വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നശിപ്പിക്കപ്പെട്ട ഒരു ലോകം

നശിപ്പിക്കപ്പെട്ട ഒരു ലോകം

അധ്യായം 6

നശിപ്പി​ക്ക​പ്പെട്ട ഒരു ലോകം

1. (എ) മുമ്പെ​ന്നെ​ങ്കി​ലും മനുഷ്യ​വർഗ്ഗം ലോക​നാ​ശത്തെ അഭിമു​ഖീ​ക​രി​ച്ചി​ട്ടു​ണ്ടോ? (ബി) അതു സംബന്ധിച്ച മുന്നറി​യി​പ്പി​നെ നോഹ പുച്ഛിച്ചു തളളാ​ഞ്ഞ​തിൽ നാം നന്ദിയു​ള​ള​വ​രാ​യി​രി​ക്കേ​ണ്ട​തെ​ന്തു​കൊണ്ട്‌?

 മുമ്പൊ​രി​ക്കൽ ലോക​നാ​ശം ആസന്നമാ​യി​രു​ന്നു. ഒരു ആഗോള പ്രളയത്തെ സംബന്ധിച്ച ദൈവ​ത്തി​ന്റെ മുന്നറി​യിപ്പ്‌ പുച്ഛിച്ചു തളളാഞ്ഞ ഒരു മനുഷ്യൻ തങ്ങളുടെ പൂർവി​കർക്കി​ട​യിൽ ഉണ്ടായി​രു​ന്നു എന്നതിൽ രാഷ്‌ട്ര​ങ്ങ​ളി​ലെ ജനങ്ങൾക്ക്‌ നന്ദിയു​ള​ള​വ​രാ​യി​രി​ക്കാൻ കഴിയും. നോഹ ശ്രദ്ധി​ക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്‌ത​തി​നാൽ അവനും അവന്റെ ഭാര്യ​യും മൂന്നു പുത്രൻമാ​രും അവരുടെ ഭാര്യ​മാ​രും അതിജീ​വി​ച്ചു. നാമെ​ല്ലാം അവരുടെ പിൻഗാ​മി​ക​ളാണ്‌.—ഉൽപ്പത്തി 10:1, 32.

2. ദൈവം ആ ലോകത്തെ നശിപ്പി​ച്ച​തെ​ന്തു​കൊണ്ട്‌?

2 ഭൂമി അക്രമം കൊണ്ട്‌ നിറഞ്ഞി​രി​ക്കു​ന്നു എന്നു കണ്ടതി​നാ​ലാ​യി​രു​ന്നു ദൈവം ആ ലോകത്തെ നശിപ്പി​ച്ചത്‌. “ഭൂമി​യിൽ മമനു​ഷ്യ​ന്റെ ദുഷ്ടത പെരു​കി​യി​രു​ന്നു.” (ഉൽപ്പത്തി 6:3, 5, 13) അവസ്ഥകൾ നമ്മുടെ ഇരുപ​താം നൂററാ​ണ്ടി​ലേ​തി​നോട്‌ വളരെ സാമ്യ​മു​ള​ള​താ​യി​രു​ന്നു.

3. അവസ്ഥ അത്ര വഷളാ​കാൻ ഇടയാ​ക്കി​യത്‌ എന്തായി​രു​ന്നു?

3 നോഹ​യു​ടെ നാളിൽ സാഹച​ര്യം ഇത്ര ഗുരു​ത​ര​മാ​യി​ത്തീ​രാൻ ഇടയാ​ക്കി​യ​തെ​ന്താ​യി​രു​ന്നു? സുപ്ര​ധാ​ന​മായ ഒരു ഘടകം ഉൽപ്പത്തി 6:2-ൽ വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. അത്‌ ഇപ്രകാ​രം പറയുന്നു: “സത്യ​ദൈ​വ​ത്തി​ന്റെ പുത്രൻമാർ മനുഷ്യ​രു​ടെ പുത്രി​മാ​രെ സൗന്ദര്യ​മു​ള​ള​വ​രെന്നു കണ്ടിട്ട്‌ തങ്ങൾക്ക്‌ ബോധിച്ച ഏവരേ​യും ഭാര്യ​മാ​രാ​യി എടുത്തു.” എന്നാൽ അതിൽ എന്തായി​രു​ന്നു തെററ്‌? കൊള​ളാം, ഇവർ വിവാ​ഹി​ത​രാ​കാൻ തീരു​മാ​നിച്ച വെറും മനുഷ്യ​രാ​യി​രു​ന്നില്ല. ഈ “സത്യ​ദൈ​വ​ത്തി​ന്റെ പുത്രൻമാർ” ഭൂമി​യി​ലെ സുന്ദരി​ക​ളായ സ്‌ത്രീ​ക​ളെ​യും വിവാ​ഹ​ജീ​വി​ത​ത്തി​ന്റെ ഉല്ലാസ​ങ്ങ​ളെ​യും നിരീ​ക്ഷി​ക്കു​ക​യും മാനു​ഷ​രൂ​പം കൈ​ക്കൊ​ള​ളു​ക​യും ചെയ്‌ത ദൂതൻമാർ, ആത്മവ്യ​ക്തി​കൾ, ആയിരു​ന്നു. (ഇയ്യോബ്‌ 1:6 താരത​മ്യം​ചെ​യ്യുക.) അവർ മാനു​ഷ​ശ​രീ​ര​മെ​ടു​ത്ത​തും വിവാഹം ചെയ്‌ത​തും ദൈവ​ത്തോ​ടു​ളള അനുസ​ര​ണ​ക്കേ​ടി​ന്റെ പ്രവൃ​ത്തി​ക​ളാ​യി​രു​ന്നു. അവർ “തങ്ങളുടെ ഉചിത​മായ വാസസ്ഥലം ഉപേക്ഷി​ച്ചു”പോന്നു എന്നും സ്‌ത്രീ​ക​ളു​മാ​യു​ളള അവരുടെ ബന്ധം “അസ്വാ​ഭാ​വിക”മായ ഒരു വൈകൃ​ത​മാ​യി​രു​ന്നു​വെ​ന്നും തിരു​വെ​ഴു​ത്തു​കൾ പ്രസ്‌താ​വി​ക്കു​ന്നു. (യൂദാ 6, 7; 1 പത്രോസ്‌ 3:19, 20) അവരുടെ സങ്കര സന്തതികൾ അസാധാ​രണ വലിപ്പ​മു​ള​ള​വ​രാ​യി​രു​ന്നു. അവർ കലഹക്കാ​രാ​യി​രു​ന്ന​തി​നാൽ അവർ നെഫി​ലീം അല്ലെങ്കിൽ “വീഴി​ക്കു​ന്നവർ” എന്ന്‌ വിളി​ക്ക​പ്പെട്ടു.—ഉൽപ്പത്തി 6:4.

