വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൗണ്ട്‌ഡൗൺ അവസാനിക്കാറായിരിക്കുന്നു!

കൗണ്ട്‌ഡൗൺ അവസാനിക്കാറായിരിക്കുന്നു!

അധ്യായം 24

കൗണ്ട്‌ഡൗൺ അവസാ​നി​ക്കാ​റാ​യി​രി​ക്കു​ന്നു!

1. പ്രമുഖ ശാസ്‌ത്ര​ജ്ഞൻമാ​രു​ടെ അഭി​പ്രാ​യ​മ​നു​സ​രിച്ച്‌ “സർവനാശ ദിനം” എത്ര അടുത്തി​രി​ക്കു​ന്നു?

 മുൻപ്‌ 1947-ൽ ശാസ്‌ത്ര​ജ്ഞൻമാർ ഒരു “സർവനാ​ശ​ദിന ഘടികാ​രം” നിർമ്മി​ച്ചു. അത്‌ ദി ബുളള​റ​റിൻ ഓഫ്‌ ദി അറേറാ​മിക്‌ സയൻറി​സ്‌ററ്‌ എന്ന പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്റെ കവർ പേജിൽ കാണ​പ്പെ​ടു​ന്നു. ലോകം ഒരു ന്യൂക്ലി​യർ സർവനാ​ശ​ത്തോട്‌ എത്ര അപായ​ക​ര​മാം വിധം അടുത്തി​രി​ക്കു​ന്നു എന്നുളള അവരുടെ കണക്കാക്കൽ നാടകീ​യ​മാ​യി ചിത്രീ​ക​രി​ക്കാ​നാണ്‌ അത്‌ ഉപയോ​ഗി​ക്കു​ന്നത്‌. അന്താരാ​ഷ്‌ട്ര സാഹച​ര്യം എത്ര കണ്ട്‌ അപകട​ക​ര​മാ​യി കാണ​പ്പെട്ടു എന്നതിനെ ആശ്രയിച്ച്‌ അതിന്റെ സൂചികൾ ചില​പ്പോൾ മുൻപോ​ട്ടും ചില​പ്പോൾ പിൻപോ​ട്ടും മാററി​വ​യ്‌ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. 1984-ന്റെ പ്രാരം​ഭ​ത്തിൽ അതിന്റെ സൂചികൾ പാതി​രാ​ത്രിക്ക്‌ മൂന്ന്‌ മിനി​ററ്‌ മുൻപി​ലാ​യി വയ്‌ക്ക​പ്പെട്ടു. പാതി​രാ​ത്രി​യാ​യാൽ സകലരും ഭയപ്പെ​ടുന്ന ന്യൂക്ലി​യർ യുദ്ധം തുടങ്ങി​യി​രി​ക്കു​ന്നു എന്ന്‌ അത്‌ അർത്ഥമാ​ക്കും.

2. യഹോവ കൗണ്ട്‌ഡൗൺ തുടങ്ങി​യ​തെ​പ്പോ​ഴാണ്‌, അതിന്റെ പൂജ്യം മണിക്കൂർ എന്തർത്ഥ​മാ​ക്കും?

2 എന്നാൽ ഏതാണ്ട്‌ 6,000 വർഷങ്ങൾക്കു​മുൻപാ​യി​രു​ന്നു യഹോ​വ​യാം ദൈവം ഒരിക്ക​ലും പിന്നോ​ക്കം നീങ്ങാതെ മുന്നോ​ട്ടു​തന്നെ നീങ്ങി​ക്കൊ​ണ്ടി​രി​ക്കുന്ന ഒരു കൗണ്ട്‌ഡൗൺ ആരംഭി​ച്ചത്‌. അത്‌ പൂജ്യം മണിക്കൂ​റിൽ വന്നെത്തു​മ്പോൾ മുഴു അഖിലാ​ണ്ഡ​ത്തി​ന്റെ​യും സമാധാ​ന​വും ക്ഷേമവും എന്തിനെ ആശ്രയി​ച്ചി​രി​ക്കു​ന്നു​വോ ആ പരമാ​ധി​കാ​രം സംസ്ഥാ​പി​ക്കാൻ ദൈവം നിശ്ചയി​ച്ചി​രി​ക്കുന്ന സമയം വന്നെത്തി​യി​രി​ക്കും. അവൻ തന്റെ ഉദ്ദേശ്യം തുറന്ന്‌ പ്രഖ്യാ​പി​ക്കു​ക​യും അതിന്റെ ക്രമമായ പുരോ​ഗതി തിരി​ച്ച​റി​യാൻ നമ്മെ പ്രാപ്‌ത​രാ​ക്കുന്ന അടയാ​ളങ്ങൾ നൽകു​ക​യും ചെയ്‌തി​ട്ടുണ്ട്‌. ഏദനിലെ മത്സരത്തി​ന്റെ തൊട്ടു​പി​ന്നാ​ലെ വിശ്വസ്‌ത ആത്‌മ​വ്യ​ക്തി​ക​ള​ട​ങ്ങുന്ന തന്റെ സ്ഥാപന​മാ​കുന്ന “സ്‌ത്രീ”യിൽനിന്ന്‌, “ആദ്യ പാമ്പായ” സാത്താന്റെ തല ചതയ്‌ക്കു​ക​യും അന്തിമ​മാ​യി അവനെ തകർത്ത്‌ ഇല്ലാതാ​ക്കു​ക​യും ചെയ്യുന്ന ഒരു “സന്തതി”യെ ഉല്‌പാ​ദി​പ്പി​ക്കു​മെന്ന്‌ യഹോവ വാഗ്‌ദാ​നം ചെയ്‌തു. (ഉൽപ്പത്തി 3:15; വെളി​പ്പാട്‌ 12:9; റോമർ 16:20) നീതി സ്‌നേ​ഹി​ക​ളായ ആളുകൾ ആ സമയത്തി​നു​വേണ്ടി എത്രയ​ധി​കം വാഞ്‌ഛി​ക്കു​ന്നു!

