വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പിൻപിൽ വിട്ടുകളഞ്ഞതിനുവേണ്ടി വാഞ്‌ഛിക്കരുത്‌!

പിൻപിൽ വിട്ടുകളഞ്ഞതിനുവേണ്ടി വാഞ്‌ഛിക്കരുത്‌!

അധ്യായം 22

പിൻപിൽ വിട്ടു​ക​ള​ഞ്ഞ​തി​നു​വേണ്ടി വാഞ്‌ഛി​ക്ക​രുത്‌!

1. (എ) ദൈവ​ത്തി​ന്റെ വിശ്വസ്‌ത ദാസൻമാർക്ക്‌ എന്തനു​ഗ്ര​ഹങ്ങൾ ആസന്ന ഭാവി​യിൽ ലഭിക്കാ​നി​രി​ക്കു​ന്നു? (ബി) എന്നിരു​ന്നാ​ലും ചിലയാ​ളു​കൾ എന്തു ചെയ്‌തി​രി​ക്കു​ന്നു?

 ബൈബിൾ പ്രവച​ന​ങ്ങ​ളു​ടെ നിവൃത്തി നാം ദൈവ​ത്തി​ന്റെ മഹത്തായ പുതിയ വ്യവസ്ഥി​തി​യു​ടെ കവാട​ത്തി​ങ്ക​ലെ​ത്തി​യി​രി​ക്കു​ന്നു​വെന്ന്‌ തെററു പററാ​നാ​വാ​ത്ത​വി​ധം കാണി​ച്ചു​ത​രു​ന്നു. പെട്ടെ​ന്നു​തന്നെ ഈ ദുഷ്ട​ലോ​കം പൊയ്‌പ്പോ​യി​രി​ക്കും, അതോ​ടൊ​പ്പം അത്‌ ഉളവാ​ക്കിയ ഹൃദയ​വേ​ദ​ന​യും മോഹ​ഭം​ഗ​വും സങ്കടവും ഇല്ലാതാ​കും. ഭൂമി ഒരു പറുദീ​സ​യാ​യി മാററ​പ്പെ​ടും. അവിടെ സത്യ​ദൈ​വ​ത്തി​ന്റെ ആരാധ​കർക്ക്‌ പൂർണ്ണ​ത​യു​ളള മാനു​ഷ​ജീ​വൻ എന്നേക്കും ആസ്വദി​ക്കാൻ കഴിയും. ഈ സംഗതി​കൾ സംബന്ധി​ച്ചു​ളള വാഗ്‌ദാ​ന​ങ്ങ​ളു​ടെ സുനി​ശ്ചി​ത​ത്വം സംബന്ധിച്ച്‌ യഹോവ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​നോട്‌ ഇപ്രകാ​രം പറഞ്ഞു: “എഴുതുക, എന്തു​കൊ​ണ്ടെ​ന്നാൽ ഈ വചനങ്ങൾ വിശ്വാ​സ​യോ​ഗ്യ​വും സത്യവു​മാ​കു​ന്നു.” (വെളി​പ്പാട്‌ 21:1-5) എന്നാൽ വിചി​ത്ര​മെന്ന്‌ തോന്നി​യേ​ക്കാ​മെ​ങ്കി​ലും ഈ സത്യങ്ങൾ അറിയാ​വുന്ന ചിലർ താൻ നശിപ്പി​ക്കാൻപോ​വു​ക​യാ​ണെന്ന്‌ ദൈവം പറഞ്ഞി​രി​ക്കുന്ന ലോക​ത്തി​ന്റെ ജീവി​ത​രീ​തി​യി​ലേക്ക്‌ പിന്തി​രി​ഞ്ഞു​പോ​കു​ന്നു. എത്ര സങ്കടകരം! എന്തു​കൊ​ണ്ടാണ്‌ അവർ അങ്ങനെ ചെയ്യു​ന്നത്‌?

2. (എ) അത്തരം ഒരു അനന്തര​ഫലം ഒഴിവാ​ക്കു​ന്ന​തിന്‌ സത്യം പഠിച്ച​ശേഷം ഒരു വ്യക്തി എന്തു ചെയ്യണം? (ബി) അയാൾ ഇതു ചെയ്യു​ന്ന​തിൽ പരാജ​യ​പ്പെ​ടു​ന്നെ​ങ്കിൽ അയാളു​ടെ ചിന്തയെ എന്തു ഭരി​ച്ചേ​ക്കാം, എന്തു ഫലത്തോ​ടെ?

