വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇസ്രായേലും ചുറ്റുമുള്ള ജനതകളും

ഇസ്രായേലും ചുറ്റുമുള്ള ജനതകളും

യഹോവ അബ്രാ​ഹാ​മി​നോ​ടു പറഞ്ഞു: ‘മെസൊ​പ്പൊ​ത്താ​മ്യ​യി​ലെ ഊരിൽനിന്ന്‌ പുറ​പ്പെട്ടു ഞാൻ നിന്നെ കാണി​പ്പാ​നി​രി​ക്കുന്ന ദേശ​ത്തേക്കു പോക.’ ആ ദേശം ജനവാ​സ​മുള്ള ഒന്നായി​രു​ന്നു. അതു​പോ​ലെ അതിനു ചുറ്റും മറ്റു ജനതകൾ പാർത്തി​രു​ന്നു.—ഉല്‌പ 12:1-3; 15:17-21.

‘മൊവാ​ബി​ലെ പ്രബലൻമാ​രെ’ പോലുള്ള ശത്രു​ക്കളെ നേരി​ടേണ്ടി വന്നേക്കാ​മെന്ന്‌ ഈജി​പ്‌തിൽനി​ന്നു പുറ​പ്പെട്ടു പോന്ന ദൈവ​ജ​ന​ത്തിന്‌ അറിയാ​മാ​യി​രു​ന്നു. (പുറ 15:14, 15, പി.ഒ.സി. ബൈ.) വാഗ്‌ദത്ത ദേശ​ത്തേ​ക്കുള്ള ഇസ്രാ​യേ​ലി​ന്റെ മാർഗ​മ​ധ്യേ അമാ​ലേ​ക്യർ, മോവാ​ബ്യർ, അമോ​ന്യർ, അമോ​ര്യർ എന്നിവർ വസിച്ചി​രു​ന്നു. (സംഖ്യാ 21:11-13; ആവ 2:17-33; 23:3, 4) കൂടാതെ ദൈവം വാഗ്‌ദാ​നം ചെയ്‌തി​രുന്ന ദേശത്തും ഇസ്രാ​യേ​ല്യർക്ക്‌ ശത്രു​ജ​ന​ത​കളെ നേരി​ടേണ്ടി വരുമാ​യി​രു​ന്നു.

ഹിത്യർ, ഗിർഗ്ഗ​ശ്യർ, അമോ​ര്യർ, കനാന്യർ, പെരി​സ്യർ, ഹിവ്യർ, യെബൂ​സ്യർ എന്നിങ്ങനെ നാശ​യോ​ഗ്യ​രായ ഏഴു “മഹാജാ​തി​കളെ” ഇസ്രാ​യേ​ല്യർ ‘നീക്കി​ക്ക​ള​യണം’ എന്നു ദൈവം കൽപ്പിച്ചു. ധാർമി​ക​മാ​യി അധഃപ​തിച്ച, വ്യാജമത ആരാധ​ന​യിൽ ആണ്ടു​പോ​യി​രുന്ന ജനതക​ളാ​യി​രു​ന്നു അവർ. ബാൽ (ആ ദേവന്റെ ആരാധ​ന​യിൽ ലിംഗാ​കൃ​തി​യി​ലുള്ള ശിലാ​സ്‌തം​ഭങ്ങൾ ഉപയോ​ഗി​ച്ചി​രു​ന്നു), മോ​ലേക്ക്‌ (മോ​ലേ​ക്കിന്‌ ശിശു​ക്കളെ ബലി​ചെ​യ്‌തി​രു​ന്നു), ഫലപു​ഷ്ടി​യു​ടെ ദേവി​യായ അസ്‌തോ​രെത്ത്‌ (അസ്റ്റാർട്ടി) എന്നിങ്ങ​നെ​യുള്ള ദൈവ​ങ്ങ​ളെ​യാണ്‌ അവർ ആരാധി​ച്ചി​രു​ന്നത്‌.—ആവ 7:1-4; 12:31; പുറ 23:23; ലേവ്യ 18:21-25; 20:2-5; ന്യായാ 2:11-14; സങ്കീ 106:37, 38.

