വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തിരിച്ചറിയിക്കപ്പെട്ടിരിക്കുന്നത്‌ നാശത്തിനോ അതിജീവനത്തിനോ?

തിരിച്ചറിയിക്കപ്പെട്ടിരിക്കുന്നത്‌ നാശത്തിനോ അതിജീവനത്തിനോ?

അധ്യായം 12

തിരി​ച്ച​റി​യി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌ നാശത്തി​നോ അതിജീ​വ​ന​ത്തി​നോ?

1. ഏതു ചോദ്യ​ങ്ങൾ പരിചി​ന്തി​ക്കാൻ ഈ പാഠം നമ്മെ പ്രോൽസാ​ഹി​പ്പി​ക്കു​ന്നു?

 ഇന്നു നിലവി​ലി​രി​ക്കുന്ന മതപര​മായ സാഹച​ര്യം നമ്മുടെ ഹൃദയ​ത്തിൽ യഥാർത്ഥ​ത്തിൽ എന്താണ്‌ ഉളള​തെന്ന്‌ വെളി​പ്പെ​ടു​ത്തു​ന്നത്‌ ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നു. നാം യഥാർത്ഥ​ത്തിൽ യഹോ​വ​യെ​യും അവന്റെ വഴിക​ളെ​യും സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ? നാം അവന്റെ പുത്ര​നായ യേശു​ക്രി​സ്‌തു​വി​നെ​പ്പോ​ലെയാ​ണോ? അവനോ​ടാ​യി ഇപ്രകാ​രം പറയ​പ്പെട്ടു: “നീ നീതിയെ സ്‌നേ​ഹി​ക്കു​ക​യും നിയമ​രാ​ഹി​ത്യ​ത്തെ വെറു​ക്കു​ക​യും ചെയ്‌തു.” (എബ്രായർ 1:9) നാം എവിടെ നിൽക്കു​ന്നു​വെന്ന്‌ മററു​ള​ളവർ മനസ്സി​ലാ​ക്കാൻ തക്കവണ്ണം ഇതു തുറന്നു പ്രകട​മാ​ക്കാൻ നാം ഒരുക്ക​മാ​ണോ? യേഹു​വി​നെ​യും രേഖാ​ബി​ന്റെ മകനായ യോനാ​ദാ​ബി​നെ​യും സംബന്ധി​ച്ചു​ളള ബൈബിൾ രേഖ നമ്മുടെ നിലപാട്‌ പരി​ശോ​ധി​ക്കാൻ നമ്മെ സഹായി​ക്കു​ന്നു.

2. യേഹു​വും യോനാ​ദാ​ബും ആരായി​രു​ന്നു?

2 പൊ. യു. മു. പത്താം നൂററാ​ണ്ടിൽ ശമര്യ തലസ്ഥാ​ന​മാ​ക്കി​യി​രുന്ന പത്തു​ഗോ​ത്ര യിസ്രാ​യേ​ലിന്‌ രാജാ​വാ​യി​രി​ക്കാൻ യേഹു അഭി​ഷേകം ചെയ്യ​പ്പെട്ടു. ബാലാ​രാ​ധ​നക്ക്‌ പ്രോൽസാ​ഹനം കൊടു​ക്കു​ക​യും യഹോ​വ​യു​ടെ ആരാധന പാടേ ഇല്ലെന്നാ​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്‌ത ഈസബേൽ രാജ്ഞി ഉൾപ്പെടെ ദുഷ്ടനായ ആഹാബ്‌ രാജാ​വി​ന്റെ ഗൃഹത്തി​ലു​ളള സകല​രെ​യും നശിപ്പി​ക്കാൻ അവൻ നിയോ​ഗി​ക്ക​പ്പെട്ടു. ഒരു കേന്യ​നായ യോനാ​ദാബ്‌ (അതു​കൊണ്ട്‌ ഒരു യിസ്രാ​യേ​ല്യ​ന​ല്ലാ​യി​രു​ന്നു) യേഹു​വി​നെ എതി​രേൽക്കാൻ പുറ​പ്പെ​ട്ടു​ചെ​ന്ന​പ്പോൾ വധശിക്ഷ നടപ്പാ​ക്കാ​നു​ളള യേഹു​വി​ന്റെ പരിപാ​ടി​യേ​ക്കു​റിച്ച്‌ അവനറി​യാ​മാ​യി​രു​ന്നു. എന്നാൽ യഹോ​വ​യോ​ടു​ളള യോനാ​ദാ​ബി​ന്റെ സ്‌നേഹം എത്ര ശക്തമാ​യി​രു​ന്നു? സത്യ​ദൈ​വ​മായ യഹോവ മാത്രമേ ആരാധി​ക്ക​പ്പെ​ടാ​വൂ എന്ന്‌ ഉറച്ചു വിശ്വ​സി​ക്കുന്ന ഒരുവ​നാ​യി അയാൾ തന്നെത്തന്നെ തുറന്നു തിരി​ച്ച​റി​യി​ക്കു​മോ?

“നിന്റെ ഹൃദയം എന്നോ​ടൊ​പ്പം നീതി​നി​ഷ്‌ഠ​മാ​ണോ?”

3. യോനാ​ദാബ്‌ എങ്ങനെ​യാണ്‌ യഹോ​വ​യു​ടെ ആരാധന സംബന്ധിച്ച തന്റെ നിലപാട്‌ പരസ്യ​മാ​യി വെളി​പ്പെ​ടു​ത്തി​യത്‌?

3 ഈ രണ്ടു പുരു​ഷൻമാർ അന്യോ​ന്യം അഭിവാ​ദ​നങ്ങൾ അർപ്പി​ച്ച​ശേഷം തന്റെ നിലപാട്‌ വ്യക്തമാ​ക്കാൻ യേഹു യോനാ​ദാ​ബി​നോ​ടാ​വ​ശ്യ​പ്പെട്ടു. “എന്റെ സ്വന്ത ഹൃദയം നിന്റേ​തി​നോട്‌ ആയിരി​ക്കു​ന്ന​തു​പോ​ലെ നിന്റെ ഹൃദയം എന്റേതി​നോട്‌ നീതി​നി​ഷ്‌ഠ​മാ​ണോ” എന്ന്‌ യേഹു ചോദി​ച്ചു. “അതെ” എന്ന്‌ യോനാ​ദാബ്‌ മടിക്കാ​തെ മറുപടി പറഞ്ഞു. “അങ്ങനെ​യെ​ങ്കിൽ, കൈ തരിക,” യേഹു പ്രതി​വ​ചി​ച്ചു. അങ്ങനെ അവൻ യോനാ​ദാ​ബി​നെ രഥത്തിൽ കയററി. “എന്നോ​ടൊ​പ്പം വന്ന്‌ യഹോ​വ​യെ​ക്കു​റി​ച്ചു​ളള എന്റെ ശുഷ്‌ക്കാ​ന്തി കാണുക” എന്ന്‌ അവൻ പറഞ്ഞു. യോനാ​ദാബ്‌ ഭയപ്പെട്ട്‌ മാറി​നി​ന്നില്ല.—2 രാജാ​ക്കൻമാർ 10:15, 16; ആവർത്തനം 6:13-15 കാണുക.