2 ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചും അതു ചെയ്യാൻപോ​കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ളള സുവാർത്ത ആദ്യമാ​യി കേട്ട​പ്പോൾ അവർ അതു സന്തോ​ഷ​പൂർവം സ്വീക​രി​ച്ചു. എന്നാൽ ദൈവ​വ​ച​ന​ത്തെ​ക്കു​റി​ച്ചു​ളള ഒരുവന്റെ ഗ്രാഹ്യം കൂടുതൽ ആഴമു​ള​ള​താ​ക്കി​ക്കൊ​ണ്ടും സ്വന്തം ജീവി​ത​ത്തിൽ അതു പൂർണ്ണ​മാ​യി ബാധക​മാ​ക്കാ​നു​ളള മാർഗ്ഗങ്ങൾ ആരാഞ്ഞു​കൊ​ണ്ടും ക്രിസ്‌തീയ പക്വത​യി​ലേക്ക്‌ മുന്നേ​റു​ന്ന​തും പ്രധാ​ന​മാണ്‌. (എബ്രായർ 6:1, 11, 12) വിലമ​തി​പ്പി​ന്റെ അഭാവം ആരെങ്കി​ലും ഇതു ചെയ്യു​ന്നത്‌ അവഗണി​ക്കാൻ ഇടയാ​ക്കു​ന്നു​വെ​ങ്കിൽ അയാൾ ദൈവത്തെ സേവി​ക്കു​ന്നത്‌ ഒരു അമൂല്യ പദവി​യാ​യി കരുതു​ന്ന​തിൽ തുടരു​ക​യില്ല. അത്തര​മൊ​രു വ്യക്തി ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന ഭൗതിക അനു​ഗ്ര​ഹ​ങ്ങൾക്കു​വേണ്ടി അക്ഷമനാ​യി​ത്തീ​രു​ക​യും അതേ സമയം ആത്മീയ വളർച്ച​ക്കു​ളള തന്റെ ആവശ്യ​വും ഇപ്പോൾ നാം ചെയ്യാൻ ദൈവം നമുക്കു നൽകി​യി​രി​ക്കുന്ന പ്രസം​ഗ​വും ശിഷ്യ​രാ​ക്ക​ലു​മാ​കുന്ന വേലയിൽ നമ്മാലാ​വോ​ളം പങ്കുപ​റ​റു​ന്ന​തി​ന്റെ പ്രാധാ​ന്യ​വും വിലമ​തി​ക്കു​ന്ന​തിൽ പരാജ​യ​പ്പെ​ടു​ക​യും ചെയ്‌തേ​ക്കാം. ഭൗതിക വസ്‌തു​ക്കൾക്കും ഉല്ലാസ​മെന്നു തോന്നുന്ന കാര്യ​ങ്ങൾക്കും വേണ്ടി​യു​ളള ആഗ്രഹത്തെ തൃപ്‌തി​പ്പെ​ടു​ത്തു​ന്ന​തിന്‌ അയാൾ കൂടുതൽ കൂടുതൽ സമയം ചെലവ​ഴി​ച്ചു​തു​ട​ങ്ങി​യേ​ക്കാം. അയാൾ ആത്മീയ താൽപ്പ​ര്യ​ങ്ങൾ രണ്ടാം സ്ഥാനത്ത്‌ വയ്‌ക്കു​ന്നു. പൊടു​ന്നനെ അല്ല, എന്നാൽ കുറേശ്ശെ കുറേശ്ശെ ആയി അയാൾ ലോക​ത്തി​ലേക്ക്‌ വഴുതി നീങ്ങുന്നു.—1 തിമൊ​ഥെ​യോസ്‌ 6:9, 10.

3. (എ) യഹോ​വയെ ആരാധി​ക്കാ​ത്ത​വരെ സുഹൃ​ത്തു​ക്ക​ളാ​യി തെര​ഞ്ഞെ​ടു​ക്കു​ന്നത്‌ അപകട​ക​ര​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) എപ്പോ​ഴാണ്‌ ഒരു വ്യക്തി അത്തരം ആളുക​ളു​മാ​യി എളുപ്പം സഹവാ​സ​ത്തി​ലാ​കു​ന്നത്‌?

3 “പുതിയ ഭൂമി”യിലേക്ക്‌ അതിജീ​വി​ക്കു​ന്ന​തിന്‌, നീതി വസിക്കുന്ന ലോക​ത്തിൽ ജീവി​ക്കു​ന്ന​തിന്‌, ആഗ്രഹി​ക്കു​ന്നു​വെന്ന്‌ ഒരു വ്യക്തി പറഞ്ഞേ​ക്കാം. എന്നാൽ അയാൾ തെര​ഞ്ഞെ​ടു​ക്കുന്ന സഹവാസം അയാൾ പറയു​ന്ന​തിന്‌ പിൻബലം കൊടു​ക്കു​ന്നു​ണ്ടോ? തീർച്ച​യാ​യും എല്ലാ ദിവസ​വും—ജോലി​സ്ഥ​ല​ത്തും സ്‌കൂ​ളി​ലും കടയിൽ പോകു​മ്പോ​ഴും വീട്ടിൽ പോലും നാം യഹോ​വയെ സേവി​ക്കാ​ത്ത​വ​രു​മാ​യി ബന്ധപ്പെ​ടേ​ണ്ടി​വ​രു​ന്നത്‌ നമുക്ക്‌ ഒഴിവാ​ക്കാ​നാ​വില്ല. എന്നാൽ ജോലി​സ്ഥ​ലത്തെ ഇടവേ​ള​ക​ളിൽ, സ്‌കൂൾ സമയത്തിന്‌ മുൻപും പിൻപും, ഫോൺ ചെയ്യു​മ്പോൾ അല്ലെങ്കിൽ സുഹൃ​ത്തു​ക്കളെ സന്ദർശി​ക്കു​മ്പോൾ, വിശ്രമ വേളക​ളിൽ, ആരുടെ സഹവാ​സ​മാണ്‌ അയാൾ തെര​ഞ്ഞെ​ടു​ക്കാറ്‌? അത്‌ യഥാർത്ഥ​ത്തിൽ ഒരു വ്യത്യാ​സം ഉളവാ​ക്കു​ന്നു​വോ? ബൈബിൾ ഇപ്രകാ​രം മുന്നറി​യിപ്പ്‌ നൽകുന്നു: “വഞ്ചിക്ക​പ്പെ​ട​രുത്‌. ചീത്ത സഹവാ​സങ്ങൾ പ്രയോ​ജ​ന​പ്ര​ദ​മായ ശീലങ്ങളെ പാഴാ​ക്കു​ന്നു.” (1 കൊരി​ന്ത്യർ 15:33) എന്നാൽ എന്താണ്‌ “ചീത്ത സഹവാ​സങ്ങൾ”? ചിലയാ​ളു​കൾ യഹോ​വയെ ആരാധി​ക്കാ​തെ വെറുതെ തങ്ങളുടെ ദൃഷ്‌ടി​യിൽ ശരി​യെന്ന്‌ തോന്നു​ന്നതു മാത്രം ചെയ്യുന്നു എന്നത്‌ എന്തെങ്കി​ലും വ്യത്യാ​സം ഉളവാ​ക്കു​ന്നു​വോ? നാം ഇപ്പോൾതന്നെ പഠിച്ചി​ട്ടു​ള​ള​തി​ന്റെ അടിസ്ഥാ​ന​ത്തിൽ അത്തരം ആളുകൾ “പുതിയ ഭൂമി”യിലേക്ക്‌ അതിജീ​വി​ക്കു​ക​യി​ല്ലെന്ന്‌ നമുക്ക​റി​യാം. സുഹൃ​ത്തു​ക്കളെ തെര​ഞ്ഞെ​ടു​ക്കു​ന്ന​തിൽ യഹോ​വ​യു​ടെ നിലവാ​ര​ങ്ങളെ നിസ്സാ​രീ​ക​രി​ക്കുന്ന ഏതൊ​രാ​ളും പെട്ടെ​ന്നു​തന്നെ താൻ വിട്ടു​ക​ളഞ്ഞു എന്ന്‌ വിചാ​രിച്ച ലോക​ത്തിൽ വീണ്ടും ചെന്നെ​ത്തി​യി​രി​ക്കു​ന്ന​താ​യി കണ്ടെത്തും. എന്നാൽ തിരു​വെ​ഴു​ത്തു​ക​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മുന്നറി​യി​പ്പിൻ ദൃഷ്ടാ​ന്ത​ങ്ങൾക്ക്‌, നാം അവയെ ഗൗരവ​മാ​യി എടുക്കു​ക​യാ​ണെ​ങ്കിൽ, നമ്മെ സംരക്ഷി​ക്കാൻ കഴിയും.—1 കൊരി​ന്ത്യർ 10:11.

