വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാനിത്വം മറ്റു ദേശങ്ങളിലേക്കു വ്യാപിക്കുന്നു

ക്രിസ്‌ത്യാനിത്വം മറ്റു ദേശങ്ങളിലേക്കു വ്യാപിക്കുന്നു

ബേഥാ​ന്യ​യ്‌ക്ക്‌ അടുത്തുള്ള ഒലീവ്‌ മലയിൽവെച്ച്‌ ലോക​ച​രി​ത്രത്തെ ഏറെ സ്വാധീ​നി​ക്കു​മാ​യി​രുന്ന ഒരു പ്രസം​ഗ​പ്ര​വർത്തനം നിർവ​ഹി​ക്കാ​നുള്ള നിയമനം യേശു തന്റെ ശിഷ്യ​ന്മാർക്കു നൽകി. ഏകദേശം മൂന്നു കിലോ​മീ​റ്റർ പടിഞ്ഞാ​റുള്ള യെരൂ​ശ​ലേ​മിൽ ആയിരി​ക്കു​മാ​യി​രു​ന്നു അതിന്റെ തുടക്കം. ആ സന്ദേശം അടുത്തുള്ള യെഹൂ​ദ്യ​യി​ലേ​ക്കും ശമര്യ​യി​ലേ​ക്കും വ്യാപിച്ച്‌ ഒടുവിൽ ‘ഭൂമി​യു​ടെ അറ്റത്തോ​ളം’ എത്തുമാ​യി​രു​ന്നു.—പ്രവൃ 1:4, 8, 12.

യേശു ആ നിയോ​ഗം നൽകി ഏറെ താമസി​യാ​തെ പെന്തെ​ക്കൊ​സ്‌ത്‌ പെരു​ന്നാൾ വന്നു​ചേർന്നു. അതിനാ​യി റോമൻ സാമ്രാ​ജ്യ​ത്തി​ന്റെ നാനാ ഭാഗങ്ങ​ളിൽനിന്ന്‌—താഴെ കൊടു​ത്തി​രി​ക്കുന്ന ഭൂപട​ത്തിൽ കാണി​ച്ചി​രി​ക്കുന്ന പ്രദേ​ശ​ങ്ങ​ളിൽനിന്ന്‌—യെഹൂ​ദ​ന്മാ​രും യെഹൂ​ദ​മ​ത​പ​രി​വർത്തി​ത​രും ഒന്നിച്ചു​കൂ​ടി. അന്നേ ദിവസം അപ്പൊ​സ്‌ത​ല​നായ പത്രൊസ്‌ അവർക്കു നൽകിയ സാക്ഷ്യം ക്രിസ്‌ത്യാ​നി​ത്വം അതിശീ​ഘ്രം വ്യാപി​ക്കാൻ ഇടയാക്കി.—പ്രവൃ 2:9-11.

പെട്ടെ​ന്നു​ത​ന്നെ യെരൂ​ശ​ലേ​മിൽ പീഡനം അലയടി​ക്കു​ക​യും തത്‌ഫ​ല​മാ​യി ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾ പലയി​ട​ങ്ങ​ളി​ലേക്കു ചിതറി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു. സുവി​ശേഷം കേൾക്കാ​നും സ്വീക​രി​ക്കാ​നും പത്രൊ​സും യോഹ​ന്നാ​നും ശമര്യ​ക്കാ​രെ സഹായി​ച്ചു. (പ്രവൃ 8:1, 4, 14-16) “യെരൂ​ശ​ലേ​മിൽനി​ന്നു ഗസെക്കുള്ള” മരുപാ​ത​യിൽവെച്ച്‌ ഫിലി​പ്പൊസ്‌ എത്യോ​പ്യൻ ഷണ്ഡനോ​ടു സാക്ഷീ​ക​രി​ച്ച​തി​ന്റെ ഫലമായി ക്രിസ്‌ത്യാ​നി​ത്വം ആഫ്രി​ക്ക​യിൽ എത്തി. (പ്രവൃ 8:26-39) ഏതാണ്ട്‌ അതേ സമയത്തു​തന്നെ ശാരോൻ സമഭൂ​മി​യി​ലെ ലുദ്ദ, തുറമുഖ നഗരമായ യോപ്പ എന്നിവി​ട​ങ്ങ​ളി​ലും അനേകർ സന്ദേശ​ത്തോട്‌ അനുകൂ​ല​മാ​യി പ്രതി​ക​രി​ച്ചു. (പ്രവൃ 9:35, 42) അവി​ടെ​നിന്ന്‌ പത്രൊസ്‌ കൈസ​ര്യ​യ്‌ക്കു പോയി അവി​ടെ​യുള്ള ഒരു റോമൻ സൈന്യാ​ധി​പ​നായ കൊർന്നേ​ല്യൊ​സി​നെ​യും അവന്റെ ബന്ധുമി​ത്രാ​ദി​ക​ളെ​യും ആത്മാഭി​ഷിക്ത ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീ​രാൻ സഹായി​ച്ചു.—പ്രവൃ 10:1-48.

