വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ വ്യക്തിപരമായി എന്തു ചെയ്യും?

നിങ്ങൾ വ്യക്തിപരമായി എന്തു ചെയ്യും?

അധ്യായം 16

നിങ്ങൾ വ്യക്തി​പ​ര​മാ​യി എന്തു ചെയ്യും?

1. വ്യക്തി​പ​ര​മായ അടിസ്ഥാ​ന​ത്തിൽ എന്തു തീരു​മാ​നം ചെയ്യ​പ്പെ​ടണം?

 യഹോ​വയെ സേവി​ക്കു​ന്ന​തി​നു​ളള തീരു​മാ​നം നിങ്ങൾക്കു​വേണ്ടി മററാർക്കും ചെയ്യാ​വു​ന്നതല്ല. നിങ്ങളു​ടെ വിവാ​ഹിത ഇണ ദൈവ​ത്തി​ന്റെ ഒരു വിശ്വസ്‌ത ദാസനോ ദാസി​യോ ആണെങ്കിൽ അത്‌ വിലതീ​രാത്ത ഒരു അനു​ഗ്ര​ഹ​മാ​യി​രി​ക്കാൻ കഴിയും. അതു​പോ​ലെ നിങ്ങളു​ടെ മാതാ​പി​താ​ക്കൾ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നെ​ങ്കിൽ നിങ്ങൾ അനുഗൃ​ഹീ​ത​മായ ഒരവസ്ഥ​യി​ലാണ്‌. അത്തരം കുടുംബ സാഹച​ര്യ​ങ്ങൾ “യഹോ​വയെ സത്യ​ത്തോ​ടും ആത്മാ​വോ​ടും കൂടെ” ആരാധി​ക്കു​ന്ന​വ​രു​മാ​യി സഹവസി​ക്കാൻ ഒരു പ്രേരണ നൽകി​യേ​ക്കാം. (യോഹ​ന്നാൻ 4:23, 24) എന്നാൽ കാല​ക്ര​മ​ത്തിൽ നിങ്ങൾതന്നെ വ്യക്തി​പ​ര​മാ​യി ഒരു തീരു​മാ​നം ചെയ്യണം. നിങ്ങൾ യഥാർത്ഥ​ത്തിൽ യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും അവന്റെ ദാസരി​ലൊ​രാ​ളാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ക​യും ചെയ്യു​ന്നു​ണ്ടോ? നീതി പ്രാബ​ല്യം നേടുന്ന ഒരു ലോക​ത്തിൽ ജീവി​ക്കാൻ നിങ്ങൾ യഥാർത്ഥ​ത്തിൽ ആഗ്രഹി​ക്കു​ന്നു​വോ?

2. (എ) യഹോ​വയെ സേവി​ക്കു​ന്നതു സംബന്ധിച്ച ഒരു പിതാ​വി​ന്റെ​യോ മാതാ​വി​ന്റെ​യോ മനോ​ഭാ​വം വിശേ​ഷാൽ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) തങ്ങളുടെ കുട്ടി​കൾക്ക്‌ ഒരു നല്ല തുടക്ക​മി​ട്ടു​കൊ​ടു​ക്കു​ന്ന​തിന്‌ മാതാ​പി​താ​ക്കൾക്ക്‌ ചെയ്യാ​വുന്ന അഞ്ച്‌ കാര്യങ്ങൾ ഏവ?

2 നിങ്ങൾ ഒരു പിതാ​വോ മാതാ​വോ ആണെങ്കിൽ നിങ്ങളു​ടെ കുട്ടികൾ തീർച്ച​യാ​യും ദൈവ​രാ​ജ്യ​ത്തിൻകീ​ഴിൽ നിത്യ​ജീ​വന്റെ അനു​ഗ്രഹം ആസ്വദി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കും. ജീവി​ത​ത്തിൽ തങ്ങളുടെ സ്വന്തം വഴി തെര​ഞ്ഞെ​ടു​ക്കാൻ പ്രായ​മാ​കു​മ്പോൾ അവർ എന്തു​ചെ​യ്യും എന്നതിനെ നിങ്ങൾക്ക്‌ നിയ​ന്ത്രി​ക്കാൻ കഴിയു​ക​യില്ല. എന്നാൽ സത്യാ​രാ​ധ​ന​ക്കു​വേണ്ടി നിങ്ങൾ വ്യക്തി​പ​ര​മാ​യി ചെയ്യു​ന്ന​തിന്‌—നൻമയ്‌ക്കോ തിൻമ​യ്‌ക്കോ വേണ്ടി—ഒരു ശക്തമായ സ്വാധീ​നം പ്രയോ​ഗി​ക്കാൻ കഴിയും. യഹോ​വയെ സേവി​ക്കു​ന്ന​തിൽനിന്ന്‌ നിങ്ങൾ പിൻമാ​റി​നിൽക്കു​ന്നു​വെ​ങ്കിൽ അതുവഴി നിത്യ​ജീ​വന്റെ പാതയിൽ ഒരു തുടക്ക​മി​ടു​ന്ന​തിന്‌ നിങ്ങളു​ടെ കുട്ടി​കൾക്ക്‌ ലഭിക്കാ​വു​ന്ന​തി​ലേ​ക്കും ഏററം നല്ല അവസരം നഷ്‌ട​പ്പെ​ടു​ത്തു​ക​യാ​യി​രി​ക്കും ചെയ്യു​ന്നത്‌. അല്ലെങ്കിൽ നിങ്ങൾ ദൈവ​ത്തിന്‌ ഒരു സമർപ്പണം നടത്തു​ക​യും പിന്നീട്‌ അതനു​സ​രിച്ച്‌ ജീവി​ക്കു​ന്ന​തിന്‌ താൽപ​ര്യം കാട്ടാ​തി​രി​ക്കു​ക​യും ചെയ്യു​ന്നു​വെ​ങ്കിൽ മഹോ​പ​ദ്ര​വ​ത്തിൽ എല്ലാം നഷ്ടമാ​കു​ന്നതു സഹിതം മുഴു​കു​ടും​ബ​ത്തി​ന്റെ​യും ആത്മീയ വിപത്തി​ലേക്ക്‌ അതു നയി​ച്ചേ​ക്കാം. എന്നാൽ നിങ്ങൾ വിശ്വ​സ്‌ത​ത​യു​ടെ ഒരു മാതൃക വയ്‌ക്കു​ന്നു​വെ​ങ്കിൽ, നിങ്ങൾ വ്യക്തി​പ​ര​മാ​യി ദൈവ​വ​ചനം പഠിക്കാൻ നിങ്ങളു​ടെ കുട്ടി​കളെ സഹായി​ക്കു​ന്നെ​ങ്കിൽ, നിങ്ങൾ നിങ്ങളിൽത്ത​ന്നെ​യും നിങ്ങളു​ടെ കുട്ടി​ക​ളി​ലും യഹോ​വ​യോ​ടു​ളള സ്‌നേ​ഹ​വും അവന്റെ ദൃശ്യ​സ്ഥാ​പ​ന​ത്തോട്‌ ആദരവും നട്ടുവ​ളർത്തു​ന്നെ​ങ്കിൽ, ദൈ​വേഷ്ടം ചെയ്യു​ന്ന​തി​നാൽ അവർ സംരക്ഷി​ക്ക​പ്പെ​ടു​ന്ന​തെ​ങ്ങ​നെ​യെന്ന്‌ കാണാൻ അവരെ സഹായി​ക്കു​ന്നെ​ങ്കിൽ, വിശു​ദ്ധ​സേ​വ​ന​ത്തിൽ സന്തോഷം കണ്ടെത്തു​ന്ന​തെ​ങ്ങ​നെ​യെന്ന്‌ നിങ്ങൾ അവർക്ക്‌ കാണി​ച്ചു​കൊ​ടു​ക്കു​ന്നെ​ങ്കിൽ, അപ്പോൾ ജീവനി​ലേക്കു നയിക്കുന്ന പാതയിൽ നിങ്ങൾ അവർക്ക്‌ ഒരു നല്ല തുടക്കം ഇട്ടു​കൊ​ടു​ക്കു​ക​യാണ്‌. യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്തോ​ടെ മാത്രമേ ഇതു സാധി​ക്കു​ക​യു​ളളു. (2 തിമൊ​ഥെ​യോസ്‌ 1:5 താരത​മ്യം ചെയ്യുക.) അതിനാ​യി നിരന്തരം പ്രാർത്ഥി​ക്കുക. നിങ്ങളു​ടെ ഭാഗത്ത്‌ വളരെ ശ്രമവും ആവശ്യ​മാണ്‌. എന്നാൽ അതിന്റെ അനന്തര​ഫലം എത്ര വില​പ്പെ​ട്ട​താ​യി​രി​ക്കും!

