വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രാജ്യ വിവാദപ്രശ്‌നത്തിൻമേൽ ജനങ്ങൾ വേർതിരിക്കപ്പെടുന്നു

രാജ്യ വിവാദപ്രശ്‌നത്തിൻമേൽ ജനങ്ങൾ വേർതിരിക്കപ്പെടുന്നു

അധ്യായം 15

രാജ്യ വിവാ​ദ​പ്ര​ശ്‌ന​ത്തിൻമേൽ ജനങ്ങൾ വേർതി​രി​ക്ക​പ്പെ​ടു​ന്നു

1. രാജ്യ​വി​വാ​ദ​ത്തി​ന്റെ പേരി​ലു​ളള വിഭജനം നാം ഓരോ​രു​ത്തർക്കും വളരെ പ്രധാ​ന​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊ​ണ്ടാണ്‌?

 നാം ഓരോ​രു​ത്ത​രും മർമ്മ​പ്ര​ധാ​ന​മായ ഒരു തീരു​മാ​നത്തെ അഭിമു​ഖീ​ക​രി​ക്കു​ന്നു. യേശു​ക്രി​സ്‌തു​വി​ന്റെ കൈക​ളി​ലെ യഹോ​വ​യു​ടെ മശി​ഹൈക രാജ്യ​ത്തോ​ടു​ളള നമ്മുടെ മനോ​ഭാ​വ​മാണ്‌ നിർണ്ണ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നത്‌. ഈ പ്രശ്‌ന​ത്തിൻമേൽ എല്ലാ ജനതക​ളി​ലെ​യും ആളുക​ളു​ടെ ഒരു വേർതി​രി​ക്കൽ നടന്നു​കൊ​ണ്ടി​രി​ക്കു​ന്നു. ഓരോ​രു​ത്ത​രു​ടെ​യും പ്രവർത്തന ഗതിയു​ടെ അടിസ്ഥാ​ന​ത്തിൽ ഒരുവൻ രണ്ടിൽ ഏതെങ്കി​ലും ഒരു കൂട്ടത്തിൽ ചേർക്ക​പ്പെ​ടു​ന്നു. ഈ രണ്ടു കൂട്ടങ്ങ​ളിൽ ഒന്നു മാത്ര​മാ​യി​രി​ക്കും വരാനി​രി​ക്കുന്ന ലോക​നാ​ശത്തെ അതിജീ​വി​ക്കു​ന്നത്‌.—മത്തായി 24:40, 41.

2. (എ) ഈ മശി​ഹൈക രാജ്യം യഹോ​വ​യു​ടെ പരമാ​ധി​കാ​രം സംബന്ധിച്ച വിവാ​ദ​ത്തോട്‌ ബന്ധപ്പെ​ട്ടി​രി​ക്കു​ന്ന​തെ​ങ്ങനെ? (ബി) വേഗത്തിൽത്തന്നെ രാജ്യം എന്തായി​ത്തീ​രും, അതു​കൊണ്ട്‌ നാം എന്ത്‌ ഗൗരവ​മാ​യി ചിന്തി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു?

2 യഹോവ ഇതി​നോ​ടകം തന്റെ അഭിഷിക്ത പുത്രനെ, തന്റെ മശിഹാ​യെ, സ്വർഗ്ഗ​ങ്ങ​ളിൽ സിംഹാ​സ​ന​സ്ഥ​നാ​ക്കി​യി​രി​ക്കു​ന്നു. “ജനതക​ളു​ടെ നിയമിത കാലങ്ങളു”ടെ അവസാ​ന​ത്തി​ങ്കൽ, 1914-ൽ, ദൈവം യേശു​ക്രി​സ്‌തു​വിന്‌ ജനതകളെ അവന്റെ അവകാ​ശ​മാ​യും മുഴു​ഭൂ​മി​യേ​യും അവന്‌ കൈവ​ശ​മാ​യും കൊടു​ത്തു. (സങ്കീർത്തനം 2:6, 8) യഹോ​വ​യു​ടെ അഭിഷിക്ത രാജാവ്‌ ഏതൊ​ന്നിൽ സിംഹാ​സ​ന​സ്ഥ​നാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു​വോ ആ മശി​ഹൈക രാജ്യ​മാണ്‌ ഭൂമിയെ സംബന്ധിച്ച തന്റെ ജ്ഞാനപൂർവ്വ​ക​വും സ്‌നേ​ഹ​നിർഭ​ര​വു​മായ ഉദ്ദേശ്യം നിവർത്തി​ക്കു​ന്ന​തി​നു​ളള ദൈവ​ത്തി​ന്റെ മാർഗ്ഗം. അതു​കൊണ്ട്‌ രാജ്യ​ത്തോ​ടു​ളള നിങ്ങളു​ടെ മനോ​ഭാ​വം യഹോ​വ​യു​ടെ അഖിലാണ്ഡ പരമാ​ധി​കാ​ര​ത്തെ​പ്പ​ററി നിങ്ങൾ എന്തു വിചാ​രി​ക്കു​ന്നു എന്ന്‌ പ്രകട​മാ​ക്കു​ന്നു. പെട്ടെ​ന്നു​തന്നെ ആ മശി​ഹൈക രാജ്യം മാനുഷ കാര്യാ​ദി​കളെ ഇപ്പോൾ അടക്കി​ഭ​രി​ക്കുന്ന മുഴു​രാ​ഷ്‌ട്രീയ വ്യവസ്ഥി​തി​യെ​യും “തകർത്തു നശിപ്പി​ക്കു​ക​യും” മുഴു​ഭൂ​മി​യു​ടെ​യും മേലുളള ഏക ഗവൺമെൻറാ​യി​ത്തീ​രു​ക​യും ചെയ്യും. (ദാനി​യേൽ 2:44; വെളി​പ്പാട്‌ 19:11-21) അത്‌ ഭൂമിയെ ഒരു പറുദീ​സ​യാ​യി രൂപാ​ന്ത​ര​പ്പെ​ടു​ത്താൻ ആരംഭി​ക്കു​മ്പോൾ നിങ്ങൾ എവി​ടെ​യാ​യി​രി​ക്കും? പൂർണ്ണ ജീവി​താ​സ്വാ​ദ​ന​ത്തി​ലേക്ക്‌ അതിനാൽ നയിക്ക​പ്പെ​ടു​ന്ന​വ​രു​ടെ കൂട്ടത്തിൽ നിങ്ങൾ ഉണ്ടായി​രി​ക്കു​മോ? ഇപ്പോൾ ജീവി​ച്ചി​രി​ക്കുന്ന ആളുകൾക്ക്‌ അങ്ങനെ ഒരു ഭാവി പ്രത്യാ​ശ​യിൽ പങ്കെടു​ക്കാൻ കഴിയു​ന്നത്‌ എന്തിന്റെ അടിസ്ഥാ​ന​ത്തി​ലാ​ണെന്ന്‌ യേശു പ്രസ്‌താ​വി​ച്ചു.

