വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ചെറിയവൻ ഒരു ശക്തമായ ജനതയായിത്തീരുന്നു’

‘ചെറിയവൻ ഒരു ശക്തമായ ജനതയായിത്തീരുന്നു’

അധ്യായം 20

‘ചെറി​യവൻ ഒരു ശക്തമായ ജനതയാ​യി​ത്തീ​രു​ന്നു’

1. (എ) സത്യാ​രാ​ധ​ക​രു​ടെ സംഖ്യ​യി​ലെ വർദ്ധനവു സംബന്ധിച്ച്‌ യഹോവ എന്തു മുൻകൂ​ട്ടി​പ്പ​റഞ്ഞു? (ബി) ആരാണ്‌ യഥാർത്ഥ​ത്തിൽ ഇതു നിവർത്തി​ക്കു​ന്നത്‌, എങ്ങനെ?

 മുഴു മനുഷ്യ​വർഗ്ഗ​ത്തി​ന്റെ​യും ജനസം​ഖ്യ​യോ​ടു​ളള താരത​മ്യ​ത്തിൽ യഹോ​വ​യു​ടെ ആരാധകർ ദീർഘ​കാ​ല​മാ​യി എണ്ണത്തിൽ ആപേക്ഷി​ക​മാ​യി കുറവാ​യി​രു​ന്നി​ട്ടുണ്ട്‌. എന്നാൽ നമ്മുടെ നാളു​ക​ളിൽ നീതി​സ്‌നേ​ഹി​കളെ പുളകം കൊള​ളി​ക്കും​വി​ധം അവരുടെ എണ്ണം വർദ്ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഈ വർദ്ധന​വി​ന്റെ ബാഹു​ല്യ​ത്തെ​ക്കു​റിച്ച്‌ യഹോവ തന്നെ ഇപ്രകാ​രം മുൻകൂ​ട്ടി​പ്പ​റഞ്ഞു: “കുറഞ്ഞവൻ ആയിര​വും ചെറി​യവൻ ഒരു ശക്തമായ ജനതയു​മാ​യി​ത്തീ​രും. യഹോ​വ​യായ ഞാൻ അതിന്റെ സ്വന്ത സമയത്ത്‌ അതിനെ ത്വരി​ത​പ്പെ​ടു​ത്തും.” (യെശയ്യാവ്‌ 60:22) ആ തിരു​വെ​ഴു​ത്തു പറയു​ന്ന​ത​നു​സ​രിച്ച്‌ യഹോ​വ​തന്നെ അതു സംഭവി​ക്കാ​നി​ട​യാ​ക്കു​ന്നു. എങ്ങനെ? ചുററു​മു​ളള മററു ദേശീയ സംഘങ്ങ​ളോട്‌ തന്റെ ദാസൻമാ​രെ വിപരീത താരത​മ്യ​ത്തിൽ നിറു​ത്തുന്ന ഒരു അവസ്ഥ അവർക്കി​ട​യിൽ ഉണ്ടായി​രി​ക്കാൻ ഇടയാ​ക്കി​ക്കൊ​ണ്ടു തന്നെ; അത്‌ പരമാർത്ഥ ഹൃദയ​രായ ആളുകളെ ശക്തമായി ആകർഷി​ക്കു​ന്നു.

2. (എ) യെശയ്യാവ്‌ 60:1, 2 ആരെ അഭിസം​ബോ​ധന ചെയ്യുന്നു? (ബി) “യഹോ​വ​യു​ടെ മഹത്വം” എങ്ങനെ​യാണ്‌ അവളു​ടെ​മേൽ പ്രകാ​ശി​ക്കാ​നി​ട​യാ​യത്‌? (സി) ശേഷിപ്പ്‌ “പ്രകാശം പരത്തി”യിരി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

2 ഇത്‌ യെശയ്യാവ്‌ 60:1, 2-ൽ യഹോവ തന്റെ “സ്‌ത്രീ”യെ, വിശ്വ​സ്‌ത​രായ ആത്മീയ ജീവി​ക​ളും ഭൂമി​യി​ലെ ആത്മജനനം പ്രാപിച്ച പുത്രൻമാ​രും ചേർന്ന സ്ഥാപനത്തെ, ഇപ്രകാ​രം അഭിസം​ബോ​ധന ചെയ്യു​ക​യിൽ മുൻകൂ​ട്ടി പറയ​പ്പെട്ടു: “സ്‌ത്രീ​യെ, എഴു​ന്നേ​ററു പ്രകാ​ശിക്ക, എന്തു​കൊ​ണ്ടെ​ന്നാൽ നിന്റെ പ്രകാശം വന്നിരി​ക്കു​ന്നു, യഹോ​വ​യു​ടെ മഹത്വം​തന്നെ നിന്റെ​മേൽ പ്രകാ​ശി​ച്ചി​രി​ക്കു​ന്നു. എന്തു​കൊ​ണ്ടെ​ന്നാൽ നോക്കു! അന്ധകാരം തന്നെ ഭൂമി​യെ​യും കൂരി​രുൾ ദേശീയ സംഘങ്ങ​ളെ​യും മൂടി​യി​രി​ക്കു​ന്നു; എന്നാൽ നിന്റെ​മേൽ യഹോവ പ്രകാ​ശി​ക്കും, അവന്റെ സ്വന്തം മഹത്വം നിന്റെ​മേൽ പ്രത്യ​ക്ഷ​മാ​കും.” ഈ വ്യത്യാ​സ​ത്തി​ന്റെ അടിസ്ഥാ​നം 1914-ൽ യേശു​ക്രി​സ്‌തു​വി​ന്റെ കൈക​ളി​ലെ മശി​ഹൈക രാജ്യം പിറന്നു എന്ന വസ്‌തു​ത​യാണ്‌. അപ്പോ​ഴാ​യി​രു​ന്നു രാജ്യ​ത്തിന്‌ ജൻമം നൽകിയ അവന്റെ സ്വർഗ്ഗീയ സ്ഥാപന​ത്തിൻമേൽ “യഹോ​വ​യു​ടെ മഹത്വം” പ്രകാ​ശി​ച്ചത്‌. അവർക്കി​ട​യിൽ വലിയ സന്തോ​ഷ​ത്തി​നു കാരണ​മു​ണ്ടാ​യി​രു​ന്നു. (വെളി​പ്പാട്‌ 12:1, 2, 5, 10-12) ഭൂമി​യിൽ രാജ്യാ​വ​കാ​ശി​ക​ളു​ടെ അഭിഷിക്ത ശേഷിപ്പ്‌ ആ സന്തോ​ഷ​ത്തിൽ പങ്കു​ചേർന്നു. മനുഷ്യ​വർഗ്ഗ​ത്തി​ന്റെ ഏക യഥാർത്ഥ പ്രത്യാ​ശ​യെന്ന നിലയിൽ ദൈവ​രാ​ജ്യ​ത്തെ ലോക​വി​സ്‌തൃ​ത​മാ​യി പ്രഖ്യാ​പി​ക്കുന്ന വേല ഏറെറ​ടു​ത്ത​തോ​ടെ 1919-മുതൽ അവർ “പ്രകാശം പരത്തി​യി​രി​ക്കു​ന്നു.”—1 പത്രോസ്‌ 2:9; മത്തായി 5:14-16.

