“ദൈവം നിങ്ങളോടുകൂടെയുണ്ട് എന്ന് ഞങ്ങൾ കേട്ടിരിക്കുന്നു”
അധ്യായം 19
“ദൈവം നിങ്ങളോടുകൂടെയുണ്ട് എന്ന് ഞങ്ങൾ കേട്ടിരിക്കുന്നു”
1, 2. (എ) നമ്മുടെ നാളിലേക്ക് സെഖര്യാവ് 8:23 എന്തു മുൻകൂട്ടിപ്പറയുന്നു? (ബി) ഇവിടെ പരാമർശിച്ചിരിക്കുന്ന ദൈവമാരാണ്, ബൈബിളെങ്ങനെയാണ് അവന്റെ വ്യക്തിപരമായ നാമം ഊന്നിപ്പറയുന്നത്?
“ദൈവം നിങ്ങളോടുകൂടെയുണ്ടെന്ന് ഞങ്ങൾ കേട്ടിരിക്കുകയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരും.” നമ്മുടെ നാളിൽ എല്ലാ ജനതകളിൽനിന്നുമുളള ആളുകൾ അങ്ങനെ പറയുമെന്നാണ് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നത്. (സെഖര്യാവ് 8:23) സെഖര്യാവിന്റെ ഈ പ്രവചനം പരാമർശിക്കുന്ന ഈ ദൈവം ആരാണ്? അതു സംബന്ധിച്ച് നമുക്ക് സംശയമില്ല. താരതമ്യേന ചെറിയ ഈ ബൈബിൾ പുസ്തകത്തിൽ അവന്റെ വ്യക്തിപരമായ നാമം 135 പ്രാവശ്യം കാണപ്പെടുന്നു. അതു യഹോവ എന്നാണ്!
2 അവൻതന്നെ യഹോവ എന്ന അവന്റെ വ്യക്തിപരമായ നാമത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞു: “ഇത് അനിശ്ചിതകാലത്തോളമുളള എന്റെ നാമവും തലമുറ തലമുറയായുളള എന്റെ ജ്ഞാപകവുമാകുന്നു.” (പുറപ്പാട് 3:15) സമ്പൂർണ്ണ എബ്രായ ബൈബിൾ പാഠത്തിൽ അതു ഏതാണ്ട് 7,000 തവണ കാണപ്പെടുന്നു എന്ന വസ്തുത ആ നാമത്തിന്റെ പ്രാധാന്യത്തെ ചൂണ്ടിക്കാണിക്കുന്നു—അത് ദൈവമെന്നും കർത്താവെന്നുമുളള സ്ഥാനപ്പേരുകൾ മൊത്തം ഉപയോഗിച്ചിട്ടുളളതിനേക്കാൾ വളരെ കൂടുതൽ പ്രാവശ്യമാണ്. മുൻകൂട്ടിപ്പറയപ്പെട്ടിരുന്ന പ്രകാരം ഈ “അന്ത്യ നാളുകളിൽ” ആ നാമം ശ്രദ്ധേയമായി ഒരു കൂട്ടം ആളുകളോട് ബന്ധപ്പെടുത്തി ഉപയോഗിക്കപ്പെടുന്നു.
“ഞങ്ങൾ നിങ്ങളോടുകൂടെ പോരും”
3. സെഖര്യാവ് 8:20-23 മുൻകൂട്ടിപ്പറഞ്ഞപ്രകാരം (എ) ആർ യഹോവയെ അന്വേഷിക്കും? (ബി) ആരോടുളള സഹവാസത്തിൽ?