രാജാ​വും അവന്റെ “സഹോ​ദ​രൻമാ​രും”

3. മത്തായി 25:31-33-ൽ യേശു എന്തു വിവരി​ച്ചു?

3 തന്റെ അപ്പോ​സ്‌ത​ലൻമാ​രോട്‌ “വ്യവസ്ഥി​തി​യു​ടെ സമാപ​ന​ത്തെ​പ്പ​ററി” സംസാ​രി​ക്ക​യിൽ യേശു പല ഉപമകൾ അല്ലെങ്കിൽ ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ച്ചു. അവസാ​ന​ത്തേ​തിൽ അവൻ ഇപ്രകാ​രം പറഞ്ഞു: “മനുഷ്യ​പു​ത്രൻ തന്റെ സകല ദൂതൻമാ​രോ​ടും​കൂ​ടി തന്റെ മഹത്വ​ത്തിൽ ആഗതനാ​കു​മ്പോൾ അവൻ തന്റെ മഹത്വ​മു​ളള സിംഹാ​സ​ന​ത്തിൻമേൽ ഉപവി​ഷ്‌ഠ​നാ​കും. എല്ലാ ജനതക​ളും അവന്റെ മുമ്പാകെ കൂട്ടി​ച്ചേർക്ക​പ്പെ​ടും, അവൻ ഒരു ഇടയൻ ചെമ്മരി​യാ​ടു​കളെ കോലാ​ടു​ക​ളിൽനിന്ന്‌ വേർതി​രി​ക്കു​ന്ന​തു​പോ​ലെ ജനങ്ങളെ വേർതി​രി​ക്കും. അവൻ ചെമ്മരി​യാ​ടു​കളെ തന്റെ വലത്തും എന്നാൽ കോലാ​ടു​കളെ തന്റെ ഇടത്തും നിർത്തും.”—മത്തായി 24:3; 25:31-33.

4. (എ) ഈ ഉപമ ദാനി​യേൽ 7:13, 14-നോട്‌ എപ്രകാ​രം ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു? (ബി) പ്രയോ​ജ​ന​ക​ര​മായ എന്തു ചോദ്യ​ങ്ങൾ നമുക്ക്‌ നമ്മോ​ടു​തന്നെ ചോദി​ക്കാം?

4 ഈ പ്രവച​ന​ത്തിൽ നേരത്തെ പലപ്രാ​വ​ശ്യം ചെയ്‌ത​തു​പോ​ലെ ഇവി​ടെ​യും യേശു തന്നെപ്പ​റ​റി​ത്തന്നെ “മനുഷ്യ​പു​ത്രൻ” എന്ന്‌ പരാമർശി​ക്കു​ന്നു എന്നത്‌ കുറി​ക്കൊ​ള​ളുക. (മത്തായി 24:27, 30, 37, 39, 44) ഈ പദപ്ര​യോ​ഗം ഏകദേശം ആറ്‌ നൂററാ​ണ്ടു​കൾക്കു​മുൻപ്‌ ദാനി​യേ​ലിന്‌ നൽകപ്പെട്ട പ്രാവ​ച​നിക ദർശന​ത്തെ​പ്പ​ററി ആളുകളെ അനുസ്‌മ​രി​പ്പി​ച്ചു. അതെപ്പ​ററി പ്രവാ​ചകൻ ഇപ്രകാ​രം എഴുതി: “രാത്രി​ദർശ​ന​ങ്ങ​ളിൽ ഞാൻ നോക്കി​ക്കൊ​ണ്ടി​രു​ന്നു, അപ്പോൾ അതാ മനുഷ്യ​പു​ത്ര​നോട്‌ [യേശു​ക്രി​സ്‌തു] സദൃശ​നായ ഒരുവൻ ആകാശ​മേ​ഘ​ങ്ങ​ളോ​ടെ വരുന്നു! അവൻ നാളു​ക​ളിൽ പ്രാചീ​ന​നാ​യ​വന്റെ [യഹോ​വ​യാം ദൈവം] അടുക്കൽ പ്രവേ​ശി​ച്ചു, അവർ അവനെ ആ ഒരുവന്റെ മുമ്പാ​കെ​തന്നെ അടുത്തു​വ​രു​മാ​റാ​ക്കി. ജനങ്ങളും ദേശീയ സംഘങ്ങ​ളും ഭാഷക്കാ​രു​മെ​ല്ലാം അവനെ​ത്തന്നെ സേവി​ക്കേ​ണ്ട​തിന്‌ അവന്‌ ആധിപ​ത്യ​വും മഹത്വ​വും രാജത്വ​വും ലഭിച്ചു. അവന്റെ ആധിപ​ത്യം നീങ്ങി​പ്പോ​കാ​ത്ത​താ​യി അനിശ്ചി​ത​മാ​യി നിലനിൽക്കുന്ന ഒരു ആധിപ​ത്യ​വും അവന്റെ രാജത്വം നശിച്ചു​പോ​കാ​ത്ത​തും ആകുന്നു.” (ദാനി​യേൽ 7:13, 14; എബ്രായർ 2:5-8) ആ ഭരണാ​ധി​കാ​രം ഇപ്പോൾതന്നെ യേശു​ക്രി​സ്‌തു​വിന്‌ നൽക​പ്പെ​ട്ടി​രി​ക്കു​ന്നു. 1914 മുതൽ അവൻ തന്റെ സ്വർഗ്ഗീയ സിംഹാ​സ​ന​ത്തിൽ നിന്ന്‌ ഭരണം നടത്തുന്നു. അവന്റെ ഭരണാ​ധി​പ​ത്യ​ത്തോട്‌ വ്യക്തി​പ​ര​മാ​യി നിങ്ങൾ എങ്ങനെ​യാണ്‌ പ്രതി​ക​രി​ച്ചി​ട്ടു​ള​ളത്‌? നിങ്ങളു​ടെ ജീവി​ത​രീ​തി ദൈവം തന്നെ മുഴു​ഭൂ​മി​യു​ടെ​യും ഭരണാ​ധി​പ​നാ​ക്കി​വ​ച്ചി​രി​ക്കുന്ന ഈ ഒരുവ​നോ​ടു​ളള ഉചിത​മായ ആദരവി​ന്റെ തെളിവ്‌ നൽകു​ന്നു​ണ്ടോ?

