ദാവീദിന്റെയും ശലോമോന്റെയും കാലത്തെ ഇസ്രായേൽ
അബ്രാമിന്റെ സന്തതിക്ക് ‘മിസ്രയീം നദിതുടങ്ങി [യൂഫ്രട്ടീസ്] നദിവരെയുള്ള ദേശം’ നൽകുമെന്ന് ദൈവം വാഗ്ദാനം ചെയ്‌തു. (ഉല്‌പ 15:18; പുറ 23:31; ആവ 1:7, 8; 11:24) എന്നാൽ യോശുവ കനാൻദേശത്തു പ്രവേശിച്ചതിനുശേഷം വാഗ്‌ദത്ത ദേശത്തിന്റെ അതിരുകൾ അത്രത്തോളം വ്യാപിക്കാൻ ഏതാണ്ട് നാലു നൂറ്റാണ്ടു വേണ്ടിവന്നു.
സോബ എന്ന അരാമ്യ രാജ്യത്തെ മറിച്ചിട്ടുകൊണ്ട് വടക്കൻ സിറിയയിലെ യൂഫ്രട്ടീസോളം എത്തിയിരുന്ന അവരുടെ പ്രദേശം ദാവീദു രാജാവ് കൈവശപ്പെടുത്തി. a തെക്കു ഭാഗത്താണെങ്കിൽ ഫെലിസ്ത്യർക്ക് എതിരെ നേടിയ വിജയങ്ങൾ ദാവീദിന്റെ ഭരണപ്രദേശം ഈജിപ്തിന്റെ അതിർത്തിവരെ വ്യാപിക്കാൻ ഇടയാക്കി.—2ശമൂ 8:3; 1ദിന 18:1-3; 20:4-8; 2ദിന 9:26.
തുടർന്ന് മിശിഹായുടെ സമാധാനപരമായ ഭരണത്തെ മുൻനിഴലാക്കിക്കൊണ്ട് “[യൂഫ്രട്ടീസ്] നദിമുതൽ ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്റെ അതിർവരെയും ഉള്ള സകലരാജ്യങ്ങളെയും ശലോമോൻ വാണു.” (1രാജാ 4:21-25; 8:65; 1ദിന 13:5; സങ്കീ 72:8; സെഖ 9:10) എന്നിരുന്നാലും ഇസ്രായേല്യരുടെ പ്രദേശം “ദാൻമുതൽ ബേർ-ശേബവരെ” വ്യാപിച്ചിരുന്നതായാണ് സാധാരണഗതിയിൽ പറയപ്പെട്ടിരുന്നത്.—2 ശമൂ 3:9; 2 ദിന 30:5.
ദൈവകൽപ്പന ലംഘിച്ചുകൊണ്ട് ശലോമോൻ രാജാവ് വളരെയധികം കുതിരകളും രഥങ്ങളും ശേഖരിച്ചു. (ആവ 17:16; 2ദിന 9:25) ഇവയ്‌ക്കു സഞ്ചരിക്കാൻ റോഡുകളുടെയും പെരുവഴികളുടെയും ഒരു ശൃംഖലതന്നെ ഉണ്ടായിരുന്നു. (യോശു 2:22; 1രാജാ 11:29; യെശ 7:3; മത്താ 8:28) എന്നാൽ ഇവയിൽ ചുരുക്കം ചില റോഡുകളുടെ ഗതിയെ കുറിച്ചുള്ള വിശദാംശങ്ങൾ മാത്രമേ നമുക്കു ലഭ്യമായിട്ടുള്ളൂ. അതിൽ ഒന്നാണ് ‘ലെബോനയ്ക്കു തെക്കുള്ള ബേഥേലിൽനിന്നു ശെഖേമിലേക്കു പോകുന്ന പെരുവഴിയെ’ കുറിച്ചുള്ളത്.—ന്യായാ 5:6; 21:19, NW.