4, 5. (എ) യേഹു എങ്ങനെ​യാണ്‌ ബാലാ​രാ​ധകർ തങ്ങളെ​ത്തന്നെ തിരി​ച്ച​റി​യി​ക്കാൻ ഇടയാ​ക്കി​യത്‌? (ബി) പിന്നീട്‌ യേഹു എന്തു നടപടി സ്വീക​രി​ച്ചു, യോനാ​ദാബ്‌ എവി​ടെ​യാ​യി​രു​ന്നു? (സി) ബാലാ​രാ​ധ​ക​രു​ടെ ആ നശിപ്പി​ക്ക​ലി​നോട്‌ നിങ്ങൾ എങ്ങനെ പ്രതി​ക​രി​ക്കു​ന്നു?

4 ശമര്യ​യി​ലെ​ത്തി​യ​പ്പോൾ ബാലിന്റെ ആരാധ​ക​രെ​ല്ലാം തങ്ങളെ​ത്തന്നെ തിരി​ച്ച​റി​യി​ക്കാ​നി​ട​യാ​ക്കുന്ന നടപടി​കൾ യേഹു സ്വീക​രി​ച്ചു. ബാലിന്റെ പ്രവാ​ച​കൻമാ​രും പുരോ​ഹി​തൻമാ​രും എല്ലാ ആരാധ​ക​രും ബാലിന്റെ ആലയത്തി​ലേക്ക്‌ ഒരു വലിയ ബലിക്കാ​യി ക്ഷണിക്ക​പ്പെട്ടു. സന്നിഹി​ത​രാ​കാത്ത ഏതൊ​രാൾക്കും ജീവൻ നഷ്ടമാ​കും എന്ന്‌ അവർക്ക്‌ മുന്നറി​യിപ്പ്‌ നൽക​പ്പെ​ട്ടി​രു​ന്നു. ബാലിന്റെ ആരാധ​കരെ വ്യക്തമാ​യി തിരി​ച്ച​റി​യാൻ കഴി​യേ​ണ്ട​തിന്‌ അവർക്ക്‌ വിശേ​ഷ​വ​സ്‌ത്രങ്ങൾ നൽകാ​നും യേഹു നിർദ്ദേ​ശി​ച്ചി​രു​ന്നു. യഹോ​വയെ ആരാധി​ക്കു​ന്ന​താ​യി അവകാ​ശ​പ്പെ​ട്ടി​രു​ന്ന​വ​രും തങ്ങൾ യഥാർത്ഥ​ത്തിൽ ആരെയാണ്‌ സേവി​ക്കു​ന്നത്‌ എന്ന്‌ പ്രകട​മാ​ക്കാൻ ഇടയായി. ബാലി​നും ബാൽ യഥാർത്ഥ​ത്തിൽ പ്രതി​നി​ധാ​നം ചെയ്‌ത വ്യാജ​ദൈ​വ​മായ പിശാ​ചായ സാത്താ​നും അത്‌ മഹത്വ​പൂർണ്ണ​മായ ഒരു സമയമാ​യി തോന്നി.

5 ഇത്‌ യഹോ​വ​യു​ടെ സത്യാ​രാ​ധ​കർക്ക്‌ പററിയ ഒരു സ്ഥലമാ​യി​രു​ന്നില്ല. ബാലിന്റെ ആരാധകർ മാത്രമേ അവിടെ ഉണ്ടായി​രു​ന്നു​ളളു എന്ന്‌ ഉറപ്പു​വ​രു​ത്താൻ ഒരു പരി​ശോ​ധന നടത്ത​പ്പെട്ടു. ആരാധ​നാ​പ​ര​മായ ചടങ്ങുകൾ തുടങ്ങി. അതേസ​മയം പുറത്ത്‌ യേഹു​വി​ന്റെ ആളുകൾ തയാ​റെ​ടു​ത്തു​നി​ന്നു, അവൻ അടയാളം നൽകി​യ​പ്പോൾ അവർ തങ്ങളുടെ ജോലി ആരംഭി​ച്ചു. “അവരെ വെട്ടി​വീ​ഴ്‌ത്തു​വിൻ! ഒരുത്തൻപോ​ലും രക്ഷപെ​ട​രുത്‌” എന്ന്‌ അവൻ കൽപ്പിച്ചു. ബാലിന്റെ എല്ലാ ആരാധ​ക​രും നശിപ്പി​ക്ക​പ്പെട്ടു. ബാലിന്റെ ആലയം പൊളി​ച്ചു​നീ​ക്ക​പ്പെട്ടു. “അങ്ങനെ യേഹു യിസ്രാ​യേ​ലിൽനിന്ന്‌ ബാലിനെ നിശേഷം നശിപ്പി​ച്ചു​ക​ളഞ്ഞു.” ഈ സംഭവ​ങ്ങൾക്ക്‌ സാക്ഷ്യം വഹിക്കാൻ യോനാ​ദാബ്‌ യേഹു​വി​നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. (2 രാജാ​ക്കൻമാർ 10:18-28) ഈ സംഭവ​ങ്ങ​ളോ​ടു​ളള നിങ്ങളു​ടെ വ്യക്തി​പ​ര​മായ പ്രതി​ക​ര​ണ​മെ​ന്താണ്‌? നമ്മിലാ​രും മററു​ള​ള​വ​രു​ടെ, ദുഷ്‌ടൻമാ​രു​ടെ പോലും, മരണത്തിൽ സന്തോ​ഷി​ക്ക​യില്ല എന്നിരി​ക്കെ അത്‌ ആവശ്യ​മാ​യി​രു​ന്ന​തെ​ന്തു​കൊ​ണ്ടെ​ന്നും നാമിന്ന്‌ അതു വായി​ക്കാൻ അതു ബൈബി​ളി​ന്റെ ഭാഗമാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊ​ണ്ടെ​ന്നും വിലമ​തി​ക്കാൻ നിങ്ങൾക്ക്‌ കഴിയു​ന്നു​ണ്ടോ?—യെഹെ​സ്‌ക്കേൽ 33:11 താരത​മ്യം ചെയ്യുക.

6. (എ) മഹാബാ​ബി​ലോൻ എങ്ങനെ​യാണ്‌ നശിപ്പി​ക്ക​പ്പെ​ടുക? (ബി) യഹോ​വ​ക്കെ​തി​രെ​യു​ളള യാതൊ​രു മൽസര​വും താൻ വച്ചു​പൊ​റു​പ്പി​ക്കില്ല എന്ന്‌ യേശു എങ്ങനെ​യാണ്‌ ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ പ്രകട​മാ​ക്കി​യത്‌?

