വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പുനഃസൃഷ്ടിയുടെ ഒരു സമയം

പുനഃസൃഷ്ടിയുടെ ഒരു സമയം

അധ്യായം 13

പുനഃ​സൃ​ഷ്ടി​യു​ടെ ഒരു സമയം

1. (എ) എന്ത്‌ അത്ഭുത​ക​ര​മായ അവസരങ്ങൾ “പുതിയ ഭൂമി”യിലേ​ക്കു​ളള അതിജീ​വ​കരെ കാത്തി​രി​ക്കു​ന്നു? (ബി) എന്നാൽ അത്‌ എന്താവ​ശ്യ​മാ​ക്കി​ത്തീർക്കും?

 ഈ ദുഷ്ട​ലോ​ക​ത്തി​ന്റെ അന്ത്യത്തെ അതിജീ​വി​ക്കുക എന്നത്‌ ഒരു മഹത്തായ ഭാവി പ്രതീ​ക്ഷ​യാണ്‌. ഈ ലോക​ത്തി​ലെ അനീതി​ക​ളിൽനി​ന്നും അത്യാ​ഗ്ര​ഹ​ത്തിൽനി​ന്നും അക്രമ​ത്തിൽനി​ന്നും രക്ഷപെ​ടാൻ നാം ആഗ്രഹി​ക്കു​ന്നു. എന്നാൽ മററു ചിലത്‌ അതിജീ​വനം അതിലും ആഗ്രഹി​ക്ക​ത്ത​ക്ക​താ​ക്കു​ന്നു. അതെന്താണ്‌? “പുതിയ ഭൂമി”യുടെ ഭാഗമാ​യി​ത്തീ​രുന്ന എല്ലാവർക്കും തങ്ങളു​ടെ​തന്നെ അപൂർണ്ണ​ത​യിൽനി​ന്നും രോഗ​ത്തിൽനി​ന്നും വേദന​യു​ടേ​തായ ഒരു ജീവി​ത​ത്തിൽനി​ന്നും, അതെ, മരണത്തിൽനി​ന്നു​പോ​ലും, വിടു​വി​ക്ക​പ്പെ​ടു​ന്ന​തി​നു​ളള അവസര​മു​ണ്ടാ​യി​രി​ക്കും എന്ന വസ്‌തുത. (വെളി​പ്പാട്‌ 21:1-5) എന്നിരു​ന്നാ​ലും, ഇതു സംഭവി​ക്കു​ന്ന​തിന്‌ പാപം തന്നെ പരിപൂർണ്ണ​മാ​യി, വേരോ​ടെ, പിഴു​തെ​റി​യ​പ്പെ​ടണം. അതെങ്ങനെ സാധി​ക്കും? അത്‌ “പുനർസൃ​ഷ്ടി” എന്ന്‌ യേശു​ക്രി​സ്‌തു വർണ്ണി​ച്ച​തി​നോട്‌ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു.

2. മത്തായി 19:28-ൽ പരാമർശി​ച്ചി​രി​ക്കുന്ന “പുനർസൃ​ഷ്ടി” എന്താണ്‌?

2 തന്റെ അപ്പോ​സ്‌ത​ലൻമാ​രോട്‌ യേശു പറഞ്ഞു: “പുനർസൃ​ഷ്ടി​യി​ങ്കൽ മനുഷ്യ​പു​ത്രൻ തന്റെ മഹത്വ​മു​ളള സിംഹാ​സ​ന​ത്തി​ലി​രി​ക്കു​മ്പോൾ എന്നെ അനുഗ​മി​ച്ച​വ​രായ നിങ്ങളും യിസ്രാ​യേൽ ഗോത്രം പന്ത്രണ്ടി​നെ​യും ന്യായം വിധി​ച്ചു​കൊണ്ട്‌ പന്ത്രണ്ട്‌ സിംഹാ​സ​ന​ങ്ങ​ളി​ലി​രി​ക്കും.” (മത്തായി 19:28) പുനർസൃ​ഷ്‌ടി മററു ചില ഭാഷാ​ന്ത​രങ്ങൾ പറയും​പ്ര​കാ​രം “നവോൽപ്പാ​ദന”ത്തിന്റെ ഒരു സമയമാ​യി​രി​ക്കും, “എല്ലാം പുതു​താ​ക്ക​പ്പെടു”ന്നതിന്റെ ഒരു സമയം. (റോതർഹാ​മി​നാ​ലു​ളള എംഫ​സൈ​സ്‌ഡ്‌ ബൈബിൾ; യെരൂ​ശ​ലേം ബൈബിൾ) ഈ പുനർസൃ​ഷ്‌ടി​യി​ലൂ​ടെ മനുഷ്യർക്ക്‌ വീണ്ടും മനുഷ്യ​വർഗ്ഗ​ത്തിന്‌ തുടക്ക​ത്തി​ലു​ണ്ടാ​യി​രുന്ന പൂർണ്ണത ആസ്വദി​ക്കു​ന്ന​തിന്‌ സാധി​ക്കും.

3. (എ) ആദാമി​ന്റെ പാപം എന്തിന്‌ ഇടയാ​ക്കി​യി​രി​ക്കു​ന്നു? (ബി) അവകാ​ശ​പ്പെ​ടു​ത്തിയ പാപത്തി​ന്റെ ഫലങ്ങളിൽനിന്ന്‌ ആദാമി​ന്റെ സന്തതി​ക​ളി​ലാർക്കും തങ്ങളെ​ത്തന്നെ സ്വത​ന്ത്ര​രാ​ക്കാൻ കഴിയാ​ഞ്ഞ​തെ​ന്തു​കൊണ്ട്‌?