4. (എ) നോഹക്ക്‌ ദൈവ​ത്തി​ന്റെ പ്രീതി ലഭിച്ച​തെ​ന്തു​കൊണ്ട്‌? (ബി) ജീവൻ സംരക്ഷി​ക്കു​ന്ന​തിന്‌ എന്തു സജ്ജീക​ര​ണങ്ങൾ ചെയ്യ​പ്പെട്ടു?

4 ആ ദുഷിച്ച ലോക​ത്തിൻ മദ്ധ്യേ ജീവി​ക്കു​ക​യാ​യി​രു​ന്നെ​ങ്കി​ലും നോഹ യഹോ​വ​യു​ടെ മുമ്പിൽ കൃപ കണ്ടെത്തി. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ “നോഹ നീതി​മാ​നായ ഒരു മനുഷ്യ​നാ​യി​രു​ന്നു.” ഏദനിൽ ഉന്നയി​ക്ക​പ്പെട്ട വിവാദ വിഷയം അവനറി​യാ​മാ​യി​രു​ന്നു; അവൻ കുററ​മി​ല്ലാ​ത്ത​വ​നും “നിഷ്‌ക്ക​ള​ങ്ക​നു​മെന്ന്‌” തെളി​യി​ച്ചു. (ഉൽപ്പത്തി 6:8, 9; യെരൂ​ശ​ലേം ബൈബിൾ) നോഹ​യെ​യും അവന്റെ കുടും​ബ​ത്തെ​യും കൂടാതെ എല്ലാ വർഗ്ഗത്തി​ലും​പെട്ട കരമൃ​ഗ​ങ്ങ​ളെ​യും പറക്കുന്ന ജന്തുക്ക​ളെ​യും ജീവ​നോ​ടെ സംരക്ഷി​ക്കു​ന്ന​തിന്‌ ഒരു പെട്ടകം, ഒരു വലിയ പെട്ടി​പോ​ലു​ളള ഒരു കെട്ടിടം, പണിയാൻ യഹോവ നോഹക്ക്‌ നിർദ്ദേശം നൽകി. ദൈവം ഇപ്രകാ​രം വിശദീ​ക​രി​ച്ചു: “ആകാശ​ത്തിൻകീ​ഴു​ളള സകല ജഡത്തെ​യും നശിപ്പി​ക്കാൻ ഞാൻ ഭൂമി​യിൽ ഒരു പ്രളയം വരുത്തു​ക​യാ​കു​ന്നു; ഭൂമി​യി​ലു​ള​ള​തൊ​ക്കെ​യും നശിക്കും.” (ഉൽപ്പത്തി 6:13-17) ജ്ഞാനപൂർവം നോഹ ദൈവത്തെ ശ്രദ്ധി​ക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്‌തു.

5. പ്രളയം എത്ര വ്യാപ​ക​മാ​യി​രു​ന്നു?

5 ബൈബി​ളി​ലെ വിശദ​മായ കാലഗണന സൂചി​പ്പി​ക്കു​ന്ന​ത​നു​സ​രിച്ച്‌ പൊ. യു. മു. 2370-ലാണ്‌ പ്രളയം ഉണ്ടായത്‌. അത്‌ നമ്മുടെ നാൾ വരെയു​ളള മാനവ​ച​രി​ത്ര​ത്തി​ലെ ഏററം വലിയ വിപത്താ​യി​രു​ന്നു. “ആകാശ​ത്തിൻകീ​ഴെ​ല്ലാ​മു​ളള എല്ലാ ഉയർന്ന പർവത​ങ്ങ​ളും മൂടി​പ്പോ​കാൻ” തക്കവണ്ണം അത്ര വിപു​ല​മാ​യി​രു​ന്നു അത്‌. (ഉൽപ്പത്തി 7:19) “പ്രളയം മുഖാ​ന്തരം അന്നത്തെ ലോകം നശിപ്പി​ക്ക​പ്പെട്ടു.” (2 പത്രോസ്‌ 3:6) എന്നാൽ ആരെങ്കി​ലും ചോദി​ച്ചേ​ക്കാം, ‘ഏററം ഉയർന്ന പർവതം പോലും വെളള​ത്താൽ മൂട​പ്പെ​ട്ടു​വെ​ങ്കിൽ ആ വെളള​മെ​ല്ലാം ഇപ്പോൾ എവിടെ?’ പ്രകട​മാ​യും അത്‌ ഇവിടെ ഭൂമി​യിൽത്തന്നെ ഉണ്ട്‌.

6. പ്രളയ​ത്തി​നു ശേഷം ആ വെളള​മെ​ല്ലാം എവി​ടെ​പ്പോ​യി?

