വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിടുതലിലേക്കുളള വഴിയെ ആർ നയിക്കുന്നു?

വിടുതലിലേക്കുളള വഴിയെ ആർ നയിക്കുന്നു?

അധ്യായം 9

വിടു​ത​ലി​ലേ​ക്കു​ളള വഴിയെ ആർ നയിക്കു​ന്നു?

1. (എ) “മഹോ​പ​ദ്രവ”ത്തിലൂടെ സുരക്ഷി​ത​രാ​യി സംരക്ഷി​ക്ക​പ്പെ​ടു​ന്ന​തിന്‌ നാം എന്തിന്‌ നമ്മെത്തന്നെ കീഴ്‌പ്പെ​ടു​ത്തണം? (ബി) ദൈവം മോശയെ ഉപയോ​ഗിച്ച വിധത്താൽ ഇതെങ്ങനെ ചിത്രീ​ക​രി​ക്ക​പ്പെട്ടു?

 നാം യേശു​ക്രി​സ്‌തു​വി​ന്റെ നേതൃ​ത്വം സ്വീക​രി​ക്കു​ക​യും അവനെ ശ്രദ്ധി​ക്കു​ന്നു​വെന്ന്‌ ബോദ്ധ്യം വരുത്തുന്ന തെളിവ്‌ നൽകു​ക​യും അവന്റെ കാലടി​കളെ പിന്തു​ട​രു​ക​യും ചെയ്‌താൽ മാത്രമേ നമുക്ക്‌ ഈ ദുഷ്ട​ലോ​ക​ത്തു​നിന്ന്‌ രക്ഷപെ​ടു​ന്ന​തി​നും വരാൻ പോകുന്ന “മഹോ​പ​ദ്ര​വ​ത്തിൽ” ജീവ​നോ​ടെ സംരക്ഷി​ക്ക​പ്പെ​ടു​ന്ന​തി​നും കഴിയു​ക​യു​ളളു. (പ്രവൃ​ത്തി​കൾ 4:12) സ്വാഭാ​വിക യിസ്രാ​യേൽ പൊ. യു. മു. 1513-ൽ ഈജി​പ്‌റ​റിൽ നിന്ന്‌ വിടു​വി​ക്ക​പ്പെ​ട്ട​തി​നെ ചുററി​പ്പ​റ​റി​യു​ളള സംഭവങ്ങൾ ഇതു നന്നായി ചിത്രീ​ക​രി​ക്കു​ന്നു. അത്ഭുത​ക​ര​മാ​യി യഹോവ യിസ്രാ​യേ​ല്യ​രെ സുരക്ഷി​ത​രാ​യി ചെങ്കട​ലി​ലൂ​ടെ കടത്തി​ക്കൊ​ണ്ടു​പോ​ക​യും അവരെ പിന്തു​ടർന്നു​ചെന്ന ഈജി​പ്‌റ​റി​ന്റെ സൈന്യ​ത്തെ നശിപ്പി​ക്കു​ക​യും ചെയ്‌തു. ഇതി​ലെ​ല്ലാം തന്റെ ജനത്തെ നയിക്കാൻ ദൈവം മോശയെ ഉപയോ​ഗി​ച്ചു.—യോശുവ 24:5-7; പുറപ്പാട്‌ 3:10.

2. (എ) യിസ്രാ​യേ​ല്യ​രോ​ടൊ​പ്പം ഈജി​പ്‌ററ്‌ വിട്ട ആ “വലിയ സമ്മിശ്ര പുരു​ഷാ​രം” ആരായി​രു​ന്നു? (ബി) നിസം​ശ​യ​മാ​യും അവരിൽ അനേക​രെ​യും ആകർഷി​ച്ച​തെ​ന്താ​യി​രു​ന്നു? (സി) ഏതു സംഗതി സംബന്ധി​ച്ചാണ്‌ അവർ പെട്ടെന്നു തന്നെ പരീക്ഷി​ക്ക​പ്പെ​ട്ടത്‌?

2 വാഗ്‌ദത്ത നാട്ടിൽ പ്രവേ​ശി​ക്കാ​മെന്ന പ്രതീ​ക്ഷ​യോ​ടെ യിസ്രാ​യേ​ല്യർ ഈജി​പ്‌റ​റിൽനിന്ന്‌ പുറ​പ്പെ​ട്ട​പ്പോൾ മററു​ള​ളവർ അവരുടെ അണിക​ളിൽ ചേർന്നു. മോശ പിന്നീട്‌ രേഖ​പ്പെ​ടു​ത്തി​യ​പ്ര​കാ​രം: “ഒരു വലിയ സമ്മിശ്ര പുരു​ഷാ​ര​വും അവരോ​ടു​കൂ​ടെ പോന്നു.” (പുറപ്പാട്‌ 12:38) ഇവർ ആരായി​രു​ന്നു? അവർ യിസ്രാ​യേ​ല്യ​രോ​ടൊ​പ്പം അവരുടെ ഭാഗ​ധേയം പങ്കുവ​യ്‌ക്കാൻ തയ്യാറായ ഈജി​പ്‌റ​റു​കാ​രും മററു വിദേ​ശി​ക​ളു​മാ​യി​രു​ന്നു. സത്യേ​ക​ദൈവം താനാ​ണെ​ന്നും ഈജി​പ്‌റ​റു​കാ​രു​ടെ ദൈവങ്ങൾ വ്യാജ​മാ​ണെ​ന്നും തങ്ങളുടെ ആരാധ​കരെ വിടു​വി​ക്കാൻ അവർ അപ്രാ​പ്‌ത​രാ​ണെ​ന്നും പ്രകട​മാ​ക്കാൻ യഹോവ അവരു​ടെ​മേൽ വരുത്തിയ ഭീതി​ജ​ന​ക​മായ ബാധകൾ അവർ കണ്ടിരു​ന്നു. “പാലും തേനും ഒഴുകുന്ന” ഒരു ദേശത്തു ജിവി​ക്കു​ന്ന​തി​നു​ളള പ്രതീ​ക്ഷ​യെ​പ്പ​ററി അവർ യിസ്രാ​യേ​ല്യ​രിൽനിന്ന്‌ കേട്ട കാര്യങ്ങൾ അവർക്ക്‌ ആകർഷ​ക​മാ​യി തോന്നി എന്നതി​നും സംശയ​മില്ല. (പുറപ്പാട്‌ 3:7, 8; 12:12) എന്നാൽ തന്റെ ജനത്തെ വിടു​വി​ക്കു​ന്ന​തി​നും ഭരിക്കു​ന്ന​തി​നു​മാ​യി ദൈവ​ത്താൽ ഉയിർത്ത​പ്പെ​ട്ട​വ​നാണ്‌ മോശ​യെന്ന്‌ അവർ പൂർണ്ണ​മാ​യി അംഗീ​ക​രി​ച്ചോ? പെട്ടെന്നു തന്നെ അവർ പരി​ശോ​ധി​ക്ക​പ്പെട്ടു.—പ്രവൃ​ത്തി​കൾ 7:34, 35.

