‘യഹോവ ന്യായാധിപന്മാരെ എഴുന്നേൽപ്പിച്ചപ്പോൾ’
ഭൂപടത്തിലേക്കു നോക്കുക, അതിൽ നിങ്ങൾക്ക് താബോർ പർവതം (F4) എളുപ്പം കണ്ടുപിടിക്കാനാകും—ഗലീലക്കടലിന് തെക്കുപടിഞ്ഞാറായി യിസ്രെയേൽ (Jezreel) താഴ്വരയിലാണ് അതിന്റെ സ്ഥാനം. ആ പർവതത്തിന്റെ മുകളിൽ 10,000 പേരടങ്ങുന്ന ഒരു സൈന്യം നിൽക്കുന്നത് ഒന്നു വിഭാവന ചെയ്യൂ. യഹോവ ന്യായാധിപനായ ബാരാക്കിനെയും ദെബോരാ പ്രവാചകിയെയും ഉപയോഗിച്ച്, 20 വർഷമായി ഇസ്രായേലിനെ ഞെരുക്കിക്കൊണ്ടിരുന്ന കനാന്യ രാജാവായ യാബീനെതിരെ ഇസ്രായേല്യരെ അണിനിരത്തി. സേനാപതിയായ സീസെരയുടെ നേതൃത്വത്തിൽ യാബീന്റെ 900 രഥങ്ങൾ ഹരോശെത്തിൽനിന്ന് പുറപ്പെട്ട് മെഗിദ്ദോയ്ക്കും താബോർ പർവതത്തിനും ഇടയ്‌ക്കുള്ള ഉണങ്ങിക്കിടന്നിരുന്ന കീശോൻ തോട്ടിലേക്കു വന്നു. രഥചക്രങ്ങൾ ഇരുമ്പ് അരിവാളുകളാൽ അപകടകരമാംവിധം സജ്ജമാക്കിയിരുന്നു.
സീസെരയുടെ സൈന്യവുമായി ഏറ്റുമുട്ടുന്നതിന് ന്യായാധിപനായ ബാരാക്ക് ഇസ്രായേല്യ പുരുഷന്മാരെ താഴ്വരയിലേക്കു നയിച്ചു. ആ പ്രദേശത്ത് പെട്ടെന്ന് ഒരു പ്രളയം വരുത്തിക്കൊണ്ട് യഹോവ ഇസ്രായേലിന്റെ വിജയം ഉറപ്പാക്കി. സീസെരയുടെ രഥങ്ങൾ ചെളിയിൽ പൂണ്ടുപോയപ്പോൾ കനാന്യർ ആകെ പരിഭ്രാന്തരായി. (ന്യായാ 4:1–5:31) ന്യായാധിപന്മാരുടെ കാലത്ത് ദൈവം ഇസ്രായേല്യർക്കു നൽകിയ അനേകം വിജയങ്ങളിൽ ഒന്നു മാത്രമായിരുന്നു അത്.
കനാൻ പിടിച്ചടക്കിയ ശേഷം ഇസ്രായേല്യ ഗോത്രങ്ങൾക്ക് ആ ദേശം വിഭാഗിച്ചുകിട്ടി. വ്യത്യസ്‌ത ലേവ്യേതര ഗോത്രങ്ങൾ പാർപ്പുറപ്പിച്ചത് എവിടെയാണെന്നു കാണുക. ചെറിയ ഗോത്രമായ ശിമെയോന് യഹൂദയുടെ പ്രദേശത്താണ് നഗരങ്ങൾ ലഭിച്ചത്. യോശുവയുടെ മരണശേഷം ജനത ആത്മീയവും ധാർമികവുമായി അധഃപതിച്ചു പോയി. ശത്രുക്കളുടെ കൈയാൽ ഇസ്രായേല്യർക്ക് ‘മഹാകഷ്ടം ഉണ്ടായി.’ അവരോടു കരുണ തോന്നിയ ‘യഹോവ ന്യായാധിപന്മാരെ—വിശ്വാസവും ധൈര്യവും ഉണ്ടായിരുന്ന 12 പുരുഷന്മാരെ—എഴുന്നേല്പിച്ചു.’ 300 വർഷക്കാലം ഈ ന്യായാധിപന്മാർ ഇസ്രായേല്യരെ അവരുടെ മർദകരുടെ കൈയിൽനിന്നു വിടുവിച്ചു.—ന്യായാ 2:15, 16, 19.
ന്യായാധിപനായ ഗിദെയോൻ ചുറുചുറുക്കുള്ള 300 പടയാളികളെ മാത്രം ഉപയോഗിച്ച് 1,35,000 പേരടങ്ങുന്ന മിദ്യാന്യ സൈന്യത്തെ തോൽപ്പിച്ചു—അതും അധികം ആയുധങ്ങളൊന്നും കൈവശം ഇല്ലാതെ. ഗിൽബോവ പർവതത്തിനും മോരേയ്ക്കും ഇടയിലായിരുന്നു യുദ്ധക്കളം. ജയശാലിയായ ഗിദെയോൻ ശത്രുക്കളെ കിഴക്കുള്ള മരുഭൂമി വരെ പിന്തുടർന്നു.—ന്യായാ 6:1–8:32.