3. (എ) മശിഹാ​യു​ടെ വരവിന്‌ ശ്രദ്ധാ​പൂർവം സമയം കുറി​ച്ചി​രു​ന്നു​വെന്ന്‌ എന്ത്‌ തെളി​യി​ക്കു​ന്നു? (ബി) അപ്പോൾ എന്തിനാണ്‌ അടിസ്ഥാ​ന​മി​ട​പ്പെ​ട്ടത്‌?

3 വളരെ നേരത്തെ മുൻകൂ​ട്ടി​പ്പ​റ​യ​പ്പെ​ട്ടി​രുന്ന ദൈവ​ത്തി​ന്റെ നിശ്ചിത സമയത്ത്‌ വാഗ്‌ദത്ത “സന്തതി”, മശിഹാ, ദൈവ​ത്തി​ന്റെ സ്വന്തം പുത്രൻ, ഭൂമി​യിൽ പ്രത്യ​ക്ഷ​പ്പെട്ടു. സാത്താന്റെ ധിക്കാ​ര​പൂർവ​ക​മായ വെല്ലു​വി​ളി​ക്കു​ളള മാറെ​റാ​ലി​ക്കൊ​ള​ളുന്ന ഒരു മറുപടി എന്ന നിലയിൽ യേശു തന്റെ ദൈവി​ക​ഭക്തി മരണം വരെ പൂർണ്ണ​മാ​യി നിലനിർത്തി. പാപമി​ല്ലാത്ത മനുഷ്യ​നാ​യു​ളള അവന്റെ മരണത്താൽ അവൻ ആദാമി​ന്റെ സന്തതി​കളെ പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും വീണ്ടെ​ടു​ക്കാ​നു​ളള ഉപാധി പ്രദാനം ചെയ്‌തു. അങ്ങനെ അവസാനം ‘പിശാ​ചി​ന്റെ പ്രവൃ​ത്തി​കളെ തകർക്കാ​നു​ളള’ അടിസ്ഥാ​നം ഇടപ്പെട്ടു.—1 യോഹ​ന്നാൻ 3:8; ദാനി​യേൽ 9:25; ഗലാത്യർ 4:4, 5.

4. (എ) ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ ഏതു കൂട്ട​ത്തെ​യാണ്‌ യേശു ശേഖരി​ക്കാൻ തുടങ്ങി​യത്‌? (ബി) ദിവ്യ സമയപ്പ​ട്ടി​ക​യോ​ടു​ളള യോജി​പ്പിൽ, ക്രിസ്‌തു എപ്പോ​ഴാണ്‌ രാജാ​വാ​യി ഭരിക്കാൻ തുടങ്ങി​യത്‌? (സി) അവൻ സ്വീക​രിച്ച ആദ്യ നടപടി​ക​ളി​ലൊന്ന്‌ എന്തായി​രു​ന്നു?

4 യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾതന്നെ തന്നോ​ടൊ​പ്പം സ്വർഗ്ഗീയ രാജ്യ​ത്തിൽ കൂട്ടവ​കാ​ശി​ക​ളാ​യി​രി​ക്കാ​നു​ളള പുരു​ഷൻമാ​രെ​യും സ്‌ത്രീ​ക​ളെ​യും കൂട്ടി​ച്ചേർക്കാൻ തുടങ്ങി. അവരിൽ തെര​ഞ്ഞെ​ടു​ക്ക​പ്പെട്ട, പരി​ശോ​ധി​ക്ക​പ്പെട്ട, 1,44,000 വിശ്വ​സ്‌തർ മാത്ര​മാണ്‌ ഉണ്ടായി​രി​ക്കുക. ഈ സംഘത്തി​ലെ അവസാന അംഗങ്ങളെ കൂട്ടി​ച്ചേർക്കേണ്ട സമയം വന്നപ്പോൾ സ്വർഗ്ഗ​ത്തിൽ യേശു​വി​നു​തന്നെ “ആധിപ​ത്യ​വും മഹത്വ​വും രാജ്യ​വും” നൽക​പ്പെട്ടു. (ദാനി​യേൽ 7:13, 14) കൃത്യ സമയത്തു​തന്നെ, 1914-ൽ ഭരണം​ന​ട​ത്തുന്ന രാജാ​വെന്ന നിലയിൽ അവൻ നടപടി​യാ​രം​ഭി​ച്ചു. പെട്ടെന്നു തന്നെ സാത്താ​നും അവന്റെ ഭൂതങ്ങ​ളും സ്വർഗ്ഗ​ത്തിൽനിന്ന്‌ പുറന്ത​ള​ള​പ്പെട്ടു. ആ പ്രവൃത്തി ഭരണത്തി​ന്റെ ആസ്ഥാനത്തെ ശുദ്ധീ​ക​രി​ച്ചു. (വെളി​പ്പാട്‌ 12:7-12) അതോടെ ഇന്നത്തെ ലോക വ്യവസ്ഥി​തി അതിന്റെ അന്ത്യനാ​ളു​ക​ളിൽ പ്രവേ​ശി​ച്ചു.

5. യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തി​ന്റെ സംസ്ഥാ​പ​ന​ത്തിന്‌ സാക്ഷ്യം വഹിക്കാൻ ആർ ജീവ​നോ​ടെ ഉണ്ടായി​രി​ക്കും?

