ബൈബിൾ നാടുകൾ
ഇസ്രായേൽ ജനത വാഗ്‌ദത്ത ദേശത്തേക്കു പ്രവേശിക്കാൻ തയ്യാറെടുക്കുകയായിരുന്നു. ആ അവസരത്തിൽ മോശെ തന്റെ ഉത്കടമായ ആഗ്രഹം ദൈവത്തെ അറിയിച്ചു: “ഞാൻ കടന്നുചെന്നു യോർദ്ദാന്നക്കരെയുള്ള നല്ല ദേശവും മനോഹരമായ പർവ്വതവും . . . ഒന്നു കണ്ടുകൊള്ളട്ടെ.”—ആവ 3:25.
അതിനുള്ള അനുമതി ലഭിച്ചില്ലെങ്കിലും യെരീഹോവിന് എതിരെയുള്ള ഒരു പർവതത്തിൽനിന്ന് ആ ദേശം കാണാൻ മോശെക്കു സാധിച്ചു. അവൻ ‘ദാൻവരെ ഗിലെയാദ്ദേശം ഒക്കെയും പടിഞ്ഞാറെ കടൽവരെ യെഹൂദാദേശം ഒക്കെയും തെക്കെദേശവും യെരീഹോവിന്റെ താഴ്വീതിയും [NW അടിക്കുറിപ്പ് പ്രകാരം ‘യോർദ്ദാൻ താഴ്‌വര’]’ കണ്ടതായി പറഞ്ഞിരിക്കുന്നു. (ആവ 3:27; 34:1-4) നിങ്ങൾ ആ പേരുകൾ കേട്ടിട്ടുണ്ടോ? അവ എവിടെയൊക്കെയാണെന്ന് നിങ്ങൾക്ക് അറിയാമോ?
ഇന്ന് യഹോവയുടെ ജനത്തിൽ ഭൂരിപക്ഷത്തിനും ബൈബിളിൽ വായിക്കുന്ന പല സ്ഥലങ്ങളും നേരിൽ പോയി കാണാൻ ആവില്ല. ദൈവം അബ്രാഹാമിനോട് കൽപ്പിച്ച സംഗതി ചെയ്യുക എന്നത്, അതായത് വാഗ്‌ദത്ത ദേശത്തു നെടുകെയും കുറുകെയും സഞ്ചരിക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. (ഉല്‌പ 13:14-17) എന്നിരുന്നാലും സത്യക്രിസ്ത്യാനികൾക്ക് ബൈബിൾ നാടുകളെ കുറിച്ചും അവ പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയാണ് എന്നതിനെ കുറിച്ചും അറിയാൻ അതിയായ ആഗ്രഹം ഉണ്ട്.
നിങ്ങളുടെ തിരുവെഴുത്തു ഗ്രാഹ്യം വർധിപ്പിക്കാൻ ഉപയോഗിക്കാവുന്ന ഒരു ഉപകരണം ആണ് കാണ്മിൻ! ആ ‘നല്ല ദേശം’ എന്ന ഈ പ്രസിദ്ധീകരണം. കവർ പേജിൽ കാണുന്ന ഗിലെയാദിന്റെ ഫോട്ടോ പോലെ ഇപ്പോൾ നിലവിലുള്ള സ്ഥലങ്ങളുടെ ഫോട്ടോകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ അതിനെക്കാൾ വിജ്ഞാനപ്രദമാണ് ഇതിലുള്ള ഭൂപടങ്ങൾ. അവയ്‌ക്ക് ബൈബിളിൽ പരാമർശിച്ചിട്ടുള്ള സ്ഥലങ്ങൾ സംബന്ധിച്ച നിങ്ങളുടെ അറിവ് വളരെയധികം വർധിപ്പിക്കാൻ കഴിയും.
