ഗോത്രപിതാക്കന്മാരുടെ ലോകം
സ്തെഫാനൊസ് തന്റെ പ്രശസ്തമായ ഒരു പ്രസംഗത്തിന്റെ ആമുഖത്തിൽ യഥാർഥത്തിൽ സ്ഥിതി ചെയ്തിരുന്ന ചില സ്ഥലങ്ങളുടെ പേരുകൾ പരാമർശിച്ചു. അവൻ പറഞ്ഞു: ‘നമ്മുടെ പിതാവായ അബ്രാഹാം ഹാരാനിൽ വന്നു പാർക്കുംമുമ്പെ മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾ തന്നേ [യഹോവ] അവന്നു പ്രത്യക്ഷനായി ഞാൻ നിനക്കു കാണിച്ചുതരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു.’ (പ്രവൃ 7:1-4) ഈ കൽപ്പന വാഗ്‌ദത്ത ദേശത്ത് അബ്രാഹാം, യിസ്‌ഹാക്, യാക്കോബ് എന്നിവർ ഉൾപ്പെട്ട ചില സുപ്രധാന സംഭവങ്ങൾ അരങ്ങേറുന്നതിലേക്കു നയിച്ചു, മനുഷ്യവർഗത്തെ അനുഗ്രഹിക്കാനുള്ള ദൈവോദ്ദേശ്യവുമായി ബന്ധപ്പെട്ട സംഭവങ്ങൾതന്നേ.—ഉല്‌പ 12:1-3; യോശു 24:3.
അന്ന് യൂഫ്രട്ടീസ് നദിയുടെ കിഴക്കേ തീരത്ത് സ്ഥിതി ചെയ്തിരുന്ന ഊർ എന്ന സമ്പദ്സമൃദ്ധമായ കൽദയനഗരത്തിൽനിന്ന് പുറപ്പെട്ടു പോരാനാണ് ദൈവം അബ്രാഹാമിനോടു (അഥവാ അബ്രാം) പറഞ്ഞത്. ഏതു മാർഗത്തിലൂടെയായിരിക്കും അബ്രാഹാം സഞ്ചരിക്കുക? സൂമർ എന്നോ ശിനാർ എന്നോ കൂടെ അറിയപ്പെട്ട കൽദയ ദേശത്തുനിന്ന് നേരിട്ടു പടിഞ്ഞാറോട്ട് പോകുന്നതാണ് എളുപ്പമെന്ന് തോന്നിയേക്കാം. അങ്ങ് വടക്കുള്ള ഹാരാൻ വരെ പോകുന്നത് എന്തിനായിരുന്നു?
പാലസ്‌തീൻ മുതൽ ടൈഗ്രിസ്-യൂഫ്രട്ടീസ് നദികളുടെ ഇടയ്‌ക്കുള്ള സ്ഥലം വരെ നീളുന്ന അർധവൃത്താകൃതിയുള്ള ഫലഭൂയിഷ്ഠമായ ഒരു പ്രദേശത്തിന്റെ കിഴക്കേ അറ്റത്തിനടുത്തായിരുന്നു ഊരിന്റെ സ്ഥാനം. ‘ഫർട്ടൈൽ ക്രെസെന്റ്’ എന്ന് അറിയപ്പെടുന്ന ഈ പ്രദേശത്തെ കാലാവസ്ഥ ഇന്നത്തേതിനെ അപേക്ഷിച്ച് കൂടുതൽ മിതമായിരുന്നിരിക്കാം. ഈ അർധവൃത്തത്തിന്റെ വളവിനു താഴെയാണ് ചുണ്ണാമ്പുകൽക്കുന്നുകളും മണൽവിരിച്ച സമഭൂമികളും ഉള്ള സൈറോ-അറേബ്യൻ മരുഭൂമിയുടെ സ്ഥാനം. മെഡിറ്ററേനിയൻ തീരത്തിനും മെസൊപ്പൊത്താമ്യക്കും ഇടയ്ക്കുണ്ടായിരുന്ന “ഏതാണ്ട് അഭേദ്യമായ ഒരു പ്രതിബന്ധം” എന്നാണ് ദി എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ആ മരുഭൂമിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ചില സഞ്ചാരിസംഘങ്ങൾ യൂഫ്രട്ടീസിൽനിന്ന് മരുഭൂമി കടന്ന് തദ്മോരിലേക്കും പിന്നെ ദമസ്കൊസിലേക്കും പോയിരുന്നിരിക്കാം. എന്നാൽ അബ്രാഹാം തന്റെ കുടുംബത്തെയും മൃഗങ്ങളെയും അത്തരമൊരു മരുപ്രദേശത്തുകൂടെയല്ല കൊണ്ടുപോയത്.
