വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭൂഗ്രഹത്തിന്‌ എന്തു സംഭവിക്കും?

ഭൂഗ്രഹത്തിന്‌ എന്തു സംഭവിക്കും?

അധ്യായം 1

ഭൂഗ്ര​ഹ​ത്തിന്‌ എന്തു സംഭവി​ക്കും?

1. നിങ്ങൾ ഏതു തരം ഭാവി പ്രതീ​ക്ഷി​ക്കു​ന്നു, എന്തു​കൊണ്ട്‌?

 ഇപ്പോൾ ഭൂഗ്ര​ഹ​ത്തിൽ ജീവി​ക്കുന്ന കോടി​ക്ക​ണ​ക്കി​നാ​ളു​ക​ളിൽ ഒരാൾ എന്ന നിലയിൽ നിങ്ങൾക്ക്‌ എന്തു ഭാവി​യാ​ണു​ള​ളത്‌? അത്‌ യഥാർത്ഥ​ത്തിൽ അന്യോ​ന്യം സ്‌നേ​ഹി​ക്കുന്ന ആളുകൾക്കി​ട​യി​ലെ സമാധാ​ന​ത്തി​ന്റേ​തും സുരക്ഷി​ത​ത്വ​ത്തി​ന്റേ​തു​മായ ഒരു ജീവി​ത​മാ​യി​രി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? അതും അതില​ധി​ക​വും നിങ്ങളു​ടേ​താ​യി​രി​ക്കാൻ കഴിയും. എന്നാൽ ഭൂരി​പക്ഷം ആളുക​ളും പ്രതീ​ക്ഷി​ക്കുന്ന ഭാവി അതല്ല. എന്തു​കൊ​ണ്ടല്ല?

2, 3. ന്യൂക്ലി​യർ യുദ്ധത്തി​ന്റെ ഭീഷണി അനേക​മാ​ളു​ക​ളും ഭാവിയെ വീക്ഷി​ക്കുന്ന വിധത്തെ ബാധി​ക്കു​ന്ന​തെ​ങ്ങനെ?

2 ന്യൂക്ലി​യർ യുദ്ധഭീ​ഷണി മാനവ​വം​ശ​ത്തി​ന്റെ വലിയ വിഭാ​ഗ​ങ്ങൾക്ക്‌ എന്തെങ്കി​ലും ഭാവി ഉണ്ടായി​രി​ക്കു​മോ എന്നതു സംബന്ധിച്ച്‌ ഗൗരവ​മായ സംശയങ്ങൾ ഉയർത്തി​യി​രി​ക്കു​ന്നു. ആദ്യമാ​യി 1945-ൽ യുദ്ധത്തിന്‌ ഒരു അണു​ബോംബ്‌ ഉപയോ​ഗി​ക്ക​പ്പെ​ട്ട​പ്പോൾ ഒററ നിമി​ഷം​കൊണ്ട്‌ 70,000 പുരു​ഷൻമാ​രും സ്‌ത്രീ​ക​ളും കുട്ടി​ക​ളും കൊല്ല​പ്പെട്ടു. തുടർന്നു​വന്ന ദിവസ​ങ്ങ​ളി​ലും വർഷങ്ങ​ളി​ലു​മാ​യി അനേകാ​യി​ര​ങ്ങൾകൂ​ടി കഠോ​ര​മായ രീതി​യിൽ മരണമ​ടഞ്ഞു. എന്നാൽ ഇന്നത്തെ ഒരു സാധാരണ ബോം​ബിന്‌ രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തിൽ വർഷി​ക്ക​പ്പെട്ട എല്ലാ ബോം​ബു​ക​ളും​കൂ​ടെ കൂടി​യാൽ ഉളള അത്രയും സ്‌ഫോ​ട​ക​ശ​ക്തി​യുണ്ട്‌. ഉടനടി പ്രയോ​ഗി​ക്ക​ത്ത​ക്ക​വണ്ണം സജ്ജമാ​ക്കി​യി​രി​ക്കുന്ന പതിനാ​യി​ര​ക്ക​ണ​ക്കിന്‌ ന്യൂക്ലി​യർ ആയുധങ്ങൾ ഇപ്പോ​ഴുണ്ട്‌. എന്നിട്ടും അനേകരെ ഭയചകി​ത​രാ​ക്കി​ക്കൊണ്ട്‌ ലോകം ഓരോ ദിവസ​വും ഏതാണ്ട്‌ 30,00,00,00,000 രൂപ ആയുധ നിർമ്മാ​ണ​ത്തിന്‌ ചെലവി​ടു​ന്നു.

3 എന്നാൽ ഒരു “പരിമി​ത​മായ ന്യൂക്ലി​യർ യുദ്ധ”മേയു​ള​ളു​വെ​ങ്കി​ലെന്ത്‌? അപ്പോ​ഴും ഫലം ഭയാന​ക​മാ​യി​രി​ക്കും. പ്രശസ്‌ത ശാസ്‌ത്ര​ജ്ഞ​നായ കാൾ സേഗന്റെ അഭി​പ്രാ​യ​പ്ര​കാ​രം രാഷ്‌ട്രങ്ങൾ അവരുടെ കൈവ​ശ​മു​ളള ന്യൂക്ലി​യർ ആയുധ​ങ്ങ​ളു​ടെ ചെറിയ ഒരംശം മാത്രം ഉപയോ​ഗി​ച്ചാ​ലും “നമ്മുടെ ആഗോള നാഗരി​കത നശിപ്പി​ക്ക​പ്പെ​ടും എന്നതിന്‌ യാതൊ​രു സംശയ​വു​മില്ല . . . മനുഷ്യ​രു​ടെ വംശവി​ച്‌ഛേദം സംഭവി​ക്കാ​നു​ളള സാദ്ധ്യത ഉളളതാ​യും തോന്നു​ന്നു.” അനേകർ അത്തരം ഒരു ഭാവി സാദ്ധ്യ​തയെ മനസ്സിൽ നിന്നും അകററി​ക്ക​ള​യാൻ ശ്രമി​ക്കു​ന്നു. എന്നാൽ അത്‌ ആ അപകടം ഇല്ലാതാ​ക്കു​ന്നില്ല. അതി​വേഗം സംഖ്യ​യിൽ പെരു​കി​വ​രുന്ന മറെറാ​രു കൂട്ടർ അതിജീ​വക സൊ​സൈ​റ​റി​കൾ സ്ഥാപി​ച്ചി​രി​ക്കു​ന്നു. ചില​രെ​ങ്കി​ലും അതിജീ​വി​ക്കു​മെന്ന പ്രത്യാ​ശ​യിൽ അവർ ഒററ​പ്പെട്ടു കിടക്കുന്ന സ്ഥലങ്ങളിൽ രക്ഷാസ​ങ്കേ​തങ്ങൾ സ്ഥാപി​ക്കു​ക​യും അവിട​ങ്ങ​ളിൽ ഭക്ഷണവും മരുന്നു​ക​ളും അനാവ​ശ്യ​മാ​യി അതി​ക്ര​മി​ച്ചു കടന്നേ​ക്കാ​വു​ന്ന​വരെ ഓടി​ക്കു​ന്ന​തിന്‌ തോക്കു​ക​ളും സംഭരി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.