പ്രധാനപ്പെട്ട സ്ഥലങ്ങളാണ് 2-ഉം 3-ഉം പേജുകളിലെ ഭൂപടത്തിൽ മുഖ്യമായും ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഉദാഹരണത്തിന് വാഗ്‌ദത്ത ദേശത്തോടുള്ള ബന്ധത്തിൽ അസീറിയയുടെയും ഈജിപ്തിന്റെയും സ്ഥാനം എവിടെയായിരുന്നെന്നു മനസ്സിലാക്കുമ്പോൾ ആ ദേശങ്ങൾ ഉൾപ്പെട്ട പ്രവചനങ്ങൾ നിങ്ങൾക്കു മെച്ചമായി ഗ്രഹിക്കാനാകും. (യെശ 7:18; 27:13; ഹോശേ 11:11; മീഖാ 7:12) വാഗ്‌ദത്ത ദേശം എന്നു വിളിക്കപ്പെട്ട നീണ്ട, വീതികുറഞ്ഞ ഭൂപ്രദേശം അനേകം പുരാതന റോഡുകളും വാണിജ്യ പാതകളും കൂടിച്ചേർന്നിരുന്നിടത്താണ് സ്ഥിതിചെയ്തിരുന്നത്. അതിന്റെ ഫലഭൂയിഷ്ഠമായ വയലുകളുടെയും മുന്തിരിത്തോപ്പുകളുടെയും ഒലിവുതോട്ടങ്ങളുടെയും മേൽ ആധിപത്യം നേടാൻ മറ്റു രാഷ്‌ട്രങ്ങൾ ശ്രമിച്ചു.—ആവ 8:8; ന്യായാ 15:5.
ചിലപ്പോഴൊക്കെ ഭൂപടങ്ങൾ തമ്മിൽ താരതമ്യം ചെയ്‌തു പഠിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. ഉദാഹരണത്തിന്, അസീറിയൻ തലസ്ഥാനത്തേക്കു പോകാൻ നിയമനം ലഭിച്ച യോനാ അതിനു പകരം പോയത് തർശീശിലേക്ക് ആയിരുന്നു. (യോനാ 1:1-3) ആദ്യത്തെ ഭൂപടത്തിൽ ആ പ്രദേശങ്ങൾ കണ്ടുപിടിക്കാൻ നിങ്ങൾക്കായോ? എന്നാൽ തർശീശിനെ അപ്പൊസ്തലനായ പൗലൊസിന്റെ ജന്മദേശമായ തർസൊസുമായി കൂട്ടിക്കുഴയ്ക്കരുത്. തർസൊസും ശ്രദ്ധേയമായ മറ്റുചില നഗരങ്ങളും ഇവിടെ നൽകിയിരിക്കുന്ന ഭൂപടത്തിൽ നിങ്ങൾക്കു കാണാൻ കഴിയും.
ഊർ, ഹാരാൻ, യെരൂശലേം എന്നീ സ്ഥലങ്ങൾ കണ്ടോ? ശരി, അബ്രാഹാമിന്റെ സഞ്ചാരപഥത്തെ കുറിച്ചും അവന്റെ യാത്ര എത്ര ദൈർഘ്യമുള്ളതായിരുന്നു എന്നതിനെ കുറിച്ചും ചിന്തിക്കുക. ഊർ ദേശം വിടാൻ യഹോവ കൽപ്പിച്ചശേഷം അവൻ ആദ്യം ചെന്നു പാർത്തത് ഹാരാനിലാണ്. പിന്നീട് അവിടെനിന്ന് അവൻ വാഗ്‌ദത്ത ദേശത്തേക്കു പോയി. (ഉല്‌പ 11:28–12:1; പ്രവൃ 7:2-5) 6-7 പേജുകളിലെ “ഗോത്രപിതാക്കന്മാരുടെ ലോകം” എന്ന ഭാഗം പഠിക്കുമ്പോൾ നിങ്ങൾക്ക് അബ്രാഹാമിന്റെ യാത്രയെ കുറിച്ച് കൂടുതൽ വ്യക്തമായ ഒരു ചിത്രം ലഭിക്കും.