3. (എ) വിശേ​ഷിച്ച്‌ 1914 മുതൽ ‘അന്ധകാരം ഭൂമിയെ മൂടി​യി​രി​ക്കുന്ന’തെന്തു​കൊ​ണ്ടാണ്‌? (ബി) യഥാർത്ഥ പരിഹാ​രം എന്തു മാത്ര​മാണ്‌?

3 ഇതിന്‌ വിപരീ​ത​മാ​യി 1914-ൽ ലോക​ത്തി​ലെ ദേശീയ സംഘങ്ങൾ തങ്ങളുടെ സ്വന്തം പരമാ​ധി​കാ​രം നിലനിർത്താ​നു​ളള പോരാ​ട്ട​ത്തിൽ അക്രമ​ത്തി​ന്റെ​യും അരക്ഷി​താ​വ​സ്ഥ​യു​ടേ​തു​മായ ഒരു കാലഘ​ട്ട​ത്തി​ലേക്ക്‌ പ്രവേ​ശി​ച്ചി​രി​ക്കു​ന്നു, അതിൽനിന്ന്‌ അവർ ഇന്നേവരെ പുറത്തു കടന്നി​ട്ടു​മില്ല. അന്നുമു​ത​ലു​ളള അരക്ഷി​താ​വസ്ഥ “ശാസ്‌ത്രീയ പുരോ​ഗതി”യുണ്ടെ​ങ്കി​ലും തങ്ങൾക്ക്‌ ആശ്രയി​ക്കാ​വുന്ന ഒരു സുരക്ഷിത ഭാവി ഇല്ല എന്ന്‌ അനേകർ തിരി​ച്ച​റി​യാ​നി​ട​യാ​ക്കി​യി​രി​ക്കു​ന്നു. വാസ്‌ത​വ​മാ​യും ‘അന്ധകാരം ഭൂമിയെ മൂടി​യി​രി​ക്കു​ന്നു.’ അതിൽനിന്ന്‌ അവർക്ക്‌ പുറത്തു കടക്കാൻ കഴിയാ​ത്ത​തെ​ന്തു​കൊ​ണ്ടാണ്‌? എന്തു​കൊ​ണ്ടെ​ന്നാൽ രാഷ്‌ട്രങ്ങൾ പരമാ​ധി​കാ​രി​യെ​ന്ന​നി​ല​യിൽ യഹോ​വയെ തളളി​ക്ക​ള​ഞ്ഞി​രി​ക്കു​ന്നു. ചുരുക്കം ചില ഭരണാ​ധി​പൻമാർ “ദൈവ​ത്തിന്‌” അവന്റെ പേര്‌ ഒരിക്കൽപോ​ലും ഉപയോ​ഗി​ക്കാ​തെ അധരസേവ ചെയ്യുന്നു. സ്വന്ത നിലയിൽ കാര്യങ്ങൾ നടത്തി​ക്കൊ​ണ്ടു​പോ​കാൻ അവർ ദൃഢനി​ശ്ചയം ചെയ്‌തി​രി​ക്കു​ന്നു, എന്നാൽ അവർ അഭിമു​ഖീ​ക​രി​ക്കുന്ന പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​ന്നത്‌ മനുഷ്യ​രു​ടെ പ്രാപ്‌തിക്ക്‌ അപ്പുറ​മാണ്‌. (യിരെ​മ്യാവ്‌ 8:9; സങ്കീർത്തനം 146:3-6) ഇന്നത്തെ ലോകം അതിന്റെ അത്യാർത്തി​യും അഴിമ​തി​യും സഹിതം അതിന്റെ “അന്ത്യനാ​ളു​ക​ളിൽ” പ്രവേ​ശി​ച്ചി​രി​ക്കു​ന്നു. അതിനെ കാത്തി​രി​ക്കുന്ന നാശത്തെ ഒഴിവാ​ക്കാൻ യാതൊ​രു മാർഗ്ഗ​വു​മില്ല. ദൈവ​രാ​ജ്യ​ത്തിൽ തങ്ങളുടെ മുഴു​വി​ശ്വാ​സ​വു​മർപ്പി​ക്കു​ന്ന​വർക്കു​മാ​ത്രമേ ഭാവി​യി​ലേക്ക്‌ ആത്മ​ധൈ​ര്യ​ത്തോ​ടെ നോക്കാൻ കഴിയു​ക​യു​ളളു. പരമാർത്ഥ ഹൃദയ​രായ ആളുക​ളു​ടെ വർദ്ധിച്ചു വരുന്ന ഒരു സംഖ്യ ഇതു തിരി​ച്ച​റി​യു​ക​യും ദൈവ​രാ​ജ്യ​ത്തെ​പ്പ​ററി സംസാ​രി​ക്കുക മാത്രമല്ല തങ്ങൾ പ്രസം​ഗി​ക്കു​ന്ന​തി​നോട്‌ ചേർച്ച​യിൽ ജിവി​ക്കാൻ ആത്മാർത്ഥ​മാ​യി ശ്രമി​ക്കു​ക​കൂ​ടി​ചെ​യ്യുന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളോട്‌ ഒരു കർമ്മനി​ര​ത​മായ രീതി​യിൽ സഹവസി​ക്കു​ക​യും ചെയ്യുന്നു.

‘കുറഞ്ഞവൻ ആയിര​മാ​യി​ത്തീ​രു​ന്നു’

4. യെശയ്യാവ്‌ 60:4-ന്റെ നിവൃ​ത്തി​യാ​യി ഏതു കൂട്ടി​ച്ചേർക്കൽ വേലയ്‌ക്കാണ്‌ ആദ്യം ശ്രദ്ധ നൽക​പ്പെ​ട്ടത്‌?