4. പരിസ്ഥി​തി മലിനീ​ക​രണം ഗൗരവ​ത​ര​മായ ഒരു ഭീഷണി​യാ​യി വീക്ഷി​ക്ക​പ്പെ​ടു​ന്ന​തെ​ന്തു​കൊണ്ട്‌?

4 ന്യൂക്ലി​യർ യുദ്ധം കൂടാതെ നാം നമ്മുടെ ചുററു​പാ​ടു​കളെ ദുരു​പ​യോ​ഗം ചെയ്യു​ന്ന​തിൽനിന്ന്‌ ആഗോള നാശം സാദ്ധ്യ​മാണ്‌ എന്ന്‌ ശാസ്‌ത്ര​ജ്ഞൻമാർ മുന്നറി​യി​പ്പു നൽകുന്നു. നാം ശ്വസി​ക്കുന്ന വായു​വി​ന്റെ മലിനീ​ക​രണം ഗൗരവ​മാ​യി വീക്ഷി​ക്ക​പ്പെ​ടേണ്ട ഒരു സംഗതി​യാണ്‌. വനപ്ര​ദേ​ശങ്ങൾ ഭീതി​ജ​ന​ക​മാം​വണ്ണം നശിപ്പി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു. എന്നാൽ ഇവ ഭൂമി​യു​ടെ ഓക്‌സി​ജൻ പരിവൃ​ത്തി​ക്കും ജലപരി​വൃ​ത്തി​ക്കും മണ്ണൊ​ലിപ്പ്‌ തടയു​ന്ന​തി​നും പ്രധാ​ന​മാണ്‌. അജ്ഞതയു​ടെ​യും അത്യാ​ഗ്ര​ഹ​ത്തി​ന്റെ​യും ഫലമായി ജീവൽപ്ര​ധാ​ന​മായ കൃഷി​സ്ഥ​ലങ്ങൾ നശിപ്പി​ക്ക​പ്പെ​ടു​ന്നു. മിക്ക​പ്പോ​ഴും മാരക​മായ രാസപ​ദാർത്ഥ​ങ്ങ​ളാൽ ശുദ്ധജ​ല​ത്തി​ന്റെ ഉറവുകൾ മലിനീ​ക​രി​ക്ക​പ്പെ​ടു​ന്നു. എന്നാൽ ഈ വിഭവങ്ങൾ മനുഷ്യ​ജീ​വൻ നിലനിർത്തു​ന്ന​തിന്‌ അത്യാ​വ​ശ്യ​മാണ്‌.

5, 6. ജീവിതം സുരക്ഷി​ത​വും സന്തുഷ്ട​വും ആയിരി​ക്കാൻ പ്രതീ​ക്ഷി​ക്കു​ന്ന​തിൽനിന്ന്‌ മറെറന്തു സാഹച​ര്യ​ങ്ങൾ ആളുകളെ തടയുന്നു?

5 ഭീകര​മായ കുററ​കൃ​ത്യ​ങ്ങൾ ആളുകളെ തങ്ങളു​ടെ​തന്നെ ഭവനങ്ങ​ളിൽ തടവു​കാ​രാ​ക്കു​ന്നു എന്ന വസ്‌തുത ഇതി​നേ​ക്കാ​ളെ​ല്ലാം അടിയ​ന്തിര ശ്രദ്ധ അർഹി​ക്കു​ന്നു എന്ന്‌ നിങ്ങൾ വിചാ​രി​ച്ചേ​ക്കാം. രാഷ്‌ട്രീ​യ​വും സാമൂ​ഹി​ക​വു​മായ പ്രക്ഷു​ബ്‌ധത ജീവി​തത്തെ അപകട​ക​ര​മാ​ക്കു​ന്നു. വ്യാപ​ക​മായ തൊഴി​ലി​ല്ലാ​യ്‌മ​യും കുതി​ച്ചു​യ​രുന്ന നാണ്യ​പ്പെ​രു​പ്പ​വും ഇല്ലായ്‌മ​ക്കും വല്ലായ്‌മ​ക്കും ഇടയാ​ക്കി​യി​രി​ക്കു​ന്നു. അനേക​രു​ടെ​യും ഭവനങ്ങ​ളി​ലെ ജീവിതം ഒട്ടും​തന്നെ സംതൃ​പ്‌തി​ക​രമല്ല. കുടും​ബത്തെ ഒന്നിപ്പി​ച്ചു​നിർത്തേണ്ട സ്‌നേ​ഹ​ബ​ന്ധങ്ങൾ മിക്കയി​ട​ങ്ങ​ളി​ലും ഇല്ല. എല്ലായി​ട​ങ്ങ​ളി​ലും ആളുക​ളു​ടെ മനോ​ഭാ​വം “ഞാൻ മുമ്പേ!” എന്നതാണ്‌.

