വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇപ്പോൾ ജീവിച്ചിരിക്കുന്നവരുംദൈവരാജ്യത്തിന്റെ ഭൗമമണ്ഡലത്തെ അവകാശമാക്കാനുളളവരുമായവരെ സംബന്ധിച്ചുളള പ്രാവചനിക മാതൃകകളും വിവരണങ്ങളും

ഇപ്പോൾ ജീവിച്ചിരിക്കുന്നവരുംദൈവരാജ്യത്തിന്റെ ഭൗമമണ്ഡലത്തെ അവകാശമാക്കാനുളളവരുമായവരെ സംബന്ധിച്ചുളള പ്രാവചനിക മാതൃകകളും വിവരണങ്ങളും

ഇപ്പോൾ ജീവി​ച്ചി​രി​ക്കു​ന്ന​വ​രും​ദൈ​വ​രാ​ജ്യ​ത്തി​ന്റെ ഭൗമമ​ണ്ഡ​ലത്തെ അവകാ​ശ​മാ​ക്കാ​നു​ള​ള​വ​രു​മാ​യ​വരെ സംബന്ധി​ച്ചു​ളള പ്രാവ​ച​നിക മാതൃ​ക​ക​ളും വിവര​ണ​ങ്ങ​ളും

താഴെ​പ്പ​റ​യുന്ന വ്യക്തി​ക​ളാ​ലോ ജനക്കൂ​ട്ട​ങ്ങ​ളാ​ലോ മുൻനി​ഴ​ലാ​ക്ക​പ്പെട്ടു:

(1) നോഹ​യു​ടെ പുത്രൻമാ​രും അവരുടെ ഭാര്യ​മാ​രും (ഉല്‌പത്തി 6-9).

(2) ലോത്തും അവന്റെ പുത്രി​മാ​രും (ഉല്‌പത്തി 19).

(3) യോ​സേ​ഫി​ന്റെ അനുതാ​പ​മു​ണ്ടാ​യി​രുന്ന പത്ത്‌ അർദ്ധ സഹോ​ദ​രൻമാർ (ഉല്‌പത്തി 37, 42-45).

(4) തങ്ങളെ​ത്തന്നെ യോ​സേ​ഫിന്‌ വിററ ക്ഷാമ ബാധി​ത​രായ ഈജി​പ്‌റ​റു​കാർ

(ഉൽപ്പത്തി 41, 47:13-26).

(5) യിസ്രാ​യേ​ലി​നോ​ടൊ​പ്പം ഈജി​പ്‌ററ്‌ വിട്ടു​പോന്ന സമ്മിശ്ര പുരു​ഷാ​രം (പുറപ്പാട്‌ 12:38).

(6) പാപപ​രി​ഹാര ദിവസ​ത്തി​ലെ 12 ലേവ്യേ​തര ഗോ​ത്രങ്ങൾ (ലേവ്യ​പു​സ്‌തകം 16; മത്തായി 19:28).

(7) യിസ്രാ​യേ​ലിൽ വസിച്ചി​രുന്ന അന്യജാ​തി​ക്കാർ (ലേവ്യ​പു​സ്‌തകം 19:34).

(8) മോശ​യു​ടെ അളിയ​നായ ഹോബാബ്‌ (സംഖ്യാ​പു​സ്‌തകം 10:29-32).

(9) യെരീ​ഹോ​യി​ലെ രാഹാബ്‌ (യോശുവ 2, 6).

(10) യിസ്രാ​യേ​ലി​നോട്‌ സമാധാന സന്ധി ചെയ്‌ത ഗിബെ​യോ​ന്യർ (യോശുവ 9, 10).

(11) കേന്യ​നായ ഹേബെ​രി​ന്റെ ഭാര്യ യായേൽ (ന്യായാ​ധി​പൻമാർ 4, 5).

(12) ശൗൽ രാജാ​വി​ന്റെ മകൻ യോനാ​ഥാൻ (1 ശമൂവേൽ 18; 23:16, 17).

(13) ദാവീ​ദി​നോ​ടൊ​പ്പം യുദ്ധം ചെയ്‌ത അന്യജാ​തി​ക്കാർ (2 ശമൂവേൽ 15:18-22).

 (14) ശെബാ​രാ​ജ്ഞി (1 രാജാ​ക്കൻമാർ 10).

 (15) കുഷ്‌ഠം സൗഖ്യ​മാ​ക്കി​ക്കി​ട്ടിയ നയമാൻ (2 രാജാ​ക്കൻമാർ 5).