6 നോഹ​യു​ടെ നാളിലെ ഏതെങ്കി​ലും പർവതം എവറസ്‌ററ്‌ കൊടു​മു​ടി​യോ​ളം ഉയരമു​ള​ള​താ​യി​രു​ന്നു എന്ന്‌ ബൈബിൾ പറയു​ന്നില്ല എന്ന്‌ നാം തിരി​ച്ച​റി​യണം. പല പർവത​ങ്ങ​ളും കഴിഞ്ഞ കാലത്ത്‌ ഇന്നത്തേ​തി​ലും ഉയരം കുറഞ്ഞ​വ​യാ​യി​രു​ന്നു​വെ​ന്നും ചിലത്‌ കടലിന്റെ അടിത്ത​ട്ടിൽനിന്ന്‌ ഉയർന്നു വന്നവയാ​ണെ​ന്നും ശാസ്‌ത്ര​ജ്ഞൻമാർ പറയുന്നു. കൂടാതെ ഒരു കാലത്ത്‌ സമു​ദ്രങ്ങൾ ഇന്നത്തേ​തി​ലും ചെറു​തും ഭൂഖണ്ഡങ്ങൾ ഇന്നത്തേ​തി​ലും വലുതും ആയിരു​ന്നു എന്നും ആളുകൾ വിശ്വ​സി​ക്കു​ന്നു. സമു​ദ്ര​ത്തി​ന​ടി​യി​ലേക്ക്‌ ദീർഘ​ദൂ​രം നീണ്ടു​കി​ട​ക്കുന്ന നദീത​ട​ങ്ങ​ളാണ്‌ ഇതിനു​ളള തെളിവ്‌. ഇന്നത്തെ അവസ്ഥ​യെ​ക്കു​റിച്ച്‌ 1945 ജനുവരി ലക്കം നാഷനൽ ജോ​ഗ്രാ​ഫിക്‌ മാസിക ഇപ്രകാ​രം റിപ്പോർട്ട്‌ ചെയ്‌തു: “സമു​ദ്ര​നി​ര​പ്പി​നു മുകളി​ലു​ളള ഭൂമി​യു​ടെ വ്യാപ്‌ത​ത്തി​ന്റെ പത്തുമ​ട​ങ്ങുണ്ട്‌ സമു​ദ്ര​ത്തി​ലെ വെളള​ത്തി​ന്റെ വ്യാപ്‌തം. കരഭൂമി മുഴുവൻ കടലിൽ നിരത്തി​യി​ടു​ക​യാ​ണെ​ങ്കിൽ ഒന്നര മൈൽ ആഴമുളള വെളളം ഭൂമിയെ മൂടും.” അതു​കൊണ്ട്‌ പ്രളയ​ജലം ഭൂമി​യിൽ പതിച്ച​ശേഷം എന്നാൽ പർവതങ്ങൾ ഉയർന്നു വരിക​യോ കരയിൽനിന്ന്‌ ജലം വാർന്ന്‌ പോകാൻ തക്കവണ്ണം സമുദ്ര തടങ്ങൾ താഴു​ക​യോ ധ്രുവ​പ്ര​ദേ​ശ​ങ്ങ​ളിൽ മഞ്ഞുമ​ലകൾ ഉയരു​ക​യോ ചെയ്യു​ന്ന​തി​നു മുമ്പ്‌ ബൈബിൾ പറയു​ന്ന​തു​പോ​ലെ “എല്ലാ ഉയർന്ന പർവത​ങ്ങ​ളെ​യും” മൂടാൻ മതിയായ വെളളം ഭൂമി​യി​ലു​ണ്ടാ​യി​രു​ന്നു.—ഉൽപ്പത്തി 7:17-20; 8:1-3; സങ്കീർത്തനം 104:8, 9 താരത​മ്യം ചെയ്യുക.

7, 8. ബൈബിൾ കൂടാതെ പ്രളയത്തെ സംബന്ധിച്ച എന്തു രേഖയാ​ണു​ള​ളത്‌?

7 അത്ര ഭയാന​ക​മായ ഒരു ആഗോള പ്രളയം അതിനെ അതിജീ​വി​ച്ച​വ​രു​ടെ​മേൽ ഒരിക്ക​ലും മറക്കാ​നാ​വാത്ത ഒരു ധാരണ ഉളവാ​ക്കി​യി​രി​ക്കണം. ഭാവി തലമു​റ​ക​ളോട്‌ അതേപ്പ​ററി പറയ​പ്പെ​ടും. എല്ലാ ജനതക​ളും പ്രളയത്തെ അതിജീ​വിച്ച ആ ഒരു കൂട്ടം ആളുക​ളു​ടെ പിൻത​ല​മു​റ​ക്കാ​രാണ്‌ എന്ന്‌ ബൈബിൾ പ്രസ്‌താ​വി​ക്കു​ന്ന​തു​കൊണ്ട്‌ ആ വിപത്തി​ന്റെ ആദ്യകാല സ്‌മര​ണ​ക​ളു​ടെ തെളി​വു​കൾ ഭൂമി​യു​ടെ എല്ലാ ഭാഗങ്ങ​ളി​ലും കാണാൻ പ്രതീ​ക്ഷി​ക്കു​ന്നത്‌ തികച്ചും ന്യായ​മാണ്‌. എന്നാൽ വസ്‌തുത ഇതാണോ? അതെ, തീർച്ച​യാ​യും!

8 പ്രളയത്തെ അതിജീ​വി​ച്ച​വ​രു​ടെ സന്തതികൾ വിദൂ​ര​ദേ​ശ​ങ്ങ​ളി​ലേക്ക്‌ മാറി പാർക്കു​ക​യും കാലം കടന്നു​പോ​ക​യും ചെയ്‌ത​പ്പോൾ അതേസം​ബ​ന്ധിച്ച വിശദാം​ശങ്ങൾ വികല​മാ​യി​ത്തീ​രു​ക​യും അതു പ്രാ​ദേ​ശിക മതചി​ന്ത​യു​ടെ ഭാഗമാ​യി​ത്തീ​രു​ക​യും ചെയ്‌തു. എന്നാൽ ലോക​ത്തി​ലെ​ല്ലാ​യി​ട​ത്തും​തന്നെ പ്രാകൃത മനുഷ്യർക്കി​ട​യി​ലെ ഐതി​ഹ്യ​ങ്ങ​ളിൽ മനുഷ്യ​വർഗ്ഗത്തെ നശിപ്പി​ക്കു​ക​യും ഏതാനും പേരെ മാത്രം സംരക്ഷി​ക്കു​ക​യും ചെയ്‌ത ഒരു പ്രളയത്തെ സംബന്ധിച്ച ഐതി​ഹ്യ​മുണ്ട്‌ എന്നത്‌ ഒരു വെറും യാദൃ​ച്ഛിക സംഗതി​യല്ല. ഇതിനെ സംബന്ധി​ച്ചു​ളള ഓർമ്മ മെസ​പ്പൊ​ത്താ​മ്യ​യി​ലും ഏഷ്യയു​ടെ ഇതര ഭാഗങ്ങ​ളി​ലും ആസ്‌​ട്രേ​ലി​യാ​യി​ലും പസഫിക്‌ ദ്വീപു​ക​ളി​ലും വടക്കും തെക്കും അമേരി​ക്കാ​ക​ളി​ലെ നിരവധി ഇൻഡ്യൻ വംശജർക്കി​ട​യി​ലും പുരാതന ഗ്രീക്കു​കാ​രു​ടെ​യും റോമാ​ക്കാ​രു​ടെ​യും സ്‌കാൻഡി​നേ​വി​യാ​ക്കാ​രു​ടെ​യും ഇടയിൽ പറഞ്ഞു വരുന്ന കഥകളി​ലും ആഫ്രിക്കൻ വർഗ്ഗക്കാർക്കി​ട​യി​ലും കണ്ടുവ​രു​ന്നു. ഈ വിവര​ണ​ങ്ങ​ളിൽ പലതും മനുഷ്യ​രോ​ടൊ​പ്പം ഒരു കപ്പലിൽ മൃഗങ്ങ​ളും സംരക്ഷി​ക്ക​പ്പെ​ട്ട​താ​യി പറയുന്നു. ബൈബിൾ വിവര​ണ​ത്തോട്‌ സമാന​മാ​യി പ്രളയം ശമിച്ച​തെ​പ്പോ​ഴെ​ന്ന​റി​യാൻ പക്ഷികളെ പുറ​ത്തേക്ക്‌ അയച്ചതി​നെ​പ്പ​റ​റി​യും ചില വിവര​ണങ്ങൾ പറയുന്നു. (ഉൽപ്പത്തി 7:7-10; 8:6-12 താരത​മ്യം ചെയ്യുക.) മററ്‌ യാതൊ​രു പുരാതന സംഭവ​വും ഇത്രയും വിപു​ല​മാ​യി അനുസ്‌മ​രി​ക്ക​പ്പെ​ടു​ന്നില്ല.

