‘നല്ലതും വിശാലവുമായ ഒരു ദേശം’
കത്തുന്ന മുൾപ്പടർപ്പിങ്കൽവെച്ച് ദൈവം മോശെയോടു താൻ ‘[തന്റെ ജനത്തെ] മിസ്രയീമ്യരുടെ കയ്യിൽനിന്നു വിടുവിച്ച് നല്ലതും വിശാലവുമായ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു കൊണ്ടുപോകുമെന്ന്’ പറഞ്ഞു.—പുറ 3:8.
കമ്പ്യൂട്ടറിന്റെ സഹായത്താൽ തയ്യാറാക്കിയ ഈ രണ്ടു മോഡലുകൾ വാഗ്‌ദത്ത ദേശത്തെ വൈവിധ്യമാർന്ന ഭൂപ്രകൃതിയും പ്രകൃതിദത്ത സവിശേഷതകളും മനസ്സിലാക്കാൻ നിങ്ങളെ സഹായിച്ചേക്കാം. (ഉയരവ്യത്യാസം വ്യക്തമാകുന്നതിന് വലുതാക്കി കാണിച്ചിരിക്കുന്നു.) സമുദ്രനിരപ്പിൽനിന്നുള്ള ഉയരം അറിയാൻ നിറമുള്ള ഗ്രാഫ് പരിശോധിക്കുക.
ദേശത്തിന്റെ പ്രകൃതിദത്ത സവിശേഷതകൾ പട്ടികപ്പെടുത്താൻ കഴിയുന്ന ഒരു വിധമാണ് ചാർട്ടിലേത്. ഈ മേഖലകളെ കുറിച്ചുള്ള ബൈബിൾ പരാമർശങ്ങൾ സഹിതമുള്ള വിവരങ്ങൾ “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു” (പാഠം 1, 270-8 പേജുകൾ) എന്ന പുസ്തകത്തിലും തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ചയിലും (വാല്യം 2, 568-71 പേജുകൾ, ഇംഗ്ലീഷ്) കാണാം. a
[അടിക്കുറിപ്പ്]
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
[12, 13 പേജുകളിലെ ചാർട്ട്/മാപ്പുകൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ദേശത്തിന്റെ ഭൂസ്ഥിതി
പ്രകൃതിദത്ത സവിശേഷതകളുടെ ചാർട്ട്
എ. മഹാസമുദ്ര തീരം
ബി. യോർദ്ദാനു പടിഞ്ഞാറുള്ള സമതലങ്ങൾ
1. ആശേർ സമതലം
2. ദോരിന്റെ നീണ്ട് വീതികുറഞ്ഞ സമുദ്രതീര ഭൂഭാഗം
3. ശാരോനിലെ മേച്ചിൽസ്ഥലങ്ങൾ
4. ഫെലിസ്‌ത്യ സമതലം
5. മധ്യ പൂർവ-പശ്ചിമ താഴ്‌വര
എ. മെഗിദ്ദോ സമഭൂമി
ബി. യിസ്രെയേൽ(Jezreel) താഴ്‌വര
സി. യോർദ്ദാനു പടിഞ്ഞാറുള്ള പർവതപ്രദേശങ്ങൾ
1. ഗലീലക്കുന്നുകൾ
2. കർമ്മേൽ കുന്നുകൾ
3. ശമര്യാമലകൾ
4. ഷെഫീല (ചെറു കുന്നുകൾ)
5. യെഹൂദാ മലനാട്
6. യെഹൂദാ മരുഭൂമി
7. തെക്കേദേശം (നെഗെബ്)
8. പാറാൻ മരുഭൂമി
ഡി. അരാബ (ഭ്രംശ താഴ്‌വര)
1. ഹുലാതടം
2. ഗലീലക്കടൽ പ്രദേശം
3. യോർദ്ദാൻ താഴ്‌വര
4. ഉപ്പുകടൽ (ചാവുകടൽ)
5. അരാബ (ഉപ്പുകടലിനു തെക്ക്)
ഇ. യോർദ്ദാനു കിഴക്കുള്ള പർവതങ്ങൾ/പീഠഭൂമികൾ
1. ബാശാൻ
2. ഗിലെയാദ്
3. അമ്മോനും മോവാബും
4. ഏദോം പർവതപീഠഭൂമി
എഫ്. ലെബാനോൻ പർവതങ്ങൾ
വാഗ്‌ദത്ത ദേശത്തിന്റെ പരിച്ഛേദം
മീറ്റർ അടി
2,500 7,500
2,000 6,000
1,500 4,500
1,000 3,000
500 1,500
0 0 (സമുദ്ര നിരപ്പ്)
-500 -1,500
ഫെലിസ്‌ത്യ സമതലം
ഷെഫീല (താഴ്വീതി)
യെഹൂദാ മലനാട് ദേശം
യെഹൂദാ മരുഭൂമി
സമതലം ഭ്രംശ
ഉപ്പുകടൽ
മോവാബ് ദേശം
[13-ാം പേജിലെ ചിത്രം]
ഹെർമ്മോൻ പർവതം (2,814 മീ; 9,232 അടി)
[13-ാം പേജിലെ ചിത്രം]
ഉപ്പുകടൽ തീരം; ഭൂമിയിലെ ഏറ്റവും താഴ്‌ന്ന സ്ഥാനം (സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 400 മീ., 1,300 അടി താഴെ)