വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ബാബിലോന്റെ നടുവിൽനിന്ന്‌ ഓടിരക്ഷപെടുക”

“ബാബിലോന്റെ നടുവിൽനിന്ന്‌ ഓടിരക്ഷപെടുക”

അധ്യായം 11

“ബാബി​ലോ​ന്റെ നടുവിൽനിന്ന്‌ ഓടി​ര​ക്ഷ​പെ​ടുക”

1. (എ) ഏതുതരം ആരാധ​ന​യാണ്‌ ദൈവ​ത്തിന്‌ സ്വീകാ​ര്യ​മാ​യി​രി​ക്കു​ന്നത്‌ എന്ന്‌ നമു​ക്കെ​ങ്ങ​നെ​യ​റി​യാം? (ബി) എന്തിൽനിന്ന്‌ ഓടി​ര​ക്ഷ​പെ​ടാ​നാണ്‌ ദൈവം നമ്മോട്‌ ആവശ്യ​പ്പെ​ടു​ന്നത്‌?

 ജീവനെ സംബന്ധിച്ച തങ്ങളുടെ ചോദ്യ​ങ്ങൾക്ക്‌ തൃപ്‌തി​ക​ര​മായ ഉത്തരങ്ങൾ അന്വേ​ഷിച്ച്‌ പല ആളുക​ളും ഒരു മതത്തിൽ നിന്ന്‌ മറെറാ​ന്നി​ലേക്ക്‌ പോയി​ട്ടുണ്ട്‌. വിശ്വാ​സ​ങ്ങ​ളി​ലും ആചാര​ങ്ങ​ളി​ലും ചില സാമ്യ​ങ്ങ​ളും അതേ സമയം പല വ്യത്യാ​സ​ങ്ങ​ളും അവർ കണ്ടെത്തു​ന്നു. എന്നാൽ ഒരു വഴികാ​ട്ടി​യാ​യി ദൈവ​ത്തി​ന്റെ സ്വന്തം വചനം ഉപയോ​ഗി​ക്കു​ന്ന​തി​നാൽ മാത്രമേ ഏത്‌ ഉത്തരങ്ങ​ളാണ്‌ ശരി​യെ​ന്നും എന്ത്‌ ആചാര​ങ്ങ​ളാണ്‌ ദൈവ​ത്തിന്‌ യഥാർത്ഥ​ത്തിൽ പ്രസാ​ദ​ക​ര​മാ​യി​രി​ക്കു​ന്ന​തെ​ന്നും ഒരുവന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയു​ക​യു​ളളു. ബൈബി​ളി​ലൂ​ടെ സ്രഷ്‌ടാവ്‌ തന്നെത്ത​ന്നെ​യും തന്റെ ഉദ്ദേശ്യ​ത്തെ​യും നമുക്ക്‌ പരിച​യ​പ്പെ​ടു​ത്തി​ത്ത​രു​ന്നു. കൂടാതെ വ്യാജാ​രാ​ധ​ന​യു​ടെ തുടക്ക​മെ​വി​ടെ​യാ​ണെ​ന്നും അവൻ നമ്മുടെ ദൃഷ്‌ടിക്ക്‌ വെളി​പ്പെ​ടു​ത്തി​ത്ത​രു​ന്നു. അതു ചെയ്യു​ക​യിൽ “മഹാബാ​ബി​ലോൻ” എന്ന്‌ അവൻ വർണ്ണി​ക്കു​ന്ന​തി​നെ​തി​രെ അവൻ നമുക്ക്‌ മുന്നറി​യിപ്പ്‌ നൽകു​ക​യും അവളുടെ നടുവിൽനിന്ന്‌ “ഓടി​ര​ക്ഷ​പെ​ടാൻ” നമ്മെ ഉത്‌സാ​ഹി​പ്പി​ക്കു​ക​യും ചെയ്യുന്നു. നിങ്ങൾ ആ മുന്നറി​യി​പ്പിന്‌ ശ്രദ്ധ കൊടു​ത്തി​ട്ടു​ണ്ടോ?—വെളി​പ്പാട്‌ 18:4, 21; യിരെ​മ്യാവ്‌ 51:6.

2. “മഹാബാ​ബി​ലോൻ” എന്താണ്‌?

2 “മഹാബാ​ബി​ലോൻ” എന്താണ്‌? സംയു​ക്ത​മാ​യി വീക്ഷി​ക്കു​മ്പോൾ പുരാതന ബാബി​ലോ​ന്യ​മ​ത​ത്തിൽ ആരംഭിച്ച മനോ​ഭാ​വ​ങ്ങൾക്കും വിശ്വാ​സ​ങ്ങൾക്കും ആചാര​ങ്ങൾക്കും പ്രോ​ത്‌സാ​ഹനം നൽകുന്ന എല്ലാ മതങ്ങളും ചേർന്ന​താണ്‌ മഹാബാ​ബി​ലോൻ. അതു​കൊണ്ട്‌ പുരാതന ബാബി​ലോ​ന്റെ തന്നെ തുടക്ക​വും അതിന്റെ മതവും പരി​ശോ​ധി​ക്കു​ന്ന​തി​നാൽ മഹാബാ​ബി​ലോ​നെ തിരി​ച്ച​റി​യി​ക്കുന്ന ലക്ഷണങ്ങൾ സംബന്ധിച്ച്‌ നമുക്ക്‌ ഉറപ്പു​ള​ള​വ​രാ​യി​രി​ക്കാൻ കഴിയും.