3. (എ) മോശ​യു​ടെ മാർഗ്ഗ​നിർദ്ദേശം അനുസ​രി​ക്കു​ന്നത്‌ ജീവൽപ്ര​ധാ​ന​മാ​യി​രു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) ‘മോശ​യി​ലേ​ക്കു​ളള സ്‌നാപന’ത്തിന്റെ അർത്ഥ​മെ​ന്താ​യി​രു​ന്നു? (സി) അത്‌ ആത്മീയ യിസ്രാ​യേ​ല്യർക്ക്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

3 ആ “വലിയ സമ്മിശ്ര പുരു​ഷാര”ത്തോ​ടൊ​പ്പം യിസ്രാ​യേൽ ചെങ്കട​ലി​ന്റെ തീരത്തെ സമീപി​ച്ച​പ്പോൾ അവരെ തിരികെ അടിമ​ത്വ​ത്തി​ലേക്കു പിടി​ച്ചു​കൊ​ണ്ടു​പോ​കാൻ ഈജി​പ്‌റ​റി​ലെ രാജാ​വും അവന്റെ സൈന്യ​വും അവരുടെ പിന്നാലെ പാഞ്ഞു​ചെന്നു. വിടു​വി​ക്ക​പ്പെ​ടു​ന്ന​തിന്‌ അവർ ഒരുമിച്ച്‌ നിൽക്കു​ക​യും മോശ​യു​ടെ നിർദ്ദേ​ശങ്ങൾ അനുസ​രി​ക്കു​ക​യും ചെയ്യണ​മാ​യി​രു​ന്നു, കാരണം അവരെ നയിക്കു​ന്ന​തിന്‌ യഹോവ മോശയെ ഉപയോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ഒരു പ്രകൃ​ത്യാ​തീത മേഘത്തെ ഉപയോ​ഗി​ച്ചു​കൊണ്ട്‌ യഹോവ ശത്രു​വി​നെ തടഞ്ഞു നിർത്തി. അതേ സമയം സമു​ദ്ര​ത്തി​ലെ ജലം വിഭാ​ഗി​ക്കു​ക​യും കടലിന്റെ അടിത്തട്ട്‌ ഉണക്കു​ക​യും ചെയ്‌തു. പിന്നീട്‌ ഈജി​പ്‌റ​റു​കാർക്ക്‌ സംഭവി​ച്ച​തിൽനി​ന്നും തികച്ചും വ്യത്യ​സ്‌ത​മാ​യി എല്ലാ യിസ്രാ​യേ​ലും “വലിയ സമ്മിശ്ര പുരു​ഷാ​ര​വും” മോശ​യോ​ടു​കൂ​ടെ ഉണങ്ങിയ കടൽത്ത​ട്ടി​നു കുറുകെ കടന്നു രക്ഷപെട്ടു. (പുറപ്പാട്‌ 14:9; 19-31) അവരുടെ ഇടത്തും വലത്തും വെളളം മതിലു​പോ​ലെ ഉയർന്നു നിൽക്കു​ക​യും അവരുടെ തലയ്‌ക്കു​മീ​തെ ദൈവ​സാ​ന്നി​ദ്ധ്യ​ത്തി​ന്റെ മേഘം നിൽക്കു​ക​യും ചെയ്‌ത​പ്പോൾ അർത്ഥവ​ത്തായ ഒരു കാര്യം സംഭവി​ച്ചു. ബൈബിൾ അതേപ്പ​ററി ഒരു സ്‌നാ​പനം എന്നപോ​ലെ സംസാ​രി​ക്കു​ന്നു—ജലത്തി​ലു​ളള ഒരു അക്ഷരീയ സ്‌നാ​പ​നമല്ല മറിച്ച്‌ അവരുടെ രക്ഷകനാ​യി​രി​ക്കാൻ ദൈവ​ത്താൽ അയക്കപ്പെട്ട യഹോ​വ​യു​ടെ പ്രവാ​ച​ക​നെന്ന നിലയിൽ മോശ​യി​ലേ​ക്കു​ളള ഒരു പ്രതീ​കാ​ത്മക സ്‌നാ​പനം. (1 കൊരി​ന്ത്യർ 10:1, 2) അതു​പോ​ലെ ഈ ദുഷ്ട ലോക​ത്തി​ന്റെ നാശത്തെ അതിജീ​വി​ക്കുന്ന എല്ലാ ആത്മീയ യിസ്രാ​യേ​ല്യ​രും അവരുടെ രക്ഷകനെന്ന നിലയിൽ ക്രിസ്‌തു​വി​ലേക്ക്‌ ഒരു സമാന​മായ സ്‌നാ​പനം ഏൽക്കു​ക​യും അവർ അവന്റെ നേതൃ​ത്വ​ത്തോട്‌ പററി​നിൽക്കു​ന്നു എന്നതിന്‌ ബോദ്ധ്യം വരുത്തുന്ന തെളിവ്‌ നൽകു​ക​യും വേണം. ആധുനിക നാളിലെ “സമ്മിശ്ര പുരു​ഷാ​രം” അവരോ​ടൊ​ത്തു പോകണം.