5 കഴിഞ്ഞ ആറായി​ര​ത്തോ​ളം വർഷങ്ങ​ളാ​യി തുടർന്നു​പോന്ന ‘കൗണ്ട്‌ഡൗൺ’ ഇപ്പോൾ പൂജ്യം മണിക്കൂ​റി​നെ സമീപി​ക്കു​ക​യാണ്‌. അത്‌ വളരെ ആസന്നമാ​യി​രി​ക്കു​ന്ന​തി​നാൽ യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തി​ന്റെ സംസ്ഥാ​പ​നത്തെ അടയാ​ള​പ്പെ​ടു​ത്തുന്ന പുളക​പ്ര​ദ​മായ സംഭവങ്ങൾ നടക്കു​ന്ന​തി​നു മുൻപ്‌ 1914-ൽ ജീവി​ച്ചി​രു​ന്ന​വ​രും ഇപ്പോൾ വാർദ്ധ​ക്യ​ത്തി​ലെ​ത്തി​യി​രി​ക്കു​ന്നവരു​മായ എല്ലാവ​രും ലോക രംഗത്തു​നിന്ന്‌ നീങ്ങി​പ്പോ​വു​ക​യില്ല.—മർക്കോസ്‌ 13:30.

6, 7. (എ) “മഹാപു​രു​ഷാ​രത്തെ” സംബന്ധി​ക്കുന്ന ഏതു വസ്‌തു​തകൾ മഹോ​പ​ദ്രവം വളരെ അടുത്തി​രി​ക്കു​ന്നു​വെന്ന്‌ സൂചി​പ്പി​ക്കു​ന്നു? (ബി) അവർ ഭാവി​യി​ലേക്ക്‌ വളരെ താൽപ്പ​ര്യ​പൂർവം നോക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

6 ആ മഹാദി​വ​സ​ത്തി​ലെ സംഭവ​ങ്ങൾക്ക്‌ സാക്ഷ്യം വഹിക്കാൻ ദൈവ​ത്തി​ന്റെ മററു വിശ്വസ്‌ത ദാസൻമാ​രും രംഗത്തു​ണ്ടാ​യി​രി​ക്കും. “മഹാപു​രു​ഷാ​രം” ആരാ​ണെന്ന്‌ വ്യക്തമാ​യി തിരി​ച്ച​റി​യി​ക്ക​പ്പെട്ട 1935-മുതൽ വിശേ​ഷിച്ച്‌ അവരിൽപ്പെട്ട വളരെ​യ​ധി​കം ആളുകൾ പ്രത്യ​ക്ഷ​പ്പെ​ടാൻ തുടങ്ങി. ആദ്യ​മൊ​ക്കെ നൂറു​ക​ളും ആയിര​ങ്ങ​ളും, പിന്നീട്‌ ലക്ഷങ്ങൾ, ഇപ്പോ​ഴാ​കട്ടെ അവരിൽപ്പെട്ട ദശലക്ഷങ്ങൾ ഗോള​ത്തി​നു ചുററു​മാ​യി​ട്ടുണ്ട്‌. ദൈവ​ത്തി​ന്റെ തെററു പററാത്ത വചനം ഈ കൂട്ടത്തെ ‘മഹോ​പ​ദ്ര​വ​ത്തിൽനിന്ന്‌ വരുന്ന​വ​രാ​യി’ അതിൽനി​ന്നു​ളള അതിജീ​വ​ക​രാ​യി​രി​ക്ക​യാൽ ഒരിക്ക​ലും മരി​ക്കേ​ണ്ട​തി​ല്ലാ​തെ ദൈവ​ത്തി​ന്റെ നൂതന​ക്ര​മ​ത്തിൽ കടന്ന്‌ അവിടെ തുടർന്ന്‌ ജീവി​ക്കു​ന്ന​വ​രാ​യി ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നു. (വെളി​പ്പാട്‌ 7:9, 10, 14; യോഹ​ന്നാൻ 11:26) ഈ കൂട്ടത്തി​ലെ ആദ്യ അംഗങ്ങൾ അവരുടെ 60-കളിലോ 70-കളിലോ ഉളളവ​രോ അല്ലെങ്കിൽ അതിലും പ്രായ​മു​ള​ള​വ​രോ ആണ്‌. ഈ സംഘത്തി​ന്റെ കൂട്ടി​ച്ചേർപ്പ്‌ വളരെ നേരത്തെ തുടങ്ങാൻ യഹോവ അനുവ​ദി​ച്ചില്ല. “മഹാപു​രു​ഷാ​രം” അതിന്റെ ഏററം ആദ്യത്തെ അംഗങ്ങ​ളിൽ അനേകർ സഹിതം “പുതിയ ഭൂമി”യിലേക്ക്‌ അതിജീ​വി​ക്കും.

7 മുഴു മനുഷ്യ​വർഗ്ഗ​ത്തെ​യും നശിപ്പി​ക്കുന്ന ഏതെങ്കി​ലും ന്യൂക്ലി​യർ സർവനാ​ശ​ത്താൽ “മഹാപു​രു​ഷാര”ത്തിന്റെ പ്രതീക്ഷ വിഫല​മാ​ക്ക​പ്പെ​ടു​ക​യില്ല. നല്ല കാരണ​ത്തോ​ടെ അവർ ശുഭാ​പ്‌തി​വി​ശ്വാ​സ​വും ധൈര്യ​വു​മു​ള​ള​വ​രാണ്‌. “അന്ത്യ നാളു​ക​ളി​ലെ” സംഭവങ്ങൾ ചുരുൾനി​വർന്ന​പ്പോൾ “നിങ്ങളു​ടെ വിടുതൽ അടുത്തി​രി​ക്കു​ന്ന​തി​നാൽ നിവർന്ന്‌ തല ഉയർത്തു​വിൻ” എന്നുളള യേശു​വി​ന്റെ വാക്കുകൾ തങ്ങൾക്കു തന്നെ ബാധക​മാ​ക്കി​ക്കൊണ്ട്‌ അവർ ഉൽക്കട​മായ പ്രതീ​ക്ഷ​യോ​ടെ കാത്തി​രു​ന്നി​ട്ടുണ്ട്‌. (ലൂക്കോസ്‌ 21:28) എന്നാൽ വിടു​ത​ലി​നു മുൻപ്‌ ശേഷി​ച്ചി​രി​ക്കുന്ന സമയത്ത്‌ ലോകത്തെ ഇളക്കി​മ​റി​ക്കാൻ തക്ക പ്രാധാ​ന്യ​മു​ളള കാര്യങ്ങൾ സംഭവി​ക്കാ​നി​രി​ക്കു​ന്നു.