3. (എ) പുരാതന ബാബി​ലോ​ന്റെ തുടക്കം എങ്ങനെ​യാണ്‌, ഏതു തരം ആത്മാവി​നാണ്‌ അതിന്റെ സ്ഥാപകൻ പ്രോ​ത്സാ​ഹനം കൊടു​ത്തത്‌? (ബി) ആ ആത്മാവ്‌ ഏതു വിധങ്ങ​ളി​ലാണ്‌ ഇന്ന്‌ മതങ്ങളിൽ പ്രതി​ഫ​ലി​ച്ചു​കാ​ണു​ന്നത്‌?

3 കൊള​ളാം, നോഹ​യു​ടെ നാളിലെ പ്രളയ​ശേഷം ഒരു നൂററാ​ണ്ടി​ല​ധി​കം കഴിഞ്ഞ്‌ (പിൽക്കാ​ലത്ത്‌ ബാബി​ലോൻ എന്ന്‌ വിളി​ക്ക​പ്പെട്ട) ബാബേൽ നഗരം ഒരു ഗോപു​ര​ത്തി​നു ചുററു​മാ​യി പണിയ​പ്പെട്ടു—പ്രകട​മാ​യും അതു നി​മ്രോദ്‌ നേതൃ​ത്വം കൊടുത്ത്‌ നടപ്പാ​ക്കിയ ഒരു പദ്ധതി​യാ​യി​രു​ന്നു. ഈ നി​മ്രോദ്‌ തന്റെ സഹപ്ര​വർത്ത​ക​രിൽ യഹോ​വ​ക്കെ​തി​രെ മത്സരി​ക്കു​ന്ന​തി​ന്റെ ഒരു ആത്മാവും തങ്ങൾക്കു​തന്നെ പ്രാമു​ഖ്യത തേടാ​നു​ളള ഒരു ആഗ്രഹ​വും ജനിപ്പി​ച്ചു. (ഉൽപ്പത്തി 10:9, 10; 11:1-9) നിങ്ങൾക്ക്‌ ഇന്ന്‌ ആ ആത്മാവ്‌ കാണാൻ കഴിയു​ന്നു​ണ്ടോ—മതഭക്ത​രെന്ന്‌ അവകാ​ശ​പ്പെ​ടു​ന്ന​വ​രു​ടെ ഭാഗത്തു​പോ​ലും ദൈവ​വ​ച​ന​ത്തോ​ടു​ളള അനാദ​ര​വും, തങ്ങളി​ലേ​ക്കു​തന്നെ ശ്രദ്ധ ആകർഷി​ക്കു​ന്ന​തി​നോ തങ്ങൾക്കു​തന്നെ പ്രാമു​ഖ്യത കൈവ​രു​ത്തു​ന്ന​തി​നു​പോ​ലു​മോ വേണ്ടി മതത്തെ ഉപയോ​ഗി​ക്കു​ന്ന​തും?

4. ബാബി​ലോ​ന്യ മതം ദൈവത്തെ സംബന്ധി​ച്ചു​ത​ന്നെ​യു​ളള സത്യങ്ങൾ എങ്ങനെ​യാണ്‌ വളച്ചൊ​ടി​ച്ചി​രി​ക്കു​ന്നത്‌?

4 ബാബി​ലോ​ന്യ മതത്തിൽ ദൈവ​ങ്ങ​ളു​ടെ ത്രിത്വ​ങ്ങൾ പ്രമു​ഖ​മാ​യി​രു​ന്നു. അനു, ബെൽ, ഈയ എന്നിവർ ചേർന്നു​ളള ഒരു ത്രിത്വ​മു​ണ്ടാ​യി​രു​ന്നു; മറെറാന്ന്‌ സിൻ, ഷമാഷ്‌, ഇഷ്‌ത്താർ എന്നിവർ ചേർന്നു​ള​ള​താ​യി​രു​ന്നു. കൂടാതെ ബാബി​ലോ​നി​ലെ ആരാധ​നാ​സ്ഥ​ലങ്ങൾ നിറയെ ബിംബ​ങ്ങ​ളാ​യി​രു​ന്നു. ഇവയെ​ല്ലാം യഹോ​വ​യെന്ന്‌ നാമമു​ളള ഒററ സത്യ ദൈവ​മേ​യു​ളളു എന്ന വസ്‌തു​ത​യിൽനിന്ന്‌ ശ്രദ്ധയ​ക​ററി. (ആവർത്തനം 4:39; യോഹ​ന്നാൻ 17:3) അവരുടെ ദൈവ​ങ്ങൾക്ക്‌ ആരോ​പി​ക്ക​പ്പെട്ട ഗുണങ്ങ​ളും നടത്തയും കൂടാതെ നിർജ്ജീവ പ്രതി​മ​ക​ളു​ടെ ഉപയോ​ഗ​വും അനേകം ആളുകൾക്ക്‌ സ്രഷ്ടാ​വി​നെ സംബന്ധിച്ച്‌ വികല​മായ ഒരു വീക്ഷണം നൽകി.—യിരെ​മ്യാവ്‌ 10:10, 14; 50:1, 38; 1 കൊരി​ന്ത്യർ 10:14, 19-22.

5. (എ) മരണത്തെ സംബന്ധി​ച്ചു​ളള ബാബി​ലോ​ന്യ വിശ്വാ​സം ഹവ്വാ​യോ​ടു​ളള സാത്താന്റെ നുണയു​ടെ ഒരു പരിഷ്‌ക​രിച്ച പതിപ്പാ​യി​രു​ന്ന​തെ​ങ്ങ​നെ​യാണ്‌? (ബി) മറെറന്ത്‌ പഠിപ്പി​ക്ക​ലു​ക​ളി​ലേക്ക്‌ ഇതു നയിച്ചി​രി​ക്കു​ന്നു?