6 അപ്പോൾ പിന്നെ ആർക്കെ​ങ്കി​ലും സുരക്ഷി​ത​മായ ഒരു ജീവിതം ആസ്വദി​ക്കാൻ പ്രതീ​ക്ഷി​ക്കു​ന്ന​തിന്‌ ഒരു ഉറച്ച അടിസ്ഥാ​നം കണ്ടെത്താൻ കഴിയു​ന്ന​തെ​വി​ടെ​യാണ്‌? ഈ ഭൂമി​യി​ലെ നിവാ​സി​കൾ എന്ന നിലയിൽ നമ്മുടെ ഭാവി ഈ പ്രശ്‌ന​ങ്ങ​ളു​ടെ ഉത്തരവാ​ദി​ത്വം വഹിക്കുന്ന ആളുകൾക്കും രാഷ്‌ട്ര​ങ്ങൾക്കും ചെയ്യാൻ മനസ്സു​ള​ള​തി​നെ​യും കഴിയു​ന്ന​തി​നെ​യും മാത്രം ആശ്രയി​ച്ചാ​ണി​രി​ക്കു​ന്ന​തെ​ങ്കിൽ ആ ഭാവി പ്രതീക്ഷ തികച്ചും ഇരുള​ട​ഞ്ഞ​താ​യി​രി​ക്കും. എന്നാൽ വാസ്‌തവം അതാണോ?

അവഗണി​ക്ക​പ്പെ​ട​രു​താത്ത വസ്‌തു​ത​കൾ

7. (എ) ബൈബിൾ ദൈവ​ത്തി​ന്റെ വചനമാണ്‌ എന്നതിന്‌ എന്തു തെളി​വുണ്ട്‌? (ബി) ബൈബിൾ എന്തു പറയുന്നു എന്ന്‌ ആളുകൾ അറിയു​ന്നത്‌ മർമ്മ​പ്ര​ധാ​ന​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

7 മനുഷ്യർ അവരുടെ കണക്കു​കൂ​ട്ട​ലു​ക​ളിൽ മിക്ക​പ്പോ​ഴും​തന്നെ ഭൂമി​യു​ടെ​യും മനുഷ്യ​വർഗ്ഗ​ത്തി​ന്റെ​യും സ്രഷ്ടാ​വി​നെ കണക്കി​ലെ​ടു​ക്കു​ന്നില്ല. എന്നാൽ അവന്റെ ഉദ്ദേശ്യ​മെ​ന്താ​ണെന്ന്‌ നമു​ക്കെ​ങ്ങനെ അറിയാം? ബൈബിൾ നമ്മോട്‌ പറയുന്നു. അതിൽ അടങ്ങി​യി​രി​ക്കു​ന്നത്‌ ദിവ്യ ഉൽഭവ​മു​ള​ള​താ​ണെന്ന്‌, ദൈവ​നി​ശ്വ​സ്‌ത​മാ​ണെന്ന്‌, ആ പുസ്‌തകം ആവർത്തി​ച്ചു പ്രസ്‌താ​വി​ക്കു​ന്നു. ഈ അവകാ​ശ​വാ​ദം സത്യമാ​ണോ? ആണെങ്കിൽ നിങ്ങളു​ടെ ജീവൻ അതി​നോ​ടു​ളള ചേർച്ച​യിൽ പ്രവർത്തി​ക്കു​ന്ന​തി​നെ ആശ്രയി​ച്ചി​രി​ക്കു​ന്നു. ഈ വസ്‌തു​ത​യു​ടെ പ്രാധാ​ന്യം നിമിത്തം വ്യക്തി​പ​ര​മാ​യി ബൈബിൾ പരി​ശോ​ധി​ക്കാൻ ഞങ്ങൾ നിങ്ങളെ പ്രോൽസാ​ഹി​പ്പി​ക്കു​ന്നു. ഭാവിയെ സംബന്ധിച്ച്‌ വിശദ​മായ അറിവ്‌ പ്രതി​ഫ​ലി​പ്പി​ക്കുന്ന അതിന്റെ പ്രവച​നങ്ങൾ ശ്രദ്ധേ​യ​മാ​ണെന്ന്‌ നിങ്ങൾ കണ്ടെത്തും. നിങ്ങളു​ടെ നിലനിൽക്കുന്ന സന്തുഷ്ടിക്ക്‌ സുപ്ര​ധാ​ന​മായ കാര്യങ്ങൾ അതു ചർച്ച ചെയ്യു​മ്പോൾ അതിന്റെ ജ്ഞാനം അതുല്യ​മാണ്‌. നിങ്ങൾ തുറന്ന മനസ്സോ​ടെ തെളി​വു​കൾ പരി​ശോ​ധി​ക്കു​ക​യാ​ണെ​ങ്കിൽ ബൈബിൾ ഒരു പ്രകൃ​ത്യാ​തീത ഉറവിൽനിന്ന്‌, മനുഷ്യ​വർഗ്ഗത്തെ യഥാർത്ഥ​ത്തിൽ സ്‌നേ​ഹി​ക്കുന്ന ഒരു ദൈവ​ത്തിൽ നിന്ന്‌, വന്നതാ​യി​രി​ക്കാ​നേ സാദ്ധ്യ​ത​യു​ളളു എന്ന്‌ നിങ്ങൾ തിരി​ച്ച​റി​യു​മെന്ന്‌ ഞങ്ങൾക്ക്‌ ബോദ്ധ്യ​മുണ്ട്‌. a മാനവ​ച​രി​ത്ര​ത്തി​ലെ നിർണ്ണാ​യ​ക​മായ ഈ കാലഘ​ട്ട​ത്തിൽ നമ്മുടെ അതിജീ​വ​ന​ത്തിന്‌ ജീവൽപ്ര​ധാ​ന​മായ വിവരങ്ങൾ ബൈബി​ളി​ലുണ്ട്‌. ഉചിത​മാ​യും ഭൂമി​യിൽ ഇന്ന്‌ ഏററവും പ്രചാ​ര​മു​ളള പുസ്‌തകം ഇതാണ്‌.—2 പത്രോസ്‌ 1:20, 21; 3:11-14; 2 തിമൊ​ഥെ​യോസ്‌ 3:1-5; 14-17 കാണുക.