 (16) രേഖാ​ബി​ന്റെ മകനായ യോനാ​ദാബ്‌ (2 രാജാ​ക്കൻമാർ 10:15-28).

 (17) യഹോ​വ​യു​ടെ ആലയത്തി​ലേക്ക്‌ നോക്കി പ്രാർത്ഥിച്ച അന്യജാ​തി​ക്കാർ (2 ദിനവൃ​ത്താ​ന്തം 6:32, 33).

 (18) നെഥി​നി​മു​ക​ളും ശലോ​മോ​ന്റെ യിസ്രാ​യേ​ല്യ​ര​ല്ലാത്ത ദാസൻമാ​രു​ടെ മക്കളും (എസ്രാ 2, 8).

 (19) രേഖാ​ബ്യർ (യിരെ​മ്യാവ്‌ 35).

 (20) എത്യോ​പ്യ​നായ ഏബെദ്‌- മേലെക്‌ (യിരെ​മ്യാവ്‌ 38; 39:16-18).

 (21) അനുതാ​പ​മു​ണ്ടാ​യി​രുന്ന നിന​വേ​ക്കാർ (യോനാ 3).

കൂടാതെ താഴെ​ക്കാ​ണും​പ്ര​കാ​രം പ്രാവ​ച​നി​ക​മാ​യി വർണ്ണി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു:

(1) അബ്രഹാം മുഖാ​ന്തരം അവന്റെ സന്തതി​യി​ലൂ​ടെ തങ്ങളെ​ത്തന്നെ അനു​ഗ്ര​ഹി​ക്കുന്ന ഭൂമി​യി​ലെ സകല കുടും​ബ​ങ്ങ​ളും (ഉല്‌പത്തി 12:3; 22:18).

(2) യഹോ​വ​യു​ടെ ജനത്തോ​ടൊ​പ്പം സന്തോ​ഷി​ക്കുന്ന ജനങ്ങൾ (ആവർത്തനം 32:43).

(3) യഹോ​വ​യിൽ പ്രത്യാശ വയ്‌ക്കുന്ന നീതി​മാൻമാർ (സങ്കീർത്തനം 37:9, 29).

(4) മണവാ​ട്ടി​യു​ടെ കന്യക​മാ​രായ തോഴി​മാർ (സങ്കീർത്തനം 45:14).

(5) നീതി​മാൻമാ​രും നിഷ്‌ക്ക​ള​ങ്ക​രു​മാ​യവർ (സദൃശ​വാ​ക്യ​ങ്ങൾ 2:21).

(6) യഹോ​വ​യു​ടെ ആലയത്തിൽ പഠിപ്പി​ക്ക​പ്പെ​ടു​ക​യും അവന്റെ പാതക​ളിൽ നടക്കു​ക​യും ചെയ്യുന്ന ജനതകൾ (യെശയ്യാവ്‌ 2:2-4).

(7) അടയാ​ള​മാ​യി​രി​ക്കു​ന്ന​വ​നി​ലേക്ക്‌ അന്വേ​ഷ​ണ​ബു​ദ്ധി​യോ​ടെ തിരി​യുന്ന ജനതകൾ (യെശയ്യാവ്‌ 11:10).

(8) അന്ധകാ​ര​ത്തിൽനിന്ന്‌ പുറത്തു​വ​രുന്ന ജനതകൾ (യെശയ്യാവ്‌ 49:6, 9, 10).

(9) നേരത്തെ അറിയ​പ്പെ​ടാത്ത ജനത (യെശയ്യാവ്‌ 55:5).

(10) യഹോ​വയെ ശുശ്രൂ​ഷി​ക്കു​ക​യും അവന്റെ നാമത്തെ സ്‌നേ​ഹി​ക്കു​ക​യും ചെയ്യുന്ന അന്യ​ദേ​ശ​ക്കാർ (യെശയ്യാവ്‌ 56:6).

(11) “സമു​ദ്ര​ത്തി​ലെ ധനവും” “ജനതക​ളു​ടെ സമ്പത്തും”, ‘മേഘം പോലെ പറന്നു​വ​രുന്ന പ്രാക്കൂ​ട്ടങ്ങൾ’ (യെശയ്യാവ്‌ 60:5, 6, 8).