5 മരണ​മെ​ന്നത്‌ മറെറാ​രു​തരം ജീവനി​ലേ​ക്കു​ളള ഒരു മാററം മാത്ര​മാ​ണെന്ന്‌ ബാബി​ലോ​ന്യർ വിശ്വ​സി​ച്ചു, എന്നാൽ ഇതു ദൈവം നമ്മുടെ ആദ്യ മാതാ​പി​താ​ക്ക​ളോട്‌ പറഞ്ഞതിന്‌ വിപരീ​ത​മാ​യി​രു​ന്നു. മനുഷ്യർക്ക്‌ ഒരു അമർത്ത്യ ദേഹി​യു​ണ്ടെന്ന്‌ പറഞ്ഞു​കൊണ്ട്‌ ഗ്രീക്ക്‌ തത്വചി​ന്ത​കൻമാർ ഈ ആശയം ഒന്നുകൂ​ടി വിപു​ലീ​ക​രി​ച്ചു. ആദാമും ഹവ്വായും ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേട്‌ കാണി​ച്ചാൽ ജഡപ്ര​കാ​രം അവർ ‘നിശ്‌ച​യ​മാ​യും മരിക്ക​യില്ല’ എന്നതാ​യി​രു​ന്നു പിശാ​ചി​ന്റെ ആദ്യത്തെ നുണ. എന്നാൽ തങ്ങൾക്ക്‌ കാണാൻ കഴിയാത്ത തങ്ങളുടെ ഉളളി​ലു​ളള ഒരു ഭാഗമാണ്‌ എന്നേക്കും ജീവി​ക്കു​ന്നത്‌ എന്ന്‌ ഇപ്പോൾ ആളുക​ളോട്‌ പറയ​പ്പെട്ടു. ഈ വ്യാജ​മായ പഠിപ്പി​ക്കൽ നരകാ​ഗ്നി​യി​ലും ശുദ്ധീ​ക​ര​ണ​സ്ഥ​ല​ത്തി​ലു​മു​ളള വിശ്വാ​സം, പൂർവ്വി​കാ​രാ​ധന, എന്നിവ​യി​ലേ​ക്കും മററു പലതി​ലേ​ക്കും നയിച്ചു.—ഉൽപ്പത്തി 3:1-5; സഭാ​പ്ര​സം​ഗി 9:5, 10; യെഹെ​സ്‌ക്കേൽ 18:4.

6. (എ) ഇന്ന്‌ സാധാ​ര​ണ​യാ​യി​രി​ക്കുന്ന മറെറന്ത്‌ ആചാര​ങ്ങൾക്കാണ്‌ ബാബി​ലോ​ന്യ മതത്തിൽ വേരു​ക​ളു​ള​ളത്‌? (ബി) ഇത്‌ എത്ര​ത്തോ​ളം ഗൗരവ​മു​ളള സംഗതി​യാണ്‌?

6 ബാബി​ലോ​ന്യ മതത്തിൽ പ്രകൃ​താ​തീത മാർഗ്ഗ​നിർദ്ദേശം തേടു​ന്ന​തി​നും തങ്ങളെ​ത്തന്നെ സമ്പന്നരാ​ക്കു​ന്ന​തി​നും മററു​ള​ള​വരെ നിയ​ന്ത്രി​ക്കു​ന്ന​തി​നും ഉപയോ​ഗി​ക്കാ​മാ​യി​രുന്ന ജ്യോ​തി​ഷം, ഭാവി​ക​ഥനം, മാജിക്ക്‌, ആഭിചാ​രം എന്നിവ ഉൾപ്പെ​ട്ടി​രു​ന്നു. (ദാനി​യേൽ 2:27; യെഹെ​സ്‌ക്കേൽ 21:21) ഇവക്കെ​ല്ലാ​മെ​തി​രെ ബൈബിൾ മുന്നറി​യിപ്പ്‌ നൽകു​ന്നു​ണ്ടെ​ങ്കി​ലും ഈ ആചാരങ്ങൾ ഇന്നെത്ര സർവ്വസാ​ധാ​ര​ണ​മാണ്‌! ഇവയിൽ ഏർപ്പെ​ടു​ക​വഴി തങ്ങൾ കൊടു​ക്കുന്ന സഹായ​ങ്ങൾക്ക്‌ ഒരു ക്രൂര​മായ വില ഈടാ​ക്കുന്ന ഭൂതങ്ങ​ളു​ടെ കൈക​ളി​ലേക്ക്‌ ആളുകൾ തങ്ങളെ​ത്തന്നെ ഏൽപ്പി​ച്ചു​കൊ​ടു​ത്തി​രി​ക്കു​ന്നു.—ആവർത്തനം 18:10-12; യെശയ്യാവ്‌ 8:19; പ്രവൃ​ത്തി​കൾ 16:16; വെളി​പ്പാട്‌ 18:21, 23.

7. മഹാബാ​ബി​ലോ​നെ സംബന്ധിച്ച്‌ താഴെ​പ്പ​റ​യുന്ന കാര്യ​ങ്ങൾക്ക്‌ നിങ്ങൾ എന്ത്‌ തെളിവ്‌ കാണുന്നു? (എ) രാഷ്‌ട്രീയ ഭരണാ​ധി​പൻമാ​രു​മാ​യു​ളള നിയമ​വി​രുദ്ധ ബന്ധങ്ങളുണ്ട്‌. (ബി) വളരെ​യ​ധി​കം ധനമുണ്ട്‌. (സി) രക്തച്ചൊ​രി​ച്ചിൽ സംബന്ധിച്ച്‌ ഉത്തരവാ​ദി​ത്വ​മുണ്ട്‌.