3 ആദാമിൽനി​ന്ന​വ​കാ​ശ​മാ​ക്കിയ പാപം നിമിത്തം അവന്റെ സന്തതി​ക​ളെ​ല്ലാം മരി​ക്കേ​ണ്ടി​വന്നു, മരണത്തി​ലേക്കു നയിക്കുന്ന ഗൗരവ​ത​ര​മായ രോഗം മൂലം പലരും കഷ്ടപ്പെ​ട്ടി​ട്ടു​മുണ്ട്‌. (റോമർ 5:12) പണം കൊണ്ട്‌ മരണത്തിൽനി​ന്നു​ളള വിടുതൽ സമ്പാദി​ക്കുക സാധ്യ​മ​ല്ലാ​യി​രു​ന്നു. ഒരു അപൂർണ്ണ മനുഷ്യന്‌ ചെയ്യാൻ കഴിയു​മാ​യി​രുന്ന യാതൊ​രു പ്രവൃ​ത്തി​ക്കും തനിക്കു​വേ​ണ്ടി​ത്ത​ന്നെ​യോ മററാർക്കെ​ങ്കി​ലും വേണ്ടി​യോ ഒരു മോചനം കൈവ​രു​ത്തുക സാധ്യ​മാ​യി​രു​ന്നില്ല. മനുഷ്യ​വർഗ്ഗ​ത്തിന്‌ നിത്യ​ജീ​വൻ ആസ്വദി​ക്കാൻ അവസരം തിരികെ കിട്ടണ​മെ​ങ്കിൽ ആദാം നഷ്ടപ്പെ​ടു​ത്തി​യ​തി​നോട്‌ തുല്യ​മായ ഒന്ന്‌, അതായത്‌ ഒരു പൂർണ്ണ മാനു​ഷ​ജീ​വൻ, ബലിയാ​യി അർപ്പി​ക്ക​പ്പെ​ട​ണ​മെന്ന്‌ ദിവ്യ​നീ​തി ആവശ്യ​പ്പെട്ടു. ആദാമി​ന്റെ സന്തതി​ക​ളി​ലാർക്കും അത്തര​മൊ​രു ജീവൻ വച്ചു​കൊ​ടു​ക്കാ​നി​ല്ലാ​യി​രു​ന്നു.—സങ്കീർത്തനം 49:7-9; സഭാ​പ്ര​സം​ഗി 7:20.

4. (എ) ആവശ്യ​മാ​യി​രുന്ന മറുവില എങ്ങനെ പ്രദാനം ചെയ്യ​പ്പെട്ടു? (ബി) നമുക്ക്‌ അതിൽനിന്ന്‌ എങ്ങനെ പ്രയോ​ജനം നേടാം?

4 ഒരു “തുല്യ മറുവില” എന്ന നിലയിൽ തന്റെ പുത്രന്റെ പൂർണ്ണ​ത​യു​ളള മാനു​ഷ​ജീ​വനെ വച്ചു​കൊ​ടു​ക്കാൻ അവനെ ഭൂമി​യി​ലേക്ക്‌ അയക്കു​ക​വഴി യഹോ​വ​തന്നെ കരുണാ​പൂർവം ആവശ്യ​മായ കരുതൽ ചെയ്‌തു. (1 തിമൊ​ഥെ​യോസ്‌ 2:5, 6) അനർഹ​ദ​യ​യു​ടെ​യും മനുഷ്യ​വർഗ്ഗ​ത്തോ​ടു​ളള ദൈവ​സ്‌നേ​ഹ​ത്തി​ന്റെ​യും എത്ര അത്യത്ഭു​ത​ക​ര​മായ പ്രകടനം! അതിന്റെ ഫലമായി സാധ്യ​മാ​ക്കി​ത്തീർത്തി​രി​ക്കുന്ന ജീവൻ നമുക്ക്‌ സമ്പാദി​ക്കാൻ കഴിയുന്ന ശമ്പളം പോലെ എന്തെങ്കി​ലു​മൊ​ന്നല്ല, മറിച്ച്‌ ദൈവ​ത്തിൽനി​ന്നു​ളള ഒരു ദാനമാണ്‌. എന്നിരു​ന്നാ​ലും, ഈ ദിവ്യ​ക​രു​ത​ലി​ന്റെ ആവശ്യം യഥാർത്ഥ​മാ​യി തിരി​ച്ച​റി​യു​ന്ന​വ​രും അതിൽ വിശ്വാ​സ​മർപ്പി​ക്കു​ന്ന​വ​രും ആ വിശ്വാ​സം ദൈവ​ത്തി​ന്റെ പുത്ര​നോ​ടു​ളള അനുസ​ര​ണ​ത്താൽ പ്രകട​മാ​ക്കു​ന്ന​വ​രു​മാ​യ​വർക്കു മാത്ര​മാണ്‌ അതു നൽക​പ്പെ​ടു​ന്നത്‌. (റോമർ 6:23; യോഹ​ന്നാൻ 3:16, 36) എന്നാൽ ഈ ബലിയു​ടെ പ്രയോ​ജ​നങ്ങൾ മനുഷ്യ​വർഗ്ഗം അനുഭ​വി​ക്കു​ന്നത്‌ എപ്പോ​ഴാ​യി​രി​ക്കു​മാ​യി​രു​ന്നു?

ക്രിസ്‌തു​വി​ന്റെ ബലിയിൽനിന്ന്‌ ഇപ്പോൾ ലഭിക്കുന്ന പ്രയോ​ജ​ന​ങ്ങൾ

5. (എ) ക്രിസ്‌തു​വി​ന്റെ ബലിയിൽനിന്ന്‌ ആദ്യം പ്രയോ​ജനം അനുഭ​വി​ക്കേ​ണ്ടി​യി​രു​ന്നത്‌ ആരായി​രു​ന്നു? (ബി) വേറെ ഏതു കൂട്ടത്തി​നും പ്രയോ​ജനം ലഭിച്ചി​രി​ക്കു​ന്നു, വിശേ​ഷിച്ച്‌ എന്നു മുതൽ?