4. യഹോവ ക്രിസ്‌തു​വിന്‌ നൽകി​യി​രി​ക്കുന്ന അധികാ​രം എത്ര വലുതാണ്‌?

4 യഹോവ തന്റെ പുത്ര​നായ യേശു​ക്രി​സ്‌തു​വിന്‌ വലിയ അധികാ​രം നൽകി​യി​രി​ക്കു​ന്നു. ‘ഇന്നത്തെ ദുഷിച്ച വ്യവസ്ഥി​തി​യു​ടെ’ ഇരുളടഞ്ഞ ഭാവി​യിൽ നാം പങ്കു​ചേ​രാൻ ആവശ്യ​മി​ല്ലാ​ത്ത​വണ്ണം അതിൽനിന്ന്‌ നമ്മെ ‘വിടു​വി​ക്കാൻ’ അവൻ മുഖാ​ന്തരം ദൈവം ഏർപ്പാടു ചെയ്‌തി​രി​ക്കു​ന്നു. (ഗലാത്യർ 1:3-5; 1 തെസ്സ​ലോ​നി​ക്യർ 1:9, 10) മോശ മുഖാ​ന്തരം യഹോവ ആളുക​ളു​ടെ അനുദിന പ്രതീ​ക്ഷ​കളെ ബാധിച്ച നിയമങ്ങൾ യിസ്രാ​യേ​ല്യർക്കു നൽകി. അവർ ആ നിയമങ്ങൾ അനുസ​രി​ച്ച​പ്പോൾ അതു അവർക്ക്‌ വലിയ പ്രയോ​ജ​നങ്ങൾ കൈവ​രു​ത്തി. എന്നാൽ ചില നിയമങ്ങൾ അനുസ​രി​ക്കാ​തി​രി​ക്കു​ന്ന​തി​നു​ളള ശിക്ഷ മരണമാ​യി​രു​ന്നു. പിൽക്കാ​ലത്ത്‌ യേശു മോശ​യേ​ക്കാൾ വലിയ ഒരു പ്രവാ​ച​ക​നാ​യി​ത്തീർന്നു. അവൻ പഠിപ്പി​ച്ചത്‌ “ജീവന്റെ വചനങ്ങളാ”യിരുന്നു, അവ അനുസ​രി​ക്കു​ന്ന​തി​ലു​ളള മനഃപൂർവ്വ​മായ പരാജയം വിടുതൽ ഇല്ലാത്ത തരം മരണത്തി​ലേക്കു നയിക്കു​മാ​യി​രു​ന്നു. അതു​കൊണ്ട്‌ അവൻ പറയു​ന്നത്‌ ഗൗരവ​മാ​യി കണക്കി​ലെ​ടു​ക്കു​ന്നത്‌ എത്ര പ്രധാ​ന​മാണ്‌!—യോഹ​ന്നാൻ 6:66-69; 3:36; പ്രവൃ​ത്തി​കൾ 3:19-23.

5. യേശു​ക്രി​സ്‌തു​വി​നോ​ടു​ളള കീഴ്‌പ്പെടൽ അത്യന്തം ആകർഷ​ക​മാ​ക്കു​ന്ന​തെ​ന്താണ്‌?

5 ചിലരെ സംബന്ധി​ച്ചി​ട​ത്തോ​ളം ഒരു നേതാ​വിന്‌ കീഴ്‌പ്പെ​ടു​ന്നത്‌ അഭികാ​മ്യ​മാ​യി തോന്നു​ന്നില്ല. അധികാ​ര​ത്തി​ന്റെ ദുർവി​നി​യോ​ഗം വളരെ​യേറെ അവർ കണ്ടിട്ടുണ്ട്‌. എന്നാൽ യേശു​വി​ന്റെ സ്വന്തം വാക്കുകൾ നമ്മുടെ ആശങ്കകൾ അകററുന്ന ഒരു മനോ​ഭാ​വത്തെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു. “അദ്ധ്വാ​നി​ക്കു​ന്ന​വ​രും ഭാരം ചുമക്കു​ന്ന​വ​രു​മാ​യു​ളേ​ളാ​രെ എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങൾക്ക്‌ നവോൻമേഷം പ്രദാനം ചെയ്യും. എന്റെ നുകം ഏററു​കൊണ്ട്‌ എന്നിൽനിന്ന്‌ പഠിക്കു​വിൻ; ഞാൻ സൗമ്യ​നും ഹൃദയ​ത്തിൽ താഴ്‌മ​യു​ള​ള​വ​നു​മാ​യ​തി​നാൽ നിങ്ങൾ നിങ്ങളു​ടെ ദേഹി​കൾക്ക്‌ നവോൻമേഷം കണ്ടെത്തും. എന്തു​കൊ​ണ്ടെ​ന്നാൽ എന്റെ നുകം മൃദു​വും എന്റെ ഭാരം ലഘുവു​മാ​കു​ന്നു” എന്നു പറഞ്ഞു​കൊണ്ട്‌ അവൻ ഊഷ്‌മ​ള​മാ​യി നമ്മെ ക്ഷണിക്കു​ന്നു. (മത്തായി 11:28-30) എത്ര ആകർഷ​ക​മായ ഒരു പ്രതീക്ഷ! അവനിൽ പൂർണ്ണ വിശ്വാ​സം അർപ്പി​ച്ചു​കൊണ്ട്‌ ആ ഊഷ്‌മ​ള​മായ ക്ഷണത്തിന്‌ ചെവി കൊടു​ക്കു​ന്നവർ ഒരിക്ക​ലും നിരാ​ശ​രാ​വു​ക​യില്ല. (റോമർ 10:11) സ്‌നേ​ഹ​മു​ളള ഒരു ഇടയന്റെ ആട്ടിൻകൂ​ട്ട​ത്തി​ലെ ഒരാടി​നെ​പ്പോ​ലെ അവർ സുരക്ഷി​ത​ത്വം അനുഭ​വി​ക്കും.