മുന്നി​ലു​ളള സംഭവങ്ങൾ

8. (എ) 1 തെസ്സ​ലോ​നി​ക്യർ 5:3-ൽ മുൻകൂ​ട്ടി പറഞ്ഞി​രി​ക്കുന്ന സുപ്ര​ധാ​ന​മായ ഏതു സംഭവം നിവൃ​ത്തി​യേ​റാ​നി​രി​ക്കു​ന്നു? (ബി) അനേക വർഷങ്ങൾക്കു​മുൻപ്‌ അതിനു​വേണ്ടി വേദി ഒരുക്ക​പ്പെ​ട്ട​തെ​ങ്ങനെ? (സി) സമീപ വർഷങ്ങ​ളിൽ ലോക സമാധാ​നം ഉറപ്പു​വ​രു​ത്തു​ന്ന​തി​നു​വേണ്ടി എന്തു വലിയ സമ്മർദ്ദം ചെലു​ത്ത​പ്പെ​ട്ടി​ട്ടുണ്ട്‌?

8 ഇവയി​ലൊ​ന്നി​ലേക്ക്‌ വിരൽ ചൂണ്ടി​ക്കൊണ്ട്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എഴുതി: “‘സമാധാ​ന​വും സുരക്ഷി​ത​ത്വ​വും!’ എന്ന്‌ അവർ പറയു​ന്ന​തെ​പ്പോ​ഴൊ അപ്പോൾ ഗർഭി​ണിക്ക്‌ പ്രസവ വേദന വരുന്ന​തു​പോ​ലെ പെട്ടെ​ന്നു​ളള നാശം അവരു​ടെ​മേൽ ക്ഷണത്തിൽ വരേണ്ട​താണ്‌; അവർ ഒരു പ്രകാ​ര​ത്തി​ലും രക്ഷപെ​ടു​ക​യു​മില്ല.” (1 തെസ്സ​ലോ​നി​ക്യർ 5:3) ആ പ്രഖ്യാ​പനം ഏതു രൂപത്തി​ലാ​യി​രി​ക്കു​മെന്ന്‌ കാത്തി​രു​ന്നു കാണേ​ണ്ടി​യി​രി​ക്കു​ന്നു. എന്നാൽ ലോകം “അന്ത്യനാ​ളു​ക​ളിൽ” പ്രവേ​ശിച്ച ഉടനെ​തന്നെ അതിനു​ളള വേദി ഒരുക്ക​പ്പെട്ടു എന്നത്‌ ശ്രദ്ധേ​യ​മാണ്‌. “സമാധാ​ന​വും സുരക്ഷി​ത​ത്വ​വും” നേടു​ക​യെ​ന്ന​താണ്‌ സർവരാ​ജ്യ സഖ്യത്തി​ന്റെ ഉദ്ദേശ്യ​മെന്ന്‌ 1919-ൽ പ്രഖ്യാ​പി​ക്ക​പ്പെട്ടു. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു​ശേഷം ഐക്യ​രാ​ഷ്‌ട്ര​ങ്ങ​ളു​ടെ ചാർട്ടർ “സമാധാ​ന​വും സുരക്ഷി​ത​ത്വ​വും” വീണ്ടും ആ അന്താരാ​ഷ്‌ട്ര സംഘട​ന​യു​ടെ മുഖ്യ ലക്ഷ്യമാ​ക്കി​വച്ചു. അത്‌ ആ ലക്ഷ്യം നേടി​യി​ട്ടില്ല. എന്നിരു​ന്നാ​ലും ഈ സമീപ വർഷങ്ങ​ളിൽ ന്യൂക്ലി​യർ ആയുധ​ങ്ങ​ളു​ടെ നിർമ്മാ​ണ​വും പരീക്ഷ​ണ​വും വിന്യാ​സ​വും അവസാ​നി​പ്പി​ക്കാൻ ലോക നേതാ​ക്കൻമാ​രെ പ്രേരി​പ്പി​ക്കു​ന്ന​തിന്‌ എല്ലാ ജീവിത തുറയിൽനി​ന്നു​മു​ളള ആളുകൾ പല രാജ്യ​ങ്ങ​ളി​ലും പടുകൂ​ററൻ പൊതു​പ്ര​ക​ട​നങ്ങൾ നടത്തി​യി​ട്ടുണ്ട്‌. ലോക സമാധാ​നം സംബന്ധിച്ച്‌ ഉറപ്പു ലഭിക്കാൻ അവർ ആഗ്രഹി​ക്കു​ന്നു; അല്ലാഞ്ഞാൽ സംഭവി​ക്കാ​വു​ന്ന​തി​നെ അവർ ഭയപ്പെ​ടു​ക​യും ചെയ്യുന്നു.

9. മുൻകൂ​ട്ടി​പ്പ​റ​യ​പ്പെട്ട “സമാധാ​ന​വും സുരക്ഷി​ത​ത്വ​വും” എന്ന പ്രഖ്യാ​പ​നത്തെ അംഗീ​ക​രി​ക്കു​ന്ന​വ​രു​ടെ​മേൽ പെട്ടെ​ന്നു​ളള നാശം വരുന്ന​തെ​ന്തു​കൊണ്ട്‌?