8. ഭൂഗ്ര​ഹ​ത്തി​ന്റെ സ്രഷ്‌ടാ​വി​നെ ഏതു പേരി​നാ​ലാണ്‌ ബൈബിൾ തിരി​ച്ച​റി​യി​ക്കു​ന്നത്‌?

8 ഒരു അടിസ്‌ഥാന സത്യമെന്ന നിലയിൽ ബൈബി​ളി​ന്റെ പ്രാരംഭ വാക്യം പറയുന്നു: “ദൈവം ആകാശ​ങ്ങ​ളെ​യും ഭൂമി​യെ​യും സൃഷ്ടിച്ചു.” (ഉൽപ്പത്തി 1:1) b ദൈവത്തെ പേരി​ല്ലാ​ത്ത​വ​നാ​യി വിട്ടേ​ക്കാൻ ചിലർ ഇഷ്ടപ്പെ​ടു​ന്നു​വെ​ങ്കി​ലും ബൈബിൾ അങ്ങനെ ചെയ്യു​ന്നില്ല. സ്രഷ്ടാ​വി​നെ പേരി​നാൽ തിരി​ച്ച​റി​യി​ച്ചു​കൊണ്ട്‌ “യഹോ​വ​യായ ദൈവം ഭൂമി​യും ആകാശ​വും ഉണ്ടാക്കി” എന്ന്‌ ഉൽപ്പത്തി 2:4 നമ്മോട്‌ പറയുന്നു. (ഉൽപ്പത്തി 14:22; പുറപ്പാട്‌ 6:3; 20:11 എന്നിവ​കൂ​ടി കാണുക.) ബൈബി​ളി​ന്റെ അധിക ഭാഗവും ആദ്യം എബ്രായ ഭാഷയിൽ എഴുത​പ്പെട്ടു. എബ്രായ ബൈബി​ളിൽ ദൈവ​ത്തി​ന്റെ വ്യക്തി​പ​ര​മായ നാമം പവിത്ര ചതുര​ക്ഷ​ര​ങ്ങ​ളാ​യി (יהדה) ഏതാണ്ട്‌ 7,000 പ്രാവ​ശ്യം കാണ​പ്പെ​ടു​ക​യും ചെയ്യുന്നു. ചില ഭാഷാ​ന്ത​ര​ക്കാർ അതു യാഹ്‌വേ എന്നു തർജ്ജമ ചെയ്യുന്നു. എന്നാൽ ആ പേര്‌ ഏററം അധിക​മാ​യി ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നത്‌ യഹോവ എന്ന രൂപത്തി​ലാണ്‌.

9. (എ) ദൈവ​ത്തി​ന്റെ ആ പേര്‌ ആരിൽ നിന്ന്‌ വന്നു? (ബി) ദൈവ​ത്തി​ന്റെ പേര്‌ നമു​ക്കെത്ര പ്രധാ​ന​മാണ്‌? (യോവേൽ 2:32; മീഖാ 4:5)

9 ഈ നാമം ഭക്തരായ മനുഷ്യർ നിരൂ​പി​ച്ചെ​ടു​ത്തതല്ല. അതു സ്രഷ്ടാവു തന്നെ തെര​ഞ്ഞെ​ടു​ത്ത​താണ്‌. (പുറപ്പാട്‌ 3:13-15; യെശയ്യാവ്‌ 42:8) അതു ബുദ്ധൻ, ബ്രഹ്മാവ്‌, അളളാ അല്ലെങ്കിൽ യേശു എന്നതിനു പകരമാ​യി ഉപയോ​ഗി​ക്കാ​വുന്ന ഒരു പേരല്ല. ഉചിത​മാ​യി പ്രവാ​ച​ക​നായ മോശ പുരാതന യിസ്രാ​യേൽ ജനത്തെ ഇപ്രകാ​രം അനുസ്‌മ​രി​പ്പി​ച്ചു: “മീതെ സ്വർഗ്ഗ​ത്തി​ലും താഴെ ഭൂമി​യി​ലും യഹോവ [എബ്രായ: יהדה] തന്നെ സത്യ​ദൈവം. മറെറാ​രു​ത്ത​നു​മില്ല എന്ന്‌ നീ അറിഞ്ഞ്‌ നിന്റെ ഹൃദയ​ത്തിൽ ഓർത്തു​കൊൾക.” (ആവർത്തനം 4:39) യേശു​ക്രി​സ്‌തു പ്രാർത്ഥി​ച്ചത്‌ ഈ ദൈവ​ത്തോ​ടാണ്‌, ഈ ദൈവ​ത്തെ​യാണ്‌ “ഏക സത്യ​ദൈവം” എന്നു വിളി​ച്ചത്‌. ഇന്ന്‌ ഭൂമി​യി​ലെ എല്ലാ ജനതക​ളിൽനി​ന്നു​മു​ളള കാര്യ​ജ്ഞാ​ന​മു​ളള ആളുക​ളാൽ അവൻ ആരാധി​ക്ക​പ്പെ​ടു​ന്നു.—യോഹ​ന്നാൻ 17:3; മത്തായി 4:8-10; 26:39; റോമർ 3:29.

10. ന്യൂക്ലി​യർ യുദ്ധഭീ​ഷ​ണി​യും മലിനീ​ക​ര​ണ​ത്താ​ലു​ളള നാശവും ഭൂമിയെ സംബന്ധി​ച്ചു​ളള ദൈ​വോ​ദ്ദേ​ശ്യ​ത്തെ പരാജ​യ​പ്പെ​ടു​ത്തു​ക​യി​ല്ലാ​ത്ത​തെ​ന്തു​കൊണ്ട്‌?