ദൈവം ഇസ്രാ​യേ​ലി​നു കൊടു​ക്കാ​നി​രുന്ന സീദോ​ന്റെ വടക്കു​നിന്ന്‌ ‘മിസ്ര​യീം തോട്‌’ (നീർത്താ​ഴ്‌വര) വരെയുള്ള മുഴു പ്രദേ​ശ​ത്തെ​യും ചില​പ്പോ​ഴൊ​ക്കെ ‘കനാൻ’ എന്നു വിളി​ച്ചി​ട്ടുണ്ട്‌. (സംഖ്യാ 13:2, 21; 34:2-12; ഉല്‌പ 10:19) മറ്റു ചില സന്ദർഭ​ങ്ങ​ളിൽ ആ ദേശത്തെ വിവിധ ജാതി​ക​ളെ​യും നഗരരാ​ഷ്‌ട്ര​ങ്ങ​ളെ​യും ജനതതി​ക​ളെ​യും ബൈബിൾ പേരെ​ടു​ത്തു പരാമർശി​ക്കു​ന്നു. ചിലർക്ക്‌ ഒരു നിശ്ചിത പ്രദേശം ഉണ്ടായി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ ഫെലി​സ്‌ത്യർ തീര​ദേ​ശ​ത്തും യെബൂ​സ്യർ യെരൂ​ശ​ലേ​മി​ന​ടു​ത്തുള്ള പർവത​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാണ്‌ വസിച്ചി​രു​ന്നത്‌. (സംഖ്യാ 13:29; യോശു 13:2, 3) മറ്റു ചിലർ ഒരിട​ത്തു​തന്നെ സ്ഥിരമാ​യി താമസി​ച്ചില്ല.—ഉല്‌പ 34:1, 2; 49:30; യോശു 1:4; 11:3; ന്യായാ 1:16, 23-26.

ഇസ്രാ​യേ​ല്യ​രു​ടെ പുറപ്പാ​ടി​ന്റെ സമയത്ത്‌ സാധ്യ​ത​യ​നു​സ​രിച്ച്‌ അമോ​ര്യ​രാ​യി​രു​ന്നു ഏറ്റവും പ്രമു​ഖ​മായ ഗോത്രം. a (ആവ 1:19-21; യോശു 24:15) യെരീ​ഹോ​യ്‌ക്കെ​തി​രെ, യോർദ്ദാൻ നദിക്ക്‌ കിഴക്കുള്ള പ്രദേശം “മോവാ​ബ്‌സ​മ​ഭൂ​മി” എന്നു വിളി​ക്ക​പ്പെ​ടു​ന്ന​തിൽ തുടർന്നെ​ങ്കി​ലും തെക്ക്‌ അർന്നോൻ നീർത്താ​ഴ്‌വര വരെ മോവാ​ബ്യ​രു​ടെ കൈവ​ശ​മാ​യി​രുന്ന പ്രദേശം അവർ കൈയ​ട​ക്കി​യി​രു​ന്നു. അതു​പോ​ലെ ബാശാ​നും ഗിലെ​യാ​ദും വാണി​രു​ന്ന​തും അമോര്യ രാജാ​ക്ക​ന്മാ​രാ​യി​രു​ന്നു.—സംഖ്യാ 21:21-23, 33-35; 22:1; 33:46-51.

ദിവ്യ​പി​ന്തു​ണ ഉണ്ടായി​രു​ന്നെ​ങ്കി​ലും നാശത്തി​നു വിധി​ക്ക​പ്പെ​ട്ടി​രുന്ന ആ ജാതി​ക​ളെ​യെ​ല്ലാം ഇസ്രാ​യേ​ല്യർ തുടച്ചു​നീ​ക്കി​യില്ല. കാലാ​ന്ത​ര​ത്തിൽ അവർ ഇസ്രാ​യേ​ല്യ​രെ കെണി​യിൽ അകപ്പെ​ടു​ത്തി. (സംഖ്യാ 33:55; യോശു 23:13; ന്യായാ 2:3; 3:5, 6; 2 രാജാ 21:11) അതേ, “ചുററു​മി​രി​ക്കുന്ന ജാതി​ക​ളു​ടെ ദേവന്മാ​രായ അന്യ​ദൈ​വ​ങ്ങ​ളു​ടെ പിന്നാലെ നീ പോക​രുത്‌” എന്ന മുന്നറി​യിപ്പ്‌ ഉണ്ടായി​രു​ന്നി​ട്ടും ഇസ്രാ​യേ​ല്യർ വീണു​പോ​യി.—ആവ 6:14; 13:7.

[അടിക്കു​റിപ്പ്‌]

a ‘കനാന്യർ’ എന്നതിന്റെ കാര്യ​ത്തി​ലെന്ന പോലെ ‘അമോ​ര്യർ’ എന്നതും ദേശത്തെ മൊത്തം ജനതതി​കളെ കുറി​ക്കാ​നോ ഒരു പ്രത്യേക ഗോ​ത്രത്തെ മാത്രം കുറി​ക്കാ​നോ ഉപയോ​ഗി​ക്ക​പ്പെ​ട്ടേ​ക്കാം.—ഉല്‌പ 15:16; 48:22, NW.