5 യേശു​ക്രി​സ്‌തു (ദൈവ​ത്തി​ന്റെ വലിയ മഹാപു​രോ​ഹി​ത​നെന്ന നിലയിൽ) തന്റെ ബലിയു​ടെ മൂല്യം സ്വർഗ്ഗ​ത്തിൽ ദൈവ​ത്തി​ന്റെ മുമ്പാകെ അർപ്പിച്ച ആ നിമിഷം മുതൽതന്നെ അതിന്റെ പ്രയോ​ജ​നങ്ങൾ മനുഷ്യ​രു​ടെ ജീവി​തത്തെ ബാധി​ക്കാൻ തുടങ്ങി. ആദ്യം പൊ. യു. 33-ലെ പെന്തെ​ക്കൊ​സ്‌ത്‌ മുതൽ ഈ പ്രയോ​ജ​നങ്ങൾ ക്രിസ്‌തു​വി​നോ​ടു​കൂ​ടി അവകാ​ശി​ക​ളാ​യി​രി​ക്കാൻ വിളി​ക്ക​പ്പെ​ട്ടവർ, സ്വർഗ്ഗ​ത്തിൽ അവനോ​ടു​കൂ​ടെ രാജാ​ക്കൻമാ​രും പുരോ​ഹി​തൻമാ​രു​മാ​യി സേവി​ക്കാ​നു​ള​ളവർ അനുഭ​വി​ച്ചു​തു​ടങ്ങി. (പ്രവൃ​ത്തി​കൾ 2:32, 33; കൊ​ലോ​സ്യർ 1:13, 14) പിന്നീട്‌, ശ്രദ്ധേ​യ​മാ​യി, 1935 മുതൽ, ഭൂമി​യി​ലെ നിത്യ​ജീ​വന്റെ പ്രത്യാശ ആശ്ലേഷി​ച്ചവർ പ്രത്യ​ക്ഷ​പ്പെ​ടാൻ തുടങ്ങി. അവരുടെ പ്രത്യാ​ശ​യും ക്രിസ്‌തു​വി​ന്റെ ബലി മൂലമാണ്‌ സാധ്യ​മാ​യത്‌. (1 യോഹ​ന്നാൻ 2:1, 2) ആ ബലിയു​ടെ മൂല്യ​ത്തി​ന്റെ ക്രമാ​നു​ഗ​ത​മായ ഈ ബാധക​മാ​ക്കൽ പുരാതന യിസ്രാ​യേ​ല്യ​രു​ടെ പാപപ​രി​ഹാ​ര​ദി​വ​സ​ത്തി​ലെ സംഭവ​ങ്ങ​ളാൽ സൂചി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു.

6. പാപപ​രി​ഹാ​ര​ദി​വ​സ​ത്തിൽ എന്തു സംഭവി​ച്ചി​രു​ന്നു​വെന്ന്‌ ചുരു​ക്ക​മാ​യി പറയുക.

6 യിസ്രാ​യേ​ല്യ​രു​ടെ വിശുദ്ധ കൂടാ​ര​ത്തി​ലും, പിൽക്കാ​ലത്ത്‌ ആലയത്തി​ലും ലേവി ഗോ​ത്ര​ത്തി​ലെ അഹരോ​ന്യ​ഗൃ​ഹ​ത്തിൽനി​ന്നു​ളള ഒരു മഹാപു​രോ​ഹി​തൻ സേവി​ച്ചി​രു​ന്നു. അഹരോ​ന്യ​ഗൃ​ഹ​ത്തി​ലെ മററു പുരു​ഷൻമാർ ഉപപു​രോ​ഹി​തൻമാ​രാ​യി​രു​ന്നു, ലേവി ഗോ​ത്ര​ത്തി​ലെ ശേഷം പുരു​ഷൻമാർ സഹായി​ക​ളാ​യും സേവി​ച്ചി​രു​ന്നു. പാപങ്ങൾ മറയ്‌ക്കാൻവേണ്ടി മഹാപു​രോ​ഹി​തൻ രണ്ടു മൃഗങ്ങളെ ബലിക​ഴി​ച്ചി​രു​ന്നു, യഹോവ നിർദ്ദേ​ശി​ച്ച​പ്ര​കാ​രം അവ ഓരോ​ന്നി​ന്റെ​യും രക്തം വെവ്വേ​റെ​യാ​യി അതിവി​ശു​ദ്ധ​സ്ഥ​ലത്ത്‌ സമർപ്പി​ക്ക​പ്പെട്ടു. ആദ്യം അഹരോ​ന്യ മഹാപു​രോ​ഹി​തൻ “തനിക്കും തന്റെ ഗൃഹത്തി​നു​മാ​യി”—അതിൽ ലേവി​ഗോ​ത്രം മുഴുവൻ ഉൾപ്പെ​ട്ടി​രു​ന്നു—ഒരു കാളക്കി​ടാ​വി​നെ അർപ്പിച്ചു. (ലേവ്യ​പു​സ്‌തകം 16:11, 14) അടുത്ത​താ​യി “ജനങ്ങൾക്കു​വേണ്ടി”, ശേഷിച്ച പന്ത്രണ്ടു ഗോ​ത്ര​ങ്ങൾക്കു​വേണ്ടി, ഒരു പാപയാ​ഗ​മെന്ന നിലയിൽ കോലാ​ട്ടു​കൊ​ററൻ അർപ്പി​ക്ക​പ്പെട്ടു. (ലേവ്യ​പു​സ്‌തകം 16:15) കൂടാതെ, മുഴു യിസ്രാ​യേ​ലി​ന്റെ​യും പാപങ്ങൾ ഏററു​പ​റഞ്ഞ്‌ ഒരു കോലാ​ട്ടു​കൊ​റ​റന്റെ തലയിൽ ചുമത്തി അതിനെ മരുഭൂ​മി​യി​ലേക്ക്‌ അയച്ചി​രു​ന്നു. (ലേവ്യ​പു​സ്‌തകം 16:21, 22) ഇതെല്ലാം എന്താണ്‌ അർത്ഥമാ​ക്കി​യത്‌?