3 ഇതേപ്പററി പുരാതന യെരൂശലേമിൽ യഹോവയുടെ ആലയം പുനർനിർമ്മിച്ച നാളിൽ ഇപ്രകാരം എഴുതാൻ സെഖര്യാ പ്രവാചകൻ നിശ്വസ്തനാക്കപ്പെട്ടു: “സൈന്യങ്ങളുടെ യഹോവ പറഞ്ഞിരിക്കുന്നതിതാണ്, ‘ഇനിയും ജനതകളും അനേക നഗരങ്ങളിലെ നിവാസികളും വരുവാൻ ഇടയാകും; ഒരു നഗരത്തിലെ നിവാസികൾ മറെറാന്നിലെ നിവാസികളുടെ അടുക്കലേക്ക് ചെന്ന് “വരുവിൻ നമുക്ക് യഹോവയെ പ്രസാദിപ്പിക്കേണ്ടതിനും സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കേണ്ടതിനും ഉത്സാഹപൂർവ്വം പോകാം. ഞാനും നിങ്ങളോടുകൂടെ പോരുന്നു” എന്ന് പറയും. അനേക ജനങ്ങളും ശക്തമായ ജനതകളും യഹോവയെ അന്വേഷിക്കുന്നതിനും അവന്റെ മുഖത്തെ പ്രസാദിപ്പിക്കുന്നതിനും യെരൂശലേമിലേക്ക് വരും’ ഇതാണ് സൈന്യങ്ങളുടെ യഹോവ പറഞ്ഞിരിക്കുന്നത്, ‘അന്നാളിൽ ജനതകളിലെ എല്ലാ ഭാഷകളിൽനിന്നുമുളള പത്തു പുരുഷൻമാർ ഒരുവനെ കടന്നു പിടിക്കും, അതെ, അവർ വാസ്തവത്തിൽ യഹൂദനായ ഒരു പുരുഷന്റെ വസ്ത്രാഗ്രം പിടിച്ച്, “ദൈവം നിങ്ങളോടുകൂടെയുണ്ടെന്ന് ഞങ്ങൾ കേട്ടിരിക്കുകയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരും എന്ന് പറയും.’”—സെഖര്യാവ് 8:20-23.
4. ഈ പ്രവചനം യഹൂദ മതവ്യവസ്ഥിതിക്കും ക്രൈസ്തവലോകത്തിനും ബാധകമല്ലാത്തതെന്തുകൊണ്ടാണ്?
4 സെരുബാബേലിന്റെ നാളുകളിൽ യെരൂശലേമിൽ ആലയം പുനർനിർമ്മിക്കപ്പെട്ടതിനോടുളള ബന്ധത്തിൽ ആരംഭിച്ച അതിന്റെ പരിമിതമായ നിവൃത്തി നമ്മുടെ നാളിലെ അതിലും മഹത്തരമായ ഒരു നിവൃത്തിയിലേക്ക് വിരൽ ചൂണ്ടി. ഏതു ജനത്തോടുളള ബന്ധത്തിൽ? “യഹോവയെ അന്വേഷിക്കുന്നവർ” തങ്ങളുടെ പരമ്പരാഗത ആരാധനാരീതിയോട് പററി നിൽക്കുന്ന സ്വാഭാവിക യഹൂദൻമാർ ചെയ്യുന്നതുപോലെ അന്ധവിശ്വാസപരമായി ആ നാമം ഉച്ചരിക്കാൻ വിസമ്മതിക്കുകപോലും ചെയ്യുന്ന ജനത്തിലേക്ക് തിരിയുന്നത് ന്യായയുക്തമായിരിക്കുകയില്ല. അതുപോലെതന്നെ യഹൂദ ആചാരത്തെ അനുകരിച്ച് ദിവ്യ നാമം ഉപയോഗിക്കുന്നതൊഴിവാക്കുന്ന ക്രൈസ്തവ ലോകത്തിലേക്ക് തിരിയുന്നതും. നമ്മുടെ നാളിൽ യഹോവയെ ആരാധിക്കുന്നതിനുവേണ്ടി ജനങ്ങൾ തിരിയുന്നത് ഭൗമിക യെരൂശലേമിലേക്കല്ല. യേശു മുൻകൂട്ടി പറഞ്ഞതുപോലെ ദൈവം അവിടത്തെ തന്റെ ആലയത്തെ ഉപേക്ഷിക്കുകയും നമ്മുടെ നാളോളം പുനർനിർമ്മിക്കപ്പെടാത്തവണ്ണം പൊ. യു. 70-ൽ അത് നശിപ്പിക്കപ്പെടുകയും ചെയ്തു. ഇത് ദൈവം അക്രൈസ്തവ യിസ്രായേലിനോടുകൂടെയില്ല എന്നതിന് ന്യായബോധമുളള ഏതൊരാൾക്കും സൂചന നൽകുന്നു.—മത്തായി 23:37, 38; 1 രാജാക്കൻമാർ 9:8, 9 താരതമ്യം ചെയ്യുക.
5. താഴെപ്പറയുന്നവയെ തിരുവെഴുത്തുകളെങ്ങനെ തിരിച്ചറിയിക്കുന്നു: (എ) ഇന്ന് യഹോവയെ പ്രതിനിധാനം ചെയ്യുന്ന “യെരൂശലേം”? (ബി) സെഖര്യാവ് പ്രവചിച്ചുപറഞ്ഞ “യഹൂദനായ പുരുഷൻ”?