മനശ്ശെ ഗോത്രത്തിൽപ്പെട്ട ഒരു ഗിലെയാദ്യനായ യിഫ്‌താഹ് യോർദ്ദാന് കിഴക്കുള്ള ഇസ്രായേല്യ പട്ടണങ്ങളെ അമ്മോന്യരുടെ മർദനത്തിൽനിന്നു വിടുവിച്ചു. ഇതിനായി യിഫ്‌താഹ് സാധ്യതയനുസരിച്ച് ഗിലെയാദിലെ രാമോത്തിനെയും അരോവേർ പ്രദേശത്തെയും ബന്ധിപ്പിച്ചിരുന്ന രാജപാത ഉപയോഗിച്ചിരിക്കാം.—ന്യായാ 11:1–12:7.
ശിംശോൻ ഫെലിസ്ത്യർക്ക് എതിരെയുള്ള തന്റെ പരാക്രമങ്ങളിൽ മിക്കവയും നടത്തിയത് ഗസ്സയ്‌ക്കും അസ്കലോനും ചുറ്റുവട്ടമുള്ള തീരപ്രദേശത്തായിരുന്നു. കൃഷിക്ക് പേരുകേട്ട നല്ല നീരോട്ടമുള്ള ഒരു പ്രദേശത്താണ് ഗസ്സ സ്ഥിതിചെയ്തിരുന്നത്. 300 കുറുക്കന്മാരെ ഉപയോഗിച്ച് ശിംശോൻ ഫെലിസ്ത്യരുടെ ധാന്യവയലുകളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും ചുട്ടുകളഞ്ഞു.—ന്യായാ 15:4, 5.
ന്യായാധിപന്മാർ വാഗ്‌ദത്ത ദേശത്ത് ഉടനീളം പ്രവർത്തനനിരതരായിരുന്നുവെന്ന് ബൈബിൾ വിവരണങ്ങൾ അല്ലെങ്കിൽ അവരുടെ ഗോത്രങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ സൂചിപ്പിക്കുന്നു. പ്രതിസന്ധിഘട്ടങ്ങൾ ഉയർന്നുവന്നത് ഏതു സ്ഥലത്താണെങ്കിലും, അനുതാപം പ്രകടമാക്കിയ തന്റെ ജനത്തെ താൻ ആ സന്ദർഭങ്ങളിൽ കാത്തുപരിപാലിക്കുന്നു എന്ന് യഹോവ ഉറപ്പുവരുത്തി.
[15-ാം പേജിലെ മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ഗോത്രങ്ങളും ന്യായാധിപന്മാരും
ന്യായാധിപന്മാർ
1. ഒത്നീയേൽ (മനശ്ശെ ഗോത്രം)
2. ഏഹൂദ് (യെഹൂദാ ഗോത്രം)
3. ശംഗർ (യെഹൂദാ ഗോത്രം)
4. ബാരാക്ക് (നഫ്‌താലി ഗോത്രം)
5. ഗിദെയോൻ (യിസ്സാഖാർ ഗോത്രം)
6. തോലാ (മനശ്ശെ ഗോത്രം)
7. യായീർ (മനശ്ശെ ഗോത്രം)
8. യിഫ്‌താഹ് (ഗാദ് ഗോത്രം)
9. ഇബ്‌സാൻ (ആശേർ ഗോത്രം)
10. ഏലോൻ (സെബൂലൂൻ ഗോത്രം)
11. അബ്ദോൻ (എഫ്രയിം ഗോത്രം)
12. ശിംശോൻ (യെഹൂദാ ഗോത്രം)
ഗോത്ര ഓഹരികൾ (പ്രസിദ്ധീകരണം കാണുക)
മറ്റു ഗോത്രപ്രദേശത്ത് മനശ്ശെയ്ക്കു ലഭിച്ച നഗരങ്ങൾ
E4 ദോർ
E5 മെഗിദ്ദോ
E5 താനാക്
F4 ഏൻ-ദോർ
F5 ബേത്ത്-ശെയാൻ (ബേത്ത്-ശാൻ)
F5 യിബ്ലെയാം (ഗത്ത്-രിമ്മോൻ)
മറ്റു ഗോത്രപ്രദേശത്ത് ശിമെയോനു ലഭിച്ച നഗരങ്ങൾ
C9 ശാരൂഹെൻ (ശയരയീം) (ശിൽഹീം)
C10 ബേത്ത്-ലെബായോത്ത് (ബേത്ത്-ബിരി)
D8 ഏഥെർ (തോഖെൻ)
D9 സിക്ലാഗ്
D9 അയീൻ
D9 ഹസർസൂസ?
D9 ആശാൻ
D9 ബേർ-ശേബ
D10 ഹസർ-ശൂവാൽ
E9 ഏതാം
E9 ബേത്ത് -മർക്കാബോത്ത്
E9 ബെഥൂവേൽ? (കെസീൽ?)