യഥാർത്ഥ നല്ല ഇടയൻ

6. (എ) യിസ്രാ​യേൽ ജനത ഒരു തൊഴു​ത്തി​ലെ ആടുക​ളെ​പ്പോ​ലെ​യാ​യി​രു​ന്നത്‌ എങ്ങനെ​യാണ്‌? (ബി) ഈ “ആടുകൾ”ക്കുളള ഒരു ഇടയ​നെ​ക്കു​റിച്ച്‌ യഹോവ എന്തു വാഗ്‌ദത്തം നൽകി, അതെങ്ങ​നെ​യാണ്‌ നിവൃ​ത്തി​യാ​യത്‌?

6 യിസ്രാ​യേൽ ജനത യഹോ​വ​യു​ടെ ഉടമസ്ഥ​ത​യി​ലു​ളള ഒരു ആട്ടിൻ പററം പോ​ലെ​യാ​യി​രു​ന്നു. അവൻ അവർക്ക്‌ ന്യായ​പ്ര​മാ​ണം നൽകി, അത്‌ പുറജാ​തി ജനതക​ളു​ടെ ഭക്തിവി​രു​ദ്ധ​മായ ജീവി​ത​ഗ​തി​യിൽനിന്ന്‌ അവരെ വേർതി​രിച്ച്‌ അവർക്ക്‌ സംരക്ഷണം നൽകാ​നു​ത​കിയ ഒരു തൊഴു​ത്തി​ന്റെ ഭിത്തികൾ പോ​ലെ​യാ​യി​രു​ന്നു. അതി​നോട്‌ ഉത്തരവാ​ദി​ത്വ​ബോ​ധ​ത്തോ​ടെ പ്രതി​ക​രി​ച്ച​വരെ അതു മശിഹാ​യി​ലേക്ക്‌ വഴിന​ട​ത്തു​ക​യും ചെയ്‌തു. (എഫേസ്യർ 2:14-16; ഗലാത്യർ 3:24) ആ മശി​ഹൈക ഇടയരാ​ജാ​വി​നെ​ക്കു​റിച്ച്‌ യഹോവ ഇപ്രകാ​രം മുൻകൂ​ട്ടി​പ്പ​റഞ്ഞു: “[എന്റെ ആടുകളെ] മേയി​ക്കേ​ണ്ട​തിന്‌ ഞാൻ അവയ്‌ക്കാ​യി ഒരേ ഇടയനെ എഴു​ന്നേൽപ്പി​ക്കും, എന്റെ ദാസനായ ദാവീ​ദി​നെ തന്നെ.” (യെഹെ​സ്‌ക്കേൽ 34:23, 31) അപ്പോൾ മരിച്ച​വ​നാ​യി​രുന്ന ദാവീദ്‌ വീണ്ടും വ്യക്തി​പ​ര​മാ​യി ദൈവ​ജ​ന​ത്തിൻമേൽ രാജാ​വാ​യി ഭരിക്കു​മെന്ന്‌ ഇത്‌ അർത്ഥമാ​ക്കി​യില്ല, മറിച്ച്‌ ദാവീ​ദി​ന്റെ രാജകീയ വംശത്തിൽനിന്ന്‌ യഹോവ ഒരു ഇടയ രാജാ​വി​നെ എഴു​ന്നേൽപ്പി​ക്കു​ക​യും അവനി​ലൂ​ടെ സുരക്ഷി​ത​ത്വം പ്രദാനം ചെയ്യു​ക​യും ചെയ്യു​മാ​യി​രു​ന്നു. (യിരെ​മ്യാവ്‌ 23:5, 6) വിവിധ കാലഘ​ട്ട​ങ്ങ​ളിൽ തങ്ങൾ മശി​ഹൈക വിമോ​ച​ക​രാ​ണെന്ന്‌ പലരും വ്യാജ​മാ​യി അവകാ​ശ​പ്പെട്ടു. എന്നാൽ പൊ. യു. 29-ൽ യഥാർത്ഥ സാക്ഷ്യ​മു​ളള മശിഹാ​യെ, സത്യമാ​യും ദൈവ​ത്താൽ അയയ്‌ക്ക​പ്പെ​ട്ട​വ​നെന്ന നിലയിൽ യേശു​ക്രി​സ്‌തു​വി​നെ യിസ്രാ​യേ​ലി​ലെ “ആടുകൾക്ക്‌” പരിച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാൻ യഹോവ സ്‌നാ​പ​ക​യോ​ഹ​ന്നാ​നെ ഉപയോ​ഗി​ച്ചു. യേശു ദൈവ​ത്തി​ന്റെ സ്വർഗ്ഗീയ പുത്ര​നാ​യി​രു​ന്നു. അവൻ ദാവീ​ദി​ന്റെ രാജകീയ വംശത്തിൽ പിറക്കാൻവേണ്ടി അവന്റെ ജീവൻ ഒരു യഹൂദ കന്യക​യു​ടെ ഉദരത്തി​ലേക്കു മാററ​പ്പെട്ടു. ദാവീദ്‌ എന്ന പേരിന്റെ അർത്ഥം “പ്രിയ​പ്പെ​ട്ടവൻ” എന്നാണ്‌. അതു​കൊണ്ട്‌ ഉചിത​മാ​യി യേശു വെളള​ത്തിൽ സ്‌നാ​പ​ന​മേ​ററു കഴിഞ്ഞ​പ്പോൾ സ്വർഗ്ഗ​ത്തിൽ നിന്ന്‌ യഹോവ വ്യക്തമാ​യി ഇപ്രകാ​രം പ്രഖ്യാ​പി​ച്ചു: “നീ എന്റെ പ്രിയ പുത്ര​നാ​കു​ന്നു; നിന്നെ ഞാൻ അംഗീ​ക​രി​ച്ചി​രി​ക്കു​ന്നു.”—മർക്കോസ്‌ 1:11.

