“പുതിയ ആകാശങ്ങളുംഒരു പുതിയ ഭൂമിയും” ആരംഭിക്കുന്നതെങ്ങനെ?
അധ്യായം 14
“പുതിയ ആകാശങ്ങളും ഒരു പുതിയ ഭൂമിയും” ആരംഭിക്കുന്നതെങ്ങനെ?
1. (എ) ബൈബിളിൽ മിക്കപ്പോഴും “ആകാശങ്ങൾ” എന്ന് പരാമർശിച്ചിരിക്കുന്നതെന്തിനെയാണ്? (ബി) ചില ഭാഗങ്ങളിൽ “ഭൂമി” എന്നതിന്റെ അർത്ഥമെന്ത്?
ആകാശങ്ങളെ സംബന്ധിച്ച പരാമർശനം അനേകമാളുകൾ ബാഹ്യാകാശത്തെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും കുറിച്ച് ചിന്തിക്കാനിടയാക്കുന്നു. ബൈബിൾ “ആകാശത്തെ” ഭരണവുമായിട്ടുംകൂടി ബന്ധപ്പെടുത്തുന്നു. (പ്രവൃത്തികൾ 7:49) ചിലപ്പോൾ അത് “സ്വർഗ്ഗങ്ങൾ” എന്ന പ്രയോഗം അഖിലാണ്ഡ പരമാധികാരി എന്ന നിലയിൽ ദൈവത്തെ പരാമർശിക്കാൻ ഉപയോഗിക്കുന്നു. (ദാനിയേൽ 4:26; മത്തായി 4:17) മനുഷ്യരുടെ ഗവൺമെൻറുകളെപ്പോലും “ആകാശങ്ങൾ” എന്നു വിളിച്ചിരിക്കുന്നു, കാരണം അവ അവയുടെ പ്രജകൾക്ക് മുകളിലായി സ്ഥിതിചെയ്യുന്നു. (2 പത്രോസ് 3:7) സമാനമായി “ഭൂമി” മിക്കപ്പോഴും ഭൂഗോളത്തെ അർത്ഥമാക്കുന്നു, എന്നാൽ അതിന് മാനുഷ സമുദായത്തെയും അർത്ഥമാക്കാൻ കഴിയും. (ഉൽപ്പത്തി 11:1; സങ്കീർത്തനം 96:1) ഇതിന്റെ തിരിച്ചറിവിന് “പുതിയ ആകാശങ്ങളെയും ഒരു പുതിയ ഭൂമിയെയും” സംബന്ധിച്ചുളള അത്യാകർഷകങ്ങളായ വാഗ്ദാനങ്ങളുടെ പ്രാധാന്യം വിലമതിക്കുന്നതിന് നിങ്ങളെ സഹായിക്കാൻ കഴിയും. ഈ വാഗ്ദാനങ്ങളിൽ ചിലതിന് പുരാതന യിസ്രായേലിന്റെ നാളുകളിൽ ഒരു പ്രാരംഭ നിവൃത്തിയുണ്ടായിരുന്നു.
‘ഞാൻ സൃഷ്ടിക്കുന്നതിൽ സന്തോഷിക്കുവിൻ’
2. യിസ്രായേൽ പ്രവാസത്തിലേക്ക് കൊണ്ടുപോകപ്പെടുവാൻ യഹോവ അനുവദിച്ചതെന്തുകൊണ്ട്, എന്നാൽ അവൻ എന്തു മുൻകൂട്ടി പറഞ്ഞു?
2 ദൈവത്തെ അനുസരിക്കാൻ ഭയഭക്തിപുരസ്സരം സമ്മതിച്ചവരെന്ന നിലയിൽ യിസ്രായേൽ ജനം അവനുമായി ഒരു ഉടമ്പടിയിലായിരുന്നു. എന്നാൽ അവർ അവിശ്വസ്തരായിത്തീർന്നു. അതു നിമിത്തം യഹോവ തന്റെ സംരക്ഷണം പിൻവലിക്കുമെന്നും യെരൂശലേം നശിപ്പിക്കപ്പെടാനും ജനം ബാബിലോനിൽ പ്രവാസത്തിലേക്ക് കൊണ്ടുപോകപ്പെടാനും അനുവദിക്കുമെന്നും അവൻ വ്യക്തമാക്കി. (യെശയ്യാവ് 1:2-4; 39:5-7) എന്നാൽ അനുതാപമുളള ഒരു ശേഷിപ്പ് പുന:സ്ഥിതീകരിക്കപ്പെടുന്നതിനെപ്പററിയും അവൻ കരുണാപൂർവ്വം മുൻകൂട്ടിപ്പറഞ്ഞു.—യെശയ്യാവ് 43:14, 15; 48:20.
3. യെശയ്യാവ് 65:17-ലെ വാഗ്ദാനത്തിന്റെ അർത്ഥമെന്ത്?