ആദ്യത്തെ ഭൂപടവും ഇവിടെ കാണുന്നതും ഏതെങ്കിലും പ്രത്യേക കാലഘട്ടവുമായി ബന്ധപ്പെട്ടവയല്ല. എന്നാൽ ഇവയ്‌ക്കു ശേഷമുള്ള ഭൂപടങ്ങൾ പൊതുവേ കാലാനുക്രമത്തിൽ ആണ് നൽകിയിരിക്കുന്നത്. ഭൂപടത്തിൽ കാണുന്ന നഗരങ്ങൾ അല്ലെങ്കിൽ വിശദാംശങ്ങൾ ചരിത്രത്തിലെ ഏതെങ്കിലുമൊരു പ്രത്യേക കാലഘട്ടത്തിൽ നടന്ന സംഭവങ്ങളോടു ബന്ധപ്പെട്ടവയായിരിക്കും. ഭൂപടങ്ങളിൽ കൊടുത്തിരിക്കുന്ന ഓരോ സ്ഥലപ്പേരും സൂചികയിൽ (34-5 പേജുകൾ) ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും സാധാരണഗതിയിൽ നിങ്ങൾ ഗവേഷണം ചെയ്തുകൊണ്ടിരിക്കുന്ന സംഗതിയുമായി ബന്ധപ്പെട്ട ഭൂപടങ്ങൾ ഏവയാണെന്നു കണ്ടുപിടിക്കാൻ അതിനു നിങ്ങളെ സഹായിക്കാനാവും.
വാഗ്‌ദത്ത ദേശത്തെ ഏറ്റവുമധികം നഗരങ്ങളുടെയും പട്ടണങ്ങളുടെയും സ്ഥാനം അടയാളപ്പെടുത്തിയിട്ടുള്ളത് മധ്യപേജുകളിൽ (18-19 പേജുകൾ) കാണുന്ന ഭൂപടത്തിലാണ്. ലേവ്യ നഗരങ്ങൾ, ആറ് സങ്കേത നഗരങ്ങൾ എന്നിവ ഏതൊക്കെയാണ്, ഒരു സ്ഥലത്തെ കുറിച്ചുള്ള പരാമർശം എബ്രായ തിരുവെഴുത്തുകളിലാണോ ഗ്രീക്കു തിരുവെഴുത്തുകളിലാണോ അതോ രണ്ടിലുമുണ്ടോ എന്നൊക്കെ അറിയാൻ ഭൂപടത്തോട് അനുബന്ധിച്ചു നൽകിയിട്ടുള്ള സൂചകവിവരം (ഭൂപടത്തിൽ ഉപയോഗിച്ചിരിക്കുന്ന പ്രതീകങ്ങൾ എന്തിനെ കുറിക്കുന്നു എന്നു വ്യക്തമാക്കുന്ന പട്ടിക) നിങ്ങളെ സഹായിക്കും.
യോശു 15-19 അധ്യായങ്ങൾ) എന്നിരുന്നാലും ആ ഭൂപടത്തിൽ സാധാരണഗതിയിൽ അത്തരം സ്ഥലങ്ങളുടെ അടുത്തുള്ള നഗരങ്ങൾ കൊടുത്തിട്ടുണ്ടാവും. അത് ആ സ്ഥലങ്ങളുടെ ഏകദേശ സ്ഥാനം തിട്ടപ്പെടുത്താൻ നിങ്ങളെ സഹായിക്കും. അതിൽ ഭൂമിശാസ്ത്രപരമായ ചില സവിശേഷതകൾ (പർവതങ്ങൾ, നദികൾ, നീർത്താഴ്വരകൾ [torrent valleys]) a അടയാളപ്പെടുത്തുകയും ഉയരം, ഭൂപ്രകൃതി എന്നിവ വ്യത്യസ്‌ത നിറങ്ങളാൽ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം വിശദാംശങ്ങൾക്ക് ബൈബിൾ സംഭവങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഭാവനയിൽ കാണാൻ നിങ്ങളെ സഹായിക്കാനാവും.