7 മഹാബാ​ബി​ലോ​നെ കൂടു​ത​ലാ​യി തിരി​ച്ച​റി​യി​ച്ചു​കൊണ്ട്‌ രാഷ്‌ട്രീയ ഭരണാ​ധി​കാ​രി​ക​ളു​മാ​യി​ട്ടു​ളള അവളുടെ നിയമ​വി​രുദ്ധ ബന്ധങ്ങ​ളെ​ക്കു​റി​ച്ചും അവളുടെ ധനത്തെ​ക്കു​റി​ച്ചും ദൈവ​ത്തി​ന്റെ യഥാർത്ഥ ദാസൻമാ​രുൾപ്പെടെ ആളുക​ളു​ടെ രക്തം ചൊരി​ഞ്ഞ​തി​നു​ളള അവളുടെ ഉത്തരവാ​ദി​ത്വ​ത്തെ സംബന്ധി​ച്ചും ബൈബിൾ സംസാ​രി​ക്കു​ന്നു. (വെളി​പ്പാട്‌ 17:1-6; 18:24) ഈ സംഗതി​യിൽ ലോക​ത്തി​ലെ മതങ്ങളു​ടെ രേഖ എല്ലാവർക്കും നന്നായി അറിവു​ള​ള​താണ്‌.

സത്യ​ത്തോ​ടു​ളള നിങ്ങളു​ടെ സ്‌നേഹം എത്ര വലുതാണ്‌?

8. മഹാബാ​ബി​ലോ​ന്റെ ദൈവം വാസ്‌ത​വ​ത്തിൽ ആരാണ്‌?

8 ഒരു വ്യക്തി മഹാബാ​ബി​ലോ​ന്റെ ഏതെങ്കി​ലും ഭാഗത്ത്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു​വെ​ങ്കിൽ, അവളുടെ ആഘോ​ഷ​ങ്ങ​ളിൽ പങ്കു​ചേ​രു​ക​യോ അവളുടെ വഴികൾ അനുക​രി​ക്കു​ക​യോ ചെയ്യു​ന്നെ​ങ്കിൽ, അതിനാൽ ആരാണ്‌ ബഹുമാ​നി​ക്ക​പ്പെ​ടു​ന്നത്‌? തീർച്ച​യാ​യും യഹോ​വയല്ല. മറിച്ച്‌ അത്തര​മൊ​രു വ്യക്തി, ഫലത്തിൽ, മനുഷ്യ​വർഗ്ഗ​ത്തി​ന്റെ മനസ്സു​കളെ കുരു​ടാ​ക്കി​യി​രി​ക്കുന്ന “ഈ വ്യവസ്ഥി​തി​യു​ടെ ദൈവ​ത്തി​ന്റെ” മുമ്പാ​കെ​യാണ്‌ കുമ്പി​ടു​ന്നത്‌.—2 കൊരി​ന്ത്യർ 4:4.

9. ഇത്രയ​ധി​കം ആളുകളെ മതപര​മാ​യി വഴി​തെ​റ​റി​ക്കാൻ സാത്താന്‌ കഴിഞ്ഞ​തെ​ങ്ങ​നെ​യാണ്‌?

9 എന്നാൽ ഇത്തരത്തിൽ ഇത്രയ​ധി​കം ആളുകൾ വഴി​തെ​റ​റി​ക്ക​പ്പെ​ടാൻ ഇടയാ​യ​തെ​ങ്ങ​നെ​യാണ്‌? “അവർ സത്യ​ത്തോ​ടു​ളള സ്‌നേഹം കൈ​ക്കൊ​ള​ളാ​ഞ്ഞ​തു​നി​മി​ത്തം” അവർ സാത്താന്റെ കെണി​കൾക്ക്‌ ഇരയാ​യി​ത്തീർന്നി​രി​ക്കു​ന്നു എന്ന്‌ ബൈബിൾ ഉത്തരം നൽകുന്നു. (2 തെസ്സ​ലോ​നി​ക്യർ 2:9-12) ഇതു നമ്മെ ആശ്ചര്യ​പ്പെ​ടു​ത്തേ​ണ്ട​തില്ല. എല്ലായ്‌പ്പോ​ഴും സത്യം സംസാ​രി​ക്കുന്ന എത്ര പേരെ നിങ്ങൾക്ക​റി​യാം—വീട്ടി​ലും ജോലി​സ്ഥ​ല​ത്തും സ്വന്തം പിശകു​കളെ അഭിമു​ഖീ​ക​രി​ക്കേ​ണ്ടി​വ​രു​മ്പോ​ഴും? ദൈവ​ത്തി​ന്റെ സത്യവ​ച​ന​മാ​കുന്ന ബൈബിൾ എന്തു പറയുന്നു എന്നു കാണി​ച്ചു​കൊ​ടു​ക്ക​പ്പെ​ടു​മ്പോൾ അതി​നോട്‌ പൊരു​ത്ത​ത്തി​ലാ​യി​രി​ക്കാൻവേണ്ടി നേര​ത്തേ​യു​ളള തങ്ങളുടെ വിശ്വാ​സ​ങ്ങ​ളൊ ആചാര​ങ്ങ​ളൊ ഉപേക്ഷി​ക്കാ​നോ തങ്ങളുടെ ജീവിത ശൈലി​ക്കു മാററം വരുത്താൻപോ​ലു​മോ എത്രപേർ തയ്യാറാണ്‌? നിങ്ങൾ തയ്യാറാ​ണോ?

10. (എ) യഹോവ ഏതുതരം ആളുക​ളെ​യാണ്‌ അന്വേ​ഷി​ക്കു​ന്നത്‌? (ബി) നാം അത്തരം ഒരാളാ​ണെന്ന്‌ നമു​ക്കെ​ങ്ങനെ പ്രകട​മാ​ക്കാം?