9. എന്ത്‌ ആചാരങ്ങൾ നോഹ​യു​ടെ കലണ്ടറി​ലെ “രണ്ടാം മാസത്തെ” സംഭവ​ങ്ങ​ളു​ടെ ഓർമ്മ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു?

9 പ്രളയ​ത്തോട്‌ ബന്ധപ്പെട്ട ചരി​ത്ര​പ​ര​മായ വിശദാം​ശങ്ങൾ നമ്മുടെ നാളിൽപ്പോ​ലു​മു​ളള ചില ആചാര​ങ്ങളെ സ്വാധീ​നി​ച്ചി​ട്ടുണ്ട്‌. എങ്ങനെ? കൊള​ളാം, “രണ്ടാം മാസത്തിൽ മാസത്തി​ന്റെ പതി​നേ​ഴാം തീയതി” പ്രളയം ആരംഭി​ച്ചു​വെന്ന്‌ ബൈബിൾ റിപ്പോർട്ട്‌ ചെയ്യുന്നു. ആ “രണ്ടാം മാസം” നമ്മുടെ കലണ്ടറി​ലെ ഒക്‌ടോ​ബർ മാസത്തി​ന്റെ രണ്ടാം പകുതി​യും നവംബർ മാസത്തി​ന്റെ ആദ്യ പകുതി​യും ചേർന്നു​ള​ള​താണ്‌. (ഉൽപ്പത്തി 7:11) ലോക​വ്യാ​പ​ക​മാ​യി അനേകം ജനതകൾ ആണ്ടുവ​ട്ട​ത്തി​ന്റെ ആ ഭാഗത്ത്‌ മരിച്ച​വ​രു​ടെ ദിനം അല്ലെങ്കിൽ പൂർവ്വി​ക​രു​ടെ തിരു​നാൾ ആഘോ​ഷി​ക്കു​ന്നു എന്നത്‌ പ്രത്യേ​കം ശ്രദ്ധാർഹ​മാണ്‌. എന്തു​കൊ​ണ്ടാണ്‌ അപ്പോൾ ആഘോ​ഷി​ക്കു​ന്നത്‌? എന്തു​കൊ​ണ്ടെ​ന്നാൽ ഈ ആചാരങ്ങൾ പ്രളയം മൂലമു​ണ്ടായ ഒരു നാശത്തി​ന്റെ ഓർമ്മയെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു. a

10. പ്രളയത്തെ സംബന്ധിച്ച ബൈബിൾ വിവരണം ഏററം ആശ്രയ​യോ​ഗ്യ​വും വ്യക്തി​പ​ര​മാ​യി ഏററം മൂല്യ​വ​ത്തും ആയിരി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

10 എന്നിരു​ന്നാ​ലും സംഭവിച്ച സംഗതി​ക​ളെ​പ്പ​റ​റി​യു​ളള കൃത്യ​മായ സാക്ഷ്യ​മു​ള​ളത്‌ ബൈബി​ളിൽ തന്നെയാണ്‌. നോഹ കാണു​ക​യും അനുഭ​വി​ക്കു​ക​യും ചെയ്‌തത്‌ പിൽക്കാ​ലത്ത്‌ ബൈബി​ളി​ന്റെ ഭാഗമാ​യി​ത്തീർന്നു. നൂററാ​ണ്ടു​കൾക്കു​ശേഷം യെശയ്യാ​പ്ര​വാ​ച​ക​നി​ലൂ​ടെ സംസാ​രി​ക്കു​ക​യിൽ ദൈവം തന്നെ “നോഹ​യു​ടെ വെളള​ങ്ങളെ” പരാമർശി​ച്ചു. (യെശയ്യാവ്‌ 54:9) ദൈവ​ത്തി​ന്റെ ആദ്യജാ​ത​പു​ത്രൻ നോഹ​യു​ടെ നാളിലെ സംഭവങ്ങൾ നിരീ​ക്ഷി​ച്ചു. പിൽക്കാ​ലത്ത്‌ അവൻ, യേശു​ക്രി​സ്‌തു, ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ ഒരു ചരിത്ര വസ്‌തുത എന്ന നിലയിൽ പ്രളയ​ത്തെ​പ്പ​ററി സംസാ​രി​ക്കു​ക​യും അന്ന്‌ അത്രയ​ധി​കം ആളുകൾ മരണമ​ട​ഞ്ഞത്‌ എന്തു​കൊ​ണ്ടാണ്‌ എന്ന്‌ വിശദീ​ക​രി​ക്കു​ക​യും ചെയ്‌തു.

“അവർ ശ്രദ്ധി​ച്ചില്ല”

11. ജലപ്ര​ള​യ​ത്തിൽ ഇത്രയ​ധി​കം ആളുകൾ നശിപ്പി​ക്ക​പ്പെ​ട്ട​തെ​ന്തു​കൊണ്ട്‌?

11 നോഹ​യു​ടെ കുടും​ബം ഒഴികെ മറെറ​ല്ലാ​വ​രും അക്രമ​പ്ര​വർത്ത​നങ്ങൾ ചെയ്‌തി​രു​ന്നു​വെന്ന്‌ യേശു പറഞ്ഞില്ല. പകരം അവൻ പറഞ്ഞു: “ജലപ്ര​ള​യ​ത്തി​നു മുമ്പുളള കാലത്ത്‌ നോഹ പെട്ടക​ത്തിൽ കയറിയ നാൾ വരെ അവർ തിന്നും കുടി​ച്ചും പുരു​ഷൻമാർ വിവാഹം കഴിച്ചും സ്‌ത്രീ​കളെ വിവാ​ഹ​ത്തിന്‌ കൊടു​ത്തും പോന്നു; ജലപ്ര​ളയം വന്ന്‌ എല്ലാവ​രെ​യും നീക്കി​ക്ക​ള​യു​വോ​ളം അവർ ശ്രദ്ധി​ച്ചില്ല; മനുഷ്യ​പു​ത്രന്റെ [യേശു​ക്രി​സ്‌തു​വി​ന്റെ] സാന്നി​ദ്ധ്യ​വും അങ്ങനെ തന്നെ ആയിരി​ക്കും.”—മത്തായി 24:37-39.

12. അവർ ‘ശ്രദ്ധി​ക്കാ​ഞ്ഞത്‌’ അത്ര ഗൗരവ​മു​ളള സംഗതി​യാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

12 മിതമായ തോതിൽ തിന്നതും കുടി​ച്ച​തും അല്ലെങ്കിൽ മാന്യ​മാ​യി വിവാഹം കഴിച്ച​തും അവരെ സംബന്ധി​ച്ചി​ട​ത്തോ​ളം തെററാ​യി​രു​ന്നില്ല. എന്നാൽ ഒരു ആഗോള നാശ​ത്തെ​ക്കു​റിച്ച്‌ മുന്നറി​യിപ്പ്‌ ലഭിച്ച​പ്പോ​ഴും വ്യക്തി​പ​ര​മായ അനുധാ​വ​ന​ങ്ങ​ളിൽ അവരുടെ ജീവി​തത്തെ കേന്ദ്രീ​ക​രി​ച്ചത്‌ വാസ്‌ത​വ​ത്തിൽ അവർ നോഹ​യെ​യും ആരുടെ ദൂത്‌ നോഹ പ്രഖ്യാ​പി​ച്ചോ ആ യഹോ​വ​യാം ദൈവ​ത്തെ​യും അവർ വിശ്വ​സി​ച്ചില്ല എന്ന്‌ പ്രകട​മാ​ക്കി. അവർ വിശ്വ​സി​ച്ചി​രു​ന്നെ​ങ്കിൽ അതിജീ​വനം എങ്ങനെ സാദ്ധ്യ​മാണ്‌ എന്ന്‌ അവർ താൽപ്പ​ര്യ​പൂർവം അന്വേ​ഷി​ക്കു​ക​യും ആ നിബന്ധ​ന​ക​ളിൽ എത്തി​ച്ചേ​രാൻ തിര​ക്കോ​ടെ നടപടി സ്വീക​രി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. അന്നത്തെ വ്യാപ​ക​മായ അക്രമ​പ്ര​വർത്ത​നങ്ങൾ തടയാൻ എന്തെങ്കി​ലും ചെയ്യേ​ണ്ട​തുണ്ട്‌ എന്ന്‌ ഒരുപക്ഷേ പലരും സമ്മതിച്ചു. എന്നാൽ ഒരു ആഗോള പ്രളയം ഒട്ടും തന്നെ സാദ്ധ്യ​ത​യി​ല്ലാത്ത ഒരു സംഗതി​യാ​യി അവർക്ക്‌ തോന്നി. അതു​കൊണ്ട്‌ യേശു പ്രസ്‌താ​വിച്ച പ്രകാരം, “ജലപ്ര​ളയം വന്ന്‌ എല്ലാവ​രെ​യും നീക്കി​ക്ക​ള​യു​വോ​ളം [നോഹ​യി​ലൂ​ടെ​യു​ളള ദൈവ​ത്തി​ന്റെ ദൂത്‌] അവർ ശ്രദ്ധി​ച്ചില്ല. നമുക്കു​വേണ്ടി ഒരു മുന്നറി​യി​പ്പിൻ ദൃഷ്ടാ​ന്ത​മാ​യി അതു രേഖ​പ്പെ​ടു​ത്ത​പ്പെട്ടു.

13. (എ) മുൻകൂ​ട്ടി പറയ​പ്പെ​ട്ട​പ്ര​കാ​രം ക്രിസ്‌തു അദൃശ്യ​മാ​യി സാന്നി​ദ്ധ്യ​വാ​നാണ്‌ എന്നു പറയു​മ്പോൾ അനേകർ എങ്ങനെ പ്രതി​ക​രി​ക്കു​ന്നു, എന്തു​കൊണ്ട്‌? (ബി) അവർ എന്ത്‌ അവഗണി​ച്ചു​ക​ള​യു​ന്നു എന്നാണ്‌ പത്രോസ്‌ പറയു​ന്നത്‌?