5. രാജാ​വെന്ന നിലയിൽ തന്നോ​ടു​ളള ഭക്തിയെ സംബന്ധിച്ച ഒരുവന്റെ അവകാ​ശ​വാ​ദ​ത്തി​ന്റെ വാസ്‌ത​വി​കത ക്രിസ്‌തു എങ്ങനെ​യാണ്‌ തീരു​മാ​നി​ക്കു​ന്നത്‌?

5 വെറും വാക്കുകൾ മാത്രം മതിയാ​യി​രി​ക്കു​ന്നില്ല. ഒരു വ്യക്തിക്ക്‌ താൻ ദൈവ​രാ​ജ്യ​ത്തിൽ വിശ്വ​സി​ക്കു​ന്നു​വെ​ന്നും യേശു​ക്രി​സ്‌തു​വി​നെ സ്‌നേ​ഹി​ക്കു​ന്നു​വെ​ന്നും പറയാൻ എളുപ്പ​മാണ്‌. എന്നാൽ ചെമ്മരി​യാ​ടു​ക​ളെ​യും കോലാ​ടു​ക​ളെ​യും സംബന്ധി​ച്ചു​ളള തന്റെ ഉപമയിൽ താൻ സ്വർഗ്ഗ​ങ്ങ​ളിൽ അദൃശ്യ​നാ​യി​രി​ക്കു​ക​യാൽ ഒരുവന്റെ അവകാ​ശ​വാ​ദ​ങ്ങ​ളു​ടെ വാസ്‌ത​വി​കത തിട്ട​പ്പെ​ടു​ത്തു​ന്ന​തിന്‌ അവൻ കണക്കി​ലെ​ടു​ക്കുന്ന ഒരു മുഖ്യ​ഘ​ടകം ക്രിസ്‌തു​വി​നെ ഭൂമി​യിൽ പ്രതി​നി​ധാ​നം ചെയ്യു​ന്ന​വ​രോട്‌, അവന്റെ “സഹോ​ദ​രൻമാ​രോട്‌”, ഉളള ഒരുവന്റെ പെരു​മാ​റ​റ​മാ​യി​രി​ക്കു​മെന്ന്‌ യേശു പ്രകട​മാ​ക്കി.—മത്തായി 25:40, 45.

6. ക്രിസ്‌തു​വി​ന്റെ ഈ “സഹോ​ദ​രൻമാർ” ആരാണ്‌?

6 അവർ ആരാണ്‌? സ്വർഗ്ഗീയ രാജ്യ​ത്തിൽ ക്രിസ്‌തു​വി​നോ​ടു​കൂ​ടി അവകാ​ശി​ക​ളാ​യി​രി​ക്കാൻ മനുഷ്യ​വർഗ്ഗ​ത്തി​നി​ട​യിൽനിന്ന്‌ ദൈവം തെര​ഞ്ഞെ​ടു​ത്തി​ട്ടു​ള​ള​വ​രാണ്‌ അവർ. അവർ 1,44,000 പേരാണ്‌, അവരിൽ ഒരു ശേഷിപ്പ്‌ മാത്ര​മാണ്‌ ഇപ്പോൾ ഭൂമി​യി​ലു​ള​ളത്‌. (വെളി​പ്പാട്‌ 14:1, 4) അവർ ദൈവാ​ത്മാ​വി​ന്റെ പ്രവർത്ത​ന​ത്താൽ “വീണ്ടും ജനിച്ച”വരാക​യാൽ അവർ ദൈവ​ത്തി​ന്റെ പുത്രൻമാ​രാണ്‌, ആ കാരണ​ത്താൽ തിരു​വെ​ഴു​ത്തു​ക​ളിൽ അവരെ യേശു​ക്രി​സ്‌തു​വി​ന്റെ “സഹോ​ദ​രൻമാർ” എന്ന്‌ വിളി​ച്ചി​രി​ക്കു​ന്നു. (യോഹ​ന്നാൻ 3:3; എബ്രായർ 2:10, 11) ഈ “സഹോ​ദ​രൻമാർക്ക്‌,” അവരിൽ “ഏററം ചെറി​യ​വർക്കു”പോലും, ആളുകൾ ചെയ്യു​ന്ന​തെ​ല്ലാം തനിക്ക്‌ ചെയ്‌ത​താ​യി യേശു കണക്കാ​ക്കു​ന്നു.

7. ക്രിസ്‌തു​വി​ന്റെ “സഹോ​ദ​രൻമാർ” ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ സഭകളിൽ അംഗങ്ങ​ളാ​യി​രി​ക്കാ​ത്ത​തെ​ന്തു​കൊണ്ട്‌?

7 യേശു​വി​ന്റെ ഈ “സഹോ​ദ​രൻമാർ” നമ്മുടെ നാളിൽ എവി​ടെ​യാണ്‌? ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ പളളി​യിൽ പോക്കു​കാ​രു​ടെ​യി​ട​യിൽ നിങ്ങൾ അവരെ കണ്ടെത്തു​മോ? കൊള​ളാം, തന്റെ യഥാർത്ഥ അനുഗാ​മി​കളെ സംബന്ധിച്ച്‌ യേശു എന്താണ്‌ പറഞ്ഞത്‌? “ഞാൻ ലോക​ത്തി​ന്റെ ഭാഗമ​ല്ലാ​ത്ത​തു​പോ​ലെ​തന്നെ അവരും ലോക​ത്തി​ന്റെ ഭാഗമല്ല.” (യോഹ​ന്നാൻ 17:16) അതു വാസ്‌ത​വ​ത്തിൽ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ പളളി​ക​ളെ​യും അവയിലെ അംഗങ്ങ​ളെ​യും സംബന്ധിച്ച്‌ പറയാൻ കഴിയു​മോ? വലിയ ഒരളവു​വരെ അവരുടെ മനോ​ഭാ​വ​ങ്ങ​ളും പെരു​മാ​റ​റ​വും അവർ എവി​ടെ​യാ​യി​രി​ക്കു​ന്നു​വോ ആ ലോക​ത്തിൽ സാധാ​ര​ണ​യാ​യി​രി​ക്കുന്ന മനോ​ഭാ​വ​ങ്ങ​ളെ​യും പെരു​മാ​റ​റ​ത്തെ​യും പ്രതി​ഫ​ലി​പ്പി​ക്കു​ക​മാ​ത്രം ചെയ്യുന്നു. രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളി​ലെ സഭകളു​ടെ ഉൾപ്പെടൽ എല്ലാവർക്കും അറിവു​ള​ള​താണ്‌. 1945-ൽ ഐക്യ​രാ​ഷ്‌ട്ര​സം​ഘ​ട​ന​യു​ടെ ചാർട്ടർ തയ്യാറാ​ക്കി​യ​പ്പോൾ പ്രോ​ട്ട​സ്‌റ​റൻറു​കാ​രു​ടെ​യും കത്തോ​ലി​ക്ക​രു​ടെ​യും യഹൂദൻമാ​രു​ടെ​യും പ്രതി​നി​ധി​സം​ഘങ്ങൾ ഉപദേ​ശ​ക​രെന്ന നിലയിൽ രംഗത്തു​ണ്ടാ​യി​രു​ന്നു. സമീപ വർഷങ്ങ​ളിൽ “ഐക്യ​ത്തി​നും സമാധാ​ന​ത്തി​നു​മു​ളള അന്തിമ പ്രത്യാ​ശ​യെ​ന്നും” “സമാധാ​ന​ത്തി​നും നീതി​ക്കും വേണ്ടി​യു​ളള അത്യുന്നത പീഠം” എന്നും വിളി​ച്ചു​കൊണ്ട്‌ റോമി​ലെ പാപ്പാ​മാർ ഐക്യ​രാ​ഷ്‌ട്ര​ങ്ങളെ സ്‌തു​തി​ച്ചി​ട്ടുണ്ട്‌. ഏതാണ്ട്‌ 300 മതസം​ഘ​ങ്ങൾക്ക്‌ അംഗത്വ​മു​ളള സഭകളു​ടെ ലോക​കൗൺസിൽ രാഷ്‌ട്രീയ വിപ്ലവ​ങ്ങൾക്കു​വേണ്ടി ഉപയോ​ഗി​ക്കാൻ ധനസഹാ​യം ലഭ്യമാ​ക്കു​ക​പോ​ലും ചെയ്‌തി​ട്ടുണ്ട്‌. എന്നാൽ റോമൻ ഗവർണ​റാ​യി​രുന്ന പീലാ​ത്തോ​സി​നോട്‌ യേശു​ക്രി​സ്‌തു പറഞ്ഞു: “എന്റെ രാജ്യം ഈ ലോക​ത്തി​ന്റെ ഭാഗമല്ല.”—യോഹ​ന്നാൻ 18:36.