6 ഈ വിവരണം മതസമൂ​ഹ​ങ്ങ​ളു​ടെ കെട്ടി​ട​ങ്ങ​ളെ​യോ വ്യാജാ​രാ​ധ​ന​യിൽ ഭക്തികാ​ട്ടുന്ന ആളുക​ളെ​യോ നശിപ്പി​ക്കാൻ നമ്മെ അധികാ​ര​പ്പെ​ടു​ത്തു​ന്നില്ല. തന്റെ നീതി​പൂർവ​ക​മായ ന്യായ​വി​ധി​കൾ നടപ്പാ​ക്കാൻ വലിപ്പ​മേ​റിയ യേഹു എന്ന നിലയിൽ യഹോവ നിയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ ആധുനിക നാളിലെ തന്റെ സാക്ഷി​ക​ളെയല്ല മറിച്ച്‌ മഹത്വീ​ക​രി​ക്ക​പ്പെട്ട യേശു​ക്രി​സ്‌തു​വി​നെ​യാണ്‌. സംയുക്ത രാഷ്‌ട്രീ​യ​ശ​ക്തി​കൾ മഹാബാ​ബി​ലോ​നോ​ടു​ളള തങ്ങളുടെ വിദ്വേ​ഷം പ്രകട​മാ​ക്കാൻ അനുവ​ദി​ക്കു​ന്ന​തി​നാൽ ഈ സ്വർഗ്ഗീയ രാജാവ്‌ വ്യാജ​മ​ത​ലോ​ക​സാ​മ്രാ​ജ്യ​ത്തി​ന്റെ സമൂല​നാ​ശം കൈവ​രു​ത്തും. (വെളി​പ്പാട്‌ 6:2; 17:16; 19:1, 2) ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ പിശാ​ചിന്‌ ബഹുമാ​നം കൊടു​ക്കും​വി​ധം ആരാധ​ന​യു​ടെ ഒരു ക്രിയ​പോ​ലും ചെയ്യാൻ യേശു വിസമ്മ​തി​ച്ചു. മാനു​ഷ​പാ​ര​മ്പ​ര്യ​ങ്ങൾക്കു​വേണ്ടി യഹോ​വ​യു​ടെ വചനം മാററു​ന്ന​തി​നെ​യും ദൈവാ​രാ​ധന വ്യാപാ​ര​പ​ര​മായ നേട്ടങ്ങൾക്കു​വേണ്ടി ഉപയോ​ഗി​ക്കു​ന്ന​തി​നെ​യും അവൻ കുററം വിധിച്ചു. യഹോ​വ​യ്‌ക്കെ​തി​രെ​യു​ളള യാതൊ​രു മത്സരവും അവൻ വച്ചു​പൊ​റു​പ്പി​ച്ചില്ല.—ലൂക്കോസ്‌ 4:5-8; മത്തായി 15:3-9; 21:12, 13.

7. (എ) ബാലാ​രാ​ധ​ന​യു​ടെ ആധുനി​ക​കാല തെളി​വു​ക​ളിൽ ചിലത്‌ എന്തൊ​ക്കെ​യാണ്‌? (ബി) രാജാ​വെന്ന നിലയിൽ യേശു​ക്രി​സ്‌തു എന്തു​കൊ​ണ്ടാണ്‌ ഈ കാര്യങ്ങൾ പൊറു​ത്തി​രി​ക്കു​ന്നത്‌?

7 എങ്കിൽ പിന്നെ ഇപ്പോൾ ശത്രു​ക്ക​ളു​ടെ മദ്ധ്യേ വാഴുന്ന യേശു​ക്രി​സ്‌തു എന്തു​കൊ​ണ്ടാണ്‌ ആധുനിക ബാലാ​രാ​ധന ബാഹ്യ​ദൃ​ഷ്ട്യാ ശക്തി​പ്പെ​ടാൻ അനുവ​ദി​ച്ചി​രി​ക്കു​ന്നത്‌? യഹോ​വ​യു​ടെ നിബന്ധ​നകൾ തളളി​ക്ക​ള​ഞ്ഞു​കൊണ്ട്‌ ഈ വ്യവസ്ഥി​തി​യു​ടെ ദൈവത്തെ ബഹുമാ​നി​ക്കു​ന്ന​വരെ അവൻ ശിക്ഷി​ക്കാ​തെ വിട്ടി​രി​ക്കു​ന്ന​തെ​ന്തു​കൊ​ണ്ടാണ്‌? തങ്ങളുടെ ലൈം​ഗിക അധാർമ്മി​ക​ത​യോ​ടും ഒരു ഭൗതിക ജീവി​ത​ഗ​തി​യെ തങ്ങൾ മഹത്വീ​ക​രി​ക്കു​ന്ന​തി​നോ​ടും തങ്ങൾ ക്രിസ്‌ത്യാ​നി​ക​ളാ​ണെന്ന്‌ അവകാ​ശ​പ്പെ​ടു​മ്പോൾതന്നെ ആത്മവി​ദ്യാ​ന​ട​പ​ടി​ക​ളിൽ ഏർപ്പെ​ടു​ന്ന​തി​നോ​ടും ദൈവ​വ​ച​ന​മാ​ണെന്ന മട്ടിൽ ബാബി​ലോ​ന്യ​വി​ശ്വാ​സങ്ങൾ പഠിപ്പി​ക്കു​ന്ന​തി​നോ​ടും ദൈവ​ത്തിന്‌ യാതൊ​രു വിരോ​ധ​വു​മില്ല എന്ന രീതി​യിൽ അവർ പ്രവർത്തി​ക്കു​ന്നത്‌ അവൻ എന്തു​കൊ​ണ്ടാണ്‌ പൊറു​ക്കു​ന്നത്‌? ഇത്‌ ആളുകളെ പരി​ശോ​ധി​ക്കാ​നും അതുവഴി അവർ ഏതു ദൈവ​ത്തെ​യാണ്‌ ആരാധി​ക്കു​ന്ന​തെ​ന്നും അവർ വധശി​ക്ഷ​യാ​ണോ സംരക്ഷ​ണ​മാ​ണോ അർഹി​ക്കു​ന്നത്‌ എന്ന്‌ പ്രത്യ​ക്ഷ​മാ​കാ​നും ആണെന്ന്‌ ഈ പുരാതന നാടകം പ്രകട​മാ​ക്കു​ന്നു.

8. നാം എന്തു ചോദ്യ​ങ്ങൾ നമ്മോ​ടു​തന്നെ ചോദി​ക്കണം?