5 ഇന്ന് യഹോവയെ പ്രതിനിധാനം ചെയ്യുന്ന “യെരൂശലേം” എബ്രായർ 12:22-ൽ “ജീവനുളള ദൈവത്തിന്റെ ഒരു നഗരം, സ്വർഗ്ഗീയ യെരൂശലേം” എന്ന് വർണ്ണിക്കപ്പെട്ടിരിക്കുന്നു. പുരാതന യെരൂശലേം യഹോവയുടെ ഭരണാധിപത്യത്തിന്റെ ഒരു ദൃശ്യ ചിഹ്നമായിരുന്നതുപോലെ ജനതകളുടെ കാലത്തിന്റെ അന്ത്യത്തിൽ, 1914-ൽ ക്രിസ്തു എന്തിന്റെ രാജാവായി സിംഹാസനസ്ഥനാക്കപ്പെട്ടോ ആ മശിഹൈക രാജ്യമാണ് “സ്വർഗ്ഗീയ യെരൂശലേം.” (1 ദിനവൃത്താന്തം 29:23; ലൂക്കോസ് 21:24) ആ ഗവൺമെൻറിന് ഭൂമിയിൽ പ്രതിനിധികളുണ്ട്, മനുഷ്യവർഗ്ഗത്തിന്റെ തിട്ടമുളള ഏക പ്രത്യാശയെന്ന നിലയിൽ അതിനെ വിശ്വസ്തതയോടെ പ്രഖ്യാപിക്കുന്നവർ തന്നെ. “ചെറിയ ആട്ടിൻകൂട്ട”ത്തിലെ ശേഷിപ്പായുളളവരായിരുന്നു 1914-ൽ രാജ്യം സ്ഥാപിതമായിരിക്കുന്നുവെന്ന് ആദ്യമായി പ്രഖ്യാപിച്ചത്. ഇവരാണ് ആത്മീയമായിപ്പറഞ്ഞാൽ “ദൈവത്തിന്റെ യിസ്രായേൽ”. സെഖര്യാവ് പ്രവചിച്ചുപറഞ്ഞ ആത്മീയ ‘യഹൂദൻമാർ’ അവരാണ്. (ലൂക്കോസ് 12:32; ഗലാത്യർ 6:16; റോമർ 2:28, 29) ദൈവത്തോടുളള അവരുടെ സ്നേഹം നിമിത്തവും സത്യ ദൈവവും സർവശക്തനുമെന്ന നിലയിൽ യഹോവയെ തിരിച്ചറിയിക്കാനുളള അവരുടെ പദവി സംബന്ധിച്ച വിലമതിപ്പ് നിമിത്തവും 1931-മുതൽ യഹോവയുടെ സാക്ഷികൾ എന്ന പേർ അവർ സ്വീകരിച്ചിരിക്കുന്നു.—യെശയ്യാവ് 43:10-12.
തിരിച്ചറിയപ്പെടുന്നതെങ്ങനെ?
6. (എ) ഇന്ന് ആരുടെ കൂടെ ദൈവമുണ്ടോ ആ ജനത്തെ തിരിച്ചറിയുന്നതുസംബന്ധിച്ച് ദശലക്ഷക്കണക്കിനാളുകൾക്ക് ബോദ്ധ്യം വരുത്തിയിരിക്കുന്നതെന്താണ്? (ആശയങ്ങൾ ഓരോന്നായി പരിഗണിക്കുകയും തിരുവെഴുത്തുകൾ വായിക്കുകയും ചെയ്യുക.) (ബി) എതു ആശയമാ(ങ്ങളാ)ണ് വ്യക്തിപരമായി നിങ്ങളിൽ ഏററവുമധികം ധാരണയുളവാക്കിയിട്ടുളളത്?