10 സത്യ​ത്തോട്‌ അത്തരത്തിൽ സ്‌നേ​ഹ​മു​ളള ആളുക​ളെ​യാണ്‌ യഹോവ അന്വേ​ഷി​ക്കു​ന്നത്‌. അവൻതന്നെ “സത്യത്തി​ന്റെ ദൈവ​മാണ്‌.” (സങ്കീർത്തനം 31:5) അവന്റെ വചനത്തി​ലെ പഠിപ്പി​ക്ക​ലു​കൾ വെറും ഭാവനയല്ല. അവ സത്യമാണ്‌. ശമര്യ​യി​ലെ ഒരു സ്‌ത്രീ​യോട്‌ യേശു പറഞ്ഞു: “സത്യാ​രാ​ധകർ പിതാ​വി​നെ ആത്മാ​വോ​ടും സത്യ​ത്തോ​ടും കൂടെ ആരാധി​ക്കും, എന്തു​കൊ​ണ്ടെ​ന്നാൽ തന്നെ ആരാധി​ക്കാൻ യഥാർത്ഥ​ത്തിൽ അങ്ങനെ​യു​ള​ള​വ​രെ​യാണ്‌ പിതാവ്‌ അന്വേ​ഷി​ക്കു​ന്നത്‌. ദൈവം ഒരു ആത്മാവാ​കു​ന്നു, അവനെ ആരാധി​ക്കു​ന്നവർ ആത്മാ​വോ​ടും സത്യ​ത്തോ​ടും കൂടെ ആരാധി​ക്കണം.” (യോഹ​ന്നാൻ 4:23, 24) അത്തര​മൊ​രു വ്യക്തി​യാ​യി​രി​ക്കാ​നാ​ണോ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌?

വിടു​ത​ലി​നു​വേ​ണ്ടി​യു​ളള ദൈവ​ത്തി​ന്റെ കരുതൽ

11. (എ) യെശയ്യാവ്‌ 49:8, 9-ൽ എന്താണ്‌ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കു​ന്നത്‌? (ബി) അതിന്റെ ആദ്യ നിവൃത്തി എപ്പോ​ഴു​ണ്ടാ​യി? (സി) നമുക്ക്‌ അതു താൽപ്പ​ര്യ​ജ​ന​ക​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊ​ണ്ടാണ്‌?

11 നമുക്ക്‌ മാർഗ്ഗ​നിർദ്ദേശം നൽകാൻ ബാബി​ലോ​ന്റെ മർദ്ദക നിയ​ന്ത്ര​ണ​ത്തിൽനി​ന്നു​ളള വിടു​ത​ലി​നെ സംബന്ധിച്ച്‌ ഒരു വാഗ്‌ദാ​നം യഹോവ ദീർഘ​നാൾ മുമ്പേ ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​ച്ചി​രു​ന്നു. യെരൂ​ശ​ലേ​മി​ലേക്ക്‌ മടങ്ങി​ച്ചെന്ന്‌ യഹോ​വ​യു​ടെ ആലയം പണിയാൻ കഴി​യേ​ണ്ട​തിന്‌ മഹാനായ കോ​രേശ്‌ യഹൂദ​രെ​യും യിസ്രാ​യേ​ല്യേ​ത​ര​രായ ആലയദാ​സൻമാ​രെ​യും വിടു​വി​ച്ച​പ്പോൾ ഇതിന്‌ ഒരു നിവൃ​ത്തി​യു​ണ്ടാ​യി. എന്നാൽ അതു മാത്രമല്ല അതിൽ ഉൾപ്പെ​ട്ടി​രു​ന്നത്‌. അന്നു സംഭവി​ച്ചത്‌ വലിപ്പ​മേ​റിയ കോ​രേ​ശായ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ലൂ​ടെ​യു​ളള കൂടു​ത​ലായ വിടു​ത​ലി​ലേക്ക്‌ വിരൽചൂ​ണ്ടി. നാം അവന്റെ മാർഗ്ഗ​നിർദ്ദേ​ശങ്ങൾ അനുസ​രി​ക്കു​ന്നത്‌ തങ്ങൾക്കു​വേ​ണ്ടി​ത്തന്നെ പ്രാമു​ഖ്യത തേടുന്ന മനുഷ്യ​രാൽ വഴി​തെ​റ​റി​ക്ക​പ്പെ​ടു​ന്ന​തി​നെ​തി​രെ നമ്മെ സംരക്ഷി​ക്കു​ന്നു. “യഹോവ അരുളി​ച്ചെ​യ്‌തി​രി​ക്കു​ന്നത്‌ ഇതാണ്‌: ‘പ്രസാ​ദ​കാ​ലത്ത്‌ ഞാൻ നിനക്ക്‌ ഉത്തരമ​രു​ളി, രക്ഷാദി​വ​സ​ത്തിൽ ഞാൻ നിന്നെ സഹായി​ച്ചു; ദേശത്തെ പുനര​ധി​വ​സി​പ്പി​ക്കാ​നും ശൂന്യ​മാ​യി​ക്കി​ട​ക്കുന്ന അവകാശ പ്രദേ​ശ​ങ്ങ​ളു​ടെ പുനർ​കൈ​വ​ശ​പ്പെ​ടു​ത്തൽ സാധി​ക്കാ​നും തടവി​ലു​ള​ള​വ​രോട്‌ “പുറത്തു​വ​രു​വിൻ!” എന്നും അന്ധകാ​ര​ത്തി​ലി​രി​ക്കു​ന്ന​വ​രോട്‌ “നിങ്ങ​ളെ​ത്തന്നെ വെളി​പ്പെ​ടു​ത്തു​വിൻ!” എന്നും പറയു​വാ​നും നിന്നെ ജനങ്ങൾക്ക്‌ ഒരു നിയമ​മാ​ക്കി വയ്‌ക്കാ​നും ഞാൻ നിന്നെ കാത്തു’” എന്നു പറയുന്ന പ്രവചനം യേശു​വിന്‌ വിശേ​ഷാൽ ബാധക​മാ​യി. (യെശയ്യാവ്‌ 49:8, 9) ഇതെങ്ങ​നെ​യാണ്‌ യേശു​വിൽ നിവൃ​ത്തി​യേ​റി​യത്‌?