7. (എ) ഏതു ഏക ബലിയാ​യി​രു​ന്നു അതിനാൽ മുൻനി​ഴ​ലാ​ക്ക​പ്പെ​ട്ടത്‌? (ബി) എന്തു​കൊ​ണ്ടാണ്‌ ഒന്നില​ധി​കം ബലിമൃ​ഗങ്ങൾ ഉപയോ​ഗി​ക്ക​പ്പെ​ട്ടത്‌?

7 അതിന്റെ നിവൃത്തി യേശു​ക്രി​സ്‌തു​വി​ന്റെ ഏക ബലിയെ കേന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്നു​വെന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ വിശദീ​ക​രി​ക്കു​ന്നു. “ക്രിസ്‌തു​വോ തന്നെത്തന്നെ ബലിയർപ്പി​ച്ചു​കൊണ്ട്‌ പാപത്തെ നീക്കി​ക്ക​ള​യേ​ണ്ട​തിന്‌ ദൈവ​ത്തി​ന്റെ മുമ്പാകെ പ്രത്യ​ക്ഷ​നാ​കു​വാൻ . . . വാസ്‌ത​വ​മാ​യ​തി​ന്റെ പകർപ്പാ​യി കൈപ്പ​ണി​യായ ഒരു വിശു​ദ്ധ​സ്ഥ​ല​ത്തേക്കല്ല, സ്വർഗ്ഗ​ത്തി​ലേ​ക്കു​തന്നെ പ്രവേ​ശി​ച്ചു.” (എബ്രായർ 9:24-26) അപ്പോൾ പിന്നെ യിസ്രാ​യേ​ലി​ന്റെ പാപപ​രി​ഹാ​ര​ദി​വ​സ​ത്തിൽ അതിവി​ശു​ദ്ധ​ത്തി​ലേക്ക്‌ ഒന്നില​ധി​കം മൃഗങ്ങ​ളു​ടെ രക്തം കൊണ്ടു​പോ​യത്‌ എന്തിനാ​യി​രു​ന്നു? അത്‌ യേശു​വി​ന്റെ പൂർണ്ണ​ത​യു​ളള മാനു​ഷ​ബ​ലി​യാൽ സാധി​ക്കുന്ന കാര്യ​ങ്ങ​ളു​ടെ വിവിധ വശങ്ങളി​ലേക്ക്‌ ശ്രദ്ധ ക്ഷണിക്കു​ന്ന​തി​നാ​യി​രു​ന്നു. ജനങ്ങളു​ടെ പാപങ്ങൾ ഏററു​പ​റഞ്ഞ്‌ ഒരു ജീവനു​ളള കോലാ​ട്ടു​കൊ​റ​റന്റെ തലയിൽ ചുമത്തി അതിനെ മരുഭൂ​മി​യി​ലേക്ക്‌ അയക്കു​ക​വഴി മറെറാ​രു വശവും​കൂ​ടി പ്രദീ​പ്‌ത​മാ​ക്ക​പ്പെട്ടു.

8. (എ) പാപപ​രി​ഹാ​ര​ദി​വ​സ​ത്തി​ലെ ചടങ്ങുകൾ ക്രിസ്‌തു​വി​ന്റെ ബലിയിൽനിന്ന്‌ ആദ്യം ആർക്ക്‌ പ്രയോ​ജനം ലഭിക്കു​മെന്ന്‌ സൂചി​പ്പി​ച്ച​തെ​ങ്ങനെ? (ബ) “ജനങ്ങൾക്കു വേണ്ടി”യുളള പാപയാ​ഗ​ത്താൽ യേശു​വി​ന്റെ ബലിയു​ടെ ഏതു പ്രയുക്തത സൂചി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു? (സി) ഒരു കോലാ​ട്ടു​കൊ​റ​റനെ മരുഭൂ​മി​യി​ലേക്ക്‌ അയച്ചതി​നാൽ കൂടു​ത​ലായ എന്തു വസ്‌തുത ചിത്രീ​ക​രി​ക്ക​പ്പെട്ടു?