6 ഈ ആത്മീയ യഹൂദൻമാർ യഹോവയുടെ സാക്ഷികളെന്ന നിലയിലുളള അവരുടെ ഉത്തരവാദിത്വം വിശ്വസ്തതയോടെ നിറവേററിയതിന്റെ ഫലമായി ആഗോളവ്യാപകമായി ആത്മാർത്ഥതയുളള ദശലക്ഷക്കണക്കിന് ആളുകൾ “യഹോവയെ അന്വേഷിക്കാൻ” സഹായിക്കപ്പെട്ടിട്ടുണ്ട്. തന്റെ നാമം വഹിക്കുന്ന ഈ ജനത്തോടുകൂടെ യഹോവയുണ്ട് എന്ന് അവർ യഥാർത്ഥത്തിൽ തിരിച്ചറിയാനിടയായിരിക്കുന്നു. അവരെ ഇത് ബോധ്യപ്പെടുത്തുന്നതെന്താണ്? അനേകം കാര്യങ്ങൾ, എന്നാൽ അവയിൽ പ്രധാനപ്പെട്ടത് താഴെപ്പറയുന്നവയാണ്:
(1) യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങളെല്ലാം ബൈബിളിനെ അടിസ്ഥാനപ്പെടുത്തിയുളളവയാണ്—ഒററപ്പെട്ട വാക്യങ്ങളെ അടിസ്ഥാനമാക്കിയല്ല, മറിച്ച് ദൈവവചനം മുഴുവനെയും. അവരുടെ സ്വന്തമായ ആശയങ്ങൾ പഠിപ്പിക്കാതെ ബൈബിൾ എന്തു പറയുന്നുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് അവർ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. യഹോവ സംസാരിക്കാൻ അനുവദിച്ചുകൊണ്ട് അവർ അവനെ ബഹുമാനിക്കുന്നു. (യോഹന്നാൻ 7:16-18 താരതമ്യം ചെയ്യുക.)
(2) ദൈവംതന്നെ ജനതകൾക്കിടയിൽനിന്ന് “തന്റെ നാമത്തിനായി ഒരു ജനത്തെ” തെരഞ്ഞെടുക്കുന്നതിനെപ്പററി ബൈബിൾ പ്രവൃത്തികൾ 15:14) വ്യക്തിപരമായി അവർ ആ നാമം വിളിച്ചപേക്ഷിക്കുകയും അതു ഭൂമിയിലെല്ലാം അറിയിക്കാൻ കഠിനശ്രമം ചെയ്യുകയും ചെയ്യും. (യെശയ്യാവ് 12:4, 5) ലോകവിസ്തൃതമായി യഹോവ എന്ന ദൈവത്തിന്റെ വ്യക്തിപരമായ നാമത്തോട് ശ്രദ്ധേയമായി ബന്ധപ്പെട്ടിരിക്കുന്നത് യഹോവയുടെ സാക്ഷികൾ എന്ന ജനമാണ്.
പ്രസ്താവിക്കുന്നു. ((3) യഹോവയുടെ സാക്ഷികൾക്ക് സംതൃപ്തിദായകമായ ആത്മീയാഹാരത്തിന്റെ ഒരു സമൃദ്ധിയുണ്ട്. തിരുവെഴുത്തുകളിൽനിന്ന് അവർ പഠിക്കുന്ന കാര്യങ്ങളും അവരുടെ ജീവിതവീക്ഷണത്തിൻമേൽ അതിനുളള ഫലവും പൊതുലോകത്തിൽനിന്നും വിപരീതമായി അവരെ സന്തോഷമുളള ഒരു ജനതയാക്കുന്നു. തന്റെ ദാസൻമാരെ സംബന്ധിച്ച് ഇതു സത്യമായിരിക്കുമെന്നാണ് യഹോവ പറഞ്ഞത്. (യെശയ്യാവ് 65:13, 14; മത്തായി 4:4 താരതമ്യം ചെയ്യുക.)