3 അതു സംഭവിക്കുമെന്ന് തീർച്ചയുണ്ടായിരുന്നതിനാൽ ആ ഭാവി പുന:സ്ഥിതീകരണം അപ്പോൾ തന്നെ സംഭവിക്കുന്നതുപോലെ യഹോവ ഇപ്രകാരം പറഞ്ഞു: “ഇതാ ഞാൻ പുതിയ ആകാശങ്ങളും ഒരു പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പത്തെ കാര്യങ്ങൾ ഓർക്കുകയില്ല, അവ ഹൃദയത്തിലേക്കു വരികയുമില്ല. എന്നാൽ ജനങ്ങളെ, ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ച് സന്തോഷിച്ച് എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ. എന്തുകൊണ്ടെന്നാൽ ഇതാ ഞാൻ യെരൂശലേമിനെ സന്തോഷകാരണമായും അവളുടെ ജനത്തെ ഉല്ലാസകാരണമായും സൃഷ്ടിക്കുന്നു.” (യെശയ്യാവ് 65:17, 18) ഇത് ആ അനുതാപമുളള യിസ്രായേല്യർക്ക് വിടുതലിനെ അർത്ഥമാക്കുമായിരുന്നു.
4. (എ)മുൻകൂട്ടിപ്പറയപ്പെട്ട മോചനം എപ്പോൾ ലഭിച്ചു? (ബി) അന്ന് “പുതിയ ആകാശങ്ങളും” “പുതിയ ഭൂമിയും” എന്തായിരുന്നു?
4 അത്തരമൊരു കാര്യം ഒരു മാനുഷ നിലപാടിൽ അസാദ്ധ്യമെന്ന് തോന്നുമായിരുന്നെങ്കിലും പൊ. യു. മു. 539-ൽ ശക്തമായ ബാബിലോൻ മേദ്യരുടെയും പേർഷ്യാക്കാരുടെയും മുമ്പാകെ വീണു. യഹൂദൻമാർ ഒരു പുതിയ ഗവൺമെൻറിന്റെ, “പുതിയ ആകാശങ്ങളുടെ” കീഴിൽ വന്നു. മഹാനായ കോരേശ് ആ “പുതിയ ആകാശങ്ങ”ളിൽ ഒരു പ്രമുഖ ധർമ്മം നിറവേററി. കോരേശ് ഒരു യഹൂദ മതാനുസാരിയായിത്തീർന്നില്ലെങ്കിലും താൻ പ്രയോഗിക്കുന്ന അധികാരം യഹോവയുടെ അനുവാദത്താൽ തനിക്ക് ലഭിച്ചതാണെന്നും യെരൂശലേമിലെ ആലയം പുനർനിർമ്മിക്കാൻ യഹോവ തന്നെ നിയോഗിച്ചിരിക്കുന്നുവെന്നും അവൻ സമ്മതിച്ചു പറഞ്ഞു. (2 ദിനവൃത്താന്തം 36:23; യെശയ്യാവ് 44:28 കാണുക.) പൊ. യു. മു. 537-ൽ യെരൂശലേമിൽ തിരിച്ചെത്തിയശേഷം ഗവർണർ സെരുബാബേലും മഹാപുരോഹിതനായ യോശുവയും ഭരണപരമായ ആ “പുതിയ ആകാശങ്ങളിൽ” പ്രമുഖമായി സേവിച്ചു; പുന:സ്ഥിതീകരിക്കപ്പെട്ട യഹൂദ്യ ശേഷിപ്പ്, ദേശത്ത് സത്യാരാധന പുന:സ്ഥാപിച്ച ഒരു ശുദ്ധീകരിക്കപ്പെട്ട സമൂഹം, “ഒരു പുതിയ ഭൂമി”യുമായിരുന്നു.—എസ്രാ 5:1, 2.
5, 6. (എ) അവർ മാററം ഭവിച്ച ഒരു ജനമായിരുന്നു എന്നതിന് എന്ത് വാസ്തവത്തിൽ തെളിവ് നൽകുമായിരുന്നു? (ബി) യഹോവ അവരെ ശാസിച്ചപ്പോൾ അവരുടെ പ്രതികരണം പ്രവാസത്തിനു മുമ്പത്തേതിൽനിന്ന് വ്യത്യസ്തമായിരുന്നതെങ്ങനെ?
5 തങ്ങൾ മനസ്സിലും ഹൃദയത്തിലും മാററം വന്ന ഒരു ജനമായിരുന്നുവെന്നതിന്റെ തെളിവായി അവർ തങ്ങളുടെ ജീവിതത്തിൽ ശുദ്ധാരാധന സംബന്ധിച്ച താൽപ്പര്യങ്ങൾ ഒന്നാമത് വയ്ക്കുകയും യഥാർത്ഥത്തിൽ യഹോവയുടെ പരമാധികാരത്തെ ആദരിക്കുകയും അവന്റെ പ്രവാചകൻമാരെ ശ്രദ്ധിക്കുകയും ചെയ്യേണ്ടിയിരുന്നു. ഇതിനോടുളള ചേർച്ചയിൽ, യഹൂദ്യനാട്ടിലെത്തിയപ്പോൾ അവർ ആദ്യമായി ചെയ്ത കാര്യങ്ങളിലൊന്ന് “യിസ്രായേലിന്റെ ദൈവത്തിന്റെ ബലിപീഠം പണിയുകയും” ബലികൾ അർപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു.—എസ്രാ 3:1-6.