9 ഇതിന്റെ ഫലമാ​യി​ട്ടോ മറെറ​ന്തെ​ങ്കി​ലും പ്രേര​ണ​യാ​ലോ മാനുഷ നേതാ​ക്കൻമാർ പെട്ടെ​ന്നു​തന്നെ വളരെ ശ്രദ്ധേ​യ​മായ ഒരു വിധത്തിൽ “സമാധാ​ന​വും സുരക്ഷി​ത​ത്വ​വും!” എന്ന പ്രഖ്യാ​പനം നടത്തും. എന്നാൽ അതൊരു പുറം​പൂച്ച്‌ മാത്ര​മാ​യി​രി​ക്കും. എന്നാൽ അതിനെ അംഗീ​ക​രി​ക്കു​ന്നവർ ദൈവ​രാ​ജ്യ​ത്തി​ന്റെ സഹായം കൂടാതെ തങ്ങളുടെ സ്വന്തം പ്രാപ്‌തി​യാൽ അവരുടെ ലക്ഷ്യം നേടി എന്ന്‌ പ്രഖ്യാ​പി​ക്കു​ന്ന​താ​യി​രി​ക്കും. യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തി​ന്റെ ഈ നിരാ​ക​ര​ണ​ത്തി​ങ്കൽ “പെട്ടെ​ന്നു​ളള നാശം ക്ഷണത്തിൽ അവരു​ടെ​മേൽ വരും.”

10. മഹാബാ​ബി​ലോ​ന്റെ നാശത്തി​നു​ളള സാഹച​ര്യം ഇപ്പോൾതന്നെ രൂപം​പ്രാ​പി​ച്ചു​വ​രു​ന്ന​തെ​ങ്ങനെ?

10 തുടർന്ന്‌ കാര്യങ്ങൾ സത്വരം നീങ്ങും. വ്യാജമത ലോക സാമ്രാ​ജ്യ​മായ മഹാബാ​ബി​ലോൻ അവളുടെ മുൻ രാഷ്‌ട്രീയ കാമു​കൻമാ​രാൽ ശൂന്യ​യാ​ക്ക​പ്പെ​ടും. മതം ആഗോ​ള​മാ​യി വൈരാ​ഗ്യ​ത്തി​നും രക്തച്ചൊ​രി​ച്ചി​ലി​നും യുദ്ധത്തി​നും ഇടയാ​ക്കി​യി​ട്ടു​ളള ഒരു പ്രക്ഷോ​ഭ​ശ​ക്തി​യാ​ണെന്ന്‌ ഭരണകർത്താ​ക്കൾ ഇപ്പോൾതന്നെ നന്നായി തിരി​ച്ച​റി​ഞ്ഞി​ട്ടുണ്ട്‌. വൈദി​കർ പ്രയോ​ഗി​ക്കുന്ന സമ്മർദ്ദം രാഷ്‌ട്രീയ പ്രവർത്ത​കരെ മടുപ്പി​ച്ചു​തു​ട​ങ്ങി​യി​രി​ക്കു​ന്നു. ലോക​ത്തി​ന്റെ മിക്ക ഭാഗങ്ങ​ളി​ലും ആരാധ​നാ​ല​യ​ങ്ങ​ളി​ലെ ഹാജർ വളരെ കുറഞ്ഞി​രി​ക്കു​ന്നു. തുറന്ന​ടി​ച്ചു​ള​ള​തോ മൂടു​പ​ട​മ​ണി​ഞ്ഞ​തോ ആയ ഒരു നിരീ​ശ്വ​ര​വാ​ദ​പ​ര​മായ വീക്ഷണം പൊതു​ജ​നാ​ഭി​പ്രാ​യത്തെ നിയ​ന്ത്രി​ക്കു​ന്നു. കൂടാതെ ഐക്യ​രാ​ഷ്‌ട്ര​ങ്ങ​ളി​ലെ അനേകം അംഗരാ​ജ്യ​ങ്ങൾക്ക്‌ ശക്തമായ മതവി​രുദ്ധ നയങ്ങളാ​ണു​ള​ളത്‌. ന്യായ​വി​ധി​നിർവ​ഹ​ണ​ത്തി​നു​ളള യഹോ​വ​യു​ടെ സ്വന്തം നിയമിത സമയം വരു​മ്പോൾ രാഷ്‌ട്രീയ ഭരണാ​ധി​കാ​രി​കൾ ഒരു വ്യാപ​ക​മായ അന്താരാ​ഷ്‌ട്ര​നീ​ക്ക​ത്തിൽ മഹാബാ​ബി​ലോ​നെ​തി​രെ തിരി​യു​ന്ന​തി​നും അവളെ പൂർണ്ണ​മാ​യി നശിപ്പി​ക്കു​ന്ന​തി​നും അവൻ അനുവ​ദി​ക്കും.—വെളി​പ്പാട്‌ 17:15, 16; 19:1, 2.

11. (എ) ആർക്കെ​തി​രാ​യി​ട്ടാ​യി​രി​ക്കും രാഷ്‌ട്രങ്ങൾ അടുത്ത​താ​യി തിരി​യു​ന്നത്‌? (ബി) അത്‌ എന്തു ഭാവി സംഭവ​ങ്ങ​ളി​ലേക്ക്‌ നയിക്കും?