“നമുക്ക്‌ ഒരു മുന്നറി​യി​പ്പി​നാ​യി എഴുത​പ്പെ​ട്ടി​രി​ക്കു​ന്നു”

4. (എ) യോ​സേ​ഫി​ന്റെ മരണ​ശേഷം യിസ്രാ​യേൽ ഈജി​പ്‌റ​റിൽ ഏതു തരം ജീവി​ത​മാണ്‌ നയിച്ചത്‌? (ബി) യിസ്രാ​യേൽ ഈജി​പ്‌റ​റിൽനിന്ന്‌ വിടു​വി​ക്ക​പ്പെ​ട്ട​പ്പോൾ “ഒരു വലിയ സമ്മി​ശ്ര​പു​രു​ഷാ​രം” അവരോട്‌ ചേർന്ന​തെ​ന്തു​കൊണ്ട്‌? (സി) ആ പ്രാവ​ച​നിക നാടകം നമ്മുടെ നാളിൽ എങ്ങനെ നിവൃ​ത്തി​യേ​റി​യി​രി​ക്കു​ന്നു?

4 യഹോവ യിസ്രാ​യേ​ലി​നെ ഈജി​പ്‌റ​റി​ന്റെ അടിമ​ത്ത​ത്തിൽനിന്ന്‌ വിടു​വി​ച്ച​പ്പോൾ അത്‌ അവർക്ക്‌ എന്തോരു ആശ്വാ​സ​മാ​യി​രു​ന്നി​രി​ക്കണം! യോ​സേ​ഫി​ന്റെ മരണ​ശേഷം അവർ അനുഭ​വിച്ച ക്രൂര​മായ മർദ്ദനം ഈജി​പ്‌റ​റി​ലെ ജീവിതം അവർ എറിയ​പ്പെ​ട്ടി​രുന്ന ഒരു തീച്ചൂ​ള​പോ​ലെ അവർക്ക്‌ തോന്നാ​നി​ട​യാ​ക്കി​യി​രി​ക്കണം. (പുറപ്പാട്‌ 1:13, 14; ആവർത്തനം 4:20) എന്നാൽ പിന്നീട്‌ യഹോവ ഈജി​പ്‌റ​റി​ന്റെ​മേൽ പത്ത്‌ പ്രഹരങ്ങൾ ഏൽപ്പിച്ചു അല്ലെങ്കിൽ ബാധകൾ വരുത്തി. സത്യ​ദൈ​വ​വും ഈജി​പ്‌റ​റി​ലെ ദൈവ​ങ്ങ​ളും തമ്മിലു​ളള വ്യത്യാ​സം പ്രകട​മാ​യി. അതു​കൊണ്ട്‌ യിസ്രാ​യേ​ല്യർ ദേശം വിട്ടു​പോ​യ​പ്പോൾ യിസ്രാ​യേ​ല്യ​ര​ല്ലാത്ത “ഒരു വലിയ സമ്മിശ്ര പുരു​ഷാ​ര​വും” അവരോ​ടൊ​പ്പം പോയി, ഇന്ന്‌ “മഹാപു​രു​ഷാ​രം” ലോക​ത്തിൽനിന്ന്‌ തങ്ങളെ​ത്തന്നെ വേർപെ​ടു​ത്തി ആത്‌മീയ യിസ്രാ​യേ​ലി​ന്റെ ശേഷി​പ്പി​നോട്‌ സഹവസി​ക്കു​ന്ന​തു​പോ​ലെ തന്നെ. (പുറപ്പാട്‌ 12:38) എന്നാൽ പുറ​പ്പെ​ട്ടു​പോന്ന്‌ താമസി​യാ​തെ തന്നെ പാളയ​ത്തിൽ എന്തു സംഭവി​ച്ചു?

5. (എ) അവരുടെ വിടുതൽ കഴിഞ്ഞ്‌ ഏറെ താമസി​യാ​തെ അവർ ‘ഈജി​പ്‌റ​റി​ലേക്ക്‌ പിന്തി​രിഞ്ഞ’തെങ്ങനെ? (ബി) അതു സംഭവി​ച്ച​തെ​ന്തു​കൊണ്ട്‌?