6 ഭൗതികത്വ ചായ്വുകളും മാനുഷ ഭയവും ആലയം പണി പൂർത്തീകരിക്കുന്നതിന് തടസ്സമായപ്പോൾ യഹോവ തന്റെ പ്രവാചകൻമാരിലൂടെ ജനത്തെ ശാസിക്കുകയും അവർ ശ്രദ്ധിക്കുകയും ചെയ്തു. (ഹഗ്ഗായി 1:2, 7, 8, 12; 2:4, 5) പിൽക്കാലത്ത് വിവാഹം സംബന്ധിച്ച ന്യായപ്രമാണവ്യവസ്ഥകളോട് പൊരുത്തപ്പെടുന്നതിലെ ഗൗരവതരമായ പരാജയം ചൂണ്ടിക്കാണിക്കപ്പെട്ടപ്പോൾ ജനങ്ങൾ തങ്ങളുടെ വഴികൾ തിരുത്തി. (എസ്രാ 10:10-12) ആലങ്കാരികമായി കാണാത്ത കണ്ണുകളും ദൈവവചനം കേൾക്കാത്ത ചെവികളും ഉണ്ടായിരിക്കുന്നതിനു പകരം അവർ ഒരു ആത്മീയ സൗഖ്യമാക്കൽ അനുഭവിക്കുകയും തങ്ങളുടെ പ്രാപ്തികളെ യഹോവയുടെ ഇഷ്ടത്തോട് ചേർച്ചയിൽ ഉപയോഗിക്കുകയും ചെയ്തു. (യെശയ്യാവ് 6:9, 10; 35:5, 6-നോട് താരതമ്യം ചെയ്യുക.) അതിന്റെ ഫലമായി യെശയ്യാവ് 65:20-25-ൽ കാണപ്പെടുന്ന വാഗ്ദത്തങ്ങൾക്കു ചേർച്ചയായി ദൈവം അവർക്ക് ഐശ്വര്യം നൽകി.
7. യെശയ്യാവിന്റെ പ്രവചനത്തിന് കൂടുതലായ ഒരു നിവൃത്തി ഉണ്ടായിരിക്കണമായിരുന്നുവെന്ന് നമുക്കെങ്ങനെ അറിയാം?
7 എന്നാൽ “പുതിയ ആകാശങ്ങളെയും ഒരു പുതിയ ഭൂമി”യെയും സംബന്ധിച്ചുളള പ്രവചനത്തിന്റെ നിവൃത്തിയിൽ ഇതു മാത്രമാണോ ഉൾപ്പെട്ടിരുന്നത്? തീർച്ചയായും അല്ല. ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ ഇതിന്റെ കൂടുതലായ ഒരു നിവൃത്തിക്കുവേണ്ടി താൽപ്പര്യപൂർവം കാത്തിരിക്കുകയായിരുന്നുവെന്ന് ക്രിസ്തീയ അപ്പോസ്തലനായ പത്രോസ് പ്രസ്താവിച്ചു. (2 പത്രോസ് 3:13) അവർ എന്തിനുവേണ്ടി കാത്തിരുന്നുവോ അത് ഇപ്പോൾ നമ്മുടെ കൺമുമ്പിൽ പ്രത്യക്ഷമാവുകയാണ്. ഏതു വിധത്തിൽ? വലിപ്പമേറിയ കോരെശായിരിക്കുന്ന മഹത്വീകരിക്കപ്പെട്ട യേശുക്രിസ്തുവിന്റെ സിംഹാസനാരോഹണം ഉൾപ്പെടെയുളള സംഭവങ്ങളോടുളള ബന്ധത്തിൽ.
8. (എ) യഹോവ ഈ “പുതിയ ആകാശങ്ങൾ” ആസ്തിക്യത്തിലേക്ക് കൊണ്ടുവന്നതെപ്പോൾ, ഇതിന് പ്രവചനത്തിന്റെ ആദ്യ നിവൃത്തിയോട് എന്ത് സാമ്യമുണ്ട്? (ബി) “പുതിയ ആകാശങ്ങളിലെ” അംഗത്വം ക്രമേണ വിപുലപ്പെടുത്തിയതെങ്ങനെ?