3. (എ) നിങ്ങൾക്ക്‌ കുടും​ബാം​ഗ​ങ്ങ​ളിൽനിന്ന്‌ എതിർപ്പു​ണ്ടാ​കു​ന്നു​വെ​ങ്കിൽ എന്തു ചെയ്യാൻ കഴിയും? (ബി) എന്നാൽ എതിർപ്പ്‌ തുടരു​ന്നു​വെ​ങ്കി​ലെന്ത്‌?

3 ഒരുപക്ഷേ നിങ്ങളു​ടെ കുടും​ബ​ത്തി​ലെ മററം​ഗങ്ങൾ യഹോ​വ​യോ​ടു​ളള നിങ്ങളു​ടെ സ്‌നേ​ഹ​ത്തിൽ പങ്കു​ചേ​രു​ന്നില്ല എന്നതാ​യി​രി​ക്കാം നിങ്ങൾ അഭിമു​ഖീ​ക​രി​ക്കുന്ന സാഹച​ര്യം. “ഉൾപ്പെ​ടു​ന്ന​തിൽനിന്ന്‌” നിങ്ങളെ നിരുൽസാ​ഹ​പ്പെ​ടു​ത്താൻ അവർ ശ്രമി​ക്കു​ന്നു​ണ്ടോ? അതോ നേരി​ട്ടു​ളള എതിർപ്പു​ണ്ടോ? ദൈവ​ത്തി​ന്റെ ഉദ്ദേശ്യം മനസ്സി​ലാ​ക്കു​ന്ന​തി​ലു​ളള നിങ്ങളു​ടെ സന്തോ​ഷ​ത്തിൽ പങ്കു​ചേ​രാൻ അവരെ സഹായി​ക്കു​ന്ന​തിന്‌ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴി​ഞ്ഞേ​ക്കും? മിക്ക​പ്പോ​ഴും രാജ്യ​ഹാ​ളിൽ എന്താണ്‌ നടക്കു​ന്ന​തെന്ന്‌ അവർക്കു തന്നെ കാണാൻ കഴി​യേ​ണ്ട​തിന്‌ കുടും​ബാം​ഗ​ങ്ങളെ നിങ്ങ​ളോ​ടൊ​പ്പം അവി​ടേക്ക്‌ ക്ഷണിക്കു​ന്ന​തി​നാൽ പ്രതി​ബ​ന്ധ​ങ്ങളെ തരണം ചെയ്യാൻ കഴിയും. അവി​ടെ​യാ​യി​രി​ക്കു​മ്പോൾ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വിശ്വാ​സ​ത്തെ​യും ആചാര​ങ്ങ​ളെ​യും കുറിച്ച്‌ അവർക്കു​ളള സംശയങ്ങൾ ദൂരീ​ക​രി​ക്കു​ന്ന​തിന്‌ അവർ മൂപ്പൻമാ​രിൽ ഒരാ​ളോട്‌ സംസാ​രി​ച്ചേ​ക്കാം. എന്നാൽ എതിർപ്പ്‌ തുടരു​ന്നെ​ങ്കി​ലെന്ത്‌? അപ്പോൾ നിങ്ങൾ നിങ്ങ​ളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു: ‘എന്റെ സ്‌നേ​ഹ​വും നന്ദിയും പ്രകട​മാ​ക്കാൻവേണ്ടി ചില കഷ്ടപ്പാ​ടു​കൾ സഹിക്കാൻ മനസ്സൊ​രു​ക്ക​മു​ണ്ടാ​യി​രി​ക്ക​ത്ത​ക്ക​വണ്ണം ഞാൻ യഹോ​വ​യെ​യും അവന്റെ പുത്ര​നായ യേശു​ക്രി​സ്‌തു​വി​നെ​യും യഥാർത്ഥ​ത്തിൽ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ, അവർ നമുക്കു​വേണ്ടി ചെയ്‌ത എല്ലാകാ​ര്യ​ങ്ങ​ളും സംബന്ധിച്ച്‌ എനിക്ക്‌ വേണ്ടത്ര നന്ദിയു​ണ്ടോ? സാദ്ധ്യ​മെ​ങ്കിൽ നിത്യ​ജീ​വ​നു​വേ​ണ്ടി​യു​ളള ദൈവ​ത്തി​ന്റെ കരുത​ലു​കളെ പിടി​ച്ചു​കൊ​ള​ളാൻ എന്റെ കുടും​ബാം​ഗ​ങ്ങ​ളും സഹായി​ക്ക​പ്പെ​ടു​ന്ന​തിന്‌ ഒരു ശരിയായ മാതൃക വയ്‌ക്കാൻ തക്കവണ്ണം ഞാൻ എന്റെ സ്വന്തം കുടും​ബത്തെ വേണ്ടത്ര സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ?’—മത്തായി 10:36-38; 1 കൊരി​ന്ത്യർ 7:12, 13, 16.