പകരം അബ്രാഹാം യൂഫ്രട്ടീസ് നദീതാഴ്വരയിലൂടെ വടക്കോട്ട് സഞ്ചരിച്ച് ഹാരാനിലെത്തി. അവിടെനിന്ന് ഒരു വാണിജ്യപാതയിലൂടെ അവന് കർക്കെമീശിലുള്ള ആഴമില്ലാത്ത ഒരു കടവിൽ എത്താമായിരുന്നു. അവിടെനിന്ന് തെക്കോട്ട് സഞ്ചരിച്ച് ദമസ്കൊസിലും തുടർന്ന് ഗലീലക്കടൽ എന്ന് വിളിക്കപ്പെടാൻ ഇടയായിത്തീർന്ന പ്രദേശത്തും അവൻ എത്തി. ‘വയാ മാരിസ്’ അഥവാ ‘കടലോരപാത’ എന്നറിയപ്പെടുന്ന യാത്രാമാർഗം മെഗിദ്ദോ വഴി ഈജിപ്തുവരെ നീളുന്ന ഒന്നായിരുന്നെങ്കിലും അബ്രാഹാം യാത്ര ചെയ്‌തത് ശമര്യയിലെ പർവതങ്ങളിലൂടെ ആയിരുന്നു. ഒടുവിൽ അവൻ ശേഖേമിൽ കൂടാരം അടിച്ചു. പിന്നീട്, അവൻ പർവതപ്രദേശങ്ങളിലൂടെ തെക്കോട്ടുള്ള യാത്ര തുടർന്നു. ഉല്‌പത്തി 12:8–13:4 വരെയുള്ള വാക്യങ്ങളിൽ പരാമർശിച്ചിട്ടുള്ള സ്ഥലങ്ങൾ ഭൂപടത്തിൽ ഒത്തുനോക്കിക്കൊണ്ട് അവനോടൊപ്പം സഞ്ചരിക്കാൻ നിങ്ങൾക്കു കഴിയും. ദാൻ, ദമസ്‌കൊസ്, ഹോബാ, മമ്രേ, സൊദോം, ഗെരാർ, ബേർ-ശേബ, മോരിയാ (യെരൂശലേം) എന്നിങ്ങനെ അവന്റെ വൈവിധ്യമാർന്ന അനുഭവങ്ങൾക്കു സാക്ഷ്യംവഹിച്ച മറ്റു സ്ഥലങ്ങളും കാണുക.—ഉല്‌പ 14:14-16; 18:1-16; 20:1-18; 21:25-34; 22:1-19.
അൽപ്പം ഭൂമിശാസ്ത്രം മനസ്സിലാക്കുന്നത് യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ജീവിതത്തിലെ സംഭവങ്ങളിലേക്കു കൂടുതൽ വെളിച്ചം വീശുന്നു. ഉദാഹരണത്തിന്, അബ്രാഹാം ബേർ-ശേബയിൽ ആയിരുന്നപ്പോൾ യിസ്ഹാക്കിന് ഭാര്യയെ കണ്ടെത്താനായി അവൻ തന്റെ ദാസനെ എങ്ങോട്ടാണ് അയച്ചത്? അങ്ങ് വടക്ക് ഉല്‌പ 24:10, 62-64.
മെസൊപ്പൊത്താമ്യയിലുള്ള (“നദികൾക്കിടയിലെ ദേശം” എന്നർഥം) പദ്ദൻ-അരാമിലേക്ക്. പിന്നെ യിസ്ഹാക്കിനെ കാണാനായി തെക്കേദേശത്തേക്ക് (നെഗെബ്), ഒരുപക്ഷേ കാദേശിന് അടുത്തേക്ക്, റിബെക്കാ ഒട്ടകപ്പുറത്തു നടത്തിയ ആയാസകരമായ യാത്രയെ കുറിച്ചും ചിന്തിക്കുക.—പിന്നീട് അവരുടെ മകനായ യാക്കോബും (ഇസ്രായേൽ) യഹോവയെ ആരാധിച്ചിരുന്ന ഒരു സ്ത്രീയെ വിവാഹം ചെയ്യുന്നതിനായി അതുപോലൊരു നീണ്ട യാത്ര നടത്തുകയുണ്ടായി. എന്നാൽ യാക്കോബ് തന്റെ നാട്ടിലേക്കു മടങ്ങിയത് ഏതാണ്ട് വ്യത്യസ്തമായ ഒരു മാർഗത്തിലൂടെയായിരുന്നു. പെനൂവേലിനടുത്തുള്ള യബ്ബോക്കകടവു കടന്ന ശേഷം അവൻ ദൂതനുമായി മല്ലുപിടിച്ചു. (ഉല്‌പ 31:21-25; 32:2, 22-30) ആ പ്രദേശത്തുവെച്ച് അവൻ ഏശാവിനെ കണ്ടുമുട്ടുകയും ഇരുവരും വ്യത്യസ്‌ത ദേശങ്ങളിൽ പോയി പാർപ്പുറപ്പിക്കുകയും ചെയ്‌തു.—ഉല്‌പ 33:1, 15-20.