8. (എ) ക്രിസ്‌തു​വി​ന്റെ “സഹോ​ദ​രൻമാ​രെ” തിരി​ച്ച​റി​യാൻ നിങ്ങളെ സഹായി​ച്ചി​രി​ക്കു​ന്നത്‌ എന്ത്‌? (ബി) രാജ്യ​പ്ര​സം​ഗ​വേല അവർക്ക്‌ എത്ര പ്രധാ​ന​മാണ്‌?

8 ലോക​ത്തി​ന്റെ രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ ഏതെങ്കി​ലും വിധത്തിൽ ഉൾപ്പെ​ടു​ന്ന​തി​നെ ഒഴിവാ​ക്കി​ക്കൊ​ണ്ടും ദൈവ​രാ​ജ്യ​ത്തെ ലോക​വി​സ്‌തൃ​ത​മാ​യി ഘോഷി​ക്കു​ന്ന​തിന്‌ കഠിന ശ്രമം ചെയ്‌തു​കൊ​ണ്ടും രാജ്യ​ത്തി​ന്റെ പക്ഷത്തു നിലയു​റ​പ്പി​ച്ചി​രി​ക്കു​ന്നത്‌ ഒററ ഒരു കൂട്ടം മാത്ര​മാ​ണെന്ന്‌ വസ്‌തു​തകൾ പ്രകട​മാ​ക്കു​ന്നു. ഈ കൂട്ടം യഹോ​വ​യു​ടെ സാക്ഷി​ക​ളാണ്‌. ക്രിസ്‌തു​വി​ന്റെ “സഹോ​ദ​രൻമാ​രിൽ” ശേഷി​പ്പു​ള​ളവർ കാണ​പ്പെ​ടു​ന്നത്‌ അവരുടെ ഇടയി​ലാണ്‌. അവരുടെ കർത്താ​വി​നെ​യും അവന്റെ അപ്പോ​സ്‌ത​ലൻമാ​രെ​യും അനുക​രി​ച്ചു​കൊണ്ട്‌ ദൈവ​രാ​ജ്യ​ത്തി​ന്റെ സുവാർത്ത ആളുക​ളോട്‌ പറയാൻ നഗരങ്ങൾതോ​റും, വീടു​കൾതോ​റും പോകാൻ അവർ തങ്ങളെ​ത്തന്നെ അർപ്പി​ച്ചി​രി​ക്കു​ന്നു. (ലൂക്കോസ്‌ 8:1; പ്രവൃ​ത്തി​കൾ 8:12; 19:8; 20:20, 25) 1919-ൽ ഒഹാ​യോ​വി​ലെ സീഡാർ പോയിൻറിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ (അന്ന്‌ അന്താരാ​ഷ്‌ട്ര ബൈബിൾ വിദ്യാർത്ഥി​കൾ എന്നറി​യ​പ്പെ​ട്ടി​രു​ന്നു) ഒരു സമ്മേള​ന​ത്തിൽ വച്ച്‌ തങ്ങളുടെ “വിളി മശിഹാ​യു​ടെ ആസന്നമാ​യി​രി​ക്കുന്ന മഹത്വ​മു​ളള രാജ്യത്തെ പ്രഘോ​ഷി​ക്ക​ലാ​യി​രു​ന്നു​വെ​ന്നും അപ്പോ​ഴും അങ്ങനെ ആണെന്നും” സമ്മേളി​തർ ഓർമ്മി​പ്പി​ക്ക​പ്പെട്ടു. 1922-ൽ അതു​പോ​ലൊ​രു സമ്മേള​ന​ത്തിൽ വച്ച്‌ ഇത്‌ വീണ്ടും ഊന്നി​പ്പ​റ​യ​പ്പെട്ടു. അവർ ഇപ്രകാ​രം ആഹ്വാനം ചെയ്യ​പ്പെട്ടു: “രാജ്യ​ത്തെ​യും രാജാ​വി​നെ​യും പ്രസി​ദ്ധ​മാ​ക്കുക, പ്രസി​ദ്ധ​മാ​ക്കുക, പ്രസി​ദ്ധ​മാ​ക്കുക.” അവർക്ക്‌ ലഭ്യമാ​യി​രി​ക്കുന്ന എല്ലാ മാർഗ്ഗ​ങ്ങ​ളു​മു​പ​യോ​ഗിച്ച്‌ ലോക​വി​സ്‌തൃ​ത​മാ​യി അതു ചെയ്യു​ന്ന​തിൽ ഇന്നുവരെ അവർ തുടർന്നു​കൊ​ണ്ടി​രി​ക്കു​ന്നു. (മത്തായി 24:14) അവരുടെ പ്രവർത്ത​ന​ത്തി​ന്റെ ഫലമായി രാജ്യ​വി​വാ​ദ​വി​ഷയം നിങ്ങളു​ടെ മുമ്പിൽ അവതരി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. നിങ്ങൾ അതുസം​ബ​ന്ധിച്ച്‌ എന്താണ്‌ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നത്‌?