8 അഹരോ​ന്റെ ഗൃഹത്തി​നു​വേണ്ടി അർപ്പി​ക്ക​പ്പെട്ട കാളക്കി​ടാ​വി​ന്റെ രക്തം ആദ്യം അതിവി​ശു​ദ്ധ​ത്തി​ലേക്ക്‌ കൊണ്ടു​പോ​ക​പ്പെ​ട്ട​തു​പോ​ലെ​തന്നെ യേശു​വി​ന്റെ ബലിയു​ടെ പ്രയോ​ജ​നങ്ങൾ ആദ്യം സ്വർഗ്ഗീ​യ​പൗ​രോ​ഹി​ത്യ​ത്തിൽ യേശു​വി​നോ​ടു​കൂ​ടെ പങ്കാളി​ക​ളാ​കാ​നു​ള​ള​വർക്കു​വേണ്ടി പ്രയോ​ഗി​ക്ക​പ്പെട്ടു. പൊ. യു. 33 മുതൽതന്നെ അങ്ങനെ സംഭവി​ച്ചു. അഹരോ​ന്റെ കാര്യ​ത്തിൽ ഉണ്ടായി​രു​ന്ന​തു​പോ​ലെ യേശു​ക്രി​സ്‌തു​വിന്‌ പരിഹാ​രം ചെയ്യേ​ണ്ട​തായ പാപ​മൊ​ന്നും ഇല്ലായി​രു​ന്നു; എന്നാൽ ക്രിസ്‌തു​യേ​ശു​വി​നോ​ടു​കൂ​ടെ ഉപപു​രോ​ഹി​തൻമാ​രാ​യി​രി​ക്കേ​ണ്ട​വർക്ക്‌ അതുണ്ടാ​യി​രു​ന്നു. ഇവർ ലേവി​ഗോ​ത്ര​ത്താൽ ചിത്രീ​ക​രി​ക്ക​പ്പെട്ടു. (1 പത്രോസ്‌ 2:4, 5) “ജനങ്ങൾക്കു​വേണ്ടി” അർപ്പി​ക്ക​പ്പെട്ട പാപയാ​ഗ​ത്തി​നു​ളള കോലാ​ട്ടു​കൊ​റ​റ​ന്റേ​തായ രണ്ടാമത്തെ ബലിയിൽനി​ന്നു​ളള രക്തത്തിന്റെ സമർപ്പണം സ്വർഗ്ഗീയ വർഗ്ഗത്തി​ന്റെ പിന്നാലെ മനുഷ്യ​വർഗ്ഗ​ത്തിൽനി​ന്നു​ളള മററു​ള​ള​വ​രും യേശു​വി​ന്റെ ബലിയിൽനിന്ന്‌ പ്രയോ​ജനം അനുഭ​വി​ക്കു​മെന്ന്‌ സൂചി​പ്പി​ച്ചു. അവർ ഭൂമി​യി​ലെ പുന:സ്ഥാപി​ക്ക​പ്പെട്ട പറുദീ​സ​യി​ലെ ജീവൻ നേടു​ന്ന​വ​രാ​യി​രി​ക്കും. അവർ പാപപ​രി​ഹാ​ര​ദി​വ​സ​ത്തിൽ “യിസ്രാ​യേ​ലി​ലെ പന്ത്രണ്ടു [പുരോ​ഹി​തേതര] ഗോ​ത്ര​ങ്ങ​ളാൽ” ചിത്രീ​ക​രി​ക്ക​പ്പെട്ടു. (മത്തായി 19:28; സങ്കീർത്തനം 37:29) ഇവർക്കെ​ല്ലാം​വേണ്ടി യേശു മരിക്കുക മാത്രമല്ല ചെയ്‌തത്‌ മറിച്ച്‌ താൻ ആർക്കു​വേണ്ടി ബലിമ​രണം വരിച്ചു​വോ അവർക്ക്‌ ആശ്വാസം കൈവ​രു​ത്തു​ന്ന​തിന്‌ അവൻ വാസ്‌ത​വ​ത്തിൽ അവരുടെ പാപങ്ങൾ വഹിച്ചു​കൊ​ണ്ടു​പോ​കു​ന്നു. അവസാനം യിസ്രാ​യേ​ലി​ന്റെ പാപങ്ങൾ ജീവ​നോ​ടി​രി​ക്കുന്ന ഒരു കോലാ​ട്ടു​കൊ​റ​റ​ന്റെ​മേൽ ഏററു​പ​റ​യ​പ്പെ​ട്ട​ശേഷം ഒരിക്ക​ലും തിരി​ച്ചു​വ​രാ​ത്ത​വണ്ണം അതിനെ മരുഭൂ​മി​യി​ലേക്ക്‌ നയിച്ചു എന്ന വസ്‌തു​ത​യാൽ ഇതു സൂചി​പ്പി​ക്ക​പ്പെട്ടു.—സങ്കീർത്തനം 103:12; യെശയ്യാവ്‌ 53:4-6.

9. (എ) ക്രിസ്‌തു​വി​ന്റെ ബലിയിൽ വിശ്വാ​സ​മർപ്പി​ക്കു​ന്നവർ ഇപ്പോൾ എന്തനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കു​ന്നു? (ബി) പിന്നീട്‌ കൂടു​ത​ലായ എന്തനു​ഗ്ര​ഹങ്ങൾ ലഭിക്കും?

9 ക്രിസ്‌തു​വി​ലൂ​ടെ​യു​ളള യഹോ​വ​യു​ടെ സ്‌നേ​ഹ​പൂർവ​ക​മായ കരുത​ലിൽ വിശ്വാ​സ​മർപ്പി​ക്കുന്ന എല്ലാവർക്കും, അവരുടെ മുൻജീ​വി​ത​ഗതി എന്തുത​ന്നെ​യാ​യി​രു​ന്നാ​ലും പാപങ്ങ​ളു​ടെ യഥാർത്ഥ പൊറു​തി​യും ദൈവ​ത്തി​ന്റെ മുമ്പാകെ ശുദ്ധമായ ഒരു നിലയും സാദ്ധ്യ​മാണ്‌. ഒരു ശുദ്ധമ​നഃ​സാ​ക്ഷി​യോ​ടെ ദൈവ​ത്തിന്‌ വിശു​ദ്ധ​സേ​വനം അർപ്പി​ക്കു​ന്ന​തി​ന്റെ അമൂല്യ​മായ അനു​ഗ്രഹം അവർക്ക്‌ ആസ്വദി​ക്കാൻ കഴിയും. (1 കൊരി​ന്ത്യർ 6:9-11; എബ്രായർ 9:13, 14) എന്നാൽ പാപത്തി​ന്റെ സകല ഫലങ്ങളിൽനി​ന്നും സ്വത​ന്ത്ര​മായ ഒരു ജീവൻ ഇപ്പോൾ അവർക്ക്‌ ലഭിക്കു​ന്നു എന്ന്‌ ഇതിന്‌ അർത്ഥമില്ല. (1 യോഹ​ന്നാൻ 1:8-10; റോമർ 7:21-25) ക്രിസ്‌തു​വി​നോ​ടു​കൂ​ടി സ്വർഗ്ഗ​ത്തിൽ ഭരിക്കാ​നു​ള​ള​വരെ സംബന്ധി​ച്ചി​ട​ത്തോ​ളം അവർ തങ്ങളുടെ ഭൗമിക ഗതി അവസാ​നി​പ്പിച്ച്‌ സ്വർഗ്ഗ​ത്തി​ലെ അമർത്യ​ത​യി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ട്ടു​ക​ഴി​യു​മ്പോൾ മാത്ര​മാണ്‌ അത്തര​മൊ​രു ജീവിതം യാഥാർത്ഥ്യ​മാ​യി​ത്തീ​രു​ന്നത്‌. മനുഷ്യ​വർഗ്ഗ​ത്തിൽ ശേഷം​പേർക്ക്‌ പുനർസൃ​ഷ്ടി​യി​ലൂ​ടെ പാപത്തിൽനി​ന്നു​ളള സമ്പൂർണ്ണ വിടുതൽ സാദ്ധ്യ​മാ​യി​ത്തീ​രും.