12. (എ) ആ പ്രവചനം യേശു​വി​ലെ​ങ്ങ​നെ​യാണ്‌ നിവൃ​ത്തി​യാ​യത്‌? (ലൂക്കോസ്‌ 4:16-18) (ബി) ഇതിൽ നമു​ക്കെന്ത്‌ പ്രോൽസാ​ഹനം ഉൾപ്പെ​ട്ടി​രി​ക്കു​ന്നു?

12 യഹോവ യേശു​വി​ന്റെ പ്രാർത്ഥ​ന​കൾക്ക്‌ ഉത്തരം നൽകി. അവൻ തന്റെ പുത്ര​നായ യേശു ധൈര്യ​പൂർവം മതപര​മായ വ്യാജങ്ങൾ തുറന്നു​കാ​ട്ടു​ക​യും ‘മനുഷ്യ​രെ സ്വത​ന്ത്ര​രാ​ക്കുന്ന സത്യം’ അറിയി​ക്കു​ക​യും ചെയ്‌ത​പ്പോൾ അവനെ സഹായി​ക്കു​ക​യും സംരക്ഷി​ക്കു​ക​യും ചെയ്‌തു. (യോഹ​ന്നാൻ 8:32) യേശു​വി​നെ നശിപ്പി​ക്കാൻ സാത്താൻ ശ്രമി​ച്ചു​വെ​ങ്കി​ലും ഭൂമി​യി​ലെ അവന്റെ വേല പൂർത്തി​യാ​ക്കു​ന്ന​തു​വരെ യഹോവ തന്റെ പുത്രനെ സംരക്ഷി​ച്ചു. പിന്നീട്‌ തന്റെ വിമോ​ച​ന​വേല തുടരു​ന്ന​തിന്‌ അവൻ യേശു​വി​നെ സ്വർഗ്ഗ​ത്തി​ലെ അമർത്യ​ജീ​വ​നി​ലേക്ക്‌ ഉയിർപ്പി​ച്ചു. മഹാബാ​ബി​ലോ​ന്റെ അടിമ​ത്വ​ത്തിൽനിന്ന്‌ ആളുകൾക്ക്‌ ഒരു വിടുതൽ ഉണ്ടാകു​മെ​ന്ന​തി​ന്റെ ഒരു “ഉടമ്പടി​യാ​യി” അല്ലെങ്കിൽ ഒരു ഉറപ്പായി ദൈവം അവനെ നൽകി. പുനരു​ത്ഥാ​നം പ്രാപി​ച്ച​വ​നും മഹത്വീ​ക​രി​ക്ക​പ്പെ​ട്ട​വ​നു​മായ യേശു​ക്രി​സ്‌തു സ്വർഗ്ഗ​ത്തിൽ ഉണ്ട്‌ എന്നതു​പോ​ലെ​തന്നെ തീർച്ച​യാണ്‌ ശരിയായ ഹൃദയ​നി​ല​യു​ള​ളവർ മഹാബാ​ബി​ലോ​ന്റെ മതപര​മായ അന്ധകാ​ര​ത്തിൽനിന്ന്‌ വിടു​വി​ക്ക​പ്പെ​ടും എന്നത്‌. ആ വിടു​ത​ലിൽനിന്ന്‌ നിങ്ങൾ പ്രയോ​ജനം അനുഭ​വി​ക്കു​മോ?

13. പൊ. യു. 36 മുതൽ യേശു എങ്ങനെ​യാണ്‌ “ജനതകൾക്ക്‌ ഒരു പ്രകാശ”മാണെന്ന്‌ തെളി​ഞ്ഞത്‌?

13 ആ വിമോ​ചനം എത്ര വിപു​ല​മാ​യി​രി​ക്കു​മെ​ന്നതു സംബന്ധിച്ച്‌ യഹോവ ഇപ്രകാ​രം മുൻകൂ​ട്ടി​പ്പ​റഞ്ഞു: “എന്റെ രക്ഷ ഭൂമി​യു​ടെ അററ​ത്തോ​ളം എത്തേണ്ട​തിന്‌ ഞാൻ നിന്നെ ജനതകൾക്ക്‌ ഒരു പ്രകാ​ശ​മാ​ക്കി​വ​ച്ചു​മി​രി​ക്കു​ന്നു.” (യെശയ്യാവ്‌ 49:6) അതു​കൊണ്ട്‌ പൊ. യു. 36-ൽ ജാതികൾ അല്ലെങ്കിൽ യഹൂ​ദേതര ജനതക​ളി​ലെ ആളുകൾ ആത്മീയ യിസ്രാ​യേ​ലി​ന്റെ സഭയോട്‌ കൂട്ടി​ച്ചേർക്ക​പ്പെ​ടാൻ തുടങ്ങി. എന്നിരു​ന്നാ​ലും വിജാ​തീ​യർ ആത്മാഭി​ഷിക്ത ക്രിസ്‌തീയ സഭയോട്‌ കൂട്ടി​ച്ചേർക്ക​പ്പെ​ട്ട​തിൽ മാത്ര​മാ​യി​രു​ന്നില്ല യേശു “ജനതകൾക്ക്‌ ഒരു പ്രകാ​ശ​മാ​യി” സേവി​ച്ചത്‌.