‘നിങ്ങൾ എന്റെ സഹോ​ദ​രൻമാ​രിൽ ഒരുവന്‌ ചെയ്‌തു’

9. (എ) മത്തായി 25:35-40 വരെ വിവരി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന സാഹച​ര്യ​ങ്ങൾ രാജ്യ​ശു​ശ്രൂ​ഷ​യോട്‌ ബന്ധപ്പെ​ട്ടി​രി​ക്കു​ന്ന​തെ​ങ്ങനെ? (ബി) എല്ലായി​ട​ത്തു​മു​ളള ആളുകൾ ഏതു പരി​ശോ​ധ​നയെ അഭിമു​ഖീ​ക​രി​ക്കേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌?

9 ലോക​ത്തിൽ നിന്ന്‌ വേർപെ​ട്ടു​നി​ന്നു​കൊണ്ട്‌ ധൈര്യ​പൂർവ്വം ദൈവ​രാ​ജ്യം ഘോഷി​ച്ച​തി​നാൽ ക്രിസ്‌തു​വി​ന്റെ ആത്‌മാ​ഭി​ഷിക്ത “സഹോ​ദ​രൻമാർ” കഠിന​മായ പരി​ശോ​ധ​ന​കളെ നേരി​ടേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. (യോഹ​ന്നാൻ 15:19, 21) ചിലർ വിശപ്പും ദാഹവും വസ്‌ത്ര​ത്തി​ന്റെ കുറവും അനുഭ​വി​ച്ചി​ട്ടുണ്ട്‌. തങ്ങൾ അപരി​ചി​ത​രാ​യി​രുന്ന സ്ഥലങ്ങളിൽ പോയി സേവി​ക്കാൻവേണ്ടി അനേകർ തങ്ങളുടെ ഭവനങ്ങൾ ഉപേക്ഷി​ച്ചു​പോ​യി​ട്ടുണ്ട്‌. തങ്ങളുടെ ശുശ്രൂ​ഷ​യി​ലേർപ്പെ​ട്ടി​രി​ക്കെ രോഗ​വും ജയിൽവാ​സ​വും പീഡക​രു​ടെ കയ്യാലു​ളള മരണവും പോലും അവർ അനുഭ​വി​ക്കേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. ക്രിസ്‌തു​വി​ന്റെ “സഹോ​ദ​രൻമാ​രു​ടെ” ഈ അനുഭ​വങ്ങൾ എല്ലാ ജനതക​ളി​ലെ​യും ആളുകൾ ഒരു പരി​ശോ​ധ​നയെ നേരി​ടാൻ ഇടയാ​ക്കി​യി​രി​ക്കു​ന്നു. ദൈവ​ത്തോ​ടും ക്രിസ്‌തു​വി​നോ​ടു​മു​ളള അവരുടെ സ്‌നേഹം അവർ സ്വർഗ്ഗീ​യ​രാ​ജ്യ​ത്തി​ന്റെ ഈ സ്ഥാനപ​തി​ക​ളു​ടെ സഹായ​ത്തി​നെ​ത്താൻ ഇടയാ​ക്കു​മോ? (മത്തായി 25:35-40; 2 കൊരി​ന്ത്യർ 5:20 താരത​മ്യം ചെയ്യുക.) മുഖ്യ​മാ​യി മനുഷ്യ​ത്വ​ത്തി​ന്റെ പേരിൽ കാണി​ക്ക​പ്പെ​ടുന്ന ദയയല്ല, മറിച്ച്‌ അവർ ക്രിസ്‌തു​വി​നു​ള​ളവർ ആയിരി​ക്കു​ന്ന​തി​നാൽ നൽക​പ്പെ​ടുന്ന സഹായ​മാണ്‌ തനിക്ക്‌ വ്യക്തി​പ​ര​മാ​യി ചെയ്യ​പ്പെ​ടു​ന്ന​താ​യി രാജാവ്‌ കണക്കാ​ക്കു​ന്നത്‌.—മർക്കോസ്‌ 9:41; മത്തായി 10:42.

10. (എ) “കോലാ​ടു​കൾ” ഉയർത്തുന്ന പ്രതി​ഷേധം സാധു​ത​യി​ല്ലാ​ത്ത​താ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) അതിനു വിപരീ​ത​മാ​യി “ചെമ്മരി​യാ​ടു​കൾ” എന്തു നിലപാ​ടാണ്‌ സ്വീക​രി​ച്ചി​രി​ക്കു​ന്നത്‌?

10 അത്തരം സഹായം ചെയ്യു​ന്ന​വരെ യേശു ചെമ്മരി​യാ​ടു​ക​ളോട്‌ ഉപമി​ച്ചി​രി​ക്കു​ന്നു. തന്റെ “സഹോ​ദ​രൻമാർക്ക്‌” സഹായം നൽകു​ന്ന​തിൽ പരാജ​യ​പ്പെ​ടു​ന്ന​വരെ യേശു​വി​ന്റെ ഉപമയിൽ കോലാ​ടു​കൾ എന്ന്‌ പരാമർശി​ച്ചി​രി​ക്കു​ന്നു. തങ്ങൾ യേശു​ക്രി​സ്‌തു​വി​നെ കണ്ടില്ല എന്നു പറഞ്ഞു​കൊണ്ട്‌ “കോലാ​ടു​കൾ” പ്രതി​ഷേ​ധി​ച്ചേ​ക്കാം. എന്നാൽ അവൻ അവരുടെ അടു​ത്തേ​യ്‌ക്ക്‌ തന്റെ ദാസൻമാ​രെ അയയ്‌ക്കു​ക​യും അവർ തങ്ങളെ​ത്തന്നെ വ്യക്തമാ​യി തിരി​ച്ച​റി​യി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. എല്ലാ “കോലാ​ടു​ക​ളും” ക്രിസ്‌തു​വി​ന്റെ “സഹോ​ദ​രൻമാ​രെ” പീഡി​പ്പി​ക്കു​ക​യി​ല്ലാ​യി​രി​ക്കാം, എന്നാൽ സ്വർഗ്ഗീയ രാജാ​വി​നോ​ടു​ളള സ്‌നേ​ഹ​ത്താൽ അവന്റെ പ്രതി​നി​ധി​ക​ളു​ടെ സഹായ​ത്തി​നെ​ത്താൻ അവർ പ്രേരി​ത​രാ​യി​ത്തീ​രു​ന്ന​തു​മില്ല. (മത്തായി 25:41-45) പിശാ​ചായ സാത്താൻ അദൃശ്യ ഭരണാ​ധി​പ​നാ​യി​രി​ക്കുന്ന ലോക​ത്തോട്‌ അവർ പററി​നിൽക്കു​ന്നു. “ചെമ്മരി​യാ​ടു​കൾക്കു” അക്ഷരീ​യ​മാ​യി ക്രിസ്‌തു​വി​നെ കാണാൻ കഴിക​യില്ല. എന്നാൽ “കോലാ​ടു​ക​ളിൽ” നിന്ന്‌ വ്യത്യ​സ്‌ത​മാ​യി ദൈവ​രാ​ജ്യ പ്രഘോ​ഷ​കരെ പിന്താ​ങ്ങി​ക്കൊണ്ട്‌ ക്രിസ്‌തു​വി​ന്റെ “സഹോ​ദ​രൻമാ​രോ”ടൊപ്പം തിരി​ച്ച​റി​യ​പ്പെ​ടാൻ തങ്ങൾക്ക്‌ ഭയമി​ല്ലെന്ന്‌ അവർ തെളി​യി​ക്കു​ന്നു. തങ്ങൾ എന്താണ്‌ ചെയ്യു​ന്ന​തെന്ന്‌ “ചെമ്മരി​യാ​ടു​കൾക്ക്‌” അറിയാം, യേശു​ക്രി​സ്‌തു മുഖേ​ന​യു​ളള ദൈവ​രാ​ജ്യ​ത്തി​ന​നു​കൂ​ല​മാ​യി അവർ ക്രിയാ​ത്മ​ക​മായ ഒരു തെര​ഞ്ഞെ​ടുപ്പ്‌ നടത്തുന്നു. അതു​കൊ​ണ്ടാണ്‌ അവരുടെ പ്രവർത്ത​ന​ത്തിന്‌ രാജാ​വി​ന്റെ മുമ്പാകെ യോഗ്യ​ത​യു​ള​ളത്‌.