5 ക്രിസ്‌തു​ശി​ഷ്യ​നായ സ്‌തേ​ഫാ​നോസ്‌ ഇപ്രകാ​രം വിശദീ​ക​രി​ച്ചു: “അവരുടെ ഹൃദയ​ങ്ങ​ളിൽ അവർ ഈജി​പ്‌റ​റി​ലേക്ക്‌ പിന്തി​രി​ഞ്ഞു.” ഇത്‌ അവരുടെ വിടു​ത​ലിന്‌ ഏതാനും മാസങ്ങൾ മാത്രം കഴിഞ്ഞാ​യി​രു​ന്നു. (പ്രവൃ​ത്തി​കൾ 7:39, 40) അതിന്റെ തെളിവ്‌ നൽകി​യ​തെ​ന്താ​യി​രു​ന്നു? അവർ ഒരു സ്വർണ്ണ കാളക്കു​ട്ടി​യെ ഉണ്ടാക്കി—ഈജി​പ്‌റ​റിൽ അവർക്ക്‌ പരിചി​ത​മാ​യി​രു​ന്ന​തു​പോ​ലെ തന്നെ—എന്നിട്ട്‌ തങ്ങൾ “യഹോ​വ​യ്‌ക്ക്‌ ഒരു ഉത്സവം” ആഘോ​ഷി​ക്കു​ക​യാ​ണെന്ന്‌ അവർ പ്രഖ്യാ​പി​ച്ചു. എന്നാൽ അവർ ഈജി​പ്‌റ​റു​കാ​രെ അനുക​രി​ക്കു​ക​യാ​യി​രു​ന്നു. (പുറപ്പാട്‌ 32:1-6) യഹോവ അവരോട്‌ കഠിന​മാ​യി കോപി​ച്ചു. അവരുടെ പെരു​മാ​ററം സീനായ്‌ പർവ്വത​ത്തി​ങ്കൽവച്ച്‌ അവർക്ക്‌ നൽകപ്പെട്ട നിയമ​ത്തിന്‌ നേരെ വിപരീ​ത​മാ​യി​രു​ന്നു. ആയിര​ക്ക​ണ​ക്കി​നാ​ളു​കൾക്ക്‌ ജീവൻ നഷ്ടപ്പെട്ടു. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ സംഭവി​ച്ചത്‌? അവർക്ക്‌ യഹോ​വ​യു​ടെ കല്‌പ​നകൾ അറിയാ​മാ​യി​രു​ന്നെ​ങ്കി​ലും അവർ അവയോ​ടും വാസ്‌ത​വ​ത്തിൽ സത്യ​ദൈവം തന്നെ അവരെ നയിക്കു​ക​യാ​ണെന്ന വസ്‌തു​ത​യോ​ടും ഹൃദയ​ത്തിൽ വിലമ​തിപ്പ്‌ വളർത്തി​യെ​ടു​ത്തി​ല്ലെന്നു സ്‌പഷ്ട​മാണ്‌.

6. (എ) മരുഭൂ​മി​യിൽ യഹോവ അവർക്കു​വേണ്ടി എന്തു കരുത​ലു​കൾ ചെയ്‌തു? (1 കൊരി​ന്ത്യർ 10:3, 4) (ബി) ചിലർ ഈജി​പ്‌റ​റിൽ തങ്ങൾക്കു​ണ്ടാ​യി​രുന്ന കാര്യ​ങ്ങൾക്കു​വേണ്ടി ആഗ്രഹി​ച്ചു​തു​ട​ങ്ങി​യ​തെ​ന്തു​കൊണ്ട്‌?

6 ഈജി​പ്‌ററു വിട്ടു​പോ​ന്ന​പ്പോൾ യിസ്രാ​യേ​ലും അവരോ​ടു​കൂ​ടെ പോയ “സമ്മിശ്ര പുരു​ഷാ​ര​വും” തങ്ങൾ ചെയ്യേണ്ട ശരിയായ സംഗതി അതാ​ണെന്ന്‌ അറിഞ്ഞി​രു​ന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞ​ശേ​ഷ​വും അവർ വാഗ്‌ദത്ത നാട്ടിൽ പ്രവേ​ശി​ച്ചില്ല; അവർക്ക്‌ അപ്പോ​ഴും “പാലും തേനും ഒഴുകുന്ന ദേശത്ത്‌” ഭവനങ്ങൾ ലഭിച്ചില്ല. ഭൗതി​ക​മാ​യി അവർക്കെ​ല്ലാം ഭക്ഷിക്കാൻ വേണ്ടു​വോ​ള​മു​ണ്ടാ​യി​രു​ന്നു, കൂടാതെ അവർക്ക്‌ ആത്മീയ സമൃദ്ധി​യു​മു​ണ്ടാ​യി​രു​ന്നു. മേഘത്തി​ന്റെ​യും അഗ്നിയു​ടെ​യും സ്‌തം​ഭങ്ങൾ യഹോവ അവരെ നയിക്കു​ക​യാ​ണെ​ന്നു​ള​ള​തിന്‌ നിരന്തരം തെളിവ്‌ നൽകി​ക്കൊ​ണ്ടി​രു​ന്നു. ചെങ്കട​ലി​ങ്ക​ലും സീനായ്‌ പർവ്വത​ത്തി​ങ്ക​ലും വച്ച്‌ അവർ യഹോ​വ​യു​ടെ ശക്തിയു​ടെ ഭയാന​ക​മായ തെളിവ്‌ കണ്ടിരു​ന്നു. ന്യായ​പ്ര​മാണ ഉടമ്പടി അവർക്ക്‌ ആത്മീയ പോഷ​ണ​വും നവോൻമേ​ഷ​വും പ്രദാനം ചെയ്‌തു. യഹോ​വ​യ്‌ക്ക്‌ പ്രസാ​ദ​ക​ര​മാ​യി​രി​ക്കാൻ തക്കവണ്ണം അവർ തങ്ങളുടെ പെരു​മാ​റ​റ​ത്തി​നും ചിന്തയ്‌ക്കും ആന്തരത്തി​നും ക്രമീ​ക​ര​ണങ്ങൾ വരു​ത്തേ​ണ്ട​തെ​ങ്ങ​നെ​യെന്ന്‌ കാണി​ച്ചു​കൊണ്ട്‌ അവർ വ്യക്തി​പ​ര​മാ​യി ചെയ്യാ​നു​ളള കാര്യ​ങ്ങ​ളും അതു പ്രദാനം ചെയ്‌തു. എന്നാൽ യഹോവ തങ്ങൾക്കു​വേണ്ടി ചെയ്‌തു​കൊ​ണ്ടി​രു​ന്ന​തെ​ല്ലാം വിലമ​തി​ക്കു​ന്ന​തി​നു​പ​കരം ഈജി​പ്‌റ​റിൽ തങ്ങൾക്കു​ണ്ടാ​യി​രുന്ന ഭൗതിക വസ്‌തു​ക്കളെ അവർ ആഗ്രഹി​ക്കാൻ തുടങ്ങി. സ്വാർത്ഥ​പ​ര​മായ ആഗ്രഹങ്ങൾ പലരെ​യും നാശത്തി​ലേക്കു നയിച്ചു.—സംഖ്യാ​പു​സ്‌തകം 11:4-6, 31-34.