8 നാം ഇതിനോടകം കണ്ടുകഴിഞ്ഞതുപോലെ 1914-ൽ ആയിരുന്നു യഹോവയാം ദൈവം തന്റെ പുത്രന് അവന്റെ ശത്രുക്കളുടെ മദ്ധ്യേ ഭരിച്ചുതുടങ്ങാനുളള അധികാരം നൽകിയത്. ദീർഘനാളായി കാത്തിരുന്ന “പുതിയ ആകാശങ്ങൾ” അപ്പോൾ നിലവിൽ വന്നു. അപ്പോൾ സംഭവിച്ചത് പുരാതന യിസ്രായേലിന്റെ വിടുതലിനോട് ബന്ധപ്പെട്ട സംഭവങ്ങളെക്കാൾ വളരെ ഉജ്ജ്വലമായിരുന്നു. (സങ്കീർത്തനം 110:2; ദാനിയേൽ 7:13, 14) 1914-ൽ ജനിച്ച ഗവൺമെൻറ് വാസ്തവത്തിൽ സ്വർഗ്ഗത്തിൽനിന്നുതന്നെയാണ് ഭരിക്കുന്നത്, ദൈവം അതിന് മുഴു ഭൂമിയിൻമേലും അധികാരം നൽകിയിരിക്കുന്നു. പിന്നീട് ക്രിസ്തുവിന്റെ (മരണമടഞ്ഞവരായ) ആത്മാഭിഷിക്ത അനുയായികളെ അവരുടെ കർത്താവിനോടൊപ്പം സ്വർഗ്ഗത്തിൽ രാജാക്കൻമാരും പുരോഹിതൻമാരുമായിരിക്കാൻ പുനരുത്ഥാനത്തിലേക്ക് കൊണ്ടുവന്നതോടെ ഈ ഗവൺമെൻറിന്റെ ഒരു വിപുലീകരണം സംഭവിച്ചു. ആ രാജകീയ വർഗ്ഗത്തിലെ മററംഗങ്ങൾ അവരുടെ ഭൗമിക ജീവിതം പൂർത്തിയാക്കുന്ന മുറയ്ക്ക് “പുതിയ ആകാശങ്ങ”ളിലെ വർദ്ധിച്ചുവരുന്ന അംഗസംഖ്യയിലേക്ക് ചേർക്കപ്പെട്ടുകൊണ്ടിരിക്കുന്നു. (1 തെസ്സലോനിക്യർ 4:14-17; വെളിപ്പാട് 14:13) ക്രിസ്തുവിന്റെ കൂട്ടവകാശികളിൽ ബഹുഭൂരിപക്ഷവും ഇപ്പോൾ സ്വർഗ്ഗീയ രാജ്യത്തിൽ പ്രവർത്തനനിരതരാണ്. അപ്രകാരം ക്രിസ്തുവിനോട് ചേരുന്ന ആത്മജനനം പ്രാപിച്ച ക്രിസ്ത്യാനികളാണ് പുതിയ യെരൂശലേമായിത്തീരുന്നത്. അതേപ്പററിയാണ് യഹോവ ഇപ്രകാരം പറഞ്ഞത്: “ഇതാ ഞാൻ യെരൂശലേമിനെ സന്തോഷകാരണമായും അതിലെ ജനങ്ങളെ ഉല്ലാസകാരണമായും സൃഷ്ടിക്കുന്നു.”—യെശയ്യാവ് 65:18.
9. ഇവിടെ ഈ ഭൂമിയിൽത്തന്നെ 1919-ൽ എന്ത് “ഉല്ലാസകാരണം” ഉണ്ടായിരിക്കാനാണ് യഹോവ ഇടയാക്കിയത്?
9 സ്വർഗ്ഗങ്ങളിൽ മാത്രമല്ല ഭൂമിയിലും യഹോവ ഒരു “ഉല്ലാസകാരണം” നൽകിയിരിക്കുന്നു. രാജ്യാവകാശികളുടെ ഒരു ശേഷിപ്പ് ഇപ്പോഴും ഭൗമികരംഗത്തുണ്ട്. ഒന്നാം ലോകമഹായുദ്ധകാലത്ത് ക്രൈസ്തവലോകത്തിലെ വൈദികർ യുദ്ധകാലത്തെ ഭ്രാന്തിനെ ഈ ബൈബിൾ വിദ്യാത്ഥികൾക്കെതിരെ വ്യാജമായ ആരോപണങ്ങൾ കൊണ്ടുവരുന്നതിനും അവരുടെ ഭരണസംഘത്തിലെ അംഗങ്ങൾ ദീർഘകാലത്തേക്കുളള ജയിൽ ശിക്ഷക്ക് വിധിക്കപ്പെടാൻ ഇടയാക്കുന്നതിനും തക്കത്തിൽ ഉപയോഗിച്ചു. എന്നാൽ 1919-ൽ അവർ സ്വതന്ത്രരാക്കപ്പെട്ടു, വാസ്തവത്തിൽ മഹാബാബിലോൻ പ്രേരണകൊടുത്ത് ഏർപ്പെടുത്തിയ അടിമത്വത്തിൽനിന്ന് വിടുവിക്കപ്പെട്ടു. യഹോവയുടെ ആത്മാവിന്റെ പിന്തുണയോടെ സത്യാരാധനക്കും ദൈവരാജ്യതാൽപ്പര്യങ്ങൾക്കും ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുന്ന ഒരു ജനമായി അവർ പുനർസംഘടിപ്പിക്കപ്പെട്ടു.
10. (എ) ഈ ആത്മീയ യിസ്രായേല്യരുടെ പ്രതീക്ഷകൾ പൊ. യു. മു. 537-ൽ സ്വദേശത്തേക്ക് മടക്കിവരുത്തപ്പെട്ട യഹൂദൻമാരുടേതിൽനിന്ന് വ്യത്യസ്തമായിരുന്നതെങ്ങനെ? (ബി) യഹോവ എന്തു വേലയാണ് അവർക്ക് ചെയ്യാൻ കൊടുത്തത്? (സി) അവർ ഭൂമിയിലായിരിക്കെത്തന്നെ അവൻ അവരെ എങ്ങനെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു, ഉദ്ധരിക്കപ്പെട്ടിരിക്കുന്ന തിരുവെഴുത്തുകൾ അവർ ആസ്വദിക്കുന്ന അവസ്ഥകളെ എങ്ങനെ വർണ്ണിക്കുന്നു?