11 വിജയ​ല​ഹ​രി​പൂ​ണ്ടും അവരുടെ അദൃശ്യ ഭരണാ​ധി​പ​നായ പിശാ​ചായ സാത്താ​നാൽ മുമ്പോട്ട്‌ നയിക്ക​പ്പെ​ട്ടും രാഷ്‌ട്രങ്ങൾ അപ്പോൾ ഭൂമി​യി​ലെ യഹോ​വ​യു​ടെ സ്വന്തം വിശ്വസ്‌ത സാക്ഷി​കളെ ആക്രമി​ക്കും. (യെഹെ​സ്‌ക്കേൽ 38:14-16) ഇവർ സമാധാ​ന​കാം​ക്ഷി​ക​ളും നിയമ​മ​നു​സ​രി​ക്കു​ന്ന​വ​രും രാഷ്‌ട്രീയ കാര്യ​ങ്ങ​ളിൽ ഉൾപ്പെ​ടാ​ത്ത​വ​രും യുദ്ധത്തിന്‌ ഉത്തരവാ​ദി​ക​ള​ല്ലാ​ത്ത​വ​രു​മാ​ണെന്ന വസ്‌തു​തക്ക്‌ യാതൊ​രു പരിഗ​ണ​ന​യും നൽക​പ്പെ​ടു​ക​യില്ല. രാഷ്‌ട്രങ്ങൾ സമ്പൂർണ്ണ പിന്തുണ, രാഷ്‌ട്രീയ വ്യവസ്ഥി​തി​യു​ടെ ആരാധന, ആവശ്യ​പ്പെ​ടും. എന്നാൽ അവ യഹോ​വ​യു​ടെ ദൃശ്യ​സ്ഥാ​പ​നത്തെ തകർക്കാൻ നീങ്ങു​മ്പോൾ തന്റെ വിശ്വ​സ്‌ത​ദാ​സൻമാ​രെ സംരക്ഷി​ച്ചു​കൊണ്ട്‌ ദൈവം അവരുടെ പക്ഷത്ത്‌ നിർണ്ണാ​യ​ക​മാ​യി പ്രവർത്തി​ക്കും. സ്വർഗ്ഗീയ സൈന്യ​ങ്ങൾ സാത്താന്റെ ദൃശ്യ​സ്ഥാ​പ​ന​ത്തോട്‌ പററി​നിൽക്കുന്ന എല്ലാവ​രെ​യും നശിപ്പി​ച്ചു​കൊണ്ട്‌ അതിന്റെ എല്ലാ അവശി​ഷ്ട​ങ്ങ​ളും പൂർണ്ണ​മാ​യും തുടച്ചു​നീ​ക്കും. പിന്നീട്‌ മഹാശ​ത്രു​വായ പിശാ​ചായ സാത്താൻത​ന്നെ​യും പിടി​ക്ക​പ്പെ​ടു​ക​യും ഒരു ആയിരം വർഷ​ത്തേക്ക്‌ പൂർണ്ണ​മാ​യും നിഷ്‌ക്രി​യാ​വ​സ്ഥ​യി​ലാ​ക്ക​പ്പെ​ടു​ക​യും ചെയ്യും. ആ കാലയ​ള​വിൽ അവന്റെ ദുഷ്ട സ്വാധീ​ന​ത്തി​ന്റെ എല്ലാ ഫലങ്ങളും പൂർണ്ണ​മാ​യും നീക്ക​പ്പെ​ടു​ക​യും ഭൂമി ഒരു പറുദീ​സ​യാ​യി രൂപാ​ന്ത​ര​പ്പെ​ടു​ത്ത​പ്പെ​ടു​ക​യും ചെയ്യും. അതിനു​ശേഷം പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ട മനുഷ്യ​വർഗ്ഗത്തെ പരി​ശോ​ധി​ക്കു​ന്ന​തിന്‌ സാത്താൻ അൽപകാ​ല​ത്തേക്ക്‌ അഴിച്ചു​വി​ട​പ്പെ​ടും. അവനെ അനുഗ​മി​ക്കാൻ തീരു​മാ​നി​ക്കുന്ന എല്ലാവ​രും സാത്താ​നോ​ടും അവന്റെ ഭൂതങ്ങ​ളോ​ടും​കൂ​ടെ നശിപ്പി​ക്ക​പ്പെ​ടും.—വെളി​പ്പാട്‌ 19:19-21; 20:1-3, 7-10.

അതിമ​ഹ​ത്തായ “പുതിയ ഭൂമി”യിലേക്ക്‌ ആനയി​ക്ക​പ്പെ​ടു​ന്നു

12. (എ) തങ്ങളുടെ വിടു​ത​ലി​നു​ളള ബഹുമതി “മഹാപു​രു​ഷാ​രം” ആർക്ക്‌ നൽകുന്നു? (ബി) ദൈവത്തെ സ്‌തു​തി​ക്കു​ന്ന​തിൽ ആർ അവരോട്‌ ചേരും?

12 ഈ വ്യവസ്ഥി​തി​യു​ടെ അന്ത്യത്തി​ലെ ഭയജന​ക​മായ സംഭവങ്ങൾ പിന്നി​ലും ക്രിസ്‌തു​വി​ന്റെ ആയിര​വർഷ വാഴ്‌ച മുന്നി​ലു​മാ​യി ഭൂമി​യി​ലു​ളള അനുഗൃ​ഹീ​ത​രായ അതിജീ​വകർ കൃതജ്ഞ​താ​നിർഭ​ര​മായ ഹൃദയ​ത്തോ​ടെ ദൈവ​ത്തിന്‌ നന്ദി കരേറ​റു​ന്ന​തിന്‌ അവരുടെ സ്വരം ഉയർത്തും. ഹൃദയം​ഗ​മ​വും ആഴമേ​റി​യ​തു​മായ വികാ​ര​ത്തോ​ടെ “മഹാപു​രു​ഷാ​രം” ഉയർന്ന സ്വരത്തിൽ ഇപ്രകാ​രം ഘോഷി​ക്കും: “രക്ഷക്ക്‌ ഞങ്ങൾ സിംഹാ​സ​ന​ത്തി​ലി​രി​ക്കു​ന്ന​വ​നായ ഞങ്ങളുടെ ദൈവ​ത്തോ​ടും [യഹോവ] കുഞ്ഞാ​ടി​നോ​ടും [യേശു​ക്രി​സ്‌തു] കടപ്പെ​ട്ടി​രി​ക്കു​ന്നു.” ദൈവ​ത്തി​ന്റെ വിശ്വസ്‌ത സ്വർഗ്ഗീയ സ്ഥാപന​ത്തി​ലെ എല്ലാവ​രും ഈ സംഭവ​ങ്ങ​ളു​ടെ മഹത്തായ അർത്ഥം വിലമ​തി​ച്ചു​കൊണ്ട്‌ “ആമേൻ! എന്ന്‌ പറഞ്ഞ്‌ ആരാധ​ന​യിൽ അവരോട്‌ ചേരും. സ്‌തു​തി​യും മഹത്വ​വും ജ്ഞാനവും നന്ദിനൽക​ലും ബഹുമാ​ന​വും ശക്തിയും ബലവും എന്നു​മെ​ന്നേ​ക്കും നമ്മുടെ ദൈവ​ത്തിന്‌ ആയിരി​ക്കട്ടെ. ആമേൻ.”—വെളി​പ്പാട്‌ 7:10-12.