7. (എ) ഒററു​കാർ റിപ്പോർട്ടു​മാ​യി മടങ്ങി​വ​ന്ന​പ്പോൾ ഈജി​പ്‌റ​റി​ലേക്ക്‌ മടങ്ങി​പ്പോ​കു​ന്ന​തി​നെ​പ്പ​ററി ആളുകൾ സംസാ​രി​ച്ച​തെ​ന്തു​കൊണ്ട്‌? (ബി) അനന്തര​ഫലം എന്തായി​രു​ന്നു? (എബ്രായർ 3:17, 19)

7 താമസി​യാ​തെ വാഗ്‌ദത്ത ദേശം ഒററു നോക്കു​ന്ന​തിന്‌ മോശ ചില പുരു​ഷൻമാ​രെ അയച്ചു. മടങ്ങി​വ​ന്ന​പ്പോൾ അത്‌ വാസ്‌ത​വ​ത്തിൽ “പാലും തേനും ഒഴുകു​ന്ന​താ​യി​രു​ന്നു​വെന്ന്‌” അവരെ​ല്ലാ​വ​രും സമ്മതിച്ചു. എന്നാൽ ആ ഒററു​കാ​രിൽ പത്തുപേർ അവിടത്തെ ആളുകളെ ഭയപ്പെട്ടു, അവരുടെ കോട്ട​കെ​ട്ടിയ നഗരങ്ങൾ നിമി​ത്ത​വും അവർ ഭയപ്പെ​ട്ടു​പോ​യി​രു​ന്നു. അവർ അവരുടെ മുഴു​ഹൃ​ദ​യ​ത്തോ​ടും​കൂ​ടി യഹോ​വ​യിൽ ആശ്രയി​ച്ചില്ല; മററു​ള​ള​വ​രു​ടെ ഹൃദയങ്ങൾ ഭയം കൊണ്ട്‌ വിറയ്‌ക്കാൻ അവർ ഇടയാ​ക്കു​ക​യും ചെയ്‌തു. ഒരിക്കൽകൂ​ടി അവരുടെ ചിന്തകൾ ഈജി​പ്‌റ​റി​ലേക്ക്‌ മടങ്ങി​പ്പോ​യി, അങ്ങോട്ടു മടങ്ങി​പ്പോ​കു​ന്ന​തി​നു​ളള പദ്ധതി​ക​ളെ​പ്പ​ററി അവർ സംസാ​രി​ച്ചു. അവരുടെ വിശ്വാ​സ​രാ​ഹി​ത്യം മൂലം 20 വയസ്സും അതില​ധി​ക​വും പ്രായ​മു​ണ്ടാ​യി​രുന്ന ആ തലമുറ മുഴുവൻ വാഗ്‌ദത്ത ദേശത്തു പ്രവേ​ശി​ക്കാൻ കഴിയാ​തെ മരുഭൂ​മി​യിൽ വച്ച്‌ മരിച്ചു.—സംഖ്യാ​പു​സ്‌തകം 13:27-33; 14:1-4, 29.

8. (എ) സോ​ദോം നശിപ്പി​ക്ക​പ്പെ​ട്ട​പ്പോൾ സംരക്ഷി​ക്ക​പ്പെ​ടു​ന്ന​തിന്‌ ലോത്തും അവന്റെ കുടും​ബ​വും എന്തു ചെയ്യേ​ണ്ട​തു​ണ്ടാ​യി​രു​ന്നു? (ബി) ലോത്തി​ന്റെ ഭാര്യ ഉപ്പുതൂ​ണാ​യി​ത്തീർന്ന​തെ​ന്തു​കൊണ്ട്‌? (സി) അതിൽ നമുക്ക്‌ എന്ത്‌ മുന്നറി​യി​പ്പിൻ ദൂതാ​ണു​ള​ളത്‌?