4 ഒന്നാം ലോക​മ​ഹാ​യു​ദ്ധ​മ​വ​സാ​നി​ച്ച​പ്പോൾ രാജ്യാ​വ​കാ​ശി​കളെ കൂട്ടി​ച്ചേർക്കുന്ന വേല പൂർത്തി​യാ​ക്ക​പ്പെ​ട്ടി​രു​ന്നില്ല. സ്വർഗ്ഗ​ത്തിൽ ക്രിസ്‌തു​വി​നോ​ടു​കൂ​ടെ ഭരിക്കു​ന്ന​വ​രാ​യി മുൻകൂ​ട്ടി​പ്പ​റ​യ​പ്പെട്ട 1,44,000 പേരുടെ എണ്ണം തികയാൻ ഇനിയും സ്വർഗ്ഗീയ യെരൂ​ശ​ലേ​മിന്‌ “പുത്രൻമാ​രും” “പുത്രി​മാ​രും” വേണമാ​യി​രി​ക്കേ​ണ്ടി​യി​രു​ന്നു. എന്നിരു​ന്നാ​ലും ഈ വേലയു​ടെ പൂർത്തീ​ക​ര​ണ​ത്തെ​പ്പ​ററി യഹോവ ഇപ്രകാ​രം മുൻകൂ​ട്ടി​പ്പ​റഞ്ഞു: “നിങ്ങളു​ടെ കണ്ണുക​ളു​യർത്തി ചുററും നോക്കുക! അവരെ​ല്ലാ​വ​രും ഒന്നിച്ചു​കൂ​ട്ട​പ്പെ​ട്ടി​രി​ക്കു​ന്നു; അവർ നിന്റെ അടുക്ക​ലേക്കു വന്നിരി​ക്കു​ന്നു. വിദൂ​ര​ത്തു​നിന്ന്‌ നിന്റെ സ്വന്തം പുത്രൻമാർ വന്നു​കൊ​ണ്ടി​രി​ക്കു​ന്നു; നിന്റെ പുത്രി​മാ​രും അവരുടെ പാർശ്വ​ങ്ങ​ളിൽ സംരക്ഷി​ത​രാ​യി വരുന്നു.” (യെശയ്യാവ്‌ 60:4) 1919 മുതലും അതിനു​ശേ​ഷ​വും നടത്തിയ രാജ്യ​പ്ര​ഘോ​ഷ​ണ​ത്തി​ന്റെ ഫലമായി ആയിര​ക്ക​ണ​ക്കി​നാ​ളു​കൾകൂ​ടി യഹോ​വ​യ്‌ക്ക്‌ തങ്ങളെ​ത്തന്നെ സമർപ്പി​ക്കു​ക​യും സ്‌നാ​പ​ന​മേൽക്കു​ക​യും പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യ​പ്പെ​ടു​ക​യും ചെയ്‌തു. എന്നിരു​ന്നാ​ലും രാജ്യാ​വ​കാ​ശി​ക​ളു​ടെ ഈ മുഴു​കൂ​ട്ട​ത്തെ​യും സംബന്ധിച്ച്‌ അവർ ഒരു “ചെറിയ ആട്ടിൻകൂ​ട്ടം” മാത്ര​മാ​യി​രി​ക്കു​ന്ന​താ​യി യേശു പറഞ്ഞു. (ലൂക്കോസ്‌ 12:32) യെശയ്യാവ്‌ 60:22-ൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞത്‌ നിവൃ​ത്തി​യാ​കേ​ണ്ട​തിന്‌ തീർച്ച​യാ​യും സത്യാ​രാ​ധ​ന​യി​ലേക്ക്‌ കൂടുതൽ ആളുകൾ കൂട്ടി​ച്ചേർക്ക​പ്പെ​ടു​മാ​യി​രു​ന്നു. വാസ്‌ത​വ​മാ​യും അതാണ്‌ സംഭവി​ച്ചി​രി​ക്കു​ന്നത്‌!

5. കൂടു​ത​ലായ വർദ്ധന​വി​ന്റെ ഉറവ്‌ യെശയ്യാവ്‌ 55:5-ൽ വർണ്ണി​ക്ക​പ്പെട്ട​തു​പോ​ലെ​യാ​യി​രു​ന്ന​തെ​ങ്ങനെ?

5 അവരെ​പ്പ​ററി യെശയ്യാവ്‌ 55:5-ൽ ഇപ്രകാ​രം പറയ​പ്പെ​ട്ടി​രി​ക്കു​ന്നു: “നോക്കു! നീ അറിയാത്ത ഒരു ജനതയെ നീ വിളി​ക്കും, നിന്നെ അറിയാത്ത ഒരു ജനത നിന്റെ ദൈവ​മായ യഹോവ നിമി​ത്ത​വും യിസ്രാ​യേ​ലി​ന്റെ പരിശു​ദ്ധൻ നിമി​ത്ത​വും, അവൻ നിന്നെ മഹത്വീ​ക​രി​ച്ചി​രി​ക്ക​യാൽതന്നെ നിന്റെ​യ​ടു​ക്കൽ ഓടി​യെ​ത്തും.” ഇവർ ആത്മീയ യിസ്രാ​യേ​ലി​ന്റെ പുറത്തു​നി​ന്നു​ള​ള​വ​രാണ്‌. അവർ അനേകം രാഷ്‌ട്ര​ങ്ങ​ളിൽനിന്ന്‌ വരുന്നു, എന്നാൽ എല്ലാവ​രും ദൈവ​രാ​ജ്യ​ത്തിന്‌ വിശ്വസ്‌ത പിന്തുണ കൊടു​ത്തു​കൊണ്ട്‌ ഒരു സംഘടിത ജനമാ​യി​ത്തീ​രു​ന്നു. തങ്ങളുടെ തിരു​വെ​ഴു​ത്തു ഗ്രാഹ്യ​മ​നു​സ​രിച്ച്‌ ആത്മീയ യിസ്രാ​യേ​ലി​ന്റെ ശേഷിപ്പ്‌ അപ്പോൾ “അറിയാഞ്ഞ” ഒരു “ജനത”യായി​രു​ന്നു അവർ; ഈ ആളുക​ളാ​കട്ടെ മുമ്പെ​ങ്ങും ദൈവ​ദാ​സൻമാർക്ക്‌ ഉചിത​മായ സ്ഥാനം നൽകി​യി​രു​ന്ന​തു​മില്ല. എന്നാൽ സുവാർത്ത​യു​ടെ പ്രസം​ഗ​ത്തി​ന്റെ ഫലമായി, ഈ ആത്മീയ യിസ്രാ​യേ​ല്യർ സത്യ ദൈവത്തെ ആരാധി​ക്കു​ന്ന​താ​യി അവർ തിരി​ച്ച​റി​യു​ന്ന​തി​നാ​ലും ദൈവാ​നു​ഗ്ര​ഹ​ത്തി​ന്റെ ഫലമായി മാത്രം ലഭിക്കുന്ന ഒരു ആത്‌മീയ സൗന്ദര്യം ഈ ആത്മീയ യിസ്രാ​യേ​ല്യ​രിൽ ഉളളതാ​യി അവർ കാണു​ന്ന​തി​നാ​ലും അവർ ആകർഷി​ക്ക​പ്പെ​ടു​ന്നു.