8 നിങ്ങൾ ഏതു ഗതിയാണ്‌ തെരഞ്ഞ​ടു​ത്തി​രി​ക്കു​ന്നത്‌? ആധുനിക ബാലാ​രാ​ധ​ന​യിൽ ഏർപ്പെ​ട്ടി​രി​ക്കുന്ന ഒരാളാ​യി നിങ്ങളെ തിരി​ച്ച​റി​യി​ച്ചേ​ക്കാ​വുന്ന എല്ലാ ആചാര​ങ്ങ​ളും നിങ്ങൾ ഉപേക്ഷി​ച്ചി​ട്ടു​ണ്ടോ? നിങ്ങൾ നിങ്ങ​ളെ​ത്തന്നെ ലോക​ത്തിൽനിന്ന്‌ വേർപെ​ടു​ത്തു​ക​യും യഹോ​വ​യു​ടെ ഒരു സത്യാ​രാ​ധ​ക​നെന്ന നിലയിൽ ഒരു നിലപാട്‌ സ്വീക​രി​ക്കു​ക​യും ചെയ്‌തി​ട്ടു​ണ്ടോ?—2 കൊരി​ന്ത്യർ 6:17.

9. (എ) നാം യഥാർത്ഥ​ത്തിൽ യോനാ​ദാ​ബി​നെ​പ്പോ​ലെ​യാ​ണെ​ങ്കിൽ നാം എന്തു ചെയ്‌തു​കൊ​ണ്ടി​രി​ക്കും? (ബി) ഉദ്ധരി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​കൾ എങ്ങനെ​യാണ്‌ ഈ കാര്യ​ങ്ങ​ളു​ടെ പ്രാധാ​ന്യം ഊന്നി​പ്പ​റ​യു​ന്നത്‌?

9 യഹോ​വ​യു​ടെ ഒരു യിസ്രാ​യേ​ല്യേ​തര ആരാധ​ക​നെന്ന നിലയിൽ യോനാ​ദാബ്‌ ഭൂമി​യി​ലെ നിത്യ​ജീ​വന്റെ പ്രത്യാ​ശ​യോ​ടെ ഇന്ന്‌ കൂട്ടി​ച്ചേർക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കുന്ന “വേറെ ആടുകളെ” മുൻനി​ഴ​ലാ​ക്കി. നിങ്ങൾ യോനാ​ദാ​ബി​ന്റെ ആത്മാവ്‌ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു​ണ്ടോ? വലിപ്പ​മേ​റിയ യേഹു​വി​നോ​ടും ആസന്നമാ​യി​രി​ക്കുന്ന “നമ്മുടെ ദൈവ​ത്തി​ന്റെ ഭാഗത്തെ പ്രതി​കാ​ര​ദി​വ​സത്തെ” പ്രഖ്യാ​പി​ക്കുന്ന അവന്റെ അഭിഷിക്ത അനുഗാ​മി​ക​ളോ​ടും​കൂ​ടെ തിരി​ച്ച​റി​യി​ക്ക​പ്പെ​ടാൻ നിങ്ങൾക്ക്‌ മനസ്സൊ​രു​ക്ക​മു​ണ്ടോ? ആ അടിയ​ന്തി​ര​മായ വേലയിൽ നിങ്ങൾ അവരോ​ടൊ​പ്പം പങ്കു​ചേ​രു​ന്നു​ണ്ടോ? (യെശയ്യാവ്‌ 61:1, 2; ലൂക്കോസ്‌ 9:26; സെഖര്യാവ്‌ 8:23) യഹോ​വക്ക്‌ നിങ്ങളു​ടെ ഹൃദയ​ത്തി​ലു​ണ്ടാ​യി​രി​ക്കേണ്ട സ്ഥാന​ത്തേക്ക്‌ അതി​ക്ര​മി​ച്ചു​ക​ട​ക്കാൻ യാതൊ​ന്നി​നേ​യും അനുവ​ദി​ക്കാ​തെ നിങ്ങൾ യഹോ​വക്ക്‌ നിങ്ങളു​ടെ അനന്യ​മായ ഭക്തി നൽകു​ന്നു​ണ്ടോ? (മത്തായി 6:24; 1 യോഹ​ന്നാൻ 2:15-17) അവനു​മാ​യു​ളള ബന്ധമാണ്‌ നിങ്ങളു​ടെ ഏററം വലിയ സമ്പത്തെ​ന്നും ബാക്കി​യു​ള​ള​തെ​ല്ലാം അതിനെ ചുററി​പ്പ​റ​റി​യാണ്‌ പടുത്തു​യർത്ത​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും നിങ്ങളു​ടെ ജീവിതം പ്രകട​മാ​ക്കു​ന്നു​ണ്ടോ?—സങ്കീർത്തനം 37:4; സദൃശ​വാ​ക്യ​ങ്ങൾ 3:1-6.

നിങ്ങൾക്ക്‌ ആ അടയാ​ള​മു​ണ്ടോ?

10. യഹോ​വ​യു​ടെ ആരാധകർ മാത്രമേ അതിജീ​വി​ക്കു​ക​യു​ള​ളു​വെന്ന്‌ ബൈബിൾ എങ്ങനെ​യാണ്‌ പ്രകട​മാ​ക്കു​ന്നത്‌?

10 ഒരു വ്യക്തി ഒരു “നല്ല ജീവിതം” നയിക്കാൻ ശ്രമി​ക്കു​ക​യും ദൈവ​വ​ച​ന​ത്തിൽ വ്യക്തമാ​യി കുററം വിധി​ച്ചി​രി​ക്കുന്ന കാര്യങ്ങൾ ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന മതങ്ങളെ ഒഴിവാ​ക്കു​ക​യും ചെയ്‌താൽ മതി, അതിൽകൂ​ടു​ത​ലൊ​ന്നും ആവശ്യ​മില്ല എന്ന്‌ നാം നിഗമനം ചെയ്യു​ന്നെ​ങ്കിൽ അത്‌ ഒരു ഗൗരവ​ത​ര​മായ പിശകാ​യി​രി​ക്കും. “പുതിയ ഭൂമി”യിലേക്ക്‌ അതിജീ​വി​ക്കാ​നാ​ഗ്ര​ഹി​ക്കുന്ന എല്ലാവ​രും സംശയാ​തീ​ത​മാ​യി യഹോ​വ​യു​ടെ ആരാധ​ക​രാ​യി തിരി​ച്ച​റി​യി​ക്ക​പ്പെ​ടണം. (വെളി​പ്പാട്‌ 14:6, 7; സങ്കീർത്തനം 37:34; യോവേൽ 2:32) പൊ. യു. മു. 607-ലെ യെരൂ​ശ​ലേ​മി​ന്റെ നാശത്തി​നു​മുൻപ്‌ പ്രവാ​ച​ക​നായ യെഹെ​സ്‌ക്കേ​ലിന്‌ കൊടു​ക്ക​പ്പെട്ട ഒരു ദർശന​ത്തി​ലൂ​ടെ ഈ ദൂത്‌ നൽക​പ്പെ​ട്ടി​രി​ക്കു​ന്നു.

11. (എ) യെഹെ​സ്‌ക്കേൽ 9:1-11-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ദർശനം വിവരി​ക്കുക. (ബി) അതിജീ​വ​ന​ത്തി​നു​ളള താക്കോൽ എന്തായി​രു​ന്നു?