പുരാതന ഇസ്രായേലിലെ റോഡുകളും ഹൈവേകളും (ഇംഗ്ലീഷ്) എന്ന ഗ്രന്ഥം ഇങ്ങനെ പറയുന്നു: “പുരാതന ഇസ്രായേല്യ റോഡുകളെ കുറിച്ച് അന്വേഷണം നടത്തുന്നതിൽ ബുദ്ധിമുട്ടു നേരിടുന്നതിന്റെ ഏറ്റവും പ്രത്യക്ഷമായ കാരണം പഴയനിയമ കാലഘട്ടത്തിലെ റോഡുകൾ കല്ലുപാകിയവ അല്ലായിരുന്നതിനാൽ അവയെ തിരിച്ചറിയിക്കാൻ സഹായിക്കുന്ന വ്യക്തമായ അടയാളങ്ങളൊന്നും അവശേഷിച്ചിട്ടില്ല എന്നുള്ളതാണ്.” എന്നിരുന്നാലും നഗരങ്ങളുടെ ഭൂമിശാസ്ത്രവിവരണങ്ങളും കുഴിച്ചെടുക്കപ്പെട്ട അവശിഷ്ടങ്ങളും പല റോഡുകളുടെയും ഗതിയെ കുറിച്ചു സൂചനകൾ നൽകുന്നുണ്ട്.
റോഡുകൾ മിക്കപ്പോഴും സൈനിക നീക്കങ്ങളെ സ്വാധീനിച്ചിരുന്നു. (1ശമൂ 13:17, 18; 2രാജാ 3:5-8) ഇസ്രായേല്യരെ ആക്രമിക്കാനായി എക്രോനിൽനിന്നും ഗത്തിൽനിന്നും ഫെലിസ്ത്യ സൈന്യം “സോഖോവിന്നും അസേക്കെക്കും മദ്ധ്യേ”യുള്ള പ്രദേശത്തേക്കു പുറപ്പെട്ടു. അവിടെ, “ഏലാതാഴ്വരയിൽ” ശൗലിന്റെ സൈന്യം അവരുമായി നേർക്കുനേരെ വന്നു. ദാവീദ് ഗൊല്യാത്തിനെ വധിച്ചശേഷം ഫെലിസ്ത്യർ ഗത്തിലേക്കും എക്രോനിലേക്കും തിരിഞ്ഞോടുകയും ദാവീദ് വടക്ക് യെരൂശലേമിലേക്കു പോകുകയും ചെയ്‌തു.—1ശമൂ 17:1-54.
ഷെഫീല പ്രദേശത്തുകൂടെ യെഹൂദ്യ മലനിരകളിലേക്കു നയിച്ചിരുന്ന പ്രകൃതിദത്ത മാർഗങ്ങളിലാണ് ലാഖീശ് (D10), അസേക്ക (D9), ബേത്ത്-ശേമെശ് (D9) എന്നീ നഗരങ്ങൾ സ്ഥിതി ചെയ്തിരുന്നത്. അതുകൊണ്ട് ‘വയാ മാരിസിലൂടെ’ സഞ്ചരിക്കുന്ന ശത്രുക്കൾ ഇസ്രായേലിന്റെ ഹൃദയഭാഗത്തേക്കു കടക്കുന്നത് തടയുന്നതിൽ ഈ നഗരങ്ങൾ വളരെ പ്രധാനപ്പെട്ട പങ്കു വഹിച്ചിരുന്നു.—1ശമൂ 6:9, 12; 2രാജാ 18:13-17.
[അടിക്കുറിപ്പ്]
a രൂബേന്യരുടെ പ്രദേശം സിറിയൻ മരുഭൂമിയിലേക്കു വ്യാപിച്ചിരുന്നു. അതിന്റെ കിഴക്കേ അറ്റത്ത് യൂഫ്രട്ടീസ് ആയിരുന്നു.—1ദിന 5:9, 10, NW.
[17-ാം പേജിലെ മാപ്പുകൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ഏകീകൃത രാജവാഴ്ചയ്ക്കു കീഴിലെ പ്രദേശവും റോഡുകളും
അതിർത്തികൾ (ശലോമോന്റെ കാലത്ത്)
തിഫ്‌സഹ്
ഹമാത്ത്
തദ്‌മോർ
ബെരോതായി (കൂൻ?)