10 എന്നിരുന്നാലും അവരുടെ പ്രത്യാശകളും പ്രതീക്ഷകളും പൊ. യു. മു. 537-ൽ സ്വദേശത്തേക്ക് മടങ്ങിവന്ന യഹൂദരുടേതിൽനിന്ന് വ്യത്യസ്തമായിരുന്നു. ആത്മീയ യിസ്രായേലിലെ അംഗങ്ങൾ തങ്ങൾക്കായി “സ്വർഗ്ഗങ്ങളിൽ കരുതിയിരിക്കുന്ന” ഒരു അവകാശത്തിലേക്ക് പ്രതീക്ഷയോടെ നോക്കിക്കൊണ്ടിരുന്നു. (1 പത്രോസ് 1:3-5) എന്നാൽ അവർ യഥാർത്ഥത്തിൽ ആ സമ്മാനം നേടുന്നതിനുമുമ്പ് അവർ ചെയ്യേണ്ടതായി യഹോവക്ക് ഒരു വേലയുണ്ടായിരുന്നു. അതേപ്പററി അവൻ പ്രവാചകമായി ഇങ്ങനെ പറഞ്ഞിരുന്നു: “ആകാശങ്ങളെ നടുകയും ഭൂമിക്ക് അടിസ്ഥാനമിടുകയും സീയോനോട് ‘നീ എന്റെ ജനമാണ്’ എന്ന് പറയുകയും ചെയ്യേണ്ടതിന് ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിലാക്കി എന്റെ കൈയുടെ നിഴലിൽ നിശ്ചയമായും നിന്നെ മറെക്കും”. (യെശയ്യാവ് 51:16) ഭൂവിസ്തൃതമായി ഘോഷിക്കേണ്ടതിന് അവൻ തന്റെ “വചനങ്ങളെ,” തന്റെ ദൂതിനെ, തന്റെ ദാസൻമാരുടെ വായിൽ നൽകി. മനുഷ്യർക്കോ ഭൂതങ്ങൾക്കോ പിഴുതുകളയാൻ കഴിയാത്തവണ്ണം ദൈവം “പുതിയ ആകാശങ്ങളെ” ഉറപ്പായി നട്ടിരിക്കുന്നു എന്ന് അവർ ആത്മധൈര്യത്തോടെ പ്രസിദ്ധമാക്കാൻ തുടങ്ങി. സ്വർഗ്ഗീയ സീയോന്റെ പ്രതിനിധികളുമായി യഹോവ ഇടപെട്ട വിധത്താൽ അവൻ അവരെ തന്റെ ജനമായി വ്യക്തമായി തിരിച്ചറിയിച്ചിരിക്കുന്നു. ആത്മീയവും ധാർമ്മികവുമായി ശൂന്യമാക്കപ്പെട്ട ലോകത്തിന്റെ അവസ്ഥയോടുളള വിപരീത താരതമ്യത്തിൽ ആത്മീയ യിസ്രായേല്യരാൽ അധിവസിക്കപ്പെടുന്ന “ദേശം,” അവരുടെ പ്രവർത്തനത്തിന്റെ മണ്ഡലം, ആത്മീയ മൂല്യങ്ങളും പ്രവർത്തനങ്ങളും തഴച്ചുവളരുന്ന ഒരു സ്ഥലമായിത്തീർന്നിരിക്കുന്നു. അതൊരു ആത്മീയ പറുദീസയാണ്! (യെശയ്യാവ് 32:1-4; 35:1-7; 65:13, 14; സങ്കീർത്തനം 85:1, 8-13) എന്നാൽ യെശയ്യാവ് 65:17-ൽ മുൻകൂട്ടിപ്പറയപ്പെട്ടിരിക്കുന്ന “പുതിയ ഭൂമി”യെ സംബന്ധിച്ചെന്ത്?
“പുതിയ ഭൂമി”ക്കുവേണ്ടിയുളള ഒരുക്കം
11. (എ) വിശേഷിച്ച് എന്നു മുതലാണ് യഹോവ “പുതിയ ഭൂമി”യുടെ ഭാവി അംഗങ്ങളെ ഒരുക്കാൻ തുടങ്ങിയത്? (ബി) പുരാതന ബാബിലോൻ വിട്ടുപോന്ന ഏത് ആളുകളാലാണ് അവർ മുൻനിഴലാക്കപ്പെട്ടത്?