10 യഹോവ ഭൂമി​യു​ടെ സ്രഷ്ടാ​വാ​യ​തി​നാൽ ഈ ഗ്രഹം മുഴുവൻ അവന്റേ​താണ്‌, അതിന്റെ ഭാവി അവന്റെ കൈക​ളി​ലി​രി​ക്കു​ന്നു. (ആവർത്തനം 10:14; സങ്കീർത്തനം 89:11) മനുഷ്യ​വർഗ്ഗ​ത്തി​ന്റെ പ്രശ്‌നങ്ങൾ ദൈവ​ത്തിന്‌ കൈകാ​ര്യം ചെയ്യാൻ കഴിയു​ന്ന​തി​ല​പ്പു​റമല്ല. ന്യൂക്ലി​യർ യുദ്ധത്തെ സംബന്ധി​ച്ചു​ളള ചിന്ത മനുഷ്യ​രെ ഭയപ്പെ​ടു​ത്തു​ന്നു. എന്നാൽ അസംഖ്യ കോടി നക്ഷത്ര​ങ്ങ​ളിൽ അതിഭ​യാ​ന​ക​മായ അളവിൽ നടക്കുന്ന അണുക പ്രതി​കർമ്മത്തെ നിയ​ന്ത്രി​ക്കു​ന്നത്‌ ആരുടെ നിയമ​ങ്ങ​ളാണ്‌? ഭൂഗ്ര​ഹ​ത്തിൽ ജീവൻ കാത്തു​സൂ​ക്ഷി​ക്കു​ന്ന​തിന്‌ ആവശ്യ​മായ അറിവും ശക്തിയും ദൈവ​ത്തി​നി​ല്ലേ? അതു​പോ​ലെ മനുഷ്യർ അജ്ഞതയാ​ലും സ്വാർത്ഥ​പ​ര​മാ​യും തങ്ങളുടെ ചുററു​പാ​ടു​കളെ മലിനീ​ക​രി​ച്ചി​രി​ക്കു​ന്ന​തി​നാൽ വികാസം പ്രാപി​ച്ചി​രി​ക്കുന്ന പ്രശ്‌ന​ങ്ങ​ളും സർവ്വശ​ക്ത​നായ ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ങ്ങളെ തടസ​പ്പെ​ടു​ത്തു​ക​യില്ല. ഭൂമി​യെ​യും അതിലു​ളള ആകർഷ​ക​മായ ജീവരൂ​പ​ങ്ങ​ളെ​യും സൃഷ്‌ടി​ക്കു​ന്ന​തി​നാ​വ​ശ്യ​മായ ജ്ഞാനവും ശക്തിയും ഉണ്ടായി​രു​ന്ന​വന്‌, അവൻ ആഗ്രഹി​ക്കു​ന്നു​വെ​ങ്കിൽ, അവക്ക്‌ ശുദ്ധീ​ക​രി​ക്ക​പ്പെട്ട ഒരു പുതിയ തുടക്കം ഇടാൻ കഴിയും. (യെശയ്യാവ്‌ 40:26; സങ്കീർത്തനം 104:24) എങ്കിൽ പിന്നെ നമ്മുടെ ഭൗമഗൃ​ഹ​ത്തോ​ടു​ളള ബന്ധത്തിൽ യഹോ​വ​യു​ടെ ഉദ്ദേശ്യ​മെ​ന്താണ്‌?

ഭൂമി എത്ര കാലം നിലനിൽക്കും?

11. (എ) കാല​ക്ര​മ​ത്തിൽ ഭൂമി​ക്കെന്തു സംഭവി​ക്കു​മെ​ന്നാണ്‌ ചില ശാസ്‌ത്ര​ജ്ഞൻമാർ വിശ്വ​സി​ക്കു​ന്നത്‌? (ബി) ഈ കാര്യങ്ങൾ സംബന്ധിച്ച്‌ അവരേ​ക്കാൾ കൂടുതൽ അറിയാ​വു​ന്നത്‌ ആർക്കാണ്‌, എന്തു​കൊണ്ട്‌?

11 ഭൂമി​യെ​യും അതിലെ എല്ലാ ജീവജാ​ല​ങ്ങ​ളെ​യും നശിപ്പി​ക്കുക എന്നത്‌ ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​മാ​ണോ? നമ്മുടെ സൂര്യന്‌ കാല​ക്ര​മ​ത്തിൽ സ്‌ഫോ​ട​നാ​ത്മ​ക​മായ ഒരു വളർച്ച​യു​ണ്ടാ​കു​മെ​ന്നും അതു ഭൂമി​യെ​യും കൂടി അതിൽ ആഴ്‌ത്തി​ക്ക​ള​യു​മെ​ന്നും ഉളള ഒരു സിദ്ധാന്തം ചില ജ്യോ​തി​ശാ​സ്‌ത്ര​ജ്ഞൻമാർ ആവിഷ്‌ക്ക​രി​ച്ചി​ട്ടുണ്ട്‌. ഭൗതിക പ്രപഞ്ച​ത്തി​ന്റെ പ്രകൃ​ത​ത്താൽ തന്നെ സൂര്യൻ മേലാൽ പ്രകാശം നല്‌കാ​തെ​യും ഭൂമി ജീവൻ നിലനിർത്താ​തെ​യു​മി​രി​ക്കുന്ന ഒരു കാലം വരും എന്ന്‌ ന്യായ​വാ​ദം​ചെ​യ്യു​ന്ന​വ​രു​മുണ്ട്‌. എന്നാൽ അവർ പറയു​ന്നത്‌ ശരിയാ​ണോ? ഊർജ്ജ​ത്തെ​യും ദ്രവ്യ​ത്തെ​യും ആസ്‌തി​ക്യ​ത്തി​ലേക്ക്‌ കൊണ്ടു​വ​ന്നവൻ, നമ്മുടെ ആസ്‌തി​ക്യം എന്തിൽ ആശ്രയി​ച്ചി​രി​ക്കു​ന്നു​വോ ആ നിയമ​ങ്ങളെ ഉളവാ​ക്കി​യവൻ—സ്രഷ്ടാവ്‌—എന്തു പറയുന്നു?—ഇയ്യോബ്‌ 38:1-6, 21; സങ്കീർത്തനം 146:3-6.