11. (എ) അനേക​മാ​ളു​കൾ ക്രിസ്‌തു​വി​ന്റെ “സഹോ​ദ​രൻമാ​രി”ൽ ഒരാ​ളെ​പ്പോ​ലും നേരിൽ കണ്ടിട്ടി​ല്ലാ​ത്ത​തി​നാൽ ഇവിടെ വിവരി​ച്ചി​രി​ക്കുന്ന അടിസ്ഥാ​ന​ത്തിൽ അവരെ എങ്ങനെ വിധി​ക്കാൻ കഴിയും? (ബി) ഈ വേല വിജയി​ക്കും എന്നതിന്‌ എന്തുറ​പ്പുണ്ട്‌?

11 എന്നിരു​ന്നാ​ലും എല്ലാ ജനതക​ളി​ലേ​യും ആളുകളെ ഇതിന്റെ അടിസ്ഥാ​ന​ത്തിൽ ന്യായം വിധി​ക്കാൻ എങ്ങനെ സാദ്ധ്യ​മാ​കും? പിതാവ്‌ ആർക്ക്‌ സ്വർഗ്ഗീയ രാജ്യം അനുവ​ദി​ച്ചു​കൊ​ടു​ക്കു​മോ ആ തന്റെ “സഹോ​ദ​രൻമാർ” ഒരു “ചെറിയ ആട്ടിൻകൂ​ട്ടം” മാത്ര​മാ​യി​രി​ക്കു​മെന്ന്‌ യേശു പറഞ്ഞില്ലേ? (ലൂക്കോസ്‌ 12:32) അനേക​മാ​ളു​കൾ അവരി​ലൊ​രാ​ളു​മാ​യി വ്യക്തി​പ​ര​മാ​യി ബന്ധപ്പെ​ടു​ന്നില്ല. ശരി, എന്നാൽ ക്രിസ്‌തു​വി​ന്റെ “സഹോ​ദ​രൻമാർ” യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ അന്താരാ​ഷ്‌ട്ര സ്ഥാപന​ത്തി​ന്റെ കേന്ദ്ര​ബി​ന്ദു​വാ​യി പ്രവർത്തി​ക്കു​ന്നു. ഈ സംഘടിത ജനത്തി​ലൂ​ടെ ജീവൽപ്ര​ധാ​ന​മായ രാജ്യ​വി​വാ​ദം എല്ലായി​ട​ത്തു​മു​ളള ആളുക​ളു​ടെ മുമ്പിൽ അവതരി​പ്പി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഇതെല്ലാം ദൂതൻമാ​രു​ടെ സഹായ​ത്തോ​ടെ തന്റെ സ്വർഗ്ഗീയ സിംഹാ​സ​ന​ത്തിൽനിന്ന്‌ ക്രിസ്‌തു​വി​നാൽത്തന്നെ നയിക്ക​പ്പെ​ടു​ന്നു. ഭൂമിക്കു ചുററു​മാ​യി ഏതാണ്ട്‌ 210 രാജ്യ​ങ്ങ​ളി​ലും ദ്വീപ​സ​മൂ​ഹ​ങ്ങ​ളി​ലും—ദൈവ​രാ​ജ്യ​പ്ര​സം​ഗം ഗവൺമെൻറി​ന്റെ നിരോ​ധ​ന​ത്തിൻ കീഴി​ലാ​യി​രി​ക്കു​ന്നി​ട​ത്തു​പോ​ലും—ഈ വേർതി​രി​ക്കൽ വേല അപ്രതി​രോ​ധ്യ​മാം​വണ്ണം മുന്നേ​റു​ന്നു, ആളുക​ളു​ടെ ഒരു മഹാപു​രു​ഷാ​രം ദൈവ​രാ​ജ്യ​ത്തി​ന്റെ പക്ഷത്ത്‌ നിലയു​റ​പ്പി​ക്കു​ക​യും ചെയ്യുന്നു.

12. (എ) “ചെമ്മരി​യാ​ടു​കൾ” എങ്ങനെ​യാണ്‌ തങ്ങൾ എടുത്തി​രി​ക്കുന്ന നിലപാട്‌ വ്യക്തമാ​ക്കു​ന്നത്‌? (ബി) അവരെ​ന്തു​കൊ​ണ്ടാണ്‌ അങ്ങനെ ചെയ്യു​ന്നത്‌?