(4) തങ്ങളുടെ നടത്തയിലെ നിലവാരം നിർണ്ണയിക്കുന്നതിനും അനുദിനജീവിതത്തിൽ തങ്ങളുടെ തീരുമാനത്തെ നയിക്കുന്നതിനും യഹോവയുടെ സാക്ഷികൾ ദൈവവചനത്തെ ഉപയോഗിക്കുന്നു—അവരുടെ കുടുംബജീവിതത്തിലും ജോലിസ്ഥലത്തും സ്കൂളിലും വിനോദങ്ങൾ തെരഞ്ഞെടുക്കുന്നതിലും ഒഴിവാക്കേണ്ട ആചാരങ്ങൾ തിരിച്ചറിയുന്നതിലും ഉൾപ്പെടേണ്ട ഏററം വിലപ്പെട്ട പ്രവർത്തനങ്ങൾ തീരുമാനിക്കുന്നതിനും തന്നെ. അങ്ങനെ ചെയ്യുന്നവരുടെ ‘പാതകളെ അവൻ തന്നെ നേരെയാക്കുമെന്ന്’ യഹോവ വാഗ്ദാനം ചെയ്തിരിക്കുന്നു. (സദൃശവാക്യങ്ങൾ 3:5, 6)
(5) യഹോവയുടെ സാക്ഷികളുടെ സഭകളിലെ മേൽവിചാരണ ഒന്നാം നൂററാണ്ടിലെ ദൈവത്തിന്റെ സഭയിലുണ്ടായിരുന്നതിന്റെ മാതൃകയോട് ചേർച്ചയിലാണ്. ഒരു ശ്രേഷ്ഠ വൈദിക വർഗ്ഗമായിരിക്കുന്നതിനുപകരം അതിലെ മൂപ്പൻമാർ ആട്ടിൻകൂട്ടത്തിന് മാതൃകകളും ദൈവരാജ്യത്തിന്റെ കൂട്ടുവേലക്കാരുമായിരുന്നു. (1 പത്രോസ് 5:2, 3; 2 കൊരിന്ത്യർ 1:24)
(6) യഹോവയുടെ സാക്ഷികൾ ഈ ലോകത്തിലെ രാഷ്ട്രീയ കാര്യങ്ങളിൽ ഉൾപ്പെടുന്നില്ല, മറിച്ച് യഥാർത്ഥ ക്രിസ്ത്യാനികൾക്കായി ബൈബിൾ നിർദ്ദേശിച്ചിരിക്കുന്ന വേല അവർ ചെയ്യുന്നു, അതായത് അവസാനം വരുന്നതിന് മുമ്പായി ദൈവരാജ്യത്തിന്റെ സുവാർത്ത ഒരു സാക്ഷ്യത്തിനായി ലോകമെങ്ങും പ്രസംഗിക്കുന്നു. (മത്തായി 24:14; യോഹന്നാൻ 17:16; 18:36 താരതമ്യം ചെയ്യുക.)
(7) തന്റെ യഥാർത്ഥ ശിഷ്യൻമാർ ചെയ്യുമെന്ന് യേശു പറഞ്ഞതുപോലെ യഹോവയുടെ സാക്ഷികൾ വാസ്തവമായും പരസ്പരം സ്നേഹിക്കുന്നു. ത്വക്കിന്റെ നിറം, ജനിച്ച ഗോത്രം, സാമ്പത്തിക ചുററുപാടുകൾ, ദേശീയത, ഭാഷ എന്നീ ഘടകങ്ങളൊന്നും ഒരുവൻ മറെറാരുവനെ അവജ്ഞയോടെ വീക്ഷിക്കാൻ ഇടയാക്കുന്നില്ല. മാനുഷാപൂർണ്ണതകളുണ്ടായിട്ടും അവരെല്ലാം യോഹന്നാൻ 13:35; പ്രവൃത്തികൾ 10:34, 35 താരതമ്യം ചെയ്യുക.)
യഥാർത്ഥത്തിൽ ഒരു അന്താരാഷ്ട്ര സഹോദരവർഗ്ഗത്തിൽ ഐക്യപ്പെട്ടിരിക്കുന്നു, അതിനുളള മുഴു ബഹുമതിയും അവർ ദൈവത്തിനു തന്നെ കൊടുക്കുന്നു. ((8) ആദിമ ക്രിസ്ത്യാനികളെപ്പോലെതന്നെ ആധുനിക നാളിലെ യഹോവയുടെ സാക്ഷികളും പീഡനമുണ്ടായിട്ടും ദൈവത്തെ സേവിക്കുന്നതിൽ തുടരുന്നു. ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് അവർ എതിരാളികൾക്കെതിരെ തിരിച്ചടിക്കുന്നില്ല. കഴിഞ്ഞ കാലങ്ങളിൽ സത്യമായിരുന്നതുപോലെ അവരെ വിടുവിക്കാൻ ദൈവം തന്റെ ദാസൻമാരോടുകൂടെയുണ്ട് എന്ന് തെളിഞ്ഞിരിക്കുന്നു. (യിരെമ്യാവ് 1:8; യെശയ്യാവ് 54:17)
7. (എ) “പത്തു പുരുഷൻമാർ” ആരാണ്? (ബി) യഹോവ വാസ്തവത്തിൽ അവരുടെ ദൈവമായിരിക്കുന്നുവെന്ന് അവർ എങ്ങനെയാണ് തെളിവു നൽകുന്നത്?