13 നിശ്വസ്‌ത അപ്പോ​സ്‌ത​ല​നായ പത്രോ​സും ഇപ്രകാ​രം എഴുതി​യ​പ്പോൾ അതു​പോ​ലെ ഒരു മുന്നറി​യിപ്പ്‌ മുഴക്കി: “‘വാഗ്‌ദത്തം ചെയ്യപ്പെട്ട അവന്റെ സാന്നി​ദ്ധ്യ​മെ​വി​ടെ? എന്തിന്‌, നമ്മുടെ പിതാ​ക്കൻമാർ മരണത്തിൽ നിദ്ര​കൊ​ണ്ട​നാൾ മുതൽ സകലവും സൃഷ്ടി​യു​ടെ ആരംഭ​ത്തിൽ ഇരുന്ന​തു​പോ​ലെ തന്നെ ഇരിക്കു​ന്നു’ എന്ന്‌ പറഞ്ഞു​കൊണ്ട്‌ സ്വന്ത മോഹ​ങ്ങളെ അനുസ​രി​ച്ചു നടക്കുന്ന പരിഹാ​സി​കൾ പരിഹാ​സ​ത്തോ​ടെ അന്ത്യനാ​ളു​ക​ളിൽ [നാം ഇപ്പോൾ ആയിരി​ക്കുന്ന കാലത്ത്‌] വരും.” തങ്ങൾ ആരോ​ടെ​ങ്കി​ലും കണക്കു ബോധി​പ്പി​ക്കേ​ണ്ട​വ​രാ​ണെന്ന്‌ കരുതാൻ അവർ ആഗ്രഹി​ക്കു​ന്നില്ല. അതു​കൊണ്ട്‌ ക്രിസ്‌തു​വി​ന്റെ സാന്നി​ദ്ധ്യ​വും ഭക്തികെട്ട ഒരു ജീവി​ത​ഗതി പിൻപ​റ​റു​ന്ന​വർക്ക്‌ അത്‌ എന്തർത്ഥ​മാ​ക്കു​ന്നു എന്നതും അവർ അവരുടെ മനസ്സിൽ നിന്ന്‌ അകററി​ക്ക​ള​യു​ന്നു. എന്നാൽ പത്രോസ്‌ തുടരു​ന്നു: “പണ്ടത്തെ ആകാശ​വും വെളള​ത്തിൻ മദ്ധ്യേ വെളള​ത്തിൽ നിന്ന്‌ വേറിട്ട്‌ നിൽക്കുന്ന ഭൂമി​യും അവന്റെ വചനത്താൽ ഉണ്ടായി എന്നും അതിനാൽ അന്നുളള ലോകം ജലപ്ര​ള​യ​ത്തിൽ മുങ്ങി നശിച്ചു എന്നും ഇപ്പോ​ഴത്തെ ആകാശ​വും ഭൂമി​യും അതേ വചനത്താൽ തീക്കായി സൂക്ഷി​ച്ചും ന്യായ​വി​ധി​യും ഭക്തി​കെ​ട്ട​വ​രു​ടെ നാശവും സംഭവി​പ്പാ​നു​ളള ദിവസ​ത്തി​നാ​യി സൂക്ഷി​ച്ചു​മി​രി​ക്കു​ന്നു എന്നും അവർ മനസ്സോ​ടെ അവരുടെ ശ്രദ്ധയിൽ നിന്ന്‌ ഒഴിവാ​ക്കി​യി​രി​ക്കു​ന്നു.”—2 പത്രോസ്‌ 3:3-7.

14. “ദൈവ​ത്തി​ന്റെ വചനം” സൃഷ്ടി​യി​ങ്ക​ലും നോഹ​യു​ടെ നാളി​ലും നിവൃ​ത്തി​യാ​യത്‌ നാം ഇന്ന്‌ ഗൗരവ​മാ​യി ചിന്തി​ക്കാ​നി​ട​യാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

14 പരിഹ​സി​ക്കു​ന്നവർ “ദൈവ​ത്തി​ന്റെ വചനം” നിവൃ​ത്തി​യേ​റാ​തെ പോവു​ക​യില്ല എന്ന വസ്‌തു​തയെ അവഗണി​ക്കു​ക​യാണ്‌. അവരുടെ വീക്ഷണത്തെ നിരാ​ക​രി​ക്കു​ന്ന​തിന്‌ പത്രോസ്‌ അപ്പോ​സ്‌തലൻ സൃഷ്ടി​യു​ടെ സമയ​ത്തേക്ക്‌ നമ്മുടെ ശ്രദ്ധയെ ക്ഷണിക്കു​ന്നു. അപ്പോൾ ദൈവം പറഞ്ഞു: “വെളള​ങ്ങ​ളു​ടെ മദ്ധ്യേ ഒരു വിരിവ്‌ ഉണ്ടാകട്ടെ, വെളള​ങ്ങ​ളും വെളള​ങ്ങ​ളും തമ്മിൽ ഒരു വേർപി​രിവ്‌ ഉണ്ടാകട്ടെ.” ആ പ്രഖ്യാ​പനം നടത്തി​യ​ശേഷം “ദൈവം ഒരു വിരിവ്‌ ഉണ്ടാക്കു​ക​യും വിരി​വി​നു താഴെ​യു​ളള വെളള​ങ്ങ​ളും വിരി​വി​നു മുകളി​ലു​ളള വെളള​ങ്ങ​ളും തമ്മിൽ വേർപി​രി​ക്കു​ക​യും ചെയ്‌തു.” അപ്രകാ​രം “ദൈവ​ത്തി​ന്റെ വചനം,” അവന്റെ ഉദ്ദേശ്യ​പ്ര​ഖ്യാ​പനം നിവൃ​ത്തി​യാ​യി. (ഉൽപ്പത്തി 1:6, 7) നോഹ​യു​ടെ നാളിൽ ഒരു പ്രളയം വരുത്താൻ അവൻ കൽപ്പി​ക്കു​ക​യും “അന്നത്തെ ലോകത്തെ” ആ വെളള​ത്താൽ നശിപ്പി​ക്കു​ക​യും ചെയ്‌ത​പ്പോ​ഴും അവന്റെ വചനം നിവൃ​ത്തി​യാ​യി. ആർക്കും ചെറു​ത്തു​നിൽക്കാ​നാ​വാത്ത അതേ വചനത്താ​ലാ​യി​രി​ക്കും ഇന്നത്തെ ഈ ഭക്തികെട്ട വ്യവസ്ഥി​തി​യു​ടെ​മേൽ നാശം വന്നുഭ​വി​ക്കു​ന്നത്‌.

15. (എ) 2 പത്രോസ്‌ 3:7 ഭൂഗ്രഹം കത്തിന​ശി​ക്കും എന്ന്‌ പറയു​ന്നി​ല്ലാ​ത്ത​തെ​ന്തു​കൊണ്ട്‌? (ബി) അങ്ങനെ​യെ​ങ്കിൽ “തീക്കായി സൂക്ഷി”ക്കപ്പെട്ടി​രി​ക്കുന്ന “ആകാശ​വും” “ഭൂമി​യും” എന്താണ്‌?