ബൈബിളിൽ പരാമർശിച്ചിരിക്കുന്ന ചില സ്ഥലങ്ങളുടെ സ്ഥാനം എവിടെയായിരുന്നു എന്ന് ഇപ്പോൾ അറിയില്ല. അതുകൊണ്ട് അത്തരത്തിലുള്ള സ്ഥലങ്ങളിൽ മിക്കവയും മധ്യപേജിലെ ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. അതുപോലെ ഗോത്ര അതിരുകളുടെ പട്ടികയിലും മറ്റും കാണുന്ന എല്ലാ നഗരങ്ങളും പട്ടണങ്ങളും അതിൽ ഉൾക്കൊള്ളിക്കുക സാധ്യമല്ലായിരുന്നു. (ബൈബിൾ സ്ഥലങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പല ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (മലയാളത്തിൽ ലഭ്യമല്ല) എന്ന വിജ്ഞാനകോശത്തിൽ ലഭ്യമാണ്. b അതും മറ്റു ബൈബിൾ പഠന സഹായികളും ഉപയോഗിക്കുമ്പോൾ കാണ്മിൻ! ആ ‘നല്ല ദേശം’ അടുത്തുതന്നെ വെക്കുക. അത്യന്തം പ്രയോജനകരമായ നിങ്ങളുടെ തിരുവെഴുത്തു പഠനത്തിൽ അതിന്റെ സഹായം തേടുക.—2 തിമൊ 3:16, 17.
[അടിക്കുറിപ്പുകൾ]
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
b നീർത്താഴ്‌വര എന്നതിന്റെ എബ്രായപദം ഒരു തോടൊഴുകുന്ന താഴ്വരയെയോ തോടിനെത്തന്നെയോ കുറിക്കുന്നു. സത്യവേദ പുസ്തകത്തിൽ ഇതിന് താഴ്‌വര, തോട്, നദി എന്നിങ്ങനെയുള്ള വ്യത്യസ്‌ത പദങ്ങൾ ഉപയോഗിച്ചിരിക്കുന്നു.
[4, 5 പേജുകളിലെ മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ബൈബിൾ നാടുകളും മുഖ്യനഗരങ്ങളും
A1 ഇറ്റലി
A2 റോം
A3 സിസിലി
A3 മെലിത്ത
C2 മക്കെദോന്യ
C2 ഫിലിപ്പി
C2 ഗ്രീസ്
C3 അഥേന
C3 കൊരിന്ത്
C3 ക്രേത്ത
C4 ലിബിയ
D3 അന്ത്യൊക്ക്യ (പിസിദ്യയിലേത്)
D3 എഫെസൊസ്
D3 പത്മൊസ്
D3 രൊദൊസ്
D4 മോഫ്
D5 ഈജിപ്ത്
E2 ഏഷ്യാമൈനർ
E3 തർസൊസ്
E3 അന്ത്യൊക്ക്യ (സിറിയയിലേത്)
E3 കുപ്രൊസ്
E4 സീദോൻ
E4 ദമസ്‌കൊസ്
E4 സോർ
E4 കൈസര്യ
E4 വാഗ്‌ദത്ത ദേശം
E4 യെരൂശലേം
E4 മോവാബ്
E4 കാദേശ്
E4 ഏദോം
F3 ഏദെൻ തോട്ടം?
F3 അസീറിയ
F3 ഹാരാൻ
F3 സിറിയ
F5 അറബിദേശം
G3 നീനെവേ
G4 ബാബിലോൺ
G4 കൽദയ
G4 ശൂശൻ
G4 ഊർ
H3 മേദ്യ
[പർവതങ്ങൾ]
E5 സീനായി പർവതം
G2 അരാരാത്ത് പർവതം
[ജലാശയങ്ങൾ]
C3 മധ്യധരണ്യാഴി (മഹാസമുദ്രം)
E1 കരിങ്കടൽ
E5 ചെങ്കടൽ
H2 കാസ്പിയൻ കടൽ
H5 പേർഷ്യൻ ഉൾക്കടൽ
[നദികൾ]
D5 നൈൽ നദി
F3 യൂഫ്രട്ടീസ് നദി
G3 ടൈഗ്രിസ് നദി