ഒരു മുൻ പീഡക​നായ പൗലൊസ്‌ ജാതി​ക​ളു​ടെ അപ്പൊ​സ്‌ത​ല​നാ​യി​ത്തീർന്നു. കരമാർഗ​വും കടൽമാർഗ​വും സഞ്ചരിച്ച്‌ അവൻ മൂന്നു മിഷനറി പര്യട​നങ്ങൾ നടത്തു​ക​യും റോമി​ലേക്ക്‌ ഒരു യാത്ര നടത്തു​ക​യും ചെയ്‌തു. പൗലൊസ്‌ അപ്പൊ​സ്‌ത​ല​നും മറ്റുള്ള​വ​രും റോമൻ സാമ്രാ​ജ്യ​ത്തി​ന്റെ നിരവധി ജനവാസ കേന്ദ്ര​ങ്ങ​ളിൽ സുവി​ശേഷം വ്യാപി​പ്പി​ച്ചു. പൗലൊസ്‌ സ്‌പെ​യി​നി​ലേക്കു പോകാൻ ആഗ്രഹി​ച്ചു. (2-ാം പേജ്‌ കാണുക.) പത്രൊ​സി​ന്റെ സേവനം അങ്ങ്‌ കിഴക്കുള്ള ബാബി​ലോൺവരെ വ്യാപി​ച്ചി​രു​ന്നു. (1 പത്രൊ 5:13) ക്രിസ്‌തു​വി​ന്റെ സജീവ നേതൃ​ത്വ​ത്തിൻകീ​ഴിൽ അവന്റെ അനുഗാ​മി​കൾ ക്രിസ്‌ത്യാ​നി​ത്വം മറ്റു ദേശങ്ങ​ളി​ലേക്കു വ്യാപി​പ്പി​ക്കുക തന്നെ ചെയ്‌തു. പൊ.യു. 60/61 ആയപ്പോ​ഴേ​ക്കും ‘സുവി​ശേഷം ആകാശ​ത്തിൻകീ​ഴെ സകല സൃഷ്ടി​ക​ളു​ടെ​യും ഇടയിൽ ഘോഷി​ക്ക​പ്പെ​ട്ടി​രു​ന്നു.’ (കൊലൊ 1:6, 23) അന്നു മുതൽ ഈ സുവി​ശേഷം അക്ഷരാർഥ​ത്തിൽ ‘ഭൂമി​യു​ടെ അറ്റത്തോ​ളം’ എത്തിയി​രി​ക്കു​ന്നു.

[32-ാം പേജിലെ മാപ്പ്‌]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തി​നു പ്രസി​ദ്ധീ​ക​രണം നോക്കുക)