7. (എ) “നല്ല ഇടയൻ” എന്ന നിലയിൽ “ആടുക​ളോട്‌” ഉളള തന്റെ സ്‌നേ​ഹ​പൂർവ്വ​ക​മായ പരിഗ​ണ​ന​യു​ടെ ആഴം യേശു എങ്ങനെ​യാണ്‌ പ്രകട​മാ​ക്കി​യത്‌? (ബി) അത്‌ നേര​ത്തെ​യു​ണ്ടാ​യി​രുന്ന വ്യാജ മശിഹാ​മാ​രു​ടെ പെരു​മാ​റ​റ​ത്തിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി​രു​ന്ന​തെ​ങ്ങനെ?

7 തന്റെ മരണത്തി​നു മുൻപ്‌, നാലു​മാ​സ​ത്തിൽ കുറഞ്ഞ ഒരു സമയത്തി​നു​ള​ളിൽ, യേശു പറഞ്ഞു: “നല്ല ഇടയൻ ഞാനാ​കു​ന്നു; നല്ല ഇടയൻ ആടുകൾക്കു​വേണ്ടി തന്റെ ദേഹിയെ വച്ചു​കൊ​ടു​ക്കു​ന്നു.” (യോഹ​ന്നാൻ 10:11) അവൻ ഇപ്രകാ​രം പറഞ്ഞു​കൊണ്ട്‌ തന്റെ സ്ഥാനത്തെ തനിക്കു മുമ്പേ വന്ന വ്യാജ മശിഹാ​ക​ളു​ടേ​തി​നോട്‌ വിപരീത താരത​മ്യം ചെയ്‌തു. “ആട്ടിൻ തൊഴു​ത്തി​ലേക്ക്‌ വാതി​ലി​ലൂ​ടെ കടക്കാതെ വേറെ വഴിയാ​യി കയറു​ന്നവൻ കളളനും കവർച്ച​ക്കാ​ര​നും ആകുന്നു. വാതി​ലി​ലൂ​ടെ കടക്കു​ന്ന​വ​നോ ആടുക​ളു​ടെ ഇടയൻ ആകുന്നു. അവന്‌ കാവൽക്കാ​രൻ വാതിൽ തുറന്നു​കൊ​ടു​ക്കു​ന്നു; ആടുകൾ അവന്റെ ശബ്ദം കേൾക്കു​ന്നു; തന്റെ ആടുകളെ അവൻ പേർ ചൊല്ലി വിളിച്ചു പുറത്തു കൊണ്ടു​പോ​കു​ന്നു. തനിക്കു​ള​ള​വയെ ഒക്കെയും പുറത്തു​കൊ​ണ്ടു​വ​ന്ന​ശേഷം അവൻ അവക്ക്‌ മുമ്പായി പോകു​ന്നു, ആടുകൾ അവന്റെ ശബ്ദം അറിയു​ന്ന​തു​കൊണ്ട്‌ അവന്റെ പിന്നാലെ പോകു​ന്നു. അപരി​ചി​ത​രു​ടെ ശബ്ദം അറിയാ​യ്‌ക​കൊണ്ട്‌ അവ അപരി​ചി​തനെ അനുഗ​മി​ക്കാ​തെ അവനെ വിട്ട്‌ ഓടി​പ്പോ​കു​ന്നു.”—യോഹ​ന്നാൻ 10:1-5, 8.

8. (എ) തന്നെ അനുഗ​മിച്ച യഹൂദൻമാ​രെ ഏതു പുതിയ “തൊഴു​ത്തി”ലേക്കാണ്‌ യേശു നയിച്ചത്‌? (ബി) ഈ തൊഴു​ത്തി​ലേക്ക്‌ അവൻ എത്ര പേരെ കൊണ്ടു​വ​ന്നി​രി​ക്കു​ന്നു?