6. രാജ്യ​ദൂത്‌ എവി​ടെ​വരെ എത്തിയി​രി​ക്കു​ന്നു, പുളക​പ്ര​ദ​മായ എന്തു ഫലങ്ങ​ളോ​ടെ?

6 രാജ്യ സന്ദേശം പ്രസം​ഗി​ക്കു​ന്നതു തടയു​ന്ന​തി​നും മററ്‌ വ്യാപാ​ര​ങ്ങ​ളി​ലേക്ക്‌ ആളുക​ളു​ടെ ശ്രദ്ധ തിരി​ച്ചു​വി​ടു​ന്ന​തി​നും സാത്താൻ തന്നാലാ​വ​തെ​ല്ലാം ചെയ്‌തി​ട്ടും സത്യത്തി​ന്റെ പ്രകാശം ഭൂമി​യു​ടെ അതിവി​ദൂര ഭാഗങ്ങ​ളി​ലേ​ക്കു​പോ​ലും എത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു. അതിന്റെ ഫലം ദൈവം ദീർഘ​നാൾമുമ്പ്‌ തന്റെ “സ്‌ത്രീ”യോട്‌ പ്രവാ​ച​ക​പ​ര​മാ​യി പറഞ്ഞതു​പോ​ലെ​യാണ്‌: “അപ്പോൾ നീ കണ്ട്‌ തീർച്ച​യാ​യും ശോഭി​ക്കും, സമു​ദ്ര​ത്തി​ലെ ധനം നിന്റെ​യ​ടു​ത്തെ​ത്തു​ന്ന​തി​നാ​ലും ജനതക​ളു​ടെ സമ്പത്തു​തന്നെ നിന്റെ​യ​ടു​ത്തു​വ​രു​ന്ന​തി​നാ​ലും നിന്റെ ഹൃദയം യഥാർത്ഥ​മാ​യി പിടയു​ക​യും വികസി​ക്കു​ക​യും ചെയ്യും. . . . അവർ യഹോ​വ​യു​ടെ സ്‌തുതി ഘോഷി​ക്കും.” (യെശയ്യാവ്‌ 60:5, 6) അതെ, ഒരിക്കൽ ദൈവ​ത്തിൽനിന്ന്‌ അന്യപ്പെട്ട മനുഷ്യ​വർഗ്ഗ “സമുദ്ര”ത്തിന്റെ ഭാഗമാ​യി​രുന്ന ഒരു “മഹാപു​രു​ഷാ​രം”, ജീവിതം ജനതകളെ മൂടുന്ന “കൂരി​രു​ളിൻ”കീഴി​ലാ​യി​രു​ന്ന​വർതന്നെ, ആത്മീയ യിസ്രാ​യേ​ലി​നോട്‌ ചേർന്നി​രി​ക്കു​ന്നു. ദൈവ​ത്തി​ന്റെ ദൃഷ്‌ടി​യിൽ അവർ വാസ്‌ത​വ​മാ​യി എല്ലാ ജനതക​ളിൽനി​ന്നു​മു​ളള വില​പ്പെ​ട്ട​യാ​ളു​ക​ളാണ്‌.

7. ഈ വർദ്ധന​വി​നെ​പ്പ​ററി മുൻകൂ​ട്ടി​പ്പറഞ്ഞ വിധത്താൽ തന്റെ ദൃഷ്ടി​യിൽ യഥാർത്ഥ​ത്തിൽ വില​പ്പെ​ട്ട​താ​യി​രി​ക്കു​ന്ന​തെ​ന്താ​ണെന്ന്‌ യഹോവ പ്രകട​മാ​ക്കു​ന്ന​തെ​ങ്ങനെ?

7 യെരൂ​ശ​ലേ​മി​ലെ യഹോ​വ​യു​ടെ ആലയത്തി​ന്റെ പുനർനിർമ്മാ​ണ​വേ​ള​യിൽ തന്റെ പ്രവാ​ച​ക​നായ ഹഗ്ഗായി ഇപ്രകാ​രം പ്രഖ്യാ​പി​ക്കാൻ യഹോവ ഇടയാക്കി: “‘ഞാൻ സകല ജനതക​ളെ​യും ഇളക്കും, സകല ജനതക​ളി​ലേ​യും അഭികാ​മ്യ​രാ​യവർ വരേണ്ട​താണ്‌; ഞാൻ ഈ ആലയത്തെ മഹത്വം കൊണ്ട്‌ നിറക്കു​ക​യും ചെയ്യും’ എന്ന്‌ സൈന്യ​ങ്ങ​ളു​ടെ യഹോവ അരുളി​ച്ചെ​യ്യു​ന്നു.” (ഹഗ്ഗായി 2:7) ആ ജനതക​ളു​ടെ ഇളക്കലും കുലു​ക്ക​ലും അവസാനം അവരുടെ നാശത്തി​ലേക്ക്‌ നയിക്കു​ന്നു, എന്നാൽ അതു സംഭവി​ക്കു​ന്ന​തി​നു​മു​മ്പാ​യി “സകല ജനതക​ളി​ലെ​യും അഭികാ​മ്യ​രാ​യവർ” അവരു​ടെ​യി​ട​യിൽനിന്ന്‌ ശേഖരി​ക്ക​പ്പെട്ട്‌ യഹോ​വ​യു​ടെ വലിയ ആത്മീയാ​ല​യ​ത്തി​ലേക്ക്‌, അവന്റെ അഖിലാണ്ഡ ആരാധ​നാ​ല​യ​ത്തി​ലേക്ക്‌, കൊണ്ടു​വ​ര​പ്പെ​ടണം. ലോകം നാശത്തിൽ തകർന്നു​വീ​ഴു​മ്പോൾ അവിടെ അവർ സുരക്ഷി​ത​ത്വം കണ്ടെത്തും. ജീവനു​ളള അത്തരം ആരാധ​ക​രാണ്‌ യഹോ​വക്ക്‌ വില​പ്പെ​ട്ട​വ​രാ​യി​രി​ക്കു​ന്നത്‌. അവന്‌ വേണ്ടത്‌ അവരുടെ ഭൗതിക സമ്പത്തല്ല. (മീഖാ 6:6-8) അവർക്ക്‌ യഹോ​വക്ക്‌ നൽകാൻ കഴിയുന്ന ഏററം വിലപ്പെട്ട വസ്‌തു മുഴു​ദേ​ഹി​യോ​ടു​കൂ​ടിയ അവരുടെ ആരാധ​ന​യാണ്‌. അവരെ​ല്ലാ​വ​രും ‘യഹോ​വ​യു​ടെ സ്‌തു​തി​കൾ പ്രഖ്യാ​പി​ച്ചു​കൊണ്ട്‌,’ ഹൃദയ​ഭ​ക്തി​യു​ടെ​യും ഉത്സാഹ​പൂർവ​ക​മായ സേവന​ത്തി​ന്റെ​യും യാഗങ്ങ​ളു​മാ​യി വരുന്നു. അവരുടെ വരവ്‌ സ്വർഗ്ഗ​ത്തി​ലും ഭൂമി​യി​ലു​മു​ളള യഹോ​വ​യു​ടെ വിശ്വസ്‌ത ദാസൻമാർക്ക്‌ എന്ത്‌ സന്തോ​ഷ​മാണ്‌ കൈവ​രു​ത്തി​യി​രി​ക്കു​ന്നത്‌!