(12) യിസ്രാ​യേ​ലി​ലെ ആട്ടിൻകൂ​ട്ട​ങ്ങളെ മേയി​ക്കുന്ന അപരി​ചി​ത​രും അവിടെ കൃഷി​ക്കാ​രും മുന്തി​രി​ത്തോ​ട്ട​ക്കാ​രു​മാ​യി​രി​ക്കുന്ന വിദേ​ശി​ക​ളും (യെശയ്യാവ്‌ 61:5).

(13) സെക്ര​ട്ട​റി​യു​ടെ മഷിക്കു​പ്പി​യു​മാ​യി നിൽക്കുന്ന മനുഷ്യ​നാൽ നെററി​യിൽ അടയാ​ള​മി​ട​പ്പെ​ട്ടവർ (യെഹെ​സ്‌ക്കേൽ 9).

(14) യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കു​ക​യും അവന്റെ ഭയജന​ക​മായ ദിവസ​ത്തിൽ സുരക്ഷി​ത​ത്വം കണ്ടെത്തു​ക​യും ചെയ്യു​ന്നവർ (യോവേൽ 2:32).

(15) സകല ജനതക​ളി​ലെ​യും അഭികാ​മ്യർ (ഹഗ്ഗായി 2:7).

(16) “യഹോ​വ​യോട്‌ ചേരുന്ന ജനതകൾ” (സെഖര്യാവ്‌ 2:11).

(17) ‘ഒരു യഹൂദന്റെ വസ്‌ത്രാ​ഗ്രം പിടി​ക്കുന്ന പത്തു പുരു​ഷൻമാർ’ (സെഖര്യവ്‌ 8:23).

(18) രാജാവ്‌ സമാധാ​നം കൽപ്പി​ക്കുന്ന ജനതകൾ (സെഖര്യാവ്‌ 9:10).

(19) രാജാ​വി​ന്റെ സഹോ​ദ​രൻമാർക്ക്‌ നൻമ ചെയ്യുന്ന “ചെമ്മരി​യാ​ടു​കൾ” (മത്തായി 25:31-46).

(20) അനുത​പിച്ച ധൂർത്ത​പു​ത്രൻ (ലൂക്കോസ്‌ 15:11-32).

(21) നല്ല ഇടയന്റെ ശബ്‌ദം ശ്രദ്ധി​ക്കുന്ന “വേറെ ആടുകൾ” (യോഹ​ന്നാൻ 10:16).

(22) ക്രിസ്‌തു​വിൽ വിശ്വാ​സം അർപ്പി​ക്കു​ക​യും “ഒരിക്ക​ലും മരിക്കാ​തി​രി​ക്കു​ക​യും ചെയ്യു​ന്നവർ” (യോഹ​ന്നാൻ 11:26).

(23) ദ്രവത്വ​ത്തി​ന്റെ അടിമ​ത്ത​ത്തിൽനിന്ന്‌ സ്വത​ന്ത്ര​രാ​ക്ക​പ്പെ​ടു​ക​യും ദൈവ​മ​ക്ക​ളു​ടെ മഹത്തായ സ്വാത​ന്ത്ര്യം ആസ്വദി​ക്കു​ക​യും ചെയ്യുന്ന സൃഷ്‌ടി (റോമർ 8:20, 21).

(24) ദൈവ​പു​ത്ര​നിൽ വിശ്വാ​സം അർപ്പി​ക്കുക വഴി നിത്യ​ജീ​വൻ സമ്പാദി​ക്കു​ന്ന​വ​രായ ലോക​ക്കാർ (1 യോഹ​ന്നാൻ 2:2; യോഹ​ന്നാൻ 3:16, 36).

(25) യഹോ​വ​യു​ടെ ആലയത്തിൽ രാപകൽ സേവി​ക്കുന്ന “മഹാപു​രു​ഷാ​രം” (വെളി​പ്പാട്‌ 7:9-17).

(26) ജീവജലം കുടി​ക്കു​ക​യും മററു​ള​ള​വ​രോട്‌ “വരിക!” എന്നു പറയു​ക​യും ചെയ്യുന്ന ഏതൊ​രാ​ളും (വെളി​പ്പാട്‌ 22:17).

മുകളിൽ കൊടു​ത്തി​രി​ക്കു​ന്നത്‌ ഈ പുസ്‌ത​ക​ത്തിൽ ചർച്ച ചെയ്‌തി​രി​ക്കു​ന്ന​തൊ പരാമർശി​ച്ചി​രി​ക്കു​ന്ന​തൊ ആയവർ മാത്ര​മാണ്‌.