8 ന്യായ​പ്ര​മാ​ണ​ത്തി​ന്റെ മാർഗ്ഗ​നിർദ്ദേശം സ്വീക​രി​ച്ച​വ​രാ​യി യഹൂദ്യ ആട്ടിൻതൊ​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്നവർ “വാതിൽ കാവൽക്കാ​ര​നായ” സ്‌നാ​പ​ക​യോ​ഹ​ന്നാൻ യേശു​വി​നെ പരിച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ത്ത​പ്പോൾ അവനെ മശിഹാ​യാ​യി സ്വീക​രി​ച്ചു. അവർ യേശു​വി​ന്റെ “സ്വന്തം ആടുകളാ”ണെന്ന്‌ തെളിഞ്ഞു. അവൻ അവരെ യഹോ​വ​യു​ടേ​തായ ഒരു പുതിയ ആലങ്കാ​രിക തൊഴു​ത്തി​ലേക്ക്‌ അല്ലെങ്കിൽ കൂട്ടി​ലേക്ക്‌ നയിക്കു​ക​യും ചെയ്‌തു. ആത്മീയ യിസ്രാ​യേ​ലി​നോട്‌ ചെയ്‌ത​തും യേശു​വി​ന്റെ സ്വന്തം രക്തത്താൽ ഉറപ്പാ​ക്ക​പ്പെ​ട്ട​തു​മായ പുതിയ ഉടമ്പടി​യു​ടെ അടിസ്ഥാ​ന​ത്തിൽ യഹോ​വ​യു​ടെ പ്രീതി​യി​ലേക്ക്‌ വരുത്ത​പ്പെ​ട്ട​തി​നെ​യാണ്‌ ഈ തൊഴുത്ത്‌ പ്രതി​നി​ധാ​നം ചെയ്‌തത്‌. ഈ ഉടമ്പടി മുഖാ​ന്തരം അവർക്ക്‌, ആരു മുഖാ​ന്തരം സകല ജനതക​ളി​ലേ​യും ആളുകൾക്ക്‌ അനു​ഗ്രഹം ലഭിക്കു​മോ ആ അബ്രഹാ​മി​ന്റെ “സന്തതി”യായ ക്രിസ്‌തു​വി​നോ​ടു​കൂ​ടെ സ്വർഗ്ഗീയ ജീവൻ സമ്പാദി​ക്കു​ന്നത്‌ സാദ്ധ്യ​മാ​ക്കി​ത്തീർത്തു. (എബ്രായർ 8:6; 9:24; 10:19-22; ഉൽപ്പത്തി 22:18) ദൈവം മരിച്ച​വ​രു​ടെ ഇടയിൽനിന്ന്‌ ഉയിർപ്പി​ക്കു​ക​യും സ്വർഗ്ഗീയ ജീവനി​ലേക്ക്‌ പുനഃ​സ്ഥി​തീ​ക​രി​ക്കു​ക​യും ചെയ്‌ത യേശു​ക്രി​സ്‌തു​വാണ്‌ ഈ പുതിയ ഉടമ്പടി തൊഴു​ത്തി​ന്റെ “വാതിൽ”. തന്റെ പിതാ​വി​ന്റെ ഉദ്ദേശ്യ​ങ്ങ​ളോ​ടു​ളള യോജി​പ്പിൽ ആദ്യം യഹൂദ​രിൽനി​ന്നും പിന്നീട്‌ ശമര്യ​ക്കാ​രിൽനി​ന്നും പുറജാ​തി​ക​ളിൽനി​ന്നു​മാ​യി ഒരു പരിമി​ത​മായ സംഖ്യയെ—1,44,000 മാത്രം—ഈ തൊഴു​ത്തി​ലേക്ക്‌ കൊണ്ടു​വ​ന്നി​രി​ക്കു​ന്നു. നല്ല ഇടയനെന്ന നിലയിൽ യേശു​ക്രി​സ്‌തു​വിന്‌ അവന്റെ ആടുക​ളിൽ ഓരോ​ന്നി​നെ​യും പേരി​നാൽ അറിയാം, അവയ്‌ക്ക്‌ സ്‌നേ​ഹ​പൂർവ​ക​വും വ്യക്തി​പ​ര​വു​മായ പരിച​ര​ണ​വും ശ്രദ്ധയും കൊടു​ക്കു​ക​യും ചെയ്യുന്നു.—യോഹ​ന്നാൻ 10:7, 9; വെളി​പ്പാട്‌ 14:1-3.

9. യേശു പരാമർശി​ക്കുന്ന “വേറെ ആടുകൾ” ആരാണ്‌, അവർ എപ്പോ​ഴാണ്‌ കൂട്ടി​ച്ചേർക്ക​പ്പെ​ടു​ന്നത്‌?

9 എന്നിരു​ന്നാ​ലും യേശു തന്റെ ഇടയവേല സ്വർഗ്ഗ​രാ​ജ്യം അവകാ​ശ​മാ​ക്കുന്ന ഈ “ചെറിയ ആട്ടിൻകൂ​ട്ട​ത്തി​നു” മാത്ര​മാ​യി പരിമി​ത​പ്പെ​ടു​ത്തു​ന്നില്ല. (ലൂക്കോസ്‌ 12:32) അവൻ ഇപ്രകാ​രം കൂടി പറഞ്ഞു: “ഈ തൊഴു​ത്തിൽ ഉൾപ്പെ​ടാത്ത വേറെ ആടുകൾ എനിക്കുണ്ട്‌; അവയെ​യും ഞാൻ കൊണ്ടു​വ​രേ​ണ്ട​താ​കു​ന്നു, അവ എന്റെ ശബ്ദം കേൾക്കും, അവ ഒരാട്ടിൻകൂ​ട്ട​വും ഒരിട​യ​നും ആകും.” (യോഹ​ന്നാൻ 10:16) ഇവർ ആരാണ്‌? ഇവർ പുതിയ ഉടമ്പടി​യിൽ ഉൾപ്പെ​ടാ​ത്ത​വ​രാണ്‌; ഇവർ ആത്‌മീയ യിസ്രാ​യേ​ല്യ​രല്ല. എന്നാൽ ഇവർ യേശു​ക്രി​സ്‌തു വിവരി​ക്കുന്ന തരത്തി​ലു​ളള മേയിക്കൽ ആവശ്യ​മു​ള​ള​വ​രും ഭൂമി​യി​ലു​ളള ആത്‌മീയ യിസ്രാ​യേ​ല്യ​രു​മാ​യി അടുത്ത സഹവാ​സ​ത്തിൽ വരുന്ന​വ​രു​മാണ്‌. ഈ “വേറെ ആടുകൾ” ഈ അന്ത്യകാ​ലത്ത്‌ യേശു​ക്രി​സ്‌തു​വി​ന്റെ രക്തത്തിന്റെ യാഗപ​ര​മായ മൂല്യ​ത്തി​ലു​ളള വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ ഭൂമി​യി​ലെ നിത്യ​ജീ​വ​നു​വേ​ണ്ടി​യു​ളള യഹോ​വ​യു​ടെ കരുത​ലി​ലേക്ക്‌ കൂട്ടി​ചേർക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കുന്ന വ്യക്തി​ക​ളാണ്‌. ഇവർ വെളി​പ്പാട്‌ 7:9, 10, 14-ലെ “മഹാപു​രു​ഷാ​രം” തന്നെയാണ്‌, അതു​കൊണ്ട്‌ ഇവർക്ക്‌ വരാനി​രി​ക്കുന്ന മഹോ​പ​ദ്ര​വത്തെ അതിജീ​വി​ക്കു​ന്ന​തി​നു​ളള പ്രതീ​ക്ഷ​യുണ്ട്‌.