11 വിശേഷിച്ച് 1935 മുതൽ പറുദീസാ ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയോടുകൂടിയ ആളുകളുടെ ഒരു മഹാപുരുഷാരത്തെ കൂട്ടിച്ചേർക്കാനുളള സമയം വന്നിരിക്കുന്നുവെന്ന് ആത്മീയ യിസ്രായേലിലെ അംഗങ്ങൾ കാണാൻ യഹോവ ഇടയാക്കി. രാജ്യാവകാശികളുടെ “ചെറിയ ആട്ടിൻകൂട്ട”ത്തോടുളള താരതമ്യത്തിൽ അവർ യഥാർത്ഥത്തിൽ ഒരു വലിയ സംഘമായിത്തീർന്നിരിക്കുന്നു. (വെളിപ്പാട് 7:9, 10) ഇവരും ആത്മീയ പറുദീസയിലേക്ക് വരുത്തപ്പെട്ടിരിക്കുന്നു. പൊ. യു. മു. 537-ലും അതിനു ശേഷവും യഹൂദരോടൊപ്പം ബാബിലോൻ വിട്ട യിസ്രായേല്യേതരരാൽ അവർ മുൻനിഴലാക്കപ്പെട്ടു. (എസ്രാ 2:58, 64, 65; 8:17, 20) ഭൗമിക പ്രത്യാശയോടുകൂടിയ ആധുനിക നാളിലെ യഹോവയുടെ സാക്ഷികളുടെ ഈ മഹാപുരുഷാരമത്രയും “പുതിയ ഭൂമി”യുടെ ഭാവി അംഗങ്ങളാണ്.
12. “പുതിയ ഭൂമി”യുടെ ഒരു യോഗ്യമായ അടിസ്ഥാനമായിരിക്കാൻ തക്കവണ്ണം എങ്ങനെയാണ് ഇപ്പോൾ ആളുകൾ ഒരുക്കപ്പെടുന്നത്?
12 മഹോപദ്രവത്തെ അതിജീവിക്കുന്നവരും പൂർണ്ണതയുളള മാനുഷജീവന്റെ പ്രതീക്ഷ തങ്ങളുടെ മുമ്പിലുളളവരുമായിരിക്കും “പുതിയ ഭൂമി”യുടെ ആദ്യ അംഗങ്ങളെന്ന നിലയിൽ യഥാർത്ഥമായി അതിന്റെ അടിസ്ഥാനമായിത്തീരുന്നത്. അടിസ്ഥാനം ഉറപ്പുളളതായിരിക്കുക എന്നത് പ്രധാനമാണ്. അതുകൊണ്ട് ഇപ്പോൾതന്നെ അവർ യഹോവയുടെ വഴികളിൽ നന്നായി പഠിപ്പിക്കപ്പെടുന്നു. അഖിലാണ്ഡ പരമാധികാരത്തിന്റെ വിവാദപ്രശ്നത്തിൽ ഹൃദയംഗമമായ വിലമതിപ്പുളളവരായിരിക്കാൻ അവർ സഹായിക്കപ്പെടുന്നു. ‘മുഴു ഹൃദയത്തോടെ യഹോവയിൽ അശ്രയിക്കുന്നതും സ്വന്ത ഗ്രാഹ്യത്തിൽ ആശ്രയിക്കാതിരിക്കുന്നതും’ എത്ര ജീവൽപ്രധാനമാണെന്ന് അവർ പഠിച്ചുകൊണ്ടിരിക്കുന്നു. (സദൃശവാക്യങ്ങൾ 3:5, 6) “രാജ്യത്തിന്റെ ഈ സുവാർത്ത” പ്രസംഗിക്കുന്നതിൽ പൂർണ്ണമായി പങ്കെടുത്തുകൊണ്ട് ദൈവരാജ്യത്തിന്റെ വിശ്വസ്തരും ഉത്സാഹമുളളവരുമായ പിന്തുണക്കാരാണ് തങ്ങളെന്ന് തെളിയിക്കാനുളള അവസരം ഇപ്പോൾ അവർക്കുണ്ട്. (മത്തായി 24:14) എല്ലാ ജനതകളിലും ഭാഷകളിലും വർഗ്ഗങ്ങളിലും നിന്നുളള ആളുകൾ സ്നേഹപൂർവകമായ സാഹോദര്യത്തിൽ ഒത്തൊരുമിച്ചു പ്രവർത്തിക്കുന്ന ഒരു ആഗോള സമുദായത്തിന്റെ ഭാഗമായിരിക്കുക എന്നാൽ എന്താണ് എന്ന് അവർ അനുഭവിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. (യോഹന്നാൻ 13:35; പ്രവൃത്തികൾ 10:34, 35) ഈ വിദ്യാഭ്യാസ പരിപാടിയിൽനിന്ന് പൂർണ്ണമായ പ്രയോജനം ലഭിക്കാൻതക്കവണ്ണം നിങ്ങൾ വ്യക്തിപരമായി ശ്രമം ചെയ്യുന്നുണ്ടോ? അങ്ങനെ ചെയ്യുന്ന എല്ലാവർക്കും അത്ഭുതകരമായ ഭാവി പ്രതീക്ഷകൾ അവരുടെ മുന്നിലുണ്ട്.
“പുതിയ ഭൂമി” ഒരു യാഥാർത്ഥ്യമായിത്തീരുന്നു
13. വരാനിരിക്കുന്ന “പുതിയ ഭൂമി” യഹോവയുടെ വാഗ്ദാനങ്ങളുടെ, പൊ. യു. മു. 537-ൽ സംഭവിച്ചതിനേക്കാൾ അതിമഹത്തായ ഒരു നിവൃത്തിയായിരിക്കുന്നതെങ്ങനെ?