11 അവിശ്വസ്‌ത യെരൂ​ശ​ലേ​മി​നെ​യും അതിലെ നിവാ​സി​ക​ളെ​യും നശിപ്പി​ക്കാൻ നിയു​ക്ത​രാ​യ​വരെ യഹോവ വിളി​ക്കു​ന്നത്‌ യെഹെ​സ്‌ക്കേൽ കേട്ടു. തകർത്തു​ന​ശി​പ്പി​ക്കാ​നു​ളള ആയുധങ്ങൾ വഹിച്ചി​രുന്ന ആറു പുരു​ഷൻമാ​രെ അവൻ കണ്ടു, ശണവസ്‌ത്രം ധരിച്ച്‌ അരയിൽ ഒരു സെക്ര​ട്ട​റി​യു​ടെ മഷിക്കു​പ്പി​യു​മാ​യി നിൽക്കുന്ന ഒരു പുരു​ഷ​നു​മു​ണ്ടാ​യി​രു​ന്നു. ആദ്യം ആ ശണവസ്‌ത്രം ധരിച്ച പുരു​ഷ​നോട്‌ യഹോവ പറഞ്ഞു: “നീ നഗരത്തി​ന്റെ നടുവി​ലൂ​ടെ, യെരൂ​ശ​ലേ​മി​ന്റെ നടുവി​ലൂ​ടെ, കടന്നു​പോ​വുക, അതിൽ നടക്കുന്ന സകല മ്ലേച്ഛകാ​ര്യ​ങ്ങ​ളും​നി​മി​ത്തം നെടു​വീർപ്പി​ടു​ക​യും കരയു​ക​യും ചെയ്യുന്ന പുരു​ഷൻമാ​രു​ടെ നെററി​യിൽ നീ ഒരു അടയാ​ള​മി​ടണം.” പിന്നെ മറേറ ആറു പേരോട്‌ അവൻ പറഞ്ഞു: “അവന്റെ പിന്നാലെ നഗരത്തി​ലൂ​ടെ ചെന്ന്‌ വെട്ടു​വിൻ. നിങ്ങളു​ടെ കണ്ണിന്‌ ഖേദം തോന്ന​രുത്‌; യാതൊ​രു കരുണ​യും കാണി​ക്കു​ക​യു​മ​രുത്‌. വൃദ്ധൻമാ​രെ​യും യൗവന​ക്കാ​രെ​യും കന്യക​മാ​രെ​യും പൈത​ങ്ങ​ളെ​യും സ്‌ത്രീ​ക​ളെ​യും കൊന്നു​ന​ശി​പ്പി​ക്കു​വിൻ. എന്നാൽ അടയാ​ള​മു​ളള ആരെയും തൊട​രുത്‌; എന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽനി​ന്നു​തന്നെ തുടങ്ങു​വിൻ.” തുടർന്നു​ണ്ടായ നാശം യെഹെ​സ്‌ക്കേൽ ദർശന​ത്തിൽ കണ്ടു—അത്‌ അത്ര വിപു​ല​മാ​യി​രു​ന്ന​തി​നാൽ യിസ്രാ​യേൽ ദേശത്ത്‌ ശേഷി​ച്ചി​രുന്ന സകലരും നശിപ്പി​ക്ക​പ്പെ​ടു​ക​യാ​ണെന്ന്‌ തോന്നി. (യെഹെ​സ്‌ക്കേൽ 9:1-11) അതിജീ​വ​ന​ത്തി​നു​ളള താക്കോ​ലെ​ന്താ​യി​രു​ന്നു? അതു സെക്ര​ട്ട​റി​യു​ടെ മഷിക്കു​പ്പി​യു​ളള മനുഷ്യൻ ഒരുവന്റെ നെററി​മേൽ ഇട്ട അടയാ​ള​മാ​യി​രു​ന്നു.

12. (എ) ഏതു തരം മ്ലേച്ഛകാ​ര്യ​ങ്ങൾ സംബന്ധി​ച്ചാ​യി​രു​ന്നു അടയാ​ള​മി​ട​പ്പെ​ട്ടവർ “നെടു​വീർപ്പി​ടു​ക​യും കരയു​ക​യും” ചെയ്‌തു​കൊ​ണ്ടി​രു​ന്നത്‌? (ബി) യഹോ​വക്ക്‌ അത്തരം കാര്യങ്ങൾ സംബന്ധിച്ച്‌ വെറു​പ്പു​തോ​ന്നി​യ​തെ​ന്തു​കൊണ്ട്‌?

12 യെരൂ​ശ​ലേ​മിൽ ചെയ്യപ്പെട്ട “സകല മ്ലേച്ഛകാ​ര്യ​ങ്ങ​ളും നിമിത്തം നെടു​വീർപ്പി​ടു​ക​യും കരയു​ക​യും” ചെയ്‌തവർ മാത്രമേ അതിജീ​വ​ന​ത്തി​നാ​യി അടയാ​ള​മി​ട​പ്പെ​ട്ടു​ളളു. ആ “മ്ലേച്ഛകാ​ര്യ​ങ്ങൾ” എന്തൊ​ക്കെ​യാ​യി​രു​ന്നു? അഞ്ചുകാ​ര്യ​ങ്ങൾ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു: (1) യഹോ​വ​യു​ടെ ആലയത്തി​ന്റെ അകത്തെ പ്രാകാ​ര​ത്തി​ലേ​ക്കു​ളള പ്രവേ​ശ​ന​ക​വാ​ട​ത്തി​ങ്കൽ ഒരു “അസൂയാ​പ്ര​തീ​കം.” അതിന്റെ രൂപം എന്തുതന്നെ ആയിരു​ന്നെ​ങ്കി​ലും യിസ്രാ​യേ​ല്യർ യഹോ​വക്ക്‌ കൊടു​ക്കാൻ കടപ്പെ​ട്ടി​രുന്ന ഭക്തി ഈ വസ്‌തു​വിന്‌ നൽക​പ്പെ​ട്ടി​രു​ന്നു. (1 രാജാ​ക്കൻമാർ 14:22-24) (2) ആലയവ​ള​പ്പി​നു​ള​ളിൽതന്നെ ഭിത്തി​യി​ലു​ണ്ടാ​യി​രുന്ന ഇഴജന്തു​ക്ക​ളു​ടെ​യും മൃഗങ്ങ​ളു​ടെ​യും കൊത്തു​രൂ​പ​ങ്ങ​ളു​ടെ മുൻപിൽ ധൂപം അർപ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. (3) സ്‌ത്രീ​കൾ തമ്മൂസ്‌ ദേവന്റെ മരണ​ത്തെ​ച്ചൊ​ല്ലി വിലപി​ച്ചു​കൊ​ണ്ടി​രു​ന്നു, അത്‌ യഹോ​വ​ക്കെ​തി​രെ മൽസരിച്ച നി​മ്രോ​ദി​ന്റെ മറെറാ​രു പേരാ​യി​രു​ന്നു. (ഉൽപ്പത്തി 10:9) (4) യഹോ​വ​യു​ടെ ആലയത്തി​നു​നേരെ പുറം തിരിഞ്ഞ്‌ സൂര്യനെ നോക്കി കുമ്പി​ട്ടു​കൊണ്ട്‌ ചില പുരു​ഷൻമാർ അക്ഷന്തവ്യ​മായ അനാദ​രവ്‌ പ്രകട​മാ​ക്കി. (ആവർത്തനം 4:15-19) (5) അതും പോരാ​ഞ്ഞിട്ട്‌ ആളുകൾ ദേശത്തെ അക്രമം കൊണ്ട്‌ നിറക്കു​ക​യും സാദ്ധ്യ​ത​യ​നു​സ​രിച്ച്‌ ഒരു ലൈം​ഗിക പ്രതീ​ക​മാ​യി​രുന്ന “ചുളളി” യഹോ​വ​യു​ടെ മൂക്കി​നു​നേരെ നീട്ടു​ക​യും ചെയ്‌തു. യഹോവ എന്തു​കൊ​ണ്ടാ​യി​രു​ന്നു അവരെ പാടേ വെറു​ത്തത്‌ എന്ന്‌ നിങ്ങൾക്ക്‌ മനസ്സി​ലാ​ക്കാൻ കഴിയു​ന്നു​ണ്ടോ?—യെഹെ​സ്‌ക്കേൽ 8:5-17.