8. രാജ്യ​ത്തി​ന്റെ ഭാവി ഭൗമിക അവകാ​ശി​ക​ളു​ടെ കൂട്ടി​ച്ചേർക്കൽ എത്ര വിപു​ല​മാ​യി​രി​ക്കു​മെന്ന്‌ ബൈബിൾ സൂചി​പ്പി​ക്കു​ന്ന​തെ​ങ്ങനെ?

8 യഹോ​വ​യു​ടെ ഈ ആരാധ​ക​രിൽ പറുദീ​സാ ഭൂമി​യി​ലെ ജീവന്റെ പ്രത്യാശ വച്ചുപു​ലർത്തു​ന്ന​വ​രാ​യി എത്ര പേരാണ്‌ ഉണ്ടായി​രി​ക്കുക? ബൈബിൾ ഒരു പ്രത്യേക സംഖ്യ നിശ്ചയി​ച്ചി​ട്ടില്ല. സകല ജനതക​ളിൽനി​ന്നും യഹോ​വ​യു​ടെ സ്‌നേ​ഹ​പൂർവ​ക​മായ കരുത​ലു​കൾ സ്വീക​രി​ക്കുന്ന എല്ലാവർക്കു​മാ​യി അതു തുറന്നി​ട്ടി​രി​ക്കു​ന്നു. എന്നിരു​ന്നാ​ലും നമുക്ക്‌ പ്രതീ​ക്ഷി​ക്കാൻ കഴിയു​ന്ന​തി​ന്റെ ഒരു സൂചന യെശയ്യാവ്‌ 60:8-ൽ കാണ​പ്പെ​ടു​ന്നു. അത്‌ അവരെ “മേഘം​പോ​ലെ​തന്നെ പറന്നു​വ​രുന്ന” പ്രാവു​ക​ളാ​യി വർണ്ണി​ക്കു​ന്നു—താഴെ ഭൂമിയെ ഏതാണ്ട്‌ ഇരുളി​ലാ​ഴ്‌ത്താൻ കഴിയുന്ന ഒരു മേഘം തന്നെ. ഇതു വളരെ​യ​ധി​കം ആളുക​ളു​ടെ ചുരു​ങ്ങിയ സമയം കൊണ്ടു​ളള ഒരു നീക്കത്തി​ലേക്ക്‌ വിരൽ ചൂണ്ടുന്നു. യഹോ​വ​യു​ടെ ആരാധ​ക​രു​ടെ ഈ വലിയ ഒഴു​ക്കോ​ടെ ആത്‌മീയ യിസ്രാ​യേ​ലാ​കുന്ന “കുറഞ്ഞവൻ ആയിര​വും” “ചെറി​യവൻ ഒരു ശക്തമായ ജനതയു​മാ​യി​ത്തീ​രു​മെന്ന്‌” മുൻകൂ​ട്ടി​പ്പ​റ​യ​പ്പെ​ട്ടി​രു​ന്നു. “അതിന്റെ സ്വന്ത സമയത്ത്‌ അതിനെ ത്വരി​ത​പ്പെ​ടു​ത്തു”മെന്നും യഹോവ പറഞ്ഞു. (യെശയ്യാവ്‌ 60:22) അത്‌ യഥാർത്ഥ​ത്തിൽ സംഭവി​ച്ച​തി​നോട്‌ യോജി​പ്പി​ലാ​ണോ?

9. അത്തരം വർദ്ധനവ്‌ 1935 മുതൽ എത്ര വിപു​ല​മാ​യി​രു​ന്നി​ട്ടുണ്ട്‌?