15 പ്രളയ​കാ​ലത്ത്‌ സംഭവി​ച്ചത്‌ വരാനി​രി​ക്കുന്ന കാര്യ​ങ്ങ​ളു​ടെ ഒരു മാതൃ​ക​യാ​യി​രു​ന്നു. അന്ന്‌ ഭൂമി നശിപ്പി​ക്ക​പ്പെ​ട്ടില്ല, മറിച്ച്‌ ഭക്തികെട്ട മനുഷ്യർ നശിപ്പി​ക്ക​പ്പെട്ടു. അപ്പോൾ പിന്നെ “ഇപ്പോ​ഴത്തെ ആകാശ​വും ഭൂമി​യും തീക്കായി സൂക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു” എന്ന പ്രസ്‌താ​വ​ന​യാൽ എന്താണ്‌ അർത്ഥമാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌? (2 പത്രോസ്‌ 3:7; 2:5) കൊള​ളാം, ഭൗതിക ആകാശ​ങ്ങ​ളി​ലെ കത്തിക്കാ​ളുന്ന സൂര്യ​ന്റെ​യും നക്ഷത്ര​ങ്ങ​ളു​ടെ​യും മേൽ അക്ഷരീയ തീക്ക്‌ എന്തു ഫലമാ​ണു​ണ്ടാ​വുക? കൂടാതെ അക്ഷരീയ ഭൂമിയെ കത്തിച്ചു​ക​ള​യു​ന്നത്‌ ഭൂമിയെ ഒരു പറുദീ​സ​യാ​ക്കാ​നു​ളള ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ങ്ങ​ളോട്‌ എങ്ങനെ​യാണ്‌ യോജി​ക്കുക? വ്യക്തമാ​യും ഇവിടെ പരാമർശി​ച്ചി​രി​ക്കുന്ന “ഇപ്പോ​ഴത്തെ ആകാശ​വും ഭൂമി​യും” പ്രതീ​കാ​ത്മ​ക​മാ​യി​രി​ക്കണം. (ഉൽപ്പത്തി 11:1; 1 രാജാ​ക്കൻമാർ 2:1, 2; 1 ദിനവൃ​ത്താ​ന്തം 16:31 ഇവ താരത​മ്യം ചെയ്യുക.) “ആകാശം” പൊതു മനുഷ്യ​വർഗ്ഗ​ത്തി​നു മുകളിൽ ഉയർന്നു നിൽക്കുന്ന ഭരണാ​ധി​പൻമാ​രെ​യും “ഭൂമി” ഭക്തികെട്ട മനുഷ്യ​സ​മു​ദാ​യ​ത്തെ​യും പ്രതി​നി​ധാ​നം ചെയ്യുന്നു. യഹോ​വ​യു​ടെ മഹാദി​വ​സ​ത്തിൽ അവ അഗ്നി​കൊണ്ട്‌ ദഹിപ്പി​ക്ക​പ്പെ​ട്ടാ​ലെ​ന്ന​വണ്ണം നശിപ്പി​ക്ക​പ്പെ​ടും. ദിവ്യ മുന്നറി​യി​പ്പി​നെ പരിഹ​സി​ക്കു​ന്നവർ തങ്ങളുടെ ജീവനെ വളരെ വലിയ അപകട​ത്തി​ലാ​ക്കി​വ​യ്‌ക്കു​ന്നു.

ദൈവ​ഭ​ക്തി​യു​ളള ആളുക​ളു​ടെ രക്ഷ

16. രണ്ട്‌ പത്രോസ്‌ 2:9 പ്രകട​മാ​ക്കും പ്രകാരം വിടു​ത​ലി​നു​ളള താക്കോൽ എന്താണ്‌?

16 പ്രളയത്തെ സംബന്ധി​ച്ചു​ളള വിവരണം ഇന്നു നാം മനസ്സിൽ പിടി​ക്കേണ്ട ഒരു ആശയം നാടകീ​യ​മായ രീതി​യിൽ ചിത്രീ​ക​രി​ക്കു​ന്നു. അതെന്താണ്‌? നോഹ​യു​ടെ നാളിൽ ദൈവം ചെയ്‌ത​തി​നെ പരാമർശി​ച്ച​ശേഷം പത്രോസ്‌ അപ്പോ​സ്‌തലൻ ഇപ്രകാ​രം പറഞ്ഞവ​സാ​നി​പ്പി​ക്കു​ന്നു: “ദൈവ​ഭ​ക്തി​യു​ള​ള​വരെ പരീക്ഷ​യിൽ നിന്ന്‌ വിടു​വി​പ്പാ​നും നീതി​കെ​ട്ട​വരെ ന്യായ​വി​ധി ദിവസ​ത്തി​ലെ ഛേദന​ത്തി​നാ​യി കാപ്പാ​നും യഹോ​വ​ക്ക​റി​യാം.” (2 പത്രോസ്‌ 2:9) അപ്പോൾ വിടു​ത​ലി​നു​ളള താക്കോൽ ദൈവ​ഭ​ക്തി​യു​ളള ഒരാളാ​യി​രി​ക്കുക എന്നതാണ്‌.

17. നോഹ ദൈവ​ഭ​ക്തി​യു​ടെ തെളിവ്‌ നൽകി​യ​തെ​ങ്ങനെ?