13. (എ) ആ “മ്ലേച്ഛകാ​ര്യ​ങ്ങ​ളോട്‌” താരത​മ്യം ചെയ്യാ​വുന്ന ആധുനി​ക​കാല ആചാരങ്ങൾ ഓരോ​ന്നാ​യി പരിഗ​ണിച്ച്‌ അവയെ​പ്പ​ററി അഭി​പ്രാ​യം പറയുക. (ബി) ഈ ആചാര​ങ്ങളെ സംബന്ധിച്ച്‌ നിങ്ങൾ എന്തു വിചാ​രി​ക്കു​ന്നു?

13 ഈ “മ്ലേച്ഛകാ​ര്യ​ങ്ങ​ളോ”ട്‌ താരത​മ്യം ചെയ്യാ​വു​ന്ന​താ​യി ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലു​ളള ആധുനി​ക​കാല ആചാര​ങ്ങ​ളോട്‌ നിങ്ങൾ വ്യക്തി​പ​ര​മാ​യി എങ്ങനെ പ്രതി​ക​രി​ക്കു​ന്നു? (1) അവളുടെ ധാരാളം പളളി​ക​ളിൽ പ്രതി​മ​ക​ളുണ്ട്‌, ബൈബിൾ അങ്ങനെ ചെയ്യു​ന്ന​തി​നെ​തി​രെ മുന്നറി​യിപ്പ്‌ നൽകു​ന്നു​ണ്ടെ​ങ്കി​ലും ആളുകൾ അവയുടെ മുമ്പാകെ ആരാധ​നാ​പൂർവം കുമ്പി​ടു​ന്നു. (1 കൊരി​ന്ത്യർ 10:14; 2 രാജാ​ക്കൻമാർ 17:40, 41 താരത​മ്യം ചെയ്യുക.) (2) ദൈവ​ത്താ​ലു​ളള സൃഷ്ടി​പ്പി​നു പകരം മൃഗങ്ങ​ളിൽനി​ന്നു​ളള മമനു​ഷ്യ​ന്റെ പരിണാ​മത്തെ പ്രതി​ഷ്‌ഠി​ക്കാ​നു​ളള ചായ്‌വി​നോട്‌ അവൾ ഒത്തു​പോ​കു​ന്നു; മാത്ര​വു​മല്ല ദേശീ​യ​ചി​ഹ്ന​ങ്ങ​ളാ​യി ഉപയോ​ഗി​ക്ക​പ്പെ​ടുന്ന പക്ഷിക​ളു​ടെ​യും മൃഗങ്ങ​ളു​ടെ​യും രൂപങ്ങൾക്ക്‌ മുമ്പിൽ തീക്ഷ്‌ണ​മായ ഭക്തി പ്രകടി​പ്പി​ക്കു​ന്ന​തിൽ അവൾ പങ്കു​ചേ​രു​ന്നു. (3) അവളുടെ ആരാധ​നാ​ച​ട​ങ്ങു​ക​ളിൽ പുരാ​ത​ന​കാ​ലം​മു​തൽക്കു​തന്നെ തമ്മൂസി​ന്റെ ഒരു മതചി​ഹ്ന​മാ​യി​രുന്ന കുരിശ്‌ ഉപയോ​ഗി​ക്കു​ന്നു; മാത്ര​വു​മല്ല നി​മ്രോ​ദി​ന്റെ ആത്മാവ്‌ പ്രതി​ഫ​ലി​പ്പി​ക്കു​ന്ന​തും രക്തച്ചൊ​രി​ച്ചി​ലോ​ടു​കൂ​ടി​യ​തു​മായ യുദ്ധങ്ങ​ളിൽ കൊല്ല​പ്പെ​ട്ട​വ​രെ​ച്ചൊ​ല്ലി വിലപി​ക്കാ​നു​ളള ചടങ്ങു​ക​ളിൽ അവൾ പങ്കു​ചേ​രു​ന്നു. (എന്നാൽ യോഹ​ന്നാൻ 17:16, 17 കാണുക.) (4) ദൈവം തന്റെ വചനത്തി​ലൂ​ടെ പറയു​ന്ന​തി​നെ​തി​രെ അവൾ പുറം​തി​രി​ഞ്ഞു​ക​ള​യു​ക​യും പകരം ആധുനിക ശാസ്‌ത്ര​വും മാനുഷ തത്വശാ​സ്‌ത്ര​വും വച്ചുനീ​ട്ടുന്ന “പ്രകാ​ശനം” സ്വീക​രി​ക്കു​ക​യും ചെയ്യുന്നു. (1 തിമൊ​ഥെ​യോസ്‌ 6:20, 21; യിരെ​മ്യാവ്‌ 2:13 താരത​മ്യം ചെയ്യുക.) (5) അതു പോരാ​ഞ്ഞി​ട്ടെ​ന്ന​വണ്ണം ദൈവ​ത്തി​ന്റെ നാമത്തിൽ സംസാ​രി​ക്കു​ന്ന​താ​യി അവകാ​ശ​പ്പെ​ടു​മ്പോൾതന്നെ ചില സ്ഥലങ്ങളിൽ അവൾ വിപ്ലവ​ങ്ങളെ പിന്താ​ങ്ങു​ക​യും ലൈം​ഗിക അധാർമ്മി​കത സംബന്ധിച്ച്‌ ഒരു അയഞ്ഞ വീക്ഷണം സ്വീക​രി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. (2 പത്രോസ്‌ 2:1, 2) ഇത്തരം ചായ്‌വു​കളെ വിശാ​ല​വീ​ക്ഷ​ണ​മാ​യി ചിലർ കാണുന്നു. അവർ അവയിൽ എല്ലാറ​റി​നോ​ടും യോജി​പ്പി​ല​ല്ലാ​തി​രു​ന്നേ​ക്കാം, എന്നാൽ മററു​ള​ള​വ​യിൽ അവർ പങ്കു​ചേ​രു​ക​യോ അവയെ ശരിവ​ക്കു​ക​പോ​ലു​മോ ചെയ്‌തേ​ക്കാം. മനുഷ്യ​വർഗ്ഗ​ത്തി​ന്റെ സ്രഷ്ടാ​വിൽനിന്ന്‌ ആളുകളെ അകററി​ക്ക​ള​യു​ന്ന​തും ദൈവ​ത്തിന്‌ നിന്ദ വരുത്തു​ന്ന​തു​മായ അത്തരം ആചാര​ങ്ങ​ളെ​ക്കു​റിച്ച്‌ നിങ്ങൾ എന്തു വിചാ​രി​ക്കു​ന്നു?