E9 ശെബാ? (യേശുവ)
E10 ബാലത്ത്-ബേർ (ബാൽ)
E10 ഏസെം
ലേവ്യ സങ്കേതനഗരങ്ങൾ
E8 ഹെബ്രോൻ
F3 കേദേശ്
F6 ശേഖേം
H4 ഗോലാൻ
H5 ഗിലെയാദിലെ രാമോത്ത്
H8 ബേസെർ
പ്രധാന വീഥികൾ
B10 വയാ മാരിസ്
G10 രാജപാത
ഇസ്രായേല്യ ഗോത്രങ്ങൾ
ദാൻ (D7)
D7 യോപ്പ
E8 സോര
യെഹൂദാ (D9)
C8 അസ്കലോൻ
C9 ഗസ്സ
C9 ശാരൂഹെൻ (ശയരയീം) (ശിൽഹീം)
C10 ബേത്ത്-ലെബായോത്ത് (ബേത്ത്-ബിരി)
C12 അസ്‌മോൻ
C12 കാദേശ്
D7 യബ്‌നേൽ
D8 ഏഥെർ (തോഖെൻ)
D9 സിക്ലാഗ്
D9 അയീൻ
D9 ഹസർസൂസ?
D9 ആശാൻ
D9 ബേർ-ശേബ
D10 ഹസർ-ശൂവാൽ
E8 ലേഹി
E8 ബേത്ത്ലേഹെം
E8 ഹെബ്രോൻ
E9 ഏതാം
E9 ബേത്ത് -മർക്കാബോത്ത്
E9 ബെഥൂവേൽ? (കെസീൽ?)
E9 ശെബാ? (യേശുവ)
E10 ബാലത്ത്-ബേർ (ബാൽ)
E10 ഏസെം
F8 യെരൂശലേം
ആശേർ (E3)
E2 സോർ
E4 ഹരോശെത്ത്
E4 ദോർ
F1 സീദോൻ
മനശ്ശെ (E5)
E6 ശാമീർ (ശമര്യ)
E6 പിരാഥോൻ
F6 ശേഖേം
G5 ആബേൽ -മെഹോല
എഫ്രയീം (E7)
E7 തിമ്‌നാത്ത്-സേരഹ്
F6 തപ്പൂഹ
F6 ശീലോ
F7 ബേഥേൽ (ലൂസ്)
നഫ്‌താലി (F3)
F2 ബേത്ത്-അനാത്ത്
F3 കേദെശ്
G3 ഹാസോർ
സെബൂലൂൻ (F4)
E4 ബേത്ത്ലേഹെം
യിസ്സാഖാർ (F5)
E5 മെഗിദ്ദോ
E5 കേദെശ് (കിശ്യോൻ)
E5 താനാക്
F4 ഏൻ-ദോർ
F5 ബേത്ത്-ശിത്താ
F5 ബേത്ത്-ശെയാൻ (ബേത്ത്-ശാൻ)
F5 യിബ്ലെയാം (ഗത്ത്-രിമ്മോൻ)
ബെന്യാമീൻ (F7)
F7 ഗിൽഗാൽ
ദാൻ (G2)
G2 ദാൻ (ലയീശ്)
മനശ്ശെ (H3)
H4 ഗോലാൻ
രൂബേൻ (H8)
G7 ഹെശ്‌ബോൻ
G9 അരോവേർ
H7 മിന്നീത്ത്
H8 ബേസെർ
ഗാദ് (I6)
G6 സുക്കോത്ത്
G6 പെനൂവേൽ
G6 മിസ്‌പ (മിസ്‌പെ)
G7 യൊഗ്‌ബെഹ
H5 ഗിലെയാദിലെ രാമോത്ത്
H7 രബ്ബ
H7 ആബേൽ-കെരാമീം
[മറ്റു സ്ഥലങ്ങൾ]
I1 ദമസ്‌കൊസ്
[പർവതങ്ങൾ]
F4 താബോർ പർവതം
F4 മോരേ
F6 ഏബാൽ പർവതം
F5 ഗിൽബോവ പർവതം
F6 ഗെരിസീം പർവതം
[ജലാശയങ്ങൾ]
C5 മധ്യധരണ്യാഴി (മഹാസമുദ്രം)
F9 ഉപ്പുകടൽ
G4 ഗലീല ക്കടൽ
[നദികളും അരുവികളും]
B11 മിസ്രയീം നീർത്താഴ്വര
F6 യോർദ്ദാൻ നദി
G6 യബ്ബോക്ക നീർത്താഴ്വര
G9 അർന്നോൻ നീർത്താഴ്വര
G11 സേരെദ് നീർത്താഴ്വര
[14-ാം പേജിലെ ചിത്രം]
യിസ്സാഖാറിന്റെ പ്രദേശത്തുള്ള താബോർ പർവതം യിസ്രെയേൽ താഴ്വരയിൽ തല ഉയർത്തി നിൽക്കുന്നു
[14-ാം പേജിലെ ചിത്രം]
കീശോനിൽ വെള്ളം പൊങ്ങിയപ്പോൾ സീസെരയുടെ രഥങ്ങൾ ചെളിയിൽ പൂണ്ടുപോയി