ജനതകൾ എന്തി​ലേക്ക്‌ തിരി​യു​ന്നു​വോ ആ അടയാളം

4. നാം യഥാർത്ഥ​ത്തിൽ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നു​വെന്ന്‌ നമുക്ക്‌ എങ്ങനെ പ്രകട​മാ​ക്കാം?

4 മശി​ഹൈക രാജ്യ​ത്തി​ന്റെ പക്ഷത്ത്‌ നിലയു​റ​പ്പി​ച്ചു​കൊണ്ട്‌ യഹോ​വ​യോ​ടു​ളള തങ്ങളുടെ സ്‌നേഹം പ്രകട​മാ​ക്കാൻ എല്ലായി​ട​ത്തു​മു​ളള ജനങ്ങൾക്ക്‌ ഇപ്പോൾ അവസരം വച്ചുനീ​ട്ട​പ്പെ​ടു​ക​യാണ്‌. യഹോ​വ​യു​ടെ നാമം സംസ്ഥാ​പി​ക്ക​പ്പെ​ടു​ന്നത്‌ ഈ രാജ്യം മുഖാ​ന്ത​ര​മാ​യി​രി​ക്കും. രാജ്യ​ത്തോ​ടു​ളള നമ്മുടെ മനോ​ഭാ​വം യഹോ​വ​യോ​ടു​ത​ന്നെ​യു​ളള നമ്മുടെ വികാരം എന്താണ്‌ എന്നതിന്‌ തെളിവു നൽകുന്നു.

5. (എ) യെശയ്യാവ്‌ 11:10-ൽ നമ്മുടെ നാളി​ലേക്ക്‌ എന്താണ്‌ മുൻകൂ​ട്ടി​പ്പ​റ​യ​പ്പെ​ട്ടത്‌? (ബി) അതിന്റെ അർത്ഥ​മെ​ന്താണ്‌?

5 ഇപ്രകാ​രം എഴുതാൻ യഹോവ പ്രവാ​ച​ക​നായ യെശയ്യാ​വി​നെ നിശ്വ​സ്‌ത​നാ​ക്കി: “അന്നാളിൽ ജനതകൾക്ക്‌ ഒരു അടയാ​ള​മാ​യി ഉയർന്നു നിൽക്കുന്ന യിശ്ശാ​യി​യു​ടെ വേര്‌ ഉണ്ടായി​രി​ക്കും. ജനതകൾ പോലും അന്വേ​ഷ​ണ​ത്തോ​ടെ അവങ്ക​ലേക്കു തിരി​യും, അവന്റെ വിശ്ര​മ​സ്ഥലം മഹത്വ​പൂർണ്ണ​മാ​യി​ത്തീ​രു​ക​യും വേണം.” (യെശയ്യാവ്‌ 11:10) “യിശ്ശാ​യി​യു​ടെ വേര്‌” മഹത്വീ​ക​രി​ക്ക​പ്പെട്ട കർത്താ​വായ യേശു​ക്രി​സ്‌തു​വാണ്‌. ജീവദാ​യ​ക​മായ “വേര്‌” എന്ന നിലയിൽ അവൻ രാജാ​ധി​കാ​രം പ്രയോ​ഗി​ച്ചു​തു​ട​ങ്ങി​യ​പ്പോൾ യിശ്ശാ​യി​യിൽനിന്ന്‌ അവന്റെ പുത്ര​നായ ദാവീ​ദി​ലൂ​ടെ വന്ന മശി​ഹൈക രാജപ​ര​മ്പ​രക്ക്‌ അവൻ പുതു​ജീ​വൻ നൽകി. (വെളി​പ്പാട്‌ 5:5; 22:16) 1914 മുതൽ അവൻ “ജനതകൾക്ക്‌ ഒരു അടയാ​ള​മാ​യി ഉയർന്നു നിൽക്കുക”യായി​രു​ന്നു, നീതി​യു​ളള ഒരു ഗവൺമെൻറി​നു​വേണ്ടി കൊതി​ക്കു​ന്ന​വർക്ക്‌ കൂടി​വ​രു​ന്ന​തി​നു​ളള ഒരു സ്ഥാനം തന്നെ. യഹോവ തന്നെ അവനെ ആ അടയാ​ള​മാ​യി, യഥാർത്ഥ മശി​ഹൈക രാജാ​വാ​യി ഉയർത്തി​യി​രി​ക്കു​ന്നു.—യെശയ്യാവ്‌ 11:12.

6. (എ) ഒരു സ്വർഗ്ഗീയ രാജാ​വിന്‌ ചുററും കൂടാൻ മനുഷ്യർക്ക്‌ സാധ്യ​മാ​ക്കി​ത്തീർത്തി​രി​ക്കു​ന്ന​തെ​ന്താണ്‌? (ബി) “അടയാള”ത്തിലേക്ക്‌ ‘അന്വേ​ഷ​ണ​ത്തോ​ടെ തിരി​യു​ന്ന​തിൽ’നിന്ന്‌ ആളുകൾ എന്തു പഠിച്ചി​രി​ക്കു​ന്നു?