[11-ാം പേജിലെ മാപ്പ്‌]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തി​നു പ്രസി​ദ്ധീ​ക​രണം നോക്കുക)

വാഗ്‌ദത്ത ദേശത്തു​നിന്ന്‌ നീക്കം ചെയ്യ​പ്പെ​ടേ​ണ്ടി​യി​രുന്ന ജനതകൾ

ഫെലിസ്‌ത്യ (D8)

C8 അസ്‌ക​ലോൻ

C9 ഗസ്സ

D8 അസ്‌തോദ്‌

D8 ഗത്ത്‌

D9 ഗെരാർ

കനാൻ (D8)

B10 അമാ​ലേ​ക്യർ

C12 ഹസർ-അദ്ദാർ (അദ്ദാർ?)

C12 കാദേശ്‌ (കാദേശ്‌-ബർന്നേയ)

D8 ലാഖീശ്‌

D9 ബേർ-ശേബ

D10 അമോ​ര്യർ

D11 തെക്കേ​ദേശം (നെഗെബ്‌)

E4 ദോർ

E5 മെഗി​ദ്ദോ

E5 താനാക്‌

E6 അഫേക്ക്‌

E6 ഹിവ്യർ

E7 യെബൂ​സ്യർ

E8 ബേത്ത്‌-ശേമെശ്‌

E8 ഹെ​ബ്രോൻ (കിര്യത്ത്‌-അർബ്ബ)

E9 ഹിത്യർ

E9 ദെബീർ

E10 ആരാദ്‌ (കനാന്യ)

E10 കേന്യർ

E11 അക്രബ്ബീം

F4 ഗിർഗ്ഗ​ശ്യർ

F6 ശേഖേം

F7 പെരി​സ്യർ

F7 ഗിൽഗാൽ

F7 യെരീ​ഹോ

F8 യെരൂ​ശ​ലേം

G2 ഹിവ്യർ

G2 ദാൻ (ലയീശ്‌)

G3 ഹാസോർ

ഫൊയ്‌നീക്ക്യ (F2)

E2 സോർ

F1 സീദോൻ

ഏദോം (F12)

F11 സേയീർ

G11 ബൊസ്ര

അമോര്യർ (സീഹോൻ) (G8)

G6 ഗിലെ​യാദ്‌

G7 ശിത്തീം

G7 ഹെശ്‌ബോൻ

G9 അരോ​വേർ

സിറിയ (H1)

G1 ബാൽ-ഗാദ്‌

G2 ഹിവ്യർ

I1 ദമസ്‌കൊസ്‌

മോവാബ്‌ (H10)

അമോര്യർ (ഓഗ്‌) (15)

G6 ഗിലെ​യാദ്‌

H3 ബാശാൻ

H4 അസ്‌ത​രോത്ത്‌

H4 എദ്രെയി

അമ്മോൻ (17)

H7 രബ്ബ

[മരുഭൂ​മി​കൾ]

H12 അറേബ്യൻ മരുഭൂ​മി

[പർവതങ്ങൾ]

E4 കർമ്മേൽ പർവതം

E11 ഹോർ പർവതം

G1 ഹെർമ്മോൻ പർവതം

G8 നെബോ പർവതം

[ജലാശ​യങ്ങൾ]

C6 മധ്യധ​ര​ണ്യാ​ഴി (മഹാസ​മു​ദ്രം)

F9 ഉപ്പുകടൽ

G4 ഗലീല​ക്ക​ടൽ

[നദിക​ളും അരുവി​ക​ളും]

B11 മിസ്ര​യീം നീർത്താ​ഴ്‌വര

F6 യോർദ്ദാൻ നദി

G6 യബ്ബോക്ക നീർത്താ​ഴ്‌വര

G9 അർന്നോൻ നീർത്താ​ഴ്‌വര

G11 സേരെദ്‌ നീർത്താ​ഴ്‌വര

[10-ാം പേജിലെ ചിത്രങ്ങൾ]

വലത്ത്‌: കാളകൾക്കും ചെമ്മരി​യാ​ടു​കൾക്കും പേരു​കേട്ട പ്രദേ​ശ​മാ​യി​രുന്ന ബാശാ​നിൽ അമോര്യ രാജാ​വായ ഓഗ്‌ ഭരിച്ചി​രു​ന്നു

താഴെ: മോവാബ്‌, ഉപ്പുക​ട​ലി​ന​ക്കരെ യെഹൂദാ മരുഭൂ​മി

[11-ാം പേജിലെ ചിത്രം]

ബാൽ, മോ​ലേക്ക്‌, ഫലപു​ഷ്ടി​യു​ടെ ദേവി​യായ അസ്‌തോ​രെത്ത്‌ (ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്നു) എന്നിങ്ങ​നെ​യുള്ള വ്യാജ ദൈവ​ങ്ങളെ ആരാധി​ച്ചി​രുന്ന ജാതി​കളെ നീക്കി​ക്ക​ള​യാൻ യഹോവ ഇസ്രാ​യേ​ലി​നോ​ടു കൽപ്പിച്ചു