14. (എ) “ജനതക​ളിൽ”നിന്നുളള മററാർക്കും കൂടി യേശു ഒരു പ്രകാ​ശ​മാ​യി​രി​ക്കേ​ണ്ടി​യി​രു​ന്നു? (ബി) ബാബി​ലോൻ വിട്ടു​പോന്ന ഏതു സംഘങ്ങ​ളാൽ ഇവർ മുൻനി​ഴ​ലാ​ക്ക​പ്പെട്ടു? (സി) യെശയ്യാവ്‌ 49:10-ന്റെ നിവൃ​ത്തി​യാ​യി എന്തു ആത്മീയ അനു​ഗ്ര​ഹങ്ങൾ അവർ ഇപ്പോൾത്തന്നെ ആസ്വദി​ക്കു​ന്നു?

14 ഭൂമി​യിൽ നിത്യ​ജീ​വൻ ആസ്വദി​ക്കാ​നു​ളള “വേറെ ആടുക​ളെ​യും” താൻ കൂട്ടി​ച്ചേർക്കു​മെന്ന്‌ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. (യോഹ​ന്നാൻ 10:16) അവർ പൊ. യു. മു. 537-ൽ യഹൂദൻമാർ ബാബി​ലോ​നിൽ നിന്ന്‌ വിട്ടു​പോ​ന്ന​പ്പോൾ അവരോ​ടു​കൂ​ടെ പോന്ന യിസ്രാ​യേ​ല്യേ​തര ആലയദാ​സൻമാ​രാ​ലും ശലോ​മോ​ന്റെ ദാസൻമാ​രു​ടെ പുത്രൻമാ​രാ​ലും മുൻനി​ഴ​ലാ​ക്ക​പ്പെട്ടു. (എസ്രാ 2:1, 43-58) ഇപ്പോൾതന്നെ ഇവരിൽപെട്ട ഒരു മഹാപു​രു​ഷാ​രം, ഈ ആധുനിക നാളു​ക​ളിൽ മഹാബാ​ബി​ലോ​നിൽനിന്ന്‌ “പുറത്തു​പോ​രാ​നു​ളള” കൽപ്പനക്ക്‌ ചെവി​കൊ​ടു​ത്തി​രി​ക്കു​ന്നു. അവർ ഇപ്പോൾ യെശയ്യാവ്‌ 49:10-ൽ മുൻകൂ​ട്ടി​പ്പ​റ​യ​പ്പെട്ട നവോൻമേ​ഷ​ദാ​യ​ക​മായ ആത്മീയ അനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കു​ന്നു. “അവർക്ക്‌ വിശക്കു​ക​യില്ല, ദാഹി​ക്കു​ക​യു​മില്ല; ഉഗ്രമായ ചൂടോ വെയി​ലോ അവരെ ബാധി​ക്കു​ക​യില്ല. എന്തു​കൊ​ണ്ടെ​ന്നാൽ അവരോട്‌ കരുണ​യു​ള​ളവൻ അവരെ നടത്തു​ക​യും നീരു​റ​വു​കൾക്ക​രി​കി​ലേക്ക്‌ അവരെ കൊണ്ടു​പോ​ക​യും ചെയ്യും.” വെളി​പ്പാട്‌ 7:9, 16, 17 വാക്യ​ങ്ങ​ളിൽ ഈ അനു​ഗ്ര​ഹങ്ങൾ ഉചിത​മാ​യി “വേറെ ആടുകളു”ടെ “മഹാപു​രു​ഷാര”ത്തിന്‌ ബാധക​മാ​ക്കി​യി​രി​ക്കു​ന്നു.

“എന്റെ ജനമേ അവളെ വിട്ട്‌ പുറത്തു​പോ​രുക”

15. ദൈവ​ത്തി​ന്റെ ജനമാ​യി​രി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്നവർ മഹാബാ​ബി​ലോ​നെ വിട്ടു​പോ​രാൻ ബൈബിൾ ഉൽസാ​ഹി​പ്പി​ക്കു​ന്ന​തെ​ന്തു​കൊ​ണ്ടാണ്‌?

15 ദൈവ​ത്തി​ന്റെ ന്യായ​വി​ധി​യു​ടെ നടപ്പാക്കൽ മഹാബാ​ബി​ലോന്‌ എന്തർത്ഥ​മാ​ക്കു​മെന്ന്‌ ഒരു നിശ്വസ്‌ത ദർശന​ത്തിൽ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാന്‌ കാണി​ച്ചു​കൊ​ടു​ക്ക​പ്പെട്ടു. അതിന്റെ സുനി​ശ്ചി​ത​ത്വം കണക്കി​ലെ​ടുത്ത്‌ ദൈവ​ത്തി​നു​വേണ്ടി സംസാ​രി​ച്ചു​കൊണ്ട്‌ സ്വർഗ്ഗ​ത്തിൽനിന്ന്‌ ഒരു ദൂതൻ ഉത്സാഹി​പ്പി​ച്ചു: “എന്റെ ജനമാ​യു​ളേ​ളാ​രേ, അവളുടെ പാപങ്ങ​ളിൽ കൂട്ടാ​ളി​ക​ളാ​കാ​നും അവളുടെ ബാധക​ളിൽ ഓഹരി​ക്കാ​രാ​കാ​നും നിങ്ങൾ ആഗ്രഹി​ക്കു​ന്നി​ല്ലെ​ങ്കിൽ അവളെ വിട്ടു​പോ​രു​വിൻ. എന്തു​കൊ​ണ്ടെ​ന്നാൽ അവളുടെ പാപങ്ങൾ ആകാശ​ത്തോ​ളം കുന്നി​ച്ചി​രി​ക്കു​ന്നു; അവളുടെ അനീതി​പ്ര​വൃ​ത്തി​കൾ ദൈവം ഓർത്തി​ട്ടു​മുണ്ട്‌.”—വെളി​പ്പാട്‌ 18:4, 5.

