ഈജിപ്‌തിൽനിന്ന് വാഗ്‌ദത്ത ദേശത്തേക്ക്
ഈജിപ്തിൽനിന്നുള്ള ഇസ്രായേല്യരുടെ പുറപ്പാടിനെ സംബന്ധിച്ച വിവരണം വിശ്വപ്രസിദ്ധമാണ്. എന്നാൽ മോശെയും ദൈവജനവും ചെങ്കടൽ കടന്നശേഷം എന്താണു സംഭവിച്ചത്? അവർ എങ്ങോട്ടാണു പോയത്, വാഗ്‌ദത്ത ദേശത്തേക്കു കടക്കുന്നതിനായി അവർ യോർദ്ദാൻ നദിക്കരയിൽ എത്തിയത് എങ്ങനെ ആയിരുന്നു?
കനാൻ ദേശമായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ മണൽ നിറഞ്ഞ തീരപ്രദേശത്തുകൂടെയുള്ള ഏകദേശം 400 കിലോമീറ്റർ വരുന്ന ഏറ്റവും ദൈർഘ്യം കുറഞ്ഞ മാർഗമല്ല മോശെ തിരഞ്ഞെടുത്തത്. കാരണം അതു നേരെ ശത്രു മേഖലയായ ഫെലിസ്ത്യയിലേക്കു നയിക്കുന്ന ഒന്നായിരുന്നു. സീനായി ഉപദ്വീപിന്റെ മധ്യത്തിലുള്ള ചരലും ചുണ്ണാമ്പുകല്ലും നിറഞ്ഞ ചുട്ടുപഴുത്ത വിശാലമായ പീഠഭൂമി കുറുകെ കടക്കാനും അവൻ തുനിഞ്ഞില്ല. മറിച്ച്, ഇടുങ്ങിയ തീരദേശ സമഭൂമിയിലൂടെ മോശെ ജനത്തെ തെക്കോട്ട് നയിച്ചു. ആദ്യമായി അവർ പാളയമടിച്ചത് മാറയിലാണ്. അവിടെവെച്ചാണ് യഹോവ കയ്‌പുള്ള വെള്ളത്തെ മധുരമുള്ളതാക്കിത്തീർത്തത്. a ഏലീം എന്ന സ്ഥലത്തുനിന്ന് യാത്ര പുറപ്പെട്ട ശേഷം ജനം ഭക്ഷണത്തിനായി പിറുപിറുക്കാൻ തുടങ്ങുകയും ദൈവം അവർക്ക് കാടപ്പക്ഷികളെ അയച്ചുകൊടുക്കുകയും മന്ന പൊഴിക്കുകയും ചെയ്‌തു. രെഫീദീം എന്ന സ്ഥലത്തെത്തിയപ്പോൾ വെള്ളത്തെ ചൊല്ലി ജനം വീണ്ടും പ്രശ്‌നം ഉണ്ടാക്കി. അവിടെവെച്ചുതന്നെയാണ് ഇസ്രായേല്യർ തങ്ങളെ ആക്രമിക്കാൻ വന്ന അമാലേക്യരെ പരാജയപ്പെടുത്തിയതും പ്രാപ്തരായ പുരുഷന്മാരുടെ സഹായം സ്വീകരിക്കാൻ മോശെയുടെ അമ്മായിയപ്പൻ അവനെ ബുദ്ധിയുപദേശിച്ചതും.—പുറ, 15-18 അധ്യായങ്ങൾ.