സീദോൻ
ദമസ്‌കൊസ്
സോർ
ദാൻ
യെരൂശലേം
ഗസ്സ
അരോവേർ
ബേർ-ശേബ
താമാർ
എസ്യോൻ-ഗേബെർ
ഏലത്ത് (ഏലോത്ത്)
[നദികളും അരുവികളും]
യൂഫ്രട്ടീസ്
മിസ്രയീം നീർത്താഴ്വര
ദാവീദും ശലോമോനും (വീഥികൾ)
B10 ഗസ്സ
C8 യോപ്പ
C9 അസ്‌തോദ്
C10 അസ്കലോൻ
C11 സിക്ലാഗ്
C12 പാറാൻ മരുഭൂമി
D5 ദോർ
D6 ഹേഫെർ
D8 അഫേക്ക്
D8 രാമ
D9 ശാൽബീം
D9 ഗേസെർ
D9 മാക്കസ്
D9 എക്രോൻ
D9 ബേത്ത്-ശേമെശ്
D9 ഗത്ത്
D9 അസേക്ക
D10 സോഖോ
D10 അദുല്ലാം
D10 കെയീല
D10 ലാഖീശ്
D11 യത്ഥീർ
D12 ബേർ-ശേബ
E2 സോർ
E4 കാബൂൽ
E5 യൊക്നെയാം (യൊക്മെയാം?)
E5 മെഗിദ്ദോ
E6 താനാക്
E6 അരുബ്ബോത്ത്
E7 പിരാഥോൻ
E8 ലെബോന
E8 സെരേദ
E8 ബേഥേൽ
E9 താഴത്തെ ബേത്ത് -ഹോരോൻ
E9 മേലത്തെ ബേത്ത് -ഹോരോൻ
E9 ഗേബ
E9 ഗിബെയോൻ
E9 ഗിബെയ
E9 കിര്യത്ത്-യെയാരീം
E9 നോബ്
E9 ബാൽ-പെരാസീം
E9 യെരൂശലേം
E9 ബേത്ത്ലേഹെം
E10 തെക്കോവ
E10 ഹെബ്രോൻ
E11 സീഫ്
E11 ഹോരേശ്?
E11 കർമ്മേൽ
E11 മാവോൻ
E11 എസ്തെമോവ
F5 ഏൻ-ദോർ
F5 ശൂനേം
F5 യിസ്രെയേൽ
F6 ബേത്ത് -ശെയാൻ
F7 തിർസ്സ
F7 ശേഖേം
F8 സാരെഥാൻ
F8 ശീലോ
F8 ഒഫ്ര?
F9 യെരീഹോ
F11 ഏൻ-ഗെദി
G2 ആബേൽ-ബേത്ത്-മയഖ
G2 ദാൻ
G3 ഹാസോർ
G3 മയഖാ
G5 ലോ-ദെബാർ (ദെബീർ)
G5 രോഗെലീം
G6 ആബേൽ-മെഹോല
G7 സുക്കോത്ത്
G7 മഹനയീം
H1 സിറിയ
H4 ഗെശൂർ
H6 ഗിലെയാദിലെ രാമോത്ത്
H8 രബ്ബ
H9 മെദബ
H11 അരോവേർ
H12 മോവാബ്
I4 ഹേലാം?
I9 അമ്മോൻ
[പ്രധാന വീഥികൾ]
C10 വയാ മാരിസ്
H6 രാജപാത
[പർവതങ്ങൾ]
F5 ഗിൽബോവ പർവതം
[ജലാശയങ്ങൾ]
C8 മധ്യധരണ്യാഴി (മഹാസമുദ്രം)
F10 ഉപ്പുകടൽ (ചാവുകടൽ)
G4 ഗലീലക്കടൽ
[ഉറവ അഥവാ കിണർ]
E9 ഏൻ-രോഗേൽ
[16-ാം പേജിലെ ചിത്രങ്ങൾ]
വലത്ത്: ഏലാതാഴ്വരയും അതിന്റെ കിഴക്കു ഭാഗത്തായി യെഹൂദ്യ മലനിരകളും
താഴെ: റോഡുകളുടെ ശൃംഖല വാഗ്‌ദത്ത ദേശത്തുകൂടെയുള്ള യാത്ര സാധ്യമാക്കി