6 എന്നാൽ ഇവിടെ ഭൂമി​യി​ലു​ളള മനുഷ്യർക്ക്‌ ഒരു സ്വർഗ്ഗീയ രാജാ​വി​നു ചുററും കൂടി​വ​രാൻ കഴിയു​ന്ന​തെ​ങ്ങ​നെ​യാണ്‌? അവർക്ക്‌ അവനെ ഗ്രാഹ്യ​ത്തി​ന്റെ കണ്ണുക​ളാൽ കാണാൻ കഴി​യേ​ണ്ട​തിന്‌ അവർക്ക്‌ ബൈബി​ളിൽനി​ന്നു​ളള വിവരങ്ങൾ നൽക​പ്പെ​ടേ​ണ്ട​തുണ്ട്‌. പരിശു​ദ്ധാ​ത്മാ​വി​ന്റെ മാർഗ്ഗ​നിർദ്ദേ​ശ​ത്തിൻകീ​ഴിൽ ആത്മീയ യിസ്രാ​യേ​ലി​ന്റെ ശേഷിപ്പ്‌ സ്ഥാപി​ത​മാ​യി​രി​ക്കുന്ന മശി​ഹൈക ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു​ളള സുവാർത്ത ഭൂവി​സ്‌തൃ​ത​മാ​യി ഘോഷി​ച്ചു​കൊണ്ട്‌ ഈ വേല ഉത്സാഹ​പൂർവം ചെയ്‌തു​കൊ​ണ്ടാ​ണി​രു​ന്നി​ട്ടു​ള​ളത്‌. എല്ലാ ജനതക​ളിൽനി​ന്നു​മു​ളള വ്യക്തികൾ വിലമ​തി​പ്പോ​ടെ ശ്രദ്ധി​ച്ചി​രി​ക്കു​ന്നു. പറുദീ​സാ​ഭൂ​മി​യി​ലെ നിത്യ​ജീ​വൻ ആസ്വദി​ച്ചു​കൊണ്ട്‌ രാജ്യ​ത്തി​ന്റെ പ്രജക​ളാ​യി​രി​ക്കു​ന്ന​തി​നു​ളള ദിവ്യ​നി​ബ​ന്ധ​ന​ക​ളെ​ക്കു​റിച്ച്‌ അവർ അന്വേ​ഷി​ച്ചി​രി​ക്കു​ന്നു. ബൈബി​ളിൽനിന്ന്‌ നൽക​പ്പെ​ടുന്ന ഉത്തരങ്ങ​ളിൽ തൃപ്‌ത​രാ​യദ അവർ ആ നിബന്ധ​ന​ക​ളോട്‌ യോജി​പ്പിൽ പ്രവർത്തി​ക്കു​ക​യും യഹോ​വ​യു​ടെ മശി​ഹൈക രാജ്യ​ത്തി​ന്റെ പക്ഷത്ത്‌ നിലയു​റ​പ്പി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. നിങ്ങൾ അങ്ങനെ ചെയ്‌തി​ട്ടു​ണ്ടോ?

‘അവർ കേൾക്കും എന്നാൽ ചെയ്യു​ക​യില്ല’

7. യെഹെ​സ്‌ക്കേൽ 33:30-33-ൽ ബൈബിൾ ദൂതി​നോ​ടു​ളള എന്തു പ്രതി​ക​ര​ണ​മാണ്‌ മുൻകൂ​ട്ടി​പ്പ​റ​യ​പ്പെ​ട്ടത്‌?

7 യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഉത്സാഹ​പൂർവ​ക​മായ പ്രവർത്തനം നിമിത്തം അവർ മിക്ക​പ്പോ​ഴും ആളുകൾക്കി​ട​യിൽ ഒരു സംസാര വിഷയ​മാണ്‌. എന്നാൽ യഹോ​വ​യു​ടെ സാക്ഷികൾ ഘോഷി​ക്കുന്ന ദൂതി​നെ​പ്പ​ററി അവർ എന്തു വിചാ​രി​ക്കു​ന്നു? അനേക​രു​ടെ​യും പ്രതി​ക​രണം യെഹെ​സ്‌ക്കേൽ പ്രവാ​ച​ക​നോ​ടൊ​പ്പം ബാബി​ലോ​നിൽ പ്രവാ​സ​ത്തി​ലാ​യി​രു​ന്ന​വ​രു​ടേ​തു​പേ​ലെ​യാണ്‌. അവരെ​പ്പ​ററി യഹോവ പറഞ്ഞു: “നിന്നെ സംബന്ധി​ച്ചാ​ണെ​ങ്കിൽ മനുഷ്യ​പു​ത്രാ, നിന്റെ ജനത്തിന്റെ പുത്രൻമാർ ഇപ്രകാ​രം പറഞ്ഞു​കൊണ്ട്‌ തമ്മിൽ തമ്മിൽ സംസാ​രി​ക്കു​ന്നു . . . ‘ദയവായി വരുവിൻ, വന്നു യഹോ​വ​യിൽനി​ന്നു​ണ്ടായ അരുള​പ്പാട്‌ കേൾപ്പിൻ.’ എന്റെ ജനത്തിന്റെ വരവു​പോ​ലെ അവർ നിന്റെ അടുക്കൽ വന്ന്‌ എന്റെ ജനത്തെ​പ്പോ​ലെ നിന്റെ മുമ്പാകെ ഇരിക്കും; അവർ നിശ്ചയ​മാ​യും നിന്റെ വാക്കുകൾ കേൾക്കും എന്നാൽ അവർ അവ ചെയ്യു​ക​യില്ല, എന്തു​കൊ​ണ്ടെ​ന്നാൽ അവരുടെ വായ്‌ കൊണ്ട്‌ അവർ അവരുടെ ദുരാ​ഗ്ര​ഹങ്ങൾ സംസാ​രി​ക്കു​ന്നു, അവരുടെ ഹൃദയം ദുരാ​ദാ​യ​ത്തി​ന്റെ പിന്നാലെ പോകു​ന്നു. എന്നാൽ നോക്കു! നീ അവർക്ക്‌ മധുര​സ്വ​ര​വും വാദ്യ​നൈ​പു​ണ്യ​വു​മു​ളള ഒരുത്തന്റെ പ്രേമ​ഗീ​തം​പോ​ലെ ഇരിക്കു​ന്നു. അവർ തീർച്ച​യാ​യും നിന്റെ വചനം കേൾക്കും എന്നാൽ അവരിൽ ആരും അതു ചെയ്യു​ന്നില്ല. എന്നാൽ അതു സംഭവി​ക്കു​മ്പോൾ—നോക്കു! അതു സംഭവി​ക്കു​ക​തന്നെ ചെയ്യും—അവരു​ടെ​യി​ട​യിൽ ഒരു പ്രവാ​ച​ക​നു​ണ്ടാ​യി​രു​ന്നു​വെന്ന്‌ അവർ അറി​യേ​ണ്ടി​വ​രും.”—യെഹെ​സ്‌ക്കേൽ 33:30-33.

8. ചില വ്യക്തികൾ ആ മനോ​ഭാ​വം ഉണ്ടായി​രി​ക്കു​ന്ന​തി​ന്റെ തെളിവ്‌ നൽകു​ന്ന​തെ​ങ്ങനെ?