12. സഭാ​പ്ര​സം​ഗി 1:4-ലെ വാക്കുകൾ സത്യ​മെന്ന്‌ തെളി​ഞ്ഞി​രി​ക്കു​ന്ന​തെ​ങ്ങനെ?

12 ഭൂമി​യു​ടെ നിലനിൽപ്പി​നോ​ടു​ളള താരത​മ്യ​ത്തിൽ മമനു​ഷ്യ​ന്റെ ആയുർ​ദൈർഘ്യ​ത്തെ​പ്പ​ററി എഴുതു​വാൻ ജ്ഞാനി​യായ ശലോ​മോൻ രാജാ​വി​നെ യഹോവ നിശ്വ​സ്‌ത​നാ​ക്കി. സഭാ​പ്ര​സം​ഗി 1:4-ൽ ശലോ​മോൻ ഈ വാക്കുകൾ എഴുതി: “ഒരു തലമുറ പോകു​ന്നു, ഒരു തലമുറ വരുന്നു; എന്നാൽ ഭൂമി​യോ അനിശ്ചിത കാല​ത്തോ​ളം നിലനിൽക്കു​ന്നു.” ഇതിന്റെ സത്യതക്ക്‌ മാനവ​ച​രി​ത്രം സാക്ഷ്യം വഹിക്കു​ന്നു. ഒരു തലമു​റ​യു​ടെ സ്ഥാനത്ത്‌ മറെറാ​രു തലമുറ വരുന്നു​ണ്ടെ​ങ്കി​ലും ഭൂമി, നാം അധിവ​സി​ക്കുന്ന ഈ ഗോളം, നിലനിൽക്കു​ന്നു. എന്നാൽ എത്ര കാല​ത്തേക്ക്‌? വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ലെ കൃത്യ​മായ തർജ്ജമ​യ​നു​സ​രിച്ച്‌ അത്‌ “അനിശ്ചി​ത​കാ​ല​ത്തോള”മാണ്‌. അതിന്റെ അർത്ഥ​മെ​ന്താണ്‌?

13. (എ) “അനിശ്ചി​ത​കാ​ലം” എന്നതിന്റെ അർത്ഥ​മെ​ന്താണ്‌? (ബി) അപ്പോൾ ഭൂമി എന്നേക്കും നിലനിൽക്കും എന്ന്‌ നമു​ക്കെ​ങ്ങനെ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും?

13 “അനിശ്ചി​ത​കാ​ലം” എന്ന്‌ ഇവിടെ തർജ്ജമ ചെയ്‌തി​രി​ക്കുന്ന ‘ഓലം’ എന്ന എബ്രായ പദത്തിന്റെ അടിസ്ഥാ​ന​പ​ര​മായ അർത്ഥം ഇപ്പോ​ഴത്തെ വീക്ഷണ​ത്തിൽ അന്ത്യം കാണാത്ത അല്ലെങ്കിൽ കാഴ്‌ച​യിൽ നിന്ന്‌ മറഞ്ഞി​രി​ക്കുന്ന എന്നാൽ ദീർഘ​കാ​ല​ത്തേ​ക്കു​ളള എന്നാണ്‌. അതിന്‌ എന്നേക്കും എന്ന്‌ അർത്ഥമു​ണ്ടാ​യി​രി​ക്കാൻ കഴിയും. ഇവിടെ അതാണോ അർത്ഥം? അതോ ഭാവി​യിൽ എന്നെങ്കി​ലും നമ്മിൽനിന്ന്‌ മറയ്‌ക്ക​പ്പെ​ട്ടി​രി​ക്കുന്ന ഒരു സമയത്ത്‌ ഭൂമി അതിന്റെ അന്ത്യത്തി​ലേക്കു വരു​മെ​ന്നാ​ണോ ഈ പദപ്ര​യോ​ഗം സൂചി​പ്പി​ക്കു​ന്നത്‌? അനിശ്ചിത കാല​ത്തേക്ക്‌ തുടരു​മെന്ന്‌ ബൈബിൾ പറഞ്ഞി​രുന്ന ചില കാര്യങ്ങൾ പിൽക്കാ​ലത്ത്‌ അവസാ​നി​ച്ചു. (സംഖ്യാ​പു​സ്‌തകം 25:13; എബ്രായർ 7:12 എന്നിവ താരത​മ്യം ചെയ്യുക.) എന്നാൽ തിരു​വെ​ഴു​ത്തു​കൾ ‘ഓലം’ എന്ന പദം എന്നേക്കും നിലനിൽക്കു​ന്ന​തി​നോട്‌ ബന്ധപ്പെ​ടു​ത്തു​ന്നു—ഉദാഹ​ര​ണ​ത്തിന്‌ സ്രഷ്ടാവ്‌ തന്നെ. (സങ്കീർത്തനം 90:2-ഉം 1 തിമൊ​ഥെ​യോസ്‌ 1:17-ഉം താരത​മ്യം ചെയ്യുക.) ഭൂമി​യോ​ടു​ളള ബന്ധത്തിൽ ഈ പദപ്ര​യോ​ഗ​ത്തി​ന്റെ അർത്ഥം എന്താണ്‌ എന്നതു സംബന്ധിച്ച്‌ നാം സംശയ​ത്തിൽ വിട​പ്പെ​ട്ടി​രി​ക്കു​കയല്ല. സങ്കീർത്തനം 104:5-ൽ നമ്മോട്‌ ഇപ്രകാ​രം പറയ​പ്പെ​ട്ടി​രി​ക്കു​ന്നു: “അവൻ ഭൂമിയെ അതിന്റെ സ്ഥാപിത സ്ഥാനങ്ങ​ളിൽ ഉറപ്പി​ച്ചി​രി​ക്കു​ന്നു; അത്‌ അനിശ്ചിത കാല​ത്തോ​ളം അല്ലെങ്കിൽ ഒരു നാളും തന്നെ ഇളകി​പ്പോ​ക​യില്ല.” cസങ്കീർത്തനം 119:90 കൂടെ കാണുക.