7 മുൻകൂട്ടി പറയപ്പെട്ടതുപോലെ “ജനതകളിലെ എല്ലാ ഭാഷകളിൽനിന്നുമുളള പത്തു പുരുഷൻമാർ” യഥാർത്ഥ ബോദ്ധ്യത്തോടെ രാജ്യാവകാശികളിൽ ശേഷിപ്പുളളവരോട് “ദൈവം നിങ്ങളോടുകൂടെയുണ്ടെന്ന് ഞങ്ങൾ കേട്ടിരിക്കുകയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരും” എന്നു പറയുന്നതിന്റെ എതാനും ചില കാരണങ്ങളാണിവ. (സെഖര്യാവ് 8:23) തിരുവെഴുത്തുകൾ ഭൗമിക കാര്യങ്ങളിലെ പൂർണ്ണതയെ പ്രതിനിധാനം ചെയ്യാൻ “പത്ത്” ഉപയോഗിക്കുന്നു, അതുകൊണ്ട് ഈ “പത്തു പുരുഷൻമാർ” ക്രിസ്തുവിന്റെ ആത്മാഭിഷിക്ത “സഹോദരൻമാരോ”ടൊപ്പം സത്യാരാധന ഏറെറടുക്കുന്ന എല്ലാവരെയും പ്രതിനിധാനം ചെയ്യുന്നു. അവർ ശേഷിപ്പിനോടൊപ്പം വെറുതെ അവരുടെ മീററിംഗുകളിൽ ഹാജരാവുക മാത്രമല്ല മറിച്ച് അവരുടെ ദൈവമായ യഹോവയുടെ ആരാധകരായി അവർ തങ്ങളെത്തന്നെ തിരിച്ചറിയിക്കുന്നു. അവർ യേശുക്രിസ്തുവിലൂടെ തങ്ങളുടെ ജീവിതത്തെ അവന് സമർപ്പിക്കുകയും അത് ജലസ്നാപനത്താൽ ലക്ഷ്യപ്പെടുത്തുകയും അതുവഴി തങ്ങൾ “യഹോവയുമായി ഐക്യത്തിലായിരിക്കാൻ” ആഗ്രഹിക്കുന്നു എന്ന് പ്രകടമാക്കുകയും ചെയ്യുന്നു. തുടർന്ന് അവർ അവന്റെ സാക്ഷികളാൽ ലോകവിസ്തൃതമായി ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വേലയിൽ സന്തോഷപൂർവം പങ്കുചേരുന്നു.—സെഖര്യാവ് 2:11; യെശയ്യാവ് 61:5, 6.
അനുകരണാർഹമായ ദൃഷ്ടാന്തങ്ങൾ
8. (എ) ശെബാ രാജ്ഞി യെരൂശലേമിലേക്ക് യാത്ര ചെയ്യാനിടയാക്കിയതെന്തായിരുന്നു? (ബി) അവിടെ എത്തിയപ്പോൾ അവൾ എന്തു ചെയ്തു, എന്തു പരിണതഫലത്തോടെ? (സി) നമ്മുടെ നാളിൽ അവളെപ്പോലെയുളള ആളുകളുണ്ടെന്ന് തെളിഞ്ഞിരിക്കുന്നതെങ്ങനെ? (സങ്കീർത്തനം 2:10-12)
8 ഈ നടപടി സ്വീകരിക്കുന്ന ചിലർ ശലോമോന്റെ നാളിലെ ശെബാ രാജ്ഞിയെപ്പോലെയാണ്. വിദൂരത്തുനിന്ന് “യഹോവയോടുളള ബന്ധത്തിൽ അവൾ ശലോമോനെപ്പററി വാർത്തകൾ കേട്ടുകൊണ്ടിരുന്നു.” അവൾ ഒരിക്കൽപോലും നേരിട്ട് ശലോമോനോട് സംസാരിക്കുകയോ യെരൂശലേമിലെ യഹോവയുടെ ആലയത്തിൽ പോവുകയോ ചെയ്തിരുന്നില്ല. എല്ലാം താൻ കേട്ടതുപോലെ അത്ര നല്ലതാണോ എന്ന് അവൾക്ക് സംശയമുണ്ടായിരുന്നു. എന്നാൽ അതു കണ്ടുപിടിക്കുന്നതിന് ഒട്ടകപ്പുറത്ത് ഒരുപക്ഷേ 1,400 മൈൽ (2,250 കി. മീ.) യാത്ര ചെയ്തുകൊണ്ട് അവൾ ഒരു ശ്രമം നടത്തി. അവളുടെ “കുഴയ്ക്കുന്ന ചോദ്യങ്ങൾ”ക്കെല്ലാം ഉത്തരം ലഭിച്ചശേഷം അവൾ ഇപ്രകാരം ആശ്ചര്യപ്പെട്ടു: “നോക്കു! ഇതിൽ പകുതിപോലും ഞാൻ കേട്ടിരുന്നില്ല.” യഹോവ തന്റെ ആരാധകരെ സ്നേഹിക്കുന്നു എന്ന നിഗമനത്തിലെത്താതിരിക്കാൻ അവൾക്ക് കഴിഞ്ഞില്ല. (1 രാജാക്കൻമാർ 10:1-9) ലോകത്തിൽ പ്രമുഖ സ്ഥാനങ്ങളിലായിരുന്ന പലരും ഇന്ന് അവളുടെ മാതൃക അനുകരിച്ചിരിക്കുന്നു, കൂടാതെ അതിലും എളിയ സാഹചര്യങ്ങളിൽനിന്നുളള അനേകരും അങ്ങനെ ചെയ്തിരിക്കുന്നു. യഹോവയുടെ സാക്ഷികൾ യാതൊരു മനുഷ്യരിലേക്കും നോക്കാതെ തങ്ങളുടെ രാജാവായി വലിപ്പമേറിയ ശലോമോനായ യേശുക്രിസ്തുവിലേക്കുമാത്രം നോക്കുന്നു എന്നതിന്റെ തെളിവ് അവർ കാണുന്നു. ദൈവവചനത്തിൽനിന്ന് അവർക്ക് നൽകപ്പെടുന്ന ഉത്തരങ്ങൾ അവരുടെ മനസ്സുകളെയും ഹൃദയങ്ങളെയും തൃപ്തിപ്പെടുത്തുകയും യഹോവയെ സ്തുതിക്കുന്നതിൽ പങ്കുചേരാൻ അവർ പ്രേരിതരായിത്തീരുകയും ചെയ്യുന്നു.—ലൂക്കോസ് 11:31 താരതമ്യം ചെയ്യുക.
9. (എ) ഏതു വിധത്തിലായിരുന്നു രാഹാബിന്റെ മനോഭാവം ശെബാ രാജ്ഞിയുടേതിൽനിന്ന് വ്യത്യസ്തമായിരുന്നത്? (ബി) രാഹാബിന്റെയും കുടുംബത്തിന്റെയും രക്ഷയിലേക്കു നയിച്ച സംഭവങ്ങൾ സംബന്ധിച്ച് ശ്രദ്ധേയമായിരിക്കുന്നതെന്താണ്? (സി) ഇന്ന് രാഹാബിനെപ്പോലെയായിരിക്കുന്ന വ്യക്തികളെ തിരിച്ചറിയിക്കുന്നതെന്ത്?
9 മററുളളവർ കേട്ട വാർത്തകളുടെ അടിസ്ഥാനത്തിൽ തന്നെ യിസ്രായേലിന്റെ ദൈവം “മുകളിൽ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവമാണ്” എന്ന് ബോദ്ധ്യമുണ്ടായിരുന്ന യെരീഹോയിലെ രാഹാബിനെപ്പോലെയാണ്. (യോശുവ 2:11) യിസ്രായേലിൽനിന്നുളള ഒററുകാർ ദേശത്തു വന്നപ്പോൾ അവൾ അവരെ സ്വാഗതം ചെയ്യുകയും ഒളിപ്പിക്കുകയും അവരെ സംരക്ഷിക്കുന്നതിനുവേണ്ടി തന്റെ ജീവൻ അപകടപ്പെടുത്തുകയും ചെയ്തു. അവൾക്ക് വിശ്വാസമുണ്ടായിരുന്നു, ദൈവജനത്തോടൊപ്പം ഒരു നിലപാട് എടുത്തുകൊണ്ട് പ്രവൃത്തികളിലൂടെ അവൾ അതു തെളിയിക്കുകയും ചെയ്തു. (എബ്രായർ 11:31; യാക്കോബ് 2:25) തന്റെ സംരക്ഷണത്തിനുവേണ്ടി നൽകപ്പെട്ട നിർദ്ദേശങ്ങൾ അവൾ ശ്രദ്ധാപൂർവം അനുസരിച്ചു. അതിജീവനത്തിനുളള നിബന്ധനകൾ അവർ അനുസരിക്കുമെങ്കിൽ അവരുടെ ജീവനും സംരക്ഷിക്കാനുളള വഴി തുറക്കുന്നതിന് രാഹാബ് അവളുടെ പിതാവിനോടും മാതാവിനോടും സഹോദരൻമാരോടും സഹോദരിമാരോടും സ്നേഹദയ കാണിക്കുകയും ചെയ്തു. (യോശുവ 2:12, 13, 18, 19) അതിന്റെ ഫലമായി യെരീഹോയും ബാൽ ആരാധകരായ അതിലെ നിവാസികളും നശിപ്പിക്കപ്പെട്ടപ്പോൾ അവളും അവളുടെ കുടുംബവും സംരക്ഷിക്കപ്പെട്ടു. (യോശുവ 6:22, 23) ഇതിന് നമ്മുടെ നാളിലേക്ക് വളരെ പ്രാധാന്യമുണ്ട്. രാഹാബിനെപ്പോലെയുളളവരെ യഹോവ സംരക്ഷിക്കുമെന്ന് അതു പ്രകടമാക്കുന്നു. അവർ അവളെപ്പോലെയാണെന്ന് കാണിക്കുന്നത് എന്താണ്? അവർ യഹോവയിൽ വിശ്വാസമർപ്പിക്കുകയും തങ്ങൾ ആത്മീയ യിസ്രായേലിലെ അംഗങ്ങളോടുകൂടെയാണെന്ന് തിരിച്ചറിയിക്കുകയും ആ സരണിയിലൂടെ ലഭിക്കുന്ന നിർദ്ദേശങ്ങൾ അടുത്തു പിൻപററുകയും അങ്ങനെ ചെയ്യുന്നതിന്റെ ജ്ഞാനം കാണാൻ അടുത്ത കുടുംബാംഗങ്ങളെയും മററു ബന്ധുക്കളെയും സഹായിക്കുന്നതിന് ആത്മാർത്ഥമായി ശ്രമിക്കുകയും ചെയ്യുന്നു.