10. “വേറെ ആടുക​ളിൽ” ഒരാളാ​യി​രി​ക്കു​ന്ന​തിന്‌ എന്താണ്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌?

10 നല്ല ഇടയനാൽ കാത്തു​സൂ​ക്ഷി​ക്ക​പ്പെ​ടു​ക​യും ജീവ​നോ​ടെ സംരക്ഷി​ക്ക​പ്പെ​ടു​ക​യും ചെയ്യുന്ന “വേറെ ആടുകളെ” സംബന്ധിച്ച ബൈബിൾ വിവര​ണ​ത്തോട്‌ യോജി​പ്പി​ലാ​യി​രി​ക്കു​ന്ന​തിന്‌ ഒരു വ്യക്തി അവന്റെ ശബ്ദം “കേൾക്കു​ക​യും” സ്വർഗ്ഗ​രാ​ജ്യ​ത്തി​ന്റെ യഥാർത്ഥ അവകാ​ശി​കൾ ഉൾപ്പെ​ടുന്ന ആ “ഒരാട്ടിൻകൂട്ട”ത്തിന്റെ ഒരു ശരിയായ ഭാഗമാ​ണെ​ന്നു​ള​ള​തിന്‌ തെളിവ്‌ നൽകു​ക​യും വേണം. നിങ്ങൾ അതു ചെയ്യു​ന്നു​ണ്ടോ? എത്ര സൂക്ഷ്‌മ​ത​യോ​ടെ​യാണ്‌ നിങ്ങൾ അവന്റെ ശബ്ദം കേൾക്കു​ന്നത്‌?

11. നാം യഥാർത്ഥ​ത്തിൽ യേശു യോഹ​ന്നാൻ 15:12-ൽ പറഞ്ഞത്‌ “കേൾക്കു​ന്നു” എന്ന്‌ തെളി​യി​ക്കു​ന്നത്‌ എന്താണ്‌?

11 യേശു ഇപ്രകാ​രം പറഞ്ഞു എന്ന്‌ തീർച്ച​യാ​യും നിങ്ങൾക്ക​റി​യാം: “ഞാൻ നിങ്ങളെ സ്‌നേ​ഹി​ച്ച​തു​പോ​ലെ നിങ്ങൾ അന്യോ​ന്യം സ്‌നേ​ഹി​ക്കണം എന്നതാണ്‌ എന്റെ കൽപ്പന.” (യോഹ​ന്നാൻ 15:12) ആ കൽപ്പന നിങ്ങളു​ടെ ജീവി​തത്തെ എപ്രകാ​ര​മാണ്‌ ബാധി​ക്കു​ന്നത്‌? നിങ്ങൾ പ്രകട​മാ​ക്കുന്ന സ്‌നേഹം യേശു ദൃഷ്ടാ​ന്തീ​ക​രി​ച്ച​തു​പോ​ലെ​യു​ള​ള​താ​ണോ? അതു യഥാർത്ഥ​ത്തിൽ ആത്മത്യാ​ഗ​പ​ര​മാ​ണോ? നിങ്ങളു​ടെ പ്രവൃ​ത്തി​ക​ളും വിചാ​ര​ങ്ങ​ളും ക്രിസ്‌തീയ സഭയി​ലു​ളള എല്ലാവ​രോ​ടും നിങ്ങളു​ടെ സ്വന്തം കുടും​ബാം​ഗ​ങ്ങ​ളോ​ടും നിങ്ങൾക്ക്‌ അത്തരം സ്‌നേഹം ഉണ്ട്‌ എന്നുള​ള​തി​ന്റെ തെളിവ്‌ നൽകു​ന്നു​ണ്ടോ?

12. (എ) നാം യഥാർത്ഥ​ത്തിൽ ‘യേശു​വി​നാൽ പഠിപ്പി​ക്ക​പ്പെ​ടു​ന്നു​വെ​ങ്കിൽ’ അതു നമ്മിൽ എത്ര​ത്തോ​ളം മാററങ്ങൾ വരുത്തും? (ബി) അതിനാൽ നാം ബൈബി​ളിൽ നിന്ന്‌ പഠിക്കുന്ന കാര്യങ്ങൾ സംബന്ധിച്ച്‌ നാം എന്തു ചെയ്യേ​ണ്ട​തുണ്ട്‌?