“പുനർസൃ​ഷ്ടി​യിൽ”

10. (എ) പുനർസൃ​ഷ്ടി എന്നാരം​ഭി​ച്ചു? (ബി) യേശു​വി​ന്റെ വാഗ്‌ദാ​ന​മ​നു​സ​രിച്ച്‌ ഇന്നുവരെ ആർക്കെ​ങ്കി​ലും സിംഹാ​സനം നൽക​പ്പെ​ട്ടോ?

10 യേശു പറഞ്ഞത​നു​സ​രിച്ച്‌ “മനുഷ്യ​പു​ത്രൻ [യേശു​ക്രി​സ്‌തു] തന്റെ മഹത്വ​മു​ളള സിംഹാ​സ​ന​ത്തി​ലി​രി​ക്കു​മ്പോ​ഴാണ്‌” പുനർസൃ​ഷ്ടി നടക്കു​ന്നത്‌. (മത്തായി 19:28) തീർച്ച​യാ​യും അവൻ സിംഹാ​സ​ന​സ്ഥ​നാ​ക്ക​പ്പെ​ട്ട​യു​ടനെ എല്ലാം സംഭവി​ച്ചില്ല. പൊ. യു. 1914-ൽ യേശു സിംഹാ​സ​നാ​രോ​ഹണം ചെയ്‌ത​ശേഷം ആദ്യം അവൻ സാത്താ​നെ​യും അവന്റെ ഭൂതങ്ങ​ളെ​യും പുറത്താ​ക്കി​ക്കൊണ്ട്‌ സ്വർഗ്ഗ​ങ്ങളെ ശുദ്ധീ​ക​രി​ച്ചു. പിന്നീട്‌ അവൻ തന്റെ അഭിഷിക്ത അനുഗാ​മി​കളെ സ്വർഗ്ഗീയ മഹത്വ​ത്തി​ലേക്ക്‌ പുനരു​ത്ഥാ​ന​ത്തിൽ കൊണ്ടു​വ​രാൻ തുടങ്ങി. (വെളി​പ്പാട്‌ 12:5, 7-12; 1 തെസ്സ​ലോ​നി​ക്യർ 4:15-17) ക്രിസ്‌തു​വി​ന്റെ വിശ്വസ്‌ത അപ്പോ​സ്‌ത​ലൻമാർക്ക്‌ അവരോട്‌ വാഗ്‌ദാ​നം ചെയ്‌തി​രുന്ന “പന്ത്രണ്ടു സിംഹാ​സ​നങ്ങൾ” നൽക​പ്പെ​ട്ട​തു​കൂ​ടാ​തെ ക്രമത്തിൽ 1,44,000-ത്തിൽപ്പെട്ട മററുളള എല്ലാവ​രും മരിച്ച​വ​രിൽനി​ന്നു​ളള പുനരു​ത്ഥാ​ന​ത്തി​ങ്കൽ സ്വർഗ്ഗ​ത്തിൽ സിംഹാ​സ​ന​സ്ഥ​രാ​ക്ക​പ്പെ​ടു​ന്നു.—വെളി​പ്പാട്‌ 3:21.

11. “വേറെ ആടുകൾ” എങ്ങനെ​യാണ്‌ ഇപ്പോൾത്തന്നെ പുനർസൃ​ഷ്‌ടി​യു​ടെ ഫലങ്ങൾ അനുഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌?

11 സ്വർഗ്ഗീ​യ​വർഗ്ഗ​മാ​യി​രി​ക്കാ​നു​ള​ള​വ​രു​ടെ തെര​ഞ്ഞെ​ടുപ്പ്‌ അതിന്റെ സമാപ്‌തി​യി​ലേക്കു വന്നപ്പോൾ “വേറെ ആടുക​ളു​ടെ” മഹാപു​രു​ഷാ​രം കൂട്ടി​ച്ചേർക്ക​പ്പെ​ടാൻതു​ടങ്ങി, വിശേ​ഷിച്ച്‌ 1935 മുതൽ. ഇവരും ‘കുഞ്ഞാ​ടി​ന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി​വെ​ളു​പ്പി​ച്ചു​കൊണ്ട്‌’ ക്രിസ്‌തു​വി​ന്റെ ബലിയിൽനി​ന്നു​ളള പ്രയോ​ജ​നങ്ങൾ അനുഭ​വി​ക്കാൻ തുടങ്ങി. “ദൈ​വേ​ഷ്ട​പ്ര​കാ​രം യഥാർത്ഥ നീതി​യി​ലും വിശ്വ​സ്‌ത​ത​യി​ലും സൃഷ്‌ടി​ക്ക​പ്പെട്ട പുതിയ വ്യക്തി​ത്വം ധരിക്കാൻ” അവർ സഹായി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു. (വെളി​പ്പാട്‌ 7:9, 10, 14; എഫേസ്യർ 4:20-24) എണ്ണത്തിൽ അനുദി​നം വർദ്ധി​ച്ചു​വ​രുന്ന അവർ പുന:സ്ഥാപി​ക്ക​പ്പെട്ട പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കു​ന്ന​തി​ലേക്ക്‌ അവരെ നയിക്കാൻ കഴിയുന്ന ക്രിസ്‌തു​വി​ലൂ​ടെ​യു​ളള ദൈവ​ത്തി​ന്റെ കരുത​ലു​ക​ളിൽനിന്ന്‌ പ്രയോ​ജനം അനുഭ​വി​ക്കു​ന്നു.—വെളി​പ്പാട്‌ 7:17; 22:17.