10. (എ) സെഖര്യാവിന്റെ പ്രവചനം പ്രകടമാക്കുംപ്രകാരം യഹോവയുടെ സാക്ഷികളുമായി സഹവസിക്കാൻതക്കവണ്ണം യഥാർത്ഥത്തിൽ ആളുകളെ ആകർഷിക്കുന്നതെന്ത്? (ബി) യഹോവയോടുളള സ്നേഹമാണ് നമ്മുടെ ഹൃദയങ്ങളെ നിറച്ചിരിക്കുന്നതെന്ന് നമ്മുടെ മനോഭാവത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും നമുക്കെങ്ങനെ പ്രകടമാക്കാം?
10 തീർച്ചയായും എല്ലാ ജനതകളിൽനിന്നുമുളള ആളുകളെ യഹോവയുടെ സാക്ഷികളോടുളള സഹവാസത്തിലേക്ക് വലിച്ചടുപ്പിക്കുന്ന യഥാർത്ഥ ആകർഷണം യഹോവയാം ദൈവം തന്നെയാണ്. അവന്റെ വചനം അവരെ ആകർഷിക്കുന്നു. അവന്റെ ദാസൻമാരുടെ ജീവിതത്തിലെ അവന്റെ ആത്മാവിന്റെ ഫലങ്ങൾ അവർക്ക് ആകർഷകമായിത്തോന്നുന്നു. അവന്റെ ഗുണങ്ങളോടും മനുഷ്യവർഗ്ഗത്തോടുളള അവന്റെ ഇടപെടലുകളോടും അടുത്ത് പരിചയപ്പെട്ടുകഴിയുമ്പോൾ സാത്താനും അവിശ്വസ്ത മനുഷ്യരും ദൈവനാമത്തിൻമേൽ വരുത്തിയ നിന്ദയെല്ലാം നീക്കം ചെയ്യപ്പെടുന്ന ആ കാലത്തിനുവേണ്ടി അവർ കൊതിക്കുന്നു. അവരുടെ സ്രഷ്ടാവിന് പ്രസാദകരവും മററുളളവർ അവനെ മഹത്വീകരിക്കാൻ പ്രേരിപ്പിക്കപ്പെടുന്ന ഒരു വിധത്തിലും തങ്ങളുടെ കാര്യാദികൾ നിർവഹിക്കാൻ അവർ തന്നെ ശ്രമിക്കുന്നു. (1 പത്രോസ് 2:12) യേശു തന്റെ ശിഷ്യൻമാരെ പഠിപ്പിച്ചതുപോലെ “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടണമെ. നിന്റെ രാജ്യം വരണമേ. നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലേതുപോലെ ഭൂമിയിലും ചെയ്യപ്പെടണമേ” എന്ന് അവർ മുഴുഹൃദയത്തോടുകൂടെ പ്രാർത്ഥിക്കുന്നു. (മത്തായി 6:9, 10) അവരുടെ പ്രാർത്ഥനയോടുളള യോജിപ്പിൽ [യഹോവയുടെ] “നാമത്തിനുവേണ്ടിയുളള ജന”മെന്ന് സംശയാതീതമായി തെളിവ് നൽകുന്നവരോടുളള പൂർണ്ണയോജിപ്പിൽ അവർ ദൈവത്തിന് വിശുദ്ധ സേവനം അർപ്പിക്കുന്നു.
[അധ്യയന ചോദ്യങ്ങൾ]