ക്രിസ്‌ത്യാനിത്വത്തിന്റെ വ്യാപനം

ഹസ്വ കാലത്തി​നു​ള്ളിൽ സുവി​ശേഷം എത്തിയ സ്ഥലങ്ങൾ

B1 ഇല്ലുര്യ

B1 ഇറ്റലി

B1 റോം

C1 മക്കെ​ദോ​ന്യ

C2 ഗ്രീസ്‌

C2 അഥേന

C2 ക്രേത്ത

C3 കുറേന

C3 ലിബിയ

D1 ബിഥുന്യ

D2 ഗലാത്യ

D2 ഏഷ്യ

D2 ഫ്രുഗ്യ

D2 പംഫുല്യ

D2 കു​പ്രൊസ്‌

D3 ഈജി​പ്‌ത്‌

D4 എത്യോ​പ്യ

E1 പൊ​ന്തൊസ്‌

E2 കപ്പദോ​ക്യ

E2 കിലിക്യ

E2 മെസൊ​പ്പൊ​ത്താ​മ്യ

E2 സിറിയ

E3 ശമര്യ

E3 യെരൂ​ശ​ലേം

E3 യെഹൂദ്യ

F2 മേദ്യ

F3 ബാബി​ലോൺ

F3 ഏലാം

F4 അറബി​ദേ​ശം

G2 പാർത്ത്യ

[ജലാശ​യങ്ങൾ]

C2 മധ്യധ​ര​ണ്യാ​ഴി

D1 കരിങ്കടൽ

E4 ചെങ്കടൽ

F3 പേർഷ്യൻ ഉൾക്കടൽ

[32, 33 പേജു​ക​ളി​ലെ മാപ്പ്‌]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

പൗലൊ​സി​ന്റെ യാത്രകൾ

ആദ്യ മിഷനറി പര്യടനം (പ്രവൃ 13:1–14:28)

H3 അന്ത്യൊ​ക്ക്യ (സിറി​യ​യി​ലേത്‌)

H3 സെലൂക്യ

G4 കു​പ്രൊസ്‌

G3 സലമീസ്‌

G4 പാഫൊസ്‌

G3 പംഫുല്യ

F3 പെർഗ്ഗ

F3 പിസിദ്യ

F2 അന്ത്യൊ​ക്ക്യ (പിസി​ദ്യ​യി​ലേത്‌)

G2 ഇക്കോന്യ

G2 ലുക്ക​വോ​ന്യ

G2 ലുസ്‌ത്ര

G3 ദെർബ്ബ

G2 ലുസ്‌ത്ര

G2 ഇക്കോന്യ

F2 അന്ത്യൊ​ക്ക്യ (പിസി​ദ്യ​യി​ലേത്‌)

F3 പിസിദ്യ

G3 പംഫുല്യ

F3 പെർഗ്ഗ

F3 അത്തല്യ

H3 അന്ത്യൊ​ക്ക്യ (സിറി​യ​യി​ലേത്‌)

രണ്ടാം മിഷനറി പര്യടനം (പ്രവൃ 13:36–18:22)

H3 അന്ത്യൊ​ക്ക്യ (സിറി​യ​യി​ലേത്‌)

H3 സിറിയ

H3 കിലിക്യ

H3 തർസൊസ്‌

G3 ദെർബ്ബ

G2 ലുസ്‌ത്ര

G2 ഇക്കോന്യ

F2 അന്ത്യൊ​ക്ക്യ (പിസി​ദ്യ​യി​ലേത്‌)

F2 ഫ്രുഗ്യ

G2 ഗലാത്യ

E2 മുസ്യ

E2 ത്രോ​വാസ്‌

E1 സമൊ​ത്രാ​ക്ക

D1 നവപൊ​ലി

D1 ഫിലിപ്പി

C1 മക്കെ​ദോ​ന്യ

D1 അംഫി​പൊ​ലിസ്‌

D1 തെസ്സ​ലൊ​നീ​ക്ക

D1 ബെരോവ

C2 ഗ്രീസ്‌

D2 അഥേന

D2 കൊരിന്ത്‌

D3 അഖായ

E2 എഫെ​സൊസ്‌

G4 കൈസര്യ

H5 യെരൂ​ശ​ലേം

H3 അന്ത്യൊ​ക്ക്യ (സിറി​യ​യി​ലേത്‌)

മൂന്നാം മിഷനറി പര്യടനം (പ്രവൃ 18:22–21:19)

H3 സിറിയ

H3 അന്ത്യൊ​ക്ക്യ (സിറി​യ​യി​ലേത്‌)