12. (എ) യേശു ഇവിടെ പരാമർശിച്ച “യിസ്രാ​യേ​ലി​ലെ പന്ത്രണ്ടു ഗോ​ത്ര​ങ്ങ​ളാൽ” ആരാണ്‌ പ്രതി​നി​ധാ​നം ചെയ്യ​പ്പെ​ട്ടത്‌? (ബി) അതിജീ​വ​ക​രെ​ക്കൂ​ടാ​തെ മററാ​രും​കൂ​ടി പുനർസൃ​ഷ്ടി​യിൽനിന്ന്‌ പ്രയോ​ജനം അനുഭ​വി​ക്കും?

12 ഇപ്പോൾ പെട്ടെ​ന്നു​തന്നെ ഈ ദുഷ്ട​ലോ​കം നശിപ്പി​ക്ക​പ്പെ​ടും. സാത്താ​നും അവന്റെ ഭൂതങ്ങ​ളും അഗാധ​ത്തി​ല​ട​ക്ക​പ്പെ​ടും. മനുഷ്യ​വർഗ്ഗ​ത്തി​നു​വേ​ണ്ടി​യു​ളള ആയിര​വർഷ ന്യായ​വി​ധി​ദി​വസം ആരംഭി​ക്കും. അദ്ധ്യക്ഷത വഹിക്കുന്ന ന്യായാ​ധി​പൻ യേശു​ക്രി​സ്‌തു​വാ​യി​രി​ക്കും; എല്ലാവർക്കും യഹോ​വ​യു​ടെ നീതി​യു​ളള വഴികൾ പഠിക്കു​ന്ന​തി​നും അവ അനുസ​രി​ക്കു​ന്ന​തി​നും പൂർണ്ണ​മായ അവസര​വും മതിയായ സഹായ​വും നൽക​പ്പെ​ടു​മെന്ന്‌ അവൻ ഉറപ്പു​വ​രു​ത്തും. മരണ​ത്തോ​ളം നിർമ്മ​ല​താ​പാ​ല​ക​രെന്ന്‌ തെളി​യിച്ച ക്രിസ്‌തു​വി​ന്റെ അഭിഷി​ക്താ​നു​ഗാ​മി​കൾ ‘യിസ്രാ​യേൽ ഗോത്രം പന്ത്രണ്ടി​നെ​യും ന്യായം വിധി​ച്ചു​കൊണ്ട്‌’ ഈ വേലയിൽ അവനോ​ടൊ​പ്പം പങ്കുപ​റ​റും. (ലൂക്കോസ്‌ 22:28-30; വെളി​പ്പാട്‌ 20:4, 6) അവർ സ്വാഭാ​വിക യിസ്രാ​യേ​ലി​ന്റെ സന്തതി​കളെ മാത്രമേ ന്യായം വിധി​ക്കു​ക​യു​ളളു എന്ന്‌ ഇത്‌ അർത്ഥമാ​ക്കു​ന്നില്ല. മറിച്ച്‌ പാപപ​രി​ഹാ​ര​ദി​വസം “യിസ്രാ​യേ​ലി​ലെ [പുരോ​ഹി​ത​ര​ല്ലാത്ത] പന്ത്രണ്ട്‌ ഗോ​ത്ര​ങ്ങ​ളാൽ” മുൻനി​ഴ​ലാ​ക്ക​പ്പെട്ട എല്ലാവ​രെ​യും അവർ ന്യായം​വി​ധി​ക്കും. ഇതിൽ വീണ്ടെ​ടു​ക്ക​പ്പെട്ട മുഴു മനുഷ്യ​വർഗ്ഗ​വും ഉൾപ്പെ​ടും. (1 കൊരി​ന്ത്യർ 6:2) മനുഷ്യ​വർഗ്ഗത്തെ സമുദ്ധ​രി​ക്കാ​നു​ളള ഈ പരിപാ​ടി​യിൽനിന്ന്‌ ആദ്യമാ​യി പ്രയോ​ജനം അനുഭ​വി​ക്കു​ന്നത്‌ മഹോ​പ​ദ്ര​വത്തെ അതിജീ​വി​ക്കു​ന്ന​വ​രാ​യി​രി​ക്കും. എന്നാൽ അവരെ​ക്കൂ​ടാ​തെ വേറെ​യും ശതകോ​ടി​ക്ക​ണ​ക്കി​നാ​ളു​കൾ ഇതിൽ പങ്കുപ​റ​റും, കാരണം ന്യായം​വി​ധി​ക്ക​പ്പെ​ടു​ന്ന​വ​രിൽ “ജീവി​ച്ചി​രി​ക്കു​ന്ന​വ​രും മരിച്ച​വ​രും” ഉൾപ്പെ​ടും. (2 തിമൊ​ഥെ​യോസ്‌ 4:1; പ്രവൃ​ത്തി​കൾ 24:15) ക്രിസ്‌തു​വി​ന്റെ മറുവി​ല​യാ​ഗ​ത്തി​ന്റെ പ്രയോ​ജനം അനുഭ​വി​ക്കുന്ന മരിച്ചവർ മടങ്ങി​വ​രു​മ്പോൾ അത്‌ എത്ര പുളക​പ്ര​ദ​മാ​യി​രി​ക്കും! പ്രിയ​പ്പെ​ട്ടവർ വീണ്ടും ഒന്നിച്ചു​ചേ​രു​മ്പോൾ അവർ എത്രമാ​ത്രം സന്തോ​ഷാ​ശ്രു​ക്കൾ പൊഴി​ക്കും!

13. ആയിര​വർഷ ന്യായ​വി​ധി ദിവസ​ത്തി​ന്റെ പ്രയോ​ജ​നങ്ങൾ യഥാർത്ഥ​ത്തിൽ ഒരു പുനർസൃ​ഷ്ടി​യാ​യി​രി​ക്കു​ന്ന​തെ​ങ്ങനെ?

