ക്കു​ന്നത്‌. ഇതു സ്‌ത്രീ​കളെ തരംതാ​ഴ്‌ത്തു​ന്നില്ല. കാരണം, അവരിൽ ചിലർ സ്വർഗീയ രാജ്യ​ത്തി​ന്റെ അവകാ​ശി​ക​ളാണ്‌. പ്രസം​ഗ​വേ​ല​യിൽ അധിക​വും ചെയ്യു​ന്ന​തും സ്‌ത്രീ​ക​ളാണ്‌. (സങ്കീർത്തനം 68:11) നിരന്തരം കുടുംബ ചുമത​ലകൾ നോക്കി നടത്തി​ക്കൊണ്ട്‌ അവർ സഭയുടെ സത്‌കീർത്തി​ക്കു സംഭാവന ചെയ്യുന്നു. (തീത്തൊസ്‌ 2:3-5) എന്നാൽ സഭയിൽ പഠിപ്പി​ക്കു​ന്നത്‌ നിയമിത പുരു​ഷ​ന്മാ​രാണ്‌.—1 തിമൊ​ഥെ​യൊസ്‌ 2:12, 13.

13. (എ) തങ്ങളുടെ സ്ഥാനം സംബന്ധിച്ച്‌ ഏതു വീക്ഷണം ഉണ്ടായി​രി​ക്കാൻ ബൈബിൾ മൂപ്പന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു? (ബി) നമു​ക്കെ​ല്ലാം ഏതു പദവി​യിൽ പങ്കുപ​റ്റാ​വു​ന്ന​താണ്‌?

13 ലോക​ത്തിൽ, ഒരു പ്രമു​ഖ​സ്ഥാ​നം വഹിക്കുന്ന വ്യക്തി പ്രധാ​നി​യാ​യി പരിഗ​ണി​ക്ക​പ്പെ​ടു​ന്നു, എന്നാൽ ദൈവ​സം​ഘ​ട​ന​യിൽ “നിങ്ങ​ളെ​ല്ലാ​വ​രി​ലും ചെറി​യ​വ​നാ​യവൻ അത്രേ വലിയവൻ” എന്നതാണു ചട്ടം. (ലൂക്കൊസ്‌ 9:46-48; 22:24-26) ദൈവ​ത്തി​ന്റെ അവകാ​ശ​മാ​യ​വ​രു​ടെ​മേൽ കർതൃ​ത്വം നടത്താതെ ആട്ടിൻകൂ​ട്ട​ത്തി​നു മാതൃ​ക​ക​ളാ​യി​ത്തീ​രാൻ ശ്രദ്ധി​ക്ക​ണ​മെന്നു തിരു​വെ​ഴു​ത്തു​കൾ മൂപ്പന്മാ​രെ ഉപദേ​ശി​ക്കു​ന്നു. (1 പത്രൊസ്‌ 5:2, 3) തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ചുരുക്കം പേർക്കല്ല, യഹോ​വ​യു​ടെ സാക്ഷി​കൾക്കെ​ല്ലാം, പുരു​ഷ​ന്മാർക്കും സ്‌ത്രീ​കൾക്കും, അഖിലാ​ണ്ഡ​പ​ര​മാ​ധി​കാ​രി​യെ പ്രതി​നി​ധാ​നം ചെയ്യാ​നും അവന്റെ നാമത്തിൽ താഴ്‌മ​യോ​ടെ സംസാ​രി​ക്കാ​നും അവന്റെ രാജ്യ​ത്തെ​ക്കു​റിച്ച്‌ എല്ലായി​ട​ത്തു​മു​ള്ള​വ​രോ​ടു പറയാ​നു​മുള്ള പദവി​യുണ്ട്‌.

14. പരാമർശി​ച്ചി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗിച്ച്‌ ഖണ്ഡിക​യു​ടെ ഒടുവിൽ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക.

14 നാം നമ്മോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കു​ന്നത്‌ ഉചിത​മാണ്‌: ‘യഹോവ തന്റെ ദൃശ്യ സംഘട​നയെ നയിക്കു​ന്നത്‌ എങ്ങനെ​യെന്നു ഞാൻ സത്യമാ​യി ഗ്രഹി​ക്കു​ക​യും അതിനു കൃതജ്ഞത പ്രകട​മാ​ക്കു​ക​യും ചെയ്യു​ന്നു​വോ? എന്റെ മനോ​ഭാ​വ​വും സംസാ​ര​വും പ്രവർത്ത​ന​ങ്ങ​ളും അതിനെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു​വോ? പിൻവ​രുന്ന ആശയങ്ങ​ളെ​ക്കു​റി​ച്ചു ധ്യാനി​ക്കു​ന്നത്‌ അത്തര​മൊ​രു വിശക​ലനം നടത്താൻ നമ്മെ ഓരോ​രു​ത്ത​രെ​യും സഹായി​ക്കും.