8 നാനൂ​റി​ലേറെ വർഷങ്ങൾക്കു​മുൻപ്‌ അതേ പാഠം മറെറാ​രു പശ്ചാത്ത​ല​ത്തിൽ പ്രദീ​പ്‌ത​മാ​ക്ക​പ്പെട്ടു. അബ്രഹാ​മി​ന്റെ സഹോ​ദ​ര​പു​ത്ര​നായ ലോത്ത്‌ ധാർമ്മി​ക​മാ​യി അധഃപ​തി​ച്ച​തെ​ങ്കി​ലും ഭൗതി​ക​മാ​യി സമ്പന്ന നഗരമാ​യി​രുന്ന സോ​ദോ​മിൽ താമസ​മാ​ക്കി​യി​രു​ന്നു. സോ​ദോ​മി​ലെ​യും സമീപ പ്രദേ​ശ​ങ്ങ​ളി​ലെ​യും അധാർമ്മി​കത വളരെ ഘോര​മാ​യി​രു​ന്ന​തി​നാൽ മേലാൽ പണിയ​പ്പെ​ടാ​ത്ത​വണ്ണം അതിനെ നശിപ്പി​ച്ചു​ക​ള​യാൻ യഹോവ തീരു​മാ​നി​ച്ചു. ലോത്തി​നെ​യും അവന്റെ കുടും​ബ​ത്തേ​യും വിടു​വി​ക്കാൻ ദൂതൻമാർ അയക്ക​പ്പെട്ടു. ലോത്ത്‌ തന്റെ ഭാവി മരുമ​ക്കൾക്ക്‌ മുന്നറി​യിപ്പ്‌ കൊടു​ത്ത​പ്പോൾ അവരുടെ ദൃഷ്ടി​യിൽ അയാൾ “തമാശ പറയു​ന്ന​വ​നെ​പ്പോ​ലെ കാണ​പ്പെട്ടു.” എന്നാൽ അത്‌ തമാശ ആയിരു​ന്നില്ല. ഉഷസ്സാ​യ​പ്പോൾ ദൂതൻമാർ ലോത്തി​നെ​യും കുടും​ബ​ത്തെ​യും നഗരത്തി​നു വെളി​യിൽ കൊണ്ടു​വന്ന്‌ തിരി​ഞ്ഞു​നോ​ക്കാ​തെ ഓടി രക്ഷപെ​ട്ടു​കൊ​ള​ളു​വാൻ അവരോട്‌ പറഞ്ഞു. അവരുടെ ജീവൻ അവരുടെ അനുസ​ര​ണത്തെ ആശ്രയി​ച്ചി​രു​ന്നു. ലോത്തും അവന്റെ രണ്ടു പുത്രി​മാ​രും അവരോട്‌ ആവശ്യ​പ്പെ​ട്ട​തു​പോ​ലെ ചെയ്യു​ക​യും രക്ഷപെ​ടു​ക​യും ചെയ്‌തു. എന്നാൽ ലോത്തി​ന്റെ ഭാര്യക്ക്‌ പിൻപിൽ വിട്ടു​പോന്ന വസ്‌തു​ക്ക​ളിൽനിന്ന്‌ പിരി​ഞ്ഞു​പോ​രാൻ മനസ്സി​ല്ലാ​യി​രു​ന്നു എന്ന്‌ പ്രകട​മാ​യി​രു​ന്നു. അവൾ തിരി​ഞ്ഞു​നോ​ക്കു​ക​യിൽ ജീവൻ നഷ്ടപ്പെട്ട്‌ ഒരു ഉപ്പുതൂ​ണാ​യി​ത്തീർന്നു. അതെന്തർത്ഥ​മാ​ക്കു​ന്നു​വെന്ന്‌ നാം വ്യക്തി​പ​ര​മാ​യി ഹൃദി​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ടോ? നമുക്ക്‌ ആശയം മനസ്സി​ലാ​വാൻ വേണ്ടി നമ്മുടെ നാളിൽ പഴയ വ്യവസ്ഥി​തി​യിൽനിന്ന്‌ ഓടി രക്ഷപെ​ടു​ന്ന​തി​ന്റെ അടിയ​ന്തി​രത സംബന്ധിച്ച്‌ മുന്നറി​യിപ്പ്‌ നൽകു​ക​യിൽ യേശു അത്‌ ഉൾപ്പെ​ടു​ത്തി. ഭൗതിക വസ്‌തു​ക്കൾ സംബന്ധിച്ച്‌ അമിത​മാ​യി ഉൽക്കണ്‌ഠ​പ്പെ​ടു​ന്ന​തി​നെ​തി​രെ മുന്നറി​യിപ്പ്‌ നൽകു​ക​യി​ലാണ്‌ യേശു സംക്ഷി​പ്‌ത​മാ​യി ഇങ്ങനെ പറഞ്ഞത്‌: “ലോത്തി​ന്റെ ഭാര്യയെ ഓർത്തു​കൊ​ള​ളുക.” (ഉൽപ്പത്തി 19:12-26; ലൂക്കോസ്‌ 17:31, 32) യിസ്രാ​യേ​ല്യ​രെ​യും ലോത്തി​ന്റെ ഭാര്യ​യെ​യും കുരു​ക്കിയ കെണി​യിൽനിന്ന്‌ എന്തിന്‌ നമ്മെ രക്ഷിക്കാൻ കഴിയും?

“ഏറെ നല്ല ഒരു സ്ഥലത്തെ എത്തിപ്പി​ടി​ക്കൽ”

9. വിശ്വാ​സം എന്നാ​ലെ​ന്താണ്‌, നമുക്ക്‌ അതെങ്ങനെ നട്ടുവ​ളർത്താം?

9 തിരി​ഞ്ഞു​നോ​ക്കാൻ സ്വാധീ​നി​ക്ക​പ്പെ​ടു​ന്നത്‌ ഒഴിവാ​ക്കാൻ മുന്നി​ലു​ള​ളതു സംബന്ധിച്ച്‌ വർദ്ധി​ച്ചു​വ​രുന്ന വിശ്വാ​സം നാം വളർത്തി​യെ​ടു​ക്കേ​ണ്ട​താ​വ​ശ്യ​മാണ്‌. “പ്രത്യാ​ശി​ക്കുന്ന കാര്യ​ങ്ങ​ളു​ടെ ഉറപ്പു ലഭിച്ച പ്രതീക്ഷ, കാണ​പ്പെ​ടാത്ത കാര്യ​ങ്ങ​ളു​ടെ പ്രസ്‌പഷ്ട പ്രകടനം” എന്നാണ്‌ എബ്രായർ 11:1-ൽ വിശ്വാ​സം നിർവ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌. ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നത്‌ നാം അവകാ​ശ​മാ​ക്കു​മെ​ന്നു​ള​ള​തിന്‌ അതൊരു ആധാരം പോലെ, ഒരു ഉറപ്പോ കരാറോ ആണ്‌. വിശ്വാ​സം ശക്തമായ തെളി​വിൽ അധിഷ്‌ഠി​ത​മാ​യി​രി​ക്കു​ന്നു. അതു​കൊണ്ട്‌ ഭൗതിക നേത്ര​ങ്ങൾകൊണ്ട്‌ കാണാൻ കഴിയാത്ത കാര്യ​ങ്ങ​ളിൽ വിശ്വ​സി​ക്കു​ന്ന​തിന്‌ നമുക്ക്‌ ശക്തമായ കാരണ​ങ്ങ​ളുണ്ട്‌. അതു ക്ഷണനേരം കൊണ്ടു​ണ്ടാ​കുന്ന വിശ്വാ​സ​മോ നല്ലതെന്ന്‌ തോന്നു​ന്ന​തു​കൊണ്ട്‌ വിശ്വ​സി​ക്കാൻ ചായ്‌വ്‌ കാണി​ക്കു​ന്ന​തി​ന്റെ ഒരു സംഗതി​യോ അല്ല. യഥാർത്ഥ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കു​ന്ന​തിന്‌ അതിന​ടി​സ്ഥാ​ന​മാ​യി​രി​ക്കുന്ന തെളി​വു​കൾ നാം വ്യക്തി​പ​ര​മാ​യി പരിചി​ത​മാ​ക്കേ​ണ്ട​തുണ്ട്‌. നാം പഠിക്കുന്ന കാര്യങ്ങൾ നമ്മുടെ ജീവി​ത​വു​മാ​യി എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു​വെന്ന്‌ നാം ശ്രദ്ധാ​പൂർവം പരി​ശോ​ധി​ക്കു​ക​യും അതി​നോട്‌ ഹൃദയം​ഗ​മ​മായ വിലമ​തിപ്പ്‌ വളർത്തി​യെ​ടു​ക്കു​ക​യും ചെയ്യേ​ണ്ട​തുണ്ട്‌.