17 അതിന്റെ അർത്ഥ​മെ​ന്താണ്‌? വ്യക്തമാ​യും നോഹ ദൈവ​ഭ​ക്തി​യു​ളള ഒരു മനുഷ്യ​നാ​യി​രു​ന്നു. “നോഹ സത്യ​ദൈ​വ​ത്തോ​ടു​കൂ​ടെ നടന്നു.” (ഉൽപ്പത്തി 6:9) യഹോ​വ​യു​ടെ വെളി​പ്പെ​ടു​ത്ത​പ്പെട്ട ഇഷ്ടത്തോട്‌ ചേർച്ച​യി​ലു​ളള ഒരു ഗതി അവൻ പിന്തു​ടർന്നു. അവന്‌ ദൈവ​ത്തോട്‌ വ്യക്തി​പ​ര​മായ ഒരു അടുത്ത ബന്ധം ഉണ്ടായി​രു​ന്നു. പെട്ടകം പണിത​തും എല്ലാ പക്ഷിക​ളിൽ നിന്നും മൃഗങ്ങ​ളിൽ നിന്നും ഉളള ജീവജാ​ല​ങ്ങളെ ശേഖരി​ച്ച​തും അതിബൃ​ഹ​ത്തായ ഒരു വേലയാ​യി​രു​ന്നു. കാത്തി​രു​ന്നു കാണാം എന്ന നിലപാ​ടല്ല നോഹ സ്വീക​രി​ച്ചത്‌. അവന്‌ വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. “ദൈവം തന്നോടു കൽപ്പി​ച്ച​തു​പോ​ലെ തന്നെ നോഹ ചെയ്‌തു, അങ്ങനെ തന്നെ അവൻ ചെയ്‌തു.” (ഉൽപ്പത്തി 6:22; എബ്രായർ 11:7) യഹോ​വ​യു​ടെ നീതി​യു​ളള വഴിക​ളെ​ക്കു​റി​ച്ചും ഭക്തി​കെ​ട്ട​വ​രു​ടെ നാശത്തെ സംബന്ധി​ച്ചും ആളുകളെ ഓർമ്മി​പ്പി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ഒരു “നീതി പ്രസംഗി” എന്ന നിലയിൽ നോഹ അതും ചെയ്‌തു.—2 പത്രോസ്‌ 2:5.

18. പ്രളയത്തെ അതിജീ​വിച്ച ഓരോ​രു​ത്തർക്കും അത്തരം ഭക്തി ഉണ്ടായി​രി​ക്കേ​ണ്ടി​യി​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

18 നോഹ​യു​ടെ ഭാര്യ​യെ​യും അവന്റെ പുത്രൻമാ​രെ​യും അവരുടെ ഭാര്യ​മാ​രെ​യും സംബന്ധി​ച്ചെന്ത്‌—അവരിൽനിന്ന്‌ എന്താണ്‌ ആവശ്യ​പ്പെ​ട്ടി​രു​ന്നത്‌? നോഹ കുടും​ബ​ത്തി​ന്റെ ശിരസ്സാ​യി​രു​ന്ന​തി​നാൽ ബൈബിൾ വിവര​ണ​ത്തിൽ പ്രത്യേക ശ്രദ്ധ അവന്റെ​മേൽ പതിപ്പി​ച്ചി​രി​ക്കു​ന്നു, എന്നാൽ മററു​ള​ള​വ​രും ദൈവ​ഭ​ക്തി​യു​ളള ആളുക​ളാ​യി​രു​ന്നി​രി​ക്കണം. എന്തു​കൊണ്ട്‌? തന്റെ പ്രവാ​ച​ക​നായ യെഹെ​സ്‌ക്കേ​ലി​നോട്‌ സംസാ​രി​ക്ക​യിൽ നോഹ അക്കാലത്തു ജീവി​ച്ചി​രു​ന്നെ​ങ്കിൽ അവരുടെ പിതാ​വി​ന്റെ നീതി പ്രവൃ​ത്തി​കൾ നിമിത്തം മക്കൾ രക്ഷപെ​ടു​ക​യില്ല എന്നു കാണി​ക്കാൻ യഹോവ നോഹ​യു​ടെ മക്കളുടെ ദൃഷ്ടാന്തം ഉപയോ​ഗി​ച്ചു. അവർ അനുസ​രി​ക്കു​ക​യോ അനുസ​രി​ക്കാ​തി​രി​ക്കു​ക​യോ ചെയ്യാൻ തക്കവണ്ണം മുതിർന്ന​വ​രാ​യി​രു​ന്നു, അതു​കൊണ്ട്‌ അവർ വ്യക്തി​പ​ര​മാ​യി യഹോ​വ​യോ​ടും അവന്റെ നീതി​യു​ളള വഴിക​ളോ​ടു​മു​ളള അവരുടെ ഭക്തി തെളി​യി​ക്കേ​ണ്ടി​യി​രു​ന്നു.—യെഹെ​സ്‌ക്കേൽ 14:19, 20.

19. അതു​കൊണ്ട്‌ നാം എന്തു ചെയ്യേ​ണ്ടി​യി​രി​ക്കു​ന്നു, എങ്ങനെ?

19 ആസന്നമാ​യി​രി​ക്കുന്ന ലോക​നാ​ശ​ത്തി​ന്റെ തീർച്ച​യു​ടെ വീക്ഷണ​ത്തിൽ അതു മനസ്സിൽ അടുപ്പി​ച്ചു നിറു​ത്തു​ന്ന​തി​നും നമ്മളും ദൈവ​ഭ​ക്തി​യു​ള​ള​വ​രാ​ണെന്ന്‌ തെളി​യി​ക്കു​ന്ന​തി​നും ബൈബിൾ നമ്മെ ഉത്തേജി​പ്പി​ക്കു​ന്നു. (2 പത്രോസ്‌ 3:11-13) നോഹ​യു​ടെ പിൻഗാ​മി​കൾക്കി​ട​യിൽനിന്ന്‌ ബുദ്ധി​പൂർവ​ക​മായ ആ ഉപദേശം സ്വീക​രി​ക്കു​ന്ന​വ​രും “പുതിയ ഭൂമി”യിലേക്ക്‌ അതിജീ​വി​ക്കു​ന്ന​വ​രു​മായ ആളുകൾ ഇന്ന്‌ ഭൂമി​യു​ടെ എല്ലാ ഭാഗങ്ങ​ളി​ലു​മുണ്ട്‌.

[അടിക്കു​റി​പ്പു​കൾ]

a ദി വർഷിപ്പ്‌ ഓഫ്‌ ദി ഡെഡ്‌ (ലണ്ടൻ; 1904) കേണൽ ജെ. ഗാർണി​യർ രചിച്ചത്‌, പേജ്‌ 3-8; ലൈഫ്‌ ആൻഡ്‌ വർക്ക്‌ അററ്‌ ദി ഗ്രെയി​ററ്‌ പിരമിഡ്‌ (എഡിൻബർഗ്‌; 1867), വാല്യം രണ്ട്‌, പ്രൊ​ഫസർ സി. പിയാസ്സി സ്‌മിത്ത്‌ രചിച്ചത്‌, പേജ്‌ 371-424.

[അധ്യയന ചോദ്യ​ങ്ങൾ]