14. ഈ ഭൂഗോ​ളം ഒരു കാലത്ത്‌ ഒരു ഊഷര പ്രദേ​ശ​മാ​യി മാറു​ക​യി​ല്ലെന്ന്‌ നമു​ക്കെ​ങ്ങ​നെ​യ​റി​യാം?

14 എന്നേക്കും നിലനിൽക്കു​ന്നത്‌ ശൂന്യ​വും ഊഷര​വു​മായ ഒരു ഗോളം മാത്ര​മാ​യി​രി​ക്കു​ക​യില്ല. യിരെ​മ്യാവ്‌ 10:10-12 വരെ നമ്മോട്‌ ഇങ്ങനെ പറയ​പ്പെ​ട്ടി​രി​ക്കു​ന്നു: “യഹോവ സത്യമാ​യും ദൈവ​മാ​കു​ന്നു. . . . അവൻ തന്റെ ശക്തിയാൽ ഭൂമിയെ നിർമ്മി​ച്ച​വ​നാണ്‌, തന്റെ ജ്ഞാനത്താൽ ഫലഭൂ​യി​ഷ്‌ഠ​മായ പ്രദേ​ശത്തെ ഉറപ്പായി സ്ഥാപി​ക്കു​ക​യും തന്റെ വിവേ​ക​ത്താൽ ആകാശത്തെ വിരി​ക്കു​ക​യും ചെയ്‌തവൻ തന്നെ.” അവൻ “ഭൂമിയെ” നിർമ്മി​ക്കുക മാത്രമല്ല “ഫലഭൂ​യി​ഷ്‌ഠ​മായ പ്രദേ​ശത്തെ” ഉറപ്പായി സ്ഥാപി​ക്കുക കൂടി ചെയ്‌തു എന്നു കുറി​ക്കൊ​ള​ളുക. ഈ പദപ്ര​യോ​ഗ​ത്തിന്‌ പകരം പല തർജ്ജമ​ക്കാ​രും വെറുതെ “ലോകം” എന്നർത്ഥം വരുന്ന റെറവൽ എന്ന എബ്രായ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. എന്നിരു​ന്നാ​ലും വില്ല്യം വിൽസ​നാ​ലു​ളള പഴയ നിയമ പദ പഠനങ്ങൾ എന്ന പുസ്‌തകം പറയു​ന്ന​ത​നു​സ​രിച്ച്‌ റെറവൽ എന്നതിന്റെ അർത്ഥം “ഫലഭൂ​യി​ഷ്‌ഠ​വും നിവാ​സി​ക​ളു​ള​ള​തു​മായ ഭൂമി, വാസ​യോ​ഗ്യ​മായ ഗോളം, ലോകം” എന്നാണ്‌. ഫലഭൂ​യി​ഷ്‌ഠ​വും നിവാ​സി​ക​ളു​ള​ള​തു​മായ ഭൂമിയെ സംബന്ധിച്ച്‌ സങ്കീർത്തനം 96:10-ൽ ഇപ്രകാ​രം ഉറപ്പു നൽക​പ്പെ​ട്ടി​രി​ക്കു​ന്നു: “യഹോവ തന്നെ രാജാ​വാ​യി​രി​ക്കു​ന്നു. ഇളകി​പ്പോ​കാ​ത​വണ്ണം ഫലഭൂ​യി​ഷ്‌ഠ​മായ പ്രദേ​ശ​വും ഉറപ്പായി സ്ഥാപി​ത​മാ​കു​ന്നു.”—യെശയ്യാവ്‌ 45:18 കൂടി കാണുക.

15. ഈ വസ്‌തു​തകൾ യേശു തന്റെ അനുയാ​യി​കളെ പഠിപ്പിച്ച പ്രാർത്ഥ​ന​യു​മാ​യി എങ്ങനെ​യാണ്‌ യോജി​പ്പി​ലാ​യി​രി​ക്കു​ന്നത്‌?

15 അങ്ങനെ നാം അധിവ​സി​ക്കുന്ന ഭൂഗ്ര​ഹത്തെ സംബന്ധി​ച്ചാണ്‌ തന്റെ അനുയാ​യി​കൾ ദൈവ​ത്തോട്‌ ഇങ്ങനെ പ്രാർത്ഥി​ക്കാൻ യേശു പഠിപ്പി​ച്ചത്‌: “നിന്റെ രാജ്യം വരേണമേ, നിന്റെ ഇഷ്ടം സ്വർഗ്ഗ​ത്തി​ലേ​പ്പോ​ലെ ഭൂമി​യി​ലു ചെയ്യ​പ്പെ​ടേ​ണമേ.”മത്തായി 6:9, 10.

16. (എ) അപ്പോൾ ഭൂമി​യിൽ ഏതു തരം ആളുക​ളാ​യി​രി​ക്കും ജീവി​ക്കുക? (ബി) ബൈബിൾ പറയുന്ന “പുതിയ ഭൂമി” എന്താണ്‌?