13. മനുഷ്യ​വർഗ്ഗ​ത്തിന്‌ ജീവൻ നിലനിർത്തു​ന്ന​തി​നും അവരെ സൗഖ്യ​മാ​ക്കു​ന്ന​തി​നു​മു​ളള കരുത​ലി​നെ ബൈബിൾ എങ്ങനെ​യാണ്‌ വർണ്ണി​ക്കു​ന്നത്‌?

13 അവസാനം മനുഷ്യ​വർഗ്ഗം മുഴുവൻ സത്യ​ദൈ​വത്തെ ബഹുമാ​നി​ക്കുന്ന ഒരു ഏകീകൃത മനുഷ്യ​സ​മു​ദാ​യ​മാ​യി​ത്തീ​രും, യഹോ​വ​യു​ടെ സ്‌നേ​ഹ​പൂർവ​ക​മായ പരമാ​ധി​കാ​രത്തെ പ്രകട​മാ​ക്കുന്ന “ഒരു പുതിയ ആകാശ​ത്തിൻ”കീഴിലെ “പുതിയ ഭൂമി.” ആകർഷ​ക​ങ്ങ​ളായ പ്രതീ​ക​ങ്ങ​ളു​പ​യോ​ഗി​ച്ചു​കൊണ്ട്‌ ബൈബി​ളി​ന്റെ അവസാ​നത്തെ പുസ്‌തകം അന്ന്‌ മനുഷ്യ​വർഗ്ഗ​ത്തിന്‌ ലഭ്യമാ​കുന്ന അത്ഭുത​ക​ര​മായ പ്രയോ​ജ​ന​ങ്ങളെ “ദൈവ​ത്തി​ന്റെ​യും കുഞ്ഞാ​ടി​ന്റെ​യും സിംഹാ​സ​ന​ത്തിൽനിന്ന്‌” പുതിയ സ്വർഗ്ഗീയ യെരൂ​ശ​ലേ​മി​ന്റെ പ്രധാന വീഥി​യു​ടെ നടുവി​ലൂ​ടെ “ഒഴുകി​വ​രുന്ന പളുങ്കു​പോ​ലെ നിർമ്മ​ല​മായ ജീവജ​ല​ന​ദി​യാ​യി” ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നു. ഈ നദിയു​ടെ ഇരു കരകളി​ലും “ജീവവൃ​ക്ഷ​ങ്ങ​ളുണ്ട്‌.” അവയുടെ ഫലം അതു ഭക്ഷിക്കു​ന്ന​വ​രു​ടെ ജീവൻ നിലനിർത്തു​ന്നു. അവയുടെ ഇലകൾ ജനതക​ളു​ടെ രോഗ​ശാ​ന്തിക്ക്‌ ഉതകുന്നു. വിശ്വ​സി​ക്കു​ന്ന​വ​രായ അനുസ​ര​ണ​മു​ളള മനുഷ്യ​വർഗ്ഗത്തെ സൗഖ്യ​മാ​ക്കു​ന്ന​തി​നും അവരുടെ ജീവൻ തുടർന്ന്‌ നിലനിർത്തു​ന്ന​തി​നും യേശു​ക്രി​സ്‌തു മുഖാ​ന്തരം അവർ നിത്യ​ജീ​വൻ ആസ്വദി​ക്കു​ന്നത്‌ സാദ്ധ്യ​മാ​ക്കി​ത്തീർക്കു​ന്ന​തി​നും ദൈവം ചെയ്‌തി​രി​ക്കുന്ന മുഴുവൻ കരുത​ലു​ക​ളെ​യു​മാണ്‌ ഇവിടെ ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നത്‌—വെളി​പ്പാട്‌ 21:1, 2; 22:1, 2.

14. “പുതിയ ഭൂമി”യിലെ അവസ്ഥകൾ ഇന്നത്തെ ലോക​ത്തി​ലേ​തിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി​രി​ക്കു​ന്നത്‌ ഏതെല്ലാം വിധങ്ങ​ളി​ലാണ്‌?