13 പാപം കൈവ​രു​ത്തി​യി​രി​ക്കുന്ന ശാരീ​രി​ക​വും മാനസി​ക​വു​മായ തകരാ​റു​ക​ളിൽനിന്ന്‌ മനുഷ്യ​വർഗ്ഗം ഒടുവിൽ മോചി​ക്ക​പ്പെ​ടു​ന്നത്‌ അപ്പോ​ഴാ​യി​രി​ക്കും. ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു നിമി​ഷ​നേ​രം​കൊണ്ട്‌ തളർവാ​ത​ക്കാ​രെ​യും അന്ധരെ​യും ചെകി​ട​രെ​യും ബധിര​രെ​യും രോഗ​ബാ​ധ​യാൽ മാംസം വിരൂ​പ​മാ​യി​ത്തീർന്നി​രു​ന്ന​വ​രെ​യും ശക്തി ക്ഷയിച്ച​വ​രെ​യും സൗഖ്യ​മാ​ക്കി. ആ വീര്യ​പ്ര​വൃ​ത്തി​ക​ളൊ​ക്കെ​യും തന്റെ ആയിര​വർഷ ഭരണകാ​ലത്ത്‌ മുഴു മനുഷ്യ​വർഗ്ഗ​ത്തി​നും വേണ്ടി അവൻ എന്തു​ചെ​യ്യു​മെ​ന്ന​തി​ന്റെ ഒരു പൂർവ്വാ​സ്വാ​ദനം മാത്ര​മാ​യി​രു​ന്നു. യഹോ​വ​യു​ടെ കരുണ സംബന്ധിച്ച അത്ഭുത​ക​ര​മായ തെളി​വി​ന്റെ സാക്ഷി​യാ​യി​രി​ക്കു​ക​യോ അത്‌ അനുഭ​വി​ച്ച​റി​യു​ക​യോ ചെയ്യുന്ന ഏതൊ​രാ​ളും പിന്നീട്‌ അവന്റെ പരമാ​ധി​കാ​രത്തെ ത്യജി​ച്ചു​ക​ള​യു​ന്നു​വെ​ങ്കിൽ, നല്ല കാരണ​ത്തോ​ടെ, എന്നേക്കു​മാ​യി നശിപ്പി​ക്ക​പ്പെ​ടും. എന്നിരു​ന്നാ​ലും യഹോ​വ​യു​ടെ നീതി​യു​ളള വഴിക​ളിൽ അഭ്യസി​പ്പി​ക്ക​പ്പെ​ടു​ന്ന​തി​നാൽ ആത്മാർത്ഥ​മായ വിശ്വാ​സ​വും അനുസ​ര​ണ​വും പ്രകട​മാ​ക്കു​ന്ന​വ​രു​ടെ ചിന്താ​രീ​തി​ക​ളും പ്രേര​ണ​ക​ളും ക്രമേണ, തികഞ്ഞ പൂർണ്ണ​ത​യി​ലെ​ത്തു​വോ​ളം മെച്ച​പ്പെ​ടു​ക​യും ചെയ്യും. അത്തരത്തിൽ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നവർ യഥാർത്ഥ​ത്തിൽ ഒരു പുനരു​ജ്ജീ​വനം അല്ലെങ്കിൽ പുനർസൃ​ഷ്‌ടി അനുഭ​വി​ച്ച​റി​യും. അവർക്ക്‌ നിത്യ​പി​താ​വായ യേശു​ക്രി​സ്‌തു എന്ന ഒരു പുതിയ പിതാവ്‌, ജീവി​ത​ത്തിന്‌ ഒരു പുതിയ തുടക്കമിട്ടുകൊടുക്കുന്നതുപോലെയായിരിക്കും അത്‌.—യെശയ്യാവ്‌ 26:9; 9:6.

14. അന്തിമ പരി​ശോ​ധ​ന​യിൽ വിജയി​ക്കു​ന്ന​വർക്കെ​ല്ലാം എന്തു വിലപ്പെട്ട ബന്ധം ആസ്വദി​ക്കു​ന്ന​തി​നു​ളള പദവി​യു​ണ്ടാ​യി​രി​ക്കും?

14 പിന്നീട്‌ ആയിരം വർഷങ്ങ​ളു​ടെ അവസാനം ഒരു അന്തിമ പരി​ശോ​ധ​നയെ വിജയ​ക​ര​മാ​യി നേരി​ട്ട​ശേഷം അവർ ക്രിസ്‌തു​വി​ലൂ​ടെ യഹോ​വ​യു​ടെ പൂർണ്ണ​ത​യു​ളള അഖിലാണ്ഡ കുടും​ബ​ത്തി​ന്റെ ഭാഗമെന്ന നിലയിൽ ദൈവ​ത്തി​ന്റെ സ്വന്തം പുത്രൻമാ​രാ​യി യഹോ​വ​യാം ദൈവ​ത്താൽ ദത്തെടു​ക്ക​പ്പെ​ടും. എത്ര പ്രോ​ത്സാ​ഹ​ജ​ന​ക​മായ ഒരു ഭാവി പ്രതീക്ഷ—മഹോ​പ​ദ്ര​വത്തെ അതിജീ​വി​ക്കു​ന്ന​വർക്കു​മാ​ത്രമല്ല മറിച്ച്‌ പറുദീ​സാ ഭൂമി​യി​ലെ ജീവി​ത​ത്തി​ന്റെ സന്തോ​ഷ​ത്തിൽ പങ്കുപ​റ​റാൻ ഉയിർപ്പി​ക്ക​പ്പെ​ടുന്ന എല്ലാ മരിച്ച​വർക്കു കൂടി​യും!—റോമർ 8:20, 21.

[അധ്യയന ചോദ്യ​ങ്ങൾ]