14. ഒരുവന്‌ പളളി​ക​ളിൽ വിശ്വാ​സം നശിച്ചി​രി​ക്കു​ന്നു എന്ന വസ്‌തുത അയാൾ ഒരു അതിജീ​വ​ക​നാ​യി​രി​ക്കും എന്ന്‌ അവശ്യം അർത്ഥമാ​ക്കു​ന്നി​ല്ലാ​ത്ത​തെ​ന്തു​കൊണ്ട്‌?

14 അനേക​മാ​ളു​കൾക്ക്‌ പളളി​ക​ളി​ലു​ളള വിശ്വാ​സം നശിച്ചിട്ട്‌ അവർ പളളി​ച​ട​ങ്ങു​കൾക്ക്‌ ഹാജരാ​കാ​റില്ല. ലോക​ത്തി​ലെ അക്രമ​പ്ര​വർത്ത​ന​വും സത്യസ​ന്ധ​ത​യി​ല്ലാ​യ്‌മ​യും നിമിത്തം അവർ അതിയാ​യി അസ്വസ്ഥ​രു​മാ​യി​രു​ന്നേ​ക്കാം. എന്നാൽ അവർ അതിജീ​വ​ന​ത്തി​നാ​യി അടയാ​ള​മി​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെന്ന്‌ അത്‌ അവശ്യം അർത്ഥമാ​ക്കു​ന്നില്ല. ‘സെക്ര​ട്ട​റി​യു​ടെ മഷിക്കു​പ്പി​യു​ളള മനുഷ്യ​നാൽ’ അവർ അടയാ​ള​മി​ട​പ്പെ​ടണം. “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ” വർഗ്ഗം ഇന്ന്‌ ആ വേല ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നു​വെന്ന്‌ വസ്‌തു​തകൾ പ്രകട​മാ​ക്കു​ന്നു.—മത്തായി 24:45-47.

15. (എ) ആ അടയാളം എന്താണ്‌? (ബി) ഒരുവന്‌ അതെങ്ങ​നെ​യാണ്‌ ലഭിക്കു​ന്നത്‌?

15 ദൈവ​ത്തി​ന്റെ അംഗീ​കാ​ര​മു​ള​ള​വ​രാ​യി അടയാ​ള​മി​ട​പ്പെ​ടാൻ ആഗ്രഹി​ക്കുന്ന എല്ലാവ​രും യഹോവ തന്റെ “അടിമ” വർഗ്ഗത്തി​ലൂ​ടെ നൽകുന്ന മാർഗ്ഗ​നിർദ്ദേശം സ്വീക​രി​ക്കു​ക​യും യഹോ​വ​യു​ടെ സത്യാ​രാ​ധ​ക​രാ​യി​ത്തീ​രു​ക​യും വേണം. അവർ അധരം​കൊണ്ട്‌ യഹോ​വയെ ബഹുമാ​നി​ക്കു​ക​യും എന്നാൽ വാസ്‌ത​വ​ത്തിൽ ലോക​ത്തി​ന്റെ വഴികളെ സ്‌നേ​ഹി​ക്കു​ക​യും ചെയ്യു​ന്ന​വ​രാ​യി​രി​ക്ക​രുത്‌. (യെശയ്യാവ്‌ 29:13, 14; 1 യോഹ​ന്നാൻ 2:15) അവർ യഹോ​വ​യെ​യും അവന്റെ നിലവാ​ര​ങ്ങ​ളെ​യും സ്‌നേ​ഹി​ക്കു​ക​യും അവനെ നിന്ദി​ക്കുന്ന ഉപദേ​ശ​ങ്ങ​ളും ആചാര​ങ്ങ​ളും സംബന്ധിച്ച്‌ “നെടു​വീർപ്പി​ടു​ക​യും കരയു​ക​യും” ചെയ്‌തു​കൊണ്ട്‌ ഹൃദയ​ത്തിൽ ദുഃഖ​മ​നു​ഭ​വി​ക്കു​ക​യും വേണം. ആരും ഒരു അക്ഷരീയ മഷിയ​ട​യാ​ളം അവരുടെ നെററി​യി​ലി​ടു​ക​യില്ല. എന്നാൽ അവർക്ക്‌ ആ പ്രതീ​കാ​ത്മക അടയാ​ള​മു​ള​ള​പ്പോൾ അവർ സമർപ്പിച്ച്‌ സ്‌നാ​പ​ന​മേററ ക്രിസ്‌ത്യാ​നി​ക​ളെന്ന നിലയിൽ എഫേസ്യർ 4:24-ൽ വിവരി​ച്ചി​രി​ക്കുന്ന “പുതിയ വ്യക്തി​ത്വം” ധരിച്ചി​രി​ക്കു​ന്നു എന്ന്‌ എല്ലാവർക്കും വ്യക്തമാ​യി​രി​ക്കും. അവർക്ക്‌ സജീവ​മായ ഒരു വിശ്വാ​സ​മുണ്ട്‌. പരസ്യ​മാ​യും രഹസ്യ​മാ​യും യഹോ​വയെ ബഹുമാ​നി​ക്കുന്ന കാര്യങ്ങൾ ചെയ്യാൻ അവർ ശ്രമി​ക്കു​ന്നു. ക്രൈ​സ്‌ത​വ​ലോ​ക​ത്തിൽനിന്ന്‌ പുറത്തു​വ​ന്നി​ട്ടു​ള​ള​വർക്ക്‌ മാത്രമല്ല, മറിച്ച്‌ അഭിഷിക്ത വർഗ്ഗത്തി​ന്റെ സഹപ്ര​വർത്ത​ക​രാ​യി “പുതി​യ​ഭൂ​മി”യിലേക്ക്‌ അതിജീ​വി​ക്കാൻ പ്രതീ​ക്ഷി​ക്കുന്ന ഏതു പശ്ചാത്ത​ല​ത്തി​ലു​മു​ളള എല്ലാവർക്കും ഈ അടയാളം ഉണ്ടായി​രി​ക്കണം.