9 ഒന്നാം ലോക​മ​ഹാ​യു​ദ്ധാ​ന​ന്തരം രാജ്യ​ത്തെ​പ്പ​ററി പരസ്യ സാക്ഷ്യം നൽകു​ന്ന​തിൽ സജീവ​മാ​യി ഏർപ്പെട്ട ഏതാനും ആയിര​ങ്ങളെ ഉണ്ടായി​രു​ന്നു​ളളു. 1935 ആയപ്പോ​ഴേ​ക്കും അവർ ലോക​ത്തെ​ല്ലാ​യി​ട​ത്തു​മാ​യി 60,000-ൽ കുറഞ്ഞ ഒരു സംഖ്യയെ ഉണ്ടായി​രു​ന്നു​ളളു. 1941-ൽ രാജ്യ പ്രഘോ​ഷ​ക​രു​ടെ സംഖ്യ 1,00,000 കവിഞ്ഞു. 1953 ആയപ്പോ​ഴേ​ക്കും അവർ 5,00,000-ത്തിലധി​ക​മാ​യി. പത്തു വർഷം​കൂ​ടി കഴിഞ്ഞ​പ്പോൾ അവർ ഒരു ദശലക്ഷ​മാ​യി. 1984-ന്റെ തുടക്ക​ത്തിൽ അവർ 26,52,323 പേരു​ണ്ടാ​യി​രു​ന്നു. ഭാവി​ക്കു​വേണ്ടി ഒരു യഥാർത്ഥ പ്രത്യാശ വച്ചുനീ​ട്ടു​ന്നത്‌ ദൈവ​രാ​ജ്യം മാത്ര​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെന്ന്‌ മററു​ള​ള​വർക്ക്‌ കാണി​ച്ചു​കൊ​ടു​ക്കാൻ അവർ ഓരോ ദിവസ​വും ശരാശരി പത്തുല​ക്ഷ​ത്തി​ലേറെ മണിക്കൂ​റു​കൾ ചെലവി​ടു​ന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളെന്ന നിലയിൽ തങ്ങൾ യഹോ​വ​യു​ടെ മശി​ഹൈക രാജ്യ​ത്തി​ന്റെ പ്രജക​ളാ​ണെന്ന്‌ തെളിവു നൽകു​ന്ന​വ​രു​ടെ സംഖ്യ​യോ​ടു​ളള താരത​മ്യ​ത്തിൽ ലോക​ത്തി​ലെ ഏതാണ്ട്‌ 60 രാജ്യ​ങ്ങ​ളിൽ ഓരോ​ന്നി​ന്റെ​യും ജനസംഖ്യ വളർന്നു​വ​രുന്ന ഈ “ജനത”യുടെ സംഖ്യ​യെ​ക്കാൾ കുറവാ​ണെ​ന്നു​ള​ളത്‌ ശ്രദ്ധാർഹ​മാണ്‌. എന്നിരു​ന്നാ​ലും അതുല്യ​മായ ഈ “ജനത”ക്ക്‌ ലോക​ത്തി​ലെ രാഷ്‌ട്രീ​യ​ത്തിൽ യാതൊ​രു പങ്കുമില്ല, മറിച്ച്‌ അവരുടെ മുഴു​ഭ​ക്തി​യും അർപ്പി​ച്ചി​രി​ക്കു​ന്നത്‌ സത്യ​ദൈ​വത്തെ സേവി​ക്കു​ന്ന​തി​ലാണ്‌.

10. (എ) എന്തു സാഹച​ര്യ​ങ്ങൾ ഈ വളർച്ചയെ നമ്മുടെ ദൃഷ്‌ടി​യിൽ അത്‌ഭു​താ​വ​ഹ​മാ​ക്കു​ന്നു? (ബി) ഇനിയും കൂടുതൽ സംഭവി​ക്കാ​നി​രി​ക്കു​ന്നു എന്ന്‌ എന്തു സൂചി​പ്പി​ക്കു​ന്നു?

10 ഈ പ്രവചനം ഇത്ര​ത്തോ​ളം മാത്രമേ നിവൃ​ത്തി​യാ​വു​ക​യു​ളേളാ? ഇപ്പോൾ സംഭവി​ച്ചി​രി​ക്കുന്ന കാര്യ​ങ്ങൾതന്നെ ബൈബിൾ വിവര​ണ​ത്തി​ന്റെ നിവൃ​ത്തി​ക്കു മതിയാ​കും. ഈ വേല നിർവ​ഹി​ക്ക​പ്പെട്ട സാഹച​ര്യം—നേരി​ടേ​ണ്ടി​വന്ന തടസ്സങ്ങൾ, അതു വിജയ​ത്തി​ലെ​ത്തി​ക്കു​ന്ന​തിന്‌ ലഭിച്ച ദിവ്യ മാർഗ്ഗ​നിർദ്ദേ​ശ​ത്തി​ന്റെ തെളി​വു​കൾ, അതിൽ പങ്കെടു​ക്കു​ന്നവർ പ്രകട​മാ​ക്കുന്ന ഭക്തി എന്നിവ—പരിഗ​ണി​ക്കു​മ്പോൾ അത്‌ അത്ഭുത​ക​ര​വു​മാണ്‌. അത്‌ ആളുക​ളു​ടെ ജീവി​ത​ത്തിൽ വരുത്തി​യി​രി​ക്കുന്ന മാററ​ങ്ങ​ളും അത്ഭുതാ​വ​ഹ​മാണ്‌. എന്നാൽ പരസ്യ​മാ​യി യഹോ​വ​യ്‌ക്കു​വേണ്ടി നിലപാ​ടെ​ടു​ക്കു​ന്ന​വ​രു​ടെ എണ്ണത്തിലെ വർദ്ധനവ്‌ നിലയ്‌ക്കു​ന്നില്ല, അത്‌ സാവകാ​ശ​ത്തി​ലാ​കു​ന്ന​തു​മില്ല. സമീപ​വർഷ​ങ്ങ​ളിൽ ഓരോ മാസവും ജലസ്‌നാ​പ​ന​ത്തിന്‌ തയ്യാറാ​യി മുമ്പോ​ട്ടു​വ​രു​ന്ന​വ​രു​ടെ എണ്ണം ശരാശരി 20,000-ത്തിലേ​റെ​യാ​യി​രു​ന്നി​ട്ടുണ്ട്‌, അവരുടെ മൊത്തം സംഖ്യ ഓരോ വർഷവും വർദ്ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. തങ്ങളുടെ സ്‌നാ​പനം പ്രതീ​ക​പ്പെ​ടു​ത്തു​ന്ന​തെ​ന്തോ അതി​നോ​ടു​ളള ചേർച്ച​യിൽ ജീവി​ക്കു​ന്ന​തി​നാൽ ഇവർക്കെ​ല്ലാ​വർക്കും “പുതിയ ഭൂമി”യിലേക്ക്‌ അതിജീ​വി​ക്കു​ന്ന​തിന്‌ ഉറപ്പുളള പ്രത്യാ​ശ​യു​ണ്ടാ​യി​രി​ക്കാൻ കഴിയും.

11. (എ) ഈ ദശലക്ഷങ്ങൾ ഒരു സ്ഥാപന​ത്തി​ന്റെ ഭാഗമാ​യി​ത്തീ​രു​മെന്ന്‌ ബൈബിൾ സൂചി​പ്പി​ക്കു​ന്ന​തെ​ങ്ങനെ? (ബി) ഈ സ്ഥാപന​ത്തി​ന്റെ മുഖ്യ ഉദ്ദേശ്യ​മെ​ന്താണ്‌?