8 യഹോ​വ​യു​ടെ സാക്ഷി​കളെ ആദരി​ക്കു​ക​യും അവരുടെ ബൈബിൾ സാഹി​ത്യം ഇഷ്ടപ്പെ​ടു​ക​യും ചെയ്യുന്ന ധാരാളം ആളുക​ളുണ്ട്‌. അവർ ഒരു സൗജന്യ ബൈബി​ള​ദ്ധ്യ​യ​ന​ത്തി​നു​ളള നിർദ്ദേശം സ്വീക​രി​ക്കു​ക​പോ​ലും ചെയ്‌തേ​ക്കാം. ചിലർ സുഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം സാക്ഷി​ക​ളു​ടെ ചില പ്രത്യേക മീററിം​ഗു​കൾക്ക്‌ ഹാജരാ​കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ യേശു​ക്രി​സ്‌തു​വി​ന്റെ മരണത്തി​ന്റെ വാർഷിക സസ്‌മാ​ര​ക​ത്തിന്‌ ഹാജരാ​കു​ന്ന​വ​രു​ടെ എണ്ണം സജീവ സാക്ഷി​ക​ളു​ടെ എണ്ണത്തിന്റെ ഇരട്ടി​യിൽ കവിയു​ന്നത്‌ അസാധാ​ര​ണമല്ല. ചില രാജ്യ​ങ്ങ​ളിൽ ഹാജർ സാക്ഷി​ക​ളു​ടെ എണ്ണത്തിന്റെ അഞ്ചു മടങ്ങു​വ​രെ​യാണ്‌. എന്നാൽ അവർ കേൾക്കുന്ന ബൈബിൾ സത്യങ്ങ​ളെ​ക്കു​റിച്ച്‌ അവർ എന്താണ്‌ ചെയ്യാൻപോ​കു​ന്നത്‌? മുപ്പത്തി​യേഴ്‌ ലക്ഷത്തി​ല​ധി​കം ആളുകൾ വ്യക്തി​പ​ര​മാ​യി ഈ സത്യങ്ങൾ ഉൾക്കൊ​ള​ളു​ക​യും തങ്ങളുടെ ജീവി​തത്തെ അവയോട്‌ പൊരു​ത്ത​ത്തിൽ കൊണ്ടു​വ​രി​ക​യും ചെയ്‌തി​രി​ക്കു​ന്നു. എന്നാൽ മററു​ള​ളവർ ഇതെല്ലാം തങ്ങളെ വിനോ​ദി​പ്പി​ക്കുന്ന സുഖദാ​യ​ക​മായ സംഗീ​ത​മാ​യി മാത്രം കരുതു​ന്നു. അവർ ഒരുപക്ഷേ പ്രോ​ത്സാ​ഹ​ന​വാ​ക്കു​കൾ പറഞ്ഞു​കൊണ്ട്‌, എന്നാൽ തങ്ങളുടെ ജീവി​തത്തെ ദൈവ​ത്തിന്‌ സമർപ്പി​ക്കു​ക​യോ അവന്റെ വിശു​ദ്ധ​സേ​വ​ന​ത്തിൽ പങ്കെടു​ക്കു​ക​യോ ചെയ്യാതെ ഒഴിഞ്ഞു​മാ​റി നിൽക്കു​ന്നു.

9. സംശയി​ക്കു​ക​യും കാത്തി​രി​ക്കു​ക​യും ചെയ്യു​ന്ന​തി​നു പകരം ജ്ഞാനികൾ എന്തു ചെയ്യും?

9 സംശയി​ക്കു​ന്ന​തി​നാ​ലും കാത്തി​രി​ക്കു​ന്ന​തി​നാ​ലും എന്തു നേട്ടമാ​ണു​ണ്ടാ​വുക? തീർച്ച​യാ​യും വരാനി​രി​ക്കുന്ന പ്രതി​കാ​ര​ദി​വ​സ​ത്തിൽ യഹോ​വ​യിൽനി​ന്നു​ളള ആനുകൂ​ല്യ​വും സംരക്ഷ​ണ​വും ലഭിക്കു​ക​യില്ല. അതിജീ​വ​ക​രോ​ടു​കൂ​ടെ​യാ​യി​രി​ക്കു​ന്ന​തിന്‌ നിങ്ങൾ ‘യഹോ​വ​യു​ടെ പക്ഷം ചേർന്നി​രി​ക്കു​ന്നു​വെ​ന്നും’ നിങ്ങൾ അവനു​ള​ള​വ​നാ​ണെ​ന്നും ഉളളതിന്‌ ബോദ്ധ്യം വരുത്തുന്ന തെളിവ്‌ ഇപ്പോൾ നൽകണം.—സെഖര്യാവ്‌ 2:11; മത്തായി 7:21.

അവർ ശരിയായ തീരു​മാ​നം ചെയ്‌തു

10, 11. (എ) ഹോബാബ്‌ ആരായി​രു​ന്നു, അവന്‌ എന്തു ക്ഷണം നീട്ടി​ക്കൊ​ടു​ക്ക​പ്പെട്ടു? (ബി) അയാൾ എന്തു തീരു​മാ​ന​മെ​ടു​ത്തു എന്ന്‌ നമു​ക്കെ​ങ്ങനെ അറിയാം?

10 യേശു​ക്രി​സ്‌തു​വി​ന്റെ അനുഗാ​മി​ക​ളെന്ന നിലയിൽ യഹോ​വ​യു​ടെ ആരാധ​ക​രാ​യി​ത്തീർന്നി​ട്ടു​ളള എല്ലാവ​രും അങ്ങനെ ചെയ്യാൻ വ്യക്തി​പ​ര​മാ​യി തീരു​മാ​നം ചെയ്‌തി​ട്ടു​ള​ള​വ​രാണ്‌. സ്വർഗ്ഗീ​യ​രാ​ജ്യാ​വ​കാ​ശി​ക​ളാ​യി​രി​ക്കുന്ന എല്ലാവ​രെ​യും സംബന്ധിച്ച്‌ ഇതു സത്യമാണ്‌. ഇപ്പോൾ മഹോ​പ​ദ്ര​വത്തെ അതിജീ​വി​ക്കു​ന്ന​തി​നും പൂർണ്ണ​ത​യിൽ ഭൂമി​യിൽ ജീവി​ക്കു​ന്ന​തി​നു​മു​ളള പ്രതീ​ക്ഷ​യോ​ടെ തങ്ങളുടെ തെര​ഞ്ഞെ​ടുപ്പ്‌ നടത്തു​ന്ന​തി​നു​ളള വിലപ്പെട്ട അവസരം മററു​ള​ള​വ​രു​ടെ മുമ്പിൽ തുറന്നി​രി​ക്കു​ക​യാണ്‌. ഹോബാബ്‌ അവർക്ക്‌ അനുക​രി​ക്കാൻകൊ​ള​ളാ​വുന്ന ഒരു ദൃഷ്ടാന്തം വച്ചു.