16. നാം ആ കൽപ്പനക്ക്‌ യഥാർത്ഥ​ത്തിൽ ചെവി​കൊ​ടു​ത്തി​ട്ടു​ണ്ടോ എന്ന്‌ എന്ത്‌ സൂചി​പ്പി​ച്ചേ​ക്കാം?

16 ആത്മീയ യിസ്രാ​യേ​ലി​ലെ അംഗങ്ങൾ ആ കൽപ്പനക്ക്‌ ചെവി​കൊ​ടു​ത്തി​രി​ക്കു​ന്നു, ഇപ്പോൾ അവർ അങ്ങനെ ചെയ്യാൻ മററു​ള​ള​വരെ ഉത്സാഹി​പ്പി​ക്കു​ക​യും ചെയ്യുന്നു. ഒരു വ്യക്തി സത്യാ​രാ​ധ​നയെ വ്യാജ​വു​മാ​യി കൂട്ടി​ക്ക​ലർത്തി​യാൽ അയാൾക്ക്‌ ദൈവത്തെ പ്രസാ​ദി​പ്പി​ക്കാൻ കഴിയു​ക​യില്ല എന്ന്‌ അവർക്ക​റി​യാം. ഒരുവൻ യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി സഹവസി​ക്കു​ക​യും എന്നാൽ മഹാബാ​ബി​ലോ​നു​മാ​യു​ളള ബന്ധം വിച്‌ഛേ​ദി​ക്കാ​തി​രി​ക്കു​ക​യും ചെയ്യു​ന്നു​വെ​ങ്കിൽ താൻ അവളുടെ ഭാഗമല്ല എന്ന്‌ അയാൾക്ക്‌ എങ്ങനെ പറയാൻ കഴിയും? അയാൾ അവളുടെ മതപര​മായ ചടങ്ങു​ക​ളിൽ ഒരിക്ക​ലും സംബന്ധി​ക്കു​ന്നി​ല്ലെ​ങ്കി​ലും തന്റെ ജോലി​സ്ഥ​ല​ത്തോ ബന്ധുക്ക​ളോ​ടൊ​പ്പ​മോ അവളുടെ മതപര​മായ വിശേ​ഷ​ദി​നാ​ച​ര​ണ​ങ്ങ​ളിൽ പങ്കു​ചേ​രു​ന്നെ​ങ്കിൽ, അയാൾ അപ്പോ​ഴും അശുദ്ധ​മാ​യത്‌ തൊടു​ക​യാണ്‌. (യെശയ്യാവ്‌ 52:11) ആത്മാവി​ന്റെ അമർത്യ​ത​യി​ലൊ അല്ലെങ്കിൽ ദുഷ്ടാ​ത്മാ​ക്ക​ളോ​ടു​ളള അന്ധവി​ശ്വാ​സ​പ​ര​മായ ഭയത്തി​ലൊ ഉളള വിശ്വാ​സം പ്രതി​ഫ​ലി​പ്പി​ക്കുന്ന കുടും​ബാ​ചാ​ര​ങ്ങ​ളിൽ അയാൾ പങ്കെടു​ക്കു​ന്നെ​ങ്കിൽ അയാൾ അപ്പോ​ഴും അവളുടെ പാപങ്ങ​ളിൽ പങ്കാളി​യാ​വു​ക​യാണ്‌. നമുക്ക്‌ കയ്യാല​പ്പു​റ​ത്തി​രി​ക്കാൻ സാദ്ധ്യമല്ല. യഹോ​വ​യാണ്‌ സത്യ​ദൈ​വ​മെന്ന്‌ നാം വിശ്വ​സി​ക്കു​ന്നു​വെ​ങ്കിൽ നാം അവനെ മാത്രം സേവി​ക്കണം.—1 രാജാ​ക്കൻമാർ 18:21.

17. (എ) വെളി​പ്പാട്‌ 14:6, 7 പ്രകട​മാ​ക്കു​ന്ന​പ്ര​കാ​രം എല്ലായി​ട​ങ്ങ​ളി​ലു​മു​ളള ആളുകൾ എന്തു ചെയ്യാൻ ക്ഷണിക്ക​പ്പെ​ടു​ന്നു? (ബി) യഹോ​വയെ സ്വീകാ​ര്യ​മായ രീതി​യിൽ ആരാധി​ക്കു​ന്ന​തിന്‌ അവർ മറെറന്തു കൽപ്പന​കൂ​ടി അനുസ​രി​ക്കണം?

17 എല്ലാ ജനതക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും ഭാഷക​ളി​ലു​മു​ളള ആളുകൾക്ക്‌ ആകർഷ​ക​മായ ഈ ക്ഷണം വച്ചുനീ​ട്ട​പ്പെ​ടു​ന്നു: ഏകസത്യ​ദൈ​വ​മായ യഹോ​വ​യു​ടെ ആരാധ​ന​യിൽ പങ്കു​ചേ​രു​വിൻ! (വെളി​പ്പാട്‌ 14:6, 7) അപ്രകാ​രം ചെയ്യു​ന്ന​തിന്‌ “ബാബി​ലോ​ന്റെ നടുവിൽനിന്ന്‌ ഓടി​ര​ക്ഷ​പെ​ടുക, ഓരോ​രു​ത്തൻ താന്താന്റെ ദേഹിയെ രക്ഷിച്ചു​കൊൾക” എന്ന കൽപ്പനക്ക്‌ ചെവി​കൊ​ടുത്ത പുരാതന കാലത്തെ ദൈവ​ദാ​സൻമാ​രെ നിങ്ങൾ അനുക​രി​ക്കു​ക​യും വേണം.—യിരെ​മ്യാവ്‌ 51:6.

[അധ്യയന ചോദ്യ​ങ്ങൾ]