11 ദശലക്ഷ​ക്ക​ണ​ക്കി​നു​ളള ഈ ആളുകൾ ഓരോ​രു​ത്തൻ തന്റെ സ്വന്തം വഴിയിൽ ദൈവത്തെ സേവി​ക്കുന്ന വെറും സ്വതന്ത്ര ബൈബിൾ വിദ്യാർത്ഥി​കളല്ല. കീഴ്‌വ​ഴ​ക്ക​ത്തോ​ടെ യഹോ​വ​യു​ടെ ദൃശ്യ​സ്ഥാ​പ​ന​ത്തി​ന്റെ ഭാഗമാ​യി​ത്തീ​രു​ന്ന​വ​രാ​ണവർ. നാം കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ ആദ്യം രാജ്യാ​വ​കാ​ശി​കൾ “ഒന്നിച്ചു​കൂ​ട്ട​പ്പെട്ടു.” ഇപ്പോൾ ഭൗമിക ജീവന്റെ പ്രത്യാ​ശ​യോ​ടെ ജനതക​ളിൽനി​ന്നു​ളള മററു​ള​ളവർ ‘അവരുടെ അടുക്ക​ലേക്കു വരുന്നു.’ (യെശയ്യാവ്‌ 60:4, 5) അവർ “ഏക ഇടയനായ” യേശു​ക്രി​സ്‌തു​വിൻകീ​ഴിൽ “ഏക ആട്ടിൻകൂട്ട”മായി ഒന്നിച്ചു​കൂ​ടി​യി​രി​ക്കു​ന്നു. (യോഹ​ന്നാൻ 10:16) അപ്പോ​സ്‌ത​ല​നായ പത്രോസ്‌ ക്രിസ്‌ത്യാ​നി​കളെ ഒരു ലോക​വ്യാ​പക ‘സഹോദര സമൂഹ’മായി വർണ്ണിച്ചു, പൗലോ​സാ​കട്ടെ അവർ തങ്ങളെ​ത്തന്നെ ഒററ​പ്പെ​ടു​ത്ത​രു​തെ​ന്നും മറിച്ച്‌ അവർ ‘കൂടി​വ​ര​ണ​മെ​ന്നും’ ദിവ്യ​നീ​തി​നിർവ​ഹ​ണ​ത്തി​ന്റെ നാൾ അടുത്തു​വ​രു​മ്പോൾ അത്‌ അധിക​മ​ധി​ക​മാ​യി ചെയ്യേ​ണ്ട​താ​ണെ​ന്നും അവരെ ഉദ്‌ബോ​ധി​പ്പി​ച്ചു. (1 പത്രോസ്‌ 5:9; എബ്രായർ 10:23-25) അതുവഴി ഏതു മഹത്തായ ഉദ്ദേശ്യ​ത്തി​നു​വേണ്ടി ഈ സ്ഥാപനം നില​കൊ​ള​ളു​ന്നു​വോ ആ ഉദ്ദേശ്യ​ത്തിൽ പങ്കു​ചേ​രാൻ അവർ ശക്തീക​രി​ക്ക​പ്പെ​ടു​ക​യും സജ്ജരാ​ക്ക​പ്പെ​ടു​ക​യും ചെയ്യുന്നു. അതെന്താണ്‌? യഹോ​വ​യു​ടെ നാമത്തെ മഹിമ​പ്പെ​ടു​ത്തുക എന്നത്‌ തന്നെ.—1 പത്രോസ്‌ 2:9; യെശയ്യാവ്‌ 12:4, 5.

ചെയ്യ​പ്പെ​ടേണ്ട ഒരു വേല

12. (എ) നാം എല്ലാവ​രും പങ്കെടു​ക്കേണ്ട വേല യേശു സൂചി​പ്പി​ച്ച​തെ​ങ്ങനെ? (ബി) അതെത്ര പ്രധാ​ന​മാണ്‌, എന്തു​കൊണ്ട്‌?

12 യഹോ​വ​യു​ടെ സ്ഥാപന​വു​മാ​യി ബന്ധത്തിൽവ​രുന്ന എല്ലാവ​രും പെട്ടെ​ന്നു​തന്നെ അതിലെ സകല അംഗങ്ങ​ളും വേലക്കാ​രാണ്‌ എന്ന്‌ തിരി​ച്ച​റി​യു​ന്നു. യേശു​ക്രി​സ്‌തു​വി​നെ അനുക​രി​ച്ചു​കൊണ്ട്‌ അവരെ​ല്ലാ​വ​രും തീക്ഷ്‌ണ​ത​യു​ളള ദൈവ​രാ​ജ്യ​പ്ര​ഘോ​ഷ​ക​രാണ്‌. ആ രാജ്യ​മാണ്‌ യഹോ​വ​യു​ടെ നാമം സംസ്ഥാ​പി​ക്കു​ന്ന​തി​നു​ളള മാർഗ്ഗം. യേശു​തന്നെ ഇപ്രകാ​രം പറഞ്ഞു: “ഞാൻ ദൈവ​രാ​ജ്യ സുവാർത്ത ഘോഷി​ക്കേ​ണ്ട​താ​കു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ അതിനാ​യി ഞാൻ അയയ്‌ക്ക​പ്പെട്ടു.” (ലൂക്കോസ്‌ 4:43) മററു​ള​ളവർ തങ്ങളുടെ ജീവി​തത്തെ ദൈ​വേഷ്ടം ചെയ്യു​ന്ന​തി​നെ ചുററി​പ്പ​ററി കെട്ടു​പ​ണി​ചെ​യ്യേ​ണ്ട​തി​ന്റെ ആവശ്യ​ക​ത​യെ​പ്പ​ററി യേശു ഉത്സാഹ​പൂർവം സംസാ​രി​ച്ചു. താൻ ചെയ്‌തു​കൊ​ണ്ടി​രുന്ന അതേ വേല ചെയ്യാൻ യേശു തന്റെ അനുഗാ​മി​കളെ പഠിപ്പി​ച്ചു. നാം ജീവി​ക്കുന്ന ഈ കാല​ത്തെ​പ്പ​ററി “രാജ്യ​ത്തി​ന്റെ ഈ സുവാർത്ത സകല ജനതകൾക്കും ഒരു സാക്ഷ്യ​ത്തി​നാ​യി മുഴു​നി​വ​സി​ത​ഭൂ​മി​യി​ലും പ്രസം​ഗി​ക്ക​പ്പെ​ടും” എന്ന്‌ യേശു മുൻകൂ​ട്ടി​പ്പ​റഞ്ഞു. (മത്തായി 24:14) ഇന്ന്‌ നമ്മി​ലേ​തൊ​രാൾക്കും ചെയ്യാൻ കഴിയുന്ന ഏററം സുപ്ര​ധാ​ന​മായ വേല ഇതാണ്‌. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ അതുവഴി നാം യഹോ​വ​യാം ദൈവ​ത്തി​ന്റെ തികച്ചും ഉചിത​മായ പരമാ​ധി​കാ​രം ഉയർത്തി​പ്പി​ടി​ക്കു​ന്നു, മുഴു സൃഷ്ടി​യു​ടെ​യും ക്ഷേമം അതിനെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌. ഈ വേലയിൽ മുഴു​ഹൃ​ദ​യ​ത്തോ​ടെ ഏർപ്പെ​ടു​ക​വഴി യഹോ​വ​യാം ദൈവ​ത്തി​ന്റെ സമൃദ്ധ​മായ അനർഹ​ദ​യ​യോ​ടു​ളള നമ്മുടെ വിലമ​തിപ്പ്‌ നാം പ്രകട​മാ​ക്കു​ന്നു. അതുവഴി അടുത്തു​വ​രുന്ന മഹോ​പ​ദ്ര​വത്തെ അതിജീ​വി​ക്കു​ന്നത്‌ സാദ്ധ്യ​മാ​ക്കുന്ന ഏക വഴി പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തിന്‌ നാം സഹമനു​ഷ്യ​രെ സഹായി​ക്കു​ക​യും ചെയ്യുന്നു.—1 തിമൊ​ഥെ​യോസ്‌ 4:15, 16 താരത​മ്യ​പ്പെ​ടു​ത്തുക.