11 ഹോബാബ്‌ മോശ​യു​ടെ സ്യാല​നാ​യി​രു​ന്നു. അവൻ ഒരു യിസ്രാ​യേ​ല്യ​നാ​യി​രു​ന്നില്ല, മറിച്ച്‌ മിദ്യാ​ന്യ പ്രദേ​ശത്തു വസിച്ചി​രുന്ന കേന്യ​ഗോ​ത്ര​ത്തി​ലെ ഒരംഗ​മാ​യി​രു​ന്നു. മോശ മുഖാ​ന്തരം യിസ്രാ​യേ​ല്യർക്ക്‌ ന്യായ​പ്ര​മാ​ണം ലഭിക്കു​ക​യും യഹോ​വ​യു​ടെ ആരാധ​ന​ക്കാ​യി അവർ വിശുദ്ധ കൂടാരം നിർമ്മി​ക്കു​ക​യും ചെയ്‌ത​ശേഷം വടക്ക്‌ വാഗ്‌ദ​ത്ത​നാ​ട്ടി​ലേക്ക്‌ നീങ്ങാ​നു​ളള സമയം വന്നു. അവർ പോകേണ്ട വഴിയും പാളയ​മ​ടി​ക്കേണ്ട സ്ഥാനവും സൂചി​പ്പി​ച്ചു​കൊണ്ട്‌ യഹോ​വ​യു​ടെ സാന്നി​ദ്ധ്യ​ത്തെ പ്രതി​നി​ധാ​നം ചെയ്‌ത മേഘസ്‌തം​ഭം അവർക്ക്‌ മുമ്പാകെ പോ​കേ​ണ്ടി​യി​രു​ന്നു. എന്നാൽ ആ സ്ഥലം നിശ്ചയ​മു​ളള, പാളയ​ത്തിന്‌ ആവശ്യ​മായ സാധനങ്ങൾ എവിടെ കണ്ടെത്താ​മെന്ന്‌ അറിയാ​വുന്ന, ആരെങ്കി​ലും കൂടെ ഉണ്ടായി​രി​ക്കു​ന്നത്‌ സഹായ​ക​മാ​യി​രി​ക്കു​മാ​യി​രു​ന്നു. തങ്ങളോ​ടൊ​പ്പം പോരാൻ മോശ ഹോബാ​ബി​നെ ക്ഷണിച്ചു, എന്നാൽ തന്റെ ബന്ധുക്ക​ളോ​ടൊ​പ്പം സ്വന്ത ജൻമസ്ഥ​ലത്തു കഴിയു​ന്ന​താണ്‌ നല്ലതെന്ന്‌ വിചാ​രിച്ച്‌ ആദ്യം അയാൾ ആ ക്ഷണം നിരസി​ച്ചു. എന്നാൽ തന്റെ നിലപാട്‌ പുന:പരി​ശോ​ധി​ക്കു​ന്ന​തി​നും യിസ്രാ​യേ​ലിന്‌ “കണ്ണായി സേവി​ക്കേ​ണ്ട​തിന്‌” തങ്ങളോ​ടൊ​പ്പം പോരു​ന്ന​തി​നും അങ്ങനെ യഹോവ ജനത്തിനു നൽകുന്ന അനു​ഗ്ര​ഹ​ത്തിൽ പങ്കുപ​റ​റാ​നു​ളള നിരയി​ലാ​യി​രി​ക്കു​ന്ന​തി​നും മോശ അയാളെ പ്രേരി​പ്പി​ച്ചു. ന്യായാ​ധി​പൻമാർ 1:16-ൽ സൂചി​പ്പി​ച്ചി​രി​ക്കു​ന്ന​പ്ര​കാ​രം ജ്ഞാനപൂർവം ഹോബാബ്‌ അങ്ങനെ ചെയ്‌തു.—സംഖ്യാ​പു​സ്‌തകം 10:29-32.

12. (എ) ഇന്ന്‌ ആരാണ്‌ ഹോബാ​ബി​നെ​പ്പോ​ലെ​യാ​യി​രിക്കു​ന്നത്‌, ഏതു വിധങ്ങ​ളിൽ? (ബി) ഇന്ന്‌ ഏതു ക്ഷണമാണ്‌ മോശ ഹോബാ​ബിന്‌ കൊടുത്ത ക്ഷണം പോ​ലെ​യാ​യി​രി​ക്കു​ന്നത്‌?

12 ഹോബാ​ബി​നാൽ ചിത്രീ​ക​രി​ക്ക​പ്പെ​ട്ട​തരം ആളുകൾ ഇന്ന്‌ ഭൂമി​യി​ലുണ്ട്‌. ആത്മീയ യിസ്രാ​യേ​ല്യ​ര​ല്ലെ​ങ്കി​ലും ദൈവ​ത്തി​ന്റെ നൂതന​ക്ര​മ​ത്തി​ലേക്ക്‌ യാത്ര​ചെ​യ്യുന്ന ആത്‌മീയ യിസ്രാ​യേ​ല്യ​രോ​ടൊ​പ്പം അവരും പോകു​ന്നു. അതു ചെയ്യു​ന്ന​തിന്‌ അവർ ലോക​ക്കാ​രായ ബന്ധുക്ക​ളു​മാ​യും മാനു​ഷ​ഗ​വൺമെൻറു​ക​ളു​മാ​യും ഉളള ബന്ധം ഛേദി​ക്കേ​ണ്ട​തുണ്ട്‌. വലിപ്പ​മേ​റിയ മോശ​യായ യേശു​ക്രി​സ്‌തു​വി​ന്റെ നേതൃ​ത്വ​ത്തിൻകീ​ഴിൽ, മിക്ക​പ്പോ​ഴും സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തിന്‌ പുതിയ പ്രദേ​ശങ്ങൾ തെരഞ്ഞു​പി​ടി​ച്ചു​കൊണ്ട്‌ അവർ സന്തോ​ഷ​പൂർവം ക്രിസ്‌തു​വി​ന്റെ “സഹോ​ദ​രൻമാ​രിൽ” ശേഷി​പ്പു​ള​ള​വ​രോ​ടൊ​പ്പം സേവി​ച്ചി​രി​ക്കു​ന്നു. അവരിൽ അനേകർ മനുഷ്യ​വർഗ്ഗ​ത്തി​ന്റെ ഏക യഥാർത്ഥ പ്രത്യാ​ശ​യെന്ന നിലയിൽ ദൈവ​രാ​ജ്യ​ത്തെ പ്രസി​ദ്ധ​മാ​ക്കാൻ, മിക്ക​പ്പോ​ഴും പയനി​യർമാ​രോ മിഷന​റി​മാ​രോ എന്ന നിലയിൽ തങ്ങളുടെ സമയം മുഴുവൻ വിനി​യോ​ഗി​ക്കാൻ രാജ്യ​പ്ര​ഘോ​ഷ​ക​രു​ടെ ആവശ്യം വിശേ​ഷാൽ കൂടു​ത​ലു​ളള പ്രദേ​ശ​ങ്ങ​ളി​ലേക്ക്‌ മാറി​പ്പാർത്തി​രി​ക്കു​ന്നു. അത്തരം വിശു​ദ്ധ​സേ​വ​ന​ത്തിൽ പങ്കെടു​ക്കു​ന്ന​തി​നു​ളള ധാരാളം അവസരങ്ങൾ ഇപ്പോ​ഴു​മുണ്ട്‌. തങ്ങളെ​ത്തന്നെ ലഭ്യമാ​ക്കു​ന്ന​തി​നും അങ്ങനെ അത്തരം വിപു​ല​മായ സേവന​ത്തോ​ടൊ​ത്തു​പോ​കുന്ന അനു​ഗ്ര​ഹ​ങ്ങ​ളിൽ പങ്കുകാ​രാ​കു​ന്ന​തി​നും യോഗ്യ​ത​യു​ളള ആളുകൾ ക്ഷണിക്ക​പ്പെ​ടു​ന്നു. നിങ്ങൾക്ക്‌ അതിനു കഴിയു​മോ?