13 “ഒരു പുതിയ ഭൂമി” ആസ്തിക്യത്തിലേക്ക് വരുത്താനുളള യഹോവയുടെ വാഗ്ദാനത്തിന്റെ അന്തിമവും പൂർണ്ണവുമായ നിവൃത്തി പൊ. യു. മു. 537-ൽ സംഭവിച്ചതിനേക്കാൾ വളരെ മഹത്തരമായിരിക്കും. “പുതിയ ഭൂമി”യായിത്തീരുന്നവർ മഹാബാബിലോനിൽ നിന്ന് വിടുവിക്കപ്പെട്ടവരായിരിക്കുമെന്ന് മാത്രമല്ല, വ്യാജമത ലോകസാമ്രാജ്യം മുഴുവനായും അന്ന് എന്നേക്കും നശിപ്പിക്കപ്പെട്ടുമിരിക്കും. (വെളിപ്പാട് 18:21) യെശയ്യാ പ്രവചനത്തിന്റെ ആദ്യ നിവൃത്തിയിൽ വാസ്തവമായിരുന്നതുപോലെ, ഈ നീതിയുളള മനുഷ്യസമുദായം—“പുതിയ ഭൂമി”—യഹോവയെ നിന്ദിക്കുന്നവരും അവന്റെ ദാസൻമാരെ പീഡിപ്പിക്കുന്നവരുമായ ജനതകളാൽ ചുററപ്പെടുകയില്ല. യഹോവയുടെ പരമാധികാരത്തിന് കീഴ്പ്പെടാനുളള വിസമ്മതം നിമിത്തം എല്ലാ മാനുഷ ഗവൺമെൻറുകളും തകർത്ത് ഇല്ലാതെയാക്കപ്പെടും, ഇന്നത്തെ ദുഷ്ട മാനുഷ സമുദായം പൂർണ്ണമായും ഭൂമിയിൽനിന്ന് ഛേദിക്കപ്പെട്ടുപോയിരിക്കുകയും ചെയ്യും. (ദാനിയേൽ 2:44; സദൃശവാക്യങ്ങൾ 2:21, 22) ദൈവത്തിന്റെ നീതിയുളള നൂതനക്രമം ആരംഭിക്കുമ്പോൾ യഹോവയുടെ വഴികളിൽ പരമാനന്ദം കണ്ടെത്തിക്കൊണ്ട് അവനെ ബഹുമാനിക്കുന്നവർ മാത്രമായിരിക്കും ഭൂഗ്രഹത്തിൽ അധിവസിക്കുന്നത്.—സങ്കീർത്തനം 37:4, 9.
14. (എ) 2 പത്രോസ് 3:13, വെളിപ്പാട് 21:1 എന്നിവ എപ്പോഴാണ് നിവൃത്തിയേറുക? (ബി) “പുതിയ ആകാശ”ത്തിന്റെ അന്നത്തെ പ്രവർത്തന സാഹചര്യങ്ങൾ സംബന്ധിച്ച് എന്തു വ്യത്യാസമുണ്ടായിരിക്കും? (സി) “പുതിയ ഭൂമി”യിൽ ആർ ഉൾപ്പെടും?
14 അപ്പോസ്തലനായ പത്രോസ് തന്റെ രണ്ടാമത്തെ നിശ്വസ്ത ലേഖനത്തിൽ ശ്രദ്ധ ക്ഷണിച്ചത് ആ മഹത്തായ സമയത്തേക്കാണ്. (2 പത്രോസ് 3:13) ഉത്തേജകമായ അതേ ഭാവി പ്രതീക്ഷയിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ഇപ്രകാരം പറയുകയിൽ തനിക്ക് നൽകപ്പെട്ട വെളിപ്പാടിന്റെ ചില വിശദാംശങ്ങൾ യോഹന്നാൻ റിപ്പോർട്ട് ചെയ്തു: “ഞാൻ ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും കണ്ടു; എന്തുകൊണ്ടെന്നാൽ മുമ്പത്തെ ആകാശവും മുമ്പത്തെ ഭൂമിയും മാറിപ്പോയിരുന്നു, സമുദ്രവും മേലാൽ ഇല്ല.” (വെളിപ്പാട് 21:1) മഹോപദ്രവം കഴിഞ്ഞ് സാത്താനും അവന്റെ ഭൂതങ്ങളും അഗാധത്തിലടയ്ക്കപ്പെട്ടുകഴിയുമ്പോൾ ഒരു പുതിയ യുഗം ആരംഭിക്കും. സാത്താന്റെയും അവന്റെ ഭൂതങ്ങളുടെയും ദുഷ്ടസ്വാധീനം പൊയ്പ്പോയിരിക്കും. അവന്റെ മുഴു വ്യവസ്ഥാക്രമവും നശിപ്പിക്കപ്പെട്ടിരിക്കും. അപ്പോൾ “പുതിയ ആകാശം” യഹോവയുടെ പരമാധികാരത്തെ അവഗണിക്കുന്ന ഗവൺമെൻറുകളിൽ നിന്നുളള യാതൊരു തടസ്സപ്പെടുത്തലും കൂടാതെ തന്റെ സൃഷ്ടികളോടുളള യഹോവയുടെ സ്നേഹപൂർവകമായ ഉദ്ദേശ്യങ്ങൾ നിവർത്തിക്കും. ആ “പുതിയ ആകാശ”ത്തിൻ കീഴിൽ യഥാർത്ഥത്തിൽ ഒരു “പുതിയ ഭൂമി” ഉണ്ടായിരിക്കും. അത് സൗന്ദര്യവും സമൃദ്ധിയും സന്തോഷവും സമാധാനവുമുളള ഒരു ആഗോള പറുദീസയിലെ അനന്ത ജീവന്റെ പ്രതീക്ഷ ദൈവം ആർക്ക് വച്ചുനീട്ടുന്നുവോ ആ “മഹാപുരുഷാര”മായിരിക്കും. മരിച്ചവരെ ഉയിർപ്പിക്കാനുളള ദൈവത്തിന്റെ നിയമിത സമയം വരുമ്പോൾ നീതി വസിക്കാനുളള ആ “പുതിയ ഭൂമി”യുടെ ഭാഗമായിത്തീരുന്നതിനുളള അവസരം അവർക്കും ലഭിക്കും.—വെളിപ്പാട് 20:12, 13.