മോശെ പിന്നീട് ഇസ്രായേല്യരെ കൂടുതൽ തെക്കോട്ടുമാറി സ്ഥിതിചെയ്തിരുന്ന പർവതപ്രദേശത്തേക്കു നയിക്കുകയും സീനായി പർവതത്തിങ്കൽ പാളയമടിക്കുകയും ചെയ്‌തു. അവിടെ ദൈവജനത്തിന് ന്യായപ്രമാണം ലഭിച്ചു, അവർ സമാഗമന കൂടാരം പണിയുകയും യാഗങ്ങൾ അർപ്പിക്കുകയും ചെയ്‌തു. രണ്ടാം വർഷം, ‘ഭയങ്കരമായ ഒരു മഹാമരുഭൂമിയിൽകൂടി’ വടക്കോട്ടു സഞ്ചരിച്ച് അവർ കാദേശിൽ (കാദേശ്-ബർന്നേയയിൽ) എത്തി. തെളിവനുസരിച്ച് 11 ദിവസം എടുത്ത ഒരു യാത്ര ആയിരുന്നു അത്. (ആവ 1:1, 2, 19; 8:15) പത്ത് ഒറ്റുകാർ നൽകിയ മോശമായ ഒരു റിപ്പോർട്ടു കേട്ടു ഭയപ്പെട്ടതിന്റെ ഫലമായി ജനത്തിന് 38 വർഷം അലഞ്ഞുതിരിയേണ്ടി വന്നു. (സംഖ്യാ 13:1–14:34) അബ്രോന, എസ്യോൻ-ഗേബെർ എന്നിങ്ങനെയുള്ള സ്ഥലങ്ങളിൽ അവർ പാളയമടിച്ചു. പിന്നെ അവർ കാദേശിലേക്കു മടങ്ങി.—സംഖ്യാ 33:33-36.
ഒടുവിൽ വാഗ്‌ദത്ത ദേശത്തേക്കു പോകാനുള്ള സമയം വന്നപ്പോൾ ഇസ്രായേല്യർ നേരെ വടക്കോട്ട് പോകുകയായിരുന്നില്ല. മറിച്ച്, ഏദോമിന്റെ ഹൃദയഭാഗം ചുറ്റിച്ചെന്ന് “രാജപാത” വഴിയാണ് അവർ വടക്കോട്ട് സഞ്ചരിച്ചത്. (സംഖ്യാ 21:22; ആവ 2:1-8) ഒരു ജനത മുഴുവനും—കുട്ടികളും മൃഗങ്ങളും കൂടാരങ്ങളുമായി—ഈ പാതയിലൂടെ സഞ്ചരിക്കുക എന്നത് എളുപ്പമല്ലായിരുന്നു. വളഞ്ഞുപുളഞ്ഞ വഴികളിലൂടെ സേരെദ്, അർന്നോൻ (താഴ്‌ച, ഏകദേശം 520 മീ.) എന്നീ ദുർഘടമായ കൂറ്റൻ മലയിടുക്കുകൾ അവർക്ക് ഇറങ്ങിക്കയറേണ്ടിയിരുന്നു.—ആവ 2:13, 14, 24.
ഒടുവിൽ ഇസ്രായേല്യർ നെബോ മലയിൽ എത്തി. കാദേശിൽവെച്ച് മിര്യാമും ഹോർ പർവതത്തിൽവെച്ച് അഹരോനും മരണമടഞ്ഞിരുന്നു. ഇപ്പോൾ, കടക്കാൻ താൻ ആഗ്രഹിച്ചിരുന്ന ദേശത്തിന് അടുത്തുവരെ ചെന്ന് അവിടെനിന്ന് അതു നോക്കിക്കണ്ടിട്ട് മോശെയും മരിച്ചു. (ആവ 32:48-52; 34:1-5) അതോടെ ഇസ്രായേലിനെ വാഗ്‌ദത്ത ദേശത്തേക്കു നയിക്കുക എന്ന ഉത്തരവാദിത്വം യോശുവയുടെ ചുമലിലായി. അങ്ങനെ 40 വർഷം മുമ്പ് തുടങ്ങിയ പ്രയാണത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് ഇസ്രായേല്യർ വാഗ്‌ദത്ത ദേശത്തേക്കു കടന്നു.—യോശു 1:1-4.
[അടിക്കുറിപ്പ്]
a ജനം പാളയമിറങ്ങിയ മിക്ക സ്ഥലങ്ങളുടെയും കൃത്യ സ്ഥാനം ഇന്ന് അറിവില്ല.