13. (എ) യായേൽ ആരായി​രു​ന്നു, യഹോ​വ​യു​ടെ ദാസൻമാ​രെ സംബന്ധിച്ച അവളുടെ ഭർത്താ​വി​ന്റെ നിലപാ​ടെ​ന്താ​യി​രു​ന്നു? (ബി) യായേ​ലിന്‌ ഒരു പരി​ശോ​ധ​നയെ നേരി​ടേ​ണ്ടി​വ​ന്ന​തെ​ങ്ങനെ?

13 ഹോബാബ്‌ യിസ്രാ​യേ​ല്യ​രോ​ടൊ​പ്പം പോകാൻ തീരു​മാ​നിച്ച്‌ ഏതാണ്ട്‌ 180 വർഷങ്ങൾക്കു​ശേഷം അയാളു​ടെ അനന്തര​ഗാ​മി​ക​ളി​ലൊ​രാൾ, ഹേബെർ എന്നു പേരുളള ഒരു മനുഷ്യൻ തന്റെ ഭാര്യ യായേ​ലി​നോ​ടൊ​പ്പം മെഗി​ദ്ദോ​യിൽനിന്ന്‌ അത്ര ദൂരത്തി​ല​ല്ലാ​തെ വസിച്ചി​രു​ന്നു. ഹേബെർ ശേഷം കേന്യ​രിൽനിന്ന്‌ തന്നെത്തന്നെ വേർപെ​ടു​ത്തു​ക​യും യിസ്രാ​യേ​ലി​നെ കഠിന​മാ​യി ഞെരു​ക്കിയ കനാന്യ​രാ​ജാ​വായ യാബീ​നു​മാ​യി സമാധാന ബന്ധങ്ങളി​ലേക്ക്‌ വരിക​യും ചെയ്‌തി​രു​ന്നു. യിസ്രാ​യേ​ലി​ന്റെ വിമോ​ച​ക​നാ​യി യഹോവ ബാരാ​ക്കി​നെ എഴു​ന്നേൽപ്പി​ച്ച​പ്പോൾ യാബീന്റെ സൈന്യാ​ധി​പ​നായ സീസെര രഥച​ക്ര​ങ്ങ​ളിൽ അരിവാൾ ഘടിപ്പിച്ച തൊള​ളാ​യി​രം യുദ്ധര​ഥ​ങ്ങ​ളോ​ടു​കൂ​ടിയ ഒരു സൈന്യ​ത്തെ ശേഖരി​ച്ചു. എന്നാൽ ശത്രു​പാ​ള​യ​ത്തിൽ കുഴഞ്ഞ അവസ്ഥ വരുത്തി​ക്കൊ​ണ്ടും പെട്ടെ​ന്നു​ണ്ടായ ഒരു വെളള​പ്പൊ​ക്കം നിമിത്തം രഥങ്ങൾ ചെളി​യിൽ താണു​പോ​കാ​നി​ട​യാ​ക്കി​ക്കൊ​ണ്ടും യഹോവ തന്റെ ജനത്തി​നു​വേണ്ടി യുദ്ധം ചെയ്‌തു. സീസെര തന്നെയും തന്റെ രഥം ഉപേക്ഷിച്ച്‌ ഹേബെ​രി​ന്റെ ഭാര്യ​യായ യായേ​ലി​ന്റെ കൂടാ​ര​ത്തി​ലേക്ക്‌ ഓടി​പ്പോ​യി. സീസെര പ്രതീ​ക്ഷി​ച്ച​തു​പോ​ലെ അവൾ അയാളെ കൂടാ​ര​ത്തി​നു​ള​ളി​ലേക്ക്‌ ക്ഷണിച്ചു.—ന്യായാ​ധി​പൻമാർ 4:4-17; 5:20, 21.

14. യായേൽ എന്തു തീരു​മാ​നം എടുത്തു, അത്‌ എന്തിന്റെ തെളിവ്‌ നൽകി?

14 അതൊരു പരി​ശോ​ധ​ന​യാ​യി​രു​ന്നു. യഹോ​വ​യു​ടെ ജനത്തിന്റെ ഈ ശത്രു​വി​നോട്‌ അവൾ എന്തു ചെയ്യും? അവൾ സീസെ​രയെ ഒരു പുതപ്പു​കൊണ്ട്‌ മൂടി, തൈര്‌ കൊടുത്ത്‌ അവന്റെ ദാഹം ശമിപ്പി​ച്ചു, എന്നിട്ട്‌ അയാൾ ഉറക്കമാ​കു​ന്ന​തു​വരെ കാത്തി​രു​ന്നു. അതിങ്കൽ അവൾ “കൂടാ​ര​ത്തി​ന്റെ ഒരു കുററി​യും ഒരു ചുററി​ക​യും കൈയ്യി​ലെ​ടു​ത്തു. പിന്നീട്‌ അയാൾ തളർന്ന്‌ ഉറങ്ങി​ക്കി​ട​ക്കു​മ്പോൾ അവൾ നിശബ്‌ദ​യാ​യി അയാളെ സമീപിച്ച്‌ അയാളു​ടെ ചെന്നി​യി​ലൂ​ടെ കുററി അടിച്ചു​ക​യ​ററി തറയിൽ തറച്ചു. അങ്ങനെ അയാൾ മരിച്ചു.” അതു ചെയ്യാൻ അവൾക്ക്‌ ധൈര്യ​വും യഹോ​വ​യോ​ടും അവന്റെ ജനത്തോ​ടു​മു​ളള സ്‌നേ​ഹ​വും ആവശ്യ​മാ​യി​രു​ന്നു. അതിൽ അവളുടെ ഭാഗത്ത്‌ ക്രിയാ​ത്മ​ക​മായ പ്രവർത്ത​ന​വും കഠിന ശ്രമവും ആവശ്യ​മാ​യി​രു​ന്നു.—ന്യായാ​ധി​പൻമാർ 4:18-22; 5:24-27, 31.