16. ഈ ദർശനം കുട്ടി​കൾക്കും അവരുടെ മാതാ​പി​താ​ക്കൾക്കും വിശേ​ഷാൽ പ്രധാ​ന​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

16 യഹോ​വ​ക്കെ​തി​രെ തെററു​ചെയ്‌ത ഒരാളെ ഒഴിവാ​ക്കു​ന്ന​തിന്‌ പ്രായ​മോ സ്‌ത്രീ​പു​രുഷ വ്യത്യാ​സ​മോ ഏകാകി​ത്വ​മോ വിവാ​ഹ​ബ​ന്ധ​മോ ഒരു കാരണമല്ല എന്ന്‌ യഹോ​വ​യു​ടെ വധാധി​കൃ​ത​രോട്‌ പറയ​പ്പെട്ടു എന്ന വസ്‌തുത വിശേ​ഷാൽ പ്രധാ​ന​മാണ്‌. ഒരു വിവാ​ഹിത വ്യക്തി സംരക്ഷി​ക്ക​പ്പെ​ടു​ന്ന​തിന്‌ അയാൾക്ക്‌ വ്യക്തി​പ​ര​മാ​യി ഈ അടയാളം ഉണ്ടായി​രി​ക്കണം. തങ്ങളുടെ മക്കൾ അടയാ​ള​മി​ട​പ്പെ​ടു​ന്ന​തി​നെ മാതാ​പി​താ​ക്കൾ ചെറു​ക്കു​ക​യാ​ണെ​ങ്കിൽ അല്ലെങ്കിൽ യഹോ​വ​യു​ടെ ദാസൻമാ​രാ​യി അവരെ വളർത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തിൽ അവർ പരാജ​യ​പ്പെ​ടു​ക​യാ​ണെ​ങ്കിൽ ആ കുട്ടി​കൾക്ക്‌ സംഭവി​ക്കു​ന്ന​തിന്‌ അവർ ഉത്തരവാ​ദി​ക​ളാ​യി​രി​ക്കും. ദൈവ​ഭ​യ​മു​ളള മാതാ​പി​താ​ക്ക​ളു​ടെ അനുസ​ര​ണ​മു​ളള മക്കൾ യഹോ​വ​യാൽ “വിശു​ദ്ധ​രാ​യി” വീക്ഷി​ക്ക​പ്പെ​ടു​ന്നെ​ങ്കി​ലും മൽസരി​കൾ അപ്രകാ​ര​മാ​യി​രി​ക്കു​ന്നില്ല. (1 കൊരി​ന്ത്യർ 7:14; സങ്കീർത്തനം 102:28; സദൃശ​വാ​ക്യ​ങ്ങൾ 20:11; 30:17) കുട്ടികൾ സ്‌നാ​പ​ന​മേററ ക്രിസ്‌ത്യാ​നി​ക​ളാ​യി​രി​ക്കാൻ പ്രായ​മു​ള​ള​വ​രാ​യി​രി​ക്കു​ക​യും എന്നാൽ ആ നിബന്ധ​നകൾ അനുസ​രിച്ച്‌ ജീവി​ക്കാൻ ആഗ്രഹി​ക്കാ​തി​രി​ക്കു​ക​യും ചെയ്യു​ന്നു​വെ​ങ്കിൽ അവർ സ്‌നാ​പ​ന​മേ​റ​റ​വ​രാ​യാ​ലും അല്ലെങ്കി​ലും അവരുടെ പ്രായം അവർ സംരക്ഷി​ക്ക​പ്പെ​ടു​ന്ന​തി​നി​ട​യാ​ക്കു​ക​യില്ല. അപ്പോൾ ഉത്തരവാ​ദി​ത്വ​പൂർണ്ണ​മായ പ്രായ​ത്തി​ലെ​ത്തിയ ഓരോ വ്യക്തി​യും യഹോ​വക്ക്‌ സമർപ്പി​ക്ക​പ്പെ​ട്ട​വ​നും അവന്റെ ഇഷ്ടം ചെയ്യു​ന്ന​വ​നു​മാ​യി വ്യക്തമാ​യി അടയാ​ള​മി​ട​പ്പെ​ടു​ന്നത്‌ എത്ര ജീവൽപ്ര​ധാ​ന​മാണ്‌!

17. യഹോ​വ​യു​ടെ കരുണ​യെ​പ്പ​ററി നാം ഇവി​ടെ​നിന്ന്‌ എന്തു പഠിച്ചി​രി​ക്കു​ന്നു?

17 വരാനി​രി​ക്കുന്ന നാശ​ത്തെ​പ്പ​ററി മുന്നറി​യിപ്പ്‌ നൽകു​ന്ന​തി​നും സുരക്ഷിത സ്ഥാന​ത്തേ​ക്കു​ളള വഴികാ​ട്ടു​ന്ന​തി​നും തന്റെ സാക്ഷി​കളെ അയച്ചു​കൊണ്ട്‌ യഹോവ മനുഷ്യ​വർഗ്ഗ​ത്തോട്‌ വലിയ ദയ കാണി​ച്ചി​രി​ക്കു​ന്നു. എന്നാൽ വ്യാജ​മ​ത​ത്തി​ന്റെ രേഖയും അത്‌ ഉൽപ്പാ​ദി​പ്പി​ച്ചി​രി​ക്കുന്ന ചീത്ത ഫലങ്ങളും അവന്‌ നന്നായി അറിയാം. മഹാബാ​ബി​ലോൻ നശിപ്പി​ക്ക​പ്പെ​ടു​മ്പോൾ അതി​നോട്‌ പററി​നിൽക്കാൻ നിർബ​ന്ധം​പി​ടി​ക്കുന്ന ആരോ​ടും യാതൊ​രു കരുണ​യും കാണി​ക്ക​പ്പെ​ടു​ക​യില്ല. ആഗതമാ​കുന്ന ദിവ്യ ന്യായ​വി​ധി​യെ അതിജീ​വി​ക്കു​ന്ന​തിന്‌ ആകാശ​ത്തി​ന്റെ​യും ഭൂമി​യു​ടെ​യും സ്രഷ്ടാ​വായ യഹോ​വ​യു​ടെ സത്യാ​രാ​ധ​ക​രെന്ന നിലയിൽ നാം യേശു​ക്രി​സ്‌തു​വി​ന്റെ കാലടി​ക​ളിൽ നടക്കണം.

[അധ്യയന ചോദ്യ​ങ്ങൾ]

[95-ാം പേജിലെ ചിത്രങ്ങൾ]

അതിജീവനത്തിനാവശ്യമായ അടയാളം യഥാർത്ഥ​ത്തിൽ നിങ്ങൾക്കു​ണ്ടോ?