12 അവർ എങ്ങനെ​യാണ്‌ അത്‌ പ്രകട​മാ​ക്കു​ന്നത്‌? അഭിഷി​ക്ത​രോട്‌ ഒത്തു​ചേർന്ന്‌ പ്രവർത്തി​ച്ചു​കൊണ്ട്‌, രാജ്യം ഭരണമാ​രം​ഭി​ച്ചി​രി​ക്കു​ന്നു​വെ​ന്നും അത്‌ പെട്ടെ​ന്നു​തന്നെ ലോക​വ്യ​വ​സ്ഥി​തി​യെ അതിന്റെ അന്ത്യത്തി​ലേക്ക്‌ കൊണ്ടു​വ​രു​മെ​ന്നും ഉത്സാഹ​പൂർവ്വം ഘോഷി​ച്ചു​കൊ​ണ്ടു തന്നെ. അപ്രകാ​രം അവർ യഹോ​വ​യു​ടെ മശി​ഹൈക രാജ്യ​ത്തി​ന്റെ പക്ഷത്ത്‌ നില​കൊ​ള​ളു​ന്ന​താ​യി വ്യക്തമാ​യി തങ്ങളെ​ത്തന്നെ തിരി​ച്ച​റി​യി​ക്കു​ക​യും അങ്ങനെ​തന്നെ ചെയ്യാൻ മററു​ള​ള​വരെ സ്‌നേ​ഹ​പൂർവം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യുന്നു. ശരിയായ ഹൃദയ നിലയു​ളള ഈ വ്യക്തി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌ അതിജീ​വ​ന​ത്തി​നു​വേ​ണ്ടി​യു​ളള ഒരു ആഗ്രഹ​ത്തേ​ക്കാൾ വളരെ കൂടിയ കാര്യ​ങ്ങ​ളാണ്‌. അവർ യഹോ​വ​യെ​യും അവന്റെ വഴിക​ളെ​യും യഥാർത്ഥ​ത്തിൽ സ്‌നേ​ഹി​ക്കു​ന്നു. ക്രിസ്‌തു രാജാ​വാ​യി​ട്ടു​ളള അവന്റെ രാജ്യ​ത്തി​ന്റെ കരുതൽ അവരുടെ ഹൃദയ​ങ്ങളെ നന്ദി​കൊണ്ട്‌ നിറയ്‌ക്കു​ന്നു, അതിൽനിന്ന്‌ മററു​ള​ളവർ പ്രയോ​ജ​ന​മ​നു​ഭ​വി​ക്കാൻ അവർ ആഗ്രഹി​ക്കു​ക​യും ചെയ്യുന്നു. അതു​കൊണ്ട്‌ രാജ്യ​സാ​ക്ഷ്യം നൽകു​ന്ന​തിൽ അവർ തങ്ങളുടെ പരമാ​വധി പങ്കുപ​റ​റു​ന്നു. യേശു തന്റെ ശിഷ്യൻമാ​രെ പഠിപ്പി​ച്ച​തു​പേലെ ഭൗതിക ആവശ്യ​ങ്ങളെ സംബന്ധി​ച്ചു​ളള ഉത്‌ക്കണ്‌ഠ രാജ്യ​താൽപ​ര്യ​ങ്ങളെ രണ്ടാം സ്ഥാന​ത്തേക്ക്‌ പിൻത​ള​ളാൻ അനുവ​ദി​ക്കാ​തെ അവർ ‘ഒന്നാമത്‌ രാജ്യം അന്വേ​ഷി​ക്കു​ന്നു’. ഇതുവഴി അവർ ഒരു മഹത്തായ അനു​ഗ്ര​ഹ​ത്തി​ന്റെ നിരയിൽ തങ്ങളെ​ത്തന്നെ ആക്കി​വെ​ക്കു​ന്നു.—മത്തായി 6:31-33.

നിങ്ങൾ “രാജ്യം അവകാ​ശ​മാ​ക്കു​മോ?”

13. (എ) ഈ ചെമ്മരി​യാ​ടു​തു​ല്യർക്ക്‌ ഒരു പ്രതി​ഫലം കൊടു​ക്കുന്ന കാര്യം എന്നുമു​തൽ യഹോ​വ​യു​ടെ മനസ്സി​ലു​ണ്ടാ​യി​രു​ന്നു? (ബി) അവരെ സംബന്ധി​ച്ചി​ട​ത്തോ​ളം “രാജ്യം അവകാ​ശ​മാ​ക്കുക” എന്നതിന്റെ അർത്ഥ​മെന്ത്‌?

13 യേശു​വി​ന്റെ ഉപമയി​ലെ “ചെമ്മരി​യാ​ടുക”ളെന്ന്‌ തെളി​യു​ന്ന​വർക്കു​വേണ്ടി കരുതി​വ​യ്‌ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌ വാസ്‌ത​വ​ത്തിൽ അത്ഭുത​കരം തന്നെ. തന്റെ സ്വർഗ്ഗീയ സിംഹാ​സ​ന​ത്തിൽനിന്ന്‌ അവൻ അവരോട്‌ ഇങ്ങനെ പറയുന്നു: “എന്റെ പിതാ​വി​നാൽ അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ട​വരെ വരുവിൻ, ലോക​സ്ഥാ​പനം മുതൽ നിങ്ങൾക്കാ​യി ഒരുക്കി​യി​രി​ക്കുന്ന രാജ്യം അവകാ​ശ​മാ​ക്കി​ക്കൊൾവിൻ.” (മത്തായി 25:34) ഉൽപ്പത്തി 3:15, 16 അനുസ​രിച്ച്‌ മനുഷ്യ​വർഗ്ഗത്തെ വീണ്ടെ​ടു​ക്കാ​നു​ളള ദൈവ​ത്തി​ന്റെ കരുത​ലിൽനിന്ന്‌ പ്രയോ​ജ​ന​മ​നു​ഭ​വി​ക്കാൻ കഴിയുന്ന മക്കളെ ആദാമും ഹവ്വായും ഉൽപ്പാ​ദി​പ്പിച്ച സമയമായ “ലോക സ്ഥാപനം” മുതൽ ഈ “ചെമ്മരി​യാ​ടു”കൾക്ക്‌ നൽകാ​നു​ളള പ്രതി​ഫലം യഹോ​വ​യു​ടെ മനസ്സി​ലു​ണ്ടാ​യി​രു​ന്നു. (ലൂക്കോസ്‌ 11:50, 51 താരത​മ്യം ചെയ്യുക.) ആദാം നഷ്ടപ്പെ​ടു​ത്തിയ പൂർണ്ണ​ത​യു​ളള മാനു​ഷ​ജീ​വൻ പുന:സ്ഥാപി​ക്ക​പ്പെ​ടുന്ന പറുദീ​സ​യിൽ ആസ്വദി​ക്കാ​നു​ളള അവസരം അവരു​ടേ​താ​യി​രി​ക്കും. അവർ ‘രാജ്യം അവകാ​ശ​മാ​ക്കു​ന്നു’ എന്നു പറഞ്ഞാൽ അവർ സ്വർഗ്ഗ​ത്തിൽ പോകും എന്ന്‌ അതിനർത്ഥ​മില്ല, എന്തു​കൊ​ണ്ടെ​ന്നാൽ സ്വർഗ്ഗീയ രാജ്യ​ത്തി​ന്റെ അവകാ​ശി​ക​ളാ​യി​രി​ക്കുന്ന രാജാ​വി​ന്റെ “സഹോ​ദ​രൻമാ​രും” “ചെമ്മരി​യാ​ടു​ക​ളും” ഒരേ കൂട്ടരല്ല എന്ന്‌ ആ ഉപമ പ്രകട​മാ​ക്കു​ന്നു. അതു​കൊണ്ട്‌ “ചെമ്മരി​യാ​ടു​കൾ” ആ സ്വർഗ്ഗീയ ഗവൺമെൻറി​ന്റെ ഭൗമിക പ്രജക​ളാ​യി​രി​ക്കണം. “രാജ്യം” എന്ന്‌ ഇവിടെ തർജ്ജമ ചെയ്‌തി​രി​ക്കുന്ന ബസീലിയ എന്ന ഗ്രീക്കു​പദം “ഒരു രാജാ​വി​നാൽ ഭരിക്ക​പ്പെ​ടുന്ന” എന്ന്‌ ഒരു അകർമ്മ​കാർത്ഥ​ത്തിൽ മനസ്സി​ലാ​ക്കാ​വു​ന്ന​താണ്‌ എന്ന്‌ ലിഡെ​ലി​ന്റെ​യും സ്‌കോ​ട്ടി​ന്റെ​യും ഗ്രീക്ക്‌-ഇംഗ്ലീഷ്‌ ലെക്‌സി​ക്കൻ പ്രസ്‌താ​വി​ക്കു​ന്നു. പ്രകട​മാ​യും ഈ അർത്ഥമാണ്‌ ഇവിടെ ബാധക​മാ​കു​ന്നത്‌.