15. ഇന്ന്‌ ആളുക​ളെ​ങ്ങ​നെ​യാണ്‌ തങ്ങൾ യായേ​ലി​നെ​പ്പോ​ലെ​യാ​ണെന്ന്‌ തെളി​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌?

15 യഹോ​വ​യു​ടെ മററ്‌ യിസ്രാ​യേ​ല്യേ​തര ആരാധ​ക​രു​ടെ കാര്യ​ത്തിൽ സത്യമാ​യി​രി​ക്കു​ന്ന​തു​പോ​ലെ യായേൽ ക്രിസ്‌തു​വി​ന്റെ ആത്മീയ സഹോ​ദ​രൻമാർക്ക്‌ നൻമ ചെയ്യുന്ന “വേറെ ആടുകളെ” ചിത്രീ​ക​രി​ക്കു​ന്നു. തങ്ങളുടെ അടുത്ത ബന്ധുക്കൾക്ക്‌ ലോക​ത്തോ​ടും അതിലെ ഭരണവർഗ്ഗ​ത്തോ​ടും എന്തു ബന്ധമു​ണ്ടാ​യി​രു​ന്നാ​ലും ലോക ഭരണാ​ധി​പൻമാർ ദൈവ​ത്തി​ന്റെ ജനത്തെ ഞെരു​ക്കു​ന്നത്‌ “വേറെ ആടുകൾ” അംഗീ​ക​രി​ക്കു​ന്നില്ല. അവരുടെ വിശ്വ​സ്‌തത വലിപ്പ​മേ​റിയ ബാരാ​ക്കാ​യി​രി​ക്കുന്ന കർത്താ​വായ യേശു​ക്രി​സ്‌തു​വി​നോ​ടും അവന്റെ യഥാർത്ഥ അനുഗാ​മി​ക​ളോ​ടു​മാണ്‌. യായേൽ വർഗ്ഗത്തിൽപെട്ട ഇവർ വ്യക്തി​പ​ര​മാ​യി ലോക ഭരണാ​ധി​പൻമാർക്കെ​തി​രെ കൈ ഉയർത്തു​ന്നില്ല, എന്നാൽ യഹോ​വ​യു​ടെ ദാസൻമാ​രെ ഞെരു​ക്കാ​നു​ളള ശ്രമങ്ങളെ പരാജ​യ​പ്പെ​ടു​ത്താൻ അവർ തങ്ങൾക്ക്‌ ലഭ്യമായ എല്ലാ മാർഗ്ഗ​ങ്ങ​ളും ഉപയോ​ഗി​ക്കു​ന്നു. തന്റെ എല്ലാ ശത്രു​ക്ക​ളെ​യും നശിപ്പി​ക്കാ​നു​ളള യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തോട്‌ തങ്ങൾ പൂർണ്ണ​യോ​ജി​പ്പി​ലാണ്‌ എന്ന്‌ വ്യക്തമാ​ക്കു​ന്ന​തിൽനിന്ന്‌ അവർ പിൻമാ​റി​നിൽക്കു​ന്നില്ല.

16, 17. (എ) പ്രവൃ​ത്തി​കൾ 8-ാം അദ്ധ്യാ​യ​ത്തിൽ നമുക്ക്‌ അനുക​രി​ക്കാൻ കൊള​ളാ​വുന്ന എന്തു ദൃഷ്ടാ​ന്ത​മാണ്‌ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌? (ബി) അതിനു​ശേഷം നാം എന്തു ചെയ്യു​ന്ന​തിൽ തുടരണം?

16 നഷ്ടപ്പെ​ടു​ത്താൻ സമയമില്ല. നിങ്ങൾക്ക്‌ യഹോ​വ​യി​ലും അവന്റെ മശി​ഹൈക രാജ്യ​ത്തി​ലും യഥാർത്ഥ വിശ്വാ​സ​മു​ണ്ടെ​ങ്കിൽ, നിങ്ങൾ നിങ്ങളു​ടെ ജീവി​തത്തെ ബൈബിൾ നിബന്ധ​ന​ക​ളോട്‌ യോജി​പ്പിൽ കൊണ്ടു​വ​ന്നി​ട്ടു​ണ്ടെ​ങ്കിൽ, ഒട്ടും വൈകാ​തെ അതു തുറന്നു പ്രകട​മാ​ക്കുക. പ്രവൃ​ത്തി​കൾ എട്ടാം അദ്ധ്യാ​യ​ത്തിൽ വിവരി​ച്ചി​രി​ക്കുന്ന എത്യോ​പ്യൻ ഷണ്ഡന്റെ മനോ​ഭാ​വം പ്രതി​ഫ​ലി​പ്പി​ക്കുക. തന്നിൽ നിന്ന്‌ എന്താണ്‌ ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്ന്‌ മനസ്സി​ലാ​ക്കിയ ഉടനെ യേശു​വി​നെ സംബന്ധിച്ച സുവാർത്ത തനിക്ക്‌ വിശദീ​ക​രി​ച്ചു​തന്ന ഫീലി​പ്പോ​സി​നോട്‌ അയാൾ ചോദി​ച്ചു: “ഞാൻ സ്‌നാ​ന​പ്പെ​ടു​ന്ന​തിൽനിന്ന്‌ എന്നെ തടയു​ന്ന​തെന്ത്‌?” അയാൾ ഉടനെ തന്നെ വെളള​ത്തിൽ നിമജ്ജനം ചെയ്യ​പ്പെട്ടു.

17 അങ്ങനെ ഒരു നല്ല തുടക്ക​മി​ട്ട​ശേഷം ദിനം​പ്രതി യഹോ​വ​യു​മാ​യു​ളള നിങ്ങളു​ടെ ബന്ധം ശക്തി​പ്പെ​ടു​ത്തുക, അവന്റെ വചനം നിങ്ങളു​ടെ ജീവി​ത​ത്തിൽ കൂടുതൽ പൂർണ്ണ​മായ രീതി​യിൽ ബാധക​മാ​ക്കാ​നു​ളള വഴികൾ അന്വേ​ഷി​ക്കുക, കൂടാതെ ഈ വ്യവസ്ഥി​തി​യു​ടെ അന്ത്യനാ​ളു​ക​ളിൽ നടക്കുന്ന രാജ്യ​പ്ര​ഘോ​ഷ​ണ​മെന്ന ജീവൽപ്ര​ധാ​ന​മായ വേലയിൽ കഴിയു​ന്നത്ര പൂർണ്ണ​മായ ഒരു പങ്കുണ്ടാ​യി​രി​ക്കുക.

[അധ്യയന ചോദ്യ​ങ്ങൾ]