G2 ഗലാത്യ

F2 ഫ്രുഗ്യ

H3 കിലിക്യ

H3 തർസൊസ്‌

G3 ദെർബ്ബ

G2 ലുസ്‌ത്ര

G2 ഇക്കോന്യ

F2 അന്ത്യൊ​ക്ക്യ (പിസി​ദ്യ​യി​ലേത്‌)

E2 എഫെ​സൊസ്‌

E2 ഏഷ്യ

E2 ത്രോ​വാസ്‌

D1 ഫിലിപ്പി

C1 മക്കെ​ദോ​ന്യ

D1 അംഫി​പൊ​ലിസ്‌

D1 തെസ്സ​ലൊ​നീ​ക്ക

D1 ബെരോവ

C2 ഗ്രീസ്‌

D2 അഥേന

D2 കൊരിന്ത്‌

D1 ബെരോവ

D1 തെസ്സ​ലൊ​നീ​ക്ക

D1 അംഫി​പൊ​ലിസ്‌

D1 ഫിലിപ്പി

E2 ത്രോ​വാസ്‌

E2 അസ്സൊസ്‌

E2 മിതു​ലേന

E2 ഖിയൊസ്‌

E2 സാമൊസ്‌

E3 മിലേ​ത്തൊസ്‌

E3 കോസ്‌

E3 രൊ​ദൊസ്‌

F3 പത്തര

H4 സോർ

H4 പ്‌തൊ​ലെ​മാ​യിസ്‌

G4 കൈസര്യ

H5 യെരൂ​ശ​ലേം

റോമിലേക്കുള്ള പര്യടനം (പ്രവൃ 23:11–28:30)

H5 യെരൂ​ശ​ലേം

G4 കൈസര്യ

H4 സീദോൻ

F3 മുറാ

F3 ലുക്കിയ

E3 ക്‌നീ​ദോസ്‌

D3 ക്രേത്ത

D4 ക്ലൌദ

A3 മെലിത്ത

A3 സിസിലി

A3 സുറക്കൂസ

A1 ഇറ്റലി

B2 രേഗ്യൊൻ

A1 പുത്യൊ​ലി

A1 റോം

പ്രധാന വീഥികൾ (പ്രസി​ദ്ധീ​ക​രണം കാണുക)

[ഏഴു സഭകൾ]

E2 പെർഗ്ഗ​മൊസ്‌

E2 തുയ​ഥൈര

E2 സർദ്ദിസ്‌

E2 സ്‌മുർന്ന

E2 എഫെ​സൊസ്‌

F2 ഫില​ദെൽഫ്യ

F2 ലവൊ​ദി​ക്ക്യ

[മറ്റു സ്ഥലങ്ങൾ]

E3 പത്മൊസ്‌

F2 കൊ​ലൊ​സ്സ്യ

F5 അലക്‌സാ​ന്ത്രി​യ

F5 ഈജി​പ്‌ത്‌

G1 ബിഥുന്യ

G5 യോപ്പ

G5 ലുദ്ദ

G5 ഗസ്സ

H1 പൊ​ന്തൊസ്‌

H2 കപ്പദോ​ക്യ

H4 ദമസ്‌കൊസ്‌

H4 പെല്ല

[ജലാശ​യങ്ങൾ]

D4 മധ്യധ​ര​ണ്യാ​ഴി

[33-ാം പേജിലെ ചിത്രം]

മിലേത്തൊസിലെ തീയേറ്റർ, ഈ നഗരത്തിൽവെ​ച്ചാണ്‌ പൗലൊസ്‌ എഫെ​സൊ​സി​ലെ മൂപ്പന്മാ​രു​മാ​യി കൂടി​ക്കാഴ്‌ച നടത്തി​യത്‌

[33-ാം പേജിലെ ചിത്രം]

പെർഗ്ഗമൊസിലെ സീയൂ​സി​ന്റെ ബലിപീ​ഠം. ഈ നഗരത്തി​ലെ ക്രിസ്‌ത്യാ​നി​കൾ ‘സാത്താന്റെ സിംഹാ​സനം ഉള്ളേട​ത്താണ്‌’ വസിച്ചി​രു​ന്നത്‌—വെളി 2:13