13. (എ) യെശയ്യാവ്‌ 60:17-ൽ യഹോ​വ​യു​ടെ സ്ഥാപന​ത്തിന്‌ എന്ത്‌ അവസ്ഥകൾ മുൻകൂ​ട്ടി​പ്പ​റ​യ​പ്പെ​ട്ടി​രു​ന്നു? (ബി) അതു പർണ്ണമാ​യി അനുഭ​വി​ക്കു​ന്ന​തിന്‌ നാം എന്തു ചെയ്യേ​ണ്ട​തുണ്ട്‌? (സി) അങ്ങനെ ചെയ്യു​ന്ന​വ​രു​ടെ മുമ്പാകെ എന്തു ഭാവി പ്രതീ​ക്ഷ​യുണ്ട്‌?

13 യഹോ​വ​യു​ടെ സ്ഥാപന​ത്തി​നു​ള​ളിൽ അവർ കാണുന്ന ചുററു​പാ​ടു​കൾ അവരുടെ ഹൃദയത്തെ ഊഷ്‌മ​ള​മാ​ക്കു​ന്നു. യെശയ്യാ​വി​ലൂ​ടെ യഹോവ ഇപ്രകാ​രം മുൻകൂ​ട്ടി​പ്പ​റഞ്ഞു: “ഞാൻ സമാധാ​നത്തെ നിനക്ക്‌ മേൽവി​ചാ​ര​കൻമാ​രും നീതിയെ നിനക്ക്‌ ജോലി നിയോ​ഗി​ച്ചു​ത​രു​ന്ന​വ​രും ആക്കും.” (യെശയ്യാവ്‌ 60:17) അവരു​ടെ​യി​ട​യിൽ പ്രാബ​ല്യ​ത്തി​ലി​രി​ക്കുന്ന സമാധാ​നം വെറു​മൊ​രു സിദ്ധാ​ന്തമല്ല, അതൊരു യാഥാർത്ഥ്യ​മാണ്‌, ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​ന്റെ ഒരു ഫലം തന്നെ. ഒരു വ്യക്തി സ്ഥാപന​ത്തോ​ടു സഹവസി​ക്കു​ന്ന​തി​നാൽ മാത്രം ആ സമാധാ​നം പൂർണ്ണ​മായ അളവിൽ ആസ്വദി​ക്കു​ന്നു​വെന്ന്‌ ഇതിനർത്ഥ​മില്ല. അയാൾ വ്യക്തി​പ​ര​മാ​യി “സമാധാ​ന​ത്തി​നും പരസ്‌പരം ആത്മീയ​മാ​യി കെട്ടു​പ​ണി​ചെ​യ്യു​ന്ന​തി​നും ആവശ്യ​മായ കാര്യങ്ങൾ അന്വേ​ഷി​ക്കാൻ” പഠിക്കണം. (റോമർ 14:19) മററു​ള​ള​വ​രു​ടെ അപൂർണ്ണ​ത​കളെ അഭിമു​ഖീ​ക​രി​ക്കു​ന്ന​തിൽ ദൈവി​ക​ജ്ഞാ​നം പ്രകട​മാ​ക്കാൻ, ദീർഘ​ക്ഷ​മ​യു​ടെ​യും ആത്മനി​യ​ന്ത്ര​ണ​ത്തി​ന്റെ​യും തെളിവ്‌ നൽകാൻ, ദൈവം അയാ​ളോ​ടു ക്ഷമിക്കു​ന്ന​തു​പോ​ലെ മററു​ള​ള​വ​രോട്‌ ക്ഷമിക്കാൻ, അയാൾ പഠി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. അതെ അയാളും ‘സമാധാ​നം ഉണ്ടാ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.’ (യാക്കോബ്‌ 3:17, 18; ഗലാത്യർ 5:22, 23; കൊ​ലോ​സ്യർ 3:12-14) അങ്ങനെ ചെയ്യു​ന്നവർ “സന്തുഷ്ട ദൈവ”മായ യഹോ​വ​യു​ടെ സേവന​ത്തിന്‌ അർപ്പി​ത​രാ​യ​വ​രു​ടെ ഇപ്പോൾ രൂപം​കൊ​ണ്ടു​കൊ​ണ്ടി​രി​ക്കുന്ന “ശക്തമായ ജനതയു​ടെ” ഭാഗമാ​യി​രി​ക്കു​ന്ന​തിൽ സന്തോഷം കണ്ടെത്തു​ന്നു. (1 തിമൊ​ഥെ​യോസ്‌ 1:11) സാത്താനെ ഭരണാ​ധി​പ​നാ​യി അംഗീ​ക​രി​ച്ചു കീഴ്‌പെ​ട്ടി​രി​ക്കുന്ന ഈ മുഴു​ലോ​ക​ത്തി​നു​മെ​തി​രെ യഹോവ തന്റെ ന്യായ​വി​ധി നിർവ​ഹി​ക്കു​മ്പോൾ ജീവ​നോ​ടെ സംരക്ഷി​ക്ക​പ്പെ​ടു​ന്നത്‌ ഈ “ജനത”യിലെ അംഗങ്ങൾ ആയിരി​ക്കും.

[അധ്യയന ചോദ്യ​ങ്ങൾ]