14 അന്ന്‌ ഭൂമി​യിൽ പ്രബല​പ്പെ​ട്ടി​രി​ക്കുന്ന അവസ്ഥകൾ പഴയ ലോകം നടപ്പാ​ക്കി​യി​ട്ടു​ളള എന്തിൽനി​ന്നും നവോൻമേ​ഷ​ദാ​യ​ക​മാം​വണ്ണം വ്യത്യ​സ്‌ത​മാ​യി​രി​ക്കും. യേശു​ക്രി​സ്‌തു​വി​ന്റെ ബലിയു​ടെ പ്രയോ​ജ​നങ്ങൾ പ്രയോ​ഗി​ക്കു​ന്ന​തി​നാ​ലും ദൈ​വേഷ്ടം സംബന്ധിച്ച്‌ പ്രബോ​ധനം ലഭിക്കു​ന്ന​തി​നാ​ലും മരണത്തിൽനിന്ന്‌ പുനരു​ത്ഥാ​ന​ത്തിൽ കൊണ്ടു​വ​ര​പ്പെ​ട്ടവർ ഉൾപ്പെടെ അനുസ​ര​ണ​മു​ള​ളവർ പാപത്തിൽനിന്ന്‌ പൂർണ്ണ​മാ​യും സ്വത​ന്ത്ര​രാ​ക്ക​പ്പെ​ടു​ക​യും പൂർണ്ണ​ത​യി​ലെ​ത്തു​വോ​ളം ശാരീ​രി​ക​മാ​യും മാനസി​ക​മാ​യും വൈകാ​രി​ക​മാ​യും ആത്മീയ​മാ​യും പുരോ​ഗ​മി​ക്കാൻ സഹായി​ക്ക​പ്പെ​ടു​ക​യും ചെയ്യും. ഭിന്നതക്ക്‌ ഇടയാ​ക്കുന്ന “ജഡത്തിന്റെ പ്രവൃ​ത്തി​കൾ” ചെയ്യു​ന്ന​തി​നു പകരം സ്‌നേഹം, സന്തോഷം, സമാധാ​നം, ദീർഘക്ഷമ, ദയ, നൻമ, വിശ്വാ​സം, സൗമ്യത, ആത്മനി​യ​ന്ത്രണം എന്നിങ്ങ​നെ​യു​ളള ദൈവി​ക​ഗു​ണങ്ങൾ സമൃദ്ധ​മാ​യി ഉല്‌പാ​ദി​പ്പി​ക്കാൻ എല്ലാവ​രും പഠിക്കും. (ഗലാത്യർ 5:19-23) അത്തരം ഒരാത്‌മാവ്‌ പ്രബല​പ്പെ​ട്ടി​രി​ക്കെ ഭൂമി​യി​ലെ ഉല്‌പ​ന്നങ്ങൾ മനുഷ്യ​വർഗ്ഗ​ത്തിൽ എല്ലാവ​രു​ടെ​യും ആവശ്യങ്ങൾ നിറ​വേ​റ​റു​ന്ന​തി​നു​വേണ്ടി ഉദാര​മാ​യി ഉപയോ​ഗി​ക്ക​പ്പെ​ടും. ഈ ഭൂമി​യെ​യും അതിലെ നിവാ​സി​ക​ളെ​യും കുറി​ച്ചു​ളള അതിന്റെ സ്രഷ്ടാ​വി​ന്റെ ആദി​മോ​ദ്ദേ​ശ്യം നിറ​വേ​റ​റാൻവേണ്ടി മനുഷ്യ​വർഗ്ഗം ഒന്നിച്ചു പ്രവർത്തി​ക്കു​മ്പോൾ മുമ്പെ​ന്ന​ത്തേ​ക്കാ​ളേറെ ജീവിതം അർത്ഥവ​ത്തും ധന്യവു​മാ​യി​ത്തീ​രും.

15. (എ) മനുഷ്യ​വർഗ്ഗ​ത്തിന്‌ ഇപ്പോൾതന്നെ ഏത്‌ ആകർഷ​ക​മായ ക്ഷണമാണ്‌ നീട്ടി​ക്കൊ​ടു​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നത്‌? (ബി) അതു​കൊണ്ട്‌ നാം വ്യക്തി​പ​ര​മാ​യി എന്തു ചെയ്‌തു​കൊ​ണ്ടി​രി​ക്കേ​ണ്ട​തുണ്ട്‌?

15 ഇതി​ന്റെ​യെ​ല്ലാം സന്തോ​ഷ​ക​ര​മായ പ്രതീ​ക്ഷ​യിൽ ദൈവ​ത്തി​ന്റെ ആത്മാവും ക്രിസ്‌തു​വി​ന്റെ മണവാ​ട്ടി​യും എല്ലായി​ട​ത്തു​മു​ളള ആളുകൾക്ക്‌ ഈ ഉത്സാഹ​പൂർവ​ക​മായ ക്ഷണം നീട്ടി​ക്കൊ​ടു​ക്കു​ന്നു: “‘വരിക!’ കേൾക്കുന്ന ഏവനും ‘വരിക!’ എന്നു പറയട്ടെ. ദാഹി​ക്കുന്ന ഏവനും വരട്ടെ; ആഗ്രഹി​ക്കുന്ന ഏവനും വന്ന്‌ ജീവജലം സൗജന്യ​മാ​യി കുടി​ക്കട്ടെ.” (വെളി​പ്പാട്‌ 22:17) അതു​കൊണ്ട്‌ ഇപ്പോൾ യഹോ​വ​യു​ടെ മഹാദി​വ​സ​ത്തി​നു മുമ്പുളള സമയം മഹോ​പ​ദ്ര​വ​ത്തി​ങ്കൽ തീരു​ന്ന​തു​വരെ വെറുതെ കാത്തി​രി​ക്കാ​നു​ളള സമയമല്ല. “ജീവജലം സൗജന്യ​മാ​യി വാങ്ങാ​നു​ളള” കരുണാ​പൂർവ​ക​മായ ക്ഷണം സ്വീക​രി​ച്ചി​രി​ക്കെ ആ ക്ഷണം മററു​ള​ള​വർക്ക്‌ നീട്ടി​ക്കൊ​ടു​ക്കാ​നു​ളള പദവി നിങ്ങൾക്കുണ്ട്‌. ദൈവ​ത്തി​ന്റെ അതിമ​ഹ​ത്തായ “പുതിയ ഭൂമി”യിലേക്ക്‌ അതിജീ​വി​ക്കാൻ ആഗ്രഹി​ക്കുന്ന എല്ലാവ​രു​ടെ​യും ഭാഗത്ത്‌ ഉത്സാഹ​പൂർവ​ക​മായ പ്രവർത്ത​ന​ത്തി​നു​ളള സമയമാണ്‌ ഇത്‌.

[അധ്യയന ചോദ്യ​ങ്ങൾ]