10. (എ) അബ്രഹാം എങ്ങനെ​യാണ്‌ തന്റെ വിശ്വാ​സ​ത്തി​ന്റെ തെളിവ്‌ നൽകി​യത്‌, എത്ര കാല​ത്തേക്ക്‌? (ബി) അവൻ ചെയ്‌തത്‌ ശരിയാ​യി​രു​ന്നു എന്ന്‌ നമു​ക്കെ​ങ്ങനെ അറിയാം?

10 അബ്രഹാ​മിന്‌ അത്തരം വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. തൽഫല​മാ​യി യഹോ​വ​യിൽനിന്ന്‌ നിർദ്ദേശം ലഭിച്ച​പ്പോൾ കൽദയ​യി​ലെ ഒരു സമ്പന്ന നഗരമായ ഊർ വിട്ട്‌ അവൻ മുമ്പൊ​രി​ക്ക​ലും കണ്ടിട്ടി​ല്ലാ​തി​രുന്ന വിദൂ​ര​ത്തി​ലു​ളള കനാനി​ലേക്ക്‌ മാറി​പ്പാർത്തു. അവിടെ അവൻ സുരക്ഷി​ത​ത്വ​ത്തി​നു​വേണ്ടി ഏതെങ്കി​ലും നഗര രാജ്യ​വു​മാ​യി ബന്ധപ്പെ​ടാ​തെ ഒരു പരദേ​ശി​യാ​യി പാർത്തു. അവൻ അവിടെ “യഥാർത്ഥ അടിസ്ഥാ​ന​ങ്ങ​ളു​ള​ള​തും ദൈവം തന്നെ ശിൽപ്പി​യും നിർമ്മാ​താ​വു​മാ​യി​രി​ക്കു​ന്ന​തു​മായ നഗരത്തി​നാ​യി [യഹോ​വ​യു​ടെ മശി​ഹൈക രാജ്യ​ത്തി​നാ​യി] കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു.” അവൻ കൽദയ​യി​ലെ ജീവിതം തുടർന്നു കാംക്ഷി​ച്ചി​രു​ന്നു​വെ​ങ്കിൽ അവൻ നിസ്സം​ശ​യ​മാ​യും അവി​ടേക്ക്‌ മടങ്ങി പോകു​മാ​യി​രു​ന്നു. മറിച്ച്‌ അവൻ “ഏറെ നല്ല ഒരു സ്ഥലത്തെ, സ്വർഗ്ഗീ​യ​മായ ഒന്നിനെ തന്നെ എത്തിപ്പി​ടി​ക്കു​ക​യാ​യി​രു​ന്നു.” (എബ്രായർ 11:8-16) ഏതാനും വർഷ​ത്തേ​യ്‌ക്കോ, അല്ലെങ്കിൽ പത്തോ ഇരുപ​തോ വർഷ​ത്തേ​ക്കു​പോ​ലു​മോ ആയിരു​ന്നില്ല അവൻ “ഏറെ നല്ല സ്ഥല”ത്തിനായി എത്തിപ്പി​ടി​ച്ചത്‌. അവൻ ഊർ വിട്ട്‌ 100-ഓ അതില​ധി​ക​മോ വർഷങ്ങൾ കഴിഞ്ഞ്‌ അവന്റെ മരണം വരെ അവൻ അങ്ങനെ ചെയ്യു​ന്ന​തിൽ തുടർന്നു. അവന്‌ വിശ്വാ​സ​മു​ണ്ടെന്ന്‌ അവൻ വെറുതെ പറയുക മാത്രമല്ല ചെയ്‌തത്‌; അവൻ തന്റെ പ്രവൃ​ത്തി​ക​ളി​ലൂ​ടെ അത്‌ തെളി​യി​ച്ചു. അതിന്റെ ഫലമായി അവന്‌ പ്രതി​ഫലം ഉറപ്പാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. അവനെ സംബന്ധി​ച്ചി​ട​ത്തോ​ളം പുനരു​ത്ഥാന പ്രത്യാശ വളരെ സുനി​ശ്ചി​ത​മാ​യി​രി​ക്കു​ന്ന​തി​നാൽ ‘ദൈവ​ത്തിന്‌ അബ്രഹാം ജീവ​നോ​ടി​രി​ക്കു​ന്നു’ എന്ന്‌ യേശു പറഞ്ഞു.—ലൂക്കോസ്‌ 20:37, 38; യാക്കോബ്‌ 2:18.

11. തങ്ങൾക്ക്‌ വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു​വെന്ന്‌ ഇസ്‌ഹാ​ക്കും യാക്കോ​ബും എങ്ങനെ​യാണ്‌ തെളി​യി​ച്ചത്‌?