[9-ാം പേജിലെ മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക]
ഈജിപ്‌ത് വിട്ടുപോന്നപ്പോൾ പിന്തുടർന്ന പാത
ഇസ്രായേല്യർ പിന്തുടർന്ന പാത
A7 ഈജിപ്‌ത്
A5 രമെസേസ്?
B5 സുക്കോത്ത്?
C5 ഏതാം?
C5 പീഹഹീരോത്ത്
D6 മാറ
D6 ഏലീം
E6 സീൻ (Sin) മരുഭൂമി
E7 ദൊഫ്‌ക്ക
F8 രെഫീദീം
F8 സീനായി പർവതം (ഹോരേബ്)
F8 സീനായി മരുഭൂമി
F7 കിബ്രോത്ത് -ഹത്താവ
G7 ഹസേരോത്ത്
G6 രിമ്മോൻ-പേരെസ്
G5 രിസ്സ
G3 കാദേശ്
G3 ബെനേ-ആക്കാൻ
G5 ഹോർ-ഹഗ്ഗിദ്‌ഗാദ്
H5 യൊത്ബാഥ
H5 അബ്രോന
H6 എസ്യോൻ-ഗേബെർ
G3 കാദേശ്
G3 സീൻ (Zin) മരുഭൂമി
H3 ഹോർ പർവതം
H3 സല്മോന
I3 പൂനോൻ
I3 ഇയ്യെ-അബാരീം
I2 മോവാബ്
I1 ദീബോൻ
I1 അല്മോദിബ്ലാഥയീം
H1 യെരീഹോ
[മറ്റു സ്ഥലങ്ങൾ]
A3 ഗോശെൻ
A4 ഓൻ
A5 മോഫ് (നോഫ്)
B3 സോവൻ
B3 തഹ്പനേസ്
C5 മിഗ്‌ദോൽ
D3 ശൂർ
D5 ഏതാം മരുഭൂമി
F5 പാറാൻ മരുഭൂമി
G1 ഫെലിസ്ത്യ
G1 അസ്‌തോദ്
G2 ഗസ്സ
G2 ബേർ-ശേബ
G3 അസ്‌മോൻ
G3 തെക്കേദേശം (നെഗെബ്)
H1 യെരൂശലേം
H1 ഹെബ്രോൻ (കിര്യത്ത്-അർബ്ബ)
H2 ആരാദ് (കനാന്യ)
H4 സേയീർ
H4 ഏദോം
I7 മിദ്യാൻ
പ്രധാന വീഥികൾ
ഫെലിസ്ത്യരുടെ ദേശത്തേക്കുള്ള വഴി
ശൂരിലേക്കുള്ള വഴി
I4 രാജപാത
സഞ്ചാരിസംഘങ്ങൾ ഉപയോഗിച്ചിരുന്ന പാത
എൽ ഹജ് മാർഗം
[പർവതങ്ങൾ]
F8 സീനായി പർവതം (ഹോരേബ്)
H3 ഹോർ പർവതം
I1 നെബോ പർവതം
[ജലാശയങ്ങൾ]
E2 മധ്യധരണ്യാഴി (മഹാസമുദ്രം)
D7/G7 ചെങ്കടൽ
I1 ഉപ്പുകടൽ
[നദികളും അരുവികളും]
A6 നൈൽ നദി
F3 മിസ്രയീം നീർത്താഴ്വര
I2 അർന്നോൻ
I3 സേരെദ്
[-ാം പേജിലെ ചിത്രം]
സഞ്ചാരിസംഘങ്ങൾ സീനായി ഉപദ്വീപ് മുറിച്ചുകടന്നിരുന്നു
[-ാം പേജിലെ ചിത്രം]
സീനായി പർവതത്തിങ്കൽ ഇസ്രായേൽ പാളയമടിച്ചു
[-ാം പേജിലെ ചിത്രം]
കാദേശിലോ അതിനടുത്തോ ഉള്ള നീരുറവുകളിൽനിന്ന് വെള്ളം ലഭിച്ചു
[9-ാം പേജിലെ ചിത്രം]
മുഴു ഇസ്രായേലും അർന്നോൻ നീർത്താഴ്വര കുറുകെ കടക്കേണ്ടിയിരുന്നു