12 നാം യഥാർത്ഥ​ത്തിൽ യേശു​വി​നെ ‘കേൾക്കു​ക​യും’ “അവനാൽ പഠിപ്പി​ക്ക​പ്പെ​ടു​ക​യും” ആണെങ്കിൽ നമ്മുടെ മുഴു വ്യക്തി​ത്വ​ത്തി​നും മാററം വരു​മെന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പ്രസ്‌താ​വി​ക്കു​ന്നു. നമ്മുടെ മുൻ ജീവി​ത​ഗ​തി​യോട്‌ ചേർച്ച​യി​ലു​ളള വ്യക്തി​ത്വം നാം ഉപേക്ഷി​ക്കു​ക​യും യഹോ​വ​യു​ടെ നല്ല ഗുണങ്ങൾ പ്രതി​ഫ​ലി​പ്പി​ക്കുന്ന “പുതിയ വ്യക്തി​ത്വം” നാം അണിയു​ക​യും ചെയ്യും. (എഫേസ്യർ 4:17-24; കൊ​ലോ​സ്യർ 3:8-14) നിങ്ങൾ ബൈബിൾ പഠിക്കു​മ്പോൾ ദൈവത്തെ പ്രസാ​ദി​പ്പി​ക്കാൻ വേണ്ടി വ്യക്തി​പ​ര​മാ​യി ക്രമീ​ക​ര​ണങ്ങൾ വരുത്തേണ്ട മണ്ഡലങ്ങ​ളെ​പ്പ​ററി ഗൗരവ​മാ​യി ചിന്തി​ക്കാ​റു​ണ്ടോ? നിങ്ങൾ മനസ്സാ​ക്ഷി​പൂർവം അത്തരം മാററങ്ങൾ വരുത്തു​ന്നു​ണ്ടോ? നമ്മുടെ നാളി​ലേക്ക്‌ യേശു കൽപ്പിച്ച ആ ജീവൽപ്ര​ധാ​ന​മായ വേല—സ്ഥാപി​ത​മാ​യി​രി​ക്കുന്ന ദൈവ​രാ​ജ്യ​ത്തി​ന്റെ സുവാർത്ത ഘോഷി​ക്കൽ—നിങ്ങൾ ശ്രദ്ധി​ക്കു​ന്നു​ണ്ടോ? അതിൽ ഒരു പങ്കുണ്ടാ​യി​രി​ക്കാ​നു​ളള വഴി നിങ്ങൾ തേടു​ന്നു​ണ്ടോ? നിങ്ങ​ളോട്‌ ദൈവം കാണിച്ച അനർഹ ദയയോ​ടു​ളള വിലമ​തിപ്പ്‌ അങ്ങനെ ചെയ്യാ​നു​ളള ഒരു ആഗ്രഹം നിങ്ങളു​ടെ ഹൃദയ​ത്തിൽ ഉണർത്തു​ന്നു​ണ്ടോ?—മത്തായി 24:14.

13. (എ) നാം ശ്രദ്ധാ​ലു​ക്ക​ള​ല്ലെ​ങ്കിൽ നമ്മുടെ ഹൃദയങ്ങൾ എങ്ങനെ​യാണ്‌ നമ്മെ വഴി​തെ​റ​റി​ച്ചേ​ക്കാ​വു​ന്നത്‌? (ബി) അതു​കൊണ്ട്‌ ഏതളവു​വരെ നാം യേശു​ക്രി​സ്‌തു​വി​ന്റെ കാലടി​കളെ പിന്തു​ട​രണം?

13 നമ്മുടെ ഹൃദയം നമ്മെ വഴി​തെ​റ​റി​ക്കാ​തി​രി​ക്കാൻ നാം ശ്രദ്ധാ​ലു​ക്ക​ളാ​യി​രി​ക്കേ​ണ്ട​തുണ്ട്‌. ദശലക്ഷ​ക്ക​ണ​ക്കി​നാ​ളു​കൾ യേശു​ക്രി​സ്‌തു​വിൽ വിശ്വ​സി​ക്കു​ന്ന​താ​യി അവകാ​ശ​പ്പെ​ടു​ന്നു, ഒരുപക്ഷേ അവൻ പഠിപ്പിച്ച ചില കാര്യങ്ങൾ ഉദ്ധരി​ക്കാ​നും അവർക്ക്‌ കഴി​ഞ്ഞേ​ക്കും. എന്നാൽ അവർക്ക്‌ സൗകര്യ​പ്ര​ദ​മെന്ന്‌ തോന്നു​ന്നത്‌ മാത്രമേ അവർ ബാധക​മാ​ക്കു​ന്നു​ളളു. വളരെ തെറെ​റന്ന്‌ അവർ വിചാ​രി​ക്കുന്ന പെരു​മാ​റ​റ​ത്തിൽ ഏർപ്പെ​ടു​ന്ന​തി​നെ അവർ ഒഴിവാ​ക്കി​യേ​ക്കാം. ദൈവ​രാ​ജ്യ​ത്തിൻ കീഴിൽ പറുദീ​സാ​ഭൂ​മി​യി​ലെ ജീവന്റെ പ്രതീക്ഷ അവർക്ക്‌ ആകർഷ​ക​മാ​യി തോന്നു​ക​യും തങ്ങളുടെ ജീവി​ത​ത്തിൽ ക്രിസ്‌തീയ തത്വങ്ങൾ ബാധക​മാ​ക്കാൻ ആത്‌മാർത്ഥ​മാ​യി ശ്രമി​ക്കുന്ന ആളുക​ളു​മാ​യി സഹവസി​ക്കു​ന്നത്‌ അവർ ആസ്വദി​ക്കു​ക​യും ചെയ്‌തേ​ക്കാം. എന്നാൽ “പുതിയ ഭൂമി”യിലേക്ക്‌ അതിജീ​വി​ക്കു​ന്ന​വ​രു​ടെ കൂട്ടത്തി​ലാ​യി​രി​ക്കാൻ നാം ആഗ്രഹി​ക്കു​ന്നെ​ങ്കിൽ യേശു പറയുന്ന എല്ലാറ​റി​നും നാം അവധാ​ന​പൂർവ്വം ശ്രദ്ധ കൊടു​ക്കണം. നമുക്ക്‌ നമ്മുടെ തന്നെ കാലടി​കൾ നയിക്കാൻ കഴിയു​ക​യില്ല എന്ന്‌ നാം മനസ്സി​ലാ​ക്കു​ന്നത്‌ ജീവൽപ്ര​ധാ​ന​മാണ്‌. തന്റെ ജനത്തിന്റെ ഉദ്ധാര​ക​നാ​യി യഹോവ നിയോ​ഗി​ച്ചി​രി​ക്കുന്ന ആ ഒരുവനെ, ദൈവ​പു​ത്രനെ നാം ശ്രദ്ധി​ക്കു​ക​യും അവന്റെ കാലടി​കളെ ശ്രദ്ധാ​പൂർവം പിൻപ​റ​റു​ക​യും വേണം.—യിരെ​മ്യാവ്‌ 10:23; മത്തായി 7:21-27; 1 പത്രോസ്‌ 2:21.

[അധ്യയന ചോദ്യ​ങ്ങൾ]