സഭയുടെ ശിരസ്സെന്ന നിലയിൽ ക്രിസ്‌തു​വി​നു ഞാൻ വാസ്‌ത​വ​മാ​യി കീഴ്‌പെ​ടു​ന്നെ​ങ്കിൽ, ചുവടെ ചേർക്കുന്ന തിരു​വെ​ഴു​ത്തു​ക​ളിൽ സൂചി​പ്പി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ ഞാൻ എന്തു ചെയ്യു​ന്ന​താ​യി​രി​ക്കും? (മത്തായി 24:14; മത്തായി 28:19, 20; യോഹ​ന്നാൻ 13:34, 35)

അടിമവർഗവും അതിന്റെ ഭരണസം​ഘ​വും മുഖാ​ന്തരം ലഭിക്കുന്ന ആത്മീയ കരുത​ലു​കളെ വിലമ​തി​പ്പോ​ടെ സ്വീക​രി​ക്കു​മ്പോൾ ഞാൻ വാസ്‌ത​വ​ത്തിൽ ആരോ​ടാണ്‌ ആദരവു കാട്ടു​ന്നത്‌? (ലൂക്കൊസ്‌ 10:16)

സഭയിലെ എല്ലാവ​രും, വിശേ​ഷാൽ മൂപ്പന്മാർ, അന്യോ​ന്യം എങ്ങനെ ഇടപെ​ടണം? (റോമർ 12:10)

15. (എ) യഹോ​വ​യു​ടെ ദൃശ്യ​സം​ഘ​ട​ന​യോ​ടുള്ള നമ്മുടെ മനോ​ഭാ​വ​ത്തി​ലൂ​ടെ നാം എന്തു പ്രകട​മാ​ക്കു​ന്നു? (ബി) പിശാച്‌ ഒരു ഭോഷ്‌കാ​ളി ആണെന്നു തെളി​യി​ക്കാ​നും യഹോ​വ​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കാ​നും നമുക്ക്‌ ഏതെല്ലാം അവസരങ്ങൾ ഉണ്ട്‌?

15 ക്രിസ്‌തു​വി​ന്റെ കീഴിലെ തന്റെ ദൃശ്യ​സം​ഘടന മുഖാ​ന്തരം യഹോവ ഇന്നു നമ്മെ നയിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഈ സംഘട​ന​യോ​ടുള്ള നമ്മുടെ മനോ​ഭാ​വം പരമാ​ധി​കാ​രം സംബന്ധിച്ച വിവാ​ദ​പ്ര​ശ്‌നത്തെ നാം എങ്ങനെ വീക്ഷി​ക്കു​ന്നു​വെന്നു പ്രകട​മാ​ക്കു​ന്നു. (എബ്രായർ 13:17) നമ്മുടെ മുഖ്യ താത്‌പ​ര്യം സ്വന്തം കാര്യ​ത്തി​ലാ​ണെന്നു സാത്താൻ വാദി​ക്കു​ന്നു. എന്നാൽ സഹായം ആവശ്യ​മുള്ള രംഗത്തു സേവി​ക്കു​ക​യും നമ്മി​ലേ​ക്കു​തന്നെ അനുചിത ശ്രദ്ധ ആകർഷി​ക്കുന്ന കാര്യങ്ങൾ ഒഴിവാ​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ, പിശാച്‌ ഒരു ഭോഷ്‌കാ​ളി​യാ​ണെന്നു നാം തെളി​യി​ക്കു​ക​യാ​യി​രി​ക്കും. നമ്മുടെ ഇടയിൽ നേതൃ​ത്വം എടുക്കു​ന്ന​വരെ നാം സ്‌നേ​ഹി​ക്കു​ക​യും ആദരി​ക്കു​ക​യും ഒപ്പം, ‘കാര്യ​സാ​ധ്യ​ത്തി​നാ​യി മുഖസ്‌തു​തി പ്രയോ​ഗി’ക്കാതി​രി​ക്കാൻ ശ്രദ്ധി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ നാം യഹോ​വ​യ്‌ക്കു സന്തോഷം കൈവ​രു​ത്തു​ന്നു. (യൂദാ 16; എബ്രായർ 13:7) യഹോ​വ​യു​ടെ സംഘട​ന​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കു​ന്ന​തി​നാൽ യഹോവ നമ്മുടെ ദൈവ​മാ​കു​ന്നു എന്നും നാം അവന്റെ ആരാധ​ന​യിൽ ഏകീകൃ​ത​രാ​ണെ​ന്നും നാം പ്രകട​മാ​ക്കു​ന്നു.—1 കൊരി​ന്ത്യർ 15:58.

പുനരവലോകന ചർച്ച

• യഹോ​വ​യു​ടെ ഇന്നത്തെ ദൃശ്യ​സം​ഘടന ഏതാണ്‌? അതിന്റെ ഉദ്ദേശ്യം എന്ത്‌?

• സഭയുടെ നിയമിത ശിരസ്സ്‌ ആരാണ്‌, ഏതു ദൃശ്യ ക്രമീ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ അവൻ നമുക്കു സ്‌നേ​ഹ​പൂർവ​ക​മായ മാർഗ​നിർദേശം നൽകുന്നു?

• യഹോ​വ​യു​ടെ സംഘട​ന​യി​ലു​ള്ള​വ​രോ​ടു നാം ആരോ​ഗ്യാ​വ​ഹ​മായ ഏതു മനോ​ഭാ​വങ്ങൾ നട്ടുവ​ളർത്തണം?

[അധ്യയന ചോദ്യ​ങ്ങൾ]

[133-ാം പേജിലെ ചിത്രങ്ങൾ]

ക്രിസ്‌തുവിന്റെ കീഴിലെ തന്റെ ദൃശ്യ​സം​ഘടന മുഖാ​ന്തരം യഹോവ നമ്മെ നയിക്കു​ന്നു