ശേഖേമിൽവെച്ച് യാക്കോബിന്റെ പുത്രി ദീന ബലാത്സംഗം ചെയ്യപ്പെട്ടതിനെ തുടർന്ന് യാക്കോബ് ബേഥേലിലേക്കു താമസം മാറി. അവിടെനിന്ന് യാക്കോബിന്റെ പുത്രന്മാർ അവന്റെ ആടുകളെ മേയ്‌ക്കാൻ എത്ര ദൂരെ പോയെന്നും യോസേഫ് ഒടുവിൽ അവരെ എവിടെ ചെന്നാണ് കണ്ടെത്തിയതെന്നും നിങ്ങൾക്കു വിഭാവന ചെയ്യാൻ കഴിയുമോ? ഹെബ്രോനും ദോഥാനും തമ്മിലുള്ള ദൂരം മനസ്സിലാക്കാൻ ഈ ഭൂപടം (18-19 പേജുകളിലേതും) നിങ്ങളെ സഹായിച്ചേക്കും. (ഉല്‌പ 35:1-8; 37:12-17) യോസേഫിന്റെ സഹോദരന്മാർ അവനെ ഈജിപ്തിലേക്കു പോകുകയായിരുന്ന വ്യാപാരികൾക്ക് വിറ്റു. അങ്ങനെ ആ വ്യാപാരികൾ യോസേഫിനെയുംകൊണ്ട് യാത്രയായി. ഇസ്രായേല്യർ ഈജിപ്തിലേക്കു പോകുന്നതിലേക്കും അവിടെനിന്നുള്ള അവരുടെ പുറപ്പാടിലേക്കും വഴിനയിച്ച സംഭവമാണ് ഇത്. എന്നാൽ അവർ സഞ്ചരിച്ച പാത ഏതാണെന്നാണ് നിങ്ങൾക്കു തോന്നുന്നത്?—ഉല്‌പ 37:25-28.
[7-ാം പേജിലെ മാപ്പുകൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
അബ്രാഹാമിന്റെ യാത്രകൾ (പ്രസിദ്ധീകരണം കാണുക)
യിസ്‌ഹാക്കിന്റെ യാത്രകൾ (പ്രസിദ്ധീകരണം കാണുക)
യാക്കോബിന്റെ യാത്രകൾ (പ്രസിദ്ധീകരണം കാണുക)
പ്രധാന വീഥികൾ (പ്രസിദ്ധീകരണം കാണുക)
ഗോത്രപിതാക്കന്മാർ (അവലോകനം)
A4 ഗോശെൻ
A5 ഈജിപ്ത്
B4 ശൂർ
B5 പാറാൻ
C3 ദമസ്‌കൊസ്
C3 ദാൻ (ലയീശ്)
C5 ഏദോം
D1 കർക്കെമീശ്
D2 തദ്‌മോർ
D3 ഹോബാ
E1 പദ്ദൻ-അരാം
E1 ഹാരാൻ
F2 മെസൊപ്പൊത്താമ്യ
G1 നീനെവേ
G2 ഫർട്ടൈൽ ക്രെസെന്റ്
G3 ബാബിലോൺ
H4 കൽദയ
H4 ഊർ
[പർവതങ്ങൾ]
C4 മോരിയ
[ജലാശയങ്ങൾ]
B3 മധ്യധരണ്യാഴി(മഹാസമുദ്രം)
[നദികൾ]
E2 യൂഫ്രട്ടീസ്
G2 ടൈഗ്രിസ്
ഗോത്രപിതാക്കന്മാർ (വാഗ്‌ദത്ത ദേശത്ത്)
കനാൻ
മെഗിദ്ദോ
ഗിലെയാദ്
ദോഥാൻ
ശേ ഖേം
സുക്കോത്ത്
മഹനയീം
പെനൂവേൽ
ബേഥേൽ (ലൂസ്)
ഹായി
യെരൂശലേം (ശാലേം)
ബേത്ത്‌ലേഹെം (എഫ്രാത്ത്)
മമ്രേ
ഹെബ്രോൻ (മക്‌പേലാ)
ഗെരാർ
ബേർ-ശേബ
സൊദോം?
തെക്കേദേശം (നെഗെബ്)
രെഹോബോത്ത്?
ബേർ-ലഹയീ-രോയീ
കാദേശ്
പ്രധാന വീഥികൾ
വയാ മാരിസ്
രാജപാത
[പർവതങ്ങൾ]
മോരിയ
[ജലാശയങ്ങൾ]
ഉപ്പുകടൽ
[നദികളും അരുവികളും]
യബ്ബോക്ക
യോർദ്ദാൻ
[6-ാം പേജിലെ ചിത്രം]
ബാബിലോണിന് സമീപമുള്ള യൂഫ്രട്ടീസ് നദീഭാഗം
[6-ാം പേജിലെ ചിത്രം]
അബ്രാഹാം ബേർ-ശേബയിൽ പാർത്ത് സമീപ പ്രദേശങ്ങളിൽ തന്റെ ആടുമാടുകളെ മേയ്‌ച്ചു
[6-ാം പേജിലെ ചിത്രം]
യബ്ബോക്ക നീർത്താഴ്വര