16 ഭൂമി​യു​ടെ ഉടമ​യോട്‌ ആദരവോ പരസ്‌പരം ഒട്ടും തന്നെ സ്‌നേ​ഹ​മോ ഇല്ലാത്ത​വ​രാൽ അത്‌ അധിവ​സി​ക്ക​പ്പെ​ടണം എന്നതല്ല അതിനെ സംബന്ധിച്ച യഹോ​വ​യു​ടെ ഇഷ്ടം. ദീർഘ​നാൾമു​മ്പേ അവൻ ഇങ്ങനെ വാഗ്‌ദാ​നം ചെയ്‌തു: “ദുഷ്‌പ്ര​വൃ​ത്തി​ക്കാർ ഛേദി​ക്ക​പ്പെ​ടും, യഹോ​വയെ പ്രത്യാ​ശി​ക്കു​ന്ന​വ​രാ​യി​രി​ക്കും ഭൂമിയെ കൈവ​ശ​മാ​ക്കു​ന്നത്‌. നീതി​മാൻമാർ തന്നെ ഭൂമിയെ കൈവ​ശ​മാ​ക്കി എന്നേക്കും അതിൽ വസിക്കും.” (സങ്കീർത്തനം 37:9, 29) ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന “വരാനി​രി​ക്കുന്ന നിവസി​ത​ഭൂ​മി​യിൽ” ദൈവത്തെ ഭയപ്പെ​ടു​ക​യും തങ്ങളുടെ സഹമനു​ഷ്യ​രെ ആത്മാർത്ഥ​മാ​യി സ്‌നേ​ഹി​ക്കു​ക​യും ചെയ്യുന്ന ആളുകൾ വസിക്കും. (എബ്രായർ 2:5; ലൂക്കോസ്‌ 10:25-28 താരത​മ്യം ചെയ്യുക.) ദൈവ​ത്തി​ന്റെ സ്വർഗ്ഗീയ രാജ്യ​ത്തിൻകീ​ഴിൽ വരുന്ന മാററങ്ങൾ അത്ര വലുതാ​യി​രി​ക്കു​ന്ന​തി​നാൽ ബൈബിൾ ഒരു “പുതിയ ഭൂമി”യെപ്പററി സംസാ​രി​ക്കു​ന്നു—അതു മറെറാ​രു ഭൂഗോ​ളമല്ല, മറിച്ച്‌ മനുഷ്യ​വർഗ്ഗ​ത്തി​ന്റെ സ്രഷ്‌ടാവ്‌ തന്റെ ഭൗമിക സൃഷ്‌ടി ആരംഭി​ച്ച​പ്പോൾ മുതൽ ഉദ്ദേശി​ച്ചി​രുന്ന പറുദീ​സാ അവസ്ഥക​ളിൽ ജീവി​ക്കുന്ന ഒരു പുതിയ മനുഷ്യ സമുദാ​യ​മാ​യി​രി​ക്കും.—വെളി​പ്പാട്‌ 21:1-5; ഉൽപ്പത്തി 2:7-9, 15.

17. ഇപ്പോൾ അതിജീ​വ​ന​ത്തിന്‌ ദൈവ​ത്തി​ന്റെ നിബന്ധ​നകൾ പഠിക്കു​ന്നത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

17 ആ “പുതിയ ഭൂമി”യുടെ സ്ഥാപന​ത്തി​നു മുമ്പായി മനുഷ്യ​വർഗ്ഗം ഇന്നോളം അനുഭ​വി​ച്ചി​ട്ടി​ല്ലാത്ത തരം നാശം ഉണ്ടാകും. ഭൂമി​യു​ടെ തന്നെ നൻമയ്‌ക്കു​വേ​ണ്ടി​യും അതിന്റെ സ്രഷ്‌ടാ​വി​നോട്‌ യഥാർത്ഥ​ത്തിൽ നന്ദിയു​ള​ള​വർക്കു​വേ​ണ്ടി​യും അവൻ “ഭൂമിയെ നശിപ്പി​ക്കു​ന്ന​വരെ നശിപ്പി​ക്കും.” (വെളി​പ്പാട്‌ 11:17, 18) ഇതു ചെയ്യു​ന്ന​തി​നു​ളള ദൈവ​ത്തി​ന്റെ സമയം ആസന്നമാ​യി​രി​ക്കു​ക​യാണ്‌! അതു പൂർത്തി​യാ​കു​മ്പോൾ നിങ്ങൾ അതിജീ​വ​ക​രു​ടെ കൂട്ടത്തിൽ ഉണ്ടായി​രി​ക്കു​മോ?—1 യോഹ​ന്നാൻ 2:17; സദൃശ​വാ​ക്യ​ങ്ങൾ 2:21, 22.

[അടിക്കു​റി​പ്പു​കൾ]

a വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌ററ്‌ സൊ​സൈ​ററി പ്രസി​ദ്ധീ​ക​രിച്ച ബൈബിൾ യഥാർത്ഥ​ത്തിൽ ദൈവ​വ​ച​ന​മേ? എന്ന പുസ്‌തകം കാണുക.

b മററു പ്രകാ​ര​ത്തിൽ സൂചി​പ്പി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ങ്കിൽ ഈ പുസ്‌ത​ക​ത്തി​ലെ ബൈബി​ളു​ദ്ധ​ര​ണി​കൾ വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതി​യ​ലോക ഭാഷാ​ന്തരം 1981-ലെ പതിപ്പിൽ നിന്നാണ്‌.

c സഭാപ്രസംഗി 1:4-ൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ‘ഓലം’ “എന്നേക്കും” എന്നർത്ഥ​മാ​ക്കു​ന്ന​താ​യി ചില നിഘണ്ടു എഴുത്തു​കാർ മനസ്സി​ലാ​ക്കു​ന്നു. ദി ന്യൂ ഇംഗ്ലീഷ്‌ ബൈബിൾ, റി​വൈ​സ്‌ഡ്‌ സ്‌ററാൻറ​റാർഡ്‌ വേർഷൻ, ദി യെരൂ​ശ​ലേം ബൈബിൾ, ദി ബൈബിൾ ഇൻ ലിവിംഗ്‌ ഇംഗ്ലീഷ്‌, കിംഗ്‌ ജെയിംസ്‌ വേർഷൻ എന്നിവ​യും മററു ചില ഭാഷാ​ന്ത​ര​ങ്ങ​ളും ആ വിധത്തിൽ തർജ്ജമ ചെയ്‌തി​രി​ക്കു​ന്നു.

[അധ്യയന ചോദ്യ​ങ്ങൾ]

[5-ാം പേജ്‌ നിറ​യെ​യുള്ള ചിത്രം]