14. “കോലാ​ടു”കളു​ടെ​മേൽ ഉച്ചരി​ക്ക​പ്പെ​ടുന്ന ന്യായ​വി​ധി “ചെമ്മരി​യാ​ടു”കളുടെ അവകാ​ശ​ത്തിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി​രി​ക്കു​ന്ന​തെ​ങ്ങനെ?

14 “കോലാ​ടു​കൾ” “നിത്യ​ഛേ​ദ​ന​ത്തി​ലേക്ക്‌”, അഗ്നിയാ​ലെ​ന്ന​വണ്ണം പൂർണ്ണ​മായ ഒരു നാശത്തി​ലേക്ക്‌, പോകു​മ്പോൾ “ചെമ്മരി​യാ​ടു​കൾ” മശി​ഹൈക രാജാ​വി​നാൽ സംരക്ഷി​ക്ക​പ്പെ​ടും. (മത്തായി 25:41, 46; വെളി​പ്പാട്‌ 21:8 താരത​മ്യം ചെയ്യുക.) മരിക്കേണ്ട യാതൊ​രാ​വ​ശ്യ​വു​മി​ല്ലാ​തെ അവർ സാത്താ​ന്റെ​യും അവന്റെ ദുഷ്ട വ്യവസ്ഥി​തി​യു​ടെ​യും അധമ സ്വാധീ​ന​ത്തിൽനിന്ന്‌ സ്വത​ന്ത്ര​മായ മഹത്തായ “പുതിയ ഭൂമി”യിലേക്ക്‌ മഹോ​പ​ദ്ര​വ​ത്തി​ലൂ​ടെ സംരക്ഷി​ക്ക​പ്പെ​ടും. ആ അനു​ഗ്രഹം അവരു​ടേ​താ​യി​രി​ക്കും, എന്തു​കൊ​ണ്ടെ​ന്നാൽ രാജ്യ​വി​വാ​ദം സംബന്ധിച്ച്‌ ഇപ്പോൾ അവർ ഉചിത​മായ തീരു​മാ​നം ചെയ്യുന്നു.

15. (എ) ഈ ഉപമ ഇന്ന്‌ ബാധക​മാ​ണെന്ന്‌ നമു​ക്കെ​ങ്ങ​നെ​യ​റി​യാം? (ബി) അതു​കൊണ്ട്‌ ഏതു വേലയാണ്‌ ജീവൽപ്ര​ധാ​ന​മാ​യി​രി​ക്കു​ന്നത്‌?

15 “കോലാ​ടു​ക​ളു​ടെ” നാശം നിത്യ​കാ​ല​ത്തേ​ക്കു​ള​ള​താ​ക​യാൽ ഈ ഉപമ പിൽക്കാ​ലത്ത്‌, ഒരു പക്ഷേ ക്രിസ്‌തു​വി​ന്റെ ആയിര​വർഷ വാഴ്‌ച​ക്കാ​ലത്ത്‌ മാത്രം ബാധക​മാ​കാ​നു​ള​ള​താണ്‌ എന്ന്‌ ന്യായ​വാ​ദം ചെയ്യു​ന്നെ​ങ്കിൽ അത്‌ ഗൗരവ​മായ ഒരു പിശകാ​യി​രി​ക്കും. നേരെ മറിച്ച്‌ “വ്യവസ്ഥി​തി​യു​ടെ സമാപനം” സംബന്ധിച്ച അടയാ​ള​ത്തി​ന്റെ ഭാഗമാ​യി​ട്ടാണ്‌ യേശു ഈ ഉപമ ഉപയോ​ഗി​ച്ചത്‌. (മത്തായി 24:3) അവൻ വർണ്ണി​ച്ചി​രി​ക്കുന്ന കാര്യങ്ങൾ അവൻ സിംഹാ​സ​ന​സ്ഥ​നാ​യ​ശേഷം, എന്നാൽ അവന്റെ “സഹോ​ദ​രൻമാർ” ജഡത്തിൽ ഇരുന്നു​കൊണ്ട്‌ അവൻ പറഞ്ഞ കഷ്ടപ്പാ​ടു​കൾ അനുഭ​വി​ക്കുന്ന കാലത്താണ്‌ സംഭവി​ക്കു​ന്നത്‌. നമ്മൾ ആ കാലത്താണ്‌ ജീവി​ക്കു​ന്നത്‌, അത്‌ അതി​വേഗം കടന്നു​പൊ​യ്‌ക്കൊ​ണ്ടി​രി​ക്കു​കയു​മാണ്‌. അതു​കൊണ്ട്‌ രാജ്യ​ത്തിൽ പൂർണ്ണ​വി​ശ്വാ​സ​മർപ്പി​ക്കു​ന്നതു മാത്രമല്ല ഇന്ന്‌ അങ്ങനെ ചെയ്യു​ന്ന​തി​ന്റെ പ്രാധാ​ന്യം കാണാൻ മററു​ള​ള​വരെ സഹായി​ക്കു​ന്ന​തും എത്ര ജീവൽപ്ര​ധാ​ന​മാണ്‌.

[അധ്യയന ചോദ്യ​ങ്ങൾ]