11 എന്നാൽ അബ്രഹാ​മി​ന്റെ പുത്ര​നായ ഇസ്‌ഹാ​ക്കി​നെ​യും ഇസ്‌ഹാ​ക്കി​ന്റെ പുത്ര​നായ യാക്കോ​ബി​നെ​യും സംബന്ധി​ച്ചെന്ത്‌? അവർ കൽദായ ജീവിത രീതി ഒരിക്ക​ലും അനുഭ​വി​ച്ച​റി​ഞ്ഞി​രു​ന്നില്ല. എന്നാൽ അതെങ്ങ​നെ​യു​ള​ള​താ​ണെന്ന്‌ തങ്ങൾക്കു​വേ​ണ്ടി​തന്നെ കണ്ടുപി​ടി​ക്കു​ന്ന​തി​നു​ളള ഒരു കാരണ​മാ​യി അവർ അതിനെ വീക്ഷി​ച്ചില്ല. തങ്ങളുടെ മാതാ​പി​താ​ക്ക​ളിൽനിന്ന്‌ യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കി​യ​പ്പോൾ അവർ അതിനെ ഗൗരവ​മാ​യി എടുത്തു. അവർ അബ്രഹാ​മി​ന്റേ​തു​പോ​ലു​ളള വിശ്വാ​സം നട്ടുവ​ളർത്തി. അവരും “ഏറെ നല്ല ഒരു സ്ഥലം എത്തിപ്പി​ടി”ക്കുകയാ​യി​രു​ന്നു. ദൈവം അവരെ സംബന്ധിച്ച്‌ ലജ്ജിച്ചില്ല.—എബ്രായർ 11:9, 16, 20, 21; ഉൽപ്പത്തി 26:24, 25; 28:20-22.

12. ഏശാവി​നെ​യും ദീനാ​യെ​യും ഗൗരവ​ത​ര​മായ കുഴപ്പ​ത്തി​ലേക്ക്‌ നയിച്ച​തെന്ത്‌?

12 നേരെ മറിച്ച്‌ യാക്കോ​ബി​ന്റെ സഹോ​ദ​ര​നായ ഏശാവ്‌ ആത്മീയ കാര്യ​ങ്ങളെ വിലമ​തി​ച്ചില്ല. അവൻ യഹോ​വ​യു​ടെ ആരാധ​ക​ര​ല്ലാ​യി​രുന്ന സ്‌ത്രീ​കളെ വിവാഹം കഴിച്ചു. വിശുദ്ധ കാര്യ​ങ്ങളെ ഒരു നിധി​യാ​യി കണക്കാ​ക്കു​ന്ന​തി​നു​പ​കരം ഒരു നേരത്തെ ആഹാര​ത്തി​നു​വേണ്ടി അവൻ തന്റെ ജൻമാ​വ​കാ​ശം വിററു കളഞ്ഞു. (ഉൽപ്പത്തി 25:29-34; 26:34, 35; എബ്രായർ 12:14-17) അവൻ ഉടനടി ശാരീ​രിക സംതൃ​പ്‌തി ആഗ്രഹിച്ച ഒരുവ​നാ​യി​രു​ന്നു. യാക്കോ​ബി​ന്റെ മകളായ ദീനയും ഗൗരവ​ത​ര​മായ കുഴപ്പ​ത്തിൽ ചെന്നു ചാടി. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ അവൾ പുറജാ​തി​ക​ളായ “ദേശത്തി​ലെ പുത്രി​മാ​രോട്‌” സഹവസി​ക്കാ​നാ​ഗ്ര​ഹി​ച്ചു.—ഉൽപ്പത്തി 34:1, 2.

13. (എ) ഇന്ന്‌ ലോക​ത്തി​ന്റെ ഭാഗമാ​യി​രി​ക്കു​ന്ന​വരെ സംബന്ധി​ച്ചി​ട​ത്തോ​ളം യഥാർത്ഥ​ത്തിൽ ജീവിതം എങ്ങനെ​യു​ള​ള​താണ്‌? (ബി) അതി​ലേക്ക്‌ വീണ്ടും ആകർഷി​ക്ക​പ്പെ​ടു​ന്ന​തി​നെ​തി​രെ എന്ത്‌ നമ്മെ സംരക്ഷി​ക്കും?

13 അബ്രഹാ​മി​നെ​യും ഇസ്‌ഹാ​ക്കി​നെ​യും യാക്കോ​ബി​നെ​യും പോലെ നിങ്ങളും വാസ്‌ത​വ​ത്തിൽ “ഏറെ നല്ല ഒരു സ്ഥലം,” യഹോ​വ​യു​ടെ മശി​ഹൈക രാജ്യ​ത്തിൻകീ​ഴി​ലെ ജീവിതം, “എത്തിപ്പി​ടി”ക്കാൻ ശ്രമി​ക്കു​ക​യാ​ണെ​ങ്കിൽ ലോക​ത്തി​ലേക്ക്‌ വീണ്ടും ആകർഷി​ക്ക​പ്പെ​ടാൻ നിങ്ങ​ളെ​ത്തന്നെ അനുവ​ദി​ക്ക​രുത്‌. ഈ ലോകം നിലനിൽക്കുന്ന യാതൊ​രു ഭാവി​യും വച്ചുനീ​ട്ടു​ന്നി​ല്ലെന്ന്‌ ഓർക്കുക. “എന്നാൽ ദൈ​വേഷ്ടം ചെയ്യു​ന്ന​വ​നോ എന്നേക്കു​മി​രി​ക്കു​ന്നു.” അത്‌ എത്ര സമൃദ്ധ​മാ​യി സംതൃ​പ്‌തി​ദാ​യ​ക​മായ ഒരു ജീവി​ത​മാ​യി​രി​ക്കും!—1 യോഹ​ന്നാൻ 2:17.

[അധ്യയന ചോദ്യ​ങ്ങൾ]

[172-ാം പേജിലെ ചിത്രം]

ലോത്തിന്റെ ഭാര്യയെ ഓർത്തു​കൊ​ള​ളുക!