15. വെളിപ്പാട് 21:3, 4-ലെ വാഗ്ദാനം നിങ്ങൾക്ക് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
15 മനുഷ്യവർഗ്ഗത്തിനുവേണ്ടി അന്നത്തേക്ക് ദൈവം എന്താണ് കരുതിവച്ചിരിക്കുന്നത് എന്നതിനെ സംബന്ധിച്ച് അപ്പോസ്തലനായ യോഹന്നാൻ സ്വർഗ്ഗത്തിൽനിന്ന് ഈ പ്രഖ്യാപനം കേട്ടു: “നോക്കു! ദൈവത്തിന്റെ കൂടാരം മനുഷ്യവർഗ്ഗത്തോടുകൂടെയാണ്, അവൻ അവരോടുകൂടെ വസിക്കുകയും അവർ അവന്റെ ജനമായിരിക്കുകയും ചെയ്യും. ദൈവം തന്നെ അവരോടുകൂടെ ഉണ്ടായിരിക്കും. അവൻ അവരുടെ കണ്ണിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും, മേലാൽ മരണമുണ്ടായിരിക്കുകയില്ല, വിലാപമോ മുറവിളിയോ വേദനയോ മേലാൽ ഉണ്ടായിരിക്കുകയില്ല. നേരത്തെ ഉണ്ടായിരുന്നവ നീങ്ങിപ്പോയിരിക്കുന്നു.” (വെളിപ്പാട് 21:3, 4) ജീവിതം എത്ര ഉല്ലാസപ്രദമായിരിക്കും!
16. (എ) യെശയ്യാവ് 11:6-9 (ബി) യെശയ്യാവ് 35:1-7 (സി) യെശയ്യാവ് 60:20-22 എന്നിവിടങ്ങളിലെ വാഗ്ദാനങ്ങളാൽ എന്ത് പ്രതീക്ഷകളാണ് നമ്മുടെ ഹൃദയങ്ങളിൽ ഉണർത്തപ്പെടുന്നത്? (ഡി) ഈ ഉല്ലാസപ്രദമായ ഭാവി പ്രതീക്ഷകൾ നമുക്ക് സാധ്യമാക്കിത്തരുന്നത് ആരാണ്?
16 ഏദനിൽ ഉണ്ടായിരുന്ന അവസ്ഥകളും യേശു ചെയ്ത അത്ഭുതങ്ങളും “പുതിയ ഭൂമി”യിൽ ജീവിതം എങ്ങനെയായിരിക്കും എന്നതിന്റെ ആമോദകരമായ പൂർവ്വവീക്ഷണം നൽകുന്നു. കൂടാതെ യെശയ്യാവ് 11:6-9; 35:1-7; 65:20-25 എന്നിവിടങ്ങളിലെ പ്രവചനങ്ങളുടെ സവിശേഷതകളും അനുസരണമുളള മനുഷ്യവർഗ്ഗത്തിന്റെ വലിയ അനുഗ്രഹത്തിനായി ഭൗതികമായ അർത്ഥത്തിൽ തന്നെ നിവൃത്തിയാകും. എല്ലാവിധത്തിലും ഒരു പറുദീസയായിത്തീർന്നിരിക്കുന്ന ഭൂമിയിൽ, ശാരീരികവും മാനസികവുമായ പൂർണ്ണതയോടുകൂടി ജീവൽപ്രധാനമായിരിക്കുന്ന ആത്മീയ ആരോഗ്യവും ഐശ്വര്യവും ആസ്വദിക്കാൻ കഴിയുന്നത് എത്ര നവോൻമേഷദായകമായിരിക്കും! അത്ര അത്ഭുതകരമായ ഒരു ഭാവി പ്രതീക്ഷ നമ്മുടെ മുമ്പിൽ ഉണ്ടായിരിക്കെ ഇതിന്റെയെല്ലാം മഹൽസ്രഷ്ടാവായ യഹോവയോടുളള നന്ദി നിമിത്തം സ്വരമുയർത്താതിരിക്കാൻ നമുക്കെങ്ങനെ കഴിയും!
[അധ്യയന ചോദ്യങ്ങൾ]